ഈ ശ്ലോകം എഴുതിയതാരാണെന്നു് അറിയില്ല. ഉള്ളൂരിന്റെ ‘വിജ്ഞാനദീപിക’യിലാണെന്നു തോന്നുന്നു, പണ്ടു വായിച്ചതാണു്.
നൈവ വ്യാകരണജ്ഞമേതി പിതരം, ന ഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതി പുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതി ജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.
(കവിതാ-കാന്താ) | : | (കവിതയെന്ന പ്രിയതമ) |
പിതരം ഏവ വ്യാകരണ-ജ്ഞം ന ഏതി | : | അച്ഛനാണെന്നു പറഞ്ഞു് വ്യാകരണമറിയാവുന്നവന്റെ അടുത്തു പോകുകയില്ല |
ന ഭ്രാതരം താർക്കികം | : | ആങ്ങളയായ തർക്കശാസ്ത്രജ്ഞന്റെ അടുത്തും. |
ചണ്ഡാലവത് ഇവ ദൂരാത് ഛാന്ദസാത് | : | ഛന്ദശ്ശാസ്ത്രം പഠിച്ചവന്റെ അടുത്തുനിന്നു് ചണ്ഡാലനെയെന്ന പോലെ ദൂരത്തു് |
പുനഃ സങ്കുചിതാ ഗച്ഛതി | : | സങ്കോചത്തോടു കൂടി ഓടുന്നു |
മീമാംസാ-നിപുണം നപുംസകം ഇതി | : | മീമാംസയിൽ പണ്ഡിതനായവനെ നപുംസകമാണെന്നു |
ജ്ഞാത്വാ നിരസ്ത-ആദരാ | : | മനസ്സിലാക്കി ആദരവു നിഷേധിക്കുന്നു |
കാവ്യ-അലങ്കരണ-ജ്ഞം ഏവ | : | കാവ്യത്തിലും അലങ്കാരത്തിലും വിവരമുള്ളവനെ മാത്രം |
കവിതാ-കാന്താ | : | കവിതയെന്ന പ്രിയതമ |
സ്വയം വൃണീതേ | : | സ്വയം വരിക്കുന്നു |
ഒരേ സമയത്തു തന്നെ കവിതയെഴുതാൻ അറിവു വേണമെന്നും, എന്നാൽ ചില അറിവുകൾ (അന്നത്തെ ശാസ്ത്രങ്ങൾ) ഉണ്ടാകുന്നതു് കവിത അടുക്കാൻ തടസ്സമാകും എന്നും പറയുന്ന ശ്ലോകം.
കവിതയെന്നല്ല, ഏതു നല്ല സാഹിത്യം എഴുതാനും നല്ല വായന ആവശ്യമാണു്. (ഒരിക്കൽ ഇതു പറഞ്ഞപ്പോൾ മറുചോദ്യം വന്നതു് “ആദികവിയായ വാല്മീകി എങ്ങനെ കവിതയെഴുതി?” എന്നാണു്. വാല്മീകി ആദികവിയാണെന്നു സമ്മതിച്ചാൽത്തന്നെ, അദ്ദേഹത്തിനു മുമ്പും കവിത പാട്ടുകളുടെ രൂപത്തിലും മറ്റും ഉണ്ടായിരിക്കണം. അവ കേട്ടതിൽ നിന്നും മറ്റു പലരും അതിനു മുമ്പു രചിച്ച വികലമായ കവിതകളിൽ നിന്നുമൊക്കെയാവണം രാമായണം ഉണ്ടായതു്. നാമറിയുന്ന ആദികാവ്യമാണു രാമായണം. അതിനു മുമ്പു് കവിതയേ ഉണ്ടായിരുന്നില്ല എന്നു പറയുന്നതു തെറ്റാണു്.) അല്ലാതെ ജന്മസിദ്ധമായ കഴിവു കൊണ്ടല്ല മനുഷ്യൻ കവിത എഴുതുന്നതു്.
കവിത്വം മറ്റേതു കലയേയും പോലെ തന്നെയാണു്. അതു ജന്മസിദ്ധമായി കിട്ടുന്നതല്ല, ആർജ്ജിക്കുന്നതാണു്. (ശ്രമിക്കുന്നവർക്കെല്ലാം കിട്ടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം വളരെ സങ്കീർണ്ണമാണു്. ശ്രമത്തോടൊപ്പം അതിനനുകൂലവും പ്രതികൂലവുമായ ഓരോ സാഹചര്യവും ഏതു കഴിവിനെയും ബാധിക്കുന്നുണ്ടു്. ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു.) ആ അർത്ഥത്തിൽ “കാവ്യവും അലങ്കാരവും അറിയാവുന്നവനു മാത്രമേ കവിത വഴങ്ങൂ” എന്ന പ്രസ്താവന അന്നത്തെ കവിതാനിർവ്വചനമനുസരിച്ചു ശരിയാണു്.
അതേ സമയം അതോടൊപ്പമുള്ള “ശാസ്ത്രമറിയാവുന്നവനു കവിത വഴങ്ങില്ല” എന്ന പ്രസ്താവം കൂടുതൽ നിരൂപണം അർഹിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ശാസ്ത്രങ്ങൾ സാഹിത്യവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങൾ തന്നെയാണെന്നതു ശ്രദ്ധിക്കുക. വ്യാകരണവും വൃത്തശാസ്ത്രവും നിരുക്തവും മീമാംസയുമൊക്കെ കവിതയെ കൂച്ചുവിലങ്ങിടും എന്ന തത്ത്വം തന്നെയാണു് വ്യാകരണശുദ്ധിയുള്ളതും ശാർദ്ദൂലവിക്രീഡിതവൃത്തനിബദ്ധവുമായ ഈ ശ്ലോകത്തിൽ കവി പറയുന്നതു്. (“ശങ്കാപേതമുദിക്കുമര്‍ത്ഥരുചിയെ, ങ്ങെങ്ങാ വെറും ശബ്ദമാമങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാലകൌതൂഹലം?” എന്നു ദ്വിതീയാക്ഷരപ്രാസത്തെ “വിമർശിച്ച” ആശാനെയും ഇവിടെ ഓർക്കാം.) കാളിദാസന്റെയും മറ്റും ചില പ്രയോഗങ്ങൾ വ്യാകരണദൃഷ്ട്യാ തെറ്റാണെന്നുള്ള വാദങ്ങളും, പിന്നീടു് കാളിദാസൻ പറഞ്ഞതു കൊണ്ടു് അവ സാധുവാണെന്നു വൈയാകരണന്മാർ എഴുതിയതും ഇതിനോടു ചേർത്തു വായിക്കാം.
വാണീ വ്യാകരണേണ ഭാതി എന്നു പറയുമ്പോൾത്തന്നെ, വ്യാകരണത്തിലും ഛന്ദശാസ്ത്രത്തിലും തർക്കത്തിലും മീമാംസയിലുമുള്ള കടുംപിടിത്തം കവിതയ്ക്കു തടയിടും എന്നു തന്നെയാണു് കവി ഇവിടെ പറഞ്ഞുവെയ്ക്കുന്നതു്. കുഞ്ചൻനമ്പ്യാരുടെ “പൂശകൻ” തുടങ്ങി പല പ്രയോഗങ്ങൾ, വള്ളത്തോളിന്റെ “അവളിതാ പോകുന്നു കാന്താലയേ”, “ചലശ്രോണി” തുടങ്ങിയ പ്രയോഗങ്ങൾ ഇങ്ങനെ വിമർശിക്കപ്പെട്ടിട്ടുണ്ടു്. ചങ്ങമ്പുഴയുടെ കവിതകളെ വൃത്തമഞ്ജരിയിലുള്ള താളങ്ങളിൽ അല്ലാത്തതിനാൽ പാട്ടു് എന്നു് അധിക്ഷേപിച്ചിട്ടുണ്ടു്. ഇന്നും വരിമുറിക്കവിതകൾ, ശുദ്ധമലയാളമല്ലാത്ത വാക്കുകൾ എന്നൊക്കെ പറഞ്ഞു് കവിതയെ വിമർശിക്കുന്നതും വിരളമല്ല.
ചുരുക്കം പറഞ്ഞാൽ, സാഹിത്യം വായിച്ചുള്ള അറിവാണു കവിതാസ്വാദനത്തിനും കവിതാരചനയ്ക്കും വേണ്ടതു്, അതിനു പിന്നിലെ തിയറിയല്ല എന്നു തന്നെയാണു് ഈ ശ്ലോകത്തിന്റെ താത്പര്യം. കവിത പണ്ഡിതന്മാരുടെ കുത്തകയാണെന്നു കരുതിയ ഒരു സമൂഹം എന്നും ഉണ്ടായിരുന്നു എന്നു വേണം കരുതാൻ.
ഇതൊക്കെയാണെങ്കിലും, ഈ ശ്ലോകത്തിനു് ശാസ്ത്രജ്ഞന്മാർക്കു് കവിത വഴങ്ങില്ല എന്നൊരു അർത്ഥം പറയാം എന്നെനിക്കു തോന്നുന്നില്ല. എഴുതുന്നതെന്തും ശാസ്ത്രത്തിന്റെ ചട്ടക്കൂടിൽത്തന്നെ വേണമെന്നു കടുംപിടിത്തം പിടിക്കുന്നവർക്കെതിരേ ആണു് ഈ ശ്ലോകം. സംസ്കൃതസാഹിത്യത്തിലെ പല മഹാന്മാരും അന്നത്തെ അർത്ഥത്തിൽ ശാസ്ത്രജ്ഞന്മാരും ആയിരുന്നു. ഇന്നത്തെ കാലത്തും ശാസ്ത്രവിഷയങ്ങളിൽ വ്യാപരിക്കുന്ന അനേകം കവികളെയും കലാകരെയും കാണാൻ കഴിയും.
ഇനി, മുലയെയും മുഖത്തെയും ജഘനത്തെയുമൊക്കെ ഗ്ലാൻഡുകളായി മാത്രം കണ്ടതിനും സംസ്കൃതസാഹിത്യത്തിൽ ഉദാഹരണമുണ്ടു്. വൈരാഗ്യം മൂത്തപ്പോഴാണെന്നു മാത്രം. ശൃംഗാരശതകം എഴുതിയ ഭർത്തൃഹരി വൈരാഗിയായപ്പോൾ എഴുതിയ വൈരാഗ്യശതകത്തിൽ നിന്നു് ഒരു ശ്ലോകം:
സ്തനൗ മാംസഗ്രന്ഥീ കനകകലശാവിത്യുപമിതൗ
മുഖം ശ്ലേഷ്മാഗാരം തദപി ച ശശാങ്കേന തുലിതം
സ്രവന്മൂത്രക്ലിന്നം കരിവരശിരസ്പർദ്ധി ജഘനം
മുഹുർനിന്ദ്യം രൂപം കവിജനവിശേഷൈർ ഗുരുകൃതം.
സ്തനൗ മാംസ-ഗ്രന്ഥീ | : | (വെറും) മാംസഗ്രന്ഥികളായ മുലകളെ |
കനകകലശൗ ഇതി ഉപമിതൗ | : | സ്വർണ്ണക്കുടങ്ങളോടാണു് ഉപമിക്കുന്നതു് |
മുഖം ശ്ലേഷ്മ-ആഗാരം | : | കഫം ഉണ്ടാക്കുന്ന മുഖത്തെ |
തത്-അപി ച ശശാങ്കേന തുലിതം | : | ചന്ദ്രനു തുല്യം (എന്നാണു പറയുന്നതു്) |
സ്രവത്-മൂത്ര-ക്ലിന്നം ജഘനം | : | മൂത്രം ഒഴുകി വൃത്തികെട്ടു കിടക്കുന്ന ജഘനത്തെ |
കരി-വര-ശിര-സ്പർദ്ധി | : | ഗജരാജന്റെ തല പോലെ (എന്നും പറയുന്നു) |
മുഹുഃ നിന്ദ്യം രൂപം | : | വളരെ നിന്ദ്യമായ രൂപത്തെ പിന്നെയും പിന്നെയും |
കവി-ജന-വിശേഷൈഃ ഗുരു-കൃതം | : | കവികൾ മഹത്തായി കൊണ്ടാടുന്നു |
ഈ ഭർത്തൃഹരി വൈദ്യനോ ശാസ്ത്രജ്ഞനോ മറ്റോ ആയിരുന്നോ, ആർക്കറിയാം?
കൂടുതൽ വായനയ്ക്കു്:
വനവാസി | 27-Sep-10 at 8:59 am | Permalink
:-!
വായിച്ചു. പെരുത്തിഷ്ടപ്പെട്ടു
prathikaranan. | 28-Sep-10 at 2:44 am | Permalink
വികലമായ പുനർവായനകളുടെ ദുരന്തഫലമാണ് ‘കവിതയും ശാസ്ത്രജ്ഞന്മാരും’ എന്ന ഈ പോസ്റ്റ്.
ലഭ്യമായ സംസ്കൃത ഭാഷാജ്ഞാനം കൊണ്ട് പ്രചീന കൃതികളെ ദുർവ്യാഖ്യാനം ചെയ്യുന്നത് ഇന്നു പതിവായിരിക്കുന്നു. ‘ജന്മസിദ്ധമായ കഴിവുകൊണ്ടല്ല കവിതയെഴുതുന്നത്’ എന്ന അഭിപ്രായം ശ്ലോകകാരന്റെ തലയിൽ കെട്ടിവച്ചതു കണ്ട് ഞെട്ടിപ്പോയി! ആ അഭിപ്രായം കെട്ടിയെഴുന്നെള്ളിക്കാനുള്ള ബ്ലോഗുകാരന്റെ അവകാശത്തെ ആദരിച്ചുകൊണ്ടു തന്നെ പറയട്ടെ, ശ്ലോകകാരൻ ഈ നീചവ്യാഖ്യാനത്തെ അംഗീകരിക്കില്ല.
കവിത്വം, മറ്റേതു കലയെയും പോലെതന്നെ ജന്മസിദ്ധമാണ് – പ്രയത്നസിദ്ധമല്ല. ജന്മനാ ആ ഗുണമുള്ളവന്, അതിനെ വായനയിലൂടെയും നിരന്തര രചനകളിലൂടെയും പരിപോഷിപ്പിച്ചെടുക്കാനാവും. ജന്മനാ കവിയല്ലാത്തവൻ എത്ര യത്നിച്ചിട്ടും ഫലമില്ല. ( ഒരേ സാഹചര്യത്തിൽ വളരുന്ന രണ്ടു പേരിൽ ഒരാൾക്കു മാത്രം ചില കാര്യങ്ങളിൽ പ്രാവീണ്യമുണ്ടാകുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം അവിടെക്കിടക്കുന്നു!) ജന്മസിദ്ധമായ കലാവാസന പ്രകടമാകാൻ ബാല്യകാലത്തേ രംഗത്തിറങ്ങേണ്ട കാര്യമൊന്നുമില്ല. പെൻഷൻ പറ്റിയ ശേഷം , കലാരംഗത്തേയ്ക്കിറങ്ങി പ്രശസ്തരായ എത്രയോ പേരുണ്ട്. അവർ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ മറ്റു മേഖലകളിൽ വ്യാപൃതരായിരുന്നു. സ്വന്തം കലാശേഷി, ഒരു പക്ഷേ തിരിച്ചറിഞ്ഞാൽ പോലും അതിനെ പരിപോഷിപ്പിക്കുന്നതിനു സമയം കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടുണ്ടാവില്ല. അതിനുള്ള സമയം ലഭിച്ചപ്പോൾ ആ ജന്മഗുണം ഉണരുന്നു. സാഹിത്യ രംഗത്തു മാത്രമല്ല്ല, സംഗീതം, ചിത്രരചന, ഫോട്ടോഗ്രഫി, എന്തിനേറെപ്പറയുന്നു, ഡ്രൈവിങ് രംഗത്തു പോലും നിരവധി ഉദാഹരണങ്ങളുണ്ട്. ഏതു കലാപഠനരംഗത്തും, പഠിക്കുന്നവർക്കെല്ലാം കലാകാരന്മാരാകാൻ കഴിയുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനു യാതൊരു സങ്കീർണ്ണതയുമില്ല. എങ്ങും ആരും പഠിപ്പിച്ചില്ലെങ്കിലും യേശുദാസ് ഹൃദ്യമായി പാടിയേനേ. സാക്ഷാൽ ത്യാഗരാജ ഭാഗവതരും സ്വാതിയും ദീക്ഷിതരും ഗോവിന്ദമാരാരുമെല്ലാം ചേർന്ന് വർഷങ്ങൾ മെനക്കെട്ടു പഠിപ്പിച്ചാലും ഈയുള്ളവൻ ഒരു വരി പോലും പാടില്ല. ഉറപ്പിച്ചു പറയട്ടെ, പ്രയത്നസിദ്ധമല്ല കലാഗുണം.
