പ്രവാചകന്മാരുടെ തെറ്റായ പ്രവചനങ്ങൾ ശരിയാണെന്നു വരുത്താൻ അനുയായികൾ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങൾ കാണുമ്പോൾ ചിരിയാണു വരുന്നതു്. തൊണ്ണൂറ്റാറാം വയസ്സിലേ താൻ മരിക്കൂ എന്നു പ്രവചിച്ച സത്യസായിബാബയെ 84 വയസ്സിനപ്പുറം ജീവിപ്പിക്കാൻ ആധുനികവൈദ്യത്തിനു പോലും കഴിഞ്ഞില്ല. ഈ തൊണ്ണൂറ്റാറിന്റെ കണക്കു ശരിയാക്കാൻ ശ്രീ ഫിലിപ്പ് എം പ്രസാദ് (തന്നെ, തന്നെ, മാനസാന്തരപ്പെട്ട പഴയ നക്സലൈറ്റ് നേതാവു് ഫിലിപ്പ് എം. പ്രസാദ് തന്നെ) കേരളകൗമുദിയിൽ എഴുതുന്നു:
റോമന്‍ കലണ്ടര്‍ അനുസരിച്ചാണ് അദ്ദേഹത്തിന് ഇപ്പോള്‍ 84 വയസ്സ്. നക്ഷത്രകാലഗണനാരീതിയാണ് ബാബ ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങള്‍ തന്നെയാണ് അതിന് തെളിവ്.
അശ്വതി മുതല്‍ രേവതി വരെയുള്ള 27 ദിവസമാണ് നക്ഷത്രകാലഗണനയില് ഒരുമാസം. ഈ കണക്കുവച്ച് 12 മാസത്തിന് (ഒരുവര്‍ഷം) 324 ദിവസമേയുള്ളൂ.
1926 നവംബര്‍ 23-നാണ് ബാബ ജനിച്ചത്. അന്നുമുതല്‍ 2011 ഏപ്രില്‍ 24 വരെ മൊത്തം 30,834 ദിവസമാണ്. ഇത്രയും ദിവസത്തെ 324 കൊണ്ട് ഹരിച്ചാല്‍ ലഭിക്കുക 95 വര്‍ഷവും 54 ദിവസവുമാണ്. നക്ഷത്രകാലഗണന അനുസരിച്ച് 96-ാം വയസ്സില്‍ 54-ാം ദിനത്തിലാണ് ബാബയുടെ ദേഹവിയോഗമെന്ന് അര്‍ത്ഥം.
ഫിലിപ്പ് എം. പ്രസാദ് കണക്കുകൂട്ടലിൽ ഡോ. ഗോപാലകൃഷ്ണനെയും സുഭാഷ് കാക്കിനെയും കടത്തി വെട്ടുമെന്നു തോന്നുന്നു.
ഒന്നാമതായി, ഈ കാലയളവിനെ അടിസ്ഥാനമാക്കിയ വർഷക്കണക്കു് ലോകത്തെങ്ങും ഉണ്ടായിരുന്നില്ല. (ഭാരതത്തിൽ അധിമാസങ്ങളുള്ള സൗര-ചാന്ദ്ര-കലണ്ടർ ആയിരുന്നു. വർഷം സൗരവർഷവും മാസം ചാന്ദ്രമാസവും.) ചാന്ദ്രമാസങ്ങൾ പോലും തിഥിയെ അടിസ്ഥാനമാക്കിയായിരുന്നു. ചാന്ദ്രവർഷം ഉപയോഗിക്കുന്ന ഇസ്ലാമിക് കലണ്ടറിലെ മാസം ഏകദേശം 29.5 ദിവസമാണു്. വർഷം 354 ദിവസവും. അതനുസരിച്ചു് 87 വർഷവും ഏതാനും ദിവസങ്ങളും കഴിഞ്ഞാണു് ബാബ മരിക്കുന്നതു്.
രണ്ടാമതായി, ഈ നക്ഷത്രമാസവർഷക്കണക്കിനെപ്പറ്റി സായിബാബ ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാക്കൊല്ലവും പിറന്നാൾ ആഘോഷിക്കുന്ന ബാബ ഈ കണക്കല്ല ദീക്ഷിച്ചിരുന്നതും. പിന്നെ എന്താണു മരണത്തിനു മാത്രം അങ്ങനെയൊരു കണക്കു്?
മൂന്നാമതായി, ഈപ്പറഞ്ഞ കണക്കു് തെറ്റാണു്.
