പെരിങ്ങോടര്‍ക്കു കൊടുത്ത വാക്കുകളില്‍ ഒന്നു പാലിച്ചിരിക്കുന്നു. ഇതാ “സഫലമീ യാത്ര”:
പഴയതുപോലെ ഇപ്പോള്‍ ശ്വാസം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്നു മനസ്സിലാക്കി. എന്റെ മകന് അതിനിടയില്‍ വന്നു “ഞാനും കൂടി കൂടട്ടേ, ഞാന്‍ മൃദംഗമടിക്കട്ടേ” എന്നൊക്കെ ചോദിച്ചതുകൊണ്ടു് അല്പം പതര്‍ച്ചയുമുണ്ടായി. എങ്കിലും, ചെയ്യാന്‍ പറ്റിയല്ലോ, ഭാഗ്യം!
2006/05/26:
മുകളിലുള്ള ആലാപനം അത്ര ശരിയായില്ല. അല്പം കൂടി ആര്ദ്രമാക്കാമായിരുന്നു എന്നാണു് അധികം പേരും അഭിപ്രായപ്പെട്ടതു്. ഇതാ അല്പം കൂടി ആര്‍ദ്രമായ ആലാപനം. ശബ്ദം കുറച്ചപ്പോള്‍ തൊണ്ട വല്ലാതെ ഇടറുന്നു.
Umesh | 13-May-06 at 11:57 pm | Permalink
“സഫലമീ യാത്ര” അവസാനം ചൊല്ലി റെക്കോര്‍ഡു ചെയ്തിട്ടുണ്ടു പെരിങ്ങോടരേ.
Shaniyan | 14-May-06 at 12:13 am | Permalink
മാഷേ, റെക്കോഡ് ചെയ്യുമ്പോള്‍ മൈക്ക് നേരെ വായുടെ മുന്നില്‍ വെക്കാതിരുന്നാല്‍ നന്നായിരുന്നു. (ചെവിയില്‍ പടക്കം പൊട്ടുന്നു. ;))
റെക്കോഡിങ്ങിനും, എമ്പീത്രീക്കും നന്ദി!
Santhosh | 14-May-06 at 4:15 am | Permalink
അല്ല, ശ്രീമതിയെക്കൊണ്ടുകൂടി ഒന്നു പാടിച്ചൂടേ?
ഏവൂരാന് | 14-May-06 at 4:50 am | Permalink
ഹ ഹ ഹ
കൊള്ളാം.
S.Chandrasekharan Nair | 14-May-06 at 7:51 am | Permalink
Good
Achinthya | 16-May-06 at 5:26 am | Permalink
ഉമേശന് മാഷേ,
കോളേജില്‍ പഠിക്കണ കാലത്ത് ഒരുപാട് രാത്രികളില്‍ ഉറക്കം കളഞ്ഞ കവിത.
80 കളുടെ ആദ്യകാലങ്ങളില്‍ കാമ്പസ്സുകളിലൊക്കെ അലയടിച്ചിരുന്ന തൊണ്ട തുറന്നുള്ള കവിയരങ്ങുകള്‍ ഓര്‍മ്മ വന്നു മാഷ്ടെ ആലാപനം കേട്ടപ്പൊ. പക്ഷേ സത്യം പറേട്ടേ? ഉമേശന്മാഷടെ ആലാപന ശൈലി കടമ്മനിട്ടടേം ചുള്ളിക്കാടിന്റേം ഒക്കെ കവിതകള്‍ക്കാ കൂടുതല്‍ ചേരാ ന്ന് തോന്നുണു. “സഫലമീ യാത്ര”ടെ മൂഡ് വേറെയല്ലേ ന്നൊരു തോന്നല്‍.
സന്തോഷ് പറഞ്ഞപോലെ കുടുംബനാഥടെ ശബ്ദം കൂടി ണ്ടാവായിരുന്നു.
anil | 16-May-06 at 11:34 am | Permalink
ഈ കവിത പഠിക്കാനുള്ള ഭാഗ്യമൊന്നും ഉണ്ടായിട്ടില്ല; വായിക്കാനും.
