കമന്റുകളില്‍ പല തവണ പരാമര്‍ശിക്കപ്പെട്ട ഒരു ശ്ലോകം. ഇവിടെക്കിടക്കട്ടേ.
മര്‍ക്കടസ്യ സുരാപാനം
മദ്ധ്യേ വൃശ്ചികദംശനം
തന്മദ്ധ്യേ ഭൂതസഞ്ചാരം
കിം ബ്രൂമോ വൈകൃതം സഖേ?
അര്‍ത്ഥം:
സഖേ, | : | സുഹൃത്തേ, |
മര്‍ക്കടസ്യ | : | കുരങ്ങന്റെ |
സുരാപാനം | : | കള്ളുകുടി |
മദ്ധ്യേ വൃശ്ചികദംശനം | : | (അതു പോരാഞ്ഞു) മൂട്ടില് തേളു കുത്തിയതു് |
തന്മദ്ധ്യേ ഭൂതസഞ്ചാരം | : | (അതും പോരാഞ്ഞു) ബാധ കൂടിയതു് |
വൈകൃതം കിം ബ്രൂമഃ | : | കോലാഹലം എന്തു പറയാന്‍? |
സ്വതേ തന്നെ ബഹളക്കാരനായ കുരങ്ങന് കള്ളുകുടിച്ചാല്‍ എങ്ങനെയിരിക്കും? പോരാത്തതിനു മൂട്ടില് തേളു കുത്തിയാലോ? അതും പോരാത്തതിനു അവനെ ഭൂതം ബാധിച്ചാലോ?
ഒരു നിവൃത്തിയുമില്ലാത്ത ബഹളത്തിനെ പരാമര്‍ശിക്കാന്‍ സാധാരണയായി പറയുന്ന ശ്ലോകം. തങ്ങളുടെ ക്ലാസ്സിനെപ്പറ്റി ഇതു പറയാത്ത മലയാളാദ്ധ്യാപകര്‍ കുറയും.
എന്റെ തന്നെ ഒരു പരിഭാഷ:
കള്ളു മോന്തും കുരങ്ങന്റെ
മൂട്ടില് തേളു കടിച്ചതും
ബാധ കൂടിയതും പാര്‍ത്താല്‍
എന്തു വൈകൃതമെന്‍ സഖേ?
Umesh::ഉമേഷ് | 24-Jul-06 at 6:15 pm | Permalink
സുഭാഷിതം: മര്‍ക്കടസ്യ സുരാപാനം…
Su | 24-Jul-06 at 6:29 pm | Permalink
🙂 അതെ എന്തു പറയാന്‍? സഹിക്കുക തന്നെ 😉
ഏവൂരാന് | 24-Jul-06 at 6:45 pm | Permalink
ഉമേഷേ,
എപ്പോള്‍ കള്ള് കുടിച്ചു? എവിടെ വെച്ച് തേള് കടിച്ചു? ആരുടെ ഭൂതം ബാധിച്ചിരിക്കുന്നു? ആവോ?
സാരമില്ല, കാലം മായ്ക്കാത്ത മുറിവുകളുണ്ടോ? കാലം ഒടിയ്ക്കാത്ത മുള്ളുകളുണ്ടോ? അതു വരെ എവിടേലും മുറുകേ പിടിച്ചിരി. 🙂
Umesh::ഉമേഷ് | 24-Jul-06 at 6:51 pm | Permalink
ഏവൂരാനേ,
ഞാനല്ല കള്ളുകുടിച്ചതു്. പിന്നെ, എനിക്കു് ഈ ഗതി വരാന്‍ കള്ളിന്റെ ആവശ്യമില്ല. എനിക്കു പറ്റിയ ശ്ലോകാര്‍ദ്ധം ഇതാ താഴെ:
മന്ദന്നു കാശു കിട്ടീടില്‍
മദ്യപിക്കാതെ മത്തനാം…
ഏ. ആര്. രാജരാജവര്മ്മയുടേതാണു് ഇതു്.
ശനിയന്‍ | 24-Jul-06 at 6:53 pm | Permalink
തേളുകുത്തിയാല്‍ കോലമെന്തെടോ
മദ്യപിച്ചീടിന കുരങ്ങനെയിന്നു?
അതിന്നു മേളിലായിന്നു ബാധ കേറിയാല്‍
ഉണ്ടായ വൈകൃതം പറയാവതാവുമോ?
ഞാന്‍ ഓടി..
🙂
L.G | 24-Jul-06 at 7:06 pm | Permalink
ഇത്രേം മനുഷ്യന്മാരിവിടെ തേരാ പാരാ നടക്കുമ്പൊള്‍…പാവം കുരങ്ങനെ ഇതില്‍ പരാമര്‍ശിച്ചതില്‍ ഞാന്‍ പ്രതിഷേദ്ധിക്കുന്നു..
Adithyan | 24-Jul-06 at 7:13 pm | Permalink
സംസ്കൃതം എഴുതുന്നതിന്റെ ഗുട്ടന്‍സ് ഏകദേശം പിടികിട്ടി. ഇനി രണ്ടുമൂന്നു സുഭാഷിതങ്ങള്‍ കൂടി വായിച്ചാല്‍ ഞാന്‍ എഴുതി തുടങ്ങും…
“വൈകൃതം കിം ബ്രൂമഃ“ എന്നത് പദ്യത്തിലാവുമ്പോ അവിടേം ഇവിടേം ഒക്കെ വാക്കുകള്‍ തിരിച്ചും മറിച്ചും എഴുതുക.
