സമയക്കുറവു കാരണം കൂടുതല്‍ എഴുതാന്‍ നിവൃത്തിയില്ല. എങ്കിലും കേരളത്തിലെ പാഠപുസ്തകങ്ങളുടെ നിലവാരം ഞാനൊക്കെ പഠിച്ചിരുന്ന കാലത്തേക്കാള്‍ ബഹുദൂരം മുന്നോട്ടു പോയി എന്നു കാണിച്ചു തന്ന പുസ്തകത്തെ ചുട്ടുകരിക്കാന്‍ ഒരു കൂട്ടം ജാതി-മത-രാഷ്ട്രീയക്കോമരങ്ങള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്കെതിരേ പ്രതിഷേധിക്കാതിരിക്കാന്‍ ആവില്ല. ഇവരെ എതിര്ക്കേണ്ടതു് ചിന്തിക്കാന്‍ കഴിവുള്ള എല്ലാ മലയാളികളുടെയും കര്‍ത്തവ്യമാണു്.
ഇതിനെപ്പറ്റി മനസ്സിലാക്കാന്‍ സഹായിച്ച അനോണി ആന്റണി, ചന്ത്രക്കാറന്‍, ഡാലി, നിത്യന്, പരാജിതന്, മാരീചന്, മൂര്‍ത്തി, മോളമ്മ തുടങ്ങിയവര്‍ക്കു നന്ദി. കേരളവിദ്യാഭ്യാസം എന്ന കൂട്ടുബ്ലോഗിനും.
വെള്ളെഴുത്ത് | 29-Jun-08 at 4:53 pm | Permalink
ഞാനും കൂട്ടു ചേരുന്നു.
കണ്ണൂസ് | 29-Jun-08 at 6:03 pm | Permalink
ഒരുപക്ഷേ മലയാളം ബ്ലോഗിന്റെ ചരിത്രത്തിലെ ഏറ്റവും സജീവമായ സാമൂഹ്യ ഇടപെടലിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. മുന്‍നിരയിലുള്ള എല്ലാവര്ക്കും അഭിവാദ്യങ്ങള്‍. ഈ വൃത്തികെട്ട സമരം തോല്‍ക്കേണ്ടത് കാലഘട്ടത്തിന്റേയും സമൂഹത്തിന്റേയും ആവശ്യമാണ്.
എല്ലാ പിന്തുണകളും.!
Aravind | 29-Jun-08 at 6:45 pm | Permalink
പത്രത്തില്‍ ഓടിച്ച് വായിച്ചതല്ലാതെ ബ്ലോഗില്‍ നടക്കുന്ന ഗംഭീര ചര്‍ച്ച വായിക്കാന്‍ സമയമോ മനസാക്ഷിയോ (മറ്റു പ്രയോറിറ്റികള്‍ കാരണം) അനുവദിക്കുന്നില്ല.
എന്നാലും വായിച്ചിടത്തോളം പ്രതിപക്ഷം വെറുതേ തരം താഴുകയാണെന്ന് വ്യക്തം.
പാഠപുസ്തകത്തില്‍ ചെറിയ തിരുത്തലോ, അദ്ധ്യാപകര്‍ക്ക് വളരെ സെന്‍സിറ്റീവ് ആയി കൈകാര്യം ചെയ്യാന്‍ പരിശീലനം കൊടുക്കുവാന്‍ ഉതകുന്നതോ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രൊഫൈലിംഗ് നടത്താന്‍ സാധ്യതയുള്ളതോ ആയ വളരെ കുറച്ച് ഭാഗങ്ങള്‍ ഉണ്ടെന്ന് തോന്നിയെങ്കിലും പ്രതിപക്ഷത്തിന്റെ ഈ “ഇല്ലം ചുടല്” പരിഹാസ്യമായിരിക്കുന്നു. ചര്‍ച്ചകളിലൂടെ എപ്പോളേ പരിഹരിക്കാവുന്ന ചെറിയ പ്രശ്നമായിരുന്നു ഇത്!
വോട്ട് രാഷ്ട്റീയം അതിന്റെ പടുകുഴിയില്‍..അതും ഒരുളുപ്പുമില്ലാതെ പുസ്തകം കത്തിച്ച്!
ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷത്തിരിക്കുമ്പോഴും നടത്തുന്ന കലാപങ്ങള്‍ക്ക് പൊതുമുതല്‍ നശീകരണത്തില്‍ വലിയ വ്യത്യാസമില്ലെങ്കിലും(കടത്തി വെട്ടിയാലേയുള്ളൂ), അറ്റ്ലീസ്റ്റ് സമരങ്ങള്‍ക്ക് അല്പം ജസ്റ്റിഫിക്കേഷന്‍ കൂടുതലായി കാണാറുണ്ട് എന്ന് ഓര്‍മ്മ.
ഏതായാലും ഈ പ്രതിഷേധത്തില്‍ ഞാനും പങ്കു ചേരുന്നു.
സമരം എത്രയും പെട്ടെന്ന് നിര്‍ത്തി ചര്‍ച്ചകളില്‍ ചേരുന്നുവോ, മതങ്ങളും സമുദായ സംഘടനകളും യു ഡി എഫും അത്രയും നാറാതെയിരിക്കും.
അഞ്ചല്ക്കാരന് | 29-Jun-08 at 9:46 pm | Permalink
എനിയ്ക്ക് പറയാനുള്ളത് ഇവിടെ
Aarushi | 30-Jun-08 at 7:33 am | Permalink
ഉമേഷെ പുസ്തകം വായിക്കതെ അഭിപ്രായം പറയരുതു, നമ്മള് പഠിച്ച പുസ്തകങ്ങളും അതിലെ പാഠങ്ങളൂം എഴുതിയിരുന്നത് ഉള്ളൂരും കേരളവര്‍മ്മ കോയിതമ്പുരാനും വെല്ളയണീ അര്‍ജുനനും ഒക്കെയായിരുന്നു ഇന്നു എല്ലം കേ എസ് ടീ ഇ എന്ന സംഘടനയിലെ തലതൊട്ടപ്പന്മാരാണു ഇപ്പോള്‍ പത്താം ക്ളാശ് പാസായ ഒരു കുട്ടിയെ പഠിപ്പിക്കാനായി എല്ല ടെക്സ്റ്റും വായിച്ച എനിക്ക് വ്യക്തമായി പറയാന്‍ കഴിയും ഇതില്‍ ഹിഡന്‍ അജണ്ടയുണ്ട് നേരത്തെ ഉമ്മന്‍ ച്ണ്ടിക്കോ കോണ്‍ഗ്രസുകാര്‍ക്കോ പുസ്തകം വായിക്കാന്‍ താല്‍പ്പര്യം ഇല്ലാതിരുന്നു കാണും ഒളിഞ്ഞും തെളിഞ്ഞും കമ്യൂണിസം വലിയ ഗുണം കേരളത്തിനു ചെയ്തു ഇന്നു വിദ്യാഭ്യാസം ആരോഗ്യം എന്നീ രംഗങ്ങളില്‍ കേരളം മുന്പതിയില് വരാന്‍ കാരണം പീ ക്രിഷ്ണപിള്ളയും ഈ എം എസും ഒന്നാം കമ്യൂണിസ്റ്റു മന്ത്രിസഭയം ആണെന്നു പറഞ്ഞാല്‍ ഉമേഷ് സമ്മതിക്കുമോ? അതുപോലെ മലയാളഭാഷയുടെ സൌന്ദ്രര്യം ചോര്‍ത്തുന്ന കുട്ടിയെ മലയാളം എന്ന ഭാഷയോടു വെറുപ്പു മാത്രം ഉണ്ടാക്കുന്ന പാഠങ്ങള്‍ ആണൂ എല്ല ക്ളാസിലും അതുകൊണ്ട് ഈ സമരം ന്യായമാണു മതം കൊണ്ടല്ല അതിലെ മറ്റു കണ്ടെണ്റ്റുകള് കൊണ്ട്, ചരിത്രം വളച്ചൊടിക്കുന്നതു കൊണ്ടൂ, ധാറ്ഷ്ട്യം കൊണ്ട്, പ്സുതകം കത്തിക്കുകയും പൊലീസിനെ കല്ലെറിയുകയും ചെയ്തതുകൊണ്ടാണു എം എ ബേബി പ്രശ്നം ഉണ്ടെന്നു സമ്മതിച്ചതു തന്നെ അമേരിക്കയില്‍ ഇരുന്നു കാര്യം അറിയാതെ ബ്ളോഗ് കറുപ്പിക്കരുതേ
ആരുഷീ,
പുസ്തകം വായിച്ചിട്ടു തന്നെയാണു് ഇതെഴുതിയതു്. പുസ്തകത്തിന്റെ പേജുകള്‍ സ്കാന്‍ ചെയ്തതു് ഇന്റര്‍നെറ്റില്‍ പലയിടത്തും ലഭ്യമാണു്. വായിക്കാഞ്ഞതുകൊണ്ടു തന്നെയാണു് ഇതുവരെ എഴുതാഞ്ഞതു്.