(തുടരും)
prathikaranan. | 28-Sep-10 at 2:45 am | Permalink
(തുടർച്ച)
യഥാർത്ഥത്തിൽ, ഈ വസ്തുത തന്നെയാണ് ശ്ലോകകാരൻ അവതരിപ്പിച്ചിരിക്കുന്നത്. കവിത/ശ്ലോകം വായിച്ച് കാവ്യമർമ്മം ഗ്രഹിക്കുന്നതിന് അക്ഷരജ്ഞാനവും ഭാഷാജ്ഞാനവും മാത്രം പോരാ, സഹൃദയത്വം കൂടി വേണമെന്നാണ് ശ്ലോകകാരൻ അസന്ദിഗ്ധമായി പറയുന്നത്. കവിത ഭാഷാപ്രയോഗമാണെന്നു മനസ്സിലാക്കി, അമരകോശവും പാണിനീയവും കാണാതെ പഠിച്ച്, വ്യാകരണപരമായി സർവ്വഥാ സാധുവായ കുറേ വരികൾ എഴുതിയുണ്ടാക്കിയാൽ അത് കവിതയാകില്ല. ( പിതരം ഏവ………… ഏതി. )
തർക്കശാസ്ത്രപണ്ഡിതന്റെ പഴുതില്ലാത്ത വാക്കുകൾ കവിതയാകില്ല. ( ന ഭ്രാതരം താർക്കികം )
(തുടരും)
prathikaranan. | 28-Sep-10 at 2:46 am | Permalink
(തുടർച്ച)
കവിത ഛന്ദസ്സിൽ ( വൃത്തത്തിൽ ) രചിക്കപ്പെടുന്നതാണെന്നു വച്ച്, വൃത്തനിയമങ്ങൾ കടുകിടെ തെറ്റാതെ എഴുതിയുണ്ടാക്കുന്നതെന്തും കവിതയാകില്ല. “മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ / പതിനാലിന്നാറു ഗണം, പാദം രണ്ടിലുമൊന്നു പോൽ / ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും / നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം‘ – എന്ന് കേക വൃത്തത്തിന്റെ ലക്ഷണം.
“കവിത/യെന്താ/ണെന്നു/യാതൊന്നു/മറി/യാതെ
കവിത/നിർവ/ചിക്കാ/നിറങ്ങി/യല്പ/ബുദ്ധി“
മേൽക്കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക. ഛന്ദശാസ്ത്രപ്രകാരം ഈ ഈരടി വളരെ കൃത്യമാണ്. 3,2,2,3,2,2 എങ്ങനെ അക്ഷരസംഖ്യയുള്ള ആറു ഗണങ്ങളിൽ ആകെ പതിനാലക്ഷരങ്ങൾ. രണ്ടു പാദങ്ങളിലും ( ഈരടിയുടെ രണ്ടു വരികളിലും) അക്ഷരസംഖ്യ ഒന്നു തന്നെ. ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലുമുണ്ട്. നടുക്ക് (ഏഴാമക്ഷരത്തിനു ശേഷം) യതി (ചെറിയ നിർത്ത്) യുമുണ്ട്. ഏതു ഛന്ദശാസ്ത്രകാരനും ഈ വരികൾ കേകയാണെന്നുറപ്പിച്ചു പറയും, സംശയമില്ല. പക്ഷേ, ഇത് കവിതയല്ല! ഈ വരികളിൽ കവിതയില്ല. അല്പം താളബോധമുള്ള ആർക്കും ഏതു ഛന്ദസ്സിന്റെ താളത്തിലും വരികൾ കെട്ടിയുണ്ടാക്കാം. (സിനിമാപ്പാട്ടിന്റെ പാരഡിയുണ്ടാക്കുന്നതു പോലെ ). ഛന്ദശാസ്ത്രപ്രകാരം ശരിയാണെന്നു വച്ച് അവ കവിതയാകില്ല. ഛന്ദസ്സിലെ കടുംപിടിത്തം കവിതയുണ്ടാക്കില്ല. വേണ്ടി വന്നാൽ ഗദ്യത്തിലും ( !) കവിതയാകാം. ഛന്ദസ്സാണു കവിതയെന്നു നിർബന്ധം പിടിക്കുന്നവനിൽ നിന്ന്, ചണ്ഡാലനിൽ നിന്നെന്ന പോലെ കവിത മാറി നിൽക്കും. (ചണ്ഡാലവത്…………ഗച്ഛതി)
(തുടരും)
prathikaranan. | 28-Sep-10 at 2:47 am | Permalink
(തുടർച്ച)
കാവ്യമീമാംസാപണ്ഡിതന് കവിതയെഴുതാനാവണമെന്നില്ല. ശബ്ദവും ധ്വനിയുമെല്ലാം അരച്ചു കലക്കിക്കുടിച്ചവൻ മികച്ച കവിയാകില്ല. മലയാളത്തിലെ മഹാന്മാരായ കവികളുടെ കൂട്ടത്തിൽ ഏ.ആറിനെ പരിഗണിക്കാറില്ലല്ലോ. എന്നാൽ, ആശാനും ചങ്ങമ്പുഴയും ഒക്കെ മീമാംസയിലെ വ്യുല്പത്തി കൊണ്ടല്ല ശ്രേഷ്ഠകവികളായി ഗണിക്കപ്പെടുന്നത്. മീമാംസാപണ്ഡിതൻ പ്രയോഗശേഷിയില്ലാത്ത നപുംസകമത്രേ. (മീമാംസാ…….ആദരാ)
എന്നാൽ കവിതാഗുണമുള്ളവരെ കവിതാകാന്ത സ്വയം വരിക്കുന്നു! ‘സ്വയം വരിക്കുന്നു’ ( സ്വയം വൃണീതേ) എന്നത് അടിവരയിട്ട് ആവർത്തിച്ച്, മനസ്സിലാക്കണം. കവിതാകന്യകയെ വരിക്കാൻ എത്ര കൊല്ലം അധ്വാനിച്ചിട്ടും, പുറകേ നടന്നിട്ടും, തപസ്സു ചെയ്തിട്ടും കാര്യമില്ല. അങ്ങോട്ടു പുറപ്പെട്ടുചെല്ലുന്നവരെ വരിക്കുന്നവളല്ല ആ വരകന്യക. അവൾ വരണമാല്യവുമായി തേടി വരുന്നവളാണ്. കാവ്യകന്യകയുടെ കയ്യിൽ നിന്നു മാല പിടിച്ചു വാങ്ങി സ്വയം കഴുത്തിലിടാൻ അവിരാമം ശ്രമിക്കുന്നവനല്ല; കാവ്യകന്യകയുടെ ഹാരാർപ്പണം (ജന്മനാ!) നേടിയവൻ മാത്രമേ കവിയാവുകയുള്ളൂ എന്നാണ് ശ്ലോകകാരൻ സന്ദേഹലേശമെന്യേ വ്യക്തമാക്കുന്നത്.
പടച്ചുണ്ടാക്കുന്ന പാണ്ഡിത്യം കാവ്യരചനയ്ക്കു മാത്രമല്ല കാവ്യാസ്വാദനത്തിനും പ്രയോജനപ്പെടുകില്ലെന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.
Kalavallabhan | 28-Sep-10 at 5:25 am | Permalink
നല്ലൊരു ഗ്യാപ്പിനുശേഷം നല്ലൊരു വിഷയവുമായി വന്നതിൽ സന്തോഷം.
കമന്റ് അതിലും ഉഗ്രം.
നല്ല അറിവുള്ളവർ പ്രതികരിക്കട്ടെ.
കഴിയുമെങ്കിൽ ഈയുള്ളവന്റെ ബ്ലോഗിലൊന്ന്
കയറിയിറങ്ങുക. കുറെപൊട്ടക്കവിത അവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത് ഒന്നു നോക്കി വിലയിരുത്തുമോ ?
പ്രതികരണന്റെ കേക കണ്ടു.
ഇതുപോലെ വൃത്തങ്ങളെ സാധാരണ ഭാഷയിലൊന്ന് വിവരിക്കുമോ ?
ആശംസകളോടെ
സുനിൽ പണിക്കർ | 28-Sep-10 at 6:03 am | Permalink
പ്രതികരണന്റെ പ്രതികരണം അസാമാന്യം… അതിഗംഭീരം..!!
പോസ്റ്റിനെ നിലംപരിശാക്കുന്നു നാല് കമന്റുകളും.. രണ്ടുപേർക്കും അഭിവാദ്യങ്ങൾ..
Umesh:ഉമേഷ് | 28-Sep-10 at 6:47 am | Permalink
പ്രതികരണനു്,
വിശദമായ വിമർശനത്തിനു നന്ദി. താങ്കൾ പറഞ്ഞതിൽ പാകപ്പിഴകൾ എന്നു് എനിക്കു തോന്നിയ കാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടേ.
1) ഇവിടെ (ഇവിടെ മാത്രമല്ല, “സുഭാഷിതം” എന്ന വിഭാഗത്തിലെ മറ്റു പോസ്റ്റുകളിലും) ശ്ലോകത്തിന്റെ അർത്ഥമെഴുതുന്നിടത്തും, കവി ഉദ്ദേശിച്ചതെന്താണെന്നു് എടുത്തു പറയുന്നിടത്തുമൊഴികെ എല്ലായിടത്തും ഉള്ള പ്രസ്താവനകളുടെ കർത്തൃത്വവും ഉത്തരവാദിത്തവും എനിക്കു മാത്രമാണു്. “കവിത്വം ജന്മസിദ്ധമല്ല” എന്നതു് എന്റെ അഭിപ്രായമാണു്. അതു് ശ്ലോകകാരന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിച്ചിട്ടില്ല. ശ്ലോകം വിശദീകരിക്കുമ്പോൾ എന്റെ അഭിപ്രായം പറഞ്ഞെന്നു മാത്രം.
2) ജന്മസിദ്ധമാണു കലാനൈപുണി എന്നു പറയാൻ താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ രസകരമാണു്. ഒരാൾ കലയിൽ പ്രാവീണ്യം കാണിച്ചാൽ “അതു ജന്മസിദ്ധമാണു്” എന്നു പറഞ്ഞാൽ മതിയല്ലോ. ഒരു സാധനം ജന്മസിദ്ധമാണോ എന്നു മനസ്സിലാക്കാൻ വേറേ വഴിയില്ലല്ലോ, അല്ലേ? വല്ല “വ്യാഴം ആറിൽ നിൽക്കുക” എന്നോ മറ്റോ ഉള്ള വസ്തുതയാണു് (ഉദാഹരണം മാത്രം. ജ്യോതിഷപുസ്തകങ്ങൾ നോക്കിയെഴുതിയതല്ല) കാരണമായി പറഞ്ഞാൽ നമുക്കു് അതു പരിശോധിക്കാം. ജന്മസിദ്ധിയ്ക്കു് അതു പോരല്ലോ. കഴിവു കാണിക്കുന്നവർക്കു മാത്രം അതു ചാർത്തിക്കൊടുക്കുന്നതാണല്ലോ. റിട്ടയർ ചെയ്യുന്നതു വരെ കലയുടെയും സാഹിത്യത്തിന്റെയും പാടവം കാണിക്കാത്തവർ അതിനു ശേഷം അതു കാണിക്കുന്നതും “ജന്മ”സിദ്ധമാണെന്ന നിരീക്ഷണം ഉഗ്രനായിരിക്കുന്നു!
3) വ്യാകരണം, ഛന്ദശ്ശാസ്ത്രം, മീമാംസ തുടങ്ങിയവയെപ്പറ്റി ഞാൻ പറഞ്ഞതും താങ്കൾ പറഞ്ഞതും വ്യത്യാസമില്ല എന്നു സൂക്ഷിച്ചു നോക്കിയാൽ അറിയാം. അവ കവിതയുണ്ടാവാൻ സഹായിക്കുന്നവയാണെങ്കിൽ പോലും അതല്ല കവിത, അതു മാത്രമല്ല കവിത എന്നാണു നമ്മൾ രണ്ടു പേരും പറഞ്ഞതു്. സംശയമുണ്ടെങ്കിൽ ഒന്നു കൂടി വായിച്ചു നോക്കുക.
4) “കാവ്യകന്യകയുടെ ഹാരാർപ്പണം (ജന്മനാ!) നേടിയവൻ മാത്രമേ കവിയാവുകയുള്ളൂ എന്നാണ് ശ്ലോകകാരൻ സന്ദേഹലേശമെന്യേ വ്യക്തമാക്കുന്നത്.” എന്നതു് ഈ ശ്ലോകത്തിന്റെ അർത്ഥമായി പറയാൻ ചില്ലറ വളച്ചൊടിക്കലൊന്നും പോരാ. ഈ ശ്ലോകം മുഴുവൻ അറിവിനെപ്പറ്റിയാണു്. കാവ്യത്തിലും അലങ്കാരത്തിലുമുള്ള അറിവാണു് (അല്ലാതെ ജന്മനാ ഉള്ള കഴിവല്ല), മറിച്ചു് വ്യാകരാണാദിയിലുള്ള അറിവല്ല കവിയുടെ കാതൽ എന്നാണു് ആ ശ്ലോകത്തിന്റെ വ്യംഗാർത്ഥം. അതിനു താങ്കൾ പറയുന്ന അർത്ഥം എങ്ങനെ വരുന്നു എന്നു് ഒരു പിടിയും കിട്ടുന്നില്ല.
5) ജന്മഗുണം കൊണ്ടാണു് ഫോട്ടോഗ്രാഫിയും ഡ്രൈവിംഗുമൊക്കെ നന്നാകുന്നതെന്നു് അറിഞ്ഞതിൽ വളരെ സന്തോഷം. നല്ല കുലത്തിൽ ജനിക്കണോ എന്നു കൂടി അറിഞ്ഞാൽ മതി.
ചുരുക്കം പറഞ്ഞാൽ നമുക്കു് അഭിപ്രായവ്യത്യാസം ഒരു കാര്യത്തിലേ ഉള്ളൂ. കവിത്വം ജന്മനാ കിട്ടുന്നതാണോ അനുഭവം, പ്രയത്നം, സാഹചര്യങ്ങൾ തുടങ്ങിയവ കൊണ്ടു് ആർജ്ജിക്കുന്നതാണോ എന്നു്. അതു നമുക്കു് തർക്കിക്കാം. വർഷങ്ങൾ കഷ്ടപ്പെട്ടു നടത്തിയ സംഗീതാഭ്യസനവും അച്ഛന്റെ കയ്യിൽ നിന്നു ചെറുപ്പത്തിൽ കിട്ടിയ ശിക്ഷണവുമൊന്നും യേശുദാസിനെ ഒരു കലാകാരനാവാൻ സഹായിച്ചില്ല, മറിച്ചു് ജനിച്ചപ്പോൾ ഉള്ള തലേവര മാത്രമാണോ എന്നു നമുക്കു തർക്കിക്കാം. വേണമെങ്കിൽ ജന്മസിദ്ധസിദ്ധാന്തത്തിനു താങ്ങായി ആധുനികശാസ്ത്രത്തിലെ ജെനിറ്റിക്സിനെയും കൂട്ടുപിടിക്കാം.
ദൈവാധീനം ഉള്ളവനേ കലാകാരനാകൂ എന്നൊരു വാദവും കേട്ടിട്ടുണ്ടു്. അവിശ്വാസികൾ പലരും കലാകാരന്മാരുണ്ടല്ലോ എന്നു പറയുമ്പോൾ അതു് അവരുടെ മുജ്ജന്മസുകൃതമാണെന്നു പറയും. കാലു വയ്യാത്തവനു് പത്തു പടി കയറുന്നതും എവറസ്റ്റ് കൊടുമുടി കയറുന്നതും ഒരുപോലെയാണെന്നു പറയാറുണ്ടു്. ജന്മസിദ്ധം, ദൈവാധീനം, മുജ്ജന്മസുകൃതം എന്നിങ്ങനെ എത്ര ഉയരത്തിലേക്കും പോകാൻ അടിസ്ഥാനമില്ലാത്ത വാദങ്ങൾക്കു കഴിയും.
തർക്കം നടക്കട്ടേ. കൂട്ടത്തിൽ ശ്ലോകത്തിന്റെ അർത്ഥം ഞാൻ വളച്ചൊടിച്ചു എന്നതിനു കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും പറയാം.
