ബാല്യകാലസഖിയെപ്പറ്റി ശ്ലോകമെഴുതാൻ സന്തോഷിനു മാത്രമേ പറ്റുള്ളൂ എന്നു കരുതിയോ?
നിറകൺകളിൽ നീരദശോഭയൊടെൻ
പുറകേ വിട ചൊല്ലിയ ബാല്യസഖീ,
കറ തീർന്ന നറും പ്രണയത്തൊടു നീ
വരികെൻ മുഖപുസ്തകമേറിടുവാൻ!
‘സൗപർണ്ണിക’ അക്ഷരശ്ലോകസദസ്സിൽ ‘ന’ എന്ന അക്ഷരത്തിനു തോടകവൃത്തത്തിൽ (“സഗണം കില നാലിഹ തോടകമാം”) എഴുതേണ്ടി വന്ന എഴുതിയ ശ്ലോകം.
ദേവദാസ് | 24-Feb-11 at 7:31 am | Permalink
ഹഹ! എഴുതേണ്ടി വന്ന ശ്ലോകം……. ക്ഷ പിടിച്ചൂ….
Pranavam Ravikumar a | 24-Feb-11 at 9:40 am | Permalink
Very Nice… Enjoyed!
madhuraj | 24-Feb-11 at 2:29 pm | Permalink
നന്നായി.
പിറകേ എന്നാക്കിയാല്‍ ഒന്നുകൂടി നന്നാവും, ഇല്ലേ?
ജ്യോതിര്‍മയി | 25-Feb-11 at 5:56 am | Permalink
എഴുതേണ്ടിവന്നതുതന്നെ!… കൊള്ളാം, എന്തായാലും മുഖപുസ്തകമെന്താണെന്ന് ഇപ്പോഴേ മനസ്സിലായുള്ളൂ.
ശിക്കാരി ശംഭു | 25-Feb-11 at 11:54 am | Permalink
മാഷേ,
സൂര്യനു മുമ്പില്‍ ടോര്‍ച്ച് കാണിക്കലാണെങ്കിലും, എന്റെ ആദ്യത്തെ പരിശ്രമം താഴെ ഒട്ടിക്കുന്നു (വൃത്തസഹായി നീണാള്‍ വാഴട്ടെ). തെറ്റുണ്ടെങ്കില്‍ തിരുത്തുക.
മലയാളമതില്‍ വരികള്എഴുതാന്
നിയമം നികടം ഭയമായിടവേ
ലഘുവായൊരു തോടക വൃത്തമതില്
ഇരു നാഴിക വേലയപൂര്ണ്ണഫലം?
ravi | 25-Feb-11 at 12:16 pm | Permalink
മലയാളമതില്‍ വരിയൊന്നെഴുതാന്
നിയമം നികടം ഭയമായിടവേ
ലഘുവായൊരു തോടക വൃത്തമെടു –
ത്തിരു നാഴിക വേലയപൂര്ണ്ണഫലം?
ഇങ്ങിനെയോ മറ്റോ മാറ്റിയാല്‍ വൃത്തഭംഗം ഒഴിവാകുമെന്ന് തോന്നുന്നു.
ശിക്കാരി ശംഭു | 25-Feb-11 at 5:42 pm | Permalink
രവി നന്ദി.
ചതുര്പാദമതില് ഇഴയും ശിശുഞാ-
നുരചെയ്തൊരുവാക്യമനാലുവരീ
അറിവേകിടണം കനിവേകിടണം
പറയൂ ഉളവായൊരുഭംഗസഖേ
വൃത്തഭംഗത്തെക്കുറിച്ച് ഓണ്‍ലൈന്‍-ഇല് ഒന്നും കണ്ടില്ല. ചില്ലക്ഷരം ഇടയില്‍ വരുന്നത് കൊണ്ടാണോ? വേറൊരു സംശയം കൂടി വാക്യം+ആ+നാലുവരി= വക്യമനാലുവരി അതോ വാക്യമാനാലുവരി എന്നോ? അത് പോലെ – ഭംഗം+സഖേ=ഭംഗംസഖേ അതോ ഭംഗസഖേ എന്നോ?
ഓണ്‍ലൈന്‍ ട്യൂഷന് സെന്റര്‍ അല്ല എന്നറിയാം, വിവരക്കേടാണ് ചോദിച്ചതെങ്കില്‍ ദയവായി കാണാത്തതായി നടിക്കുക.
anoora | 26-Feb-11 at 5:17 pm | Permalink
‘മുഖപുസ്തകം’..സമ്മതിച്ചു !
സന്തോഷ് | 23-Apr-11 at 2:08 am | Permalink
മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം… 🙂