എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ചതിനു ശേഷം പഞ്ചാംഗത്തിലെ വിവരങ്ങള്‍ കണ്ടുപിടിക്കാനുള്ള തിയറി അല്പം കൂടി വിശദമായി എഴുതണമെന്നു് ഒന്നുരണ്ടു പേര് അപേക്ഷിച്ചിരുന്നു. അല്‍ഗരിതങ്ങള്‍ മുഴുവനും എഴുതാന്‍ സമയമെടുക്കും. തത്കാലം, എന്റെ കൈവശം ഇതുവരെ എഴുതിവെച്ചിട്ടുള്ളവ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ടു്.
ഞാന്‍ എല്ലാക്കൊല്ലവും തയ്യാറാക്കുന്ന കേരളപഞ്ചാംഗത്തിനു വേണ്ടി തയ്യാറാക്കിയ കേരളപഞ്ചാംഗഗണനം എന്ന ലേഖനം (PDF) ഇവിടെ.
ഇതനുസരിച്ചു് ആലുവാ, ടോക്കിയോ, ദുബായ്, ന്യൂ യോര്‍ക്ക്, പോര്‍ട്ട്ലാന്‍ഡ് എന്നീ സ്ഥലങ്ങള്‍ക്കു വേണ്ടി കണക്കുകൂട്ടിയ 2006-ലെ പഞ്ചാംഗങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്.
തെറ്റുകള്‍ കാണുന്നതു ദയവായി ചൂണ്ടിക്കാണിക്കുക. Algorithms പിന്നീടു പ്രസിദ്ധീകരിക്കാം. മറ്റു സ്ഥലങ്ങള്‍ക്കു വേണ്ടിയുള്ള പഞ്ചാംഗങ്ങളും ആവശ്യക്കാരുണ്ടെങ്കില്‍ ഇവിടെത്തന്നെ ഇടാം.
എല്‍ജീ, പ്രാപ്ര, ഇപ്പോള്‍ മുഴുവന്‍ തിയറിയും ആയില്ലേ? 🙂
Umesh::ഉമേഷ് | 13-Jul-06 at 9:51 am | Permalink
പഞ്ചാംഗഗണനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍.
സിബു | 13-Jul-06 at 5:42 pm | Permalink
ഉമേഷ്,
നന്നായി.. ഞാന്‍ പതുക്കെ വായിക്കാന്‍ തുടങ്ങുന്നു. അടിസ്ഥാന കണ്‍സപ്റ്റുകള്‍ എങ്കിലും ഒന്ന് പഠിച്ചിരിക്കണമെന്നുണ്ട്.
ഇതാ ചില അഭിപ്രായങ്ങള്‍:
* പതിവുപോലെ, ഇതൊരു വിക്കിയാവേണ്ടതല്ലേ? പ്രത്യേകിച്ചും വിക്കിയില്‍ കണക്കെഴുതാനുള്ള വകുപ്പൊക്കെ ആയിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക്.
* അയനാംശംത്തെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് എന്താണെന്ന് നിര്‍വചിച്ചിട്ടില്ല
* ചിത്രങ്ങള്‍ വേണം. മനസ്സിലാക്കാന്‍ വളരെ ഏറെ സഹായിക്കും
* ചില്ലറ അക്ഷരത്തെറ്റുകളുണ്ട്. ‘ഖഗോളം’, ‘വിശേശം’ എന്നിങ്ങനെ. ഉമേഷെഴുതിയതായതിനാല് അക്ഷരത്തെറ്റാണെന്ന് ഉറപ്പിച്ചു പറയാനും വയ്യ 🙂
Umesh::ഉമേഷ് | 13-Jul-06 at 6:25 pm | Permalink
നന്ദി, സിബു. ത്റ്റുകള് തിരുത്തി ഉടനേ തന്നെ പ്രസിദ്ധീകരിക്കാം. ഇനിയും ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഇതു് എന്റെ കലണ്ടറിന്റെ അവസാനമുണ്ടായിരുന്ന അനുബന്ധത്തിന്റെ അക്ഷരത്തെറ്റുകള്‍ (എല്ലാ അക്ഷരത്തെറ്റുകളും മാറിയില്ല എന്നു മനസ്സിലാകുന്നു) മാറ്റിയ രൂപമാണു്. ഇതു മാറ്റണമെന്നു കുറെക്കാലമായി വിചാരിക്കുന്നു. ഇതു മൂലം കലണ്ടറിനു് ആവശ്യമില്ലാത്ത വലിപ്പമായിരുന്നു.
