റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കിയുടെ ഒരു കുഞ്ഞു മുക്തകത്തിന്റെ പരിഭാഷ:
പരിഭാഷ സൌഹൃദം (1988) |
മൂലകവിത ДРУЖБА (1805) |
---|---|
ഇടിവെട്ടു ശിരസ്സിലേറ്റു വൃക്ഷം പൊടിയില്‍ച്ചെന്നു പതിച്ചു പര്‍വ്വതാഗ്രാല്‍; ഉടലില്‍ ചെറുവല്ലി ചേര്‍ന്നുനിന്നൂ, പിടിവിട്ടീല – യിതാണു സൌഹൃദം ഹാ! |
Скатившись с горной высоты, Лежал на прахе дуб, перунами разбитый; А с ним и гибкий плющ, кругом его обвитый. О Дружба, это ты! |
ഷുക്കോവ്സ്കിയുടെ മറ്റൊരു കവിത ഇവിടെ വായിക്കാം.
Umesh | 03-Jun-06 at 12:19 am | Permalink
വാസിലി ഷുക്കോവ്സ്കിയുടെ ഒരു മുക്തകത്തിന്റെ പരിഭാഷ.
vinu | 04-Jun-06 at 6:25 am | Permalink
താങ്കള്‍ എഴുതുന്ന എല്ലാം വായിക്കുന്ന ഒരാളിന്റെ അഭിപ്രായം, കവിതകളും അവയുടെ വിവര്‍ത്തനവും ചെയ്യാതിരിക്കുക. കണക്കും സംസ്കൃതവും എല്ലാം കൈകാര്യം ചെയ്യുന്ന താങ്കള്‍ കവിതകളും വിവര്‍ത്തനവും ചെയ്തു (കവിതയുടെ അല്ല) നിലവാരം നഷ്ടപെടുത്തരുതെന്നു വിനീതമായി അപേഷിക്കുന്നു
Umesh | 04-Jun-06 at 1:40 pm | Permalink
വിനു,
മനുഷ്യന് പല സ്വഭാവങ്ങളുള്ള ആളല്ലേ വിനു? ഞാന്‍ എന്ന മനുഷ്യന്റെ പല അഭിരുചികള്‍ സൂചിപ്പിക്കാനുള്ള വേദിയല്ലേ ബ്ലോഗ്. ഇവിടെ പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളിലും ഞാന്‍ ഇവയെക്കാള്‍ involved ആണു്. ഉദാഹരണമായി ചെസ്സ്. ചെസ്സിനെപ്പറ്റി ഒരു പക്ഷേ ഇവയെക്കാള്‍ ആധികാരികമായി എനിക്കു് എഴുതാന്‍ പറ്റും. പണ്ടു ചെസ്സു കളിക്കാന്‍ പോകുമ്പോള്‍ ചിലര്‍ പറഞ്ഞിരുന്നു. “കവിതയെഴുതാന്‍ കഴിവുള്ള നീ വെറുതേ ചെസ്സു കളിച്ചു ജീവിതം കളയരുതു്” എന്നു്. ഒരുപക്ഷേ ചെസ്സ് ഇഷ്ടമുള്ളവര്‍ തിരിച്ചു പറഞ്ഞേക്കാം.
എന്റെ കവിതകള്‍ക്കു നിലവാരം കുറവാണു് എന്നെനിക്കറിയാം. പക്ഷേ അതു് എന്റെ നിലവാരം കുറയ്ക്കും എന്നു ഞാന്‍ കരുതുന്നില്ല. (എന്റെ നിലവാരം എനിക്കല്ലേ അറിയൂ :-))
കവിത മോശമായിട്ടാണോ താര്ജ്ജമ മൂലാനുസാരിയാകാഞ്ഞിട്ടാണോ വിനുവിന്റെ ഈ അഭിപ്രായം? സംസ്കൃതത്തില്‍ നിന്നും ഇംഗ്ലീഷില്‍ നിന്നും തര്‍ജ്ജമ ചെയ്ത കവിതകളെപ്പറ്റിയും ഇതാണോ അഭിപ്രായം?
