വാഗ്ജ്യോതിയിലെ ജിഹ്വേ പ്രമാണം ജാനീഹി… എന്ന ശ്ലോകം കണ്ടപ്പോള്‍ ഓര്‍മ്മവന്നതു്:
ഇതി പ്രാര്‍ത്ഥയതേ ദന്തോ
ഹേ ജിഹ്വേ! ബഹു മാ വദ
ത്വയാऽപരാധേ തു കൃതേ
സ്ഥാനഭ്രംശോ ഭവേന്മമ.
അര്‍ത്ഥം:
ദന്തഃ ഇതി പ്രാര്‍ത്ഥയതേ | : | പല്ലു് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: |
ഹേ ജിഹ്വേ! | : | അല്ലയോ നാക്കേ! |
മാ വദ ബഹു | : | അധികം സംസാരിക്കരുതു് |
ത്വയാ കൃതേ അപരാധേ | : | നീ ചെയ്യുന്ന അപരാധത്തിനു് |
മമ സ്ഥാനഭ്രംശഃ ഭവേത് | : | എനിക്കാണു സ്ഥാനഭ്രംശം വരുന്നതു്. |
വേണ്ടാത്തതു പറഞ്ഞാല്‍ പല്ലു് ആരെങ്കിലും അടിച്ചു തെറിപ്പിക്കും എന്നര്‍ത്ഥം.
പരിഭാഷകള്‍:
- രാജേഷ് വര്‍മ്മ (ദോധകം):
പല്ലുകള്‍ നാവൊടു ചൊല്ലുകയായ്, “നീ
തെല്ലുകുറച്ചുരിയാടുക തോഴാ
വല്ലതുമൊക്കെ വിളിച്ചു പറഞ്ഞാല്‍
തല്ലുകളേറ്റു കൊഴിഞ്ഞിടുമെങ്ങള്‍” - ഉമേഷ് നായര്‍ (അനുഷ്ടുപ്പ്):
പല്ലു ചൊല്ലുന്നു നാവോടായ്:
“വല്ലാതൊന്നുമുരയ്ക്കൊലാ
തെല്ലു കൂടുതല്‍ നീ ചൊന്നാല്
പൊല്ലാപ്പാകുമെനിക്കെടോ” - കുട്ടപ്പായി ചെറുപ്പത്തില്‍ പഠിച്ച ഒരു ശ്ലോകം (അനുഷ്ടുപ്പ്) അയച്ചു തന്നു.
ചൊല്ലുന്നു പല്ലു, “ഹേ! നാവേ
ചൊല്ലൊല്ലേറെയൊരിക്കലും
നിന്റെ കുറ്റത്തിനെപ്പോഴും
സ്ഥാനഭ്രംശമെനിക്കെടൊ”. - സന്തോഷിന്റെ സര്‍പ്പിണി(പാന)യിലുള്ള പരിഭാഷ ഇവിടെ.
Umesh::ഉമേഷ് | 25-Jul-06 at 3:04 pm | Permalink
സുഭാഷിതം: പല്ലും നാക്കും.
Su | 25-Jul-06 at 3:28 pm | Permalink
നല്ല പ്രാര്‍ത്ഥന 🙂
പല്ല് എന്ന് കാണാത്തതെന്താണാവോ ഉമേഷ്ജീ
പല്ലു് ,പല്ലു് ? ഇങ്ങനെ വേണോ?
അരവിന്ദന് | 25-Jul-06 at 3:30 pm | Permalink
:-)) ബെസ്റ്റ് ബെസ്റ്റ്!
(ഉമേഷ്ജീ സത്യം പറ, ഇത് ഇവിടെ ഓഫ് ഇട്ട് നടക്കുന്നവരെ ഉദ്ദേശിച്ച് എഴുത്യതല്ലേ..ശരിയാ ഉമേഷ്ജീടെ സ്ഥാനം മാറുന്നുണ്ട് ട്ടോ ;-))
(ഇനി ഞാന്‍ മാറിയിരുന്ന് രസിക്കട്ടെ.)
പ്രാപ്ര || prapra | 25-Jul-06 at 4:29 pm | Permalink
ആര്, ആരോട്, എപ്പോള്‍, എന്തിന് പറഞ്ഞൂ എന്നു കൂടി ഉമേഷ്ജി വ്യക്തമാക്കണം.
