ബ്ലോഗെഴുതാൻ മൂന്നു മണിക്കൂർ സമയം ഫ്രീ കിട്ടി. എന്തു ചെയ്യണം?
ഒരുപാടു കാലത്തിനു ശേഷമാണു് തടസ്സങ്ങളില്ലാതെ ഇത്രയും സമയം കിട്ടുന്നതു്. തിരക്കിനിടയിൽ വീണുകിട്ടുന്ന മിനിറ്റുകളിൽ എഴുതുന്ന തുണ്ടുകളെ ചേർത്തുവെച്ചാണു പലപ്പോഴും പോസ്റ്റുകളാക്കുന്നതു്. ഒരു ആശയം കിട്ടിയാൽ ഒരു പുതിയ പോസ്റ്റ് തുടങ്ങി ഒരു തലക്കെട്ടും കൊടുത്തു് രണ്ടു വാക്യങ്ങളും എഴുതി അവിടെയിടും. അല്പം സമയം കിട്ടുമ്പോൾ ഡ്രാഫ്റ്റ് പോസ്റ്റുകളുടെ തലക്കെട്ടു നോക്കി അന്നേരത്തെ മൂഡനുസരിച്ചു് തോന്നുന്ന ഒന്നിൽ കുറേക്കൂടി ചേർക്കും. ഇടയ്ക്കു് ഒരു അരമുക്കാൽ മണിക്കൂർ കിട്ടുകയും ഏതെങ്കിലും ഒരു പോസ്റ്റ് തീരാറായിരിക്കുകയും ചെയ്യുമ്പോഴാണു് അവസാനപണികൾ ചെയ്തു് അതു പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നതു്. (ഈ പോസ്റ്റു പോലെയുള്ള വയറിളക്കങ്ങൾക്കു് ഇതു ബാധകമല്ല)
ചുരുക്കം പറഞ്ഞാൽ ബ്ലോഗെഴുത്തിനു് അനോണി ആന്റണി തരുന്ന പെരുമാറ്റച്ചട്ടങ്ങളിൽ ഒന്നു പോലും ഞാൻ പാലിക്കാറില്ല എന്നർത്ഥം. ചുമ്മാതല്ല പോസ്റ്റുകൾ ഉണ്ടാകാത്തതു്!
അതു പോട്ടേ. എനിക്കിന്നു മൂന്നു മണിക്കൂർ സമയമുണ്ടു്. എഴുതിത്തീരാറായ ഏതെങ്കിലും പോസ്റ്റ് തീർക്കണമെന്നുണ്ടു്. ഇവയിൽ ഏതു തീർക്കും?
2006 ജൂണിൽ എഴുതിത്തുടങ്ങിയ “വൃത്തനിർണ്ണയം” എന്ന മൾട്ടിമീഡിയ പോസ്റ്റ് മുതൽ മധുരാജിന്റെ ഈ കമന്റ് കണ്ടപ്പോൾ തോന്നിയ “ചിന്തയുടെ ഭാഷ” എന്ന പോസ്റ്റ് വരെ ഡ്രാഫ്റ്റ് ആയി കിടക്കുന്ന 56 പോസ്റ്റുകളിലെ പലതും കാലഹരണപ്പെട്ടതാണു്. എങ്കിലും ഒരു പത്തുനാല്പതെണ്ണമെങ്കിലും ഇന്നും പ്രസക്തിയുള്ളവയാണു്. അവയിൽ പത്തെണ്ണമെങ്കിലും മിക്കവാറും തീർന്നിരിക്കുന്നതുമാണു്. ഏതെടുക്കണമെന്നു് ഒരു ചിന്താക്കുഴപ്പം.
അഞ്ചു മിനിട്ടു മാത്രം കിട്ടുമ്പോൾ ഈ ചിന്താക്കുഴപ്പം ഉണ്ടാകാറില്ല. തിരഞ്ഞെടുക്കാൻ സമയമില്ല. ഏതെങ്കിലും ഒന്നെടുക്കും. കൂടുതൽ സമയമുള്ളപ്പോൾ തിരഞ്ഞെടുക്കാനാണു സമയം മുഴുവൻ പോകുക. ഇടയ്ക്കിടെ, “അയ്യോ, കിട്ടിയ സമയം വെയ്സ്റ്റാക്കരുതല്ലോ” എന്നു വ്യാകുലപ്പെടാൻ പോകുന്ന സമയം വേറെയും.
അതെന്താ അങ്ങനെ?
ഗുപ്തന് | 17-Jan-09 at 6:54 pm | Permalink
മൂന്നുമണിക്കൂറില്‍ അരമണിക്കൂറ് ഇവിടെ പോയില്ലേ… ബാക്കി ഒള്ളതുകൊണ്ട് ആ പാഴായിപ്പോയ പതിനാറെണ്ണം ഡിലീറ്റീട്ട് ഒരു 15 എണ്ണം ഉണ്ടാക്കിയിട്.. പത്തുമിനിറ്റ് വച്ച്.. ഹല്ല്ല പിന്നെ !
ഉഗ്രൻ ഐഡിയാ! ഈ കമന്റുകൾക്കൊക്കെ മറുപടി പറഞ്ഞിട്ടു ബാക്കി സമയമുണ്ടെങ്കിൽ അങ്ങനെ ചെയ്യാം!
ഇഞ്ചിപ്പെണ്ണ് | 17-Jan-09 at 7:39 pm | Permalink
ആ പെണ്ണുഴുത്ത് എഴുതാത്ത പെണ്ണെഴുത്തുകാരി ഇങ്ങട്ട് പോരട്ട്..ഒടിഞ്ഞ് പോരട്ട്, റൈറ്റ് റൈറ്റ്…
ഇഞ്ചിയുടെ ബ്ലോഗ് ഇവന്റിലേയ്ക്കു് അയ്ൻ റാൻഡിനെപ്പറ്റി എഴുതിത്തുടങ്ങിയ പോസ്റ്റാണു് അതു്. റെഫറൻസിനെടുത്ത പുസ്തകമൊക്കെ ലൈബ്രറിയിൽ തിരിച്ചു കൊടുത്തു. മനുഷ്യൻ നാട്ടിൽ പോകാൻ പ്ലാനിട്ടിരുക്കുമ്പോഴാണു് ഓരോരുത്തർ ഇവന്റും കൊണ്ടു വരുന്നതു്.
ഇനി അതു് എഴുതാൻ പറ്റുമെന്നു തോന്നുന്നില്ല ഇഞ്ചീ, ഇനിയൊരു ബ്ലോഗ് ഇവന്റ് ഉണ്ടായില്ലെങ്കിൽ…
സ്വാറി.
അയല്ക്കാരന് | 17-Jan-09 at 8:07 pm | Permalink
ആശയദാരിദ്ര്യം എന്ന ഒരു ടൈറ്റില്‍ അതില്‍ കാണുമെന്ന് പ്രതീക്ഷിച്ചതേയല്ല. പട്ടരുടെ അടുക്കളയില്‍ മത്തിത്തല കണ്ടപോലായി.
ആശയദാരിദ്ര്യം മൂലം ബൂലോഗത്തുള്ളവർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെപ്പറ്റി ധാരാളം ലിങ്കുകളുള്ള ഒരു കുഞ്ഞുപോസ്റ്റായിരുന്നു അതു്. പുറത്തു വെച്ചു കെട്ടാൻ ഒരു പാള വാങ്ങിയിട്ടു പോസ്റ്റു ചെയ്യാമെന്നു കരുതി 🙂
Jayarajan | 17-Jan-09 at 8:51 pm | Permalink
തീർന്ന പത്തെണ്ണം ഏതാണെന്നും കൂടി പറഞ്ഞിരുന്നെങ്കിൽ വോട്ട് ചെയ്ത് തീരുമാനിക്കാമായിരുന്നു 🙂
അതില്ലാത്ത സ്ഥിതിക്ക് എന്റെ വോട്ട്(in the order of appearance):
1. ട്യൂബ്ലൈറ്റുകൾ…
2. അനിൽ@ബ്ലോഗ്… (അനിലിന്റെ, ‘സ്വർണ്ണം കയ്യിൽപ്പിടിച്ച് വെള്ളം കണ്ടെത്തുന്ന’ വിദ്യയല്ലേ?)
3. മോരു തരുമോ (പാലിൻഡ്രോം അല്ലേ?)
4. ഗാന്ധിജിയും…
5. എഞ്ചിനീയറിങ്ങും… (ആത്മകഥയിൽ നിന്നൊരേട്? :))
6. വാരഫലവും..
7. വിശ്വാസവും…
തൽക്കാലം ഇത്ര മതി. ബാക്കി ഇനിയും ഇതു പോലെ സമയം കിട്ടുമ്പോൾ :)… അപ്പോ പെട്ടെന്നാകട്ടെ 🙂
Moorthy | 17-Jan-09 at 9:03 pm | Permalink
ചതുരംഗത്തട്ടിലെ ചേകവന്മാര് തട്ടൂ..മടിച്ചു നില്‍ക്കാതെ ശങ്കിച്ചു നില്‍ക്കാതെ തട്ടൂ..
മോരു തരുമോ കഴിഞ്ഞാല്‍ പോത്തു ചത്തു പോ എന്ന ഒരു പോസ്റ്റും വേണം. ഈ തലക്കെട്ട് ഡ്രാഫ്ട് ആക്കി ഇടൂ..പ്ലീസ്..
ഇഞ്ചിപ്പെണ്ണ് | 18-Jan-09 at 12:12 am | Permalink
പാവം മൂര്‍ത്തിയണ്ണനും ജയരാജും. അവര്ടെ വിചാരം ഉമേഷേട്ടന് പറയേണ്ടാത്ത താമസം ഇപ്പൊ തന്നെ എഴുതി അങ്ങട് പബ്ലിഷക്കുമെന്നാണ്. ഉം ഉം ! നടന്നതു തന്നെ. അവരു നടക്കും!
എന്നാലും ജീവിതത്തില്‍ ആദ്യായിട്ട് മൂന്നു മണിക്കൂര്‍ ഒരുമിച്ച് ഇപ്പളാണ് കിട്ടിയെങ്കില്‍ ഒരു ടൈം മാനേജര്ടെ കൊഴപ്പുണ്ട്. എന്നെ ഒന്ന് നിയമിക്കോ? പ്ലീസ്….
VM | 18-Jan-09 at 4:40 am | Permalink
ഈ ലീസ്റ്റില്‍ വല്ലോം ലീസിന്നു കൊടുക്കുന്നോ?
ആശയദാരിദ്ര്യം കലശലായേക്കണൂ… ഹൌ ഹൌ.
ഒരു സവര്ണ്ണന് 😉
VM | 18-Jan-09 at 4:53 am | Permalink
ബൈ ദ ബൈ, ഒരു വികൃത..ശോ.. സോറി, അത്ഭുത ജന്മം എന്നത് ആരെക്കുറിച്ചാ ? 😉
visale manaskaha | 18-Jan-09 at 6:10 am | Permalink
ഡ്രാഫ്റ്റിന്റെ ഡെപ്പോസിറ്റ് തരക്കേടില്ലാലോ? റ്റൈമുണ്ടേല് ഒരു സൈഡീന്ന് അങ്ങട് തൊടങ്ങ്ന്നേയ്.
എങ്കിലും എന്നെ കടത്തിവെട്ടാമെന്ന് വ്യാമോഹം വേണ്ട. ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ ഡ്രാഫ്റ്റുള്ളത് എനിക്കായിരിക്കും. ‘മാട്ടം‘ എന്ന് വിളിക്കുന്ന എന്റെ വീട്ടില്‍ സുലഭമായി കണ്ടിരുന്ന കള്ളിന് കുടം മുതല്‍ ഇങ്ങോട്ട്, വേര്ഹൌസില് വച്ചിട്ടുള്ള അസംഖ്യം ലാപ്റ്റോപ്പുകള്‍ വരെ അടുത്തിടപെഴകിയിട്ടുള്ള എല്ലാ വസ്തുക്കളുടേം പേര് ഹെഡിങ്ങായി വച്ച് ഞാന്‍ പുരാണം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ, ഒരു പേര, അല്ലെങ്കില്‍ രണ്ടുപേര. അപ്പോഴേക്കും എനിക്ക് ,‘എന്തൊരു വളിപ്പെന്റപ്പോ…‘ എന്ന് തോന്നുകയും ‘വെറുതെ റ്റൈം വെയ്സ്റ്റ് ചെയ്യേണ്ടറക്ക്യ‘ എന്ന് ആത്മഗതിച്ച് നോട്ട് പാഡ് സേവ് ആക്കുകയും ചെയ്യും.
ഹവ്വെവര്‍, ഉമേഷ്ജിയുടെ പ്രായമൊക്കെ ആവട്ടെ. എന്നിട്ട് നാട്ടിലെ വീട്ടില്‍ ഒരു എഴുത്തുമുറി ഒക്കെ സെറ്റപ്പ് ചെയ്യും. എന്നിട്ട് ചാരുകസേരിയില്‍ മലന്ന് കിടന്ന് ലാപ്റ്റോപ്പ് നെഞ്ഞത്ത് വച്ച് ഞാനൊരു എഴുത്തുണ്ട്. ഹും!
visale manaskaha | 18-Jan-09 at 6:15 am | Permalink
🙂
—
മുകളിലെ കമന്റില്‍ ഇടാന്‍ മറന്നതാ..
ഗുപ്തന് | 18-Jan-09 at 10:30 am | Permalink
ലക്ഷണം കണ്ടിട്ട് ഞാന്‍ പറഞ്ഞതുതന്നെ നടന്നൂന്നാ തോന്നണെ :))
Jayarajan | 18-Jan-09 at 7:40 pm | Permalink
അങ്ങനത്തെ അതിമോഹങ്ങളൊന്നുമില്ലായിരുന്നു ഇഞ്ചീ – ഒന്നൂല്ലേലും ഉമേഷ്-ജിയെ വായിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായില്ലേ? 🙂
‘പെണ്ണുഴുത്ത് എഴുതാത്ത പെണ്ണെഴുത്തുകാരി’ പോസ്റ്റാൻ പറഞ്ഞിട്ട്, പന്ത് ഇങ്ങോട്ട് തട്ടിയില്ലേ – ഇനി ഒരു ബ്ലോഗ് ഇവന്റ് നടത്തി നോക്ക് 🙂
സന്തോഷ് | 19-Jan-09 at 6:36 am | Permalink
ഇതില്‍ ഏതാ ആത്മകഥ? പാചകസ്മരണകളോ ബൂലോഗദണ്ഡകമോ? അതു് അവസാനം മതി. 🙂
Sandeep | 19-Jan-09 at 11:36 am | Permalink
ഉമേഷേട്ടോ.. സമയം കിട്ട്ണില്ലെങ്കില് എഴുതി ബുദ്ധിമുട്ടൊന്നും വേണ്ടാ…
ആ യൂസര്‍നേമും പാസ്സ്വേഡും തന്നാല്‍ ഞാന്‍ തന്നത്താന്‍ കയറി വായിച്ചോളാം … (എപ്പടി?)
ഒരു ഹരപ്പന്‍ കാള | 19-Jan-09 at 3:09 pm | Permalink
for draft in [പാചകസ്മരണകള്‍, കവിതയും പദ്യവും, കവിത ഉണ്ടാവണമെങ്കില്‍…]
publish(draft)
Umesh:ഉമേഷ് | 20-Jan-09 at 7:07 am | Permalink
കിട്ടിയ മൂന്നു മണിക്കൂറും പിന്നെക്കട്ടിയ കുറച്ചു സമയവും ഉപയോഗിച്ചു പൂർത്തിയാക്കിയതു് ഏകദേശം രണ്ടു വർഷം മുമ്പു തുടങ്ങിയ ഒരു പോസ്റ്റായിരുന്നു – അക്കുത്തിക്കുത്തുകളിയും ഗണിതശാസ്ത്രവും. ഇതു വേണമെന്നു് ആരും ആവശ്യപ്പെട്ടിരുന്നില്ല. (ഡാലി ഇതു വായിച്ചിരുന്നെങ്കിൽ ആവശ്യപ്പെട്ടേനേ.)
ആളുകളുടെ (സന്തോഷൊഴികെ) അഭിപ്രായമനുസരിച്ചു് പോസ്റ്റുകൾ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം. എല്ലാവർക്കും നന്ദി.