നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകം എന്ന കാവ്യത്തിലുള്ളതാണു് ഈ ശ്ലോകം.
കാ ദ്യൌ കിം ബലിസത്മ കാ വസുമതീ സ്യാത് സര്വ്വമേതദ്യദി
പ്രത്യക്ഷം ന ഭവേത് കദാചിദപി കിം തേ സര്‍വ്വസന്ദര്‍ശിനഃ
ഭ്രാമ്യന്തു പ്രലപന്തു നാമ, വിദിതം മണ്ഡൂക, സമ്യക് ത്വയാ
മുക്ത്വേമം പരമം കകൂപമിതരത് കിം നാമ സംഭാവ്യതേ
അര്‍ത്ഥം:
ദ്യൌ കാ? | : | സ്വര്‍ഗ്ഗം എന്താണു്? |
കിം ബലിസത്മ കിം? | : | പാതാളം എന്താണു്? |
വസുമതീ കാ സ്യാത്? | : | ഭൂമി എന്നു പറയുന്നതു് എന്താണു്? |
സര്‍വ്വസന്ദര്‍ശിനഃ തേ കദാചിത് അപി | : | എല്ലാം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന നിനക്കു് |
യദി ഏതത് സര്‍വ്വം | : | ഈ പറയുന്നതൊക്കെ |
പ്രത്യക്ഷം കിം ന ഭവേത്? | : | എന്തു കൊണ്ടു മനസ്സിലാകുന്നില്ല? |
(ലോകാഃ) ഭ്രാമ്യന്തു, പ്രലപന്തു നാമ | : | (ആളുകള്‍) നടന്നു് എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ |
മണ്ഡൂക | : | എടോ തവളേ, |
ത്വയാ സമ്യക് വിദിതം | : | നിനക്കു നന്നായി അറിയാവുന്ന |
ഇമം പരമം കകൂപം മുക്ത്വാ | : | ഈ പൊട്ടക്കിണറല്ലാതെ |
ഇതരത് കിം സംഭാവ്യതേ നാമ? | : | വേറേ എന്തെങ്കിലും ഉണ്ടാവുമോ? |
താന്‍ അറിയുന്നതും ഇഷ്ടപ്പെടുന്നതും മാത്രമേ ലോകമുള്ളൂ എന്നു കരുതുന്ന മൂഢന്മാരെ പരിഹസിക്കുന്ന ഒരു ശ്ലോകമാണിതു്. ഇതു മറ്റു പലയിടത്തും കാണുന്ന ഒരു ആശയമാണു്. ഈ ആശയത്തെ പിന്നീടു് സ്വാമി വിവേകാനന്ദന് ഒരു ഷിക്കാഗോ പ്രസംഗത്തില്‍ ഉപയോഗിച്ചിട്ടുണ്ടു്. ഓരോ മതത്തിലുമുള്ളവന് അവനവന്റേതു മാത്രം ശരി എന്നു പറയുന്നതിനെപ്പറ്റി.
വാച്യത്തെക്കാള്‍ വ്യംഗ്യം മുഴച്ചുനില്ക്കുന്നു ഇതില്‍. തവള ഇതില്‍ ഒരു വിഷയമേ അല്ല; തന്റെ ലോകം വലുതെന്നു കരുതുകയും തനിക്കു മനസ്സിലാകാത്തതിനെ പുച്ഛിക്കുകയും ചെയ്യുന്ന ഒരുവന്റെ ചിത്രമാണു് ഇതു വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നതു്.
ആരെപ്പറ്റിയാണു പറയുന്നതു് എന്നു നേരേ പറയാതെ ഇങ്ങനെ വ്യംഗ്യമായി, എന്നാല്‍ എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തില്‍ പറയുന്നതിനെ സംസ്കൃതത്തില്‍ അന്യാപദേശം എന്നാണു പറയുന്നതു്. ഈ അലങ്കാരത്തെപ്പറ്റിയും അന്യാപദേശശതകം എന്ന പുസ്തകത്തെപ്പറ്റിയും (ഈ ശ്ലോകവും അതില്‍ നിന്നുള്ളതാണു്) ഞാന്‍ തേളും ബ്ലോഗറും എന്ന പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ടു്.
ശാര്‍ദ്ദൂലവിക്രീഡിതത്തിലുള്ള ഈ ശ്ലോകത്തിനു കുസുമമഞ്ജരിയില്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ പരിഭാഷ:
നാകമേതു? ഫണിലോകമേതു? നരലോകമേതിവ ഭവിക്കിലി–
ന്നാകണം സകലദര്‍ശിയാം തവ വിലോകനത്തിനിതു ഗോചരം
ലോകമുള്‍ഭ്രമമിയന്നു വല്ലതുമുരച്ചിടട്ടെ, മതിമാന് ഭവാന്
ഭേകമേ, കിണറിതൊന്നൊഴിഞ്ഞു പുനരന്യമെന്തിഹ ഭവിച്ചിടാം?