മനസിലായിടത്തോളം ഇതിന്റെ പാരായണത്തിന് കടമ്മനിട്ട,ചുള്ളിക്കാട് -മുദ്രാവാക്യച്ചുവ- ചേരുന്നില്ല. ഓഎന്‍വിയുടെ ശൈലി ചേരുമോ ആവോ…
എന്തായാലും മാഷ് ആമുഖത്തില്‍ പറഞ്ഞപോലെ നന്നായി ശ്രമിച്ചു 🙂
രാജ്നായര്‍ | 16-May-06 at 7:08 pm | Permalink
കുറച്ചുകൂടെ സാന്ദ്രമാക്കായിരുന്നു എന്നൊരു അഭിപ്രായമെനിക്കുണ്ടു്, ഒരു പക്ഷെ അക്ഷരശ്ലോകത്തിന്റെ സ്ഫുടത ഞാന്‍ കവിതയ്ക്കു പ്രതീക്ഷിക്കാത്തതുകൊണ്ടു് എനിക്കങ്ങിനെ ഒരു അഭിപ്രായമുണ്ടായതുമാകാം. പക്ഷെ എനിക്കിഷ്ടായി, മൊബൈലില്‍ കിടപ്പുണ്ടു്, യാത്രയ്ക്കൊരു കൂട്ടാവും.
Umesh | 16-May-06 at 11:13 pm | Permalink
ചുരുക്കം പറഞ്ഞാല്‍ ആകെ കുളമായി, അല്ലേ…
“കൊള്ളാം” എന്നു പറഞ്ഞ ഏവൂരാന് അതിനു മുമ്പു “ഹ, ഹ, ഹാ” എന്നു പറഞ്ഞതെന്താണാവോ? “ഇങ്ങനെ ചളമായി പാടാനും കഴിയും അല്ലേ, അതു കൊള്ളാം…” എന്നായിരിക്കും, അല്ലേ…
കുളമായെന്നു നേരേ ചൊവ്വേ പറയാതെ മൈക്കു മാറ്റിപ്പിടിക്കാന്‍ ശനിയനും, ശ്രീമതിയെക്കൊണ്ടു പാടിക്കാന്‍ സന്തോഷും ഉപദേശിക്കുന്നു. ചന്ദ്രേട്ടന് മാത്രം കൊള്ളാമെന്നു പറഞ്ഞു. ഇത്ര ബുദ്ധിമുട്ടിയ എന്നെ വിഷമിപ്പിക്കണ്ടാ എന്നു കരുതിയായിരിക്കും…
പെരിങ്ങോടന് പറഞ്ഞ പ്രശ്നം ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണു്. പാടുമ്പോള്‍ അക്ഷരശുദ്ധിക്കു ചില നീക്കുപോക്കുകള്‍ ചെയ്യേണ്ടതു ഞാന്‍ ചെയ്യാത്തതു കൊണ്ടു് പാടുന്നതൊക്കെ അക്ഷരശ്ലോകം ചൊല്ലുന്നതുപോലെയാവുന്നു എന്നു് പലരും പറഞ്ഞിട്ടുള്ളതാണു്.
എന്നാലും എന്റെ ശബ്ദം ഇങ്ങനെ ആയിപ്പോയല്ലോ? ഒരുമാതിരി നന്നായി കവിത ചൊല്ലിയിരുന്ന ഒരാളാണു ഞാനെന്നായിരുന്നു എന്റെ വിചാരം. റെക്കോര്‍ഡു ചെയ്തു കേള്ക്കാത്തതുകൊണ്ടായിരിക്കാം. അതോ പതിനെട്ടു കൊല്ലം മുമ്പു് ഇതിനേക്കാള്‍ നന്നായിരുന്നോ എന്തോ, ആര്‍ക്കറിയാം…
ഏതായാലും എന്റെ ആലാപനശൈലി കക്കാടിന്റെ കവിതയോടു നീതിപുലര്‍ത്തുന്നില്ല എന്നു മനസ്സിലായി. ആരുടെ രീതിയാണോ ചേരുക? അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിച്ചു നോക്കാം. ഒ. എന്‍. വി. യുടെ ഭൂമിക്കൊരു ചരമഗീതവും കടമ്മനിട്ടയുടെ കുറത്തിയും കൂടി ഇട്ടിട്ടുണ്ടു്. അചിന്ത്യ പറഞ്ഞതുപോലെയാണോ അനില്‍ പറഞ്ഞതുപോലെയാണോ സംഗതിയുടെ കിടപ്പു് എന്നറിയാമല്ലോ.
