എന്നെക്കൊണ്ടു് ഇത്രയൊക്കെയേ പറ്റൂ!
വനിതാലോകത്തിലെ ചിത്രരചനാമത്സരത്തില്‍ ഒരു പടം വരച്ചയയ്ക്കണമെന്നു് വല്യമ്മായി നിര്‍ബന്ധിക്കുന്നു. എന്റെ കമ്പ്യൂട്ടറിലാകട്ടേ, മൈക്രോസോഫ്റ്റ് പെയിന്റല്ലാതെ പടം വരയ്ക്കാന്‍ ഒരു കുന്തവുമില്ല. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അതു മീനിനു സൈക്കിള്‍ കിട്ടുന്നതുപൊലെയാണു്. വിരലുകളില്ലാത്ത മണ്ടന്റെ കയ്യില്‍ മണിവീണ കിട്ടുന്നതുപോലെയാണു്.
എന്നാലും അണ്ണാറക്കണ്ണനും തന്നാലായതു്. താഴെക്കാണുന്നതു് മഹാത്മാഗാന്ധി വടി കുത്തിപ്പോകുന്ന ഒരു ചിത്രമാണു്. (പറഞ്ഞില്ലെങ്കില്‍ മനസ്സിലാവില്ല. അതുകൊണ്ടു പറഞ്ഞതാണു്.) ഇതു ഞാന്‍ m എന്ന അക്ഷരം മാത്രം ഉപയോഗിച്ചു് emacs-ല്‍ വരച്ചതാണു്. ചിലപ്പോള്‍ ഇതുപോലെ ഒരെണ്ണം ഞാന്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടാവാം. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കരുതേ!
mm m m m m mm mmmmmmmm mm m m mm m m mm m m mm m m mm m m mmm m m m mm m m m mm m m mm m m mm m m mm m m mm mmmmmm mm m m mm m m mm m m mm m m mm mmmm mm m m mm m m mm
Umesh::ഉമേഷ് | 21-Dec-06 at 10:12 am | Permalink
ശ്യോ, ഈ സാക്ഷിയുടെയും കുമാറിന്റെയും ഒരു കാര്യം! ഈ പടം കണ്ടപ്പൊഴേ “വരകള്‍” ബ്ലോഗിലേക്കു് ഒരു ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നു അവര്‍-honourary member ആയി!
സന്തോഷേ, ഇനി ഈ പറഞ്ഞതു പിന്‍വലിക്കുകയല്ലേ? 🙂
Viswaprabha വിശ്വം | 21-Dec-06 at 10:52 am | Permalink
അവിടെ പെണ്ണുങ്ങളുടെ പടംവരമത്സരത്തില് Microsoft Paint മാത്രമല്ലേ ഉപയോഗിക്കാന്‍ പാടൂ?
ഞാന്‍ ഒരെണ്ണം വിട്ടിട്ടുണ്ട്. വേറേയും ഉപയോഗിക്കാന്‍ പറ്റുമെന്നറിഞ്ഞെങ്കില് ഒന്നു കൂടി കുളമാക്കാമായിരുന്നു!
ഉമേഷ് യുണികോഡുപയോഗിച്ച് ചിത്രം വരച്ചുപഠിക്കൂ.
നല്ല ഫാവിയുണ്ട്.
അരവിന്ദന് | 21-Dec-06 at 10:59 am | Permalink
മഹാത്മാഗാന്ധിയാണെന്ന് പറഞ്ഞത് നന്നായി.
വാണം വിക്ഷേപിക്കാന്‍ തൂണില്‍ ചാരിനിര്ത്ത്യേക്കാന്നല്ലേ ഞാന്‍ വിചാരിച്ചേ!
അല്ലെങ്കില്‍ ഫ്യൂസായ ഡെക്കറേഷന് ബള്ബാണെന്നും കരുത്യേനെ!