ഈ പരിഭാഷ അത്ര നന്നായിട്ടില്ല. ബ്ലോഗര്‍ പരിഭാഷപ്പുലികളാരെങ്കിലും ഒന്നു ശ്രമിക്കുമോ?
Umesh::ഉമേഷ് | 03-Nov-06 at 3:00 pm | Permalink
കുറേ നാളുകള്‍ക്കു ശേഷം ഒരു സുഭാഷിതം-“കൂപമണ്ഡൂകം”.
daly | 03-Nov-06 at 3:45 pm | Permalink
അപ്പോള്‍ ഇതാണ് കൂപമണ്ഡൂകത്തിന്റെ പിന്നിലിള്ള ശ്ലോകം.
സംസ്കൃതം കണ്ടാല്‍ ഓടാനുള്ള ജന്മവാസന കാരണം വായനയ്ക്ക് ശേഷം ഇവിടന്ന് നൂറേ നൂറില്‍ വണ്ടി വിടുകയാണ് പതിവ്. ഇന്ന് ഒരു ഓഫ് ടോപിക് ചോദിക്കാതെ വയ്യ.
ഓഫിനു ആദ്യം തന്നെ മാപ്പ്.
അന്യാപദേശം എന്ന് വായിച്ചപ്പോള്‍ എന്റെ മനസ്സിലേയ്ക്ക് വെറുതെ ഓടി കയറി വന്ന വാക്കാണ് അന്യപതാദു:ഖം (ഇത് ഇങ്ങനെ തന്നെയാണൊ എഴുതുക എന്നറിയില്ല. സന്താനമില്ലാത്ത ദു:ഖം എന്നാണ് ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നത്. ടി. പദ്മനാദനെ പരാമര്‍ശിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ പദമാണ്.) ഇത് ശരിയാണെങ്കില്‍ ഈ പദം തനി മലയാളമാണോ അതൊ സംസ്കൃതത്തില്‍ നിന്ന് കടം കൊണ്ടതാണോ എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ പറയാമോ ഉമേഷ്ജി?
Umesh::ഉമേഷ് | 03-Nov-06 at 3:58 pm | Permalink
ഡാലി,
കൂപമണ്ഡൂകത്തിന്റെ ആശയം നീലകണ്ഠദീക്ഷിതര്ക്കും മുമ്പേ ഉണ്ടു്. എവിടെയാണെന്നു് ആലോചിച്ചിട്ടു കിട്ടുന്നില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ദയവായി അറിയിക്കുക. സ്വാമി വിവേകാനന്ദന് ദീക്ഷിതരെ വായിക്കാന്‍ സാദ്ധ്യത കുറവാണു്.
“അനപത്യത” എന്നാണു് ആ വാക്കു്. സംസ്കൃതത്തില്‍ നിന്നു തന്നെ. “അപത്യം” എന്ന്നു വെച്ചാല്‍ സന്താനം. അതില്ല്ലാത്തവന് അനപത്യന്. അവന്റെ സ്ഥിതി അനപത്യത.
കാളിയമ്പി | 03-Nov-06 at 6:45 pm | Permalink
ഈ അന്യോപദേശം യാദൃശ്ചികമാണല്ലോ ഉമേശേട്ടാ?അല്ലേ:)
വിവേകാനന്ദ സ്വാമികള്‍ ചിക്കാഗോ പ്രസംഗങ്ങളില്‍ ഇതിനെപ്പറ്റിയൊരു കഥയല്ലേ പറയുന്നത്..
കഥ പണ്ടേ ഉണ്ടായരിയ്ക്കുമല്ലോ…
വേണു | 03-Nov-06 at 6:50 pm | Permalink
കാളിയമ്പീ,
സ്വാമിജി പറഞ്ഞ കഥ പണ്ടും ഇന്നും നിലനില്ക്കുന്നു.
നിലനിര്‍ത്തി പോകുന്നതാവാം.
Vinod Menon | 03-Nov-06 at 6:54 pm | Permalink
അന്യാപദേശം മനസ്സിലായി ഉമേഷ്ജി..
പല തവളകളെയും ഓര്‍മ്മ വന്നു,, പക്ഷേ ഒരു തവള ഫോട്ടോ ഹെയിലൈറ്റഡ് ആയിരുന്നു 😉
അനംഗാരി | 04-Nov-06 at 3:14 am | Permalink
ശ്ലോകം അസ്സലായി. ഇപ്പോള്‍ അത് വായിച്ചപ്പോള്‍ പലതും ഓര്‍മ്മ വന്നു. നമ്മളില്‍ പലരും കൂപമണ്ഡൂകത്തില് ജീവിക്കുന്നവരാണ്.പൊട്ടക്കൂളത്തിലെ തവളയെപ്പോലെ എന്നല്ലേ പ്രയോഗം?