പുരാണങ്ങളിലും ഡെന്റിസ്റ്റുകള്‍ ഉണ്ടായിരുന്നോ?
jyothirmayi | 25-Jul-06 at 4:31 pm | Permalink
ഉമേഷ്ജീ,
ശ്ലോകം “ജിഹ്വേ! പ്രമാണം ജാനീഹി” എന്നാണ് തുടങ്ങുന്നത്.
(ലോട്, മധ്യമപുരുഷ, ഏകവചനം :-))
നന്ദി
ജ്യോതി.
L.G | 25-Jul-06 at 4:33 pm | Permalink
ഇതിന്റെ മലയാള പരിഭാഷ:
നാക്കേ നീ മിണ്ടരുതിപ്പോള്,
നാവേ നീ മൊഴിയരുതിപ്പോള്
ആരോമല്‍ ദന്തങ്ങള്‍ എന്റെ വായിന്റെ ഉള്ളിലിരിപ്പൂ..
ബിന്ദു | 25-Jul-06 at 4:39 pm | Permalink
ഉമേഷ്ജി അരവിന്ദന് പറഞ്ഞതു സത്യമോ? 🙁
ഈ ശ്ലോകങ്ങള്‍ ഒക്കെ മനുഷ്യരെ കളിയാക്കാന്‍ ഉള്ളതാണോയെന്നു തോന്നിപ്പോകുന്നു. സുഭാഷിതം എന്ന പേരു മാറ്റുന്നതാ നല്ലത്. 🙂 എല്ജീസെ ശ്ലോകം വന്നു തുടങ്ങിയോ? നന്നായി നമുക്കടിച്ചു പൊളിക്കാം. 😉
L.G | 25-Jul-06 at 4:46 pm | Permalink
ബിന്ദൂട്ടിയെ ഇനി നീണ്ട വാക്യങ്ങള്‍ ഇങ്ങിനെ ഒക്കെ എഴുതുന്നത് ശ്രദ്ധിച്ചു വേണം.ബിന്ദൂട്ടി എഴുതുന്നത് മൊത്തം ചിലപ്പൊ വൃത്തത്തിലൊ ചതുരത്തിലോ ഒക്കെ ആക്കി കളയും.
Viswam (ViswaPrabha) | 25-Jul-06 at 5:03 pm | Permalink
LG, ഇതു ശരിക്കും ആസ്വദിച്ചു!
ഇപ്പോള്‍ എത്ര പല്ലുണ്ട് വായില്‍?
😉
Umesh::ഉമേഷ് | 25-Jul-06 at 5:18 pm | Permalink
സൂ,
പല്ലങ്ങനെ കാണുന്നതു് അഞ്ജലി ഫോണ്ടിന്റെ ഒരു കുഴപ്പമാണു്. ഞാനിതൊരിക്കല്‍ കെവിനോടു പറഞ്ഞിരുന്നു. കാര്‍ത്തികയിലും രചനയിലും അതു ശരിയായിത്തന്നെ കാണും. യൂണിക്കോഡിനു കുഴപ്പമില്ല എന്നര്‍ത്ഥം.
പല്ല് എന്നെഴുതിയാല്‍ കുഴപ്പമില്ല. പല്ലു് എന്നു സംവൃതോകാരമിടുമ്പോഴാണു പ്രശ്നം. സംവൃതോകാരം ഇടണം ഇടണം എന്നു വിളിച്ചുകൂവി (ഇതും ഇതും കാണുക) നടക്കുന്നതുകൊണ്ടു് എനിക്കു് അതിടാതെ നിവൃത്തിയുമില്ല 🙁
പ്രാപ്രേ,
പല്ലു നാക്കിനോടു പറഞ്ഞു എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഇനിയും സംശയമോ?
ജ്യോതീ,
തെറ്റിനു മാപ്പു്. തിരുത്തിയതിനു നന്ദി.
എല്‍ജീ,
അടിപൊളി. ഞാന്‍ ഇതിനു ശ്ലോകത്തിലൊരു തര്‍ജ്ജമ ഉണ്ടാക്കിയിരുന്നു. അതിലും കലക്കന്‍ പരിഭാഷയാണിതു്. എല്‍ജി ഒരു കവയത്രിയുമാണു്, അല്ലേ?
