ഏതെങ്കിലും വിധത്തിലുള്ള ദൈവസങ്കല്പമില്ലാത്ത സമൂഹങ്ങൾ കുറയും. ലോകത്തു കാണുന്ന പല കാര്യങ്ങളുടെയും കാരണം മനസ്സിലാവാത്തപ്പോൾ എല്ലാത്തിനും ഒരു ഒറ്റമൂലി ഉത്തരം എന്ന നിലയ്ക്കാണു് ദൈവസങ്കല്പം പലയിടത്തും. ഇതിന്റെ പലതിന്റെയും കാരണം മനുഷ്യൻ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തിന്റെ പ്രവർത്തനമണ്ഡലം ചെറുതായിട്ടുണ്ടു്. ഉദാഹരണമായി, വാക്സിനേഷനുകൾ കണ്ടുപിടിക്കുകയും മസൂരി (smallpox) എന്ന രോഗം ലോകത്തു നിന്നു് ഏതാണ്ടു തുടച്ചുമാറ്റുകയും ചെയ്തതിനു ശേഷം ഈ സംഭവം (ഇതിനെ “കുരിപ്പ്” എന്നു വിളിച്ചിരുന്നു) ലോകത്തു പരത്തുന്ന ജോലിയിൽ നിന്നു് ഭദ്രകാളിക്കു് (അതോ ദുർഗ്ഗയോ? ഇപ്പോഴും ഉത്തരേന്ത്യയിൽ ചിക്കൻ പോക്സിനെ വരെ “മാതാ” എന്നു വിളിക്കുന്നുണ്ടു്.) വിടുതൽ കിട്ടിയിട്ടുണ്ടു്. ഹിമാലയത്തിലെയും മറ്റും കൊടുമുടികളിൽ മനുഷ്യൻ കയറിയതിൽ പിന്നെ കൈലാസത്തിലും മാനസസരോവരത്തിലും മറ്റും ദൈവവാസം ഗണ്യമായി കുറഞ്ഞിട്ടുണ്ടു്. മേഘങ്ങളുടെ മുകളിലൂടെ പറക്കുന്ന വിമാനത്തിലിരുന്നു് മേഘം എന്താണെന്നു സ്വന്തം കണ്ണുകൾ കൊണ്ടു് കണ്ടതിൽപ്പിന്നെ മേഘത്തിന്റെ മുകളിലുള്ള സ്വർഗ്ഗത്തിൽ നിന്നു് മേഘങ്ങളുടെ മുകളിൽ കയറി സഞ്ചരിക്കുന്ന ദേവന്മാരും മുനിമാരും നീലാ സ്റ്റുഡിയോയുടെ സിനിമകളിൽ മാത്രമേ ഉള്ളൂ എന്നും മനുഷ്യനു ബോദ്ധ്യമായിട്ടുണ്ടു്. ഗ്രഹണങ്ങളുണ്ടാക്കുന്ന രാഹു, കേതു എന്ന അസുരന്മാരെപ്പോലെ മഴ പെയ്യിക്കുകയും ഇടി വെട്ടിക്കുകയും ചെയ്യുന്ന ഇന്ദ്രനെയും സ്യൂസിനെയും മറ്റും മനുഷ്യൻ തള്ളിക്കളഞ്ഞിരിക്കുന്നു.
ഇങ്ങനെയാണെങ്കിലും, ഈ സങ്കല്പങ്ങൾ നിന്നാൽ ബിസിനസ് മെച്ചപ്പെടുമെന്നു മനസ്സിലാക്കിയ കള്ളന്മാർ ചെറുപ്പത്തിൽ തന്നെ മനുഷ്യന്റെ മനസ്സിൽ അടിച്ചുകയറ്റിയ കപടവിശ്വാസങ്ങളെ ചൂഷണം ചെയ്തുകൊണ്ടു് അക്ഷയതൃതീയയിലൂടെയും പുത്രകാമേഷ്ടിയാഗത്തിലൂടെയും മഹാസുദർശനഹോമത്തിലൂടെയും രോഗശുശ്രൂഷായോഗങ്ങളിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും ജപിച്ചു ചൊല്ലലിലൂടെയും മന്ത്രവാദത്തിലൂടെയും ലോകാവസാനഭീഷണിയിലൂടെയും മറ്റും മനുഷ്യരെ കബളിപ്പിച്ചുകൊണ്ടു കീശ വീർപ്പിക്കുന്നു. പുരോഹിതവർഗ്ഗം മുതൽ നാട്ടുജ്യോത്സ്യന്മാർ വരെയും സീരിയൽ കില്ലേഴ്സ് മുതൽ കവലസുവിശേഷകർ വരെയുമുള്ള ഒരു വലിയ ജനവിഭാഗം തങ്ങളുടെ കാപട്യത്തിനു സമാധാനം വിളമ്പുന്നതു്, ഉണ്ടെന്നുള്ളതിനു് ആർക്കും തെളിവു കാണിക്കാൻ പറ്റിയിട്ടില്ലാത്ത അഭൗമശക്തികളുടെ പേരുപറഞ്ഞു് മനുഷ്യനെ ഭയപ്പെടുത്തിയാണു്.
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പു് വ്യക്തമായി നിർവ്വചിച്ചിട്ടില്ല. താൻ അന്ധവിശ്വാസിയല്ല എന്നു് അഭിമാനിക്കുന്നവരാണു ഭൂരിപക്ഷവും. പക്ഷേ, അന്ധവിശ്വാസം എവിടെത്തുടങ്ങുന്നു എന്ന കാര്യത്തിൽ ഓരോരുത്തർക്കും അവനവന്റെ നിർവ്വചനമുണ്ടു്. ഇവരിൽ നല്ല ഒരു പങ്ക് താൻ യുക്തിവാദിയും നിരീശ്വരവാദിയും ആണെന്നു് അഭിമാനിക്കുന്നവരാണു്. വലിയ താടിയും തടവി സ്വർഗ്ഗത്തിൽ ഇരുന്നു് ലോകത്തെ നിയന്ത്രിക്കുന്ന മനുഷനെപ്പോലെയുള്ള ഒരു ദൈവം ഇല്ല എന്ന അഭിപ്രായക്കാരാണു് അവർ. എങ്കിലും, ഈ പ്രപഞ്ചം ഈ രീതിയിൽ നിന്നു പോകാൻ വളരെ ബുദ്ധിയുള്ള ഒരു സ്രഷ്ടാവും നടത്തിക്കൊണ്ടു പോകാൻ വളരെ കഴിവുള്ള ഒരു നിയന്ത്രകനും ആയ ഒരു ശക്തി ഉണ്ടു് എന്ന വിശ്വാസം ഈ നിരീശ്വരവാദികൾക്കു പലർക്കും ഉണ്ടെന്നതാണു സത്യം. ചിലർ ഒരു പടി കൂടെ കടന്നു് “എന്തായാലും അങ്ങനെ ഒരു ശക്തി ഉണ്ടു്. അതിനെ നിങ്ങൾ വേണമെങ്കിൽ പ്രകൃതി എന്നു വിളിച്ചുകൊള്ളൂ. ഞാൻ അതിനെ ദൈവം എന്നു വിളിക്കും” എന്നു വരെ പറഞ്ഞുകളയും.
ഇത്തരം യുക്തിവാദത്തിനും കടുത്ത ഈശ്വരവിശ്വാസത്തിനും തമ്മിൽ കാര്യമായ വ്യത്യാസമില്ല. അന്ധവിശ്വാസത്തെ വിശ്വാസത്തിൽ നിന്നു വേർതിരിക്കുന്ന അതിർവരമ്പു് അല്പം കൂടി നീങ്ങി എന്നു മാത്രമേ ഉള്ളൂ. അതിർവരമ്പിന്റെ ഈ നീക്കവും യുക്തിയിൽ നിന്നുണ്ടായതല്ല. ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ മൂലം ഒരു കാലത്തു സത്യമാണെന്നു കരുതിയിരുന്ന വിശ്വാസങ്ങൾ പിന്നീടു് നിവൃത്തിയില്ലാതെ അന്ധവിശ്വാസമാകേണ്ടി വന്നതാണു്. മാത്രമല്ല, ഇസ്ലാം മതത്തിലെ അമൂർത്തമായ അല്ലാഹുവിനും ഹിന്ദുമതത്തിലെ പരബ്രഹ്മത്തിനും ഏതാണ്ടു് ഈ ഘടനയാണു് – ഞങ്ങൾ ദൈവമെന്നും നിങ്ങൾ പ്രകൃതിയെന്നും വിളിക്കുന്ന, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ശക്തി. ഇങ്ങനെ ഉള്ള ആ ശക്തി ലോകത്തിന്റെ ഗുണത്തിനു വേണ്ടിയല്ല നിലകൊണ്ടിട്ടുള്ളതെന്നു് ലോകചരിത്രം പരിശോധിച്ചാൽ അറിയാം. തിന്മകളുടെ വിളയാട്ടവും വിജയവും ലോകത്തു് എന്നുമുണ്ടായിട്ടുണ്ടു്. തിന്മയുടെ വിളയാട്ടം ഒരു പരിധി വരെ നിയന്ത്രിക്കാൻ നിയമപാലകർക്കും കോടതിക്കും മറ്റും മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ.