കൈപ്പളി | 04-Nov-06 at 10:55 am | Permalink
dambho darpo ’bhimanas ca
krodhah parusyam eva ca
ajnanam cabhijatasya
partha sampadam asurim
Rajesh R Varma | 07-Nov-06 at 4:04 am | Permalink
മാന്യബൂലോകരേ,
ബ്ലോഗ് പുലി ഉമേഷിനും ഭാര്യ സിന്ധുവിനും രണ്ടാമത്തെ കുട്ടിയുണ്ടായ വിവരം സന്തോഷസമേതം അറിയിച്ചുകൊള്ളുന്നു. കുട്ടി പുലിക്കുട്ടി തന്നെ. പുല്ലിംഗം. തൂക്കം 6 പൗണ്ട് (2.72 കിലോ). നീളം 20 ഇഞ്ച് (അര മീറ്റര്‍). പ്രസവസമയം നവംബര്‍ 5 ഞായറാഴ്ച പസിഫിക് സ്റ്റാന്‍ഡേഡ് സമയം 11:53 ഉച്ച. നക്ഷത്രം ഭരണി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അച്ഛന് അവരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്നു. അമ്മയ്ക്കു പ്രസവവേദനയായിരുന്നപ്പോള് അച്ഛനു ബ്ലോഗുവായനയായിരുന്നു എന്ന ആരോപണം അദ്ദേഹം ശക്തിയായി നിഷേധിച്ചിട്ടുണ്ട്. എല്ലാവിധ ആശംസകളും ഈ ബ്ലോഗിലും ഈ-മെയിലിലും സ്വീകരിക്കുന്നതാണ്. കുട്ടിയുടെ പേര് കണ്ടുപിടിച്ചു പോസ്റ്റുചെയ്യുന്ന ആദ്യത്തെ വായനക്കാരനെ ബ്ലോഗ് പുലിയായി പ്രഖ്യാപിക്കുന്നതാണ്. (നല്ല ഒരു പേരു കണ്ടുപിടിക്കാന്‍ ഉമേഷ് നടത്തിയ ഈ-മെയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.)
നന്ദി
കൈപ്പളി | 07-Nov-06 at 4:08 am | Permalink
അഗന്
വിശാല മനസ്കന്(dupe) | 07-Nov-06 at 4:09 am | Permalink
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍!
(ഓ! അങ്ങിനെ ഈ അവസരത്തില്‍ പറയാന്‍ പാടില്ലാല്ലേ).
പുലിക്കുട്ടന് എല്ലാവിധ ആശംസകള്‍.
അച്ഛനേക്കാള്‍ നീ മിടുക്കനാവുക!
‘അമ്മയ്ക്കു പ്രസവവേദനയായിരുന്നപ്പോള് അച്ഛനു ബ്ലോഗുവായനയായിരുന്നു എന്ന ആരോപണം അദ്ദേഹം ശക്തിയായി നിഷേധിച്ചിട്ടുണ്ട്‘
രാജേഷ് ജി, അത് തകര്‍ത്തു!
ഇത്തിരിവെട്ടം | 07-Nov-06 at 4:09 am | Permalink
ഉമേഷ്ജീ… എല്ലാ ആശംസകളും.
വിശാല മനസ്കന്(dupe) | 07-Nov-06 at 4:10 am | Permalink
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍!
(ഓ! അങ്ങിനെ ഈ അവസരത്തില്‍ പറയാന്‍ പാടില്ലാല്ലേ).
പുലിക്കുട്ടന് എല്ലാവിധ ആശംസകള്‍.
അച്ഛനേക്കാള്‍ നീ മിടുക്കനാവുക!
‘അമ്മയ്ക്കു പ്രസവവേദനയായിരുന്നപ്പോള് അച്ഛനു ബ്ലോഗുവായനയായിരുന്നു എന്ന ആരോപണം അദ്ദേഹം ശക്തിയായി നിഷേധിച്ചിട്ടുണ്ട്‘
രാജേഷ് ജി, അത് തകര്‍ത്തു!
കൈപ്പള്ളി | 07-Nov-06 at 4:10 am | Permalink
congratulations
കൈപ്പള്ളി | 07-Nov-06 at 4:14 am | Permalink
അഗന് Agan. = സൂര്യന്. Sun. എന്നര്‍ത്ഥം
കുട്ട്യേടത്തി | 07-Nov-06 at 4:19 am | Permalink
അമ്മയ്ക്കു പ്രസവ വേദനയായിരുന്നപ്പോള്, അച്ഛന് അമ്പത്താറു കളിയില്‍ ലയിച്ചിരിക്കുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടല്ലോ രാജേഷ്.
