കടമ്മനിട്ട രാമകൃഷ്ണന്റെ ഏറ്റവും പ്രശസ്തവും തീക്ഷ്ണവുമായ കവിത. കവിയുടെ ചൊല്‍ക്കാഴ്ചകള്‍ കേട്ടിട്ടുള്ളവര്‍ക്കു് ഇതൊരു ചാപല്യമായി തോന്നിയേക്കാം. എങ്കിലും ആ കവിത എന്റെ രീതിയില്‍…. (15 മിനിട്ടു് – 14 MB)
ഇതിന്റെ ഒരു വലിപ്പം കുറഞ്ഞ രൂപം (ഇതു തയ്യാറാക്കിത്തന്ന ഏവൂരാനു നന്ദി.) താഴെ (1.7 MB).
സന്തോഷ് | 17-May-06 at 6:00 am | Permalink
നന്നായി.
Achinthya | 17-May-06 at 4:14 pm | Permalink
കണ്ട്വോ വ്യത്യാസം (ഛെ അല്ല കേട്ട്വോ). മാഷ്ക്കന്നെ തോന്നീല്ല്യേ? തോന്നി , തോന്നി.
Umesh | 17-May-06 at 11:11 pm | Permalink
തോന്നി, അചിന്ത്യേ, തോന്നി…. 🙂
യാത്രാമൊഴി | 18-May-06 at 3:36 am | Permalink
ഇതും നന്നായിട്ടുണ്ട്..
Umesh | 18-May-06 at 6:41 pm | Permalink
സന്തോഷ്, യാത്രാമൊഴീ, നന്ദി.
രാജ് | 20-May-06 at 6:57 am | Permalink
ഞാന്‍ കേള്‍ക്കാന്‍ പോണേയുള്ളൂ, അഭിപ്രായം പിന്നെ എഴുതാം.
devanand | 20-May-06 at 10:30 am | Permalink
കടമ്മനിട്ട പാടി, കടമ്മനിട്ട രാമകൃഷ്ണപിള്ളയും സംഘവും മേളം കൊട്ടി ഞാനിതു കേട്ടിട്ടുണ്ട്, കാസറ്റില്‍ പിന്നെയും കേട്ടിട്ടുണ്ട്. പക്ഷേ ഇപ്പോ കേള്‍ക്കാന്‍ പറ്റുന്നില്ല, ആപ്പീസിലാ. വീട്ടില്‍ നിന്നും കേള്‍ക്കാം.
ഞാനും എന്റെ കൂട്ടുകാരനൂടെ നാരങ്ങാനത്തു നിന്നും കോഴഞ്ചേരിക്കു വരുകയായിരുന്നു . വഴിയിലെ കാഴ്ചയുടെ ഭംഗി കണ്ട് അവന് ചോദിച്ചു
“ദേദായീ സ്ഥലം?”
“കടമ്മനിട്ട”
“ആ വെര്തേയല്ല ലയാളു കവിതയെഴുതിയെ. ഇവിടെയൊക്കെ ജനിച്ചാ, വളന്നാ, നമ്മളും എഴുതിപ്പോവും ല്ലേടോ?”
Swarthan | 24-May-06 at 3:15 pm | Permalink
ആശാന്റെ വീട്ടില്‍ ഒപ്പിക്കല്‍ കണക്ഷനാണല്ലേ!!!
15 മിനുട്ട് കവിത 15MBയില്‍ ഒതുക്കിയാലെങ്ങിനാ? ഞങ്ങള്‍ പാവം ഡയലപ്പന്മാര് എന്നാ ചെയ്യും 🙁
ഒരു മണിക്കൂറായി അട്ടിമറി തുടങ്ങിയിട്ട്. ഇനിയും മുക്കാല്‍ മണിക്കൂറ് എടുക്കുമെന്ന് മേസ്തിരിയുടെ എസ്റ്റിമേഷന്‍ . ഹാ, ക്ഷമിച്ചും സഹിച്ചും കാത്തിരിക്ക്യന്നെ, അല്ലാതെന്താ ചെയ്യാ!!