ഒരിക്കൽക്കൂടി നന്ദി.
സുനിൽ പണിക്കർ | 28-Sep-10 at 7:24 am | Permalink
ഉമേഷ് ഭായിയുടെ മറുമൊഴിയിൽ കൃത്യതയുണ്ട്.
യേശുദാസിന് മധുരതരമായ ശബ്ദം ജന്മസിദ്ധം. ദൈവാധീനവും, പ്രയത്നവും കൊണ്ട് അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനത്തിലെത്താനായി. ഏതൊരു കലയും പരിശീലനം കൊണ്ടുമാത്രമേ കൂടുതൽ തിളക്കമുള്ളതാകൂ.. എന്റെ കുട്ടിക്കാലത്തേ ഞാൻ വരച്ചിരുന്നു. എന്റെ കുടുംബത്തിൽ / തലമുറയിൽ ആരും തന്നെ കലാകാരന്മാരായില്ല. വരയിൽ തന്നെ പിന്നീടെനിക്ക് സ്പെഷ്യലൈസ് ചെയ്യാൻ കഴിഞ്ഞത് എന്റെ ആ ജന്മവാസന കൊണ്ടുതന്നെയാണ്. പ്രയത്നം, ദൈവാധീനം, ഭാഗ്യം ഇവമൂന്നുമില്ലെങ്കിൽ ജന്മസിദ്ധമായ കഴിവുണ്ടായിട്ടും കാര്യമില്ല. ജന്മസിദ്ധമായ കഴിവില്ലാത്ത ഏതൊരാൾക്കും ഏതൊരു കലയും താൽപ്പര്യമുണ്ടെങ്കിൽ അഭ്യസിക്കാം. സ്വായത്തമാക്കാം. പക്ഷെ പാടാൻ നല്ല സ്വരമില്ലാത്തവൻ പാട്ടു പഠിച്ചിട്ടെന്തുകാര്യം..? ഫോട്ടോഗ്രാഫിയും, ഡ്രൈവിംഗുമൊക്കെ ടെക്നിക്കൽ കലകളാണ്.
Rajesh kumar | 28-Sep-10 at 9:41 am | Permalink
മാഷെ വാസന എന്ന് പറയുന്ന ഒരു സംഗതി ഇല്ലേ? , അത് ജന്മനാ കിട്ടുന്നതല്ലേ?, അതിനെ ജ്യോതിഷവുമായി കൂട്ടികുഴച്ചത് ശരി ആയില്ല.
ചിത്രം വരക്കല്‍ പഠിക്കാന്‍ കഴിയും, പഠിച്ചു വരക്കുന്നത് മുകളില്‍ പറഞ്ഞ കവിത പോലെ ആയിരിക്കും. അതെ സമയം വാസന കണ്ടെത്തി പരിപോഷിപിച്ചാല് നന്നായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.
തര്‍ക്കത്തിനും ശാസ്ത്രത്തിനും പുറത്തു ഇങ്ങനെയൊക്കെ ചില കാര്യങ്ങള്‍ കൂടിയുണ്ട്
കുട്ടേട്ടന് | 28-Sep-10 at 12:30 pm | Permalink
ഇന്നതാവണമെന്ന് ഒരു വരയുണ്ടാവും, മാഷേ..
അതല്ലാതാവാന്‍ ഒരു വഴിയുമില്ല. അതേ ആവൂ..
പിന്നെ, പരിശ്രമം, ഭാഗ്യം, ദൈവാധീനം ഒക്കെ ഉണ്ടായാല്‍ എളുപ്പമായി..
എന്തിന്റെ കുറവുണ്ടായിട്ടാണ് യേശുദാസിന്റെ മകന് അഛനൊളമെത്താത്തത്?
ravi | 28-Sep-10 at 3:16 pm | Permalink
ഈ ശ്ലോകത്തിന്റെ കര്‍ത്താവ് ബില്ഹണന് എന്ന കവിയാണ്. കാശ്മീരിന്റെ ചരിത്രകാവ്യം എന്ന ഗ്രന്ഥത്തി ലെയാണ് എന്നുതോന്നുന്നു. . അക്കാര്യം ഒന്നുകൂടി അന്വേഷിച്ചു പറയാം.. അത്. ടൈപ്പു ചെയ്തപ്പോള്‍ വന്നതാവാം ചില അക്ഷരപ്പിഴകള്‍ കാണുന്നുണ്ട്. ശരിയായ രൂപം താഴെ കൊടുക്കുന്നു.
നൈവ വ്യാകരണജ്ഞമേതി പിതരം, നഭ്രാതരം താർക്കികം,
ദൂരാത് സങ്കുചിതേവ ഗച്ഛതിപുനശ്ചണ്ഡാലവച്ഛാന്ദസാത്,
മീമാംസാനിപുണം നപുംസകമിതിജ്ഞാത്വാ നിരസ്താദരാ
കാവ്യാലങ്കരണജ്ഞമേവ കവിതാകാന്താ വൃണീതേ സ്വയം.
സാമാന്യമായ അര്‍ത്ഥം…………….
വ്യാകരണപണ്ഡിതനെ തന്റെ പിതാവിനെപ്പോലെക്കരുതിയും ,തര്ക്കപണ്ഡിതനെ സഹോദരനായി വിചാരിച്ചും കവിതയാകുന്ന സുന്ദരി തന്നെ വരിയ്ക്കുവാനായി അവരുടെ സമീപത്തുചെല്ലുന്നില്ല.
വൈദികശ്രേഷ്ഠനെ ചണ്ഡാലനെന്നു നിനച്ചു ദൂരെവച്ച് അവള് ഒഴിഞ്ഞുമാറിപ്പോകുന്നു.,മീമാംസകനെ നപുംസകമായിഗണിച്ചു ആദരവോടുകൂടി നിരസിയ്ക്കുന്നു.എന്നാല്‍ കാവ്യാലങ്കാരങ്ങളില്‍ നിപുണനായവനെ ഭര്‍ത്താവായി വരിയ്ക്കുകയും ചെയ്യുന്നു.
സാദരം………………രവി.
നളന് | 28-Sep-10 at 5:34 pm | Permalink
അല്ല അണ്ണന്മാരേ കല/കവിത ജന്മവാസനയാണെന്നു അഭിപ്രായം മാത്രമാണോ അതോ ആരെങ്കിലും പഠനം വഴിയോ മറ്റോ സ്ഥാപിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരണേ , അറിഞ്ഞിരിക്കാനാ
prathikaranan. | 28-Sep-10 at 6:16 pm | Permalink
പ്രിയ ഉമേഷ് ഭായീ,
എന്റെ നോട്ടപ്പിശകാവാം, നേരത്തേ കമന്റെഴുതിയപ്പോൾ താങ്കളുടെ പേര് എനിക്കു കണ്ടെത്താനായില്ല.. ക്ഷമിക്കുക.
ഞാൻ ആദ്യമായാണ് താങ്കളെ വായിക്കുന്നത്. ‘റിട്ടയർമെന്റ് കലാജീവിതം’ ഞാൻ സൂചിപ്പിച്ചത് ഉദാഹരണം എന്ന നിലയിൽ മാത്രമാണ്. കലാശേഷി ജന്മനാ ലഭിച്ച വ്യക്തികൾക്ക് നിത്യാഭ്യാസത്തിലൂടെ അതിനെ വളർത്തിയെടുക്കാമെന്ന എന്റെ വാദത്തെ വിശദമാക്കുന്നതിനു വേണ്ടി. ഇതു മനസ്സിലാക്കാൻ ഏതെങ്കിലും കലാധ്യാപകരോടു സംസാരിക്കുകയായിരിക്കും എളുപ്പം. ജന്മവാസനയില്ലാതെ, വെറും സ്റ്റൈലിനു പഠിക്കാൻ വരുന്നവരെ സഹിക്കുന്നത് അവരാണല്ലോ.
‘ജന്മഗുണം’ എന്ന പദത്തെ താങ്കൾ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. ‘ജന്മനായുള്ള ഗുണം’ എന്നാണ് ഞാനർത്ഥമാക്കിയത്. ‘കുലീനത’യെപറ്റിയുള്ള സൂചനകൾ അതിലില്ല എന്നു ഉറപ്പിച്ചു പറയട്ടെ.
വർഷങ്ങൾ കഷ്ടപ്പെട്ടു നടത്തുന്ന സംഗീതാഭ്യസനവും ശിക്ഷണവും കൊണ്ടൊന്നും കലാകാരൻ ഉണ്ടാവില്ല. യേശുദാസ് ജന്മനായുണ്ടായിരുന്ന കലാവാസനയെ പരിശീലനത്തിലൂടെ പരിപോഷിപ്പിച്ചെടുത്തു. മറിച്ചാണെങ്കിൽ, മലയാളം എം. എ. ക്കാരെല്ലാം മഹാകവികളാവേണ്ടേ? ‘തലേവര’ എന്ന സംഗതി ഞാൻ പരാമർശിച്ചിട്ടേയില്ലല്ലോ? ‘ജന്മസിദ്ധം’ എന്നു ഞാൻ പറഞ്ഞു. തലേവര, ദൈവാധീനം, മുജ്ജന്മസുകൃതം തുടങ്ങിയവ എന്റെ വാദങ്ങളല്ല. ഒന്നു ചോദിച്ചോട്ടേ : ഇക്കണ്ട ഭാഗവതന്മാരെല്ലാം കൂടി ശ്രമിച്ചാൽ താങ്കളെ ഒരു സംഗീതജ്ഞനാക്കാനാവുമോ? ലോകത്തിലെ മുഴുവൻ ചിത്രകലാധ്യാപരും ശ്രമിച്ചാൽ താങ്കൾ രവിവർമ്മയാകുമോ? ആരെങ്ങനെ ശ്രമിച്ചാലും താങ്കളുടെ ജന്മവാസനയ്ക്കനുസരിച്ചേ ഫലമുണ്ടാവുകയുള്ളൂ. സംശയമുണ്ടെങ്കിൽ ഏതെങ്കിലും കലാവിദ്യാലയത്തിൽ ചെന്ന് വായ്പ്പാട്ട്, മൃദംഗം, തബല, ഹർമ്മോണിയം, വയലിൻ, ഡ്രംസ്, വീണ , ഓടക്കുഴൽ, ഗഞ്ചിറ കോഴ്സുകൾക്കെല്ലാം ചേർന്നു നോക്കൂ.
prathikaranan. | 28-Sep-10 at 6:17 pm | Permalink
@സുനിൽ പണിക്കർ
വരയിൽ സ്പെഷ്യലൈസ് ചെയ്തതിനു ശേഷം മാത്രമാണോ താങ്കൾ വരച്ചു തുടങ്ങിയത്? അല്ല, എന്നു തന്നെയല്ലേ ഉത്തരം? ജന്മസിദ്ധമായ കഴിവില്ലാത്തവർക്കും ഏതു കലയും അഭ്യസിക്കാം. ആരെതിർക്കാൻ! പക്ഷേ, അവർക്കത് സ്വായത്തമാവില്ല. എന്തെങ്കിലും കാട്ടിക്കൂട്ടാമെന്നല്ലാതെ അവരുടെ ‘സൃഷ്ടി’ ഒരു കലാരൂപമാവില്ല.
ഫോട്ടോഗ്രഫിയും ഡ്രൈവിങ്ങും ടെക്നിക്കലാണെങ്കിലും കലകൾ തന്നെ. കമ്പ്യൂട്ടറിൽ മൌസുകൊണ്ടു വരയ്ക്കുന്നതും ടെക്നിക്കൽ തന്നെ. പക്ഷേ, ‘ടെക്നിക്ക’റിയാവുന്നതു കൊണ്ട് കലാകാരന്മാരുണ്ടാവില്ല. വിക്ടർ ജോർജ്ജ് ഉപയോഗിച്ചിരുന്നത് നിക്കോൺ എഫ്. എം.2 എന്ന മാനുവൽ ക്യാമറയാണ്.അതിലും മികച്ച ക്യാമറകൾ ഉപയോഗിച്ചിരുന്ന മറ്റു പ്രസ്സ്ഫോട്ടോഗ്രാഫർമാർക്കൊപ്പം ഒരേ സംഭവത്തിന്റെ ഫോട്ടോകൾ അദ്ദേഹം എടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോകളേക്കാൾ കാലാതിവർത്തിയായ മേന്മകൾ വിക്ടറിന്റെ ഫോട്ടോകൾക്കുണ്ടായത്, മനോരമ അദ്ദേഹത്തിന് ഉപദേശിച്ചുകൊടുത്ത വല്ല ‘പത്തൊൻപതാമത്തെ അടവിന്റെ’യോ , ‘ദിവ്യായുധപ്രയോഗ’ത്തിന്റെയോ സഹായത്താലാണോ?
d.alice | 28-Sep-10 at 8:00 pm | Permalink
യേശുദാസിന് മധുരതരമായ ശബ്ദം ജന്മസിദ്ധം
മാഷെ വാസന എന്ന് പറയുന്ന ഒരു സംഗതി ഇല്ലേ? , അത് ജന്മനാ കിട്ടുന്നതല്ലേ?
ഇന്നതാവണമെന്ന് ഒരു വരയുണ്ടാവും, മാഷേ..
ഇതിലെ ജന്മസിദ്ധം, വാസന, വര എന്നതിനെ ഒന്നു നിര്‍വചിക്കുകയോ വിശദീകരിക്കുകയോ ചെയ്യമോ?
prathikaranan പറയുന്നത് ¨‘ജന്മഗുണം’ എന്ന പദത്തെ താങ്കൾ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു. ‘ജന്മനായുള്ള ഗുണം’ എന്നാണ് ഞാനർത്ഥമാക്കിയത്. ‘കുലീനത’യെപറ്റിയുള്ള സൂചനകൾ അതിലില്ല എന്നു ഉറപ്പിച്ചു പറയട്ടെ.¨
എന്കില് പിന്നെ എന്താണു ജന്മസിദ്ധം എന്നത് കൊണ്ട് താന്കള് ഉദ്ദേശിക്കുന്നത് – ദൈവാനുഗ്രഹം?
ഒഴുകുന്ന നദി... | 28-Sep-10 at 8:13 pm | Permalink
സമ്മതിച്ചിരിക്കുന്നു…
ഒഴുകുന്ന നദി... | 28-Sep-10 at 8:18 pm | Permalink
ശ്രീ ഉമേഷ്ജി…
എല്ലാ പോസ്റ്റും വിപ്ലവം ആകുകയാണല്ലോ..
എന്താ ഇതിന്റെ ഗുട്ടെന്സ്…? 🙂
നളന് | 29-Sep-10 at 3:08 am | Permalink
കല/കവിത ജന്മവാസനയാണെന്നു അഭിപ്രായം മാത്രമാണോ അതോ ആരെങ്കിലും പഠനം വഴിയോ മറ്റോ സ്ഥാപിച്ചിട്ടുണ്ടോ
ഇതിനുത്തരം ആരും പറയാത്ത സ്ഥിതിക്ക്, സ്ഥാപിച്ചിട്ടില്ലെന്നു അനുമാനിക്കുന്നു. മറിച്ച് അഭിപ്രായമുള്ളവര്‍ പറയുക.
അങ്ങിനെ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, ജന്മനാ കിട്ടുന്നത് എന്നൊക്കെയുള്ളത് അഭിപ്രായം മാത്രമാണു, എന്നാല്‍ ജന്മനാ കിട്ടുന്നതാണെന്നുള്ള പഴഞ്ചന്‍ വിശ്വാസത്തിനത്രയും വേരുറപ്പ് കിടക്കുന്നത്, അത് കാലാകാലങ്ങളായി നമ്മളെ പറഞ്ഞു പഠിപ്പിച്ചതു കൊണ്ടാണു.
എന്നാല്‍ അതിനെ പലരും ചോദ്യം ചെയ്തു വന്നിരുന്നു കാലാകാലങ്ങളായി, കേരളം വിട്ടു പുറത്തോട്ടു പോയാല്‍, കല ആര്‍ക്കും ആര്ജ്ജിക്കാമെന്നതിനു ജന്മനാ മാത്രമാണുള്ളതിന്റെത്രയും തന്നെ ‘accepatability’ ഉണ്ട് എന്നാണു മനസ്സിലാക്കന്‍ കഴിഞ്ഞത്.. അതു കൊണ്ടാണു അത് ആര്‍ജ്ജിക്കുന്ന ഒന്നാണെന്നും അതു കൊണ്ടു തന്നെ പഠിപ്പിക്കാമെന്നും ഒക്കെ പരക്കെ അംഗീകരിക്കപ്പെടുന്നതും, കലാ വിദ്യാലയങ്ങള്‍ ഉണ്ടാകുന്നതും.