ഉമേഷ്ജിയുടെ കുട്ടിയല്ലേ, വല്ല വക്രതുണ്ടനോ , വിക്രമാദിത്യനോ ആയിരിക്കും. 🙂
Adithyan | 07-Nov-06 at 4:31 am | Permalink
ഉമേഷ് മാഷേ,
അഭിനന്ദനങ്ങള്‍, ആശംസകള്‍…
ജൂനിയര്‍ പുലിക്ക് എല്ലാ ഐശ്വര്യങ്ങളും.
atulya | 07-Nov-06 at 4:38 am | Permalink
കുട്ട്യേടത്തി,
pullingam ennokke raajesh paranjinttu, dey visalanum parayunnu, midu”kkan”aavuka, kuttyedathi parayunnu, vakrathundan…. allaa vava makal thanne?
makal enkil – gayatri
makan enkil – vishnu
umesh,my family join you in these special moments once again.
ethra vavakaalaa eppo q il…. devante… kaleshinte… pinne ibru.. pinne peringz……
ammaayikku peruthu santhosham!!!
വല്യമ്മായി | 07-Nov-06 at 4:45 am | Permalink
അപ്പോള്‍ എന്നെ വല്യമ്മായി എന്നു നീട്ടി വിളിക്കാന്‍ ആദ്യത്തെ ആള് ഇങ്ങെത്തി അല്ലേ.തേജസ്സ്(Thejus) എന്ന പേരായാലോ.ഇനിയിപ്പോ കുട്ടന്മേനോന്റെ,ദേവേട്ടന്റെ,സിദ്ധാര്‍ത്ഥന്റെ,എന്റെ ആങ്ങളയുടെ(ഇരട്ടകള്‍) അടുത്ത വര്‍ഷം മീറ്റിന് ആകെ കലപില ആയിരിക്കും.
ആശംസകള്‍ ഉമേഷ് ചേട്ടനും സിന്ധു ചേച്ചിക്കും വിശാഖിനും.
കുറുമാന് | 07-Nov-06 at 4:51 am | Permalink
ഉമേഷ്ജീക്കും, സിന്ദുവേച്ചിക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
അപ്പോ വിശാഖിനു കവിത പാടാനും മറ്റും അച്ഛനെ കൂടാതെ പിന്നെയും ഒരു കൂട്ടായി.
മക്കള്‍ അച്ഛനേക്കാള്‍ പ്രകാശം പരത്തും എന്നത് കട്ടായം.
മധുരം കിട്ടീല്യാലോ…..
athikkurssi | 07-Nov-06 at 4:51 am | Permalink
അഭിനന്ദനങ്ങള്‍, പ്രാര്‍ത്ഥനകള്‍
-സു- | 07-Nov-06 at 5:00 am | Permalink
Congrats, Umesh.
-4S-
(Sunil,Soya,Sidharth,Sreekutty)
evuraan | 07-Nov-06 at 5:02 am | Permalink
അഭിനന്ദനങ്ങള്‍.
Pictures, please..!!
kuttamenon | 07-Nov-06 at 5:22 am | Permalink
ഉമേഷ്ജിക്കും കുടുംബത്തിനും ആശംസകള്‍..
agrajan | 07-Nov-06 at 5:33 am | Permalink
അഭിനന്ദനങ്ങള്‍.
വേണു | 07-Nov-06 at 5:42 am | Permalink
ഉമേഷ്ജീ,
അഭിനന്ദനങ്ങള്‍, ആശംസകള്‍…
അനില്‍ | 07-Nov-06 at 5:56 am | Permalink
ആശംസകള്‍!
physel | 07-Nov-06 at 6:29 am | Permalink
ആശംസകള്‍, അഭിനന്ദനങ്ങള്‍!!
ദിവാസ്വപ്നം | 07-Nov-06 at 6:30 am | Permalink
ഉമേഷ്ജീ, സിന്ധു ചേച്ചീ
അഭിനന്ദനങ്ങള്‍.
പേരിടുന്ന കാര്യത്തില്‍ ഞാനൊക്കെ അഭിപ്രായം പറയാതിരിക്കുന്നതാവും നല്ലത് 🙂 അതൊക്കെ ഉമേഷ്ജി അതിന്റെയൊരു മട്ടത്തിനങ്ങ് ചെയ്യ് 🙂
നിങ്ങളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. സന്തുഷ്ടകുടുംബത്തിന് എല്ലാ ആശംസകളും.
ദിവാസ്വപ്നം, സൊലീറ്റാ, മമ്മി.
ദില്ബാസുരന് | 07-Nov-06 at 6:38 am | Permalink
ഉമേഷേട്ടനും സിന്ധു ചേച്ചിയ്ക്കും അഭിനന്ദനങ്ങള്‍.
കുട്ടിയുടെ പേര് ശാര്‍ദ്ദൂലന്‍ എന്നല്ലേ? 🙂
Magnifier | 07-Nov-06 at 6:39 am | Permalink
ബലേ ഭേഷ്, അഭിനന്ദനങ്ങള്‍!!!
