ഈ തെരഞ്ഞെടുപ്പുകാലത്തു് പലവിധ വിവാദങ്ങളിലായി മാധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍ സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :
- കമ്പോളമല്ല, ഗവണ്മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാൻ.
- ഭീകരതയ്ക്കു വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാൻ.
- ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താൻ.
- 60% ജനങ്ങൾ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയിൽ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്കുമെന്നു പ്രഖ്യാപിക്കാൻ.
- വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകൾ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കാൻ.
- പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികൾ വഴി ഓഹരികമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്നു് ഉറപ്പിക്കാൻ.
- പെന്ഷന് സ്വകാര്യവല്‍ക്കരണബിൽ, ബാങ്കിംഗ് ബിൽ, ഇന്‍ഷൂറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബിൽ എന്നിവ പിന്‍വലിക്കാൻ.
- സര്‍ക്കാർ, അര്‍ദ്ധസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതുമേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളിൽ ഉടന്‍ നിയമനം നടത്തുമെന്നു് ഉറപ്പുവരുത്താന്‍.
- ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താൻ.
- തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താൻ, പണിമുടക്കാനും വിലപേശാനും തൊഴിലാളികൾക്കുള്ള അവകാശം സംരക്ഷിക്കാൻ.
- ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്നു് ഉറപ്പുവരുത്താനും.
- കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാൻ.
- സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാൻ.
നാട്ടിൽ ഭീതി പരത്തി സേന ചമയും കാട്ടാളരെപ്പൂട്ടുവാൻ, വീട്ടിൽ നാടു തളച്ച ‘ഗാന്ധി’കളെയൊന്നാട്ടിപ്പുറത്താക്കുവാൻ, രാഷ്ട്രീയപ്രതിബദ്ധതയ്ക്കുറവിടം കാട്ടിക്കൊടുത്തീടുവാൻ, വോട്ടേകേണമിടത്തുപക്ഷവിജയം കൂട്ടീടുവാൻ കൂട്ടരേ! |
|
download MP3 |
(സ്ക്രിപ്റ്റ് അവലംബം: PAG ബുള്ളറ്റിൻ. പോസ്റ്റര്‍ ഡിസൈന്‍ : പരാജിതൻ)
പേരുപറഞ്ഞാല്‍ ആളറിയും | 15-Apr-09 at 8:08 am | Permalink
ഉമേഷിന് അമേരിക്കയിലിരുന്ന് വികസനവിരോധത്തിന് ഓശാന പാടാം… വേണമെങ്കില്‍ കവിതയും എഴുതാം… അല്ലെങ്കില്‍ സംസ്ഥാനത്തില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി തിരികെ കൊടുക്കണമെന്ന നരേന്ദ്ര മോഡി സ്റ്റൈല്‍ ബുള്ഷിറ്റൊന്നും പകര്ത്തിവയ്ക്കില്ലായിരുന്നു..
ഇബ്രു | 15-Apr-09 at 8:20 am | Permalink
സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്ര നികുതി അതത് സംസ്ഥാനങ്ങൾ നിർബന്ധമായും ക്ലെയിം ചെയ്യുമ്പോൾ ഇന്ത്യയെന്ന ദുർബലവും ശക്തവുമായ സംസ്ഥാനങ്ങൾ കൂടിച്ചേർന്ന മഹാരാജ്യത്തിൽ ഇംബാലൻസ് ഉണ്ടാവില്ലേ? അഖണ്ഢതയ്ക്ക് കോട്ടം വരില്ലേ? ഇതേ ആവശ്യം നരേന്ദ്രമോഡി കുറേ കാലമായിട്ട് ഉയർത്തുന്നതാണ്. അതിനെ കേന്ദ്രഗവണ്മെന്റ് പ്രതിരോധിച്ച് വരുന്നതുമാണ്. ഈ വാദം ന്യായീകരിക്കാവുന്നതല്ല.
കോർപ്പറേറ്റ് നികുതി 50% ശതമാനത്തോളം ഉയർത്തിയാൽ എമേർജിംഗ് മാർക്കറ്റുകളിൽ ഇന്ത്യയുടെ മത്സരക്ഷമതയെ ബാധിക്കില്ലേ? നമ്മുടെ സെസ് (SEZ) ചൈനയുടേത് പരിഗണിക്കുമ്പോൾ താരതംയേന ചെറുതാണെന്ന് വായിച്ചിരുന്നു. അപ്പോൾ കോർപ്പറേറ്റ് നികുതി കൂട്ടുന്നതിലും നല്ലത് അവരെ ക്ഷണിക്കാതിരിക്കുകയും പൊതുമേഖലയിലെ പ്രൊഡക്റ്റിവിറ്റി കൂട്ടുകയുമല്ലേ ഉത്തമം? പ്രൊഡക്റ്റിവിറ്റി കൂട്ടുക എന്ന് വന്നാൽ ക്വാളിറ്റിയും ക്വാണ്ടിറ്റിയും വർദ്ധിപ്പിക്കുക വഴി സാധ്യമാവുന്ന ഒന്നായതിനാൽ, ഇന്നൊവേഷനും ലേബർ എഫക്ടിവിറ്റിയും കൂടുതൽ കൊണ്ട് വരേണ്ടി വരും. പണിമുടക്കുകൾക്കുള്ള അവകാശത്തേക്കാൾ പ്രൊഡക്റ്റിവിറ്റി സ്റ്റാൻഡേർഡൈസ് ചെയ്യുകയും കൂടുതൽ കോർപ്പറേറ്റ് ബിസിനസുകൾ പൊതുമേഖല ഏറ്റെടുക്കുകയും ചെയ്യുക എന്ന നിർദ്ദേശവും മുന്നോട്ട് വെച്ചൂടെ? കുറഞ്ഞ പ്രൊഡക്റ്റിവിറ്റി കാരണം അന്താരാഷ്ട്ര തലത്തിൽ നഷ്ടമാവുന്ന മത്സരമികവിനാൽ പുറന്തള്ളപ്പെടുന്ന കാർഷിക ഉൽപ്പന്നങ്ങൾ പ്രാദേശിക തലത്തിൽ പാർട്ടി നേതൃത്വത്തിൽ വിറ്റഴിക്കപ്പെടുന്നതിനുള്ള മാർഗ്ഗങ്ങൾ അവലംബിക്കുകയും മാതൃകാപരമായൊരു സംവിധാനം ആസൂത്രണം ചെയ്യുകയും അത് വഴി അഭ്യന്തര ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികൾ അവലംബിച്ചുകൂടെ?
പ്രശാന്ത് | 15-Apr-09 at 8:26 am | Permalink
നരേന്ദ്ര മോഡി സ്റ്റൈലൊന്നുമല്ല അത്.സര്‍ക്കാരിയ കമ്മീഷന്,ഇന്ദ്രജിത്ത് ഗുപ്ത കമ്മിറ്റി അങ്ങനെ ഒരു പിടി കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ പഠിച്ച കമിറ്റികള്‍ ഇതൊക്കെ ശുപാര്‍ശ ചെഉതിരുന്നു.കാശെല്ലാം കെട്ടി പൂട്ടി വെച്ചിട്ട് കേന്ദ്രാവിഷ്കൃതമെന്നും പറഞ്ഞ് കേരളത്തിനൊന്നും ഒട്ടും ചേരാത്ത കുറേ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുക,എന്നിട്ട് അതില്‍ ഒന്നും സംസ്ഥാനം ചെയ്തില്ല എന്ന് ഗ്വ ഗ്വ വിളിക്കുക ഇതൊക്കെയാകും വികസന അനുകൂലികളുടെ സ്റ്റൈല്‍.
ചിലരുടെ സംസാരം കേട്ടാക് തോന്നും കേന്ദ്രം സംസ്ഥാനത്തിന് തരുന്നത് ഗംഗാധര്‍ നെഹ്രുവിന്റെയോ മോത്തിലാല്‍ നെഹ്രൂവിന്റെയോ സമ്പാദ്യത്തില്‍ ഒരു വിഹിതമാണെന്ന്.അടിമകള്‍ക്ക് ഉടമകള്‍ തരുന്ന പിച്ച ഔദാര്യമായി തൊന്നുന്ന പോലെ.അതു കൊണ്ടാണല്ലോ കേന്ദ്രനെ കണ്ടിട്ട് വാലാടിയില്ല,കേന്ദ്രന് കല്ലെറിഞ്ഞപ്പോള്‍ തിരിഞ്ഞ് നിന്ന് കുരച്ചു എന്നൊക്കെ പറയുന്നത്.ഇരിക്കാന്‍ പറഞ്ഞാല്‍ സാഷ്ടാംഗം കിടക്കുന്ന ഈ കുടുംബ അടിമകളില്‍ നിന്നു ആരു നമ്മെ മോചിപ്പിക്കും.
കോണ്‍ഗ്രസ് വികസിപ്പിച്ച് വികസിപ്പിച്ച് ഉത്തര്‍പ്രദേശിലും ബീഹാറിലും വികസനം മുട്ടി നടക്കാന്‍ മേലാത്തത് കൊണ്ട് കോണ്‍ഗ്രസുകാര്‍ ആ സംസ്ഥാനത്ത് നിന്നൊക്കെ ഓടിപോയി
പ്രശാന്ത് | 15-Apr-09 at 8:36 am | Permalink
ഇബ്രു,
ജനസംഖ്യ അനുപാതത്തില്‍ കേന്ദ്രവിഹിതം വീതിക്കണമെന്നാണ് ഇടത് നയം.അല്ലാതെ അതാത് സംസ്ഥാനത്ത് നിന്ന് കിട്ടുന്നത് അവര്‍ക്ക് തന്നെ തിരികെ നല്‍കുക എന്നല്ല.
കോര്‍പ്പറേറ്റ് മേഖലയില്‍ നികുതി അത്യവശ്യമാണ്.ഇപ്പോഴത്തെ അവസ്ഥയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയില്ല,ലോങ്ങ് ടേം ക്യാപിറ്റല്‍ ഗെയ്നും നികുതിയില്ല,ആകെ കൂടി ഉള്ളത് ഷോര്‍ട്ട് ടേം ക്യപിറ്റല്‍ ഗെയ്നു മാത്രമാണ്.
ആദായമുണ്ടാക്കുന്ന മറ്റുള്ളവര്‍ക്ക് നികുതി ആകാമെങ്കില്‍ കോര്‍പ്പറേറ്റുകളെ ഒഴിവാക്കുന്നത് എന്തിന്? 50% കൂടുതലാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ.നികുതി എന്നത് ഇക്വിറ്റി നിലനിര്‍ത്താനുള്ള ഒരു മാര്‍ഗ്ഗമായി കൂടി സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞര്‍ അംഗീകരിച്ചതാണ്.സാധാരണക്കാരനെ പിഴിയുകയും കോര്‍പ്പറേറ്റുകളെ വെറുതേ വിടുകയും ചെയ്യുന്ന നികുതി ഘടന അത്ര നല്ലതല്ല.
ഒബാമ | 15-Apr-09 at 8:46 am | Permalink
വോട്ട് ഫോര്‍ UDF
അണ്ണന് മുകളില്‍ ഇട്ടതെല്ലാം നന്നായി വായിച്ചിട്ട് പോയി വോട്ട് UDFന് ചെയ്യുക. ഇത് തന്നെയാണല്ലോ മുമ്പും പറഞ്ഞിരുന്നത്.
പോസ്റ്റ് കലക്കി..
kuttappayi | 15-Apr-09 at 9:46 am | Permalink
KSHC എന്നൊരു ബോർഡും തൂക്കി ഒരു നോക്കുകുത്തി കോർപ്പറേഷൻ ഒണ്ടല്ലോ. കൊച്ചിയിലും പരിസരത്തും ഭൂവിലയിൽ വന്ന വമ്പൻ കയറ്റം കടിഞ്ഞാണിടാൻ അവർ എന്തു ചെയ്തു? കാക്കനാട് മാത്രം സർക്കാരിന്റെ ഉടമസ്തതയിലുള്ള സ്ഥലം 5 സെന്റ് വെച്ച് ഭൂമി അളന്ന് മാറ്റി ജനങ്ങൾക്ക് ഭൂമിയുടെ ശരിയായ വിലയിൽ വിറ്റിരുന്നെങ്കിൽ നല്ലൊരളവ് വരെ ഭൂമാഫിയയെ കടിഞ്ഞാണിടാൻ കഴിയുമായിരുന്നു. ചെയ്തോ?
1200 sq ft DLF അപ്പാർട്ട്മെന്റിനു വില 32 ലക്ഷം ആണത്രേ. കമ്പോളമല്ല മാഫിയ ആണ് കേരളം ഭരിക്കുന്നത്.
Aravind | 15-Apr-09 at 10:21 am | Permalink
ഉമേഷ്ജിയും? ഖേദം തോന്നുന്നു.
ഇടത്പക്ഷത്തിന് തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമുണ്ട് – ഒരു നൂറ് കൊല്ലം കൂടിയെങ്കിലും.
പക്ഷേ ഒരിക്കലും ഭരണകക്ഷിയായല്ല, ശക്തമായ പ്രതിപക്ഷമായി എന്നു ഞാന്‍ വിശ്വസിക്കുന്നു.
എന്റെ വോട്ട് കോണ്‍ഗ്രസ്സിന്. ഉമേഷ്ജിയും വോട്ട് കോണ്‍ഗ്രസ്സിനു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു!
Aravind | 15-Apr-09 at 10:25 am | Permalink
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും…
വോ…
വോട്ട് ഇപ്പത്തന്നെ ചെയ്യണോ അതോ നാളെ ചെയ്താല്‍ മതിയോ?
🙂
Nobin | 15-Apr-09 at 10:58 am | Permalink
കള്ള നാണയങ്ങളെ തിരിച്ചറിയുക,വോട്ടെടുപ്പടുക്കുന്ബൊള് മാത്രം ഫാസിസംത്തെ കുറിച്ചു പറഞ്ഞ്,അഹഴിമതിയെ കുറിച്ചു പറഞ്ഞ് സ്വയം ആഴിമതി നടത്തുന്ന,ഭരണം കേരളത്തില്‍ ഉള്ളപ്പൊള് ഒരു വികസനവും നടത്താതെ ഗ്രൂപ്പ് കളിക്കുന്ന, നാട്ടാരെ പറ്റിക്കുന്ന ,അവസരം കിട്ടിയാല്‍ ഹിറ്റ്ലറെ വരെ പൂജിക്കുന്ന ഇടതിനെ തിരിച്ചറിയുക…
തരന്ഗമായി മാറിയ യു ഡി എഫ് സ്താനര്ത്തികളെ വിജയിപ്പിക്കുക !!!!
രാജന് | 15-Apr-09 at 11:54 am | Permalink
Thanks for pointing out the right politics. Let’s use this chance for a regime change at the centre. For humanity, for secularism, for 78% people who earns less than Rs.20, VOTE FOR LDF.☭
കണ്ണൂസ് | 15-Apr-09 at 1:54 pm | Permalink
ഒപ്പ്. എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന എല്ലാ ശക്തികളേയും തിരിച്ചറിയുക. നെഗറ്റീവ് വോട്ടുകള്‍ നെഗറ്റീവ് ശക്തിയാണ്. വോട്ടുകള്‍ ഛിന്നിച്ച് പോവാന്‍ അവസരം സൃഷ്ടിക്കാതിരിക്കുക.
സിമി | 15-Apr-09 at 2:26 pm | Permalink
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും… –
ഉമേഷേ, ആണവ കരാറുകൊണ്ട് എന്ത് പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളുമാണ് തകര്‍ന്നതെന്ന് ഒന്നു പറഞ്ഞുതരാമോ? അതിനെ എതിര്‍ത്ത് ഒരു സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ പോയതല്ലേ? ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്നും 30 ടണ്‍ ആണവ ഇന്ധനം എത്തിയത് ഒന്നും അറിഞ്ഞില്ലേ?
സിമി | 15-Apr-09 at 2:35 pm | Permalink
ബന്ദ് + ഹര്‍ത്താല്‍ + മറ്റ് ഓമനപ്പേരുകളില്‍ വിളിക്കുന്ന വിനോദം നിരോധിക്കാന്‍….
ഇഞ്ചിപ്പെണ്ണ് | 15-Apr-09 at 3:00 pm | Permalink
എന്തായാലും എല്ലാം പഠിച്ച് ബാലന്‍സ് ചെയ്തേ എല്ലാ പോസ്റ്റുകളും ഇടുകയുള്ളൂ എന്ന് സ്ഥിരം പറയാറുള്ളത് ഈ പോസ്റ്റോടെ പൊളിഞ്ഞു.
medha | 15-Apr-09 at 3:07 pm | Permalink
ചില കനക്കുകല്.. കെരലതിനുല്ല കന്ദ്ര
സാംബതിക വിഭവം ചൊരുന്നു..
1990.91 % [ജി.ദി.പി.]7.45
2000.01 % [ ” ]5.27
2003.04 % [ ” ] 5.25
ഗ്രൊസ് എക്സ്പ്സ്. കെന്ദ്ര വരുമാനം
കുരയുന്നു..
1990.91 52.72 %
2000-01 36.45%
2004.04 33.07%
കെരലതിനുല്ല കെന്ദ്ര നികുതി വിഹിതം ചൊരുന്നു
1990.91…20%
1999.2000.. 19.3%
2002.03… 16.2%
കെരലതിനുല്ല കെന്ദ്ര ഗ്രാന്റുകാല് ചൊരുന്നു..
1990.91 .. 15.30%
1999.2000 .. 8.6%
2002.03 ..8.8%
നികുതിയെതര കെന്ദ്ര വരുമലം കുരഞു..
1990.91 ..5.8%
1999.2000 ..3.55%
2002.03…. 3.28%
വിഷയം നികുതി നല്കുന്നവരുദെ ജനതിപത്യപരമയ് അവകആഷതിന്റെ തുല്ല്യ വിഹിതം ലഭിക്കുക എന്നുല്ലതു..മനു
wakaari | 15-Apr-09 at 3:13 pm | Permalink
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ SUCI യ്ക്ക് വോട്ട് ചെയ്താല്‍ പോരേ? മാറ്റത്തിനാണല്ലോ വോട്ട് വേണ്ടത്.
അനില്‍_ANIL | 15-Apr-09 at 3:37 pm | Permalink
എന്റെയും ഒപ്പ്.
വോട്ടിടാന്‍ സാഹചര്യമില്ല.
പണ്ടാരാണ്ട് പറഞ്ഞപോലെയായല്ലോ ഇത്. ഉമേഷ്(ജി)യ്ക്ക് സ്വന്തം രാഷ്ട്രീയ വീക്ഷണവുമായി ചേരുന്ന ആശയങ്ങളോടൊപ്പം നില്ക്കാന് പാടില്ലാന്നുണ്ടോ?
nayaja | 15-Apr-09 at 3:45 pm | Permalink
Thanks for the timely intervention in ur post.All the issues focussed in the post are important to the common man of India.. The real issue , I think, in this election is whether India needs the failed and globally ‘rejected’ neo liberal policies, further. Pl. note that on March 27, Gaitnor, the chairman of Federal Reserve, asked the House of representatives to chart a new law to Govern the Financial Giants, globally.. The Free market Economy will be under control of the People hetherto.. Why this failure.., at the younger age of 30.. Sure the system is antipeople, anti prosperity, anti global.. is it?
The same policies are advocating Congress and BJP here.. Only left proposes an alternative..
Here, we appreciate them..
Thanks for the reminder..
nayaja
Joshy | 15-Apr-09 at 3:47 pm | Permalink
ഇന്നലെ മുതല്‍ പല ബ്ലോഗിലും കാണുന്നു ഈ ആഹ്വാനം. ഉമേഷ്ജിയുടെ പോസ്റ്റുകള്‍ മറ്റൊരു തലത്തില്‍ ആണ് കണ്ടിരുന്നത്. ഇത് വേണ്ടിയിരുന്നില്ല. പക്ഷേ ഉമേഷ്ജിയുടെ ബ്ലോഗ്, ഉമേഷ്ജിയ്ക്ക് ഇഷ്ടമുള്ള പോസ്റ്റ് എന്നാണെങ്കില്‍ വെറുതെ ഒരു നിരാശ രേഖപ്പെടുത്തട്ടെ ! (അത് LDF or UDF സപ്പോര്‍ട്ട് ചെയ്തു എന്നത് കൊണ്ടല്ല, മറിച്ച്, വെറുതെ ഒരു പോസ്റ്റ് എന്നതിലുള്ള നിരാശ ആണ്).
സിബു | 15-Apr-09 at 4:38 pm | Permalink
കഴിഞ്ഞ പ്രാവശ്യത്തെ ഇതുപോലത്തെ പോസ്റ്ററും അതില്‍ ഓരോന്നും അവരെത്ര ചെയ്തു എന്നും മാര്ക്കിട്ടിട്ടുള്ള ഒരു സൈറ്റോ മറ്റോ ഉണ്ടോ? ആ ഡാറ്റയില്ലാതെ ഒന്നും തീരുമാനിക്കാന്‍ വയ്യ. (അല്ല, തീരുമാനിച്ചിട്ട് ഉണ്ടയുണ്ടാക്കും) – എന്നാ പ്രവാസികള്‍ക്ക് വോട്ടവകാശം ഉണ്ടാവാന്‍ പോകുന്നത്? അതുവരാതെ ഒന്നും നേരെയാവില്ല; അറ്റ് ലീസ്റ്റ് കേരളത്തില്‍.
sabu | 15-Apr-09 at 6:36 pm | Permalink
Appearing before Congress, the US treasury secretary, Timothy Geithner, told lawmakers that there had been a “great loss of confidence in the basic fabric of our financial system”.
“To address this will require comprehensive reform,” Geithner told the House of Representatives’ financial services committee. “Not modest repairs at the margin, but new rules of the game.”
Geithner set out a six-point plan proposing:
• A single body with responsibility for systemic stability that will oversee major financial institutions.
• More conservative capital requirements for firms big enough to pose a systemic risk to the economy.
• A requirement for hedge funds to register with the federal regulator, the securities and exchange commission, and disclose financial information.
• A comprehensive framework of supervision for derivatives, including hitherto unregulated credit default swaps.
• Stronger supervision of money market funds to avert the risk of failure due to rapid withdrawals.
• Tools for the government to seize control of troubled non-bank financial institutions, including insurers, fund management firms and savings organisations.
York
from : guardian.co.uk, Thursday 26 March 2009 15.21 GMT
From the above Mr. Gaitnor comes to a conclusion that
the neoliberal policies are not sustainable and it should be reversed.
remember that ,the
same Gaitnor, 10 years ago, at the time of Asian economic crisis, prescribe the “Free market solutions” , now says the market should be controlled by public or Govt.
True we are in the midst of a general election. Means India “decides” after the “death of neolibaralism”. The two major parties, BJP and Congress are still in the neolibaral agenda.. In this situation, Ur stand for the Left is highly appreciated. Support Left means rejecting the already failed imperialist globalisation. It doesnt’ means that the left is always correct in all social issues.Election is not a beauty contest.. It matters the future policies for the people, and the nation as a whole.
sabu
മരത്തലയന് | 15-Apr-09 at 6:53 pm | Permalink
വളരെ സന്തോഷം തോന്നി ഈ പോസ്റ്റ് കണ്ടിട്ട്.
നാട്ടിൽ ഭീതി പരത്തി സേന ചമയും കാട്ടാളരെപ്പൂട്ടുവാൻ,
വീട്ടിൽ നാടു തളച്ച‘ഗാന്ധി’കളെയൊന്നാട്ടിപ്പുറത്താക്കുവാൻ,
രാഷ്ട്രീയപ്രതിബദ്ധതയ്ക്കുറവിടം കാട്ടിക്കൊടുത്തീടുവാൻ,
വോട്ടേകേണമിടത്തുപക്ഷവിജയം കൂട്ടീടുവാൻ കൂട്ടരേ!
ഇതു കേട്ടപ്പോള്‍ എല്ലാ കാട്ടാളരും ഒത്തു ചേര്‍ന്നു വന്നിട്ടുണ്ട്, തങ്ങള്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും പറയുന്നവരെ പരിഹസിക്കുവാന്‍. സ്വന്തമായ അഭിപ്രായം പറയുമ്പോള്‍ ഇത് വേണ്ടിയിരുന്നില്ല എന്ന് ഒറ്റ സ്വരത്തില്‍ പറയുകയാണ്.
പല പോസ്റ്റുകളിലായി ഈ തെരെഞ്ഞെടുപ്പുകാലത്തുടനീളം ഇടതു പക്ഷത്തിന്റെ വലതു പക്ഷവല്ക്കരണത്തിനെതിരായി എത്രയോ മുതലക്കണ്ണീര് ചൊരിഞ്ഞവരാണ് .ഇപ്പോള്‍ കൃത്യമായ വലതു പക്ഷപാതം പ്രദര്‍ശിപ്പിക്കുന്നത്?
ഇപ്പോള്‍ ഇസ്രായേലുമായി ഒപ്പിട്ടിരിക്കുന്ന മിസൈല്‍ കരാറിലുള്‍പ്പെടെ അഴിമതിയുണ്ടെങ്കില്‍ അത് റദ്ദാക്കും എന്ന് എ കെ ആന്റണി പറയുമ്പോള്‍ പ്രശ്നമില്ല, ഇടതു പക്ഷം പറയുമ്പോള്‍ മാത്രമേ പ്രശ്നമുള്ളൂ
ആണവകരാര്‍ മൂലവും മിസൈല്‍ കരാര്‍ മൂ ലവും നമ്മുടെ ദേശീയ ഗവേഷണ ത്തിനു ഹാനി വരുത്താനുള്ള ഗൂഢ ഉദ്ദേശം ഉണ്ട് എന്ന് എത്രയോ ശാസ്ത്രഞ് ജര് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
മരത്തലയന് | 15-Apr-09 at 6:58 pm | Permalink
“എന്തായാലും എല്ലാം പഠിച്ച് ബാലന്‍സ് ചെയ്തേ എല്ലാ പോസ്റ്റുകളും ഇടുകയുള്ളൂ എന്ന് സ്ഥിരം പറയാറുള്ളത് ഈ പോസ്റ്റോടെ പൊളിഞ്ഞു. ”
ഇഷ്ടമില്ലാത്ത കാര്യം കേള്‍ക്കുമ്പോള്‍ ബെല്‍റ്റിനു കീഴെ അടിക്കടിക്കുന്ന തറ നമ്പര്‍..ഇഷ്ടമില്ലാത്ത കാര്യം പറയുന്നവര്‍ ഒക്കെ തറ….ഞാന്‍ മാത്രം കൂതറ…ഉദാഹരണങ്ങള്‍ എത്ര വേണേല്‍ നിരത്താം.ഈ പോസ്റ്റില്‍ ആകെ രണ്ടു ലൈനേ ഉള്ളൂ
മരത്തലയന് | 15-Apr-09 at 7:01 pm | Permalink
“ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ SUCI യ്ക്ക് വോട്ട് ചെയ്താല്‍ പോരേ? മാറ്റത്തിനാണല്ലോ വോട്ട് വേണ്ടത്.”
SUCI ക്കാര് പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിക്കാന്‍ പോലും ഡാ. രാജീവിനു കണ്ഫ്യൂഷന് മാറീറ്റ് നടക്കൂല .
മരത്തലയന് | 15-Apr-09 at 7:07 pm | Permalink
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ക്കുറിക്ച്ചു പഠിച്ച സാര്ക്കാരിയ കമ്മീഷന് മുതല്പേര് നിര്‍ദ്ദേശിച്ചതാണ് വിഭവങ്ങളുടെ ന്യായ പൂര്‍ണമായ വിതരണം. സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിളിക്കുന്ന ഓരോ കോളിനും കുടിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഓറോ യൂണിറ്റ് വൈദ്യുതിക്കും 12 ശതമാനം സര്‍വീസ് ടാക്സ് ചുമത്തുന്നില്ലേ? അതില്‍ നല്ലൊരു ഭാഗം സംസ്ഥാനത്തിനു നല്‍കണം എന്നു പറയുന്നത് മോഡിക്കു പഠിക്കുകയാണ് എന്ന് പറയുന്നവറ്റര്ക്ക് ഒരു നല്ല നമസ്ക്കാരം
Moorthy | 15-Apr-09 at 7:14 pm | Permalink
ഉമേഷിനെപ്പോലുള്ള ഒരാള്‍ക്ക് ഒരു നിലപാടുണ്ടാകാന്‍ പാടില്ല, അത് പറയാന്‍ പാടില്ല എന്നൊക്കെ പറഞ്ഞാല്‍ എന്ത് പറയാനാണ്? ഉമേഷിന്റെ നിലപാടിനു പരിപൂര്‍ണ്ണ പിന്തുണ. അങ്ങിനെ നിലപാട് പ്രഖ്യാപിക്കാനുള്ള ഉമേഷിന്റെ അവകാശത്തിനു മുഴുവന്‍ സപ്പോര്‍ട്ടും.
കോര്‍പ്പറേറ്റുകള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സൌജന്യങ്ങളെക്കുറിച്ച് ചെറിയൊരു ഐഡിയ ലഭിക്കുവാന്‍ പി.സായ്നാഥിന്റെ എത്ര മനോഹരമായ എഴുതിത്തള്ളല്‍ എന്ന പോസ്റ്റ് നോക്കാവുന്നതാണ്. പാവപ്പെട്ടവനു ലഭിക്കാതെ പോകുന്ന സൌജന്യങ്ങള്‍ ഇതിന്റെ മറുവശം. ഈ കോര്‍പ്പറേറ്റ് സൌജന്യത്തെക്കുറിച്ച് ഒന്നും പറയാത്തവരാണ് , കോര്‍പ്പറേറ്റുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കണം എന്നൊരു നിര്‍ദ്ദേശം കാണുമ്പോഴേക്കും വിറളി പിടിക്കുന്നത് എന്നത് ഇതിലെ ഒരു തമാശ.
ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്നു പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താൻ എന്ന വാചകം കോട്ട് ചെയ്യുമ്പോള്‍ രണ്ടാം ഭാഗം വിഴുങ്ങുന്നതിന്റെ ഗുട്ടന്‍സ് എന്താണ്?
nalanz | 15-Apr-09 at 7:30 pm | Permalink
അഭിപ്രായ സ്വാതന്ത്ര്യം , ജനാധിപത്യം !!! ഇതൊക്കെ അതാരുടെയോ ഒക്കെ കുത്തക…അതനുഭവിക്കാന്‍ നിനക്കെന്തവകാശം…! സാംസ്കാരിക രക്തത്തില്‍ അലിഞ്ഞു പോയതാണല്ലോ ഫ്യൂഡലിസം
suraj | 15-Apr-09 at 7:40 pm | Permalink
ഛായ്! കളഞ്ഞില്ലേ ഗുരുക്കളേ.
ഉമേഷണ്ണനു രാഷ്ട്രീയ നിലപാടു പാടില്ലാന്നറീയില്ലേ?
ഇനി ഒണ്ടായാല്‍ തന്നെ അത് കടിച്ചുപിടിച്ച് കണക്കും വ്യാകരണവുമൊക്കെയായി വായില്ലാക്കുന്നിലപ്പനായിട്ടിരുന്നോണംന്നാണ് ബൂലോകനിയമം എന്നതു മറന്നോ ? ഇല്ലെങ്കില്‍ “The neutrality of this article is disputed” എന്നോ “citation needed” എന്നോ ഉമേഷണ്ണന്റെ നെഞ്ചത്ത് സ്റ്റാമ്പടിച്ചു വിടുംന്നറീല്ലേ ?
ന്യൂട്രാലിറ്റി ഡിസ്പ്യൂട്ടഡ് ആയാപ്പിന്നെ അറിയാല്ലോ, വീട്ടീ കഞ്ഞി വയ്ക്കാന്‍ പറ്റൂല്ല. ലൈഫ് കോഞ്ഞാട്ടയാകും!!
സിജു | 15-Apr-09 at 8:12 pm | Permalink
ങ്ങള് കമ്മ്യൂണിസ്റ്റാ.. ??
t.k. | 15-Apr-09 at 9:51 pm | Permalink
ഉമേഷിന്റെ അഭിപ്രായത്തെ മാനിക്കുന്നു. പക്ഷേ, ഇത്തവണ കോണ്‍ഗ്രസ് കേരളത്തിലും കേന്ദ്രത്തിലും ജയിക്കേണ്ടത് അത്യാവശ്യമാണ്.
Umesh: ഉമേഷ് | 15-Apr-09 at 11:03 pm | Permalink
ഇടത്തുപക്ഷത്തെ എതിർത്തവരിൽ ആളറിയുന്നതിൽ പേടിയുള്ള ആൾ, ഇബ്രു, ഒബാമ, കുട്ടപ്പായി, അരവിന്ദ്, നോബിൻ, സിമി, വക്കാരി, തൊമ്മൻ എന്നിവരുടെ അഭിപ്രായത്തെ വിലമതിക്കുന്നു. ജനാധിപത്യത്തിൽ പല തത്ത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കു പല നിലപാടുകളുണ്ടാവുക സ്വാഭാവികം. ഏതു ശരി, ഏതു തെറ്റു് എന്ന തർക്കം പലപ്പോഴും എങ്ങും എത്തിക്കാറില്ല.
എന്റെ നിലപാടിനെ അനുകൂലിച്ചു കമന്റുകളിടുകയും എന്നോടു ചോദിച്ച ചില ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്ത ഇടത്തുപക്ഷ അനുഭാവികൾക്കും നന്ദി.
മറുപടി പറയേണ്ടതു മറ്റു ചിലരോടാണു്.
ഞാൻ ഇങ്ങനെയൊരു പോസ്റ്റ് ഇടേണ്ടിയിരുന്നില്ല എന്നാണു് ജോഷിയുടെ (അരവിന്ദൻ “ഉമേഷ്ജിയും? ഖേദം തോന്നുന്നു” എന്നെഴുതിയതു് ഞാൻ ഇടത്തുപക്ഷത്തെ അനുകൂലിച്ചതിനാണെന്നു ഞാൻ വിശ്വസിക്കുന്നു, ഇങ്ങനെയൊരു പോസ്റ്റിട്ടതിനല്ല എന്നും. അല്ലേ അരവിന്ദാ?) അഭിപ്രായം. അതായതു് ഞാൻ വ്യാകരണവും കണക്കും ചെസ്സും അരാഷ്ട്രീയഫലിതങ്ങളും ഒക്കെ മാത്രം എഴുതിയാൽ മതി, രാഷ്ട്രീയം എഴുതരുതു് എന്നു്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആർക്കും വിരോധമില്ലാത്ത നിരുപദ്രവമായ പോസ്റ്റുകൾ മാത്രം മതിയെന്നു്.
ഇത്തരം അഭിപ്രായം എനിക്കു പുത്തരിയല്ല, ജോഷിക്കു് അറിയില്ലായിരിക്കും, ഭാരതീയശാസ്ത്രസാംസ്കാരികപാരമ്പര്യത്തെപ്പറ്റി പോസ്റ്റുകളിട്ടിരുന്ന ഞാൻ അതിലെ കള്ളനാണയങ്ങളെപ്പറ്റി എഴുതാൻ തുടങ്ങിയപ്പോൾ അതുവരെ അനുകൂലിച്ചവരിൽ നല്ല ഒരു പങ്കു് എതിർക്കാൻ തുടങ്ങിയതും ഭാരതീയപാരമ്പര്യത്തെപ്പറ്റി നല്ലതു മാത്രം പൊളിറ്റിക്കലി കറക്ട് ആയി എഴുതുകയേ ചെയ്യാവൂ എന്നു് ഉപദേശിച്ചതും മറക്കാറായിട്ടില്ല. ഈ പോസ്റ്റ് എനിക്കു് ഓണത്തിനും വിഷുവിനും ക്രിസ്തുമസ്സിനുമൊക്കെ ആശംസകൾ നേരുകയും ആർക്കെങ്കിലും കുട്ടി പിറന്നതു് അറിയിക്കുകയും മറ്റും ചെയ്യുന്നതു പോലെയുള്ള ഒരെണ്ണമാണു്. ഒരു പ്രത്യേകസമയത്തു് ചെയ്യേണ്ടതെന്നു് തോന്നുന്ന കാര്യത്തെപ്പറ്റി എഴുതുന്നതു്. എല്ലാ പോസ്റ്റുകളും ഒരുപോലെ വേണം എന്നു ശഠിക്കരുതു്. ഇതെന്റെ ബ്ലോഗാണല്ലോ, വിക്കിപീഡിയയും ഒന്നുമല്ലല്ലോ.
അതോ എന്നെ സൂരജ് ഇവിടെ പറയുന്നതു പോലെയുള്ള സാധങ്ങൾ മാത്രം എഴുതി ജീവിച്ചാൽ മതി എന്നാണോ?
എല്ലാം പഠിച്ചിട്ടു നിഷ്പക്ഷമായേ ഞാൻ പോസ്റ്റിടുകയുള്ളൂ എന്നതിനു വിപരീതമായാണു ഞാൻ ചെയ്തതു് എന്നാണു് ഇഞ്ചിപ്പെണ്ണിന്റെ കണ്ടുപിടിത്തം. അതിനു് ഈ പോസ്റ്റിൽ വസ്തുതകൾ ഒന്നുമില്ലല്ലോ, തെറ്റോ ശരിയോ എന്നു റിസർച്ചു ചെയ്യാൻ? ഭാവിയിൽ എൽ. ഡി. എഫ്. അധികാരത്തിൽ വന്നാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് അല്ലേ ഉള്ളൂ ഇവിടെ? അല്ലാതെ ശശി തരൂർ ഹിന്ദു ഫാസിസ്റ്റ് ആണെന്നോ ബംഗാളിൽ തേനും പാലും ഒഴുകുന്നെന്നോ ചൈനയിലെ സാമ്പത്തികസ്ഥിതി അമേരിക്കയെക്കാൾ മെച്ചമാണെന്നോ എഴുതിയില്ലല്ലോ.
ഞാൻ വോട്ടു ചെയ്തപ്പോഴൊക്കെ ഇടത്തുമുന്നണിയ്ക്കാണു് ചെയ്തിട്ടുള്ളതു്. അതിനു വ്യക്തമായ കാരണങ്ങളും ഉണ്ടായിരുന്നു. വളരെക്കാലമായി എങ്ങും വോട്ടില്ല. എന്നു വെച്ചു് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കരുതു് എന്നാണോ? കോൺഗ്രസ് സഖ്യം, ഇടത്തുപക്ഷം, ബി. ജെ. പി. എന്നീ മൂന്നു സഖ്യങ്ങളിൽ ഇടത്തുപക്ഷത്തോടാണു് എനിക്കു് അനുഭാവം. ആ അനുഭാവം പ്രകടിപ്പിക്കുന്ന പോസ്റ്റാണു് ഇതു്. അല്ലാതെ രണ്ടും രണ്ടും നാലാണെന്നു തെളിയിക്കുന്ന പോസ്റ്റല്ല.
വൈജ്ഞാനികലേഖനങ്ങളാണു പൊതുവായി എഴുതുന്നതെങ്കിലും, സ്വന്തം രാഷ്ട്രീയം വ്യക്തമാക്കി ഒരു ചേരിയിൽ കൂടി അഭിപ്രായം പറഞ്ഞ പോസ്റ്റുകൾ ഇതിനു മുമ്പും ഞാൻ എഴുതിയിട്ടുണ്ടു്. യാഹുവിനും വെബ് ദുനിയായ്ക്കും എതിരേ ഉള്ള പോസ്റ്റ്, പാഠപുസ്തകവിവാദത്തിൽ വലത്തുപക്ഷത്തെ എതിർത്ത പോസ്റ്റ്, കേരൾസ്.കോമിനെ എതിർത്ത പോസ്റ്റ്, എം. കെ. ഹരികുമാറിനെ വിമർശിച്ച പോസ്റ്റ് തുടങ്ങിയവ ഉദാഹരണം. ഈ സംഭവങ്ങളിൽ ഒന്നും രണ്ടു ചേരിയിലുമുള്ള എല്ലാവർക്കും പറയാനുള്ള എല്ലാം കേട്ടു വിശകലനം ചെയ്തു് കുറ്റമറ്റ നിലപാടു് കൈക്കൊള്ളുകയായിരുന്നില്ല. അങ്ങനെ ഒരു അരാഷ്ട്രീയനിർഗുണപരബ്രഹ്മമാകാൻ താത്പര്യമില്ല എന്നു കരുതിക്കോളൂ.
സിബു പറഞ്ഞതിൽ കാര്യമുണ്ടു്. ഈ വാഗ്ദാനങ്ങളിൽ എന്തൊക്കെ രാഷ്ട്രീയക്കാർ പാലിക്കുന്നു എന്നു നോക്കേണ്ടിയിരിക്കുന്നു. പക്ഷേ അതിനു് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും അധികാരത്തിലെത്തിയാൽ അതിനനുകൂലമായാണോ എതിർത്താണോ പ്രവർത്തിക്കുന്നതു് എന്നതും നോക്കിയിട്ടു വേണം. അല്ലാതെ രാജ് നീട്ടിയത്ത് സ്റ്റൈലിൽ ലോൿസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ചെയ്യാനുദ്ദേശിക്കുന്നതിനെ ഒരു സംസ്ഥാനത്തെ വികസനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിനോടു താരതമ്യം ചെയ്തു് ആവരുതു്.
ഇനി ചിലർ ഇതിലെ ബുള്ളറ്റ് ഐറ്റങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ചു കണ്ടു. ഞാൻ അവ എഴുതരുതായിരുന്നു എന്നാണു പറയുന്നതു്. എന്തു ചെയ്യാൻ? എൽ. ഡി. എഫിന്റെ നയങ്ങൾ അവയായിപ്പോയി. “എല്ലാ പഞ്ചായത്തിലും അക്ഷരശ്ലോകസദസ്സ് നിർബന്ധമായി തുടങ്ങാൻ എൽ. ഡി. എഫിനു വോട്ടു ചെയ്യുക” എന്നെഴുതാൻ ആഗ്രഹമുണ്ടെങ്കിലും പറ്റുമോ? വിവിധരാഷ്ട്രീയപാർട്ടികളുടെ നയങ്ങളിൽ തനിക്കു ഏറ്റവും അഭിപ്രായൈക്യം ഉള്ളതിനോടു ചേരുക എന്നതല്ലേ ചെയ്യാൻ പറ്റൂ? അവ എന്റെ വാക്യങ്ങളല്ലെന്നും അവ എവിടെ നിന്നു കിട്ടി എന്നും താഴെ കൊടുത്തിട്ടുണ്ടല്ലോ. (ശ്ലോകം എന്റേതാണു്. അതിലുള്ള അഭിപ്രായങ്ങളെപ്പറ്റി പറയൂ!)
ബുള്ളറ്റ് ഐറ്റങ്ങളിൽ പലതും എതിർക്കേണ്ടവയാണു് എന്നാണു മറ്റൊരു അഭിപ്രായം. അതിനെ മാനിക്കുന്നു. ഇവയുടെ ഗുണദോഷങ്ങളെപ്പറ്റി പല ബ്ലോഗുകളിലും ചർച്ച നടന്നിട്ടുണ്ടു്. അവ ഇവിടെ ആവർത്തിക്കാൻ എനിക്കു സമയമില്ല. ആണവക്കരാർ മുതൽ പെൻഷൻ സ്വകാര്യവൽക്കരണബിൽ വരെയുള്ള കാര്യങ്ങളിലുള്ള ചർച്ചകൾ – ഈ വക വിഷയങ്ങളിൽ എന്നെക്കാൾ ഒരുപാടു വിവരമുള്ളവർ നടത്തിയതു് – പല ബ്ലോഗുകളിലും കാണാം. വായിച്ചു നോക്കുക. അതു വിശദീകരിക്കേണ്ടതു് എന്റെ ചുമതലയാണെന്നു ഞാൻ കരുതുന്നില്ല. ഇതിൽ ഇവിടെ ആർക്കെങ്കിലും ഇനിയും ചർച്ച ചെയ്യണം എന്നുണ്ടെങ്കിൽ വിരോധമില്ല താനും.
എന്തായാലും, എന്റെ ബ്ലോഗിൽ എന്റെ അഭിപ്രായം, രാഷ്ട്രീയമായാലും സാമൂഹികമായാലും, പറയാൻ പാടില്ല എന്ന അഭിപ്രായത്തോടു ഞാൻ ശക്തിയായി പ്രതിഷേധിക്കുന്നു. അഭിപ്രായഭിന്നതകളെ ബഹുമാനിക്കുകയും ചെയ്യുന്നു.
ശ്രീഹരി::Sreehari | 15-Apr-09 at 11:19 pm | Permalink
അരാഷ്ട്രീയത നിഷ്പക്ഷത എന്നൊക്കെയുള്ളത് വലതു പക്ഷ അനുയായികള്‍ സ്വീകരിക്കുന്ന ഒരു പൊയ്മുഖമാണ്. 90 % കേസിലും. അതിനൊരു കാരണമുണ്ട്. ഇടതുപക്ഷത്തെ എതിര്‍ത്തു സംസാരിക്കുമ്പോള്‍ വലതു പക്ഷത്തിനെതിരെ വരുന്ന വാദങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ല എന്നറിയാം…
അത് കൊണ്ട് ഒരു എളുപ്പവഴിയുണ്ട്. താന്‍ ഒരു നിഷ്പക്ഷമതിയാണെന്ന് പറയുക. എന്നിട്ട് ഇടതുപക്ഷത്തിനെ എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കുക. (ഇടക്ക് നേരിയ തോതില്‍, കോണ്‍ഗ്രസും മോശമാണ് എന്ന് പറയുക….)… നല്ല എളുപ്പം…! ഡിഫണ്ട് ചെയ്യാന്‍ ഒന്നുമില്ല.. എല്ലായിറ്റത്തും ചുമ്മാ ചെന്ന് ആക്രമിച്ചാല്‍ മതി…
ഇടതുപക്ഷക്കാരോടൂള്ള ഏറ്റവും വലിയ ബഹുമാനം താന്‍ ഒരു ഇടതുപക്ഷവിശ്വാസിയാണ് എന്ന് തുറന്ന് സമ്മതിച്ച് കൊണ്ട് വാദപ്രതിവാദങ്ങളിലേര്പ്പെടാനുള്ള ചങ്കൂറ്റമാണ്. നേര്ക്കനേരെ…
അതേ രീതിയില്‍ വലതുപക്ഷത്തിനു വേണ്ടി പോസ്റ്റിട്ട അരവിന്ദനോട് ബഹുമാനമേയുള്ളൂ…. സ്വന്തമായി ഒരു കാഴ്ചപ്പാട് ഉണ്ടല്ലോ…
പക്ഷേ ബാക്കി ബഹുഭൂരിഭാഗം പേര്‍ക്കും ‘നിഷ്പക്ഷരാണ്’ എന്നാല്‍ ഉള്ളില്‍ വലതുപക്ഷവിശ്വാസിയും. അതായത് ഇടതുപക്ഷവിരോധം പ്രകടിപ്പിക്കാനുള്ള എളുപ്പമാര്‍ഗം…
രാഷ്ട്രീയം പരയുമ്പോള്‍ താന്‍ നിഷ്പക്ഷനാണ് എല്ലെങ്കില് രാഷ്ട്രീയത്തില്‍ താല്പര്യമില്ല എന്നാലും പറയാം എന്നൊക്കെ പറഞ്ഞു വരുമ്പോഴേ ഊഹിക്കാം അതൊരു udf അനുഭാവി ആയിരിക്കും എന്ന്. ( സത്യത്തില്‍ പ്രത്യേകിച്ച് വലിയ കാഴ്ചപ്പാടൊന്നും ഇല്ലാത്ത വര്ഗത്തിനെയാണല്ലോ വലതുപക്ഷം എന്നു പറയുന്നത് തന്നെ… അതോണ്ട് കുറ്റം പറയാന്‍ ആവില്ല!)…
ഉമേഷ് ജീ അഭിവാദ്യങ്ങള്‍!…. താങ്കള്‍ നിഴല്‍യുദ്ധം ചെയ്യാതെ വ്യക്തമായ നിലപാടുകളുമായി വന്നതില്‍ സന്തോഷം….
ഇഞ്ചിപ്പെണ്ണ് | 16-Apr-09 at 1:01 am | Permalink
സത്യം പറഞ്ഞാല്‍ ഇങ്ങിനെയൊരു പോസ്റ്റിട്ടത് നന്നായെന്നേ എനിക്ക് തോന്നിയുള്ളൂ. എപ്പോഴും രാഷ്ട്രീയമല്ലാത്തൊരു നിലപാടുണ്ടെന്ന് എങ്ങിനെയോ എനിക്ക് തോന്നിയിട്ടുണ്ട്. (അതായിരിക്കും പലര്‍ക്കും അത്ഭുതവും) അതൊരു തരം രാഷ്ട്രീയ പാപ്പരത്തം എന്നു വരെ കരുതിയിട്ടുണ്ട് (എന്റെ കുറ്റം). അതുകൊണ്ട് ഇങ്ങിനെയൊരു പോസ്റ്റില്‍ തീര്‍ച്ചയായും വ്യക്തതയുണ്ട്.
ശരിയാണു്. രാഷ്ട്രീയമില്ലാത്തതല്ല, അതു പറഞ്ഞു തർക്കമുണ്ടാക്കാൻ താത്പര്യമില്ലാത്തതായിരുന്നു കാരണം. ആ സമയത്തു് എനിക്കു കൂടുതൽ പ്രയോജനപ്രദമെന്നു തോന്നുന്ന പലതും ചെയ്യാമല്ലോ എന്ന ചിന്ത. ഈ നിലപാടു് വളരെ അപകടകരമാണെന്നു ചന്ത്രക്കാറൻ ചൂണ്ടിക്കാട്ടിയതോടെ എന്റെ രീതിക്കു മാറ്റം വന്നിട്ടുണ്ടു്. ഇഞ്ചി പറഞ്ഞ ആരോപണം അതിനു മുമ്പു് ഏറെക്കുറെ ശരിയാണു്.
ഞാന്‍ പറഞ്ഞത് ഇത്രയധികം എക്സ്പാന്റ് ചെയ്ത് എവിടെയോക്കയോ കൊണ്ട് എത്തിച്ചല്ലോ. വോട്ട് ഫോര്‍ എല്‍ഡിഎഫ് എന്ന് മാത്രം പറയുന്നതിലേയും അതിന്റെ കാരണങ്ങള്‍ നിരത്തുന്നതും എന്റോര്സ് ചെയ്യുന്നതിലും രണ്ടും രണ്ടാണെന്ന് തോന്നി. എല്‍.ഡി.എഫിനു വോട്ട് ചോദിക്കുന്നതോ ഒന്നുമല്ല, അല്ലെങ്കില്‍ വോട്ട് ചെയ്യുന്നതുമോ അല്ല ഞാന്‍ പറഞ്ഞത്. ഇനി ബിജെപിക്ക് വോട്ട് ചോദിച്ചിട്ടാലും അതെങ്ങിനെ ഒരു പ്രശ്ന്മാവും? എല്‍ഡിഎഫ് ഭാവിയില്‍ എന്തു ചെയ്യുമെന്ന് മാത്രമല്ല, ഇത്രയുംനാള്‍ ചെയ്തുകൊണ്ടിരുന്നു എന്നവകാശപ്പെടുന്ന കാര്യങ്ങളുമുണ്ട് ഈ ലിസ്റ്റില്‍. കാര്യങ്ങളെ പറ്റി പഠിച്ച് കൃത്യമായി മാത്രമേ എന്തെങ്കിലും എന്റോര്സ് ചെയ്യുകയുള്ളൂ എന്ന് ഞാന്‍ ധരിച്ചു വെച്ചിരുന്നു. അത് അല്ലായെന്ന് എനിക്ക് ഇതില്‍ മനസ്സിലായി. അത്രയുമേയുള്ളൂ എന്റെ പ്രശ്നം. (യാഹൂവും ഒക്കെ അങ്ങ്നെ തന്നെയാണ് കരുതിയിരുന്നതും. അല്ലായെന്ന് അറിഞ്ഞതു ഇപ്പോഴാണ്)
ഇല്ലാത്ത അർത്ഥം ഉണ്ടാക്കല്ലേ ഇഞ്ചിപ്പെണ്ണേ. യാഹൂ-വെബ്ദുനിയാ പ്രശ്നത്തിൽ എന്താണുണ്ടായതെന്നു് ഞാൻ ബെന്നിയോടോ മറ്റേ പക്ഷത്തുള്ള ആരോടെങ്കിലുമോ നേരിട്ടു ചോദിച്ചിട്ടില്ല. പാചകക്കുറിപ്പിന്റെ കോപ്പിറൈറ്റിനെപ്പറ്റിയുള്ള നിയമവശം വായിച്ചുനോക്കിയിട്ടില്ല. ഞാൻ “രാമായണവും വിമാനവും” പോലെയുള്ള പോസ്റ്റുകൾ ഇടുന്നതിനു മുമ്പു് ധാരാളം റിസർച്ച് ചെയ്യാറുണ്ടു്. അതൊന്നും ചെയ്തിരുന്നില്ല എന്നേ അർത്ഥമുള്ളൂ. കാരണം, അതൊക്കെ ചെയ്യാൻ നിന്നാൽ വളരെ വൈകിപ്പോകും. കിട്ടിയ വിവരങ്ങളിൽ നിന്നു് യാഹൂ ചെയ്തതു തെണ്ടിത്തരമാണെന്നു തോന്നി. അതുകൊണ്ടു് എന്റെ നിലപാടു വ്യക്തമാക്കി. ചിലപ്പോൾ സമയബന്ധിതമായ കാര്യങ്ങളിൽ ഉള്ള വിവരങ്ങൾ വെച്ചു പ്രവർത്തിക്കേണ്ടതായി വരും. അതു തെറ്റിയാൽ പിന്നീടു തിരുത്തേണ്ടതായും. അതാണു് ഞാൻ ഉദ്ദേശിച്ചതു്.
ഇടത്തുപക്ഷത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്റ് ഇലൿഷനു മുമ്പിടേണ്ടതു് ആവശ്യമായിരുന്നു. അതിനാൽ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്നു പറഞ്ഞ, എനിക്കു ബഹുമാനമുള്ള, പലരുടെയും വാദങ്ങൾ ഞാൻ വിശ്വസിച്ചു. യാഹൂ കേസിലും ഇതു തന്നെ സംഭവിച്ചു.
ഇനി ശ്രീഹരിയ്ക്കു ഒരു മറുപടി. എന്റെ ബ്ലോഗിലും വന്ന് നമ്പര്‍ ഇറക്കിയതുകൊണ്ട് കോമണ്‍ ആയിട്ട് ഇടാണ്.
>>സത്യത്തില്‍ പ്രത്യേകിച്ച് വലിയ കാഴ്ചപ്പാടൊന്നും ഇല്ലാത്ത >>വര്ഗത്തിനെയാണല്ലോ വലതുപക്ഷം എന്നു പറയുന്നത് തന്നെ…
ഹഹഹ. ഇന്ത്യയിലെ വലതുപക്ഷം പിന്നെ ഒളിഞ്ഞിരുന്നാണല്ലോ ഇടതുപക്ഷത്തിന്റെ ഇത്രയും നാളും നേരിട്ടോണ്ട് ഇരുന്നത്? അതുകൊണ്ടാണാല്ലോ ഇന്ത്യയില്‍ വോട്ടിങ്ങ് ശതമാനം നോക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ത്രാസില്‍ കുറവും? ഈ വലതുപക്ഷം എന്ന് പറയുന്നത് ഇന്നും ഇന്നലേയും ബ്ലോഗില്‍ മാത്രം കണ്ട് വരുന്ന പ്രതിഭാസമാണല്ലോ. ഹഹഹ.
ബ്ലോഗില്‍ ഒരുപാട് പ്രശ്നങ്ങളില്‍ ഇടപടേണ്ടി വന്നിട്ടും ആരോടും പോസ്റ്റ് ഇടണാമെന്നോ കറുപ്പിക്കണമെന്നോ വെളുപ്പിക്കണമെന്നോ നിലപാട് വ്യക്തമാക്കൂ എന്നൊന്നും ഈ ഞാന്‍ പറഞ്ഞിട്ടില്ല. സഹകരിക്കാത്തവരോട് നിങ്ങള്‍ നിഷ്പക്ഷരാണെന്ന് അഭിനയിക്കുകയാണ് തുറന്ന്പറയൂ നിങ്ങള്‍ അവരുടെ കൂടയല്ലേ, മാന്യത വേണം അന്തസ്സ് വേണമെന്നുള്ള വമ്പന്‍ നമ്പറുകളും എടുത്തിട്ടില്ല (ഇഷ്ടം പോലെ തെറി കേട്ടിട്ടും മിണ്ടാതിരിന്നിട്ടുള്ളൂ). അതുകൊണ്ട് മാന്യത അന്തസ്സ് എന്നൊക്കെ വെച്ച് കാച്ചല്ലേ സാറേ. അതിന്റെ ഒക്കെ അര്‍ത്ഥം കൂടി ഒന്ന് നോക്കണേ വല്ലപ്പോഴും ടൈം കിട്ടുമ്പോള്‍. ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും രണ്ട് സൈഡിലും പോസ്റ്റിടുന്നു എന്നു വെച്ച് ഞാനും കൂടി ഇട്ടാലേ എന്തൊക്കെയോ ഇവിടെ ഉണ്ടാവൂ എന്നൊക്കെക്കെയുള്ളത് അങ്ങ് കയ്യില്‍ വെച്ചേരെ. ഞാനങ്ങ് സഹിച്ച്.
saptavarnangal | 16-Apr-09 at 1:31 am | Permalink
The left is always right!
എന്തായാലും ഇന്ന് പെട്ടിയില്‍ വോട്ടെല്ലാം വീഴുമെല്ലോ! ജനം ഈ വിഷയങ്ങൾ എല്ലാം ഓർത്ത് വോട്ട് രേഖപ്പെടുത്തിയ ഫലം വരുമ്പോൾ കാഴ്ച്ചപാടുള്ള 20 പേരും ജയിക്കുമെന്ന് പ്രതീക്ഷിക്കാം.
സപ്താ,
എന്റെ ഈ പോസ്റ്റു കൊണ്ടു് യു. ഡി. എഫ്-നോ ബി. ജെ. പി. യ്ക്കോ വോട്ടു ചെയ്യുന്ന ഒരാളെങ്കിലും മാറ്റി ഇടതിനു കുത്തുമെന്നു് എനിക്കു വ്യാമോഹമില്ല. ഇതു പോലെ ഒരു പോസ്റ്റെഴുതുന്നതു് ഏറ്റവും കൂടുതൽ ഹിറ്റും ലിങ്കും ബ്ലോഗ് സപ്പോർട്ടും ഉള്ള പാർട്ടിക്കു കുത്താം എന്നു കരുതുന്ന സൈബർ വോട്ടേഴ്സ് ഉണ്ടെന്നു കരുതിയിട്ടുമല്ല.
പിന്നെ എന്തിനാണെന്നറിയണമെങ്കിൽ ഗാന്ധിജിയുടെ നിസ്സഹകരണം തൊട്ടു് ഹർത്താൽ വരെയുള്ള പ്രക്ഷോഭങ്ങൾക്കു പിറകിലെ ചേതോവികാരം അറിയണം. സദ്ദാമിനെ തൂക്കിക്കൊന്നപ്പോൾ കേരളത്തിൽ ഹർത്താൽ നടത്തിയവരെപ്പറ്റി “ഇവന്മാർ ഇവിടെ ഒലത്തിയാൽ അവിടെ ബുഷിനു രണ്ടു #$%# ആണു്” എന്നു പരിഹസിച്ചവരുടെ വാക്കിലെ വാക്കിനും വെളിയിലുള്ള അശ്ലീലം എന്താണെന്നു മനസ്സിലാക്കണം.
