എന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ പെരിങ്ങോടന് (രാജ് നായര്‍) പുഴ.കോമിലെ ഡോ. കെ. ദിവാകരന്റെ പ്രവചനത്തെപ്പറ്റി ഒരു കമന്റ് ഇട്ടിരുന്നു. ഇന്നാണു് അതു മുഴുവനും വായിക്കാന്‍ കഴിഞ്ഞതു്. കുറേ പ്രവചനങ്ങളുണ്ടു്. നമുക്കു് ജനുവരിയില്‍ പ്രവചിച്ച ഇക്കൊല്ലത്തെ ഫലം ഒന്നു നോക്കാം.
(ഏതായാലും പുഴ.കോമിലെ ജ്യോതിഷത്തിന്റെ പേജില്‍ പോയാല്‍ ഈ പ്രവചനമൊക്കെ New എന്നു പറഞ്ഞാണു കാണുന്നതു്. ഓ വിവരമില്ലാത്ത കമ്പ്യൂട്ടര്‍ പോസ്റ്റു ചെയ്ത ദിവസം നോക്കിയിടുന്ന ലേബലാണല്ലോ അതു്, ജനുവരിയില്‍ത്തന്നെ പ്രവചിച്ചിരുന്നു, അല്ലേ?)
ഉള്ളതു് ഉള്ളതുപോലെ പറയണമല്ലോ. ഗണിതക്രിയകളൊക്കെ കിറുകൃത്യം. ആധുനികരീതികളാണുപയോഗിച്ചിരിക്കുന്നതെന്നു മനസ്സിലായി. കാരണം, ഞാന്‍ ഉണ്ടാക്കിയ പഞ്ചാംഗവുമായി ഒത്തുപോകുന്നുണ്ടു്.
ഇതില്‍ ഗവേഷണം നടത്തണമെന്നു് ആഗ്രഹിക്കുന്ന ആളുകള്‍ ദയവായി ആലുവയ്ക്കു വേണ്ടി ഞാന്‍ കണക്കു കൂട്ടിയ പഞ്ചാംഗം (അതു് ഇവിടെ ഉണ്ടു്.) വേറെ ഒരു വിന്‍ഡോയില്‍ തുറന്നു വയ്ക്കുക. ഞാന്‍ ഇനി പേജ് നമ്പര്‍ പറയുന്നതു് ആ പുസ്തകത്തില്‍ നിന്നാണു്.
നമുക്കു പ്രവചനങ്ങളിലേക്കു കടക്കാം. പൂര്‍ണ്ണമായി ശരിയായതു പച്ച നിറത്തിലും തെറ്റിയതു ചുവപ്പു നിറത്തിലും കൊടുത്തിരിക്കുന്നു. ശരിയായോ എന്നു പരിശോധിക്കേണ്ടാത്ത കാര്യങ്ങള്‍ ഈ നിറത്തിലും. ഓരോ പ്രവചനത്തിന്റെയും കാലം കഴിഞ്ഞാല്‍ ഈ നിറങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും.
പുണര്‍തം നക്ഷത്രം വൈധുതനാമ നിത്യയോഗം
മകരസംക്രമം രാഷ്ട്രീയ പഞ്ചാംഗത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സൂര്യന് ധനുരാശിയില്നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കുന്നു. സമയത്തെ ഗൃഹനിലയനുസരിച്ച് ലോകത്ത് 1181-ല്‍ എന്തെല്ലാം സംഭവിക്കുമെന്നത് പ്രവചിക്കാം. 14-1-2006 പകല്‍ 11 മണി 54 മിനിറ്റ് ഈ വര്‍ഷത്തെ മകര സംക്രമം. അതനുസരിച്ച് ശനിയാഴ്ചയും പൗര്‍ണ്ണമി തിഥിയും പുണര്‍തം നക്ഷത്രവും സിംഹക്കരണവും ചേര്‍ന്ന ശുഭദിനേ മിഥുനകൂറില്‍ ചന്ദ്രന് നിന്ന സമയം മീതെ ലഗ്നം കൊണ്ടാണ് മകര സംക്രമണം സംഭവിക്കുന്നത്. സൂര്യന്റെ സ്ഥിതി ഒരു രാജ്യത്തെ ഭരണത്തെ സൂചിപ്പിക്കുന്നു. സൂര്യന്, ശനി വക്രഗതിയോടുകൂടി പൂയം നക്ഷത്രത്തില്‍ കര്‍ക്കടകം രാശിയില്‍ ചൊവ്വയുടെ യോഗത്തില്‍ സ്ഥിതി ചെയ്യുന്നു.
പേജ് 10 നോക്കുക. ഏറ്റവും മുകളില്‍ മകരസംക്രമത്തിന്റെ സമയം കൊടുത്തിട്ടുണ്ടു്. 11:53. ഒരു മിനിട്ടിന്റെ വ്യത്യാസം. ത്രൈരാശികം ചെയ്തു കണ്ടുപിടിച്ച മൂല്യം കമ്പ്യൂട്ടറില്‍ കൃത്യമായി കണക്കുകൂട്ടിയതിനോടു് ഒന്നോ രണ്ടോ മിനിട്ടു മാറുന്നതു സ്വാഭാവികം. ആ പേജില്‍ ജനുവരി 14-നു നേരേ നോക്കിയാല്‍ നക്ഷത്രവും തിഥിയും ആഴ്ചയുമൊക്കെ ശരിയാണെന്നു കാണാം. ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ, ഇതു കിറുകൃത്യം.
ആവശ്യ സാധനങ്ങള്‍ക്കു വില ക്രമാതീതമായി വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഃസ്സഹമാകും. സാധനങ്ങള്‍, പെട്രോളിയം ഉല്പന്നങ്ങള്ക്ക് വില വര്‍ദ്ധിക്കും, ഗ്യാസ്, ഡീസല്‍, പെട്രോള്‍ ഇവയുടെയും വില വര്‍ദ്ധിക്കും. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകും. ഗ്യാസിന് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കും. അതുമൂലം പല കുഴപ്പങ്ങളും രാജ്യത്തുണ്ടാകും. സ്വര്‍ണ്ണത്തിന്റെ വില സര്‍വ്വകാല റിക്കാഡായി വര്‍ദ്ധിക്കും. സ്വര്‍ണ്ണം, വെളളി, ഭക്ഷ്യധാന്യങ്ങള്‍ ഇവയ്ക്ക് വില വര്‍ദ്ധിക്കും. ഭരണമാറ്റം വരെ സംഭവിക്കും. ഭീകരപ്രവര്ത്തകര് നക്സലൈറ്റുകള്‍ ഇവരുടെ പ്രവര്‍ത്തനം ഇന്ത്യാ പാക്കിസ്ഥാന് ബന്ധം കൂടുതല്‍ നല്ല നിലയിലാക്കും. കാഷ്മീരിന്റെ അതിര്‍ത്തികളില്‍ ഭീകരപ്രവര്‍ത്തനം ശക്തിപ്രാപിക്കും.
ഇത്രയും പ്രവചിക്കാന്‍ നമുക്കു ജ്യോതിഷം വേണ്ടല്ലോ. എല്ലാക്കൊല്ലവും സംഭവിക്കുന്നതല്ലേ, ഗ്രഹങ്ങള്‍ എവിടെ നിന്നാലും? ഇതൊക്കെ ഏതു ഗ്രഹങ്ങള്‍ എവിടെയൊക്കെ നില്‍ക്കുന്നതുകൊണ്ടാണെന്നും ഏതു നിയമങ്ങള്‍ കൊണ്ടാണെന്നും പറഞ്ഞിട്ടില്ലല്ലോ. ഏതോ ഗ്രഹയോഗങ്ങള്‍ “ഗ്യാസിന് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കും..” എന്നതു വരാഹമിഹിരന് പറഞ്ഞതാണോ അന്തോ മോഡേണ്‍ ഇന്റര്‍പ്രെട്ടേഷനാണോ?
വിദേശരാജ്യങ്ങളായ ഇറാന്, ഇറാക്ക് അറേബ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ജപ്പാന്, കൊറിയ, ഇംഗ്ലണ്ട് ഈ രാഷ്ട്രങ്ങളില്‍ ഭീകരര്‍ മൂലവും പ്രകൃതിക്ഷോഭങ്ങള്‍ നിമിത്തവും അനേക മരണങ്ങള് 2006-ല്‍ സംഭവിക്കും.
ഇന്ത്യയില്‍ ഇപ്പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ല, ഭാഗ്യം. ബോംബെയിലെ കാര്യമോ? നമുക്കു മേല്‍പ്പറഞ്ഞ രാജ്യങ്ങളുടെ കാര്യം ഡിസംബറില്‍ ഒന്നുകൂടി നോക്കാം.
ഡാലിയേ, ഇസ്രയേലിലൊരു പ്രശ്നവുമില്ല കേട്ടോ. ഫുള്‍ പീസ്ഫുള്…
മാര്‍ച്ച് 15-നു മുതല്‍ സൂര്യന് രാഹുവുമായി ഒന്നിക്കുമ്പോഴും ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16-വരെ ശനിയും സൂര്യനും ഒന്നിക്കുമ്പോഴും ഭരണതലത്തിലുളളവര്‍ക്ക് കുഴപ്പങ്ങള്‍ ഉണ്ടാകും. കേന്ദ്രഭരണത്തിലും കുഴപ്പങ്ങള്‍ ഉണ്ടാകും. മിക്കവാറും കേന്ദ്രത്തിലെ മന്ത്രിസഭ പിരിച്ചുവിടേണ്ടിവരും. ഭരണസാരഥ്യം വഹിക്കുന്ന കൂട്ടുകക്ഷി സഭയ്ക്ക് പതനം സംഭവിക്കും.
പേജ് 26 നോക്കുക. രാഹു മീനത്തിലാണു്. പതിനഞ്ചാം തീയതി സൂര്യനും മീനത്തിലെത്തുന്നു. അവയ്ക്കു യോഗമില്ലെന്നു ശ്രദ്ധിക്കുക. തമ്മില്‍ ഇപ്പോഴും 11 ഡിഗ്രിയുടെ വ്യത്യാസമുണ്ടു്. അവ തമ്മില്‍ യോഗമുണ്ടാകുന്നതു് മാര്‍ച്ച് 25-നാണു്. സൂര്യന് മീനം 10:01, രാഹു മീനം 10:39. എന്തെങ്കിലും ഉണ്ടായതായി അറിയാമോ ഈ ദിവസം?
ഏതായാലും ഏപ്രില്‍ 14-നു സൂര്യന് മീനത്തില്‍ നിന്നു മേടത്തിലേക്കു കടക്കും. അപ്പോള്‍ ഒരു കഷ്ടകാലം അങ്ങേയറ്റം മാര്‍ച്ച് 15-നും ഏപ്രില്‍ 14-നും ഇടയ്ക്കു് (മീനമാസം).
ഇനി, ശനി കര്‍ക്കടകത്തിലാണു കുറെക്കാലമായി. ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ സൂര്യനും അവിടെയാണു്. (ഇതിനെയാണു നമ്മള് കര്‍ക്കടകമാസം എന്നു വിളിക്കുന്നതു്.) ഇവയ്ക്കു തമ്മില്‍ ശരിക്കു യോഗമുണ്ടാകുന്നതു് ജൂലായ് 21-നാണു്. രണ്ടും ഏകദേശം കര്‍ക്കടകം 4 ഡിഗ്രിയില്‍.
അപ്പോള്‍ പ്രശ്നമുള്ള സമയങ്ങള്‍: (1) മാര്‍ച്ച് 15 – ഏപ്രില്‍ 13 (2) ജൂലായ് 17 – ആഗസ്റ്റ് 16. ഇതില്‍ മാര്‍ച്ച് 25, ജൂലായ് 21 എന്നീ ദിവസങ്ങളില്‍ എന്തോ വലിയ പ്രശ്നം ഉണ്ടാകാന്‍ വഴിയുണ്ടു്.
ഈ ദിവസങ്ങളില്‍ ബാക്കിയുള്ള ദിവസങ്ങളെ അപേക്ഷിച്ചു് എന്തെങ്കിലും വലിയ പ്രശ്നങ്ങള്‍ ഉണ്ടായോ എന്നു നമുക്കു നോക്കാം വര്‍ഷാവസാനത്തില്‍.
ആഗസ്റ്റ് 16-ന് മുമ്പുവരെ കേന്ദ്രഭരണത്തില്‍ ഏറ്റവും കഷ്ടമായ കാലമാണ്. പ്രതിസന്ധികള്‍ ഒരുപാട് ഉണ്ടാകും. ചരിത്ര പ്രാധാന്യമുളള പല സംഭവങ്ങളും ഇക്കാലത്ത് ലോകത്ത് നടക്കും. കമ്യൂണിസ്റ്റ് ഭരണം നടത്തുന്ന ലോകരാഷ്ട്രങ്ങളില്‍ വന്‍തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.
ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എന്നും നടന്നുകൊണ്ടിരിക്കുന്നു. അതു കണക്കാക്കേണ്ടാ. എന്താണു പറഞ്ഞുവരുന്നതു്? ചരിത്രപ്രാധാന്യമുള്ള സംഭവങ്ങള്‍ എല്ലാം സൂര്യനും ശനിയും ചേരുമ്പോഴാണു് എന്നാണോ? ലീഗ് ഓഫ് നേഷന്‍സ് ഉണ്ടായതു്, ഐക്യരാഷ്ട്രസംഘടന ഉണ്ടായതു്, റഷ്യ ഛിന്നഭിന്നമായതു്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു് തുടങ്ങി കുറേ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടല്ലോ. അവയില്‍ എത്രയെണ്ണത്തില്‍ ഇതു സംഭവിച്ചിട്ടുണ്ടു്?
കേന്ദ്ര സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി ഒത്തിരി നിയമനിര്‍മ്മാണം നടത്തും. ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയും.
അതു ശരി. കഷ്ടകാലത്തു് ഇതും നടക്കുമോ? ഈ സമയത്താണോ പാര്‍ലമെന്റു കൂടുന്നതു്? നേരത്തെ അറിയുന്ന കാര്യം വല്ലതുമാണോ?
മെയ്മാസം 24 മുതല്‍ ചൊവ്വയും ശനിയും ഒന്നിക്കും. ആ യോഗം 2006 ജൂലായ് 13നു വരെ നിലനില്ക്കും. ഈ കാലയളവില്‍ ഭൂലോകത്ത് ഏറ്റവും കുഴപ്പങ്ങളും കഷ്ടതയും നിറഞ്ഞ കാലമായിരിക്കും. ഭൂമിയില്‍ പതിനായിരക്കണക്കിന് മനുഷ്യ ജീവന് ബലിയര്‍പ്പിക്കപ്പെടും. പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. പ്രത്യേകിച്ച് ഇന്ത്യയില്‍ പല പ്രമുഖരെ നമുക്ക് നഷ്ടമാകും. ലോക നേതാക്കളെ വെടിവെച്ചു കൊല്ലും.
പേജ് 28 കാണുക. ശനി കര്‍ക്കടകത്തിലാണെന്നു പറഞ്ഞല്ലോ. ചൊവ്വ (കുജന്) മെയ് 24 മുതല്‍ ജൂലായ് 13 വരെ കര്‍ക്കടകത്തിലാണു്. അതാണു പറഞ്ഞിരിക്കുന്നതു്. ഇതില്‍ ഏകദേശം ജൂണ്‍ 20-നാണു് ഏറ്റവും വലിയ പ്രശ്നം ഉണ്ടാകേണ്ടതു്. രണ്ടും 15 ഡിഗ്രിയില്‍.
പതിനായിരക്കണക്കിന് എന്ന പ്രയോഗം ശ്രദ്ധിക്കുക. വരാഹമിഹിരന് മഹാന് തന്നെ. വെടിവെച്ചു കൊല്ലും എന്നു വരെ കൃത്യമായി പറഞ്ഞല്ലോ, വെടിമരുന്നു കണ്ടുപിടിച്ചതു കുറേക്കഴിഞ്ഞാണെങ്കിലും!
