(കഴിഞ്ഞ പോസ്റ്റിന്റെ ഹാംഗോവര്‍. ഒരു കുട്ടി കഴിഞ്ഞാല്‍ ഒരു വയറിളക്കം പതിവാണു്. ഉടനേ രണ്ടു പോസ്റ്റിടുമെന്നു് അന്തോണിച്ചനോടു പ്രോമിസ് ചെയ്തതുമാണു്.)
ചന്ദ്രന് ഭൂമിയെ
കൃത്യം ഇരുപത്തെട്ടു 25.8461538 ദിവസം കൊണ്ടും
ഭൂമി സൂര്യനെ
കൃത്യം മുന്നൂറ്റിമുപ്പത്താറു ദിവസം കൊണ്ടും
ചുറ്റിയിരുന്നെങ്കില്‍,
ഹായ്!
ഒരു മാസത്തില്‍
ഇരുപത്തെട്ടു ദിവസവും
നാലാഴ്ചയും
ഒരു വര്‍ഷത്തില്‍
മുന്നൂറ്റിമുപ്പത്താറു ദിവസവും
നാല്പത്തെട്ടാഴ്ചയും
പന്ത്രണ്ടു മാസവും
ഉണ്ടാകുമായിരുന്നു
വരുമാനം
ക്ഌപ്തമാകുമായിരുന്നു
ക്രിസ്തുമസ്സിന്റെ അവധി
നഷ്ടപ്പെടാതിരിക്കുമായിരുന്നു
ഭാര്യയുടെ തീണ്ടാരി
എന്നും ഒരേ ദിവസം വരുമായിരുന്നു
ഏറ്റവും പ്രധാനമായി
“ഇത്ര കൃത്യമായി ചിട്ടയോടെ എല്ലാം ഇണക്കാന്‍
ഞാന്‍ എന്ന സര്‍വ്വശക്തനല്ലാതെ ആര്‍ക്കു കഴിയും?”
എന്നു പറഞ്ഞു്
“ഇതു ദൈവവചനമാണു്”
എന്ന ലേബലുമിട്ടു്
ഭാവിതലമുറയുടെ
അണ്ണാക്കിലേയ്ക്കു തള്ളാന്‍
ഒരു പുസ്തകമെഴുതാമായിരുന്നു…
(ഞാന്‍ എന്താ ശ്ലോകമല്ലാതെ ഗദ്യകവിതയെഴുതിയാല്‍ പുളിക്കുമോ?)
ഓഫ്: (ഒരു മണിക്കൂറിനു ശേഷം)
ഈ പോസ്റ്റിലെ കണക്കില്‍ ഒരു തെറ്റുണ്ടു്. ആര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?
ഉത്തരം: (അര ദിവസത്തിനു ശേഷം)
ശരിയുത്തരം ആദ്യം പറഞ്ഞതു സിബുവാണു്. ഭൂമിയെ കൃത്യം 28 ദിവസം കൊണ്ടു് ചന്ദ്രന് ചുറ്റുകയാണെങ്കില്‍ രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള സമയം 28 ദിവസത്തില്‍ കൂടുതലായിരിക്കും. കാരണം, അതിനിടയില്‍ ഭൂമിയും കുറേ പോയിട്ടുണ്ടാവും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്റെയും ചന്ദ്രന്റെയും സ്ഥിതി തമ്മിലുള്ള വ്യത്യാസമാണു് തിഥി(phase of moon)യും അതു വഴി ചാന്ദ്രമാസവും നിര്‍ണ്ണയിക്കുന്നതു്.
ഇവിടെ ചാന്ദ്രമാസം എത്രയാണെന്നു കണ്ടുപിടിക്കാന്‍ എളുപ്പമാണു്.
ദിവസം. അപ്പോഴും ചാന്ദ്രമാസം ദിവസത്തിന്റെ പൂര്‍ണ്ണഗുണിതം ആവില്ല.
ഇനി, ചാന്ദ്രമാസം കൃത്യം 28 ദിവസമാവാന്‍ ചന്ദ്രന് എത്ര ദിവസം കൊണ്ടു ഭൂമിയെ ചുറ്റണം എന്നു നോക്കാം.
ദിവസം.