Umesh | 24-May-06 at 9:19 pm | Permalink
MP3-യെക്കാള്‍ ചെറുതാക്കാന്‍ വഴി വല്ലതുമുണ്ടോ ആവോ? ഉണ്ടെങ്കില്‍ ആ ഫോര്‍മാറ്റില്‍ ഇടാം.
എവൂരാന്‍ | 24-May-06 at 9:21 pm | Permalink
bitrate കുറയ്ക്ക്, മോണോ ആക്ക്.
അതിനിനിയും റെക്കോഡൊന്നും ചെയ്യേണ്ട, ഇതങ്ങ് കണ്വെര്ട്ടിയാല് മതി.
എവൂരാന്‍ | 24-May-06 at 9:52 pm | Permalink
ഈ-മെയില്‍ നോക്കൂ. 1.7 മെഗ് ആക്കിയൊരെണ്ണം അയച്ചിട്ടുണ്ട്, ഉമേഷേ..
Umesh | 24-May-06 at 10:08 pm | Permalink
ഏവൂരാനു നന്ദി. ചെറിയ MP3-യും ഇവിടെ ഇട്ടിട്ടുണ്ടു്. ഡയലപ്പ് മാത്രം ഉള്ളവരും കേട്ടു് ആനന്ദിക്കുവിന്‍!
മറ്റു് ഓഡിയോ ഫയലുകളും ഇങ്ങനെ ഇടുന്നതായിരിക്കും താമസിയാതെ.
Suresh Unni | 14-Jun-06 at 10:19 am | Permalink
It was on the 5th of June 1993 (World Environment Day)that I last had the chance to experience the cholkazhcha by the poet in Trivandrum… his voice adding thunder to the Edavappathi rain outside when he recited Kurathi and Kirathavrutham, and later on extending the aardratha of the rain into hearts when he went on to render Shantha…
Thanks a lot, Umesh. Mattu kavithakalum nannayittundu.
Unni
Umesh | 14-Jun-06 at 9:14 pm | Permalink
പെരിങ്ങോടാ,
കേട്ടില്ലേ?
ദേവോ,
ഇതു മുമ്പൊരു കമന്റില്‍ എഴുതിയിരുന്നല്ലോ. അന്നു കോഴഞ്ചേരിയില്‍ നിന്നു നാരങ്ങാനത്തിനു പോവുകയായിരുന്നു. ഓര്‍മ്മയൊക്കെ കുറഞ്ഞു തുടങ്ങി, അല്ലേ? അതോ തിരിച്ചു വന്നപ്പോഴും അതേ വിറ്റടിച്ചോ?
പിന്നെ എന്റെ വീടു് അതിനടുത്താ. ഇലന്തൂര്‍.
സ്വാര്‍ത്ഥാ,
കേട്ടോ?
ഉണ്ണീ,
ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.
Devanand | 14-Jun-06 at 9:30 pm | Permalink
എന്റെ ദൈവമേ. സ്റ്റോക്ക് ഒക്കെ തീര്‍ന്നു ഞാന്‍ ക്ഷീരബല ഉണ്ടാക്കി തുടങ്ങിയോ..
(റൂട്ട് അതു തന്നെ ആയിരുന്നു. പോകുവായിരുന്നോ വരുവായിരുന്നോ? ആ.. വയസ്സായില്ലേ. മണ്ടേലുള്ളതു മൂക്കില്‍ ഫ്ലാഷ് ഡ്രൈവ് കുത്തി ഇപ്പോഴേ കോപ്പി എടുത്തില്ലേല്‍ ഡാറ്റ കുറേശ്ശെ പോയി പോയി..) ഇലന്തൂര്‍ നല്ല സ്ഥലമാണല്ലോ (ആ ഏരിയ മൊത്തം നല്ല റബ്ബര്‍ ആണല്ലോ, ഇപ്പോ കിലോ നൂറു വിലയാണല്ലോ ഉമേഷ് മുതലാളിയേ)
Umesh | 14-Jun-06 at 9:39 pm | Permalink
ഇലന്തൂരില്‍ സ്ഥലമുള്ളതും റബ്ബറില്ലാത്തതുമായ ചുരുക്കം ചില വീട്ടുകാരിലൊരാളാണേ ഞാന്‍. അതുകൊണ്ടു കിണറ്റില്‍ വെള്ളവുമുണ്ടു്.