“കിം ബ്രൂമോ വൈകൃതം “ എന്നാവും.
പിന്നെ ആഹാ, അഹോ എന്നൊക്കെ ഇടയ്കു ചേര്‍ക്കുക.
ഓടോ: ദേ, എല്‍ജിയെ എന്തോ വിളിക്കണം എന്നു എല്‍ജി പരാതി പറയുന്നു. ഒന്നു വിളിച്ചേരെ.
Adithyan | 24-Jul-06 at 7:14 pm | Permalink
ഗുരുവേ, ഞാന്‍ ഒരു കമന്റിട്ടു. അതു വന്നില്ല. സ്പാമായോ?
Umesh::ഉമേഷ് | 24-Jul-06 at 8:12 pm | Permalink
ഇതിനു ശനിയന്റെ വകയായി ഒരു ഹാസ്യാനുകരണം. ശനിയന്റെ ആശയത്തിനെ ഞാന്‍ ശ്ലോകത്തിലാക്കി. അത്രമാത്രം.
(ശനിയന്റെ ആശയം, ഉമേഷിന്റെ പായ്ക്കിംഗ്)
മടി മൂത്തോന്റെ മണ്ടയ്ക്കു
ബ്ലോഗുവായന കേറവേ
ഓഫുടോപ്പിക്കുമായീടില്
ജോലി തന് കാര്യമെന്തെടോ?
🙂
Adithyan | 24-Jul-06 at 8:15 pm | Permalink
njaan ivide 2 comment vechu.. spam aayi.. onnu nokkumo? ennittu ithu delete cheyyumo?
ബിന്ദു | 24-Jul-06 at 8:26 pm | Permalink
ഇതു ശനിയന്‍ ആരേയാ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കണം.
ഉമേഷ്ജി ഇതു ഞങ്ങളുടെ മലയാളം മാഷല്ല ചൊല്ലിയിരുന്നത്, മാര്‍ക്കെറ്റിങ്ങിന്റെ മാഷായിരുന്നു. സാറിന്റെ ഭാഷയില്‍
“ഒന്നാമതേ ഫൈനലിയര്‍ സ്റ്റുഡന്റ്സ്,മാര്‍ക്കെറ്റിങ്ങിന്റെ ക്ലാസ്സും, പോരാത്തതിനു ഉച്ചയൂണു കഴിഞ്ഞുള്ള നേരം, കൂട്ടത്തില്‍ മുകളില്‍ കറങ്ങുന്നഫാനും “.
🙂
Umesh::ഉമേഷ് | 24-Jul-06 at 11:09 pm | Permalink
ശനിയന്‍ ഉദ്ദേശിച്ചതു് ആദിത്യനെ ആയിരിക്കും ബിന്ദൂ. എനിക്കു മടിയില്ല, ബിന്ദുവിനു ജോലിയില്ല, ശനിയനു് ഓഫ്ടോപ്പിക്കുമില്ല. മൂന്നുമുള്ള കുന്നിക്കുരു ആദിത്യന് മാത്രം.
ഇനി ഇതൊക്കെ ഇവര്‍ക്കൊക്കെ ഉണ്ടെങ്കിലും സാരമില്ല. ഇതു് ആദിത്യനെപ്പറ്റിത്തന്നെ!
🙂
Umesh::ഉമേഷ് | 24-Jul-06 at 11:13 pm | Permalink
“ഒന്നാമതേ ഫൈനലിയര്‍ സ്റ്റുഡന്റ്സും,
മാര്‍ക്കറ്റു കാര്യങ്ങളിലുള്ള ക്ലാസ്സും,
പോരാഞ്ഞു ലഞ്ചൊട്ടു കഴിഞ്ഞ നേരം,
കൂട്ടത്തില്‍ മേലേ തിരിയുന്ന ഫാനും..”
എന്നതു് ഇന്ദ്രവജ്രവൃത്തത്തിലൊരു ശ്ലോകമാണല്ലോ ബിന്ദൂ. മാഷ് കവിയായിരുന്നോ?
L.G | 24-Jul-06 at 11:18 pm | Permalink
ഓ…അപ്പൊ എന്നെ ഇത്ര പെട്ടെന്ന് മറന്ന്വല്ലെ ഉമേഷേട്ടന്? 🙁
Umesh::ഉമേഷ് | 24-Jul-06 at 11:25 pm | Permalink
എല്‍ജിക്കും ജോലിയൊന്നുമില്ലല്ലോ. ബിന്ദുവെന്നു പറഞ്ഞാല്‍ എല്ജിയുമുണ്ടു്. രണ്ടു ശരീരവും ഒരാത്മാവുമല്ലേ നിങ്ങള്‍?
(എനിക്കുരുളാനറിയാമെന്നു മനസ്സിലായില്ലെ?)
എന്റെ ബ്ലോഗിലെങ്ങാനും ഓഫ്ടോപ്പിക്കുമായി വന്നാലുണ്ടല്ലോ… ങാഹാ, അപ്പോള്‍ കാണാം…
Adithyan | 24-Jul-06 at 11:25 pm | Permalink
എന്ത് എന്ത് എന്ത്?
