ഇതു് ഗുരുകുലത്തിലെ നൂറ്റൊന്നാമത്തെ പോസ്റ്റാണു്.
2006 ഫെബ്രുവരിയിലാണു “ഗുരുകുലം” തുടങ്ങിയതു്. പ്രധാനമായും വ്യാകരണലേഖനങ്ങള്‍ അടങ്ങിയ ഉമേഷിന്റെ മലയാളം ബ്ലോഗ്, ശരിയും തെറ്റും, പരിഭാഷകള്‍ അടങ്ങിയ ഉമേഷിന്റെ പരിഭാഷകള്‍ എന്നീ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളിലെയും, ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ് ബ്ലോഗിലെയും 48 പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു് സ്വന്തമായി ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വേര്‍ഡ്പ്രെസ്സ് ബ്ലോഗില്‍.
ഒരു വര്‍ഷത്തില്‍ 48 പോസ്റ്റുകള്‍. അതു കഴിഞ്ഞു് അഞ്ചു മാസത്തിനുള്ളില്‍ 52 പോസ്റ്റുകള്‍!
2004 അവസാനത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി തുടങ്ങിവെച്ച അക്ഷരശ്ലോകഗ്രൂപ്പില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കും എന്നു് Kerala blog roll നടത്തുന്ന മനോജ് പറഞ്ഞതനുസരിച്ചാണു് ഞാന്‍ ആദ്യമായി ബ്ലോഗിംഗ് തുടങ്ങിയതു് – 2005 ജനുവരി 17-നു് aksharaslokam.blogspot.com-ല്‍. അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. റീഡിഫില്‍ രേഷ്മയും എം. എസ്. എന്‍-ല്‍ കെവിനും. പിന്നെ രാത്രിഞ്ചരന്, ക്ഷുരകന് എന്നിങ്ങനെ ഇപ്പോള്‍ അന്യം നിന്നു പോയ ചില സ്പിഷീസുകളും.
രണ്ടു ദിവസങ്ങള്‍ കൊണ്ടു കുറേ ശ്ലോകങ്ങളിട്ടപ്പോള്‍, സ്വന്തമായി എന്തെങ്കിലും എഴുതണമെന്നു തോന്നി. സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റിയുള്ള ഒരു സര്‍ക്കാസ്റ്റിക് പോസ്റ്റിലാണു തുടക്കം. പിന്നെ വ്യാകരണലേഖനങ്ങള്‍ കുറേ എഴുതി. അതധികവും തെറ്റു ചൂണ്ടിക്കാണിക്കുന്നവയായതുകൊണ്ടു് ശരിയും തെറ്റും (rightnwrong.blogspot.com)എന്ന പുതിയ ബ്ലോഗ് തുടങ്ങി. പഴയ കുറേ പരിഭാഷകളെടുത്തു് ഉമേഷിന്റെ പരിഭാഷകള്‍ (umeshtranslations.blogspot.com) എന്ന ബ്ലോഗില്‍ ഇട്ടു.
മുകളില്‍ പരാമര്‍ശിച്ച സാധനങ്ങള്‍ ഇട്ടുകഴിഞ്ഞു ഞാന്‍ പോലും വായിച്ചിട്ടില്ല. പ്രത്യേകിച്ചു് ആ പരിഭാഷകള്‍. ബ്ലോഗറിനും വേര്‍ഡ്പ്രെസ്സിനും ഭാരമായി അവ ഇങ്ങനെ കിടക്കുന്നു.
ബൂലോഗത്തിലെ മിക്ക ആളുകളുടെയും പ്രചോദനം പെരിങ്ങോടനാണെന്നു കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഫെര്‍മയുടെ അവസാനത്തെ തിയൊറം എന്ന പോസ്റ്റില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്.കോം ബ്ലോഗ് തുടങ്ങി. അതില്‍ ഗണിതം എഴുതാന്‍ വഴിയൊന്നും കാണാഞ്ഞപ്പോഴാണു സ്വന്തമായി ഒരു സര്‍വറില്‍ വന്‍സെറ്റപ്പുമായി ഒരു ബ്ലോഗു തുടങ്ങണമെന്നു തോന്നിയതു്. മുകളില്‍പ്പറഞ്ഞ ബ്ലോഗുകളില്‍ നിന്നു കുറേ പോസ്റ്റുകള്‍ തപ്പിയെടുത്തു അതങ്ങു തുടങ്ങി. പിന്നീടൊന്നും ഓര്‍മ്മയില്ല 🙂
ഭാരതീയഗണിതം അതേ പേരില്‍ ഒരു കാറ്റഗറിയായി ഇവിടെ.
പല ബ്ലോഗുകളിലായിക്കിടന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഒരു ബ്ലോഗില്‍ പല കാറ്റഗറിയായിക്കിടക്കുന്നു. പഴയ വീഞ്ഞു്, പുതിയ കുപ്പി. കയ്പ്പും ചവര്‍പ്പും ഇത്തിരി കൂടിയോ എന്നു സംശയം!
സ്വന്തമായി എഴുതിയ ചില ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചു. പരിഭാഷകളുടെ ഗതി തന്നെ അവയ്ക്കും!
പെരിങ്ങോടന് പിന്നെയും വിട്ടില്ല. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണു് ഒരു ഓഡിയോ ബ്ലോഗ് തുടങ്ങിയതു്. അതില്‍ കവിതകള്‍ ചൊല്ലിയതു ബൂലോഗചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ എന്റെ മകന് വിശാഖ് ഉണ്ടായിരുന്നതുകൊണ്ടു തത്ക്കാലം രക്ഷപ്പേട്ടെന്നു പറയാം. പെരിങ്ങോടന്റെ തന്നെ അപേക്ഷപ്രകാരം തുടങ്ങിയ ഛന്ദശ്ശാസ്ത്രം ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന പരുവത്തില്‍ നില്ക്കുന്നു.
അല്പം സമയം വീണുകിട്ടുമ്പോള്‍ എന്തെങ്കിലുമെഴുതാന്‍ കയ്യില്‍ കോപ്പില്ലെന്നുള്ള സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. എഴുതുന്നതെല്ലാം കുറേ തയ്യാറെടുപ്പാവശ്യമായ കാര്യങ്ങളായിരുന്നു. അതിനു വേണ്ടി തുടങ്ങിയതാണു സുഭാഷിതം. ഒരു പോസ്റ്റിനും പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ ചെലവാക്കിയിട്ടില്ല. എങ്കിലും അതാണു് ഏറ്റവും വിജയിച്ചതു്. ഉത്തമഭാര്യാലക്ഷണത്തെപ്പറ്റിയുള്ള പോസ്റ്റ് കമന്റുകളില്‍ ഹാഫ് സെഞ്ച്വറിയടിക്കുകയും നാലുപേരെ – എല്‍. ജി., വഴിപോക്കന്, സന്തോഷ്, രാജേഷ് എന്നിവരെ – ശ്ലോകങ്ങളെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.
ഏറ്റവുമവസാനം ജ്യോതിഷത്തിലാണു് അഭ്യാസം. ഇപ്പോഴാണു മനുഷ്യര്‍ ഞാനെഴുതുന്നതു വായിക്കാന്‍ തുടങ്ങിയതു് എന്നു തോന്നുന്നു. (അതോ വക്കാരിയുടെ കമന്റുകള്‍ വായിക്കാനാണോ അവിടെ ഒരു ആള്‍ക്കൂട്ടം?). ആദ്യമായി (മിക്കവാറും അവസാനമായും) എന്റെ ഒരു പോസ്റ്റിനു നൂറു കമന്റുകളും കിട്ടി. അതോടുകൂടി ഞാന്‍ കുട്ട്യേടത്തിയുടെ ശിഷ്യനായി.
ശിഷ്ടമുള്ള സമയം കമന്റുകളിട്ടും ഓഫ്ടോപ്പിക്കടിച്ചും ഇങ്ങനെ കഴിച്ചുകൂട്ടുന്നു.
ഗുരുകുലത്തിലെ പോസ്റ്റുകള്‍ കാറ്റഗറി തിരിച്ചു് ഇവിടെ.
ഇത്തരം ബോറന് പോസ്റ്റുകള്‍ നൂറെണ്ണമായെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ സഹിക്കുന്ന എല്ലാവര്ക്കും നന്ദി. ഇവിടെ വരെ എഴുതാന്‍ പ്രേരിപ്പിച്ച പെരിങ്ങോടനും വിശ്വത്തിനും സിബുവിനും പ്രത്യേകം നന്ദി.
Umesh::ഉമേഷ് | 18-Jul-06 at 2:16 am | Permalink
ഒരു നൂറടിച്ചിങ്ങനെ ഇരിക്കുകയാണു കൂട്ടരേ… ആകെ പൂസായി…
bindu | 18-Jul-06 at 2:58 am | Permalink
Congrats !!
ഭൂമി കറങ്ങുന്നുണ്ടോ ഉമേഷ്ജി??
🙂
moncy | 18-Jul-06 at 3:10 am | Permalink
എല്ലാം നല്ലതിനു
ഞങ്ങള്‍ക്കു പ്രചോദനമായി
താങ്ങായി
തണലായി
1000 കവിയട്ടെ
എനിക്കും ചിലക്കാന്‍
അവസരങ്ങള്‍
ആയുഷ്മാന്‍ ഭവ
moncy | 18-Jul-06 at 3:12 am | Permalink
സന്തോഷം
L.G | 18-Jul-06 at 3:19 am | Permalink
എനിക്ക് സന്തോഷം കൊണ്ടിരിക്കാന് മേലാ..ഈ സന്തോഷത്തില്‍ പങ്കു ചേരാന്‍ രണ്ട് മാങ്ങാ പൂളി ഞന്‍ കഴിച്ചു..
ഉമേഷേട്ടനെപ്പോലെ ഒരാളെ ഞാന്‍ കഥാ പുസ്തകങ്ങളിലെ കണ്ടിട്ടുള്ളൂ…ദേ ഇപ്പൊ ജീവനോടെ കയ്യെത്തിയാല്‍ തൊടാന്‍ പരുവത്തില്‍..എന്നോടു പോലും സംസാരിച്ചുകൊണ്ട്….
ഗദ്..ഗദ്..ഉമേഷേട്ടാ ഒരുപാട് ഗദ് ഗദ്…
ഇനിയും ഒരു കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ ഉണ്ടാവട്ടെന്നും…അതിനൊക്കെ നൂറ അടിക്കാന്‍ എനിക്കും ബിന്ദൂട്ടിക്കും ഭാഗ്യം ഉണ്ടാവട്ടേന്നും കരുതുന്നു..:)
വിശാല മനസ്കന് | 18-Jul-06 at 3:20 am | Permalink
ബഹു.ഉമേഷ് മാഷിന്
നൂറടിച്ചേന്റെ പേരിലും
മറ്റു പലതിന്റെ പേരിലും
എന്റെ എളിയ ആശംസകള്‍.
ആ ഉമേഷ് മാന്‍ ഭവ:
ഏവൂരാന് | 18-Jul-06 at 3:21 am | Permalink
ഉമേശ ഗുരോ,
അഭിനന്ദനങ്ങള്‍
Adithyan | 18-Jul-06 at 3:26 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജീ,
ഓഫ്: ഈ ഓഫ്ടോപ്പിക്കെന്നു വെച്ചാ എന്താാാാ???
Su | 18-Jul-06 at 3:30 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജീ. ഇനിയും ഒരുപാട് നൂറുകള്‍ അടിച്ച് മനുഷ്യന്മാര്ക്ക് അല്പമെങ്കിലും വിവരം ഉണ്ടാക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. 🙂
L.G | 18-Jul-06 at 3:31 am | Permalink
ആതു എന്നെ ഉദ്ദേശിച്ചല്ലെ സൂവേച്ചി? ഹിഹിഹി..
അപ്പൊ ആദിക്കുട്ടീ….ഈ പോസ്റ്റ് ഒരു നൂറാക്കണ്ടെ നമുക്കു? 🙂
mullappoo | 18-Jul-06 at 3:33 am | Permalink
അഭിനന്ദനങ്ങള്‍
ഞങ്ങള്ക്കെല്ലാഒ പ്രിയപ്പെട്ടെ ഈ ചെറിയ ചരിത്രം എഴുതിയതിനു നന്ദി.. 🙂
sameeha | 18-Jul-06 at 3:33 am | Permalink
ഗുരോ,അഭിനന്ദനങ്ങള്‍…
[അങ്ങനെ ആദ്യമായി രണ്ടക്ഷരം ഗുരുവിനായി കുറിച്ചിട്ടു.. :)]
പിന്നെ,ജ്യോതിഷത്തിലേക്കുള്ള കമന്റ് അപൂര്‍ണ്ണമായി കിടക്കുന്നു…എന്നെങ്കിലും അതെഴുതിത്തീര്ത്താല് പോസ്റ്റാം………..
ലാല്‍ സലാം
സെമി
ഏവൂരാന് | 18-Jul-06 at 3:39 am | Permalink
100 കടന്നുവത്രെ. എന്നാല്പിന്നെ ഇതിനൊരു പത്തിരുനൂറ് കമന്റങ്ങ് തികക്കേണ്ടത്, നമ്മള്, വായനക്കാരുടെ കടമയല്ലേ?