ഇതേ വികാരം തന്നെയാണു മുകളിൽ സൂചിപ്പിച്ച സന്ദർഭങ്ങളിൽ പ്രതികരിക്കാൻ പ്രേരിപ്പിച്ചതു്. അല്ലാതെ ആരും ഭീഷണിപ്പെടുത്തി എഴുതിച്ചതല്ല. ഇപ്പോളും അതു തന്നെ.
പിന്നെ, തിരഞ്ഞെടുപ്പിൽ ഇടത്തുപക്ഷത്തിനു വിജയമുണ്ടായാൽ “എന്റമ്മേ, ഉമേഷണ്ണന്റെ ശ്ലോകത്തിന്റെ ഒരു പവറേ… ഇവന്റെ വിചാരം ഇവനാണു് എൽ. ഡി. എഫ്.-നെ ജയിപ്പിച്ചതെന്നു്…” എന്നു പറഞ്ഞു കളിയാക്കാം. തോറ്റാൽ “ദാ ഇങ്ങേരു പോസ്റ്റിട്ടപ്പഴേ കരുതിയതാ എൽ. ഡി. എഫ്. എട്ടു നിലയിൽ പൊട്ടുമെന്നു്…” എന്നു പറഞ്ഞു് അവഹേളിക്കാം. അല്ലാ, അതാണല്ലോ ഒരു സ്റ്റൈൽ. മേമ്പൊടിക്കു് സത്യൻ അന്തിക്കാടിന്റെ സിനിമയിലെ ശങ്കരാടിയുടെ ഡയലോഗൊക്കെ എടുത്തു പ്രയോഗിക്കാം.
പറഞ്ഞു വന്നതു്, എന്റെ വാക്കുകൊണ്ടു് എന്റെ അമ്മയുടെ വോട്ടു പോലും മാറ്റി ഇടത്തുമുന്നണിക്കു വാങ്ങിക്കൊടുക്കാൻ എനിക്കു കഴിയില്ല. ഈയെഴുതിയതൊക്കെ വായിച്ചു പ്രബുദ്ധരായി എല്ലാ സീറ്റിലും ഇടത്തുമുന്നണിക്കു് 100% ആളുകളും വോട്ടു ചെയ്യുമെന്നു വിശ്വാസവുമില്ല. തിരഞ്ഞെടുപ്പിൽ എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇവിടെയൊക്കെ കാണുകയും ചെയ്യും.
ഈ പോസ്റ്റിന്റെ ഫലങ്ങളെപ്പറ്റി വ്യക്തമായ ധാരണയായല്ലോ. ഇനി നമുക്കു വിളക്കു കത്തിച്ചു വെച്ചു ഭഗവദ്ഗീത വായിക്കാം: കർമണ്യേവാധികാരസ്തേ…
ശ്രീഹരി::Sreehari | 16-Apr-09 at 1:40 am | Permalink
ഇഞ്ചീ,
ഞാനെതിര്‍ക്കുന്നത് ഹേറ്റ് ഗ്രൂപ്പുകളെ മാത്രമാണ്. യൂ ഡി എഫിന്റെ നയങ്ങള്‍ വ്യക്തമാക്കിയിട്ടോ, തങ്ങള്‍ എങ്ങിനെ വര്‍ഗീയപ്രീണനം നടത്താതിരിക്കുന്നുവെന്നോ ഇഞ്ചിയോ മറ്റാരെങ്കിലുമോ പോസ്റ്റിട്ടാല്‍ യാതൊരു വിരോധവുമില്ല… അതില്‍ വസ്തുതാപരമായ പിശകുകള്‍ ഉണ്ടെങ്കില്‍ മാത്രമേ എതിര്‍ക്കേണ്ടതുള്ളൂ…
ഹേറ്റ് ഗ്രൂപ്പുകള്‍ യൂ ഡി എഫിനു നേരെയാണെങ്കിലും എന്റെ നിലപാട് ഇതാണ്. ( വര്‍ഗീയ കക്ഷികളുടെ കാര്യം വേറെ.. അവര്‍ എല്ലാത്തരത്തിലും എതിര്‍ക്കപ്പെടേണ്ടവര്‍ ആണ്)
ശ്രീഹരി::Sreehari | 16-Apr-09 at 2:46 am | Permalink
എന്റെ നിലപാട് ഇവിടെ വ്യക്തമാക്കിയിരിക്കുന്നു
Aravind | 16-Apr-09 at 5:46 am | Permalink
അരവിന്ദൻ “ഉമേഷ്ജിയും? ഖേദം തോന്നുന്നു” എന്നെഴുതിയതു് ഞാൻ ഇടത്തുപക്ഷത്തെ അനുകൂലിച്ചതിനാണെന്നു ഞാൻ വിശ്വസിക്കുന്നു, ഇങ്ങനെയൊരു പോസ്റ്റിട്ടതിനല്ല എന്നും. അല്ലേ അരവിന്ദാ?
അതെ ഉമേഷ്ജി.100%.
ഉമേഷ്ജിയും ദേവേട്ടനും മറ്റു ചിലരും ഒക്കെ വലതു പക്ഷ ചായ്വുള്ള “ലിബേര്ട്ടേറിയന്സ്” ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്! എന്റെ ഒരു കാര്യം!
ഇനി അങ്കത്തട്ടില്‍ കാണാം ഗുരുക്കളേ! 🙂
suraj | 16-Apr-09 at 5:46 am | Permalink
മുട്ടന്‍ ഓഫ്. ഓഫിനു ഉമേഷണ്ണനോട് മാഫീ..
@ ഇഞ്ചിപ്പെണ്ണ്
“എന്തായാലും എല്ലാം പഠിച്ച് ബാലന്‍സ് ചെയ്തേ എല്ലാ പോസ്റ്റുകളും ഇടുകയുള്ളൂ എന്ന് സ്ഥിരം പറയാറുള്ളത് ഈ പോസ്റ്റോടെ പൊളിഞ്ഞു.”
“…കാര്യങ്ങളെ പറ്റി പഠിച്ച് കൃത്യമായി മാത്രമേ എന്തെങ്കിലും എന്റോര്സ് ചെയ്യുകയുള്ളൂ എന്ന് ഞാന്‍ ധരിച്ചു വെച്ചിരുന്നു. അത് അല്ലായെന്ന് എനിക്ക് ഇതില്‍ മനസ്സിലായി. അത്രയുമേയുള്ളൂ എന്റെ പ്രശ്നം. (യാഹൂവും ഒക്കെ അങ്ങ്നെ തന്നെയാണ് കരുതിയിരുന്നതും. അല്ലായെന്ന് അറിഞ്ഞതു ഇപ്പോഴാണ്)”
മിന്നാമിനുങ്ങു സജിയുടെ മോഷണകാര്യങ്ങളൊക്കെ പഠിച്ച് കൃത്യമായി മാത്രമാണല്ലോ പണ്ട് നമ്മള് പണ്ട് എല്ലാം ‘എന്റോര്സ്’ ചെയ്തിരുന്നത്. ആ ‘എന്റോര്സ്മെന്റ്’ കണ്ട് പ്യാടിച്ചപ്പോഴാണല്ലോ കേരള്സുകാരന് മാന്താന്‍ വന്നതും പിന്നെ അതിനു പിന്നില്‍ ബ്ലോഗുലകം അണിനിരന്നതും :))
ഇഞ്ചിക്കോര്ക്കാന് ഒരു പഴയ ഇഞ്ചിക്കഷ്ണം ദാ ഇബ്ടെണ്ട് (കൊണ്ടെക്സ്ച്വലല്ലെന്ന് തോന്നിയാ എന്റെ കുറ്റമല്ലേ;) ചില ഭാഗങ്ങള്‍ ഇഞ്ചിക്കോര്ത്തോര്ത്ത് ചിരിക്കാന്‍ ബോള്‍ഡാക്കി ഇടുന്നു:
“യാഹൂ പൊലെ ഒരു വമ്പനെ നേരിടാനും (കോക്കോ കോളാ പ്രശ്നത്തിനു ബ്ലോഗില്‍ തുല്യം) ആ രാഷ്ട്രീയ ബോധത്തെ പുച്ഛിക്കുവാനും ആ പ്രതിഷേധം വെറുതേ ഒരു ഗോസിപ്പിങ്ങ് ആണെന്ന് വരുത്തിത്തീര്‍ക്കുവാനും പലപ്പോഴും പ്രതീകാത്മകതയെ അല്ലെങ്കില്‍ രാഷ്ട്രീയ ബോധത്തെ മറ്റു പല സംവാദങ്ങളിലും സ്ഥലങ്ങളിലും ആവശ്യപ്പെട്ടവര്‍ തന്നെ പുച്ഛിച്ചിട്ടുണ്ട്…
പറഞ്ഞ് വരുന്നത് ഇത്രയേ ഉള്ളൂ. അവരവര്‍ക്ക് പൊള്ളുന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിക്കണമെന്നും അല്ലാത്തപ്പോള്‍ വേണ്ട എന്നുമൊക്കെ തോന്നുന്നത് മനുഷ്യസഹജം…
…എല്ലാവരും ഇന്ന കാര്യത്തില്‍ പ്രതിഷേധിക്കണമെന്നോ അല്ലെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയബോധമില്ലായെന്നോ എന്നൊക്കെ പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ എനിക്കിഷ്ടപ്പെടാത്ത നിയമം കൈയ്യിലെടുക്കുവാന്‍ ശ്രമിക്കാത്ത തികച്ചും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ കളിയാക്കുവാനോ അല്ലെങ്കില്‍ അതിലോട്ട് ഒരു കല്ലെടുത്തെറിയാനോ ഞാന്‍ ഒരിക്കലും ശ്രമിക്കാറില്ല. ”
ജനാധിപത്യപരമായി സ്വന്തം ബ്ലോഗില്‍ ഉമേഷണ്ണന്‍ സ്വന്തം ഇഷ്ടത്തിനിട്ട പോസ്റ്റുമ്മേ കല്ലെറിയൊല്ലേ ഇഞ്ചിയേ. മൂപ്പരത് ആരടേം നെഞ്ചത്തോ കമന്റു പെട്ടീലോ ഒന്നും കൊണ്ടുപോയി ഒട്ടിച്ചില്ലല്ലോ. പോസ്റ്ററുപതിപ്പിച്ച “ബുജ്ജി”കളുടെ ലിസ്റ്റും കൊണ്ട് ഓടിനടന്ന് “ദാ കണ്ടോടാ ഞങ്ങട ഐക്യം” എന്ന് എതിരഭിപ്രായമുള്ളോരടെ പോസ്റ്റുകളില്‍ പറഞ്ഞുമില്ല.
അവരവര്‍ക്ക് പൊള്ളുന്ന (താല്പര്യമുള്ള) പ്രശ്നങ്ങളില്‍ പ്രതിഷേധിക്കണമെന്നും (കാമ്പെയിന് ചെയ്യണമെന്നും) അല്ലാത്തപ്പോള്‍ വേണ്ട എന്നുമൊക്കെ തോന്നുന്നത് മനുഷ്യസഹജമല്ലേ ഇഞ്ച്യേച്ച്യേ. ഷമിച്ചളയ്. ഏപ്രില്‍ 16 കയിഞ്ഞാ ഗുരൂലം പൂട്ട്വൊന്നൂല്ല. ‘എല്ലാം പഠിച്ച് ബാലന്‍സ് ചെയ്ത്’ ഇനീം പോസ്റ്റുകള്‍ ഗുരുകുലത്തിലു വന്നോളും.
സിമി | 16-Apr-09 at 5:57 am | Permalink
ഉമേഷ്ജീ, എന്തോ, രാജ്യരക്ഷ, വിദേശനയം, ആണവനയം എന്നിവ ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊടുത്താല്‍ കുട്ടിച്ചോറാക്കിത്തരും എന്ന് ഒരു തോന്നല്‍. ഇപ്പൊഴത്തെ ഇസ്രയേല്‍ ആയുധ ഇടപാടുകളെ എതിര്‍ക്കുന്നതും (ഇസ്രയേല്‍ ആയതുകൊണ്ട് എതിര്‍ക്കുന്നു എന്നതും അഴിമതിയുടെ പേരില്‍ എതിര്‍ക്കുന്നു എന്നതും രണ്ടാണ് – ഇസ്രയേലുമായി ഒരു കരാറും ഒപ്പിടില്ല എന്നാണല്ലോ കാരാട്ടിന്റെ ലൈന്‍) അമേരിക്കയുമായുള്ള ആയുധ ഇടപാടുകളെ എതിര്‍ക്കുന്നതും രാജ്യരക്ഷയുടെ കാര്യത്തില്‍ പോലും കക്ഷിരാഷ്ട്രീയം കലര്‍ത്തലാണ്.
കമ്പോള വ്യവസ്ഥിതി എനിക്ക് ഇത്രയും നാള് ശമ്പളം തന്നു. പബ്ലിക്ക് ലിസ്റ്റഡ് സ്വകാര്യ കമ്പനികളില്‍ (പലപ്പോഴും സ്റ്റോക്ക് ഓപ്ഷന്‍സ് കൈപ്പറ്റിത്തന്നെ) ജോലിചെയ്ത്, മെരിറ്റോക്രസിയിലൂടെ ശമ്പളവും പദവിയും കൂടിയ അനുഭവം ഉണ്ട്, അതിനെ കണ്ണുമടച്ച് എതിര്‍ക്കാനും, കമ്പോളം മോശം എന്നും വിശ്വസിക്കാനാവുന്നില്ല.
ശക്തമായ നിലപാടുകളെടുക്കാന്‍ ഇടതുപക്ഷം ഒരു മതമല്ല, പല വകുപ്പുകളും (ഉദാ: പൊതുവിതരണ വകുപ്പ്) ഇടതുപക്ഷത്തിന്റെ കയ്യില്‍ കൊടുത്താല്‍ കൂടുതല്‍ നനാവും എന്നും തോന്നുന്നുണ്ട്. ഇടതുപക്ഷം ശരി എന്ന ശക്തമായ നിലപാട് എടുത്താല്‍ കണ്ണുമടച്ച് വിശ്വസിക്കലാവും എന്ന് ഒരു തോന്നലും ഉണ്ട്.
രാജ് | 16-Apr-09 at 6:07 am | Permalink
[പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും അധികാരത്തിലെത്തിയാൽ അതിനനുകൂലമായാണോ എതിർത്താണോ പ്രവർത്തിക്കുന്നതു് എന്നതും നോക്കിയിട്ടു വേണം. അല്ലാതെ രാജ് നീട്ടിയത്ത് സ്റ്റൈലിൽ ലോൿസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ചെയ്യാനുദ്ദേശിക്കുന്നതിനെ ഒരു സംസ്ഥാനത്തെ വികസനത്തിന്റെ സ്റ്റാറ്റിസ്റ്റിക്സിനോടു താരതമ്യം ചെയ്തു് ആവരുതു്.]
ചെയ്യാൻ ഉദ്ദേശിക്കുന്നത് വിശ്വസിക്കണമെങ്കിൽ ചെയ്തതിനെ കുറിച്ചു വിശ്വാസ്യത വരേണമല്ലോ. മണത്തുനോക്കാതെ അച്ചാറിടാനുള്ള കണ്ണിമാങ്ങ പോലും വാങ്ങാത്ത മനുഷ്യരുണ്ട് എന്നിട്ടാണ് രാഷ്ട്രീയപാർട്ടി. ജയിപ്പിച്ച് വിട്ടിട്ട് പ്രകടനപത്രികയിൽ നിന്ന് എതിരു ചെയ്താൽ തിരിച്ചിറക്കാൻ എന്തു ചെയ്യാൻ പറ്റുമാവോ ഇന്ത്യൻ ജനാധിപത്യത്തിൽ? അതുപോട്ടെ ഉമേഷ് എന്തു ചെയ്യും, ഈ പോസ്റ്റിനു ഒരു ബദൽ പോസ്റ്റെങ്കിലും? അതോ അപ്പോഴും ബഹുമാനമുള്ള ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേൾക്കുന്നതു വരെ കാത്തിരിക്കുമോ?
ദേശീയ തിരഞ്ഞെടുപ്പു നേരിടുന്ന ഒരു പാർട്ടി കഴിഞ്ഞ മുപ്പതു വർഷം ഭരിച്ച സംസ്ഥാനത്തിലെ സ്ഥിതിവിശേഷങ്ങൾ ഒരു ദേശം ഒട്ടാകെ ഭരിക്കാൻ അവർ പ്രാപ്തരാണോ എന്നുള്ളതിന്റെ സൂചകമാണ് ഏറ്റവും ചുരുങ്ങിയ ചില മാനദണ്ഡങ്ങളിലെങ്കിലും. ഇതിനേക്കാൾ സൂപ്പർ വാഗ്ദാനങ്ങളുമായി ഉമേഷ് ബഹുമാനിക്കുന്ന ആരെങ്കിലും വന്നാൽ ഉമേഷ് അതും പോസ്റ്റാക്കുമോ? അത്രയ്ക്ക് ആശയദാരിദ്ര്യമുണ്ടോ?
സിമി, സ്റ്റോക്ക് ഒപ്ഷനെപ്പറ്റി ഒന്നും മിണ്ടരുത്!
തെരഞ്ഞെടുപ്പ് 2009 | 16-Apr-09 at 6:34 am | Permalink
53 കൊല്ലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്സിന്റെ ഭരണനഎട്ടങ്ങളെ പറ്റി എന്താണാവോ ഒന്നും മിണ്ടാത്തൂ.
ബംഗാളിലെ ഭരണത്തോട് ഉപമിക്കുന്നവര്ക്കായി
http://ele2009.blogspot.com/
Moorthy | 16-Apr-09 at 6:45 am | Permalink
ഇടത് പക്ഷം അധികാരത്തില്‍ കയറുന്നതിനു മുന്‍പ് ചെയ്യും എന്ന് പറഞ്ഞിരുന്നതും അധികാരത്തില്‍ വന്നപ്പോള്‍ ചെയ്തതും ‘ ആന്റി ഇങ്കുംബന്സി അവധിയിലാണ് ‘ എന്ന പോസ്റ്റില്‍ ഉണ്ട്.
കോണ്‍ഗ്രസ് 2004ല്‍ അധികാരത്തില്‍ വരുന്നതിനു മുന്‍പ് പറഞ്ഞിരുന്നതും, വന്നപ്പോള്‍ ചെയ്തതും തമ്മിലൊരു താരതമ്യം ‘ കോണ്‍ഗ്രസിന്റെ 2004 ഇലക്ഷന് വാഗ്ദാനങ്ങള്‍ – വാക്കും പ്രവര്‍ത്തിയും ‘ എന്ന പോസ്റ്റിലും ഉണ്ട്.
പ്രകടന പത്രികകളുടെ താരതമ്യം. ഭരിക്കാന്‍ ആരാണ് പ്രാപ്തര്‍ എന്ന് വിലയിരുത്താന്‍ ഇതും ഉപകാരപ്പെടും എന്ന് കരുതട്ടെ.
സിമി | 16-Apr-09 at 7:21 am | Permalink
മൂര്‍ത്തിച്ചേട്ടാ, സംസ്ഥാനം ഭരിക്കുന്നതും രാജ്യം ഭരിക്കുന്നതും രണ്ടും രണ്ടാണ്. രാജ്യരക്ഷ, ഊര്‍ജ്ജസുരക്ഷ, വിദേശനയം, തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷത്തെ തൊടീക്കരുത് എന്നാണ് എന്റെ പക്ഷം. ആണവ കരാറിന്റെ കാര്യത്തില്‍ പലവെട്ടം ഇതു പറഞ്ഞതാണ്. ഇപ്പോള്‍ ഇസ്രയേലുമായി ഒരു ഉടമ്പടിയും ഉണ്ടാക്കരുത് എന്നു കേള്‍ക്കുമ്പൊഴും “ദൈവമേ, ഇവര്‍ ഭരണത്തില്‍ വന്നാല്‍ എന്താവും“ എന്ന് ചിന്തിച്ചുപോവുന്നു.
ഓ.ടോ. സ്വജനപക്ഷപാതം, അഴിമതി അവസാനിപ്പിച്ചു എന്നൊക്കെ നേരത്തേ ലിങ്ക് തന്ന സൈറ്റില്‍ വായിക്കുമ്പൊ ബിനീഷ് കൊടിയെരിയെയും ശ്രീമതിയുടെ മകനെയുമൊക്കെ എന്തോ, വെറുതേ ഓര്‍മ്മവരുന്നു 🙂
Moorthy | 16-Apr-09 at 7:37 am | Permalink
സിമിക്ക് പക്ഷം ഉണ്ടാകുന്നതില്‍ ആര്‍ക്കും വിരോധം ഉണ്ടാകേണ്ട കാര്യമില്ല. പ്രകടനപത്രികകളുടെ താരതമ്യം തന്നത് അങ്ങിനെയാണ് വേണ്ടത് എന്നുള്ള കമന്റിനു മറുപടിയായി. അതിവിടെ നേരത്തെ ഉണ്ടായിരുന്നു എന്ന് ഒന്ന് അറിയിച്ചെന്ന് മാത്രം.
തെരഞ്ഞെടുത്ത ചിലകാര്യങ്ങള്‍ മാത്രം ഓര്‍മ്മ വരാതിരുന്നാല്‍ മതി സിമി. നമുക്ക് എല്ലാ കാര്യങ്ങളിലും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
കേന്ദ്രം ഭരിക്കാന്‍ ചില വിശേഷാല്‍ കഴിവുകള്‍ വേണമെന്നുണ്ടെങ്കില്‍ അത് അറിയുവാന്‍, ഇടതുപക്ഷം പിന്തുണനല്‍കിയിരുന്ന സമയത്ത് അവരുടെ എതിര്‍പ്പിനാല്‍ നടപ്പിലാക്കാന്‍ കഴിയാതെ പോയ ജനവിരുദ്ധ നടപടികള്‍ പിന്തുണ പിന്‍വലിച്ച ഉടനെ കൊണ്ടുവന്ന യു.പി.എ രീതി നോക്കിയാല്‍ മതിയാവും.
‘ അവര്‍ രാജ്യം സമ്പന്നര്‍ക്ക് കൈമാറി ‘ എന്ന പോസ്റ്റിന്റെയും ‘ പതിനഞ്ചില്‍ ചെയ്യേണ്ടത് ‘ എന്ന പോസ്റ്റിന്റെയും ലിങ്ക് ഇടുന്നു. നോക്കാം.
Anoop | 16-Apr-09 at 8:01 am | Permalink
ബൂലോകത്ത് വളരെയേറെ പ്രതീക്ഷകളോഠെ വായിക്കുന്ന പോസ്റ്റുകളില്‍ ഒന്ന് ഉമേഷ്ജിയുടെതായിരിന്നു. തലക്കെട്ട് കണ്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. വായിച്ചപ്പോള്‍ തോന്നിയത് ഇത്രമാത്രം…കഷ്ടം….
കണ്ണൂസ് | 16-Apr-09 at 8:10 am | Permalink
ഇന്ത്യ പോലൊരു രാജ്യത്തില്‍ ഏരിയ കൂടുതലുള്ള സംസ്ഥാനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ അളവുകോല്‍, രാജ് നല്കിയ രീതിയിലുള്ള ഇന്‍ഡക്സുകള്‍ ആവരുത്. 50% കാടുള്ള ഒരു സംസ്ഥാനത്തില്‍ റോഡിനടുത്തുള്ള വീടുകളുടെ ശതമാനക്കണക്ക് നോക്കിയിട്ടെന്താ കാര്യം?
ബംഗാളിന്റെ വികസനത്തെ അത്ര തന്നെ വലിയ സംസ്ഥാനങ്ങളായ യു.പി, എം.പി, ബീഹാര്‍, രാജസ്ഥാന്, മഹാരാഷ്ട്ര, തമിള്‍നാട് എന്നിവയൊക്കെയുമായി വേണം താരതമ്യപ്പെടുത്താന്‍. രാജ് തന്ന വെബ്സൈറ്റ് ചെക്ക് ചെയ്തില്ല, എങ്കിലും ഇവയില്‍ മഹാരാഷ്ട്രയൊഴിച്ച് വേറൊരു സംസ്ഥാനവും ബംഗാളിനു മുന്നില്‍ കാണില്ല എന്നാണ് എനിക്ക് തോന്നുന്നത്. ശതമാനക്കണക്ക് കുത്തനെ കൂട്ടാന്‍ മഹാരാഷ്ട്രയില്‍ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നീ വലിയ നഗരങ്ങളുന്ടെന്ന് കൂടി ഓര്‍ക്കുക.
രാജ് | 16-Apr-09 at 8:35 am | Permalink
തമിഴ്നാടിന്റെ ഡാറ്റ നോക്കൂ കണ്ണൂസേ. ബംഗാളിനെപ്പോലെ വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന ആന്ധ്രയുടെ കണക്കുകൾ നോക്കൂ. സ്ത്രീകളുടെ ലിറ്ററസി റേറ്റിലും മറ്റും വളരെപിന്നിലാണെങ്കിലും രാജസ്ഥാൻ പോലും ബംഗാളിനേക്കാൾ നല്ല ഇൻഫ്രാസ്ട്രക്ചർ പണിയിച്ചിട്ടുണ്ട്.
50% കാടുണ്ടെന്നല്ലേയുള്ളൂ, ഉള്ള വീടുകളൊക്കെ കാട്ടിലാവണമെന്നു മാവോ പോലും പറയില്ലല്ലോ.
കണ്ണൂസ് | 16-Apr-09 at 8:50 am | Permalink
മാവോ പറഞ്ഞാലും ഇല്ലെങ്കിലും കാട്ടിലും പരിസരത്തുമുള്ളവര്ക്കൊക്കെ വീട് വെച്ച് ജീവിക്കണമല്ലോ. അതു പോലെ തന്നെ ബംഗാളിന്റെ സോഷ്യല്‍ ഇന്‍ഡക്സ് പുറകോട്ടാക്കുന്നതില് വലിയൊരു പങ്ക് ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിനുന്ട്.
30 കൊല്ലമില്ലെങ്കിലും പത്തിരുപത് കൊല്ലം കേരളം ഭരിച്ച പാര്‍ട്ടിക്ക്, ഇവിടത്തെ ഇന്‍ഡക്സിന്റെ ചെറിയ ഒരു ക്രെഡിറ്റ് എങ്കിലും കിട്ടുമോ?
സിമി | 16-Apr-09 at 9:01 am | Permalink
ബന്ദ് / ഹര്‍ത്താല്‍ ഒരു പോപ്പുലര്‍ വിനോദമാക്കിയതിന്റെ ക്രെഡിറ്റ് കിട്ടും കണ്ണൂസേ 🙂
വെറുതേ പറഞ്ഞതാ. ഒരുപാട് നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട് (സാക്ഷരത മിഷന്, ജനകീയാസൂത്രണം, …), എന്നാലും രാജ്യം ഭരിക്കാനുള്ള പക്വത ആയിട്ടില്ല. (വിദേശനയം, ഊര്‍ജ്ജസുരക്ഷ, ദേശസുരക്ഷ, സാമ്പത്തികനയം, …).ആവുമ്പൊ പറയാം.
nalanz | 16-Apr-09 at 9:24 am | Permalink
അപാര പക്വത തന്നെ മന്മോഹനാദികള്ക്ക് …ജനാധിപത്യമെന്നു കേട്ടാലെ പുള്ളിക്ക് അലര്‍ജിയാ.. ഇലക്ഷനെന്നു കേട്ടാലോ !! അതൊക്കെ എന്തൊരു അധികപറ്റെന്നാ മട്ട്…കുറുക്കു വഴിയാ മൂപ്പര്‍ക്ക് പ്രീയം… ഫ്യൂഡല്‍ ഹാംഗോവറു അത്രം വേഗം ഉപേക്ഷിക്കാനൊക്കുമോ ? ‘പണ്ടാരം പിടിച്ച ജനാധിപത്യമെന്നു’ കൂടെക്കൂടെ പിറുപിറുക്കും, ഇലക്ഷനു നില്‍ക്കുകയും വേണം, ജയിക്കുകയും വേണം, പണ്ടാരം…എന്തൊരനീതി…
ആണവക്കരാറൊക്കെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം പൊലും, ആരും കാണാതെ പാര്‍ലമെന്റിനു പിറകു വശത്തൂടെ എല്ലാമങ്ങു നടത്തിക്കളയാമെന്നു വിചാരിച്ചിരുന്നപ്പോഴാ പണ്ടാരം ഇടതന്മാര് കുത്തിനു പിടിച്ചു നിര്‍ത്തിയത്. പോക്കണം നോക്കണേ ‘പണ്ടാരം പിടിച്ച ജനാധിപത്യം’!!! ഈ സാധനം ആരാണാവോ കണ്ടുപിടിച്ചത്….പണ്ടൊക്കെ ഞങ്ങളുടെ ഫ്യൂഡല്‍ കാലത്ത് ഒരുത്തനും ചോദിക്കില്ലായിരുന്നു, ഹെന്തൊരു നല്ല കാലമായിരുന്നു അതൊക്കെ, എല്ലാല്‍ പോയില്ലേ!! ഇപ്പൊ സൂട്ട് കേസുകണക്കി പണം ഇറക്കി വേണം ഭൂരിപക്ഷം നില നിര്‍ത്തേണ്ടത് .. ഈ നാടു പോയ പോക്കു നോക്കണേ..’പണ്ടാരം പിടിച്ച ജനാധിപത്യം’ !!!!!!
ഇബ്രു | 16-Apr-09 at 9:33 am | Permalink
നളൻസേ,
ഈ അസുഖകരമായ ഫ്യൂഡൽ മനോഗതിയുള്ളത് കൊണ്ടാവും,അദ്ദേഹംഇവിടെ ഇതുപോലെ പറഞ്ഞത്.