മനുഷ്യനു മനസിലാവാത്ത കൊറെ ശ്ലോകം എഴുതിയിട്ട് അതിന്റെ അര്‍ത്ഥമാണെന്നും പറഞ്ഞ് വേറേ ഒരു ശ്ലോകത്തിലേയ്ക്ക് ലിങ്ക് കൊടുത്തിരിയ്ക്കുന്നു. പസ്റ്റ്. ഇനി ഒന്നു പറഞ്ഞെ, എന്നെ ചീത്ത വിളിച്ചതാണോ അതോ ഞാന്‍ കിടിലമാണെന്നു പറഞ്ഞതാണോ? അതറിഞ്ഞിട്ടു വേണം എനിക്ക് അടുത്ത കമന്റിനെപ്പറ്റി ആലോചിയ്ക്കാന്‍…
ഇനി അഥവാ ഇതു എന്നെ ചീത്തപറഞ്ഞോണ്ടുള്ളതാണേ എന്റെ പ്രത്യാക്രമണത്തിന്റെ വാമപ്പ് ഇവിടെ തുടങ്ങുന്നു -> മടി ആര്‍ക്കാന്നു നമ്മക്കെല്ലാര്ക്കുമറിയാമേ, ഏവൂരാന് ഒരു സെര്‍വറു ചോദിച്ചിട്ട് മടികാരണം അത് ഫോര്‍മാറ്റ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാതിരുന്നത് ഞാനൊന്നുമല്ലേയ്… 😉
Umesh::ഉമേഷ് | 24-Jul-06 at 11:30 pm | Permalink
ഒബ്ജക്ഷന് യുവറോണര്‍. ഇവിടെ കക്ഷി മടിയെയും അറിവില്ലായ്മയെയും തമ്മില്‍ കണ്‍ഫ്യൂസ്ഡ് ആകുന്നു.
ഞാന്‍ മൂന്നു തവണ നോക്കിയതാ മാഷേ. ശരിയാകണ്ടേ? എന്റെ അളിയന്റെ പഴയ കമ്പ്യൂട്ടറും കുളമാക്കി. എന്റെ കമ്പ്യൂട്ടറും കുളമായി. ഉബുണ്ടു മാത്രം ഓടീലല്ലോ, പ്രേമചകോരീ…
L.G | 24-Jul-06 at 11:39 pm | Permalink
ഹയ്..എന്നേയും ബിന്ദൂട്ടിനേം അങ്ങിനെ പറഞ്ഞത് എനിക്ക് പിടിച്ചു..അതുകൊണ്ട് വെറുതെ വിട്ടേക്കുന്നു..
പിന്നേയ്… സി.ഐ.ഡി പണി എന്നോട് വേണ്ട..
ഇതു പെങ്കൊച്ച് വേറെയാ ;)..
ഒരു സി.ഐ.ഡി ടെ മോളാണ് ഞാന്‍! 🙂
Adithyan | 24-Jul-06 at 11:40 pm | Permalink
നിന്നെ മാത്രം കണ്ടില്ലല്ലോ, നീ മാത്രം വന്നില്ലല്ലോ ഉബുണ്ടു ച്ചക്കോരീീീ
എനിക്കു വയ്യാാായ്യേ!! =))
ഹഹ്ഹാഹ്ഹ്ഹ്ഹഹ്ഹ്ഹ്ഹാഹ്…. =))
Adithyan | 24-Jul-06 at 11:44 pm | Permalink
കോട്ടയം നവഫാവന തിയേറ്റേഴ്സിന്റെ ഏറ്റവും പുതിയ നാടകം
ഒരു സി.ഐ.ഡി യുടെ മകള്‍
ജ്ഛില്ല്ല്!!!!
Umesh::ഉമേഷ് | 24-Jul-06 at 11:44 pm | Permalink
സി. ഐ. ഡി. സംഭവം മനസ്സിലായില്ല.
ഓഫ്ടോപ്പിക്കാണോ?
Umesh::ഉമേഷ് | 24-Jul-06 at 11:46 pm | Permalink
“ഡ്രാക്കുളയുടെ മകള്‍” എന്നൊരു നോവലുണ്ടു് – കോട്ടയം പുഷ്പനാഥിന്റെ.
അതുപോലാണോ?
Adithyan | 24-Jul-06 at 11:48 pm | Permalink
ഡ്രാക്കുളയുടെ മകള്‍ ജയന്റ് റോബോട്ട് കാണുന്നതിനെപ്പറ്റിയും ഡ്രാക്കുള അതു കഴിഞ്ഞ് ചെവിയ്ക്കു പിടിക്കുന്നതിനെപ്പറ്റിയും ഒക്കെ ഈയിടെ ആരോ ഇവിടെ ആത്മകഥ എഴുതുന്നുണ്ടായിരുന്നല്ലോ… 😉
ബിന്ദു | 25-Jul-06 at 12:26 am | Permalink
ഉമേഷ്ജി സാറു കവിയാണോ എന്നറിഞ്ഞുകൂടാ, മന്ത്രവാദമൊക്കെ ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അക്ച്വലി സാറിത് വര്ത്തമാനരൂപേണ ആണ് പറഞ്ഞിരുന്നത്.മര്‍ക്കടസ്യ ആദ്യം ചൊല്ലും.ബാക്കിയെല്ലാം ഞങ്ങള്‍ക്കു മനസ്സിലാവും.;)
ഞാനെഴിതിയതൊരു ശ്ലോകം പോലെ തോന്നിയോ? ഹോ.. ജീവിതത്തില്‍ ആദ്യായിട്ടു ഞാനൊരു ശ്ലോകം എഴുതി!! 🙂 എന്തു വൃത്തമാണെന്നാണ് പറഞ്ഞത്? ഇന്ദ്രവജ്രമോ?? കേട്ടിട്ടുകൂടിയില്ലാത്ത ഒരു വൃത്തത്തില്‍ ഒരു ശ്ലോകം എഴുതി !!