Adithyan | 18-Jul-06 at 3:43 am | Permalink
നൂറാക്കണോ?
എല്ലാരും അതു തന്നെയാണോ പറയുന്നെ? എന്നാ പിന്നെ തുടങ്ങിക്കളയാം…
ദേ എല്‍ജ്യേ, ഇന്നവിടെ മീനെന്താരുന്നു? (കട: രേഷ്മ)
ഏവൂരാന് | 18-Jul-06 at 3:46 am | Permalink
ഇന്നിവിടെ മീന്‍ ബീഫാരുന്നാദിത്യാ.
ഇന്നലെ, മീന്‍, ചിക്കനാരുന്നു.
അവിടെയോ?
mullappoo | 18-Jul-06 at 3:47 am | Permalink
മീനൊക്കെ മഴയിലു പോയി ആദീ..
ഞാന്‍ 15 ആണോ
വിശാല മനസ്കന് | 18-Jul-06 at 3:47 am | Permalink
അപ്പോ ആദിയേ.. ഞാന്‍ റെഡി. തുടങ്ങാം.
ഉമേഷ് ജിയുടെ ജ്യോതിഷം ബ്ലോഗ് ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?
ഉത്തരം ആരും പറഞ്ഞില്ലെങ്കില്‍, ചമ്മി ഞാന്‍ പിന്മാറും എന്നാരും കരുതേണ്ട. ഞാന്‍ തന്നെ ഉത്തരം പറയും. അല്ല പിന്നെ!
L.G | 18-Jul-06 at 3:50 am | Permalink
ഹൌ..അപ്പൊ ഇന്ന് ഉറങ്ങാന്‍ പറ്റില്ലല്ലെ..
ഇന്ന് മീന്‍ ഞാന്‍ നെത്തോലി വറുത്തു..അവിടെയോ കര്‍ക്കിടകം തുടങ്ങിയാല്‍ മീന്‍ കുറയുവല്ലെ?
ഞാന്‍ പറയാം..എന്താ വിശാലേട്ടന് വായിക്കാത്തെ എന്ന്… ആ പോസ്റ്റ് കണ്ടില്ല. 🙂
Adithyan | 18-Jul-06 at 3:50 am | Permalink
മീന്‍ ഉലത്തിയതും മീന്‍ ഡീപ്പ് ഫ്രൈയും മീന്‍ 65-ഉം…
മൊത്തത്തില്‍ ഒരു മീന്മണം
mullappoo | 18-Jul-06 at 3:52 am | Permalink
ഈ നൂറടിയില്‍ നൂറു എനിക്കു തന്നെ കിട്ടണേ ബ്ലൊഗു മുത്തപ്പാ…
ഉമേഷ്ജി യുടെ വെരെ എതൊ പൊസ്റ്റ് നൂരടിച്ചു.. ഇനി ഇതെല്ലാം എപ്പോള്‍ വായിചു തീര്‍ക്കും…
bindu | 18-Jul-06 at 3:52 am | Permalink
ആദിയേ.. എല്ജീസെ എന്നെ വിളിച്ചായിരുന്നോ? ഞാനാദ്യമിട്ട കമ്മന്റു ഉമേഷ്ജി മുക്കിയെന്നാണു തോന്നുന്നത്. 🙂
Adithyan | 18-Jul-06 at 3:52 am | Permalink
ഹേയ്.. വിശാല്‍ ഗഡി ഉമേഷേട്ടന് സ്വപ്നത്തില്‍ വന്ന് പോസ്റ്റ് പറഞ്ഞു കോടുക്കാന്‍ വെയിറ്റ് ചെയ്യുവല്ലേ 🙂
bindu | 18-Jul-06 at 3:55 am | Permalink
100 എനിക്കു തന്നെ കിട്ടണേ മുത്തപ്പാ..:)
മുല്ലപ്പൂ എന്താ എന്നോടു മിണ്ടാത്തത്, ഞാനൊരു ക്ഷണം അയച്ചിട്ട്?
mullappoo | 18-Jul-06 at 3:55 am | Permalink
അയ്യോ ഇതു രാമയണ മാസം.
മീന്‍ തന്നെ വേണോ…
മീന്‍ തൊട്ടു കൂട്ടാം…..
(എന്റെ കമെന്റ് പിന്മൊഴിയില് വരണില്ലെ.. 🙁 )
Adithyan | 18-Jul-06 at 3:56 am | Permalink
ബിന്ദൂട്ടി എത്തിക്കഴിഞ്ഞിരിയ്ക്കുന്നു… ഇനി ഇത് 100-ല്‍ നിര്‍ത്താനാ പാട്.
L.G | 18-Jul-06 at 3:57 am | Permalink
ഇപ്പള് എന്റെ ബിന്ദൂട്ടി നൂറ് എന്ന് സ്കോപ്പെവിടെങ്കിലും ഉണ്ടെങ്കില്‍ അപ്പൊ ബിന്ദൂട്ടിനെ മനസ്സില്‍ വിചാരിച്ചു അടിക്ക്കും…ബ്ലോഗിലാര്ക്കാവിലമ്മെ മാറ്റി.
ബിന്ദൂക്കാവിലാമ്മെ എന്നാക്കിയാലൊ.. സന്തോഷേട്ടനൊക്കെ ഇപ്പൊ സിയാറ്റിലില്‍ “ഒരു നൂറ് അടികാന്‍ എന്നെങ്കിലും പറ്റിയെങ്കില്‍“ എന്നും പറഞ്ഞ് കടാപ്പുറത്തൊക്കെ പാടി പാടി നടക്കല്ലെ..
ഏവൂരാന് | 18-Jul-06 at 3:57 am | Permalink
എനിക്ക് ഉമേഷിന്റെ കാര്യമോര്‍ക്കുമ്പോള്‍ ചിരി വരുന്നത്, സിബു പോസ്റ്റ് ചെയ്തതാണെന്നു തോന്നുന്നു, ഒരു ചിത്രം കണ്ടിരുന്നു, ഉമേഷിന്റെ..
ഉമേഷങ്ങനെ മതി മറന്ന് ചിരിക്കുന്ന ചിത്രം…
അതിനാരാണെന്നറിയില്ല, ആരോ ഒരാളൊരു കമന്റിട്ടു – ഇത് ഫ്രെയിം ചെയ്താല്‍ പല്ല് ചില്ലേല് മുട്ടുമെന്ന്.
😀
അയ്യോ… ഹ ഹ ഹ ഞാന്‍ ചിരിച്ച ചിരിയ്ക്ക് കണക്കില്ല…
bindu | 18-Jul-06 at 3:57 am | Permalink
എനര്‍ജി വേണം എന്നാലേ രക്ഷയുള്ളൂ.. കുട്ടിയേടത്തി ഉറങ്ങിക്കാണുമോ ആവോ? സു വിനെ ഒന്നു മിന്നായം പോലെ കണ്ടല്ലോ..
mullappoo | 18-Jul-06 at 3:58 am | Permalink
അയ്യൊ ക്ഷണക്കത്തു വഴിതെറ്റിയൊ? ആരെങ്കിലും അടിചു മാറ്റി ക്കാണും..:)
മെയില്‍ ഐ.ടി. ശരിതന്നെയൊ?
L.G | 18-Jul-06 at 3:58 am | Permalink
അയ്യൊ…അത് ഏതു പടം? എനിക്കും കാണണം..
L.G | 18-Jul-06 at 3:59 am | Permalink
എനിക്ക് ചീത്ത കിട്ടണ വരെ ഞാനിവിടെ ഉണ്ടാവും..
ഞാന്‍ മുങ്ങിയാല്‍ അപ്പൊ എനിക്ക് ഇവിടെ ചീത്ത കിട്ടി എന്ന് വിചാരിച്ചോളൂ..
bindu | 18-Jul-06 at 4:00 am | Permalink
ഞാന്‍ മുല്ലപ്പൂവിലെ ഐ ഡി തന്നെയാ പേസ്റ്റു ചെയ്തത്.
🙂
L.G | 18-Jul-06 at 4:00 am | Permalink
മുല്ലപ്പൂന് കര്‍ക്കിടകഞ്ഞി കുടിച്ച് ഫിറ്റായെന്നാ തോന്നണെ..:)
bindu | 18-Jul-06 at 4:01 am | Permalink
കുഞ്ഞുവാവയല്ലേ.. ആരും ചീത്ത പറയില്ല, തിരിഞ്ഞു നോക്കിക്കോളൂ.. 🙂
ഏവൂരാന് | 18-Jul-06 at 4:02 am | Permalink
ബോണ്‍ജീ, ദാ ഇത്
ഇത് തന്നെയാ… 🙂
mullappoo | 18-Jul-06 at 4:02 am | Permalink
ഫൊട്ടൊ എവിടെ..
ബിന്ദു … ബിന്ദൂ.. എവിടേ കാണുന്നില്ലല്ലൊ.. gmail id അല്ലെ കൊടുത്തെ…?:(
ഏവൂരാന് | 18-Jul-06 at 4:03 am | Permalink
ഇതില്‍ ലിങ്കൊന്നും കൊടുക്കാനൊക്കില്ലേ?
ബോണ്ജ്ജ്യേ, ദാ, ഇത് കട്ടാന്പേസ്റ്റ് ചെയ്ത് നോക്കൂ..
http://photos.usvishakh.net/gallery/main.php?g2_view=core.ShowItem&g2_itemId=159
bindu | 18-Jul-06 at 4:03 am | Permalink
ഇന്നു വക്കാരിയെ കണ്ടതേയില്ല. അല്ലെങ്കില്‍ ഇപ്പോള്‍ പുഷ്പ്പം പോലെ നൂറില്‍ എത്തിയേനേ..(അങ്ങനെ പറഞ്ഞാലെങ്കിലും വാശിക്കു… )
ഇന്നിവിടെ നല്ല ഇടിയും മഴയും. വെറുതെയല്ല, എവൂരാന്‍ ഇറങ്ങി അതാണ്. 🙂
വിശാല മനസ്കന് | 18-Jul-06 at 4:03 am | Permalink
ഇന്നലെ ഷാര്‍ജ്ജ മച്ചി മാര്‍ക്കറ്റില്‍ ഞാന്‍ മച്ചി വാങ്ങാന്‍ പോയി. കുടുബടക്കം. (മച്ചിമാര്ക്കറ്റില് പിന്നെ സാമ്പാറ് കഷണം വാങ്ങാന്‍ അരെങ്കിലും പോകുമോ ല്ലേ?)
മീനും വാങ്ങാം, പിന്നെ പൊന്നച്ചന്റെ കൂടെ പാര്‍ക്കില്‍ കളിയുമാകാം.
ഇന്നെഴുതണമെന്ന് വിചാരിച്ചില്ല, അല്ലെങ്കില്‍ ക്യാമറ യെടുത്ത് പടമെടുക്കായിരുന്നു. പോട്ടെ, സാരല്ല്യ. പിന്നെയാവാം.
ഐക്കൂറ (നെയ്മീന്) എന്ന് പറഞ്ഞ ഒന്നാണ് എന്റെ ഫേവറൈറ്റ്. പക്ഷെ, അതിന് ഒടുക്കത്തെ വില!
നാട്ടീന്ന് ഫ്ലൈറ്റ് കയറി വന്ന ചെമ്മീന്‍ ഉണ്ടായിരുന്നു. വലുപ്പം ഉണ്ടായിരുന്നെങ്കിലും ഒരു ഗുമ്മില്ലായ്മ ഉണ്ടായിരുന്നു. സോ, അതും ഡ്രോപ്പ്ഡ്.
അതുകൊണ്ട്, ഒരു കിലോ ചാള/മത്തി വാങ്ങി. പിന്നെ ഒരു പാമ്പാടയും.
മൊത്തം പത്ത് ദിര്‍ഹം. പിന്നെ, ഒരു കിലോ ലോക്കല്‍ കപ്പ/കൊള്ളിയും
വാങ്ങി രണ്ടു പെപ്സിയും കോയിനിട്ട് എടുത്ത് കുടിച്ച് ആര്‍മാദത്തോടെ തിരിച്ചുപോന്നു.
അങ്ങിനെ, ഇന്ന് വൈകീട്ട് വീട്ടില്‍ ചെന്ന് ചാള ഫ്രൈയും കറിയും കൊള്ളിയും കൂട്ടിയൊരു പെരുക്കുപേരുക്കാനുള്ള ആവേശത്തിനൊരു വാലിഡ് റീസണും ആയി.
Adithyan | 18-Jul-06 at 4:04 am | Permalink
മുല്ലപ്പൂവിനല്ല ബിന്ദൂട്ടിയ്ക്കാണ് ഫിറ്റായത്… ആരെയോക്കെയോ ഇന്‍വൈറ്റ് ചെയ്തിരിയ്ക്കുന്നു…
ഏവൂരാനെ ഫോട്ടോ ഫ്രൈമിങ്ങിനെപ്പറ്റി പറഞ്ഞത് വക്കാരി തന്നെ 🙂
വിശാലന് സ്റ്റേജിന്റെ പുറകിലേയ്ക്കു വരേണ്ടതാണ്.
bindu | 18-Jul-06 at 4:04 am | Permalink
അതേല്ലോ… എന്നാല്‍ ഞാനിനി നാളെ ഒന്നുകൂടി അയയ്ക്കാം. ഇപ്പോള്‍ ശ്രദ്ധ തെറ്റിയാല്‍…
😉
sameeha | 18-Jul-06 at 4:05 am | Permalink
അപ്പോ.നിങ്ങളൊക്കെ തീരുമാനിച്ചിറങ്ങിയതാ……അല്ലേ?….