ഇതനുസരിച്ചു കവിത തിരുത്തിയിട്ടുണ്ടു് 🙂
യഥാര്‍ത്ഥത്തില്‍ ചന്ദ്രന് ഭൂമിയെ ചുറ്റാനെടുക്കുന്ന ശരാശരി സമയം 27.3217 ദിവസമാണു്. (ഇതാണു നമ്മുടെ നക്ഷത്രചക്രം. ഇതിനെ 27 നക്ഷത്രങ്ങള്‍ കൊണ്ടു സൂചിപ്പിക്കുന്നു.) ഭൂമി സൂര്യനെ ചുറ്റാന്‍ 365.242191 ദിവസവും. അതിനാല്‍ ചാന്ദ്രമാസത്തിന്റെ ശരാശരി ദൈര്‍ഘ്യം
ആണു്. (ഇതാണു നമ്മുടെ തിഥിചക്രം. 30 തിഥികളെക്കൊണ്ടു സൂചിപ്പിക്കുന്നു.)
:: VM :: | 11-Dec-08 at 4:41 pm | Permalink
യെന്റമ്മച്ചിയേ!!!!!!!!!!!!!
യെല്ലാ ദിവസവും ഒന്നാന്തി ആയിരുന്നേല്‍
ഞ്യായൊരു മില്ല്യനേര്‍ ആവുമാരുന്നു
യെല്ലാ ദെവസവും വ്യാഴംആയിരുന്നേല്..
ഹായ്!
ഞ്യായൊര് കിടു കുടിയന് ആയേനേ (ഇപ്പഴും വല്യ മോശമില്ല)
ബാച്ചിലര്‍ കാലത്ത് ആ അക്ഷയപാത്രമൊന്നു കിട്ടിയിരുന്നേല്‍
ദിവസവും അണ്ണാക്കിലോട്ട് തള്ളാന്‍ കുക്കു ചെയ്യേണ്ടി വരുമായിരുന്നില്ല..
മറിച്ച് ..(ചെ)ക്കു ചെയ്ത് നടക്കാമായിരുന്നു! 😉
(
ഉമേഷ് | Umesh | 11-Dec-08 at 4:58 pm | Permalink
ഈ പോസ്റ്റിലെ കണക്കില്‍ ഒരു തെറ്റുണ്ടു്. ആര്‍ക്കെങ്കിലും കണ്ടുപിടിക്കാമോ?
റോബി | 11-Dec-08 at 5:32 pm | Permalink
ക്രിസ്തുമസ്സിന്റെ അവധി..?
കുറുമാന് ഇതു് ഈമെയിലില്‍ ചോദിച്ചിരുന്നു. 336 ദിവസമേ ഉള്ളുവെങ്കില്‍ ഡിസംബര്‍ 25 ഉണ്ടാവില്ലല്ലോ എന്നു്. ഇതു ശരിയുത്തരമല്ല. ക്രിസ്തുവിന്റെ ജനനദിവസം ആ കലണ്ടറില്‍ കണ്ടുപിടിച്ചിട്ടു് അന്നു നമ്മള് ആഘോഷിക്കും. അതു വീക്കെന്ഡായിപ്പോയി നഷ്ടപ്പെടാത്ത വിധത്തില്‍ കലണ്ടര്‍ സെറ്റു ചെയ്യണം എന്നു മാത്രം.
ഗുഡ് ട്രൈ. അല്പം കൂടി ഗഹനമായ തെറ്റാണു്.
:: VM :: | 11-Dec-08 at 5:43 pm | Permalink
ഒന്നല്ല! രണ്ടു തെറ്റുണ്ട് 😉
1- ക്രിസ്മസ് അവധി
2- ഭാര്യേടെ 1 തീണ്ടാരി.. (മാസ്കിമം 2 തീണ്ടാരി 😉 ) (പിന്നെ ഇതൊക്കെ ഉമേഷ്ജിയുടെ മിടുക്കുപോലിരിക്കും.. യേത്! )
ഇനിയില്ല ഇടിവാളേ. രണ്ടെണ്ണം കൊണ്ടു മതിയായി. നഞ്ഞെന്തിനാ നാനാഴി?
:: VM :: | 11-Dec-08 at 6:26 pm | Permalink
ithoru പരീക്ഷണം മാത്രം 😉
babukalyanam | 11-Dec-08 at 9:00 pm | Permalink
ഇടിവാള്‍ പറഞ്ഞതാണോ തെറ്റ്?