അരവിന്ദോ, വിശ്വം 🙂
ബിന്ദു | 25-Jul-06 at 5:32 pm | Permalink
എന്നെ ശരിക്കും ഓടിച്ചു വിട്ടോ അപ്പോള്‍? അതോ കാണാത്തതോ? 🙁
L.G | 25-Jul-06 at 5:33 pm | Permalink
ബിന്ദൂട്ടിയെ നമ്മള് ഒരാത്മാവല്ലെ..ന്നൊക്കെ ഇവിടെ ഒരാളിപ്പം ഉരുളും..
ബിന്ദു | 25-Jul-06 at 5:36 pm | Permalink
അതെയതെ.
🙁
Umesh::ഉമേഷ് | 25-Jul-06 at 5:42 pm | Permalink
(ഉരുളാനുള്ള ഒരു വഴി എല്‍ജി കുളമാക്കി, ഇനിയിപ്പോ…)
അയ്യോ, ബിന്ദുവിന്റെ കാര്യം പ്രത്യേകിച്ചു പറയണോ? ബിന്ദു സുഭാഷിതത്തിന്റെ അവിഭാജ്യഘടകമല്ലേ? ദേ, ഞാന്‍ എനിക്കു നന്ദി പറഞ്ഞോ എന്നു നോക്കിക്കേ…
(ഒരുവിധം രക്ഷപ്പെട്ടു… എന്നാ തോന്നുന്നേ…)
നന്ദി, ബിന്ദൂ. (വിട്ടുപോയതാണു്)
Kumar | 25-Jul-06 at 5:44 pm | Permalink
ഞാന്‍ വന്നു. എന്നെ കടത്തിവിടുമോ ഈ വായില്‍?
വഴിപോക്കന് | 25-Jul-06 at 5:52 pm | Permalink
LG യുടെ മലയാള പരിഭാഷ കലക്കി 🙂
പ്രാപ്ര || prapra | 25-Jul-06 at 6:09 pm | Permalink
ഞാന്‍ ചോദിച്ചത് ഏത് ‘പുത്തകത്തീന്ന്’ ചൂണ്ടിയതാണ് എന്നാ. ഐ മീന്‍, കഥയുടെ കോണ്ടക്സ്റ്റ്. പല്ലിന് സംസ്കൃതം എഴുതാന്‍ അറിയില്ലല്ലൊ?
പല്ല് അടിച്ച് കൊഴിക്കും എന്നൊക്കെ പറയുന്ന പൂര്വികന്മാര് നമ്മക്ക് ഉണ്ടായിരുന്നോ?
Umesh::ഉമേഷ് | 25-Jul-06 at 6:21 pm | Permalink
ഏതു പുസ്തകത്തിലേതെന്നു് അറിയില്ല. ഇതൊരു മുക്തകമാണു്. വേറേ കോണ്ടക്സ്റ്റ് ഉണ്ടെന്നു തോന്നുന്നില്ല. പല്ലടിച്ചുകൊഴിക്കല് പ്രാചീനകാലം തൊട്ടുള്ള കലാപരിപാടിയല്ലേ? 🙂
പിന്നെ, ഭാഷ സംസ്കൃതമായതുകൊണ്ടു ശ്ലോകം അത്ര പഴയതാവണമെന്നില്ല. ഈ അടുത്ത കാലം വരെ സംസ്കൃതത്തില്‍ കവിത എഴുതുന്നവരുണ്ടായിരുന്നു. ജ്യോതിയെപ്പോലുള്ളവര് ഇപ്പോഴും എഴുതുന്നുമുണ്ടു്.
Umesh::ഉമേഷ് | 25-Jul-06 at 6:31 pm | Permalink
സൂ പറഞ്ഞ പ്രശ്നം Windows XP-യുടെ പ്രശ്നമാണു്. അഞ്ജലിയുടേതല്ല. കാര്‍ത്തികയിലും ഞാനതു കാണുന്നു.