പുരാണകഥകളുടെയും മറ്റും കാലം ഏറെക്കുറെ കഴിഞ്ഞെങ്കിലും, ഇന്ത്യയിലെ സിനിമകളിൽ വിശ്വാസം ഒരു പ്രധാനഘടകമാണു്. സിനിമ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം ലാഭമുണ്ടാക്കുക എന്നതായതിനാൽ ഭൂരിപക്ഷത്തിനു രുചിക്കുന്ന തത്ത്വങ്ങൾ കൂട്ടിവിളക്കി കഥയെഴുതുക എന്ന ബിസിനസ് തന്ത്രം തന്നെയാണു് ഇവിടെയും. നന്മ ചെയ്യുന്നവരും അവസാനം നല്ലതു വരുന്നവരും ഈശ്വരവിശ്വാസികളായിരിക്കും. വില്ലന്മാർ എല്ലാം നാസ്തികരും. ഇനി വല്ല സന്ന്യാസിയോ മറ്റോ വില്ലനായാൽ അവസാനം അയാൾ ഒരു കള്ളസന്ന്യാസിയായിരുന്നു എന്നു വരുത്തിത്തീർക്കും. സന്ന്യാസിമാർ, അച്ചന്മാർ, മൊല്ലാക്കമാർ തുടങ്ങിയവരെ പരിഹസിക്കുന്ന സിനിമകൾ പലതും ഉണ്ടെങ്കിലും കാതലായ ഈശ്വരവിശ്വാസത്തെ ചോദ്യം ചെയ്യുന്ന സിനിമകൾ കുറവാണു്. രാശി നോക്കി പൂജ ചെയ്തിട്ടാണല്ലോ സിനിമയെടുക്കാൻ തുടങ്ങുന്നതു്, പിന്നെ അതിനെതിരെ പറയാൻ പറ്റുമോ?
1978-ൽ റിലീസ് ചെയ്ത “രാജു റഹീം” എന്ന സിനിമയിൽ പ്രേം നസീർ അവതരിപ്പിച്ച കഥാപാത്രം നിരീശ്വരവാദിയായിരുന്നു. പകൽ ശാന്തനും സത്സ്വഭാവിയും ആയ രാജു; രാത്രി പണക്കാരെ കൊള്ളയടിച്ചു് അതു പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന ടൈഗർ. രാജുവിന്റെ ജൈത്രയാത്രയ്ക്കു വിഘാതമായി കെ. പി. ഉമ്മർ അവതരിപ്പിക്കുന്ന റഹീം എത്തുന്നു. റഹീം കടുത്ത ഈശ്വരവിശ്വാസിയാണു്. പിന്നെ രാജുവും റഹീമും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾ നടക്കുന്നു. എല്ലാത്തിലും നിരീശ്വരവാദിയായ രാജു ജയിക്കുന്നു. റഹീമിനു പലതിനും ഉത്തരമില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രാജുവും റഹീമും ചേർന്നു് വില്ലന്മാരെ ഒതുക്കാൻ നടക്കുന്നു. (വില്ലന്മാർ ഒന്നൊഴിയാതെ അവിശ്വാസികളാണെന്നു പറയേണ്ടല്ലോ.) സിനിമ കാണുന്ന യുക്തിവാദികൾ രാജുവിന്റെ വിജയം കണ്ടു കോരിത്തരിക്കുന്നു. ഇന്റർവെല്ലിനു ശേഷം തന്റെ അച്ഛനെ മരണത്തിൽ നിന്നു രക്ഷിക്കാൻ (റഹീമിന്റെ അച്ഛനെ കൊന്നതു് വില്ലനായ ജി. കെ. പിള്ളയാണു്. അതു് രാജുവിന്റെ അച്ഛനാണെന്നാണു് എല്ലാവരുടെയും വിചാരം. അയാൾ ജീവപര്യന്തം ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന ദിവസം റഹീം അയാളെ കൊല്ലാൻ പോകുന്നു. പുറകേ പോകുന്ന രാജു വണ്ടി ബ്രേയ്ക്ക്ഡൗണായോ മറ്റോ ഒരു അമ്പലത്തിനടുത്തു സ്റ്റക്കാവുന്നു. ഇതാണു പശ്ചാത്തലം.) ഒരു വഴിയും കാണാതെ രാജു അടുത്തുള്ള അമ്പലത്തിൽ കയറി പ്രാർത്ഥിക്കുന്നു. പ്രാർത്ഥന ദൈവം കേട്ടിട്ടെന്നോണം, റഹീമിനു കൊല്ലാൻ കഴിയുന്നതിനു മുമ്പേ രാജുവിന്റെ അച്ഛനെ വില്ലന്മാർ പിടിച്ചു കൊണ്ടു പോകുന്നു. രാജു പിന്നെ വില്ലന്മാരുടെ സങ്കേതത്തിൽ പോയി അവിടെ വന്ന റഹീമിന്റെ മനസ്സു മാറ്റി വില്ലന്മാരെ അടിച്ചു മലർത്തി പോലീസിനു കൊടുത്തു് അച്ഛനെ രക്ഷപ്പെടുത്തി തിരിച്ചു വരുന്നു. സിനിമയുടെ അവസാനത്തിൽ റഹീമിനെക്കാൾ വലിയ ഈശ്വരവിശ്വാസിയായി രാജു മാറുമ്പോൾ അതിലുണ്ടായിരുന്ന ഒരേയൊരു പൊരുത്തക്കേടു് (നല്ലവനും അവസാനം നല്ലതു വരുന്നവനുമായ നിരീശ്വരവാദി) ഒഴിവായി “ശുഭം” എന്നു് എഴുതിക്കാണിച്ചു് അതു് അവസാനിക്കുന്നു. അല്ലെങ്കിൽ സിനിമ കാണാൻ ഭൂരിപക്ഷം ആളുകളും വരില്ല എന്നു് സിനിമ എടുത്തവർക്കറിയാം. മാത്രമല്ല, നിരീശ്വരവാദി വിശ്വാസിയാവുന്നതിനു് എഫക്റ്റു കൂടും. വിശ്വാസിയായാലേ നല്ലതു വരൂ എന്നതിനു് ഒരു ഉദാഹരണം കൂടിയാവും. ആദ്യപകുതിയിലെ നിരീശ്വരവാദപ്രസംഗം (കഥയിൽ ഇതിനു വലിയ പ്രാധാന്യമൊന്നുമില്ല) ഈ എഫക്റ്റു കൂട്ടാൻ വേണ്ടി മാത്രമാണെന്നു ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവും.
ഇത്തരം വിശ്വാസപ്രചരണങ്ങൾ ചേർത്താൽ വിശ്വാസികൾ വന്നുകൊള്ളും എന്നതിനൊപ്പം, ഇതുള്ളതു കൊണ്ടു് അവിശ്വാസികൾ വരാതിരിക്കില്ല എന്നും സിനിമക്കാരനറിയാം. കാരണം, അവിശ്വാസികളിൽ ഒരു നല്ല പങ്കു് മുൻപേ പറഞ്ഞ പ്രകൃത്യതീതശക്തിയിൽ വിശ്വസിക്കുന്നവരാണു്. ഇനി അല്ലാത്തവരിൽ ഒരു നല്ല പങ്കാകട്ടേ, ഈ വക കാര്യങ്ങൾ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണു്, അതിനാൽ ഒരു സമൂഹജീവിയെന്ന നിലയ്ക്കു് അവയ്ക്കൊപ്പം പോകുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നു ചിന്തിക്കുന്നവരും. താൻ വിശ്വാസിയല്ലെങ്കിലും, വിശ്വാസിയായ ഭാര്യയുടെ സന്തോഷത്തിനായി ശയനപ്രദക്ഷിണം നടത്തുകയും കഴുത്തിലും അരയിലും ജപിച്ച തകിടു കെട്ടുകയും ചെയ്യുകയും, എന്നാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു് ഉറച്ചു വിശ്വസിക്കുകയും, എന്നാൽ എന്തെങ്കിലും ഗുണമുണ്ടാകുകയാണെങ്കിൽ ഭാര്യയുടെ ചെലവിൽ അതുണ്ടായ്ക്കോട്ടേ എന്നു നിഗൂഢമായി ചിന്തിക്കുകയും ചെയ്യുന്ന യുക്തിവാദികൾ. മേൽപ്പറഞ്ഞ സിനിമ ഒരു നല്ല ഫിക്്ഷൻ എന്ന രീതിയിൽ കണ്ടു് ആസ്വദിക്കാൻ അവർക്കു് യാതൊരു ബുദ്ധിമുട്ടുമില്ല.
മലയാളത്തിൽ ഏറ്റവുമധികം യുക്തിവാദം പ്രസംഗിക്കുന്നതു് “പൈതൃകം” എന്ന സിനിമയിലാണു്. അതിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തിന്റെ വായിൽ റിച്ചാർഡ് ഡോക്കിൻസ് ആയുഷ്കാലം പറഞ്ഞതിൽ കൂടുതൽ യുക്തിവാദം ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ തിരുകിക്കയറ്റിയിട്ടുണ്ടു്. സുരേഷ് ഗോപിയും ഭാര്യ ഗീതയും ഒടുക്കത്തെ യുക്തിവാദികളാണു്. രാഹുകാലത്തിൽ ഇടത്തുകാൽ ചവിട്ടിയേ ഒരു വീട്ടിൽ ആദ്യം കയറൂ. അമ്പലം, സന്ന്യാസിമാർ, യാഗം, പൂജ തുടങ്ങിയ സകലമാനസംഭവങ്ങളെയും വിമർശിക്കും. അയാളുടെ അച്ഛൻ നരേന്ദ്രപ്രസാദ് പൂജയും ഹോമവും മന്ത്രവാദവുമൊക്കെ ചെയ്യുന്ന ആളാണു്. പരമസാത്വികനെന്നു പറഞ്ഞാൽ പരമസാത്വികൻ. മകൻ അച്ഛനെ പലയിടത്തും അവഹേളിക്കുന്നു. അച്ഛൻ തികച്ചും ശാന്തൻ. “നിന്റെ മകൻ യുക്തിവാദിയാകണമെന്നു് നിനക്കെന്തിനു നിർബന്ധം? എന്റെ മകൻ വിശ്വാസിയാകണമെന്നു് ഞാൻ നിർബന്ധിച്ചില്ലല്ലോ..” എന്നു തികച്ചും നിഷ്കളങ്കവും നിരുപദ്രവകാരിയുമായ താരതമ്യം നിരത്തുന്ന മഹാമനസ്കൻ. (ഇതിനോടു സാദൃശ്യമുള്ള ഒരു താരതമ്യം ഈയിടെ ഒരു ഐ. ഐ. റ്റി. യിലെ ഒരു പ്രൊഫസർ പറഞ്ഞതായി കേട്ടു. “നമ്മൾ എല്ലാ സയൻസും റിസർച്ചു ചെയ്യണം. ജ്യോതിഷവും മന്ത്രവാദവും ശിവലിംഗത്തിൽ നിന്നു വരുന്ന മാഗ്നറ്റിക് രശ്മികളുമൊക്കെ ഗവേഷണവിഷയമാക്കണം, ഫിസിക്സിലും കെമിസ്ട്രിയിലുമൊക്കെ ഗവേഷണം ചെയ്യുന്നതു പോലെ…”. എത്ര നിഷ്കളങ്കവും ന്യായയുക്തവുമായ താരതമ്യം, അല്ലേ?) സിനിമ തീരുന്നതിനു് അര മണിക്കൂർ മുമ്പു് എന്തോ നിമിത്തങ്ങളൊക്കെ കണ്ടു് ഗീത വിശ്വാസിയാകുന്നു. പത്തു മിനിറ്റു മുമ്പു് നരേന്ദ്രപ്രസാദിന്റെ പൂജ കഴിഞ്ഞപ്പോൾ മഴ പെയ്തതു കണ്ടു് സുരേഷ് ഗോപിയും. വിശ്വാസിയായെന്നു മാത്രമല്ല, കക്ഷി പിന്നെ പൂജയും മന്ത്രവാദവുമൊക്കെ തുടങ്ങുകയാണു്. സിനിമയുടെ അവസാനം “ശുഭം” എന്നെഴുതിക്കാണിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?