🙂
Umesh::ഉമേഷ് | 25-Jul-06 at 12:37 am | Permalink
അത്രയ്ക്കങ്ങട് വേണ്ടാ ബിന്ദുവേ. ബിന്ദു പറഞ്ഞതു ഞാനൊരു തിരിമറി നടത്തിയിട്ടാണു് അതു് ഇന്ദ്രവജ്ര ആയതെന്നു ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും.
ഇന്ദ്രവജ്ര എന്നാല്‍ “കേള് ഇന്ദ്രവജ്രയ്ക്കു തതം ജഗംഗം”. –v–vv-v– എന്നു ലക്ഷണം(- : ഗുരു, v: ലഘു).
“കേട്ടീലയോ കിഞ്ചനവര്‍ത്തമാനം” ഈ വൃത്തത്തിലാണു്. സുഭാഷിതത്തിലെ “കാര്യേഷു മന്ത്രീ കരണേഷു ദാസീ…”, “അശ്വപ്ലവാഞ്ചാംബുദഗര്വ്വിതഞ്ച…” എന്നിവ ഈ വൃത്തത്തിലാണു്. ചൊല്ലിനോക്കിയാല്‍ മനസ്സിലാവും.
“ഛന്ദശ്ശാസ്ത്ര”ത്തില്‍ വസന്തതിലകത്തിനു ശേഷം ഇതിനെപ്പറ്റി എഴുതാനാണു വിചാരിച്ചതു്. ഇതുവരെ പറ്റിയില്ല.
Umesh::ഉമേഷ് | 25-Jul-06 at 12:40 am | Permalink
അശ്വപ്രവാഞ്ചാംബുദ… ശ്ലോകത്തിന്റെ മൂന്നാമത്തെ വരി ഇന്ദ്രവജ്രയല്ല, ഉപേന്ദ്രവജ്രയാണു്. അതിനാല്‍ ആ ശ്ലോകത്തിന്റെ വൃത്തം ഉപജാതിയാണു്.
ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും തമ്മില്‍ ആദ്യത്തെ അക്ഷരത്തിനേ വ്യത്യാസമുള്ളൂ. ഇന്ദ്രവജ്രയ്ക്കു ഗുരു. ഉപേന്ദ്രവജ്രയ്ക്കു ലഘു.
Adithyan | 25-Jul-06 at 12:50 am | Permalink
ബിന്ദ്വേച്ചി ഒരു കിടിലം തന്നെ ആദ്യത്തെ ശ്ലൊകം തന്നെ ഉപേന്ദ്ര വര്‍മ്മ, ഇന്ദ്ര വര്‍മ്മ, അതും പോരാഞ്ഞിട്ട് ഉപജാതിയും…. ഹോ… വൃത്തങ്ങള്‍ എടുത്ത് അമ്മാനമാടുവല്ലിയോ…
ആക്ചുവലി ബിന്ദ്വേച്ചീ, ഈ വര,വി,വര,ഡബ്ലിയു,വര,വി (–v–vv-v–) എന്നൊക്കെ മേളില് ഹെഡിംഗ് ആയി എഴുതിയിട്ട് അതിന്റെ താഴെ വരികള്‍ എഴുതിയതാണോ? ആതോ ഇതൊക്കെ മനക്കണക്കായി ചെയ്തതാണോ?
ഹോ കിടിലം തന്നെ.
Umesh::ഉമേഷ് | 25-Jul-06 at 12:57 am | Permalink
ഒരു അറിയിപ്പു്:
മുകളില്‍ ആദിത്യന് ഇട്ട 7, 8, 10 എന്നീ കമന്റുകള്‍ ആദ്യം സ്പാമായിപ്പോയവയാണു്. അവ പിന്മൊഴികളിലോ പിന്മൊഴി ബ്ലോഗിലോ ഒന്നും വന്നിട്ടില്ല. ഓഫ്ടോപ്പിക് ആസ്സോസിയേഷന്‍ അംഗങ്ങള്‍ അതുകൂടി വായിക്കേണ്ടതാണു്.
(അറിയിപ്പു കഴിഞ്ഞു).
ആദിത്യാ, അതു ഡബ്ലിയൂ അല്ല, രണ്ടു വി ആണു്. ഒന്നു കൂടി നോക്കിക്കേ.