(ഓ.ടോ)തലേല് വീണാല്‍ ഓണ്‍ ദ് സ്പോട്ടില്‍ വടിയായിപ്പോണ അര്ഘനാംഗാര(?) സംസ്കൃത പദങ്ങള്‍ കൊണ്ട് ഗീതോപദേശം നടത്തുന്ന പിതാമഹിഷത്തിന്റെ മുന്നില്‍ വിശ്വപ്രഭയുടെ തമോഗര്‍ത്തം വായിച്ച ദേവരാഗത്തിനെപ്പോലെ മിഴിച്ചുനില്‍ക്കുന്ന ഒരു ഫ്യൂച്ചര്‍ ടെന്‍സ് കുഞ്ഞിന്റെ നഖചിത്രം….എന്റെ കണ്ണുകള്‍ നിറയുന്നല്ലോ…!!
mullappoo | 07-Nov-06 at 7:13 am | Permalink
ഉമേഷേ(ട്ടാ),സിന്ധു ചേച്ചീ
അഭിനന്ദനങ്ങള്‍!!!
വാവക്കുട്ടാ…. എന്തു പേരു വിളിക്കും..
അദ്വൈത് എന്നാായലോ ?
ആദീ ന്നു ഓമനപ്പേരും … 😉
ശ്രീജിത്ത് കെ | 07-Nov-06 at 7:25 am | Permalink
ആണാണെങ്കില്‍ വരമൊഴി, പെണ്ണാണെങ്കില്‍ പിന്മൊഴി എന്നാണല്ലോ പ്രമാണം. ഇതേത് കാവ്യത്തില്‍ നിന്നാണെന്ന് മറന്നു.
അച്ചനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നതില് സന്തോഷിക്കുന്നു. ആശംസകള്‍. ഫോട്ടോസ് കിട്ടുമോ, സിമ്പ്ല്ലി കാണാനായിട്ട്?
rajeev | 07-Nov-06 at 7:27 am | Permalink
ആശംസകള്‍!
മുല്ലപ്പൂവേ ആദിയെന്നുള്ള പേരുകേട്ട ഞെട്ടലില്‍ നിന്നും ഉമേഷ്ജി ഇനിയും വിമുക്തനായിട്ടില്ല. ആ പേര് അത്ര ഓമനയാവാന്‍ വഴിയില്ല. 😉
Malayalam 4 U | 07-Nov-06 at 7:32 am | Permalink
ആശംസകള്‍, താമസിയാതെ എനിക്കും ഒരു പേരു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
Siju | 07-Nov-06 at 7:40 am | Permalink
ഉമേഷേട്ടാ..
ആശംസകള്‍
qw_er_ty
ബിരിയാണിക്കുട്ടി | 07-Nov-06 at 9:26 am | Permalink
ഉമേഷട്ടന്റെയും സിന്ധു ചേച്ചിയുടെയും സന്തോഷത്തില്‍ പങ്കു ചേരുന്നു. ആശംസകള്‍.
പെണ്കുഞ്ഞാണെങ്കില് ഊനകാകളി എന്നിടാമായിരുന്നു. ഇതിപ്പോ ആണ്‍കുഞ്ഞായ സ്ഥിതിക്ക് വിശാഖ് ഒന്ന് തിരിച്ച് മറിച്ച് ശിവാംഗ് എന്നിട്ടോ.
unni | 07-Nov-06 at 9:29 am | Permalink
ഡബ്ള്ട്രബ്ള് ക്ളബ്ബിലേയ്ക്ക് സ്വാഗതം, ഉമേഷ്. വിശാഖം നാളില്‍ ജനിച്ചവന് വിശാഖായപ്പോള് ഭരണിനാളുകാരനെന്താകും?
പാര്‍വതി | 07-Nov-06 at 9:31 am | Permalink
അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ സുരക്ഷിതത്വവും, കുടുംബത്തില്‍ സന്തോഷവും ആശംസിക്കുന്നു..
-പാര്‍വതി.
കലേഷ് | 07-Nov-06 at 1:36 pm | Permalink
ഉമേഷേട്ടന് ആശംസകള്‍!
ചേച്ചിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.
ദൈവം അനുഗ്രഹിക്കട്ടെ!
su | 07-Nov-06 at 1:57 pm | Permalink
അഭിനന്ദനങ്ങള്‍ 🙂 സന്തോഷത്തില്‍ ഞങ്ങളും പങ്കുചേരുന്നു.
ഷിജു അലക്സ് | 07-Nov-06 at 1:58 pm | Permalink
ഉമേഷേട്ടാ ആശംസകള്‍.
ഫോട്ടോ പോസ്റ്റ് ചെയ്യുമല്ലോ.
അനംഗാരി | 07-Nov-06 at 2:15 pm | Permalink
ഒരു ഭരണിക്കാരന്‍ മറ്റൊരു ഭരണിക്കാരന്റെ വക സ്വാഗതം. അവന് വിമല്‍ എന്ന പേരില്‍ വളരട്ടെ. വിശാഖിന് കൂട്ടായി ഒരു വിമല്‍.