su | 21-Dec-06 at 11:03 am | Permalink
എന്താ ഇവിടെ ഒരു ചിത്രം വര എന്ന് നോക്കാന്‍ വന്നതായിരുന്നു. വല്ല ശ്ലോകങ്ങളും കൊണ്ടാവും വരച്ചത് എന്നു തോന്നി. ഞാന്‍ പണ്ട് വരച്ച മഹാത്മാഗാന്ധി കണ്ടാല്‍, സാക്ഷിയും കുമാറും എപ്പോ മെയില്‍ അയച്ചൂ എന്ന് നോക്കിയാ മതി. പക്ഷെ, അതുകഴിഞ്ഞ് ഞാന്‍ വരയില്‍ ഇടുന്ന ചിത്രം കണ്ടുകഴിഞ്ഞാല്‍, പാവമായോരെന്നെയവര്, എപ്പോ തള്ളിപ്പറഞ്ഞു എന്ന് ചോദിക്കേണ്ടിവരില്ല. ആ കുമാരസംഭവത്തിന് നിങ്ങള്‍ സാക്ഷിയാവും. 😉
Magnifier | 21-Dec-06 at 11:11 am | Permalink
അരവിന്തോ,
ഉമേഷ്ജി പറഞ്ഞതോണ്ട് സമ്മതിക്കൂ മാഷേ…അത് മാഹത്മാ ഗന്ധിതന്നെ. പക്ഷേ ആ m അടിച്ചിരിക്കണ ഒരു പ്രൊപോഷന്‍ വെച്ചു നോക്കിയാല്‍, ഗാന്ധിയപ്പൂപ്പന് പനയില്‍ കേറാന്‍ പോവാണോ എന്നൊരു ശങ്ക!
atulya | 21-Dec-06 at 11:16 am | Permalink
ഉമേശേ.. എന്തു വേണേമെങ്കിലും തരാം. ഇനി മേലാല്‍…
അരവിന്ധനും മാഗ്നിയുമൊക്കെ ആര്മാദിയ്കുന്നു ഇത്രേം നല്ല വര കണ്ടിട്ട്… എന്നാലും ഉമേശന് മാഷിന്റെ കൊണ്സെന്റ്രേഷന്!! പണ്ട് റ്റെപ് റൈറ്റിംഗ് ഇന്സ്റ്റിറ്റൂയിട്ടില് ” ” വച്ച് ഇത് പോലെ ചെയ്യുമായിരുന്നു. കുറേ കളക്ഷനുണ്ടായിരുന്നു, മിഷിനില്‍ ആവുമ്പോ പേപ്പര്‍ റോളര്‍ തിരിച്ച് തിരിച്ച് റ്റൈപ്പാാം.
Viswaprabha വിശ്വം | 21-Dec-06 at 11:36 am | Permalink
ha ha ha!
ഈ അടുത്ത കാലത്തൊന്നും ഒറ്റയ്ക്കിരുന്ന് ഇത്ര ചിരിച്ചിട്ടില്ല!
ആ അരൂന്റെ ഭാവന അപാരം!
സ്വര്‍ഗ്ഗത്തിലിരുന്ന് ഗാന്ധിപോലും ചിരിച്ചുപോവും!
vempally | 21-Dec-06 at 11:47 am | Permalink
അരവിന്ദന്റെ കമന്റു കണ്ടപ്പൊ കണ്ഫൂഷനുണ്ടായെങ്കിലും മൊത്തം m m m.കണ്ടപ്പോ എനിക്കിതു മ മ മഹാത്മഗാന്ധീടെ പടമാണെന്നു പിടികിട്ടി(ഹൊ എന്റെയൊരു ബുദ്ധി മൊത്തം ഉ വെച്ചൊള്ള പടമാണെങ്കീ ഉമേഷ്.വെ വെച്ചൊള്ളത് വെമ്പള്ളി..
അനംഗാരി | 22-Dec-06 at 2:47 am | Permalink
അരവീ,, ആ കമന്റ് എനിക്ക് സുഖിച്ചു..എനിക്ക് ചിരിയടക്കാന്‍ വയ്യ.
എന്നാലും ഉമേഷ്ജി ഈ കടും കൈ വേണമായിരുന്നോ?
സതീഷ് | 22-Dec-06 at 3:53 am | Permalink
അരവിന്ദന്റെ കമന്റിനു കൊടുക്കണം പ്രൈസ്!
ഉമേഷേട്ടാ, ഇതു വേണംങ്കില് ഒരു sequel ആയിട്ട് പ്രദര്‍ശനത്തിനു വെക്കാം- a മുതല്‍ z വരെയുള്ള ഓരോ അക്ഷരങ്ങളിലായിട്ട് വരച്ചാല്‍മതി!. a2z of Mahathma ന്ന് വേണമെങ്കില്‍ ഒരു പേരും കൊടുക്കാം!
fazal | 18-Dec-07 at 3:12 pm | Permalink
വടി ഒരു എം ന്റെ കനം മതിയായിരുന്നു. കട്ടി കൂടിയപ്പോള്‍ ഉലക്ക പിടിച്ചു നില്ക്കുന്നതു പോലെ ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ എന്നെപ്പറയരുത്
cALviN::കാല്വിന് | 08-Jun-09 at 6:42 am | Permalink
അരവിന്ദ് കമന്റ് ഇട്ടോണ്ട് കൂടുതൽ ഒന്നും പറയാനില്ല 🙂