കണ്ണൂസ് | 16-Apr-09 at 10:07 am | Permalink
സിമി, ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കഴിഞ്ഞാല്‍ സിമി ഇനിയും കുറച്ചു കൂടി ഇടതു പക്ഷത്തോട് അടുക്കും.
ഉദാഹരണത്തിന് കമ്പോള വ്യ്വസ്ഥിതിയെ തള്ളിപ്പറയാന്‍ തോന്നുന്നില്ല എന്ന് സിമി പറഞ്ഞു. തള്ളിപ്പറയാന്‍ ആരും ആവശ്യപ്പെട്ടില്ലല്ലോ. കമ്പോള ഭരണം അവസാനിപ്പിക്കാന്‍ എന്നല്ലേ പറഞ്ഞത്? ഇത്ര വലിയ റിസഷന് ട്രിഗര്‍ ചെയ്ത മാനിപുലേഷന് എങ്ങിനെ ഉന്ടായി എന്ന് ഇപ്പോള്‍ നമുക്കൊക്കെ അറിയാമല്ലോ. അപ്പോള്‍ കമ്പോളത്തിന് ഒരു മൂക്കു കയര്‍ വേണമെന്നത് ന്യായമായ ഒരു കാര്യമല്ലേ?
അതു പോലെ തന്നെ സ്റ്റോക്കിന്റേയും കാര്യം. ഇടതു പക്ഷം അധികാരത്തില്‍ വന്നാല്‍ സ്റ്റോക് എക്സ്ചേഞ്ച് അടച്ചു പൂട്ടും എന്നാരെങ്കിലും കരുതുന്നുന്ടോ? മാര്‍ക്കറ്റില്‍ അവിഹിതമായ ഉപചാപങ്ങള്‍ നടത്തി, കൃത്രിമ ബൂം സൃഷ്ടിച്ച് പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാന്‍ വിടില്ല എന്നേ അതിന് അര്‍ത്ഥമുള്ളൂ.
കഷ്ടം തന്നെ | 16-Apr-09 at 10:15 am | Permalink
ഉമേഷിന്റെ ബ്ലോഗില്‍ ഇത് പ്രതീക്ഷിച്ചില്ല. ഗുരുകുലം എന്ന പേരിന്റെ അന്തസത്ത കളഞ്ഞുകുളിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി മറ്റ് പല ബ്ലോഗുകളിലും കണ്ട ഒരു പോസ്റ്റാണിത്. ഇത് പൊളിറ്റ് ബ്യൂറോ വഴി വിതരണം ചെയ്തതാണോ എല്ലാവര്ക്കും? ഇന്റര്‍നെറ്റ് വഴിയുള്ള പ്രചാരണത്തിന് പാര്‍ട്ടി ആക്കം കൂടുതല്‍ കൊടുത്തിട്ടുണ്ടെന്ന് അറിയാം. കഴിഞ്ഞ ആഴ്ച്ചകളില്‍ കൂണ് പോലെ മുളച്ച് വന്ന 100 കണക്കിന് ചുവന്ന ബ്ലോഗുകള്‍ അതിന്റെ തെളിവാണല്ലോ ? പക്ഷെ അക്കൂട്ടത്തില്‍ ഉമേഷും. മോശമായിപ്പോയി. ഉമേഷിന് രാഷ്ടീയ നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല എന്നും അത് എഴുതാന്‍ പാടില്ല എന്നും പറയുന്നില്ല. പക്ഷെ അത് മറ്റ് പലരുടേയും ബ്ലോഗില്‍ വന്ന അതേ സാധനം ആയപ്പോള്‍, ഇതിനൊരു പാര്‍ട്ടി ഓഫീസീന്ന് വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച നോട്ടീസിന്റെ പാപ്പരത്ത്വം വന്നുപോയി. അതുകൊണ്ട് കൂടിയാണ് ഗുരുകുലം എന്ന ഈ ബ്ലോഗിന്റെ അന്തസത്ത കളഞ്ഞു എന്ന് പറഞ്ഞത്. സ്വന്തമായി ഒന്ന് എഴുതി ഇട്ടൂടായിരുന്നോ ?
അക്ഷരങ്ങളുടെ ഈ ലോകത്ത് ആവശ്യത്തിലധികം അഴുക്ക് ഇപ്പോള്‍ത്തന്നെയുണ്ട്. അതിലേക്ക് കൂടുതല്‍ അഴുക്ക് നിറയ്ക്കാന്‍ കടന്നുവന്നിരിക്കുന്ന രാഷ്ടീയക്കാര്‍ക്ക് ഓശാന പാടുന്നവരുടെ കൂട്ടത്തില്‍ ഇപ്പോള്‍ ഉമേഷും.
ഞാനൊരു കക്ഷീയുടേയും ആളല്ല. യു.ഡി.എഫ് നോ ബി.ജെ.പി.ക്കോ വോട്ട് ചെയ്യാന്‍ ഉമേഷ് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇതുതന്നെ പറയുമായിരുന്നു.
ഈ പറഞ്ഞതിനൊക്കെയും മറുപടി കൊടുക്കാന്‍ ഉമേഷിനും ഉമേഷിനെ അനുകൂലിച്ച് കൈയ്യടിച്ചുകൊണ്ടിരിക്കുന്നവര്ക്കും മുട്ടുന്യായങ്ങള്‍ ഇനിയും നിരത്താനുണ്ടാകും. അതാണീ പാര്‍ട്ടിയുടെ ഒരു കഴിവ്. സ്കൂള്‍ കാലഘട്ടത്തില്‍ത്തന്നെ സ്റ്റഡി ക്ലാസ്സെന്നും മറ്റും പറഞ്ഞ് ഒന്നുരണ്ട് ചുവന്ന പുസ്തകമൊക്കെ തലയിലേക്ക് കേറ്റിക്കൊടുക്കും. പിന്നെ തലച്ചോറിന്റെ ആ ഭാഗത്തിനൊരു ഗുണവുമില്ല. വളര്‍ന്ന് വലുതായി എത്ര വലിയ ശാസ്ത്രജ്ഞനായാലും, ഉദ്യോഗസ്ഥനായാലും ആ ഭാഗം കൊണ്ട് ചിന്തിക്കുന്നത് നാലാം ക്ലാസ്സ് വരെ പോലും പഠിച്ചിട്ടില്ലാത്ത പാര്‍ട്ടി ആചാര്യന്മാര് പറയുന്ന അതേ ലൈനിലായിരിക്കും. ഇന്ത്യയില്‍ അല്ലെങ്കില്‍ ലോകത്തുതന്നെ മറ്റേതെങ്കിലും ഒരു പാര്‍ട്ടിക്ക് ഇങ്ങനൊരു ബ്രയിന്‍ വാഷിങ്ങ് വിദ്യ ഉണ്ടോ എന്ന് അറിയില്ല.
അപ്പോ ശരി 20 ല്‍ 20 ഉം കിട്ടുമാറാകട്ടെ. എല്ലാവരും കൂടെ ഇത്രയൊക്കെ, അക്ഷരങ്ങളുടെ ഈ ലോകം കൂടെ രാഷ്ടീയക്കോമരങ്ങള്ക്ക് വേണ്ടി മലീമസമാക്കിയതല്ലേ ?
സിമി | 16-Apr-09 at 10:30 am | Permalink
കണ്ണൂസേ,
കമ്പോളവ്യവസ്ഥയെ തള്ളിപ്പറയാനല്ലേ ഈ ലേഖനം? ഇതും പി.എ.ജി. ബുള്ളറ്റിന് തന്നെ.
രാജ് | 16-Apr-09 at 10:56 am | Permalink
30 കൊല്ലമില്ലെങ്കിലും പത്തിരുപത് കൊല്ലം കേരളം ഭരിച്ച പാര്‍ട്ടിക്ക്, ഇവിടത്തെ ഇന്‍ഡക്സിന്റെ ചെറിയ ഒരു ക്രെഡിറ്റ് എങ്കിലും കിട്ടുമോ?
കണ്ണൂസേ തീർച്ചയായും. ഇരുപതു കൊല്ലം ഭരിച്ചതിന്റെ പേരിൽ അല്ല ആ ക്രെഡിറ്റ്, മാറി മാറി വരുന്ന ഭരണത്തിൽ ഒരു കക്ഷിക്ക് മാത്രം ക്രെഡിറ്റ് കൊടുക്കുന്നതിൽ ശരികേടുണ്ടല്ലോ. അതെന്തു തന്നെ ആയാലും അടുത്ത നിയമസഭാ ഇലക്ഷനിൽ സി.പി.എം നേതൃനിരയ്ക്കു കാര്യമായ മാറ്റം ഉണ്ടാവുകയാണെങ്കിൽ എന്റെ വോട്ട് ഇടതിനു തന്നെയാണ്.
കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് ബൂം ഇടതു പക്ഷം ഭരിക്കുമ്പോഴും മാറിയിട്ടില്ല കണ്ണൂസേ. ‘കോർപ്പറേറ്റ് രാജിനെതിരെ’ എന്ന പോസ്റ്റർ ഇട്ടിരിക്കുന്നതു നന്ദിഗ്രാം കാണിച്ചുകൂട്ടിയ കക്ഷിക്ക് അനുകൂലമായിട്ടാണെന്ന വസ്തുത തൽക്കാലം വിസ്മരിച്ചുകൊണ്ടു ചോദിക്കുന്നു, കമ്പോളത്തിനെതിരെ എന്നൊക്കെയുള്ള വാചകമല്ലാതെ വസ്തുതാപരമായി എന്താണു ചൂണ്ടിക്കാണിക്കാനുള്ളത്?
കണ്ണൂസ് | 16-Apr-09 at 12:16 pm | Permalink
സിമി, പി.എ.ജി ബുള്ളറ്റിന് എന്താണെന്ന് മനസ്സിലായില്ല. വര്‍ക്കേഴ്സ് ഫോറത്തിന്റെ ലേഖനം വായിക്കാന്‍ സമയവുമില്ല. പക്ഷേ ബംഗാളിലും തികഞ്ഞ യാഥാസ്ഥിതികന് ആയ വി.എസ്.ഭരിക്കുന്ന കേരളത്തിലും കമ്പോള വ്യവസ്ഥയെ അടച്ചെതിര്‍ക്കുന്ന ഭരണമാണോ നടക്കുന്നത് എന്നാലോചിക്കുക. കേന്ദ്ര ഭരണത്തില്‍ നാലു കൊല്ലം നിര്‍ണ്ണായക സ്വാധീനം ഉണ്ടായിട്ടും, അപ്രായോഗികമായ സാമ്പത്തിക നയങ്ങള്‍ക്ക് സി.പി.എം സര്‍ക്കാരിനെ നിര്‍ബന്ധിച്ചോ എന്നും ഓര്‍ക്കുക.
രാജേ, ഒരിക്കല്‍ കൂടി – കമ്പോളത്തിനെതിരെ എന്നല്ല കമ്പോള ഭരണത്തിനെതിരെ എന്നാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക നയത്തില്‍ ഒരു പോസിറ്റീവ് റിപ്പലന്റ് ആയി ഇടതുപക്ഷം എങ്ങിനെ പ്രവര്‍ത്തിച്ചു എന്ന് സെബിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ബ്ലോഗില്‍ തന്നെ വേറെയും ചിലയിടങ്ങളില്‍ കണ്ടതായി ഓര്‍ക്കുന്നു.
റിയല്‍ എസ്റ്റേറ്റ് ബൂം തടയാനൊന്നും സി.പി.എം വിചാരിച്ചാല്‍ നടക്കില്ല. (നടക്കാനും പാടില്ല.) ബൂം അല്ല, ബൂം ഉണ്ടാവുമ്പോള്‍ സജീവമാകുന്ന മാഫിയ ആണ് പ്രശ്നം. അതെങ്ങനെ – ഒരു പരിധി വരെയെങ്കിലും – കേരളത്തില്‍ തടഞ്ഞു എന്നറിയണമെങ്കില്‍ മറ്റു നഗരങ്ങളിലെ മാര്‍ക്കറ്റ് താരതമ്യപ്പെടുത്തിയാല്‍ മതി. അതല്ലെങ്കില്‍ യു.ഡി.എഫ് ഭരണകാലത്ത് കുഞ്ഞാലിക്കുട്ടിയും, മുരളീധരനും, അസ്ലമും, വഹാബും, ചാക്ക് രാധാകൃഷ്ണനും പിന്നെ പേര് പോലുമറിയാത്ത വേറെ കുറേ ജന്തുക്കളും വാങ്ങിക്കൂട്ടിയ ഭൂമിയുടെ കണക്ക്, ദുബായില്‍ കരിപ്പൂര്‍ ഭാഗത്തു നിന്നുള്ള ഏതു പയ്യന്മാരോടും ചോദിച്ചാല്‍ മതി.
കണ്ണൂസ് | 16-Apr-09 at 12:25 pm | Permalink
BTW, കേരളത്തിലെ സി.പി.എം നേതൃത്വത്തിന് കാര്യമായ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാനും. പിണറായിയേയും, അച്ചുതാനന്ദനേയും പാര്‍ട്ടി പുറത്താക്കുകയാണെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തറപറ്റിയാലും വിരോധമില്ലായിരുന്നു!
ഒബാമ | 16-Apr-09 at 1:11 pm | Permalink
അസ്ലം (ഇയാള്‍ ജീവിച്ചിരിപ്പില്ല എന്നാണെന്റെ വിശ്വാസം)
റിയല്‍ എസ്റ്റേറ്റ് ലോബിയോക്കൊ ഭൂമി വാരിക്കൂട്ടാന്‍ തുറങ്ങിയത് ഈയടുത്ത കാലത്തണെന്നാണ് അറിവ്, അതായത് അസ്ലമിന്റെയോക്കെ കാലശേഷം.
ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാകട്ടേ!!
കണ്ണൂസ് | 16-Apr-09 at 1:51 pm | Permalink
ഇതിനൊക്കെ എങ്ങനെ തെളിവു തരാന്‍ മാഷേ? ഒരു കൊല്ലം മുന്‍പ് വരെ റിയല്‍ എസ്റ്റേറ്റ് തരക് ഉപജീവനമാക്കിയ വലിയൊരു ഗ്രൂപ്പ് ഉന്ടായിരുന്നു കേരളത്തിലെ ചെറു നഗരങ്ങളില്‍. അവരില്‍ ആരോടെങ്കിലും ചോദിച്ച് നോക്കൂ, ആ ഏരിയയില്‍ ആര്‍ക്ക് വേന്ടിയാണ് അവര്‍ ഭൂമി ഇടപാട് കൂടുതല്‍ നടത്തുന്നതെന്ന്. പിടിച്ച് കയറിയാല്‍ ബിനാമിയുടെ അടുത്തെങ്കിലും എത്തും നിങ്ങള്‍.
റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി വാങ്ങാന്‍ തുടങ്ങിയത് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഉന്ടായ കാലം മുതലാണ്. യു.ഡി.എഫ് ഭരണകാലത്തു തന്നെയായിരുന്നു അതിന്റെ പീക്ക് ടൈം. കാക്കനാട്ടേയും, കേരളത്തിലെ മറ്റു പല ജില്ലാ കേന്ദ്രങ്ങളിലേയും ഫ്ലാറ്റ് സമുച്ചയങ്ങളൊക്കെ ഹാന്‍ഡ് ഓവര്‍ സ്റ്റേജിലായല്ലോ. അപ്പോള്‍ ഭൂമി കൈമാറ്റം എപ്പോള്‍ നടന്നിരിക്കും എന്ന് ആലോചിച്ചു കൂടേ?
മരത്തലയന് | 16-Apr-09 at 2:42 pm | Permalink
സിമീ
മൂര്‍ത്തിച്ചേട്ടാ, സംസ്ഥാനം ഭരിക്കുന്നതും രാജ്യം ഭരിക്കുന്നതും രണ്ടും രണ്ടാണ്. രാജ്യരക്ഷ, ഊര്‍ജ്ജസുരക്ഷ, വിദേശനയം, തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷത്തെ തൊടീക്കരുത് എന്നാണ് എന്റെ പക്ഷം.
ഇതു രണ്ടും രണ്ട് പ്രസ്താവനകളായി എടുക്കുക
1. സംസ്ഥാനം ഭരിക്കുന്നതും രാജ്യം ഭരിക്കുന്നതും രണ്ടും രണ്ടാണ്.
2. രാജ്യരക്ഷ, ഊര്‍ജ്ജസുരക്ഷ, വിദേശനയം, തുടങ്ങിയ കാര്യങ്ങളില്‍ ഇടതുപക്ഷത്തെ തൊടീക്കരുത് എന്നാണ് എന്റെ പക്ഷം
ഒരു സംസ്ഥാനത്തെ കണക്കുകൾ ( അതും ഡിസ്റ്റോർട്ടഡ് ആയ) അവതരിപ്പിച്ചുകൊണ്ട് രാജ്യം ഭരിക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിച്ചപ്പോൾ സിമിയുടെ ഈ ലോജിക്ക് അവൈടെ കണ്ടില്ല.
2. രാജ്യരക്ഷ , ഊർജരക്ഷ, വിദേശ നയം എന്നീ വിഷയങ്ങളിൽ ഇടതുപക്ഷത്തെ തൊടീക്കരുത് എന്നു കാര്യ കാരണ സഹിതം പറയൂ..ഇവിടെ വേണമെന്നില്ല. സിമിയുടെ ബ്ലോഗിലായാലും മതി. ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകരുത്. പ്ലീസ്
കൂട്ടുകാരന് | Frien | 16-Apr-09 at 3:00 pm | Permalink
ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാടുകള്‍ അറിയാന്‍ ഇതുപോലുള്ള പോസ്റ്റുകള്‍ കൊണ്ട് ഗുണമായി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി നിരവധി ബ്ലോഗുകളില്‍ ഇത് കണ്ടു വരുന്നു. കോണ്‍ഗ്രസ് , ബി.ജെ.പി. അനുയായികള്‍ ഒളിഞ്ഞും മറഞ്ഞുമിരുന്നു ഓരോന്ന് പറഞ്ഞപ്പോ കമ്മ്യുനിസ്റ്കര് അവസാന നിമിഷം മുഖം മൂടി നീക്കി പുറത്തു വന്നു. ഒരു കാര്യം സമ്മതിക്കുന്നു… പരസ്യമായി തന്റെ നിലപാട് അറിയിക്കുന്ന തന്റെടതിനെ അനുമോദിക്കുന്നു. പക്ഷെ ആ പോസ്റ്ററില്‍ പറഞ്ഞ കാര്യം ഒന്ന് എടുത്തു പറഞ്ഞോട്ടെ. “SAY NO TO CORPORATE RAJ” എന്നിട്ട് എല്‍.ഡി.എഫ് നു വോട്ട് ചോദിച്ചത് ശരിയായില്ല.. കാരണം അവരുടെ വോട്ടുകള്‍ നഷ്ടപ്പെടുതനെ അതുപകരിക്കൂ.. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വ്യവസായി കമ്മ്യൂണിസ്റ്റ് അല്ലെ? പോസ്റ്ററില്‍ പറഞ്ഞപ്രകാരം വോട്ട് ചെയ്യണമെങ്കില്‍ ഇനിയൊരു പുതിയ രാഷ്ട്രീയ പാര്‍ടി ഉണ്ടാകേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഒരു പ്രവാസിയായ എനിക്ക് ഭാരതത്തിലെ ഒരു രാഷ്ട്രീയ പാര്‍ടിയുമായി വിധേയത്വമില്ല.
മരത്തലയന് | 16-Apr-09 at 3:00 pm | Permalink
സിമി
വർക്കേഴ്സ് ഫോറം ലേഖനത്തിൽ ഇങ്ങനെ ആണ് കാണുന്നത്
“ഭരണകൂട ഇടപെടല്‍ പരമാവധി ഒഴിവാക്കി പൊതുമേഖല മുഴുവന്‍ സ്വകാര്യവല്‍ക്കരിച്ച് നടത്തിയ സാമ്പത്തിക അധിനിവേശത്തിന്റെ പരിണാമമാണ് അമേരിക്കന്‍ ധനമേഖലയില്‍ പ്രതിഫലിച്ചത്. വെല്‍ഫെയര്‍ എക്കോണോമിൿസ്’ കോര്‍പ്പറേറ്റ് വെല്‍ഫയ’റിന് വഴിമാറി. സമ്പദ്ഘടന ഉദാരവല്‍ക്കരിച്ച് ധനമൂലധനത്തിന്റെ അടങ്ങാത്ത ദുരാഗ്രഹങ്ങള്‍ക്കും ചൂതാട്ടത്തിനും കാഴ്ചവെച്ചു. സാങ്കേതിക വിദ്യയുടെ ഉടമസ്ഥത കരസ്ഥമാക്കി കൊണ്ട് മൂലധനശക്തികള്‍, ലാഭത്തിന്റെ ഹിമാലയങ്ങള്‍ പണിതുയര്‍ത്തി കൊണ്ടിരിക്കുമ്പോള്‍, ‘വീണുകിട്ടിയ’ ചില പുതിയ സൌകര്യങ്ങള്‍ കണ്ട് മതിമറന്ന മധ്യവര്‍ഗ്ഗത്തിന്റെ പിന്തുണയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ‘മത്സരമാണ് ഐശ്വര്യം കൊണ്ടുവരുന്നതെന്നാണ് ‘ അവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം. സ്വകാര്യവല്‍ക്കരണമാണ് വളര്‍ച്ച സൃഷ്ടിക്കുകയെന്നും ഭരണകൂട ഇടപെടല്‍ അവസാനിപ്പിച്ച് കാര്യക്ഷമത ഉയര്‍ത്തണമെന്നും അവര്‍ ലോകത്തെ പഠിപ്പിച്ചു. ‘സബ്സിഡി’ എന്ന പ്രതിഭാസമാണ് സമസ്ത വളര്‍ച്ചാപ്രതിസന്ധിയും സൃഷ്ടിക്കുന്നതെന്നായിരുന്നു കമ്പോളദാര്‍ശനികര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാഷ്ട്രങ്ങളെ ഐ.എം.എഫും ലോകബാങ്കും, എഡിബിയും, അമേരിക്കയും ചേര്‍ന്ന് കമ്പോളത്തിന്റെ ഭാഗമാക്കിയത് ഇതൊക്കെ പറഞ്ഞിട്ടാണ്.
ഓഹരി കമ്പോളവും ഊഹവ്യാപാരവും ഡെറിവേറ്റീവുകളുടെ ആധിപത്യവും ലോകത്തില്‍ ആകെ വ്യാപിച്ച് ശക്തിപ്പെട്ടു. പൊതുഫണ്ടും, പൊതുഇടവും അവര്‍ കവര്‍ന്നുകൊണ്ടുപോയി. അവധിവ്യാപാരവും’കട ഉല്‍പ്പന്ന’ വ്യാപാരവും വ്യാപകമായി. ധനം കുത്തകകളുടെ പേരില്‍ കുന്നുകൂടിയതല്ലാതെ ആഗോളവല്‍ക്കരണം മാലോകര്‍ക്ക് കടുത്തപ്രതിസന്ധികളായിരുന്നു സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണത്തിന് വഴിവെച്ചുകൊണ്ട് തൊഴില്‍രംഗം കരാര്‍വല്‍ക്കരിച്ചു. തൊഴില്‍ സുരക്ഷിതത്വമില്ലായമ വളര്‍ന്നു.. പരമ്പരാഗത വ്യവസായങ്ങളും, കൃഷിയും, സംസ്ക്കാരങ്ങളും വരെ ചവിട്ടിയരക്കപ്പെട്ടു.!
ഉയര്‍ന്നുവന്ന ഇത്തരം വലിയ സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ കമ്പോളം കണ്ണടക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ നേരിടാന്‍ കമ്പോളം വെച്ച നിര്‍ദേശമോ പരിപാടിയോ ആയിരുന്നു അമേരിക്കയിലെ ഭവന വായ്പയുടെ പേരില്‍ നടമാടിയ ചൂതാട്ടം… ചൂതാട്ടംകൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ പരിഹാരിക്കാമെന്ന കമ്പോളത്തിന്റെ ധാരണ ധനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് വഴിവെക്കുകയാണ് ഉണ്ടായത്… കമ്പോള വ്യവസ്ഥ ദയനീയമായ വിധം, സ്വന്തം പരിമിതികള്‍ക്കുളളില്‍ കീഴടങ്ങുന്ന കാഴ്ചക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ചരിത്രം തങ്ങളില്‍ വന്നു തട്ടിനില്ക്കുമെന്ന് വീമ്പുപറഞ്ഞവര്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍ ‘വീണുരുളുന്ന’ കാഴ്ച ഗംഭീരം തന്നെ.
ഭരണകൂടങ്ങളും, ദേശീയബാങ്കുകളും വേണ്ടെന്ന് പ്രഖ്യാപിച്ചവര്‍ രണ്ടിന്റെയും വേരുകളില്‍ തന്നെ പറ്റിച്ചേരുന്നു. സബ്സിഡികളെ പരിഹസിച്ചവര്‍ ദേശീയ ഖജനാവില്‍ തന്നെ വിലയംപ്രാപിക്കുന്നു. നിയന്ത്രണങ്ങള്‍ വളര്‍ച്ച തടയുമെന്ന് ഉത്ഘോഷിച്ചവര്‍ വളര്‍ത്തു നായ്ക്കളെപ്പോലെ ചുരുണ്ടുകൂടുന്നു.. ‘നിയന്ത്രിക്കപ്പെടുന്ന’തില്‍ അഭിമാനിച്ച് പരസ്യം കൊടുക്കുന്നു. തീര്‍ച്ചയായും കമ്പോളവ്യവസ്ഥയുടെ ഈ ദാര്ശിനിക ദാരിദ്ര്യം ലോകത്ത് കൂടുതല്‍ മെച്ചപ്പെട്ട സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുവാനുളള പ്രേരണയും ഊര്‍ജ്ജവും പ്രദാനം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. അതുപയോഗപ്പെടുത്തി മുതലാളിത്വത്തിനെതിരായ സമരങ്ങള്‍ ശക്തിപ്പെടുത്തുകയും ബദല്‍വ്യവസ്ഥക്കായുളള അന്വേഷണങ്ങള്‍ തീവ്രമാക്കുകയും ചെയ്യുകയാണ് മൂലധനശക്തികള്‍ ഒഴികെയുളളവരുടെ കടമ.”
ഇത് വലിയ ഒരളവു വരെ ശരിയല്ലേ? എവിടെയാണ് യോജിക്കാനാവത്തത് എന്ന് ദയവായി ചൂണ്ടിക്കാണിച്ചാലും..
മണ്ടന്‍ | 16-Apr-09 at 4:12 pm | Permalink
ഞാനോരു മണ്ടന്‍ എനിക്ക് പാര്‍ട്ടിയില്ല (ങും….എന്നാല്‍ പോയി തൂങ്ങിച്ചാകടാ തെണ്ടീ എന്നൊന്നും പറയല്ലേ ഇടതു/വലത്/നടു പക്ഷ പുത്തി രാക്ഷസരേ….) രണ്ടു മൂന്നു സംശയങ്ങള്‍
1. എന്താ ഈ പി.ഏ. ജി? ഫുല്ഫോം ഒന്നു പറയുമോ ആരെങ്കിലും?
2. പക്ഷം മാത്രം നോക്കിയാണോ അതൊ സ്താനാര്ത്തിയുടെ കഴിവ് നോക്കിയാണോ വോട്ടു ചെയ്യേണ്ടത്?
3. സ്വന്തം പാര്‍ട്ടി/മുന്നണി ഏതു മന്ദബുത്തിയെ നിര്‍ത്തിയാലും-എതിരാളി എത്ര നല്ല കഴിവുള്ളവനാണേലും- നിങ്ങളൊക്കെ പാര്‍ട്ടി/മുന്നണി നിര്‍ത്തുന്ന ആല്ക്കു മാത്രമേ വോട്ട് കൊടുക്കുകയുള്ളോ?
4. ഒരു പാര്‍ട്ടി/മുന്നണിയിലും ചേരാത്തവര്‍ വേണ്ട എന്നും പാര്‍ട്ടി ആരെ നിര്‍ത്തിയാലും അവര്‍ക്ക് വോട്ട് ചെയ്യൂ എന്നുമാണെങ്കില്‍ ഈ തിരഞ്ഞെടുപ്പിന്റെ ചെലവു ലാഭിക്കാമല്ലോ (തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ഉള്ള വിവിദ പാര്‍ട്ടി/മുന്നണിക്കാരുടെ മെംബര്‍ഷിപ്പ് എണ്ണം നോക്കി കൂടുതല്‍ മെംബര്‍ഷിപ്പുള്ള മുന്നണി/പാര്‍ട്ടി ആ നിയോജക മണ്ടലത്തില്‍ പ്രതിനിധിയെ നോമിനേറ്റ് ചെയ്യട്ടെ) എന്ന് ഞാന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ?
5. റിസള്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞ് നിങ്ങളൊക്കെ ഒരു ജയ-പരാജയ അവലോകന പോസ്റ്റ് ഇടുമോ?
ഇനി ഇലക്ഷന് കഴിഞ്ഞ് ഇവിടെ പോസ്റ്റിടുകയാണെങ്കില്‍ ഇവിടെ ഇട്ട പടം തന്നെ എന്‍ലാര്‍ജ് ചെയ്ത് ഡിസൈന്‍ ചെയ്ത ആളുടെ പേരു മാത്രം (അറം പറ്റിയ പോലെ എന്നോ മറ്റോ ഈ സിനിമക്കാരു പറയൂല്ലേ) ഇടാന്‍ ഇടയാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്തമായി ആഗ്രഹിച്ച്-ഉത്തരങ്ങള്‍ പ്രതീക്ഷിച്ച്- നിര്‍ത്തട്ടെ!
സിമി | 16-Apr-09 at 4:16 pm | Permalink
കണ്ണൂസേ,
2005-ല്‍ 75,000 – 1.25L വില ഉണ്ടായിരുന്ന ഭൂമി എറണാകുളത്ത് ഇപ്പൊ 4-5 ലക്ഷം ആയി. ഫാരിസിനെ മറക്കരുത്.