ബിന്ദു | 25-Jul-06 at 1:02 am | Permalink
ആദിയൊന്നും മിണ്ടണ്ട, കൂട്ടു വെട്ടി. 🙂
ഞാന്‍ ആദ്യം വായിച്ചതു ഇന്ദ്രജയെന്നാണ്. :)) അടുത്തതിനി വാണീ വിശ്വനാഥാണോയെന്നോര്ത്തു. 😉
ഞാനല്ല, ഉമേഷുമാഷു തന്നെ ശ്ലോകം എഴുതിയത്. മതിയോ? 🙂
Adithyan | 25-Jul-06 at 1:09 am | Permalink
പ്രശ്നമായോ
“ഞാന്‍ പുലിയാണ്”, “ഇതു പെങ്കൊച്ച് വേറെയാ “ എന്നൊക്കെ മോളില് എല്‍ജിയേച്ചി പറയുന്നതു കേട്ട് വെറുതെ ഒന്നു ഡ്രാക്കൂ-ന്നൊക്കെ വിളിച്ചു നോക്കിയതാ… എല്‍ജിയേച്ചി പിണങ്ങീന്നു തോന്നുന്നു. എല്ജിയേച്ചിയേ, ലേലു അല്ലി. 🙁
ഇപ്പൊ ദാ ബിന്ദ്വേച്ചിയും. ഇവിടെ എന്താ ഇപ്പോ പ്രശ്നം? ഞാന്‍ നല്ലതല്ലേ പറഞ്ഞൊള്ളു. ആദ്യം തന്നെ കുറെ വര്മ്മയിലൊക്കെ എഴുതിത്തെളിഞ്ഞു എന്നു പറയുന്നതൊരു കുറ്റാ?? 🙂
പീസ്, സോറി പീഎസ്: അതേ ഉമേഷ്ജീ, ഈ മാതിരി ഉള്ള സിമ്പിള്‍ മിസ്റ്റെയ്ക്ക്സ് ഒക്കെ എന്നെ മെയില്‍ ചെയ്ത് അറിയിച്ചാപ്പോരെ? ഞാന്‍ പേഴ്സണലായിട്ടു തിരുത്തൂലെ? ഇതിപ്പൊ നാട്ടുകാരു മൊത്തം അറിഞ്ഞല്ലോ 🙁
L.G | 25-Jul-06 at 2:07 am | Permalink
പിണങ്ങേ? ഞാനൊ ..എന്റെ ആദിക്കുട്ടിയോടൊ…
കഭി നഹീീീം.. ആദിക്കുട്ടിക്ക് കപ്പ ഇഷ്ടാണൊ? ഞാനൊരു കപ്പ പോസ്റ്റ് ഇഞ്ചിമാങ്ങേല്‍ ഇടാന്‍ പോയതാ..അന്നേരം ബിന്ദൂട്ടി ഒരു ശ്ലോകം വരെ എഴുതിക്കളഞ്ഞു…
ഉമേഷേട്ടാ..തെറ്റൊക്കെ ഇവിടെ തിരുത്തിയാല്‍ മതി..ഞാന്‍ ചമ്മണ പോലെ ബാക്കി ഉള്ളോരും ചമ്മട്ടെ..
Kumar | 25-Jul-06 at 2:34 am | Permalink
ബുഹു ഹാ ഹാ ഹാ … ഹാ ഹാ.
കണ്ടു പിടിച്ചു. ഗൂഢാലോചന മുഴുവന്‍ കണ്ടുപിടിച്ചു.
ആദി തെയ്യാ, എല്‍ജി, ബിന്ദു, ഓഫ് ടോ യൂണിയനില്‍ അംഗത്വം തരാം എന്നും പറഞ്ഞ് എന്റെ കയ്യില്‍ നിന്ന് കാശും വാങ്ങി മുങ്ങിയിട്ട് ഇവിടെ ഒളിച്ചു വന്നിരുന്ന് ഓഫ് അടിച്ചുകളിക്കുകയാണോ?
നിങ്ങളെ പിന്തുടര്ന്ന് വന്നപ്പോഴല്ലേ കള്ളിവെളിച്ചത്താവുന്നത്..
നിങ്ങളുടെ നേതാവിനെ കിട്ടി. ഹിന്ദി സിനിമയിലെ വില്ലന്മാരെ പോലെ ഒറ്റക്കണും മറച്ച് ഒരു കയ്യില്‍ നിറതോക്കും മറുകയ്യില്‍ നിറതൂലികയും പിടിച്ചിരിക്കുന്ന ഉസ്താദ് ഉമേഷില്ലാ ഖാന് (ടട്ടട്ടാ… ടട ടട ടാ..)
മാഷേ, നിങ്ങളായിരുന്നല്ലേ ഈ മൂന്നു കുട്ടിക്കുരങ്ങുകളെ കൊണ്ട് (രൂപം കണ്ടിട്ട് പറഞ്ഞതല്ല, ഒരു അലങ്കാരത്തിനു പറഞ്ഞതാ)എന്റെ കയ്യില്‍ നിന്നു ചൂടു ഡോളര്‍ വാരിച്ചത്?
