ഈ പ്രണയദിനത്തില്‍ പത്തു കൊല്ലം മുമ്പു ഞാനെഴുതിയ ഒരു പ്രണയകവിത (rhyme എന്നു വിളിക്കുകയാണു ഭേദം) പ്രസിദ്ധീകരിക്കട്ടേ.
They say many a…
They say many a door
Is there wide apart ;
But I found only one
Which is through your heart.
They say many a music
Will hold me for long ;
But I would be deaf
Without your song.
They say many a dazzling
Thing is around ;
But apart from your smile
None I have found.
They say many a light
Will guide me in the haze ;
But I found only two
Which are under your brows.
They say many a dream
Is worth for a view ;
But for me all are full of
You, only you !
Umesh::ഉമേഷ് | 14-Feb-07 at 11:46 pm | Permalink
പത്തു കൊല്ലം മുമ്പെഴുതിയ ഒരു ഇംഗ്ലീഷ് പ്രണയഗീതം.
സ്നേഹിതന് | 15-Feb-07 at 12:31 am | Permalink
Good poem.
പത്തു കൊല്ലം മുമ്പ് ഇത് ആര്‍ക്കു നേരെയാണ് തൊടുത്തത്? 🙂
su | 15-Feb-07 at 3:09 am | Permalink
നല്ല കവിത. ആരെ ഉദ്ദേശിച്ചാണ് എഴുതിയത് എന്നുകൂടെ പറഞ്ഞാല്‍…
(ഞാന്‍ തിരക്കിലാണ്. മറുപടി സമാധാനമായിട്ട് പറഞ്ഞാലും മതി. 🙂 )
ഇതൊന്നു മലയാളം ആക്കിയിരുന്നെങ്കില്‍…
ബിന്ദു. | 15-Feb-07 at 3:12 am | Permalink
സിന്ധുചേച്ചിയുടെ മെയില്‍ ഐഡി ഒന്നു കിട്ടിയാല്‍ കൊള്ളായിരുന്നു. 🙂
ഓഫ്..കവിത നന്നായി.
su | 15-Feb-07 at 3:17 am | Permalink
അതുകൊണ്ടൊന്നും കാര്യമില്ല ബിന്ദൂ. ഉമേഷ്ജി ഇന്നലെ സിന്ധുവിന് ഇത് കൊടുത്തുകാണും. സിന്ധുവിനു വേണ്ടി എഴുതിയതാണെന്ന് പറഞ്ഞും കാണും. 😉
എനിക്കിത് വല്യ ഇഷ്ടം ആയി എന്തായാലും.
ഇഞ്ചിപ്പെണ്ണ് | 15-Feb-07 at 3:23 am | Permalink
ഇതു കിട്ടിയ പെങ്കൊച്ചിനെ ഓര്‍ത്ത് ഞാന്‍ സഹതിപിക്കുന്നു!
kochugupthan | 15-Feb-07 at 3:48 am | Permalink
കുറച്ചുകൂടെ തീവ്രത ആവാമായിരുന്നു ഉമേഷ്ജി…
ഇടിവാള്‍ | ItIVal | 15-Feb-07 at 4:26 am | Permalink
ഗൊള്ളാം മാഷേ..
ഗിരീഷ് പുത്തഞ്ചേരിയൊന്നും ഇതു കാണണ്ടാ..
നേരിട്ട് മലയാളത്തിലോട്ട് ട്രാന്സലേറ്റീകരിച്ച്, അടുത്ത പാട്ടിറക്കും..
ഇതേ തീമില്‍ ഒരു മാപ്പിളപ്പാട്ടു കേട്ടിട്ടുണ്ട്..’ഒരു മുഖം മാത്രം “ അങ്ങനെയെന്തോ തുടങ്ങുന്നത്!
അത് പോട്ട്: ഇതു കൊടുത്തപ്പോഴുള്ള റെസ്പോണ്‍സ് എന്തായിരുന്നൂന്നറിയാന് ആഗാംഷ 🙂
കുറുമാന് | 15-Feb-07 at 5:01 am | Permalink
ഇത് പത്ത് കൊല്ലം മുന്‍പ് എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍, ജര്‍മ്മനിയിലോ, ഫിന്‍ലന്റിലോ ഉള്ള ഏതെങ്കിലും മദാമ്മ ഇപ്പോള്‍ എന്റെ പ്രാണസഖിയായി തീര്‍ന്നിരുന്നേനെ 🙂
ദില്ബാസുരന് | 15-Feb-07 at 5:59 am | Permalink
കോപ്പിറൈറ്റ് ഇഷ്യു ആവില്ലെങ്കില്‍ ഒന്ന് കോപ്പിയടിയ്ക്കണമെന്നുണ്ടായിരുന്നു ഉമേഷേട്ടാ.(ബ്ലോഗിലിടാനല്ല) 🙂
തമനു | 15-Feb-07 at 5:59 am | Permalink
ഈ കവിത ഇന്നലെരാവിലെ കിട്ടിയിരുന്നെങ്കില്‍ നമ്മുടെ ബാച്ചീസിനൊക്കെ, സ്വന്തമാണെന്ന പേരില്‍ ആര്‍ക്കെങ്കിലുമൊക്കെ കൊടുക്കാമായിരുന്നു. ആ അവസരം കളയാന്‍ വേണ്ടി വാലന്റൈന്‍സ് ദിനത്തിന്റെ രാത്രി 11:46 ന് പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്രയും ക്രൂരത പാടില്ല ജി..