കലണ്ടറും രണ്ടാക്കണം. ഒരേ ടൈം സോണിനു് ഉപയോഗിക്കാന്‍ കഴിയുന്ന ടേബിളുകള്‍ ഒന്നിച്ചും, ഓരോ സ്ഥലത്തിനും വ്യത്യസ്തമായ ടേബിളുകള്‍ വേറെയും.
ഇതൊരു സമഗ്രമായ വിവരണമല്ല. എങ്കിലും അടിസ്ഥാനവിവരങ്ങള്‍ കിട്ടാന്‍ ഇതു് ഉപകരിക്കും. പഞ്ചാംഗഗണനത്തിനുള്ള algorithms എല്ലാം കൂടി ഇംഗ്ലീഷിലെഴുതുന്ന ഒരു പ്രോജക്റ്റ് കുറെക്കാലമായി തുടങ്ങിയിട്ടു്. അതു് ഇതിന്റെ ഒരു സൂപ്പര്സെറ്റാണു്. രണ്ടും വിക്കിയിലിടാം. LaTeX ടേബിളുകള്‍ വിക്കി ടേബിളുകളാക്കാന് സ്ക്രിപ്റ്റില്ലാത്തതു കൊണ്ടാണു മടിപിടിച്ചതു്. അല്ലെങ്കില്‍ അതെല്ലാം വെട്ടിയൊട്ടിക്കേണ്ടി വരും.
പടം വരയ്ക്കാന്‍ ഞാനൊരു മടിയനാണു്. ഭാരതീയഗണിതത്തിലെ പല പോസ്റ്റുകളും എഴുതാത്തതു പടം വരയ്ക്കാനുള്ള മടി കൊണ്ടാണു്. ഗണിതചിത്രങ്ങള്‍ വരയ്ക്കാന്‍ പറ്റിയ നല്ല ഫ്രീവെയര്‍ ടൂളുകള്‍ ആര്‍ക്കെങ്കിലും അറിയാമോ?
“ഖഗോളം” തെറ്റല്ല. ജ്യോതിശ്ശാസ്ത്രത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കു തന്നെ. ഖം = ആകാശം. (ശൂന്യമായതിനാല് ഭൂതസംഖ്യപ്രകാരം പൂജ്യത്തെയും സൂചിപ്പിക്കുന്നു.) ഖഗോളം എന്നാല്‍ ആകാശത്തുള്ള നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാറ്റിനെയും സൂചിപ്പിക്കാനുള്ള വാക്കാണു്. Heavenly body എന്നു് ഇംഗ്ലീഷ്.
അയനാംശം നിര്‍വ്വചിക്കാം. ഭാരതീയരുടെ രീതിയില്‍ സ്ഫുടം കണക്കുകൂട്ടുമ്പോള്‍ അതിനു് First point of Aries-നെ 0 ഡിഗ്രിയായി കണക്കു കൂട്ടുന്നതില്‍ (സായനസ്ഫുടം) നിന്നുള്ള വ്യത്യാസമാണു് അയനാംശം.
“വിശേശം” തെറ്റു തന്നെ. “വിശേഷം” ആയിരിക്കും. ഇന്നലെ രാത്രി മുഴുവനിരുന്നു തെറ്റു തിരുത്തിയിട്ടും ഇനിയും ബാക്കിയോ? സന്തോഷ് ഒരിക്കല്‍ പറഞ്ഞ “ദ്വിമുഷ്ടിശ്ചതുരംഗുലിഃ” തന്നെ 🙂
pulluran | 13-Jul-06 at 6:32 pm | Permalink
umeshji thayyaarakkiya heidelberg panchangam ivite:
http://hal.iwr.uni-heidelberg.de/~sreejith/panchangam.pdf
സിബു | 13-Jul-06 at 7:52 pm | Permalink
പടം വരക്കാന്‍ ഗൂഗിളിന്റെ SketchUP ഉപയോഗിക്കാം. അതില്‍ 3D-ഇല് വരയ്ക്കാം.