ഒന്നുകില്‍ ഓഫ് അല്ലെങ്കില്‍ കാശ്. എന്തെങ്കിലും കൊണ്ടേ ഞാനിവിടുന്നു പോവൂ.. “അമ്മേണ തന്നെ!“
L.G | 25-Jul-06 at 2:38 am | Permalink
ഹിഹിഹി ഉമേഷില്ലാ ഖാന്…ഹിഹി..എനിക്കതു ഇഷ്ടപ്പെട്ടു… ആദീനെ കണ്ടിണ്ടുന്ന് തോന്നണ് കുമാറേട്ടന്.എന്നേയും ബിന്ദൂട്ടിനേയും ഏതായാലും കണ്ടിട്ടില്ല..ഞങ്ങള്‍ ആദീടെ പോലെയല്ല കുമാറേട്ടാ ഇരിക്കണെ. 🙂
Adithyan | 25-Jul-06 at 2:41 am | Permalink
ഗുരുവിന്റെ നെഞ്ചത്ത് അഭ്യാസം പഠിയ്ക്കുക എന്നതൊരു ഭാഗ്യമാണല്ലോ… ഞങ്ങള്‍ അതണീ ചെയ്തോണ്ടിരിയ്ക്കുന്നു….
വെല്‍ക്കം കുമാറേട്ടാ… വരൂ ഇരിക്കൂ, ഇരുന്നിട്ട് ഇന്ദ്രജയിലോ വാണീവിശ്വനാഥിലോ ഒക്കെ ഒരു ശ്ലോകം എഴുതൂ… വളരെ എളുപ്പമാണ് – ഒരു വാചകം എഴുതുക, വാക്കുകള്‍ റാന്‍ഡമായി അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇടുക…
Kumar | 25-Jul-06 at 2:43 am | Permalink
L G, അപ്പോള്‍ നിങ്ങള്‍ ആദിയെക്കാളും വൃത്തികേടാണോ കാണാന്‍?
ആദിയെ കണ്ടു. കുഴപ്പമില്ല, വോക്കെ. വെറുതെ കാണാന്‍ വേണ്ടി കാണാം അത്രതന്നെ. (എന്റെ അത്ര ഐശ്വര്യവും, സൌന്ദര്യവും, ഗളഗള ഗ്ലാമറും, ഒന്നും മറ്റാര്‍ക്കും കിട്ടുന്നില്ല. എന്തു ചെയ്യാം.)
അതേയ്, ഇവിടെ എന്താ ഓഫ് ഉത്സവത്തിനു പന്തലിട്ടേയ്ക്കുവാണോ?
ബിന്ദു | 25-Jul-06 at 2:46 am | Permalink
അതേയ്.. ആ കുമാറിനോടൊരു മറുപടി പറയാന്‍ ഞാന്‍ വിളിച്ചതല്ലെ, വന്നില്ലല്ലൊ. 🙂 ഇനി ഞാന്‍ ശ്ലോകമേ എഴുതുന്നുള്ളൂ ഉമേഷ്ജിയുടെ കൂട്ടത്തില്‍. അപ്പോഴേ ഉമേഷ്ജി.. ഈ മലയാളശ്ലോകത്തില്‍ ഇംഗ്ലീഷ് വന്നാല്‍ അതൊരു അഭംഗിയല്ലേ? അതിങ്ങനെ ആയാലോ?
“ഒന്നാമതേ വര്‍ഷാവസാന കുട്ടികള്‍(സമയം)
വിപണന കാര്യങ്ങളിലുള്ള പാഠം
പോരാഞ്ഞിട്ടൂണു കഴിഞ്ഞ നേരം
കൂട്ടത്തില്‍ മേലേ തിരിയുന്ന പങ്ക.”
ഇപ്പോള്‍ വൃത്തം അതു തന്നെയാണോ?
🙂
ബിന്ദു | 25-Jul-06 at 2:50 am | Permalink
അയ്യോ.. കുമാറു വന്നതു കണ്ടില്ലായിരുന്നു ട്ടോ. വെല്‍കം വെല്‍കം!:)
Kumar | 25-Jul-06 at 2:57 am | Permalink
അയ്യോ ബിന്ദു ഇത്രയും വലിയ ആളായ വിവരം ഞാന്‍ അറിഞ്ഞില്ല.
ബിന്ദു ഇതൊരുവക ആധുനിക കവിത പോലുണ്ടല്ലോ!
ബിന്ദു ഇതില്‍ വൃത്തമില്ല. ഒരു ചെറിയ ചതുരം ഉണ്ട്.
വൃത്തത്തില്‍ ആ കവിത ഞാന്‍ എഴുതിത്തരാം.
“വര്‍ഷാവസാന പങ്ക. (തീരെ സമയം ഇല്ല)
കൂട്ടത്തില്‍ മേലേ തിരിയുന്ന കുട്ടികള്‍
വിപണനകാര്യം കഴിഞ്ഞ നേരം
പോരാഞ്ഞിട്ടുള്ള പാഠം. ഠം. ഠം.“
ഹോ, എന്തൊരു വൃത്തം. ഇതു പ്രിന്റ് എടുത്ത് പോയിരുന്ന് കാണാതെ പഠിക്കൂ.
Adithyan | 25-Jul-06 at 2:58 am | Permalink
വെറുതെ കാണാന്‍ വേണ്ടി കാണാം-ന്നോ?