അച്ഛന് തമ്പുരാനും, അമ്മ തമ്പുരാട്ടിക്കും എന്റെ വക ആശംസകള്‍.
ദില്ബാസുരന് | 07-Nov-06 at 2:27 pm | Permalink
ഉമേഷേട്ടാ,
ഞാനും ഭരണിക്കാരനാണ്. പയ്യന് എന്നേപ്പോലെ അലമ്പനാവാതെ വളരാന്‍ ശ്രദ്ധിയ്കുമല്ലോ? 🙂
daly | 07-Nov-06 at 2:57 pm | Permalink
ഉമേഷ്ജി ആശംസകള്‍.
അവന്റെ പേരു ഉമേഷപുത്രന്.
അല്ലെങ്കില്‍
സിന്ധു = ഇന്‍ഡ്യ = ഹോദു അപ്പോള്‍ ഹോദുപുത്ര്
( ഹോദു എന്നാല്‍ ഹീബ്രുവില്‍ ഇന്‍ഡ്യ. മുഴുവന്‍ ഹീബ്രുപേരു വേണമെങ്കില്‍ ഹോദുയെളദ്)
ഞാന്‍ നൂറേ നൂറില്‍ ഓടി
vempally | 07-Nov-06 at 3:10 pm | Permalink
ഉമെഷിനും സിന്ധുവിനും ആശംസകള്‍!! വിവേകിന് (എങ്ങനുണ്ട് സെലക്ഷന്? നാളു ബരണിയായതു കൊണ്ട് അതു കൂട്ടി പേരിടാന്‍ വയ്യല്ലൊ:-))സ്വാഗതം
സെഞ്ചുറി തികയട്ടെ എന്നും ആശംസിക്കുന്നു!!
devaragam | 07-Nov-06 at 5:19 pm | Permalink
അടുത്തയാളെത്തിയോ, നാപ്പി ഡേയ്സ് ആര് ഹിയര്‍ അഗൈന്‍!
ഗുരുക്കള്‍ക്കും ഗുരുപത്നിക്കും ഉണ്ണിഗുരുവിനും കുഞ്ഞിഗ്ഗുരുവിനും അഭിവാദ്യങ്ങള്‍. (
സ്നേഹിതന് | 07-Nov-06 at 5:41 pm | Permalink
അഭിനന്ദനങ്ങള്‍!
നളന് | 08-Nov-06 at 2:25 am | Permalink
ഉമേഷ് അണ്ണാ,
ആശംസകള്‍. ആനപ്പുറത്തു കയറാനൊരാളുകൂടിയായി.
കെവിനും സിജിയും | 08-Nov-06 at 6:25 am | Permalink
ഞങ്ങളുടെ അഭിവാദ്യങ്ങള്‍.
ഇന്ദീവരം | 08-Nov-06 at 11:52 am | Permalink
ഉമേഷ്ജീ, താങ്കള്‍ക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു. കുട്ടികള്‍ രണ്ടുപേരും വീടിനും നാടിനും വിളക്കായി വളരട്ടേ.
reshma | 08-Nov-06 at 3:11 pm | Permalink
ആശംസകള്‍!
ചേട്ടന് വിശാഖ് ത്രില്ലടിച്ചിരിപ്പായിരിക്കല്ലോ.
(കാര്യായിട്ട്, ഇവിടെ ഏതോ പ്രെഗ്നന്‍സി വൈറസ് പടര്‍ന്നു പിടിച്ചുണ്ടോ?)
QW_ER_TY
Umesh::ഉമേഷ് | 08-Nov-06 at 8:49 pm | Permalink
കുമാരസംഭവത്തെ ജനങ്ങളിലേക്കെത്തിച്ച രാജേഷ് വര്‍മ്മയ്ക്കും ആശംസകളയച്ച എല്ലാവര്ക്കും നന്ദി.
പേരു കണ്ടുപിടിക്കാനുള്ള മത്സരം തുടരുന്നു. ഒരു പൂര്‍ണ്ണനാമവും അതിന്റെ ചുരുക്കവിളിയായ മറ്റൊരു കൊച്ചു പേരുമുണ്ടു്. രണ്ടു ക്ലൂകള്‍:
1) ശരിയായ പേരു് നമുക്കു പ്രിയങ്കരനായ ഒരു ബൂലോഗപ്പുലിയുടെ മകന്റെ പേരാണു്.
2) കുഞ്ഞുപേരു് ഇവിടെയുള്ള മറ്റൊരു ബൂലോഗപ്പുലിയ്ക്കു് ഭാര്യയെയും മക്കളെക്കാളും ഇഷ്ടമുള്ള ഒരു സാധനത്തിന്റെ പേരാണു്. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഈ വാക്കുണ്ടു്.