എന്നാപ്പിന്നെ,ഞാനും കൂടാം:)
വിശാല മനസ്കന് | 18-Jul-06 at 4:07 am | Permalink
17-ല്‍ ആയിരുന്ന കമന്റ്, രണ്ടാമതൊന്ന് എഴുതിയിട്ട് വന്നപ്പോള്‍ 39.
എന്തതിയശമേ…
ഉമേഷേട്ടന് സമ്മതി
എത്ര ഭയങ്കരമേ..
bindu | 18-Jul-06 at 4:07 am | Permalink
മുല്ലപ്പൂവേ… ഒന്നുകൂടി നോക്കൂന്നേ…
ദിവസ്വപ്നം | 18-Jul-06 at 4:07 am | Permalink
അപ്പോള്‍, ഉമേഷ്ജീ,
ഈ പോസ്റ്റ് നൂറ് കമന്റ് തികയ്ക്കട്ടെയന്നും, ഉമേഷ്ജീ നൂറു വയസ്സു വരെ ആയുരാരോഗ്യവാനായി ജീവിച്ചിരിക്കട്ടെയെന്നും ആശംസിക്കുന്നു. ഇത് ആഘോഷിക്കാനായി ഈ വീക്കെന്‍ഡില്‍ എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒരു ഞാന്‍ ഒരു നൂറടിക്കും എന്നു വാഗ്ദാനം ചെയ്യുന്നു.
സസ്നേഹം,
sameeha | 18-Jul-06 at 4:07 am | Permalink
അപ്പോ,വിശാലേട്ടാ,ഗ്ലാമരും,ബുദ്ധിയും കൂട്ടാന്‍ തന്നെ തീരുമാനിച്ചല്ലേ?
bindu | 18-Jul-06 at 4:07 am | Permalink
എനര്ജീസെ ഉറക്കമായോ?
L.G | 18-Jul-06 at 4:08 am | Permalink
ഈ ലോക്കല്‍ കപ്പാന്ന് പറയുമ്പൊ അവിടെ കപ്പ് ഉണ്ടാവുന്നുണ്ടൊ?
ഹിഹിഹി..ആ ഫോട്ടോം എനിക്കും പിടിച്ചു…ഹഹഹ..
bindu | 18-Jul-06 at 4:08 am | Permalink
50 ആയൊ?
mullappoo | 18-Jul-06 at 4:08 am | Permalink
ബിന്ദൂ.. ഒന്നു മെയിലെടൊ..
ആ ഐടി ഞാനങ്ങു ചേര്തോല്ലാമ്…
അപ്പോള്‍ പറഞ്ഞു വന്നതു നൂറ്…
50 ഞാന്‍ ഇപ്പൊളെ ബൂക്ക് ചെയ്യുന്നു
sameeha | 18-Jul-06 at 4:09 am | Permalink
50 ആയൊ?
mullappoo | 18-Jul-06 at 4:09 am | Permalink
ആഹാ 50 ഞാനടിച്ചെ….
ഏവൂരാന് | 18-Jul-06 at 4:09 am | Permalink
51 ഇതാ, എന്റെ വക..
L.G | 18-Jul-06 at 4:09 am | Permalink
ഈ നൂറടിക്കും എന്ന് പറയണാത് രണ്ട് പെഗ്ഗാണൊ? എന്റെ കെട്ടിയോനോട് ഇങ്ങിനത്തെ ഡൌബ്ട്സ് ചോദിച്ചാല്‍ ഉടനെ പറയും..നീ ആവശ്യമില്ലാത്തത് അറിയാണ്ടാന്ന്…പിന്നെ ഈ അടിക്കണ പൈന്റ് -ഉം
എന്താണ്..
sameeha | 18-Jul-06 at 4:09 am | Permalink
മുല്ലപ്പൂവേ….എന്നാലും………..:(
വിശാല മനസ്കന് | 18-Jul-06 at 4:09 am | Permalink
അത്യാവശ്യമായി ദുബായ് എയര്‍പോര്‍ട്ട് കസ്റ്റംസില്‍ പോകേണ്ട ഒരു ആവശ്യം വന്നിരിക്കുന്നു എനിക്ക്.
അതുകൊണ്ട്, ഏതാനും നിമിഷങ്ങള്‍ക്കകം ഇവിടേന്ന് തെറിക്കേണ്ടി വരും.
ആയതിനാല്‍ ചറപറാന്ന് കമന്റുകള്‍ ഞാന്‍ ഇടട്ടെ.
ദിവസ്വപ്നം | 18-Jul-06 at 4:10 am | Permalink
വിശാലോ,
രണ്ട് ചോദ്യം :
ഒന്ന്) ദുബായിലിപ്പോള്‍ എത്ര മണിയായി ?
രണ്ട്) ഗള്‍ഫ് രാജ്യങ്ങളിലെ വീക്കെന്‍ഡ് – വ്യാഴവും വെള്ളിയുമാണോ അതോ വെള്ളിയും ശനിയുമാണോ. അതോ പല രാജ്യങ്ങളില്‍ പലതാണോ ?
bindu | 18-Jul-06 at 4:10 am | Permalink
എന്നാല്‍ ശരി മുല്ലപ്പൂവേ, എന്നാലും എന്റെ 50 കൊണ്ടോയില്ലേ… എനിക്കിനി ഇന്നെങ്ങനെ മനസമാധാനതോടെ ഉറങ്ങാന്‍ പറ്റും??
Adithyan | 18-Jul-06 at 4:10 am | Permalink
ന്നാലും കാലം പോയ പോക്കേ, അക്ഷരശ്ലോകോം വൃത്തലക്ഷണവുമായി നടന്ന മനുഷ്യനാ… ഇപ്പൊ വന്നു വന്നു ഓഫ് ക്ലബിന്റെ പ്രസിഡന്റായി… എന്നാലും സ്വന്തം പെരേലൊരു ഉത്സവം നടന്നിട്ട് അതില്‍ കൂടുന്നോന്റോന്നു നോക്കിക്കെ
L.G | 18-Jul-06 at 4:10 am | Permalink
ഹിഹിഹി..മുല്ലപ്പൂ അടിപൊളി!!!
എവൂരാന്‍ ചേട്ടാ..ഇതു വേറെ കളി… സെര്‍വര്‍ വെച്ചു കളിക്കണ പോലല്ല…ഈ നൂറടി..:-) ഹിഹിഹിഹി
bindu | 18-Jul-06 at 4:11 am | Permalink
വിശാലന്റെ ആവേശം ഉള്‍ക്കൊണ്ടു കൊണ്ടു ഞാനും…. 🙂
(ഉറക്കം വന്നു തുടങ്ങിയേ..)
L.G | 18-Jul-06 at 4:12 am | Permalink
ബിന്ദൂട്ടി.. മുല്ലപ്പൂ മന:പൂര്‍വ്വം ബിന്ദൂട്ടീടെ കോണ്‍സെന്റ്രേഷന്‍ തെറ്റിച്ചൂന്നാ തോന്നണെ..:)
വിശാല മനസ്കന് | 18-Jul-06 at 4:12 am | Permalink
‘ഗ്ലാമരും,ബുദ്ധിയും കൂട്ടാന്‍ തന്നെ തീരുമാനിച്ചല്ലേ?‘
ഹിഹി ഹഹഹ..
ചാള/മത്തി കഴിച്ചാല്‍ ഗ്ലാമറും ബുദ്ധിയും കൂടുമെന്ന് ആരോ പറഞ്ഞെന്ന് സമിയോട് ഇന്നലെ പറഞ്ഞിരുന്നു. അതുകൊണ്ട് എന്റെ സോള്‍ ഗഡി, സോനയുടെ ഡാഡി സ്ഥിരം കഴിക്കുമെന്നും!
Adithyan | 18-Jul-06 at 4:13 am | Permalink
ഉമേഷ്ജി ഈയിടെ പോസ്റ്റിട്ടിട്ടു പോയിക്കിടന്നുറങ്ങും, അടിക്കിനെടാ പിള്ളാരേന്നും പറെഞ്ഞേച്ചു… പിന്നെ നമ്മളു കൊറെപ്പേരിവിടെ ഒരേ ബഹളം… വേറെ കൊറേപ്പേര് 100 ആകുന്നതും നോക്കി ഇരിക്കും ചാടി വീഴാന്‍
ഏവൂരാന് | 18-Jul-06 at 4:13 am | Permalink
തന്നെ തന്നെ, ബോണ്‍ജീ, അല്ലേലും കുറുമ്പ് പറയാന്‍ പെണ്ണുങ്ങളെ വെല്ലാന്‍ ആണുങ്ങള്‍ക്ക്…. 🙂
അല്ല, അതൊരു മെയില്‍ ഷോവനിസ്റ്റിക് കമന്റല്ലാ…
മൌലീരത്നങ്ങളെ, നമോവാകം. ഇതാ തോല്‍വി സമ്മതിച്ചിരിക്കുന്നു..
വിശാല മനസ്കന് | 18-Jul-06 at 4:13 am | Permalink
ഇവിടെ 8:15.
ഓഫീസ് തുറന്ന് ആളുകള്‍ വന്നുതുടങ്ങിയതേയുള്ളൂ..
ഞാന്‍ ബ്ലോഗാന്‍ വേണ്ടി 6:30 ആവുമ്പോഴേക്കും ഇവിടെ എത്തും!
bindu | 18-Jul-06 at 4:13 am | Permalink
എന്നാലും എനിക്ക് എല്ജീസാദ്യം വിളിച്ച എരുവാന്‍ ചേട്ടന് വിളി മറക്കാന്‍ പറ്റണില്ലേ… :))
mullappoo | 18-Jul-06 at 4:13 am | Permalink
ബിന്ദു പറ്റിചു ട്ടൊ.. ക്ലിക്കി ക്ലിക്കി വിരല്‍ പോയതു മിച്ചം..
ഇതു എത്രാമതാകും 75 ;)…
bindu | 18-Jul-06 at 4:15 am | Permalink
ഉമേഷ് ജി ഇനി നൂറടിച്ചു എന്നു പറയില്ല
Adithyan | 18-Jul-06 at 4:15 am | Permalink
അപ്പൊ വിശാലോ ഈ ചാള കഴിച്ചാലാണോ അതോ പാര കഴിച്ചാലോണോ ഗ്ലാമര്‍ കൂടാ?
ആളു കുറഞ്ഞു തുടങ്ങിയോന്നൊരു സംശയം
വിശാല മനസ്കന് | 18-Jul-06 at 4:15 am | Permalink
പൊതുവേ അവധി, വ്യാഴം ഹാഫ് ഡേയും വെള്ളിയുമാണ്.
പിന്നെ കുറെ കമ്പനികള്‍ വെള്ളിയും ശനിയും കൊടുക്കുന്നു.
എല്ലാവര്ക്കും വെള്ളിയും ശനിയുമാക്കാന് പോകുന്നെന്നും കേട്ടു
ദിവസ്വപ്നം | 18-Jul-06 at 4:15 am | Permalink
ഓക്കേ, താങ്ക്യൂ.
അപ്പോള്‍ വ്യാഴമോ, ശനിയോ ?
L.G | 18-Jul-06 at 4:15 am | Permalink
പിന്നെ ഈ മുച്ചീട്ട് കളിയും എന്താണെന്ന് പറഞ്ഞ് തരണെ..
1. പൈന്റ്
2. നൂറ്
3. മുച്ചീട്ട് കളി..
ഇത്രേം ഡൌബ്ട്സ് ക്ലിയറാവാതെ കിടപ്പുണ്ട്..
sameeha | 18-Jul-06 at 4:15 am | Permalink
ബാക്കി കൂടി ഞാന്‍ പറയട്ടെ,വിശാലേട്ടാ 😉
ഇവര്‍ക്കൊക്കെ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കൊടുക്കട്ടേ? 🙂
ഏവൂരാന് | 18-Jul-06 at 4:16 am | Permalink
എരുവാന്‍ ചേട്ടന് വിളി മറക്കാന്‍ പറ്റണില്ലേ…
എനിക്കും… അതൊരു പേടിസ്വപ്നം തന്നെ
Adithyan | 18-Jul-06 at 4:16 am | Permalink
ഇതു 75 ആണെന്നു തോന്നുന്നു… ഓടുന്ന കമന്റു വണ്ടിക്ക് ഒരു മുഴം മുന്നേ എറിയുന്നതാ
ദിവസ്വപ്നം | 18-Jul-06 at 4:16 am | Permalink
ഓക്കേ, ഗോട്ട് ദ പോയിന്റ്.
