കരതലാമലകത്തിനു തുല്യമെ-
ന്നരുമയാം പ്രിയവല്ലഭ തൻ മനം;
മുറിവു പറ്റുകിലിത്തിരി കയ്ചിടും,
സരസമാക്കുകിലെന്നുമിനിച്ചിടും!
മൂന്നാമത്തെ വരി വിരസമാവുകിലിത്തിരി കയ്ചിടും എന്നു് ആക്കുന്നതാണു് ഒന്നുകൂടി നല്ലതെന്നു തോന്നുന്നു…
‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ക’ എന്ന അക്ഷരത്തിനു ദ്രുതവിളംബിതവൃത്തത്തിൽ (“ദ്രുതവിളംബിതമാം നഭവും ഭരം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.
കാൽവിൻ | 29-Jan-11 at 3:48 pm | Permalink
അച്ചാറിട്ടാലോ?
ഞാനോടി
prasanth kalathil | 29-Jan-11 at 4:54 pm | Permalink
ഇത് ആ പാവം ശ്രീവല്ലഭനെക്കുറിച്ചല്ലെ ?
Babukalyanam | 29-Jan-11 at 5:29 pm | Permalink
എന്നെരുമയാം?
Adithyan | 29-Jan-11 at 5:29 pm | Permalink
എനിക്കും തോന്നുന്നു.
Sreekanth | 31-Jan-11 at 5:07 am | Permalink
I’m sorry, I do have a different opinion.
‘Karathalaamalakm’ enna prayogam sadhaaraNa nellikkayude kayppinekkalum,inippinekkaLum sthaanam arhikkunnund.
Aadi Sankara/Ramana Maharshi
p.c.madhuraj | 31-Jan-11 at 9:43 am | Permalink
കയ്പോ ചവര്‍പ്പോ ?
p.c.madhuraj | 31-Jan-11 at 9:47 am | Permalink
ഇനിക്കുക=മധുരിക്കുക ആണല്ലേ?
ദക്ഷിണ വക്കട്ടെ.
Umesh:ഉമേഷ് | 31-Jan-11 at 6:53 pm | Permalink
“സൗപർണ്ണിക” എന്ന ഓർക്കുട്ട് ഗ്രൂപ്പിൽ അക്ഷരശ്ലോകത്തിൽ വൃത്താനുവൃത്തദീക്ഷയോടെ ശ്ലോകമെഴുതുന്ന ഒരു സദസ്സിനു വേണ്ടി “ക” എന്ന അക്ഷരവും ദ്രുതവിളംബിതവൃത്തവും വന്നപ്പോൾ എഴുതിയതാണു്. അക്ഷരവും വൃത്തവും ശരിയാകേണ്ടതു കൊണ്ടു് സാധാരണയായി ഞാനെഴുതുന്ന ശ്ലോകമൊക്കെ വെറും നാൽക്കാലികളാണു്. അല്പം ഭേദപ്പെട്ടതു് എന്നു തോന്നിയപ്പോൾ ഇവിടെ ഇട്ടതാണു്.
@ശ്രീകാന്ത്
ഉള്ളംകൈയിലെ നെല്ലിക്കയുടെ സ്ഥാനമാണോ പ്രധാനം, അതിനെപ്പറ്റിയുള്ള അറിവല്ലേ? “കരതലാമലകം” എന്നതു് വളരെയധികം അറിവുള്ള/വ്യക്തമായ വസ്തുക്കളെ സൂചിപ്പിക്കാനാണു് ഉപയോഗിക്കുന്നതു്. അതു തന്നെയാണു് പൂർവ്വാർദ്ധത്തിന്റെ വിവക്ഷ – വാച്യമായി പറഞ്ഞില്ല എന്നു മാത്രം.
ആദിശങ്കരൻ/രമണമഹർഷി എന്നു് പറഞ്ഞതു് എന്താണെന്നു മനസ്സിലായില്ല.
@മധുരാജ്,
“മൂത്തവർ ചൊല്ലും മുതുനെല്ലിക്ക, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും” എന്നല്ലേ? പിന്നെ, എനിക്കു് എരിയും പുളിയും മധുരവും കയ്പ്പും തിരിച്ചറിയാമെങ്കിലും, കയ്പ്പും ചവർപ്പും തമ്മിലുള്ള വ്യത്യാസം അറിയില്ല. (നിറങ്ങളുടെ കാര്യവും അങ്ങനെ. ചുവപ്പ്, നീല, പച്ച, മഞ്ഞ, കറുപ്പു്, വെളുപ്പു് തുടങ്ങിയ നിറങ്ങൾ അറിയാം. മജന്ത, റ്റീൽ, ആഷ് കളർ, കാപ്പിപ്പൊടിക്കളർ എന്നൊക്കെ പറഞ്ഞാൽ കൺഫ്യൂഷനാവും.) വേണമെങ്കിൽ “ഇത്തിരി കയ്ചിടും” എന്നതു് “ഇറ്റു ചവർത്തിടും” എന്നാക്കിക്കോളൂ 🙂 (“ചവർത്തിടുക” എന്നൊരു പ്രയോഗമുണ്ടോ ആവോ?)
കാൽവിൻ | 01-Feb-11 at 2:10 pm | Permalink
ഹൊ എരിവൊരു രുചിയല്ലെന്നെത്ര തവണ പറയണം! 🙂
p.c.madhuraj | 07-Feb-11 at 4:25 pm | Permalink
മുതുനെല്ലിക്കക്കു ആദ്യം ചവര്‍പ്പാണ്; മൂത്തവര്വാക്കു ആദ്യം നാം അറിയാറില്ല. പിന്നെ “കയ്ക്കും”, കാലിന്മേലും, പുറത്തും ഒക്കെ കിട്ടും; അതിനു നല്ല മധുരം തന്നെ-പുളിവാറലായാലും ആടലോടകമായാലും.