തെങ്ങു്, കമുകു്, പറങ്കിമാവു്, മാവു്,പ്ലാവു്, കപ്പ, കുറുന്തോട്ടി, കറിവേപ്പില, കുമ്പളങ്ങ ആദിയായവ ഞങ്ങളുടെ മുപ്പതു സെന്റില്‍ വീടിനു ചുറ്റുമുണ്ടു്.
Raj Nair | 15-Jun-06 at 5:27 am | Permalink
ഞാന്‍ കേട്ടല്ലോ ഉമേഷെ. ഇതുവരെ റെക്കോര്‍ഡ് ചെയ്തവയെല്ലാം എന്റെ മൊബൈലിലെ യെമെംസീ കാര്‍ഡില്‍ ഇപ്പോഴുമുണ്ടു്, യാത്രയിലാണു് കേള്വിയെല്ലാം. നന്നായെന്നു പ്രത്യേകം പറയണോ? നന്നാവുന്നതിലുപരി ഒരു സുഹൃത്തു് കവിത പാടിത്തരുന്നതിന്റെ ആത്മബന്ധമില്ലേ.
ഉണ്ണി | 16-Jun-06 at 5:16 am | Permalink
ഇലന്തൂരാണു വീട്, അല്ലേ? അവിടെ അടുത്ത് ഓമല്ലൂരില്‍ ആണു എന്റെ അമ്മയുടെ സ്വദേശം; അടുത്ത നാട്ടില്‍ പോക്ക് സിങ്ക്രൊണൈസ് ചെയ്യാന്‍ പറ്റിയാല്‍ തമ്മില്‍ കാണാം, ഉമേഷ്. അല്ലെങ്കില്‍ ഇങ്ങൊട്ടൊക്കെ ഒന്ന് ഇറങ്ങ്, സകുടുംബം… ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പ്രയോഗം കേരളം ന്യൂസിലാന്റില്‍ നിന്നത്രെ ചൂണ്ടിയത്; ഇവിടെ വരുമ്പോള്‍ മനസ്സിലാകും.
ഉണ്ണി
muhammedsageer | 01-Apr-08 at 5:18 am | Permalink
ദോഹ: കടമ്മനിട്ട രാമകൃഷ്ണന്റെ ദേഹവിയോഗത്തില്‍ പ്രശസ്ത അറബി കവിയും വിവര്‍ത്തകനുമായ ഡോ.ഷിഹാബ് എം.ഘാനം അനുശോചിച്ചു.
കടമ്മനിട്ടയുടെ പത്ത് കവിതകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത കവിയാണ് ഷിഹാബ്.
കഴിഞ്ഞവര്‍ഷം അബുദാബി പുസ്തകമേളയുടെ വേദിയില്‍ കടമ്മനിട്ടയെ കണ്ടുമുട്ടിയ കാര്യം ഡോ.ഷിഹാബ് അനുസ്മരിച്ചു. അവിടെവെച്ച് കടമ്മനിട്ട മലയാളത്തിലും ഷിഹാബ് അതിന്റെ പരിഭാഷ അറബിയിലും അവതരിപ്പിച്ചിരുന്നു.
കടമ്മനിട്ടയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ദുഃഖം അറിയിക്കുന്നതായി ഡോ.ഷിഹാബ് പറഞ്ഞു.
pramod km | 03-Apr-08 at 2:38 pm | Permalink
കുറച്ചുകൂടി ശബ്ദം കൂട്ടാമായിരുന്നു. ചെറുതായിരുന്നപ്പോള്‍ കടമ്മനിട്ടക്കവിതകള്‍ അത്യുച്ചത്തില്‍ പാടിയതിന് അമ്മ പലപ്രാവശ്യവും തല്ലിയിട്ടുണ്ട്:)