ഇനി ഞാനുറങ്ങട്ടേ, എല്ലാവര്ക്കും ഗുഷ്നൈറ്റ്. ഹാപ്പി കമന്റിംഗ്.
bindu | 18-Jul-06 at 4:16 am | Permalink
അതെ എല്ജീസെ.. എന്റെ കോണ്സെണ്ട്രേഷന് തെറ്റിച്ചു ആതാന്നേ…
വിശാലാ, സോള്‍ ഗടി സോനയുടേ അച്ഛന് ആണോ? കോമ മാറി 😉
L.G | 18-Jul-06 at 4:16 am | Permalink
ഹിഹി..എരുവാന്‍ – എന്നതിന് വേറെ എന്തെങ്കില് അര്‍ത്ഥം ഉണ്ടൊ? കര്‍ത്താവെ..ഉണ്ടാവണെ..!ഹിഹിഹി
വിശാല മനസ്കന് | 18-Jul-06 at 4:17 am | Permalink
ഗ്ലാമറ് കൂടുമെന്ന് പറഞ്ഞതില്‍ അഭിപ്രായമില്ല!
പക്ഷെ, ബുദ്ധി കൂടും. ഉറപ്പാ!!!
mullappoo | 18-Jul-06 at 4:17 am | Permalink
എല്ലാരും ഉത്സാഹിചു അടിചു കൂട്ട്
Adithyan | 18-Jul-06 at 4:17 am | Permalink
ജ്യസ്റ്റ് മിസ്സായി… വെറും ഒരു കമന്റിനു മാറിപ്പോയി… 100-നെറിയുമ്പോ ഒന്നൂടെ നോക്കി എറിയണം…
ഏവൂരാന് | 18-Jul-06 at 4:17 am | Permalink
ഹോ, എന്റെയൊരു കാര്യമേ, 65-ഉം 75-ഉം എന്റെയാ 🙂
bindu | 18-Jul-06 at 4:18 am | Permalink
75 ഏവൂരാന് അടിച്ചു. മണ്ണും ചാരി നിന്നവന്..
🙂
വിശാല മനസ്കന് | 18-Jul-06 at 4:18 am | Permalink
സോന നുമ്മ സോള്‍ ഗഡി.
സോനയുടെ അച്ഛന് സോനേടെ അമ്മേടെ സോള്‍ ഗഡി
ഏവൂരാന് | 18-Jul-06 at 4:18 am | Permalink
99 ആവുമ്പോള്‍ എല്ലാവരും പോയി ഓരോ ചായ കുടിക്കേണ്ടതാണ്. 🙂
Adithyan | 18-Jul-06 at 4:19 am | Permalink
“ഗഡിയേ..
തനം ഗഡിയേ,
പാാാാട്ടു പാടും ഗഡിയേ…“
എന്ന ഗാനം ആരാ പാടിയെ?
വിശാല മനസ്കന് | 18-Jul-06 at 4:19 am | Permalink
ഇതൊരു റെക്കോഡ് സെഞ്ച്വറിയാകുമല്ലോ????
അടിപൊളീ
Adithyan | 18-Jul-06 at 4:20 am | Permalink
99-ല്‍ ചായ കുടിച്ചില്ലെങ്കില്‍ ഏവൂരാന് സെര്‍വര്‍ ഡൌണ്‍ ആക്കുന്നതാണ് 🙂
ഏവൂരാന് | 18-Jul-06 at 4:20 am | Permalink
എരുവാന്‍ – അതാദ്യം വായിച്ചപ്പോള്‍ തോന്നിയത്, ഇതാരാ കണ്ണ കാണാന്‍ വയ്യാത്ത ആളെന്നാണ്..
പിന്നെയല്ലേ ബോണ്ജിയുടെ ലീലകളിലൊന്നാണ് എന്നറിഞ്ഞത്.
എത്രയായി, ഇതുവരെ?
വിശാല മനസ്കന് | 18-Jul-06 at 4:20 am | Permalink
നൂറടിക്കാന്‍ ശ്രീ ഉമേഷ് മാഷെ ഈ വേദിയിലേക്ക് ഞാന്‍ ക്ഷണിച്ചുകൊള്ളുന്നു..
Adithyan | 18-Jul-06 at 4:20 am | Permalink
ഇതെന്താ ടെന്‍ഡുല്‍ക്കര്‍ ബാറ്റ് ചെയ്യുന്നോ?
100 അടുത്തപ്പോ സ്ലോ ആയല്ലോ
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ..
ദേ നൂറടിക്കാന്‍ പോകുന്നു… മുത്തപ്പാ..
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
90 കിട്ടിയോ? കിട്ടീ… 90-ഉം എന്റെയാ.. ശ്ശോ എന്റെ ഒരു കാര്യമേ.. 🙂
bindu | 18-Jul-06 at 4:21 am | Permalink
നൂറായൊ?
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ… എന്റെ നൂറേ…
sameeha | 18-Jul-06 at 4:21 am | Permalink
ആദിചേട്ടാ,എന്തായാലുംഞാനല്ല,…. ഞാനിതു വരെ അങ്ങനെയൊന്നും പാടിയിട്ടില്ല….
കലാഭവന്‍ മണീടെ പാട്ട് മാത്രേ ഞാന്‍ പാടൂ 🙂
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
കൊള്ളാം.. ആര്‍ക്കാണോ ആവോ. ഞാനിതു വരെ 100 അറ്റിചിട്ടില്ല…
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
മുത്താപ്പാ….കണ്ടാര..
bindu | 18-Jul-06 at 4:21 am | Permalink
100
Adithyan | 18-Jul-06 at 4:21 am | Permalink
ഇനിയിപ്പോ എണ്ണിതുടങ്ങണോ?
കൊറെ നാളായി 90 ഒക്കെ കഴിഞ്ഞാല്‍ പിന്നെ കാണുന്നത് 115-ആ… അതെങ്ങനെ സിയാറ്റിനില്‍ നിന്നൊക്കെ ആള്ക്കാര് മുങ്ങാംകുഴിയിട്ടു വരുവല്ലെ?
sameeha | 18-Jul-06 at 4:22 am | Permalink
100
ഏവൂരാന് | 18-Jul-06 at 4:22 am | Permalink
മുത്താപ്പനോ?
വിശാല മനസ്കന് | 18-Jul-06 at 4:22 am | Permalink
ഹഹഹി…
ബിന്ദേച്ചി.. കൊണ്ടോയേ…
Shiju Alex | 18-Jul-06 at 4:22 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷേട്ടാ
ഭൂലോഗത്തില്‍ അദ്യമായാണ് ഒരാള്‍ നൂറ് പോസ്റ്റ് തികക്കുന്നത് എന്ന് കരുതുന്നു.
അപ്പോള്‍ ഇതിലെ കമന്റും 100 അടിക്കണം. വക്കാരിയെ ഇതുവഴി ഒന്നും കാണുന്നില്ലല്ലോ.
Shaniyan | 18-Jul-06 at 4:22 am | Permalink
ആനപ്പുറത്തിരിക്കും, പക്ഷേ ആനക്കാരനല്ല
ഓഫടിക്കും, പക്ഷേ ഓഫാവാന്‍ വിടാറില്ല
ജ്യോതിഷം പറയും, പക്ഷേ ജ്യോതിഷിയല്ല
കവിതയെഴുതും, പക്ഷേ ‘കപി’യല്ല
എന്തിനധികം പറയുന്നു?
“നൂറടിച്ചു, പക്ഷേ നൂറടിച്ചത്നിറ്റെ ഭാവമില്ല“
പ്രണാമം, ഗുരോ!!!!
Adithyan | 18-Jul-06 at 4:22 am | Permalink
നൂറു പോയി 🙁
bindu | 18-Jul-06 at 4:22 am | Permalink
അടിച്ചേ.. നൂറടിച്ചേ…:) നംബര് ഇട്ടതു നന്നായി, ആരും തര്ക്കില്ലല്ലോ 😉
ഏവൂരാന് | 18-Jul-06 at 4:23 am | Permalink
പണ്ടാരടങ്ങാന്‍ ഈയൊരു മെസ്സെജ് വന്നു പോയി:
Sorry, you can only post a new comment once every 15 seconds. Slow down cowboy.
അല്ലായിരുന്നെങ്കില്‍….. 🙂
sameeha | 18-Jul-06 at 4:23 am | Permalink
ബിന്ധുച്ചേച്ചി,എനിക്കറിയാമാരുന്നു,ചേച്ചിയുണ്ടെങ്കീപ്പിന്നെ എനിക്ക് നീറ് കിട്ടില്ലാ ന്ന് 🙁
വിശാല മനസ്കന് | 18-Jul-06 at 4:23 am | Permalink
ഇനി ഞാന്‍ ദുബായ് കസ്റ്റംസിലെ അറബിയുടെ കസ്റ്റഡിയിലേക്ക് പോകട്ടെ… മനസ്സമാധാനത്തോടെ..!
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍..ആയിരമായിരം അഭിവാദ്യങ്ങള്‍!
bindu | 18-Jul-06 at 4:24 am | Permalink
എല്ജീസെ ഓടിവായോ.. ദേ.. കണ്ടില്ലേ…
🙂
Adithyan | 18-Jul-06 at 4:24 am | Permalink
ബിന്ദൂ ബ്ലഡ് ഒന്നു ടെസ്റ്റ് ചെയ്യിക്കണേ… ടെന്‍ഡുല്‍ക്കറിന്റെ വല്ല സാമ്യോം ഒണ്ടോന്നു നോക്കാനാാ… നൂറടിക്കാന്‍ ജന്മസിദ്ധമായ ഒരു കഴിവാണല്ലോ…
ഇതിനു വല്ല കോച്ചിങ്ങിനും പോയിട്ടുണ്ടോ?
Shiju Alex | 18-Jul-06 at 4:24 am | Permalink
ഏറ്റവും കുറച്ച് സമയം കൊണ്ട് നൂറടിച്ച പോസ്റ്റ് എന്ന ബഹുമതിയും ഇതോടെ ഉമേഷേട്ടന്റെ ഈ പോസ്റ്റിന് തന്നെ.
ഏവൂരാന് | 18-Jul-06 at 4:25 am | Permalink
ഹാവൂ എന്തൊരാശ്വാസം. നാളെ ഉമേഷെഴുന്നേറ്റ് വരുമ്പോള്‍ കക്ഷിക്കുണ്ടാവാന് പോകുന്ന ആ സന്തോഷം — ആയത്, പറവാനെളുതാണോ?
ഇനി, ഞാന്‍ മുങ്ങട്ടെ… നന്ദി കൂട്ടരെ; നല്ല പെര്‍ഫോമന്‍സ്. 🙂
Adithyan | 18-Jul-06 at 4:25 am | Permalink
ഏവൂരാനേ, കൌബോയ് എന്നൊരു വിളി കേട്ടല്ലോ… 😉 സമാധാനപ്പെടൂ… :))
bindu | 18-Jul-06 at 4:26 am | Permalink
അപ്പോള്‍ ഇനി സമാധാനമായി പോയി ഉറങ്ങട്ടെ, ഉമേഷ് ജി ഞാന്‍ ദേ നൂറടിച്ചു.. ഇപ്പോള്‍ എനിക്ക ഭൂമി കറങ്ങുന്നത് 🙂
Shaniyan | 18-Jul-06 at 4:27 am | Permalink
ഷിജുമാഷെ, പോസ്റ്റില്‍ സെഞ്ചൂറിയന്‍സ് നമുക്കിടയില്‍ മുന്നേ ഉണ്ട്.. ദാ ഒരു ഡബിള്‍
വിശാല മനസ്കന് | 18-Jul-06 at 4:27 am | Permalink
ഇനി ഞാന്‍ ഇറങ്ങട്ടേ!
bindu | 18-Jul-06 at 4:29 am | Permalink
ആദിയേ.. ആ രഹസ്യം പറയൂല്ലാ, അവിടെ കോച്ചിങ്ങിനു പോവാനല്ലേ.. എന്റെ കഞ്ഞിയില്‍ ഞാന്‍ പാറ്റയിടണോ? (വക്കാരി കണ്ടു പിടിച്ചു ആ രഹസ്യം :()
Shaniyan | 18-Jul-06 at 4:31 am | Permalink
വക്കാരി അന്നു പ്രയോഗിച്ചു ജയിച്ചതല്ലേ?
സന്തോഷ് | 18-Jul-06 at 4:32 am | Permalink
അയ്യോ, ഇന്നും എന്റെ 100 പോയേ:(
അഭിനന്ദനങ്ങള്‍ ഉമേഷ്! ആയിരമല്ല, പതിനായിരമല്ല, ഒരു അഞ്ഞൂറു പോസ്റ്റെങ്കിലുമാക്കണം ഈ വര്‍ഷം…
സന്തോഷ് | 18-Jul-06 at 4:33 am | Permalink
ഒന്ന് മയങ്ങിയേച്ച് 200 അടിക്കാന്‍ വരാം.
സന്തോഷ് | 18-Jul-06 at 4:35 am | Permalink
124
സന്തോഷ് | 18-Jul-06 at 4:35 am | Permalink
അല്ലെങ്കില്‍ വേണ്ട, ഏതായാലും വന്ന സ്ഥിതിയ്ക്ക് 125 അടിച്ചേച്ച് പോയേക്കാം.