വേറെ ഒന്നും കണ്ടില്ല: ചന്ദ്രന് ൨൮ ദിവസം കൊണ്ട് ചുറ്റിയില്ലെന്കിലും മാസം 28 ദിവസം എന്ന് [arbitrarily] തീരുമാനിക്കാം എന്ന് തോന്നുന്നു.
പറ്റില്ല ബാബൂ.
മാസം വെളുത്തവാവു തൊട്ടു വെളുത്ത വാവു വരെയോ കറുത്ത വാവു തൊട്ടു കറുത്ത വാവു വരെയോ ആയിരിക്കണം. അല്ലെങ്കില്‍ എന്തിനാണു മാസം? സിബു-സ്റ്റൈല്‍ കലണ്ടര്‍ പോരേ? 🙂
പാഞ്ചാലി :: Panchali | 12-Dec-08 at 12:52 am | Permalink
“ഭാര്യയുടെ തീണ്ടാരി
എന്നും ഒരേ ദിവസം വരുമായിരുന്നു”
പുതിയ കലെണ്ടര് പ്രകാരം അപ്പോള്‍ തീണ്ടാരി എത്രയായിട്ടു അഡ്ജസ്റ്റ് ചെയ്യണം? ഒരു ദിവസം ആണെങ്കില്‍ പോലും അടുത്ത മാസം വേറെ ദിവസം ആയിരിക്കുമല്ലോ?
മനസ്സിലായില്ല പാഞ്ചാലീ. കടവുളേ, ഈ തീണ്ടാരിയെപ്പറ്റിയുള്ള എന്റെ വിജ്ഞാനം മുഴുവനും തെറ്റാണെന്നോ? അതു് 28 ദിവസമാണെന്നു അസ്യൂം ചെയ്താണു് അതെഴുതിയതു്.
പിന്നെ, കണക്കിലുള്ള തെറ്റു് തീണ്ടാരിയുമായി ബന്ധപ്പെട്ടതല്ല. തീണ്ടാരിയെ വിട്ടു പിടി 🙂
സിബു | 12-Dec-08 at 2:37 am | Permalink
ചന്ദ്രന് ഒരു വട്ടം കറങ്ങിവരുമ്പോഴേയ്ക്കും ഭൂമി സൂര്യനുചുറ്റും കുറേ നീങ്ങും അപ്പോ എന്തങ്ങാണ്ട് സംഭവിക്കും എന്നോ മറ്റോ ഇല്ലേ.. അതാണോ..
Umesh::ഉമേഷ് | 12-Dec-08 at 3:31 am | Permalink
സിബുവിന്റെ ഉത്തരം ശരിയാണു്. ഭൂമിയെ കൃത്യം 28 ദിവസം കൊണ്ടു് ചന്ദ്രന് ചുറ്റുകയാണെങ്കില്‍ രണ്ടു വെളുത്ത വാവുകള്‍ക്കിടയിലുള്ള സമയം 28-ല്‍ കൂടുതലായിരിക്കും. കാരണം, അതിനിടയില്‍ ഭൂമിയും കുറേ പോയിട്ടുണ്ടാവും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്റെയും ചന്ദ്രന്റെയും സ്ഥിതി തമ്മിലുള്ള വ്യത്യാസമാണു് തിഥി(phase of moon)യും അതു വഴി ചാന്ദ്രമാസവും നിര്‍ണ്ണയിക്കുന്നതു്.
ഇവിടെ ചാന്ദ്രമാസം എത്രയാണെന്നു കണ്ടുപിടിക്കാന്‍ എളുപ്പമാണു്. 1/(1/28 – 1/336) = 30.5454545 ദിവസം. അപ്പോഴും ചാന്ദ്രമാസം ദിവസത്തിന്റെ പൂര്‍ണ്ണഗുണിതം ആവില്ല.
ഇനി, ചാന്ദ്രമാസം കൃത്യം 28 ദിവസമാവാന്‍ ചന്ദ്രന് എത്ര ദിവസം കൊണ്ടു ഭൂമിയെ ചുറ്റണം എന്നു നോക്കാം. 1/(1/28 + 1/336) = 25.8461538 ദിവസം.
ഇതനുസരിച്ചു കവിതയില്‍ മാറ്റം വരുത്താം 🙂
ഷിജു അലക്സ് ആയിരിക്കും ഇതിനുത്തരം പറയുക എന്നാണു കരുതിയതു്. സിബൂ, വെല്‍ ഡണ്‍!