മരത്തലയാ,
ഊര്‍ജ്ജസുരക്ഷ: ആണവ കരാര്‍ എന്റെ ബ്ലോഗില്‍ തന്നെ നെടുങ്കനെ ചര്‍ച്ചചെയ്തതാണ്. ഫ്രാന്‍സില്‍ നിന്നും 30 ടണ്‍ യുറേനിയം കൂടംകുളത്തും മറ്റ് അറ്റോമിക് പ്ലാന്റുകളിലും എത്തി, റഷ്യയുമായി കരാര്‍ ഒപ്പിട്ടു, ഖസാക്കിസ്ഥാനില്‍ അറ്റോമിക ഖനനത്തിന് കരാര്‍ ഒപ്പിട്ടു, അമേരിക്കയുടെ അടിമയാവും, കയ്യാളാവും എന്നു പറഞ്ഞതു മാത്രം നടന്നില്ല. തെറ്റായ ഒരു കാര്യത്തിലെ ആശയപരമായ കടുംപിടിത്തം (ഒരറ്റത്ത് അമേരിക്ക ഉള്ളതുകൊണ്ടു മാത്രം) ആണ് കേന്ദ്രസര്‍ക്കാര്‍ താഴെവീണാലും കുഴപ്പമില്ല, കരാര്‍ നടക്കരുത് എന്ന ആറ്റിറ്റ്യൂഡില്‍ ഇടതുപക്ഷത്തെ എത്തിച്ചത്. ചര്‍ച്ച ഇവിടെയും, ഇവിടെയും, ഇവിടെയും. എഴുപത്താറു ശതമാനം ഊര്‍ജ്ജം കല്‍ക്കരി കത്തിച്ചും, 21 ശതമാനം ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഇടതുപക്ഷത്തിനു തെല്ലും മനസിലായില്ല.
2) രാജ്യസുരക്ഷ: ഇസ്രയേല്‍ മോശം നയങ്ങളുള്ള രാജ്യമായിരിക്കാം, ആയിരക്കണക്കിന് പലസ്തീന്‍കാരെ കൊല്ലുന്ന രാജ്യമായിരിക്കാം. എന്നാല്‍ ഇസ്രയേലില്‍ നിന്നും വാങ്ങുന്ന ആയുധം ഇന്ത്യന്‍ അതിര്‍ത്തികളെ സംരക്ഷിക്കുമെങ്കില്‍, ഒരു ജവാന്റെയെങ്കിലും ജീവന് രക്ഷിക്കുമെങ്കില്‍, എല്ലാ രാഷ്ട്രീയ നിലപാടുകളും മാറ്റിവെച്ച് അതില്‍ ഇന്ത്യ ഒപ്പിടണം – രാജ്യസുരക്ഷ രാഷ്ട്രീയത്തിന് അതീതമായിരിക്കണം എന്നുതന്നെ. ഒരറ്റത്ത് ഇസ്രയേല്‍ ആയതുകൊണ്ടുമാത്രം – ഇസ്രയേലുമായുള്ള എല്ലാ കരാറുകളെയും എതിര്‍ക്കും എന്നു പറയുന്നത് – പശ്ചിമബംഗാളില്‍ നോക്കൂ, ഒരു ഇസ്രയേല്‍ ഇടപാടുപോലുമില്ല, അതുകൊണ്ട് ഇസ്രയേലുമായുള്ള സൈനിക കരാറുകള്‍ റദ്ദാക്കണം എന്നുപറയുന്നത് (സി.പി.എം. പ്രകടന പത്രികയും വായിക്കുക) രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. രാജ്യത്തിന്റെ സൈനിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വാങ്ങുന്ന ആയുധത്തിന്റെ മികവു മാത്രമേ നോക്കാവൂ, അത് അമേരിക്കയില്‍ നിന്നാണോ ഇസ്രയേലില്‍ നിന്നാണോ റഷ്യയില്‍ നിന്നാണോ എന്നത് തീര്‍ത്തും immaterial ആയിരിക്കണം. ഒരു കാരണവശാലും ഇത്തരം നയങ്ങള്‍ പിന്തുടരുന്ന ഒരു കക്ഷിയില്‍ നിന്നും പ്രതിരോധമന്ത്രി വരരുത്. (ഇസ്രയേല്‍, അമേരിക്ക എന്നിവയെ ഒഴിവാക്കി, നയപരമായി ചേരുന്ന രാഷ്ട്രങ്ങളില്‍ നിന്നുമാത്രം ആയുധം വാങ്ങി രാജ്യസുരക്ഷ കുട്ടിച്ചോറാക്കും).
അഴിമതിയുടെ പേരില്‍ കരാറുകളെ എതിര്‍ക്കുന്നതല്ല വിഷയം, രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ക്കുന്നതാണ്.
3)വിദേശനയം: മേല്പ്പറഞ്ഞതൊക്കെത്തന്നെ, ചൈനയും കൂട്ടത്തിലുണ്ട്. അരുണാചല്‍ പ്രദേശ് (തവാങ്ങ്), സിക്കിം, ഇവയിലൊക്കെ ഇടതുപക്ഷത്തിന്റെ ഒരു വിദേശകാര്യമന്ത്രി വന്നാല്‍ എത്രമാത്രം ശക്തമായി “ഇത് ഇന്ത്യയുടെ ഭാഗമാണ്” എന്നു വാദിക്കും എന്ന് സംശയമുണ്ട്. (ക്ഷമിക്കൂ, രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുകയല്ല. ഇത് സെന്‍സിറ്റീവ് ടോപ്പിക് ആണെങ്കിലും – ഇന്ത്യാ ചൈന യുദ്ധകാലത്ത് ഇടതുപക്ഷത്തില്‍ തന്നെ നിലനിന്ന കണ്‍ഫ്യൂഷന്‍സ് അറിയാമല്ലോ, പാര്‍ട്ടിയിലെ ഇന്റര്നാഷണലിസ്റ്റുകള്, സെന്റ്രിസ്റ്റുകള് – ഇനിയും “ഞങ്ങള്‍ ഞങ്ങളുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന തവാങ്ങ്, സിക്കിം, എന്നു കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്).
ഈ ചരിത്രവും ഒന്നു നോക്കൂ.
കമ്പോള വ്യവസ്ഥയെപ്പറ്റി പറഞ്ഞത്: ഞാന്‍ നേരത്തേ പറഞ്ഞല്ലോ, പഠിത്തം കഴിഞ്ഞ് 5 വര്‍ഷം ഐ.ബി.എമ്മില്‍ (ബാംഗ്ലൂര്‍) ജോലിചെയ്തു, നല്ല എമ്പ്ലോയീസിനു സ്റ്റോക്ക് ഓപ്ഷനുണ്ട്, അതു കിട്ടി, ഇപ്പോഴും ഒരു സ്വകാര്യ കമ്പനിയില്‍ (പബ്ലിക്ക് ലിസ്റ്റഡ്) ജോലിചെയ്യുന്നു. ഈ കമ്പോള വ്യവസ്ഥയും മുതലാളിത്തവുമാണ് എനിക്ക് കഴിഞ്ഞ 8 വര്‍ഷമായി ചോറുതരുന്നത്. ഇതില്‍ നിന്നാണ് ഞാന്‍ 5 വര്‍ഷം നികുതിയടച്ചത്. തള്ളിപ്പറയാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.
Joshy | 16-Apr-09 at 7:28 pm | Permalink
ഇത്രേം ഒക്കെ വായിച്ചിട്ടും ചില സംശയങ്ങള്‍് അങ്ങോട്ട് വിട്ടുമാറുന്നില്ല…ഓഫാണെങ്കില്‍ മാപ്പ് നല്‍കുകയോ ഡിലീറ്റുവോ ചെയ്തോളു, ഉമേഷ്ജി.
മുകളില്‍് ബുള്ളറ്റ് ഇട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ എങ്ങനെ, എപ്പോള്‍ നടപ്പില്‍ വരുത്തും എന്ന ആശന്കയാണ് പ്രധാനം (അവയില്‍ ചിലതിന്റെയൊക്കെ അപ്രായോഗികത അല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് എല്ലാം പ്രായോഗികമാണെങ്കില്‍ തന്നെ !). കേരളത്തിലെ 20 സീറ്റും പിന്നെയും ജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളൊക്കെയും നേടി LDF ഒരു 100 സീറ്റുമായി കേന്ദ്രത്തില്‍ എത്തിപ്പെട്ടാല്തന്നെ, മിക്കവാറും സംഭവിക്കാന്‍ പോവുന്നത് കഴിഞ്ഞ തവണ സംഭവിച്ചതൊക്കെ തന്നെ ! കുറെനാള്‍ ആരെയെങ്കിലും പുറത്തുനിന്ന് ചാരി, പിന്നെ സമയം നോക്കി കാലും വാരി അടുത്ത തിരഞ്ഞെടുപ്പിലേക്ക്, മുകളില്‍ പറഞ്ഞ ബുള്ളറ്റൊക്കെയും നിരത്തി ഇറങ്ങും ! കഴിഞ്ഞ തവണ LDF -നു, ദേശീയരാഷ്ട്രീയത്തില്‍ ലഭിക്കാവുന്ന വളരെ നല്ലൊരു അവസരം കിട്ടി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ചില മോരടന്‍ നയങ്ങളില്‍ തൂങ്ങി, ‘പുറത്തു നിന്ന്’ താങ്ങുന്നതിനു പകരം ഭരണത്തില്‍ പങ്കാളിയാവുക ആയിരുന്നു ചെയ്യേണ്ടത് എന്നും വിശ്വസിക്കുന്നു. കാരണം, മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യാമായിരുന്നു എന്നൊരു തോന്നല്‍. ഭുരിപക്ഷം സീറ്റുകളും നേടി, ഭരണത്തില്‍ എത്തി ഇതൊക്കെ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, “അതെന്നു സംഭവിക്കാനാ?” എന്ന് മാത്രമേ ചോദിക്കാനാവൂ ! ഇനി പലരും സ്വപ്നം കാണുന്നത് പോലെ മൂന്നാം മുന്നണി, നാലാം മുന്നണി തുടങ്ങിയവയൊക്കെ ഉണ്ടായി, അതില്‍ ചേര്‍ന്ന് കൊണ്ടു ‘സുന്ദരഭാരതസ്വപ്നം’ നടപ്പില്‍ വരുത്താനാണെന്കില്്, അതിന്റെ ഭോഷത്തം കണ്ടറിയാന്‍ അധികം കാക്കേണ്ടി വരില്ല ! ഒരു ദേശീയ അജണ്ടയുമില്ലാത്ത (അറ്റ് ലീസ്റ്റ് മുകളില്‍് പറഞ്ഞ പോലെ കുറെ ബുള്ളറ്റുകളെന്കിലും ഇല്ലാത്ത) ഈര്‍ക്കിലി പ്രാദേശിക പാര്്ട്ടികളുമായി ചേര്‍ന്ന് രാജ്യം ഭരിച്ചു നന്നാക്കാം എന്ന് വല്ല മോഹവുമുന്ടോ ആവോ? ഏതു സംസ്ഥാനത്തിനായി, ആര് ശര്്ക്കരക്കുടത്തില്് കയ്യിടും എന്ന് കലഹിക്കുന്നതിനിടയില്‍ ഒരു റഫറി ആവാന്‍ കഴിഞ്ഞേക്കും !
അനുയോജ്യമായ സാഹചര്യത്തില്‍, ഭരണത്തില്‍ പങ്കു കൊള്ളാനും ഈ പറഞ്ഞ കാര്യങ്ങളിലൊക്കെ ഒരു ചെറുവിരലെങ്കിലും അനക്കാനും LDF-ഉം അതിലെ ഘടകകക്ഷികളും തയ്യാറാവണം എന്നാണ് ഞാന്‍ പറയുന്നത്. അങ്ങനെ സംസ്ഥാനത്തിന് വേണ്ടി എന്തേലുമൊക്കെ ചെയ്യാന്‍ നമ്മുടെ പ്രതിനിധികള്‍ക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
കൂട്ടുകാരന് | Frien | 16-Apr-09 at 8:04 pm | Permalink
PAG = Pinarayi Achuthandan Group
തിരഞ്ഞെടുപ്പ് അടുക്കും വരെ രണ്ടു ഗ്രൂപ്പായി നിന്ന അവര്‍ രണ്ടുപേരും തിരഞ്ഞെടുപ്പ് സമയത്ത് ഒരു ഗ്രൂപുണ്ടാക്കി. അതാണ് പി.എ.ജി. . എ.കെ. ജി യുടെ അനന്തിരവന് ആണതിന്റെ രക്ഷാധികാരി. ബ്ലോഗ്ഗിലെ ചിലരെ വിലിക്കെടുത്തു പരസ്യ പ്രചരണം ആയിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ട് ഈ പരസ്യം ബ്ലോഗുകളില്‍ മാത്രമേ ഉള്ളൂ.. ഇപ്പോള്‍ ഉമേഷ്ജിയൊക്കെ ഈ പരസ്യം കൊണ്ട് തന്നെ കോടി പ്രഭുക്കളായി. അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ തിരിച്ചു വന്നു പി.എ.ജി യുടെ ബുദ്ധിജീവി ആയി കിഴക്കേക്കോട്ടയില്‍ ഒരു ഗുരുകുലം തുടങ്ങി ക്ലാസുകള്‍ ആരംഭിക്കുന്നതാണ്. എല്ലാവരും വരണം…. എന്ന് വിധേയന് പ്യൂണ്‍ ചങ്കരന്.
joju | 17-Apr-09 at 6:51 am | Permalink
ഉമേഷിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെമാനിയ്ക്കുന്നു.
ആ കുത്തിട്ട പോയിന്റുകള്‍ ഒഴിവാക്കി പോസ്റ്ററുമാത്രം പോസ്റ്റിചെയ്തിരുന്നിരുന്നെങ്കില് നന്നായിരുന്നു.
പറഞ്ഞിരിയ്ക്കുന്ന പോയിന്റുകള്‍ക്കു പിന്നിലുള്ള ഉദ്ദ്യേശ ശുദ്ധിയെ മാനിയ്ക്കുന്നു. പക്ഷേ ഇതത്രയും വിഡ്ഢിത്തമാണെന്നാണ് എനിയ്ക്കു തോന്നുന്നത് എന്ന എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.
തൊഴിലുറപ്പുവരുത്താനും ഉറപ്പുവരുത്തിക്കഴിഞ്ഞു പണിയെടുക്കാതിരിയ്ക്കാനുമുള്ള അവകാശത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ കോരിത്തരിച്ചുപോയി. എന്റെ സഹമുറിയന് ബാംഗളൂരില്‍ നിന്നും പാലക്കാട്ടെ അവരുടെ ഓഫീസിലേയ്ക്കു ഒരാഴ്ചത്തേയ്ക്ക് പോയി. മൂന്നു ദിവസം ബന്തായിരുന്നു. അമേരിയ്ക്കയില്‍ പോയേ നന്നാകാവൂ എന്നാണോ?
സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്നു് ഉറപ്പുവരുത്താനും.(നന്ദീഗ്രാമുകള് ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ഇടതുപക്ഷത്തെ വിജയിപ്പിയ്ക്കുക എന്നല്ലേ ഇതിന്റെ അര്‍ത്ഥം.
പി.എഫ് പലിശ നിരക്ക് 100% ആക്കി ഉയര്‍ത്തുക(അല്ല ഈ 13 എന്താണിത്ര പ്രത്യേകത).
അശാസ്ത്രീയവും അപ്രായോഗികവുമായ നിര്‍ദ്ദേശങ്ങളുടെ പോള്ളത്തരം മനസിലാക്കാന്‍ ഭരണം എല്‍.ഡി.എഫ് നെ തന്നെ ഏല്പിയ്ക്കുക. തന്നെ മാറിക്കൊള്ളും. ജഗതി ഏതോ സിനിമയില്‍ പറയുന്നതുപോലെ യൂണിയന് നേതാവിനെ കമ്പിനി ഏല്പിയ്ക്കുന്ന പരിപാടി.
Sajan | 17-Apr-09 at 10:40 am | Permalink
മലയാളം ബ്ലോഗിൽ ഇത്രയധികം ഇടത് വിരുദ്ധർ ഉണ്ടെന്നുള്ളത് സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെ! പക്ഷേ ചിലരെങ്കിലും ഇത്രയും നിരാശ പ്രകടിപ്പിക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല.
മനസ്കൊണ്ട് കോൺഗ്രെസ്സിനെ പിന്താങ്ങുകയും, വോട്ട് ചെയ്യാൻകഴിയുമായിരുന്നുവെങ്കിൽ ആദ്യത്തെ പരിഗണന ആ രാഷ്ട്രീയ കക്ഷിക്ക് കൊടുക്കുയും ചെയ്യുമായിരുന്ന ഒരാളാണു ഞാൻ.
വോട്ട് യു ഡി എഫിനു കൊടുക്കണമെന്ന് ഒരു പോസ്റ്റിടണമെന്ന് ചിന്തിച്ചിരുന്നതും ആണു, ഒരു പൂച്ചക്കുഞ്ഞ് പോലും അതുകണ്ട് വോട്ട് അവർക്ക് കൊടുക്കുമെന്ന് വിചാരിച്ചട്ടല്ല, മാനസിക സംതൃപ്തിയ്ക്ക് വേണ്ടി മാത്രം, എന്നാൽ തിരക്ക് മൂലം അത് നടന്നില്ല, പ്രയോറിറ്റി സ്വന്തം ജീവിതത്തിനാണെന്ന് കൂട്ടിക്കോളൂ ….
ഉമേഷ്ജി, താൻ സ്വയം വിശ്വസിക്കുന്ന പാർട്ടിയെ പിൻതാങ്ങിക്കൊണ്ട് അവരുടെ പോസ്റ്റെറും അജണ്ടയും സ്വയം ബ്ലോഗിൽ ഇട്ടത് മൂലം ഈ ബ്ലോഗിന്റെ നിലവാരം എങ്ങനെ താണുപോകുന്നുവെന്ന് മനസിലാവുന്നില്ല. എല്ലാ പോസ്റ്റുകൾക്കും ഒരേ നിലവാരം ഉണ്ടായിക്കൊള്ളണമെന്നും എല്ലാ പോസ്റ്റുകളും എല്ലാവർക്കും ഇഷ്ടമായിക്കൊള്ളണമെന്നും ഇല്ല. ഈ പോസ്റ്റ് ഇടണ്ടായിരുന്നു എന്ന് എഴുതുന്നതിനു പകരം എന്തുകൊണ്ട് ഇടത് പക്ഷത്തിനു വോട്ട് ചെയ്യാൻ പാടില്ല എന്ന് ഇതിനോട് എതിർപ്പുള്ളവർ എല്ലാവരും എഴുതിയിരുന്നെങ്കിൽ ക്രിയാത്മകമായ ചർച്ചയ്ക്ക് അത് വഴിയൊരുക്കിയേനേ എന്നു വിശ്വസിക്കുന്നു.
Salu | 17-Apr-09 at 10:42 am | Permalink
Having ‘Blind Spot’ is not a sin. Let us forgive Umesh and respect his good intentions.
Umesh: ഉമേഷ് | 17-Apr-09 at 4:30 pm | Permalink
“കുട്ടിക്കു് വലുതാകുമ്പോൾ ആരാവണം?”
“എനിക്കു് വലുതാകുമ്പോൾ, ഒരു ഒരു…,” കുട്ടി അല്പം ശങ്കിച്ചു പറഞ്ഞു, “ഒരു പ്രോസ്റ്റിറ്റ്യൂട്ട് ആകണം”.
ടീച്ചർ സിസ്റ്റർ ബോധം കെട്ടു വീണു. ഇൻസ്പക്ടർ സിസ്റ്ററിന്റെ മുഖം വിളറിവെളുത്തു.
ടീച്ചർ സിസ്റ്ററിനെ ഒരു വിധം എഴുനേൽപ്പിച്ചു് രണ്ടുപേരും കൂടി പ്രിൻസിപ്പൽ സിസ്റ്ററിന്റെ അടുത്തു ചെന്നു. തങ്ങൾ കേട്ട കാര്യം അവതരിപ്പിച്ചു.
“ഏയ്, ആ കുട്ടി അങ്ങനെ പറയാൻ വഴിയില്ല. നല്ല ദൈവഭയമുള്ള ഒരു കത്തോലിക്കാകുടുംബത്തിൽ വളർന്ന കുട്ടിയാണു്,“ എന്നായി പ്രിൻസിപ്പൽ സിസ്റ്റർ.
മൂന്നു പേരും കൂടി തിരിച്ചു ക്ലാസ്സിലെത്തി. പ്രിൻസിപ്പൽ സിസ്റ്റർ കുട്ടിയോടു ചോദിച്ചു:
“മോളേ, മോൾക്കു വലുതാകുമ്പോൾ ആരാകണമെന്നാ പറഞ്ഞതു്?”
“എനിക്കു് ഒരു പ്രോ-സ്റ്റി-സ്റ്റ്യൂ-ട്ട് ആവണം,” കുട്ടി നിർത്തിനിർത്തി വ്യക്തമായി പറഞ്ഞു.
എല്ലാവർക്കും ശ്വാസം നേരേ വീണു. “കണ്ടോ, ഞാൻ അപ്പഴേ പറഞ്ഞില്ലേ,” പ്രിൻസിപ്പൽ സിസ്റ്റർ പറഞ്ഞു, “അവൾ ദൈവഭയമുള്ള ഒരു കത്തോലിക്കാകുടുംബത്തിൽ വളർന്നതാണു്…”
“എന്റെ കൊച്ചേ, നീ ഞങ്ങളെ തീ തീറ്റിയല്ലോ,” ക്ലാസ്സ് ടീച്ചർ പറഞ്ഞു, “ഞങ്ങൾ കേട്ടതു് വലുതാകുമ്പോൾ നിനക്കു് ഒരു പ്രോട്ടസ്റ്റന്റ് ആകണമെന്നാണു്…”!
ഈ പോസ്റ്റിലെ ചില കമന്റുകൾ കണ്ടപ്പോൾ ഓർമ്മ വന്നതു് ഈ പഴയ കഥയാണു്. ഇതിടുന്നതിനു പകരം പത്തു വയസ്സുള്ളപ്പോൾ തൊണ്ണൂറു വയസ്സുള്ള ഒരു അമ്മൂമ്മ കുളിക്കുന്നതു് ഒളിഞ്ഞു നോക്കി എന്ന കഥയോ, സ്കൂൾ അസംബ്ലി നടക്കുമ്പോൾ ക്ലോക്ക് ടവറിന്റെ മുകളിൽ കയറി ഹെഡ്മാസ്റ്റരുടെ തലയിലേക്കു മൂത്രമൊഴിച്ചു എന്നൊരു കഥയോ, ടിക്കറ്റില്ല്ലാതെ ട്രെയിൻ യാത്ര ചെയ്തതിനു പോലീസ് പൊക്കി മൂന്നു ദിവസം ജയിലിലിട്ട കഥയോ, ഞങ്ങളുടെ നാട്ടിലെ ക്രിസ്ത്യാനികളെല്ലാം കൊള്ളരുതാത്തവരാണെന്നോ, വേദങ്ങളിലും ബൈബിളിലും ഖുറാനിലും പറഞ്ഞിരിക്കുന്ന ഒരു വസ്തുത പോലും കടുകിട തെറ്റുകില്ലെന്നോ, കുളിച്ചു കുറി തൊട്ടു കൊണ്ടേ സംസ്കൃതം വായിക്കാവൂ എന്നോ, ബൂലോഗത്തെപ്പറ്റി ആളുകളുടെ പേരു പറയാതെ നാലു ശ്ലോകമോ എഴുതിയിരുന്നെങ്കിൽ “കലക്കി മാഷേ, ഈ വ്യാകരണത്തിന്റെയും കണക്കിന്റെയും ഒക്കെ ഇടയിൽ ഇത്തരം പോസ്റ്റുകൾ കൂടി എഴുതണേ…” എന്നു കമന്റു കിട്ടിയേനേ. ഇടത്തുപക്ഷത്തോടു് ആഭിമുഖ്യം പ്രകടിപ്പിച്ചാൽ അതു ഗുരുകുലം ബ്ലോഗിന്റെ നിലവാരം തകർക്കും, വായിക്കുന്നവരുടെ ചങ്കു തകരും, ഇനി ഞാനെന്തിനു ബ്ലോഗു വായിക്കണം എന്നു വിലപിച്ചു് പലരും ആത്മഹത്യ ചെയ്യും! ഹോ, ഇമോഷണൽ ബ്ലായ്ക്ക് മെയിലിംഗ് എന്നു പറയുന്നതു് ഇതാണോ? ഗുരുകുലം ബ്ലോഗിന്റെ “സ്റ്റാൻഡേർഡ്” നിനലിർത്താനെങ്കിലും ഞാൻ ഇതു പിൻവലിക്കണമെന്നാണോ?
ഏതായാലും സൂരജ് “ത്ഫൂലോഗം” എന്നൊരു പോസ്റ്റ് എഴുതിയതു നന്നായി. എന്തൊക്കെ ഇനി എഴുതാം എന്നു് ഇനി അതു നോക്കി തീരുമാനിക്കാമല്ലോ.
ഇനി പി. ഏ. ജി. എന്താണെന്നു ചോദിച്ചവരോടു് (അതിനു മറുപടി പറഞ്ഞ കൂട്ടുകാരന്റെ തമാശയ്ക്കു ഒരു നീണ്ട സലാം! പിണറായി അച്യുതാനന്ദൻ ഗ്രൂപ്പ്! ഹഹഹ!): കോഴിക്കോടു് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഷ്വറൻസ് തൊഴിലാളികളുടെ സംഘടനയായ Kerala State General Insurance Employees Union-ന്റെ മുഖപത്രമായ People Against Globalization Bulletin-ൽ നിന്നാണു് ഈ ബുള്ളറ്റ് ഐറ്റങ്ങൾ എടുത്തതു്. അവർ പറഞ്ഞ പല ആശയങ്ങളോടും യോജിപ്പുള്ളതു കൊണ്ടാണു് അവരുടെ വാക്കുകൾ ഉപയോഗിച്ചതു്. എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം താഴെയുള്ള ശ്ലോകത്തിലുണ്ടു്.
സമയമില്ല. കുറേ അരാഷ്ട്രീയപോസ്റ്റുകളെഴുതാനുണ്ടു്. പോകട്ടേ 🙂
nalanz | 17-Apr-09 at 6:47 pm | Permalink
“ഈ അസുഖകരമായ ഫ്യൂഡൽ മനോഗതിയുള്ളത് കൊണ്ടാവും,അദ്ദേഹംഇവിടെ ഇതുപോലെ പറഞ്ഞത്. ”
അതു ശരിയാണിബ്രു, ഇബ്രുവിനും മന്മോഹനെ മനസ്സിലായി തുടങ്ങി നല്ല കാര്യം…
ഇന്ത്യ വിട്ടു പുറത്തു പോയാലോ ആ നടുക് വളയണതൊന്നു കാണേണ്ട കാഴ്ചയാ.. ബുഷേമാന്റെ ഷൂ നക്കി പോളീഷു ചെയ്യണ കണ്ടാല്‍ ഫ്യൂഡലാണെന്നു പറയുകയേ ഇല്ല. ഇനി നാളെ അണ്ണന്മാര്ക്കു വെടിവെച്ചു കളിക്കാന്‍ ആരുടെ മേക്കിട്ടു കേറണമെന്നു മനസ്സില്‍ വിചാരിക്കയേ വേണ്ടൂ, മന്മോഹനണ്ണന് മരത്തിനു മുകളില്‍ എപ്പോ കേറീന്നു ചോദിച്ചാ മതി.
മന്മോഹനു മാത്രമല്ല ഫ്യൂഡല്‍ അസ്കിത…. ആ പാര്‍ട്ടിക്കു തന്നെ മൊത്തത്തില്‍ അങ്ങിനെയാ. കുടുംബ വാഴ്ചയൊക്കെ ജന്മാവകശമാണു. സോണിയാമ്മ ആവതു പറഞ്ഞതാ ഇപ്പണിക്കു അവരില്ലെന്നു, വിടുമോ പിടിച്ചു കെട്ടി കസേരയിലിരുത്തി ഫെവീക്കോളൊട്ടിച്ചു വച്ചില്ലേ. രക്തത്തിലലിഞ്ഞ സാധനമല്ലേ ഫ്യൂഡലിസം.
ജ്യോതിര്‍മയി | 18-Apr-09 at 1:36 am | Permalink
പാര്‍ട്ടി (അതേതായാലും)ആണു ഭരിയ്ക്കുന്നത് എന്നതൊക്കെ വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടല്ലേ! നാട്ടില്‍ ജീവിക്കാതെ നാടിന്റെ പുരോഗതിക്കുവേണ്ടി കയ്യുയര്ത്തുന്നവര്ക്കു എന്തുകൊടുത്താലാണു മതിയാവുക?
സംസ്ഥാനത്തിന്റേയോ ദേശത്തിന്റെയൊ മനുഷ്യസമൂഹത്തിന്റേയോ ഒന്നും കാര്യമല്ല, സ്വന്തം പാര്‍ട്ടിയുടെ ഉന്നതി-പുരോഗതി മാത്രമാണു ലക്ഷ്യമെന്നു ഇടത്തോട്ടുതിരിഞ്ഞുവലത്തോട്ടുനോക്കിയപ്പോള് കേട്ടിരുന്നു, യാത്രയ്ക്കിടയിലായതോണ്ട് ചെരിപ്പൂരാനൊന്നും (അതാണല്ലോ ഇപ്പൊ ഫാഷന്‍) മിനക്കെട്ടില്ല.
ഞാന്‍ | 18-Apr-09 at 3:26 am | Permalink
ഒരു ചെറിയ ഓഫ്:
CAG critisises Central Govt.- says Indo-US nuclear deal was not needed.