ഇപ്പോ അങ്ങനെയായോ? ആദ്യം ഫോട്ടൊ കണ്ടിട്ട് നീ എന്തു ഫിലിംസ്റ്റാറിന്റെ ഫോട്ടോ തന്ന് എന്നെ പറ്റിക്കുവാണൊന്നൊക്കെ ചോദിച്ചിട്ട്, ഇപ്പം മാറ്റിപ്പറയുന്നോ?
L.G | 25-Jul-06 at 3:02 am | Permalink
ആദീക്കുട്ടീ..പ്ലീസ്..എന്നാ എന്നേയും കാണിക്കൂ ഫോട്ടോ..എനിക്ക് കാണാന്‍ ശരിക്കും കൊതിയാവണു..പ്ലീസ്.പ്ലീസ്..
L.G | 25-Jul-06 at 3:03 am | Permalink
കുമാറേട്ടാ
ആ ശ്ലോകത്തില്‍ ‘പാഠം. ഠം. ഠം‘ എന്ന് എഴുതിയൈരിക്കുന്നത് ശരിയാണൊ? കണ്ടിട്ട് കുറേ പാറക്കല്ലുകള്‍ കൂട്ടി വെച്ച പോലെ ഇരിക്കണു?
Adithyan | 25-Jul-06 at 3:04 am | Permalink
മായ്ച്ചു കളഞ്ഞു മായ്ച്ചു കളഞ്ഞ്… 😉 ഫോട്ടോ ഇല്ല.. ഞാന്‍ വക്കാരിക്കു പഠിച്ചോണ്ടിരിക്കുവാ….
ഞാന്‍ ചുമ്മാ കുമാറേട്ടന് പറഞ്ഞ ഡൈലോഗിനു മറു ഡൈലോഗ് അടിച്ചതല്ലേ… ഫോട്ടോ ശരിയ്ക്കും ഇല്ല :))
ബിന്ദു | 25-Jul-06 at 3:09 am | Permalink
ആഹാ, ഉമേഷ്ജി വന്നിട്ടിതിനൊരു തീരുമാനമാവട്ടെ. 🙂
ഫോട്ടോ ഇടുകയാണെങ്കില്‍ ആദി, കൂടണോ വേണ്ടയോ എന്നു തീരുമാനിക്കാം. ഒരു ചാന്‍സ്
mullappoo | 25-Jul-06 at 4:02 am | Permalink
ആഹാ.. എല്ലാരും ഇവിടാണല്ലേ..
തട്ടകം ഇങ്ങോട്ടു മാറ്റിയ വിവരം പറയണ്ടായോ…?
അപ്പോള്‍ പറഞ്ഞു വന്നതു….
രാജ് നായര്‍ | 25-Jul-06 at 6:33 am | Permalink
ഉമേഷിന്റെ പോസ്റ്റ് വായിച്ചു ചിന്തിക്കാം, അതിനു വരുന്ന കമന്റൊക്കെ വായിച്ചു ചിരിക്കാം. ഗുരുകുലം ഉഷാറാവുന്നു 🙂
Kumar | 25-Jul-06 at 6:56 am | Permalink
LG യെ ആദിത്യന്റെ ഫോട്ടോ ഇവിടെ ഉണ്ട്. ആദിത്യാ എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ ചിത്രം ഞാന്‍ കാട്ടിക്കൊടുക്കുന്നു.
ഇനി കുറച്ചുനേരത്തേക്ക് ഞാന്‍ ഈ നാട്ടുകാരനല്ല. അപ്പോള്‍ എല്ലാം പറഞ്ഞപോലെ!
സിദ്ധാര്ത്ഥന് | 25-Jul-06 at 8:48 am | Permalink
ആഹാ! കുഞ്ഞുണ്ണിമാഷും കുട്ട്യോളും. മാഷു് ആനപ്പുറത്താണെന്നതൊഴിച്ചാല് ഇതല്ലോ മാതൃകാവിദ്യാലയം.
ഇതിന്റെ നാലാമത്തെ വരി
“യദ്വത് തദ്വത് ഭവിഷ്യതി” എന്നും
“യദ്വാ തദ്വാ ഭവിഷ്യതി” എന്നുമൊക്കെയാണു് ഞാന്‍ കേട്ടിട്ടുള്ളതു് ഉമേഷ്മാഷേ. സംസ്കൃതത്തില്‍ കേമനായതോണ്ടു് ഇതുവല്ല മണ്ടത്തരമാണോന്നറിയാനും വയ്യ.
L.G | 25-Jul-06 at 11:58 am | Permalink
ന്റെ ഉമേഷേട്ടാ
പല പല റെസിപ്പികളും പല പല കളറുള്ള സാരികളും സ്വപ്നം കണ്ടോണ്ടിരുന്ന ഞാന്‍ ഇന്ന് കാലത്ത് കാണുവാ, അമ്മ എനിക്ക് നാട്ടീന്ന് നീല ചട്ടയുള്ള ഛന്ദശാസ്ത്രവും പിന്നെ അങ്ങിനത്തെ ഏതാണ്ട് സംസ്കൃതം ബൂക്സ് തന്നയച്ചു എന്ന്..എനിക്ക് വയ്യ!!!ഇനി രാത്രി ഇത് വായിച്ചിട്ട് ഉറങ്ങണ പരിപാടി ഇല്ല!
rajeev | 25-Jul-06 at 12:03 pm | Permalink
ദേ എല്‍ജി രാവിലെ തന്നെ ഓഫും കത്തിച്ചെത്തീലോ.