Adithyan | 18-Jul-06 at 4:36 am | Permalink
വന്നേച്ചാലും മതി…
ഇന്നത്തേയ്ക്ക് എല്ലാരും റെസ്റ്റ്. സന്തോഷില്ലാത്തപ്പോ നമ്മള് വീണ്ടും ബാറ്റിങ്ങ് തുടങ്ങുന്നതാണ്
Shaniyan | 18-Jul-06 at 4:39 am | Permalink
അതിനിത്തിരി കഷ്ടപ്പെടും ആദീ.. സന്തോഷ്ജീ ഉറക്കത്തിലും ഒരു സെഞ്ചുറി ആ വഴി ഈ വഴി പോയാല്‍ മണം പിടിച്ചെത്തി അടിക്കും 😉
ഇടിവാള്‍ | 18-Jul-06 at 4:45 am | Permalink
ഉമേഷ് മാഷേ..
ആശംസകള്‍ !ഇനിയും ഒരുപാടു നൂറുകള്‍ പോരട്ടേ !
രാജ് നായര്‍ | 18-Jul-06 at 5:24 am | Permalink
അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. ഉമേഷെങ്കിലും എന്നെയൊന്നു ‘പുലി’യെന്നു വിളിക്കുമെന്നു കരുതി 😉
marthyan | 18-Jul-06 at 5:44 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജി…
സ്വാര്‍ത്ഥന്‍ | 18-Jul-06 at 6:03 am | Permalink
ഇതിപ്പോ ആശംസകള്‍ പോസ്റ്റിങ്ങിനിടണോ കമന്റിങ്ങിനിടണോ???
രണ്ടായാലും കെടക്കട്ടെ:
ആശ്വാസാശംസകള്
Viswam (ViswaPrabha) | 18-Jul-06 at 6:32 am | Permalink
🙂
സിദ്ധാര്ത്ഥന് | 18-Jul-06 at 6:48 am | Permalink
ഉമേഷിന്റെ അടുത്തയിടെ ഉണ്ടായ തകര്‍പ്പന്‍ പോസ്റ്റുകളില്‍ എനിക്കുണ്ടായ രോമാഞ്ചത്തിനെ ഞാനീ നൂറില്‍ പങ്കുചേര്ന്നുകൊണ്ടു് കഞ്ചുകമണിയിക്കുന്നു.
നീണാള്‍ വാഴ്ക!
പെരിങ്ങോടാ, പുലികള്‍ എന്നുദ്ദേശിച്ചതെന്നെ ചേര്‍ത്താണു്. വിശ്വാസം വരുന്നില്ല അല്ലേ. എന്റെ ഗ്രഹനിലയെഴുതിയിട്ടപ്പോള് ഉമേഷതില് ‘ കരണം=പുലി’ എന്നെഴുതിയിട്ടുണ്ടായിരുന്നു. ഞാന്‍ പിന്നെ അതാരോടും പറഞ്ഞില്ല. നമ്മളെന്തിനു വെറുതേ…. ;D
Su | 18-Jul-06 at 6:50 am | Permalink
പെരിങ്ങോടനെ പുലിയെന്നു വിളിച്ചില്ലെങ്കിലും എന്റെ രൂപത്തിനെയെങ്കിലും ഉമേഷ്ജി ബഹുമാനിക്കണമായിരുന്നു. ;)ഇത് ഞാന്‍ എങ്ങനെ സഹിക്കും 🙁
അരവിന്ദന് | 18-Jul-06 at 6:54 am | Permalink
ഒറ്റക്കിരുന്ന് നൂറടിച്ച ഉമേഷ്ജീക്ക് അഭിവാദ്യങ്ങള്‍! (തൊട്ടുനക്കാന്‍ ഒന്നുമില്ലാരുന്നോ?) :-))
ഇന്നലെ എന്റെ അത്താഴം, ഒരു കുറ്റി പുട്ട്, കടല, പപ്പടം, ഇത്തിരി കടൂമാങ്ങ, പിന്നെ നല്ല ചേമ്പ് മെഴുക്ക്വോരട്ടി.
വെറുതേ എന്തിനാ ഇങ്ങനെ കൊഴച്ച് വാരി വലിച്ച് തിന്നണേ ന്ന് എനിക്കിന്നലെ ഒരു തോന്നല്‍ തോന്നി.
ഇന്നല്ലേ അത് മനസ്സിലായേ…ഉമേഷ്ജി നൂറടിച്ച വകേലല്ലാരുന്നോ എന്റെ വെട്ടിവീക്കല്!! 🙂
അപ്പോ ഇനി പോസ്റ്റുകള്‍ അഞ്ഞൂറും ആയിരവുമാകട്ടെ…ഉമേഷ്ജിയുടെ ഒരു ഡൈ ഹാര്‍ഡ് ഫാന്‍.
കുറുമാന് | 18-Jul-06 at 7:19 am | Permalink
എത്താന്‍ വൈകിപോയി, വിശാലന് ഫോണ്‍ ചെയ്തുപറഞ്ഞപ്പോഴാണ് ഇവിടെ നൂറു കഴിഞ്ഞെന്നറിഞ്ഞത്. ഓഫീസിലുള്ള ബ്ലോഗിങ് തത്ക്കാലം നിര്‍ത്തിയതിനാല്‍ ഒന്നും അറിയാന്‍ കഴിയാറില്ല. ക്ഷമിക്കൂ ഗുരുക്കളെ.
അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍ സ്വീകരിക്കു.
ഇന്ന് മുന്നൂറടിക്കണം
biriyanikutty | 18-Jul-06 at 7:43 am | Permalink
അതു ശരി.. ഉമേഷ് ജി ആളുകളെ നിയമിച്ചിരിക്കുകയാണ് അല്ലേ.. കമന്റാത്തവരെ ഫോണ്‍ ചെയ്ത് പറയാന്‍ വിശാലേട്ടനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് അല്ലെ. അപ്പോ വിശല്‍ജി സ്വപ്നം കണ്ടതല്ല. ഉമേഷ് മാഷ് നേരിട്ടു വന്ന് ശരവണ ഭവനില്‍ പറ്റ് തുടങ്ങി കൊടുത്തിട്ട് പോയിട്ടുണ്ട്. പേയ്മെന്റ് ക്രെഡിറ്റ് കാര്‍ഡ് വഴി. ഒരു കോള്‍ ചെയ്താല്‍ ഒരു മസാല ദോശ. കൊള്ളാം, നല്ല ഡീല്‍… 🙂
Su | 18-Jul-06 at 7:51 am | Permalink
Shiju Alex | 18-Jul-06 at 4:22 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷേട്ടാ
ഭൂലോഗത്തില്‍ അദ്യമായാണ് ഒരാള്‍ നൂറ് പോസ്റ്റ് തികക്കുന്നത് എന്ന് കരുതുന്നു.
എന്നാലും ഷിജുവേ എന്റെ 200നെ തള്ളിപ്പറയാന്‍ മാത്രം ഞാന്‍ എന്തു തെറ്റ് ചെയ്തു 🙁 വിവരക്കേടാണെങ്കിലും എണ്ണം എണ്ണമല്ലേ 🙁
ഈശ്വരാ അടുത്ത ജന്മത്തിലെങ്കിലും ഒരു പുലി ആയി ജനിപ്പിക്കണേ. കൂടെ കുറച്ച് വിവരവും തരണേ.
ഇബ്രു | 18-Jul-06 at 8:31 am | Permalink
ഉമേഷ്ജീ
നൂറും തികഞ്ഞു..ഇനിയും ഒരു പാട് ചിന്തകള്‍ ഇവിടെ പ്രവഹിക്കട്ടെ..ആശംസകള്‍!
devanand | 18-Jul-06 at 8:33 am | Permalink
ങേ നൂറോ ?അഭി നന്ദ ലാ ലാ.
ബാഷാ ഒരു തടവു ശൊന്നാ നൂറു തടവു സൊന്നമാതിരി എന്നു പറഞ്ഞപോളെ ഗുരു ആറടിച്ചപ്പോഴേ നൂറിന്റെ എഫക്റ്റ് ആയിട്ടുണ്ടായിരുന്നു. അപ്പോ പിന്നെ നൂറടിച്ചാലോ. ഒന്നും പറയണ്ടാ.
ആയിരമാകട്ടെ, പിന്നെ പതിനായിരം.. അങ്ങനെ ഈ ഒറ്റ ബ്ലോഗ് തന്നെ വക്കാരിയുടെ സ്വപ്നത്തിലെ എന്സൈക്കിളിന്പിടി ആയി മാറട്ടെ.
Viswam (ViswaPrabha) | 18-Jul-06 at 8:50 am | Permalink
OK. ഇപ്പോള്‍ ആവശ്യത്തിനു കമന്റുകളായില്ലേ? ഇല്ലെങ്കില്‍, ഇനി ഇന്നത്തെ Post of the Day എന്ന നിലയ്ക്ക് ഇവിടെത്തന്നെ നാം എല്ലാവരും ഗൌരവമായി എടുക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാവാം ഇനിയുള്ള ഓഫ്ഫ് ടോപ്പിക്ക്.
ബ്ലോഗ്സ്പോട്ടും മറ്റു ബ്ലോഗ് സൈറ്റുകളും ഇന്ത്യയിലെ മിക്ക ISPകള്‍ വഴിയും കിട്ടുന്നില്ല.
ഇതിനെതിരെ ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിന് ആ ളുകള്‍ പ്രതികരിക്കുന്നുണ്ട്.
സംഭവം ഗൌരവമാണ്. വെറും ബ്ലോഗ് പ്രശ്നം മാത്രമല്ല.
ഇപ്പോളാണ് നാമൊക്കെ ഒരുമിച്ചു നില്‍ക്കേണ്ടത്!
എന്തു പറയുന്നു?
നമുക്കൊക്കെ കൂടി എന്തു ചെയ്യാനാവും?
(ഇതെഴുതുമ്പോള്‍ നേരായ വഴിക്കൊന്നും എനിക്ക് blogspot സൈറ്റുകള്‍ ലഭ്യമല്ല. തല്ക്കാലം ഉമേഷിന്റെ ഈ കൈലാസത്തില്‍ കിടക്കട്ടെ നമ്മുടെ ചര്‍ച്ചകള്‍!
For more activism, visit http://groups.google.com/group/BloggersCollective
Viswam (ViswaPrabha) | 18-Jul-06 at 8:54 am | Permalink
http://www.dnaindia.com/report.asp?NewsID=1042305
ആരാണുത്തരവാദി?
സുനില്‍ കൃഷ്ണന് | 18-Jul-06 at 8:58 am | Permalink
ഗുരുജീ, പ്രണാമം
Shiju Alex | 18-Jul-06 at 8:58 am | Permalink
Su said…
എന്നാലും ഷിജുവേ എന്റെ 200നെ തള്ളിപ്പറയാന്‍ മാത്രം ഞാന്‍ എന്തു തെറ്റ് ചെയ്തു വിവരക്കേടാണെങ്കിലും എണ്ണം എണ്ണമല്ലേ
മാപ്പാക്കുക സുചേച്ചി. അറിവില്ലായ്മകൊണ്ട് പറ്റിപോയതല്ലേ. ചേച്ചി തന്നെ ഫസ്റ്റ്. ചേച്ചി പുലിയല്ലെന്നും വിവരം ഇല്ലെന്നും ഒക്കെ ആരാ പറഞ്ഞത്.
ചേച്ചി വെറും പുലിയല്ല ഒരു സിംഹം ആണ്. (കടപ്പാട്: രാജമണിക്യം)
സിദ്ധാര്ത്ഥന് | 18-Jul-06 at 8:59 am | Permalink
ഒരു മിനിറ്റില്‍ 9 കമന്റുകള്‍ എന്നതും ഒരു റെക്കോഡാണോ സുഹൃത്തുക്കളേ? എങ്കിലതും ഈ ആനക്കാരനു് ( എവിടെപ്പോയാവോ?? നൂറടിക്കുമ്പൊഴേക്കും ഫിറ്റായോ?).
ക്രിക്കറ്റില്‍ ചായകുടിച്ചതിനുശേഷം ആദ്യ പന്തില്‍ 4 റണ്ണെടുത്ത ആദ്യത്തെയാള്‍ എന്നൊക്കെ റെക്കോഡിടാമെങ്കില് ഇതുമാവാം.
തെളിവു ആരും നശിപ്പിക്കതിരിക്കാനായി താഴെ.
——-
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ..
ദേ നൂറടിക്കാന്‍ പോകുന്നു… മുത്തപ്പാ..
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
90 കിട്ടിയോ? കിട്ടീ… 90-ഉം എന്റെയാ.. ശ്ശോ എന്റെ ഒരു കാര്യമേ..
bindu | 18-Jul-06 at 4:21 am | Permalink
നൂറായൊ?
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ… എന്റെ നൂറേ…
sameeha | 18-Jul-06 at 4:21 am | Permalink
ആദിചേട്ടാ,എന്തായാലുംഞാനല്ല,…. ഞാനിതു വരെ അങ്ങനെയൊന്നും പാടിയിട്ടില്ല….