പ്രവചനാതീതമായ ധാരാളം സംഭവങ്ങള്‍ ഭൂമിയില്‍ സംഭവിക്കും. ബലേ ഭേഷ്! എന്നാല്‍ ഈ ഒരു വാക്യം മാത്രം മതിയല്ലോ. ഇതൊക്കെ എന്തിനു വലിച്ചു വാരി എഴുതണം? “നോക്കേണ്ടതിഹ സര്‍വ്വത്ര കേള്വിക്കുള്ളൊരു ഭംഗി താന്‍” എന്നു് അനുഷ്ടുപ്പ് വൃത്തത്തിന്റെ ലക്ഷണത്തിന്റെ അവസാനത്തില്‍ ഏ. ആര്. പറഞ്ഞതു പോലെയാണല്ലോ ഇതു്?
പ്രകൃതിക്ഷോഭങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നിമിത്തം അനേകമായിരം മനുഷ്യജീവനും അവരുടെ സ്വത്തുവകകളും നഷ്ടമാകും.
ഇന്ത്യയില്‍ ന്യൂതന ശാസ്ത്ര ഗവേഷണങ്ങളും പദ്ധതികളും നടപ്പില്‍ വരുത്തും. വിദേശരാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ രാജ്യത്ത് നിക്ഷേപം ക്ഷണിച്ചുവരുത്തും. പല രാജ്യങ്ങളുമായി ഇന്ത്യ വ്യാപാരകരാറുകളില്‍ ഒപ്പുവയ്ക്കും.
ദാ അതു വീണ്ടും വന്നു. പ്രകൃതിക്ഷോഭവും ഭീകരപ്രവര്‍ത്തനവും. അനേകമായിരം എന്ന പ്രയോഗം ശ്രദ്ധിക്കുക.
2006 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള കാലഘട്ടം ഒഴിവാക്കിയാല്‍ പല നല്ല കാര്യങ്ങളും സര്‍ക്കാരിന് ജനങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ കഴിയും. വനിതകള്‍ക്കുവേണ്ടി ചില നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കും. ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും.
അതെന്തിനു് ഒഴിവാക്കണം? ഏതു ഗ്രഹയോഗമാണു് ഇതിനു കാരണം? ഈ “ഇന്ത്യയുടെ ആത്മചൈതന്യങ്ങള്‍ വര്‍ദ്ധിക്കും..” എന്നു പറഞ്ഞാല്‍ എന്താണു്?
2006 ഒക്ടോബര്‍ 27-ന് വ്യാഴം തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലും പരിവര്‍ത്തനം ചെയ്യുന്നു.
ശരിയാണു്. പേജ് 33 കാണുക. അന്നു് എന്തു സംഭവിക്കും എന്നു പറഞ്ഞില്ലല്ലോ.
ശനി ചൊവ്വയോഗം നടക്കുന്ന കാലയളവില്‍ പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങള്‍ ഉണ്ടാകും.
അതായതു് മെയ് 24 മുതല്‍ ജൂലായ് 13 വരെ. ജൂണ്‍ 20-നു് ഏറ്റവും അടുത്തു വരുന്നു. അല്ലാ, എന്തു സംഭവമാണു മനുഷ്യന് പ്രതീക്ഷിച്ചിട്ടു മാത്രം ബാക്കി സമയത്തു് ഉണ്ടാകുന്നതു്?
2006 ഒക്ടോബര്‍ രാഹു മീനം രാശിയില്‍ നിന്ന് കുംഭത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.
ശരിയാണു്. 13-നു്. പേജ് 33 കാണുക.
2006 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഉടലെടുക്കും.
ബാക്കി സമയത്തു യാതൊരു തലവേദനയുമില്ല. കൊള്ളാം. ഏതു ഗ്രഹയോഗം കൊണ്ടെന്നു പറഞ്ഞില്ല.
കേരളത്തില്‍ 2006-ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരിക്കും.
ഇതു നിരീശ്വരവാദികള്‍ വരെ പ്രവചിച്ചതാണല്ലോ. “കമ്യൂണിസ്റ്റ് മന്ത്രിസഭ” എന്നു് അവര്‍ പറഞ്ഞില്ല. അപ്പോള്‍ കമ്യൂണിസ്റ്റുകാരല്ലാത്ത ആരും മന്ത്രിസഭയിലില്ല, അല്ലേ? ഇതൊക്കെ ആരുടെ ഗ്രഹനില നോക്കി, ഏതു നിയമം ഉപയോഗിച്ചു പറയുന്നു?
ഡി.ഐ.സി വലിയ ശക്തിയായി ഭരണത്തില്‍ പ്രവേശിക്കും.
കരുണാകരന്റെയോ മുരളിയുടെയോ ഗ്രഹനില പരിശോധിച്ചതു തെറ്റിപ്പോയിരിക്കും. ജനുവരിയിലെ നില വെച്ചു് അങ്ങനെയാണു തോന്നിയതു്, അല്ലേ?
ഇന്ന് ഭരിക്കുന്ന കക്ഷി പ്രതിപക്ഷത്ത് നിലയുറപ്പിക്കും.
ആവര്‍ത്തനം. ഇടത്തുപക്ഷം ഭരണത്തില്‍ കയറിയെന്നു പറഞ്ഞാല്‍ മറ്റവര് പ്രതിപക്ഷത്താണെന്നു പറയാനും ഗ്രഹനില നോക്കണോ?
രാഹുവിന്റെ പരിവര്‍ത്തനം വീണ്ടും നിത്യോപയോഗ സാധനങ്ങള്‍ക്കും പെട്രോളിയം ഉല്പന്നങ്ങള്ക്കും വില വര്‍ദ്ധിപ്പിക്കും.
വെറുതേ എന്തിനു രാഹുവിനെ കുറ്റം പറയുന്നു? എന്തു് എവിടെ നില്ക്കുമ്പോള് വില കൂടില്ല എന്നൊന്നു പറഞ്ഞുതരൂ.
സൂര്യഗ്രഹണം 29 മാര്‍ച്ച് 2006 ബുധനാഴ്ച സംഭവിക്കും. പകല്‍ 5 മണി 2 മിനിട്ടു മുതല്‍ 5.45 പി.എം.വരെ തെക്കേ ഇന്ത്യയില്‍ ഇത് ദൃശ്യമല്ല. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഗ്രഹണം ദൃശ്യമാണ്. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഭൂമി കുലുക്കും ഉണ്ടാകും. രണ്ടാമത്തെ സൂര്യഗ്രഹണം 2006 സെപ്തംബര്‍ 22-ന് പകല്‍ 5.15 മുതല്‍ തുടങ്ങും. ഉത്രം നക്ഷത്രത്തില്‍ കന്നിരാശിയില്‍ ഈ സമയത്ത് ചൊവ്വയും ബുധനും സൂര്യനോട് ചേര്‍ന്ന് കന്നിരാശിയില്‍ സഞ്ചരിക്കുന്നു.
100 ശതമാനം ശരി. ഗ്രീനിച്ചിലുള്ള അണ്ണന്മാര് ആരാണെന്നാ വിചാരം? എത്ര കൃത്യമായി പ്രവചിച്ചിരിക്കുന്നു? ജ്യോതിഷം ശരിയാണെന്നതിനു് ഇതില്‍ കൂടുതല്‍ എന്തു തെളിവാണു വേണ്ടതു്?
ബൃഹദ്സംഹിതയില്‍ പറയുന്നതനുസരിച്ച് ഗംഗയുടെയും യമുനയുടെയും സരയുനദികളുടെയും തീരത്തുളള രാജ്യങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും.
അവിടൊക്കെ ഇപ്പോള്‍ ഒരു രാജ്യമേ ഉള്ളൂ – ഇന്ത്യ. അറിഞ്ഞില്ലേ? ഗ്രഹണം നടക്കുമ്പോള്‍ എന്തു സംഭവിക്കുമെന്നാണു്? ഞാഞ്ഞൂലുകള് തല പൊക്കുമെന്നോ? ഇതും നമുക്കു കാത്തിരുന്നു കാണാം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭരണാധികാരികള്‍ക്കും സൈന്യാധിപന്മാര്ക്കും ഈ ഗ്രഹണം ദോഷഫലങ്ങളെ ഉണ്ടാക്കും.
ഹാവൂ, രക്ഷപ്പെട്ടു. എല്‍ജിയും ഹന്നമോളും ജോര്‍ജ് ബുഷുമൊക്കെ പേടിച്ചാല്‍ മതി.
ചന്ദ്രഗ്രഹണം, 2006 സെപ്തംബര്‍ 7-ാം തീയതി സംഭവിക്കുന്നത് രാത്രി 12.23 മുതല്‍ സംഭവിക്കും. ഇന്ത്യയില്‍ ദൃശ്യമാണ്. 29 മാര്‍ച്ച് നടക്കുന്ന സൂര്യഗ്രഹണം ഇടവം, മിഥുനം, തുലാം, മകരം കൂറുകള്‍ക്ക് ഗുണഫലങ്ങളെ ചെയ്യും.
ദോഷം പറയരുതല്ലോ. ഈ ഗ്രഹണമൊക്കെ കിറുകൃത്യം സമയത്തു തന്നെ നടന്നു/നടക്കും. മൊത്തം ആളുകളില്‍ മൂന്നിനൊന്നിനു സന്തോഷം കിട്ടുകയും ചെയ്തു!.
അവസാനമായി, ഇതില്‍ നിന്നു് നാം ഒരു നിഗമനത്തിലും എത്തുന്നില്ല. ജ്യോതിഷം ശരിയാണെന്നോ തെറ്റാണെന്നോ ഇതില്‍ നിന്നു തെളിയുന്നില്ല. ഈ ജ്യോത്സന് പറഞ്ഞ ചില കാര്യങ്ങള്‍ തെറ്റി എന്നും, ചിലതു കാത്തിരുന്നു കാണണം എന്നും ചിലതു വളരെ അസ്പഷ്ടമാണെന്നും മാത്രം അര്‍ത്ഥം…
…എന്നു വക്കാരി പറഞ്ഞേക്കും 🙂
ബാക്കി നിങ്ങള്‍ ആലോചിച്ചു തീരുമാനിച്ചുകൊള്ളൂ.
Umesh::ഉമേഷ് | 14-Jul-06 at 2:40 am | Permalink
പെരിങ്ങോടന് കാണിച്ചുതന്ന പുഴ.കോമിലെ ജ്യോതിഷപ്രവചനങ്ങള്‍ ഞാന്‍ വായിച്ചു. ഈ വര്‍ഷത്തെ മകരസംക്രമത്തിനു (ജനുവരി) നടത്തിയതെന്നു പറയപ്പെടുന്ന പ്രവചനങ്ങള്‍ ഈ പോസ്റ്റില്‍ കാണാം.
ഒരക്ഷരം പോലും കുറച്ചിട്ടില്ല. കൂട്ടിയിട്ടുമില്ല. എനിക്കു തോന്നിയ കമന്റുകളും ഇട്ടിട്ടുണ്ടു്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും മഞ്ഞക്കണ്ണടകള്‍ ഊരിമാറ്റി നിങ്ങള്‍ തന്നെ വിശകലനം ചെയ്തു നോക്കൂ.
പിന്നെ, ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും അറിയില്ല, അതിനാവശ്യമായ റെഫറന്സുകളില്ല എന്നു പറഞ്ഞു തടിതപ്പേണ്ടാ. നിങ്ങള്‍ക്കാകെ വേണ്ടതു എല്ലാ വിവരവുമുള്ള ഒരു പഞ്ചാംഗം. അതു ഞാന്‍ തന്നിട്ടുണ്ടു്.
ഇനി ഇങ്ങനെയുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കാന്‍ സഹായിക്കുന്ന ഒരു ട്യൂട്ടോറിയലായും ഇതിനെ ഉപയോഗിക്കാം.
ഇനി നിങ്ങള്‍ വായിച്ചു നോക്കൂ. കമന്റുകളും വാദങ്ങളും പ്രതീക്ഷിക്കുന്നു.
FIFA പ്രവചനം നടത്തിയ നീലകണ്ഠനു പറ്റിയതുപോലെ ഡോ. ദിവാകരനും വിശ്വാസികളാല്‍ തള്ളിപ്പറയപ്പെടുമോ?
(പുതിയ വരമൊഴിയില്‍ ~ ഇട്ടാല്‍ ഉകാരത്തിനു ശേഷം സംവൃതോകാരം വരുന്നില്ലല്ലോ സിബുവേ. _~ എന്നിട്ടാല് ശരിയാകും.)
L.G | 14-Jul-06 at 3:25 am | Permalink
എന്റെ ഉമേഷേട്ടാ
സത്യം പറഞ്ഞാല്‍ ഞാന്‍ വിശാലേട്ടന് പോസ്റ്റുകള്‍ വായിച്ചിട്ട് പോലും ഇത്രേം ചിരിച്ചിട്ടില്ല..ഈ ഉമേഷേട്ടന്റെ ഒരോ ഒരോ പാരഗ്രാഫിനുമുള്ള് കമന്റ് വായിച്ചിട്ട് ഞാന്‍ തലേം കുത്തി നിന്ന് ചിരിക്കുവാണ്..
പക്ഷെ…കര്‍ത്താവെ! എല്‍.ജി എന്ന് എഴുതിയതെന്തിനാ?ഇത്രേം ഒക്കെ എഴുതി തെളിയിച്ചാലും..ഞങ്ങള്‍ വിശ്വസിക്കുമെ… 🙂
പിന്നെ, എനിക്കൊരു സംശയം ഉണ്ട്. അപ്പൊ ഈ രാഹു കേതു എന്നൊക്കെ പറയുന്നത് മോശം സമയമാണെന്ന് പറയുന്നത് തെറ്റണൊ? അല്ലെങ്കില്‍ എന്തു കൊണ്ട് തെറ്റ് എന്ന് പറയുന്നു? ഉമേഷേട്ടന്റെ പഞ്ചാംഗത്തില്‍ രാഹുകാലം കണ്ടു. എന്തിനാണ് അതു നോക്കുന്നത്? അപ്പൊ ഒരു ദിവസത്തില്‍ ഇങ്ങിനെയുള്ള ഈ സമയമ കാലങ്ങള്ക്കുള്ള പ്രത്യേകത എന്താണ്?
പഞ്ചാംഗം എന്ന് വെച്ചാല്‍ കലണ്ടര്‍ എനന്നാണെല്ലെ അര്‍ത്ഥം?
L.G | 14-Jul-06 at 3:26 am | Permalink
പിന്നെ, ‘ജന്ന‘ മോള് എന്നാണ് എഴുതിയേക്കുന്നെ.
wakaari | 14-Jul-06 at 3:29 am | Permalink
ഉമേഷ്ജി പറഞ്ഞതുപോലെ ഇവിടെയും ജ്യോതിഷിക്ക് തെറ്റുപറ്റി. ബാക്കിയൊക്കെ നേരത്തെ പറഞ്ഞതു തന്നെ.