അശ്വതി മുതൽ രേവതി വരെ 27 ദിവസമല്ല, 27.3217 ദിവസമാണു്. ചന്ദ്രൻ ഭൂമിയെ ചുറ്റാനെടുക്കുന്ന സമയം. (അതിനിടയിൽ ഭൂമി സൂര്യനു ചുറ്റും അല്പം പോകുന്നതിനാൽ സൂര്യനെ അപേക്ഷിച്ചു് അതേ സ്ഥലത്തെത്താൻ 29.5307 ദിവസം എടുക്കും. അതായതു് മുപ്പതു തിഥികളുടെ ദൈർഘ്യം.) അപ്പോൾ 12 ചാന്ദ്രമാസങ്ങളുടെ ദൈർഘ്യം = 12 x 27.3217 = 327.8604 ദിവസമാണു്. അതായതു്,
94 ചാന്ദ്രവർഷം = 30818.8776 ദിവസം.
95 ചാന്ദ്രവർഷം = 31146.738 ദിവസം.
96 ചാന്ദ്രവർഷം = 31474.5984 ദിവസം.
(കലണ്ടറുകൾ ഉണ്ടാക്കുന്നതു് പൂർണ്ണസംഖ്യകളിലാണു്. അപ്പോഴും ദിവസങ്ങളെ അങ്ങോട്ടോ ഇങ്ങോട്ടോ റൗണ്ട് ചെയ്താണു് കണക്കുകൂട്ടുന്നതു്. മൊത്തം ദിവസങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടാവില്ല.)
അപ്പോൾ 30834 ദിവസം ജീവിച്ച ബാബ 94 ചാന്ദ്രവർഷവും 15 ദിവസവുമാണു് ജീവിച്ചിരുന്നതു്. ചാന്ദ്രവർഷം കണക്കാക്കിയാലും 96 വർഷക്കണക്കു ശരിയാവില്ലല്ലോ ഫിലിപ്പേ!
അപ്പോൾ, യോജന എത്ര കിലോമീറ്ററാണെന്നാ പറഞ്ഞതു്?
മാരീചന് | 25-Apr-11 at 9:09 am | Permalink
ശൂന്യതയില്‍ നിന്ന് ഭസ്മോം ലിംഗോം യോനീമൊക്കെ സൃഷ്ടിക്കുന്ന ബാവയ്ക്ക് ഒരു നക്ഷത്രകാലഗണനാ കലണ്ടര്‍ സ്വയം സൃഷ്ടിക്കാനാണോ പ്രയാസം.. ആ കലണ്ടര്‍ നിങ്ങള്‍ കണ്ടിട്ടില്ല എന്നു മാത്രം കരുതിയാല്‍ മതി… അന്തസാരശൂന്യതയില് നിന്ന് ബാവ സൃഷ്ടിച്ച ആ കലണ്ടര്‍ ഫിലിപ്പ് എം പ്രസാദിന്റെ ചുവരില്‍ തൂങ്ങിക്കിടക്കുന്നതും അതില്‍ നിന്ന് ദിനേനെ ഭസ്മപ്രവാഹം ഉണ്ടാകുന്നതും താങ്കള്‍ക്ക് അറിയില്ല…
ഗ്രസാദിനെ പോക്രി… സോറി പ്രസാദിനെ ഗോക്രിയാക്കാനുളള ശ്രമത്തില്‍ പ്രതിഷേധിക്കുന്നു…
വനവാസി | 25-Apr-11 at 9:49 am | Permalink
ഒരു കഥ കേട്ടിട്ടുണ്ട്:-
ചുവരില്‍ വരച്ച ഒരു വര, മായ്ക്കതെയും മറയ്ക്കാതെയും മുറിയ്ക്കാതെയും ചെറുതാക്കാമോ എന്നൊരു പ്രശ്നം അക്ബര്‍ ചക്രവര്‍ത്തി ഒരിക്കല്‍ സഭയില്‍ അവതരിപ്പിച്ചു. ബീര്‍ബലിനെ പരീക്ഷിക്കുകയായിരുന്നു ഉദ്ദേശ്യം. സഭയിലെ പല പണ്ഡിതര്‍ക്കും അതു കഴിഞ്ഞില്ല. അതു സാധ്യമല്ല എന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ ബീര്‍ബലിന്റെ ഊഴമായി. ചെറുതാക്കേണ്ട വരയുടെ അടിയില്‍, അതിനേക്കാള്‍ നീണ്ട ഒരു വര ബീര്‍ബല്‍ വരച്ചു. എന്നിട്ട് ചക്രവര്‍ത്തിയോടും സഭയോടും ചോദിച്ചു, ഏതാണു ചെറിയ വര എന്ന്.