കലാഭവന്‍ മണീടെ പാട്ട് മാത്രേ ഞാന്‍ പാടൂ
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
കൊള്ളാം.. ആര്‍ക്കാണോ ആവോ. ഞാനിതു വരെ 100 അറ്റിചിട്ടില്ല…
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
മുത്താപ്പാ….കണ്ടാര..
bindu | 18-Jul-06 at 4:21 am | Permalink
100
Adithyan | 18-Jul-06 at 4:21 am | Permalink
ഇനിയിപ്പോ എണ്ണിതുടങ്ങണോ?
കൊറെ നാളായി 90 ഒക്കെ കഴിഞ്ഞാല്‍ പിന്നെ കാണുന്നത് 115-ആ… അതെങ്ങനെ സിയാറ്റിനില്‍ നിന്നൊക്കെ ആള്ക്കാര് മുങ്ങാംകുഴിയിട്ടു വരുവല്ലെ?
sameeha | 18-Jul-06 at 9:12 am | Permalink
ഒന്നെല്ലാവരും ഉത്സാഹിച്ചാല്‍ 200 തികച്ചൂടെ,ഗുരു വരുമ്പോഴേക്കും?…….
സെമി
K.RAMACHANDRAN | 18-Jul-06 at 9:13 am | Permalink
ബൂലോഗത്തിന്റെ ഗുരുകുലം-
ക്ഷീരബലം കഴിഞ്ഞു.
അതിശക്തമായ ഭാഷയില്‍ ശിഷ്യര്‍ക്കു ബൂലോഗത്തിന്റെ പാഥേയം നല്കുന്ന ഒരു പ്രസ്ഥാനമാണു ഗുരുകുലവും അതിന്റെ സാന്ദീപനിയായ ഉമേശന് സാറും.
ഇനിയും ഇതില്‍ ഒരു പാടു തത്വചിന്ദ്ദോദ്വീപകങ്ങളായ, സംശയനിവ്രുത്തങ്ങളായ പ്രബന്ധങ്ങളുടാകട്ടെ.
ചമത പെറുക്കിയും , അശ്രമവ്രുത്തികള് കഴിച്ചും ഞങ്ങള്‍ ശിഷ്യര്‍ ഈ ഗുരുകുലത്തിനെ പരിപാലിച്ചുകൊള്ളാം.
നൂറ്റി ഒന്നു നന്ദി വെറ്റിലയില്‍ സമര്‍പ്പിക്കുന്നു.
വിശാല മനസ്കന് | 18-Jul-06 at 9:35 am | Permalink
കാര്യങ്ങള്‍ ഇത്രയൊക്കെയായ നിലക്ക് എന്നാ 150 അടിച്ചേക്കാം
വിശാല മനസ്കന് | 18-Jul-06 at 9:36 am | Permalink
ഒഴിഞ്ഞപോസ്റ്റില് ഗോളടിക്കാന്‍ പാടുമോ എന്നറിയില്ല.. എന്നാലും
വിശാല മനസ്കന് | 18-Jul-06 at 9:36 am | Permalink
വേണ്ടായിരുന്നു..!
കലേഷ് | 18-Jul-06 at 9:36 am | Permalink
ഉമേഷേട്ടാ, വൈകിപ്പോയി. ക്ഷമിക്കൂ.
എനിക്ക് ശ്ലോകമൊന്നും എഴുതാനുള്ള കഴിവില്ല. കഴിവുണ്ടായിരുന്നെങ്കില്‍ ഞാനൊരു ശ്ലോകമെഴുതി ഉമേഷേട്ടന് അഭിനന്ദനങ്ങള്‍ അറിയിച്ചേനെ!
ഉമേഷേട്ടന് ബ്ലോഗുകളില്‍ എഴുതുന്ന ഓരോ വാക്കുകളും ഞാന്‍ വായിക്കാറുണ്ട്. കമന്റ് വയ്ക്കാത്തത് വിശാലന് ഒരിക്കല്‍ എന്നോട് പറഞ്ഞതുപോലെ, “അതിനുള്ള ആമ്പിയര്‍” ഇല്ലാത്തതുകൊണ്ടാണ്.
അതുകൊണ്ട് : “അഭിനന്ദനങ്ങള്‍”
തുടര്‍ന്നും എഴുതാന്‍ വാഗ്ദേവത ഉമേഷേട്ടനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!
കെവി | 18-Jul-06 at 9:44 am | Permalink
ഉമേഷേട്ടന് – ഈ ബൂലോഗത്തിന്റെ നാഥന്
rajeev | 18-Jul-06 at 10:40 am | Permalink
അഭിനന്ദനങ്ങള്‍
കുറുമാന് | 18-Jul-06 at 11:04 am | Permalink
എന്നാപിന്നെ ഉമേഷ്ജി എണീക്കുമ്പോഴേക്കും ഒരു 201 ആക്കാം……..ആ, എല്ലാരും ഒന്നു കൈവച്ചേ.
ഒത്തുപിടിച്ചാല്‍, 201 മടിക്കാം
ആഞ്ഞുപിടിച്ചാല്‍ ഇപ്പോളടിക്കാം
L.G | 18-Jul-06 at 11:37 am | Permalink
ഹിഹി…ഹൊ! എന്നാലും കാലത്തെ ഏക്കുമ്പൊ ഇതൊക്കെ കാണുമ്പൊ ഉള്ള ആ ഒരു സന്തോഷം പറഞ്ഞറിയിക്കണെമെങ്കില് ഉമേഷേട്ടാന് ഒരു പത്തു ശ്ലോകം കൂടി എഴുതേണ്ടി വരും…
എന്നാലും എന്റെ ബിന്ദൂട്ടി..റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണാല്ലൊ…ഇതു നാലമത്തെ അല്ലെ?
സന്തോഷേട്ടന് 125 ഒക്കെ അടിച്ചു സമാധാനപ്പെടുന്നു.
അതിനു മുമ്പ് അങ്ങിനെ ഒരു നമ്പര്‍ ഉണ്ടെന്ന് പോലും അറിയില്ലായിരുന്നു.ഹ്ഹിഹി.. പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലെ?
വിശ്വേട്ടാ..അതൊരു പോസ്റ്റായിട്ട് ഇടൂ…
അല്ലങ്കൈല് ഇതിന്റെ മുന്നില്‍ മുങ്ങിപ്പോവും..
മുസാഫിര്‍ | 18-Jul-06 at 11:51 am | Permalink
ഉമ്മെഷ്ജിക്ക് അഭിനന്ദനങള്‍ !
2006 ഫെബ്രുവരിയില്‍ ആണോ ഗുരുകുലം തുടങിയത് ?
ഒരു വര്‍ഷത്തില്‍ 48 പോസ്റ്റ് , പിന്നെ അഞ്ചു മാസത്തില്‍ 52 പോസ്റ്റ് എന്നു പറയുമ്പോള്‍ ഒരു കന്ഫ്യുഷ്യന്.ഞാന്‍ മനസ്സ്സിലാക്കിയതിലുള്ള തെറ്റാണെങ്കില്‍ ക്ഷമിക്കണം.ടൈപ്പ്
ചെയ്തതിലുള്ള തെറ്റാണെങ്കില്‍ തിരുത്താമല്ലൊ എന്നു കരുതി .
സസ്നേഹം | 18-Jul-06 at 12:24 pm | Permalink
ഞാനീ ബൂലോകത്തിനേ പുതിയത്; ഇവിടെ അതിനെക്കാള്‍…
ഉമേഷ്ജീ (ഞാനും അങ്ങിനെ വിളിക്കുന്നു; അനുവാദം കിട്ടിയിട്ടില്ലെങ്കിലും…) ഈ 101, 201, 1001 തുടങ്ങിയ സംഖ്യകള്ക്കെന്തെങ്കിലും പ്രാധാന്യമുണ്ടൊ? പലരും സംഭാവനയിലും മറ്റും ഈ രീതി പിന്തുടര്ന്നു പോരുന്നതായി കാണുന്നു; വൈദ്യ ശാലകളിലും കാണാം ഈ രീതി. ഉദാ: 101 വട്ടം ആവര്‍ത്തിച്ചത്. (100 മാത്രമായാലോ, 110 ആയിപ്പോയാലോ വല്ല കുഴപ്പവുമുണ്ടൊ?)
ദാ ഇപ്പോള്‍ ഇവിടെയും ആഘോഷിക്കുന്നു…
സന്തോഷമുണ്ട്; ഈ ആഘോഷത്തില്‍ ഞാനും പങ്കു ചേരുന്നു…
നന്ദി
സസ്നേഹം
http://sasneham.blogspot.com
സസ്നേഹം | 18-Jul-06 at 12:27 pm | Permalink
ഞാനീ ബൂലോകത്തിനേ പുതിയത്; ഇവിടെ അതിനെക്കാള്‍…
ഉമേഷ്ജീ (ഞാനും അങ്ങിനെ വിളിക്കുന്നു; അനുവാദം കിട്ടിയിട്ടില്ലെങ്കിലും…) ഈ 101, 201, 1001 തുടങ്ങിയ സംഖ്യകള്ക്കെന്തെങ്കിലും പ്രാധാന്യമുണ്ടൊ? പലരും സംഭാവനയിലും മറ്റും ഈ രീതി പിന്തുടര്ന്നു പോരുന്നതായി കാണുന്നു; വൈദ്യ ശാലകളിലും കാണാം ഈ രീതി. ഉദാ: 101 വട്ടം ആവര്‍ത്തിച്ചത്. (100 മാത്രമായാലോ, 110 ആയിപ്പോയാലോ വല്ല കുഴപ്പവുമുണ്ടൊ?)
ദാ ഇപ്പോള്‍ ഇവിടെയും ആഘോഷിക്കുന്നു…
സന്തോഷമുണ്ട്; ഈ ആഘോഷത്തില്‍ ഞാനും പങ്കു ചേരുന്നു…
നന്ദി
സസ്നേഹം
പരസ്പരം | 18-Jul-06 at 1:00 pm | Permalink
ഉമേഷ്ജിയുടെ പല ബ്ലോഗുകളും വായിച്ചിട്ട് മനസ്സിലാകാത്തതിനാല്‍ കമെന്റിടാറില്ലായിരുന്നു. ഒരുപാട് വിജ്ഞാനം പകര്‍ന്നു തരുന്ന ഗുരുകുലം 1000-മടിച്ചാലും അല്‍ഭുതപ്പെടാനില്ല. ഈ നൂറടിക്കുമ്പോള് അതിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മാരാമണ്ണുനിന്നും ഇലന്തൂര്‍ക്ക് അഭിനന്ദനത്തിന്റെ ഒരു മേഘസന്ദേശമയക്കുന്നു. ഈ മേഘസന്ദേശം തെക്കേമലയ്ക്കും നെല്ലിക്കാലായ്ക്കും ഇടയിലുള്ള 11 കെ.വി ലൈനില്‍ കുരുങ്ങി പോകാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
Umesh::ഉമേഷ് | 18-Jul-06 at 1:43 pm | Permalink
എന്റമ്മച്ചിയേ….
പിന്മൊഴികള് ഞാന്‍ വായിക്കുന്നതു് ജി-മെയിലില്ക്കൂടിയാണു്. അതില്‍ ഗുരുകുലത്തില്‍ വരുന്ന കമന്റുകള്‍ക്കു് ഒരു ഫില്‍ട്ടര്‍ ഇട്ടിട്ടുണ്ടു്. ഇന്നു രാവിലെ ജി-മെയില്‍ തുറന്നപ്പോള്‍ ആ ഫില്‍ട്ടറിലെ കമന്റുകളുടെ എണ്ണംകണ്ടപ്പോള് വിരണ്ടുപോയി. നോക്കിയപ്പോഴല്ലേ, കാര്യമാത്രപ്രസക്തമായി മാത്രം എഴുതുന്ന (മാത്രാലാഭഃ പുത്രലാഭോ ഏവൂരാനെന്നു വിശ്രുതം) ഏവൂരാന് വരെ നൂറടിക്കാന്‍ കൂടിയിരിക്കുന്നു. എന്നാലും ഇതൊരു ചെയ്ത്തായിപ്പോയി!
എന്നാലും എന്റെ മാളോരേ! എന്റെ ബ്ലോഗില്‍ കയറി നിങ്ങള്‍ മത്തിവില്പനയും തുടങ്ങിയല്ലോ! ആ ബിന്ദുവിന്റെയും എല്‍.ജി.യുടെയും ആദിത്യന്റെയുമൊക്കെ കൂട്ടുകെട്ടില്‍പ്പെട്ടു് കൊള്ളാവുന്ന ബ്ലോഗിലൊക്കെ ഓഫ്ടോപ്പിക്കടിച്ചു നടന്നപ്പോള്‍ വിചാരിക്കണമായിരുന്നു എനിക്കും ഒരിക്കല്‍ ഇതൊക്കെ വരുമെന്നു്.
പണ്ടു് കുട്ട്യേടത്തിയുടെയും പിന്നെ കലേഷിന്റെയും പോസ്റ്റുകളില്‍ നൂറു കമന്റായപ്പോള് അതൊരു ആഘോഷമായിരുന്നു. ഇന്നിതിപ്പോള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പോലെ ആയല്ലോ!
(അല്ലാ, വക്കാരിയെയും കുട്ട്യേടത്തിയെയും കണ്ടില്ലല്ലോ. അവരില്ലാതെ എന്തു് ഓഫ്!)