വീഴ്ചയുടെ ആഘാതം ഏറ്റവും ഉണ്ടാവണമെങ്കിൽ ഏറ്റവും ഉയരത്തിൽ കൊണ്ടു പോയിട്ടു വേണം താഴെയിടാൻ എന്ന തത്ത്വം അനുസരിച്ചാണു് സുരേഷ് ഗോപിയുടെ കഥാപാത്രത്തെക്കൊണ്ടു് ഒരു സാധാരണ യുക്തിവാദി ചെയ്യുന്നതിൽ കൂടുതൽ ആക്ടിവിസം സിനിമയിൽ കാണിക്കുന്നതു്. അത്രയ്ക്കു് അവിശ്വാസിയായിരുന്ന ഒരാളിനെപ്പോലും യുക്തിയുക്തമായി വിശ്വാസിയാക്കാൻ കഴിഞ്ഞു എന്നതാണു് സിനിമയുടെ വിജയം. ആദ്യന്തം അന്ധവിശ്വാസം നിറഞ്ഞു നിൽക്കുന്ന “കൃഷ്ണപ്പരുന്ത്” പോലെയുള്ള സിനിമകളെക്കാൾ ആപത്കരമാണു് മുക്കാൽ ഭാഗവും യുക്തിവാദം മുഴങ്ങുന്ന പൈതൃകം.
ഇനി, ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമയെടുക്കാം. അന്ധവിശ്വാസിയായ നായകൻ അവസാനം തന്റെ തെറ്റു മനസ്സിലാക്കി ജ്യോതിഷത്തിലുള്ള വിശ്വാസം കളയുന്നതാണു കഥ. ഇത്രയും പുരോഗമനപരവും സോദ്ദേശ്യവുമായ ഒരു സിനിമ മലയാളത്തിലുണ്ടോ? അന്ധവിശ്വാസം ചൂഴ്ന്നിറങ്ങിയ മലയാളിയുടെ മനസ്സിലേക്കു് യുക്തിചിന്തയുടെ രജതരേഖ ഷോക്കടിച്ചു കയറ്റിയ മഹത്തായ ചിത്രമല്ലേ അതു്?
സൂക്ഷിച്ചു നോക്കിയാൽ, നേരെ മറിച്ചാണു സത്യം എന്നു മനസ്സിലാവും. രാജു റഹീമിനെക്കാളും പൈതൃകത്തെക്കാളും വിദഗ്ദ്ധമായാണു് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതു് എന്നു മാത്രം. ഇതിൽ ജ്യോത്സ്യം തെറ്റാണെന്നു പറഞ്ഞിട്ടില്ല. ജ്യോത്സ്യത്തിനായി സദാനന്ദൻ സമീപിക്കുന്നതു് കള്ളജ്യോത്സ്യനായ ജഗതിയുടെ അടുത്താണു്. ജഗതി കള്ളനാണെന്നു സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ടു്. അപ്പോൾ സദാനന്ദനു പറ്റിയ തെറ്റു് ജ്യോത്സ്യത്തിൽ വിശ്വസിച്ചതല്ല, കള്ളനായ ജ്യോത്സ്യന്റെ അടുത്തു പോയതാണു്. മാത്രമല്ല, ജ്യോത്സ്യം ശരിയാണു് എന്നതിനു പല തെളിവുകളും സിനിമ തരുന്നുണ്ടു്. ഉദാഹരണമായി, സദാനന്ദന്റെ പെങ്ങളുടെ (ബിന്ദു പണിക്കർ അവതരിപ്പിച്ച കഥാപാത്രം) മകളുടെ കല്യാണം അപശകുനം കണ്ടതിനെത്തുടർന്നു് സദാനന്ദൻ വിലക്കുന്നുണ്ടു്. അതു കണക്കാക്കാതെ ആ കല്യാണം നടത്തുകയും അതു പിന്നെ പരാജയമാവുകയും ചെയ്യുമ്പോൾ “അന്നു സദാനന്ദൻ പറഞ്ഞതു കേട്ടാൻ മതിയായിരുന്നു” എന്നു പെങ്ങൾ വിലപിക്കുന്നുണ്ടു്. ചേട്ടന്റെ നക്ഷത്രഫലം അനുസരിച്ചു് വാഹനത്തിൽ സഞ്ചരിക്കരുതു് എന്നു സദാനന്ദൻ പറയുമ്പോൾ “സാരമില്ല, അതിനുള്ള പ്രതിവിധിയായി ഞാൻ പൂജ (അതോ വഴിപാടോ? ഓർമ്മയില്ല) ചെയ്തിട്ടുണ്ടു്” എന്നു കൂടി പറയിക്കുന്നുണ്ടു്. അല്ലാതെ, പ്രതിവിധി ചെയ്യാതെ ഫലം മാത്രം പറഞ്ഞതു് അവഗണിച്ചിട്ടു പോയിട്ടും ചേട്ടനു് അപകടമൊന്നും സംഭവിച്ചില്ല എന്നു കാണിക്കാനുള്ള ആർജ്ജവം പുരോഗമനവാദിയായ തിരക്കഥാകൃത്തിനില്ല. ചേട്ടനു് അപകടം സംഭവിക്കാഞ്ഞതു് പൂജയുടെ ശക്തി കൊണ്ടാണു് എന്നു് കാണുന്നവൻ ധരിച്ചുകൊള്ളണം.
ഈ സിനിമയിൽ തെറ്റെന്നു തെളിയിക്കുന്നതു് ഒരു ജ്യോതിഷവിശ്വാസിക്കു് വിരോധമില്ലാത്ത വസ്തുതകളാണു്. ഒന്നാമതായി, കള്ളജ്യോത്സ്യന്റെ അടുത്തു പോയതു്. കള്ളന്മാരായ ജ്യോത്സ്യന്മാരെക്കൊണ്ടും സന്ന്യാസിമാരെക്കൊണ്ടും ശരിക്കുള്ള ആളുകളെയും ആർക്കും വിശ്വാസമില്ലാതായി എന്നാണല്ലോ പൊതുവായ പരാതി. രണ്ടാമതായി, സദാനന്ദൻ അവസാനത്തിൽ ഒഴിവാക്കുന്നതു് ജ്യോതിഷമോ ഈശ്വരവിശ്വാസമോ അല്ല, ശകുനം നോക്കൽ മാത്രമാണു്. ശകുനം നോക്കലാകട്ടേ, മലയാളിയുടെ മാറിയ അതിർവരമ്പുകളുടെ ഭാഗമായി അന്ധവിശ്വാസമായി മാറിയ ഒരു കാര്യമാണു്. ആരും ഇപ്പോൾ “വേശ്യാസ്ത്രീ, തയിർ, തേൻ, കരിമ്പു ഗജവും…” എന്നൊക്കെ പറഞ്ഞു ശകുനം നോക്കാറില്ല. അപ്പോൾ, സദാനന്ദന്റെ അവസാനത്തിലെ മനംമാറ്റം ആരെയും നോവിക്കുന്നില്ല; മറിച്ചു്, കാലാനുസൃതമായി പരിഷ്കരിച്ച അന്ധവിശ്വാസത്തിലേക്കു് പഴഞ്ചനായ സദാനന്ദനെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നതു്.
യുക്തിവാദത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്കു് ഇന്നും ബുദ്ധിമുട്ടാണു് എന്നു സാരം. ഹിന്ദിയിലാകട്ടേ, അതും കഴിഞ്ഞു് പുനർജന്മവും (ഓം ശാന്തി ഓം) പ്രേതം വരലും മറ്റും സാധാരണ കഥകളിൽ മിക്സു ചെയ്തു കാണിക്കുന്നു. മലയാളത്തെക്കാൾ ബുദ്ധിമുട്ടാണു് അവിടെ അന്ധവിശ്വാസത്തിൽ നിന്നു മുക്തമാകാൻ.