അന്നീരാജ്യത്ത് കാലഗണന ഇരുമ്പുലക്കയായിരുന്നില്ലത്രേ…!!
Suraj Rajan | 25-Apr-11 at 10:58 am | Permalink
കാലഗണന ഇരുമ്പുലക്കയല്ലാത്ത, 2 രൂപാ നിരക്കില്‍ ഒരു കിലോ അരിചോദിച്ചാല് ആചന്ദ്രതാരം ഉണ്ണാനുള്ള ചോറ് കിട്ടുന്ന, നിന്റെ രാജ്യം വരേണമേ…. ആമേന്‍ !
ramu | 25-Apr-11 at 11:08 am | Permalink
ഇപ്പോഴാണ് നക്ഷത്രവര്‍ഷത്തെ പററി കേള്‍ക്കുന്നത്.
ഇനി അദ്ദേഹമെടുത്ത ശിവലിംഗങ്ങളുടെ പേരില്‍ ഒരു തട്ടിപ്പ് വരുന്നേയുള്ളു. നല്ല മാര്ക്കാട്ടയിരിക്കും. ഇനി പുതിയ ലിംഗങ്ങള്‍ വരില്ലല്ലോ.
രാമു
Mahesh | 25-Apr-11 at 5:32 pm | Permalink
ഗൂഗിള്‍ ബസ്സില്‍ ആരോ കമന്റിയത് പോലെ, ഇനീം കുറെ നാള് കഴിയുമ്പം പുള്ളീടെ ജന്മ വര്‍ഷം മാറ്റിയെഴുതിയിട്ടാണെങ്കിലും ഈ പ്രവചനം ശരി ആണെന്ന് വരുത്തി തീര്‍ക്കും …
Jack Rabbit | 25-Apr-11 at 8:04 pm | Permalink
ഈ വാര്‍ത്ത ഇന്നലെ കേരള കൌമുദിയില്‍ കണ്ടപ്പോള്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു – സത്യസായി ബാബയുടെ ദേഹവിയോഗവും സൃഷ്ടിവാദികളുടെ കാലഗണന രീതികളും
അതുല്യ | 26-Apr-11 at 3:02 am | Permalink
ആചന്ദ്രതാരം — സൂരജ് എന്താ ഈ സാധനം?
Ranjith | 26-Apr-11 at 3:18 am | Permalink
I just found one official explanation.
Does it sound good?
http://www.sathyasai.org/swamihealth/swamiage.html
ജഗദീശ്.എസ്സ് | 26-Apr-11 at 4:08 am | Permalink
നന്നായി മാഷേ.
വിജി പിണറായി | 26-Apr-11 at 6:08 am | Permalink
‘ആചന്ദ്രതാരം — സൂരജ് എന്താ ഈ സാധനം?’
അറിയാഞ്ഞിട്ടു തന്നെ ചോദിച്ചതാണോ?
‘ആചന്ദ്രതാരം’ എന്നുവെച്ചാല്‍ ‘ചന്ദ്രനും നക്ഷത്രങ്ങളും ഉള്ളിടത്തോളം’ – എന്നു വെച്ചാല്‍ എക്കാലവും – എന്ന്.
ശ്രീജിത്ത് കെ | 26-Apr-11 at 6:26 am | Permalink
ഈ ബാബയുടെ ഒരു വർഷം എന്ന് പറയുന്നത്, നമ്മുടെ ഒരു വർഷം അല്ല എന്ന് ബഹുമാനപ്പെട്ട ഉമേഷേട്ടൻ മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ഒരു വർഷം നമ്മുടെ ഒരു ഒന്നൊന്നര (അത്രേം വരൂല. കൃത്യമായി പറഞ്ഞാൽ 96/84) വർഷം വരും. അപ്പോൾ കണക്ക് ശരിയായില്ലേ?
Suresh | 26-Apr-11 at 6:58 am | Permalink
ഉമേഷ്….
ബാബയുടെ സാമ്രാജ്യം ഇനി പിടിച്ചുനില്ക്കണമെങ്കില് കുറച്ചു അഭ്യാസമൊക്കെ വേണം.
അതിന്റെ ഭാഗമാണ് ഈ കണക്കിലെ കസര്‍ത്ത്. അങ്ങ് ക്ഷമീര് മാഷേ.