ഏതായാലും ഇതിനെപ്പറ്റി സുഭാഷിതത്തില്‍ ഒരു പോസ്റ്റിട്ടിട്ടുതന്നെ കാര്യം 🙂
ക്ലാരിഫിക്കേഷന്‍സ്:
1) അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. റീഡിഫില്‍ രേഷ്മയും എം. എസ്. എന്‍-ല്‍ കെവിനും. പിന്നെ രാത്രിഞ്ചരന്, ക്ഷുരകന് എന്നിങ്ങനെ ഇപ്പോള്‍ അന്യം നിന്നു പോയ ചില സ്പിഷീസുകളും. എന്നതുകൊണ്ടു് ഞാന്‍ ഉദ്ദേശിച്ചതു്:
ക) കേമന്മാരെ അന്നു പുലി എന്നു വിളിച്ചിരുന്നില്ല.
ഖ) അന്നത്തെ വമ്പന്മാരാണു് (വമ്പത്തിമാരും) മുകളില്പറഞ്ഞവര്.
പുലികളുടെ കണക്കെടുക്കുമ്പോള്‍ കനിഷ്ഠികാധിഷ്ഠിതയല്ലേ സു? ഞാന്‍ വിട്ടുകളയുകയോ? ബ്ലോഗുവായന തുടങ്ങിയപ്പോള്‍ പെരിങ്ങോടന്റെയും വിശ്വത്തിന്റെയും (പേഴ്സണലായി അറിയാവുന്ന രണ്ടുപേര്‍) ബ്ലോഗ് വായിച്ചു് ഒന്നും മനസ്സിലാകാതെ വട്ടായി ബൂലോഗത്തോടു് എന്നെന്നേയ്ക്കുമായി വിട പറയാന്‍ നിന്ന എന്നെ സൂര്യഗായത്രിയാണു തിരികെക്കൊണ്ടുവന്നതു്.
2) ഷിജുവേ? പയ്യനായ നീയെന്തറിഞ്ഞു? നൂറടിച്ചവര് എത്രയെത്ര? സൂ, പെരിങ്ങോടന്, ഏവൂരാന്, സിബു എന്നിവരുടെ പോസ്റ്റുകള്‍ എണ്ണിനോക്കൂ. എല്ലാവരും 200 കടന്നിട്ടുണ്ടാവും.
എല്ലാവര്ക്കും നന്ദി.
PS: ഇപ്പോ എന്റെ പോസ്റ്റു വായിച്ചിട്ടു് ഞാന്‍ എന്തോ കണാകുണാ എഴുതിയതുപോലെ തോന്നുന്നു. ഞാന്‍ മിക്കവാറും ഇതു വെട്ടിക്കുറച്ചു പത്തുവരിയാക്കും. ആര്ക്കെങ്കിലുംവിരോധമുണ്ടോ?
ശനിയന്‍ | 18-Jul-06 at 1:48 pm | Permalink
വിരോധമുണ്ടേ!!! (സിനിമ റിലീസ് ചെയ്തിട്ട് പിന്നീട് തിരിച്ച് വിളിച്ച് സെന്‍സര്‍ ചെയ്യാന്‍ പാടുള്ളതല്ല – അതു ചെയ്തിട്ടുണ്ടെന്നുള്ളത് വേറെ കാര്യം 😉 )
നാക്കുളുക്കി മാഷെ – “കനിഷ്ഠികാധിഷ്ഠിതയാല്ലേ“
Umesh::ഉമേഷ് | 18-Jul-06 at 1:53 pm | Permalink
സൂപ്പര്‍ പാര സിബു പ്രസിദ്ധീകരിച്ചതും മഹാപാര ഏവൂരാന് കണ്ടു ചിരിക്കുകയും കട്ടപ്പാര എല്‍.ജി.യ്ക്കു കാണണമെന്നാഗ്രഹമുള്ളതും പല്ലു ചില്ലേല് മുട്ടുമെന്നു പാരകള്‍ക്കും പാര വക്കാരി കമന്റടിച്ചതും ആയ ആ പാരച്ചിത്രം ഇവിടെ. അടിക്കുറുപ്പുസഭയിലാണു് ഇതൊക്കെ സംഭവിച്ചതു് എന്നു തോന്നുന്നു.
എല്ലാ പാരകളും വന്നു കണ്ടു് ആനന്ദതുന്ദിലരാവൂ. സിബുവേ, നെണക്കു ഞാന്‍ വെച്ചിട്ടുണ്ടു് 🙂
Umesh::ഉമേഷ് | 18-Jul-06 at 2:01 pm | Permalink
മുസാഫിര്‍,
ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയതു 2005 ജനുവരിയില്‍. ഒരുപാടു സ്ഥലത്തായി. 2005 ഫെബ്രുവരിയില്‍ അവയിലെ 48 പോസ്റ്റുകള്‍ ചേര്‍ത്തു് “ഗുരുകുലം” എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങി. അതിനു ശേഷം 52 പോസ്റ്റ് ഇട്ടു. ഇപ്പോള്‍ കണ്ഫ്യൂഷന് മാറിയല്ലോ.
ബിന്ദുവേ,
നൂറടിക്കാന്‍ മിടുക്കിയാണല്ലോ. വെള്ളം ചേര്‍ത്താണോ അതോ ഡ്രൈയാണോ? തൊട്ടുകൂട്ടാന്‍ സാധാരണയായി എന്താണു്?
വിശ്വമേ,
കടലില്‍ കായം കലക്കിയതുപോലെയായല്ലോ. വേണമെങ്കില്‍ വിശ്വത്തിന്റെ കമന്റെടുത്തു ഞാനൊരു പോസ്റ്റായിടാം. പക്ഷേ ഇതിനെപ്പറ്റി ഇതിനു മുമ്പും പോസ്റ്റുകള്‍ വന്നിരുന്നു.
Adithyan | 18-Jul-06 at 2:03 pm | Permalink
ദാണ്ടെ കെടക്കണു…
ബിന്ദ്വേ, എല്ജിയേ, നമ്മാളിപ്പാ പൊറത്തായി കേട്ടാാ… നമ്മാക്കടെ കൂടെ നടന്ന ഓഫും അടിച്ചോണ്ടു നടാന്നേച്ചും അവസാനം കണ്ടാാാ, നൂറൊക്കെ ആയാപ്പാഴേക്കും നമ്മാക്കളെ ഒക്കെ ചവിട്ടിപ്പൊറത്തു കളയുന്നു…
സൂചേച്ചീ, എന്തോ കാര്യായ തെറി ഉമേഷ്ജി വിളിച്ചിട്ടുണ്ടേ… കമന്റ് വായിക്കാന്‍ നില്‍ക്കണ്ട. എന്തിനാ വെറുതെ മനസു വിഷമിപ്പിയ്ക്കുന്നെ.
PS നു മറുപടി: തൊട്ടാ തട്ടും. ഇതിപ്പോ നാഷണല്‍ പ്രോപ്പര്‍ട്ടിയാ… ഇതില്‍ എഡിറ്റിംഗ് ഒന്നും പറ്റൂല.
L.G | 18-Jul-06 at 2:04 pm | Permalink
ഉമേഷേട്ടാ..നൊ!!! ഈ പോസ്റ്റ് മാറ്റിയാല്‍ ഇടി ഇടി..
പിന്നേയ്,ഇതെന്തോനാണ് ഈ
‘കനിഷ്ഠികാധിഷ്ഠിതയാല്ലേ‘ സു ? സൂവേച്ചീനെ ചീത്ത വിളിച്ചതാണൊ? ആണെങ്കില്‍ ഇടി മേടിക്കും..:)
ഉമേഷേട്ടനും മനസ്സിലായില്ലല്ലെ വിശ്വേട്ടണ്ടെയും പെരിങ്ങ്സിന്റേയും ഒക്കെ..ഹാവൂ!! സമാധാനം…
നന്നായി ഞാന്‍ ആദ്യം തന്നെ പുട്ടിനേയും വിശാലേട്ടനേയും ഒക്കെ കണ്ടത്..
jyothirmayi | 18-Jul-06 at 2:06 pm | Permalink
‘ഗുരുഃ’ എന്നാല്‍ ഇരുട്ടു നീക്കി വെളിച്ചം പ്രദാനം ചെയ്യുന്നവന്-എന്നല്ലേ അര്‍ഥം. പ്രതിഭയുടെ പ്രകാശം പരത്തി, എല്ലാ ബൂലോകരേയും അറിവിന്റെ നിറവിലേയ്ക്കു കൈപിടിച്ചുയര്‍ത്താന്‍ അനവരതം ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന ഗുരുവിനൊരു ദക്ഷിണ, ഈ ‘ശതാഭിഷേക’വേളയില്‍-
“ശാസ്ത്രജ്ഞാനേന കാവ്യേന
അസ്മാനുദ്ബോധയന് സദാ
ബൂലോകാനാം ഗുരുര്ഭാതി
ഖഗോളേ പൂര്ണ്ണചന്ദ്രവത്”
തലയില്‍ ചന്ദ്രക്കല, തലയ്ക്കകത്തു പൂര്ണ്ണചന്ദ്രപ്രകാശം…അങ്ങനെയാണോ?
“ഉമേശ!ത്വാം നമാമ്യഹം!”
— ഈ അക്ഷരദക്ഷിണ തുളസിപ്പൂവും ചേര്‍ത്തു സമര്‍പ്പിയ്ക്കുന്നു,
“അഭിവാദയേऽഹം ജ്യോതിര്‍മയീ……
L.G | 18-Jul-06 at 2:07 pm | Permalink
അതു തന്നെ എന്റെ ആദിക്കുട്ടീ….ഇപ്പൊ വല്ല്യ ആളായപ്പൊ നമ്മുടെ കൂടെ ഒന്നും കൂട്ടേ വേണ്ടാന്ന്..
പിന്നെ, ഈ ഉമേച്ചിയും ഉമേഷേട്ടനും സഹോദരീ സഹോദരങ്ങള്‍ ആണല്ലെ..
എനിക്കറയിത്തിലായിരുന്നു..പിന്നെ ഉമേച്ചിയാണ് എപ്പോഴൊ…പറഞ്ഞെ..
ഹിഹി..അതു സത്യം..ബിന്ദൂട്ടി പറഞ്ഞ പോലെ, നല്ല കാറ്റും ഇടിയും മഴയും..ഏവൂരാന് ചേട്ടാന് ഇറങ്ങീന്ന്..:)
Shiju Alex | 18-Jul-06 at 2:12 pm | Permalink
ഉമേഷേട്ടാ സത്യമായും ഇത്ര സെഞ്ചുറിക്കാര്‍ ബൂലോഗത്ത് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.
എന്തായാലും ഏറ്റവും കുറച്ച് സമയം കൊണ്ട് കമന്റ് സെഞ്ചുറി അടിച്ചതിനുള്ള ബഹുമതി ഉമേഷേട്ടന്റെ ഈ പോസ്റ്റ് തന്നെ ആണെന്ന് തോന്നുന്നു. അതോ അല്ലേ? ഇന്നലെ ബ്ലോഗ്ഗാന് തുടങ്ങിയ ഈയുള്ളവന് അക്കാര്യത്തില്‍ അത്ര ഉറപ്പ് പോരാ.
അരവിന്ദന് | 18-Jul-06 at 2:14 pm | Permalink
“തലയില്‍ ചന്ദ്രക്കല, തലയ്ക്കകത്തു പൂര്ണ്ണചന്ദ്രപ്രകാശം”
ഉമേഷ്ജി ആരാ? ബിന്‍ലാദനാണോ? 🙂
Su | 18-Jul-06 at 2:15 pm | Permalink
എനിക്ക് ഭയങ്കര തലവേദനയാ കുഞ്ഞുങ്ങളേ. തെറി വിളിച്ചാലും വേറെ എന്ത് വിളിച്ചാലും കേള്‍ക്കാന്‍ ഒരു മൂഡില്ല. എന്നാലും നിങ്ങളൊക്കെക്കൂടെപ്പറഞ്ഞ സ്ഥിതിയ്ക്ക് വേറെ ആരുടെയെങ്കിലും തല തന്നാല്‍ കാര്യമായിട്ട് പുകഞ്ഞാലോചിക്കാം. ഉമേഷ്ജി എന്നെ തെറി വിളിച്ചതാവുമോ ? 😉
അരവിന്ദന് | 18-Jul-06 at 2:18 pm | Permalink
പ്രിയപ്പെട്ടവരേ
നമ്മുടെ പ്രിയങ്കരനായ ഉമേഷ് ജി നൂറടിച്ച് കിറുങ്ങിയിരിക്കുന്ന ഈ അവസരത്തില്‍..ഈ വേളയില്‍..ഈ നിമിഷത്തില്‍…ഈ സമയത്തില്‍..ഈ സന്ദര്‍ഭത്തില്‍…
ആരെങ്കിലും അല്പം മോരും കൊണ്ട് വരണമെന്ന് അപേക്ഷിക്കുന്നു.
dilbaasuran | 18-Jul-06 at 2:20 pm | Permalink
അറിവിന്റെ വെളിച്ചവുമായി ആയിരമായിരം പോസ്റ്റുകള്‍ ഇനിയും വരട്ടെ. ആശംസകള്‍!!