അല്ലെങ്കില്‍, xfig, Karbon മുതലായവ ഉപയോഗിക്കാം. ഗൂഗിള്‍ സെര്‍ച്ച് തന്നത്: http://homepage.usask.ca/~ijm451/fig/
Umesh::ഉമേഷ് | 13-Jul-06 at 8:12 pm | Permalink
നന്ദി, സിബൂ.
ഈ പോസ്റ്റിലെ പടം വരയ്ക്കാന്‍ ഞാനുപയോഗിച്ചതു് Isoptikon ആണു്. EucliDraw എന്ന സാധനത്തിന്റെ പ്രീവെയര് ആണതു്.
ഇവിടെ കുറേ ടൂള്‍സിന്റെ വിവരങ്ങളുണ്ടു്. ഓരോന്നും പരിശോധിച്ചുനോക്കാന്‍ മടി.
Umesh::ഉമേഷ് | 13-Jul-06 at 8:19 pm | Permalink
ആ ലിങ്കില്‍ ആരുമില്ലല്ലോ സിബൂ.
അടിപൊളീസ് | 14-Jul-06 at 3:05 am | Permalink
ഉമേഷ്,
വായിക്കാന്‍ തുടങ്ങുന്നെയുള്ളൂ ഞാന്‍. വേറൊരു സംശയം ചോദിച്ചോട്ടെ. പല ജ്യോത്സന്മാരും കവടി (അതോ കവിടിയൊ) നിരത്തുന്നതു കണ്ടിട്ടുണ്ട്. ഒരു കൈ വാരി വച്ചു കേകയുടെ ലക്ഷണം പോലെ തിരിച്ചു വക്കുന്നത്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ഗണിതമുണ്ടോ? ഉണ്ടെങ്കില്‍ എന്താണു?
pulluran | 14-Jul-06 at 2:02 pm | Permalink
പടം വരക്കാന്‍ inkscape ??
http://www.inkscape.org/
seeyes | 16-Aug-06 at 10:50 pm | Permalink
ന്യൂ യോര്‍ക്കിലെ പഞ്ചാംഗത്തില്‍ Pacific Time ആണല്ലോ കൊടുത്തിരിക്കുന്നത്?
Umesh::ഉമേഷ് | 17-Aug-06 at 12:30 am | Permalink
തെറ്റു പറ്റിയല്ലോ സീയെസ്സേ. ഇന്നു തന്നെ തിരുത്തി പുതിയ ഫയല്‍ അപ്ലോഡ് ചെയ്യാം.
സമയങ്ങളൊക്കെ ശരിയാണു്. പസഫിക് സ്റ്റാന്‍ഡാര്‍ഡ് ടൈം എന്നു തെറ്റായി എഴുതിയിരിക്കുന്നു എന്നേ ഉള്ളൂ. ആദ്യത്തെ ടേബിളില്‍ നക്ഷത്രം മാറുന്ന സമയം പോര്‍ട്ട്ലാന്‍ഡിന്റെ സമയവുമായി ഒന്നു താരതമ്യപ്പെടുത്തി നോക്കൂ. മൂന്നു മണിക്കൂറിന്റെ വ്യത്യാസമില്ലേ?
advaitham appooppan | 04-Dec-06 at 4:51 am | Permalink
എനിയ്ക്ക് കുറച്ച് പഞ്ചാംഗ ഗണനം പറഞ്ഞുതന്നാല്‍ ഉപകാരമായി….
എങനെ ഇത്രയും എഴൂതിപിടിപ്പീയ്ക്ക്കന് സമയം കിട്ടുന്നു??ഗുട്ടന്സൊന്ന് പറഞ്ഞുതരണേ!