ബാക്കി പതിയേ..
http://www.musica.uci.edu/mrn/V8I2S01.html#talent
സംഗീതത്തെ പറ്റിയുള്ള ഈ പഠനം വായിക്കുമല്ലോ.
കുട്ടേട്ടന് | 29-Sep-10 at 4:20 am | Permalink
“മാഷെ വാസന എന്ന് പറയുന്ന ഒരു സംഗതി ഇല്ലേ?
പിന്നില്ലേ?
അത് ജന്മനാ കിട്ടുന്നതല്ലേ?“
അല്ല പിന്നെ..
“ഇതിലെ ജന്മസിദ്ധം, വാസന, വര എന്നതിനെ ഒന്നു നിര്‍വചിക്കുകയോ വിശദീകരിക്കുകയോ ചെയ്യമോ?“
എന്നിട്ടുവേണം എന്റെ വാദിച്ചുജയിക്കനുള്ള കഴിവു മുഴുവന്‍ പുറത്തെടുക്കാന്‍..
“prathikaranan പറയുന്നത് ¨‘ജന്മഗുണം’ എന്ന പദത്തെ ‘ജന്മനായുള്ള ഗുണം’ എന്നാണ് ഞാനർത്ഥമാക്കിയത്.
താനെന്താ അര്‍ത്ഥമാക്കിയത്?“
“താങ്കൾ തെറ്റിദ്ധരിച്ചതിൽ ഖേദിക്കുന്നു.“
ആയിക്കോട്ടേ.. ധാരാളമായി ആയിക്കോട്ടേ
“‘കുലീനത’യെപറ്റിയുള്ള സൂചനകൾ അതിലില്ല എന്നു ഉറപ്പിച്ചു പറയട്ടെ.“¨
അതുപിന്നെ ചോദിയ്ക്കാനുണ്ടോ?
“എന്കില് പിന്നെ എന്താണു ജന്മസിദ്ധം എന്നത് കൊണ്ട് താന്കള് ഉദ്ദേശിക്കുന്നത് – ദൈവാനുഗ്രഹം?“
ഒന്നും ഉദ്ദേശിച്ചില്ലേ…
പിടി വിടൂ.. ജാമ്യം വേണേ തരാം..
(ദാ, ഇതാണ് ജന്മഗുണം, കുലീനത എന്നൊക്കെ പറയുന്നത്.. കണ്ടു പഠി…)
സുനിൽ പണിക്കർ | 29-Sep-10 at 4:38 am | Permalink
വളരെ ചെറുപ്പത്തിൽ ആരും പഠിപ്പിക്കാതെ ഒരു കുട്ടി മധുര സ്വരത്തിൽ പാടുന്നത് എന്തുകൊണ്ടാവാം..? ഒരു കൂട്ടുകുടുംബത്തിലെ സമപ്രായക്കാരായ നാലഞ്ചു കുട്ടികളിൽ ഒരാൾ മാത്രം ഒരു ശിക്ഷണവും കൂടാതെ മുതിർന്നവരെ അൽഭുതപ്പെടുത്തുന്ന തരത്തിൽ അസാമാന്യമായി വരയ്ക്കുന്നത് എന്തുകൊണ്ടാവാം..? ഞാൻ കരുതുന്നത് അത് ജന്മസിദ്ധമാണെന്നാണ്. അനുഭവങ്ങളാണ് ഏറ്റവും വലിയ തെളിവുകൾ, അത് സ്ഥാപിച്ചെടുത്താലേ അംഗീകരിക്കപ്പെടൂ എന്ന വിശ്വാസം മൌഡ്യമാണ്. വിശ്വാസം അതല്ലേ എല്ലാം..!!
ഉമേഷ് പിലിക്കോട് | 29-Sep-10 at 5:11 am | Permalink
ആശംസകള്‍ മാഷെ
സുനിൽ പണിക്കർ | 29-Sep-10 at 5:31 am | Permalink
എനിക്കുതോന്നുന്നത് ജനിതകപരമായ ഒരു ഘടകവും ഇതിൽ പ്രവർത്തിക്കുന്നില്ലായെന്നാണ്. ഓഫ്: പ്രതികരണന്റെ ലിങ്കിൽ ക്ലിക്കുമ്പോൾ എന്റെ കാർട്ടൂൺ ബ്ലോഗിലേയ്ക്കാണല്ലോ പോകുന്നത്…? എന്തരോ എന്തൊ..
Umesh:ഉമേഷ് | 29-Sep-10 at 7:21 am | Permalink
പേടിക്കണ്ടാ പണിക്കരേ. http://blogspot.com എന്ന അഡ്രസ് സ്വന്തം ബ്ലോഗർ പേജിലേയ്ക്കാണു പോകുന്നതു്. നോക്കുന്ന ആൾ ഗൂഗിളിൽ ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ ബ്ലോഗർ പേജിൽ. ലോഗിൻ ചെയ്തില്ലെങ്കിൽ യൂസർനെയിമും പാസ്വേർഡും ചോദിക്കും.
അല്ലാതെ തെറ്റിദ്ധാരണയൊന്നും ഇല്ല കേട്ടോ 🙂
Umesh:ഉമേഷ് | 29-Sep-10 at 7:26 am | Permalink
രവീ,
വിവരങ്ങൾക്കും തെറ്റു തിരുത്തലിനും വളരെ നന്ദി. ടൈപ്പു ചെയ്തപ്പോൾ തെറ്റിയതല്ല, ഓർമ്മ തെറ്റിയതാണു്. മുപ്പതു വർഷമെങ്കിലും ആയിട്ടുണ്ടാവും ഈ ശ്ലോകം വായിച്ചിട്ടു്.
Rajesh kumar | 29-Sep-10 at 8:23 am | Permalink
“ഉമേഷ്യ”
ആലോചിക്കുംതോറും രസം ഏറി വരുന്നു
മാഷെ താങ്കള്‍ക്ക് എന്തുകൊണ്ട് പുതിയ ഒരു ചിന്താധാര തന്നെ ഇതില്‍ നിന്നും വികസിപ്പിച്ചു കൂടാ ?
താങ്കള്‍ പറയുന്നതനുസരിച്ച് inborn ആയി ഒന്നുമില്ല എല്ലാം practicil കൂടി നേടാന്‍ കഴിയും, അങ്ങനെ അല്ല എന്നാരും തെളിയിക്കാത്തിടത്തോളം കാലം അങ്ങികരിക്കാന്‍ തയാറല്ല
തീര്‍ച്ചയായും ഇതൊരു rebel സ്വഭാവമുള്ള കാര്യമാണ്
എന്തുകൊണ്ട് താങ്കള്‍ക്ക് ഇതിനെ ഒരു പുതിയ കമ്മ്യൂണിറ്റി തന്നെ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു theory ആക്കി കൂട, വേണമെങ്കില്‍ മൂറിന്റെ ശൈലിയും സ്വീകരിക്കാമല്ലോ?.
ഭാരതത്തിന്റെ മഹാകവിക്ക് ഒരു വിദ്യാലയം തുടങ്ങാന്‍ കഴിഞ്ഞു പക്ഷെ അതിപ്പോള്‍ university ആക്കി മാറ്റി.
ഞാന്‍ ആ ചിന്താ വിപ്ലവത്തിനെ “ഉമേഷ്യ” എന്ന് വിളിച്ചോട്ടെ
ഭൌതിക വാദക്കാര്‍ എരിഞ്ഞൊടുങ്ങി കൊണ്ടിരിക്കുമ്പോള്‍ ഈ കമ്മ്യൂണിറ്റി ലോകത്തിനുപകരികട്ടെ!
എയിന്സ്ടിന്മാരെയും, ദാവിഞ്ചിമാരെയും, മോസ്സാര്ട്ടുമാരെയും എന്തിനേറെ താങ്കളെപോലെ ഉള്ള പ്രതിഭാധനരെയും ലോകത്തിനു ലഭിക്ക
shaji | 29-Sep-10 at 8:54 am | Permalink
good
anjathan | 29-Sep-10 at 1:46 pm | Permalink
🙂
ഇയിടെ രസകരമായ ഒരു ചര്‍ച്ച നടന്നു..
മനുഷ്യന്റെ സൌന്ദര്യ സങ്കല്പം universal ആണോ അല്ലയോ? മനുഷന്റെ ജനിതക സവിശേഷതകള്‍ കാരണം ചില ഇഷ്ടാനിഷ്ടങ്ങള്‍, അല്ലെങ്കില്‍ പ്രതികരിക്കുന രീതി എന്നിവ ഒരു പോലെ ആകാനിടയുണ്ടത്രേ. ബ്രൈറ്റ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ “അറപ്പിന്റെ ശാസ്ത്രം” ത്തില്‍ പറഞ്ഞത് പോലെ….
രണ്ടു (അതിലധികം) കാര്യം ഉണ്ടാവാം (ഈ വിഷയത്തിലെ അറിവ് തുലോം പരിമിതം! എന്തിരായാലും വിഷയം ഒരു ഫിലോസഫി വിഷയം അല്ല; ന്യുറോ സയന്റിസ്ടന്മാര് കൊണ്ട് പിടിച്ചു ഗവേക്ഷിക്കുനുണ്ടത്രേ)
ഒന്ന് – ജനിതകപരമായ ഘടകങ്ങള്‍
രണ്ടു – കാര്യമായ പഠനവും പ്രവര്‍ത്തനവും! (പിന്നെ ഒരുവന് വളര്‍ന്നു വന്ന സാഹചര്യവും പിന്നെ എണ്ണിയാല്‍ ഒടുങ്ങാത്ത – അറിയാത്ത ഘടകങ്ങളും)
prathikaranan. | 29-Sep-10 at 2:22 pm | Permalink
@ കുട്ടേട്ടൻ
പൊന്നു കുട്ടേട്ടാ, ഏട്ടൻ പറഞ്ഞ അഭിപ്രായങ്ങൾക്കുള്ള മറുപടിയായിരുന്നില്ല എന്റെ വാക്കുകൾ. കുട്ടേട്ടൻ തെറ്റിദ്ധരിച്ചെന്ന് ഈയുള്ളവൻ നേരത്തെ പറഞ്ഞില്ല. ഇപ്പോ പറയുന്നു. സന്ദർഭത്തിൽ നിന്നു പുറത്തെടുത്ത് വ്യാഖ്യാനിച്ച് എന്റെ വാക്കുകളെ പേപ്പട്ടിയാക്കാൻ ശ്രമിക്കുന്നതെന്തിന്?
ജന്മഗുണം എന്നത്, ഞാനുദ്ദേശിച്ചതിൽ നിന്നു വ്യത്യസ്തമായി ശ്രീ ഉമേഷ് അർത്ഥമാക്കിയതിനെയാണ് ഞാൻ പരാമർശിച്ചത്. ‘കുലീനത’യുടെ സ്ഥിതിയും അതുതന്നെ. പഴയമാതിരി, ‘വരേണ്യകുലങ്ങളിൽ‘ പിറക്കുന്നവരുടെ മാത്രം ജന്മാവകാശമാണു കലയെന്ന സൂചനയെയാണു ഞാൻ നിരാകരിച്ചത്. ബ്രാഹ്മണ്യത്തിനു പുറത്തുള്ള ഏതൊരു പ്രഗൽഭന്റെയും അച്ഛൻ ‘ഒരു ബ്രാഹ്മണനായിരുന്നു’ എന്നു സമർത്ഥിക്കുന്ന ഐതിഹ്യസ്രഷ്ടാക്കളോടുള്ള വിയോജിപ്പ്.
എന്തായാലും കുട്ടേട്ടനെ കണ്ടുപഠിച്ചു മനസ്സിലാക്കിയ സ്ഥിതിക്ക് എനിക്ക് ജാമ്യം വേണ്ട. താങ്കളെന്നെ തെറ്റിദ്ധരിക്കുന്നതിൽ ഖേദവുമില്ല.
http://www.prathikaranan.blogspot.com
സഹൃദയന് | 29-Sep-10 at 9:29 pm | Permalink
പ്രതിഭ(genius)യെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ പാശ്ചാത്യപൌരസ്ത്യദേശങ്ങളില് ധാരാളമുണ്ടായിട്ടുണ്ട്, നളന്. പരീക്ഷണാത്മകശാസ്ത്രം ഇക്കാര്യത്തില്‍ എത്രത്തോളം വികസിച്ചുവെന്ന് അറിയില്ല. ഐന്‍സ്റ്റൈന്റെ തലയില്‍ ഭയങ്കരപരീക്ഷണങ്ങളൊക്കെ നടത്തിയതായി അറിവുണ്ട്. മസ്തിഷ്കഘടനയില്‍ ഏതാണ്ടൊക്കെ കണ്ടെത്തിയതായും. താങ്കള്‍ ലിങ്കിയ ലേഖനം വിഷയത്തെ നന്നായി വിശകലനം ചെയ്യുന്നെങ്കിലും ഒരു അന്തിമവിധി നല്‍കുന്നില്ല. അദ്ദേഹം വിവരിച്ച എഴുത്തുകാരും ഇങ്ങനെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്ന് കരുതണം. മസ്തിഷ്കഘടനയെ സംബന്ധിച്ച വാദത്തെ ചുമ്മാ തള്ളിക്കളഞ്ഞ് അഭ്യാസത്തിലൂടെ ആര്‍ക്കും കഴിവു നേടാമെന്ന് സമര്‍ഥിക്കുന്നു. തീര്‍ച്ചയായും. പക്ഷേ, കഴിവും പ്രതിഭയും പാടേ ഭിന്നമാണെന്നു മാത്രം. അല്ലേല്‍ നിപുണനും നിത്യാഭ്യാസിയുമായ ഉമേഷ്ജി എന്ന ശ്ലോകവിദ്വാന് കാളിദാസനാകുമല്ലോ (റ്റൈം കിട്ടാഞ്ഞിട്ടാകാം :))
പ്രതിഭാസിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് അഭ്യാസമാണ് എല്ലാത്തിനും പിന്നില്‍ എന്ന് വാദിക്കാമോ? അങ്ങനെ വാദിക്കണമെങ്കില്‍ മറുവാദം തെളിയിക്കപ്പെടണം.
ഏതായാലും ചിന്തകരില്‍നിന്ന് കിട്ടിയതിനെക്കാള്‍ വിശേഷിച്ചൊരു വിവരവും ഈ ശാസ്ത്രജ്ഞര്‍ നല്‍കുന്നതായി കാണുന്നില്ല.
ഇന്ത്യന്‍ സങ്കല്‍പ്പത്തില്‍ കാവ്യഹേതുക്കള്‍ (സാമാന്യമായി, കലാപ്രകടനം – ആസ്വാദനവും – സാധ്യമാക്കുന്ന അന്തശ്ചോദനകള്) മൂന്നാണ്: പ്രതിഭ (ശക്തി, സിദ്ധി), നിപുണത (വ്യുല്പത്തി – ലോകം, ശാസ്ത്രം, കാവ്യം എന്നിവയിലുള്ള അവേക്ഷണം[ആഴത്തിലുള്ള അറിവും ഉള്‍ക്കാഴ്ചയും]), അഭ്യാസം (സാധന)
ഇതില്‍ ഏതാണ്ടൊക്കെ ഉള്ളവനെയാണ് കവിതാകാന്ത സ്വയംവരിക്കുന്നത് എന്നാണ് ശ്ലോകാര്ഥം (അലങ്കരണജ്ഞന് എന്നാല്‍ അലങ്കാരത്തില്‍ വിവരമുള്ളവന് എന്ന് വ്യാഖ്യാനിച്ചതില്‍ ശ്രദ്ധക്കുറവില്ലേ, ഉമേഷ്ജീ? അലങ്കരിക്കാനറിയുന്നവനെന്നാണ്, കേവലം അലങ്കാരജ്ഞന് എന്നാകില്ല വിവക്ഷ.അന്വയത്തില്‍ മറ്റു ചില പിഴകള്കൂടി ഉണ്ട്).
പ്രതിഭയെക്കുറിച്ചുള്ള ചിന്തകള്‍ ഭൌതികവാദത്തിനകത്തുതന്നെയുള്ളതാണ്. കവിത എന്താണെന്ന് നിര്വചിക്കുന്നതിലെപ്പോലെ പ്രശ്നമാണ് പ്രതിഭയെ നിര്‍വചിക്കുന്നതും. അതുകൊണ്ട് ‘അലോകസാമാന്യം’ എന്നും ‘നവനവോന്മേഷശാലിനി’ എന്നും അവര്‍ വിവരിച്ചു; അതുകൊണ്ട് ‘ഉത്തരം വളരെ സങ്കീർണ്ണമാണു്’ എന്ന് ഉമേഷിന് ബ്രാക്കറ്റിടേണ്ടിയും വന്നു.