അമേരിക്കയില്‍ ഇരുന്നാലും കണ്ണു തുറന്നിരുന്നാല്‍ കാര്യം അറിയും സുഹൃത്തേ. നാട്ടില്‍ കണ്ണടച്ചിരുന്നാല്‍ അറിയുകയുമില്ല.
വിനോദ് ബാലകൃഷ്ണന് | 30-Jun-08 at 7:34 am | Permalink
മുമ്പേ പ്രതികരിച്ചതാ ഒരു കവിതയാക്കിയിട്ട്.അത്രയേ കഴിഞ്ഞുള്ളൂ.
കാവലാനേ,
എന്റെ ബ്ലോഗില്‍ കമന്റിടുമ്പോള്‍ ദയവായി എല്ലാവര്ക്കും മനസ്സിലാകുന്ന “കാവലാന്‍” എന്ന പേരില്‍ത്തന്നെ കമന്റിടൂ. കഴിഞ്ഞ ഒരു പോസ്റ്റില്‍ കമന്റിട്ട വിനോദ് ബാലകൃഷ്ണന് ആരാണെന്നു് ആദ്യം എനിക്കു മനസ്സിലായില്ല. കാവലാനെയാണെങ്കില് നല്ല പരിചയമാണു്.
ബാക്കി ബ്ലോഗേഴ്സിനോടും ഉള്ള അപേക്ഷയാണു്. ഞാനൊരു അനോണീനാമവിരുദ്ധനല്ല. എനിക്കു് “വിനോദ് ബാലകൃഷ്ണന്” എന്നതാണു് ഇവിടെ അനോണിപ്പേരു് 🙂
കാവലാന്‍. | 30-Jun-08 at 7:49 am | Permalink
എപ്പ മാറ്റിയെന്നു ചോദിച്ചാ പോരെ?(അതിനു തല്ലണോ ഒന്നു പേടിപ്പിച്ചാ പോരെ എന്ന്)
അങ്ങനെ വഴിക്കു വാ 🙂
തഥാഗതന് | 30-Jun-08 at 8:28 am | Permalink
ഞാനും ഉമേഷ്ജിയോടൊപ്പം ഈ പ്രതിഷേധത്തില്‍ പങ്കുകൊള്ളുന്നു.
കൂടുതല്‍ എഴുതാനും ഇടപെടാനും പ്രാരബ്ദങ്ങള്‍ക്കിടയില്‍ സമയം കിട്ടുന്നില്ല. ക്ഷമിക്കുക
നന്ദി
krish | കൃഷ് | 30-Jun-08 at 6:38 pm | Permalink
ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടാമായിരുന്ന ഒരു ചെറിയ പ്രശ്നത്തെ ഊതിപെരുപ്പിച്ച് കൊളമാക്കി, എന്നിട്ട് ഇപ്പോള്‍ പുസ്തകവും മറ്റും കത്തിക്കുന്നു. അപമാനകരം.
പക്ഷേ, ഇത് നേരത്തെ പരിഹരിക്കുന്നതിന് വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടില്ലേ.
മാരീചന് | 01-Jul-08 at 5:19 am | Permalink
ആരുഷിയ്ക്ക് നല്കിയ മറുപടിയുടെ അവസാന വാചകത്തിന് കടുപ്പത്തിലൊരു ചായയും രണ്ട് പഴംപൊരിയും.
Aarushi | 01-Jul-08 at 9:23 am | Permalink
In one part the the guy on the left says – “I am a free citizen of India. I have the freedom to keep my land without agriculture!”. Now what you see on the right is a gang of thugs (I am using the term thugs because they are clearly blocking the road and seems menacing). They reminds me of the “vettinirathal team”. The same set of goondas who destroyed property of farmers in many areas. Also note the vilification of the guy on the left picture (rich and he has a car!). Here is another example,
Another picture shows Mukesh Amabi.