നേരത്തെ പേരു് അറിയാത്ത ആര്‍ക്കും പങ്കെടുക്കാം. ആകര്‍ഷകമായ സമ്മാനങ്ങള്‍ രാജേഷ് വര്‍മ്മ കൊടുക്കുന്നതായിരിക്കും.
ഈ പോസ്റ്റിനു തന്നെ രാജേഷ് ഈ കമന്റ് ഇട്ടതെന്തിനാണാവോ? “കൂപമണ്ഡൂകം” എന്നതാണു പുതിയ ആളിനു പറ്റിയ പേരു് എന്നാണോ വിവക്ഷ? 🙂
അതുല്യേ, “പുല്ലിംഗം” എന്നു രാജേഷ് പറഞ്ഞതു് ആണ്‍കുളന്തൈ.
അഴുത പിള്ളൈ പാല് കുടിക്കും.
അളവുക്കു മിഞ്ചിനാല്‍ അമൃതവും വിഷമാകും.
യാനയ്ക്കും അടി ചറുക്കും.
എരികിറ വീട്ടില്‍ പിടുങ്കിന മട്ടും ലാഭം.
മമ തമിഴ് ജ്ഞാനം സമ്പൂര്‍ണ്ണം.
🙂
Umesh::ഉമേഷ് | 08-Nov-06 at 8:50 pm | Permalink
കുട്ട്യേടത്തീ,
വക്രതുണ്ഡന്‍, വിക്രമാദിത്യന് എന്നൊക്കെ ഹന്നമോള്ക്കു പുറകേ പിള്ളേരുണ്ടാകുമ്പോള് നമുക്കിടാം. എന്നെക്കൊണ്ടൊന്നും പറയിക്കരുതു്… 🙂
കാളിയമ്പി | 08-Nov-06 at 9:01 pm | Permalink
ഉമേശേട്ടാ ആളേക്കാണുമ്പോള് തന്നെ ആശംസകള്‍ അറിയിയ്ക്കാനാ ഒരു സുഖം..
കുഞ്ഞുവാവയ്ക്കും ചേച്ചിയ്ക്കും ചേട്ടനും വിശാഖിനും വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു..
കാളിയമ്പി | 08-Nov-06 at 9:03 pm | Permalink
മുട്ടായി തരണം
Reeni | 09-Nov-06 at 12:18 am | Permalink
ഉമേഷിനും സിന്ധുവിനും വിശാഖിനും ആശംസകള്‍!!
ഒരു സംശയം, കുട്ടികരയുന്നത് സംസ്കൃതത്തിലാണോ?
യാത്രാമൊഴി | 09-Nov-06 at 1:17 am | Permalink
ഉമേഷ്ജിക്കും കുടുംബത്തിനും ആശംസകള്‍!
മീനാക്ഷി | 09-Nov-06 at 5:13 pm | Permalink
ഉമേഷ്ജിക്കും കുടുംബത്തിനും അഭിനന്ദനങ്ങള്‍.
മത്സരം തീര്‍ന്നോ? വിഘ്നേശ്/വിക്കി എന്നാണോ പേരിട്ടിരിക്കുന്നത്?
peelikkutty ! | 10-Nov-06 at 3:22 am | Permalink
ഉമേഷേട്ടന് ആശംസകള്‍.കുഞ്ഞാവേ വെല്‍കം റ്റു ഭൂമി…(..ദൈവത്തിന്റെ അടുത്തൂന്നു വര്വല്ലേ).പേര് ഇപ്പൊ എങ്ങനെയാ..ഹായ് കിട്ടിപ്പോയ്..വിദുര:,വജ്രകുമാര:,വരാഹമിഹിര,വരരുചി,വിജ്രിംഭിതന്,വിഭീഷണകുമാരന്…
Umesh::ഉമേഷ് | 10-Nov-06 at 6:40 am | Permalink
മീനാക്ഷിക്കു നൂറില്‍ നൂറു മാര്‍ക്കു്. വിഘ്നേശ്/വിക്കി. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
Umesh::ഉമേഷ് | 10-Nov-06 at 8:32 pm | Permalink
കുമാരസംഭവത്തിനിടയ്ക്കു് ഈ പോസ്റ്റിന്റെ കമന്റുകള്‍ക്കു മറുപടി പറയാന്‍ വിട്ടുപോയി.
കൈപ്പള്ളി ഉദ്ധരിച്ച ശ്ലോകം ഭഗവദ്ഗീതയിലുള്ളതാണു്. (16-4)
ദംഭോ ദര്പ്പോऽഭിമാനശ്ച
ക്രോധഃ പാരുഷ്യമേവ ച
അജ്ഞാനം ചാഭിജാതസ്യ
പാര്‍ത്ഥ, സമ്പദമാസുരീം.