ഇത് ഒരു ക്രിയാത്മക സംവാദമാക്കാന്‍ മാത്രം ജ്യോതിഷത്തിലും മറ്റും അറിവുള്ളവര്‍ മുന്നോട്ട് വന്നിരുന്നെങ്കില്‍
L.G | 14-Jul-06 at 3:56 am | Permalink
വക്കാരിചേട്ടാ
അങ്ങിനെ അല്ല ഉമേഷേട്ടന് പറയണെതെന്നാ എനിക്ക് തോന്നണെ. ഉമേഷേട്ടന് പറയുന്നത്..ഈ ജ്യോതിഷികള്‍ ഇല്ലാതേയും ഈ സമയം കാലം ഒക്കെ ഏതൊരു സാധാരണ മനുഷ്യനും ഗണിക്കം..പിന്നെ ഇന്ന സമയം ദോഷം ഇന്ന സമയം നല്ലത് എന്നുള്ളത് എന്തു അടിസ്ഥനത്തില്‍ അവര്‍ ഗണിക്കുന്നു എന്നാണ്? അതിനൊരു അടിസ്ഥാനം വേണ്ടെ എന്നാണ് ഉമേഷേട്ടന് ചോദിക്കുന്നെ എന്നാണ് എനിക്ക് തോന്നണെ…എന്നു വെച്ചാല്‍..ആ ഗ്രഹം ഈ ഗ്രഹത്തെ കാണുമ്പൊള്‍ അവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ എന്ന് പറഞ്ഞിട്ട്…അത് വെച്ച് അവര്‍ ഇന്ന ഇന്ന കാര്യങ്ങള്‍ പ്രവചിക്കുന്നു. ഗ്രഹങ്ങള്‍ തമ്മില്‍ കാണുന്നതും ഫോണ്‍ വിളിക്കുന്നതൊക്കെ ഉമേഷേട്ടനും കണക്ക് കൂട്ടാന്‍ പറ്റുന്നുണ്ട്..പക്ഷെ അവര്‍ ബാക്കി പ്രവചിക്കുന്നത് വെറും ഊഹമല്ലെ,അതിലെ എന്തു ശാസ്ത്രീയം,എന്തു ബേസിസ് ഓഫ് കാല്ക്കുലേഷന് എന്നാണ് ചോദിക്കുന്നെ എന്നാണ് എനിക്കു വായിച്ചിട്ട് തോന്നുന്നെ..ഇനി ഇപ്പൊ അങ്ങിനെ അല്ലെങ്കില്‍….ഞാന്‍ ലേഖനം മൂന്നു തവണ ഇമ്പോസിഷന്‍ ആയിട്ട് വായിക്കാം..
അല്ലണ്ട് ഇന്ന ജ്യോതിഷിക്ക് തെറ്റു പറ്റി ഇന്ന ആള്‍ക്ക് തെറ്റു പറ്റീല്ലാന്നല്ല..അതില്‍ ഐ തിങ്ക് ഉമേഷ്ജി ഈസ് നോട്ട് ഇന്റ്രസ്റ്റ്ഡ്.. അതോ ഇനി ഞാന്‍ തെറ്റായി വായിക്കുന്നതൊ?
wakaari | 14-Jul-06 at 4:07 am | Permalink
ലേഖനത്തിലെ അവസാനത്തെ ഖണ്ഡിക വായിച്ചു നോക്കൂ എല്‍ജി.
ഭാരതീയ ജ്യോതിശാസ്ത്രവും ജ്യോതിഷവും അത് ഉണ്ടായ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് ആ hermeneutics -ല്‍ (ഇതുതന്നെയാണോ ശരിയായ വാക്ക് ഇവിടെ?) നിന്നും ആരംഭിച്ച് കാലാകാലങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് അപ്ഗ്രേഡ് ചെയ്തുള്ള പഠനം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
പിന്നെ പഴമക്കാര്‍ പറയുന്ന പല കാര്യങ്ങളിലുമുള്ള ശാസ്ത്രീയ വശം-അന്ന് ഇതൊന്നും പഠിക്കാതെ തന്നെ (?) ഇവര്‍ ഇതൊക്കെ പറയാനുണ്ടായ കാരണങ്ങള്‍ (കുട്ട്യേടത്തിയുടെ പോസ്റ്റില്‍ കുറെ സംവദിച്ചതാണ്).
ജ്യോതിഷികളല്ല, ജ്യോതിഷമാണ് ഞാന്‍ നോക്കുന്നത്.
ഉമേഷ്ജി നടത്തിയതുപോലുള്ള പഠനങ്ങള്‍ നടത്തി ഉമേഷ്ജിയോട് സംവദിക്കാനുള്ള ആള്ക്കാര് ഉണ്ടെങ്കിലേ ഇതിന്റെ രണ്ടു വശവും നമുക്ക് മനസ്സിലാവുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.
L.G | 14-Jul-06 at 4:16 am | Permalink
വക്കാരിചേട്ടാ,
ചിലര്‍ക്ക് ചിലപ്പോള്‍ ഇതൊന്നുമില്ലാതേയും പ്രവചിക്കാം.ചിലര്‍ക്ക് സാധാരണയില്‍ കവിഞ്ഞ് ബുദ്ധിശക്തിയും ഇന്ദ്രിയങ്ങള്‍ എല്ലാം ട്ടോപ് കണ്ടീഷണിലും കാണും.ചിലരുടെ സ്വപ്നങ്ങള്‍ പോലും യാതാര്‍ത്ഥ്യങ്ങള്‍ ആവാറുണ്ട്..അതു ഞാന്‍ വിശ്വസിക്കുന്നു…അതൊരു ദൈവത്തിന്റെ വരദാനമായി ഞാന്‍ കാണുന്നു.പക്ഷെ അതു തെളിയിക്കെപ്പെടാന് പറ്റില്ല എന്നും എനിക്ക് തോന്നുന്നു.അല്ലെങ്കില്‍ അതു തെളിയിക്കാന്‍ ശാസ്ത്രം വളര്‍ന്നിട്ടുണ്ടാവില്ല.. വക്കാരിചേട്ടന്‍ പറയുന്നത് ഈ വിശ്വാസത്തെ..തെളിയിക്കണം എന്നാണ്..അതിലെ ജ്യോതിശാസ്ത്രവുമായി ബന്ധമില്ലാണെന്ന് തോന്നുന്നു ഈ ലേഖനും ഇതിനു മുമ്പുള്ളതും…ഞാന്‍ വായിച്ച് മനസ്സിലാക്കുന്നത്.
wakaari | 14-Jul-06 at 4:19 am | Permalink
തെളിയിക്കണമെന്നല്ല, പഠിക്കണം എന്നാണ് എല്‍ജി. ശാസ്ത്രത്തിനു പോലും എല്ലാം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ പഠിച്ചിട്ടുണ്ട്/പഠിക്കുന്നുണ്ട്.
ഇതിനു മുന്‍പിലത്തെ ലേഖനത്തില്‍ ഞാന്‍ മൂന്ന് യെസ്/നോ ചോദ്യങ്ങള്‍ ചോദിച്ചതിന് ഉമേഷ്ജി തന്ന ഉത്തരങ്ങള്‍ കൂടി നോക്കൂ.
രാജ് നായര്‍ | 14-Jul-06 at 7:43 am | Permalink
ഉമേഷ്ജി, ഞാനെഴുതിയതു ആഗസ്ത് 15 -ലെ ഗ്രഹനില എന്ന ലേഖനത്തില്‍ നിന്നായിരുന്നു. അതില്‍ തന്നെ ഏതുകുട്ടിക്കും പ്രവചിക്കാവുന്ന കാര്യമൊക്കെ ഞാനും വായിച്ചിരുന്നു 😉 ചൂണ്ടിക്കാണിക്കുവാന്‍ തോന്നിയ ഒന്നു ജൂലൈ 13 -ലെ പ്രതിരോധകാര്യങ്ങളെ കുറിച്ചായിരുന്നു. ഒരു പരിധിവരെയെങ്കിലും അതു ശരിയായെന്നാണു് എനിക്കു തോന്നുന്നതു്. പ്രതിരോധകാര്യങ്ങളില്‍ ഇന്ത്യ ഒരുപാടു ആലോചനകള്‍ നടത്തുന്ന ദിവസമായിരുന്നു 13.
Benny | 14-Jul-06 at 8:11 am | Permalink
ജ്യോതിഷികള്‍ ജ്യോതിഷം പഠിച്ചില്ലെങ്കിലും നോളിജ് മാനേജ്മെന്റ് പഠിച്ചാല്‍ മതിയായിരുന്നു. ജ്യോതിഷികള്‍ പ്രവചങ്ങളിലൂടെ ഉണ്ടാക്കിവെക്കുന്ന നാശനഷ്ടങ്ങള്‍ക്ക് കണക്കില്ല.
‘ഈ വര്‍ഷം സന്താനഭാഗ്യം ഇല്ലേയില്ല’ എന്ന പ്രവചനവും കേട്ട് യാതൊരു പ്രികോഷനറി മെഷറുമെടുക്കാതെ അര്‍മാദിച്ചു നടന്ന എന്റെയൊരു കൂട്ടുകാരന് ‘ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ’ മൂന്നാമതൊരുണ്ണി പിറന്ന സംഭവം ഓര്‍ത്തുപോവുന്നു.
wakaari | 14-Jul-06 at 8:19 am | Permalink
ജ്യോതിഷികളെ പഠിക്കുന്നതിനൊപ്പം തന്നെ ജ്യോതിഷത്തെപ്പറ്റിയും പഠിക്കണം. അതും ശരിയായ രീതിയില്‍. വഴിവക്ക് ജ്യോതിഷക്കാരും അവരെ അടിസ്ഥാനമാക്കിയുള്ള ബാക്കിയുള്ളവരുടെ കണ്ണടച്ചുള്ള എതിര്‍പ്പും കാരണമാണ് സന്തോഷ് സൂചിപ്പിച്ച ആള്ക്കാരെപ്പോലുള്ളവര്, അതായത് ജ്യോതിഷം ഗൌരവമായി പഠിക്കാന്‍ ശ്രമിച്ചവര്‍, മുന്നോട്ട് വരാത്തത്. ഇവിടെ ഉമേഷ്ജി പറയുന്ന കാര്യങ്ങളെ അളന്നുമുറിക്കാനോ മറ്റോ എനിക്കെന്തായാലും പറ്റുന്നില്ല. സന്തോഷ് സൂചിപ്പിച്ച ആള്ക്കാരെപ്പോലുള്ളവരും ഉമേഷ്ജിയെപ്പോലുള്ളവരും തമ്മിലുള്ള ക്രിയാത്മകമായ സംവാദം ധാരാളം വിവരങ്ങള്‍ തന്നേനെ നമുക്ക് എന്നു തോന്നുന്നു. പക്ഷേ അതിനുള്ള അവസരം പല കാരണങ്ങളാലും നിഷേധിക്കപ്പെടുന്നു.
Umesh::ഉമേഷ് | 14-Jul-06 at 1:36 pm | Permalink
ബെന്നിയുടെ കൂട്ടുകാരന് കണ്ട്ട ജ്യോത്സ്യന് എന്തായാലും വ്യാജന് തന്നെ. അല്ലെങ്കില്‍ അയാള്‍ പറഞ്ഞതു ഇയാള്‍ തെറ്റിദ്ധരിച്ചു. ഒരു വര്‍ഷം സന്താനയോഗ്യമില്ല എന്നു് ഏതെങ്കിലും ജ്യോതിഷനിയമം ഉപയോഗിച്ചുപറയാന് പറ്റുമെന്നു തോന്നുന്നില്ല. ഒരു പ്രത്യേക സമയത്തു സന്താനമുണ്ടാകാന്‍ സാദ്ധ്യതയുണ്ടു് എന്നു പറയാം. ഒരാള്‍ക്കു് ഒരിക്കലും സന്താനമുണ്ടാവുകയില്ല എന്നും പറയാം. മരണം, വിവാഹം തുടങ്ങിയവയെപ്പറ്റിയും ഇതു തന്നെ ഗതി.
വക്കാരി പറയുന്നതു് ഇതാണെന്നു തോന്നുന്നു. ഇങ്ങനെയുള്ളവര്‍ ജ്യോതിഷം എന്ന ശാസ്ത്രത്തെ നശിപ്പിച്ചു എന്നു്.
പക്ഷേ, എന്റെ ജാതകത്തില്‍ ഒരു പ്രത്യേകയോഗമുണ്ടു്. വരാഹമിഹിരന് പറയുന്നതു് ഞാന്‍ ജന്മനാ അന്ധനും, ബധിരനും, മൂകനും മന്ദബുദ്ധിയും ആയിരിക്കും എന്നാണു്. (ആര്‍ക്കെങ്കിലും വേണമെങ്കില്‍ എന്റെ ഗ്രഹനിലയും വരാഹമിഹിരന്റെ ശ്ലോകവും അയച്ചുതരാം.)
ജ്യോതിഷവിശ്വാസിയായ സുഹൃത്തിനോടു് ഇതു പറഞ്ഞപ്പോള്‍ അവള് പറഞ്ഞു: “അന്ധന് എന്നാല്‍ കണ്ണിനു് അസുഖമെന്നേ അര്‍ത്ഥമുള്ളൂ. കണ്ണടയുണ്ടല്ലോ. ബധിരന് എന്നാല്‍ ആളുകള്‍ പറയുന്നതു കേള്‍ക്കുന്നില്ല (അനുസരിക്കുന്നില്ല) എന്നും, മൂകന് എന്നതിനു പറയേണ്ടതു പറയുന്നില്ല എന്നുമര്‍ത്ഥം പറയണം. മന്ദബുദ്ധി ഏതായാലും ശരിയാണല്ലോ :-)(തമാശ)..” ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ എന്താ ചെയ്ക?
(എല്ജിയ്ക്കൊരു കമന്റിനു വകയായില്ലേ? :-))
L.G | 14-Jul-06 at 1:44 pm | Permalink
ഹിഹി..അപ്പൊ ഇത്രേം സത്യങ്ങള്‍ ഉണ്ടായിട്ടും പിന്നെ എങ്ങിനെയാണ് ഉമേഷേട്ടന് ജ്യോതിഷ വിശ്വാസി അല്ലാണ്ടായെ എന്നാണ് എന്റെ സംശയം 🙂
പിന്നെ,രാഹുകാലത്തിനെപറ്റി പറ ഉമേഷേട്ടാ..
wakaari | 14-Jul-06 at 1:50 pm | Permalink
പലപ്പോഴും പല കാര്യങ്ങളും അത് ഉദ്ദേശിക്കുന്ന രീതിയില്‍ മനസ്സിലാക്കാത്തതും ജ്യോതിഷത്തെ തള്ളിപ്പറയാന്‍ കാരണമാവുന്നുണ്ട് എന്നു തോന്നുന്നു. നേരത്തെ ഗ്രഹങ്ങളുടെ കാര്യത്തില്‍ കണ്ടതല്ലേ അത്.
Umesh::ഉമേഷ് | 14-Jul-06 at 1:50 pm | Permalink
രണ്ടും ഒന്നു തന്നെ പെരിങ്ങോടരേ. ഒരേ കാര്യം തന്നെയാണു രണ്ടിലും. പിന്നെ, ഇക്കൊല്ലത്തെ പ്രവചനം വിശകലനം ചെയ്യുകയാണു് ഒന്നുകൂടി നല്ലതു് എന്നു തോന്നി.
മൂന്നു മണിക്കൂറാണു് ഈ പോസ്റ്റ് എഴുതാന്‍ കളഞ്ഞതു്. വലിയ മണ്ടത്തരമായിപ്പോയി. പ്രത്യേകിച്ചു്, അതിനു് “ഇവിടെയും ജ്യോതിഷിക്ക് തെറ്റുപറ്റി. ബാക്കിയൊക്കെ നേരത്തെ പറഞ്ഞതു തന്നെ..” എന്ന വക്കാരിക്കമന്റു കണ്ടപ്പോള്‍. ഇനി എല്ലാവര്ക്കും സമ്മതനായ, ഒരു നല്ല ജ്യൌതിഷിയെപ്പറയൂ. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പരിശോധിക്കാം.