കേള്‍ക്കുകയും കമന്റിടുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
Shaniyan | 17-May-06 at 2:01 am | Permalink
മാഷെ,
കൊള്ളില്ലെന്ന് ഞാന്‍ പറഞ്ഞില്ല, ഉവ്വോ? റേക്കോഡ് ചെയ്യുമ്പോള്‍ നമ്മുടെ വായിനു മുന്നില്‍ മൈക്ക് ഇരുന്നാല്‍ കേള്‍ക്കുന്നവന്റെ ചെവിയില്‍ പോയി ഠോ എന്നു പറയുന്ന് പോലിരിക്കും. സംശയമുണ്ടെങ്കില്‍ ഉയര്‍ന്ന ശബ്ദത്തില്‍ മാഷ് കക്കാടിന്റെ സഫലമീ യാത്ര എന്ന് പറയുന്നത് മാത്രം കേട്ടു നോക്കൂ.. (ഞാനിവിടെ 5.1 സറൌണ്ട് സൌണ്ടിലാ കേള്‍ക്കണതേ). അത് റെക്കോഡിങ്ങിന്റെ ഗുണനിലവാരത്തിനെ ബാധിക്കുകയും, ആസ്വാദന സുഖം കളയുകയും ചെയ്യും.
കൊള്ളില്ലെങ്കില്‍ നേരെ പറയും (അത് പലപ്പോഴും അടികൊള്ളിച്ചിട്ടുണ്ടെങ്കിലും, എനിക്കതിന്റെ അഹംഭാവം ഒന്നും ഇല്ലാട്ടോ 🙂 ).
യാത്രാമൊഴി | 17-May-06 at 3:01 am | Permalink
ഉമേഷ്ജി,
സഫലമീ യാത്ര കേട്ടു. ആലാപനത്തിനു കുഴപ്പമൊന്നുമില്ല. എനിക്കിഷ്ടപെട്ടു. ശനിയന്‍ പറഞ്ഞതു പോലെ മൈക്കില്‍ നിന്നും ഒരല്പം അകന്നിരുന്ന് ചൊല്ലുന്നത് നല്ലതാണു. ഇതുപോലെ ദൈര്‍ഘ്യമുള്ള കവിതകള്‍ ശബ്ദം വേണ്ടവിധം ക്രമീകരിച്ച് ചൊല്ലിത്തീര്‍ക്കാന്‍ പാടു തന്നെ. കവിതകള്‍ സംഗീതസാന്ദ്രമാക്കി ചലച്ചിത്രഗാനം പോലെ പാടി മനുഷ്യനെ കവിതയില്‍നിന്നും സംഗീതത്തിലേക്ക് വഴിതെറ്റിക്കുന്ന ഏര്പ്പാടാണു എനിക്കിഷ്ടമല്ലാത്തത്.
ഭൂമിക്കൊരു ചരമഗീതം എനിക്കും പ്രിയപ്പെട്ട കവിതയാണു.
കേട്ടിട്ട് അഭിപ്രായം അറിയിക്കാം.
Achinthya | 17-May-06 at 9:49 am | Permalink
യാത്രാമൊഴീ,
കവിത പാടണേനേക്കാളും ചൊല്ലണത് തന്ന്യാ ഭംഗി. സമ്മതിക്കുണു. പെരിങ്ങോടന് പറഞ്ഞേലെ ഒരു വാക്ക് ഞാനൊന്ന് മാറ്റി നോക്കാ… ആ “സാന്ദ്രത“ക്ക് പകരം “ആര്‍ദ്രത” ആക്കിയാ കൊറച്ചൂടി നന്നാവും ന്ന് തോന്നുണു. കുറത്തീം ചരമഗീതോം
കേട്ടപ്പോ തന്നെ ആ വ്യത്യാസം തോന്നീല്ല്യേ? The way Umesh “throws” each word is more suitable to the harsh worlds an harder words of the moderns(pls dont pick on the wor”modern” .I meant it in a very broad sense.)
സ്നേഹം
Umesh | 17-May-06 at 1:21 pm | Permalink
“സഫലമീ യാത്ര” വേണുഗോപാല്‍ പാടിയതിനെപ്പറ്റി യാത്രാമൊഴി എഴുതിയ കമന്റു വായിച്ചിരുന്നു. സംഗീതം ഇഷ്ടമുള്ള കാര്യമാണെങ്കിലും കവിതകളെ സംഗീതമാക്കുന്ന കാര്യത്തില്‍ എനിക്കു യാത്രാമൊഴിയുടെ അഭിപ്രായമാണു്.
അചിന്ത്യയും പെരിങ്ങോടനും പറഞ്ഞ ന്യൂനത അംഗീകരിക്കുന്നു. സമയം കിട്ടുമ്പോള്‍ ഒന്നുകൂടി റെക്കോര്‍ഡു ചെയ്യാന്‍ നോക്കാം.