ഒരു സംവാദത്തിന് വകയുണ്ടാക്കുക എന്നതായിരുന്നു താരതമ്യേന നിലവാരം കുറഞ്ഞ ഈ പോസ്റ്റില്‍ ഇത്തരമൊരു പ്രസ്താവനയിലൂടെ ഉമേഷ്ജി ഉദ്ദേശിച്ചതെന്ന് കരുതുന്നു -അഥവാ, പ്രതിഭയെക്കുറിച്ചുള്ള പുതിയ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു.
നളന് | 30-Sep-10 at 3:34 am | Permalink
സഹൃദയന്,
അതില്‍ ജീനിയസ്സുകളെ പരാമര്ശിക്കുന്നുണ്ടാവും…. അതു വേറെ വിഷയമായി കാണണമെന്നപേക്ഷ.. പഠനങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളത്. കല വികസിപ്പിച്ചെടുക്കാവുന്ന ഒരു കഴിവാണു. അതു ജന്മനാ ആണൊ ആര്ജ്ജിതമാണൊ എന്നു കണ്‍ക്ലൂസിവ് എവിഡെന്സില്ല..പിന്നെ ഉള്ളത് ലോജിക്കാണു.. ഏതായാലും ജന്മനാ അല്ലാതെയും കല (dont confuse it with execptional cases like piccaso or van gogh, all artists dont become van gogh, that does not mean they are not artists) ആര്‍ജ്ജിക്കാമെന്നു നമ്മള് മലയാളികളൊഴിച്ചു പുറം നാടുകളില്‍ പൊതുവേ അംഗീകരിക്കപ്പെടുന്നുണ്ട്..
അതായത് കല ആര്ജ്ജിച്ചുമെടുക്കാം എന്നു പൊതുവേ അംഗീകരിക്കപ്പെടുന്ന വിഷയമാണു, തര്‍ക്കം കിടക്കുന്നത് exceptional talent ന്റെ കാര്യത്തില്‍ മാത്രമാണ്.
ഒരു പഠനത്തിന്റെ ലിങ്ക് കൊടുക്കുന്നു…ഇതു കൂടി വായിക്കുമല്ലോ..നമുക്ക് തുടരാം
http://cogprints.org/656/1/innate.htm
സഹൃദയന് | 30-Sep-10 at 5:13 am | Permalink
കല ആര്ജ്ജിച്ചെടുക്കാനാവില്ലെന്ന് ആരും പറഞ്ഞിട്ടില്ല. പറയുകയുമില്ല. അങ്ങനെയാണെങ്കില്‍ കവിശിക്ഷ എന്നൊരു കാവ്യശാസ്ത്രമേഖലതന്നെ ഇന്ത്യയിലുണ്ടാകുമായിരുന്നോ? കലാവിദ്യ, സാഹിത്യവിദ്യ തുടങ്ങിയ പദങ്ങള്‍ ഉണ്ടാകുമായിരുന്നോ?
പ്രതിഭ(genius/exceptional talent)യുടെ കാര്യമാണ് പറഞ്ഞത്. അക്കാര്യത്തില്‍ താങ്കളും ഞാനും പ്രസ്തുതലേഖകനും എന്തെങ്കിലും നിര്‍ണ്ണയത്തിലെത്താന്‍ ധൈര്യപ്പെടുന്നുമില്ല. അക്കാര്യത്തില്‍ നമുക്കിടയില്‍ തര്‍ക്കത്തിന് എന്തേലും സ്കോപ്പ് കാണുന്നില്ല.
calvin | 30-Sep-10 at 11:28 am | Permalink
ഇത്തരം പോസ്റ്റുകള്‍ എഴുതാന്‍ ജന്മസിദ്ധം ആയ ഒരു കഴിവ് വേണം.. 😉
നളന് | 30-Sep-10 at 2:59 pm | Permalink
തീര്‍ച്ചയായും സഹൃദയന്, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.. കല ആര്‍ജ്ജിച്ചെടുക്കാം എന്നു മാത്രമാണു പറഞ്ഞു വന്നത്.. genius/exceptional talent എന്നതൊക്കെ പിന്നീടു വരുന്ന ചര്‍ച്ചകളുടെ വിഷയങ്ങളാണു….അല്ലെങ്കില്‍ വേറെ വിഷയങ്ങളാണു.
കല ആര്ജ്ജിച്ചുമെടുക്കാം എന്നു വരുന്നതു കൊണ്ടു കല ജന്മസിദ്ധം എന്ന പ്രയോഗത്തിനു ഒരു പ്രസക്തിയുമില്ലെന്നു വരുന്നു. അതു മാത്രമാണു വാദം
ravi | 30-Sep-10 at 3:09 pm | Permalink
അഭ്യാസംമാത്രം കൊണ്ടും വാസനമാത്രം കൊണ്ടും കലകളില്‍ അഭിരമിയ്ക്കാം……..പക്ഷെ അതിനൊന്നും കാലാതിവര്ത്തിത്വമുണ്ടാകുന്നില്ല. എന്നാല്‍ ജന്മസിദ്ധമായ വാസനയെ അഭ്യാസം കൊണ്ടു മിനുക്കിയെടുക്കുന്ന കല മാതൃകാപരമായി നിലനില്ക്കും. അതിനെ നിലനില്‍പ്പുള്ളൂ.
നളന് | 30-Sep-10 at 3:17 pm | Permalink
അല്ല നേരെ തിരിച്ചാണു…
അഭ്യാസംമാത്രം കൊണ്ടും വാസനമാത്രം കൊണ്ടും കലകളില്‍ അഭിരമിയ്ക്കാം……..പക്ഷെ അതിനൊന്നും കാലാതിവര്ത്തിത്വമുണ്ടാകുന്നില്ല. എന്നാല്‍ അഭ്യാസം കൊണ്ടു മിനുക്കിയെടുക്കുന്ന കല മാതൃകാപരമായി നിലനില്ക്കും. അതിനെ നിലനില്‍പ്പുള്ളൂ.
കുട്ടേട്ടന് | 30-Sep-10 at 3:27 pm | Permalink
@prathikaranan
എന്റെ മറുപടി ഡി. ആലീസിനോടായിരുന്നുവല്ലോ?
താങ്കള്‍ തെറ്റി ധരിച്ചാലും തെറ്റാതെ ധരിച്ചാലും എനിക്കൊരുപോലെയാണ്..
ഞാന്‍ ചണ്ഡാളനാണ്. ആ സ്വഭാവമേ കാണിയ്ക്കാനറിയൂ. വരേണ്യ വര്‍ഗ്ഗത്തോട് (?) അതിരുവിട്ട സ്നേഹമോ, അതവരുടെ കുറ്റമല്ലാത്തതിനാല്, വെറുപ്പോ ഇല്ല. താങ്കളുടെ വീക്ഷണത്തോടും എനിയ്ക്കെതിര്പ്പില്ല.
ചുമ്മാ ബള ബള എന്നു വാചകമടിച്ച് മേനി നടിയ്ക്കാന്‍ താത്പര്യവുമില്ല.
d.alice | 30-Sep-10 at 4:15 pm | Permalink
താങ്ക്സ് കുട്ടേട്ടാ,
അതാണു കാര്യം ‘കുലീനത്വം‘ പോലും കണ്ട് പഠിക്കാവുന്നതേ ഉള്ളൂ. മനുഷ്യനു ആര്‍ജ്ജിക്കാന്‍ കഴിയാത്ത ഒന്നുമില്ല. അത് സോ കോള്‍ഡ് ‘കുലീനത്വ‘മായാലും എന്നു കൂടി പറയുന്ന ഒരാളെ കണ്ടതില്‍ സന്തോഷം. 🙂
പി.സ്
എന്റെ ആദ്യകമന്റ് താങ്കളോട് മാത്രമായിരുന്നില്ല.
ഡാലി
prathikaranan. | 30-Sep-10 at 4:42 pm | Permalink
“പെരുത്തിഷ്ടപ്പെട്ടു” എന്ന, ഒന്നും മനസ്സിലാകാത്തപ്പോൾ എഴുതുന്ന കമന്റിൽ ആരഭിച്ച കമന്റിങ്, ഞാനാണ് വഴിതിരിച്ച് വിട്ടത്. ദേ, അത് 40 ആയി. ഉമേഷ്ഭായ് എവിടെയാണ്? ഞങ്ങളിവിടെക്കിടന്നു പൊരുതുന്നത് കണ്ട് രസിച്ച് മാറി നിൽക്കുകയാണോ? ഇനി പുതിയത് വല്ലതും കൊണ്ടുവാ..
ravi | 30-Sep-10 at 4:53 pm | Permalink
എന്റെ പോസ്റ്റിനു പ്രതികരണമായി ശ്രീ നളന് ചേര്‍ത്ത 36 -)0 നമ്പര്‍ പോസ്റ്റ്കൊണ്ടു എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമായില്ല.
prathikaranan. | 30-Sep-10 at 5:12 pm | Permalink
നളൻ പറയുന്നത്, വാസനയുള്ളവൻ ചുമ്മാ അരികും മൂലയും കൊണ്ട് നടക്കും. പക്ഷേ, ഒരു വാസനയുമില്ലാതെ, +2ന് കിട്ടിയ ഗ്രൂപ്പിൽ ചേരുന്നതു പോലെ കല പഠിക്കാൻ ചെന്നവൻ അതിൽ ഉസ്താദായി മാറും. യേശുദാസിന് വാസന നഹി. പഠിച്ചതു കൊണ്ട് മാത്രം മൂപ്പർ മിടുക്കനായി. പാട്ടു പഠിക്കാൻ പോയതിനു പകരം ചെണ്ടകൊട്ടു പഠിക്കാൻ യേശുദാസ് പോയിരുന്നെങ്കിൽ മറ്റൊരു അപ്പുമാരാരായേനെ. അല്ല പൈന്റിങ്ങിനു പോയിരുന്നെങ്കിൽ, കെ സീ എസ് പണിക്കർ. കുത്തിവരയ്ക്കാൻ പോയിരുന്നെങ്കിൽ നമ്പൂതിരി. വാസന കൊണ്ട് നോ ഗുണം. എല്ലാം പഠനത്തിന്റെ മിടുക്കാണ്. എമ്മേയ്ക്ക് പഠിക്കാൻ വിട്ടപ്പോൾ , ബാക്കിയൊന്നും പഠിക്കാതെ കവിത മാത്രം പഠിച്ചതുകൊണ്ട്, പാവം ഓയെൻവീക്ക് കവിതമാത്രം എഴുതാനേ പറ്റുന്നുള്ളൂ. ഒഴപ്പാതെ, കഥയും നോവലും യാത്രാവിവരണവും നാടകവും തിരക്കഥയുമെല്ലാം പഠിച്ചതുകൊണ്ട് എം ടി വാസുദേവൻ നായർക്ക് അതെല്ലാം എഴുതാൻ പറ്റി. ഇനി മലയാളം എമ്മേയ്ക്കു പോകുന്നവരെങ്കിലും എല്ലാ വിഷയവും പഠിച്ചിരുന്നെങ്കിൽ സാഹിത്യത്തിലും കുറേ ഓൾറൌണ്ടർമാരെ നമുക്കു കിട്ടിയേനെ!
Umesh:ഉമേഷ് | 30-Sep-10 at 5:31 pm | Permalink
പ്രതികരണനോടു്,
ഞാൻ ഈ വിഷയത്തെപ്പറ്റി കാര്യമായി പ്രതികരിക്കാഞ്ഞതു് ഒന്നും പറയാനില്ലാത്തതു കൊണ്ടല്ല, ഒരുപാടു പറയാനുള്ളതു കൊണ്ടാണു്. വിശദമായിത്തന്നെ പറയാം. ആളുകൾക്കു പറയാനുള്ളതു മുഴുവൻ കേൾക്കട്ടേ.
കലകളും മറ്റു കഴിവുകളും ആർജ്ജിക്കുന്നതു് “അഭ്യാസം” കൊണ്ടാണു് എന്ന നളന്റെ പ്രസ്താവം കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു. ആരെങ്കിലും പഠിപ്പിച്ചിട്ടാണു കഴിവുകൾ ഉണ്ടാകുന്നതു് എന്നൊരു ധ്വനി പിന്നീടുള്ള കമന്റുകളിൽ കാണാം. എം. ഏ. പാസ്സായവൻ കവിത എഴുതാത്തതു് എന്തു കൊണ്ടു് എന്നൊക്കെയുള്ള ചോദ്യങ്ങൾ വരുന്നതു് അതുകൊണ്ടാണു്. പ്രതിഭ ഉണ്ടാകാൻ പഠിപ്പു മാത്രം പോരാ. ആ വിഷയത്തിനു ചെലവാക്കാൻ സമയവും സാഹചര്യവും, തന്റെ കലയ്ക്കു കിട്ടുന്ന പ്രതികരണം, (സാഹിത്യത്തിൽ പ്രത്യേകിച്ചും) ജീവിതാനുഭവങ്ങൾ, തോൽവികൾ സംഭവിച്ചാലും മുന്നേറാനുള്ള മനഃസാന്നിദ്ധ്യം (ഇതും ജന്മസിദ്ധമല്ല, മറ്റു ചില കാരണങ്ങൾ കൊണ്ടു കിട്ടുന്ന ഗുണമാണു്.) തുടങ്ങി ഒരുപാടു ഘടകങ്ങൾ ഇതിനുണ്ടു്.
വിശദമായിത്തന്നെ എഴുതാം. അല്പം ക്ഷമിക്കൂ.
നളന് | 01-Oct-10 at 3:31 am | Permalink
“എന്റെ പോസ്റ്റിനു പ്രതികരണമായി ശ്രീ നളന് ചേര്‍ത്ത 36 -)0 നമ്പര്‍ പോസ്റ്റ്കൊണ്ടു എന്താണ് ഉദ്ദേശിച്ചതെന്നു വ്യക്തമായില്ല. ”
രവി ചുമ്മാ പറഞ്ഞ ഒരു ഡിക്ലരേറ്റീവ് സ്റ്റേറ്റ്മെന്റിനു അതു പോലെ തിരിച്ചും ഒരു ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റ് ചുമ്മാ പറഞ്ഞതാ രവി…കാര്യമായിട്ടെടുക്കേണ്ട, ഞാനും താങ്കള്‍ പറഞ്ഞത് തമാശയായിട്ടാണെണ്ടുത്തത്..
അല്ല പ്രതികരണമേ, താങ്കള്‍ തെറ്റിദ്ധരിച്ചതാണു…
എങ്കിലും താങ്കള്‍ കലാ ആര്ജ്ജിച്ചെടുക്കാമെന്നു സമ്മതിച്ച സ്ഥിതിക്ക്, ഒരു കലാതൊഴിലാളിയുടെ കല ആര്‍ജ്ജിതമാണോ വാസനയാണോ എന്നെങ്ങിനെ തീരുമാനിക്കും ?
ഒന്നുകൂടി ആര്‍ജ്ജിതം എന്നതിനു അഭ്യാസം എന്നു മാത്രമല്ല അര്‍ഥം. അത് ഉമേഷ് പറഞ്ഞ പോലെ ആണു.
ആര്‍ക്കും ആര്‍ജ്ജിച്ചെടുക്കാം എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറയുന്നത്
സഹൃദയന് | 01-Oct-10 at 6:33 am | Permalink
ജനിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളാണ് വ്യക്തിയെ/പ്രതിഭയെ സൃഷ്ടിക്കുന്നതെന്നും ജനിതകമോ പ്രസവപൂര്വമോ ആയ സാഹചര്യങ്ങള്‍ക്ക് അതില്‍ ഒട്ടും പങ്കില്ലെന്നുമാണ് ഉമേഷ്ജിയുടെ വാദം.
സാമാന്യമായ ബുദ്ധിയും ശാരീരികശേഷിയും അല്ലാതെ മറ്റൊന്നും പാരമ്പര്യമായി കിട്ടുമെന്ന് കരുതുക വയ്യ. പക്ഷേ, ഗര്‍ഭാദാനം മുതലുള്ള നിരവധി യാദൃച്ഛികതകള്‍, പോഷണം മുതലായവയ്ക്ക് ഇതില്‍ പങ്കുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ അനുഭവങ്ങള്‍ ജീവിതാനുഭവങ്ങളെക്കാള്‍ ശക്തമാണെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്.