വക്കാരി “ജ്യോത്സരെയല്ല, ജ്യോതിഷത്തെയാണു പഠിക്കേണ്ടതു്” എന്നു പറയുന്നു. ജ്യോത്സ്യര് പറയുന്നതല്ലേ ജ്യോതിഷം? ഇനി വരാഹമിഹിരഹോര അനുസരിച്ചു പഠിക്കാമെന്നു പറഞ്ഞാല്‍ അതു പോരാ, അപ്ഡേറ്റു ചെയ്യണം എന്നു പറയുന്നു. അതെങ്ങനെ ചെയ്യണം എന്നു ചോദിച്ചാല്‍ അതറിയാവുന്നവര്‍ ഇല്ല എന്നു വിലപിക്കുന്നു. ഇങ്ങനെ ഉരുണ്ടു കളിക്കാതെ വ്യക്തമായി പറയൂ വക്കാരീ. ഇതിനെപ്പറ്റി ഗവേഷണം നടത്താന്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?
ഇതിനു ചില നല്ല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചതു കണ്ണൂസ് മാത്രമാണു്. അപ്പോള്‍ അടുത്ത സ്റ്റെപ്പില്‍ നമുക്കു് ഡോ. ദിവാകരനെ ഒഴിവാക്കാം. പിന്നെ ആരെ ഉള്‍ക്കൊള്ളിക്കും? ആരെ ഉള്‍ക്കൊള്ളിച്ചാലും വക്കാരിയുടെ ശുദ്ധജ്യോതിഷമാകുന്നില്ലല്ലോ.
ഒരു കാര്യം കൂടി. ജ്യോതിഷം ശരിയാണെന്നുള്ളതിനു് യുക്തിയുക്തമായ ഒരു തെളിവു കിട്ടിയാല്‍ ഞാന്‍ ജ്യോതിഷത്തിനു വേണ്ടി ശിഷ്ടകാലം വാദിക്കും. പക്ഷേ, ജ്യോതിഷം തെറ്റാണെന്നുള്ള പതിനായിരം തെളിവുകള്‍ കിട്ടിയാലും വക്കാരിയും അരവിന്ദനും കടുകിട മാറുമെന്നു തോന്നുന്നില്ല.
ഇതിനു് ഇനി സമയം കളയണോ എന്നു് ഒന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു…
Umesh::ഉമേഷ് | 14-Jul-06 at 2:06 pm | Permalink
സന്തോഷിന്റെ (ഈ സന്തോഷ് ശേഷം ചിന്ത്യം എഴുതുന്ന സന്തോഷ് പിള്ള അല്ല, കേട്ടോ) “അദ്ദേഹം പറയുന്നതൊക്കെ എന്റെ ജീവിതത്തില്‍ 101% സംഭവിക്കുന്നുണ്ട്..” എന്ന വാക്യം ജ്യോതിഷവിശ്വാസികളുടെ ടിപ്പിക്കല്‍ ആറ്റിറ്റ്യൂഡ് വ്യക്തമാക്കുന്നു. എല്ലാം ശരിയാണു്, കൂടാതെ അതില്‍ക്കൂടുതലും എന്നു ഞാന്‍ അന്ധമായി വിശ്വസിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം?
പ്രവചനം പലപ്പോഴും ശരിയാകാറുണ്ടു്. പ്രപഞ്ചത്തെപ്പറ്റി നമ്മുടെ അറിവുകളുടെ പരിണതഫലമാണു പ്രവചനങ്ങള്‍. സന്തോഷിന്റെ അപ്പൂപ്പന് സന്തോഷിനെപ്പറ്റി പറയുന്ന പ്രവചനങള് 100% ശരിയായാല്‍ അദ്ഭുതമില്ല.
ഗ്രഹസ്ഥിതി മാത്രം ഉപയോഗിച്ചു പ്രവചിക്കാമോ എന്നതിനെപ്പറ്റി മാത്രമേ ഞാന്‍ പറയുന്നുള്ളൂ.
pulluran | 14-Jul-06 at 2:19 pm | Permalink
ഈ ഡിസ്കഷന്റെ കൂട്ടത്തില്‍ “കൈ നോട്ടം” – അതിന്റെ സയന്‍സ് – എത്രത്ത്തോളം വിശ്വാസ്യത – എന്നിവ കൂടി അറിയാവുന്നവര്‍ വിശദീകരിച്ചാല്‍ നന്നയിരുന്നു.
– ജ്യൊതിഷത്തില് തികച്ചും വിശ്വസിക്കുന്ന ഒരാള്‍ (പക്ഷേ അതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.. അതാ ഇവിടെ കമന്റാതത്)
wakaari | 14-Jul-06 at 2:41 pm | Permalink
അയ്യോ ഉമേഷ്ജി.. നിര്‍ത്തരുതേ.
എനിക്കുള്ള പ്രശ്നം ഇതിന്റെ ഒരു കുന്തവും അറിയില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഉരുണ്ടുകളിക്കുകയല്ലാതെ ക്രിയാത്മകമായി ഈ ചര്‍ച്ചയില്‍ (മറ്റേതൊരു ചര്‍ച്ചയും പോലെ) പങ്കെടുക്കാന്‍ എനിക്ക് സാധിക്കുകയില്ല.
പക്ഷേ ജ്യോതിഷം എന്നു കേള്‍ക്കുമ്പോഴേ “ഓ അത് തട്ടിപ്പല്ലേ” എന്നു പറയുന്നവരെക്കാണുമ്പോള് അത്രയ്ക്കങ്ങ് ഉറപ്പിച്ച് പറയാന്‍ അത്രയ്ക്കും അവരൊക്കെ അതിനെപ്പറ്റി പഠിച്ചോ എന്നൊരു സംശയം. അങ്ങിനെ നോക്കുമ്പോള്‍ പഠിച്ചവരെ അങ്ങിനെയിങ്ങെനെയൊന്നും കാണുന്നില്ല. ഇവിടെത്തന്നെ ഉമേഷ്ജിയുമായി സംവദിക്കാന്‍ അത് അത്രത്തോളം പഠിച്ച (ഉദാഹരണത്തിന് സന്തോഷ് പറഞ്ഞപോലത്തെ ആള്ക്കാര്) ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ അങ്ങിനെയുള്ള ചര്‍ച്ചയില്‍ കൂടി പഠിക്കാമായിരുന്നു എന്നൊരു തോന്നല്‍.
ഈ പറഞ്ഞ എല്ലാവര്ക്കും സമ്മതനായ നല്ല് ഒരു ജ്യോതിഷിയെ ഞാനും തപ്പിക്കൊണ്ടിരിക്കുന്നു. പാലാ സെന്റ് തോമസ് കോളേജിലെ ഒരു പ്രൊഫസറുണ്ടായിരുന്നു (എനിക്കദ്ദേഹത്തിന്റെ ജ്യോതിഷത്തിലെ പ്രാവീണ്യമൊന്നുമറിയില്ല. എന്തായാലും ജ്യോത്സ്യം മാത്രം ജോലിയാക്കി നടക്കുന്ന ആളല്ലായിരുന്നു). അങ്ങിനെ ഇതൊരു ജോലിയാക്കാതെയും എന്നാല്‍ ഇതിനെപ്പറ്റി നല്ല പാണ്ഡ്യത്യമുള്ളതും. അങ്ങിനെയുള്ള ആള്‍ക്കാരെയാണ് ഞാന്‍ നോക്കുന്നത്.
പക്ഷേ നിര്‍ത്തരുതേ. എന്റെ ആദ്യത്തെ കമന്റ് ചുമ്മാ ഒരു കമന്റ് മാത്രം 🙂
Umesh::ഉമേഷ് | 14-Jul-06 at 2:44 pm | Permalink
കുറേ വ്യത്യാസം വരുത്തി. അക്ഷരത്തെറ്റുകള്‍ തിരുത്തി. അവസാനത്തിലുള്ള വാക്യം sarcastic ആണെന്നു മനസ്സിലാക്കാതെ വക്കാരി മുഖവിലയ്ക്കെടുത്തതു കൊണ്ടു് അതു് explicit ആക്കി. പ്രവചനങ്ങള്‍ക്കു കളര്‍ കോഡുകള്‍ കൊടുത്തു (“നോക്ക്ഡേ ചെല്ലാ, എന്തോരം പച്ചയാ, ചൊവപ്പൊന്നും കാണുന്നില്ലല്ല്… ജോതിഷം ശരിതന്നെയാണല്ലേ, വ്വാ..“). അങ്ങുമിങ്ങും ചിലതു കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഇടയ്ക്കിടെ ഈ പേജ് അപ്ഡേറ്റ് ചെയ്തുക്കൊണ്ടിരിക്കും. പ്രവചനങ്ങളുടെ ഓരോ കാലവും കഴിഞ്ഞാല്‍.
L.G | 14-Jul-06 at 2:49 pm | Permalink
ഞാനും വിചാരിച്ചു അതു sarcastic ആയിരുന്നല്ലൊ എന്ന്.പിന്നെ വക്കാരിചേട്ടന്‍ അങ്ങിനെ അല്ലാണ്ട് എടുത്തപ്പൊ എനിക്കും കണ്ഫ്യൂഷന് ആയി..പിന്നെ ഈ സര്ക്കാസ്റ്റിക്കിന്റെ മലയാളം എന്താണ് ഉമേഷേട്ടാ?
Umesh::ഉമേഷ് | 14-Jul-06 at 2:50 pm | Permalink
ഡോ. കെ. രാമകൃഷ്ണപിള്ളയായിരിക്കും വക്കാരി ഉദ്ദേശിക്കുന്നതു്. അദ്ദേഹത്തിന്റെ ഒരു പുസ്തകമാണു് ജ്യോതിഷത്തിനു് എനിക്കുള്ള ഒരു ക്വിക്ക് റെഫറന്‍സ്. അതില്‍ നോക്കിയിട്ടേ ഞാന്‍ വരാഹമിഹിരഹോരയിലേക്കും ഫലദീപികയിലേക്കും പോകാറുള്ളൂ.
“ഗണിതശാസ്ത്രത്തിലെ അതികായന്മാര്” എന്ന നല്ല ഒരു പുസ്തകം ശാസ്ത്രസാഹിത്യപരിഷത്തിനു വേണ്ടി എഴുതിയ ആളാണെന്നു തോന്നുന്നു അദ്ദേഹം.
മന്‍ജിത് | 14-Jul-06 at 2:52 pm | Permalink
ഇവിടെത്തന്നെ ഉമേഷ്ജിയുമായി സംവദിക്കാന്‍ അത് അത്രത്തോളം പഠിച്ച (ഉദാഹരണത്തിന് സന്തോഷ് പറഞ്ഞപോലത്തെ ആള്ക്കാര്) ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ അങ്ങിനെയുള്ള ചര്‍ച്ചയില്‍ കൂടി പഠിക്കാമായിരുന്നു എന്നൊരു തോന്നല്‍.
ഈ ഒരു വാക്യത്തില്‍ നിന്നും വക്കാരിയുടെ നിലപാട് വ്യക്തമാണെന്നു തോന്നുന്നു. ജ്യോതിഷം തട്ടിപ്പാണെന്നു വെറുതെ അങ്ങു പറയരുത് എന്നു പറയുന്നു. ആരെങ്കിലും ശാസ്ത്രീയമായി പഠിച്ചാലോ, അതിനോടു തര്‍ക്കിച്ചു നില്ക്കാന് പഠിപ്പുള്ളവര് ഇല്ല എന്നും പറയുന്നു. അതായത് ജ്യോതിഷത്തിനുവേണ്ടി, (അതു ശുദ്ധമണ്ടത്തരമാണെന്നു തെളിഞ്ഞാലും) വാദിക്കാനാണ് വക്കാരി ആളെ നോക്കുന്നത്. അതിന്റെ ശാസ്ത്രീയത അന്വേഷിക്കാനല്ല.
വക്കാരീ എനിക്കു താങ്കളുടെ അടിയുറച്ച ഈ വിശ്വാസത്തോട് ബഹുമാനമുണ്ട്. താങ്കളുടെ വിശ്വാസം താങ്കള്ക്കെന്നും തുണയാകട്ടെ.
സന്തോഷ് | 14-Jul-06 at 2:52 pm | Permalink
എന്തായാലും ഒരു കാര്യം ഉറപ്പ്… ആ ജ്യോതിഷി ആളൊരു പുലി തന്നെ…!!!
kuttyedathi | 14-Jul-06 at 3:00 pm | Permalink
മെയ് മാസത്തിനും ജൂലായ് മാസത്തിനുമിടയില്‍ ഇന്‍ഡ്യയില്‍ ഏതു പ്രമുഖനെയാണുമേഷ്ജി നഷ്ടമായത് ? ഏതു ലോക നേതാവാണു വെടി വച്ചു കൊല്ലപ്പെട്ടത് ? (ഇതൊന്നും ചുവപ്പില്‍ കൊടുത്തില്ലല്ലോ ).
സാധാരണ നടക്കുന്ന മരണങ്ങളല്ലാതെ, സുനാമിയോ, അല്ലെങ്കില്‍ ഭൂമികുലുക്കമോ മൂലം എന്തെങ്കിലും മാസ് മരണങ്ങള് നടന്നോ ഈ കാലയളവില്‍ ? ഓര്‍മ്മ വരുന്നില്ല.
അല്ല, സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവുമൊക്കെ പ്രവചിക്കാന്‍ ജ്യോതിഷം വേണോ, ഉമേഷ്ജി ? നമ്മുടെ ശാസ്ത്രം അത്ര പിറകിലാണോ ? കലണ്ടറോ വെബ് സൈറ്റോ ഒക്കെ നോക്കി ഞാനും പ്രവചിക്കാമല്ലോ, വേണമെങ്കില്‍ അടുത്ത വര്‍ഷത്തെ ഗ്രഹണങ്ങളും, ഹാലിയുടെ ധൂമകേതു ഇനി ഏതു വര്‍ഷത്തില്‍ കാണുമെന്നും ? ഇതൊക്കെ, ശരിയായ പ്രവചനമായിട്ടു, പച്ച നിറത്തില്‍ കൊടുക്കുന്നതു ജ്യോതിഷത്തിനു തന്നെ നാണക്കേടല്ലേ 🙂 ?
wakaari | 14-Jul-06 at 3:03 pm | Permalink
അതുതന്നെ ഉമേഷ്ജി. അദ്ദേഹം ഒരു വാഹനാപകടത്തില്‍ മരിച്ചു പോയി.
അല്ല മന്‍ജിത്തേ 🙂 എനിക്ക് വേണ്ടത് ക്രിയാത്മകമായ ഒരു ചര്‍ച്ചയാണ്. ജ്യോതിഷത്തില്‍ ഗവേഷണം നടത്തുന്ന ഉമേഷ്ജിയും അതുപോലെ അതിനെപ്പറ്റി പഠിച്ച ഉമേഷ്ജിയുടെ ഖണ്ഡിക്കപ്പെടേണ്ട വാദങ്ങളുണ്ടെങ്കില്‍ അതിന് സാധിക്കുന്ന വേറൊരാളും. അങ്ങിനെയുള്ള ചര്‍ച്ചകളില്‍ കൂടിയും ഇതിനെപ്പറ്റി കുറെയൊക്കെ മനസ്സിലാക്കാന്‍ പറ്റും. ഇവിടെ ഉമേഷ്ജി ഏകപക്ഷീയനാണല്ലോ. ഇപ്പോള്‍ തന്നെ ഡോക്ടര്‍ രാമകൃഷ്ണപിള്ള ഇവിടെ വന്ന് ഉമേഷ്ജി പറയുന്നത് അവിടെ ശരിയാണ്, ഇവിടെ ഇങ്ങിനെയൊക്കെ തെറ്റുണ്ട് എന്നു പറയുമ്പോളാണല്ലോ നമ്മള് അതിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നത്. അല്ലാതെ ജ്യോതിഷത്തിനുവേണ്ടി വെറുതെ വാദിക്കാനല്ല. അതിന് നാട്ടില്‍ ഇപ്പോള്‍ തന്നെ ധാരാളം ജ്യോതിഷികളുണ്ടല്ലോ 🙂
Umesh::ഉമേഷ് | 14-Jul-06 at 3:09 pm | Permalink
ആ പച്ചനിറങ്ങളും sarcastic ആണു കുട്ട്യേടത്തീ. ഏടത്തിക്കു് എല്‍.ജി.യുടെ ബുദ്ധി പോലും ഇല്ലാതെ പോയല്ലോ 🙂
കലണ്ടറും വെബ്സൈറ്റും നോക്കി പറയുന്നതു് എങ്ങനെ പ്രവചനമാകും? ശരിയായി കണക്കു കൂട്ടാന്‍ ഞാന്‍ പറഞ്ഞു തരാം. അമാവാസിക്കും പൌര്ണ്ണമിക്കുമാണല്ലോ സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ രേഖയില്‍ വരുന്നതു്. ഏകദേശം ഒരേ രേഖയില്‍ ആണെങ്കിലും വശത്തേക്കു് അല്പം മാറിയാണു്. അതു കൊണ്ടാണു് എല്ലാ വാവിനും ഗ്രഹണം ഉണ്ടാകാത്തതു്. ഈ വശത്തേക്കുള്ള മാറ്റം കണ്ടുപിടിക്കാന്‍ തിയറിയുണ്ടു്. അതുപയോഗിച്ചു ഗ്രഹണത്തിന്റെ സമയം കണ്ടുപിടിക്കാം. എവിടെ ദൃശ്യമാണെന്നു കണ്ടുപിടിക്കാന്‍ അപ്പോള്‍ അങ്ങോട്ടു തിരിഞ്ഞിരിക്കുന്ന സ്ഥലങ്ങളേതെന്നു നോക്കിയാല്‍ മതിയല്ലോ.