മനു | 12-Dec-08 at 2:25 pm | Permalink
എന്റമ്മേ…….. എനിക്കിങ്ങോട്ടൊന്നും വരാന്‍ ഒരു യോഗ്യതയുമില്ലെന്നാ തോന്നുന്നത്……………
ബാബു കല്യാണം | 12-Dec-08 at 8:09 pm | Permalink
കിടിലം.
ഓടോ:
ഞാനും ഒരു കലണ്ടര്‍ ഉണ്ടാക്കാന്‍ പോകുവാ. സിബു സ്റ്റൈലില്‍. പക്ഷെ കുറച്ചു കൂടി സിംപ്ലിഫൈഡ് [ഡെസിമല്‍ അല്ല, ബൈനറി].
ആഴ്ചയില്‍ രണ്ടു ദിവസം. ഒരു പ്രവൃത്തി ദിവസം, ഒരു അവധി ദിവസം. ദിവസത്തില്‍ രണ്ടു മണിക്കൂര്‍, [പകലും രാത്രിയും, സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയും പിന്നെ തിരിച്ചും]. 😉
ഇഞ്ചിപ്പെണ്ണ് | 12-Dec-08 at 8:50 pm | Permalink
സത്യം പറയാലോ പാഞ്ചാലി. 🙂 പാഞ്ചാലി പെണ്ണാണെന്ന് ഇപ്പോഴാണ് ബോധ്യമായത് 🙂
ഈ മാഷിനോട് ഞാന്‍ ഇതേ സംശയം എങ്ങും തൊടാതെ ചോദിച്ചു. പൊട്ടക്കണ്ണ്ന്റെ കൂട്ട് ങ്ങേ ങ്ങാ എന്നൊക്കെ എന്നോട് പറഞ്ഞു.
ഞാന്‍ ഒരു ചമ്മലു കാരണം അധികം എക്സ്പ്ലെയിന് ചെയ്തില്ല. ചന്ദ്രന് കറങ്ങുന്നത് അറിയ്ം…ഇതൊക്കെ അറിഞ്ഞൂടാന്ന് പറഞ്ഞാ പിന്നെ എന്തുന്ന് പറയാനാ? ചന്ദ്രന് ഇങ്ങിനെ 28 ദെവസം തികച്ച് കറങ്ങാത്തത് ഈ സെറ്റപ്പിനല്ലേ? 🙂
പെണ്ണുങ്ങളാണെന്നു പറഞ്ഞിട്ടെന്തു കാര്യം? ഈ വക കാര്യങ്ങളൊക്കെ ഞങ്ങള്‍ തന്നെ പറഞ്ഞുതരണം എന്നു വെച്ചാല്‍? സമയം കിട്ടുമ്പോള്‍ ദാ വിക്കി വായിച്ചു നോക്കൂ. എന്നിട്ടു പറയൂ ഞങ്ങള്‍ക്കറിയാത്ത ഏതു വന്രഹസ്യമാണു് നിങ്ങള്ക്കറിയുന്നതെന്നു്?
അതില്‍ Phases എന്ന തലക്കെട്ടിനു താഴെ ഒരു ടേബിള്‍ ഉണ്ടു്. അതുമൊന്നു വായിച്ചുനോക്കണേ. ഒരു ദിവസം ആയാലും ആറു ദിവസമായാലും 28 ദിവസമായാലും സൈക്കിളിനു വലിയ വ്യത്യാസമൊന്നുമില്ല കേട്ടോ 🙂
അനോണിയോസ്ആന്റോണിയോസ് | 14-Dec-08 at 4:54 am | Permalink
തള്ളേ, ഇത് വയറെളക്കമാണെങ്കില് പ്രസവം ഭൂമി കുലുക്കുവല്ല്.
പണ്ട് (സ്കൂള്‍ എന്നാല്‍ പിള്ളേര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമുള്ള പ്രസ്ഥാനമായിരുന്ന അത്ര പണ്ട്) ഞാന്‍ പരിഷത്ത് മാമനോട് ഈ പ്രശ്നം ഒന്നുനയിച്ചു ഏതാണ്ട് ഇങ്ങനെ.