As you can see it almost gives an impression “Mukesh ambani” is a villain just because he has lot of money. Throughout text children are fed the idea that “having money” or “trying to make money” is anti-social. Clearly there is nonsense involved here. Remember that Mukesh Ambani gives millions of Indians jobs directly and indirectly not to mention about the services his company provides.
Let me tell you my friends, things are NOT as simple as it seems. I suggest you completely read the seventh standard textbook before forming opinions. Clearly there is material in it which I would say is “controversial” and sometimes is of bad taste. Creating social tension should never be the aim of a textbook. We already have too much strikes and lockouts in the state. The textbook clearly encourages new generation to be worse (and violent) than the current one.
My conclusion is this – The textbook clearly requires a thorough review and correction. In its current form it requires only slight changes before it can be made into a “communist party manifesto”!.
Have u veer heard of Marumarakkal samaram, it happened long long back, why children should learn it now?
Blog veluppikkoo umeshe maryadakku
ഗിരീഷ് | 01-Jul-08 at 9:43 am | Permalink
കുട്ടികളെ സ്വതന്ത്രമായി ചിന്തിക്കാന്‍ സമ്മതിക്കില്ല! എല്ലാം വോട്ടു രാഷ്ട്രീയം അല്ലേ!
ഉമേഷ്ജിയോടു യോജിക്കുന്നു.
wakaari | 02-Jul-08 at 6:21 pm | Permalink
ഉമേഷ്ജി ഇവിടെ പറഞ്ഞത് (http://malayalam.usvishakh.net/blog/archives/203):
“അജിത്തും കൂമനും രാജേഷും പുസ്തകങ്ങള്‍ കത്തിക്കുന്നതിലൂടെ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനെപ്പറ്റി പറഞ്ഞിരുന്നു. ഇഷ്ടമില്ലാത്തവരുടെ കോലം കത്തിക്കുകയും, ഇഷ്ടമില്ലാത്ത രാജ്യങ്ങളുടെ പതാക കത്തിക്കുകയും ചെയ്യുന്നതു പോലെയുള്ള ഒരു പ്രവൃത്തി. ആ വിധത്തില്‍ മനുസ്മൃതിയിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ അതു കത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതിനോടു ഞാന്‍ യോജിക്കുന്നു. ഞാന്‍ കരുതിയതു് പുസ്തകത്തിന്റെ എല്ലാ പ്രതികളും കണ്ടെടുത്തു കത്തിക്കുന്നതാണു് വിവക്ഷ എന്നായിരുന്നു. “മനുസ്മൃതി കത്തിക്കണം” എന്നു പറയുമ്പോള്‍ അതല്ലേ ഉദ്ദേശിക്കുന്നതു്?“
അത് പ്രകാരം ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തോട് എതിര്‍പ്പുള്ളവര്‍ ആ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അത് കത്തിക്കുന്നതില്‍ തെറ്റൊന്നുമില്ല എന്നതിനോട് യോ…ജി….ക്കു….ക്കു……..ക്കു……………..
പുസ്തകങ്ങള്‍, അത് ഒരു കോപ്പിയാണെങ്കിലും ലോകത്തുള്ള മൊത്തം കോപ്പികളാണെങ്കിലും, പ്രതീകാത്മകമായാണെങ്കിലും അല്ലെങ്കിലും-എന്തെങ്കിലും സവിശേഷസാഹചര്യത്തിലോ വേറേ നിവൃത്തിയില്ലാത്തതുകൊണ്ടോ ഗതികേടുകൊണ്ടോ അല്ലാതെ-കത്തിക്കുന്നതിനോട് ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഇത്രയും നിലവാരമില്ലാത്ത പഴയ പാഠപുസ്തകങ്ങള്‍ പഠിച്ച് വളര്‍ന്ന കേരളത്തിലെ പഴയ തലമുറയ്ക്കുണ്ടായ ദോഷങ്ങളും അവരെ അപേക്ഷിച്ച് നിലവാരം കൂടിയ പുതിയ പാഠപുസ്തകം പഠിച്ചുവളരുന്ന കേരളത്തിലെ ഇപ്പോഴത്തെ മലയാളിത്തലമുറയ്ക്ക് ഭാവിയിലുണ്ടാകാവുന്ന ഗുണങ്ങളും ഒക്കെ ഒന്ന് വിശകലിച്ചാല്‍ നന്നായിരുന്നു.
ഏഴാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായം കോഴിബ്ലോഗില് എഴുതിയത് ഇവിടെയും പറയുന്നു:
നൂറില്‍ അറുപതോ അറുപത്തഞ്ചോ കിട്ടാവുന്ന ഒരു പാഠപുസ്തകം. വളരെയധികം മെച്ചപ്പെടുത്താമായിരുന്നു. പക്ഷേ കുട്ടികള്‍ക്ക് ധാരാളം പ്രാതിനിധ്യം ഈ പാഠപുസ്തകത്തില്‍ നിന്ന് കിട്ടുന്നുണ്ട്. അവ ശരിയായ രീതിയിലാണെങ്കില്‍, അദ്ധ്യാപകര്‍ പോസ്റ്റിറ്റീവായിട്ടാണ് എക്സര്‍സൈസുകള്‍ എടുക്കുന്നതെങ്കില്‍-കുട്ടുകളെക്കൊണ്ട് ചെയ്യിക്കുന്നതെങ്കില്‍- ഇതിലെ പല പോരായ്മകളും ഒരു പരിധിവരെ പരിഹരിക്കാനാവും. പക്ഷേ മതനിഷേധമോ സ്വാതന്ത്ര്യസമരത്തെ വളച്ചൊടിക്കലോ ഒന്നും തന്നെ എന്റെ പരിമിതമായ അറിവില്‍ ഈ പുസ്തകത്തിന്റെ പേജ് 41 വരെ ഞാന്‍ കണ്ടില്ല. കുറച്ച് വിപ്ലവാത്മകമാണ് പാഠങ്ങള്‍ (പ്രത്യേകിച്ചും ഒന്നാം പാഠം) എന്നത് വാസ്തവം. എങ്ങിനെയൊക്കെ അടി നടത്താം എന്ന് അവസാനം കുട്ടികള്‍ പഠിക്കാതിരുന്നാല്‍ മതിയായിരുന്നു.
പഴയ സിലബസ്സിലൊക്കെ പഠിച്ച് വളര്‍ന്ന ഉമേഷ്ജിയടക്കമുള്ളവര് പുതിയ സാമൂഹ്യശാസ്ത്രപുസ്തകം പോലത്തെ പുസ്തകങ്ങള്‍ പഠിക്കാത്തതുകാരണം മതഭ്രാന്തന്മാരായെന്നോ ജാതിക്കോമരങ്ങളായെന്നോ ഒക്കെപ്പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുതരില്ല. പുതിയ സാമൂഹ്യശാസ്ത്രപാഠപുസ്തകത്തില് (അഞ്ച് മുതല്‍ പത്ത് വരെ ഏതെങ്കിലും ഒരു ക്ലാസ്സില്‍) ഇപ്പോഴത്തെ സമൂഹ്യകാര്യങ്ങളായ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഉള്‍പ്പെടുത്തി വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കാന്‍ ഏതൊരു പൌരനും അവകാശമുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലും സംഘടനകളുടെ പേരിലും കണ്ണൂരിലും മറ്റും നടക്കുന്നതുപോലുള്ള കൊലപാതകങ്ങള്‍ ഒരുകാരണവശാലും നമ്മള് നടത്തരുതെന്നും പല പല രാഷ്ട്രീയ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍, അക്രമമോ കൊലപാതകമോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗീകൃത സംഘടനയുടെയും ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ലാഞ്ഞിട്ടും എന്തുകൊണ്ടാണ് (കണ്ണൂരിലും മറ്റും) അങ്ങോട്ടുമിങ്ങോട്ടും വെട്ടിമരിക്കുന്നത് എന്നുള്ള എക്സര്‍സൈസുമൊക്കെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. അത് പഠിച്ചുവളര്‍ന്ന് ആ പാഠഭാഗങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുന്ന കുട്ടികള്‍ തീര്‍ച്ചയായും കണ്ണൂര്‍ മോഡല്‍ അക്രമങ്ങളില്‍ പങ്കാളികളാവില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. സമകാലീന സാമൂഹ്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണ് അത്തരമൊരു പാഠം എന്നാണ് എന്റെ അഭിപ്രായം.