Adithyan | 25-Jul-06 at 1:16 pm | Permalink
വെറുതെ ഒരു 50… ഒരു വഴിയ്ക്കെറങ്ങിയതല്ലെ.
jyothirmayi | 25-Jul-06 at 1:22 pm | Permalink
ഗുരു അടുത്തതായി പഠിപ്പിയ്ക്കാന്‍ പോണ “പാഠം” മിക്കവാറും-
“know your limit, O!Tounge!” ആയിരിക്കും.(സന്ദര്‍ശിയ്ക്കൂ, വാഗ്ജ്യോതി പാരലല്‍… 🙂
കൂട്ടുകാരേ ഇതുവരെ ഗുരുകുലത്തില്‍ (സുഭാഷിതത്തില്‍) പഠിച്ച ഗുണപാഠങ്ങള്‍ both major and minor ideas ക്രോഡീകരിക്കാന്‍ പറ്റുമോ? List-out just the messages നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ. (ഗുരു കേള്‍ക്കണ്ട, നമുക്കതു അവസാനം ഗുരുദക്ഷിണയാക്കാം)
(ആരൊക്കെയോ കൈ പൊക്കുന്നുണ്ടല്ലോ, ആദി, എല്‍ജി,ബിന്ദു, …:-)
(ഇത്രയും സ്വാതന്ത്ര്യം ഉള്ള ഗുരുകുലത്തില്‍ നമ്മള് ശിഷ്യര്ക്കുമില്ലേ ചില കടമകള്‍.
നോക്കട്ടെ, ഗുരു വന്നാല്‍ എന്നെ തല്ലുമോ അതോ അതിനുമുന്‍പ്, നിങ്ങളെന്നെ തല്ലുമോ എന്ന് 🙂
Umesh::ഉമേഷ് | 25-Jul-06 at 1:52 pm | Permalink
അല്ലാ, എന്താ ഇവിടെ നടക്കണേ? വീട്ടില്‍ പോയിനെടാ പിള്ളാരേ, ബെല്ലടിച്ചു…. 🙂
സിദ്ധാര്‍ത്ഥാ, “യദ്വത് തദ്വദ് ഭവിഷ്യതി” ശരിയാകാം, ഒരു context ഉണ്ടെങ്കില്‍.
എന്നാലുമെന്റെ കുമാറേ, ഞാന്‍ നെടുമങ്ങാടീയത്തില്‍ ഒന്നു രണ്ടു് ഓണ്ടോപ്പിക്ക് കമന്റല്ലാ ഇട്ടിട്ടുള്ളൂ. (ഫോട്ടോ ബ്ലോഗില്‍ അതുമില്ല. അതൊക്കെ കണ്ടു കണ്ണു മഞ്ഞളിച്ചിരുന്നിട്ടേ ഉള്ളൂ) എന്നോടിതു വേണമായിരുന്നോ? അല്ലാ, എന്താ ഈ ഡോളറിന്റെ കണക്കു്? ആ വക്കാരിയുമായുള്ള എടപാടാണോ 🙂
അല്ലാ, സാക്ഷിയും മുല്ലപ്പൂവുമുണ്ടോ അതിനിടയില്‍? കുശാലായി! സാക്ഷിയേ, കള്ളുകുടിച്ചിട്ടു മൂട്ടില് തേളും കുത്തി നടക്കുന്ന കുരങ്ങന്റെ ഒരു പടം കിട്ടിയിരുന്നെങ്കില്‍….
(… ആദിത്യന്റെ പ്രൊഫൈലില്‍ കൊടുക്കാമായിരുന്നു എന്നു ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല :-))
ജ്യോതി പറഞ്ഞതു മുഴുവന്‍ മനസ്സിലായില്ല. ഈ ക്രോഡീകരിക്കുക (ഈ വാക്കു് ബൂലോഗത്തില്‍ ആദ്യമായി ഉപയോഗിച്ചതു് ശ്രീജിത്താണോ സന്തോഷാണോ എന്ന തര്‍ക്കം ഇതുവരെ തീര്ന്നില്ല്ല. ദാ ജ്യോതിയും…) എന്ന പരിപാടിയല്ലേ നമ്മള് കുറെക്കാലമായിചെയ്തുകൊണ്ടിരിക്കുന്നതു്. ക്രോഡീകരണമല്ലേ സുഭാഷിതം എന്ന കാറ്റഗറി?
ഷിജു അലക്സ് | 25-Jul-06 at 2:02 pm | Permalink
ഉമേഷേട്ടാ,
ചേട്ടന്റെ ഇമെയില്‍ അഡ്രസ് ഒന്ന് തരാമോ? എന്റെ ഇമെയില്‍ അഡ്രസിലേക്ക് (shijualex@hotmail.com) ഒരു ടെസ്റ്റ് മെയില്‍ അയച്ചാല്‍ മതി
നന്ദി
ഷിജു അലക്സ്
Ambilikuttan Aravind | 24-Oct-19 at 10:27 am | Permalink
Very apt translation,thank you.
Princ | 26-Oct-19 at 5:48 am | Permalink
ഇഷ്ടപ്പെട്ടു