അങ്ങനെയുള്ള ഹിന്ദിസിനിമയിലാണു് ഇപ്പോൾ ഒരു വിപ്ലവം സംഭവിച്ചിരിക്കുന്നതു്. സിനിമയുടെ പേരു് “OMG: Oh my God!”. ഹിന്ദിസിനിമയിൽ ആദ്യമായി യുക്തിവാദവും നിരീശ്വരവാദവും പ്രധാന തീം ആയി ഒരു സിനിമ. Very daring. ഈശ്വരവിശ്വാസികൾ ഇതിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. മുസ്ലീങ്ങൾക്കെതിരെയുള്ള പരാമർശങ്ങൾ മൂലം യു. എ. ഇ. -യിൽ ഈ സിനിമ നിരോധിച്ചു. ഇതിൽ മിഥുൻ ചക്രവർത്തി അവതരിപ്പിച്ച സന്ന്യാസികഥാപാത്രത്തെ ശ്രീ ശ്രീ രവിശങ്കറിനെ അപഹസിക്കാൻ ഉണ്ടാക്കിയതാണു് എന്നു പറഞ്ഞു് അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ രോഷാകുലരായി. ഹിന്ദുവികാരങ്ങൾ വ്രണപ്പെടുത്തി എന്നു പറഞ്ഞു് ആ സിനിമയിലെ രണ്ടു നടന്മാർക്കെതിരേ (അതിലൊന്നു് സാക്ഷാൽ ശ്രീകൃഷ്ണനായി അഭിനയിച്ച അക്ഷയ് കുമാറിനു് എതിരേയാണു്!) കേസ്. Wow! This must be a must-see for atheists!
ഈ ബഹളങ്ങളൊക്കെ സിനിമയുടെ പ്രചരണത്തിനായി കെട്ടിപ്പടച്ചതാണോ എന്നു് എനിക്കറിയില്ല. ഒരു പക്ഷേ ആയിരിക്കാം. കാരണം, ഈ സിനിമയിൽ മതവികാരം വ്രണപ്പെടാൻ കാര്യമായി ഒന്നും തന്നെയില്ല എന്നതാണു സത്യം.
മൂന്നു ഹിന്ദുമതാചാര്യന്മാർക്കെതിരേ കേസു കൊടുക്കുന്നതാണു പ്രമേയം. (ഒരു പള്ളീലച്ചനും മൊല്ലാക്കയുമൊക്കെ ഒരു സീനിൽ വരുന്നുണ്ടു്. പക്ഷേ, അവർക്കു കാര്യമായ റോളൊന്നുമില്ല.) പക്ഷേ, ഈ മൂന്നു പേരെയും സാത്വികരായല്ല ചിത്രീകരിച്ചിരിക്കുന്നതു്. (ഇതിൽ സാത്വികനായി ഒരു സന്ന്യാസിയുണ്ടു്. അദ്ദേഹം നായകനെ പിന്തുണയ്ക്കുന്നതായാണു കാണിച്ചിരിക്കുന്നതു്. ) തീറ്റ മാത്രം പ്രിയമായ, പെട്ടെന്നു ദേഷ്യം വരുന്ന ഒരു പൂജാരി മഹാരാജ്, സ്ത്രൈണമോ നാപുംസകമോ എന്നു തിരിച്ചറിയാത്ത ചേഷ്ടകളോടെ നടക്കുന്ന കള്ളനായ ഒരു ആൾദൈവം, ലിപ്‌സ്റ്റിക്കും ആടയാഭരണങ്ങളും അണിഞ്ഞു് അതീവസെക്സിയായി നടക്കുന്ന ഒരു സന്ന്യാസിനി എന്നിവരാണു് ഇവർ. ഇവർ മൂന്നും സദാനന്ദന്റെ സമയത്തിലെ ജഗതിയെപ്പോലെ പരമഫ്രോഡുകളാണെന്നു് ആദ്യം തന്നെ മനസ്സിലാവും. ഇവരാണു് നായകന്റെ മുന്നിൽ തോൽക്കുന്ന മൂന്നു പേർ. “ഇങ്ങനെയുള്ള ചില ഫ്രോഡുകൾ സമൂഹത്തിലുണ്ടു്, അവർക്കു് ഇങ്ങനെ തന്നെ വരണം. എന്നാലേ യഥാർത്ഥ സന്ന്യാസികളെയും ആചാര്യന്മാരെയും ആളുകൾക്കു മനസ്സിലാവുകയും ഈശ്വരവിശ്വാസം വർദ്ധിക്കുകയും ഉള്ളൂ…” എന്നേ ഏതു വിശ്വാസിക്കും തോന്നൂ.
ദോഷം പറയരുതല്ലോ, പരേഷ് റാവൽ അവതരിപ്പിക്കുന്ന നായകകഥാപാത്രം എല്ലാ അന്ധവിശ്വാസങ്ങളെയും എതിർക്കുന്നുണ്ടു്. പാലു കുടിക്കുന്ന ശിവലിംഗം (യഥാർത്ഥത്തിൽ സംഭവിച്ചതു പാലു കുടിക്കുന്ന ഗണപതിയായിരുന്നു. അതു തന്നെ കാണിച്ചാൽ മതവികാരം വ്രണപ്പെടുമോ എന്നു കരുതിയായിരിക്കും അങ്ങനെയാക്കിയതു്!) എന്ന പേരിൽ മനുഷ്യരെ പറ്റിച്ചു് ഒഴിക്കുന്ന പാൽ ഒരു ഓവിലൂടെ ഒഴുക്കിക്കളയുന്ന കള്ളത്തരത്തെപ്പറ്റി പറയുന്നുണ്ടു്. കൃഷ്ണവിഗ്രഹം വെണ്ണ തിന്നുന്നു എന്ന പ്രചാരണം ഒരു ഉത്സവം കലക്കാൻ ഒരു നിരീശ്വരവാദി നടത്തിയ ശ്രമത്തിന്റെ ഫലമാണെന്നും പറയുന്നുണ്ടു്. ഭക്തജനത്തിന്റെ മുറിച്ച തലമുടി അമേരിക്കയിലേക്കും മറ്റും കയറ്റിയയ്ക്കുന്ന ബിസിനസ്സിനെപ്പറ്റിയും ക്ഷേത്രങ്ങളിൽ ഇടുന്ന കാണിക്കപ്പണം അധികാരികൾ ധൂർത്തടിക്കുന്നതിനെപ്പറ്റിയും പറയുന്നുണ്ടു്. ഗംഗാജലം എന്ന പേരിൽ പൈപ്പുവെള്ളവും ഏതോ അമ്പലത്തിലെ അമൂല്യവിഗ്രഹം ഒരു സിദ്ധൻ തന്നെന്നു പറഞ്ഞു് വിലയില്ലാത്ത ഒരെണ്ണം ഒരാളെ പിടിച്ചേൽപ്പിച്ചു് അയാളുടെ സ്വർണ്ണമാലയും മറ്റും അടിച്ചുമാറ്റുന്ന നിരീശ്വരവാദിയെ കാണിക്കുന്നുമുണ്ടു്. ഇവിടെയൊക്കെ പ്രതി ബുദ്ധിയില്ലാത്ത പൊതുജനമാണു്. ഇവയിൽ പലതും വിശ്വാസികൾ തന്നെ എതിർക്കുന്ന കാര്യങ്ങളാണു താനും. അഭൗമശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികളുടെ കാര്യം പറയാനുമില്ല.
യുക്തിവാദിക്കു സ്വാഭാവികമായും വിശ്വാസികളുടെ എതിർപ്പുണ്ടാവും. അവർ അയാളെ കൊല്ലാൻ നോക്കുന്നു. അപ്പോൾ രക്ഷയ്ക്കെത്തുന്നതാരാണെന്നറിയണ്ടേ? സാക്ഷാൽ ശ്രീകൃഷ്ണൻ! യേശുവും അള്ളായും ഒക്കെ താനാണെന്നു പറയുന്നുണ്ടെങ്കിലും, ഫ്രിഡ്ജിൽ നിന്നു വെണ്ണ കട്ടു തിന്നുകയും, ഓടക്കുഴൽ വായിക്കുകയും മയിൽപ്പീലി കൊണ്ടുനടക്കുകയും, കീചെയിൻ കയ്യിൽ സുദർശനചക്രം പോലെ കറക്കുകയും ചെയ്തു് കൃഷ്ണനായിത്തന്നെയാണു് അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ജീവിക്കുന്നതു്. (“വാസുദേവ് കൃഷ്ണ് യാദവ്” എന്നോ മറ്റോ ആണു പേരും.) തരക്കേടില്ലാത്ത പല അദ്ഭുതങ്ങളും (വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നു മോട്ടോർ സൈക്കിൾ ചാടിക്കുക, കൈ ഞൊടിച്ചു ലൈറ്റു കത്തിക്കുകയും കെടുത്തുകയും ചെയ്യുക, തളർന്ന ശരീരം തൊട്ടു സുഖപ്പെടുത്തുക തുടങ്ങി) കാണിക്കുന്നുമുണ്ടു്. അവസാനത്തിൽ നാലു കൈകളോടും കൂടിയുള്ള വിശ്വരൂപവും കാണിക്കുന്നു. (എന്നിട്ടു്, “ഇതൊന്നുമല്ല ഞാൻ. ഇതു നിങ്ങൾ സിനിമയിൽ കാണുന്ന രൂപം. ഞാൻ എല്ലായിടത്തും ഉണ്ടു്” എന്നൊരു ഡയലോഗും.) അതോടെ നമ്മുടെ നിരീശ്വരവാദി ക്ലൈമാക്സിൽ അപാരദൈവവിശ്വാസിയായി (ഈ ദൈവവിശ്വാസം എന്നു വെച്ചാൽ നിങ്ങൾ കരുതുന്നതു പോലെ വിഗ്രഹാരാധനയും പൂജയും ഒന്നുമല്ല. മാത്രമല്ല, ഇദ്ദേഹം പിന്നെ വിഗ്രഹങ്ങളൊക്കെ തച്ചുടയ്ക്കുകയും ചെയ്യുന്നുണ്ടു്.) തീരുകയും “യഥാർത്ഥ” ദൈവത്തെ മനസ്സിലാക്കുകയും ചെയ്യുന്നു. അതിനു മുമ്പു തന്നെ ഭഗവാൻ നായകനു ഭഗവദ്‌ഗീതയും ബൈബിളും ഖുറാനും വായിക്കാൻ കൊടുക്കുന്നുണ്ടു്. “ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം ഇവയിലുണ്ടു്” എന്നു പറയുകയും ചെയ്യുന്നു. ബെസ്റ്റ് യുക്തിവാദം!