സൃഷ്ടിടെ അഭാവത്തിന്റെ ഹേതുക്കളാണ് (നിഷധാവസ്ഥയില്) ഉമേഷ് സൂചിപ്പിച്ചത്. സ്ത്രീകളും ദളിതരും അടങ്ങുന്ന അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷത്തിന് സാഹിത്യസൃഷ്ടി അന്യമായതിന്റെ ഈ കാരണങ്ങള്‍ തമസ്കരിക്കപ്പെട്ടത് വരേണ്യകലാസിദ്ധാന്തങ്ങളുടെ ഗൂഢാജണ്ടയുടെ ഭാഗമായി കരുതണം. ‘അവയിലൊരുനാളൊന്നു കേളിപ്പെടുന്നു’ എന്നതിനു പിന്നിലെ അതിജീവനസിദ്ധാന്തം തിരിച്ചറിയപ്പെടണം.
എന്നാല്‍, ഇതിലൂടെ പ്രതിഭയെക്കുറിച്ചുള്ള ധാരണയ്ക്ക് കൂടുതല്‍ തെളിമ കിട്ടുകയേയുള്ളൂ എന്നാണ് എന്റെ അഭിപ്രായം.
enatharo entho | 01-Oct-10 at 5:08 pm | Permalink
ഇതില്‍ രസകരമായ oru സംഗതിയുണ്ട്…..
വയലിന് ഭംഗിയായി വായിക്കുന്നതും കാറ് ഭംഗിയായി ഓടിക്കുന്നതും ആലോചിച്ചേ? രണ്ടും രണ്ടു പ്രവൃര്ത്യാണ്……
വയലിന്(അല്ലേല്‍ കാറ്) കണ്ടുപിടിക്കുന്നതിനു മുന്‍പാണ് പ്രസ്തുത മനുഷ്യന് ജനിച്ചതെങ്കില്‍, അവന്റെ ‘ജന്മസിദ്ധി’ വെറുതെ ആയിപ്പോയേനെ?
പുതു പുതു കണ്ടു പിടിത്തങ്ങള്‍ മനുഷ്യന് ദിനം പ്രതി കണ്ടു പിടിച്ചു കൊണ്ടിരിക്കുയാണ്… അതില്‍ ഒക്കെ പ്രാവീണ്യം ഉണ്ടാകണേല്‍ ‘ജന്മസിദ്ധി’ യുടെ ചക്രവാളം വലുതാക്കികൊണ്ടിരിക്കണം!
ഇതൊരു അസംബന്ധം ആയി തോന്നുന്നു.
enatharo entho | 01-Oct-10 at 6:27 pm | Permalink
ഇനി അവന് വയലിന് കണ്ടു പിടിക്കുന്നതിനു മുന്‍പ് ജനിച്ചു എന്നിരിക്കട്ടെ… അവന് മറ്റൊരു വിഷയത്തില്‍ പ്രാവീണ്യം കാണിച്ചു എന്ന് കരുതിയാല്‍… (എന്ത്ലെങ്കിലും ഒരുവന് തരക്കെടിലാതെ ഭംഗിയായി ചെയ്യുമല്ലോ… )
അവനു രണ്ടു വിഷയത്തില്‍ കഴിവുള്ളവന് ആയി വരുന്നു!
വയലിന് കണ്ടു പിടിക്കുന്നതിനു ശേഷം ആണ് അവന്റെ ജനനം എങ്കില്‍ അവന്റെ രണ്ടാമത്തെ വിഷയത്തിലുള്ള ‘ജന്മസിദ്ധി’
ആരും അറിയാതെ പോവുമല്ലോ…
ഇനി മറ്റൊരു വിഷയത്തിലും പ്രവീണ്യം കാണിച്ചില്ലെങ്കില്‍? (ഓര്‍ക്കുക അവനു വയലിന് അസാമാന്യമായ കഴിവുള്ളവന് ആണ് … പക്ഷെ നിര്‍ഭാഗ്യവശാല്‍ അവന് വയലിന് കണ്ടു പിടിക്കുന്നതിനു മുന്‍പ് ജനിച്ചു പോയി..)
മണ്ടന്‍ ?എന്താണ് മണ്ടന്‍?
ഒരുവന് ‘ജന്മസിദ്ധി’ തെളിയിക്കാന്‍ പറ്റിയ ഉപകരണങ്ങള്‍ (അല്ലേല്‍ മേഘലകള്‍) ഇല്ലാത്തതു (അല്ലേല്‍ ഇത് വരെ ഭൂലോകത്തില്‍ കണ്ടുപിടിക്കാത്തത് ) കൊണ്ടല്ലേ അവന് മണ്ടന്‍ ആയതു ?
അങ്ങിനെയാണേല് ആരെയും മണ്ടന്‍ എന്ന് വിളിക്കാന്‍ പറ്റില്ലേ?
അപ്പോള്‍ പഠി ക്കുകയും തെറ്റുകള്‍ മനസ്സിലാക്കുകയും തിരുത്തുകയും എല്ലാം വളരെ ചിട്ടയോടെ ചെയ്യുകയും അതുവഴി വിജയത്തില്‍ എത്തുകയും ചെയ്യുകയല്ലേ കുറെ കുടി ശരിയായ വിശദീകരണം? ഇപ്രകാരം മനസ്സിരുത്തി ചെയ്യാത്തവന് അല്ലെ മണ്ടന്‍?
അങ്ങിനെയാണേല് മനുഷ്യന്റെ ശാരീരിക ഘടകങ്ങള്‍ക്കു (ജനിതകം ഉള്‍പ്പടെ) യാതൊരു റോളും നിര്‍വഹിക്കാനില്ലേ?
അങ്ങിനെ വരാന്‍ മാര്‍ഗ്ഗമില്ലല്ലോ…. അപ്പോള്‍ എങ്ങിനെ?
ശാരീരിക ഘടകങ്ങള്‍ എല്ലാം ഒന്ടയിട്ടും, ഉപയോഗിക്കത്തവന് ആണ് മണ്ടന്‍?
അങ്ങിനെയാണേല് ഒരുവന് പറ്റിയ വിഷയം (ശോഭിക്കാന്‍ പറ്റിയ) എന്തെന്ന് എങ്ങിനെ അറിയും?
അല്ലേല്‍ ഒരു ആവരേഎഗ് മനുഷ്യന് ഏതേലും ഒരു വിഷയത്തില്‍ ശ്രദ്ധ ചെലുത്തിയാല്‍ അതില്‍ ഭംഗിയായി പ്രാവീണ്യം നെടുംയിരിക്കണം അല്ലെ?
ഉമേഷ്ജീ , പെട്ടെന്ന് ഒരു മറുപടി തന്നു സഹായിക്കൂ….
എന്തിരായാലും ആത്മീയത എന്നത് ഉടൈപ്പ് കൊണ്ട് ആരും ഇതുവരെ വന്നു കണ്ടില്ല; ജന്മസിദ്ധിക്ക് ഇതുമായിട്ടു വല്ല ബന്ധവും ഉണ്ടോ എന്തോ… ഗോക്രിക്ക് ഒരു PHD വിഷയം ആയികൊട്ടെ അത് ….
enatharo entho | 01-Oct-10 at 6:49 pm | Permalink
ഇപ്പോള്‍ വളരെ യാദ്രിശ്ചികമായി കിട്ടിയതാണ് ഇത് !
http://www.facebook.com/video/video.php?v=1451939416935
അവിശ്വസനീയം…അതിലെ ഒരു പ്രധാന സംഗതിയായി തോന്നിയത്
ജൂറി ചോദിക്കുന്നു “എങ്ങിനെയിത് സാധിക്കുന്നു?” സര് “പ്രാക്ടീസ്, ഡെയിലി പ്രാക്ടീസ് …”
സഹൃദയന് | 01-Oct-10 at 7:17 pm | Permalink
വയലിന് വായിക്കുന്നതിനും കാറോടിക്കുന്നതിനും ഒക്കെ സിദ്ധിയുണ്ടെന്നല്ല. സാമാന്യ ബുദ്ധി പോലെതന്നെ സൃഷ്ടിക്കായുള്ള ഒരു വാസനയും മനുഷ്യനില്‍ ഉണ്ട്. (മസ്തിഷ്കത്തില്‍ ഭാവനയെയും സൃഷ്ടിയെയും സംബന്ധിച്ച ഒരു ഭാഗമുണ്ടെന്നും ശാസ്ത്രജ്ഞര്‍.) അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. അതില്‍ മേല്‍പ്പറഞ്ഞ ജന്മപൂര്വമായ
സംഗതികള്‍ക്ക് പങ്കുണ്ട്. ഒരാള്‍ ഒരു പ്രത്യേക കലയിലേക്ക് തിരിയുന്നത് അഭിരുചിയാണ് പ്രധാന ഘടകം.ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍
അതിന് പിന്തുണ നല്‍കും.
സര്‍ഗ്ഗവാസന ലൈംഗികതയോടു ബന്ധപ്പെട്ടിരിക്കുന്നു (libido). ആത്മപ്രകാശനമാണ് സൃഷ്ടിയുടെ ലക്ഷ്യം. അതിന്റെ ഏറ്റക്കുറച്ചിലുകളില്‍ മസ്തിഷ്കഘടനയ്ക്ക് തീര്‍ച്ചയായും പങ്കുണ്ട്.
enatharo entho | 01-Oct-10 at 7:49 pm | Permalink
enthirayalum kurachuude typyiyekkam….
“വയലിന് വായിക്കുന്നതിനും കാറോടിക്കുന്നതിനും ഒക്കെ സിദ്ധിയുണ്ടെന്നല്ല. ”
പ്രതികരണന് അപ്രകാരം ഉള്ള വാദം ആണ് ഉന്നയിച്ചു കണ്ടത് … അത് പോലെ സുനില്‍ പണിക്കെര്‍….
“സാമാന്യ ബുദ്ധി പോലെതന്നെ സൃഷ്ടിക്കായുള്ള ഒരു വാസനയും മനുഷ്യനില്‍ ഉണ്ട്. (മസ്തിഷ്കത്തില്‍ ഭാവനയെയും സൃഷ്ടിയെയും സംബന്ധിച്ച ഒരു ഭാഗമുണ്ടെന്നും ശാസ്ത്രജ്ഞര്‍.) അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ”
as average മനുഷ്യന്റെ കാര്യം.. (in previous പോസ്റ്റ് )
“അതില്‍ മേല്‍പ്പറഞ്ഞ ‘ജന്മപൂര്വമായ സംഗതികള്‍ക്ക് ‘പങ്കുണ്ട്. ”
“ജന്മപൂര്വമായ സംഗതികള്‍” – “ഗര്‍ഭാദാനം മുതലുള്ള നിരവധി യാദൃച്ഛികതകള്‍, പോഷണം മുതലായവയ്ക്ക് ഇതില്‍ പങ്കുണ്ട്.ഗര്‍ഭസ്ഥശിശുവിന്റെ അനുഭവങ്ങള്‍ ജീവിതാനുഭവങ്ങളെക്കാള്‍ ശക്തമാണെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്.”
“ഒരാള്‍ ഒരു പ്രത്യേക കലയിലേക്ക് തിരിയുന്നത് അഭിരുചിയാണ് പ്രധാന ഘടകം. ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ അതിന് പിന്തുണ നല്‍കും. “”
‘അഭിരുചി’ എന്ത് ? അഭിരുചി നിശയിക്കുനത്തില് എന്തെല്ലാം അടങ്ങിയിരിക്കുന്നു?
“ജനിച്ചതിനു ശേഷമുള്ള സാഹചര്യങ്ങള്‍”ആരിക്കുമല്ലോ? (tankal athum udeshikkunu ennu karutunnu..)
അത് ഉമെശ്ഗീ പറയുന്നു ” പ്രതിഭ ഉണ്ടാകാൻ പഠിപ്പു മാത്രം പോരാ. ആ വിഷയത്തിനു ചെലവാക്കാൻ സമയവും സാഹചര്യവും, തന്റെ കലയ്ക്കു കിട്ടുന്ന പ്രതികരണം, (സാഹിത്യത്തിൽ പ്രത്യേകിച്ചും) ജീവിതാനുഭവങ്ങൾ, തോൽവികൾ സംഭവിച്ചാലും മുന്നേറാനുള്ള മനഃസാന്നിദ്ധ്യം (ഇതും ജന്മസിദ്ധമല്ല, മറ്റു ചില കാരണങ്ങൾ കൊണ്ടു കിട്ടുന്ന ഗുണമാണു്.) തുടങ്ങി ഒരുപാടു ഘടകങ്ങൾ ഇതിനുണ്ടു്. ”
മൊത്തത്തില്‍ വിശദീകരണം തൃപ്തികരം ആണ് …
നളന് | 02-Oct-10 at 6:05 am | Permalink
“സാമാന്യ ബുദ്ധി പോലെതന്നെ സൃഷ്ടിക്കായുള്ള ഒരു വാസനയും മനുഷ്യനില്‍ ഉണ്ട്. (മസ്തിഷ്കത്തില്‍ ഭാവനയെയും സൃഷ്ടിയെയും സംബന്ധിച്ച ഒരു ഭാഗമുണ്ടെന്നും ശാസ്ത്രജ്ഞര്‍.) അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. അതില്‍ മേല്‍പ്പറഞ്ഞ ജന്മപൂര്വമായ
സംഗതികള്‍ക്ക് പങ്കുണ്ട്. ഒരാള്‍ ഒരു പ്രത്യേക കലയിലേക്ക് തിരിയുന്നത് അഭിരുചിയാണ് പ്രധാന ഘടകം.ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍
അതിന് പിന്തുണ നല്‍കും. “
ഏല്ലാവര്‍ക്കും ഒരു പോലെയല്ലെങ്കിലും കഴിവുകള്‍ ജനനം കൊണ്ടു എല്ലാവര്ക്കും കിട്ടുന്നുണ്ട് എന്നാണു മുകളിലത്തെ വരികളില്‍ നിന്നും വ്യക്തമാകുന്നത്..(ഇതില്‍ ചെറിയ വിയോജിപ്പുണ്ടെങ്കിലും വാദത്തിനു വേണ്ടി സമ്മതിക്കാം). അപ്പോള്‍ എല്ലാവര്ക്കും കഴിവുകള്‍ വികസിപ്പിച്ചെടുക്കാം…കൂടുതല്‍ തിളങ്ങുന്നത് കൂടുതല്‍ എഫര്‍ട്ടും സാഹര്യവും ഉള്ളവന് തന്നെയെന്നു വ്യക്തവുമാണു/
ഇനി അഭിരുചി…അതു ജനനം കൊണ്ടാണെന്നു വരുവാന്‍ ഒരു കാരണവും കാണുന്നില്ല. ഉണ്ടെങ്കില്‍ പറയുക.. വളരുന്ന സാഹചര്യങ്ങള്‍, ആ സാഹചര്യങ്ങളില്‍ അഭിരമിക്കുമ്പോഴുള്ള മനസികാവസ്ഥ, പ്രോത്സാഹനം, സോഷ്യല്‍ approbation, എന്നിവയാണു അഭിരുചികളിലേക്കു നയിക്കുന്നതെന്നാണു കൂടുതല്‍ യുക്തിസഹമായി തോന്നുന്നത്…. ജന്മം കൊണ്ടു കിട്ടുന്നതാണെന്നു പറയുന്നത് ഒരു തരം എസ്കേപ്പിസമാണു. കാരണങ്ങളന്വേഷിക്കാനുള്ള ഒരു മടിയും തല്പര്യക്കുറവും..അതുകൊണ്ട് പെട്ടെന്നു കിട്ടുന്ന ഒരുത്തരത്തില് തൃപ്തിപ്പെടുക.
കിട്ടാത്ത ഉത്തരങ്ങളില്‍ ഉള്ള uncertainity ഒഴിവാക്കാന്‍ സ്വീകാര്യമായ ഒരു ഉത്തരത്തി തൃപ്തിപ്പെടുക..”God of the gaps” ദൈവവിശ്വാസത്തിന്റെ ഒരു പതിപ്പ്.
അല്പം പരത്തി പറഞ്ഞുവെന്നേ ഉള്ളൂ…ഇതിന്റെ കൂടെ ഒരുപാടു രാഷ്ട്രീയം കൂടി ഉണ്ട് അതു പിന്നീടു പറയാം.
പപ്പൂസ് | 02-Oct-10 at 6:07 am | Permalink
തീരുമാനമായില്ലെങ്കില്‍ കോടതിക്കു വിടാം. ജന്മസിദ്ധിക്കു നിയമപിന്‍ബലം കിട്ടും. പിന്നെ വേറെ കോടതി മാറ്റിപ്പറയുന്നതു വരെ എല്ലാ ഇന്ത്യക്കാരും അതംഗീകരിച്ചേ ഒക്കൂ. കീഴ്ക്കോടതികളും അതെ.