വിജി പിണറായി | 26-Apr-11 at 7:38 am | Permalink
രഞ്ജിത്ത് ഇട്ട ലിങ്കിലെ ‘official explanation’-ല്‍ നിന്ന്: (അവസാന ഭാഗം)
‘B. Sri Ghandikota Subba Rao said that Swami uses the traditional Indian Lunar years, based on lunar months not adjusted for the solar years, in determining a person’s lifespan. 12 lunar months make 1 lunar year. 100 such lunar years equaled 93 years…’
100 ചാന്ദ്രവര്ഷങ്ങള് 93 (സൌര) വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്നാണ് ‘വിശദീകരണം’. എന്നു വെച്ചാല്‍ 1 ചാന്ദ്രവര്‍ഷം = 0.93 വര്‍ഷം ആയിരിക്കണമല്ലോ? അങ്ങനെയെങ്കില്‍ ‘വിശദീകരണ’ത്തിന്റെ തുടക്കത്തില്‍ പറഞ്ഞ ‘I will be in this mortal human form for 59 years’ എന്നത് 59 ചാന്ദ്രവര്ഷമാണെങ്കില് അത് 59 * 0.93 = 54.87 വര്‍ഷം ആയിരിക്കണം. എന്നു വെച്ചാല്‍ 2015 വരെ (1960 + 55) ജീവിച്ചിരിക്കണം. അല്ലെങ്കില്‍ 93 വര്‍ഷം = 100 സൌരവര്‍ഷം ആകുന്ന കണക്ക് ചാന്ദ്ര വര്‍ഷമല്ല, മറ്റെന്തോ ആണെന്ന് കരുതേണ്ടി വരും. അപ്പോള്‍പ്പിന്നെ ‘This incident… gives a precedent for Swami usng lunar years’ എന്നു പറഞ്ഞത് ശരിയാക്കണമെങ്കില്‍ അഭ്യാസം വേറെ വേണം!
അരുണ്‍ | 26-Apr-11 at 7:39 am | Permalink
84 വയസ്സില്‍ ശതാഭിഷേകം ആഘോഷിക്കുന്ന / ആചരിക്കുന്ന ഒരു ഏര്‍പ്പാട് കേരളത്തില്‍ (ചില സമുദായങ്ങളില്‍ എങ്കിലും) ഉണ്ട്. അങ്ങനെ നോക്കുകയാണ് എങ്കില്‍ ബാബയ്ക്ക് 100 വയസ്സായി എന്നും പ്രഖ്യാപിക്കാം!! എന്തേ?
ഈ “ശതാഭിഷേകം @ 84” ചാന്ദ്ര വര്‍ഷം അനുസരിച്ചാണ് എന്നാണ് എന്റെ അറിവ്.
യാത്രികന് | 26-Apr-11 at 2:16 pm | Permalink
ഈ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍, ഉമേഷ് ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് ഇടും എന്ന് എനിക്ക് തോന്നിയിരുന്നു. എനിക്കും ബാബാ യെപ്പോലെ വല്ല ശക്തി ഉണ്ടോ പോലും?
Spinoza | 27-Apr-11 at 4:27 am | Permalink
മേല്പറഞ്ഞ 84 ആമത്തെ ജന്മദിനത്തില് ആഘോഷിക്കുന്ന “ശതാഭിഷേകം” ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടു എന്നാ പേരില്‍ ആണെന്നാണ് കേള്‍വി.
മറ്റു ചില നാട്ടുകാര്‍ അത് 80 ആമത്തെ ജന്മദിനത്തില് ആണ് ആഘോഷിക്കുന്നത്. പക്ഷെ, കണക്കു കൂടിയിട്ടു 80.85 ആണ് കിട്ടുന്നത് (29 .53*1000 /365 .25 ) . അപ്പോള്‍ 81 ആമത്തെ ജന്മദിനം അല്ലെ ആഘോഷിക്കണ്ടത്?
ഇതിനെ “സഹസ്രാഭിഷേകം” എന്ന് വിളിക്കാത്തത് എന്തുകൊണ്ട് എന്നത് മറ്റൊരു ചോദ്യം.
aparichithan | 30-Apr-11 at 11:49 am | Permalink
kashtam
Muneer | 02-May-11 at 6:10 am | Permalink
എന്റെ സംശയം ഇതൊന്നുമല്ല. ബാബ ഇപ്പോള്‍ മരിക്കുമെന്ന് ഉറപ്പായിരുന്നെങ്കില്‍ അത് നേരത്തെ പറഞ്ഞൂടായിരുന്നോ? കോടിക്കണക്കിനു ഭക്തര്‍ അദ്ദേഹം തിരിച്ചു വരാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചത് എന്തിനായിരുന്നു? പോട്ടെ, ദിവസങ്ങളോളം വെന്റിലേറ്റര്‍ ഉപയോഗിച്ച് അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ നോക്കിയത് എന്തിനായിരുന്നു?
