2012-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.
ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ട.
ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.
- പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
- ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?
- ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
- ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…
കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.
തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.
Muralikrishnan | 04-Jan-12 at 8:12 am | Permalink
പുതുവത്സര ആശംസകള്‍…… വളരെ നന്ദി … നാന് താങ്കളുടെ കലണ്ടർ/പഞ്ചാംഗത്തിനായി കാത്തിരിക്കുകയായിരുന്നു.
മുരളികൃഷ്ണന്.
ariyannur unnikrishn | 06-Jan-12 at 2:52 pm | Permalink
നിന്ദന്തു നീതിനിപുണാ യദി വാ സ്തുവന്തു
ലക്ഷ്മീ: സമാവിശതു ഗച്ഛതു വാ യഥേഷ്ടം
അദ്യൈവ വാ മരണമസ്തു യുഗാന്തരേ വാ
ന്യായ്യാല് പഥ: പ്രവിചലന്തി പദം ന ധീരാ:
കുരുവില്ലന്‍ | 15-Aug-12 at 8:59 pm | Permalink
ഉമേഷേട്ടാ,
കാലിഫോര്ണിയയിലൊക്കെ നാളെയല്ലേ(ജൂലൈ 16) ആണ്ടുപിറപ്പ്? രാമായണ വായനയൊക്കെ ഇന്നുകൊണ്ട് തീര്ത്തോണമെന്നു മറ്റുള്ളവരോടു പറയുമ്പോള്‍ തല്ലു കിട്ടാതെ നോക്കണമല്ലോ. അപ്പോ നാട്ടിലും ചിങ്ങ സംക്രമത്തിനു(ജൂലൈ 16 5:54pm) ശേഷം രാമായണ വായന തുടരാമോ എന്തോ? രാമായണം വായിച്ചതുകൊണ്ട് എപ്പോഴായാലും കുഴപ്പമൊന്നും വരാനിടയില്ല. എന്തായാലും ഉമേഷേട്ടനും കുടുംബത്തിനും പുതുവത്സര ആശംസകള്‍ – അതിപ്പോ നാളെയാണെങ്കിലും മറ്റന്നാള്‍ ആണെങ്കിലും.
കുരുവില്ലന്‍ | 24-Jan-13 at 7:36 pm | Permalink
ഉമേഷേട്ടാ, 2013-ലെ കലണ്ടർ/പഞ്ചാംഗം കാത്തിരിക്കുന്നു.