ഉമേഷണ്ണന്‍ ഇന്ത്യയിലല്ല എന്നു തോന്നുന്നു ല്ലേ?
സഹൃദയന് | 02-Oct-10 at 9:35 am | Permalink
There is no God at all.
http://en.wikipedia.org/wiki/Creativity#Neurobiology_of_creativity
ഇവിടെ ഇങ്ങനെ പറയുന്നു:
“Highly creative people who excel at creative innovation tend to differ from others in three ways:
* they have a high level of specialized knowledge,
* they are capable of divergent thinking mediated by the frontal lobe.
* and they are able to modulate neurotransmitters such as norepinephrine in their frontal lobe.
ഈ രീതിയിലുള്ള ഒരു ന്യൂറോളജിക്കല്‍ എക്സ്പ്ലനേഷനേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
അഭിരുചി അനുഭവത്തിന്റെ സൃഷ്ടിയാണ്. അനുഭവം തുടങ്ങുന്നത് അമ്മയുടെ ഗര്ഭപാത്രത്തില്നിന്നാണെന്ന് എന്റെ സുഹൃത്ത് ജീവന് ജോബ് പറയുന്നു. അമ്മയുടെ വികാരവിക്ഷോഭങ്ങളില്‍ ശരീരത്തില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ കുഞ്ഞില്‍ വൈകാരികബോധമായി (emotional knowledge) സൂക്ഷിക്കപ്പെടുകയാണ്. ജനിച്ചുവളരുന്ന ചുറ്റുപാടാണ് പിന്നീട് ഇതില്‍ ഇടപെടുന്നത്.
ഞാന്‍ ഈ ഉത്തരങ്ങളിലൊന്നും തൃപ്തിപ്പെടുന്നില്ല. കൂടുതല്‍ വിശദീകരണങ്ങള്‍ തേടുകതന്നെയാണ്. പക്ഷേ,
ദയവായി പ്രസ്താവനകളെ വളച്ചൊടിക്കരുത്.
Sujanika Ramanunni | 02-Oct-10 at 1:33 pm | Permalink
1.11ആം നൂറ്റാണ്ടിൽ ജീവിച്ച് കവിതയെഴുതിയ ആളാണ് ബിൽഹണൻ. ഈ ശ്ലോകം അദ്ദേഹത്തിന്റേതാണെന്ന് വിശ്വസിക്കുന്നു എന്നു മാത്രം. ശാസ്ത്രീയത, ആധികാരികത , പൊതുസമ്മിതി എന്നിവയൊന്നും അവകാശപ്പെടാനില്ലാത്ത് ഈ വരികൾ ഇത്ര മാത്രം വ്യാഖ്യാനിച്ചു പെരുപ്പിക്കുന്നതു തന്നെ അയുക്തികം. (ഉമേഷിന്റെ അറിവിനെയും അധ്വാനത്തേയും വളരെയധികം ബഹുമാനിക്കുന്നു). ബിൽഹണൻ നല്ലൊരു കവിയാണെന്ന് പണ്ഡിതന്മാർ പറയാറുണ്ട്. അതു ശരിയാണെങ്കിൽ ‘കവിതാ കന്താ‘ എന്നു പ്രയോഗിക്കില്ല. കാന്താ എന്നാൽ ഭാര്യ.(പ്രിയതമ എന്നു ഉമേഷ്. ശരിതന്നെ.) കവിതയെന്ന സുന്ദരി – എന്നായിരുന്നു പ്രയോഗിച്ചതെങ്കിൽ സ്വയം വരിക്കും എന്നൊക്കെ തുടർന്നു പറയുന്നതിൽ യുക്തിയുണ്ട്. ഒരാളിന്റെ ഭാര്യയായിരിക്കെ പിന്നെ ‘സ്വയം വരിക്കും’ എന്നൊക്കെ പറയാം. ഇതു മുതൽ ഈ വരികൾ മുഴുവൻ പാളിപ്പോകുന്നു. ബിൽഹണൻ ഒരു കവി മാത്രമാണ്. ചിന്തകനോ നിരൂപകനോ ഒന്നും അല്ല.
2.കവികളൊക്കെയും പൊതുവേ വയ്യാകരണന്മാരെയും ഛന്ദശസ്ത്രജ്ഞന്മാരെയും മീമാസാകാരന്മാരേയും അവഗണിക്കുന്നുണ്ട്. ബഷീർ ചെയ്തപോലെ സ്വയം വ്യാകരണവും ഛaന്ദസ്സും മീമാസയും നിർമ്മിക്കുന്നവരാണ്. (അതാണ് ശരിയും) മാത്രമല്ല ഇവരൊക്കെയും കവിതയെ വിമർശിക്കുകയും ചെയ്യും. ഈ രണ്ടു സംഗതികളിലും കവികൾ ഇവരെ ഭയക്കുകയും അവഗണിക്കുകയും ചെയ്യും. ശരിക്കാലോചിച്ചാൽ ആലങ്കാരികനും ഈ കൂട്ടത്തിൽ തന്നെയാണ് സ്ഥാനം.ശ്ലോകം എഴുത്തിയ ആൾക്കേതെങ്കിലും ആലങ്കാരികനുമായി സൌഹൃദം കാണും. അതാണു അയാളെ ഒഴിവാക്കിയത്!
3.ബിൽഹണന്റെ കാലത്ത് കാവ്യജീവനായ രസം, ധ്വനി തുടങ്ങിയ സംഗതികൾ അത്ര പ്രചാരത്തിൽ ഉണ്ടാവില്ല. അല്ലെങ്കിൽ ‘പ്രിയതമ’ ധ്വനി, രസം തുടങ്ങിയവരെ വരിക്കുമായിരുന്നു. പൊതുവെ നിരൂപകരോടുള്ള നീരസമാണ് ശ്ലോകം. നല്ല കവികൾ നിരൂപകരെ ഭയന്നിട്ടില്ല. ഏതോ അപ്രശസ്തൻ എഴുതിയ കവിത ബിൽഹണന്റെ പേരിൽ പ്രചരിക്കുകയാവാം. പ്രക്ഷിപ്തങ്ങൾ സംസ്കൃതസാഹിത്യത്തിൽ ധാരാളാം ഉണ്ടല്ലോ.
4.ഭാരതീയമായ കാവ്യചിന്തകളൊക്കെയും സിദ്ധിയും സാധനയും ഒരുപോലെ അംഗീകരിക്കുന്നുണ്ട്. അത് അവഗണിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾ വരികളും വാക്കുകളും സന്ദർഭത്തിൽ നീന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിക്കലാണ്. ആ രീതി ന്നന്നല്ല.
ഉമേഷിന്റെ അറിവിനേയും അധ്വാനത്തേയും വളരെ മാനിച്ചുകൊണ്ടുതന്നെ ചില കാര്യങ്ങൾ പറഞ്ഞെന്നേ ഉള്ളൂ. നല്ലൊരു ചർച്ച തന്നതിന്ന് നന്ദി.
ravi | 02-Oct-10 at 2:45 pm | Permalink
@ Sujanika Ramanunni
താങ്കളുടെ പോസ്റ്റ് കണ്ടു. കാന്താ എന്ന പദത്തിന് കാന്തിയുള്ളവള്‍ എന്നാണ് അര്‍ത്ഥം . കാന്തി എന്നാല്‍ ശോഭ,സൌന്ദര്യം എന്നൊക്കെയാണല്ലോ .
അമരകോശത്തില്‍ സ്ത്രീ എന്ന പദത്തിന് പറയുന്ന ചില പര്യായങ്ങള്‍ പരിശോധിയ്ക്കാം.
പ്രമദാ മാനിനീ കാന്താ
ലലനാ ച നിതംബിനീ
…………………………………..
സുമുഖീ രമണീ രാമാ
കോപനാ സൈവ ഭാമിനീ
ഇവിടെ കവിതയാകുന്ന സുന്ദരി എന്ന അര്‍ത്ഥത്തില്‍ത്തന്നെയാണ് കവി കവിതാകാന്താ എന്നു പ്രയോഗിച്ചിരിയ്ക്കുന്നത് എന്നത് തീര്‍ച്ചതന്നെ.
ഈ ശ്ലോകം ബില്ഹണന് രചിച്ച കാശ്മീരിന്റെ ചരിത്രകാവ്യം എന്ന ഗ്രന്ഥത്തിലേതാണ് . അത് തെളിയിയ്ക്കാനായി ഇപ്പോള്‍ പുസ്തകം കയ്യിലില്ല. അത് കയ്യിലുള്ള ഒരാളെ പരിചയമുണ്ട്. ഒരാഴ്ചയ്ക്കകം ആ പുസ്തകം അദ്ദേഹം എനിയ്ക്കെത്തിച്ചുതരും. ആ ശ്ലോകം നിലനില്‍ക്കുന്ന ഭാഗം അപ്പോള്‍ വിശദീകരിയ്ക്കാം. . ഈ കൃതിയെ സംബന്ധിച്ച് ശ്രീ എന്‍.വി. കൃഷ്ണവാര്യര്‍ ഒരു ലേഖനം പ്രസിദ്ധം ചെയ്തിട്ടുമുണ്ടത്രേ.
ഇത്രയും പറയുവാന്‍ കാരണം ” ഏതോ അപ്രശസ്തൻ എഴുതിയ കവിത ബിൽഹണന്റെ പേരിൽ പ്രചരിക്കുകയാവാം. പ്രക്ഷിപ്തങ്ങൾ സംസ്കൃതസാഹിത്യത്തിൽ ധാരാളാം ഉണ്ടല്ലോ…” എന്ന താങ്കളുടെ പ്രസ്താവം പൂര്‍ണ്ണമായും തെറ്റാണ് എന്നു സൂചിപ്പിയ്ക്കുവാന്‍ വേണ്ടി മാത്രം.
സാദരം
രവി.
Sujanika Ramanunni | 02-Oct-10 at 3:05 pm | Permalink
അമരകോശത്തിൽ സ്ത്രീ പര്യായാങ്ങൾ നോക്കൂ 11 എണ്ണം ഉണ്ട്.അതിൽ കാന്താ ഇല്ല. (മനുഷ്യ വർഗ്ഗം). കാന്താ എന്നത് സ്ത്രീ വിശേഷങ്ങളെ വിസ്തരിക്കുന്ന അടുത്ത കാരികയിലാണ്.
സംസ്കൃത കാവ്യങ്ങളിൽ പ്രക്ഷിപ്തത്തിന്ന് ഒരു കുറവുമില്ല. മാരാരുടെ വ്യാഖ്യാനങ്ങൾ നോക്കൂ.
സസ്നേഹം
ravi | 02-Oct-10 at 3:21 pm | Permalink
@Sujanika Ramanunni
കാന്താ എന്ന പദത്തിന് കാന്തിയുള്ളവള്‍ അഥവാ സുന്ദരി എന്നു അര്‍ത്ഥം പറയാനാവില്ലെന്നാണൊ ഭവതി പറയുന്നത്? അത് സമ്മതിയ്ക്കാനാവുന്നില്ലല്ലോ സഹോദരീ.
ഒരാഴ്ച കാത്തിരിയ്ക്കൂ….ഈ ശ്ലോകം പ്രക്ഷിപ്തമല്ല എന്നുള്ള എന്റെ വാദത്തിനു ഉപോല്ഗമമായവിവരം അതിനുള്ളില്‍ ഇവിടെ ചേര്‍ക്കാന്‍ കഴിയും എന്നു വിചാരിയ്ക്കുന്നു.
സാദരം
രവി
Sujanika Ramanunni | 02-Oct-10 at 3:29 pm | Permalink
@ രവി, കാന്താ എന്നത് സ്ത്രീയുടെ പര്യായം ആണെന്ന് അമരകോശത്തിൽ പറഞ്ഞിട്ടുണ്ട് എന്ന നിരീക്ഷണത്തെയാണ് എതിർക്കുന്നത്. സ്ത്രീ വിശേഷം ആണ്.അതിന്ന് സുന്ദരി എന്നർഥവും ആകാം. കാന്തേ…എന്ന സംബോധന സുന്ദരീ എന്നർഥത്തിലല്ല. ഭാര്യേ , എന്നാണ്. ഉമേഷ് അർഥം കൊടുത്തതും ശരി-പ്രിയതമ.
സസ്നേഹം
ravi | 02-Oct-10 at 3:36 pm | Permalink
@Sujanika Ramanunni
കാന്തേ എന്ന സംബോധനയാണോ ശ്ലോകത്തില്‍? അല്ലെന്നു കരുതട്ടെ.
“……….കവിതാകാന്താ വൃണീതേ സ്വയം.
എന്നാണല്ലോ. ഇവിടെ കവിതയാവുന്നസുന്ദരി എന്നല്ലാതെ ഏതു അര്‍ത്ഥമാണ് യോജിയ്ക്കുക?
സാദരം
രവി
Sujanika Ramanunni | 02-Oct-10 at 3:36 pm | Permalink
@ രവി, ബിൽഹണേപ്പോലുള്ള കവികൾ (ഇന്നും നിലനിൽക്കുന്ന കവി) പദവ്യുൽപ്പത്തിയുള്ളവരാണ്. തെറ്റായ പദങ്ങൾ പ്രയോഗിക്കില്ല. സ്ത്രീക്ക് പകരം കാന്താ എന്നെഴുതില്ല. അതാണ് പ്രക്ഷിപ്തമെന്നു തോന്നിപ്പിക്കാൻ കാരണം.കവിതയിലെ ഒരു പദത്തിന്റെ ധ്വനിമാനങ്ങൾ അറിയാമല്ലോ.
സസ്നേഹം
ravi | 02-Oct-10 at 3:42 pm | Permalink
@Sujanika Ramanunni
കാന്താ എന്ന പദം കൊണ്ടു സുന്ദരിയായവള്‍ എന്ന അര്‍ത്ഥം സിദ്ധിയ്ക്കില്ലെന്നാണോ വാദം?
Sujanika Ramanunni | 02-Oct-10 at 3:52 pm | Permalink
@ രവി, ചർച്ച വഴിമാറുന്നു. നിർത്താം
കാന്തേ എന്ന സംബോധനയാണോ ശ്ലോകത്തില്‍? അല്ലെന്നു കരുതട്ടെ.
“……….കവിതാകാന്താ വൃണീതേ സ്വയം.
എന്നാണല്ലോ. ഇവിടെ കവിതയാവുന്നസുന്ദരി എന്നല്ലാതെ ഏതു അര്‍ത്ഥമാണ് യോജിയ്ക്കുക?
1. യോജിക്കുന്നതു നോക്കി യോജിപ്പിക്കലല്ല കാവ്യാസ്വാദനം.സിദ്ധിക്കുന്നതിൽ ആശ്വാസംകൊള്ളലുമല്ല.പദാർഥം-പദധ്വനി നോക്കി മനസ്സിലാക്കലാണ്. കാന്താ എന്നാൽ സുന്ദരി എന്നർഥം തന്നെ. എന്നാൽ സംസ്കൃതത്തിൽ കാന്തേ എന്ന സംബോധന സുന്ദരി എന്നർഥത്തിലല്ല. ഭാര്യേ എന്നാണ്.അതാണ് ഞാൻ സൂചിപ്പിച്ചത്. ഈ ശ്ലോകത്തിൽ കാന്തേ എന്ന സംബോധനയൊന്നും ഇല്ല.കാന്താ എന്ന പദം കവി എഴുതുന്നു. അതിന്റെ നിരുക്തിയും അർഥവും ആണ് ചർച്ചാ വിഷയം.
2. തെറ്റായി പദം പ്രയോഗിക്കുമ്പോൾ നാം കവിയുടെ മികവിനെ സംശയിക്കും. ബിൽഹണന്റെ മികവ് എല്ലാർക്കും അറിയാം. അപ്പോൾ ഈ തെറ്റായ പ്രയോഗം ഏതോ രണ്ടാംകിട കവിയുടേതാവാം. അതാണ് പ്രക്ഷിപ്തം എന്നു സംശയിച്ചത്.
3. മാത്രമല്ല ആധികാരികതയില്ലാത്ത നിരീക്ഷണങ്ങളാണ് ശ്ലോകത്തിൽ. നല്ലൊരു കവി വ്യാകരണ-മീമാസാ-ഛന്ദ കാരന്മാരെ മോശമാക്കിപറയില്ല. പൂർവസൂരികൾ എന്ന നിലയിലേ കാണൂ.