ഉത്തരേന്ത്യയില്‍ ജാതിയുടെ പേരില്‍ ഇപ്പോഴും നടക്കുന്ന കൊലപാതകങ്ങള്‍ പോലെതന്നെ പ്രാധാന്യമുള്ളതാണ് കണ്ണൂരിലും മറ്റും പാര്‍ട്ടിയുടെയും സംഘടനയുടെയും പേരില്‍ നടക്കുന്ന കൊലപാതകങ്ങളും എന്നാണ് എനിക്ക് തോന്നുന്നത് (എണ്ണം, ഭീകരത, ക്രൂരത എന്നിവയെക്കാളുപരി അതിന്റെ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍). ജാതിയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അവര്‍ണ്ണരെന്ന് മുദ്രകുത്തപ്പെട്ടവരെ വിദ്യാഭ്യാസവും മറ്റ് സാമൂഹ്യപ്രവര്‍ത്തനവും നിയമവും ഭരണഘടനയും മറ്റും വഴി അവരുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നാല്‍ ഒരു പരിധിവരെയെങ്കിലും ഇല്ലാതാക്കാമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ പഴയ സിലബസ്സിലും അതിലും പഴയ സിലബസ്സിലും പഠിച്ച് നൂറ് ശതമാനത്തോളം സാക്ഷരത നേടി ജാതിവിവേചനങ്ങളും മറ്റും ഉത്തരേന്ത്യയെ അപേക്ഷിച്ച് കുറവായ (അതിനുള്ള ഒരു കാരണമായി പറയുന്നത് നമ്മള് മലയാളികള്‍ നേടിയ വിദ്യാഭ്യാസമാണെന്നാണ്-അത് പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചല്ലായിരുന്നു താനും) കേരളത്തില്‍, വിദ്യാസമ്പന്നര്‍ വരെ രാഷ്ട്രീയക്കൊലപാതകങ്ങളില്‍ പിന്നെയും പിന്നെയും പങ്കെടുക്കുമ്പോള്‍, അദ്ധ്യാപകനെ ക്ലാസ്സ് മുറിയില്‍ വിദ്യാര്‍ത്ഥിയുടെ മുന്നിലിട്ട് തന്നെ വെട്ടികൊല്ലുമ്പോള്, അതിനെപ്പോലും ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ അത്തരം ചിന്തകള്‍ക്ക് പുതിയ തലമുറയെങ്കിലും ഒരു കാരണവശാലും പിന്തുണ കൊടുക്കരുത് എന്ന സദ്ദുദ്ദേശപരമായ സമീപനത്തോടെ അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്നാണ് ഞാന്‍ പറയുന്നത്.
സമൂഹനന്മയെ മാത്രം ലക്ഷ്യമാക്കി തികച്ചും നിഷ്കളങ്കമായി തയ്യാറാക്കപ്പെട്ടതാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രപാഠം എന്ന് എനിക്കഭിപ്രായമില്ല (അദ്ധ്യാപകര്‍ക്കുള്ള പുസ്തകവും നിര്ദ്ദേശാവും ഇതുപോലെ സ്കാന്‍ ചെയ്യപ്പെടേണ്ടിയിരിക്കുന്നു). പക്ഷേ മതനേതാക്കളും സാമുദായികനേതാക്കളും പ്രതിപക്ഷവും ഉള്‍പ്പടെയുള്ളവര്‍ പറയുന്നതുപോലെയുള്ള മതനിഷേധമോ മതനിന്ദയോ സ്വാതന്ത്ര്യസമരസേനാനികളെ വിലകുറച്ച് കാണിക്കലോ ഒന്നും ഈ പുസ്തകത്തില്‍ ഞാന്‍ കണ്ടില്ല. അങ്ങിനെയുണ്ട് എന്ന് പറയുന്നവര്‍ ആടിനെ പട്ടിയാക്കുക എന്ന പേറ്റന്‍ഡഡ് മാര്‍ക്സിസ്റ്റ് പാര്ട്ടീയന് തന്ത്രം അവര്‍ക്കെതിരെ തന്നെ പ്രയോഗിക്കുകയാണെന്നാണ് എന്റെ അഭിപ്രായം.ബഹളങ്ങളുടെ പുകമറയുണ്ടാക്കി ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. അതേ സമയം കാവ്യനീതി എന്നതിന്റെ അര്‍ത്ഥം എന്താണെന്നും ഞാന്‍ മനസ്സിലാക്കുന്നു 🙂
സെബിന് | 03-Jul-08 at 2:28 pm | Permalink
പാഠപുസ്തകവിവാദത്തെ കുറിച്ചു് എന്റെ അഭിപ്രായം ഇവിടെ.