എല്ലാ കൊല്ലവും എട്ടുപത്തു ഗ്രഹണങ്ങളെങ്കിലും ഉണ്ടാകുന്നുണ്ടു്. നമ്മള് കാണുന്നതു മാത്രം ശ്രദ്ധിക്കുന്നു എന്നു മാത്രം.
L.G | 14-Jul-06 at 3:09 pm | Permalink
ശ്രീലങ്കയിലെ കൊന്നില്ലെ കുട്ട്യേട്ടത്തി..
L.G | 14-Jul-06 at 3:24 pm | Permalink
വക്കാരിക്കുട്ടപ്പാ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ വക്കാരിചേട്ടന്റെ കൂടെയാണ്.:)
ഉമേഷേട്ടന് ഇവിടെ തെളിയിക്കുന്നത് ശരിയാണൊന്നല്ലെ സംശയം?അല്ലെങ്കില്‍ ഉമേഷേട്ടന് കാണാത്ത ഒരു മറു വശം ഉണ്ടോന്നല്ലെ? അതിന് ഉമേഷേട്ടന്റെ വാദം,ഉമേഷേട്ടന് തിയറി അനുസരിച്ചു,2+3 = 5 എന്ന് തന്നെയാണ് കണക്കു കൂട്ടുന്നെ. അപ്പോള്‍ ഇനി അത് തെറ്റാന്ന് തെളിയിക്കാന്‍ വേറെ വല്ലോരും വേണ്ടല്ലൊ..ജ്യോതിഷത്തെക്കുറിച്ച് ഉള്ള കണക്കുകളും അതിന്റെ തിയറിയും എടുത്തു നോക്കി വെച്ചാണ് ഉമേഷേട്ടന് കണക്ക് കൂട്ടി പറയുന്നത്.
അപ്പോള്‍ വരാഹമിഹിരന് (ഇദ്ദേഹമാണൊ ജ്യോതിഷത്തിന്റെ ഓള് ഇന്‍ ഓള്?) പറയുന്നത് വെച്ചു ഉമേഷേട്ടന് നോക്കിയിട്ടും ഉമേഷേട്ടന്റെ ജാതകത്തിലുള്ളത് തെറ്റിയില്ലെ? അതിന് വക്കാരി ചേട്ടന് പറയുന്നു, പക്ഷെ അതില്‍ നമുക്ക് ശരിക്കും മനസ്സിലാവാത്ത കൊണ്ടായിരിക്കും എന്ന്. ചിലപ്പൊ ആയിരിക്കും..പക്ഷെ അങ്ങിനെ ആണെങ്കില്‍ ഇനി അതു മനസ്സിലാക്കി വരാന്‍ ഇനി ആര്‍ക്കും പറ്റില്ലാന്നും എനിക്ക് തോന്നണു..അതു ഇനി എത്ര കോളെജില്‍ പഠിപ്പിച്ചാലും….
സന്തോഷ് | 14-Jul-06 at 3:28 pm | Permalink
ഞാന്‍ വിചാരിച്ചതു പോലെ, കൂടുതലും പച്ചതന്നെ. ജ്യോതിഷം കി ജയ്!
kuttyedathi | 14-Jul-06 at 3:34 pm | Permalink
ഹാ ഹാ..അതിനു ഞാന്‍ കളണ്ടറും വെബ് സൈറ്റും നോക്കിയാണു പ്രവചിച്ചതെന്ന്, ആരോടും പറയുന്നില്ലെങ്കിലോ ? ഇപ്പോ, ഈ മഹാന് ഇതൊക്കെ കലണ്ടറില്‍ നോക്കി പറഞ്ഞതല്ലെന്നു നമുക്കെന്താ ഉറപ്പ് ?
ഇതുപോലുള്ള പ്രവചനങ്ങള്‍ ഞാനും കുറെ നടത്താം. അമേരിക്കയില്‍ രണ്ടായിരത്താറില്‍ കുറെ അധികം ചുഴലി കാറ്റുകള്‍ വീശാന്‍ സാധ്യത ഉണ്ട്. ഫ്ലോറിടാ തീരത്തുള്ളവര്‍ക്കു ജീവഹാനി സംഭവിച്ചേക്കാം.
ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ ഫ്രൂട്സിന്റെ വില താഴും. ചെറിയൊക്കെ പൌണ്ടിന്നു 99 സെന്റ്സിനു വരെ കിട്ടും. അല്ലാത്തപ്പോള്‍ ഒരു പീസിനു എട്ടും പത്തും ഡോളര്‍ വിലയുള്ള തണ്ണി മത്തന്‍, 2.99 നു മുഴുവനായും കിട്ടും. ബ്ലൂബെറിക്കും സ്റ്റ്രോബെറിക്കും 1.99 നു സെയില്‍ വരും. 🙂
ജൂണ്‍ ജുലൈ മാസങ്ങളില്‍ ഇന്ഡ്യയിലെക്കുള്ള ടികറ്റ് വില കുത്തനെ വര്‍ദ്ധിക്കും. നാട്ടില്‍ പോകുന്ന കുറെ ആളുകള്‍ക്കെങ്കിലും ബാഗേജ് നഷ്ടപ്പെട്ടതു മൂലം മനക്ലേശം ഉണ്ടാകും.
ഇത്രയുമൊക്കെ കൃത്യമായി പ്രവചിച്ചല്ലോ. ഇനിയെങ്കിലും എന്നെയും ഒരു ജ്യോതിഷി ആയി അംഗീകരിക്കൂ , ഉമേഷ്ജി.
എന്‍ ജെ മല്ലു | 14-Jul-06 at 4:09 pm | Permalink
ഉമേഷേ, വേറൊരു തരത്തില്‍ ജ്യോതിഷം സത്യമാണെന്നു തെളിയിക്കാം. ജ്യോതിഷി തന്റെ അനുമാനങ്ങള്‍ പരസ്യമാക്കുന്ന ആ നിമിഷം അതില്‍ കുറച്ചെണ്ണം തെറ്റാക്കിയേക്കാമെന്ന് ദൈവം തീരുമാനിക്കുന്നു. അങ്ങനെ ഗ്രഹനില വച്ച് ജ്യോതിഷി പ്രസ്താവിക്കുന്നതിനു തൊട്ടുമുന്പുവരെ സത്യമായിരുന്ന കാര്യങ്ങള്‍ പ്രസ്താവന എന്ന പ്രവൃത്തിയുടെ അനന്തരഫലമായി കുറച്ചൊക്കെ തെറ്റായി ഭവിക്കുന്നു. അങ്ങനെ വച്ചു നോക്കിയാല്‍ ഈ പ്രവചനങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല എന്നു പറയാനൊക്കുമോ?
biriyanikutty | 14-Jul-06 at 4:51 pm | Permalink
ഈ മല്ലു ഇത് കാര്യമായി പറഞ്ഞതോ, അതൊ ഇതും സര്‍കാസം ആണോ? എന്തിനും അവസാനം ദൈവത്തെ പറഞ്ഞാല്‍ മതിയല്ലൊ..പ്രശ്നം സോള്‍വ്ഡ് 🙂
പറഞ്ഞ പോലെ ഈ സര്‍ക്കാസത്തിന്റെ മലയാളം എന്താ ഉമേഷേട്ടാ? “നാടകീയം”?
എന്‍ ജെ മല്ലു | 14-Jul-06 at 5:10 pm | Permalink
നാടകീയം -> dramatic. സര്‍ക്കാസത്തിന്റെ വിവര്‍ത്തനം എന്താണാവോ.
എന്താ ബിരിയാണിക്കുട്ടിയ്ക്കു ദൈവത്തില്‍ വിശ്വാസമില്ലേ? ദൈവം ഉണ്ടെന്നു വിശ്വസിച്ചുകഴിഞ്ഞാല്‍ പിന്നെ ലോജിക്കിന് ആ ഏരിയയില്‍ സ്ഥാനമില്ല; അതോടെ ജ്യോതിഷം വളരെ ഈസിയായിട്ടു തെളിയിക്കാം എന്നായിരുന്നു എന്റെ ഉന്നം. അണിമാദി അഷ്ടൈശ്വര്യങ്ങളുള്ള ആളാണല്ലോ ദൈവം. എല്ലാം അറിയുന്നു എന്തും ചെയ്യുന്നു.
രണ്ടു ചോദ്യം ഉമേശനോട്:
1. ജ്യൌതിഷി എന്നാണോ ശരി? ഞാന്‍ ജ്യോതിഷി എന്നെഴുതിയത് തെറ്റല്ലേ എന്നൊരു സംശയം.
2. വക്കാരിയുടെ ന്യായത്തിന് തര്‍ക്കശാസ്ത്രത്തില്‍ എന്താണു പേര്? അതായത്, ജ്യോതിഷം അറിയാവുന്ന ഒരാളുണ്ടായിരുന്നെങ്കില്‍ ജ്യോതിഷം സത്യമാണെന്നു തെളിയിക്കാമായിരുന്നു. ഇതുവരെ യുള്ള ജ്യോതിഷപണ്ഡിതന്മാര്‍ക്ക് അതു കഴിയാത്തതിനാല്‍ അവര്‍ക്കൊന്നു ജ്യോതിഷമറിയില്ല. കൂടാതെ ജ്യോതിഷമറിയുന്ന ഒരാള്‍ ഇതുവരെ ഇല്ലാത്തതിനാല്‍ ജ്യോതിഷം തെറ്റാണെന്നു പറയാന്‍ വയ്യ. കാരണം അയാള്‍ ഉണ്ടാകുമ്പോള്‍ ജ്യോതിഷം ശരിയാണെന്നു തെളിയിക്കുമല്ലോ.
ഞാന്‍ സര്‍ക്കാസത്തിന്റെ ചിഹ്നമറിയാത്ത ഒരവതാരം. യദായദാഹി ധര്‍മ്മസ്യ…
L.G | 14-Jul-06 at 5:13 pm | Permalink
>>ഫ്ലോറിടാ തീരത്തുള്ളവര്‍ക്കു ജീവഹാനി >>സംഭവിച്ചേക്കാം.
കര്‍ത്താവെ! കരിനാക്കൊന്നുമില്ലല്ലൊ കുട്ട്യേട്ടത്തിയെ,
ഇത്രേം വിരോധം ഉണ്ടെന്ന് കരുതീല്ല.. ഇനി ഇപ്പൊ ഉമേഷേട്ടന് കരിനാക്കൊന്നൊരു നാക്കില്ലാന്ന് വല്ലോം ഇങ്ങിനെ ഗണിച്ചു പ്രൂവ് ചെയ്താല്‍ സത്യമായിട്ടും അമ്മച്ചിയാണെ അടി മേടിക്കുമെ..!
wakaari | 14-Jul-06 at 5:14 pm | Permalink
എന്റെ ഇന്നത്തെ സമയം ബെസ്റ്റ് സമയം..
മൊത്തം ഇടിയാണല്ലോ.. 🙂
സന്തോഷ് | 14-Jul-06 at 5:18 pm | Permalink
ആക്ഷേപഹാസ്യം എന്നാണ് സര്‍കാസത്തിന്റെ മലയാളം എന്നു തോന്നുന്നു.
biriyanikutty | 14-Jul-06 at 5:30 pm | Permalink
വക്കാരി മാഷേ, ലഗ്നത്തില്‍ നാലാം ഭാവത്തില്‍ ശനി വ്യാഴനുമായി കുശലം പറയുന്നുണ്ടോ എന്ന് ഒന്നു നോക്കിക്കേ? എങ്കില്‍ ഇടി ഒറപ്പാ..
ദൈവത്തിലേ വിശ്വാസമുള്ളു, മല്ലൂ.. ദൈവത്തിന് പോലും ജ്യോതിഷത്തിനെ എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല.. കമ്പ്ലീറ്റ് ഗ്രഹം കളി അല്ലേ.. ദൈവത്തിനെ പോലും ശനി ബാധിക്കും.. കേട്ടിട്ടില്ലേ, വേടന്റെ അമ്പ് കൊള്ളുന്ന സമയത്ത് കൃഷ്ണന് ശനി-ടെ അപഹാരമായിരുന്നൂന്ന്. ഇപ്പൊ ഞാന്‍ ഉമേഷേട്ടന്റെ ക്ലാസ്സ് ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കാ.. അതിനു ശേഷമെ എന്തെങ്കിലും പറയാന്‍ പറ്റൂ.
സന്തോഷേ, ആക്ഷേപഹാസ്യം ആവാന്‍ വഴിയുണ്ട്. ആനപ്പുറത്തിരിക്കുന്ന ആള് ഒന്ന് ഇതും കൂടി ഒന്നു കണ്‍ഫേം ചെയ്യണേ…
ശനിയന്‍ | 14-Jul-06 at 5:33 pm | Permalink
ഇവിടെ ആരോ എന്നെ വിളിക്കുന്ന കേട്ടല്ലോ?
🙂
രാജ് നായര്‍ | 14-Jul-06 at 6:30 pm | Permalink
കൃഷ്ണന് ദൈവമല്ല ബീക്കുട്ടി (ചേക്കുട്ടി എന്നൊരു അടയ്ക്കാപറിക്കാരന് നാട്ടിലുണ്ടായിരുന്നു)
ആക്ഷേപഹാസ്യം satire അല്ലേ സന്തോഷേ, സര്‍ക്കാസം ‘നിന്ദാസ്തുതി’. ‘പലവകയിലെ’ ന്യൂ എന്‍ട്രി നോക്കൂ, english-malayalam unicode dictionary കിട്ടാനുള്ള വഴി അറിയാം.
സന്തോഷ് | 14-Jul-06 at 6:42 pm | Permalink
ശരിയാണ്. ആക്ഷേപഹാസ്യം satire ആണ്. ‘നിന്ദാസ്തുതി’ അധികമാരും ഉപയോഗിച്ചു കണ്ടിട്ടില്ല.
ശ്രീരാം | 14-Jul-06 at 6:48 pm | Permalink
ഇന്ററസ്റ്റിംഗ് ലേഖനം. ഗണിതം ഒന്നും നോക്കാതെ തന്നെ ഡോ ദിവാകരന്റെ കാടടച്ച് വെടിവച്ചുള്ള പ്രവചങ്ങളില്‍ കഴമ്പൊന്നും ഇല്ലെന്ന് മനസ്സിലാക്കാമല്ലൊ. മണികണ്ടന്റെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ ഒരു പേരുകൂടിയായി.