CAG raps DAE, says Indo-US nuke deal was not needed.
No crisis, enough nuke fuel for 40 years: CAG
ഇതു ലേറ്റസ്റ്റ്. ഇന്ധനമില്ലായെന്ന് കരഞ്ഞ് പറഞ്ഞാണ് പോയി കരാറൊപ്പിട്ടത്. ഇപ്പോള്‍ ഇന്ധനമുണ്ടന്ന് തെളിഞ്ഞപ്പോള്‍ അതൊക്കെ ഒരു വിഷയമാക്കുവാനോ വിമര്‍ശിക്കുവാനോ ബ്ലോഗ്ഗിലെ, “മികച്ച നിക്ഷ്പക്ഷമതിക്കുള്ള എവര്‍ റോളിങ്ങ് ട്രോഫി” ജേതാക്കള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത് കൂടിയില്ല.
ജനങ്ങളെ വഞ്ചിക്കുവാന്‍ ഇത്രയ്ക്കും vision & maturity ഉള്ള മനമോഹനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ജയിച്ചു കാണുവാന്‍ എനിക്ക് ആഗ്രഹമില്ല.
Yathramozhi | 18-Apr-09 at 4:05 pm | Permalink
ജ്യോതിര്‍മയി | 18-Apr-09 at 1:36 am | Permalink
പാര്‍ട്ടി (അതേതായാലും)ആണു ഭരിയ്ക്കുന്നത് എന്നതൊക്കെ വിശ്വസിക്കുന്നവര്‍ ഇപ്പോഴുമുണ്ടല്ലേ! നാട്ടില്‍ ജീവിക്കാതെ നാടിന്റെ പുരോഗതിക്കുവേണ്ടി കയ്യുയര്ത്തുന്നവര്ക്കു എന്തുകൊടുത്താലാണു മതിയാവുക?
പാര്‍ട്ടിയുടെ പേരില്‍ വോട്ടു തെണ്ടിയിട്ടു കഞ്ചാവ് തിന്നു കിറുങ്ങി നടക്കുന്ന
കള്ളസാമിമാരെ വെച്ചു രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയെ ഇന്ത്യയില്‍ ഉള്ളു. അവരുടെ ഓര്‍മ്മ നട്ടു നനയ്ക്കുന്നവര്ക്ക് ഈ സംശയം സ്വാഭാവികം മാത്രം!
പിന്നെ, വികസനം ഉണ്ടാക്കാന്‍ നാട്ടില്‍ താമസിക്കാത്തവരുടെ കാശിനായിട്ടു കൈനീട്ടുന്നതില്‍ ഒരു ഉളുപ്പുമില്ല. പക്ഷെ നാട്ടില്‍ താമസിക്കാത്തവര്‍ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് അയിത്തവും തൊട്ടുകൂടായ്മയും, പരിഹാസവും കല്പ്പിച്ചു നല്‍കും തമ്പുരാക്കന്മാര്.
ചൂടാവാതെ യാത്രാമൊഴീ. ശശി തരൂരിന്റെ കാര്യമല്ലേ ജ്യോതിട്ടീച്ചർ പറഞ്ഞതു്? പത്തിരുപത്തെട്ടു കൊല്ലം മുമ്പു് ഒറ്റപ്പോക്കു പോയ അങ്ങേർ ഇപ്പോൾ നാടു നന്നാക്കാൻ വരുന്നതു് ടീച്ചറെപ്പോലെയുള്ള ഒരു ദേശാഭിമാനിക്കു് എങ്ങനെ സഹിക്കാൻ കഴിയും? 🙂
ഇഞ്ചിപ്പെണ്ണ് | 18-Apr-09 at 5:24 pm | Permalink
ഞാന്‍,
സി.എ.ജിടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ വാര്‍ത്ത ഞാന്‍ കണ്ടിരുന്നു.
എന്റെ ലേഖനത്തില്‍ യുറേനിയം ഡെപ്പോസിറ്റിനെക്കുറിച്ച് എഴുതിയ ഭാഗം ഇതാണ്.
——————
യൂറേനിയം ഇറക്കുമതിയും ആണവോർജ്ജവും
ഇന്ത്യയുടെ പതിനാലു റിയാക്റ്ററുകളിൽ പന്ത്രണ്ടെണ്ണം 220 MWe കപ്പാസിറ്റിയും രണ്ടെണ്ണം 540 MWe കപ്പാസിറ്റിയിലും ഓടുന്നവയാണ്. ഇവയുപയോഗിക്കുന്ന ഇന്ധനം 660 ടൺ. പണിത് തീരാറായിരിക്കുന്ന 220 MWe റിയാക്ടറുകൾ കൂടി വരുന്നതോടെ ഇവയുടെ ഇന്ധനോപയോഗം 800 ടൺ ആവും. മൊത്തത്തിൽ 1600 ടൺ യുറേനിയം ഡയോക്സൈഡിന്റെ ആവശ്യം ഒരു വർഷത്തിൽ ഇന്ത്യക്ക് നിലവിലുള്ള റിയാക്ടറുകളുടെ പ്രവർത്തനത്തിനു ആവശ്യമായിട്ടുണ്ട്. 1400 ടൺ യുറേനിയത്തിൽ നിന്നുമാണ് 1600 ടൺ യുറേനിയം ഡയോക്സൈഡ് ഉല്പാദിപ്പിക്കുക. ഇന്ത്യയുടെ മൊത്തത്തിലുള്ള 67,000 ടൺ യുറേനിയം വിഭവശേഷിയിൽ നിന്നും പ്രതിവർഷം ലഭിക്കുന്നത് 230 ടൺ മാത്രമാണ്. 10,000 MWe-ോളം ഊർജ്ജോല്പാദനം നടക്കണമെങ്കിൽ 1400 ടൺ യുറേനിയം ലഭ്യമാവണം. ഇന്ത്യയുടെ അറ്റോമിക്ക് ഡിപ്പാർട്ട്മെന്റിന്റെ ശുപാർശ അനുസരിച്ചു 2059-ൽ ഇരുപത്തഞ്ച് ശതമാനത്തോളം ഊർജ്ജം ആണവത്തിൽ നിന്നു വരേണ്ടിയിരിക്കുന്നു. ഇപ്പോൾ ഇത് നാമമാത്രമായ 3% മാത്രമാണ്.
പ്രധാനമായും ജംഷെഡ്പൂറിലെ ജഗുദാദയിൽ നിന്നുമാണ് യുറേനിയം(യെല്ലോ കേക്ക്) ഖനനം ചെയ്തെടുക്കുന്നത്. പക്ഷെ ഈ ഖനികൾ പലതും ഖനിസുരക്ഷാ വീഴ്ചകൾ നിമിത്തം ചുറ്റും താമസിക്കുന്ന ജനങ്ങൾക്ക് അസുഖങ്ങൾ വരുത്തിവെക്കുന്നു എന്ന ആരോപണങ്ങളും അവ നിമിത്തം യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് പുതിയ ഖനികൾ സ്ഥാപിക്കുവാനുള്ള അനുമതി സംസ്ഥാന ഗവണ്മെന്റിൽ നിന്നു ലഭിക്കാത്തതും ഇന്ത്യയിലുള്ള യുറേനിയം ലഭിക്കുന്നതിനു കൂടി തടസ്സമാവുന്നു. ഇന്ത്യയിൽ ആവശ്യത്തിനു യുറേനിയം ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും നമ്മുടെ യുറേനിയം ഒരു മുപ്പത് കൊല്ലത്തേക്ക് മാത്രമേ ഇപ്പോഴുള്ള ഉല്പാദന റേറ്റിൽ തികയുകയുള്ളൂവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഓസ്ട്രേലിയ, റഷ്യ പോലുള്ള രാജ്യങ്ങളുടെ ഗുണനിലവാരമുള്ള യുറേനിയം ഇന്ത്യയിൽ ഇല്ല. അത് കൂടാതെ തന്നെ പുതിയ മൈനുകൾ സ്ഥാപിക്കാൻ പരിസ്ഥിതി പ്രശ്നങ്ങൾ നിമിത്തം വളരെയധികം തടസ്സങ്ങൾ നേരിടുന്നു. ആന്ധ്രാപ്രദേശിലും ഝാർഘണ്ടിലും ഇപ്പോഴും യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് അതാത് സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കാത്തതും ഓർക്കുക.
————-
ഞാന്‍ എന്തായാലും ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ എക്സ്പ്രസ്സും ഒക്കെ ലിങ്ക്ട്ടിത് നന്നായി. അവയും പത്രങ്ങളാണെന്ന് ഇങ്ങിനെയുള്ള വിവരങ്ങള്‍ വരുമ്പോഴെങ്കിലും സമ്മതിച്ച് തരുന്നുണ്ടല്ലോ. അല്ലാതെ ഈയടുത്ത് ഞാനിന്റെ ബ്ലോഗില്‍ കണ്ടതുപോലെ തെളിവുകള്‍ എന്ന് എഴുതിയിട്ട് അതെല്ലാം ഒന്നില്ലെങ്കില്‍ ജനശക്തി അല്ലെങ്കില്‍ സിപിഎം-ന്റെ വെബ് സൈറ്റ്. എന്റെ ലേഖനം ഞാന്‍ എനിക്കാവും വിധം റിസേര്‍ച്ച് ചെയ്ത് എഴുതിയിതാണ്. അതിന്റെ റിഫറന്‍സുകള്‍ കണ്ടാല്‍ അറിയാമല്ലോ, അതൊന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിയോ അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലിലുമോട്ടല്ല പോയിന്റര്‍ മറിച്ച് പലര് പല സമയങ്ങളില്‍ നടത്തിയ റിസേര്‍ച്ച് പേപ്പറുകളാണെന്ന്.
എന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട് മുപ്പതോ മറ്റോ കൊല്ലത്തേക്കേ ഇന്ത്യയില്‍ യുറേനിയം ഡിപ്പോസ്റ്റുകള് ഉള്ളൂവെന്ന്. അതു തന്നെയാണ് സി.എ.ജിയുടെ റിപ്പോര്‍ട്ടിലും അവര്‍ പറയുന്നത്. ഞന്‍ എഴുതിയല്ലോ നമ്മുടെ മൈനുകളില്‍ യെല്ലോ ക്കേക്കിന്റെ ഖനനം പല മൈനുകളിലും ലോക്കല്‍ ആളുകളുടെ ബഹളം കാരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന്.
കൊക്കോകോള പാലക്കാടില്‍ വരുന്നത് ഞാന്‍ എതിരാണ്. കാരണം അത് പാലക്കാടിന്റെ വാട്ടര്‍ ടേബിളിനെ താറു മാറക്കുകയാണ്. പക്ഷെ അവരത് വേറെ വല്ലയിടത്തും നിന്ന് ബോട്ടില്‍ ചെയ്തു കൊണ്ട് വിറ്റാല്‍ എനിക്ക് പ്രശ്നമില്ല (ഞാന്‍ കോക്ക് കുടിക്കില്ല, ആരോഗ്യത്തിനു കൊള്ളില്ല എന്നുണ്ടെങ്കിലും). അതുപോലെയാണിതും എനിക്ക്. നമ്മുടെ ഖനികളില്‍ നിന്നു തന്നെ യുറേനിയം കിട്ടണമെന്ന് എനിക്ക് വാശിയില്ലാത്തതും ഇതുകൊണ്ടാണ്. കാരണം അതിന്റെ മൈനിങ്ങ് ഒരു ന്യൂക്ലിയര്‍ റിയാക്റ്ററിനേക്കാളും ഡേഞ്ചറസ് ആണ്. ഗ്രീന്‍ പീസിന്റെ ഒരുപാട് റിപ്പോര്‍ട്ടുകളുണ്ട് ജുഗ്ദാദയില് എന്താണ് സംഭവിച്ചത് എന്ന്.
40 കൊല്ലത്തേക്ക് മാത്രമുള്ള ഫുള്‍ കപ്പാസിറ്റിയില്‍ റിയാക്റ്ററുകള്‍ ഓടിയാല്‍ അതു ഡിപ്ലീറ്റഡ് ആയിപ്പോവുമല്ലോ അല്ലേ? അതുകൊണ്ട് തന്നെ ഫുള്‍ കപ്പാസിറ്റിയില്‍ മൈനിങ്ങ് നടന്നാല്‍ ഒരു പതിനഞ്ച് കൊല്ലം കഴിയുമ്പോഴേക്കും ഇതിനെക്കുറിച്ച് പിന്നേയും ചിന്തിക്കേണ്ടതായി തന്നെ വരുന്നു. ല്ലേ? ഒരു രാജ്യത്ത് എന്തെങ്കിലും തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കുന്നത് വെറും ഷോട്ട്ടേം-നു വേണ്ടിയാവരുത്. റോഡുകള്‍ പണിയുന്നത് രണ്ട് കാറിനു മാത്രമാവുമ്പോഴാണ് പിന്നീട് കടക്കാരേയും ചുറ്റുമുള്ളവരേയും ഒക്കെ ഒഴിപ്പിക്കല്‍ ഇങ്ങിനെ ഒരുപാട് നൂലാമാലകങ്ങ കൊണ്ട് ഇന്ത്യയുടെ ഇന്ഫ്രാസ്റ്ട്രക്ച്ചര് ഇത്ര മോശമാവുന്നത്. ചൈനയുടെ പോലെ നമുക്ക് ഒരു റോഡ് റോളര്‍ കൊണ്ട് ജനങ്ങളെ ഉരുട്ടിമാറ്റാന്‍ പറ്റില്ല. ജനാധിപത്യമാണ്.
“മികച്ച നിക്ഷ്പക്ഷമതിക്കുള്ള എവര്‍ റോളിങ്ങ് ട്രോഫി”
– ഇതില്‍ ആ മതി കണ്ടില്ലെങ്കില്‍ എന്നെയാണ് ഉദ്ദേശിക്കുന്നതു എന്നു പോലും കരുതില്ലായിരുന്നു. കാരണം ഞാന്‍ നിഷ്പകഷയാണെന്നുള്ളത് ഒരു ആരോപണമാവാനേ ചാന്‍സുള്ളൂ. അങ്ങിനെ എന്റെ ബ്ലോഗ് വായിച്ചാല്‍ ആര്‍ക്കും കരുതുവാന്‍ ചാന്‍സില്ല. ഇനി ഈ ട്രോഫി ആരെങ്കിലും എനിക്ക് തന്നോ സമ്മാനിച്ചോ ഒന്നും എനിക്കറിഞ്ഞൂട, കാരണം ഈ ബ്ലോഗിലെ കമന്റ് പോലും ഞാന്‍ വായിച്ചിട്ടില്ല. നേരം ഇല്ല. ഞാന്‍-ന്റെ കമന്റ് കണ്ടത് നളന്റെ വായനാലിസ്റ്റ് വഴിയാണ്. എന്തെങ്കിലും ഒരു ആശയത്തേക്കാള്‍ ആരെങ്കിലും എന്നെ വ്യക്തിപരമായി തെറി വിളിച്ചാല്‍ നളന് ഉറപ്പായും ഷേര്‍ ചെയ്തിരിക്കും എന്നുള്ളതുകൊണ്ട് ഞാനിപ്പോള്‍ കമന്റ് സബ്സ്ക്രിപ്ഷന് പോലും ചെയ്യാറില്ല, അടുത്തരെങ്കിലും തെറി വിളിച്ചോ എന്ന് നളന്റെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളതുകൊണ്ട് വിവരം കിട്ടും. അതുകൊണ്ട് ഇതിനു മുന്‍പ് ആരെങ്കിലും എനിക്ക് ഈ ട്രോഫി തന്നോ എന്നോ എനിക്കറിഞ്ഞൂട, എങ്കില്‍ ഞാന്‍ ആ ട്രോഫിയും പട്ടവും നിരാകരിക്കുന്നു. നിഷേധിക്കുന്നു. ഡിനൈ ചെയ്യുന്നു. പക്ഷെ എന്തെങ്കിലും അതിന്റെ കൂടെ ചെക്കുണ്ടെങ്കില് അത് ദയവായി വീട്ടില്‍ എത്തിക്കണമെന്ന് അപേക്ഷ, സാമ്പത്തിക മാന്ദ്യമാണ്, കുട്ടികള്‍ക്ക് ബിസ്കറ്റ് വാങ്ങണം.
ഇനി ഞാന്‍ തന്നെ സ്വമധേയാ തന്ന പട്ടം ആണെങ്കില്‍, ഇടയ്ക്കിടയ്ക്ക് വ്യക്തികളല്ല ആശയമാണ് പ്രധാനമെന്ന് ഒര് മിനിമം പത്ത് പ്രാവശ്യം എങ്കിലും ഞാന്‍ പല പോസ്റ്റുകളില്‍ കൂടി എഴുതിയത് ഒന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഇനി ഈ പട്ടം കിട്ടിയത് ഈയടുത്ത് ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാത്തതില് പ്രതിഷേധിച്ചാണെങ്കില് അതൊരു വലിയ കഥയാണ്. ഇടതുപക്ഷത്തിനു വേണ്ടി തന്നെ പോസ്റ്റര്‍ ഒട്ടിച്ചും, ബാനര്‍ കെട്ടിയ ഒരു ചരിത്രമെനിക്കുണ്ട്. ആ ചേച്ചി ഇപ്പോള്‍ പല മാധ്യമത്തിലും രാഷ്ട്രീയത്തിലും ഒക്കെ നിറഞ്ഞു നില്ക്കുന്ന ഒരു വ്യക്തിയുമാണ്. പക്ഷെ അതിനു ശേഷം ആ സ്ഥാനാര്‍ത്ഥിയോ അല്ലെങ്കില്‍ പാര്‍ട്ടിയോ എന്തു ചെയ്താലും പിന്നെ എനിക്ക് ഉത്തരവാദിത്വമായി തോന്നി. ഇപ്പോല്‍ ഒരു ആണവകരാറിന്റെ പോസ്റ്റ് എഴുതിയിട്ട് തന്നെ, അതിനെപറ്റി ഒരു ചെറിയ വാര്‍ത്ത വന്നാല്‍ പോലും അതിനു ഞാന്‍ ഉത്തരണം പറയണെമെന്നൊരു ഡിഫോള്‍ട്ട് വന്നില്ലേ? (മറ്റു പലരും ബ്ലോഗില്‍ എഴുതിയിട്ടുണ്ട്, പക്ഷെ എന്നയേ കോണ്‍സ്റ്റ്രേറ്റ് ചെയ്യൂ എന്നതും വിചിത്രം). അപ്പോള്‍ ഒരു ആണവകരാറിനിങ്ങനെ ആണെങ്കില്‍ ഒരു നന്ദിഗ്രാമിനോ ഒരു സിഖ് കൂട്ടക്കൊലക്കോ ഒക്കെ എന്തുമാത്രം ഉത്തരങ്ങള്‍ നല്‍കേണ്ടിവരും. എനിക്കതിനു നേരം കിട്ടില്ല. ഞാന്‍ രാഷ്ട്രീയക്കാരിയല്ലാത്തതുകൊണ്ട് നടന്ന സംഭവങ്ങള്‍ വളച്ച് കെട്ടി ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി മാത്രം ജയ് വിളിക്കാന്‍ അറിഞ്ഞൂട. നന്ദിഗ്രാം/സിഖ് കൂട്ടക്കൊല എന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കും. അതുകൊണ്ട് തന്നെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കുന്നത് ഞാന്‍ പണ്ടേയ്ക്ക് പണ്ടേ നിറുത്തിയ പരിപാടിയാണ്. എനിക്കതിനുള്ള തൊലിക്കട്ടിയില്ല. കൊച്ചിന്റെ പിറന്നാള്‍ ആശംസകള്‍ എന്നു പറയുന്നതുപോലെ എനിക്ക് ഒരാള്‍ക്കും വേണ്ടി വോട്ട് ചോദിക്കാനുള്ള ധൈര്യമില്ല. പക്ഷെ അതിന്റെ അര്‍ത്ഥം എനിക്ക് രാഷ്ട്രീയമില്ലായെന്നല്ല. വ്യക്തമായ രാഷ്ട്രീയമുണ്ട്. എനിക്കിഷ്ടമുള്ള പാര്‍ട്ടി ജയിച്ചാല്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കേം ചെയ്യും.
ഇനി ആണവകരാറിനെക്കുറിച്ചാണെങ്കില് എന്റെ പോസ്റ്റുണ്ട്. അവിടെ ചര്ച്ചയാക്കം. ഇവിടെ തുടരാന്‍ താല്പര്യമില്ല. കമന്റുകളും കണ്ടെന്ന് വരില്ല.
സുനിൽ കൃഷ്ണൻ | 18-Apr-09 at 6:23 pm | Permalink
ഉമേഷ്ജീ…ഞാന്‍ വൈകിപ്പോയി..ഇപ്പോളാണ് പോസ്റ്റ് കാണുന്നത്.ചര്‍ച്ചകള്‍ ഇത്രയും ആയ സ്ഥിതിയ്ക്ക് ഇനി ഇടപെടുന്നില്ല…പോസ്റ്റിനു നന്ദി..തികച്ചും സന്ദര്‍ഭോജിതമായ പോസ്റ്റ്….
ഞാന്‍ | 19-Apr-09 at 7:03 am | Permalink
നിക്ഷ്പക്ഷമതിയുടെ പുല്ലിംഗം നിക്ഷ്പക്ഷമതന് എന്നാണോ? നിക്ഷ്പക്ഷമതി എന്നത് കൊണ്ട് ഇഞ്ചിപ്പെണ്ണിനെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് എന്നൊക്കെ പറയുകാണെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ ഇഞ്ചിപ്പെണ്ണിനെയും കൂടിയാണ് ഉദ്ദേശിച്ചത് എന്ന് പറയുമ്പോള്‍ അത് പൂര്‍ണ്ണമായും ശരിയാണ്.
ബാക്കിയുള്ള ആരോപണങ്ങളുടെ മറുപടി ഉടനെ തരാം. (സ്വന്തം ബ്ലോഗ്ഗില്‍)
സിമി | 19-Apr-09 at 9:27 am | Permalink
ഞാന്‍ ഇന്ത്യയിലെ യുറേനിയത്തിന്റെ ഗ്രേഡ് / സാന്ദ്രത കുറവാണ്, രാജ്യത്തില്‍ പലയിടങ്ങളിലായി ഇനിയും കുഴിച്ചെടുത്തിട്ടില്ലാത്ത ഇന്ധനം കുഴിച്ചെടുത്ത് ശുദ്ധീകരിച്ച് യുറേനിയം സമ്പുഷ്ടമാക്കാമോ എന്ന് ചോദിച്ചാല്‍, തത്വത്തില്‍ അതെ, പറ്റുന്ന കാര്യമാണ്.
മന്മോഹന് സിങ്ങ് പറഞ്ഞ ഒരു കാര്യമേ മറുപടിയായി പറയാനുള്ളൂ. “As a soveriegn country, we should be able to buy and sell atomic technology from whoever we want”.
സിമി | 19-Apr-09 at 10:47 am | Permalink
ഇന്ത്യയുടെ ആണവ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യുറേനിയം ഖനനത്തെക്കുറിച്ചും ഇവിടെ വായിക്കാം.
Muralee..Mukundan | 19-Apr-09 at 11:53 am | Permalink
വിഷുക്കണി പോലെ നിരത്തിയാരൊപണങ്ങളാൽ
വിഷവാചകങ്ങളിൽ മുക്കി മറുകക്ഷികളെ ;
വീഷുപ്പടക്കങ്ങൽ പോല്പൊട്ടിച്ചു കൊടും കള്ളങ്ങൽ
വിഷമവ്രിത്തത്തിലാക്കിയീ പാവം ജനങ്ങളെ …
വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻകലക്കിമതവൈരം ,
വിഷം കുളത്തിലെന്നപോലെ-കുടിമുട്ടിക്കുവാൻ,
വിഷാദമീജനത്തിനും ;ഉന്മാദമാകക്ഷികൽക്കും …
കണ്ണൂസ് | 19-Apr-09 at 12:02 pm | Permalink
കാര്യം : കൂട്ടുകുടുംബത്തിലെ കുട്ടികള്‍ക്ക് പോഷകക്കുറവുണ്ട്. അവിയല്‍ വെച്ചു കൊടുക്കണം.
വഴി : തറവാട്ടിലെ പറമ്പില്‍ മുരിങ്ങക്കയുണ്ട്, വെള്ളരിക്കയുണ്ട്, വാഴക്കയുണ്ട് ബാക്കി കഷണങ്ങളൊക്കെയുണ്ട്. അത് പറിക്കണം, കഴുകണം, നുറുക്കണം ആരെങ്കിലും പാചകം ചെയ്യണം. അല്പം സ്വാദ് കുറഞ്ഞാലും അവിയലാണ്, കുട്ടികളുടെ പോഷകക്കുറവ് മാറും.
ഗൃഹനാഥന്റ്റെ തീരുമാനം : വെളിയിലെ കടയില്‍ അവിയല്‍ കിട്ടും. നമുക്കെന്താ അവിടന്ന് വാങ്ങിയാല്‍ കുഴപ്പം?
ഒരു കുഴപ്പവുമില്ല. അതും അവിയല്‍ തന്നെ. അതുവരെ എല്ലാം ശരി.
പ്രശ്നം : തറവാട്ടില്‍ കാരണവരല്ലെങ്കിലും, സമ്പാദിച്ചു കൊണ്ടു വരുന്ന വേറെയും ആള്‍ക്കാരുണ്ട്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം കൂടാറുണ്ട്. അതാവാമായിരുന്നു. ഇതിപ്പോ അവിയല്‍ കിട്ടും. തന്ന ഹോട്ടലുകാരന് ഇടക്ക് അടുക്കളയില്‍ കേറി നോക്കും, അവിയല്‍ ബാക്കിയുണ്ടോ എന്ന്. വിറ്റ അവിയല്‍ വീട്ടുകാര്‍ തിന്നോ, കളഞ്ഞോ, അപ്പിയിട്ടപ്പോള്‍ കഷണം വല്ലതും പോയോ എന്നൊക്കെ നോക്കാനും അയാള്‍ക്കാണ് അവകാശം. അതു മാത്രമല്ല, ഇനി സ്വന്തം പറമ്പില്‍ നിന്ന് പറിച്ചെടുത്ത കഷണങ്ങള്‍ കൊണ്ട് അവിയല്‍ വെച്ചാലും ഈ കണക്കൊക്കെ ഹോട്ടലുകാരനെ ബോധിപ്പിക്കുകയും വേണമത്രേ.
നല്ല സോവറിനിറ്റി!
ശ്രീഹരി::Sreehari | 19-Apr-09 at 2:42 pm | Permalink
മുകളില്‍ കണ്ണൂസ് പറഞ്ഞതാണ് കാര്യം… കിടിലന്‍ അനലോജി…
രാജ് | 19-Apr-09 at 2:58 pm | Permalink
എന്നാലും ഇക്കാര്യം പറയുവാൻ തറവാട് എന്ന ബൂർഷ്വാ സങ്കല്പത്തെ തന്നെ ഏറ്റ് പിടിക്കേണ്ടി വന്നല്ലോ കണ്ണൂസേ 🙂
ജ്യോതിര്‍മയി | 20-Apr-09 at 1:19 am | Permalink
ഉമേഷിന്റെ മറുപടി:
“ചൂടാവാതെ യാത്രാമൊഴീ. ശശി തരൂരിന്റെ കാര്യമല്ലേ ജ്യോതിട്ടീച്ചർ പറഞ്ഞതു്? പത്തിരുപത്തെട്ടു കൊല്ലം മുമ്പു് ഒറ്റപ്പോക്കു പോയ അങ്ങേർ ഇപ്പോൾ നാടു നന്നാക്കാൻ വരുന്നതു് ടീച്ചറെപ്പോലെയുള്ള ഒരു ദേശാഭിമാനിക്കു് എങ്ങനെ സഹിക്കാൻ കഴിയും?”
ഹ ഹ ഹ, അന്ന് ഒന്നാംക്ലാസില്‍ ഒരേബഞ്ചിലിരുന്നു പഠിച്ചപ്പോള്‍ പറഞ്ഞിരുന്നു, ദാസാ, ദാസാ, രണ്ടുകുറ്റിപ്പെന്സിലിനുപകരം പെട്ടിനിറയെ വല്യപെന്സില് കിട്ടുന്ന നല്ലകാലം വരും, ഒരു ഇരുപത്തെട്ടുകൊല്ലം കഴിഞ്ഞോട്ടേ എന്ന്.(അന്നു പശുവിനു് ഓകേം പിണ്ണാക്കും ഒക്കെ ധാരാളം കലക്കിക്കൊടുക്കാമെന്നും, എല്ലാകവിതേം പദ്യത്തിലാക്കി പാടിനടക്കാമെന്നും മറ്റും!)
എന്തിനുപറേണു, പരീക്ഷവരുമ്പോള്‍ ചിരിച്ചുകൊണ്ടെഴുതണം, റിസല്‍ട്ടു വരുന്നപോലെ വരട്ടേ എന്ന ന്യായത്തില്‍ എഴുതിയതാണെങ്കിലും, ഇരുപത്തെട്ടുകൊല്ലം ആവുന്നതിനുമുന്‍പുതന്നെ, രണ്ടായിരത്തിആറു ജനുവരി ഒന്നു എന്റെ ജീവിതത്തിലേയ്ക്കു കടന്നുവന്നത്, പി.എസ്.സി ഇന്റര്‍വ്യൂ കഴിഞ്ഞതിന്റെ റാങ്ക് ലിസ്റ്റുമായാണ്. ഇന്റര്‍വ്യൂ ഒക്കെ നന്നായിരുന്നെങ്കിലും ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. റാങ്കൊന്നാവുകയും തിരുവനന്തപുരത്ത് (അതാണത്രേ ഒന്നാം നമ്പര്‍ സ്ഥലം) ഗവ. കോളേജില്‍ ലക്ചറര്‍ ആയി ജോലി കിട്ടുകയും ചെയ്തപ്പോള്‍ ‘ആഹാ, ഏറ്റവും നല്ലകാലം, ഇതാ വന്നല്ലോ‘ എന്നു അമ്പരന്നുപോയി.