ശനിയനനിയോ (ക. പാ.: കുട്ട്യേടത്തി), ഒരു തമാശു പറഞ്ഞതല്ല്യോ, നമ്മളു രണ്ടും കൂടി അഭിപ്രായം പറഞ്ഞു് ഒന്നിച്ചു തല്ലു മേടിച്ചതു മറന്നുപോയോ? 🙂
ശനിയന്‍ | 17-May-06 at 1:31 pm | Permalink
എങ്ങനെ ഞാന്‍ മറക്കും, മാഷേ..
എങ്ങനെ ഞാന്‍ മറക്കും…
🙂
marthyan | 20-May-06 at 4:29 pm | Permalink
ഇപ്പോഴാ കേട്ടത്. ഇഷ്ടപ്പെട്ടു, പക്ഷെ രാജ് പറഞ്ഞ പോലെ കുറച്ചു കൂടെ സാന്ദ്രമാകായിരുന്നു എന്ന അഭിപ്രായമെനിക്കുമുണ്ട്. പിന്നെ നേരിട്ട് കേള്‍ക്കുന്നതും റെകോര്ഡിങ്ങും തമ്മിലുള്ള വ്യത്യാസവും…
Umesh | 27-May-06 at 1:12 am | Permalink
“സഫലമീ യാത്ര” ഒന്നുകൂടി ആര്‍ദ്രമാക്കി റെക്കോര്‍ഡു ചെയ്തു് ഇട്ടിട്ടുണ്ടു്. പക്ഷേ തൊണ്ട വല്ലാതെ ഇടറുന്നു.
പെരിങ്ങോടാ, അചിന്ത്യേ, മര്‍ത്യാ, ബാക്കിയുള്ളവരേ, ഒന്നു കേട്ടുനോക്കൂ…
സ്നേഹിതന് | 27-May-06 at 5:05 am | Permalink
കുറച്ചുകൂടി ശബ്ദമാകാം. പക്ഷെ ‘പൊട്ടുന്ന’ ശബ്ദം കുറയ്ക്കണം. മുമ്പത്തേക്കാള്‍ നല്ലത് ഇതാണെന്ന് തോന്നുന്നു.
Achinthya | 03-Jun-06 at 9:37 am | Permalink
അയ്യോ ഇതു ഞാനറിഞ്ഞില്ല്യല്ലോ…ആരും എന്നോടൊട്ട് പറഞ്ഞുല്ല്യ.ഇപ്പഴെങ്കിലും വന്നുല്ലോ.സ്നെഹിതന് പറഞ്ഞതിനോട് ഞാനും യോജിക്കുണു.താരസ്ഥായീല് പോവുമ്പോ ള്ള ഉറപ്പ് മന്ദ്രസ്ഥായീലില്ല്യാച്ചാലും. കേക്കാന്‍ സുഖം ഇതന്ന്യാ.
സന്തോഷം
സ്നെഹം
Umesh | 03-Jun-06 at 1:48 pm | Permalink
താരസ്ഥായി, മന്ദ്രസ്ഥായി എന്നൊക്കെ പറഞ്ഞു പേടിപ്പിക്കല്ലേ അചിന്ത്യേ. ഞാനും സംഗീതവുമായി വലിയ ബന്ധമൊന്നുമില്ല.
ആദ്യത്തെ ആലാപനം സ്പീക്കര്‍ ഉപയോഗിച്ചു കേള്‍ക്കുന്നവര്‍ക്കു്. ഇതു് ഹെഡ്ഫോണ് ഉപയോഗിക്കുന്നവര്‍ക്കു്. ഇതേ എനിക്കറിയൂ. ശബ്ദം കുറയുമ്പോള്‍ തൊണ്ട കൂടുതല്‍ ഇടറുന്നു എന്നും അറിയാം.
സാല്‍ജോ | 16-Apr-08 at 5:06 am | Permalink
വേണുഗോപാലിന്റെ സുന്ദരശബ്ദത്തില്‍ നല്ല ട്യൂണില്‍, ഇന്സ്റ്റ്ര്മെന്റ്സ് ഒക്കെയായി കേട്ടിട്ടാവാം, ഇഴഞ്ഞുനീങ്ങുന്നത് പോലെ തോന്നി. റെക്കോര്‍ഡ് ചെയ്തിട്ട് ഇത്തിരിഫാസ്റ്റാക്കി എഡിറ്റ് ചെയ്താല്‍….
അവന് മൃദംഗം അടിക്കട്ടേന്ന്!