വക്കാരി പറഞ്ഞതിനോട് എനിയ്ക്കും യോജിപ്പുണ്ട്. ശരിയായ പഠനം നടക്കുന്നില്ല. അതുപോലെ ക്രിയാത്മകമായി ജ്യോതിഷത്തില്‍ ശാസ്ത്രം ഉണ്ടെന്ന് എഴുതാന്‍, അതില്‍ വിവരമുള്ള ആരും ബ്ലോഗിങ്ങിന്റെ ലോകത്ത് എത്തിയിട്ടില്ല ഇതു വരെ. ആ ഭാഗത്ത് നിന്നും ഒരു ചെറിയ വിശകലം പോലും കേള്‍ക്കാതെ പല കമന്റുകളും പല കാര്യങ്ങളും കണ്‍ക്ലൂഡ് ചെയ്യുന്നു എന്ന് തോന്നി.
നമ്മള് കാണുന്ന മിയ്ക്കവാറും കള്ള ജ്യോല്സ്യന്മാര് ആണ് എന്ന സത്യം പോലെ, ഇവിടെ നടക്കുന്നതില്‍ 99%വും അന്ധമായ വിമര്‍ശനങ്ങളുമാണ്. ഈ പോസ്റ്റങ്ങനെ അല്ലെങ്കിലും , പല കമന്റും ആ കൂട്ടത്തിലാണ്. താങ്കളുടെ കഴിഞ്ഞ പോസ്റ്റും കമന്റുകളുടെ പ്രളയത്തില്‍ ടോപ്പിക്കില്‍ നിന്നും വിട്ട് പോയി എന്നെനിയ്ക്ക് തോന്നി. 🙂
മറ്റൊരു സംശയവും തോന്നി, ഉദാ: കുട്ട്യേട്ടത്തി , LG (picked your names coz വേറേ ഏതോ പോസ്റ്റില്‍ കൊന്ത ചൊല്ലല്‍ പങ്കെടുക്കുന്നതിനെ പറ്റി കണ്ടു. നൊ വര്‍ഗ്ഗീയം inteneted 🙂 ) ഈ കൊന്ത ചൊല്ലുക പുഷ്പാഞ്ജലി ഒക്കെ ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവും ഇല്ലാത്തതല്ലേ. ദൈവവിശ്വാസം അന്ധമാണല്ലൊ. ദൈവ വിശ്വാസികളായ പലരും പറയുന്ന കാര്യം ഞങ്ങളുടെ അനുഭവങ്ങളില്‍ നിന്നുമാണ് വിശ്വസിയ്ക്കുന്നത് എന്നാണ്. സ്വന്തം അനുഭവങ്ങളില്‍ നിന്നും ജ്യോതിഷം വിശ്വസിയ്ക്കുന്നവരെ അങ്ങനെ അടച്ച് പരിഹസിയ്ക്കാമൊ? 🙂
ദൈവത്തിലും ജ്യോതിഷത്തിലും (രണ്ടിനെ പറ്റിയും എനിയ്ക്ക് മനസ്സിലായിട്ടില്ലാത് കൊണ്ട്) കൃത്യമായ വിശ്വാസമോ അവിശ്വാസമോ ഇല്ലാത്ത ആളാണ് ഞാനെന്ന് നേരത്തെ പറയട്ടെ. 🙂
എന്‍ ജെ മല്ലു | 14-Jul-06 at 6:50 pm | Permalink
പെരിങ്ങ്സേ, “നിന്ദാസ്തുതി”യില്‍ എനിക്കും സംശയമുണ്ട്. ഒന്നാമത് സര്‍ക്കാസം നിന്ദയല്ല, പുച്ഛമാണ്, പിന്നെ അതില്‍ സ്തുതിയേക്കാളേറെ ഹാസ്യമാണ്.
യാത്രാമൊഴി | 15-Jul-06 at 3:42 am | Permalink
ഉമേഷ്ജി,
ഈ ഉദ്യമവും വളരെ നന്നായി. ഈ കമന്റ് പറയാനും ജ്യോതിഷപണ്ഡിതശിരോ..മണികണ്ടവന് ആയിരിക്കേണ്ടതുണ്ടോ? ആവോ..
ജ്യോതിഷം പഠിച്ചവര്‍, അതുമല്ല നേരാം വണ്ണം പഠിച്ചവര്‍ മാത്രം ഉള്‍പ്പെടുന്ന ഒരു ചര്‍ച്ചയാണിവിടെ ആവശ്യമെന്ന് വക്കാരി പറയുന്നു. അവര്‍ക്കു മാത്രമേ കിറു കൃത്യമായി, അരി, മണ്ണെണ്ണ, കോഴിമുട്ട, വിവാഹം, വിവാഹമോചനം, ടെററിസ്റ്റ് ആക്രമണം, (ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊക്കെ ഭൂമിയില്‍ ടെററിസ്റ്റ് എന്നൊരു ഗ്രൂപ് ഉണ്ടെന്ന് മനസ്സിലാക്കിക്കഴിഞ്ഞു) എന്നുവേണ്ട സകലമാന കാര്യങ്ങളെക്കുറിച്ചും ആധികാരികമായി പ്രവചനങ്ങള്‍ നടത്താന്‍ കഴിയൂ എന്നാണല്ലോ വാദം.
ആ നിലയ്ക്ക് അതിനെക്കുറിച്ച് ഒരു കുന്തവുമറിയാത്ത, തികച്ചും അവിശ്വാസിയായ എന്നെപ്പോലെയുള്ളവരുടെ കമന്റുകള്‍ക്ക് ഇവിടെ വലിയ പ്രസക്തിയൊന്നുമില്ലെന്നും വളരെ സന്തോഷപൂര്‍വ്വം മനസ്സിലാക്കുന്നു.
എല്ലാം അറിയുന്നവര്‍ തമ്മില്‍ മാത്രം മതി സംവാദം, അല്ലാത്തതൊക്കെ വെറുംവാദം എന്നാണല്ലോ പുതിയ ആപ്തവാക്യം!
ജ്യോതിഷപണ്ഡിത മഹിളാരത്നം ശ്രീമതി കുട്ട്യേടത്തിയുടെ പ്രവചനങ്ങള്‍ നന്നേ ബോധിച്ചു!
അതുവായിച്ചപ്പോള്‍ അറിവില്ലാത്ത ഈയുള്ളവനു മറ്റൊരു സംശയം. ജ്യോതിഷരംഗത്തെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച്. ഈ രംഗത്ത് സ്ത്രീകള്‍ ഉണ്ടോ? സ്ത്രീകള്‍ ഈ രംഗത്ത് ഇല്ലെങ്കില്‍, കുറവാണെങ്കില്‍ അതിനു കാരണമെന്ത്?
ഇത്രയും സാമൂഹ്യപ്രസക്തിയുള്ള ഒരു ശാസ്ത്രരംഗത്തു നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്താന്‍ വല്ല ഗൂഢാലോചനയോ മറ്റോ..?
സര്‍ക്കാസം എന്ന വാക്കിനു “രൂക്ഷപരിഹാസം, കുത്തുവാക്ക്, കൊള്ളിവാക്ക്, വ്യാജസ്തുതി, നിന്ദ” എന്നൊക്കെ അര്‍ത്ഥം നിഘണ്ടുക്കാരന്‍ പറയുന്നു.
എന്‍ ജെ മല്ലു | 15-Jul-06 at 3:53 am | Permalink
“ജ്യോതിഷവാളികളെ കടിച്ചുകീറുന്ന ഒരു സിംഹ“മാണെന്നു തോന്നുന്നു യാത്രാമൊഴി!!! (കട്: ശ്രീനിവാസന്, “സന്മനസ്സുള്ളവര്ക്ക് …”)
സതീഷ് | 15-Jul-06 at 10:26 am | Permalink
എന്റെ അറിവില്‍ ഇന്നേവരെ ആരും ശാസ്ത്രീയമായി ഇന്നത്തെ ഈ ജ്യോതിഷത്തെ വിശദീകരിച്ചിട്ടില്ല. പിന്നെ എന്തു കൊണ്ട് ഇതില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരുന്നു എന്ന് ചോദിച്ചാല്‍ ഉത്തരം ഉമേഷേട്ടന് വിശദീകരിച്ച ദിവാകരന്മാരെപ്പോലെയുള്ളവരുടെ കാടടച്ചുള്ള വെടി തന്നെ.. എവിടെയെങ്കിലും ഒന്നെങ്കിലും കൊള്ളാാതിരിക്കുമോ.. കൊള്ളുന്നവന് പിന്നെ ശിഷ്ടകാലം ജ്യോതിഷത്തിന്റെ കറകളഞ്ഞ ആരാധകന്/കി ആയി!
പിന്നെ ഇതുംകൊണ്ട് ജീവിച്ചുപോകുന്ന കുറെ പാവങ്ങള്‍! ഏതു നാട്ടിന്‍പുറത്ത് പൊയാലും കാണില്ലേ ഒരു രണ്ടുമൂന്ന് ‘പ്രശ്നക്കാരെ’! മിക്കവരും വേറെ പണികിട്ടാത്തതു കൊണ്ടോ വേറൊന്നും അറിയാത്തതുകൊണ്ടോ ഇതും കൊണ്ട് നടക്കുന്നു. അങ്ങനെയുള്ളവരൊന്നും ഈ മാതിരി ചര്‍ച്ചക്കും വരില്ല..അവരക്കറിയാം അവരെന്താണെന്ന് !(അള്ളാക്കറിയാം പള്ളീലെക്കാര്യം ന്ന് കണ്ണൂക്കാര് പറയും!)
K.RAMACHANDRAN | 15-Jul-06 at 10:50 am | Permalink
ഇന്നൊടു നാളോടു മറ്റന്നാളൊടു രാവൊടു പകലൊടു കോത പെറും.
പുലിപ്പുറത്തു വരുന്ന അയ്യപ്പനെ കണ്ടു കണിയാര പണിക്കര്‍ കിണറ്റില്‍ വീഴുന്നു. അവിടെ പഞ്ചാംഗമെടുത്തു എന്നാണു കിണറില്‍ നിന്നും കയറാനുള്ള യോഗമെന്നു നോക്കുന്നു.
അഷ്ടമി രാശിക്കൂറും തിങ്കള്‍ പിറന്നാളും അപഹാരങ്ങളുമൊക്കെ കഴിഞ്ഞു അഞ്ചാം നാള് ഉച്ചക്കേ മുഹുര്ത്തമുള്ളു എന്നു അയ്യപ്പന് പാട്ടിലും ജ്യോതിഷത്തെ കളിയാക്കിയിട്ടുണ്ടു.
ഗര്‍ഭിണിയുടെ കുഞ്ഞു ആണോ പെണ്ണോ എന്നു പ്രശ്നം വച്ചു കണ്ടെത്തിയ ജ്യോതിഷി പറയുന്നു ആണു. ഇറങ്ങുമ്പോള്‍ ഉതരത്തില്‍ ചുണ്ണാമ്പു കൊണ്ടൊരു വരയിടുന്നു. അതെന്തിനെന്നു തിരക്കിയ വീട്ടുകാരോടു പിന്നെപറയാമെന്നു പറയുന്നു.
പ്രസവിച്ചതു പെണ്കുഞ്ഞു. ജ്യോതിഷി പറയുന്നു പ്രശ്നം വക്കുമ്പോള്‍ മാറിക്കളിച്ചിരുന്ന ശുക്രനെ കണ്ടപ്പോള്‍ എനിക്കു സംശയമുണ്ടായിരുന്നു കുട്ടി പെണ്ണാകുമെന്നു. അതുകൊണ്ടാണു ഉത്തരത്തില്‍ ചുണ്ണാമ്പു കൊണ്ടൂ കോറിയതു.
ഉമേശന് സാറെ ജ്യോതിഷികളുടെ വയറ്റത്തടിക്കല്ലെ
Umesh::ഉമേഷ് | 15-Jul-06 at 2:56 pm | Permalink
എല്‍ജീ, (ഐശ്വര്യമായിട്ടു തുടങ്ങട്ടേ…)
നല്ല നേരം നോക്കുക എന്നതിനോടു ചേര്‍ന്നുകിടക്കുന്ന ഒരു കാര്യമാണു രാഹുകാലം. യാത്രയ്ക്കും മറ്റും വര്‍ജ്യമായ സമയം. അന്ധവിശ്വാസം തന്നെ.
ഇതു ശരിയായല്ല കലണ്ടറിലും മറ്റും കൊടുക്കുന്നതു്. അവര്‍ സൂര്യോദയാസ്തമയസമയം നോക്കാതെ പന്ത്രണ്ടു മണിക്കൂര്‍ പകലിനു വേണ്ടിയുള്ള വിലകള്‍ ഒന്നിച്ചു കൊടുക്കുന്നു.
വിദേശത്തുള്ളവര്ക്കാണു് ഏറെ കണ്ഫ്യൂഷന്. നാട്ടില്‍ രാഹുകാലമാകുമ്പോള് ഇവിടെ നോക്കണോ (അപ്പോള്‍ ഇവിടെ രാത്രി), അതോ ഇവിടത്തെ പ്രാദേശികസമയം നോക്കണോ, അങ്ങനെയാണെങ്കില്‍ day light savings time വരുമ്പോള്‍ എന്തു ചെയ്യണം എന്നൊക്കെ ഒരിക്കലും തീരാത്ത കണ്ഫ്യൂഷന്.
ഇവിടെ ജനിക്കുന്ന കുട്ടിയുടെ നക്ഷത്രം എന്താണു്, വ്രതങ്ങള്‍ (ഷഷ്ഠി, പ്രദോഷം തുടങ്ങിയവ) എപ്പോഴാണു നോക്കേണ്ടതു്, വിശേഷദിവസങ്ങള്‍ (വിജയദശമി തുടങ്ങിയവ) എന്നാണു് ആഘോഷിക്കേണ്ടതു് എന്നു് അമേരിക്കന്‍ മലയാളികള്‍ക്കു കണ്‍ഫ്യൂഷനാണു്. നാട്ടില്‍ നിന്നു കൊണ്ടു വന്ന കലണ്ടര്‍ നോക്കി അതു തീരുമാനിക്കുന്നതെങ്ങനെ എന്നു് ആളുകള്‍ക്കു പറഞ്ഞുകൊടുത്തു് ഒരു വഴിക്കായപ്പോഴാണു് ഈ കലണ്ടര്‍ ഉണ്ടാക്കാനുള്ള ഐഡിയ തോന്നിയതു്. ആദ്യം ഇംഗ്ലീഷില്‍ ടെക്സ്റ്റ് ഫയലായിരുന്നു. രാജേഷ് വര്‍മ്മയാണു് മലയാളം PDF ആക്കിയാലോ എന്നു നിര്‍ദ്ദേശിച്ചതു്.
“ഹോരാശാസ്ത്രം” എന്ന ഭാരതീയജ്യോതിഷഗ്രന്ഥം എഴുതിയ ആളാണു വരാഹമിഹിരന്. AD ആറാം നൂറ്റാണ്ടു്. ആ പേരില്‍ ഒരു ഗണിതജ്ഞനും ഉണ്ടു്. ഒരാള്‍ തന്നെ ആയിരിക്കാം. ഭാരതത്തിലെ മിക്കവാറും എല്ലാ ജ്യോതിഷഗ്രന്ഥങ്ങളും (ദശാദ്ധ്യായി, ബൃഹത്സംഹിത etc.) ഹോരാശാസ്ത്രത്തിന്റെ വ്യാഖ്യാനങ്ങളാണു്.