…………………..
കക്ഷിരാഷ്ട്രീയം ഇല്ലാത്തവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഏകദേശധാരണകിട്ടാന് ഒന്നുരണ്ടുദിവസമേ വേണ്ടിവന്നുള്ളൂ. യൂണിയനില്‍ ചേരാത്തവര്‍ നികൃഷ്ടജീവികളാണെന്നും ഏതുവിധേനയും ആളെച്ചാക്കിട്ടുപിടിക്കുക എന്ന ഹോബി (മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചുകൊണ്ട്) നിര്‍ബാധം നടത്തിവരുന്ന ഒരുപ്രസ്ഥാനം ആണവിടെ ഭരണം എന്നും (പ്രസ്ഥാനത്തിനു കയ്യില്ല, കാലില്ല, കാണാനൊരു ശരീരമില്ല, ജീവനില്ല, എന്നാലും പ്രസ്ഥാനമാണത്രേ ദൈവം. ആ ദൈവത്തിനു കൊടിമരമുണ്ട്, കൈകൂപ്പുകയൊന്നും വേണ്ട, സല്യൂട്ട് ചെയ്താല്‍ മതി,പുഷ്പാര്‍ച്ചനയൊക്കെ ഇഷ്ടം പോലെയാവാം, ചുവന്നപൂക്കള്‍ വേണമെന്നുമാത്രം. ഏതായാലും യൂണിയനെ അംഗീകരിക്കാത്ത രണ്ടേരണ്ടുപേരേ അവിടെ ബാക്കി ഉണ്ടായിരുന്നുള്ളൂ, രണ്ടോനാലോപേര് ജോലിചെയ്യാനും ബാക്കിയുള്ളവരൊക്കെ പാര്ട്ടിഫണ്ടുപിരിക്കാനും ചുമതലയുള്ളവരായിരുന്നു എന്നുമാത്രം പറഞ്ഞ് ആ നല്ലകാലത്തെ സംഗ്രഹിക്കാം. ഇതൊന്നും അന്നൊരൊറ്റപ്പോക്കുപോയ സിഐഡിക്കാരെ അറിയിക്കാന്‍ തരായില്ല.
………………………………….
എങ്ങും തൊടാതെ അടച്ചാക്ഷേപിക്കുന്നതിനുപകരം വ്യക്തമായി ആളുകളുടെ പേരെടുത്തുപറഞ്ഞു പരാതിബോധിപ്പിച്ചുകൂടേ എന്നൊക്കെ ചോദിച്ചാല്‍, എനിയ്ക്കു വേറേ പണിയുണ്ട് എന്നുമാത്രമേ ഉത്തരം തരൂ, തരൂരേ, കലികാലവും നല്ലകാലമാണെനിയ്ക്ക് :).
……………………………………
ഇവിടെയെല്ലാരോടും വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതിന്മുന്‍പ്, ഇവിടത്തെ (നല്ലകാര്യങ്ങള്‍ പലതും ചെയ്തിട്ടുള്ള, ആദര്ശപ്പാര്ട്ടിയുടെ ഇന്നത്തെ അവസ്ഥ നാട്ടില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ ജോലിചെയ്തുകൊണ്ട് (യൂണിയനില്‍ ചേരാതെ)-അനുഭവിച്ചു മനസ്സിലാക്കണം എന്നാണുദ്ദേശിച്ചത്, അതല്ലെങ്കില്‍ ഒന്നു കൈ നീട്ടിയാല്‍ ഞാന്‍ തന്നെ വിരലില്‍ മഷി കുത്തിത്തരുമായിരുന്നല്ലോ എന്നും.
………………………………………..
ഉദ്ദിഷ്ടവോട്ടര്മാരില് ഞാന്‍ പെടില്ലെങ്കിലും എനിയ്ക്കു വോട്ടുചെയ്യാനുള്ള ദിവസം ദാ സമാഗതമായിക്കൊണ്ടിരിക്കുന്നേയുള്ളൂ…
ശ്രീരാമസേനയ്ക്കു ഒരു പുല്ലുവിലപോലും കല്‍പ്പിക്കാതെ തന്നെ പറയട്ടേ, അവരെ ഇങ്ങനെ പൊക്കിവെക്കരുതേ എന്ന്.
…………
യാത്രാമൊഴിയേ, കള്ളസാമിമാരാണു ഭരിയ്ക്കുന്നതെങ്കില്‍, അവര്‍ക്കു ഭരിക്കാന്‍ സാധിക്കുന്നെങ്കില്‍, അപ്പോള്‍ത്തന്നെ മനസ്സിലാക്കിക്കൂടെ, പാര്‍ട്ടിയെന്നത് ഒരു സങ്കല്‍പ്പം മാത്രമാണെന്നും വ്യക്തികളേ ഉള്ളൂ എന്നും?
…………………………………
കണ്ണൂസിന്റെ കമന്റിന് ഒരു ഷേൿഹാന്ഡ്! തറവാടും മിറ്റവും മണ്ണുമൊന്നുമില്ലെങ്കിലും പച്ചക്കറിയൊക്കെ അവരവര്ക്കുവേണ്ടതെങ്കിലും അവരവര്‍ ഉണ്ടാക്കുക, അവിടെ കൂട്ടായ്മയും സഹകരണവും ഒക്കെ പരിചയിക്കുക എന്നനേട്ടവും ഉണ്ടാക്കാം. ആരുടേം പെട്ടീം ഷൂസും താങ്ങിനടക്കേണ്ടിവരില്ല.
Yathramozhi | 20-Apr-09 at 1:53 am | Permalink
ഉമേഷിന്റെ മറുപടി:
ചൂടാവാതെ യാത്രാമൊഴീ. ശശി തരൂരിന്റെ കാര്യമല്ലേ ജ്യോതിട്ടീച്ചർ പറഞ്ഞതു്? പത്തിരുപത്തെട്ടു കൊല്ലം മുമ്പു് ഒറ്റപ്പോക്കു പോയ അങ്ങേർ ഇപ്പോൾ നാടു നന്നാക്കാൻ വരുന്നതു് ടീച്ചറെപ്പോലെയുള്ള ഒരു ദേശാഭിമാനിക്കു് എങ്ങനെ സഹിക്കാൻ കഴിയും? 🙂
ഉമേഷ്ജി,
ചൂടായതല്ല.
പത്തിരുപതു കൊല്ലം മുന്‍പ് നാട്ടീന്നു പോയ ഉമേഷ്ജിയുടെ വികസനോദ്ദേശശുദ്ധിയെ ചോദ്യം ചെയ്തതാണെന്ന് ഞാന്‍ കരുതി. അപ്പോഴേക്കും ദാ ഉമേഷ്ജി കേറി ശശിയായി! 🙂
ശശികാലം എന്നല്ലാതെ എന്തരു പറയാന്‍.
ഇഞ്ചിപ്പെണ്ണ് | 20-Apr-09 at 1:54 am | Permalink
നാലരക്കൊല്ലത്തില്‍ ഇടയ്ക്കിടയ്ക്ക് കുടുംബയോഗം കൂടിയപ്പോഴൊക്കെ എല്ലാവരും ഒത്ത് കുറച്ച് ഹോട്ടലീന്നും കുറച്ച് വീട്ടീന്നും അവിയല്‍ ഉള്ളതുപോലെ വെക്കാനൊക്കെ ഒരുമിച്ചങ്ങട് തീരുമാനിച്ചായിരുന്നു. എന്നാ ചില തലനരച്ച് വെളിവ് പോയ പ്രായത്തിന്റെ അസ്കിത ബാധിച്ച കാരണവന്മാര്ക്ക് പഴയ ഹോട്ടലുകാരനോട് പണ്ടത്തെ ഏതോ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അല്പം അസ്കിത ബാക്കി കിടപ്പുണ്ടേ. കാരണവന്മാര്ക്ക് ഹോട്ടലീന്ന് തിന്നാം കുടിക്കാം, പക്ഷെ കുട്ട്യോളാരും ങ്ങാഹാ..അടി! അടി! തറവാട്ടീന്ന് കുറച്ചപ്രത്ത് രണ്ട് ചിന്നവീടുമുണ്ട്. തറവാട്ടില്‍ മാത്രം എപ്പോഴും അവിയലും നുറുക്കിയിരുന്നാല് ചിന്നവീട്ടില് പ്രശ്നമുണ്ട്, ചിലപ്പോള്‍ മുറ്റത്ത് കിടക്കേണ്ടി വരും. അവിടെ വേവണത് അവിയലും പച്ചക്കറിയോന്നല്ല, നല്ല അസ്സല് ബിരിയാണിയാണേ, അപ്പോ ബിരിയാണീടെ മണം ഗുമുഗുമാന്ന് വരുമ്പൊ തറവാട്ടില്‍ നിന്ന് ഒരു ഇറങ്ങിപ്പോക്കാ കൊടുത്തു, ഹോട്ടലീന്ന് അവിയല്‍ മേടിച്ചാല്‍ കുടുംബം കുളം തോണ്ടുമെന്ന് ഒരു ശാപവാക്കും. എവിടെ? കുടുംബം അങ്ങനേന്ന്യങ്ങട് നിന്ന് പിഴച്ചു. കുടുമ്മത്ത് അവിയല്‍ വെച്ചാല്‍ ഹോട്ടലുകാരനെ ബോധിപ്പിക്കണമെന്ന് ഹോട്ടല്കാരന് പറഞ്ഞാല്‍ മതിയോ, മ്മളല്ലേ തീരുമാനിക്കാന്നൊക്കെ പിന്നീന്ന് ചോദിച്ചതൊന്നും കേട്ടുമില്ല, കണ്ടുമില്ല, ബിരിയാണിയാണേ പ്രധാനം. കട്ട് തിന്നുന്നതല്ലേ, അതിന്റെ സുഖം വേറെ എന്തിനേലും കിട്ട്വോ?
ഹോട്ടലീന്നു അവിയലു കഴിക്കില്യാന്ന് കവലയില്‍ നാലു പേരെ കണ്ടപ്പൊ രണ്ട് ആദര്‍ശ പ്രസംഗാ നടത്താനും പറ്റി. എന്തിറ്റാ സൂത്രം. കണ്ണടച്ചങ്ങട് പാലു കുടിക്ക്യാ…ഞങ്ങളാരും ഒന്നും അറിഞ്ഞില്ലേ, കൈ മണപ്പിക്കുമ്പൊ ഇപ്പളും നല്ല മട്ടണ്‍ ബിരിയാണീടെ മണമുണ്ട്ട്ടാന്ന് കുസൃതി പിള്ളേരു. അവറ്റയെയൊക്കെ ആ പുളിവാറലുകൊണ്ട ഓടിക്കാ…
നാശങ്ങളു…പിന്നാലേന്ന് വിടണില്യ…എന്തിറ്റാ ഇപ്പോഴത്തെ പിള്ളേര്ടെ ഒക്കെ ഒരു തണ്ടേ…ഇറ്റങ്ങളൊന്നും ഒരുകൊണം പിടിക്കണ ലക്ഷണമില്യാ ന്റെ ദേവിയേ!
(കമന്റുകള്‍ ഷേര്‍ ചെയ്തു തരുന്നവര്‍ക്ക് താങ്ക്സ്)
Moorthy | 20-Apr-09 at 2:30 am | Permalink
🙂 എല്ലാ സി.ഐ.ടി.യുക്കാരനും ചുവന്ന ഷര്‍ട്ടും, ചുവന്ന കണ്ണും, തലേക്കെട്ടും, വായില്‍ (കഞ്ചാവ് ?) ബീഡിയും, മദ്യഗന്ധവും, പച്ചത്തെറിയും ഉണ്ടാകുമെന്ന് ജനത്തെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന ആ നല്ല കാലം പോയാലെന്ത്? 2 മാഷന്മാര് പണിയെടുക്കുകയും ബാക്കിയുള്ളവര്‍ പാര്‍ട്ടി ഫണ്ട് പിരിക്കുകയും ചെയ്യുന്ന നല്ല കാലം വന്നല്ലോ. ഒരച്ചായനും കഥയെഴുതാതെ, കാര്‍ട്ടൂണ്‍ വരയ്ക്കാതെ…ബ്ലോഗിന്റെ ശക്തി…
സിമി | 20-Apr-09 at 6:28 am | Permalink
കണ്ണൂസേ, നല്ല അനാളജിയായിരുന്നു, ഇഷ്ടപ്പെട്ടു 🙂
അതേ അനാളജി തന്നെ ഏറ്റുപിടിച്ചാല്‍,
അവിയലിനുള്ള കായും കിഴങ്ങും കുഴിച്ചെടുത്ത് ക്ലീനാക്കാന് എട്ടുപത്തു വര്‍ഷം പിടിക്കും, അതുവരെ അവിയല്‍ കൂട്ടാതെ കഴിക്കാം. തറവാട്ടില്‍ പുതിയ അംഗങ്ങള്‍ വരുന്നെങ്കില്‍ അവരു അത്രയും നാള് പട്ടിണികിടക്കട്ടെ (ഹെയ്, അത്രയും നാള് ഹോട്ടലില്‍ നിന്നു അവിയല്‍ വാങ്ങാമെന്നോ? ഹോട്ടല്‍ വലതുപക്ഷമാണ്, ഛായ്, ലജ്ജാവഹം, ഹോട്ടലില്‍ നിന്നും വാങ്ങിയാല്‍ തറവാടുവിട്ടിറങ്ങും, തറവാട്ടില്‍ ഒരുദിവസം കഞ്ഞികുടിമുട്ടിച്ച് ബന്ദു നടത്തും).
ജോലിയും കൂലിയുമില്ലാതെ ഇരിക്കുന്ന ഇളമുറക്കാര്‍ മറ്റ് തറവാടുകളില്‍ പോയി അവിയലുണ്ടാക്കാന്‍ പഠിപ്പിച്ച് കാശുണ്ടാക്കാമെന്ന്. സമ്മതിക്കാന്‍ പറ്റുന്ന കാര്യമാണോ? വേറൊരു തറവാട്ടില്‍ പോയി കുഴികുത്തിയാല്‍ നമുക്ക് ആയിരം വര്‍ഷം അവിയല്‍ തിന്നാനുള്ള വകയുണ്ടാവുമെന്ന്.
അവിയലുണ്ടാക്കാന്‍ കായ കൃഷിചെയ്യുന്ന നിലത്ത് കുറെ ചെറുമികള്‍ കയറിത്താമസിക്കുന്നു. . സമ്മതിക്കാവോ? ഇറക്കിവിടണ്ടേ അവറ്റകളെ.
പച്ചക്കറികൃഷികൊണ്ട് നമ്മള് നേരത്തേ കുറെ ചെറുമികളെ പൊരിച്ചതാ. അതു പോട്ടേന്നു വെക്കാം.
ഹോട്ടലുകാരനെ കിടപ്പുമുറിയില്‍ കയറ്റൂല്ലാന്നു പറഞ്ഞതാ, എന്താ കാര്യം.
എന്തായാലും, ഹോട്ടലീന്ന് അവിയല്‍ വാങ്ങല്ലും ന്നു നിര്‍ബന്ധം പിടിച്ചുനിന്ന കുടുംബക്കാര് ഇറങ്ങിപ്പോയതീപ്പിന്നെ, അത്താഴപ്പഷ്ണിമാറി, വീട്ടിലെന്തായാലും വയറുനിറച്ച് തിന്നാനുണ്ട്, ഹോട്ടലീന്നായാലും..
വിഎസ് അചു അണ്ണന് | 20-Apr-09 at 7:28 am | Permalink
ഇഞ്ചിപ്പെണ്ണിന്റെ നർമ്മം കലര്‍ന്ന മറുപടി.
നന്നായിരിക്കുന്നു.:)
Umesh: ഉമേഷ് | 20-Apr-09 at 5:43 pm | Permalink
സുഹൃത്തുക്കളേ,
ഒന്നിൽക്കൂടുതൽ ലിങ്കുകൾ കമന്റിലുണ്ടെങ്കിൽ ആ കമന്റ് മോഡറേഷനു പോകും. ലിങ്കുകൾ നിരത്തുന്ന സ്പാമന്മാരെ ഒതുക്കാനാണതു്. നമ്പർ വേരിഫിക്കേഷൻ ഉള്ളതുകൊണ്ടു് അതു വേണമെങ്കിൽ ഒഴിവാക്കാം. എങ്കിലും ഇപ്പോഴത്തെ സെറ്റപ്പ് അങ്ങനെയാണു്.
നിങ്ങളുടെ കമന്റ് മോഡറേഷനു പോകുന്നുണ്ടെങ്കിൽ കാരണം അതാണു്. അല്ലാതെ എതിരഭിപ്രായങ്ങളെയും മറ്റും ഞാൻ കടിഞ്ഞാൺ ഇടുന്നതല്ല. പിന്നെ ലോഗിൻ ചെയ്യാൻ എനിക്കു സമയം കിട്ടുന്നതനുസരിച്ചു് അതു പ്രസിദ്ധീകരിക്കാൻ ഏതാനും മണിക്കൂറുകൾ വൈകിയേക്കാം.
കണ്ണൂസ് | 21-Apr-09 at 8:26 am | Permalink
വര്‍ക്ക് ചെയ്യുന്ന ലിങ്കുകള്‍ ഒക്കെ സെല്‍ഫ് ഗോളുകള്‍ ആയിപ്പോയല്ലോ സിമി!! 🙂
സി.ഐ.എസ് ഡീല്‍ : മനോജിന്റെ ബ്ലോഗിലാണെന്ന് തോന്നുന്നു, ഞാന്‍ ഈ സംശയങ്ങള്‍ നേരത്തേ ഉന്നയിച്ചതാണ്. എന്‍.എസ്.ജി അപ്പ്രൂവല്‍ കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യക്ക് എവിടന്ന് വേണമെങ്കില്‍ ഇന്ധനം വാങ്ങാമെന്നിരിക്കേ, അമേരിക്കക്ക് ഈ കരാര്‍ കൊണ്ടുള്ള ലാഭമെന്താണെന്ന്? കൂടന്കുളത്തേക്കുള്ള നാല് റിയാക്റ്ററിനുള്ള സപ്ലൈ കരാര്‍ ആണ് റഷ്യയുമായി വളരെക്കാലം മുന്‍പേ സൈന്‍ ചെയ്ത് കിടക്കുന്നത്. അത് വന്നാല്‍ പിന്നെ ഉടന്‍ പുതിയ റിയാക്റ്ററിനും സ്കോപ്പില്ല.
ഫ്രാന്‍സുമായി ഇന്ധനകരാര് ഒപ്പിട്ടു കഴിഞ്ഞു എന്നിരിക്കേ, ഈ പുതിയ ഡീലിന്റെ സാംഗത്യം എന്തായിരുന്നു ആവോ? അന്‍പത് ശതമാനം കപ്പാസിറ്റിയീല് ഓടിക്കുന്ന നമ്മുടെ റിയാക്റ്ററുകളുടെ ഔട്ട്പുട്ട് കൂട്ടാന്‍ എന്‍.പി.സി ക്ക് വല്ല റോഡ്മാപ്പ് ഉണ്ടോ (കട : വക്കാരി) എന്ന് ആരെങ്കിലും അന്വേഷിച്ചുവോ? അതേപ്പറ്റി എവിടെയെങ്കിലും കണ്ടുവോ? എട്ട് പഴയ റിയാക്റ്ററുകളും ഐ.എ.ഇ.എ നിരീക്ഷണത്തില്‍ പെടില്ല എന്നുറപ്പാണെങ്കില്‍, ഈ വാങ്ങിക്കൂട്ടുന്ന ഇന്ധനം ഇന്ത്യ മിലിറ്ററി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ല എന്നതിന് ആര്‍ക്ക്, എന്ത് ഉറപ്പാണുള്ളത്?
മണി ശബ്ദം കേള്‍ക്കുന്നുണ്ടോ? ഉഭയകക്ഷി ആണവ ഇന്ധന കരാറുകള്‍ കൊണ്ട് അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കല്ല, രണ്ടിടങ്ങളിലേയും ബിസിനസ്സ്, രാഷ്ട്രീയക്കാര്‍ക്കാണ് ഗുണം. സിമി തന്നെ തന്ന http://www.foreignpolicy.com/story/cms.php?story_id=3533 ലിങ്ക് ഒന്നു കൂടി മുഴുവനായി വായിച്ചു നോക്കൂ. (എന്ത് കൊണ്ട് കരാര്‍ പാടില്ല എന്ന് ഒരു അമേരിക്കന്‍ വീക്ഷണകോണ് ആണ് ആ സ്റ്റോറിയില്‍). സാധാരണ അമേരിക്കക്കാര്‍ക്ക് ഈ കരാറില്‍ ഉള്ള ആശങ്ക വെളിവാവും. (അടുക്കളയില്‍ കയറി നോക്കല്‍ അനുവദിച്ചിട്ടില്ല എന്നല്ല, ഈ വീട്ടുകാര്‍ അടുക്കളയില്‍ നിന്ന് ഫണല്‍ ചെയ്ത് എവിടെങ്കിലും ഒക്കെക്കൊണ്ട് ഒളിപ്പിക്കാന്‍ മിടുക്കന്മാരാണ് എന്നാണ് അവര്‍ പറയുന്നത്.)
നിജറുമായി ഒരു പ്രൈവറ്റ് കമ്പനി ഒപ്പിട്ട കരാര്‍ ആണ് മറ്റൊരു വലിയ തമാശ. ഈ വാര്‍ത്ത ലിങ്ക് ചെയ്തത് സിമി അതില്‍ വിശ്വസിക്കുന്നതു കൊണ്ടാവണമല്ലോ. ആണവകരാര്‍ ഒപ്പിടുന്നതിനു മുന്പുള്ളതാണ് ആ മൈനിംഗ് കരാര്‍ എന്ന് ശ്രദ്ധിച്ചോ? അത് വര്‍ക് ഔട്ട് ആയിരുന്നെങ്കില്‍, ഇന്ത്യ ആണവകരാര്‍ ഒപ്പിട്ടതിലും വലിയ പാതകം ഒന്നുമില്ല. ആയിരം കൊല്ലത്തേക്കുള്ള യുറേനിയം സപ്ലൈ, എന്‍.എസ്.ജിയില്‍ അംഗമല്ലാത്ത ഒരു രാജ്യത്തു നിന്ന്, ഒരു ഇന്ത്യന്‍ കമ്പനി മൈന്‍ ചെയ്തെടുക്കുന്ന സുവര്‍ണ്ണാവസരമാണ് നമ്മള് കളഞ്ഞു കുളിച്ചത് 🙂
പറഞ്ഞു പറഞ്ഞു തേഞ്ഞ മറ്റു കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നില്ല. ഒരല്പം ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ ആണെങ്കില്‍ (മന്മോഹന് സിംഗിന്റെ സര്‍ക്കാര്‍ ആ ഗണത്തില്‍ പെടില്ല) ഇന്ത്യയുടെ വിദേശ / ദേശരക്ഷാ നയങ്ങളെ അമേരിക്കക്ക് സ്വാധീനിക്കാന്‍ പറ്റുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ ഈ കരാറില്‍ ഉള്ള ബിസിനസ്സ് കാണാതെ പോവരുത്. ഇന്ത്യ കരാറില്‍ ഒപ്പിട്ടതിന് ഡിബേറ്റബിള്‍ ആണെങ്കിലും കുറേക്കാരണങ്ങള് നിരത്താനുണ്ടാവും. പക്ഷേ അമേരിക്ക എന്തിന് ഈ കരാറിന് നിര്‍ബന്ധം പിടിച്ചു എന്ന് ആലോചിക്കുക. മാങ്ങയില്ലാത്ത മാവിലെറിയാന്‍ അവര്‍ ബ്ലോഗര്മാരൊന്നുമല്ലല്ലോ. 🙂
സിമി | 21-Apr-09 at 11:07 am | Permalink
എല്ലാ ലിങ്കുകളും വര്ക്കുന്നില്ലേ കണ്ണൂസേ?
ഫ്രാന്‍സുമായി ഉള്ള കരാറിന്റെ കാര്യം: കണ്ണൂസിനു കാര്യം മനസിലായില്ല. എന്‍.എസ്.ജി. അനുമതി കിട്ടിയില്ലായിരുന്നെങ്കില്‍ – ഫ്രാന്‍സുമായി കരാര്‍ ഉണ്ടാക്കാനോ ഇന്ധനം ഇറക്കുമതി ചെയ്യാനോ കഴിയില്ലായിരുന്നു. ഫ്രാന്‍സ്, റഷ്യ, ഖസാക്കിസ്ഥാന്‍ ഉടമ്പടികള്‍ എന്‍.എസ്.ജി. കരാറിനു ശേഷമാണ് ഉണ്ടായത്. (ഒരു എന്‍.എസ്.ജി. രാഷ്ട്രത്തിനും എന്‍.എസ്.ജി. ഇതര രാഷ്ട്രവുമായി, സി.ടി.ബി.ടി. ഒപ്പിടാതെ, ആണവ ക്രയവിക്രയം പറ്റില്ല).
റഷ്യയുമായി ഉള്ള കരാര്‍: നിലനില്‍ക്കുന്ന കരാര്‍ പ്രകാരം കൂടംകുളത്ത് റഷ്യ നിര്‍മ്മിച്ച റിയാക്ടറുകള്‍ക്കുള്ള ഇന്ധനം മാത്രമേ റഷ്യയ്ക്ക് നല്കാന് കഴിയൂ. പുതിയ കരാറുകളില്‍ ഒപ്പിടാനോ പുതിയ റിയാക്ടറുകള്‍ക്ക് ഇന്ധനം വില്‍ക്കാനോ കഴിയില്ല, എന്‍.എസ്.ജി. അനുമതിയില്ലാതെ.
നീഷര്‍ (niger): അവര്‍ എന്‍.എസ്.ജി. അംഗമല്ല, അതുകൊണ്ട് തത്വത്തില്‍ കരാര്‍ ഒപ്പിടാം. നമ്മള് മുന്‍പ് അതു ശ്രമിച്ചതാണ്. പക്ഷേ എന്‍.എസ്.ജി. അംഗങ്ങള്‍ അത് മുടക്കും എന്നായിരുന്നു അന്നത്തെ ലൈന്‍. (അത് അന്യായമാണെങ്കിലും, എന്‍.എസ്.ജി. അംഗമല്ലാത്ത ഒരു രാജ്യത്തിന് ആണവ ഇന്ധനം ലഭിക്കുന്നതിനെ മറ്റു രാജ്യങ്ങള്‍ ഉരുക്കുമുഷ്ടിയോടെ എതിര്‍ത്തേനെ).
ഈ പറഞ്ഞതിനെല്ലാം ലിങ്കുകള്‍ വേണമെങ്കില്‍ തരാം.
രണ്ടാമത്തെ കാര്യം: അമേരിക്ക നിര്‍ബന്ധം പിടിച്ചത് രണ്ട് കാര്യങ്ങള്‍ കൊണ്ടാണ്. 1) വാണിജ്യവശം. ഇന്ത്യയ്ക്ക് എന്‍.എസ്.ജി. അനുമതി ലഭിക്കാന്‍ അമേരിക്ക കുറെ കഷ്ടപ്പെട്ടു, കുറെ കൈ പിടിച്ചു തിരിച്ചു; ഇതിനൊക്കെ പകരമായി അവര്‍ക്ക് (അമേരിക്കന്‍ കമ്പനികള്‍ക്ക്) ഇന്ത്യയില്‍ റിയാക്ടറുകള്‍ സ്ഥാപിക്കാനും ആണവ കച്ചവടം നടത്തി വലിയ തോതില്‍ കാശുവാങ്ങാനും പറ്റും. ഒരുലക്ഷം കോടി വരെ – ആണ് ഇന്ത്യന്‍ ആണവ മാര്‍ക്കറ്റിന്റെ എസ്റ്റിമേറ്റ്. തല്ക്കാലം ഇതിന് ചില കടമ്പകളുണ്ട് – ഇന്ത്യന്‍ നിയമ പ്രകാരം accident liability guarantee തരാന്‍ പറ്റാത്ത കമ്പനികള്‍ക്ക് / രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടാന്‍ പറ്റില്ല. (ഭോപ്പാല്‍ ദുരന്തത്തിനു ശേഷമാണെന്നു തോന്നുന്നു ഈ നിയമം വന്നത്). ഫ്രാന്‍സ് (അരീവ), റഷ്യ (അറ്റോമിക്പ്രോം) എന്നീ രാജ്യങ്ങള്‍ / കമ്പനികള്‍ – സര്‍ക്കാര്‍ കമ്പനികളാണ്, അവര്‍ക്കു സര്‍ക്കാര്‍ ബാക്കിങ്ങ് ഉണ്ട് – സര്‍ക്കാരാണ് ലയബിലിറ്റി പ്രൊട്ടെക്ഷന്‍ കൊടുക്കുന്നത്. അമേരിക്കന്‍ കമ്പനികള്‍ (ജി.ഇ, വെസ്റ്റിങ്ങ്ഹൌസ്, തുടങ്ങിയവ) സ്വകാര്യ കമ്പനികളാണ്, സര്‍ക്കാരിനു ലയബിലിറ്റി പ്രൊട്ടെക്ഷന്‍ കൊടുക്കാന്‍ പറ്റില്ല. ഇന്ത്യന്‍ നിയമം മാറ്റാതെ അമേരിക്കന്‍ കമ്പനികള്‍ക്ക് ചുരുക്കത്തില്‍ ബിസിനസ് നടത്താന്‍ പറ്റില്ല. (ഇന്ത്യ നിയമം മാറ്റും).
2) ചൈനയ്ക്ക് ഒപ്പം നില്ക്കാന് ഇന്ത്യ ഒരു ശക്തിയായി വളരേണ്ടത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്റ്റ്രാറ്റജിയില്‍ ഒന്നായിരുന്നു. ഒബാമയുടെ നയങ്ങള്‍ അറിയില്ല.