സസ്നേഹം
ravi | 02-Oct-10 at 4:27 pm | Permalink
@ Sujanika Ramanunni
ഉള്ളൂരിനെപ്പോലെയുള്ള കവികള്‍ വിജ്ഞാനദീപിക പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ പ്രക്ഷിപ്തശ്ലോകങ്ങള്‍ പ്രസിദ്ധീകരിയ്ക്കുകയില്ലെന്നു കരുതാമല്ലോ അല്ലെ.
ഇവിടെ കാന്താ എന്ന പദത്തിനെ മാത്രം ആശ്രയിച്ചുകൊണ്ട് അത് പ്രക്ഷിപ്തമാണെന്നു തീര്പ്പുകല്പ്പിയ്ക്കുന്ന യുക്തിയോടു സമരസപ്പെടാനാവുന്നില്ല..യോജിക്കുന്നതു നോക്കി യോജിപ്പിക്കലാണു അതെന്ന താങ്കളുടെ പ്രസ്താവം കുറച്ചു കടന്ന കയ്യായിപ്പോയി.
പ്രഥമാവിഭക്തിയിലുള്ള കാന്താ എന്ന പദത്തിന് കാന്തിയുള്ളവള്‍ അഥവാ സുന്ദരി എന്നു അര്‍ത്ഥം കല്പ്പിയ്ക്കാമെങ്കില് സംബോധനപ്രഥമയായ കാന്തേ എന്നതിനു ഹേ ! സുന്ദരീ എന്നും അര്ത്ഥമാവുമല്ലോ.
പ്രകൃതിയ്ക്ക് അര്‍ത്ഥഭേദം വരുമോ?
ഇവിടെ കവി കവിതാകാന്താ എന്നു പ്രയോഗിച്ചിരിയ്ക്കുന്നത് കവിതയാകുന്ന സുന്ദരി എന്ന പൂര്‍ണ്ണവും ഋജുവുമായ അര്ത്ഥത്തില്ത്തന്നെയാണെന്നു ഞാനുറച്ചു വിശ്വസിയ്ക്കുന്നു. അതിനാല്‍ താങ്കളുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് അറിയിയ്ക്കട്ടെ..
ഞാനും ഈ വാദത്തില്‍ നിന്നും പിന്മാറുന്നു.
ആദരവോടുകൂടി
രവി.
യാത്രികന് | 06-Oct-10 at 3:14 pm | Permalink
കവിത എഴുതുന്നവന് കാവ്യത്തിലും അലങ്കാരത്തിലും പ്രാവീണ്യം വേണം അല്ലാതെ സാഹിത്യത്തിലെ മറ്റു ശാഖകളില്‍ വിവരം ഉണ്ടായിട്ടു കാര്യമില്ല എന്ന് ശ്ലോകകാരന് ഭംഗിയായി പറഞ്ഞിരിക്കുന്നു.
Off topic. ഏതു മേഖലയില്‍ ആണെങ്കിലും ശോഭിക്കാന്‍ ജന്മ സിദ്ധം ആയ ഒരു ഇത് വേണം എന്ന് എനിക്ക് തോന്നുന്നു. Like Einstein said, “Genius is one percent inspiration, ninety-nine percent perspiration”. ഈ ഒരു ശതമാനം inspiration നെ ഞാന്‍ ജന്മ-സിദ്ധം എന്ന് വിളിക്കുന്നു. അതിനെ ജാതിയും മതവും ആയി കാണേണ്ടതില്ല. അപ്പോള്‍ ആ ഒരു ശതമാനം inspiration ഇല്ലാതെ എത്ര വിയര്ത്തിട്ടും കാര്യമില്ല. എന്ന് വച്ച് inspiration ഉം ആയി ജനിക്കുന്നവന്‍, അവനവന്റെ കഴിവിനെ വെള്ളം ഒഴിച്ച് നട്ടു നനച്ചു വലുതാക്കിയില്ലെങ്ങില് ഒരിടത്തും എത്തുകയും ഇല്ല.
ഭാഗ്യം! ജന്മസിദ്ധിയുടെ അളവു് കുറഞ്ഞുകുറഞ്ഞു് ഒരു ശതമാനമായിട്ടുണ്ടു്. അതിനെ ബലപ്പെടുത്താൻ കഠിനപരിശ്രമത്തിന്റെ മാഹാത്മ്യത്തെപ്പറ്റി ഒരു ശാസ്ത്രജ്ഞൻ പറഞ്ഞ വാക്യത്തെത്തന്നെ കൂട്ടുപിടിക്കുകയും വേണം! കൊള്ളാം 🙂
Umesh:ഉമേഷ് | 06-Oct-10 at 3:56 pm | Permalink
രാമനുണ്ണിയും കാവനാടു രവിയും തമ്മിലുള്ള തർക്കം വിശദമായി വായിക്കാൻ വൈകി.
1. ‘കാന്താ’ എന്ന വാക്കിനു് “കാന്തിയുള്ളവൾ” എന്ന അർത്ഥമുണ്ടു്. (“കുടുംബത്തിനു കാന്തി ഉണ്ടാക്കുന്നവൾ” എന്ന അർത്ഥത്തിലാണു് ഭാര്യ എന്ന അർത്ഥം വരുന്നതു തന്നെ എന്നു് എവിടെയോ വായിച്ച ഒരോർമ്മ.) ഈ അർത്ഥം ഈ പോസ്റ്റെഴുതുമ്പോൾ ആലോചിക്കാഞ്ഞതു കൊണ്ടാണു് ഞാൻ ‘പ്രിയതമ’ എന്നെഴുതിയതു്. രവി പറയുന്നതു ശരിയാണു്.
2. രാമനുണ്ണി: ബിൽഹണന്റെ കാലത്ത് കാവ്യജീവനായ രസം, ധ്വനി തുടങ്ങിയ സംഗതികൾ അത്ര പ്രചാരത്തിൽ ഉണ്ടാവില്ല.
ഇതു ശരിയല്ല. ബിൽഹണൻ പതിനൊന്നാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്. ധ്വന്യാലോകം എഴുതിയ ആനന്ദവർദ്ധനൻ ഒമ്പതാം നൂറ്റാണ്ടിലും. രസഗംഗാധരം പിന്നീടാണു രചിക്കപ്പെട്ടതെങ്കിലും കാവ്യത്തിൽ രസത്തിന്റെ പ്രാധാന്യം നാട്യശാസ്ത്രം മുതൽക്കേ അംഗീകരിക്കപ്പെട്ടതുമാണു്.
3. രാമനുണ്ണി: ബിൽഹണേപ്പോലുള്ള കവികൾ (ഇന്നും നിലനിൽക്കുന്ന കവി) പദവ്യുൽപ്പത്തിയുള്ളവരാണ്. തെറ്റായ പദങ്ങൾ പ്രയോഗിക്കില്ല.
നിരുക്തപ്രകാരം ഒരർത്ഥമുള്ള വാക്കുകൾ ലക്ഷണയാ മറ്റൊരർത്ഥമാകുന്നതും കവികൾ അതു ധാരാളമായി ഉപയോഗിക്കുന്നതും മറന്നോ? “ശിവന്റെ ഭാര്യയുടെ ഭർത്താവു്” എന്നർത്ഥം പറയാവുന്ന “ഭവാനീഭുജംഗം” (“ഉമേശൻ” എന്ന വാക്കിനും അങ്ങനെ അർത്ഥം പറയാം എന്നു കേട്ടിട്ടുണ്ടു് :)) എന്നു പ്രയോഗിച്ചതു് സാക്ഷാൽ ശങ്കരാചാര്യരാണെന്നു് ഓർക്കണം. സുന്ദരി എന്ന അർത്ഥത്തിൽ കാന്താ എന്ന വാക്കു് ഉപയോഗിച്ചതു കൊണ്ടു് അതെഴുതിയതു് ഒരു പ്രശസ്തകവി അല്ലെന്നു തീർച്ചയാക്കാൻ പറ്റില്ല.
4. രവി: ഉള്ളൂരിനെപ്പോലെയുള്ള കവികള്‍ വിജ്ഞാനദീപിക പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ പ്രക്ഷിപ്തശ്ലോകങ്ങള്‍ പ്രസിദ്ധീകരിയ്ക്കുകയില്ലെന്നു കരുതാമല്ലോ അല്ലെ.
യോജിപ്പില്ല. ഏതൊക്കെ പ്രക്ഷിപ്തം, ഏതൊക്കെ അല്ല എന്നതിനു് പണ്ഡിതരുടെയിടയിൽ ധാരാളം അഭിപ്രായഭേദങ്ങളുണ്ടു്. കുട്ടിക്കൃഷ്ണമാരാരുടെ വ്യാഖ്യാനമനുസരിച്ചു് ശാകുന്തളത്തിലെയും (“ന ഖലു ന ഖലു ബാണഃ”, “ഭവന്തി നമ്രാഃ”) രഘുവംശത്തിലെയും (“രാമമന്മഥശരേണ”) പ്രശസ്തങ്ങളായ പല ശ്ലോകങ്ങളും പ്രക്ഷിപ്തങ്ങളാണു്. വാല്മീകിരാമായണത്തിലെ അനുഷ്ടുപ്പിലല്ലാത്ത എല്ലാ ശ്ലോകങ്ങളും പ്രക്ഷിപ്തമാണു് എന്നൊരു വാദം ഒരിടത്തു വായിച്ചിരുന്നു. തെറ്റു വരുത്താത്ത ആളുകളാണു മഹാകവികൾ എന്ന മുൻവിധിയാണു് പലപ്പോഴും തെറ്റുകളുള്ള ശ്ലോകങ്ങളെ പ്രക്ഷിപ്തങ്ങളാക്കുന്നതു് എന്നും ചിലപ്പോൾ തോന്നിപ്പോകും 🙂
5. രവി: ഇവിടെ കാന്താ എന്ന പദത്തിനെ മാത്രം ആശ്രയിച്ചുകൊണ്ട് അത് പ്രക്ഷിപ്തമാണെന്നു തീര്പ്പുകല്പ്പിയ്ക്കുന്ന യുക്തിയോടു സമരസപ്പെടാനാവുന്നില്ല.
യോജിക്കുന്നു.
6. രാമനുണ്ണി: ഈ വരികൾ ഇത്ര മാത്രം വ്യാഖ്യാനിച്ചു പെരുപ്പിക്കുന്നതു തന്നെ അയുക്തികം.
ഇതു ശരിയായിരിക്കാം. അതു ബ്ലോഗിന്റെയും എന്റെയും സ്വാതന്ത്ര്യമാണു് എന്നു കരുതാം. (അതാണല്ലോ ‘ചുഴിഞ്ഞുനോക്കൽ’ എന്ന വിഭാഗം.) വിമർശനങ്ങൾക്കു സ്വാഗതം.
Madhusudanan Perati | 07-Oct-10 at 2:15 am | Permalink
വ്യാകരണജ്ഞൻ, താറ്ക്കികൻ, വൃത്തശാസ്ത്രകാരൻ, മീമാംസക്കട നടത്തുന്നവൻ എന്നിവരെ അവഗണിച്ച് കവിത കവിത്വമുള്ളവനെ വരിയ്ക്കുന്നു എന്നായിരിക്കണം ശ്ലോകകാരൻ ഉദ്ധേശിച്ചത്. പ്രബലരായ ബന്ധുജനങ്ങളെ ഉപേക്ഷിച്ച് പാമരനാം പാട്ടുകാരനെ പ്രാപിയ്ക്കുന്ന ഒരു പ്രാണസഖിയുടെ ചിത്രവുമുണ്ടാവാം. ഏതായാലും അങ്ങിനെ ക്വോട്ട് ചെയ്യാവുന്നവിധം ലക്ഷണമൊത്ത ശ്ലോകമോ കവിതയോ ആയിത്തോന്നിയില്ല. പറഞ്ഞങ്ങ് ഫലിച്ചില്ല എന്ന അവസ്ഥയുണ്ട് കൃതിയ്ക്ക്. വ്യാകരണജ്ഞനെ ഉപേക്ഷിച്ച് കാവ്യാലങ്കാരജ്ഞനെ കവിത വരിയ്ക്കുന്നു എന്നു പറഞ്ഞാൽ ആ പാണ്ഡിത്യമല്ല ഈ പാണ്ഡിത്യമാൺ കവിതയെഴുതാൻ വേണ്ടത് എന്നു പറഞ്ഞുവെച്ചപോലെയായി. അൾടിമേറ്റ്ലി പാണ്ഡിത്യമാൺ കവിതയെഴുതാൻ വേണ്ടത് എന്ന് പറഞ്ഞെന്നുമായി. അച്ചനെന്നുവെച്ച് എക്സിനെയും ചേട്ടനാണെന്നുവെച്ച് വൈയിനേയും ചണ്ഡാളനെന്നപോലെ ഇസെഡിനെയും എക്സട്രാ എക്സട്രാ എന്ന പോക്കിൽ പ്രകടമായ കല്ലുകടിയും അറ്ത്ഥ-താളഭംഗവുമുണ്ട്. ഛന്ദശ്ശാസ്ത്രം, മീമാംസ എന്നിവയ്ക്ക് രൂപകങ്ങളായി രണ്ട് തരം ബന്ധുക്കളെക്കൂടി വെച്ചിരുന്നെങ്കിൽ ധ്വനിചിത്രം തൃപ്തമായേനെ (എന്ന് ഞാമ്പറയുന്നു).
പണ്ടുകാലത്ത് വളഞ്ഞുപുളഞ്ഞ സംസ്കൃതവൃത്തങ്ങളെ ഒപ്പിച്ചെടുക്കാൻ കവികൾ പദപ്രയോഗങ്ങളിൽ കോമ്പ്രമൈസ് ചെയ്യുക സാധാരണമായിരുന്നു. ബൈ ദാറ്റ് ദ്വയാക്ഷരപ്രാസത്തോടുള്ള അമിതമായ കൂറ് കുമാരനാശാന്റെ പ്രതിഭയുടെ പ്രകടനങ്ങളെ വെട്ടിക്കുറച്ചിരിയ്ക്കാം എന്നാരോ നിരീക്ഷിച്ചിട്ടുണ്ട്.
വിനയരാജ് | 09-Oct-10 at 1:46 pm | Permalink
ഹംഗറിക്കാരനായിരുന്ന ലാസ്ലോ(അങ്ങനെയാണോ ആവോ, ഉച്ചാരണം), കുട്ടികളെ വളര്‍ത്തുന്ന രീതിയും അവര്‍ക്ക് നല്കുന്ന പരിശീലനവുമാണ്, ജന്മനായുള്ള കഴിവിനേക്കാള്‍ അവര്‍ ആരായിത്തീരുന്നു അല്ലെങ്കില്‍ എന്തായിത്തീരുന്നു എന്നതിനു കാരണമെന്ന് വിശ്വസിച്ചിരുന്നു. കുട്ടികള്‍ ഉണ്ടാവുന്നതിനുമുന്നേ തന്നെ അതെപ്പറ്റി അദ്ദേഹം ഒരു പുസ്തകവും എഴുതിയിരുന്നു. ഇതു പരീക്ഷിക്കുന്നതിനു തയ്യാറുള്ള ഒരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. ഉണ്ടായ മൂന്നു പെണ്‍കുട്ടികളെ വീട്ടില്‍ തനെ വിദ്യാഭ്യാസം നല്കി ചെസ്സുകളി മുഖ്യമായും പഠിപ്പിച്ചു. ആ മൂന്നു പെണ്‍കുട്ടികളാണ് പോള്‍ഗാര്‍ സഹോദരിമാരെന്നറിയപ്പെടുന്ന സൂസനും സോഫിയയും, ജൂഡിത്തും. ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച മൂന്നു വനിത ചെസ്സുകളികാര്.
Vinu | 13-Nov-10 at 10:31 pm | Permalink
From well known neuroscientist Vilaynur Ramachandran’s book “The Emerging mind”, cross-wiring between unrelated functional regions of brain makes a person more creative and capable more divergent thinking. And this cross-wiring can happen by birth and even after, which means that training or growing up in certain specific situations helps. He has some interesting notes on how the latest research on neuroscience is helping understanding the science behind arts, like reasons for why the sculptures in Indian temple arts are like the way it is, with exaggerated sizes for certain body parts.
വീ കെ. | 20-Nov-10 at 9:11 pm | Permalink
തർക്കം നല്ല രീതിയിൽ നടക്കട്ടെ..
പഠിക്കാനും സത്യം കണ്ടെത്താനും കഴിയുമല്ലൊ…!
ആശംസകൾ….
kpmhs | 27-Dec-10 at 12:23 pm | Permalink
കൂടുതല്‍ വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു