എന്റെ സായിബാബയുടെ പ്രവചനവും “നക്ഷത്രമെണ്ണുന്ന” ഫിലിപ്പ് എം. പ്രസാദും എന്ന പോസ്റ്റിനു ചില ഒറ്റപ്പെട്ട പ്രതികരണങ്ങൾ ഈമെയിൽ വഴിയും നേരിട്ടുള്ള സംഭാഷണങ്ങളിലൂടെയും കിട്ടിയിരുന്നു. ഇത്തരം പോസ്റ്റുകൾ കുറേക്കാലമായി എഴുതുന്നതു കൊണ്ടും, എന്തു തെറ്റു ചൂണ്ടിക്കാണിച്ചാലും അതിനെ ഏതെങ്കിലും വിധത്തിൽ നേരെയാക്കാൻ “നമുക്കറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ടു്. പൂർവ്വമനീഷികൾ എന്താണുദ്ദേശിച്ചതു് എന്നു തനിക്കു വല്ല വിവരവുമുണ്ടോ?” എന്ന മട്ടിലുള്ള പ്രതികരണങ്ങൾ ധാരാളം കിട്ടി നല്ല പരിചയമുള്ളതു കൊണ്ടും, പറഞ്ഞവർ പറഞ്ഞ കാര്യങ്ങളിൽ യാതൊരു കഴമ്പും ഇല്ലാതിരുന്നതിനാലും, അതൊക്കെ അവഗണിച്ചു. ഭാരതീയപൈതൃകത്തെപ്പറ്റിയുള്ള ചില അവകാശവാദങ്ങൾ തെറ്റാണെന്നു പറയുമ്പോൾ കിട്ടുന്ന ഇങ്ങനെയുള്ള എതിർവാദങ്ങൾക്കു് മറുപടി പറയേണ്ടതുണ്ടു്. കാരണം, പഴയ കാര്യങ്ങളിൽ പല വ്യതിയാനങ്ങളും വ്യാഖ്യാനഭേദങ്ങളും ഉണ്ടാവാം. എങ്കിലും നൂറ്റാണ്ടുകളായി കാര്യമായ വ്യത്യാസമുണ്ടാവാത്ത ചന്ദ്രഗതിയനുസരിച്ചുള്ള കലണ്ടറിനെപ്പറ്റിയുള്ള അബദ്ധങ്ങൾ മറുപടി അർഹിക്കുന്നില്ല.
ഇങ്ങനെയാണെങ്കിലും, ഒരു പ്രതികരണത്തിനു മറുപടി പറയണം എന്നു തോന്നുന്നു. ഇന്റർനാഷണൽ സായി ഫൗണ്ടേഷന്റെ ഔദ്യോഗികവിശദീകരണം രഞ്ജിത്ത് എന്ന വായനക്കാരൻ ഒരു കമന്റിൽ കാണിച്ചു തന്നു.
ചുരുക്കം ഇത്രയുമാണു്:
- 1926 നവംബർ 23-നാണു് സത്യസായിബാബ ജനിച്ചതു്.
- 1960 സെപ്റ്റംബർ 9-നു നടത്തിയ പ്രഭാഷണത്തിൽ താൻ ഇനി 59 വർഷം കൂടി ജീവിച്ചിരിക്കും എന്നു് അദ്ദേഹം അവകാശപ്പെട്ടു.
- 1986-ൽ 93 വയസ്സായിരുന്ന ഒരു സുബ്രഹ്മണ്യശാസ്ത്രിയ്ക്കു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു.
- ബാബ ചാന്ദ്രമാസമായിരുന്നു ഉപയോഗിച്ചിരുന്നതു്. അതനുസരിച്ചു് അദ്ദേഹം 1133 ചാന്ദ്രമാസങ്ങൾ ജീവിച്ചു. മൊത്തം 30833 ദിവസങ്ങൾ.
- ഒരു ചാന്ദ്രമാസം 27.21 ദിവസം ആണെന്നു തോന്നുന്നു. (ഇന്റെർനെറ്റിൽ നിന്നു കിട്ടിയതാണു്. കൃത്യമായി അറിയില്ല!) അതു വെച്ചു ചുമ്മാ കണക്കുകൂട്ടിയാൽ എല്ലാം ശരിയാണെന്നു മനസ്സിലാവും.
- നമ്മക്കിതൊന്നും ഒരു പിടിയുമില്ല. ശരിയായ കണക്കുകൾ ഒരു ജ്യോത്സ്യനോടു ചോദിക്കണം.
ഇനി നമുക്കു നോക്കാം.
ചന്ദ്രന്റെ ഗതിയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന മാസമാണു് ചന്ദ്രമാസം. പഴയ കലണ്ടറുകളിലൊക്കെയും ചന്ദ്രന്റെ ഒരു ഭ്രമണത്തിന്റെ കാലത്തെയായിരുന്നു മാസമായി കണക്കാക്കിയിരുന്നതു്. ഇന്നും ഹിജ്രി (ഇസ്ലാമികകലണ്ടർ), ഹീബ്രു കലണ്ടർ, ചൈനീസ് കലണ്ടർ തുടങ്ങി പല കലണ്ടറുകളിലെയും മാസം ചന്ദ്രമാസമാണു്.
ഒരു കറുത്ത വാവു മുതൽ അടുത്ത കറുത്ത വാവു വരെയുള്ള കാലയളവാണു് ചന്ദ്രമാസം. ശരാശരി 29.53 ദിവസമാണു് ഇതു്. നമ്മുടെ കലണ്ടറുകളിൽ പ്രഥമ മുതൽ വാവു വരെ 15 ദിവസങ്ങൾ ഉള്ള രണ്ടു പക്ഷങ്ങൾ ചേർന്നതാണു് ഒരു മാസം.
അല്ല.
ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനെ അപേക്ഷിച്ചു് ചന്ദ്രൻ ഒരേ സ്ഥലത്തു തന്നെ രണ്ടു പ്രാവശ്യം വരുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു് മുകളിൽ പറഞ്ഞ ചന്ദ്രമാസം. ഇതല്ലാതെ, ദൂരെയുള്ള ഒരു സ്ഥിരബിന്ദുവിനെ അടിസ്ഥാനമാക്കി (അങ്ങനെയൊരു ബിന്ദുവിനെ കിട്ടാൻ പാടാണു്. സൂര്യനല്ലാത്ത ഏതെങ്കിലും നക്ഷത്രത്തെയാണു് ഭാരതീയർ ഉപയോഗിച്ചതു്.) ചന്ദ്രൻ ഒരേ സ്ഥലത്തെത്തുന്ന രണ്ടു സമയത്തിനിടയിലുള്ള കാലയളവാണു് ഇവിടെ സായിബാബ പറഞ്ഞെന്നു പറയുന്ന മാസം. മറ്റേതിൽ നിന്നു വ്യവച്ഛേദിക്കാൻ അതിനെ നമുക്കു് ചന്ദ്ര-നക്ഷത്ര-മാസം എന്നു വിളിക്കാം. (നേരത്തേ പറഞ്ഞതിനെ ചന്ദ്ര-സൂര്യ-മാസം എന്നും.) അതായതു്, അശ്വതി നക്ഷത്രം മുതൽ അടുത്ത അശ്വതിനക്ഷത്രം വരെയുള്ള സമയം. ഇതു് 27 ദിവസത്തിൽ അല്പം കൂടുതലാണു്.
നക്ഷത്രങ്ങളെ കണക്കാക്കുന്ന ശരാശരി ചന്ദ്ര-നക്ഷത്ര-മാസം 27.21 ദിവസം അല്ല. അതു് draconic month ആണു്. അതായതു് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണതലത്തെ കൂട്ടിമുട്ടുന്ന ബിന്ദുവിൽ ചന്ദ്രൻ അടുത്തടുത്ത രണ്ടു തവണ എത്തുന്ന സമയങ്ങൾക്കിടയിലുള്ള കാലയളവാണു്. ഇതിനു് നക്ഷത്രമാസവുമായി ബന്ധമില്ല.
360 ഡിഗ്രി എക്ലിപ്റ്റിക് രേഖാംശത്തെ 27 സമഭാഗങ്ങളാക്കിയതിൽ ഒരു ഭാഗമാണു് ഒരു നക്ഷത്രം. അപ്പോൾ ഒരു ചന്ദ്ര-നക്ഷത്ര-മാസം ചന്ദ്രൻ അതേ എക്ലിപ്റ്റിക് രേഖാംശത്തിൽ തിരിച്ചെത്തുന്ന സമയം ആവണം. വിഷുവങ്ങളുടെ പുരസ്കരണം കണക്കിലെടുത്താൽ ഇതു് (tropical lunar month) 27.32158 ദിവസം ആണു്, കണക്കിലെടുത്തില്ലെങ്കിൽ (sidereal lunar month) 27.32166 ദിവസവും. ഭാരതീയർ (ഷിജു അലക്സ് ഒഴികെയുള്ള ഭാരതീയർ എന്നു പറയുന്നതാണു കൂടുതൽ ശരി 🙂 ) ഈ പുരസ്കരണവും മറ്റും നോക്കാറില്ല. അതായതു്, ചന്ദ്ര-നക്ഷത്ര-മാസം 27.32166 ദിവസം. (ഇതാണു ഞാൻ കഴിഞ്ഞ പോസ്റ്റിൽ 27.3217 എന്നു പറഞ്ഞതു്.) വർഷം 12 മാസമാണെങ്കിൽ ഒരു ചാന്ദ്ര-നക്ഷത്ര-വർഷം = 12 x 27.32166 = 327.85992 ദിവസം.
വിശദവിവരങ്ങൾക്കു് ഈ വിക്കി ലേഖനം കാണുക.
എന്റെ അറിവിൽ ഒന്നും ഇല്ല. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറുകൾ എല്ലാം തന്നെ ചന്ദ്ര-സൂര്യ-മാസമാണു് കണക്കിലെടുക്കുന്നതു്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്കവാറും എല്ലാ കലണ്ടറുകളുടെയും സ്ഥിതി ഇതു തന്നെയാണു്. (സൂര്യന്റെ ഗതിയെ മാത്രം അടിസ്ഥാനമാക്കി ഉള്ള കലണ്ടറുകളും ഉണ്ടായിരുന്നു – നമ്മുടെ കൊല്ലവർഷം പോലെ.)
ഭാരതീയരീതിയിലുള്ള ചന്ദ്ര-നക്ഷത്ര-മാസം എന്ന പ്രയോഗം മനുഷ്യരുടെ കണ്ണിൽ മണ്ണിടാനുള്ള ഒരു ശ്രമം മാത്രം.
അല്ല.
1926 നവംബർ 23 മുതൽ 2011 ഏപ്രിൽ 24 വരെ 30833 ദിവസം. അതു ശരിയാണു്. എന്നു വെച്ചാൽ, 94.04321211 ചാന്ദ്ര-നക്ഷത്ര-വർഷം. 1128.518545 ചാന്ദ്ര-നക്ഷത്ര-മാസങ്ങൾ.
1960 സെപ്റ്റംബർ 9 മുതൽ 2011 ഏപ്രിൽ 24 വരെ 18489 ദിവസങ്ങളേ ഉള്ളൂ. 59 ചാന്ദ്ര-നക്ഷത്ര-വർഷങ്ങൾക്കു് 59 x 327.85992 = 19343.73528 ദിവസങ്ങൾ വേണം. അതായതു്, ആ പ്രവചനം അനുസരിച്ചു്, 2013 ഓഗസ്റ്റ് 26 വരെയെങ്കിലും ബാബ ജീവിക്കണം.
ഇനി ആ സൈറ്റിൽ പറഞ്ഞിരിക്കുന്ന 27.21 എന്ന മൂല്യം തന്നെ എടുത്താലോ? എന്നാലും ശരിയാവില്ല. 59 x 12 x 27.21 = 19264.68 ദിവസങ്ങൾ. അതായതു്, ബാബ 2013 ജൂൺ 7 വരെയെങ്കിലും ജീവിക്കണം.
ഇനി, ആ പ്രവചനം ശരിയാകണമെങ്കിൽ ചാന്ദ്ര-നക്ഷത്ര-മാസത്തിന്റെ ദൈർഘ്യം എത്രയാവണം എന്നു നമുക്കു കണക്കുകൂട്ടി നോക്കാം. 18489/ (12 x 59) = 26.1144 ദിവസം! ചന്ദ്രനെ അത്ര പതുക്കെയാക്കാൻ ആ സൈറ്റിൽ വിശദീകരണം എഴുതാൻ മിനക്കെട്ട അണ്ണന്മാർ കുറേ ശ്രമിച്ചുകാണും. പക്ഷേ 27.21-ൽ കുറയ്ക്കാൻ ഒരു വഴിയും കണ്ടില്ല. ഇനി ജ്യോത്സ്യന്മാർ പറഞ്ഞുതരുമായിരിക്കും!
മുകളിൽ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്കു തന്നെ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ഇവിടെ ഗ്രിഗോറിയൻ തീയതിയെ കലിദിനസംഖ്യയായും തിരിച്ചും മാറ്റാനുള്ള ഒരു പ്രോഗ്രാം ഞാൻ ഇട്ടിട്ടുണ്ടു്. കലിദിനസംഖ്യ ഓരോ ദിവസവും ഒന്നു വീതം കൂടുന്നതു കൊണ്ടു്
- രണ്ടു തീയതികൾ തമ്മിലുള്ള വ്യത്യാസം കാണാൻ അവയുടെ കലിദിനസംഖ്യകളുടെ വ്യത്യാസം കാണുക.
- ഒരു തീയതി കഴിഞ്ഞു് n ദിവസം കഴിഞ്ഞുള്ള തീയതി അറിയാൻ ആദ്യത്തേതിന്റെ കലിദിനസംഖ്യയോടു കൂടി n കൂട്ടിയിട്ടു് കിട്ടുന്ന സംഖ്യയെ തിരിച്ചു് തീയതിയാക്കുക.
ഉദാഹരണത്തിനു്, മുകളിൽ പറഞ്ഞ തീയതികളും അവയുടെ കലിദിനസംഖ്യയും:
1926 നവംബർ 23: | 1836377 |
1960 സെപ്റ്റംബർ 9: | 1848721 |
2011 ഏപ്രിൽ 24 : | 1867210 |
2013 ജൂൺ 7 : | 1867985 |
2013 ഓഗസ്റ്റ് 26 : | 1868065 |
കലിദിനസംഖ്യയെപ്പറ്റി കൂടുതൽ ഇവിടെയും ഇവിടെയും.
ഇനി, കലിദിനസംഖ്യ തന്നെ വേണമെന്നില്ല. ജൂലിയൻ ഡേ നമ്പരോ അതു പോലെയുള്ള എന്തെങ്കിലും സങ്കേതങ്ങളോ നോക്കിയാൽ മതി. അല്ലെങ്കിൽ മൈക്രോസോഫ്റ്റ് എക്സൽ, പല പ്രോഗ്രാമിംഗ് ഭാഷകൾ തുടങ്ങിയവയിൽ തീയതികളുടെ അങ്കഗണിതം സാദ്ധ്യമാണു്. അവയിലേതെങ്കിലും ഉപയോഗിച്ചു കണക്കുകൂട്ടി നോക്കുക.
ഇനി 93 വയസ്സുള്ള ഒരു മനുഷ്യനു നൂറു വയസ്സു തികഞ്ഞു എന്നു ബാബ പറഞ്ഞു (ഒള്ളതാണോ എന്തോ!) എന്നാണു് മറ്റൊരു “തെളിവു്”. എപ്പോൾ പറഞ്ഞു എന്നു വ്യക്തമല്ല. ഏതായാലും 93 തികഞ്ഞു് 94 ആകുന്നതിനു മുമ്പാണെന്നു് നമുക്കു് ഊഹിക്കാം. 100 ചാന്ദ്ര-നക്ഷത്ര-വർഷം = 327.85992 x 100 / 365.25 = 89.76 വർഷമാണു്. 93 തികഞ്ഞ മനുഷ്യൻ പിന്നെ ഏതു ചന്ദ്ര-നക്ഷത്ര-കലണ്ടർ വഴിയാണു 100 വയസ്സാകുന്നതു്?
- 93 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 93 x 365.25 / 100 = 339.6825 ദിവസം, മാസം = 28.31 ദിവസം.
- 94 തികയുമ്പോൾ 100 വയസ്സായെങ്കിൽ വർഷം = 94 x 365.25 / 100 = 343.335 ദിവസം, മാസം = 28.61 ദിവസം.
അതായതു് ചന്ദ്രൻ 28.31 ദിവസത്തിനും 28.61 ദിവസത്തിനും ഇടയ്ക്കു് ഭൂമിയ്ക്കു ചുറ്റും കറങ്ങണം എന്നു്. ഏതു ചന്ദ്രനാണോ ഇങ്ങനെ കറങ്ങുന്നതു്?
ചുരുക്കം പറഞ്ഞാൽ, മഞ്ഞളു പോലെ വെളുത്തിരിക്കുന്ന അഞ്ജനത്തിന്റെ വർണ്ണനയാണു് ആ ഔദ്യോഗികപേജ് മുഴുവൻ. എന്തൊക്കെയോ കണക്കുകൾ എഴുതിയിട്ടുണ്ടു്. അതിൽ ഒന്നു പോലും ശരിയല്ല.
എലിമെന്ററി മിസ്റ്റർ വാട്ട്സൻ! കോപ്പർനിക്കസിനു 2500 വർഷം മുമ്പു് “മൃത് ജല ശിഖി വായുമയോ ഭൂഗോളഃ സര്‍വ്വതോ വൃത്തഃ” എന്നു പറഞ്ഞിട്ടുണ്ടു് എന്നു മൊഴിഞ്ഞ ഡോ. ഗോപാലകൃഷ്ണൻ ഇതു വ്യക്തമാക്കിയിട്ടുണ്ടു്. കുറേ നമ്പരുകൾ അടിച്ചാൽ മതി. ആരും ഇതൊന്നും കണക്കുകൂട്ടാൻ മെനക്കെടില്ല. ചന്ദ്രവർഷം, കലണ്ടർ എന്നൊക്കെ കേൾക്കുമ്പോഴേ മിക്കവാറും പേർ “അതു ശരിയായിരിക്കും” എന്നു പറഞ്ഞു വിട്ടിട്ടു പോകും.
ഇതാണു് ഇങ്ങനെയുള്ള പല ഉഡായിപ്പുകളുടെയും പൊരുൾ. ഇനി ഇങ്ങനെയുള്ള കണക്കുകൾ കാണുമ്പോൾ ഒരു പെൻസിലും കടലാസുമെടുത്തു് (കാൽക്കുലേറ്ററോ കമ്പ്യൂട്ടറോ ആയാലും മതി) ഒന്നു കണക്കുകൂട്ടി നോക്കുക. മിക്കവയും പൊട്ടത്തെറ്റാണെന്നു മനസ്സിലാവും. എന്നാണോ നമ്മുടെ കണക്കിനോടുള്ള പേടി മാറുക?
അര നിമിഷത്തിൽ 2202 യോജന സഞ്ചരിക്കുന്ന സൂര്യന്റെ കണക്കു തെറ്റാണെന്നു പറഞ്ഞപ്പോൾ ഈ യോജനയും നിമിഷവുമൊക്കെ പല കാലത്തു പല വിലയായിരുന്നെന്നും അതു കൊണ്ടു് ഒരു പുസ്തകത്തിലെ യോജനയും മറ്റൊരു പുസ്തകത്തിലെ നിമിഷവും കൂടി ചേർത്തു് നമുക്കു് അഡ്ജസ്റ്റു ചെയ്യാം എന്നു വാദിച്ചവരുണ്ടു്. അവർ ഇവിടെ എന്തു ചെയ്യുമോ എന്തോ? നൂറ്റാണ്ടുകളായി (മനുഷ്യൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുഴുവൻ) ചന്ദ്രന്റെ വേഗതയ്ക്കു് ഇവിടെപ്പറഞ്ഞ കണക്കുകൾ എന്തെങ്കിലും ശരിയാക്കാൻ തക്കവണ്ണം മാറ്റം സംഭവിച്ചിട്ടില്ല. കഷ്ടം! അപ്പോൾ എന്തു ചെയ്യും?
ഞാൻ ഒരു വഴി പറയാം.
ബാബയുടെ വർഷം സൂര്യന്റെയും ചന്ദ്രന്റെയും ആണെന്നു് ആരു പറഞ്ഞു? പ്രപഞ്ചത്തിൽ എത്ര വേറേ ഗോളങ്ങളുണ്ടു്! പ്രപഞ്ചം മുഴുവൻ അറിയുന്ന ബാബ (പ്രപഞ്ചം മുഴുവൻ അറിയാം, ഒരു സ്റ്റൂൾ മുതുകിൽ വീണതിനു ശേഷം വീൽചെയറില്ലാതെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. പാവം!) അതിൽ ഏതെങ്കിലും ഗോളത്തിന്റെ വർഷം ആണു് ഉദ്ദേശിച്ചതെങ്കിലോ?
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ വർഷക്കണക്കു് താഴെച്ചേർക്കുന്നു. (ഉപഗ്രഹങ്ങൾ, സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ഇവയുടെ കണക്കു് വേണമെങ്കിൽ ഇന്റർനെറ്റിലോ മറ്റോ നോക്കി കണ്ടുപിടിച്ചോളൂ. എനിക്കല്പം സമയക്കുറവുണ്ടു്!) ഇതിൽ ഏതെങ്കിലും വെച്ചു് അഡ്ജസ്റ്റ് ചെയ്യാമോ എന്നു നോക്കൂ:
ബുധൻ | 87.96 ദിവസം |
ശുക്രൻ | 224.68 ദിവസം |
ഭൂമി | 365.25 ദിവസം |
ചൊവ്വ | 686.98 ദിവസം |
വ്യാഴം | 11.862 വർഷം |
ശനി | 29.456 വർഷം |
യുറാനസ് | 84.07 വർഷം |
നെപ്ട്യൂൺ | 164.81 വർഷം |
പ്ലൂട്ടോ | 247.7 വർഷം |
(ആ യുറാനസിന്റെ വർഷം ഏതാണ്ടു് അടുത്തു വരുന്നുണ്ടല്ലോ. 96 വർഷം എന്നതു വ്യാഖ്യാനിച്ചു് യുറാനസിന്റെ ഒരു വർഷം എന്നോ മറ്റോ ആക്കാൻ പറ്റുമോ?)
തൊണ്ണൂറ്റാറാം വയസ്സിൽ മരിക്കും എന്ന ആദ്യപ്രവചനത്തെ ഒന്നു നേരെയാക്കാൻ അതിനു പകരം മുപ്പത്തിനാലാം വയസ്സിൽ ഇനി 59 വർഷം കൂടി ജീവിക്കും എന്നു പറഞ്ഞതിനെ (ഇവിടെയും ഒന്നുരണ്ടു കൊല്ലത്തിന്റെ വ്യത്യാസമുണ്ടു്. അതു പോകട്ടേ.) ഉദ്ധരിച്ചു് നേരെയാക്കുന്ന രീതി ബഹുകേമം! മോഡുലർ അരിത്മെറ്റിക് എന്ന ഗണിതശാഖ ഉപയോഗിച്ചു് ഇതു് എല്ലാ ബാബമാർക്കും സിദ്ധന്മാർക്കും ഇതു് ഉപയോഗിക്കാം. അതീവഗൂഢമായ ആ രഹസ്യം താഴെച്ചേർക്കുന്നു.
- നമ്മൾ സാധാരണ പറയുന്ന വർഷം a ദിവസങ്ങൾ ആണെന്നിരിക്കട്ടേ. a = 365.25
- ഇനി സൗകര്യത്തിനു് ഒരു കലണ്ടർ കണ്ടുപിടിക്കണം. അതിന്റെ ഒരു വർഷത്തിൽ നമ്മുടെ b ദിവസങ്ങൾ ഉണ്ടെന്നിരിക്കട്ടേ.
- m എന്ന വയസ്സിൽ മരിക്കും എന്നു പ്രവചിക്കുക. പക്ഷേ, അതു് എല്ലാക്കൊല്ലവും പ്രവചിക്കണം. അതായതു്, 40 വയസ്സു തികയുമ്പോൾ, ഇനി (m-40) കൊല്ലം ജീവിക്കും എന്നു പറയണം.
- ബാക്കി കണക്കറിയാവുന്ന ഭക്തജനത്തിനു വിടുക.
നമ്മുടെ സിദ്ധൻ m-നു വളരെ മുമ്പു് n വയസ്സുള്ളപ്പോൾ മരിച്ചു എന്നിരിക്കട്ടേ. നമ്മുടെ ഗണിതജ്ഞനു് k എന്നൊരു വർഷം കണ്ടുപിടിക്കണം, ഇതു ശരിയാവാൻ. അതായതു്,
ഇതിൽ നിന്നു്,
എന്നിട്ടു് k എന്ന വർഷത്തിൽ നടത്തിയ പ്രവചനം പ്രസിദ്ധീകരിക്കുക. എല്ലാം ശരിയാണെന്നു തെളിയിക്കുക.
ഉദാഹരണമായി, ഞാൻ ഒരു സിദ്ധനാണെന്നു കരുതുക. ഞാൻ 100 വയസ്സു വരെ ജീവിച്ചിരിക്കും എന്നു പ്രവചിച്ചെന്നും കരുതുക. അല്പം സൂക്ഷിച്ചാൽ ഈ പ്രവചനം ശരിയാക്കാം. ദാ ഇങ്ങനെ:
25 വയസ്സു തികഞ്ഞ ദിവസം, ഞാൻ ഇനി 75 വർഷം ജീവിച്ചിരിക്കും എന്നു പ്രഖ്യാപിക്കുക. 26-ൽ 74, 27-ൽ 73 എന്നിങ്ങനെ പ്രവചിച്ചു കൊണ്ടേ ഇരിക്കുക. ഞാൻ എന്നു തട്ടിപ്പോയാലും എന്റെ ഭക്തജനത്തിനു് എന്റെ പ്രവചനം ശരിയാക്കാം. ഞാൻ ഉദ്ദേശിച്ചതു് ഭൗമവർഷമല്ല, ബുധവർഷം (87.96 ദിവസം) ആണെന്നു പറഞ്ഞാൽ മതി. മുകളിലുള്ള സൂത്രവാക്യം അപ്പോൾ
എന്നാവും.
ഉദാഹരണമായി, ഞാൻ മരിക്കുന്നതു് 55-ആം വയസ്സിലാണെന്നിരിക്കട്ടേ. മുകളിലുള്ള സൂത്രവാക്യം ഉപയോഗിച്ചു് k കണ്ടുപിടിക്കുക.
അതായതു്, എന്റെ നാൽപ്പത്തിയൊന്നാം പിറന്നാളിനു്, “ഞാൻ ഇനി 59 വർഷം കൂടി ജീവിക്കും” എന്നു പറഞ്ഞതു് ക്വോട്ടു ചെയ്താൽ മതി. 59 ബുധവർഷം = 5189.64 ദിവസം = 14.20 ഭൗമവർഷം. അപ്പോൾ സാധാരണ മനുഷ്യരുടെ കണക്കനുസരിച്ചു്, 41 + 14 = 55 വയസ്സിൽ. എന്താ, ശരിയായില്ലേ?
ഇതൊക്കെ നമ്മുടെ അണ്ണന്മാർ ശ്രമിച്ചിട്ടുണ്ടാവും. പക്ഷേ, ദൗർഭാഗ്യവശാൽ, സായിബാബയുടെ ചന്ദ്ര-നക്ഷത്ര-വർഷക്കണക്കനുസരിച്ചു് അതും ശരിയാവില്ല. ഇവിടെ b = 327.8604, m = 96, n = 84. അപ്പോൾ,
അതായതു്, ബാബ ജനിക്കുന്നതിനു് 21 വർഷം മുമ്പു് പ്രവചിക്കണം – 117 വർഷത്തിനു ശേഷം അദ്ദേഹം മരിക്കും എന്നു്. 117 ചന്ദ്ര-നക്ഷത്ര-വർഷം = 117 x 327.8604 = 38359.61 ദിവസം = 105.02 വർഷം. അതായതു്, ജനിച്ചു കഴിഞ്ഞു് 84 വർഷങ്ങൾക്കുള്ളിൽ മരിക്കും.
ഇനി എന്നെങ്കിലും 1905-ൽ ആരോ ഇതു പ്രവചിച്ചു എന്നു വാർത്ത കണ്ടാൽ അദ്ഭുതപ്പെടേണ്ട, ബാബയുടെ ഭക്തഗണത്തിൽ ഹൈസ്കൂൾ ഗണിതം അറിയാവുന്ന ആരോ ഉണ്ടു്!
എവടെ?
ഇതുകൊണ്ടൊന്നും ഈ നേരെയാക്കലുകൾ നേരെയാവുമെന്നു തോന്നുന്നില്ല. റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ മുതൽ അന്തർജ്ഞാനപടുവായ സിനിമാസൂപ്പർസ്റ്റാർ വരെ ഉൾപ്പെടുന്ന ഭക്തഗണങ്ങളിൽ ആരെങ്കിലും കിണഞ്ഞു പരിശ്രമിച്ചു് ബാബയുടെ വാക്കുകൾ എങ്ങനെയെങ്കിലും സത്യമാണെന്നു് ഇനിയും “തെളിയിക്കും”. അതു കാണുമ്പോൾ അതിലുള്ള കാര്യങ്ങൾ തൊള്ള തൊടാതെ വിഴുങ്ങാൻ ഉപ്പു വാങ്ങാൻ പോകുന്നതിനു മുമ്പു് അഞ്ചു നിമിഷം അതൊന്നു കണക്കു കൂട്ടാൻ ഇതു വായിക്കുന്നവരിൽ ചിലരെയെങ്കിലും പ്രേരിപ്പിച്ചെങ്കിൽ ഈ പോസ്റ്റെഴുതാൻ ഞാൻ ചെലവാക്കിയ സമയം സാർത്ഥകമായി.
(ഞാൻ മുകളിലെഴുതിയതും ദയവായി തൊണ്ട തൊടാതെ വിഴുങ്ങരുതു്. കണക്കുകൾ ശരിയാണോ എന്നു പരിശോധിക്കുക. തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.)
Resmi | 10-May-11 at 6:41 am | Permalink
ഇത്രയും കണക്കുകൂട്ടാന്‍ വിഷമമുള്ളവര്‍ക്ക്,
96/84 ആണ് ഒരു ബാബ വര്‍ഷം എന്നു നിശ്ചയിക്കുക. 8/7 എന്ന നമ്പര്‍ കിട്ടുന്ന രീതിയില്‍, ബാബയുടെ ഉയരം, വീട്ടു നമ്പര്‍, പ്രവചനം നടത്തിയ തീയതിയുടെ കലിദിനസംഖ്യ, പിന്നെ സൗകര്യം പോലെ എന്തെങ്കിലുമൊക്കെ ഡേറ്റകളുടെ ഒരു കോമ്പിനേഷന്‍ ഉണ്ടാക്കുക, അതു പ്രചരിപ്പിക്കുക.
[ 96/84 റേഷ്യോയ്ക്ക് കഴിഞ്ഞ പോസ്റ്റില്‍ ശ്രീജിത്ത് കെ ഇട്ട കമന്റിനും, വീട്ടുനമ്പരും പരീക്ഷയ്ക്കു കിട്ടിയ മാര്‍ക്കും ഒക്കെ വച്ച് ഫണ്ടമെന്റല്‍ മാസ് റേഷ്യോ കണ്ടുപിടിക്കുന്ന രീതിക്ക് സൂരജ് ഈ ബ്ലോഗില്ത്തെന്നെ പഴയൊരു പോസ്റ്റില്‍ ഇട്ട കമന്റിനും കടപ്പാട്. ]
Ranjith | 10-May-11 at 6:54 am | Permalink
Dear Umesh,
Thanks for your reply and effort.
I am convinced that you are right.!
Hope other readers as well.!
Whatever way we calculate, one problem cannot have so many answers in mathematics.
I just wanted to share what the official website has given.
Keep up the good work.!
/Ranjith
appu | 10-May-11 at 8:15 am | Permalink
ഉമേഷേട്ടാ, അസാധ്യ വിവരം!
reference നു ഉപയോഗിച്ച പുസ്തകങ്ങള്‍ കൂടി പറഞ്ഞുതന്നാല്‍ ഒന്നു വായിച്ചു നോക്കാമായിരുന്നു.
ശ്രീധരൻ | 10-May-11 at 8:32 am | Permalink
ഗുരോ, താങ്കൾക്ക് ഈ ചിലവഴിച്ച സമയം നല്ല വല്ല കാര്യത്തിനും ചിലവഴിച്ചു കൂടെ. താങ്കൾ ‘ഇതു വരെ ഒരു കണക്കപ്പിള്ളയും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച്ച്’ സ്ഥാപിച്ച സത്യങ്ങൾ ഇന്ത്യ കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾ സഹിച്ച ഒരു വലിയ കള്ളൻ അർഹിക്കുന്നില്ല എന്നതായിരിക്കും ഒരു പക്ഷേ വാസ്തവം. ഇക്കാലമത്രയും നിങ്ങൾ പൊളിച്ചെഴുതിയ സത്യങ്ങൾ കൊണ്ട് അമേരിക്കക്കോ ഇന്ത്യക്കോ കേരളത്തിനോ അല്ലെങ്കിൽ അതിന്റെ നിത്യജീവിതത്തിനോ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയതായി തോന്നുന്നില്ല. ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും എല്ലാം നിങ്ങളെന്തു എഴുതിയാലും പറഞ്ഞാലും പിന്നേം പഴേ പടി. വരരുചി വീണ്ടും കേരളത്തിൽ ജനിച്ച് പറയിയെ പരിണയിക്കാതിരിക്കാൻ അമേരിക്കയിൽ കുടിയേറിപ്പാർത്താൽ എന്തായിത്തീരും എന്ന ഒരു രസകരമായ ചിന്തയാണ് മറിച്ച് നിങ്ങൾ അവശേഷിപ്പിക്കുന്നത്. എന്നോട് വിരോധിക്കണ്ട ഞാൻ എനിക്ക് തോന്നിയത് പറഞ്ഞു. നിങ്ങളുടെ അത്രയും പോയിട്ട് അൽപ്പം പോലും സംസ്കൃത പാണ്ഡിത്യമോ ഗണിത ചാതുര്യമോ ഗുരുകുല മഹിമയോ തപഃശ്ശക്തിയോ, ലാപ്ടോപ്പോ ബ്ലാക്ക്ബെറിയോ പോലും ഇല്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ. ഈ പേരിനു പോലും അങ്ങയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പക്ഷേ ഗുരുത്വമുണ്ട്. ഗുരുത്വാകർഷണമുണ്ടോ എന്ന് അറിയാവുന്ന കണക്ക് വെച്ച് കൂട്ടി നോക്കിയിട്ടില്ല. ഒരു മാതിരി രാജപുരോഹിതൻ പീഎസ്സി പരീക്ഷയെഴുതാൻ ക്യൂവിൽ നിക്കുന്നത് കാണാനിട വരുന്നത് പോലെയുള്ള ജാള്യത, മ്ലേഛത, ജാജ്വലത, ജിമിനിസം ഇന്നിത്യാദി വികാരങ്ങൾ സാധാരണക്കാരന്റെ മനസ്സിൽ പടർത്തുന്നത് കൊണ്ട് അങ്ങെന്ത് നേടുന്നു. പറയൂ….
അനന്തമായ അജ്ഞാതമായ ഏതോ നക്ഷത്രരാജ്യത്തിൽ കോടാനുകോടി നക്ഷത്രങ്ങളുടെ രാജകുമാരനായ, അവയുടെ പ്രദക്ഷിണവീഥികളിൽ പ്രകാശവേഗത്തിൽ സഞ്ചരിച്ച് ജനനവും മരണവും ദശാസംഖ്യകളും വെറുമൊരു പത്രക്കടലാസിന്റെ കോണിൽ കോറി വരച്ചിട്ട് കീറിക്കളയുന്ന അങ്ങേക്ക് അടുത്ത പോസ്റ്റിന് ഒരു പ്രചോദനമാകാനെങ്കിലും…അമ്മേ മൂകാംബികേ. ആദിശങ്കരാ…(അങ്ങ് കൂട് വിട്ട് കൂട് മാറി പ്രവേശിച്ചതല്ലേ ലൌകിക ജിവിതം അറിയാൻ…സയന്റിഫിക്കലി വിത്സ്റ്റാൻഡ് ചെയ്യുന്നില്ലെങ്കിലും) അപ്പോ നമ്മളെന്താ പറഞ്ഞു വന്നത്? ആഹ് കലാമണ്ഡലത്തിന്റെ അഭിമാനഭാജനം ആ നിലവാരം പുലർത്തണം. ചുമ്മാ..സായിബാബേം നച്ചത്രക്കലണ്ടറും.
വട്ടാണല്ലേ? 🙂
കാര്ന്നോര് | 10-May-11 at 12:16 pm | Permalink
ഇത്രേം വല്യ കണക്കുകൂട്ടലിന്റെ ആവശ്യമൊന്നുമില്ല. സിനിമയിലൊക്കെ കണ്ടിട്ടില്ലേ ‘ അവന്റെ ഒരിടി എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇടി വരും’ എന്ന്. അതുപോലെ ബാബേടെ ഒരു വയസ് എന്നു പറഞ്ഞാല്‍ ഒരു ഒന്ന് ഒന്നേകാല്‍ ഒന്നര വയസ്സോളം വരും. അപ്പോ കണക്കു ശരി. സൌരയൂഥപഥത്തിലെങ്ങോ സംക്രമപ്പൂ വിരിഞ്ഞു. പാക്കലാം
റിങ്കുമോന് തിരുവതാംകൂര്‍ | 10-May-11 at 1:17 pm | Permalink
അതേയ് വല്യ ശാസ്ത്രസംഹിതേമൊക്കെയായി അവതാരങ്ങള്‍ക്കെതിരെ വന്നാല്‍ തന്നേം പിടിച്ചു ദൈവമാക്കികളയും..പറഞ്ഞേക്കാം.
suraj rajan | 10-May-11 at 3:56 pm | Permalink
ഇന്നോ ഇന്നലെയോ മറ്റോ മാതൃഭൂമി വായനക്കാരുടെ കത്തുകളിലും കണ്ടു ഒരുത്തന് ചന്ദ്രക്കണക്ക് വച്ച് 95 വയസ്സ് ഒപ്പിച്ചെടുക്കുന്നത്. അന്തര്ജ്ഞാനക്കാരെത്തട്ടീറ്റ് നടക്കാന്‍ വയ്യ!
ഡുണ്ടുമോള്‍ kochi | 10-May-11 at 5:18 pm | Permalink
അപ്പോ ശരിക്കും ബാബ ദൈവമല്ലേ?
റിങ്കുമോന് തിരുവിതാംകൂര്‍ | 10-May-11 at 7:43 pm | Permalink
ഏതു ബാബ ദൈവമല്ലേന്നാ? ബാബ കല്യാണിയോ അലിബാബയോ ബാബബ്ളാക്ക്ഷീപ്പോ?
യാത്രികന് | 11-May-11 at 2:39 pm | Permalink
Sai Baba had “stated that the grandfather was a maharishi and had reached the age of 100 years (even though he was 93)”
ഇതിന്റെ അര്‍ത്ഥം grandfather നു correct 100 വയസ്സായി എന്നല്ല. പുള്ളി മിനിമം 100 ല്‍ എത്തി. 105 വയസ്സ് ആയവരെയും “had reached the age of 100 years” എന്ന് പറയാമല്ലോ? ഇവിടെ ആ “had” പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു.
Umesh:ഉമേഷ് | 11-May-11 at 3:12 pm | Permalink
വളരെ മനോഹരമായ വിശദീകരണം, യാത്രികാ! ഇനി ബാബയുടെ പ്രവചനത്തെ തൊണ്ണൂറ്റാറു വയസ്സു വരെ മാത്രമേ താൻ ജീവിക്കൂ (അതായതു് 96-നു മുമ്പു മരിക്കും) എന്നും വ്യാഖ്യാനിച്ചാൽ എല്ലാം ശരിയായി 🙂
ഡുണ്ടുമോള്‍ kochi | 11-May-11 at 4:45 pm | Permalink
നിങ്ങള്‍ കളിയാക്കിക്കോളൂ, ഞങ്ങളുടെ മനസില്‍ ബാബ എന്നും ജീവിക്കും. ഞങ്ങളിലൂടെ ആ വെട്ടം എന്നും അണയാതെ ഞങ്ങള്‍ കാക്കും.
Acharya G. Anandaraj | 14-May-11 at 2:00 pm | Permalink
സുഹൃത്തേ, താങ്കളുടെ ഗണിതജ്ഞതയ്ക്കും വിശകലനപാടവത്തിനും അഭിനന്ദനം. അതിലുമുപരി, മുമ്പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനുളള ശ്രമത്തിനും അഭിനന്ദനം. അഭിലാഷ് എന്ന എന്റെ സുഹൃത്താണ് താങ്കളുടെ ബ്ളോഗ് ശ്രദ്ധയില്‍പെടുത്തിയത്. യൂണികോഡ് അല്പം കൂടി നന്നായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ…പ്രസ്തുതചര്ച്ചയില് നിങ്ങളുടെ എല്ലാം അനുവാദത്തോടെ എന്റെ അഭിപ്രായം കൂടി മുന്നോട്ടു വയ്ക്കുകയാണ്…
ബാബയ്ക്ക് അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ആയുസ്സു നിശ്ചയിക്കാനാകുമോ എന്ന സംശയമാണ് നിങ്ങളുടെ എഴുത്തുകളില്‍ നിഴലിക്കുന്നത്. ആയുരേവ പ്രഥമം പരീക്ഷിതവ്യമ് തന്നെ സമീപിക്കുന്ന രോഗിയുടെ ആയുസ്സാണ് ഒരു വൈദ്യന് ആദ്യമായി പരീക്ഷിക്കേണ്ടത് എന്ന തരം നിര്‍ദേശം ചരകം, സുശ്രുതം, വാഗ്ഭടീയം മുതലായ മൗലിക ആയുര്‍വേദഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ആയുസ്സ് എത്ര കഴിഞ്ഞുവെന്നും ഇനി എത്ര ബാക്കിയുണ്ടെന്നും അറിയുന്നതിനെയാണ് ആയുസ്സിന്റെ പരീക്ഷ എന്ന് ആചാര്യന്മാര് വിവക്ഷിക്കുന്നത്. ആയുസ്സറിഞ്ഞശേഷമേ ദേശകാലങ്ങളും ശാരീരികസ്ഥിതികളും മറ്റും പരിഗണിക്കേണ്ടതുളളൂ എന്നര്‍ഥം. അങ്ങിനെയെങ്കില്‍ ഓരോ ജീവിയുടെയും ആയുസ്സ് നിശ്ചിതമാണെന്ന് വന്നുകൂടുന്നു. ഓരോ ജീവയോനി(സ്പീഷീസ്)യിലും ആത്മാവിന്റെ പ്രാണക്രിയാകാലമാണ് ആയുസ്സ് എന്നു പറയുന്നത്. സ്ഥൂലമായ ഒരു കണക്കു നല്‍കാം.
1. മുയല് 38 ശ്വാസം പ്രതി മിനിറ്റ് 8 വര്‍ഷം
2. പ്രാവ് 36 ശ്വാസം പ്രതി മിനിറ്റ് 7 8 വര്‍ഷം
3. കുരങ്ങ് 32 ശ്വാസം പ്രതി മിനിറ്റ് 21 വര്‍ഷം
4. കുതിര 19 ശ്വാസം പ്രതി മിനിറ്റ് 50 വര്‍ഷം
5. മനുഷ്യന് 15 ശ്വാസം പ്രതി മിനിറ്റ് 100 വര്‍ഷം
6. ആന 12 ശ്വാസം പ്രതി മിനിറ്റ് 110 വര്‍ഷം
7. സര്‍പം 8 ശ്വാസം പ്രതി മിനിറ്റ് 120 വര്‍ഷം
8. ആമ 5 ശ്വാസം പ്രതി മിനിറ്റ് 150 വര്‍ഷം
ഈ കണക്കുകള്‍ കൂടുതല്‍ കണിശമാവേണ്ടതുണ്ടെങ്കിലും പ്രാണക്രിയയും ആയുസ്സും തമ്മില്‍ ബന്ധമുണ്ടെന്നും അത് വിപരീതാനുപാതത്തി(ഇന്‍വേഴ്സിലി പ്രപ്പോഷണല്‍)ലുളളതാണെന്നും അവ വ്യക്തമാക്കുന്നുണ്ട്. അതായത്, പ്രാണക്രിയ കൂടുമ്പോള്‍ ആയുസ്സു കുറയുന്നു.
ഇവിടെ, പ്രധാനപ്പെട്ട ഒരു തെറ്റിദ്ധാരണ ഒഴിയേണ്ടതുണ്ട്. ശതായുര്‍വൈ പുരുഷഃ മനുഷ്യന് ശതായുസ്സാണ് എന്നു പറയുമ്പോള്‍ കാലം കൊണ്ട് ആയുസ്സിനെ അളക്കുന്നു എന്നാണ് പൊതുവേ മനസ്സിലാക്കാറുളളത്. ശരിക്കും അങ്ങിനെയല്ല വേണ്ടത്. മനുഷ്യായുസ്സിന്റെ ഗണിതത്തില്‍ 21600 ശ്വാസോച്ഛ്വാസം എടുക്കുന്ന സമയമാണ് ഒരു ദിവസം, 24 മണിക്കൂറല്ല. 360 ചതുരശ്രകലകള് (ഡിഗ്രി) എന്ന സാര്വത്രികമാനകമനുസരിച്ച് 21600 360 ഒരു വര്‍ഷം. അതിന്റെ നൂറു മടങ്ങത്രെ ഒരു മനുഷ്യായുസ്സ്. യോഗിയായ ബാബ തന്റെ ശ്വാസകാലമാണ് 96 വര്‍ഷം എന്നു പറഞ്ഞത്. ആയുസ്സിന്റെ ഗണനയ്ക്ക് ഭാരതീയപരമ്പര സൗരമാനമോ ചാന്ദ്രമാനമോ ദീക്ഷിച്ചിരുന്നില്ല, മറിച്ച് പ്രാണഗതിയുടെ സൂക്ഷ്മഗണിതമാണ് ഉപയോഗിച്ചിരുന്നത് എന്നത് നിര്വിവാദമത്രേ. ബാബ പുതിയതായി എന്തോ തെറ്റു കാണിച്ചു എന്ന മട്ടിലുളള ആലോചനകള്‍ അറിവില്ലായ്മ തന്നെ. എന്റെ വിവരണം ആവശ്യമെങ്കില്‍ മേലില്‍ വിസ്തരിച്ചു കൊളളാം, ബുദ്ധിയുളളവര്‍ക്ക് ഇത്രയും മതിയാകും.
Kannus | 15-May-11 at 9:37 am | Permalink
പണ്ടാരം!!! ഇത്ര കാലം എക്സര്‍സൈസ് ചെയ്ത് പ്രാണക്രിയ നൂറ്ററുപത് ആയൊക്കെ കൂട്ടി എത്ര ആയുസാ ഞാന്‍ പാഴാക്കിക്കളഞ്ഞത്? ഇനി നിവൃത്തിയുണ്ടെങ്കില്‍ ശ്വാസം വിടില്ല!! 🙁
സൂരജ് രാജന് | 15-May-11 at 12:50 pm | Permalink
ആചാര്യ ആനന്ദരാജന്‍ ഈ തപ്പിക്കൊണ്ടുവന്ന data ഏത് മഹദ് ഗ്രന്ഥത്തില്‍ നിന്നുദ്ധരിച്ചു പിടിച്ചതാണെന്ന് ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരിക്കും. കാരണം quote-ലെ മുക്കാലേമുണ്ടാണിയും പൊട്ടത്തെറ്റാണ്.
ഒന്നാമത്, പ്രാണക്രിയയും ആയുസ്സും തമ്മില്‍ വിപരീതാനുപാതമാണെന്ന് പറയുന്നത് ആനമണ്ടത്തരമാണ്. അങ്ങനൊരു കോറിലേഷനും ജീവശാസ്ത്രപരമായി സ്ഥാപിക്കപ്പെട്ടിട്ടില്ല. ആകാശത്തെ മേഘങ്ങളുടെ എണ്ണവും ഭൂമിയിലെ മരങ്ങളുടെ എണ്ണവും വിപരീതാനുപാതത്തിലാണെന്നോ, നാക്കിന്റെ നീളവും പല്ലിന്റെ എണ്ണവും വിപരീതാനുപാതത്തിലാണെന്നോ ചുമ്മാ തട്ടിവിടുമ്പോലെ ഒരു കൊട്ടത്താപ്പ് കണക്കാണിതും എന്നേ തോന്നുന്നുള്ളൂ.
താഴെ കൊടുത്തിരിക്കുന്ന പട്ടിക Dukes’ Physiology of Domestic Animals, 11th edition (Cornell Uty), William A Calderന്റെ 1967ലെ ഒരു പേപ്പര്‍, University of Iowa Animal Researchലെ Anesthesia information page എന്നിവയില്‍ നിന്നും എടുത്തതാണ് (ഇവ വിശ്രമാവസ്ഥയിലെ ശ്വാസോച്ഛ്വാസ തോതാണ്) :
മുയല് : ശ്വാസം 30-50/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 10 വര്‍ഷം
കുരങ്ങ് (Macaque): ശ്വാസം – 30-50/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 25 വര്‍ഷം
പശു: ശ്വാസം -26-50/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 22 വര്‍ഷം
പൂച്ച : ശ്വാസം – 20-30/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 25 വര്‍ഷം
പട്ടി : ശ്വാസം – 18-22 /മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 22 വര്‍ഷം
പ്രാവ് : ശ്വാസം – 16-20/മിനിറ്റ് ശരാശരി ആയുര്‍ദൈര്‍ഘ്യം : 18 വര്‍ഷം
അമേരിക്കന്‍ ബീവര്‍ : ശ്വാസം – 16/മിനിറ്റ്, ശരാശരി ആയുസ്സ് : 20വര്‍ഷം
ഒട്ടകം : ശ്വാസം – 16/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 50വര്‍ഷം
മനുഷ്യന് : ശ്വാസം – 16/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 65 വര്‍ഷം
തത്ത (macaw): ശ്വാസം – 12-14/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 50 വര്‍ഷം
ചെമ്മരിയാട് : ശ്വാസം – 12-15/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 25 വര്‍ഷം
കുതിര: ശ്വാസം – 10-14/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 40 വര്‍ഷം
ഒട്ടകപ്പക്ഷി : ശ്വാസം – 5/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 40 വര്‍ഷം
ആന(ഏഷ്യന്‍): ശ്വാസം – 4.5/മിനിറ്റ്, ശരാശരി ആയുര്‍ദൈര്‍ഘ്യം : 60 വര്‍ഷം
NB: പക്ഷികളില്‍ പറക്കുന്ന അവസ്ഥയില്‍ 300-500/മിനിറ്റ് വരെ ശ്വാസത്തോത് ഉയരുമെന്നാണു കണക്ക്. ഹൃദയമിടിപ്പ് 1000/min വരെ ആകാം !
ആചാര്യ ആനന്ദരാജന്‍ ഉദ്ധരിച്ച പട്ടികയിലെ പല വിവരവുംതെറ്റാണ്. ചില റാന്‍ഡം ഉദാഹരണങ്ങളെടുത്താല്‍ ആനയ്ക്ക് 110 വര്‍ഷം ആയുസ്സും ശ്വാസതോത് 12-ഉം കൊടുത്തിരിക്കുന്നു. പ്രാവിനു 36/മിനിറ്റ് ശ്വാസത്തോത് കൊടുത്തിരിക്കുന്നു, ആയുസ്സ് 78 (7-8വരെ ആവാം ഉദ്ദേശിച്ചത്) എന്നും. സര്‍പ്പത്തിനു 8/മിനിറ്റ് ശ്വാസവും 120 വര്‍ഷം ആയുസ്സും കൊടുത്തിരിക്കുന്നു – ഇതെല്ലാം പൊട്ടത്തെറ്റാണ് എന്നു മാത്രമല്ല താങ്കളുടെ [a href=”http://en.wikipedia.org/wiki/Kumbhaka#Kumbhaka_and_immortality”]’കുംഭക’വിജ്ഞാനത്തിന്[/a] കണക്ക് കറക്റ്റായി ഒപ്പിക്കാനായി ചെരിപ്പിനൊപ്പിച്ച് കാലുമുറിക്കുന്ന ഉഡായ്പ്പു വേലയാണു കാണിച്ചുവച്ചിരിക്കുന്നതും ! ആമകളില്‍ പ്രധാനപ്പെട്ട സ്പീഷീസെല്ലാംതന്നെ 50ല്‍ താഴെ ശരാശരി ആയുസ്സുള്ളവയാണ്. അപൂര്‍വം ചില കടലാമകള്‍ – ഉദാ: അമേരിക്കന്‍ ബോക്സര്‍ കടലാമയും ജയന്റ് ടോര്റ്റിസുമൊക്കെയാണു ഈ പറയുന്ന 120+ ആയുസ്സ് എത്തുന്നത്. പാമ്പുകളില്‍ മിക്കതിന്റെയും ആയുസ്സ് 20 വര്‍ഷത്തില്‍ താഴെയാണു. അറിയപ്പെടുന്നതിലേറ്റവും ആയുസ്സെത്തിയ രാജവെമ്പാലകള്‍ (സര്‍പ്പം തന്നല്ലേ ഇത് ?) പോലും 30ല്‍ താഴെ വര്‍ഷമേ ജീവിച്ചിരുന്നിട്ടുള്ളൂ.
പിന്നെ,മത്സ്യങ്ങളിലും ഉരഗങ്ങളിലും പക്ഷികളിലും ഉഭയജീവികളിലുമൊക്കെ സസ്തനികളില്‍ നിന്ന് വളരെ വ്യത്യസ്തമായ ശ്വാസോച്ഛ്വാസ മെക്കാനിസമാണുള്ളത്. അതൊക്കെ അറിഞ്ഞു വച്ചിട്ട് ഈ “പ്രാണക്രിയ is inversely proportional to ആയുസ്സ് എന്നൊക്കെ തട്ടി വിട്ടാല്‍ പബ്ലിക്കായി വിഡ്ഢിയാവാതെ നോക്കാം.
ആചാര്യ ഫാരതന് | 15-May-11 at 3:36 pm | Permalink
“നാക്കിന്റെ നീളവും പല്ലിന്റെ എണ്ണവും വിപരീതാനുപാതത്തിലാണെന്നോ ചുമ്മാ തട്ടിവിടുമ്പോലെ ഒരു കൊട്ടത്താപ്പ് കണക്കാണിതും എന്നേ തോന്നുന്നുള്ളൂ.”
ഇത് കൊട്ടത്താപ്പ് കണക്കലെന്റെ ഡോക്ടറെ…… :)))
ദേവൻ | 15-May-11 at 7:56 pm | Permalink
http://en.wikipedia.org/wiki/Kumbhaka
On the factual side, respiratory rate of elephants are much less than what is stated here, if we take this scale elephants should live much longer. Life expectancy of tortoise is overstated, most of them wind up with the same life span as ours though few huge ones outlive us. Horses breath at around 8-10 pm and by this logic should live over hundred years.
യാത്രാമൊഴി | 15-May-11 at 8:17 pm | Permalink
ഹഹ ആചാര്യ ഗോവിന്ദരാജ പൊന്നപ്പജി ആര്‍ഷഭാരതത്തിന്റെ മാനം കാത്തു. ആര്‍ഷഭാരതത്തിന്റെ “സനാതന ഹാള്‍ ഓഫ് ഫെ(ഷെ)യിമിലെക്ക് ” പൊന്നപ്പജിയെ കൂടി എടുത്തിരിക്കുന്നു.
ആചാര്യ സി സീമന്തരാജ് | 16-May-11 at 7:56 am | Permalink
പ്രാണക്രിയയും ആയുസ്സും തമ്മില്‍ വിപരീതാനുപാതമാണെ..
അങ്ങനെ ആണെങ്കില്‍ ശ്വാസം പിടിച്ച് ശ്വസിക്കാതിരുന്നാല്‍ ചിരന്ജീവി ആകുമോ? ആളു തട്ടിപോകത്തേയുള്ളു!
Acharya G. Anandaraj | 16-May-11 at 3:36 pm | Permalink
വിവരം വഴിക്ക് വിയോജിപ്പ് രേഖപ്പെടുത്തിയവരോട് സ്നേഹത്തോടും കളിയാക്കി തൃപ്തിയടഞ്ഞവരോട് കരുണയോടും കൂടി ഇനിയും ചിലതെഴുതാമെന്നു കരുതുകയാണ്. പ്രതികരിച്ചവരില്‍ പലരും സഹിഷ്ണുതയുടെ ബാലപാഠം എന്തെന്നു റിസര്‍ച് ചെയ്യേണ്ടതുണ്ട് എന്നു തോന്നുന്നു. പിന്നെ, കണ്ണൂസ് എന്നും മറ്റുമുളള ചില അഴുക്കു വളിപ്പന്പിള്ളേരുടെ തോട്ടിപ്പണി ഗുരുകുലം ആലോചിച്ചിട്ട് വേണമെങ്കില്‍ മാത്രം തുടരാനനുവദിച്ചാല്‍ മതി. അല്ലാത്തപക്ഷം, കാക്കയെ വിട്ടു കലം തേപ്പിക്കുന്നവരുടെ സദ്ഗതിയാകും ഗുരുകുലാധിഷ്ഠാതാവിനു കൈവരിക. ബ്ളോഗിനാകട്ടെ കൊച്ചുപട്ടി തീട്ടം തിന്നുന്നിടത്തെ ചന്തവും! മനസ്വികള്‍ സ്ഥലമൊഴിയുക തന്നെ ചെയ്യും…
ജന്തുവിജ്ഞാനീയം ഉദ്ധരിച്ച ആള് കഠിനസാഹചര്യങ്ങളില്‍ ജീവിക്കുന്നവയും അവാന്തരവിഭാഗങ്ങളില്‍ പെടുന്നവയുമായ പ്രാണികളുടെ അപവാദം (എക്സെപ്ഷന്) ആണു ചൂണ്ടിക്കാട്ടിയിട്ടുളളത്. ആര്യരത്ന ഡോ.വിശുദ്ധാനന്ദമിശ്രയുടെ ക്യാ ആപ് കീ ആയു നിശ്ചിത് ഹേ എന്ന ഗ്രന്ഥമാണ് (സത്യധര്മപ്രകാശന്, ഹരിയാണ, 2002, ഫോണ്‍: 01262 26642) എന്റെ കണക്കുകളുടെ ആധാരം. അത് തീര്‍ത്തും ശരിയാണ് എന്ന അവകാശവാദം ഞാന്‍ ഉന്നയിച്ചിട്ടില്ല. “ഈ കണക്കുകള്‍ കണിശമാവേണ്ടതുണ്ട്” എന്നു തന്നെ സൂചിപ്പിച്ചിരുന്നുവല്ലോ. ഒപ്പം സ.സൂരജരാജാവ് ഏതോ ഒരു വില്യം കാല്‍ഡറില്‍ അര്‍പ്പിക്കുന്ന അമിതവിശ്വാസം ശരിയാണെന്ന് യുക്തിബോധവും പാശ്ചാത്യനിരീക്ഷകരുടെ കാലങ്ങളായുളള തിരുത്തല്‍വാദങ്ങളും നിമിത്തം അംഗീകരിക്കാനാവില്ല. പ്രാണികളുടെ ശ്വാസഗതിയുടെ കാര്യത്തില്‍ ഓരോരോ നിരീക്ഷകരുടെ മാനദണ്ഡങ്ങള്‍കൂടി ഗണിച്ചിട്ടേ ശരിതെറ്റുകള്‍ പ്രഖ്യാപിക്കാവൂ എന്നു മാത്രം പറയട്ടെ.
ഇനി കാതലായ കാര്യങ്ങള്‍….ശ്വാസവും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ട് എന്നു ഞാന്‍ എഴുതിയത് പ്രതിപക്ഷത്തിനും സമ്മതമാണ്. അവിടെ രണ്ടു കാര്യങ്ങളിലാണ് തര്‍ക്കം അവശേഷിക്കുന്നത്. ഒന്ന്) മിശ്രയുടെയും കാള്ഡറുടെയും കണക്കുകളിലെ ഭിന്നത. രണ്ട്) പ്രാണക്രിയയും ആയുസ്സും വിപരീതാനുപാതത്തിലാണ് എന്ന പക്ഷവും അല്ല എന്ന പ്രതിപക്ഷവും. മറുപടി കുറിക്കുകയാണ്, ശാസ്ത്രബോധമുളളവര്ക്കു വായിക്കാനും പ്രതികരിക്കാനും വേണ്ടി… മിശ്രയുടെയും കാള്ഡറുടെയും കണക്കുകളില്‍ വിരോധമോ വൈകല്യമോ ഉണ്ടെങ്കില്‍ ഗവേഷകര്‍ അതു പരിഹരിച്ചുകൊളളട്ടെ. അതൊന്നും വാസ്തവത്തില്‍ എന്റെ പക്ഷത്തെ ബാധിക്കുന്നതല്ല. എന്തെന്നാല്‍, ചില്ലറ അപവാദങ്ങള്‍ (എക്സെപ്ഷന്‍സ്) ഒഴിച്ചു നിറുത്തിയാല്‍ രണ്ടു കണക്കുകളും (സംഭാവ്യതാനിയമമനുസരിച്ചെങ്കിലും) പ്രാണക്രിയ കുറഞ്ഞവയ്ക്ക് ആയുസ്സ് ഏറുന്നു എന്നുതന്നെയാണ് കാട്ടുന്നത്. അപവാദങ്ങള്‍ (എക്സെപ്ഷന്‍സ്) സാമാന്യനിയമത്തെ ബാധിക്കുന്നില്ല എന്ന കാര്യം ശാസ്ത്രം ഗ്രഹിച്ചവര്ക്കറിയാം. ഉദാ. മനുഷ്യര്‍ രണ്ടുകാലുളളവരാണ് എന്ന പ്രസ്താവത്തെ മുടന്തന്മാരെ ചൂണ്ടിക്കാട്ടി നിഷേധിക്കാനാവില്ല. ഇനി രണ്ടാം വിഷയം…ശ്വാസവും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ട് എന്ന് അംഗീകരിക്കുന്നുവെങ്കില്‍ അത് അനുലോമമോ വിലോമമോ എന്നു കൂടി ആലോചിക്കണം. ഇവിടെ യുക്തി ലളിതമാണ്. നാള് ചെല്ലുന്തോറും ആയുസ്സ് കുറയുന്നു എന്നത് ഒരു പറച്ചില് മാത്രമാണ്. അതു ശരിയെങ്കില്‍ പഥ്യാഹാരത്തിലൂടെയും വ്യായാമാദി ചിട്ടകളിലൂടെയും ആയുസ്സു വര്‍ധിപ്പിക്കാം എന്ന ആരോഗ്യവിജ്ഞാനീയം തെറ്റായിപ്പോകും. ജീവസന്ധാരണത്തിനുളള പ്രകൃതിദത്തമായ ഇന്ധനമാണ് പ്രാണശക്തി എന്നത്. സാധാരണനിലയില്‍ ഒരു സെക്കന്‍ഡില്‍ 4 ശ്വാസോച്ഛ്വാസം എന്ന കണക്കില്‍ 360 ദിവസങ്ങളുളള 100 വര്‍ഷങ്ങള്‍ ചിലവാക്കാനാകുന്നതാണ് ഒരു മനുഷ്യായുസ്സ്. പരമാവധി കുറയ്ക്കുന്ന പക്ഷം ഒരു സെക്കന്‍ഡില്‍ ഒരു ശ്വാസോച്ഛ്വാസം എന്ന കണക്കില്‍ 360 ദിവസങ്ങളുളള 400 വര്‍ഷങ്ങള്‍ ലഭിക്കാം. അതാണ് കശ്യപസ്യ ത്ര്യായുഷം തുടങ്ങിയ ഋഗ്വേദമന്ത്രങ്ങള്‍ പറയുന്നത്. പഥ്യാഹാരത്തിലൂടെയും വ്യായാമാദി ചിട്ടകളിലൂടെയും ബ്രഹ്മചര്യത്തിലൂടെയും ആയുസ്സു വര്‍ധിപ്പിക്കാം, കര്‍മദോഷം കൊണ്ട് നശിപ്പിക്കാം എന്നു വരുന്നത്. ഇതാണ് പ്രാണശക്തിയും ആയുസ്സും വിപരീതാനുപാതത്തിലാണ് എന്നതിന്റെ താത്പര്യം. അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ കഴിവുളള ഗുരുകുലവാസികള്‍ ആരാനും എങ്ങാനും ഉണ്ടെങ്കില്‍ മടിയ്ക്കാതെ പുറത്തു വരിക. ആര്‍ഷഭാരതവും ഈ ആചാര്യനും ആ മക്കളെ സ്വീകരിച്ചു മാനിച്ചു കൊളളാം. എന്നല്ല, സായി ബാബ സമ്മാനിച്ചതില്‍ ഒരു പൊന്മോതിരവും അണിവിരലിലണിയിക്കാം, പോരേ…അല്ലാതെ ആചാര്യന് എഴുതിയതൊക്കെ തെറ്റാണെന്നു കണ്ണുമടച്ചു കൂവി നടന്ന് തമ്മിലിടിച്ച് വഴക്ക് വിലയ്ക്കു മേടിക്കരുത്. ഇപ്പോള്‍ ചുരുക്കി എഴുതാനേ സമയമുളളൂ. അണിയറയിലെ ‘ഗുരുകുലാധിഷ്ഠാതാ’വിനു സുഖമാശംസിച്ചു കൊളളുന്നു.
നിങ്ങളുടെ സ്വന്തം ആചാര്യന് (ഒറിജിനലാണ്, ജാഡയുമില്ല. വന്നു പരീക്ഷിച്ചോളൂ).
Umesh:ഉമേഷ് | 16-May-11 at 5:35 pm | Permalink
ആചാര്യ അനന്തരാജിനോടു് കുറേ കാര്യങ്ങൾ:
1. “ഗുരുകുലം” (സ്വന്തമായി കാര്യമായി ഒന്നും പറയാതെ, മുമ്പു പറഞ്ഞവർ പറഞ്ഞതു മാത്രം എഴുതുന്ന ബ്ലോഗ് ആയിരുന്നതിനാൽ “ഗുരുക്കന്മാരുടെ കുലം” എന്ന അർത്ഥത്തിൽ) എന്ന പേരു് ബ്ലോഗിനു് ഇട്ടതു കൊണ്ടു മാത്രം എന്നെ സർവ്വജ്ഞനായും ഗുരുവായും മറ്റും വിശേഷിപ്പിക്കണ്ട. നിങ്ങൾ മുകളിൽ പുലഭ്യം പറഞ്ഞ കണ്ണൂസും സൂരജ് രാജനും മറ്റും എന്നെക്കാൾ വളരെ വിവരമുള്ളവരാണു്. അവരുടെ കമന്റുകൾ കൊണ്ടു് ഈ ബ്ലോഗിന്റെ ഗുണം വർദ്ധിക്കുകയേ ഉള്ളൂ. എന്റെ പല പോസ്റ്റുകളും പലരും പിന്നീടും വായിക്കുന്നതു് ഇങ്ങനെയുള്ളവരുടെ കമന്റുകൾ മൂലമാണു്. എന്റെ ബ്ലോഗിനു് “ഗുരുകുലം” എന്ന പേരു് നിങ്ങൾക്കു് ആചാര്യ എന്ന ഉപസർഗ്ഗം പോലെയാണെന്നു് അറിയുക. എന്നു വെച്ചാൽ, ചുമ്മാ അങ്ങു് ഇട്ട പേരാണു് എന്നു്.
2. ശ്വാസഗതിയും ആയുസ്സും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയാൻ എനിക്കു് ജീവശാസ്ത്രത്തിൽ കാര്യമായ വിവരമില്ല. സൂരജും ദേവനും മറ്റും ഈ വിഷയത്തെപ്പറ്റി ആധികാരികമായി പറയാൻ കഴിയുന്നവരാണെന്നു് തെളിയിച്ചിട്ടുള്ളവരാണു്. അവർ പറയുമെന്നു പ്രതീക്ഷിക്കുന്നു. തർക്കം തുടരട്ടേ.
3. ഈ പോസ്റ്റ് സത്യസായിബാബ ചെയ്ത തട്ടിപ്പുകളെപ്പറ്റിയല്ല; അദ്ദേഹത്തിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭക്തന്മാർ ചെയ്ത ഒരു തട്ടിപ്പിനെപ്പറ്റിയാണു്. താങ്കളുടെ “ബാബയ്ക്ക് അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ആയുസ്സു നിശ്ചയിക്കാനാകുമോ എന്ന സംശയമാണ് നിങ്ങളുടെ എഴുത്തുകളില്‍ നിഴലിക്കുന്നത്.” എന്ന വാക്യം അതിനാൽ തെറ്റാണു്. (ആ സംശയം എനിക്കുണ്ടെന്നതു് ശരി തന്നെ. പക്ഷേ, ഈ പോസ്റ്റിൽ അതല്ല പ്രതിപാദ്യം.)
4. നിങ്ങൾ പറഞ്ഞതിന്റെ സാരാംശം ഞാൻ ഈ പോസ്റ്റിൽ പറഞ്ഞ വിഷയത്തോടു് വളരെ ഒത്തുപോകുന്നുണ്ടു്. (ഇങ്ങനെ ഒരു സാദ്ധ്യതയെപ്പറ്റി ഞാൻ ആലോചിച്ചിരുന്നില്ല. അല്ലെങ്കിൽ ശുക്രന്റെയും ചന്ദ്രന്റെയും മറ്റും കണക്കുകൾ കൊടുത്ത കൂട്ടത്തിൽ ഇതും കൊടുത്തേനേ!) അതായതു്, വർഷം എന്നതു് ഒരു സൗരവർഷമല്ല, മറ്റെന്തോ ആണു്. രശ്മി വാവ പറഞ്ഞ കണക്കനുസരിച്ചു്, 84/96 = 7/8 വർഷം = 320 (ഏകദേശം) ദിവസം ആണു് ഒരു ബാബാവർഷം. അതനുസരിച്ചുള്ള ഏതെങ്കിലും കണക്കുണ്ടാക്കിയാൽ ഇതു പോലെ തടി തപ്പാം.
5. 21600 ശ്വാസത്തിന്റെ സമയമാണു് ഒരു ദിവസം എന്നു താങ്കൾ പറയുന്നു. ഒരു മിനിറ്റിൽ 15 ശ്വാസം എന്നും പറയുന്നുണ്ടു്. (16 എന്നു് ഡോ. ഗോപാലകൃഷ്ണൻ ഇവിടെ.) ഈ ദിവസം എന്നു പറയുന്നതു് സാധാരണമനുഷ്യർ വിവക്ഷിക്കുന്ന 24 മണിക്കൂർ ദിവസം തന്നെയല്ലേ? (പിന്നെ എന്തിനു് ദിവസം 24 മണിക്കൂർ ദിവസം അല്ല എന്നു താങ്കൾ പറഞ്ഞു?) അതാണു ദിവസമെങ്കിൽ 360 ദിവസമാണു് ഒരു വർഷം എന്നു താങ്കൾ പറയുന്നു. അതെന്തു കണക്കു്? 360 ചതുരശ്രകലകൾ ഒരു വൃത്തത്തിലെ ആംഗിൾ അളക്കുന്ന മാനമാണു്. അതുകൊണ്ടു് എങ്ങനെ വർഷത്തിൽ 360 ദിവസമാവും? ഇനി ആരെങ്കിലും പണ്ടു് അങ്ങനെ കരുതിയിട്ടുണ്ടെങ്കിൽ അതു തെറ്റാണെന്നു് ഇപ്പോൾ എല്ലാവർക്കും അറിയാം.
6. പോകട്ടേ, 21600 x 360 = 7776000 ശ്വാസമാണു് ഒരു വർഷം. അതായതു്, 96 വർഷം എന്നു പറഞ്ഞാൽ 96 x 7776000 = 746496000 ശ്വാസമാണു് സായിബാബ 84 വർഷം കൊണ്ടു വിട്ടതു്. അതായതു്, 24331 ശ്വാസമാണു് അദ്ദേഹം ഒരു ദിവസം വിട്ടതു്. എന്നു വെച്ചാൽ മിനിറ്റിൽ ഏകദേശം 17 ശ്വാസം. അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നതു്, സാധാരണ ആളുകൾ മിനിറ്റിൽ 15 ശ്വാസം വിടുന്നതുകൊണ്ടു് കൂടുതൽ വർഷം (100?) ജീവിക്കുന്നു, ബാബ 17 ശ്വാസം വിട്ടതു കൊണ്ടു് 84 വർഷം മാത്രമേ ജീവിച്ചുള്ളൂ എന്നാണോ? പറഞ്ഞതു് എന്താണെന്നു മനസ്സിലാകാത്തതു കൊണ്ടു ചോദിക്കുന്നതാണു്.
7. സത്യസായിബാബ ഒരു മിനിറ്റിൽ 17 ശ്വാസം വിടുമായിരുന്നു എന്നതിനു് എന്തെങ്കിലും തെളിവുണ്ടോ? അതോ ഈ കണക്കു ശരിയാക്കാനുള്ള ബായ്ക്ക് കാൽക്കുലേഷൻ വഴി കിട്ടിയതാണോ? (ഈ യോജനക്കണക്കുകൾ ഈ ബ്ലോഗിൽത്തന്നെ വളരെ കണ്ടിട്ടുണ്ടു, കേട്ടോ!)
8. “യൂണികോഡ് അല്പം കൂടി നന്നായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ…”
ഞാൻ യൂണിക്കോഡ് ഉപയോഗിക്കുന്നതിൽ എവിടെയാണു തെറ്റെന്നും എന്തൊക്കെ നന്നാക്കണം എന്നും ആചാര്യൻ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു.
9. അവസാനമായി: എതിരഭിപ്രായം പറയുന്നവരെപ്പറ്റി “തോട്ടിപ്പണി”, “കൊച്ചുപട്ടി തീട്ടം തിന്നുന്നതു പോലെ” എന്നൊക്കെ പറഞ്ഞാൽ കേൾക്കുന്നവർ ആകെ നാണിച്ചു് ഇതൊക്കെ നിർത്തിപ്പോകുമെന്നു കരുതണ്ടാ. ഇതൊക്കെ കേട്ടും പറഞ്ഞും തന്നെയാണു് ബ്ലോഗുകളും അതിൽ എഴുതുന്നവരും കമന്റിടുന്നവരും മുന്നോട്ടു പോകുന്നതു്. തിരിച്ചും അങ്ങനെ പറയാൻ മടിയുണ്ടായിട്ടുമല്ല, ആവശ്യമില്ലെന്നു തോന്നിയിട്ടാണു്. രണ്ടു തീട്ടമോ തെറിയോ കമന്റുകളിൽ കിടന്നാൽ ആഢ്യത്വം നഷ്ടപ്പെടുന്നതല്ല ഈ ബ്ലോഗ്. അതു് ഊന്നിപ്പറയാൻ ഇനി ഗുരു, ഗുരുകുലം, ജ്ഞാനം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കണമെന്നുമില്ല.
അപ്പോൾ ഇനിയെന്തു കണക്കുകളുണ്ടു ബാക്കി? ശ്വാസം കഴിഞ്ഞാൽ പിന്നെ, കീഴ്ശ്വാസം, ആഹാരനീഹാരനിദ്രാമൈഥുനങ്ങൾ ഇവയൊക്കെയുടെ എണ്ണത്തിന്റെ കണക്കിലും ദിവസങ്ങളും വർഷങ്ങളും ഉണ്ടാവുമല്ലോ അല്ലേ?
യാത്രാമൊഴി | 16-May-11 at 6:48 pm | Permalink
നമ്മളുടെ സ്വന്തം ആചാര്യൻ ഗോവിന്ദരാജ പൊന്നപ്പജി (അഥവാ, ആചാര്യൻ-ഒറിജിനൽ-ജാഡയില്ല-വന്നു പരീക്ഷിച്ചോളൂജി) ഉവാച:
5. മനുഷ്യന് 15 ശ്വാസം പ്രതി മിനിറ്റ് 100 വര്‍ഷം
മനുഷ്യായുസ്സിന്റെ ഗണിതത്തില്‍ 21600 ശ്വാസോച്ഛ്വാസം എടുക്കുന്ന സമയമാണ് ഒരു ദിവസം, 24 മണിക്കൂറല്ല.
സാധാരണനിലയില്‍ ഒരു സെക്കന്‍ഡില്‍ 4 ശ്വാസോച്ഛ്വാസം എന്ന കണക്കില്‍ 360 ദിവസങ്ങളുളള 100 വര്‍ഷങ്ങള്‍ ചിലവാക്കാനാകുന്നതാണ് ഒരു മനുഷ്യായുസ്സ്.
—————–
മേൾപ്പറഞ്ഞ വാചകങ്ങളിലെ,
പ്രതി മിനിറ്റ്
24 മണിക്കൂറല്ല
ഒരു സെക്കന്‍ഡില്‍
എന്നീ പ്രയോഗങ്ങളിലെ സമയസംബന്ധിയായ യൂണിറ്റുകളുടെ അടിസ്ഥാനം, Caesium-133-ന്റെ റേഡിയേഷനെ ബേസ് ചെയ്തുള്ള International Atomic Time (കട:വിക്കി) ആണോ അതോ ആർഷഭാരതത്തിന്റെ യോജനപോലെയുള്ള ഏതെങ്കിലും ചെരുപ്പളവാണോ? ചെരുപ്പളവാണെങ്കിൽ അതു തന്നെ ഉപയോഗിക്കുന്നതല്ലേ ആധുനികനുമായി മിക്സ് ചെയ്ത് ആളുകളെ കൺഫ്യൂഷൻ അടിപ്പിക്കാതെയിരിക്കാൻ നല്ലത്?
ഒപ്പം പാശ്ചാത്യനിരീക്ഷകർ കാലാകാലങ്ങളിൽ പലതും (അറിവുകൾ) തിരുത്തുന്നു അതുകൊണ്ട് അവരെ അംഗീകരിക്കാനാവില്ല എന്ന ആചാര്യൻ-ഒറിജിനൽ-ജാഡയില്ല-വന്നു പരീക്ഷിച്ചോളൂജിയുടെ തുറന്നുപറച്ചിൽ ഇഷ്ടപ്പെട്ടു. താങ്കൾ ആചാര്യന്മാരുടെ മാനം കാത്തു. സ്ഥായിയ അറിവ് എല്ലാം ആര്യരത്നയെപ്പോലെയും താങ്കളെപ്പോലെയുമുള്ള ആർഷഭാരതാചാര്യന്മാർ സ്രിഷ്ടിച്ചു കഴിഞ്ഞു. അത് മാത്രം അംഗീകരിച്ചാൽ മതി. ബാക്കിയുള്ളതൊന്നും (യോജനപോലെ മാറുന്ന, ഊപ്സ്…) ഒന്നും അംഗീകരിച്ചു കൊടുക്കരുത്.
സൂരജ് രാജന് | 16-May-11 at 7:24 pm | Permalink
ആചാര്യ ആനന്ദരാജന്റെ (ഡബിള്‍ ശ്രീ ഒരുത്തന് താനേ പേരിന്റെ മുന്നില്‍ തൂക്കിയപോലാണോ?) പൊക്കണത്തില്‍ ആര്ഷഫാരത അണ്ണന്മാരുടെ ഈ സ്ഥിരം ഉഡായ്പ്പുകളല്ലാതെ വേറൊന്നും ഇല്ലേ സാറേ ?
1.” ഒപ്പം സ.സൂരജരാജാവ് ഏതോ ഒരു വില്യം കാല്‍ഡറില്‍ അര്‍പ്പിക്കുന്ന അമിതവിശ്വാസം ശരിയാണെന്ന് യുക്തിബോധവും പാശ്ചാത്യനിരീക്ഷകരുടെ കാലങ്ങളായുളള തിരുത്തല്‍വാദങ്ങളും നിമിത്തം അംഗീകരിക്കാനാവില്ല. പ്രാണികളുടെ ശ്വാസഗതിയുടെ കാര്യത്തില്‍ ഓരോരോ നിരീക്ഷകരുടെ മാനദണ്ഡങ്ങള്‍കൂടി ഗണിച്ചിട്ടേ ശരിതെറ്റുകള്‍ പ്രഖ്യാപിക്കാവൂ എന്നു മാത്രം പറയട്ടെ.”
ആചാര്യണ്ണാ, ഞാന്‍ ഒരു വില്യം കാല്‍ഡറില്‍ പ്രതീക്ഷയര്‍പ്പിച്ച് മോളിലോട്ടും നോക്കിയിരിക്കേന്നുമല്ല.ജന്തുക്കളുടെ ശ്വാസോച്ഛ്വാസവുമായി ബന്ധപെട്ട് ഞാന്‍ നിരത്തിയ ആ വിവരങ്ങള്‍ക്ക് 3 റെഫറന്‍സ് കൊടുത്തു. ഇനി വേണമെങ്കില്‍ ഒരു 10 റെഫറന്‍സ് വേറേ തരാം. തന്ന മൂന്ന് റെഫറന്‍സുകളില്‍ ഒരെണ്ണം (Dukes’ Physiology of Domestic Animals) വെറ്ററിനറി സയന്‍സുകാരുടെ പ്രശസ്തമായ ഒരു റെഫറന്‍സ് ഗ്രന്ഥമാണ്. പിന്നെയൊരു റഫറന്‍സ് University of Iowaയുടെ Animal Research പേജിലേതാണ്. അതാകട്ടെ മൃഗങ്ങളില്‍ നടത്തുന്ന വിവിധ പരീക്ഷണങ്ങള്‍ക്കും മറ്റും അടിസ്ഥാനമായി എടുക്കുന്ന biomethodology-യിലെ ആധികാരിക വിവരവുമാണ്. അത് കൃത്യമായ നിരീക്ഷണരീക്ഷണങ്ങളിലൂടെ നിജപ്പെടുത്തിയിരിക്കുന്നതും. ആചാര്യണ്ണന്റെ ശര്മ്മാജീക്ക് “അന്തര്‍ജ്ഞാന” വെളിപാടുണ്ടാകുന്നതുപോലല്ല ശാസ്ത്രം അതിന്റെ നിരീക്ഷണങ്ങള്‍ നടത്തുന്നത് !
2. “…ശ്വാസവും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ട് എന്നു ഞാന്‍ എഴുതിയത് പ്രതിപക്ഷത്തിനും സമ്മതമാണ്…”
ആര്‍ക്ക് സമ്മതം എന്ന് ? ആചാര്യണ്ണന് കണ്ണുകൊണ്ട് തന്നേ വായിക്കുന്നത് ? എവിടെ സമ്മതമാണെന്നാണ് എഴുതിവച്ചിരിക്കുന്നത് ? വന്ന് വന്ന് ആര്ഷഫാരതണ്ണന്മാര്ക്ക് “കെളത്തിയാലും” മനസ്സിലാകാതായി എന്ന് തോന്നുന്നു ;)))
3. “…ചില്ലറ അപവാദങ്ങള്‍ (എക്സെപ്ഷന്‍സ്) ഒഴിച്ചു നിറുത്തിയാല്‍ രണ്ടു കണക്കുകളും (സംഭാവ്യതാനിയമമനുസരിച്ചെങ്കിലും) പ്രാണക്രിയ കുറഞ്ഞവയ്ക്ക് ആയുസ്സ് ഏറുന്നു എന്നുതന്നെയാണ് കാട്ടുന്നത്. അപവാദങ്ങള്‍ (എക്സെപ്ഷന്‍സ്) സാമാന്യനിയമത്തെ ബാധിക്കുന്നില്ല എന്ന കാര്യം ശാസ്ത്രം ഗ്രഹിച്ചവര്ക്കറിയാം…”
ഇതൊക്കെ ഉഡായ്പ്പ് വാദമാണ് ആചാര്യണ്ണാ. ഇതില്‍ എക്സപ്ഷന്റെയും സാമാന്യതത്വത്തിന്റെയുമൊന്നും ഒരു സാധുതയും ഇല്ല. പ്രാണക്രിയ കുറയുമ്പോള്‍ ആയുര്‍ദൈര്‍ഘ്യം കൂടണം എന്നൊരു നിയമം ഉണ്ടെങ്കില്‍ അതിനു കൃത്യമായ ഉദാഹരണം വേണം. എക്സപ്ഷന്റെയും റൂളിന്റെയും ന്യായം തോന്നുമ്പോ എടുത്ത് തട്ടാനുള്ളതല്ല. കൊട്ടത്താപ്പ് കണക്ക് വച്ച് correlation ഉണ്ടാക്കലില്‍ കവിഞ്ഞ് എന്തെങ്കിലും ജൈവശാസ്ത്രപരമായ സാധുതയുണ്ടെങ്കില്‍ അത് വിശദീകരിക്ക്.
ഇപ്പറഞ്ഞ ജന്തുക്കളില്‍ സാറിന്റെ യോഗാസനം ചെയ്യുന്ന ഒരേയൊരു ജന്തു മനുഷ്യനാണ്. ആ മനുഷ്യന്റെ കാര്യം തന്നെ മറ്റ് മൃഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആചാര്യണ്ണന്റെ ഉഡായ്പ്പ് തിയറി പൊളിഞ്ഞുകുത്തി താഴെ പോകുകയാണ്. മിനിറ്റില്‍ 4-ഉം 5-ഉം ശ്വാസമെടുക്കുന്ന ഒട്ടകപക്ഷിക്കും ആനയ്ക്കും ശരാശരി ആയുസ്സ് 50-60 വര്‍ഷമാണ്. ഇവിടെ അണ്ണന് പറഞ്ഞ പ്രാണക്രിയ-ആയുര്‍ദൈര്‍ഘ്യം നിയമം ശരിയാണെങ്കില്‍ ഈ ജന്തുക്കള്‍ക്കൊക്കെ 100 കടക്കണം ആയുസ്സ്. മനുഷ്യനോളം തന്നെ ശ്വാസത്തോതുള്ള പട്ടിക്കും പ്രാവിനും ആടിനും ബീവറിനുമൊക്കെ 60-70 വര്‍ഷം ആയുസ്സും കാണണം.
മാത്രവുമല്ല സെക്കന്റില്‍ 1 ശ്വാസോച്ഛ്വാസം ആക്കി കുറച്ചാല്‍ 400 വര്‍ഷം ആയുസ്സ് കിട്ടുമെന്ന് ഉറപ്പിച്ച് പ്രസ്താവിക്കുന്ന ആചാര്യണ്ണന് എന്തരിനാണ് exceptions and rules “നമ്പരൊക്കെ” എടുത്തടിക്കുന്നത് ?
4. “…സാധാരണനിലയില്‍ ഒരു സെക്കന്‍ഡില്‍ 4 ശ്വാസോച്ഛ്വാസം എന്ന കണക്കില്‍ 360 ദിവസങ്ങളുളള 100 വര്‍ഷങ്ങള്‍ ചിലവാക്കാനാകുന്നതാണ് ഒരു മനുഷ്യായുസ്സ്. പരമാവധി കുറയ്ക്കുന്ന പക്ഷം ഒരു സെക്കന്‍ഡില്‍ ഒരു ശ്വാസോച്ഛ്വാസം എന്ന കണക്കില്‍ 360 ദിവസങ്ങളുളള 400 വര്‍ഷങ്ങള്‍ ലഭിക്കാം. അതാണ് കശ്യപസ്യ ത്ര്യായുഷം തുടങ്ങിയ ഋഗ്വേദമന്ത്രങ്ങള്‍ പറയുന്നത്…” “…പഥ്യാഹാരത്തിലൂടെയും വ്യായാമാദി ചിട്ടകളിലൂടെയും ബ്രഹ്മചര്യത്തിലൂടെയും ആയുസ്സു വര്‍ധിപ്പിക്കാം, കര്‍മദോഷം കൊണ്ട് നശിപ്പിക്കാം എന്നു വരുന്നത്…അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ കഴിവുളള ഗുരുകുലവാസികള്‍ ആരാനും എങ്ങാനും ഉണ്ടെങ്കില്‍ മടിയ്ക്കാതെ പുറത്തു വരിക. ആര്‍ഷഭാരതവും ഈ ആചാര്യനും ആ മക്കളെ സ്വീകരിച്ചു മാനിച്ചു കൊളളാം…”
അയ്യോട നല്ല കൂത്ത് ! പ്രാണക്രിയയും ആയുര്‍ദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്ന മണ്ടന്‍ അവകാശവാദം ആചാര്യണ്ണനല്ലേ ഇവിടെ ആദ്യം കൊണ്ടുവന്ന് താങ്ങിയത് ? എന്നിട്ടിപ്പോള്‍ ശ്വാസോച്ഛ്വാസം 1/സെക്കന്റ് എന്ന് കുറച്ചാല്‍ 360 ദിവസമുള്ള 400 വര്‍ഷം ജീവിക്കാന്‍ പറ്റുമെന്ന് ആചാര്യണ്ണന് തന്നെ പറയുകയും ചെയ്യുന്നു. അപ്പോള്‍ ഈ അവകാശപ്പെടുന്ന ഈ ഗുണ്ട് സാറ് ആദ്യം തെളിയിക്ക്. അല്ലാതെ “അങ്ങനെയല്ല എന്നു സ്ഥാപിക്കാന്‍ കഴിവുളള ” ആരുണ്ടെടാ എന്ന് വെല്ലുവിളിച്ചോണ്ടിരുന്നാല് അതിനേക്കാള്‍ വലിയ ഗുണ്ടുകളും കൊണ്ട് ആചാര്യശിഷ്യന്മാര് ഇനീം വരും. Burden of proof അവകാശവാദമുന്നയിക്കുന്നവനാണ്.
Umesh:ഉമേഷ് | 16-May-11 at 7:54 pm | Permalink
തമാശ അതല്ല യാത്രാമൊഴീ. ഒരു ദിവസം 24 മണിക്കൂറല്ല എന്നു പറയുന്ന ആചാര്യൻ തന്നെ ഒരു മിനിറ്റിൽ 15 ശ്വാസം എന്നതിൽ നിന്നു് ഒരു ദിവസം 21600 എന്നു കണക്കാക്കുന്നതു് 24 മണിക്കൂർ എന്ന കണക്കിലാണു്. (15 x 60 x 24 = 21600)
എങ്ങനെയെങ്കിലും കണക്കു ശരിയാക്കിയാൽ മതി. ലോകത്തിലുള്ള ഒരു കലണ്ടറും ശരിയാവില്ല എന്നു മനസ്സിലായപ്പോഴാണു് ശ്വാസക്കണക്കുമായി വന്നിരിക്കുന്നതു്!
ഒരു സംശയം കൂടി: ശ്രീ ശ്രീ രവിശങ്കറിന്റെ സുദർശനക്രിയ അനുസരിച്ചുള്ള ശ്വാസം വിടുന്ന ഒരാൾ മിനിറ്റിൽ എത്ര തവണ ശ്വാസം വിടും? അതിന്റെ ഫലമായി ആയുസ്സു കൂടുമോ അതോ നേരത്തേ തട്ടിപ്പോകുമോ?
യാത്രാമൊഴി | 16-May-11 at 11:54 pm | Permalink
ഉമേഷ്,
ആ തമാശയിലേക്ക് ചോദിച്ച് ചോദിച്ചു പോകാമെന്ന് കരുതിയതാ. ആചാര്യനല്ലിയോ,അദ്ദ്യം ഉദ്ദേശിച്ചത് വേറെ വല്ലതുമാണെങ്കിലോ? 🙂
ഇവിടെ ഏറ്റവും എളുപ്പം ചെയ്യാമായിരുന്നത് മുകളില്‍ രശ്മി പറഞ്ഞതുപോലെ 96/84=1.1428…,എന്നു കണക്കാക്കി, ഒരു ബാബവര്ഷം=1.1428… റെഗുലര്‍ വര്‍ഷം എന്ന് പറയുകയായിരുന്നു. ഈ 1.1428… എന്നത് “ഇന്റര്‍നാഷണല്‍ നാഗ്പൂര്‍ ടൈം (INT)” അനുസരിച്ചാണെന്ന് പറഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പം. അതനുസരിച്ച് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് എക്സ്പ്ലനേഷന്‍ ഒക്കെ സാവകാശം പോലെ എഴുതി മേടിച്ചാല്‍ മതിയല്ലോ. വേണമെങ്കില്‍ ഒരാഡംബരത്തിനു ഈ സംഖ്യക്ക് ബാബയുടെ സൂചകമായി “ബൈ” എന്ന് പേരിടാം. കണക്കിലെ “പൈ” എന്നൊക്കെ പറയുന്നപോലെ. “ബൈ”-യുടെ മൂല്യം(വിത്ത് സം ദശാംശം, പ്ലീസ്) ഏതെങ്കിലും ആര്യരത്നയോ, ആചാര്യരത്നയോ ഒക്കെ യുഗങ്ങള്‍ക്കു മുന്നേ സംസ്കൃതശ്ലോകരൂപത്തില് അരുളിചെയ്തിട്ടുണ്ട് എന്ന് വരുത്തണം (ഉമേഷിനെ പോലെ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ പിടികിട്ടാത്ത രീതിയില്‍ വ്യാഖ്യാന സ്കോപ് ഉള്ള ശ്ലോകം ആയിരിക്കാന്‍ ശ്രദ്ധിക്കുക).
ആര്‍ഷഭാരതത്തിന്റെ ഈ മഹനീയ നാഗ്പൂര്ഗണനരീതി വിട്ടിട്ട്, ശ്വാസം, കീഴ്ശ്വാസം, ചാന്ദ്രവര്‍ഷം, രാഹു, കേതു, ശൂ… ശൂന്ന് ഒക്കെ പറഞ്ഞു വെറുതെ കോമഡി സ്റ്റാര്‍ ആകുന്നതു ആചാര്യന്മാര്ക്ക് യോജിച്ചതോ?
യാത്രാമൊഴി | 17-May-11 at 12:18 am | Permalink
മനുഷ്യായുസ്സിന്റെ ഗണിതത്തില്‍ 21600 ശ്വാസോച്ഛ്വാസം എടുക്കുന്ന സമയമാണ് ഒരു ദിവസം, 24 മണിക്കൂറല്ല. 360 ചതുരശ്രകലകള് (ഡിഗ്രി) എന്ന സാര്വത്രികമാനകമനുസരിച്ച് 21600 360 ഒരു വര്‍ഷം. അതിന്റെ നൂറു മടങ്ങത്രെ ഒരു മനുഷ്യായുസ്സ്. യോഗിയായ ബാബ തന്റെ ശ്വാസകാലമാണ് 96 വര്‍ഷം എന്നു പറഞ്ഞത്.
ബാബ മനുഷ്യനല്ല “ദൈവമായിരുന്നു” അതുകൊണ്ടാണ് ബാബയുടെ സ്വന്തം പ്രവചനത്തിന് വിരുദ്ധമായി സംഭവിച്ച അകാലമരണത്തിനു വ്യാഖ്യാനങ്ങള്‍ ചമയ്കാന്‍ ഭക്തര്‍ ഈ പെടാപ്പാട് പെടുന്നത് എന്നാ ഞാന്‍ കരുതിയെ. ഭക്തരുടെ ഈ വഴിക്കുള്ള പ്രയത്നങ്ങളെ അട്ടിമറിക്കുന്ന രീതിയിലാണ് ഈ ആചാര്യജിയുടെ “മനുഷ്യായുസ്സു=ശ്വാസം” എന്ന ദുര്‍വ്യാഖ്യാനം. ആചാര്യജി പറഞ്ഞു വരുന്നത് ബാബ മനുഷ്യന് ആയിരുന്നെന്നാണോ?
എങ്കി പിന്നെ അയാള്‍ മനുഷ്യന് ആരുന്നു 84 വയസ്സില്‍ ചത്തു എന്നങ്ങു നേരെ പറഞ്ഞാ പോരായോ?
റിങ്കുമോന് ട്രാവന്‍കൂര്‍ | 17-May-11 at 7:36 am | Permalink
..ബ്രഹ്മചര്യത്തിലൂടെയും ആയുസ്സു വര്‍ധിപ്പിക്കാം…
ആയുസ്സ് വര്‍ദ്ധിപ്പിച്ചിട്ട് പിന്നെ എന്ത് കാര്യം ആചാര്യ!
niku | 17-May-11 at 8:29 am | Permalink
ചർച്ചയുടെ ഗതി അറിയാൻ മാത്രം
പാരസിറ്റമോള്‍ | 17-May-11 at 9:47 am | Permalink
ഒരു സെക്കണ്ടില് നാല് ശ്വാസമോ??
അപ്പം ഒരു മിനിട്ടില്‍ ഇരുന്നൂറ്റി നാല്‍പ്പത്. ഇതേതു ജീവി …
saljo | 17-May-11 at 9:50 am | Permalink
ഇതൊക്കെ പടമാണെന്നറിയാനെന്തിനു ചേട്ടാ കണക്ക്! ഇവന്മാർക്ക് ഇത് ഫലഭൂയിഷ്ടമായ മണ്ണിൽ രാസവളം ഇടുന്ന ഇഫക്ടാണ്.
പണ്ടത്തെ ഗോക്രി സാധനം വായിച്ചും കണ്ടുമിരുന്നപ്പോൾ ഒരു സുഹൃത്ത് (ബ്ലൈൻഡ് അമ്മ ഭക്തൻ, ഹൈലി ബ്രില്ല്യന്റ്, എഞ്ചിനീയർ) എന്റൊപ്പമിരിന്നു കണ്ടു. ഒടുവിൽ ഈ ടെക്സ്റ്റ് കാണിച്ചിട്ടും പുള്ളി വിശ്വസിച്ചില്ല. മാത്രമല്ല ഗോ.ക്രി ഫാനുമായി!
ഓഫുകൾ ഇടുന്നില്ല. ചർച്ച നടക്കട്ടെ.
രേണുക അരുണ്‍ | 17-May-11 at 9:55 am | Permalink
എല്ലാ വര്‍ഷവും സത്യ സായി ബാബയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നത് നവംബര്‍ ഇരുപത്തി മൂന്നിന് ആയിരുന്നല്ലോ
ചന്ദ്ര നക്ഷത്ര കണക്കു പ്രകാരം ആയിരുന്നില്ല
Devanand | 17-May-11 at 12:34 pm | Permalink
ആചാര്യാ,
നിങ്ങളുടെ വാദത്തെപ്പറ്റി ചിലത് ആദ്യമേ:
സസ്തനികളുടെ ശ്വാസതോത് സ്ഥാവരമായ ഒന്നല്ല. പ്രായം അനുസരിച്ച് അത് മാറും. രണ്ടാമത്, അത് ഒരു നമ്പര്‍ അല്ല, അതൊരു സ്കെയിലിലേ പറയാറുള്ളൂ. മനുഷ്യന്റേത് ഇങ്ങനെ:
Newborns: 30-40 breaths per minute
Less Than 1 Year: 30-40 breaths per minute
1-3 Years: 23-35 breaths per minute
3-6 Years: 20-30 breaths per minute
6-12 Years: 18-26 breaths per minute
12-17 Years: 12-20 breaths per minute
Adults Over 18: 12–20 breaths per minute
അതു പോകട്ടെ,
താങ്കളുടെ വാദപ്രകാരം ഒരു ജന്തുവിന്റെ ലൈഫ് എക്സ്പെക്റ്റന്സിയും അതിന്റെ ശ്വാസോച്ഛ്വാസ തോതും inversely proportional ആണ്. അതായത് ഏത് ജന്തുവിന്റെ ശ്വാസോച്ഛ്വാസതോതും ലൈഫ് എക്സ്പെക്റ്റന്സിയും തമ്മിലുള്ള ഒരു റേഷ്യോ എടുത്താലും ഒരു കോണ്‍സ്റ്റന്റ് ആയിരിക്കണം കിട്ടേണ്ടത്. വാദത്തിനു വേണ്ടി എല്ലാ ജന്തുക്കളിലെയും അഡല്റ്റിനെ എടുക്കുകയും അതിന്റെ ശരാശരിയെ (ആവറേജ്) ഒരു നമ്പര്‍ ആക്കുകയും ചെയ്യുന്നു- ഉദാഹരണം മനുഷ്യന് (12+20)/2 = 16. എന്നിട്ട് ലൈഫ് എക്സ്പക്റ്റന്‍സി (ആയുര്‍ദൈര്‍ഘ്യം) അതുകൊണ്ട് ഹരിക്കുന്നു. മനുഷ്യന് – 67/16 . ഇപ്പോള്‍ കിട്ടുന്നത് ഒരു ആബ്സൊല്യൂട്ട് വാല്യൂ ആണ്, അതായത് ഒരു മിനുട്ട് എന്നത് അറുപത് സെക്കന്‍ഡ് ആയാലും അറുപത്തി രണ്ട് സെക്കന്‍ഡ് ആയാലും യോജന ആയാലും നിമിഷം ആയാലും ഈ കോണ്‍സ്റ്റന്റ് മാറുന്നില്ല.സമയം എന്നതിന്റെ ഡെഫനിഷനില് എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അത് ഇതോടെ തീരുന്നു.
താങ്കളുടെ വാദം ശരിയാണെങ്കില്‍ ഈ കോണ്‍സ്റ്റന്റ് റേഷ്യോ എല്ലാ ജന്തുക്കള്‍ക്കും ഒന്നു തന്നെ ആയിരിക്കണം. തര്‍ക്കമില്ലല്ലോ?
African Grey Parrot
Life-73 years,RPM (respiration per minute)-14, Ratio 5.21
American Alligator
Life-56 RPM 1 Ratio 56.00
Camel
Life 50 RPM 21 Ratio 2.38
Horse
Life 40 RPM-10 Ratio 4.00
Chicken
Life 14 RPM-19 Ratio 0.74
Cow
Life 22 RPM-21 Ratio 1.05
Goat
Life 15 RPM-25 Ratio 0.60
ഇനി കണക്കൊന്നും നോക്കാന്‍ വയ്യെങ്കില്‍, മനുഷ്യന് മിനുട്ടില്‍ പതിനാറു തവണ ശ്വസിക്കുന്നു. ഏഷ്യന്‍ ആന നാലും. താങ്കളുടെ കണക്കു വച്ച്
നോക്കിയാല്‍ മനുഷ്യന്റെ നാലിരട്ടി ആയുസ്സ് ആനയ്ക്കു കാണണം. മനുഷ്യന്റേത് അറുപത്തേഴാണ്. ആനയ്ക്ക് ന്യായമായിട്ടും ഇരുന്നൂറ്റി അറുപത്തെട്ട് വയസ്സ് ആയുര്‍ദൈര്‍ഘ്യം ഉണ്ടാവേണ്ടതാണ്, പക്ഷേ എഴുപതേ ഉള്ളൂ. നാലിരട്ടി ശ്വസിക്കുന്ന മനുഷ്യനും ആനയ്ക്കും ഒരേ ലൈഫ് എക്സ്പറ്റന്‍സി വന്നത് എങ്ങനെ?
റിങ്കുമോന് ട്രാവന്‍കൂര്‍ | 17-May-11 at 1:14 pm | Permalink
ദേവാനന്ദ സ്വാമികള്‍
അത് ആന ഈ മഹത്തായ ഗ്രന്ഥങ്ങള്‍ ഒന്നും വായിച്ചു കാണില്ലാത്തത് കൊണ്ടായിരിക്കും.
കോണ്‍സ്റ്റന്റ് റേഷ്യോ സ്പീഷീസിനനുസരിച്ച് മാറിക്കൊണ്ടിരിക്കും; ഉദാ ഹോമോ സാപ്പിയന്‍സിനു ഒരു റേഷ്യോ, ആനക്ക് വേറെ റേഷ്യോ ഇവ തമ്മില്‍ കംപാരിസണ് പാടില്ല എന്ന വാദം വരാന്‍ സാധ്യത കാണുന്നു.
Kaaliyambi | 17-May-11 at 5:42 pm | Permalink
ശ്രീമാൻ ആനന്ദരാജൻ,
പ്രാണശക്തി കൊണ്ട് എന്തൊക്കെയോ അത്ഭുതങ്ങൾ സംഭവിപ്പിക്കാമെന്ന് കഥകളായും കവിതകളായുമൊക്കെ ഒരുപാട് കേട്ടിരിയ്ക്കുന്നു. ഒരു തവണ പോലും സാധാരണ ബുദ്ധിയ്ക്ക് അനുഭവവേദ്യമല്ലാത്ത രീതിയിലും സാധാരണ സയൻസ് എന്നു പറയുന്ന രീതിവിധാനത്തിൽ പ്രപഞ്ചനിയമങ്ങൾ എന്നു വച്ചിരിയ്ക്കുന്ന നിയമങ്ങൾക്കെതിരായും ഒന്നും ഇതുവരെ കാണാനോ അനുഭവിയ്ക്കാനോ ഭാഗ്യം സിദ്ധിച്ചിട്ടില്ല.
ഇപ്പറയുന്ന ആചാര്യൻ ഇത്തരത്തിലേതെങ്കിലും സിദ്ധി കൈവശമുള്ളയാളാണോ. അത് പരസ്യമായി പ്രദർശിപ്പിയ്ക്കാമെങ്കിൽ ഈ നാനൂറൂ കൊല്ലമൊക്കെ ജീവിച്ചിരുന്നെന്ന മട്ടിൽ എന്തെങ്കിലും.. (വെള്ളത്തിൽ നടക്കുക, ശരീരം മരിച്ചപോലെയാക്കുക, ഹൃദയമിടിപ്പ് വൈദ്യശാസ്ത്രം സമ്മതിയ്ക്കുന്ന സമയത്തിലധികം നിറുത്തിവയ്ക്കുക, ഗുരുത്വാകർഷണത്തിനെതിരേ ഉയരുക,ഇല്ലായ്മയിൽ നിന്ന് ദ്രവ്യം സൃഷ്ടിക്കുക, എന്ന രീതിയിലെന്തെങ്കിലും) ചെയ്യാമെങ്കിൽ ഞങ്ങൾ (ഞാനും കുറച്ച് കൂട്ടുകാരും. കൂട്ടത്തിൽ കൂടാനുള്ള ബ്ലോഗർമാരുണ്ടെങ്കിൽ കമന്റിടുക) കുറച്ചുപേർ പിരിവിട്ട് നല്ലൊരു തുക (at the moment 50000 INR. ആളു കൂടുന്നതനുസ്സരിച്ച് തുകയും കൂടും) നിങ്ങൾക്ക് തരുകയോ നിങ്ങൾ പറയുന്ന ഏതെങ്കിലും സദുദ്യമത്തിനു നൽകുകയോ ചെയ്യാം.നിങ്ങൾ തന്നെ നടത്തണമെന്നില്ല ആരെക്കൊണ്ടെങ്കിലും സിദ്ധി പ്രകടിപ്പിച്ചാലും മതി.
വെല്ലുവിളിയല്ല.അഹംകാരവുമല്ല . അങ്ങനെയെന്തെങ്കിലും കണ്ടാൽ പിന്നെ ലോകത്ത് ഇക്കണ്ട പെടാപ്പാടെല്ലാം വേണ്ടല്ലോ. ഈ സയൻസൊക്കെ പഠിയ്ക്കാനെടുക്കുന്ന സമയം ഇതൊക്കെ ശീലിച്ചാൽ മതിയല്ലോ. അതുകൊണ്ടാണ്.
നിയന്ത്രിതമായ ചുറ്റുപാടിൽ പരസ്യമായി സിദ്ധി പ്രദർശിപ്പിക്കണം എന്ന് വേറേ പറയേണ്ടതില്ലല്ലോ.
വിശദമായ മറുപടി വേണ്ട.പരസ്പരം വാചകകസർത്ത് നടത്താൻ ഒട്ടും താൽപ്പര്യമില്ല. പറ്റും അല്ലെങ്കിൽ ഇല്ല, എന്താണ് സിദ്ധി? എന്നു കാണിയ്ക്കാം (ഞാൻ ഓണത്തിനടുപ്പിച്ചേ നാട്ടിലുണ്ടാവൂ. അന്നാണേങ്കിൽ വളരെ ഉപകാരം അല്ലെങ്കിൽ ബ്ലോഗർമാരാരെങ്കിലും ഈ പരിപാടിയ്ക്ക് സാക്ഷിയാവാൻ വോളണ്ടിയർ ചെയ്യാൻ താൽപ്പര്യമുണ്ടോ?)
മത്തായി | 17-May-11 at 6:24 pm | Permalink
ഞാന്‍ ഇനി മിനിറ്റില്‍ കൂടിയാല്‍ ആറോ ഏഴോ ശ്വാസമേ എടുക്കൂ… ബാക്കി റിസര്‍വ് ചെയ്തു ഭാവിയിലേക്ക് കരുതി വയ്ക്കും.. ഒരു ലൈഫ് ഇന്‍ഷൂറന്‍സ്!!!
യാത്രികന് | 17-May-11 at 8:50 pm | Permalink
കാളിയംബി, സിദ്ധി തെളിയിക്കുക ആണെങ്കില്‍ ഒരു മില്യണ്‍ dollars കിട്ടും. http://www.randi.org/site/
Kaaliyambi | 17-May-11 at 9:13 pm | Permalink
അത് ഞാൻ വിട്ടുപോയി. അപ്പം ഒരു മില്യൻ ഡോളർ+ 50000 രൂപ കുട്ടും. ജയിംസ് റാന്റി ഫൗണ്ടേഷനെ സിദ്ധി കാണിച്ച് തൃപ്തിപ്പെടുത്തിയാൽ മതി. അപ്പപ്പിന്നെ ഇല്ല്ലാത്ത കാശുകൊടുത്ത് ഞാൻ ടിക്കറ്റെടുക്കേണ്ടല്ലോ:).
Umesh:ഉമേഷ് | 17-May-11 at 9:22 pm | Permalink
അമ്പി റാണ്ഡിയെ സിദ്ധി കാണിച്ചു് ഒരു മില്യൻ ഡോളർ വാങ്ങി (അതെത്ര വരും? നാലു കോടി രൂപയിൽ കൂടുതൽ വരില്ലേ?) അതിൽ നിന്നു് അമ്പതിനായിരം ആചാര്യനു കൊടുത്തിട്ടു് ബാക്കി അമ്പി എടുത്തോ.
അല്ലെങ്കിൽ വേണ്ട. ബാക്കിയുള്ളതിൽ പകുതി എനിക്കു താ. ഞാൻ മൂലമല്ലേ ഇതൊക്കെ? നാലു കോടിയിൽ നിന്നു് അമ്പതിനായിരം പോയതിന്റെ പകുതി എത്രാ? തല പെരുക്കുന്നു…
Kaaliyambi | 17-May-11 at 10:14 pm | Permalink
ഓ എനിയ്ക്കങ്ങനെ വല്യ ഭാവമൊന്നുമില്ല. കിട്ടുന്നതിന്റെ വെറും പത്തുശതമാനം മതി ഫൈൻഡേഴ്സ് ഫീ ആയിട്ട്. അമ്പതിനായിരം രൂപ അവരെടുത്തോട്ട്. അതിലഞ്ച് ശതമാനം ഉമേശേട്ടനു തന്നേക്കാം. അല്ലേലും ഈ ഐ റ്റീ ഫീൽഡിലൊക്കെ ജോലിചെയ്യുന്നവർക്കെന്തിനാ കമ്മീഷൻ.ശമ്പളം കൊട്ടകൊട്ടയായല്ലിയോ കിട്ടുന്നത്:)
അപ്പം നിക്കണോ പോണോ..
ഭരതപിഷാരടി | 18-May-11 at 3:06 pm | Permalink
പ്രിയ ഉമേഷ്,
താങ്കളുടെ ബ്ലോഗും കമന്റുകളും വായിച്ചു. അഭിനന്ദനങ്ങള്‍. എന്നാല്‍ അഞ്ജലി ഓള്‍ഡ് ലിപിയും മീരയും ലൈഫ് ബോയ് സോപ്പും കുറേക്കൂടെ നന്നായി ഉപയോഗിക്കാന്‍ ശ്രമിക്കുമല്ലോ.
ഭാരതത്തെക്കുറിച്ചും അതിന്റെ സംസ്കൃതിയെക്കുറിച്ചും താഴ്ത്തിക്കെട്ടി സംസാരിക്കുക എന്നത് ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ഫാഷന്‍ ആയി മാറിയിട്ടുണ്ടെന്ന് തോന്നുന്നു. എത്ര ദുഃഖകരമായ സംഗതിയാണിത്! ഭാരതീയസംസ്കൃതിയെക്കുറിച്ചും അന്തര്ജ്ഞാനികളായിരുന്ന നമ്മുടെ പൂര്വപിതാക്കളുടെ ജ്ഞാനത്തിന്റെ അളവിനെക്കുറിച്ചും യാതൊരു ധാരണയുമില്ലെന്നതാണ് ഇതിനു കാരണം.
മാതംഗലീലയില്‍
“വന്ദേഹം ചിന്മയരൂപം, ചന്ദനമണി –
സന്ധ്യകളുടെ നടയില്‍ നടനം …
എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ ജഗദ്ഗുരു ആചാര്യ വീരേന്ദ്രഭൂഷണ് പറഞ്ഞിരിക്കുന്നത് പോലെ “യസ്യാം മൂഢഭജേ ശങ്കരം” എന്നല്ലാതെ കൂടുതല്‍ ഒന്നും പറയാനില്ല. ജ്ഞാനികള്‍ക്ക് ഇത്രയും തന്നെ ധാരാളമായിരിക്കും
വേദനയോടെ
ഡോ. ഇരിങ്ങണ്ണൂര്‍ ഭരതപിഷാരടി,
ഡിപാര്‍ട്മെന്റ് ഓഫ് വേദാന്തം,
കാലടി ജഗദ്ഗുരു ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി.
ഹഹഹ, പിഷാരടീ. അതു കലക്കി. മാതംഗലീലയിൽ ആചാര്യൻ പറഞ്ഞതിൽ അപ്പുറം ഒന്നുമില്ലെന്നു് ആർക്കാണു് അറിയാൻ വയ്യാത്തതു്? 🙂
ഒഴുകുന്ന നദി.... | 19-May-11 at 6:11 am | Permalink
Yesterday i saw some of his videos (not the miracle ones) for the first time. It can be easily concluded that he was one of the biggest frauds modern India has ever seen… He just exploits the ignorance of people…
Rajesh | 20-May-11 at 3:09 pm | Permalink
Just found this post.
Kollaam.
Achaaryanu marupadi kodutha ellaavarum kalakki. Sathyam paranjaal chiri adakkaan kazhinjilla.
Janan ennengilum Indian PM aayaal, ente first order will be to raid all this ***** luxury Ashrams in India. Avide kondu poyi paisa donate cheyyunnavanmaareyum pidichakathidum.
ഒഴുകുന്ന നദി.... | 23-May-11 at 6:29 pm | Permalink
ഉമേഷ്ജീ..
സമയം കിട്ടുംബോൾ ദാ ഇതു നോക്കിയേക്കുക…
നല്ല സംവാദത്തിനുള്ള കോൾ ഉണ്ട്…:-)
https://www.youtube.com/watch?v=gA665OQ5ybI&feature=player_embedded
ചപ്പാത്തി കഴിച്ചു ശീലമില്ലാത്തതു കൊണ്ടു് ഹിന്ദി മനസ്സിലാവില്ല ശേഷൂ… 🙂
റിങ്കുമോന് ട്രാവന്‍കൂര്‍ | 23-May-11 at 6:53 pm | Permalink
ഹല ഉമേഷ് ആചാര്യ
മലയാളമനോരമ എന്ന ചവറില്‍ പ്രേമസായിബാബയുടെ രൂപവും സായിബാബയുടെ തിരുമൊഴികളും അടങ്ങിയ ഒരു ലേഖനം കാണുകയുണ്ടായി. അവിടെ ഈ ആയുസ്സിനെ വിശദീകരിച്ചിരിക്കുന്നതിങ്ങനെ:
അശ്വതി, ഭരണി, കാര്‍ത്തിക മുതലായ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയ പിറന്നാള്‍ വെച്ചാണ് സായിബാബ 96 വര്‍ഷം ആയുസ്സ് പ്രവചിച്ചത്
അങ്ങനെ നോക്കുമ്പോള്‍ ഒരു “മാസം” 27 ദിവസമേയുള്ളു. അങ്ങനെ വരുമ്പോള്‍ ഒരു കൊല്ലം ഏതാണ്ട് 324 ദിവസം (12×27 മാസം, 12 എവിടെ നിന്നു വന്നു എന്നു അറിയില്ല). അങ്ങനെ നോക്കുമ്പോല്‍ സായിബാബയുടെ വയസ്സ് 95+ ആക്കുന്നത് ഇങ്ങനെ:
((2011-1926)x 365)/324 = 95.xx
അഭിപ്രായം?
Umesh:ഉമേഷ് | 23-May-11 at 7:04 pm | Permalink
റിങ്കുമോൻ ഈ പോസ്റ്റ് ഒരു തവണ കൂടി വായിച്ചു നോക്കിയാൽ ഒരു ചന്ദ്ര-നക്ഷത്ര-മാസം 27 ദിവസമല്ല, 27.3217 ദിവസമാണു് എന്നു കാണാൻ പറ്റും. ഈ കൂടുതലുള്ള 0.3217 ദിവസം ഏകദേശം ഓരോ മൂന്നു ദിവസത്തിലും ഒരു നാൾ കൂട്ടുമെന്നു് അറിയാമല്ലോ. (കലണ്ടറുകളിൽ അന്നത്തെ സൂര്യോദയത്തിലെ നാൾ ആണു കൊടുത്തിരിക്കുന്നതു്. സൂക്ഷിച്ചു നോക്കിയാൽ ചില നാളുകൾ രണ്ടെണ്ണം വരുന്നതു കാണാം. ഈ എക്സ്ട്രാ സമയം അഡ്ജസ്റ്റ് ചെയ്യുന്നതു് അങ്ങനെയാണു്.)
ഇവിടെ പറഞ്ഞതു പോലെ 26.11 ദിവസമാക്കിയാൽ എല്ലാം ശരിയാകും. അതിനു നിവൃത്തിയില്ലാത്തതിനാലാണു് സായി വെബ്സൈറ്റ്കാർ അതു് 27.21-ൽ വരെ കൊണ്ടു വെച്ചതു്. അതിനെ ഒരു ഉളുപ്പുമില്ലാതെ മനോരമക്കാർ 27 ആക്കി. ഇനി വേണമെങ്കിൽ അതിലും കുറയ്ക്കും. ഇവരാണല്ലോ “കിറുകൃത്യമായ” കലണ്ടർ എല്ലാക്കൊല്ലവും ഉണ്ടാക്കി വിൽക്കുന്നതു്!
റിങ്കുമോൻ ദാ ഈ കവിത കൂടി വായിച്ചോളൂ: http://malayalam.usvishakh.net/blog/archives/348
ഒഴുകുന്ന നദി.... | 23-May-11 at 7:41 pm | Permalink
ഹായ് ഉമേഷ്ജീ…
ആര്യഭട്ടീയം ചുമ്മാ ഒന്ന് വായിക്കുകയായിരുന്നു…
ഒരു കാര്യം കണ്ട് ഒന്ന് ഞെട്ടി പോയി…
http://www.wilbourhall.org/pdfs/aryabhatiyaEnglish.pdf
ആറാം അദ്ധ്യായത്തിൽ എട്ടാം ശ്ലോകം പറയുന്നത് ഇങ്ങനെ…
During a day of a Brahman the sphere of earth increases a yojanas in size all around.During night of a Brahman which is equal to the day of Brahman there is a decrease of the same amount of earth which has been increased by the earth.
ശരിക്കും ഇത് expanding universe എന്ന concept alle..?
If so then i think it is really a great book…
നിതിന്‍ മുരളി | 26-May-11 at 4:37 pm | Permalink
ചേട്ടാ സംഭവം കൊള്ളാം. പക്ഷേ “റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ“ എന്നുദ്ദേശിച്ചത് ഡോ.അബ്ദുള്‍ കലാമിനെയാണെങ്കില് അതു മോശമായി പോയി (അതു മാത്രം!). ലോകം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ശാസ്ത്രജ്ഞന്മാരില് ഒരാളും മികച്ച പ്രസിഡന്റ്റുമായിരുന്ന അദ്ദേഹം ഇങ്ങേരുടെ ഫാനോ തീവ്രഭക്തനോ ആയിരുന്നെന്നു ഇപ്പോള്‍ ഇങ്ങേരുടെ ഭക്തന്മാരോ കേരളത്തിലെ പ്രമുഖ (സോപ്പിടീല്‍) മാധ്യമങ്ങളോ പറയുന്നത് കണക്കിലെടുക്കേണ്ട യാതൊരു കാര്യവുമില്ല. പരിമിതമായി ഞാന്‍ വായിച്ചിട്ടുള്ള ഡോ.കലാമിന്റെ ബുക്കുകളില്‍ പറഞ്ഞിട്ടുള്ളതു വെച്ചിട്ടാണെങ്കില്‍ ഉന്നത പദവി വഹിച്ചിരുന്ന ശാസ്ത്രജ്ഞന് ആയിരുന്ന കാലത്തും ഇന്‍ഡ്യന്‍ യൂണിയന് പ്രസിഡന്റ് ആയിരുന്ന കാലത്തും ഔദ്യോഗിക ജോലിയുടെ ഭാഗമായി ഇയാളുടെ ഫങ്ഷനുകളിലും മറ്റും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. പിന്നെ ഡോ.കലാം ആരെപറ്റിയും നല്ലതു മാത്രം പറയുന്ന ഒരു സാത്വികനായിരുന്നതു കൊണ്ട് ഇങ്ങേരേ പറ്റിയും നല്ലതു പറഞ്ഞിട്ടുണ്ട്. അതും അയാള്‍ ദൈവമാണെന്നോ പുലിയാണെന്നോ എന്നൊന്നും അല്ല. പിന്നെന്നാ ഇയാള്‍ ചെന്നൈയിലോ മറ്റോ വാട്ടര്‍ സപ്ലൈ ചെയ്തിട്ടുണ്ട് അത് ഒത്തിരി പേര്‍ക്ക് ഉപകാരപ്പെട്ടിട്ടുണ്ട് എന്നൊക്കെ. പിന്നെ ആധ്യാത്മികമായി കുറേ കാര്യങ്ങളും (അതു ഭഗവദ്ഗീത ഒരു അധ്യായം വായിച്ചാല്‍ ഒരു വര്‍ഷം തുടര്‍ച്ചയായി പറയാം) തട്ടിവിട്ടിട്ടുള്ളതു കൊണ്ട് അതും മതേതരവാദിയായ ഡോ.കലാം അംഗീകരിച്ചിട്ടുണ്ട്. അല്ലാതെ ഇയാളെ പോലുള്ളവരെയൊക്കെ ന്യായീകരിക്കാനൊക്കെ അദ്ദേഹത്തിനെ പോലെയുള്ള തിരക്കുള്ള വ്യക്തിക്ക് എവിടെ സമയം? ചുമ്മാ അടിച്ചിറക്കുന്നതാന്നേ! 😀 പിന്നെ സച്ചിന്റെ കാര്യം. ഞാന്‍ കലാം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന സച്ചിന് ഈ പുള്ളിയുടെ ‘ഫയങ്കര’ ഫാന്‍ ആണെന്ന് അറിയാം. ഈ ഒരൊറ്റ കാര്യം മാത്രമാണ് സച്ചിനോട് എനിക്കു യോജിപ്പില്ലാത്തത് (എന്നു വെച്ചാല്‍ താനാരുവാ എന്നു ചോദിക്കരുത് 😀 ). പിന്നെ ഇതൊക്കെ എന്നാതിനാ ഇവിടെ ഇങ്ങനെ തട്ടിവിടുന്നത് എന്നു ചോദിച്ചാല്‍ ശകലമേലും അറിയാവുന്നതല്ലേ ടണ്‍ കണക്കിന് ഇങ്ങനെ എടുത്തടിക്കാന് പറ്റത്തൊള്ളു. അതു കൊണ്ടാ! 😀
നിതിന്‍ മുരളി | 28-May-11 at 1:01 pm | Permalink
ഇപ്പഴാ ക്ലിക്കായത് “റോക്കറ്റുണ്ടാക്കുന്ന ശാസ്ത്രജ്ഞന്മാർ“ എന്നുദ്ദേശിച്ചത് ചിലപ്പൊ എസ്. രാധാകൃഷ്ണനെയാരിക്കും അല്ലെ. അതു ശരിയാരിക്കും.
രണ്ടുദിവസം കഴിഞ്ഞാണല്ലോ ബോധോദയമുണ്ടായത്…. ശ്ശെ! വെറുതേ എഴുതി അത്രേം മഷി കളഞ്ഞു. 😉 😀
Acharya G. Anandaraj | 01-Jun-11 at 2:46 pm | Permalink
1.1) ഉമേഷിന്റെ ഭാവം ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ബ്ളോഗേഴ്സ് എന്നെയല്ലേ പുലഭ്യം പറഞ്ഞത്? തമാശയ്ക്കെന്നപേരിലാണെങ്കിലും അസംബദ്ധപ്രലാപം എന്ന ഗണത്തില്‍ പെടുന്ന നെഗറ്റീവ് കര്‍മമാണ് അതൊക്കെ. പിള്ളേര്‍ക്ക് തമാശയാകാം, ആശയസംവാദത്തില്‍ പുലഭ്യത്തിനു പുലഭ്യം വേണോ യുക്തിക്കു യുക്തി വേണോ എഴുതേണ്ടത് എന്ന് എന്നെപ്പോലുളളവര്‍ സംശയത്തിലായിപ്പോകുന്നു.
1.2) ഗുരുകുല-അധിഷ്ഠാതാവ് എന്നു മാത്രമാണ് ഞാന്‍ താങ്കളെ വിശേഷിപ്പിച്ചത്. മുഖ്യ നടത്തിപ്പുകാരന് എന്നര്‍ഥം. താങ്കള്‍ അങ്ങിനെയല്ലെന്നുണ്ടോ? സര്വജ്ഞന്, ഗുരു എന്ന വിശേഷണങ്ങള്‍ ഞാന്‍ താങ്കളെപ്പോലെയുളളവര്ക്കു അബദ്ധത്തില്‍ പോലും കല്പിച്ചു തരില്ല. സര്വജ്ഞന് എന്നാല്‍ എനിക്ക് പരമപിതാവായ പരമാത്മാവു മാത്രം. എനിക്കു ശാസ്ത്രം ഉപദേശിച്ചു തന്നവരുള്പ്പെടെ ലോകത്തെമ്പാടുമുളള മഹാപുരുഷന്മാര് ആണ് ഗുരുക്കന്മാര്.
1.3) മുമ്പു പറഞ്ഞവര്‍ പറഞ്ഞത് എന്ന് ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞാലായില്ല. മുമ്പു പറഞ്ഞവര്‍ ആരാണ്?
മുമ്പു പറഞ്ഞവര്‍ പറഞ്ഞത് എന്നുവച്ചാല്‍ ആഗമം അഥവാ ശബ്ദപ്രമാണം. ആപ്തപുരുഷന്മാര് (അതാതു വിഷയങ്ങളില്‍ ആപ്റ്റ് ആയവര്‍) കണ്ടും നിരീക്ഷിച്ചും അനുഭവിച്ചും പറഞ്ഞത് എന്നര്‍ഥം. (താങ്കളുടെ ഗണനയില്‍ ‘കൊച്ചുപട്ടികള്’ എന്നു പറയേണ്ടതില്ലാത്ത, താങ്കളേക്കാള്‍ ‘വിവരം’വഴി എഴുതുന്നതിനും ‘ആര്ഷഭാരതമൂരാച്ചിത്ത’ത്തിന്റെ അക്ഷന്തവ്യങ്ങളായ അപരാധങ്ങളെ അക്കമിട്ടും വളളിപുളളി വിടാതെയും തുറന്നു കാട്ടുക എന്ന ഏകസയന്റിഫിക് കര്‍മം ചെയ്യുന്നതിനും അഭിഷിക്തരായ ഡോ.മൗലാനാ സൂരജരാജ, ഷെവലിയര്‍ ശ്രീമതി. യാത്രാമൊഴി, പൈഗമ്പര്‍ ലോഡ് കാളിയമ്പി തുടങ്ങിയ പരമാചാര്യഗണം ‘അബദ്ധത്തില്‍ ആചാര്യനായിപ്പോയജി അടിയന്ജി’ പാമരനായ പതഞ്ജലി മഹര്‍ഷി പഴഞ്ചന്സംസ്കൃതത്തില് പറഞ്ഞുപോയ ഒരു വിഡ്ഢിത്തം ഉദ്ധരിക്കാന്‍ പോകുന്നതില്‍ ക്ഷമിക്കണേ!!) ശബ്ദപ്രമാണകാ വയം, യച്ഛബ്ദമാഹ തദസ്മാകം പ്രമാണം – ശബ്ദത്തെ അഥവാ വേദത്തെ പ്രമാണമായി അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. ന്യായദര്‍ശനം എന്ന പേരില്‍ മറ്റു ചില്ലറ വിഡ്ഢിത്തങ്ങള്‍ തോന്നിപ്പോയ ഗൗതമഋഷി ‘ആപ്തോപദേശഃ ശബ്ദഃ’- ആപ്തനായ, സര്വവിഷയജ്ഞാനിയായ ജഗദീശ്വരന്റെ വേദോപദേശവും ഋഷികള്‍, ശാസ്ത്രകാരന്മാര്, ആചാര്യന്മാര് തുടങ്ങി അതാതു വിഷയങ്ങളില്‍ നിഷ്ണാതരായ മനുഷ്യരുടെ സ്വന്തംവിഷയങ്ങളിലുളള ഉപദേശവുമാണ് ശബ്ദപ്രമാണം എന്നു നിര്‍വചിക്കുകയും ചെയ്തിരിക്കുന്നു. നാലു വേദങ്ങളെയും വേദാനുസാരിയായ മറ്റു ശാസ്ത്രങ്ങളെയുമാണ് ഭാരതീയര്‍ ശബ്ദപ്രമാണമെന്നു പറഞ്ഞിട്ടുളളത്. പ്രാചീനഗ്രീസും ചൈനയും മറ്റും ഇപ്രകാരം തന്നെ ശബ്ദപ്രമാണകരായിരുന്നു. ഇവരൊക്കെയാണു ‘മുമ്പു പറഞ്ഞവര്‍’. താങ്കള്‍ ഇവരില്‍ ആരു പറഞ്ഞതാണു പുനഃപ്രേഷണം ചെയ്യുന്നത്? അഥവാ തൊട്ടു മുമ്പു പറഞ്ഞവരെ ആരെയെങ്കിലുമാണോ ഉദ്ദേശിച്ചത്….ക്രിസ്തു, നബി, സെന്റ് പോള്‍, മാര്‍ക്സ്, ഐന്്സ്റ്റൈന്, ഹോക്കിങ് …. ഒറിജിനല്‍ ഗുരു സൂരജ്രാജപാക്യം താങ്കളെ ബോധിപ്പിച്ചിരിക്കുന്നതനുസരിച്ച് ഭാരതത്തില്‍ നിന്നുളള ഒരു കൊജ്ഞാണനും കാണാനിടയില്ലല്ലോ. അതുകൊണ്ട് അറിയണമെന്നുണ്ട്– താങ്കളുടെ ‘മുമ്പു പറഞ്ഞവര്‍’ ആരാണ്?, ഏതു നിലയിലുളളവര്‍?, ഏതു കാലയളവിലുളളവര്?, ഏതു ദേശക്കാര്‍?…
1.4) ഗുരുകുലം എന്ന താങ്കളുടെ ബ്ളോഗിന്റെ പേരിനും ആചാര്യ എന്ന എന്റെ പേരിന്റെ വാലിനും കൂടിയാണ് ഉപസര്‍ഗം എന്നു പറയുന്നത് എന്ന താങ്കളുടെ വെളിപ്പെടുത്തലും!! ‘ഉപസര്‍ഗം എന്നുവച്ചാല്‍ ചുമ്മാ അങ്ങിട്ട പേര്’ എന്ന ടിപ്പണിയും ഏതായാലും ഒരനുഗ്രഹമായി. ഉപസര്ഗേണ ധാത്വര്ഥോ ബലാദന്യത്ര നീയതേ തുടങ്ങിയ ആര്‍ഷ’ഫ’ാരതകപടപ്രമാണങ്ങള് കണ്ണുമടച്ചു വിശ്വസിച്ചിരുന്നവരായിരുന്നു ഞാനും എന്നെപ്പോലുളള അനേകം ഭാഷാവിദ്യാര്ഥികളും! അതനുസരിച്ചാകട്ടെ, ആ, നി, പരി, പ്ര, സം (ഹരണം എന്ന് അര്‍ഥമുളള ഹൃ ധാതു… ഉപസര്‍ഗങ്ങള്‍ ചേരുമ്പോള്‍ ആഹാരം, നീഹാരം, പരിഹാരം, പ്രഹാരം, സംഹാരം എന്നിങ്ങനെ പലപല അര്‍ഥഭേദം നല്കുന്നു) ഇത്യാദിക്കാണ് ഉപസര്‍ഗം എന്നു പേരു പറഞ്ഞിരുന്നത്. ബ്ളോഗ് കപ്പിത്താന്മാരുടെ ‘അന്തര്ജ്ഞാനരഹിതവും ബാഹ്യജ്ഞാനപരിപൂര്ണവുമായ’ ഈ ഉപസര്ഗശാസ്ത്രം പാഠ്യപദ്ധതി നിര്‍മാതാക്കളെയും മറ്റു വേണ്ടപ്പെട്ടവരെയും അറിയിച്ച് പാരമ്പര്യഉപസര്ഗവാദത്തിന്റെ പൊളളത്തരം അങ്ങു തിരുത്തിച്ചേക്കണേ ഉമേശ്ജീ…
2.) എന്നെപ്പോലുളള പാവം ‘ആചാര്യണ്ണ’ന്മാരെ വിരട്ടാന്‍ കരുതിയിരിക്കുന്ന ചില്ലറ കണക്കുവേലകളല്ലാതെ താങ്കളുടെ സൂര്യപുത്രനും ചന്ദ്രദേവനും കൂടി ആയുസ്സും ശ്വാസഗതിയും തമ്മിലുളള ബന്ധത്തെ എത് അഭിജ്ഞസഭയിലാണ്, എത് സയന്സ്ജര്ണലിലാണ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുളളത്? ജീവശാസ്ത്രത്തില്‍ കാര്യമായ വിവരമില്ലാത്തയാള്‍ എന്നു സ്വയം വിലയിരുത്തുന്ന താങ്കള്‍ക്കു തന്നെയാണ് അതു ചൂണ്ടിക്കാട്ടുവാന്‍ ഏതായാലും അര്‍ഹതയുളളത്…
3.1) താങ്കള്‍ പറയുന്ന യുക്തി കൊണ്ടു തന്നെ എന്റെ വാക്യം ശരിയാണെന്നു കാണാം. തട്ടിപ്പാണു താങ്കളുടെ വിഷയം. അത് ബാബയുടെയോ ബാബാശിഷ്യന്റെയോ ആയിക്കൊളളട്ടെ. ഇനി തട്ടിപ്പിന്റെ വിഷയമാകട്ടെ ബാബയുടെ ആയുസ്സിന്റെ കണക്കും. ഹൈന്ദവപദ്ധതി അനുസരിച്ച് ആയുസ്സു ഗണിക്കുന്നതെങ്ങിനെയാകണം എന്നതാണ് ആയുര്‍വേദവും മറ്റും പ്രമാണമാക്കി ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. സൗരമാനമോ മറ്റോ വച്ചു കൊണ്ടുളള നിങ്ങളുടെയൊക്കെ എതിര്‍പ്പും ചന്ദ്രമാനം കൊണ്ടുളള ഫിലിപ്പ് സാറിന്റെ ന്യായവാദവും ഒരുപോലെ പുനഃപരിശോധിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വിരോധാഭാസമെന്നോണം *നിങ്ങള്‍ പറഞ്ഞതിന്റെ സാരാംശം ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ വിഷയത്തോട് വളരെ ഒത്തു പോകുന്നുണ്ട്* എന്നു കൂടി താങ്കള്‍തന്നെ എഴുതിയിരിക്കുന്നു* കുറെ തൊട്ടിപ്പിള്ളേര് പൊട്ടക്കണക്കിന്റെ ചെളിവാരിയേറില്‍ തൃപ്തികൊളളുകയാണ്. ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം എന്നു മുമ്പന്മാര് പറഞ്ഞിട്ടുളളത് ഓര്‍ത്തു പോകുകയാണ്.
ശ്രീ സത്യസായി ബാബ ബോധമുളള ഹിന്ദുക്കളെ സംബന്ധിച്ച് അവരുടെ ഏറ്റവും മികച്ച ജനകീയനേതാക്കളില് മുമ്പനായിരുന്നു. ബാബ തട്ടിപ്പുകാരനാണ് എന്ന് താങ്കളെപ്പോലെ ഒരു ബാബാഭക്തന് കരുതുമെന്ന് ഞങ്ങള്‍ എന്തിനു തെറ്റിദ്ധരിക്കണം? അഥവാ കാര്യങ്ങള്‍ ഞങ്ങള്‍ എത്ര നന്നായി വിശദമാക്കിയാലും താങ്കളെപ്പോലെ ഒരു ഹിന്ദുവിരുദ്ധന്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി വളര്‍ന്നെത്തിയ ആ ഗ്രാമീണഹൈന്ദവനെ തട്ടിപ്പുവാദത്തിനിരയാക്കാന് തന്നെ യത്നം തുടരില്ല എന്നു ഞങ്ങള്‍ എന്തിനു വ്യാമോഹിക്കണം? ഡോ.മിഖായേല്‍ ഗോള്ഡ്സ്റ്റൈനെപ്പോലുളള വിദേശികളും ഡോ.അബ്ദുള്കലാമിനെപ്പോലയുളള സ്വദേശികളും അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞവരില്‍ ഉള്‍പ്പെടുന്നുണ്ട് എന്ന കാര്യം ശാസ്ത്രജ്ഞന്മന്യന്മാരെ ഓര്മപ്പെടുത്തിക്കൊളളട്ടെ. അവരെയൊക്കെയും അന്ധഭക്തരെന്നു കരുതി സ്വയം മിടുക്കു ഭാവിക്കുന്നത് മൂഢതയാണ്. ഒന്നുകില്‍ അവര്‍ തെറ്റുകാര്‍, അല്ലെങ്കില്‍ നിങ്ങള്‍. ബാബയെ വിശ്രാന്തിയ്ക്കു വിടുക…
ആലോചന മറ്റൊരു വഴിക്ക്…സായിബാബയുടെ പ്രവചനവും നക്ഷത്രമെണ്ണുന്ന ഫിലിപ്പ് എം പ്രസാദും എന്ന ശീര്‍ഷകവാക്യം ബാബയുടെ പ്രവചനത്തെ താങ്കള്‍ ശരിവയ്ക്കുന്നതായും ഫിലിപ്പിന്റെ തെറ്റിയ കണക്കു ചൂണ്ടിക്കാട്ടി ശരിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ഞങ്ങള്‍ കരുതിക്കോട്ടെ? അതല്ലെങ്കില്‍ ബാബ തട്ടിപ്പുകാരനല്ലെന്നാണോ അതോ ബാബയുടെ തട്ടിപ്പുകളെ പറ്റി വന്നതോ വരാനുളളതോ ആയ പോസ്റ്റുകള്‍ ഇനി വേറെയുണ്ടെന്നാണോ ഞങ്ങള്‍ ഗ്രഹിക്കേണ്ടൂ?
രാജേഷെന്ന വിശുദ്ധഭാവിഭാരതപ്രധാനമന്ത്രിസ്ഥാനാര്ഥിക്കും മറ്റും വേവെടുക്കുംപോലെ ഹിന്ദുനാമമുളള എല്ലാ ആശ്രമങ്ങളും ആളുകളും തട്ടിപ്പുകാരാണോ? എന്നിട്ടും, പത്രമാധ്യമങ്ങള്‍ വെളിപ്പടുത്തുന്ന വിധം, പിന്നെ മോഷണം, കൊലപാതകം, കൊളള, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയവയില്‍ പിടിയിലാകുന്നവര്‍ അധികവും മുസ്ളീം-ക്രിസ്ത്യന്‍ നാമധാരികളാകുന്നത് എങ്ങനെ? ഇതിനുപിന്നിലും ഹൈന്ദവബാബമാരുടെയും ആചാര്യന്മാരുടെയും വല്ല മാജിക്കും ഉളളതായി സംശയിക്കേണ്ടതില്ലേ? മദ്രസകളും പളളികളും ഒന്നു പോലും തട്ടിപ്പല്ല എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ലെങ്കില്‍ അതിനെപ്പറ്റി മാന്യബ്ളോഗേഴ്സും കമന്റടിക്കാരും എന്തേ മൗനികളാകുന്നത്? മദ്രസയിലും പളളിയിലും തൊട്ടുകളിച്ചാല്‍ ഐറ്റിഫൂള്സിന്റെ ഉഡായിപ്പുജോലികള് ‘പൊളിഞ്ഞുകുത്തി താഴോട്ടുപോകു’മെന്നു വച്ചിട്ടാണോ? അല്ലെങ്കില്‍ പിന്നെ പറയണം എതു കൃമിയുടെ രോഗമാണ് ”ആചാര്യ ആനന്ദരാജന്റെ (ഡബിള്‍ ശ്രീ ഒരുത്തന് താനേ പേരിന്റെ മുന്നില്‍ തൂക്കിയപോലാണോ?) പൊക്കണത്തില്‍ ആര്ഷഫാരത അണ്ണന്മാരുടെ ഈ സ്ഥിരം ഉഡായ്പ്പുകളല്ലാതെ വേറൊന്നും ഇല്ലേ സാറേ ?”; ”ഏതെങ്കിലും ആര്യരത്നയോ, ആചാര്യരത്നയോ ഒക്കെ യുഗങ്ങള്‍ക്കു മുന്നേ സംസ്കൃതശ്ലോകരൂപത്തില് അരുളിചെയ്തിട്ടുണ്ട് എന്ന് വരുത്തണം” ; ” മാതംഗലീലയിൽ ആചാര്യൻ പറഞ്ഞതിൽ അപ്പുറം ഒന്നുമില്ലെന്നു് ആർക്കാണു് അറിയാൻ വയ്യാത്തതു്?” എന്നൊക്കെ എഴുതിപ്പിക്കുന്നത്? നാഗ്പൂര്ഗണനയെപ്പറ്റി പറഞ്ഞവന് പോപ്പ് ഗ്രിഗറിയുടെ ബി.സി.4004ല്‍ ലോകമുണ്ടായ കഥ വായിക്കട്ടെ. ഏറ്റവും ദീര്‍ഘമായ ഒരു ജനതാജീവിതത്തെയും വിവേകമുളള വിദേശികള്‍ കൂടി ആദരിക്കുന്ന അന്യാദൃശഘടകങ്ങളുളള സ്വദേശസംസ്കാരത്തെയും ഇത്രയും തരംതാഴ്ത്തിക്കണ്ടു രസിക്കുന്ന നിങ്ങളുടെ ചരിത്രബോധവും ഉദ്ദേശശുദ്ധിയും സംശയാസ്പദമാണ്. എന്തായാലും ഭാരതമെന്ന മണ്ടന്ദേശംമാത്രമേ ഇങ്ങനെ പാമ്പിനു പാലു കൊടുക്കൂ!!
5) നാഴിക, വിനാഴിക, കല, യോജന എന്നും മറ്റും പ്രാചീനരുടെ സൂക്ഷ്മഗണിതത്തിന്റെ ഭാഷ കേള്‍ക്കുമ്പോള്‍ തീട്ടം, മൂത്രം, പൂഞ്ഞാന്‍ എന്നൊക്കെ മാത്രം തിരിയുന്ന പറങ്ങാണ്ടിപ്പിള്ളേര്ക്ക് എന്തെങ്കിലും മനസ്സിലാകട്ടെ എന്നു കരുതിയാണ് സെക്കന്‍ഡും മണിക്കൂറും ഒക്കെ പ്രയോഗിച്ചത്. അതും പൊല്ലാപ്പായോ??
8) “യൂണികോഡ് അല്പം കൂടി നന്നായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ…”
ഞാൻ യൂണിക്കോഡ് ഉപയോഗിക്കുന്നതിൽ എവിടെയാണു തെറ്റെന്നും എന്തൊക്കെ നന്നാക്കണം എന്നും ആചാര്യൻ പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു….
കാണുന്നില്ലേ കുഴപ്പം, ചില്ലു തകര്‍ന്നു കുപ്പിച്ചില്ലായിരിക്കുന്നത്? ഇല്ലെങ്കില്‍, കൂടെയുളള ഭരതപ്പിശകടി നിവര്‍ത്തിക്കാണിക്കും, ആ എമ്പോക്കിയെ വിളിച്ച് എന്തെങ്കിലും പിച്ച കൊട്….
9) തെറി പറഞ്ഞ് അല്പം ആഢ്യത്വം കാട്ടാമെന്ന വിചാരം എനിക്കുമില്ല. പിന്നെ, ആഢ്യത്വം താങ്കളുടെ ബ്ളോഗിനു നഷ്ടമാകാനിടയുളള ഒന്നല്ല എന്ന് ഊന്നിപ്പറഞ്ഞതു നന്നായി. അതിന്നായി, ഞാന്‍ താങ്കള്‍ ശാസിച്ചതുപോലെ, ഗുരു, ഗുരുകുലം, ജ്ഞാനം തുടങ്ങിയ ഇച്ചീച്ചിവാക്കുകള് ഞാന്‍ ഇനി മേല്‍ താങ്കളോടുളള ബഹുമാനാര്‍ഥം പ്രയോഗിക്കുന്നതില്നിന്നും എന്നെ തടയുന്നതായിരിക്കും. ഒപ്പം, കീഴ്ശ്വാസം, പൊക്കണം, ഉഡായ്പ്പ്, ഫാരതം, ശൂശൂ തുടങ്ങി ആഢ്യത്വം നിലനിറുത്തുവാനായി താങ്കളും സഹബ്ളോഗര്മാരും നിരന്തരം ഉപയോഗിക്കുകയും ചെയ്തുകൊളളാം.
രണ്‍ജിത് | 01-Jun-11 at 7:08 pm | Permalink
സംശയമില്ല. ഇത് ഗോക്രി തന്നെ.
കാളിയമ്പി | 01-Jun-11 at 7:11 pm | Permalink
എടോ ആനന്ദരാജേ
തന്നോടൊക്കെ എന്തു പറയാനാണ്? പറയാതെയിരുന്നാൽ തന്റെ കമന്റ് അങ്ങനെ ഞെളിഞ്ഞ്കുത്തിയിവിടെ കിടക്കുകയല്ലേ.
താൻ മുകളിൽ കൂവിയതിൽ ഒരു തുള്ളിപോലും കഴമ്പില്ലെന്ന് തനിയ്ക്കുമറിയാം വായിയ്ക്കുന്നവർക്കുമറിയാം.തെറി തിരിച്ചുവിളിക്കാനാണെങ്കിൽ സൗജന്യമായി സമയമുള്ള ഏതൊരുവനും അതിനു പറ്റും.ഈ ഗുരുകുലം ആചാര്യൻ നാഴിക വിനാഴിക ഭാരതീയത ആർഷഭാരതം വേദങ്ങൾ ശാസ്ത്രം പുരാണങ്ങൾ എന്നൊക്കെയുള്ള പദങ്ങൾ തന്റെ തന്ത സമ്പാദിച്ചതാണോ എന്നു ചോദിയ്ക്കാനാണ് വരുന്നത്. ഒരുപക്ഷേ അത് എവിടേയോയിരിയ്ക്കുന്ന നല്ലവനായിരിയ്ക്കാൻ സാധ്യതയുള്ള ഒരു മനുഷ്യനെ മോശം പറയുന്നതിനു തുല്യമാകുമല്ലോ എന്നു വിചാരിച്ച് പറയുന്നില്ല.
തന്നോടൊക്കെ സംസാരിയ്ക്കുന്നതുപോലും സമയമ്പോക്കാണെന്നതുകൊണ്ട്….ഒന്നും പറയുന്നില്ല.
യാത്രാമൊഴി | 02-Jun-11 at 1:22 am | Permalink
ഹഹഹ. ചോദിച്ച് ചോദിച്ച് ചെന്നപ്പോ ആചാര്യജ്യിയുടെ കുരുപൊട്ടി.
എന്തരായാലും
മറ്റേ ഗോക്ക്രിയെപ്പോലെ പട്ടി, ചന്ത, ക്യാരവാൻ ഉപമയും കൊണ്ട് വരാതെ ഓപ്പണായി ഉമേഷിനെ പള്ള് വിളിച്ചത് എനിക്കിഷ്ടപ്പെട്ടു.
നീ ആചാര്യ പൊന്നപ്പജിയല്ലടാ തങ്കപ്പജിയാ… തങ്കപ്പജി!
ജിജൊ | 02-Jun-11 at 2:06 am | Permalink
>>>പത്രമാധ്യമങ്ങള്‍ വെളിപ്പടുത്തുന്ന വിധം, പിന്നെ മോഷണം, കൊലപാതകം, കൊളള, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയവയില്‍ പിടിയിലാകുന്നവര്‍ അധികവും മുസ്ളീം-ക്രിസ്ത്യന്‍ നാമധാരികളാകുന്നത് എങ്ങനെ?
യാത്രാമൊഴി | 02-Jun-11 at 2:45 am | Permalink
രാജേഷെന്ന വിശുദ്ധഭാവിഭാരതപ്രധാനമന്ത്രിസ്ഥാനാര്ഥിക്കും മറ്റും വേവെടുക്കുംപോലെ ഹിന്ദുനാമമുളള എല്ലാ ആശ്രമങ്ങളും ആളുകളും തട്ടിപ്പുകാരാണോ? എന്നിട്ടും, പത്രമാധ്യമങ്ങള്‍ വെളിപ്പടുത്തുന്ന വിധം, പിന്നെ മോഷണം, കൊലപാതകം, കൊളള, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയവയില്‍ പിടിയിലാകുന്നവര്‍ അധികവും മുസ്ളീം-ക്രിസ്ത്യന്‍ നാമധാരികളാകുന്നത് എങ്ങനെ?
അതായത് ആചാര്യന്മാർ, ആര്യരത്നന്മാർ, ഋഷിപോത്തന്മാർ, എന്നിവരടങ്ങിയ ആർഷഭാരതസനാതന ഹിന്ദുക്കൾ മോഷണം, കൊലപാതകം, കൊള്ള,വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ സകല തരവഴിത്തരങ്ങളും കാണിക്കുന്നവരാണു. പക്ഷെ അവരിൽ പിടിയിലാകുന്നവരും, പത്രമാധ്യമങ്ങളാൽ വെളിപ്പെടുത്തപ്പെടുന്നവരും കുറവായിരിക്കുമെന്ന് മാത്രം (സനാതനധർമ്മത്തെ തൊട്ടുകളിക്കാൻ മാത്രം ഒരു കൊളോണിയൽ നിയമവും വളർന്നിട്ടില്ല!).
ചുരുക്കിപ്പറഞ്ഞാൽ കക്കാൻ മാത്രമല്ല നിക്കാനും ഹിന്ദുക്കക്ക് അറിയാം. അത് യുഗങ്ങളായി കൈമാറിപ്പോരുന്ന ആർഷഭാരതത്തിന്റെ മഹത്തായ സനാതനപാരമ്പര്യമാണു. പുരിഞ്ചിതാ?
ആചാര്യ ശിശുപാലജി | 02-Jun-11 at 7:39 am | Permalink
“പിന്നെ മോഷണം, കൊലപാതകം, കൊളള, വ്യഭിചാരം, ചൂതാട്ടം തുടങ്ങിയവയില്‍ പിടിയിലാകുന്നവര്‍ അധികവും മുസ്ളീം-ക്രിസ്ത്യന്‍ നാമധാരികളാകുന്നത് എങ്ങനെ?”
