2011-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.
ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ.
ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.
- പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
- ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?
- ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
- ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…
കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.
തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.
കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ് വളരെക്കാലത്തിനു ശേഷം ഇന്നാണു നോക്കുന്നതു്. ആലപ്പുഴയും പാലക്കാടും ചിലർ ചോദിച്ചിരുന്നു. അവ ഇക്കൊല്ലം ചേർത്തിട്ടുണ്ടു്.
കാളിയമ്പീ, തിരുവോണം സെപ്റ്റംബർ 9-നാണു്. ഇനി ലീവിനു് അപേക്ഷിച്ചാൽ മതിയോ?
താമസിച്ചതിനു ക്ഷമാപണം.
Patteri | 03-Jan-11 at 8:17 am | Permalink
ദുബായുടെ/യു എ യീ കലെണ്ടറ് ഒന്നു അയച്ചു തന്നെ, എങ്ങിനെയുണ്ടെന്നു നോക്കാല്ലോ !
താങ്ക്സ്!
Patteri | 03-Jan-11 at 8:22 am | Permalink
ദുബായി പഞ്ചാംഗം കിട്ടി!
അബുധാബി / ഷാറ്ജ…. യുടെ ഒക്കെ പിന്നെ ചോദിക്കാം 🙂
Kalavallabhan | 03-Jan-11 at 8:36 am | Permalink
ഇൻഡ്യയിലെ സംസ്ഥാനങ്ങളെ കൂടി ഉൾപ്പെടുത്തരുതോ ?
Umesh:ഉമേഷ് | 03-Jan-11 at 8:56 pm | Permalink
എന്റെ പ്രോഗ്രാമിൽ വിഷു കണ്ടുപിടിക്കുന്നതിൽ ഒരു തെറ്റുണ്ടായിരുന്നു. സംക്രമം സൂര്യോദയത്തിനു ശേഷമാണെങ്കിൽ വിഷു പിറ്റേ ദിവസമായിരിക്കും. (വിഷുവിന്റെ സൂര്യോദയം മേടത്തിലാവണം എന്നർത്ഥം.) എന്നാൽ അതു പകലിന്റെ ആദ്യത്തെ 60%-ൽ ആണെങ്കിൽ ആ ദിവസം തന്നെ ഒന്നാം തീയതി.
എന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിൽ വിഷു = മേടം 1 എന്നായിരുന്നു. അതു തിരുത്തി. കലണ്ടർ എല്ലാം വീണ്ടും ഉണ്ടാക്കി അപ്ലോഡ് ചെയ്തിട്ടുണ്ടു്.
തെറ്റു ചൂണ്ടിക്കാണിച്ച (ബസ്സിൽ) രശ്മിവാവയ്ക്കു നന്ദി.
രണ്‍ജിത് | 03-Jan-11 at 9:18 pm | Permalink
കുവൈറ്റിലെ കലണ്ടര്‍ ഒന്ന് ശരിയാക്കിത്തരുമോ അണ്ണാ?
Umesh:ഉമേഷ് | 04-Jan-11 at 1:00 am | Permalink
കുവൈറ്റ്, കോട്ടയം, ബോസ്റ്റൺ എന്നിവ ചേർത്തിട്ടുണ്ടു്.
കാളിയമ്പി | 04-Jan-11 at 12:28 pm | Permalink
ഉമേശേട്ടാ. കലണ്ടറിനു വളരെ നന്ദി.കഴിഞ്ഞ വര്‍ഷത്തെ ഓണം മുതല്‍ കണക്കുകൂട്ടി ഒരു ഊഹത്തില്‍ സെപ്റ്റംബര്‍ പത്തിനടുപ്പിച്ചെത്തുമെന്ന് കണക്കാക്കി നേരത്തേ തന്നെ ലീവിനപേക്ഷിച്ചു.:)സമ്മറായോണ്ട് ജനം ഒരുകൊല്ലം മുന്‍പൊക്കെ ഇവിടെ ഹോളീഡേയ്സ് ബുക്കു ചെയ്തളയും.
Smitha | 05-Jan-11 at 7:01 pm | Permalink
Kollam (Kundara) calander onnu sariyakkitharumo?
ARUNKUMAR | 24-Feb-11 at 7:02 pm | Permalink
Hi Umesh ji
Can i get a UK calender 2011
Thank a lot
Arun