ആ പഴയ ഉത്തരം ഓര്മ വരുന്നു ….
ആ….
Sinai voice | 02-May-11 at 6:24 pm | Permalink
സാക്ഷര കേരളവും,അന്ധ ഭക്ത വിശ്വാസികളും പേടിക്കേണ്ട കാരണം അടുത്ത ഒരു ബാബ എഴുന്നള്ളിക്കോളും,പുതിയതായ് വരുന്ന അവതാരത്തോട് ഒരു അപേക്ഷയുണ്ട് സ്വര്‍ണ്ണ ലടുവും,സ്വര്‍ണ്ണ മാലയ്ക്കും പകരം ഒരു പശുവോ,ഒരു ആടോ രണ്ടു കൊഴികുഞ്ഞുങ്ങളെയോ കൊടുക്കുകയാനെങ്ങില് പാവങ്ങള്‍ക്ക് ഉപജീവനത്തിന് അതൊരു സഹായമായേനെ. -www.sinaivoice.com
Rahul clt | 05-May-11 at 4:04 am | Permalink
ee blogil kure aalukal avarkku thoniyathokke ezhuthiyittundu. Sai baba bhagavananennonnum njan parayunnilla, pakshe ellavarum ayalude bad things mathrame kanunnullu, ningalude / aarkengilum ** ayal kaaranam endengilum prasnam undayittundo?
even ningalaarengilum ayalude hospitalengilum kandittundo?
so please think twice when u post a comment.
please replay me on rahul_7sy@yahoo.com
ഒഴുകുന്ന നദി... | 05-May-11 at 12:54 pm | Permalink
ഉമേഷ്ജീ…
പുതുതായി തത്വശാസ്ത്രപരമായ അവലോകനങ്ങളും ചിന്താധാരകളും ഒന്നും കാണുന്നില്ലല്ലോ…. ഗുരുകുലത്തിൽ പുതിയ കളരിമുറകൾ കുറച്ചുകാലമായി അരങ്ങേറുന്നില്ലേ…?:-)
സുജയ | 06-May-11 at 5:33 pm | Permalink
വർഷ കന്നക്കുകൾ കേട്ടു ഞാൻ കുറെ ചിരിചു – അത്രയും കാലം ദിവ്യത്വത്തെ കൈമുറൂക്കി പിടിക്കാൻ അദ്ദേഹമെത്ര കഷ്ടപ്പെട്ടിട്ടുനണ്ടാവും – ഇനി ആ കഷ്ടപ്പാട് ഇനി വരുന്ന കിരീടധാരികളുടെതാവും. എന്നാലും ആ ശ്രമത്തിനിടയിൽ കുറെ മനുഷ്യർക്കു ഉപകാരമുണ്ടായല്ലൊ.
യാത്രികന് | 20-May-11 at 9:06 pm | Permalink
“സാക്ഷര കേരളവും,അന്ധ ഭക്ത വിശ്വാസികളും പേടിക്കേണ്ട കാരണം അടുത്ത ഒരു ബാബ എഴുന്നള്ളിക്കോളും,പുതിയതായ് വരുന്ന അവതാരത്തോട് ഒരു അപേക്ഷയുണ്ട് സ്വര്‍ണ്ണ ലടുവും,സ്വര്‍ണ്ണ മാലയ്ക്കും പകരം ഒരു പശുവോ,ഒരു ആടോ രണ്ടു കൊഴികുഞ്ഞുങ്ങളെയോ കൊടുക്കുകയാനെങ്ങില് പാവങ്ങള്‍ക്ക് ഉപജീവനത്തിന് അതൊരു സഹായമായേനെ. -www.sinaivoice.com ”
അന്ധ ഭക്തിക്കാരായ ഹിന്ദുക്കളും, മുസ്ലിമുകളും ദയവായി ഇനി മുതല്‍ അന്ധമായി ക്രിസ്തുവില്‍ വിശ്വസിക്കൂ. അങ്ങിനെ നിത്യ രക്ഷ പ്രാപിയ്ക്കൂ.