മാത്രമല്ല, നായകൻ ദൈവദോഷം പറയുകയും മഹാരാജ് പൂജാരി അയാളെ ശപിക്കുകയും ചെയ്യുന്ന ദിവസം രാത്രിയിൽ ഒരു ഭൂകമ്പം ഉണ്ടായി നായകന്റെ കട മാത്രം നശിക്കുന്നുണ്ടു്. അതുപോലെ കോടതിയിൽ ആൾദൈവത്തിനെതിരേ ശബ്ദമുയർത്തുന്ന സമയത്തു് തളർന്നു വീണു കോമയിലാവുകയും ചെയ്യുന്നുണ്ടു്. (“ഹൃദയത്തിൽ നിന്നു് നീ ദൈവത്തെ ചീത്ത വിളിച്ചില്ലേ? ആ ഹൃദയം കിടക്കുന്ന ഇടത്തുവശം അങ്ങനെ തളർന്നു…” എന്നു് പിന്നീടു വാസുദേവ് കൃഷ്ണ് യാദവ് പറയുന്നുണ്ടു്. തന്റെ ചക്രം/മയിൽപ്പീലി തൊട്ടു് അതു സുഖപ്പെടുത്തുകയും ചെയ്യുന്നുണ്ടു്.) ദൈവദോഷം പറഞ്ഞാൽ ഉടനെ നാശമുണ്ടാവും എന്നു് ഒന്നല്ല, രണ്ടു ദൃഷ്ടാന്തങ്ങളാണു് ഈ സിനിമയിൽ. (ദൈവദോഷം പറയുന്ന റിച്ചാർഡ് ഡോക്കിൻസും ജെയിംസ് റാൻഡിയും വാർദ്ധക്യം വരെ ജീവിക്കുന്നു. എ ടി കോവൂരും ഇടമറുകും അങ്ങനെ തന്നെ. ഇന്ത്യയിലെ സ്വാമിമാരെയൊക്കെ വെല്ലു വിളിച്ചു് അവരൊക്കെ ഫ്രോഡാണെന്നു തെളിയിച്ചു നടക്കുന്ന സനൽ ഇടമറുകും അവരുടെ പലരുടെയും ശാപവും പേറി സുഖമായി നടക്കുന്നു. പക്ഷേ നമ്മുടെ യുക്തിവാദി നായകൻ ദൈവദോഷം പറഞ്ഞാൽ, ഉടനടി ഫലം കിട്ടിയിരിക്കും!)
ചുരുക്കം പറഞ്ഞാൽ, ശാസ്ത്രജ്ഞരും യുക്തിവാദികളും ഒക്കെക്കൂടി ജീവൻ തൃണവദ്ഗണിച്ചു് നടന്നു് മകരജ്യോതി തന്നെ കത്തുന്നതും ഗണപതി പാലു കുടിക്കുന്നതും മാതാവു വിയർക്കുന്നതും ഈശോ രക്തം വാർക്കുന്നതുമൊക്കെ പോയി പരിശോധിച്ചു് ശുദ്ധതട്ടിപ്പാണെന്നു തെളിയിച്ചപ്പോൾ പകൽ പോലെ വ്യക്തമായ ഏതാനും അന്ധവിശ്വാസങ്ങൾ തുറന്നുകാട്ടിയതിനു ശേഷം, ചിലപ്പോഴൊക്കെ അള്ളാവിന്റെയും യേശുവിന്റെയുമൊക്കെ രൂപത്തിൽ വരുന്ന സാക്ഷാൽ ശ്രീകൃഷ്ണൻ എന്നൊരു മഹാസംഭവം ഉണ്ടെന്നും, എല്ലാം നിയന്ത്രിക്കുന്നതു കക്ഷിയാണെന്നും പറഞ്ഞു് അവസാനിപ്പിക്കുകയാണു് ഈ സിനിമ. അങ്ങനെ കൃഷ്ണഭക്തരൊക്കെ ആനന്ദസാഗരത്തിൽ ആറാടുന്നു, നന്ദനം സിനിമയിൽ കൃഷ്ണനെ നേരിട്ടു കണ്ടു് ആടിയതു പോലെ. ഇനി അക്ഷയ് കുമാറിന്റെ പടം വെച്ചും പൂജിക്കുമായിരിക്കും. പിന്നെ, കൃഷ്ണനെയും ഒന്നും വിശ്വസിക്കാത്ത, എന്നാൽ അതീതശക്തിയിൽ വിശ്വസിക്കുന്ന യുക്തിവാദികൾക്കു വേണ്ടി “ഇതു് എന്റെ രൂപമല്ല, എന്റെ രൂപം ഇങ്ങനെയല്ല” എന്നു പറയുകയും നായകനെക്കൊണ്ടു വിഗ്രഹം തല്ലിപ്പൊളിക്കുകയും ചെയ്യുന്നു. (നായകൻ കോമയിലായിരുന്ന സമയത്തു് അയാളെ ദൈവമാക്കി എന്നൊക്കെ പറയുന്നതു് ഇന്ത്യയിലെ മൂഢന്മാരിൽ മൂഢർ പോലും ചെയ്യാത്ത അസംബന്ധവുമാണു്.)
പൈതൃകത്തെക്കാളും സദാനന്ദസമയത്തെക്കാളും ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും ഓശാന പാടുന്ന ചിത്രമാണു് OMG. ഇതു് യുക്തിവാദികളുടെയോ നിരീശ്വരവാദികളുടെയോ സിനിമയല്ല. അധികം നിലവാരമില്ലാത്ത ഒരു സിനിമാ നിർമ്മിച്ചു്, അതിന്റെ പേരിൽ കുറച്ചു ബഹളങ്ങളൊക്കെയുണ്ടാക്കി മുടക്കുമുതൽ വമ്പിച്ച ലാഭത്തോടെ തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യമേ ഇതിനുള്ളൂ. അല്ലാതെ ഇതിൽ ഒരു വിധത്തിലുമുള്ള ധീരതയോ പുരോഗമനചിന്തയോ സാമൂഹികവിപ്ലവമോ ഇല്ല.
ഡിസ്ക്ലെയിമറുകൾ:
- അഞ്ചു മണിക്കൂറെടുത്തു് ഒറ്റയിരുപ്പിനു് എഴുതിയതാണു് ഇതു്. രാജു റഹീം, പൈതൃകം, സദാനന്ദന്റെ സമയം എന്നിവ പണ്ടു കണ്ട ഓർമ്മയേ ഉള്ളൂ. ഞാൻ ഉദ്ധരിച്ച സംഭവങ്ങളും ഡയലോഗുകളും അതു പോലെ ആവണമെന്നില്ല. അതിനു വേണ്ടി ആ സിനിമകൾ തപ്പിയെടുത്തു കാണാൻ നിവൃത്തിയില്ല.
- OMG ഇന്നു കണ്ടു. ഒരു തവണ. ക്യാപ്ഷനില്ലാതെ. ആറുകൊല്ലം മലയാളം മീഡിയത്തിൽ ഹിന്ദി പഠിച്ച അറിവേ ഉള്ളൂ. പല ഡയലോഗുകളും മനസ്സിലായിട്ടില്ല. മനസ്സിലായവ വെച്ചാണു് ഇതെഴുതിയതു്. ചില ചില്ലറ തെറ്റുകൾ പറ്റിയിട്ടുണ്ടാവാം. അതു തിരുത്താൻ ഇതു് ഒന്നു കൂടി കാണാൻ ഉദ്ദേശ്യമില്ല. തെറ്റു ചൂണ്ടിക്കാണിച്ചാൽ തിരുത്താം.
സാധാരണ ഈ ബ്ലോഗിൽ പോസ്റ്റുകളെഴുതുന്നതു് വളരെ സമയമെടുത്തു് നന്നായി റിസർച്ചു ചെയ്താണു്. ഇതങ്ങനെയല്ല. അതു കൊണ്ടാണു ഡിസ്ക്ലെയിമറുകൾ.
വിജി പിണറായി | 27-Oct-12 at 2:09 pm | Permalink
ഡിസ്ക്ലെയിമര്: കമന്റ് ‘ഓഫ് ടോപ്പിക്’ ആണ്. 🙂
കുറച്ചധികം നാളായി ഇവിടെ വന്നിട്ട്. വായിച്ചുതുടങ്ങും മുന്‍പേ തോന്നിയ ഒരു കാര്യമാണ് ഈ കമന്റില്‍. മറ്റൊന്നുമല്ല, എഴുതുന്നത് എന്തായാലും തലക്കെട്ട് കൊടുക്കുന്ന കാര്യത്തില്‍ ഉമേഷ്ജിയുടെ ഈ ‘ഗുരുകുല’ത്തില്‍ പഠിക്കാന്‍ ഒട്ടേറെയുണ്ട്…!
Variath M Kutty | 27-Oct-12 at 3:28 pm | Permalink
I first read the disclaimer – so my reading was fast. Interesting observations. I have not joined the ranks of atheists after reading this!
biju chandran | 27-Oct-12 at 5:10 pm | Permalink
Nice article umesh bhai!
Umesh:ഉമേഷ് | 27-Oct-12 at 5:37 pm | Permalink
ഞാൻ തന്നെ ഇവിടെ വന്നിട്ടു കുറേ നാളായി വിജീ. താങ്കൾ ഒന്നും മിസ്സു ചെയ്തിട്ടില്ല 🙂
Sreejith K | 27-Oct-12 at 5:53 pm | Permalink
ഡർട്ടി പിക്ചർ എന്ന സിനിമ കണ്ടിരുന്നോ? അതിൽ വിദ്യ ബാലൻ ഒരു ഡയലോഗ് കാച്ചുന്നുണ്ട്.
“സിനിമ മൂന്ന് കാര്യങ്ങൾ കൊണ്ടാണ് വിജയമാകുന്നത്. Entertainment, entertainment and entertainment”.
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. പത്താം ക്ലാസ്സിലെ സയൻസ് പാഠപുസ്തകം സിനിമയാക്കിയാൽ ആരും കാണാൻ വരില്ല. അതിനു കുറച്ച് ഡ്രാമയും ഫാന്റസിയും ട്രാജഡിയും ഡയലോഗടിയും ഒക്കെ വേണ്ടി വരും. പ്രേക്ഷകർക്ക് ആവശ്യമുള്ളത് ഈ സിനിമയിൽ ഉണ്ടെന്നാണ് എനിക്ക് തോന്നിയത്. സിനിമ യാഥാർത്ഥ്യത്തോടോ വസ്തുതകളോടോ യോജിക്കുന്നുണ്ടോയെന്ന് ആരും അന്വേഷിക്കാറില്ലല്ലോ.
http://cinemaniroopanam.blogspot.in/2012/10/omg-oh-my-god.html
T S Jayan | 27-Oct-12 at 9:55 pm | Permalink
വളരെ നല്ല നിരീക്ഷണങ്ങള്‍…..
കൂടുതല്‍ ഇടവേളകള്‍ എടുക്കാതെ വീണ്ടും എഴുതുക…
താങ്കളുടെ പോസ്റ്റുകള്‍ വായനാസുഖം തരുന്നവയാണ്..!!
milan | 28-Oct-12 at 2:13 am | Permalink
മറ്റൊരു അന്ധവിശ്വാസ സിനിമ രണ്ടു ദിവസം മുന്‍പ് ഇറങ്ങിയിട്ടുണ്ട്.Cloud Atlas!! എല്ലാവരും കണ്ടു നോക്ക്
ജഗദീശ് | 28-Oct-12 at 2:59 am | Permalink
സിനിമയുടെ ലക്ഷ്യം ലാഭം മാത്രമല്ല. ജനശ്രദ്ധ മാറ്റുക എന്നതാണ് പ്രധന ലക്ഷ്യം. സിനിമാക്കാരും അത് കാണുന്നവരും വിമര്‍ശനങ്ങളില്ലാതെ ജീവിക്കുന്നവരായതുകൊണ്ട് ഇത് അവര്‍ക്ക് ബോധ്യമാകുന്നില്ല എന്ന് മാത്രം.
സിനിമ, മാധ്യമങ്ങള്‍, സംഗീതം ഇവക്ക് പണം നല്‍കരുത്. വിനോദം സൌജന്യവും സ്വതന്ത്രവുമാക്കുക. ആര്‍ക്കെങ്കിലും നിങ്ങളെ വിനോദിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. പക്ഷേ പണം തരില്ല.
റിയാസ് | 28-Oct-12 at 7:47 am | Permalink
ഇത് യുക്തിവാദികളുടെ സിനിമയാണെന്നാണോ പ്രചരണം? അങ്ങനെ ആക്കാൻ ആരാണു നിർബന്ധിക്കുന്നത്? മറ്റൊരു സാധാ മസാല കോമഡി ചിത്രം …കൃഷ്ണൻ ബൈക്കിൽ വരുന്ന സീൻ വന്നപ്പോ കാണലു നിർത്തി ഞാൻ..
യമരാജന് | 28-Oct-12 at 6:23 pm | Permalink
നമ്മടെ ടെറന്‍സ് മാലിക്കിന്റെ പടങ്ങള്‍ കണ്ട് അത് ഏത് സൈഡി വരുമെന്ന് ധൈര്യമൊണ്ടേ പറ..
അഷ്ടദിക്പാലകന് | 29-Oct-12 at 4:29 pm | Permalink
സലീം മാലിക്കെന്ന് കേട്ടിട്ടുണ്ട്. ഇതാരപ്പാ ഈ ടെറന്‍സ് മാലിക്ക്? കോയയാണോ അല്ല നായരാണോ എന്ന് ആദ്യം പറ.
anoopmk | 29-Oct-12 at 11:36 pm | Permalink
‘പ്രഭുവിന്റെ മക്കള്‍’ എന്നൊരു പുതിയ സിനിമയില്‍(ട്രെയിലെര്‍ കണ്ടപ്പോള്‍ സീരിയല്‍ പോലെ തോന്നി) യുക്തിവാദം വിഷയമാവുന്നുവെന്നു കേട്ടു.
“യുക്തിവാദത്തെ പിന്തുണയ്ക്കാൻ ഇന്ത്യൻ സിനിമയ്ക്കു് ഇന്നും ബുദ്ധിമുട്ടാണു് …” – ഇതൊരു ആഗോള സംഭവമാണെന്ന് തോന്നുന്നു.
Monkey trial-ഇനെക്കുറിച്ചുള്ള ‘Inherit the wind’-ഇല് പരിണാമ സിദ്ധാന്തത്തെ അനുകൂലിച്ചു വാദിക്കുന്ന സ്പെന്‍സര്‍ ട്രെസിയുടെ കഥാപാത്രം ഏറ്റവുമൊടുവില്‍ ബൈബിളും “On the origin of species”-ഉം ഒരുമിച്ചു കൈയിലെടുത്തു ഡയലോഗടിക്കുന്നുണ്ട്. ഹോളിവുഡില്‍
വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള സിനിമകള്‍ അങ്ങനെ കണ്ടിട്ടില്ല. പഴയ ‘Planet of the apes’ ഇല് “… holy father, who created all apes in his image” എന്നൊക്കെ കാണിച്ചു institutionalised religion-ഇനെ പരിഹസിക്കുന്നുണ്ട്. ഇപ്പോഴത്തെ ഹോളിവുഡില്‍ അസാധ്യമായ കാര്യം. ഡാര്‍വിന്റെ ബയോപിക് ആയിരുന്ന ‘Creation’ എന്നാ ബ്രിടീഷ് സിനിമക്ക് അമേരിക്കയില്‍ വിതരണക്കാരെ കിട്ടാന്‍ തന്നെ ബുദ്ധിമുട്ടയിരുന്നുവെന്നു വായിച്ചതോര്‍ക്കുന്നു.
യൂറോപ്യന്‍ സിനിമകള്‍ അല്പം കൂടി യുക്തിസഹമാണെന്നു തോന്നിയിട്ടുണ്ട്. പക്ഷെ ഒരു പരിധി വിട്ടു പോവില്ല. ബ്രിട്ടീഷുകാരുടെ എക്കാലത്തെയും പ്രിയപ്പെട്ട സയന്‍സ് ഫിക്ഷന്‍ സീരീസ് ‘Dr. Who’ ഇല് പോലുമുണ്ട് കാര്യത്തോട് അടുക്കുമ്പോഴുള്ള ഉരുണ്ടുകളി.
One can’t expect them to alienate(‘offend?’) majority of audience.
Jayesh | 30-Oct-12 at 7:02 pm | Permalink
അന്ധവിശ്വാസങ്ങളെ പ്രോല്സാഹിക്കുക മാത്രമല്ല അതിനെ ആരും സം ശയിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ കൂടി വിദഗ്ധമായി കൂട്ടിച്ചേര് ക്കപ്പെടുന്നുണ്ട്. നല്ല നിരീക്ഷ്ണങ്ങള് ഉമേഷേട്ടാ..
Srihari | 31-Oct-12 at 9:50 am | Permalink
എന്റെ പ്രിയപ്പെട്ട മലയാള സിനിമകളില്‍ ഒന്നാണ് “ജാതകം”. ഉദാഹരണത്തിന് കൊടുത്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായി അന്ധവിശ്വാസങ്ങളിലെ പൊള്ളത്തരം പുറത്തു കൊണ്ട് വന്ന ചിത്രം. അതിനെ കൂടി പരിഗണിക്കേണ്ടതായിരുന്നു.
ഉമേഷ് | Umesh | 31-Oct-12 at 1:40 pm | Permalink
ജാതകം എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. സിനിമയെപ്പറ്റിയൊക്കെ ഞാൻ എഴുതിയാൽ അത്ര സമഗ്രമാവില്ല. നന്ദി, ശ്രീഹരീ. പടം യൂട്യൂബിൽ ഉണ്ടോ?
timePass | 01-Nov-12 at 5:54 pm | Permalink
“our minds may be naturally more geared to religion than science.” The entertainment industry simply takes advantage of this.
http://www.sciencedaily.com/releases/2012/10/121017102451.htm
http://www.npr.org/blogs/13.7/2012/10/29/163855847/is-it-silly-to-seek-purpose-in-the-natural-world
Srihari | 02-Nov-12 at 3:29 am | Permalink
ഈ postഇല് സിനിമയിലെ നിരീശ്വരവാദത്തെ പറ്റി പറഞ്ഞത് കൊണ്ട് ജാതകം പരാമര്ഷിച്ചതാണ്.
ജാതകം Youtube playlist – http://www.youtube.com/playlist?list=PLCF9138774A64D97C
Do watch, hope you like it.
Direction: Suresh Unnithan
Story: Mani Shornur
Screenplay: Lohithadas
Dialogues: Lohithadas
Jacob | 02-Nov-12 at 2:58 pm | Permalink
OMG: Oh my God! ഇതിന്റെ ഒറിജിനല്‍ ഉണ്ട് . ഒരു ഓസ്ട്രല്യന്‍ മൂവി :”The man who sued God” നല്ല പടം ആയിരുന്നു.
പക്ഷെ സായിപ്പും എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ ഒരുതരത്തില്‍ ഇലയില്‍ മുള്ളി “ശുഭം” ആകിയെന്നു പറഞ്ഞാല്‍ മതിയല്ലോ!
anila nair | 04-Nov-12 at 3:49 am | Permalink
Thank you very much for the post. It is really valueable . 🙂
നന്ദന | 05-Nov-12 at 8:08 am | Permalink
ഉമേഷ്ജി ഞാൻ തുടങ്ങിയത് ദൈവവും യുക്തിവാദവും കൂടുതൽ മനസ്സിലാക്കാനായിരുന്നു. പിന്നീടാണ് മനസ്സിലായത് ഇത് സിനിമയിലേക്കുറിച്ചുള്ള വിലയിരുത്തലാണെന്ന്. “എന്തായാലും അങ്ങനെ ഒരു ശക്തി ഉണ്ടു്. അതിനെ നിങ്ങൾ വേണമെങ്കിൽ പ്രകൃതി എന്നു വിളിച്ചുകൊള്ളൂ. ഞാൻ അതിനെ ദൈവം എന്നു വിളിക്കും” ഇങ്ങനെ കൂടുതൽ പേരും പറയുന്നത് കേട്ടിട്ടുണ്ട്. ആ ഇരട്ടത്താപ്പ് മാറാൻ ഉമേഷ്ജിയേപോലുള്ളവർ കൂടുതൽ എഴുതേണ്ടിയിരിക്കുന്നു. “ശുഭം”
Jobins | 05-Nov-12 at 12:47 pm | Permalink
ചുറ്റിലും നടക്കുന്ന അക്രമങ്ങള്‍ കണ്ടു ദൈവം ഇല്ല എന്ന് വിശ്വസിച്ചിരുന്ന ഒരാള്‍ ദൈവത്തെ കണ്ടെത്തുന്ന കഥ, അത്രേം വിചാരിച്ചാല്‍ മതി. ബാക്കിയെല്ലാം പൊഹ….
മനോജ് | 05-Nov-12 at 1:44 pm | Permalink
വളരെ നന്ദി ., ഈശ്വരവിശ്വാസം ഒരു കാപട്യമാണെന്ന് മനസ്സിലാക്കുവാന്‍ എല്ലാവര്ക്കും കഴിയട്ടെ .,വളരെ നന്നായിട്ടുണ്ട് , തുടര്‍ന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.
raj | 05-Dec-12 at 6:23 pm | Permalink
agnosticism ആണെന്ന് തോന്നുന്നു താങ്കളുടെ വിശ്വാസ രീതി….
മകര ജ്യോതി ആരും കത്തിക്കാറില്ല… കാരണം മകരജ്യോതി നക്ഷത്രത്തെ ആണ് സൂചിപ്പിക്കുന്നത്….മകര വിളക്കാണ് കത്തിക്കുന്നത്…..
http://en.wikipedia.org/wiki/Makara_Jyothi
ambada njane | 06-Dec-12 at 11:00 pm | Permalink
njan vatichu
Jijo | 30-Dec-12 at 12:11 am | Permalink
Nice observations..like it!!
Sandeep | 07-Jan-13 at 4:35 am | Permalink
“ഏതെങ്കിലും വിധത്തിലുള്ള ദൈവസങ്കല്പമില്ലാത്ത സമൂഹങ്ങൾ കുറയും. ലോകത്തു കാണുന്ന പല കാര്യങ്ങളുടെയും കാരണം മനസ്സിലാവാത്തപ്പോൾ എല്ലാത്തിനും ഒരു ഒറ്റമൂലി ഉത്തരം എന്ന നിലയ്ക്കാണു് ദൈവസങ്കല്പം പലയിടത്തും. ഇതിന്റെ പലതിന്റെയും കാരണം മനുഷ്യൻ കണ്ടുപിടിച്ചതിനു ശേഷം ദൈവത്തിന്റെ പ്രവർത്തനമണ്ഡലം ചെറുതായിട്ടുണ്ടു്. ഉദാഹരണമായി, വാക്സിനേഷനുകൾ കണ്ടുപിടിക്കുകയും മസൂരി (smallpox) എന്ന രോഗം ലോകത്തു നിന്നു് ഏതാണ്ടു തുടച്ചുമാറ്റുകയും ചെയ്തതിനു ശേഷം ഈ സംഭവം (ഇതിനെ “കുരിപ്പ്” എന്നു വിളിച്ചിരുന്നു) ലോകത്തു പരത്തുന്ന ജോലിയിൽ നിന്നു് ഭദ്രകാളിക്കു് (അതോ ദുർഗ്ഗയോ? ഇപ്പോഴും ഉത്തരേന്ത്യയിൽ ചിക്കൻ പോക്സിനെ വരെ “മാതാ” എന്നു വിളിക്കുന്നുണ്ടു്.) വിടുതൽ കിട്ടിയിട്ടുണ്ടു്”
From http://www.infinityfoundation.com/mandala/t_dy/t_dy_Q14_frameset.htm
‘ Smallpox inoculation is an ancient Indian tradition and was practiced in India before the West.
Smallpox was not known to Hippocrates, and probably not to Galen or his successors either. The earliest Western references which seem to describe it are those of early medieval chroniclers. The turning point comes with the great physician and alchemist Abu Bakr Muhammad ibn Zakariya al-Razi (865 to ca.923 AD), whose Kitab al-jadari wa’l-hasba (On the variola and the measles) is still regarded rightly as a landmark in the history of medical literature. It gave the first clear account of these diseases and their differentiation in the Western world. But in China smallpox was accurately described several centuries earlier than in Islam. The key passage occurs in the Chou hou pei chi fang (Handy therapies for emergencies) finished by the great physician and alchemist Ko Hung about 340 AD, and revised by Thao Hung-ching (also a great physician and alchemist), in the around 500AD.
But as far as the inoculation is concerned, the earliest reference to smallpox inoculation is in the book Wan Chhuan on smallpox and measles, Tou chen hsin fa, first published in1549 AD and reprinted half a dozen times in the Chhing dynasty. The next step concerns the Chu family, who practised medicine through several generations. A book of Chu Shun-ku )ca. 1634 AD to1718 AD) entitled Tou chen ting hun (Definitive discussion of smallpox, 1713 AD) describes inoculation (Sivin 2000).
In ancient times in India smallpox was prevented through the tikah (inoculation). Kurt Pollak (1968) writes, “preventive inoculation against the smallpox, which was practiced in China from the 11th century, apparently came from India”. This inoculation process was generally practiced in large part of Northern and Southern India, but around 1803-04 the British government banned this process. It’s banning, undoubtedly, was done in the name of ‘humanity’, and justified by the Superintendent General of Vaccine (manufactured by Dr. E. Jenner from the cow for use in the inoculation against smallpox).’
‘Smallpox in the 17th Century and Traditional Inoculation
Dharmapal (2000) has quoted British sources to prove that inoculation in India was practiced before the British did.
In the seventeenth century, smallpox inoculation (tikah) was practiced in India. A particular sect of Brahmins employed a sharp iron needle to carry out these practices. In 1731, Coult was in Bengal and he observed it and wrote (Operation of inoculation of the smallpox as performed in Bengall from Re. Coult to Dr. Oliver Coult in ‘An account of the diseases of Bengall’ Calcutta, dated February 10, 1731):
The operation of inoculation called by the natives tikah has been known in the kingdom of Bengall as near as I can learn, about 150 years and according to the Bhamanian records was first performed by one Dununtary, a physician of Champanagar, a small town by the side of the Ganges about half way to Cossimbazar whose memory in now holden in great esteem as being through the another of this operation, which secret, say they, he had immediately of God in a dream.
There method of performing this operation is by taking a little of the pus (when the smallpox are come to maturity and are of a good kind) and dipping these in the point of a pretty large sharp needle. Therewith make several punctures in the hollow under the deltoid muscle or sometimes in the forehead, after which they cover the part with a little paste made of boiled rice. When they want the operation of the inoculated matter to be quick they give the patient a small bolus made of a little of the pus, and boiled rice immediately after the operation which is repeated the two following days at noon.
The place where the punctures were made commonly festures (sic) and comes to a small suppuration, and if not the operation has no effect and the person is still liable to have the smallpox but no contrary if the punctures do suppurate and no fever or eruption ensues, then they are no longer subject to the infection.
The puncture blacken and dry up with the other pustules.
The fever ensues later or sooner, according to the age and strength of the person inoculated, but commonly the third or fourth days. They keep the patient under the coolest regimen they can think off befor the fever comes on and frequently use cold bathing.
If the eruption is suppressed they also use frequent cold bathing. At the same time they give warm medicine inwardly, but if they prove of the confluent kind, they use no cold bathing, but (keep) the patient very cool and give cooling medicines.
I cannot say anything of the success of this operation or their method of cure in this disease, but I intend to inform myself.
Dr. J.Z. Holwell writes the most detailed account for the college of Physicians in London in 1767 (An account of the manner of inoculating for the smallpox in the East Indies, by J. Z. Holwell, F.R.S. addressed to the President and Members of the College of Physicians in London). He wrote:
Inoculation is performed in Indostan by a particular tribe of Bramins, who are delegated annually for this service from the different Colleges of Bindoobund, Eleabas, Benares, & c. over all the distant provinces: dividing themselves into small parties, of three or four each, they plan their traveling circuits in such wise as to arrive at the places of the operation consists only in abstaining for a month from fish, milk, and ghee (a kind of butter made generally of buffalo’s milk); the prohibition of fish respects only the native Portugese and Mahomedans, who abound in every province of the empire.
When the Bramins begin to inoculate, they pass from house to house and operate at the door, refusing to inoculate any who have not, on a strict scrutiny, duly observed the preparatory course enjoined them. It is no uncommon thing for them to ask the parents how many pocks they choose their children should have: Vanity, we should think, urged a question on a matter seemingly so uncertain in the issue; but true it is, that they hardly ever exceed, or are deficient, in the number required.
They inoculate indifferently on any part, but if left to their choice, they prefer the outside of the arm, midway between the elbow and shoulder for the females. Previous to the operation the Operator takes a piece of cloth in his hand, (which becomes his perquisite if the family is opulent) and with it gives a dry friction upon the part intended for inoculation, for the space of eight or ten minutes, then with a small instrument he wounds, by many slight touches, about the compass of a silver grout.
The instrument they make use of, is of iron, about four inches and a half long, and of the size of a large crow quill, the middle is twisted, and the one end is steeled and flatted about an inch from the extremity, and the eight of an inch broad; this extremity is brought to a very keen edge, and two sharp corners; the other end of the instrument is an earpicker, and the instrument is precisely the same as the Barbers of Indostan use to cut the nails, and depurate the ears of their customers. The operators of inoculation holds the instrument as we hold a pen and with dexterous expedition gives about fifteen or sixteen minute scarifications with one of the sharp corners of the instrument, and to these various little wounds, I believe may be ascribed the discharge which almost constantly flows form a part in the progress of the disease. I cannot help thinking that too much has been said (pro and con) about nothing, respecting the different methods preferred by different practitioners of performing the operation; provided the matter is thrown into the blood, it is certainly, a consideration of most trivial import by what means it is effected; if any claims a preferences, I should conclude it should be that method which bids fairest for securing a plentiful discharge from the ulcer.