മുസ്ളീം കൃസ്ത്യന്‍ നാമധാരികളോ? നമ്മുടെ പവിത്ര പാവന സാംസ്കാരിക നായക താരനിര അങ്ങു നീണ്ട് കിടക്കുകയല്ലേ? ഷാജി, സന്തോഷ് എം.നായര്‍, ബിനീഷ്, സജിത്ത്, മൃഗം സാജു, ഉണ്ണീ, ഓംപ്രകാശ്, രാജേഷ്, കാരി സതീഷ്, വെട്ടുകുട്ടന്, ജിണ്ട അനി.. ഹോ.. എനിക്കു കോള്മയിര് കൊള്ളുന്നു.
അപ്പോ ആചാര്യജീ, ഇനി ഇവിടെ തന്നെ നിന്നാല്‍ ദിഗ്വസനനായിട്ടു തിരിച്ചു പോകേണ്ടി വരും!!
paracetamol | 02-Jun-11 at 9:00 am | Permalink
ഇത് ഗോക്രി തന്നെ സംശയമില്ല..
അനിൽ | 02-Jun-11 at 12:29 pm | Permalink
സുകൃതക്ഷയം സുകൃതക്ഷയം
Umesh:ഉമേഷ് | 02-Jun-11 at 2:23 pm | Permalink
ആചാര്യ അനന്തരാജ്,
എന്റെ ബ്ലോഗിലെ ചില്ലക്ഷരങ്ങൾ ചതുരക്കട്ടകളായി കാണുന്നതാണു് താങ്കൾ “യൂണിക്കോഡ് ശരിയായി ഉപയോഗിക്കൂ” എന്നെഴുതാൻ കാരണം എന്നു വായിച്ചു. അല്പം വിശദീകരണം തരാം എന്നു കരുതി.
യൂണിക്കോഡിന്റെ വേർഷൻ 5.1.0 – ലാണു് ആദ്യമായി മലയാളത്തിലെ ചില്ലക്ഷരങ്ങൾ ഉൾക്കൊള്ളിച്ചതു്. ആ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ചില്ലക്ഷരങ്ങളാണു് ഈ ബ്ലോഗിൽ (ഇവിടെ മാത്രമല്ല, മലയാളം വിക്കിപീഡിയ, മറ്റു് അനവധി ബ്ലോഗുകൾ തുടങ്ങിയവയിൽ) ഉള്ളതു്. താങ്കൾക്കു് അതു കാണാൻ സാധിക്കുന്നില്ല എന്നതിന്റെ അർത്ഥം താങ്കളുടെ കമ്പ്യൂട്ടറിലുള്ള മലയാളം യൂണിക്കോഡ് ഫോണ്ട് ഈ സ്റ്റാൻഡേർഡിനു മുമ്പുള്ളതാണു് എന്നതാണു്.
ചില്ലുകൾ എൻകോഡ് ചെയ്യുന്നതിനു മുമ്പു് അവ ഉപയോഗിക്കാൻ ആളുകൾ മറ്റൊരു രീതി ഉപയോഗിച്ചിരുന്നു. അർദ്ധവ്യഞ്ജനത്തിന്റെ പിറകിൽ ഒരു സീറോ-വിഡ്ത്സ്പേസ് ചേർക്കുന്ന രീതി. ഇതു് എല്ലാ ഫോണ്ടുകളിലും ഉണ്ടു്. മറ്റു യൂണിക്കോഡ് പേജുകളിൽ താങ്കൾ ചില്ലുകൾ കാണുന്നതിന്റെ കാരണം അവ ഈ രീതി ഉപയോഗിക്കുന്നതാണു്.
ഇനി പുതിയ ഫോണ്ടുകളൊന്നും ഇൻസ്റ്റാൾ ചെയ്യാൻ താങ്കൾക്കു നിവൃത്തിയില്ലെങ്കിൽ, ഫയർഫോക്സ് ബ്രൗസർ ഉപയോഗിച്ചിട്ടു്, fix-ml എന്ന പ്ലഗിൻ ഉപയോഗിക്കുക. ഇതു് സ്റ്റാൻഡേർഡ് ചില്ലിനെ പഴയ രീതിയിലുള്ള ചില്ലാക്കി കാണിക്കും.
(താങ്കൾക്കു ചിലപ്പോൾ എന്റെ എന്ന വാക്കിലെ ന്റ എന്ന അക്ഷരത്തിനും ഇതു പോലെ ഒരു പ്രശ്നം ഉണ്ടാവും. അതും ഇതിനു സദൃശമായ ഒരു പ്രശ്നമാണു്.)
മലയാളം യൂണിക്കോഡ് പ്രശ്നങ്ങൾ വളരെക്കാലമായി ബ്ലോഗുകളിലും മറ്റു് ഓൺലൈൻ ഫോറങ്ങളിലും ചർച്ച ചെയ്തിട്ടുള്ള സംഭവമാണു്. യൂണിക്കോഡ് നന്നാക്കാൻ പറയുന്ന ആചാര്യൻ ഈ വക കാര്യങ്ങൾ ഒന്നു വായിക്കുന്നതു നന്നായിരിക്കും. എന്നിട്ടു് സ്വന്തം പേജിലെ കൊടിലുകളൊക്കെ മാറ്റി യൂണിക്കോഡ് ആക്കുക.
പിന്നെ, കാമസൂത്രം തർജ്ജമ ചെയ്യുന്നതും, ചെങ്ങന്നൂരിലെ സനാതന വിദ്യാപീഠത്തിലെ അദ്ധ്യാപനവും മറ്റു നേരമ്പോക്കുകളും നന്നായി നടക്കുന്നുണ്ടല്ലോ, അല്ലേ? മലയാളഭാഷയിൽ ആചാര്യൻ ഇനിയും ഉയരത്തിലുള്ള പടികളും പീഠങ്ങളും കയറി ഈ വാഗ്വിലാസം ശിഷ്യഗണങ്ങൾക്കും പകർന്നു കൊടുക്കട്ടേ എന്നു് ആശംസിക്കുന്നു.
Acharya G. Anandaraj | 03-Jun-11 at 7:01 am | Permalink
” വേദസരസ്വതി ബ്ലോഗിലെ മെയ് 12-ലെ പോസ്റ്റ് (Editorial to Vedasarasvati (Feb-May)) യൂണിക്കോഡിലല്ല.” …കെളത്തിയതിനാല് യൂണിക്കോഡാക്കി. ഇനി നോക്കൂ.
ഉമേഷണ്ണാ, ഇലന്തൂരുകാരാ, ദേ നിങ്ങളു പുലി തന്നെ, സത്യം പിളളകള് പളള് പറഞ്ഞതല്ല എന്ന് ഇപ്പ പ്പിടി കിട്ടി. പണ്ടാരാണ്ട് പറയുമായിരുന്നല്ലോ നോക്കീട്ടു വേണം തോക്കിലോട്ടു മുള്ളാനെന്ന്. അതും ഇപ്പം അനുഭവത്തിലായി.
ഭരതപിഷാരടി | 03-Jun-11 at 5:50 pm | Permalink
“താവദ്വൈകണ്ഠകാമേതര കരജഘന പ്രൌഢഭൂഷായമാണം
ദ്യപ്യദ്ദൈത്യേന്ദ്രകക്ഷരദസ്യഗനുലിംഗാഗ്ര പിംഗീകൃതാശം”
എന്ന് കുലഗുരു മൂന്നാലു ശ്രീ ശൂക്രാചാര്യര് പ്രവചിച്ചത് പോലെ ആയല്ലോ കാര്യങ്ങള്‍. ഭാരതസംസ്കാരത്തെക്കുറിച്ചുള്ള ആചാര്യന്റെ അറിവ് ശ്ലാഘനീയം തന്നെ. അതേ അളവ് ജ്ഞാനം ഗണനിയിലില്ലാത്തത് ഒരു കുറ്റമാണെന്നും പറക വയ്യ! യൂണീക്കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്വന്തം ഗണനിയില്‍ ഭാഷാസംബന്ധിയായ ചെയ്തികള്‍ മുറയ്ക് ചെയ്വാഞ്ഞതിനാലാണെന്നറിവതില്ലയോ?
ഗണനീവിഷയത്തില്
“പിംഗളകേശിയായുള്ള ഉമേശനെ മാനിച്ചു കൊള്‍ക നല്ലൂ …
സന്തതമീശ്വരന്‍ ശാന്തനെന്നാകിലും ഹന്ത! [ കാളിയംബി പറഞ്ഞ പോല്‍ തന്തയെന്നല്ല കേട്ടോ] കോപിച്ചാല്‍ കല്പാന്തങ്ങളും ഞെട്ടിവിറയ്ക്കും”
എന്നാണീ വിഷയത്തില്‍ സെന്‍ഗുരു ജാവോ ഉത്സു വരെ പറഞ്ഞിരിക്കുന്നത്.
നീചഭാഷയായ ആംഗലേയത്തില്‍ having said all these, ഗുരുക്കന്മാരെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള ആചാര്യദര്ശനങ്ങള് കമനീയം തന്നെ എന്ന് പറയാതിരിക്ക വയ്യ! മദ്രസയെക്കുറിച്ചും കോണ്വെന്റുകളെക്കുറിച്ചും ഉള്ള താങ്കളുടെ സുചിന്തിതമായ അഭിപ്രായപ്രകടനങ്ങള്‍ പിന്നെയും നീചഭാഷയായ ആംഗലേയത്തില്‍ തന്നെ പറഞ്ഞാല്‍ what a bombastic explosion! communal harmony യെ സംരക്ഷിക്കാനുതകുന്നത് തന്നെ. കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് പരിഗണിക്കാവുന്നതേയുള്ളൂ. ഒരു പാണീപീഢനം അങ്ങ് വെച്ച് തരാന്‍ വരെ ആഗ്രഹിച്ചു പോവുന്നുണ്ട്.
“പ്രീതിപ്രതേ സില്‍ക് സ്മിതാ ഋതുപര്ണഘോഷേ
പ്രീതാ പ്രകാശേ, നിഷാദൗഷധീ
ഓഷധീശേ നടത്തറ ശാന്തേ
തന്ത ആ വിരാസീ പാന്താമൃതാ വാന്മയ കൗമുദീ, മംഗളം മാതൃഭൂമീ ”
എന്നു പറഞ്ഞ് ഉപസംഹരിക്കട്ടെ,
ഡോ. ഇരിങ്ങണ്ണൂര്‍ ഭരതപിഷാരടി,
ഡിപാര്‍ട്മെന്റ് ഓഫ് വേദാന്തം,
കാലടി ജഗദ്ഗുരു ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സിറ്റി.
Rajesh kumar | 04-Jun-11 at 7:51 am | Permalink
ശരിക്കും ആനന്ദരാജനിൽ നിന്നു എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചു.പക്ഷെ ഇതു ആനന്ദരാജ് പഴയ മദനിക്കു പഠിക്കുവാണൊ?
ആനന്ദരാജെ പറ്റുമെങ്കിൽ ആ ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരു മഹാകാവ്യം ഉണ്ട് ഒന്നു മനസിരുത്തി വായിച്ചു നൊക്കു, ആ ശ്യാമളയെങ്കിലും രക്ഷപെടട്ടെ!!
Arun | 26-Aug-11 at 8:16 am | Permalink
സായി മാജിക്, മുതു(കാട്) മാജിക്
കോ ഭേദ: മുതു സായിന?
ധന സമ്പാദനം സംപ്രാപ്തെ
സായീ സായി മുതൂ മുതു
bharatheeyan | 26-Mar-12 at 5:33 pm | Permalink
ഉമേഷ്, ഗോപാലകൃഷ്ണനെ വിമര്‍ശിക്കുന്ന ചോവാദോഷ ബ്ലോഗ്ഗ് മരിക്കാരായല്ലോ
അത് കൊണ്ടു thankalude മറ്റു വായനക്കാരെ കൂടെ കാണിക്കാന്‍ മേല്‍കൊടുത്ത കമന്റ് ഇടാന്‍ ദയവു ഉണ്ടാവണം….
Krishna Kumar | 27-Mar-12 at 2:59 am | Permalink
സ്വന്തം പൈതൃകത്തെ അപമാനിച്ചു രസിക്കുന്ന ഈ പാഴ് ബ്ലോഗ്ഗര്മാരെക്കാലും നിരീശ്വര നിഷ്ക്രിയന്മാരെക്കാലും രാജ്യത്തിന് ഉപകാരം സായിബാബമാര്‍ തന്നെയാണ്..
ഇങ്ങനെ സ്വന്തം k–nna ഊമ്പാന്‍ ശ്രമിക്കാതെ ചുരുങ്ങിയ പക്ഷം രണ്ടു മരമെങ്കിലും നടുക…
..ശംഭോ മഹാദേവ….
കുരുവില്ലന്‍ | 08-Aug-12 at 6:46 am | Permalink
ഉമേഷേട്ടാ,
താങ്കളുടെ ഉപദേശപ്രകാരം തന്നെ ഒരു കടലാസ്സും പെന്‍സിലും എടുത്തു കൂട്ടിക്കിഴിച്ചു നോക്കിയപ്പോള്‍ താങ്കളുടെ കണക്കിലും ഒരു ചെറിയ പിശകു കണ്ടപോലെ തോന്നി. ബാബയുടെ പ്രവചനത്തിനും ദേഹവിയോഗത്തിനും ഇടയിലുള്ള ദിവസങ്ങള്‍ 18489 അല്ല, മറിച്ച് 18469 ആണ് (പിശക് 1960 സെപ്റ്റംബർ 9 ന്റെ കലിദിനസംഖ്യ 1848721 എന്ന കണക്കിലാണെന്ന് തോന്നുന്നു) അപ്പോള്‍ നമ്മുടെ ചന്ദ്രേട്ടനെ കുറച്ചുകൂടി സ്ലോ ആക്കേണ്ടി വരും പ്രവചനം ശരിയാകാന്‍ – 18469 ദിവസങ്ങള്‍ = 59 വര്‍ഷങ്ങള്‍. അതായത് 1 ചാന്ദ്രമാസം = 18469/59/12 = 26.08615819 ദിവസങ്ങള്‍.
താങ്കളുടെ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാലും ഒരു കണക്കു തിരുത്തുമ്പോള്‍ ഒന്നുകൂടി നോക്കണ്ടേ? അയ്യോ, ഇനി എന്റെ കണക്കാണോ തെറ്റിയത്, ആവോ?
Umesh::ഉമേഷ് | 08-Aug-12 at 1:53 pm | Permalink
കുരുവില്ലാ,
കലിദിനസംഖ്യ കണക്കാക്കിയതു് ഞാൻ തന്നെ എഴുതിയ ഈ പ്രോഗ്രാം (http://www.usvishakh.net/php/kaligreg.php) ഉപയോഗിച്ചാണു്. ഈ പ്രോഗ്രാമിൽ തെറ്റുണ്ടാവാം. പക്ഷേ, അതനുസരിച്ചു്, ഇതിൽ പറഞ്ഞ ഈ തീയതികളുടെ കലിദിനസംഖ്യ ഇപ്രകാരം തന്നെയാണു്.
1926 നവംബർ 23: 1836377
1960 സെപ്റ്റംബർ 9: 1848721
2011 ഏപ്രിൽ 24 : 1867210
2013 ജൂൺ 7 : 1867985
2013 ഓഗസ്റ്റ് 26 : 1868065
അപ്പോൾ മേൽപ്പറഞ്ഞ വ്യത്യാസം = 1867210 – 1848721 = 18489. എന്റെ കണക്കു ശരിയാണല്ലോ.
ഇവയിൽ എന്തെങ്കിലും ഒന്നു സംഭവിച്ചിരിക്കാം.
1) കുരുവില്ലന്റെ കണക്കു് എവിടെയോ തെറ്റി.
2) എന്റെ കൂട്ടിക്കുറയ്ക്കൽ എവിടെയോ തെറ്റി.
3) മുകളിൽ പറഞ്ഞ പ്രോഗ്രാമിൽ ഒരു പിശകുണ്ടു്.
കുരുവില്ലൻ ഒന്നു കൂടി കണക്കൊന്നു നോക്കിയിട്ടു് വിശദമായി കമന്റിടുമോ, എന്റെ ഏതു കലിദിനസംഖ്യയാണു തെറ്റിയതു് എന്നു വിശദമാക്കി? തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്താം.
ഇതു ചെയ്തതിനു് ഒരുപാടു നന്ദി. ഇതു തന്നെയാണു് ഞാൻ പോസ്റ്റിലെ അവസാനത്തിലെ വാക്യത്തിൽ പറഞ്ഞതു് 🙂
കുരുവില്ലന്‍ | 08-Aug-12 at 8:37 pm | Permalink
ഉമേഷേട്ടാ,
ഇപ്പോ മനസ്സിലായി എവിടെയാ തെറ്റു പറ്റിയതെന്ന്. പുള്ളിക്കാരന്റെ പ്രവചനം നടത്തിയ ദിവസം 1960 സെപ്തംബര്‍ 29 എന്ന് ഞാനും 1960 സെപ്തംബര്‍ 9 എന്ന് ചേട്ടനും കണക്കാക്കി, അത്രതന്നെ. മുകളില്‍ കൊടുത്ത screenshot ല്‍ 29 എന്നാണല്ലോ. അതാ ഞാന്‍ നോക്കിയത്.
Umesh::ഉമേഷ് | 08-Aug-12 at 8:41 pm | Permalink
വളരെ നന്ദി, കുരുവില്ലാ. (കുരുവിള, കോരുള എന്നൊക്കെ പറയുന്ന സംഭവം തന്നെയാണോ ഈ കുരുവില്ലൻ?) പോസ്റ്റിൽ വേണ്ട തിരുത്തുകൾ വരുത്താം.
(അങ്ങനെ ഒരാളെങ്കിലും ഇതു വെള്ളം തൊടാതെ വിഴുങ്ങാതെ പരിശോധിച്ചു നോക്കി! ഈ പോസ്റ്റിന്റെ ലക്ഷ്യം സഫലീകൃതമായി!)
കുരുവില്ലന്‍ | 08-Aug-12 at 9:05 pm | Permalink
സംഭവം കുരുവിള തന്നെ, എന്നാലും ഈ ബ്ലോഗില്‍ ഒരു വില്ലന്‍ പരിവേഷം ആയിക്കോട്ടേന്നു കരുതി 🙂 അടുത്ത കാലത്താണ് ഈ ബ്ലോഗ് കാണാന്‍ ഇടയായതെങ്കിലും വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് മലയാളം പഞ്ചാംഗവും അതു കണക്കാക്കുന്ന രീതിയും മറ്റും ഞാന്‍ ഒരുപാട് അന്വേഷിച്ചു നടന്നതാണ്. വളരെ നന്ദി.
NIBIN CHANDRAN | 01-Nov-12 at 6:36 pm | Permalink
ഇത് വായിക്കുമ്പോള്‍ ഞാന്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു . റൂം മേറ്റിന്റെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ക്ലാസ്സില്‍ സംഭവിച്ചതാണ്. അവന്റെ ഏതോ ഒരു SUBJECT ല്‍ സര് ക്ലാസ്സില്‍ ഒരു പ്രോബ്ലം സോള്‍വ് ചെയ്യുകയായിരുന്നു . 1 മണിക്കൂര്‍ ഉള്ള ക്ലാസ്സില്‍ 55 മിനിറ്റ് ബോര്‍ഡില്‍ പ്രോബ്ലം സോള്‍വ് ചെയ്തിട്ടും ഉത്തരം കിട്ടുന്നില്ല . കാരണം π !!! അതെ നമ്മളെ ഒക്കെ പണ്ട് വട്ടം കറക്കിയ അതെ ‘പൈ ‘ തന്നെ 3.1415926535 …. എന്നിങ്ങനെ നീണ്ടുപോകുന്ന 3.14 എന്ന് നമ്മളെല്ലാം ചുരുക്കി വിളിക്കുന്ന ആ പഴയ ഭീകരന് തന്നെ . സര് പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന പ്രോബ്ലം സോള്‍വ് ചെയ്തു എടുക്കുംപോഴെല്ലാം പൈ ക്ക് 3 .95 എന്നോ മറ്റോ ഒരു വാല്യൂ കിട്ടുന്നു ( പൈ യുടെ വാല്യൂ കണ്ടുപിടികലയിരുന്നു പ്രോബ്ലം എന്ന് കരുതരുതേ ….) . 55 മിനിട്ട് കഴിഞ്ഞിട്ടും ഉത്തരം കിട്ടുന്നില്ല . അവസാനം 66 സ്റുടെന്റ്സ് ന്റെ മുന്പില് സര് ഒരു പ്രഖ്യാപനം നടത്തി ! ” നിങ്ങള്‍ക്ക് ഈ പ്രോബ്ലം മനസിലായില്ലേ ? മാത്സില് ഈ ഒരു PARTICULAR കേസില്‍ മാത്രം പൈ യുടെ വാല്യൂ 3 .95 !! ”
ഇനി സത്യത്തില്‍ സംഭവിച്ചത്.
പൈ എന്നത് പ്രോബ്ലേതില് കൊടുത്തിരുന്ന വെറുമൊരു CONSTANT മാത്രമായിരുന്നു . അറിയാത്ത constant നു നമ്മള് K , ആല്‍ഫ, ബീറ്റാ എന്നെല്ലാം നല്‍കുന്നത് പോലെ . കഷ്ടകാലത്തിനു നമ്മുടെ പാവം പൈ യുടെ വാല്യൂ 3 നും 4 നും ഇടയിലുള്ള ഒരു നമ്പര്‍ ആയിപോയി ! സര് അത് പഴയ ഭീകരന് ആണെന്ന് തെറ്റിദ്ധരിച്ചു. ഉത്തരം കിട്ടാതായപ്പോള്‍ സ്വന്തം നിലയില്‍ ഒരു വ്യാഖ്യാനവും നടത്തി !
ഇവിടെയും അതെ സംഭവിച്ചിട്ടുള്ളു . എങ്ങനെയെങ്ങിലും കാര്യം നടക്കണമല്ലോ .