“അങ്കിളേ പ്രപഞ്ചത്തിന്റെ സെറ്റ് അപ്പ് ശരിയല്ല, സകലതിലും ഫ്രാക്ഷന്, ശിഷ്ടം, കഷ്ടം.. നമുക്ക് ഇതൊന്ന് റിപ്പര്‍ ചെയ്ത് പെര്‍ഫക്റ്റ് ആക്കണം”.
അങ്കിള്‍ കൈ മുഴം കൊണ്ട് അളന്ന് കമ്യൂണിസ്റ്റ് പച്ചയുടെ ഒരു കമ്പ് ഉദ്ദേശം ഒരടി ഒടിച്ച് എന്റെ കയ്യില്‍ തന്നു.
“കുട്ടീ, ആ ഹാള്‍ കൃത്യം മുന്നൂറ് സ്ക്വയര്‍ ഫീറ്റ് ആണ്. നീ ഈ കമ്പുകൊണ്ട് അളന്നാല്‍ അതു കിട്ടുമോ?”
“സാദ്ധ്യതയില്ല അങ്കിളേ, വടി കൃത്യമായല്ല മുറിച്ചത്. ഒരുദ്ദേശക്കണക്കേ കിട്ടൂ.”
“അതാണു പ്രശ്നം. ഹാളൊക്കെ ശരിക്കണക്കില് തന്നെ, നിന്റെ അളവുകോല്‍ പെര്‍ഫക്റ്റ് അല്ല.”
അല്ലാ ഈ തീണ്ടാരി വല്യ ആനക്കാര്യമൊന്നുമല്ല മാഷേ, കള. അത് തോന്നിവാസച്ചക്രമാ.
ഒരു പനി വന്നാല്‍, ഒരു പൈന്റ് കള്‍സ് കൂടുതല്‍ അടിച്ചാല്‍, തണുപ്പുകാലം ചൂടായാല്‍, എന്തരിനു കെട്ടിയവന് ഒന്നു ചൂടായാല്‍ ദൈര്‍ഘ്യം മാറുന്ന ഒരു കോഞ്ഞാട്ട ചക്രമാ അത്. ആണുങ്ങളായാല്‍ എന്തിനും ഒരു വ്യവസ്ഥയുണ്ട്, കണക്കുണ്ട്, പറഞ്ഞാല്‍ പറഞ്ഞ ദിവസം പറഞ്ഞ പോലെ ചെയ്യും. ഹല്ല പിന്നെ.
(വിക്കി ലിങ്ക് നോക്കിയില്ല, ഇവിടെ ബ്രൗസിങ്ങ് ഹിസ്റ്ററി ജേര്ണ്ണല് ആക്കി ഇടുന്നുണ്ട്. എനിക്കിനി ആപ്പീസില് വല്ല പെണ്ണുങ്ങളുമായി എന്തരോ ഉണ്ടെന്നോ മറ്റോ കോണ്സ്പിറാസികള് കഥ ഇറക്കും)
ഇഞ്ചിപ്പെണ്ണ് | 14-Dec-08 at 7:01 pm | Permalink
ഹൊ! ഈശോ. കുറേ പൊട്ടന്മാര്! ഒക്കെ തൈക്കിളവന്മാരായിട്ട് എന്ത് കാര്യം? ഇപ്പോഴും വേറെ എന്താണ്ടൊക്കെ കണാകുണാന്ന് പറയാണ്. ഇത് പെരിങ്ങ്സ് പ്ണ്ട് വിക്കി നോക്കി എന്തോ കണ്ട് പിടിച്ചപോലെയാണല്ലോ? ഉമേഷേട്ടന് പെരിങ്സിന്റെ ചേട്ടനായിട്ട് വരും ഇക്കണക്കിനു!
Gupthan | 15-Dec-08 at 8:29 pm | Permalink
ഈ തീണ്ടാരിക്കണക്കൊക്കെ പോട്ട്.‘പൈ‘ എങ്കിലും ഫ്രാക്ഷന് ഇല്ലാതെ ഒണ്ടാരുന്നേല് പത്താംക്ലാസില്‍ കണക്കിന് ജെയിക്കാരുന്നു 🙁
അനോണിയോസ് അന്തോണിയോസ് പറഞ്ഞതാണ് പ്വായിന്റ്. മനുഷ്യ ശരീരത്തിന്റെ അനുപാതങ്ങളുടെ അളവ്, ഗോളങ്ങളുടെ അളവ് അങ്ങനെ എല്ലാറ്റിലും പൈയും ഫ്രാക്ഷനും. അപ്പോള്‍ ഇതിന്റെ ഒക്കെ ബെയ്സിക് യൂണിറ്റ് 1 ആയ ഒരു മാത്തമാറ്റിക്സ് എവിടെയെങ്കിലും കാണും അല്ലേ
കണ്‍ഫ്യൂഷനു മാത്രം നോ ഹാന്‍ഡ് ആന്‍ഡ് മാത്തമാറ്റിക്സ്
ഉമേഷ്:Umesh | 04-Jan-09 at 4:31 pm | Permalink
അല്ലാ, തീരുമാനം വല്ലതും ആയോ?