വിന്‍ഡോസ് 2000-ത്തിലും മറ്റും ഇതില്ല. ഞാന്‍ ഈ പോസ്റ്റെഴുതിയതു വിന്‍ഡോസ് 2000-ലാണു്. അതുകൊണ്ടു കണ്ടില്ല.
വ്വു് (വ്വ്), യ്യു് (യ്യ്) തുടങ്ങിയവയ്ക്കും ഈ പ്രശ്നമുണ്ടു് എന്നു കെവിന് പറയുന്നു. കള്ളു് എന്നതിനു പ്രശ്നമില്ല എന്നു പെരിങ്ങോടനും. കള്ളിനില്ലാത്ത പ്രശ്നം പല്ലിനെന്തെടേ?
സന്തോഷ് | 25-Jul-06 at 6:39 pm | Permalink
ഈ പ്രശ്നങ്ങള്‍ (ല്ലു്, വ്വു്, യ്യു്) വിസ്തയില്‍ പരിഹരിച്ചിട്ടുണ്ട്.
Adithyan | 25-Jul-06 at 7:49 pm | Permalink
ദന്തഃ ഇതി പ്രാര്‍ത്ഥയതേ :->ഇതി പ്രാര്‍ത്ഥയതേ ദന്തോ മാ വദ ബഹു :->ബഹു മാ വദ
ത്വയാ കൃതേ അപരാധേ :->ത്വയാऽപരാധേ തു കൃതേ
മമ സ്ഥാനഭ്രംശഃ ഭവേത് :->സ്ഥാനഭ്രംശോ ഭവേന്മമ.
ഇതു ഞാന്‍ പറഞ്ഞതു തന്നെ. അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിരിയ്ക്കുന്നു. ഹ്മ്മ്… ഒരു രണ്ടൂന്നെണ്ണം കൂടെ കാണട്ടെ. ഞാനും തുടങ്ങാം…
രാജേഷ് | 26-Jul-06 at 1:52 am | Permalink
ഉമേഷ്,
ഇത് ഒരൊറ്റ പല്ലുള്ള ഒരാളുടെ വായിലെ കാര്യം. പല പല്ലുള്ള ഒരു വായില്‍ നടന്നതു കാണുക.
Umesh::ഉമേഷ് | 26-Jul-06 at 5:26 am | Permalink
രാജേഷ് വര്‍മ്മയുടെയും എന്റെയും ഓരോ പരിഭാഷ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തിരിക്കുന്നതു കൂടി ദയവായി വായിക്കുക.
കുറുമാന് | 26-Jul-06 at 5:30 am | Permalink
ഇതിപ്പോഴാ വായിച്ചത്. കൊള്ളാം………എന്റെ ഒരു പല്ല് ഡാക്കിട്ടര് കഴിഞ്ഞമാസം ചവിട്ടി പറിച്ചു. അതിനാല്‍ നാക്കിനെ കുറ്റം പറയാന്‍ പറ്റില്ല.
LG യുടെ വേര്‍ഷന്‍
നാക്കേ നീ മിണ്ടരുതിപ്പോള് വായിച്ച് തലയറഞ്ഞ് ചിരിച്ചു
കെവി | 26-Jul-06 at 8:12 am | Permalink
കൊള്ളാലോ വീഡിയോണ്
ഇടിവാള്‍ | 26-Jul-06 at 8:27 am | Permalink
പല്ലൊക്കെ കൊഴിഞ്ഞ വയസ്സാം കാലത്ത് എന്തുമാവാമെന്നൊരര്ത്ഥം കൂടിയുണ്ടോ ഇതിനു ??
Umesh::ഉമേഷ് | 26-Jul-06 at 7:32 pm | Permalink
സന്തോഷിന്റെ പരിഭാഷ ഇവിടെ.
Umesh::ഉമേഷ് | 08-Aug-06 at 10:50 pm | Permalink
കുട്ടപ്പായി അയച്ചു തന്ന ശ്ലോകവും ചേര്‍ത്തു.
Praveen karoth | 20-Oct-12 at 8:20 pm | Permalink
പല്ല് ചൊല്ലുന്നു നാക്കൊടായ്
ചൊലീടോല്ല നീയേറെഎന്ന്
ചോന്നതീലോന്നു പിഴച്ചെന്നാല്‍
കടപുഴകാന്‍ വിധി നമുക്കെടോ