Just making the smallest appearance of blood, then opening a linen double rag (which he always keeps in a cloth round his waist) takes from thence a small pledget of cotton charged with the variolous matter, which he moistens with two or three drops of Ganges water, and applies it to the wound, fixing it on with a slight bandage, and ordering it to remain on for six hours without being moved, then the bandage to be taken off, and the pledget to remain until it falls off itself; sometimes (but rarely) he squeezes a drop from the pledget, upon the part, before it applies it; from the time he begins the dry friction, to tying the knot of the bandage, he never ceases reciting some portions of the worship appointed, by the Aughtorrah Bhade, to be paid to the female divinity before mentioned, nor quits the most in a double calico rag, is saturated with matter from the inoculated pustules of the preceding year, for they never inoculate with natural way, however distinct and mild the species. He than proceeds to give instructions for the treatment of the patient through the course of the process, which are most religiously observed; these are as follows:
He extends the prohibition of fish, milk and ghee, for one month from the day of inoculation; early on the morning succeeding the operation, four collans (an earthen pot containing about two gallons) of cold water are ordered to be thrown over the patient, from the head downwards, and to be repeated every morning and evening until the fever comes on, (which usually is about the close of the sixth day from the inoculation) then to desist until the apperance of the eruptions, (which commonly happens at the close of the third complete day from the commencement of the fever) and then to pursue the cold bathing as before, through the course of the disease, and until the scabs of with a fine sharp pointed thorn, as soon as they begin to change their colour, and whilst the matter continues in a fluid state. Confinement to the house is absolutely forbid, and the inoculated are ordered to be exposed to every air that blows; and the utmost indulgence they are allowed when the fever comes on, is to be laid on a mat at the door; but, in fact, the eruptive fever is generally so inconsiderable and trifling, as very seldom to require this indulgence. Their regimen is ordered to consist of all the refrigerating things the climate and season produces, as plantains, sugar-canes, water melons, rice, gruel made of white poppy-seeds, and cold water, or thin rice gruel for their ordinary drink. These instructions being given, and an injunction laid on the patients to make a thanks giving Poojah, or offering, to the goddess is a pund of cowries, equal to about a penny sterling, and goes on to another door, down one side of the street and up on the other, and is thus employed from morning until night, inoculating sometimes eight or ten in a house. The regimen they order, when they are called to attend the disease taken in the natural way, is uniformly the same. There usually begins to be a discharge from the scarification a day before the eruption, which continues through the disease, and sometimes after the scabs of the pock fall off, and a few pustules generally appear round the edge of the wound; when these two circumstances appear only, without a single eruption on any other part of the body, the patient is deemed as secure from future infection, as if the eruption had been general.
Thus far the system of practice pursued by the Bramins will, I imagine, appear rational enough, and well founded; but they have other reasons for particularly prohibiting the use of these three articles, which to some may appear purely speculative, if not chimerical. They lay it down as a principle, that the immediate (or instant) cause of the smallpox exists in the mortal part of every human and animal form; that the mediate (or second) acting cause, which stirs up the first, and throws it into a state of fermentation, is multitudes of imperceptible animalculae floating in the atmosphere; that these are the cause of all epidemical diseases, but more particularly of the small pox.
That the great and obvious benefit accruing from it, consists in this, that the fermentation being excited by the action of a small portion of matter (similar to the immediate cause) which had already passed through a state of fermentation the effects must be moderate and benign; whereas the fermentation raised by the malignant juices of the animalculae received into the blood with the ailment, gives necessarily additional force and strength to the first efficient cause of the disease.
Holwell’s detailed account, not only describes inoculation, but also shows that the Indians knew that microbes caused such diseases.
In 1787 the Government erected a hospital for smallpox inoculation at Dum Dum in Calcutta. There were some restrictions included before and after inoculation, such as the breastfeeding children were not inoculated, but children above one year of age were considered old enough for the operation, no member of an inoculated household was permitted to mix with the outside world, and no permission from another village was permitted to enter a house having an inoculated person, etc. ‘
Please read it in FULL as it a good medicine to eradicate many such ‘superstitions’ prevalent here.
Shubham Bhuyaat!
Sethunath U N | 17-Feb-13 at 11:08 am | Permalink
ഹും !
ഇതെഴുതിയതിനു ഉമേഷിന് എന്തെല്ലാം പണി കിട്ടാന്‍ പോകുന്നു . ദൈവത്തെ പരിഹസിക്കുന്നതിനും ഒരതിരില്ലേ ? താങ്കള്‍ക്കു പണി കിട്ടിയിട്ട് വേണം ഒരു ടെസ്റ്റ് കേസായിട്ടു 100 നോട്ടീസ് അടിച്ചു വിതരണം ചെയ്യാന്‍.. പഴയ തിരുപ്പതി ശരണം എഴുത്ത് സ്റ്റൈലില്‍ . ഒരു സാമ്പിള്‍ താഴെ
“ദൈവ ദോഷം എഴുതിയ ബ്ലോഗര്‍ ഗാസ് ട്രബിള്‍ മൂത്ത് ജോലിക്ക് പോകാന്‍ കഴിയാതെ അമേരിക്കയില്‍ നട്ടം തിരിഞ്ഞു. ഒടുക്കം ഇലന്തൂര്‍ ഭഗവതിക്കുന്നു ക്ഷേത്രത്തില്‍ ഭജനമിരുന്നിട്ടാണ് വായു സഞ്ചാരം ഭേദമായത് .”
😉
Joby Jacob | 18-Apr-13 at 6:21 am | Permalink
Didn’t mention about the film ‘Nandhanam’
Umesh:ഉമേഷ് | 18-Apr-13 at 6:35 am | Permalink
നന്ദനം ഒരു ഭക്തിസിനിമയല്ലേ, യുക്തിവാദസിനിമയല്ലല്ലോ. പുണ്യപുരാണസിനിമകളും ഭക്തിസിനിമകളും നമുക്കു ധാരാളമുണ്ടു്. അവയിൽ പല ഇല്ലാത്ത കാര്യങ്ങളും ഉണ്ടെന്നു കാണിക്കുന്നുണ്ടെങ്കിലും, ഇവിടെപ്പറഞ്ഞ പല സിനിമകളെപ്പോലെ യുക്തിവാദസിനിമ എന്നു പറഞ്ഞു മനുഷ്യനെ കബളിപ്പിക്കുന്നില്ല. ജാതിയ്ക്കും അയിത്തത്തിനും മറ്റും എതിരേ എന്നു വരുത്തിത്തീർക്കുന്ന കുറേ ഡയലോഗുകൾ ആദ്യം വിക്ഷേപിച്ച് ആദ്യവസാനം ജാതിമാഹാത്മ്യം വാഴുത്തുന്ന നിവേദ്യം (2007) എന്ന സിനിമ ഏകദേശം ഈ ജനുസ്സിൽ വരുന്നതാണു്.
guest | 19-Apr-13 at 1:49 am | Permalink
Anbe Sivam, Dashavatharam both contains anti-theistic elements. In Anbe Sivam Atheism is the heart of the story.
Its arguably one of the best films ever made in the recent history of Indian Cinema. After all there are brave film makers here, at least one certain Kamal Hassan.
kannan | 19-Apr-13 at 5:59 pm | Permalink
വ്യക്തമാണ് ചിന്തകള്‍ …. ബോധം കെട്ടുറങ്ങുന്ന മനുഷ്യര്‍ക്ക് ബോധമുണ്ടാകാന്‍ പര്യാപ്തമായത് …….. ആശംസകള്‍ …… 🙂
joy | 13-Oct-13 at 4:45 pm | Permalink
very good.This kind of comments are thought provoking
Krishnaprakasha B | 17-Oct-13 at 9:02 am | Permalink
നിവേദ്യത്തില്‍ എന്ത് ജാതിമാഹാത്മ്യമാണ് താങ്കള്‍ കണ്ടത്?
manav irinjalakuda | 11-Nov-13 at 5:27 pm | Permalink
hope me that u will create more
remove google plus | 21-Mar-14 at 5:25 pm | Permalink
Great items from you, man. I have understand your stuff
previous to and you are simply extremely fantastic. I really like what you have got here,
certainly like what you’re saying and the way in which wherein you say
it. You are making it entertaining and you still take care of
to stay it sensible. I can not wait to learn much more from you.
This is actually a tremendous site.
dice games bonus | 10-Apr-14 at 10:37 pm | Permalink
I have been browsing online more than three hours today, yet I never found any interesting article like yours.
It’s pretty worth enough for me. In my opinion, if all site owners and bloggers made good
content as you did, the web will be a lot
more useful than ever before.
Daasan | 14-Sep-16 at 4:48 am | Permalink
ഇന്നലെ കളമശ്ശേരിയിലെ കല്യാണയോഗം എന്ന സിനിമ കണ്ടപ്പോഴാണ് ഉമേഷേട്ടൻ യുക്തിവാദവും സിനിമയും ബന്ധപ്പെടുത്തി പോസ്റ്റിട്ടിരുന്നല്ലോ എന്നോർത്തത്. ഈ സിനിമയിലും യുക്തിവാദം ഉണ്ട്. ജാതകത്തെ കളിയാക്കിയും, അന്ധവിശ്വാസങ്ങളേക്കാൾ മനുഷ്യജീവനാണ് വില എന്നും സമർത്ഥിക്കുന്നുണ്ട്. യുക്തിവാദത്തെ കാപട്യമല്ലെന്ന രീതിയിൽ അവതരിപ്പിച് ഒരു മലയാള സിനിമയാണെന്നു തോന്നുന്നു ഈ സിനിമ.