എന്തായാലും – അമേരിക്ക വാണിജ്യ ലാഭത്തിനാണ് എന്‍.എസ്.ജി. കരാറിനു വേണ്ടി, ഇന്ത്യയ്ക്കുവേണ്ടി ബലം പിടിച്ചത്, പക്ഷേ ഇത് പ്രധാനമായും ഒരു win-win situation ആക്കിയെടുക്കാന്‍ – ഇന്ത്യന്‍ സര്‍ക്കാരിനു മിടുക്കുണ്ടെങ്കില്‍ കഴിയും. ഇതുവരെയുള്ള നീക്കങ്ങള്‍ അങ്ങനെയാണ് കാണിക്കുന്നത്.
ഒരു കാര്യമേയുള്ളൂ കണ്ണൂസേ, 121,000 മെഗാവാട്ട് ആണ് ഇന്നത്തെ ഇന്ത്യയുടെ ഊര്‍ജ്ജ ഉത്പാദനം. ഇതില്‍ 76% കല്‍ക്കരിയാണ്, 21% ജലവൈദ്യുത പദ്ധതികളും. ഇനിയും ജലവൈദ്യുത പദ്ധതികള്‍ ഇല്ലാതിരിക്കുന്നതാണ് പ്രകൃതിയ്ക്കു നല്ലത് (നര്‍മ്മദ ആന്തോളന്‍ ഓര്‍ക്കുക – ഏതു ജലവൈദ്യുത പദ്ധതിയും ഒരു ആവാസവ്യവസ്ഥയെ തകര്‍ക്കും). കല്‍ക്കരി കത്തിക്കുന്നതും ഏറ്റവും പരിസ്ഥിതി ദോഷം വരുത്തുന്ന ഒരു മാര്‍ഗ്ഗമാണ് (അമേരിക്കയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്സും കല്‍ക്കരിയാണ്). അടുത്ത 20 വര്‍ഷത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗം ഇരട്ടിച്ചാല്‍ – ഈ രണ്ടു മാര്‍ഗ്ഗങ്ങളും വികസിപ്പിക്കാന്‍ പറ്റില്ല. കാറ്റില്‍ നിന്നുള്ള വൈദ്യുതി – യീല്‍ഡ് കുറവാണ്. (പാലക്കാട് ഒരു പദ്ധതി ആവിഷ്കരിച്ചതിന് – മാക്സിമം യീല്‍ഡ് 50 മെഗാവാട്ട് ആണ്). ആണവ പദ്ധതികളല്ലാതെ ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റ് viable alternatives ഇല്ല (ഫ്രാന്‍സിന്റെ പുതിയ ഭീമന് റിയാക്ടറുകള്‍ക്ക് – ഒരെണ്ണത്തിന്റെ ഉല്‍പ്പാദനശേഷി 1600MW ആണ്, അങ്ങനത്തെ എട്ടെണ്ണമാണ് ഫ്രാന്‍സ് ഇന്ത്യയ്ക്കു വില്ക്കാന് പദ്ധതിയിടുന്നത്, മൂന്നുമുതല്‍ എട്ടുവരെ റിയാക്ടറുകള്‍ വില്‍ക്കുന്നതിനുള്ള കരാറിന് തത്വത്തില്‍ അംഗീകാരമായി, ഈ വര്‍ഷാവസാനം കരാര്‍ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു).
ഇടതുപക്ഷത്തിന്റെ ആണവ കരാറിലുള്ള എതിര്‍പ്പ് അമേരിക്കയുമായുള്ള ട്രീറ്റിയെ ചുറ്റിപ്പറ്റിയായിരുന്നു എന്നു മനസിലാക്കുന്നു, എന്നാല്‍ രാജ്യത്തിന്റെ ദീര്‍ഘകാല ഊര്‍ജ്ജാവശ്യങ്ങള്‍ മനസിലാക്കാതെയും, ദീര്ഘദൃഷ്ടിയില്ലാതെയുമുള്ള മര്ക്കടമുഷ്ടിയായിപ്പോയി അത്. പണ്ട് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ ഡെസ്കും ബെഞ്ചും തല്ലിപ്പൊളിച്ചതിന്റെ ബാക്കി. അതാണ് വേറൊരിടത്ത് vision & maturity ഇല്ല എന്ന് എഴുതിയിട്ടത്.
സിമി | 21-Apr-09 at 11:15 am | Permalink
ഒരുകാര്യം കൂടി: നമ്മള് അടുക്കളയില്‍ നിന്നും ഫണല്‍ ചെയ്തുകൊണ്ടുപോവുമെന്നുള്ള ആശങ്ക അമേരിക്കയ്ക്കു മാത്രമല്ല. അതു വന്നതിനു പ്രധാന കാരണം, 1973-ല്‍ പൊഖ്രാനില്‍ നടന്ന പരീക്ഷണത്തിനുള്ള ഇന്ധനം നമ്മള് കാനഡ ഇന്ത്യയില്‍ സ്ഥാപിച്ച സിവിലിയന്‍ ന്യൂക്ലിയര്‍ റിയാക്ടറായ സിറിയസില്‍ നിന്നും ഇന്ധനം ചൂണ്ടിയാണ് നടത്തിയത് എന്നതാണ് (എന്ന ആരോപണമാണ് – ഇന്ത്യ അതു നിഷേധിക്കുന്നു). ഈ പരീക്ഷണത്തിനു ശേഷമാണ്, ഇനി ഇത്തരത്തില്‍ സംഭവിക്കാതിരിക്കാനാണ്, എന്‍.എസ്.ജി. നിലവില്‍ വന്നതുതന്നെ. വിക്കിയില്‍ എന്‍.എസ്.ജി.യുടെ ചരിത്രം നോക്കൂ.
ഇപ്പോള്‍ കാനഡ ഒരു വലിയ ഡെലിഗേഷനെ ഇന്ത്യയിലേയ്ക്കയച്ചു, കൂടുതല്‍ സിറിയസ് റിയാക്ടറുകള്‍ (പഴയ അതേ മോഡല്‍) വില്‍ക്കാനായിട്ട്. ഊര്‍ജ്ജ ഉത്പാദനം കുറവായതുകൊണ്ട് (~200 MW)നമ്മള് അതു വാങ്ങാന്‍ ചാന്‍സ് കുറവാണ്.
ഞാന്‍ | 21-Apr-09 at 1:02 pm | Permalink
ഒരു ലിങ്ക് കൂടെ…
@ഉമേഷ്
OpenID enable ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. 🙂
കണ്ണൂസ് | 21-Apr-09 at 1:29 pm | Permalink
സിമി, ഞാന്‍ പറഞ്ഞത് സിമിക്കാണ് മനസ്സിലാവാതിരുന്നത്.
ഫ്രാന്‍സും റഷ്യയും കസാഖും ആയുള്ള കരാര്‍ എന്‍.എസ്.ജി അപ്രൂവലിനു ശേഷമാണ് ഉണ്ടായത് എന്നു തന്നെയാണ് ഞാനും പറഞ്ഞത്. അതായത് എന്‍.പി.സിയുടെ ഇപ്പോഴുള്ള റിയാക്റ്റര്‍ എണ്‍പത് ശതമാനം ക്ഷമതയിലെങ്കിലും ഓടിക്കാനുള്ള ഇന്ധനം ഈ രാജ്യങ്ങള്‍ ഉറപ്പാക്കുന്നു. ഇനി അമേരിക്കക്ക് ഇന്ധനം സപ്ലൈ ചെയ്യാന്‍ ചാന്‍സില്ല. (ലവന്മാര്ക്ക് ഇന്ധന സപ്ലൈ ഉണ്ടോ എന്നെനിക്കറിയില്ല.)
പിന്നെ റിയാക്റ്ററുകള്‍ – കൂടങ്കുളത്ത് ഇപ്പോഴുള്ള കപാസിറ്റി 2 x 1000 MW ആണ്. ഇത് 8 x 1000 MW ആക്കാന്‍ ഒരു കരാര്‍ രണ്ടു മൂന്ന് കൊല്ലം മുന്‍പ് തന്നെ സൈന്‍ ചെയ്ത് കിടപ്പുണ്ട്, റഷ്യയുമായി. എന്‍.എസ്.ജി അപ്രൂവല്‍ കിട്ടിയ സ്ഥിതിക്ക് ഈ കരാര്‍ ഇനി മുന്നോട്ട് പോവും. അരീവയുമായി ജൈതാപ്പൂരില്‍ 6 x 1650 MW ന്റെ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. നിര്‍മ്മാണത്തിലിരിക്കുന്നത് കൂടി ചേര്‍ത്തുള്ള 22 റിയാക്റ്ററുകളില്‍ നിന്ന് നമുക്കിപ്പോഴുള്ള ഉത്പാദനം 6800 MW ആണ്. അടുത്ത അഞ്ചു വര്‍ഷത്തില്‍ ഊര്‍ജ്ജോത്പാദനം അഞ്ചിരട്ടി ആക്കുമെന്നുള്ള വിഷന്‍ സത്യമാക്കിയാല് തന്നെ, ഉദ്ദേശിച്ചിട്ടുള്ള 27000 MW അധിക കപാസിറ്റിയില്‍ 16000 MW നുള്ള റിയാക്റ്ററുകള്‍ റഷ്യക്കും ഫ്രാന്‍സിനുമായി ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞുവെന്നര്‍ത്ഥം. അമേരിക്കയുടെ “നേരെ വാ നേരെ പോ” ബിസിനസ്സ് താത്പര്യങ്ങള്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ട് ഇവിടെ?
ജി.ഇ, വെസ്റ്റിംഗ് ഹൗസ് ബോയിലര്‍ വാട്ടര്‍ റിയാക്റ്ററുകള്‍ ക്ഷമത കുറഞ്ഞവയും വില കൂടിയവയുമാണെന്നാണ് എന്റെ ധാരണ. ആയിരം മെഗാവാട്ട് റിയാക്റ്ററുകള്‍ അവര്‍ക്കുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ക്കുള്ള സാധ്യതയാണ് മറ്റു രാജ്യങ്ങള്‍ അടിച്ചെടുത്ത് കഴിഞ്ഞത് എന്നാണ് ഞാന്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഭാഗികമായ ഒരു ബിസനസ്സ് സാധ്യതക്ക് വേണ്ടിയായിരിക്കുമോ അമേരിക്ക (ജോര്‍ജ്ജ് ബുഷ് ഭരണകൂടം) ഇന്ത്യക്ക് വേണ്ടി ഇത്ര ലോബിയിംഗ് നടത്തിയത്?
ഇത് പൂര്‍ണ്ണമാവണമെങ്കില്‍ വേറൊരു കണക്ക് കൂടി പറയണം സിമി. (ഇടതരെ രാജ്യരക്ഷാ മന്ത്രി ആക്കുന്നതില്‍ ആശങ്കപ്പെട്ട സ്ഥിതിക്ക് പ്രത്യേകിച്ചും) കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലുള്ള ഇന്ത്യയുടെ ഡിഫന്‍സ് ബഡ്ജറ്റ് 650,000 കോടി രൂപയായിരുന്നു. നികുതിദായകരുടെ ഇത്രയും പണം മിലിറ്ററിക്ക് ചെലവഴിച്ചതിനു ശേഷമാണ് ഇത് പോലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ത്യന്‍ ആര്‍മിയും നേവിയും തീര്‍ത്തും അപരിഷ്കൃതമാണെന്നാണ് മന്ത്രി വരെ പറയുന്നത്. എങ്ങോട്ട് പോവുന്നു ഈ പൈസയെല്ലാം? ശവപ്പെട്ടിയില്‍ വരെ ആറു മുതല്‍ പതിനഞ്ചു ശതമാനം വരെ കിക്ക്ബാക്ക് അടിച്ചു മാറ്റുന്ന ഒരു വന്‍ ആംസ് കാര്‍ട്ടല്‍ പഴയ ആര്‍മി ജനറല്‍മാരുടേയും നേവി അഡ്മിറല്മാരുടേയും നേതൃത്വത്തില്‍ തന്നെ ദില്ലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന ഒരു രഹസ്യമാണ്. പറഞ്ഞു വരുന്നത് ഡീല്‍ എവിടന്നാണെങ്കിലും കൃത്യമായ പോക്കറ്റുകളില്‍ ഓരോ ഡീലിന്റേയും കിക്ക്ബാക്ക് എത്തിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്നാണ്. ആണവക്കരാര്‍ ഇത്ര തിരക്കു പിടിച്ച് ജനങ്ങളുടേയോ പാര്‍ലമെന്റിന്റെയോ അംഗീകാരം കൂടതെ നടപ്പാക്കാന്‍ രണ്ട് ഭരണകൂടങ്ങള്‍ കാണിച്ച ധൃതി സംശയിക്കപ്പെടേണ്ടത് ഇതുകൊണ്ടൊക്കെ കൂടിയാണ്.
സിമി | 21-Apr-09 at 1:46 pm | Permalink
കണ്ണൂസേ, ആയുധ ഇടപാടുകള്‍ തല്ക്കാലം അഭ്യൂഹങ്ങള്‍ മാത്രമാണ്.
എന്‍.എസ്.ജി. അനുമതിക്കു ശേഷം ഇന്ത്യയും അമേരിക്കയുമായി ഏകദേശം 4 ബില്യണ്‍ ഡോളറിനുള്ള കരാറുകള്‍ ഒപ്പിട്ടു. ഇത് ആയുധ ഇടപാടുകളില്‍ ഒരു വലിയ തുകയല്ല. ഈ ലേഖനം ഒന്നു നോക്കാമോ?
വമ്പന്‍ സ്രാവ് എന്നു പറയാന്‍ പറ്റുന്നത് ഇന്ത്യന്‍ വ്യോമസേനയുടെ 128 പോര് വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ആണ്. അതിന്റെ പരീക്ഷണ പറക്കലുകള്‍ നടക്കുന്നതേയുള്ളൂ.
കണ്ണൂസിന്റെ സംശയത്തില്‍ കാര്യമില്ലാതില്ല; അമേരിക്കയ്ക്ക് ഇന്ത്യയുടെ ഡിഫന്‍സ് ഡീലുകളില്‍ തീര്‍ച്ചയായും നോട്ടമുണ്ട്. എന്നാല്‍ ഇതിന് എഴുതിത്തയ്യാറാക്കിയ ഒരു ഉടമ്പടി ഇല്ല. ഒരുനല്ല ഒരു പ്രതിരോധമന്ത്രിയ്ക്കും പ്രതിപക്ഷത്തിനും എതിര്‍ക്കാന്‍ കഴിയുന്ന കാര്യങ്ങളല്ലേ ഉള്ളൂ ഇത്. (ഒരറ്റത്ത് അമേരിക്കയോ ഇസ്രയേലോ ആയതുകൊണ്ടല്ല എതിര്‍ക്കേണ്ടത് എന്നു പറയേണ്ടതില്ലല്ലോ.)
ഇത്രയും പറയുമ്പൊഴും ആണവ കരാറിനെതിരെ ഉള്ള സമരം വേണ്ടിയിരുന്നോ?
@ഞാന്‍: ലേഖനം മുഴുവന്‍ വായിച്ചു. ഇന്ത്യയില്‍ നിന്നും കുഴിച്ചെടുക്കാവുന്ന യുറേനിയം കുഴിച്ചെടുക്കുന്നതില്‍ വീഴ്ച്ചവരുത്തി എന്നാണ് കണ്ക്ലൂഷന്. ഞാനും സി.എ.ജി. കണ്ടെത്തലുകളോട് യോജിക്കുന്നു. പുതിയ കുഴികുത്തി ഇന്ധനം ശുദ്ധീകരിച്ചെടുക്കുന്നതിന് 10-15 വര്‍ഷം വേണമെന്ന് ആ ലേഖനം തന്നെ പറയുന്നു. എന്നാല്‍ മേഖാലയയിലെ ഖനനപ്രദേശം ഒഴിഞ്ഞുതരാന്‍ മടിക്കുന്ന ആദിവാസികളോട് അനുഭാവവും പ്രകടിപ്പിക്കുന്നു.
P.C.MADHURAJ | 23-Apr-09 at 8:10 am | Permalink
ഇതൊന്നു കാണണേ ഉമേഷ്;
http://www.swapan55.com/2009/04/apologise-to-gujarat.html
വെള്ളെഴുത്ത് | 23-Apr-09 at 12:12 pm | Permalink
ഹാ വക്കാരി..
ഞാന്‍ തിരുവനന്തപുരത്ത് SUCI യ്ക്കാണ് വോട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി, കൂടെപഠിച്ച ഷാജര്‍ ഖാന്….എന്തൊരു ആകസ്മികത!
സുനിൽ -സു- | 23-Apr-09 at 5:24 pm | Permalink
എന്റമ്മേ.. എന്താ ഇവിടെ നടക്കണത്!
ഇതൊന്നും ഞാൻ കാണുണ്ടായില്യ!
ഒരു ആൾക്ക് അവനവന്റെ രാഷ്ട്രീയം പറയാനും പാടില്യാച്ചാൽ..
ആകെ മൊത്തം നല്ല തമാശയായാ എനിക്ക് തോന്നീത് ഉമേഷ്.
-സു-
അല്ലാ ആരിതു്? അക്ഷരശ്ലോകം ചൊല്ലുകയും കഥകളിയെപ്പറ്റി എഴുതുകയും ചെയ്യുന്ന വായനശാല സുനിൽ കുമാറോ? സുനിലും ഇടത്തുമുന്നണിയ്ക്കു വേണ്ടി പോസ്റ്ററൊട്ടിച്ചെന്നോ? പാടില്ല, പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ. ശ്ലോകം, കഥകളി ഇവയുമായി ബന്ധപ്പെട്ടവർക്കു രാഷ്ട്രീയം ഉണ്ടാവാൻ പാടില്ല. ഉണ്ടായാൽത്തന്നെ അതു കോൺഗ്രസ്സോ ബി.ജെ.പി.യോ ആവണം.
വല്ലപ്പോഴും ഇത്തിരി തമാശയും വേണ്ടേ സുനിലേ? 🙂
സിമി | 23-Apr-09 at 7:47 pm | Permalink
ഉമേഷേ, നല്ലനല്ല ലേഖനങ്ങള്‍ മാത്രം എഴുതിയിരുന്ന ഉമേഷ് ഇങ്ങനെ ഇടതുപക്ഷം പിടിച്ചത് ശരിയായില്ല. ഈ ബ്ലോഗ് വീണ്ടുവിചാരമില്ലാതെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പരസ്യത്തിനു ഉപയോഗിച്ചത് ഒട്ടും ശരിയായില്ല.
ഇത്രയും ഇവിടെ പറഞ്ഞില്ലെങ്കില്‍ ശരിയാവൂല്ല.
സിമീ,
അഭിപ്രായത്തിനു നന്ദി. ഞാൻ എഴുതിയതാണോ ഈ ബ്ലോഗിൽ എഴുതിയതാണോ ശരിയല്ലാത്തതു് എന്നറിഞ്ഞാൽ കൊള്ളാം. ഇങ്ങനെ പോസ്റ്ററൊട്ടിച്ച ഒരു ബ്ലോഗിൽ പോയി ഞാൻ “അഭിവാദ്യങ്ങൾ” എന്നൊരു കമന്റിട്ടായിരുന്നെങ്കിൽ എന്തായിരുന്നു അഭിപ്രായം?
ബ്ലോഗിൽ ഞാൻ ഇതു വരെ കക്ഷിരാഷ്ട്രീയത്തെപ്പറ്റി പോസ്റ്റിട്ടിട്ടില്ല എന്നതു ശരി തന്നെ. അതിനു് എനിക്കു രാഷ്ട്രീയാഭിപ്രായമില്ല എന്നർത്ഥമില്ല. ഞാൻ ഇതു വരെ അമ്പത്താറുകളിയെപ്പറ്റി പോസ്റ്റിട്ടിട്ടില്ല എന്നു കരുതി അതെന്റെ പ്രിയപ്പെട്ട കളി അല്ലാതെയാവുമോ?
ഭാവിയിലും എനിക്കു മാർക്സിസ/കമ്യൂണിസ/ഇടത്തുപക്ഷ രാഷ്ട്രീയ പോസ്റ്റുകൾ എഴുതാൻ വലിയ താത്പര്യമൊന്നുമില്ല. എനിക്കെഴുതാൻ മറ്റു വിഷയങ്ങളുണ്ടു്. പക്ഷേ, അതുകൊണ്ടു് എനിക്കുള്ള രാഷ്ട്രീയാഭിപ്രായം പറയേണ്ടി വരുമ്പോൾ പറയാൻ മടിക്കുകയും ഇല്ല. എനിക്കു താത്പര്യമുള്ള രാഷ്ട്രീയം പ്രകടമാക്കുന്ന പോസ്റ്റുകൾ ഞാൻ എത്ര കാലമായി വായനലിസ്റ്റിൽ ഷെയർ ചെയ്യുന്നു?
ഒരുദാഹരണം കൂടി പറയാം. ശ്രീ ജബ്ബാറിന്റെ യുക്തിവാദപോസ്റ്റുകൾ ഞാൻ കുറേക്കാലമായി ഷെയർ ചെയ്യുന്നുണ്ടു്. ഇതു വരെ ആരും എന്നെ അതിനു വിമർശിച്ചു കണ്ടിട്ടില്ല. ഞാൻ ഈ ബ്ലോഗിൽ ഒരു യുക്തിവാദ/നിരീശ്വരവാദപോസ്റ്റിട്ടാൽ ഈ പോസ്റ്റിനുണ്ടായതു പോലെയുള്ള ഒരു പ്രതികരണം അതിനുണ്ടാവുമോ?
ബ്ലോഗെഴുതുന്നവനെക്കാൾ വലുതായി മാറിയോ അവനെഴുതുന്ന ബ്ലോഗ്?
saptavarnangal | 24-Apr-09 at 1:30 pm | Permalink
ഉമേഷ്,
മാരിചന്റെ കാള – ചുവപ്പ് പോസ്റ്റും അതിലെ കമന്റുകളും പിന്‍പറ്റിയാണ് പിന്നേയും ഈ പോസ്റ്റില്‍ വന്നത്, അപ്പോഴാണ് ഉമേഷിന്റെ മറുപടി കണ്ടത്. ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റിടാനുള്ള ഉമേഷിന്റെ സ്വാതന്ത്ര്യം, അവകാശം ഇവയൊക്കെയും മനസ്സിലാകുന്നുണ്ട്, അത് ഞാന്‍ മാനിക്കുന്നു. ഇത്രയും ലളിതവും നേരെയുമുള്ള വാദഗതികള്‍ കേരളത്തിനെ പ്രബുദ്ധരായ സമ്മതിദായകര്‍ക്ക് മനസ്സിലാകാന്‍ ബുദ്ധിമുട്ടില്ലെല്ലോ, അതു കൊണ്ട് തീര്‍ച്ചയായും ജനം ഇവരെ ജയിപ്പിക്കേണ്ടതല്ലേ എന്ന ഒരു ചിന്ത മുന്‍ നിര്‍ത്തിയാണ് ഞാന്‍ അങ്ങനെ പ്രതികരിച്ചത്.
ഉമേഷിന്റെ ബ്ലോഗില്‍ ഈ പോസ്റ്റ് കണ്ടപ്പോള്‍ എന്റെ ആദ്യ പ്രതികരണവും അരവിന്ദന്റേതിന് സമമായിരുന്നു. അത്ന്റെ കാരണം, ഉമേഷിനെ രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള എന്റെ അനുമാനം തെറ്റിപോയി എന്നത് കൊണ്ടായിരുന്നു. ആ പോസ്റ്ററൊട്ടിച്ച ബാക്കി എല്ലാവരും തന്നെ വ്യക്തമായ രീതിയില്‍ പലപ്പോഴായി പല ബ്ലോഗുകളിലും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രകടിപ്പിച്ചവരായിരുന്നു. ഉമേഷിന്റെ ഞാന്‍ വായിച്ചിട്ടുള്ള പല പോസ്റ്റുകളിലും ഇങ്ങനെ ഒരു നിലപാട് എടുത്ത് ഞാന്‍ കണ്ടിട്ടില്ല, അതു കൊണ്ടുണ്ടായ ഒരു നൈമിഷികമായ അത്ഭുതം, അത്രേ ഒള്ളൂ.
അരവിന്ദാ,
ദേവന്റെ പല പ്രതികരണങ്ങളിലും ഇടതുപക്ഷ ചായ്വ് വായിച്ചെടുക്കാം. അതു പോലെ കണ്ണൂസ്സ് പണ്ട് മലയാളവേദി കാലം മുതല്‍ ഇടത് സഹയാത്രികനാ! (പണ്ടെവിടെയോ ഒരു ഇടത്ത് സാമ്പത്തിക സൈദ്ധാന്ധികനാകാന് കണ്ണൂസ്സ് താത്പര്യം പ്രകടിപ്പിക്കുന്നതെന്തോ വായിച്ചു എന്ന് ഒരു തെളിയാത്ത ഓര്‍മ്മ )
ഹരിഗോവിന്ദന് | 26-Apr-09 at 7:04 am | Permalink
അപ്പോള്‍ ദ മോറല്‍ ഓഫ് ദ സ്റ്റോറി ഈസ്
ഉമേഷ് ഇനി എന്ത് എഴുതുമ്പോഴും ആദ്യം അതിന്റെ ഡ്രാഫ്റ്റ് സിമിക്ക് അയച്ച് കൊടുത്ത് അദ്ദേഹത്തിന്റെ അനുവാദം വാങ്ങിയ ശേഷം മാത്രം പോസ്റ്റ് ചെയ്യുക
കണ്ണൂസ് | 26-Apr-09 at 9:05 am | Permalink
സപ്താ, എന്നെ കൊല്ല്!! :)– ആ “ന്ധ” മനപൂര്‍വം പ്രയോഗിച്ചതായിരിക്കും അല്ലേ?
മലയാളവേദി കാലം മുതല്‍ അല്ല, അതിനു മുന്‍പുള്ള കൗമുദി കാലത്തും ഞാന്‍ ഇടതു സഹയാത്രികന് ആയിരുന്നല്ലോ.
സപ്തന് | 26-Apr-09 at 2:04 pm | Permalink
കണ്ണൂസ്,
അല്ല, അറിഞ്ഞു കൊണ്ടല്ല. പഴയ കൗമദി കാലം മറന്നു പോയിരുന്നു….:(
Adithyan | 14-May-09 at 4:58 am | Permalink
ഹെന്ത്!
കാപാലികാ, ആട്ടിന്‍തോലിട്ട ചെന്നായ് ആരുന്നു അല്ലേ?
ചന്ത്രക്കാരന്റെ ചാരനായിരുന്നല്ലേ?
തഥാഗതന്റെ തോഴനായിരുന്നല്ലേ?
ബെന്നിയുടെ ബണ്ണിയായിരുന്നല്ലേ?
ഗണപതിബഗവതിഭഗവാനേ, സെന്റീശ്വരാആആ…
ഈ ബ്ലോഗിലെ എത്രയെത്ര പോസ്റ്റുകള്‍ ഞാന്‍ ഓഫിട്ട് ഹിറ്റാക്കി. ചെല ശ്ലോകങ്ങള്‍ വരെ ഗംഭീകരം എന്നു പറഞ്ഞു. എത്രയെത്ര തമാശകള്‍-(പോളണ്ടിനെപ്പറ്റിയുള്ളതും പ്രതിക്രിയാവാതകത്തെപ്പറ്റിയുള്ളതും അടക്കം) ഈ ബ്ലോഗില്‍ ഞാന്‍ ഇട്ടു.
ചെയ്യ്… എല്ലാം കഴിഞ്ഞിട്ടാണല്ലോ എനിക്കെല്ലാം മനസിലായത്. ഇപ്പോള്‍ ആ പഴയ പോസ്റ്റുകള്‍ വീണ്ടും വായിക്കുമ്പോള്‍ എന്റെ നെന്ചിനൊരു ജാഞ്ജലിപ്പ്, ആ കമന്റുകളിലൂടെ മൌസോടിക്കുമ്പോള് അന്തരാളങ്ങളില്‍ നിന്ന് ഒരു ഹീഹ്രാദം ഉയരുന്നുണ്ട്.
അരവിന്ദ് പറഞ്ഞതു പോലെ, ശേഷം അംഗനത്തട്ടില് (യേതേലും അംഗന മതി)
ഹഹഹഹഹ…. വണക്കം അനിയാ. അപ്പോൾ പെണ്ണുകെട്ടിയിട്ടും നർമ്മബോധം നഷ്ടപ്പെട്ടിട്ടില്ല, അല്ലേ? 🙂
പഴയ കോളേജ് യെലൿഷൻ എന്ന പോസ്റ്റ് ഓർമ്മവരുന്നു. ആക്ച്വലി നീ ആന്റി-കമ്യൂണിസ്റ്റോ ആന്റി-പൊളിറ്റിക്സോ? അതോ വേറേ ഏതെങ്കിലും ആന്റിയോ?
ലാല്‍സലാം!!! (യെസ്ക്ലമേഷന് ഒന്നില്‍ പിഴച്ചാല്‍ മൂന്നിലേ നിര്‍ത്താവൂ എന്നു പറഞ്ഞ സന്തോഷിനു വേണ്ടി ;))
ലാൽ സലാം!
Adithyan | 20-May-09 at 5:03 am | Permalink
പ്രോലിറ്റേറിയന്‍ എന്നല്ല ഏതെങ്കിലും തരം ഡിക്റ്റേറ്റര്‍ഷിപ്പിന് എന്തെങ്കിലും സാധ്യതയുള്ള എന്തിനെയെങ്കിലും എപ്പോഴെങ്കിലും പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് കാലം പകര്‍ന്നു തന്നു 🙂
അല്ലാ നീ പോകാതെ ഇവിടെത്തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണോ? ബാക്കിയുള്ളവരൊക്കെ പോയല്ലോ…