കാപട്യം, അഹങ്കാരം, ദുരഭിമാനം, കോപം, പള്ളുവാക്കുകള്‍ പറയുക, വിവരമില്ലായ്മ എന്നിവ അസുരപ്രകൃതികളുടെ (ദില്ബാസുരന്റേതല്ല) സ്വഭാവങ്ങളാണു് എന്നര്‍ത്ഥം.
ഈ പോസ്റ്റിലെ ആശയത്തിനു യോജിച്ച ശ്ലോകം തന്നെ. കൈപ്പള്ളിയ്ക്കു നന്ദി.
അനംഗാരേ,
“കൂപം” എന്നു വെച്ചാല്‍ കിണര്‍. പൊട്ടക്കുളമല്ല. “മണ്ഡൂകം” തവളയും. “നമ്മളില്‍ പലരും കൂപമണ്ഡൂകത്തില് ജീവിക്കുന്നവരാണു്” എന്നു പറയുന്നതും തെറ്റാണു്. “…കൂപത്തില്‍ ജീവിക്കുന്ന മണ്ഡൂകങ്ങളാണു്” എന്നു പറയാം.
കാളിയമ്പി, വേണു, വിനോദ്,
നന്ദി.
Umesh::ഉമേഷ് | 10-Nov-06 at 8:41 pm | Permalink
രാജേഷ്, കൈപ്പള്ളി, ഇത്തിരി, വിശാലന്, കുട്ട്യേടത്തി, ആദിത്യന്, അതുല്യ, വല്യമ്മായി, കുറുമാന്, അത്തിക്കുര്‍ശ്ശി, സുനില്‍, ഏവൂരാന്, കുട്ടമ്മേനോന്‍, അഗ്രജന്, വേണു, അനില്‍, ഫൈസല്‍, ദിവാ, ദില്ബന്, മാഗ്നി, മുല്ലപ്പൂ, ശ്രീജിത്ത്, സാക്ഷി, കുഴിക്കാലക്കാരന്, സിജു, ഷിജു, ബിക്കു, ഉണ്ണി, പാര്‍വ്വതി, കലേഷ്, സു, ഡാലി, വെമ്പള്ളി, തേവര്മകന്, സ്നേഹിതന്, നളന്, സിജിയോടൊത്ത കെവിന്, ഇന്ദീവരം, രേഷ്മ, കാളിയമ്പി, റീനി, യാത്രാമൊഴി, മീനാക്ഷി, പീലിക്കുട്ടി, (ഊയെന്റമ്മോ, വെള്ളം, വെള്ളം…)
ആശംസകളയച്ച എല്ലാവര്ക്കും നന്ദി!
pcmadhuraj | 08-Feb-07 at 8:07 am | Permalink
repeated references about well-frog made me think differently some time back.
vyApichchUzhiyilEReyum thirayezhum vArASiyAykkOTTe, van-
pApam pOkkiTumARu pampayozhuki-
kkOTTE, niLAdEviyum;
“SApagrastha”- pazhichchiTaTTe paRava-
kkUTTam, varillengngumi-
kkUpam viTToriTam- veRum thavaLa njAn;
kAkkE viLikkENTa nI!
kunchan nampyAR refers to a well-frog that was unrealistically ambitious in,
“kuNTilirikkum thavalakkunjnjinu
kunninu mIthe paRakkAn mOham “
Umesh::ഉമേഷ് | 20-Feb-07 at 8:04 am | Permalink
ഇംഗ്ലീഷിലായിരുന്നതു കൊണ്ടു് മധുരാജിന്റെ കമന്റ് ശ്രദ്ധിക്കപ്പെട്ടില്ല. ഈ ശ്ലോകത്തിനെ അവലംബിച്ചു് മനോഹരമായ ഒരു ശ്ലോകവും അദ്ദേഹം എഴുതിയിരിക്കുന്നു. ഇതില്‍ കൂപമണ്ഡൂകത്തിന്റെ സ്ഥാനത്തു നിന്നു കൊണ്ടുള്ള വീക്ഷണം കാണാം. (വൃത്തം: ശാര്‍ദ്ദൂലവിക്രീഡിതം)
വ്യാപിച്ചൂഴിയിലേറെയും തിരയെഴും വാരാശിയായ്ക്കോട്ടെ, വന്‍-
പാപം പോക്കിടുമാറു പമ്പയൊഴുകിക്കോട്ടേ, നിളാദേവിയും;
“ശാപഗ്രസ്ത”- പഴിച്ചിടട്ടെ പറവക്കൂട്ടം, വരില്ലെങ്ങുമി-
ക്കൂപം വിട്ടൊരിടം- വെറും തവള ഞാന്‍; കാക്കേ വിളിക്കേണ്ട നീ!
മധുരാജിനു നന്ദി.
ജ്യോതിര്‍മയി | 07-Mar-07 at 4:04 pm | Permalink
“മാണ്ഡൂക്യം“ എന്നൊരു ശീര്‍ഷകം കൂടിയായാല്‍ മുഴുവനുമായി:-)