നല്ല കവിത.
അഗ്രജന് | 15-Feb-07 at 6:13 am | Permalink
കൊള്ളാം നന്നായിരിക്കുന്നു ഉമേഷ് ജി…
ചിലയിടങ്ങളില്‍ ഭാവം ഇത്തിരി കുറഞ്ഞു പോയോ എന്നൊരു സംശയം…
ചട…പടാ… ആരോ ഓടുന്ന ശബ്ദമാണ് 🙂
ശ്രീജിത്ത് കെ | 15-Feb-07 at 6:20 am | Permalink
ഉമേഷേട്ടന് മലയാളത്തില്‍ എഴുതിയാല്‍ മതി. ഈ കവിതെ ഒരു മാതിരി ബാംഗ്ലൂരില്‍ കിട്ടുന്ന സാമ്പാര്‍ പോലെ ഉണ്ട്. എരിവും ഇല്ല, പുലിയും ഇല്ല, ഉപ്പും ഇല്ല. മധുരം മാത്രം വാരിക്കോരി ഇട്ടിട്ടുണ്ട്. 🙁
ചിത്രകാരന് | 15-Feb-07 at 6:22 am | Permalink
ഉമേഷ്,
താങ്കളുടെ പ്രണയാര്‍ച്ചന നന്നായിരിക്കുന്നു.
കുട്ടിച്ചാത്തന് | 15-Feb-07 at 6:22 am | Permalink
ചാത്തനേറ്: എഡിറ്റിംഗ് നടത്തി കുറച്ച് സെന്‍സര്‍ ചെയ്തോ.. ഇനിയും പറയാന്‍ ബാക്കി ഉണ്ടെന്നു തോന്നുന്നു
പൊതുവാളന്‍ | 15-Feb-07 at 6:58 am | Permalink
ഉമേഷേട്ടാ,
മനോഹരമായ പ്രണയഗീതം.
Patippura | 15-Feb-07 at 7:12 am | Permalink
“But I found only one
Which you closed to my face”
മന്‍സ്സിലായി, മനസ്സിലായി 🙂
mumsy | 15-Feb-07 at 7:17 am | Permalink
They say many a music
Will hold me for long ;
But I would be deaf
Without your song.
പ്രതികരണം എന്തായിരുന്നു?
ബിക്കു | 15-Feb-07 at 7:30 am | Permalink
വേണ്ട്യേര്‍ന്നില്ല. 😉
qw_er_ty
സന്തോഷ് | 15-Feb-07 at 7:55 am | Permalink
ഉമേഷ് നല്ലപോലെ കള്ളം പറയുമല്ലോ:)
അരവിന്ദന് | 16-Feb-07 at 6:34 am | Permalink
ഹോ!
സന്തോഷം അടക്കാന്‍ പറ്റുന്നില്ല…ഇങ്ങനെ ഒരു കമന്റ് ഉമേഷ്ജിയുടെ ബ്ലോഗില്‍ ഇടാന്‍ ജന്മത്ത് സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല.
കവിത വായിച്ചു. പൊട്ട കവിത.
രണ്ട് ദിവസം ഗന്ധര്‍വ്വരുടെ ഇംഗ്ലീഷിലെ വാലന്റയിന്‍സ് പെടപ്പീര് വായിച്ച് ചിരിക്കണോ കരയണോ എന്നറിയാതെ ഇരിക്കുമ്പഴാ ഉമേഷ്ജിയുടെ വക ഇതും.
അല്പം മെച്ചമുണ്ടെങ്കിലും…..
🙂
ഓ.ടോ :
But I found only two Which are under your brows.
സ്പെല്ലിംഗ് തെറ്റിയിരുന്നെങ്കില്‍..ഈശ്വരാ..ഉമേഷ്ജിയുടെ സ്ഥിതി!
Babukalyanam | 15-Feb-10 at 8:39 pm | Permalink
മുന്‍പ് ഒരിക്കല്‍ വായിച്ചതായിരുന്നു. അന്ന് കമന്റിയില്ല.
“But I found only two
Which are under your brows.”
ഇതാണ് ഏറ്റവും ഇഷ്ടായത്.
PS:
ഞാനിതു മൊത്തത്തില്‍ അടിച്ചു മാറ്റി [മോഷണം എന്നതിനേക്കാള്‍ ‘standing on the shoulders of giants’ or ‘code reuse’ എന്നൊക്കെയേ ഞാന്‍ വിളിക്കൂ. ]. ഒരു രണ്ടു ദിവസം മുന്‍പ് വീണ്ടും കണ്ടിരുന്നെങ്കില്‍ 🙂