Mohan Puthenchira | 04-Jul-08 at 6:46 am | Permalink
ഞാനും പ്രതിഷേധിക്കുന്നു. എന്റെ നിലപാട് വ്യക്തമാക്കിക്കോണ്ട് ഞാനുമൊരു പോസ്റ്റ് ഇട്ടിട്ടുണ്ട. ലിങ്ക് താഴെ ഉണ്ട്.
http://mohanputhenchira.blogspot.com/2008/06/blog-post_30.html
Aarushi | 05-Jul-08 at 7:42 am | Permalink
പാഠപുസ്തകം കത്തിക്കുന്നതു സമരക്കാറ് ചെയ്തതാണു വ്യ്കതിയുടെ കോലം കത്തിക്കുന്നതിനേക്കള് അതു പാതകമൊന്നുമല്ല , നിങ്ങള്‍ ആരും തന്നെ പുസ്തകം പൂറ്ണ്ണമായി വായിച്ചു എന്നു ഞാന്‍ കരുതുന്നില്ല നായരായ ഉമേഷ് തീറ്ച്ചയായും വായിക്കണം കാരണം നായറ്ക്കെതിരെ ഒരു പാടു ഒളിയമ്പുകള്‍ ഉണ്ട് ഈ കിതാബില്‍
കേരള കൌമുദിയില്‍ പാഠപുസ്തകം മുഴുവന്‍ നല്‍കിയിട്ടൂണ്ട് വായിച്ചു നോക്കുക മൊത്തമായി ഇനി ആദ്യത്തെ അധ്യായങ്ങളില്‍ ജാതിമതപരമായി നിലനിന്ന ഉച്ചനീചത്വം ഇതു വായിച്ചാല്‍ തോന്നുന്നത് നായന്മാരായ ജന്മിമാര് ബാക്കി ഉള്ളവരെ ഒക്കെ അങ്ങിട്ടു പീഡിപ്പിച്ചു എന്നാണു എന്നാല്‍ യാഥാര്‍ഥ്യം അതാണോ? എന്തിനു ഇപ്പോള്‍ ഈ ജാതിമത വ്യത്യാസം ഒക്കെ പഠിപ്പിക്കണം , പുലയരെ മാറു മറക്കാന്‍ അനുവദിച്ചില്ല ചാന്നാര്‍മാര്‍ മാറു മറക്കാന്‍ കലാപം നടത്തി, ഇതു നാല്പ്പത്തഞ്ചു വയസ്സായ ഞാനോ എഴുപതു വയസ്സായ എണ്റ്റെ അഛനോ കണ്ടിട്ടില്ലാത്ത കാര്യം ആണൂ അപ്പോളീ പഴം പുരാണം എണ്റ്റെ മകറ്റെ തലയില്‍ കയറ്റുന്നതെന്തിനു? ഈ മാറുമറക്കല്‍ എന്ന പാഠം പഠിപ്പിക്കുമ്പോള്‍ ഞരമ്പ് രോഗം ഉള്ള അധ്യാപകര്‍ക്കു അതു പല രീതിയില്‍ വ്യാഖ്യാനിക്കാം വയസ്സാരിയിച്ചു വരുന്ന പെണ് കുട്ടികളെ പുളകിതരാക്കാം ഏഴാം ക്ളാസില്‍ പഠിക്കുന്ന ആണ് കുട്ടിക്കു ഈ സമയം ഇതു കൌതുകം ആകേണ്ട കാര്യമില്ല താനും
ഇ കേ ജീ ചെറുകാട് തുടങ്ങി ഇതിലെ ഉധരണികള് എല്ലാം കമ്യൂണിസ്റ്റുകാരുടെ പുസ്തകം ആണൂ ജന്മി ഒരു ഭയങ്കര പീഡകന് ആയിരുന്നു എന്നു കുട്ടി മനസ്സിലാക്കും, ഈ ജന്മി എന്നു പറയുമ്പോള്‍ ബ്റഹ്മണനും നായരും ആയിരിക്കുമല്ലോ ഈ ജന്മിമാരെ കണ്ടെത്താന്‍ കുട്ടിയോടു പറഞ്ഞിട്ടുണ്ട് അതു നന്നായി കാരണം കുട്ടി മനസ്സിലാക്കും അവരെല്ലാം റേഷന്‍ കടയിലെ ബംഗാല്‍ പച്ചരി വാങ്ങാന്‍ പോലും കഴിവില്ലാതെ കുത്തുപാള എടുത്തിരിക്കുകയാണെന്നു