പുല്ലൂരാനേ,
ഇനി കൈനോട്ടം, നാഡീജ്യോതിഷം, ഒടിവിദ്യ, ചാത്തന് സേവ തുടങ്ങിയ സകല സാധനങ്ങളും എന്നെക്കൊണ്ടു ചെയ്യിച്ചേ അടങ്ങൂ? എ. ടി. കോവൂരിന്റെയോ ഇടമറുകിന്റെയോ ജോണ്സന് ഐരൂരിന്റെയോ മറ്റോ പുസ്തകങ്ങള്‍ വായിച്ചുനോക്കൂ. ചിലതൊക്കെ നല്ല ഗവേഷണത്തിന്റെ ഫലമാണു്.
വക്കാരീ,
ഡോക്ടറല്ല, പ്രൊഫസ്സര്‍ കെ. രാമകൃഷ്ണപിള്ള. മരിച്ചെന്നു ഞാനറിഞ്ഞില്ല. മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ ജ്യോതിഷപുസ്തകങ്ങള് എഴുതിയ ആളാണദ്ദേഹം. നമ്മളെയൊക്കെപ്പോലെ ജ്യോതിഷം പഠിച്ച ആളാണദ്ദേഹം. വളരെയധികം പാണ്ഡിത്യം അതില്‍ അദ്ദേഹത്തിനുണ്ടായിരുന്നെന്നു തോന്നുന്നില്ല.
വിമര്‍ശനങ്ങളോടു സഹിഷ്ണുതയുള്ള, യുക്തിചിന്തയുള്ള ഒരു നല്ല പാരമ്പര്യജ്യോത്സ്യനെയാണു വക്കാരി കണ്ടുപിടിക്കേണ്ടതു്. അല്ലെങ്കില്‍ വക്കാരിക്കു തന്നെ പഠിക്കാനേയുള്ളൂ. പുസ്തകങ്ങളുടെ ലിസ്റ്റ് ഞാന്‍ തരാം.
കുട്ട്യേടത്തീ, ജ്യോതിഷത്തില്‍ നല്ല ഭാവിയുണ്ടു്. മന്‍ജിത്തേ, ഭൂതം കൂടെയുണ്ടു്. ഹന്നമോളേ, വര്‍ത്തമാനം പറഞ്ഞുതുടങ്ങിയോ? 🙂
എല്‍ജിയുടെ ഇരുപത്തേഴാം കമന്റിലെ കര്‍ത്താവു്, കര്‍മ്മം, ക്രിയ, അര്‍ത്ഥം, അനര്‍ത്ഥം ഇതൊക്കെ കണ്ടുപിടിക്കാന്‍ ശ്രമിച്ചു് എനിക്കു വട്ടായി.
എന്‍. ജെ. മല്ലു,
എനിക്കിങ്ങേരെ ഒരുപാടിഷ്ടപ്പെട്ടു. എന്താ നമ്മള് ഇതു വരെ പരിചയപ്പെടാതിരുന്നതു് എന്നൊരു നഷ്ടബോധവും. ആ ദൈവത്തിന്റെ തിയറി നന്നേ ബോധിച്ചു. ഇനി ഇതു പാപ്പാന് തന്നെയാണോ? ശൈലി അതുതന്നെ. ന്യൂ ജേഴ്സിയിലെ മലയാളി എന്നു പേരും!
ജ്യോതിഷമറിയാവുന്നവന് എന്നതിനു ജ്യൌതിഷി എന്നു തന്നെ വേണം. ജ്യോതിഷി എന്ന വാക്കുണ്ടു്. ഗ്രഹം, നക്ഷത്രം തുടങ്ങിയ ഖഗോളങ്ങളെ (സിബുവേ…) വ്യവഹരിക്കാനാണു് അതുപയോഗിക്കുക.
ഒരുപാടുപേര് ഈ തെറ്റു വരുത്തിയിട്ടുണ്ടു്. ശ്രീ കാട്ടുമാടം നാരായണന്റെ പുസ്തകത്തിലുമുണ്ടു് ഈ തെറ്റു്. പക്ഷേ അദ്ദേഹവും അദ്ദേഹത്തിന്റെ എഡിറ്ററും മലയാളഭാഷാപ്രാവീണ്യമുള്ളവരാണെന്നു തോന്നുന്നില്ല. മറ്റു വികലപ്രയോഗങ്ങളും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലുണ്ടു്.
ബിരിയാണിക്കുട്ട്യേ,
പോസ്റ്റൊക്കെ ഞാന്‍ വായിക്കുന്നുണ്ടു കേട്ടൊ. കലക്കുന്നുണ്ടു്. കമന്റിട്ടില്ലെന്നേ ഉള്ളൂ. വീട്ടില്‍ കയറിയ കള്ളനെക്കൊണ്ടുവരെ വീടു വൃത്തിയാക്കിച്ചിട്ടു് അവന്റെ കയ്യില്‍ നിന്നു് ഇരുപത്തഞ്ചു പൈസയും അടിച്ചുമാറ്റിയ ടീമല്ലേ? കമന്റുകള്‍ക്കു നന്ദി.
ശനിയനും സിബുവിനെപ്പോലെ ഫില്ട്ടറിടാന് തുടങ്ങിയോ? ഞങ്ങളിനിയും പറയും. ശനിദശ, ഏഴരശ്ശനി, കണ്ടകശനി തുടങ്ങിയ ഹോട്ട് ടോപ്പിക്കുകള്‍ കിടക്കുന്നതേ ഉള്ളൂ.
ശ്രീരാം,
കമന്റിനു നന്ദി. പക്ഷേ താങ്കളും വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു. ജ്യോതിഷം എന്ന വിശ്വാസത്തോടു് എനിക്കു വിരോധമില്ല എന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ടു്. വിശ്വാസങ്ങള്‍ എടുത്തു കളഞ്ഞാല്‍ മനുഷ്യന് മൃഗമാകും. ഉദാഹരണമായി, ഭാര്യ/ഭര്‍ത്താവു് വിശ്വാസവഞ്ചന കാണിക്കില്ല എന്നുള്ളതു് ഒരു വിശ്വാസമാണു്. തെളിയിക്കാന്‍ പറ്റില്ല. തെറ്റാകാന്‍ സാദ്ധ്യതയുണ്ടു്. സ്റ്റാറ്റിസ്റ്റിക്സ് എടുത്താല്‍ ഒരുപാടു കേസുകളില്‍ തെറ്റാറുണ്ടു്. എങ്കിലും നാം വിശ്വസിക്കുന്നില്ലേ?
സര്‍ക്കാസത്തിന്റെ മലയാളമെന്തെന്നു് എനിക്കു വലിയ പിടിയില്ല. നിന്ദാസ്തുതി, വ്യാജസ്തുതി എന്നിവ ഒരലങ്കാരത്തിന്റെ രണ്ടു പേരുകളാണു്. സ്തുതി എന്നു തോന്നിക്കുന്ന നിന്ദ, അല്ലെങ്കില്‍ നിന്ദ എന്നു തോന്നിക്കുന്ന സ്തുതി – അതാണതു്. ശരിയാകുമെന്നു തോന്നുന്നു. മൊഴി പറഞ്ഞവയും ശരിയാണെന്നു തോന്നുന്നു.
മന്‍ജിത്ത്, സന്തോഷ് (ഡബിള്‍ റോള്‍), സതീഷ്, യാത്രാമൊഴി, ഗന്ധര്‍വ്വാ,
കമന്റുകള്‍ക്കു നന്ദി.
അപ്പോള്‍ സെന്‍സേഷണല്‍ ടോപ്പിക്കുകള്‍ തെരഞ്ഞെടുത്താല്‍ (കുട്ട്യേടത്തിയേ, ദക്ഷിണയുമായി ഞാന്‍ വീട്ടില്‍ വരുന്നുണ്ടു കേട്ടോ. എന്നെ ശിഷ്യനായി സ്വീകരിക്കൂ…) മനുഷ്യര്‍ വായിക്കും, അല്ലേ? അതു ശരി…
എല്ലാവര്ക്കും നന്ദി.
Su | 17-Jul-06 at 6:58 am | Permalink
ജ്യോതിഷത്തില്‍ വിശ്വാസമുണ്ടോന്ന് ചോദിച്ചാല്‍ എനിക്ക് ശരിക്കൊരു ഉത്തരം ഇല്ല. ഒരു കണ്ഫ്യൂഷന്. ജ്യോതിഷികള്‍ പറയുന്നത് ചിലത് വളരെ കൃത്യവും ചിലത് വെറും വിഡ്ഡിത്തവും ആയതിനാല്‍ ആവും ഇത്. ബന്ദ് ദിവസത്തില്‍, യാത്രാക്ലേശം ഉണ്ടാവും എന്ന് പറയാന്‍ ജ്യോത്സ്യം വേണോ 😉
ചേട്ടന്റെ അച്ഛനോട് ഒരു ജ്യോത്സ്യന് പറഞ്ഞിരുന്നു. ഇത്ര വയസ്സുവരെയേ ജീവിക്കൂ എന്ന്. ആ വയസ്സ് എത്തിയതും അച്ഛന് പോയി. അതേ ജ്യോത്സ്യന് തന്നെ ചേട്ടന് രണ്ട് കല്യാണം കഴിക്കും എന്ന് പറഞ്ഞിട്ടുണ്ടത്രെ 😉 അത് കുറേ നടക്കും.
സത്യം പറഞ്ഞാല്‍, വാരഫലം ഉള്ള മാസികകള്‍ നോക്കി മനക്ലേശമുണ്ടാകും, സര്പ്പകോപമുണ്ടാകും, കടം കൊള്ളാന്‍ ഇടയുണ്ട് എന്നൊക്കെയുള്ളത് കണ്ടില്ലാന്ന് നടിച്ച് പുതിയ വീട് വാങ്ങും, വാഹനലാഭമുണ്ടാകും, സമ്പദ്സമൃദ്ധിയുണ്ടാകും എന്നൊക്കെ വായിച്ച് രസിക്കും.
ഓണവും വിഷുവും വരുന്ന ആഴ്ചയ്ക്കുള്ള ഫലമായി വസ്ത്രലാഭം, കുടുംബാങ്ങളുമായുള്ള ഒത്തുകൂടല്‍ , ദൂരയാത്രകള് എന്നൊക്കെ എല്ലാവര്ക്കും വെച്ച് കാച്ചാം. അതേ ആഴ്ചയുടെ ഫലമായി വാഹനാപകടം, ധനനഷ്ടം, യാത്രാക്ലേശം എന്നും എഴുതാം. ഇതിനൊന്നും ജ്യോത്സ്യം പഠിക്കേണ്ട കാര്യം ഇല്ല.
എന്നാലും എവിടെയോ ഒരു ശക്തി എല്ലാറ്റിനും മുകളില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Su | 17-Jul-06 at 7:31 am | Permalink
ഇത് രണ്ടാമത്തെ കമന്റാണ്. ഒന്ന് പോയതെവിടെ എന്ന് നോക്കാന്‍ ഒരു ജ്യോത്സ്യനെ സമീപിക്കാന്‍ തീരുമാനിച്ചു.
ജ്യോത്സ്യത്തില്‍ എനിക്ക് വിശ്വാസമുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി എനിക്ക് ശരിയായൊരു ഉത്തരം ഇല്ല. കണ്ഫ്യൂഷന്. ചിലത് വിശ്വസിക്കാനും ചിലത് വിശ്വസിക്കാതിരിക്കാനും തോന്നുന്ന ഫലം പറച്ചില്.
ബന്ദ് ദിവസം, യാത്രാക്ലേശം ഉണ്ടാകും എന്ന് പ്രവചിക്കാന്‍ ജ്യോത്സ്യം വേണോ? 😉
മാസികകളില്‍ വരുന്ന വാരഫലത്തില്‍, യാത്രാക്ലേശം, സര്‍പ്പകോപം ,മാനഹാനി, എന്നൊക്കെയുള്ളത് കണ്ടില്ലാന്നു നടിച്ച്, പുതിയ വീട് വാങ്ങല്‍, വാഹനലാഭം, സമ്പദ്സമൃദ്ധി എന്നിവയൊക്കെ വായിച്ച് തൃപ്തി അടയുന്നു.
ഓണം, വിഷു, മറ്റ് ആഘോഷദിവസങ്ങള്‍ എന്നിവയോട് അനുബന്ധിച്ച് പറയുന്ന ഫലത്തില്‍ ദൂരയാത്ര, വസ്ത്രലാഭം, ബന്ധുമിത്രാദികളെ കണ്ടുമുട്ടല്‍, യാത്രാക്ലേശം, ധനനഷ്ടം, അപകടസാദ്ധ്യത എന്നിവയൊക്കെ പ്രവചിക്കാന്‍ ഞാന്‍ പോരേ 😉
ചിലപ്പോള്‍ ഫലങ്ങള്‍ നമ്മളെ ആശയക്കുഴപ്പത്തില്‍ എത്തിക്കും. ചേട്ടന്റെ അച്ഛനോട് ഇത്രാമത്തെ വയസ്സില്‍ മരിക്കും എന്ന് ജ്യോത്സ്യന് പറഞ്ഞിരുന്നു. അവസാനം കണ്ട സമയത്താണ് അച്ഛന് അത് പറഞ്ഞത്. ആ വയസ്സ് എത്തിയതും മരിക്കുകയും ചെയ്തു. ചേട്ടന് രണ്ടാമത് കല്യാണം കഴിക്കും എന്ന് ആ ജ്യോത്സ്യന് പറഞ്ഞിട്ടുണ്ട്. അത് കുറേ നടക്കും 😉
എന്തായാലും എല്ലാറ്റിനും മീതെ എന്തോ ഒരു ശക്തി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Umesh::ഉമേഷ് | 18-Jul-06 at 7:12 pm | Permalink
സൂവിന്റെ രണ്ടു കമന്റുകളും ഈ ബ്ലോഗിലെ സ്പാം ബ്ലോക്കര്‍ സ്പാമാണെന്നു പറഞ്ഞു പിടിച്ചു. എന്താണെന്നൊരു പിടിയുമില്ല. ഒരുപാടു സ്മൈലിയുള്ളതുകൊണ്ടാണോ എന്തോ!
ഏതായാലും അതു രണ്ടും ഇവിടെ ഇട്ടിട്ടുണ്ടു്.
എന്‍ ജെ മല്ലു | 19-Jul-06 at 3:12 am | Permalink
(വിശ്വത്തിന് ഒരെത്യോപ്യന്‍ പശുവാകാമെങ്കില് ജ്യോതിഷത്തെ അനുകൂലിക്കുമ്പൊഴെങ്കിലും എനിക്കൊരു എന്‍ ജെ മല്ലുവായിക്കൂടേ?)
Umesh::ഉമേഷ് | 19-Jul-06 at 6:28 pm | Permalink
സൂ പറയുന്നതു ശരിയല്ല. ഒരു ജ്യോത്സ്യനും ബന്തു ദിവസം യാത്രാക്ലേശമുണ്ടാകുമെന്നും മരുന്നു വെച്ചാല്‍ മുറിവു കരിയുമെന്നും ഒന്നും പറയില്ല. (ഇങ്ങനെയുള്ള വിമര്‍ശനങ്ങളെയാണു വക്കാരി എതിര്ത്തുകൊണ്ടിരുന്നതു്). ഗ്രഹങ്ങളുടെ സ്ഥാനവും യോഗങ്ങളും ഗോചരവും (ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റെ പ്രസക്തി) അടിസ്ഥാനമാക്കിയാണു് അവര്‍ പ്രവചിക്കുന്നതു്. അങ്ങനെ ജ്യോതിഷശാസ്ത്രം അടിസ്ഥാനമാക്കി പ്രവചിച്ചാല്‍ ശരിയാകുമോ എന്നാണു നാം കണ്ടുപിടിക്കേണ്ടതു്.