കൂടുതല്‍ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി.
vinu | 04-Jun-06 at 6:18 pm | Permalink
എല്ലാ കവിതകളേയും ഉദ്ദേശിച്ഛാണു. എനിക്കു റഷ്ഷിനൊന്നും അറിയില്ല (പിന്നെ മുറി ഇറ്റാലിയനും ജപ്പാനീസും). ഞാന്‍ ചെസ്സു പ്രേമിയായതു കൊണ്ടു …..
Raj Nair | 04-Jun-06 at 6:29 pm | Permalink
വിനു, സിമൊണോവിന്റെ ഒരു കവിത “കാത്തിരിക്ക” എന്ന ശീര്‍ഷകത്തില്‍ ഉമേഷ് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. അതുകൂടിയൊന്നു വായിച്ചു നോക്കൂ: http://malayalam.usvishakh.net/blog/archives/77
vinu | 05-Jun-06 at 1:00 am | Permalink
Nammal ee kavithayil koodi malayalathe ‘vennikullathinte’ aduthekku anayikkunnnu. Umesh thanneyano ‘kathirikka’ ennu peru koduthathu ?.
‘kka’ prayasam undakkunnu. Nandi.. abhiprayangale sahikunnathinnu. (Sorry, palappozhum pala machine/system upayogikendi varunnathu karanam, engane ezhuthane pattunulloo).
Umesh | 05-Jun-06 at 2:06 am | Permalink
വെണ്ണിക്കുളത്തിന്റെ “വയസ്സു കൂട്ടുവാന്‍ വേണ്ടി…” എന്ന കവിതയായിരിക്കും ഉദ്ദേശിച്ചതു്, അല്ലേ. രണ്ടും അനുഷ്ടുപ്പ് വൃത്തത്തിലാണു്. അതുകൊണ്ടു തോന്നുന്നതാണു്. അല്ലാതെ ശൈലിയില്‍ ഒരു സാമ്യവുമില്ല.
“കാത്തിരിക്ക” വിനുവിനു് ഇഷ്ടപ്പെട്ടോ എന്നു് ഇപ്പോഴും വ്യക്തമായില്ല. “കാത്തിരിക്ക”യ്ക്കു പകരം ഒന്നും എനിക്കു തോന്നുന്നില്ല.
Su | 05-Jun-06 at 1:33 pm | Permalink
🙂 ദ്രൂഷ്ബ ? പരിഭാഷ നന്നായി.
മൂലകവിത വായിക്കാന്‍ അറിയില്ല. എന്നാലും ഉമേഷ്ജി ആയതുകൊണ്ട് ആ കവിതയുടെ പരിഭാഷ തന്നെ ആവും ഇപ്പുറത്ത് എന്ന് തീര്‍പ്പുകല്‍പ്പിച്ചു. 😉
Umesh | 05-Jun-06 at 1:41 pm | Permalink
ദ്രൂഷ്ബ എന്നെങ്ങനെ വായിച്ചു സൂ? സോവിയറ്റ് യൂണിയനില്‍നിന്നു അക്ഷരമാല പഠിച്ചിട്ടുണ്ടു്, അല്ലേ?
ദ്രൂഗ് – സുഹൃത്തു്
പദ്രൂഗ – പെണ്സുഹൃത്തു്
ദ്രൂസ്യ – സുഹൃത്തുക്കള്‍
ദ്രൂഷ്ബ – സൌഹൃദം
Su | 05-Jun-06 at 1:54 pm | Permalink
ഇല്ല 🙂 ചേട്ടന് പറഞ്ഞുതന്നതാ. സോവിയറ്റ്യൂണിയന് ബുക്കിനു പുറം ചട്ട ഇടാന്‍ ഉപയോഗിച്ചു 😉
ഞാന്‍ പരിഭാഷ നന്നായി എന്ന് കമന്റ് എഴുതിയപ്പോള്‍ ഇടയ്ക്ക് എത്തിനോക്കിയ ചേട്ടന് ചിരിയോ ചിരി. എന്താന്നു ചോദിച്ചപ്പോള്‍ പറഞ്ഞു, കവിത അറിയാതെ എങ്ങനെ പരിഭാഷ നന്നായി എന്ന് നിനക്ക് മനസ്സിലായി എന്ന്. ഞാന്‍ ആ സൌഹൃദം എന്ന മലയാളം 4 വരി നന്നായി എന്നാ ഉദ്ദേശിച്ചത്.