അബദ്ധത്തില്‍ എന്തോ കമന്റിട്ട പാഞ്ചാലിയുടെ പൊടി പോലും കാണാനില്ല. ഇഞ്ചി പിന്നെ പണ്ടേ അങ്ങനെയാണല്ലോ. ഒന്നു പറഞ്ഞുകഴിഞ്ഞാല്‍ അതില്‍ ചാവുന്നതു വരെ കടിച്ചു പിടിച്ചിരിക്കും, ഉള്ളതാണെങ്കിലും മണ്ടത്തരമാണെങ്കിലും. ഒന്നും പറയാനില്ലെങ്കില്‍ പിന്നെ വേറേ എന്തെങ്കിലും പറയും. എന്താണു കാര്യമെന്നു വ്യക്തമായി പറയൂ, ഞഞ്ഞാപിഞ്ഞാ പറയാതെ. ഇതിനെക്കാള്‍ മുന്തിയ കാര്യങ്ങള്‍ ഇതിനു മുമ്പു് ബ്ലോഗുകളില്‍ത്തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതോ, വിസര്‍ജ്ജനം, തീണ്ടാരി മുതലായവ അശ്ലീലം ആണു് എന്നാണോ ഇപ്പോഴും വിചാരം?
പിന്നെ, നിങ്ങള്‍ മഹിളാമണികള്‍ക്കു സഹായകമായ സ്വതന്ത്ര സോഫ്റ്റ്വെയറുണ്ടു്. ഗ്നു ഡെബിയന്‍ ലിനക്സിലെ സൈക്കിള്‍.
സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഗുണം കണ്ടോ? ബില്‍ ഗേറ്റ്സ് ഇത്രയും കാലം തല കുത്തി മറിഞ്ഞിട്ടു് ഇത്രയും ഉപയോഗമുള്ള ഒരു സോഫ്റ്റ്വെയര് ഉണ്ടാക്കിയിട്ടുണ്ടോ? 🙂
ഗുപ്തന് | 04-Jan-09 at 4:38 pm | Permalink
സൈക്കിള്‍ ലിങ്ക് തെറ്റിയതോ അതോ….
ലിങ്കു തെറ്റിയതു തന്നെയാണു്. ഉടനേ തന്നെ ശരിയാക്കുകയും ചെയ്തു. ഗുപ്തൻ ഒന്നുകിൽ ഈമെയിലിൽ കമന്റു വായിച്ചിട്ടു ലിങ്കു വഴി പോയി, അല്ലെങ്കിൽ ഞാൻ കമന്റിട്ടിട്ടു് രണ്ടു മിനിറ്റിനുള്ളിൽ അതു വായിച്ചു.
ബാക്കിയുള്ളവർക്കു വേണ്ടി:
ആദ്യം ഞാൻ മുകളിലുള്ള കമന്റിട്ടപ്പോൾ സൈക്കിൾ ലിങ്ക് ചൂണ്ടിയിരുന്നതു് എന്റെ ബ്ലോഗിലെ ഒരു കമന്റിലേയ്ക്കായിരുന്നു. (ഭാഗ്യത്തിനു് സ്വതന്ത്രസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ആരുടേയും കമന്റായിരുന്നില്ല. അല്ലെങ്കിൽ മനഃപൂർവ്വം കളിയാക്കി എന്നു് ആരോപണം കേട്ടേനേ!) ഈമെയിലിൽ കമന്റ് കിട്ടിയവർക്കു് തെറ്റായ ആ ലിങ്ക് കിട്ടിയിട്ടുണ്ടാവണം. അതാണു ഗുപ്തൻ പറഞ്ഞതു്.