കള്ളനാണയങ്ങളെ നമുക്കു് ആദ്യമേ ഒഴിവാക്കണം. പല പ്രസിദ്ധീകരണങ്ങളും വാരഫലം പ്രസിദ്ധീകരിക്കുന്നതു് അതു പോപ്പുലര്‍ ആയതുകൊണ്ടാണു്. ഗ്രഹങ്ങളുടെ (സാധാരണയായി ചന്ദ്രന്റെ മാത്രം) ഗോചരഫലമാണു വാരഫലമായും മറ്റും വരുന്നതു്. പല പ്രസിദ്ധീകരണങ്ങളും ഒരു ജ്യോത്സ്യന്റെ സേവനം തേടുന്നുണ്ടോ എന്നു തന്നെ സംശയമാണു്. എഡിറ്റര്‍ തന്നെ വാരഫലവും എഴുതും. ശരിയല്ലെന്നു് എല്ലാവര്ക്കും അറിയാം!
എല്ലാ ജ്യോത്സ്യന്മാരും കള്ളന്മാരല്ല. ജ്യോതിഷം ശരിയാണെന്നു വിശ്വസിച്ചു് അതിനനുസരിച്ചു ഫലം പറയുന്ന ഒരുപാടു പേരുണ്ടു്. അവരുടെ വിശ്വാസം ശരിയോ തെറ്റോ ആയിരിക്കാം. പക്ഷേ, അവര്‍ ചെയ്യുന്നതു ശരിയാണു്. അതിലൊരാള്‍ മതി നമുക്കു് ഈ ഗവേഷണം തുടരാന്‍.
Adithyan | 19-Jul-06 at 6:44 pm | Permalink
പല പ്രസിദ്ധീകരണങ്ങളും വാരഫലം പ്രസിദ്ധേകരിക്കുന്നതു് അതു പോപ്പുലര്‍ ആയതുകൊണ്ടാണു്.
യോജിയ്ക്കുന്നു. എന്റെ ഒരു കസിന് മുംബെയില്‍ ഏതോ ചെറിയ പത്രത്തില്‍ ജേര്‍ണ്ണലിസ്റ്റ് ആയി ജോലി നോക്കുമ്പോള്‍ അവള് എഴുതുമായിരുന്നു ‘വാരഫലം’ ടൈം-പാസ്സിന്.
ശ്രീരാം | 19-Jul-06 at 6:46 pm | Permalink
“ശ്രീരാം,പക്ഷേ താങ്കളും വിഷയത്തില്‍ നിന്നു വ്യതിചലിക്കുന്നു. ജ്യോതിഷം എന്ന വിശ്വാസത്തോടു് എനിക്കു വിരോധമില്ല എന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ടു്.”
താങ്കളുടെ ലേഖനത്തെ പറ്റിയല്ല, ഒരു വിശകലനവും ചെയ്യാതെ ജ്യോതിഷത്തെ അന്ധമായി വിമറ്ശിയ്കുന്ന കമന്റുകളേ പറ്റിയാണ് എന്റെ പരാതി എന്ന് എന്റെ കമന്റില്‍ തന്നെ പറഞിട്ടുണ്ടല്ലൊ. ഉമേഷിന്റേത് ശരിയായ സ്പിരിറ്റിലുള്ള അന്വേഷണമാണെന്നാണ് ഞാനും മനസ്സിലാക്കിയത്. കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു.
L.G | 19-Jul-06 at 7:42 pm | Permalink
ശ്രീരാമേട്ടാ (ഹായ്..ഇങ്ങിനെയാവുമോ സീതാ ദേവി വിളിച്ചത് പണ്ട്..)
താങ്കള്‍ എന്നെ കാര്യമായി തെറ്റിദ്ധരിച്ചു.ആദ്യത്തെ കമന്റ് കണ്ടിരുന്നു..പക്ഷെ ഉമേഷേട്ടന് മറുപിടി പറഞ്ഞതുകൊണ്ട് പറയാന്‍ വന്നത് വിഴുങ്ങി…
ഹിന്ദു അല്ലാതിരുന്നിട്ട് കൂടി ജ്യോതിഷത്തില്‍ ഒക്കെ വിശ്വസിക്കുന്ന ആളു തന്നെയാണ് ഞാന്‍…പിന്നെ ഈ ലേഖനം ഒക്കെ ഉമേഷേട്ടന് എന്നെപ്പോലെ
‘അന്ധമായി‘ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി എഴുതിയതാണ്..അതു വായിച്ചിട്ട്..ഇച്ചിരെ വിശ്വസത്തിനൊക്കെ ഒരു കോട്ടം തട്ടിയെങ്കിലും ഉമേഷേട്ടന് പറയുന്ന ഈ സിമ്പിള്‍ കാര്യങ്ങളൊട് വാദിക്കന്‍ എത്ര ആലോചിച്ചിട്ടും എനിക്കൊന്നും കിട്ടുന്നില്ല….അപ്പൊ എന്നാല്‍ പിന്നെ അവരുടെ കൂടെ അങ്ങട് ചേരാം..രണ്ട് തമാശ ഒക്കെ അടിക്കാമെന്ന് കരുതി…ചേട്ടന്റെ കയ്യില്‍ എന്തെങ്കിലും കാര്യമായി ഉണ്ടെങ്കില്‍ പറയൂ..ഞാന്‍ ഫുള്‍ സപ്പോര്‍ട്ട് ചെയ്യാം..അല്ലാണ്ട് വേറെ എന്ത് രക്ഷ?
പിന്നെ ചേട്ടന് പറഞ്ഞത് പ്രാര്‍ത്ഥനയാണ്..കൊന്ത ചൊല്ലിയാല്‍ ഭൂതം ഭാവി ഒന്നും കാണാന്‍ പറ്റൂല്ല..
ഞാന്‍ കുറേ ട്രൈ ചെയ്തിട്ടുണ്ടെന്നെ..:)
ഉമേഷേട്ടന് ജ്യോതിഷത്തെയല്ല ഈ ഭൂതം ഭാവിയെക്കുറിച്ചാണ് ഇവിടെ ലേഖനം എഴുതിയത് എന്ന് തോന്നുന്നു….
ഇപ്പോഴും ആരെങ്കിലും എന്തെങ്കിലും പ്രവചിച്ചാല്‍..
..ഈ ലേഖനം ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ട് അതു വിശ്വസിക്കാന്‍ ഞാന്‍ റെഡ്ഡി…..
Su | 20-Jul-06 at 3:04 am | Permalink
വാരികകളിലും മാസികകളിലും വരുന്ന വാരഫലത്തിലും മാസഫലത്തിലും ഇതിലും ഇതിലപ്പുറവുമുണ്ട്. ഇതൊന്നും എഡിറ്റര്‍ എഴുതുന്നതല്ല എന്നാണ് തോന്നുന്നത്. ജ്യോത്സ്യന്മാരുടെ ഫോട്ടോ ഒക്കെ വെച്ചിട്ടുണ്ടല്ലോ. നല്ല ജ്യോത്സ്യന്മാര് ഇല്ല എന്ന് എനിക്കഭിപ്രായം ഇല്ല. ഉണ്ട്. പക്ഷേ ചിലരുടെ പരിപാടി ജ്യോത്സ്യത്തിന്റെ പേരില്‍ വെറും തട്ടിപ്പാണ്. ജ്യോത്സ്യന്മാര് പറഞ്ഞത് വിശ്വസിച്ച് പരിഹാരവും കണ്ട് നടക്കുക എന്നതല്ലാതെ അങ്ങനെ ഉണ്ടാവുമോ, അങ്ങനെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറാവുന്നുണ്ടോ?
ശ്രീരാം | 20-Jul-06 at 5:11 am | Permalink
ശ്രീരാമേട്ടാ (ഹായ്..ഇങ്ങിനെയാവുമോ സീതാ ദേവി വിളിച്ചത് പണ്ട്..)
LG പണ്ടത്തെ സീതാ ദേവി എന്താണ് വിളിച്ചിരുന്നതെന്ന് അറിയില്ല.. “അതേയ്” , “ഇങ്ങ്ട് നോക്കൂ” , “പിന്നേയ്” , “ഏയ്”, “പൂയ്” എന്നൊക്കെ ആവനാണ് സാധ്യത. 🙂
ഇപ്പഴത്തെ സീതാ ദേവി ഏട്ടാ അന്ന് വിളിയ്ക്കുന്നുണ്ട് (മിയ്ക്കവാരും സമയത്ത്! ) 🙂
advaitham appooppan | 07-Dec-06 at 4:42 am | Permalink
ചന്ദ്രാല്‍ അഞ്ചാംഭാവധിപനായ ശനി അക്ഷരശ്ലോകവും ജ്യോത്സ്യവും അറിയുന്നവനാക്കാം!ഭാവനയുടെ- രണ്ടിലെ ബുധനെ നോക്കുന്നു!!.ആപഞ്ചാംഗ ഗണിതം ഒന്നു പറഞ്ഞു തരുമോ?
Umesh::ഉമേഷ് | 27-Jan-07 at 3:20 am | Permalink
ലോകവാര്‍ത്തകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിട്ടുപോയി. ഇതിലെ കറുത്ത അക്ഷരത്തിലുള്ള പ്രവചനങ്ങളുടെ സത്യാവസ്ഥ അറിയുന്നവര്‍ ദയവായി കമന്റായി ചേര്‍ക്കുമോ?
സിബു | 04-Feb-07 at 6:38 am | Permalink
എന്റെ കൂട്ടുകാരനായ ശങ്കരനാരായണന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ നിന്നുള്ള ഈ പോസ്റ്റ് ശ്രദ്ധിക്കൂ. ജോതിഷാനുകൂലികള്ക്കും വിരോധികള്‍ക്കും താത്പര്യം തോന്നാവുന്ന ഒന്ന്.
അപ്പൂപ്പന് | 16-Feb-07 at 5:27 am | Permalink
ആ പഞ്ചാംഗ വിദ്യ ഒന്നു പറഞ്ഞു തരാമൊ ഉമേഷേ
വേണമെങ്കില്‍ താങളുടെ ജാതകം ഞാന്‍ അപഗ്രഥിയ്ക്കാം.ഇഷ്ട വിഷയമാണ്!!!!!!!!!!!!!!!!!!!!!
advaitham appooppan | 16-Feb-07 at 5:30 am | Permalink
പഞ്ചാംഗ വിദ്യ ഒന്നു പറഞ്ഞു തരാമൊ ഉമേഷേ
വേണമെങ്കില്‍ താങളുടെ ജാതകം ഞാന്‍ അപഗ്രഥിയ്ക്കാം.ഇഷ്ട വിഷയമാണ്!!!!!!!!!!!!!!!!!!!!!
ശ്രീജിത്ത് കെ | 16-Feb-07 at 6:20 am | Permalink
ഒരു വര്‍ഷം സന്താനയോഗ്യമില്ല എന്നു് ഏതെങ്കിലും ജ്യോതിഷനിയമം ഉപയോഗിച്ചുപറയാന് പറ്റുമെന്നു തോന്നുന്നില്ല. ഒരു പ്രത്യേക സമയത്തു സന്താനമുണ്ടാകാന്‍ സാദ്ധ്യതയുണ്ടു് എന്നു പറയാം.
ഉമേഷേട്ടാ, ഒരു പ്രത്യേക സമയത്തു സന്താനമുണ്ടകാന് സാധ്യത ഉണ്ട് എന്ന് പറയാനാകുമെനില് അങ്ങിനെ ഒരു പ്രത്യേക സമയം ഇല്ലാത്ത സമയത്ത് കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നും പറഞ്ഞുകൂടെ? സംശയം മാത്രം
രാജേ, ഇത്രയധികം കൃഷ്ണന്റെ അമ്പലം ഉള്ള നാട്ടില്‍ കൃഷ്ണന് ഒരു ദൈവമല്ല എന്ന് പറയാനുള്ള കാരണം മനസ്സിലായില്ല.
മൂര്‍ത്തി | 03-Mar-07 at 9:25 pm | Permalink
ഭയങ്കരമായി ഇഷ്ടപ്പെട്ടു…
മര്യാദക്ക് പേപ്പര്‍ വായിക്കുകയും ടിവി കാണുകയുമൊക്കെ ചെയ്തില്ലെങ്കിലും ഓരോ കാര്യത്തിലും അപ് ടു ഡേറ്റ് ആയില്ലെങ്കിലും നല്ല ജോസ്ത്യന് ആവാന്‍ പറ്റില്ല എന്ന് തൃശ്ശൂര്‍ക്കാരന്‍ ഒരു ജോത്സ്യന് പണ്ടു പറഞിട്ടുണ്ട്..അപ് ടു ഡേറ്റ് ആയതു കൊണ്ട് ശരി പ്രവചിക്കണം എന്ന് പുസ്തകങളില്‍ പറഞിട്ടില്ല…സദ്ദാം ഹുസൈന് മരിക്കും എന്ന് പ്രവചിക്കണമെങ്കില്‍ അങനെ ഒരു ചങാതി ഉണ്ട് എന്ന് അറിയണ്ടേ? നൂറു തെറ്റിന് ഒരു ശരി പ്രവചിച്ചാല്ത്തന്നെ ജീവിച്ചുപോകാമെങ്കില്..ജോത്സ്യന് ആയി ഷൈന്‍ ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല…
Radhakrishna Kurup | 08-May-13 at 2:46 pm | Permalink
നല്ല ലേഖനം, ഉമേഷ്. ജ്യോതിശാസ്ത്രത്തിന്റെ പേരിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. മാസികകളിലെ വാരഫലം തട്റ്റിപ്പാൺ. ചന്ദ്രന്റെ സ്താനം മാത്രമാൺ നക്സറ്റ്രം. ഫലം പറയാൻ എല്ലാ ഗ്രഹംഗളുടേയും കാരകത്വം പരിഗണിക്കണം. ഒരേ നാളുള്ള എല്ലാവർക്കും ഒരേ ഫലമാണെന്നു പറയുന്നത് മൗഡ്യമാൺ.
കൂടുതൽ ശ്രദ്ദിക്ക് ജ്യോതിശാസ്റ്റ്രം പടിച്ചാൽ അറ്റു ശരിയാണെന്ന് ബോദ്യമാവും. ഭാവുകംഗൾ!
Radhakrishna Kurup | 08-May-13 at 2:49 pm | Permalink
നിംഗൾ മലയാളം ടൈപ്പ് ചെയ്യുന്ന പ്രോഗ്രാം ഏതാൺ. ഞാൻ ഇതിൽ റ്റുടക്കക്കാരനാൺ.
Manoj K Puthiavila | 08-Apr-14 at 3:15 pm | Permalink
“14-1-2006 പകല്‍ 11 മണി 54 മിനിറ്റ് ഈ വര്‍ഷത്തെ മകര സംക്രമം.” എന്നു പറഞ്ഞിരിക്കുന്നതു ശരിയാണെന്നും ഒരു മിനിട്ടിന്റെ വ്യത്യാസമേ ഉള്ളെന്നും അതു കമ്പ്യൂട്ടറിന്റെയും കണക്കിന്റെയും പ്രശ്നമാണെന്നുമൊക്കെ പറഞ്ഞ് പ്രവചനങ്ങളുടെ അടിസ്ഥാനം ശരിയാണെന്നമട്ടിൽ അവതരിപ്പിച്ചിർഇക്കുന്നതു കണ്ടു. എന്നാൽ മകരസംക്രമം അതിനു പത്തിരുപത്തിനാലു ദിവസം മുമ്പേ സംഭവിക്കുന്നു എന്നതാണു സത്യം: “In the Northern Hemisphere, the winter solstice occurs either December 21 or 22, when the sun shines directly over the tropic of Capricorn”
http://en.wikipedia.org/wiki/Solstice
Ramlal | 05-Feb-20 at 6:13 pm | Permalink
ത്രൈരാശികം തോത് ഉദാഹരണസഹിതം ഒന്നു വിവരിച്ച് തരാമോ കഴുക്കോൽ പണിക്ക് അ ഉപയോഗിക്കുന്നതാണ് ആണ്