ഇവിടെ ബുക്ക് ഉണ്ട്. റഷ്യന്‍ പഠിക്കാന്‍ ഉള്ളത്. ഇതൊക്കെ എന്തിനാ എന്നാലോചിച്ച് നോക്കാറില്ല. ഇനി നോക്കണം എന്നൊരു തോന്നല്‍. 🙂
Umesh | 05-Jun-06 at 2:37 pm | Permalink
അപ്പോള്‍ സൂവിന്റെ ചേട്ടന് സൂവിനെപ്പോലെയല്ല, വിവരമുള്ള ആളാണു്, അല്ലേ? 🙂
ബുക്കു വായിച്ചു റഷ്യന്‍ പഠിച്ചിട്ടു് ചേട്ടനും സൂവും കൂടി ഇതൊക്കെ വായിച്ചിട്ടു് അഭിപ്രായം പറഞ്ഞേ. ഞാന്‍ റഷ്യന്‍ വായിച്ചിട്ടു് പത്തുപതിനഞ്ചു വര്‍ഷമായി. ഇവിടെ പുസ്തകമൊന്നും ഇല്ല താനും. ആകെ ഒരു പോക്കറ്റ് റഷ്യന്‍-ഇംഗ്ലീഷ് നിഘണ്ടു ഉണ്ടു്. ഇപ്പോള്‍ വായിച്ചിട്ടു് ഒന്നും മനസ്സിലാകുന്നില്ല.
Su | 05-Jun-06 at 2:48 pm | Permalink
ചേട്ടന് വിവരം ഉള്ളതുകൊണ്ടാണ് എന്നെത്തന്നെ കല്യാണം കഴിച്ചതെന്ന് എല്ലാവരും ചേട്ടനോട് പറയാറുണ്ട് 😉
ഇവിടെ 2 പുസ്തകങ്ങള്‍ ഉണ്ട്. 20 കൊല്ലം മുന്‍പ് പഠിച്ചതാണത്രേ. ഇപ്പോ വായിക്കാന്‍ വല്യ പിടിയില്ല, ഒക്കെ മറന്നു എന്ന് പറഞ്ഞു. ഇനി ഞാന്‍ പഠിച്ചിട്ട്….
ഉം… സ്വര്‍ഗത്തില്‍ എന്തു ഭാഷ ആണോ, ആവോ.
മൂര്‍ത്തി | 04-Mar-07 at 5:57 pm | Permalink
ചെസ്സില്‍ ഇന്‍വോള്‍വ്ഡ് ആണെന്ന് കേട്ടതില്‍ സന്തോഷം. എത്രത്തോളം കളിച്ചിട്ടുണ്ട് എന്ന് അറിയില്ല..ഇപ്പോഴാണ് വായിച്ചത്..എഴുതിക്കൂടേ…ആരും ചെസ്സിനെക്കുറിച്ച് എന്തെങ്കിലും എഴുതിയതായി കണ്ടില്ല…ഒരു ചെസ്സ് ബ്ലോഗിന് അനന്തസാദ്ധ്യതകള്‍ ഉള്ളതായി ഞാന്‍ തൃക്കണ്ണ് കൊണ്ട് കാണുന്നു…നല്ല രണ്ട് ചെസ്സ് പുസ്തകങ്ങള്‍ പോലും ഇല്ലാത്ത മലയാള ഭാഷയ്ക്ക് ഒരു തകര്‍പ്പന്‍ ചെസ്സ് ബ്ലോഗ്…
mukkuvan | 13-Jul-07 at 11:50 pm | Permalink
дивно (divno)