ഏതോ ഒരു ഭയങ്കര നായറ് വിരുധന്‍ ഇതില്‍ കാര്യമായി നായറ് ജാതിയെ ആക്ഷേപിക്കാന്‍ മാക്സിമം ശ്റമം നടത്തീട്ടുണ്ട് എന്നാല്‍ ഗുരുവായൂറ് കലാപം ആയാലും വൈക്കം സത്യാഗ്രഹം ആയാലും നായറ് തന്നെ ആണൂ അധസ്തിതറ്ക്കു വേണ്ടി മുന്നിട്ടിറങ്ങിയത് കേളപ്പനും ഒരു നായറ് ആണല്ലോ
ഇനി വരുന്നു നിലം നികത്തലിനെതിരെ പടം നോക്കുക റോഡ് ബ്ളോക്ക് ചെയ്ത് കുറെ വെട്ടി നിരത്തല്‍ ടീം പ്റസംഗിക്കുന്നു ഇവിടെ പാടം കൊയ്യാനോ നിലം ഒരുക്കാനോ ആളില്ല അതല്ലേ നിലം തരിശിടാന്‍ കാരണം അതു മിണ്ടുന്നില്ല പിന്നെ വരുന്നു പീറ് മുഹമ്മദ് അയാള്‍ ആരു ഞാന്‍ ഇതാദ്യമായ്ട്ടാണൂ കേള് ക്കുന്നത് മംഗള്‍ പാണ്ടെ സിനിമയില്‍ പോലും കേട്ടിട്ടില്ല എന്‍ സീ ഈ ആറ് ടീ പുസ്തകം ആയി താരതമ്യം ചെയ്താല്‍ ഇതു ചവറ്റു കുട്ടയില്‍ തള്ളേണ്ട ഒരു ടെക്സ്റ്റാണൂ ഒരു കാര്യവുമില്ലാതെ കുറെ ചപ്പു ചവറുകള്‍ വാരി നിറാച്ചിരിക്കുന്നു ഒടുവില്‍ അംബാനിയെ ഒരു ഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്നു പണാം ഉണ്ടാക്കുന്നത് ഒരു കുറ്റം ആണോ എങ്കില്‍ പിന്നെ ദേശാഭിമാനി എന്തിനാണു എഡിഷനുകള്‍ വ്യാപിപ്പിക്കുന്നത്? മൊത്തത്തില്‍ ഈ പുസ്തകം ഒരു സാഡിസ്റ്റാണു എഴുതിയത് ഏതു ദളിതനെ ആണു കേരളത്തില്‍ വെള്ളം എടുക്കാന്‍ ചുട്ടുകൊന്നിട്ടുള്ളത് വടക്കേ ഇന്ത്യയിലെ അനാചാരം ഈ കുട്ടികളൂടെ തലയില്‍ എന്തിനു കയറ്റി വിടണം , ഈ പാഠപുസ്തകം മാത്റമല്ല ഈ പുത്യ പുസ്തകങ്ങളൂം സിലബസ് ഇല്ലാതാക്കിയ പഠന രീതിയും ഒന്നായി അറബിക്കടലില്‍ കളയൂ.
Salu Thomas John | 08-Jul-08 at 4:53 am | Permalink
Dear Umesh,
Being a former SFI member, I feel there is a hidden agenda of idiotic leftist idealism which we believed and propagated one time.
These books should be rewritten.
Book burnings reminds fascism. But communism is the other side of the coin.
Raji Chandrasekhar | 15-Aug-08 at 10:07 am | Permalink
ഉമേഷ് ജീ, താങ്കളോട് സ്നേഹപൂര്‍വ്വം വിയോജിക്കുന്നു.
aracer.mobi | 31-Dec-18 at 10:50 am | Permalink
Capital privado entre un 12% – 15% dde interés.