ഉമേഷ് | Umesh | 18-Jul-06 at 2:21 pm | Permalink
ഏതുമേച്ചി? അചിന്ത്യയോ? അതിനെ ഞാനിതുവരെ ഫോട്ടോയിലല്ലാതെ കണ്ടിട്ടുപോലുമില്ല. ചെവിയില്‍ പഞ്ഞിവെയ്ക്കാതെ കാണുകയുമില്ല 🙂
ഇതു് അശരീരിയെക്കണ്ടപോലെ ആയല്ലോ എല്‍ജീ… ബ്രേക്ക്ഫാസ്റ്റിനെന്താ കഴിക്കുന്നതു്? മരിജുവാനയോ?
സൂവിനെ കനിഷ്ഠികാധിഷ്ഠിത എന്നു വിളിച്ചതിനു ജ്യോതിര്‍മയി കണക്കിനു തന്നതു കണ്ടില്ലേ 🙂
സൂവേ, ചീത്ത വിളിച്ചതല്ല. കനിഷ്ഠിക എന്നാല്‍ ചെറുവിരല്‍. പുലികളുടെ കണക്കെടുത്തപ്പോള്‍ സൂവിനെ ചെറുവിരലില്ത്തന്നെ കൂട്ടിയെന്നു്. കാളിദാസനെപ്പറ്റിയുള്ള ഈ ശ്ലോകത്തില്‍ നിന്നു്:
പുരാ കവീനാം ഗണനാപ്രസംഗേ
കനിഷ്ഠികാധിഷ്ഠിതകാളിദാസഃ
അദ്യാപി തത്തുല്യകവേരഭാവാ-
ദനാമികാ സാര്‍ത്ഥമയീ ബഭൂവ.
എന്റെ തര്‍ജ്ജമ:
കവികളുടെ കണക്കെടുത്ത നേരം
ചെറുവിരലില്‍ സ്ഥിതിയായി കാളിദാസന്;
അവനുടെ സമനാം കവീന്ദ്രനില്ലാ-
ത്തതു ശരിയാക്കിയനാമികയ്ക്കു തന് പേര്.
സൂവിനു വേണ്ടി അതു് ഇങ്ങനെ മാറ്റാം:
പുലികളുടെ കണക്കെടുത്ത നേരം
ചെറുവിരലില്‍ സ്ഥിതിയായിതേ “സു”നാമി ;
അവളുടെ സമരാം പുലീന്ദ്രരില്ലാ-
ത്തതു ശരിയാക്കിയനാമികയ്ക്കു തന് പേര്.
ശനിയന്‍ | 18-Jul-06 at 2:24 pm | Permalink
“തലയില്‍ ചന്ദ്രക്കല, തലയ്ക്കകത്തു പൂര്ണ്ണചന്ദ്രപ്രകാശം…അങ്ങനെയാണോ?“
പാവം ഉമേഷ്ജീക്കു ഇത്ര പച്ചയായി വട്ടാണെന്ന് പറയണ്ടായിരുന്നു ജ്യോതി ടീച്ചറേ..
ഇതീ ബൂലോകം എങ്ങനെ സഹിക്കും? 🙂
L.G | 18-Jul-06 at 2:26 pm | Permalink
ഒഹ്……പ്ലേനില്‍ കേറുമ്പൊള്‍ ചെവിയില്‍ പഞ്ഞി…ഒഹ്..ഹൊ! ഞാന്‍ ആകെ വട്ടായി അതു വായിച്ചിട്ട്….എന്നോട് ഉമേച്ചിയാണ് പറഞ്ഞെ..അപ്പൊ എന്നെ കളിപ്പിച്ചതായിരിക്കും…
സൂവേച്ചി…കണ്ടൊ.. സൂവേച്ചി വേറും ഒരു ചെറു വിരല്‍ ആണെന്ന്..മിനിമം ഒരു മോതിരവിരല്‍ എങ്കിലും ആണെന്ന് പറഞ്ഞിരുന്നുവെങ്കില്‍..ഒരു മോതിരം എങ്കിലും കിട്ടിയേനെ..
സതീഷ് | 18-Jul-06 at 2:34 pm | Permalink
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരമഭിവാദ്യങ്ങള്‍..
Umesh::ഉമേഷ് | 18-Jul-06 at 2:40 pm | Permalink
എന്നെയങ്ങു കൊല്ലു്.
എല്ജിയേ, പ്ലെയിനില്‍ കേറുമ്പോഴല്ല, ഉമേച്ചി സംസാരിക്കുമ്പോള്‍. ഇതിനു് ആര്‍ക്കെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ പ്ലീസ്..
നൂറു പോസ്റ്റിടുന്നതിനെപ്പറ്റിയും നൂറു കമന്റടിക്കുന്നതിനെപ്പറ്റിയും ഒരു സംസ്കൃതകവി പറഞ്ഞിട്ടുണ്ടു്. സുഭാഷിതത്തില്‍ വായിക്കാം.
ശനിയന്‍ | 18-Jul-06 at 2:57 pm | Permalink
ആശാനെ, ലിങ്കിട്ടില്ല..ഇത്രേ വന്നുള്ളൂ
<a>സുഭാഷിതത്തില്‍</a>
സിബു | 18-Jul-06 at 2:58 pm | Permalink
ഉമേഷേ.. എന്നെ വിട്ടുപിടി. ഞാനെന്നും വിക്കി വിക്കി എന്നു് വിക്കി വിക്കി പറഞ്ഞിരുന്നവനാണ്. എന്നാലും നൂറടിക്കണമെങ്കില് ബ്ലോഗു് തന്നെ വേണം.
bindu | 18-Jul-06 at 3:00 pm | Permalink
200ആയോ?
ശനിയന്‍ | 18-Jul-06 at 3:01 pm | Permalink
എന്തൊരു ടൈമിങ്ങ്.. കണ്ടില്ല്ലല്ലോ എന്നിപ്പൊ കരുതിയേ ഉള്ളൂ..
L.G | 18-Jul-06 at 3:02 pm | Permalink
ഓ!..ഇത്രേം കോമ്പ്ലിക്കേഷന് ഒരു ചിന്ന പഞ്ഞിക്കുണ്ടെന്ന് കരുതീല്ല..:)
200 അടിക്കാന്‍ പമ്മീം പാത്തും ചിലരിവിടെ നടപ്പുണ്ട് 🙂
bindu | 18-Jul-06 at 3:03 pm | Permalink
എന്നാലും “ആ ബിന്ദുവിന്റേയും എല്‍ജിയുടേയും, ആദിയുടേയും കൂടേ കൂടി.. ” ഇതു ഞാന്‍ എങ്ങനെ സഹിക്കും. നല്ലകുട്ടിയായി നടന്ന എന്നെ കമന്റിടാന്‍ ആഹ്വാനം ചെയ്തു സെഞ്ചുറി അടിപ്പിച്ചിട്ട്… അവസാനം..
എല്ജീസെ ആദിയേ.. ഇതിനെതിരെ എന്തു ചെയ്യണം?(200 അടിക്കാം അല്ലേ 😉 )
dilbaasuran | 18-Jul-06 at 3:04 pm | Permalink
ഈ 200ല്‍ ഒന്നും വലിയ കാര്യമില്ല.
dilbaasuran | 18-Jul-06 at 3:05 pm | Permalink
300 ആണ് വേണ്ടത്.
dilbaasuran | 18-Jul-06 at 3:05 pm | Permalink
500 ആയാലും വിരോധമില്ല.
L.G | 18-Jul-06 at 3:06 pm | Permalink
ഹിഹി! എന്നാലും ഇന്നലത്തെ ബിന്ദൂട്ടീടെ നൂറു ഒരു രണ്ട് രണ്ടര നൂറായിരുന്നു (ഒന്നരക്ക് ഇപ്പൊ ഇന്‍ഫ്ലേഷന്‍ ആയി) 🙂
bindu | 18-Jul-06 at 3:06 pm | Permalink
ഞാന്‍ ഇരുനൂറിനു വന്നതല്ല ട്ടോ.. :)നമുക്കു നൂറേ നോട്ടമുള്ളൂ..
dilbaasuran | 18-Jul-06 at 3:06 pm | Permalink
എല്ലാവരും അമേരിക്കക്കാരാണോ?
dilbaasuran | 18-Jul-06 at 3:07 pm | Permalink
ഇനി 200 മാത്രം കണ്ണില്‍
Shiju Alex | 18-Jul-06 at 3:07 pm | Permalink
ഇതിലെങ്കിലും ഒരു 200 അടിക്കാന്‍ ഭാഗ്യമുണ്ടാവുമോ?
ശനിയന്‍ | 18-Jul-06 at 3:08 pm | Permalink
ദില്ബാസെ, എല്ലാരും മലയാളികളാ 😉
dilbaasuran | 18-Jul-06 at 3:08 pm | Permalink
ഗോമ്പ്റ്റീഷന് ഞാനും ബിന്ദു ചേച്ചിയും തമ്മില്‍? അങ്ങനെയെങ്കില്‍ അങ്ങനെ.
bindu | 18-Jul-06 at 3:08 pm | Permalink
ഞാന്‍ നൂറടിച്ചപ്പോള്‍ എല്ജീസെവിടേ ആയിരുന്നു?? ശനിയാ ഇതിനാ പറയുന്നതു ഗുരുത്വം വേണം എന്നു…
Shiju Alex | 18-Jul-06 at 3:08 pm | Permalink
200 അടിക്കും എന്നാ തോന്നുന്നേ
ശനിയന്‍ | 18-Jul-06 at 3:09 pm | Permalink
ഹഹ
bindu | 18-Jul-06 at 3:09 pm | Permalink
200
Shiju Alex | 18-Jul-06 at 3:09 pm | Permalink
200 അടിച്ചു
ശനിയന്‍ | 18-Jul-06 at 3:09 pm | Permalink
ആയോ?
ദില്ബാസുരന് | 18-Jul-06 at 3:09 pm | Permalink
പേര് മലയാളത്തിലോട്ടാക്കി.
ശനിയന്‍ സാറേ സലാം!
ശനിയന്‍ | 18-Jul-06 at 3:09 pm | Permalink
ആരാ അടിച്ചെ
Shiju Alex | 18-Jul-06 at 3:09 pm | Permalink
എന്താ ഒരു തിക്കും തിരക്കും
ശനിയന്‍ | 18-Jul-06 at 3:09 pm | Permalink
ദില്ബാസടിച്ചേ!
ദില്ബാസുരന് | 18-Jul-06 at 3:10 pm | Permalink
മാര്‍ക്ക് പോയി മാഷന്മാരേ…
മണ്ണും ചാരി നിന്ന അസുരന് പെണ്ണും കൊണ്ട് പോയി.
ബിന്ദു ചേച്ചീ.. പൂയ്….
bindu | 18-Jul-06 at 3:11 pm | Permalink
ഞാനപ്പോഴേ പറഞ്ഞില്ലേ എനിക്കു ഇരുനൂറു വേണ്ടാന്ന് 😉 നൂറടിച്ചേ പോസ്റ്റില്‍ ഇരുനൂറിനെന്തു കാര്യം. 🙂
ദില്ബാസുരന് | 18-Jul-06 at 3:13 pm | Permalink
ഇനി 300 ആവുമ്പോള്‍ ഈ വഴി വരാം.
99 നിങ്ങളൊക്കെ അടി. 100 ഞാനടിയ്കാം.
valayam | 18-Jul-06 at 3:15 pm | Permalink
പ്രിയ ബ്ലോഗര്‍ കാരണവരെ, അഭിനന്ദനങ്ങള്‍, ആശംസ്സകള്‍
L.G | 18-Jul-06 at 3:16 pm | Permalink
ഹഹഹ.ബിന്ദൂട്ടിക്ക് നൂറ് തലക്ക് പിടിച്ചത് കൊണ്ട് കോണ്‍സന്റ്രേഷന്‍ പൊയി….അതു ദില്‍ബൂ കൊണ്ടും പോയി.. എന്നെ കെട്ടിയോന്സ് ചീത്ത വിളിച്ചു ബിന്ദൂ..കുറേ നേരമായി കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ഇളിക്കുന്നു എന്ന് പറഞ്ഞ്..
മുസാഫിര്‍ | 18-Jul-06 at 3:17 pm | Permalink
ഓഫ് റ്റോപിക് , വീടു വെക്കുനതിനു ആദ്യത്തെ കുഴി കുഴിക്കുമ്പോള്‍ പൂജാരി ചൊല്ലുന്ന മന്ത്രം ഓര്‍മയുണ്ടൊ , ആര്‍ക്കെങ്കിലും ?
വീടിനു വേണി മരം മുറിച്ച്പ്പൊള് കൂട് നഷ്ടപ്പെട്ട കിളികളോടും കുഴിക്കുമ്പോള്‍ മാളം നഷ്ട്ടപ്പെടാവുന്ന ഉറുമ്പുകളോടും മാപ്പു ചോദിച്ചു കൊണ്ടുള്ളത് ?
മുസാഫിര്‍ | 18-Jul-06 at 3:22 pm | Permalink
ഞാന്‍ ജോലി കഴിഞു വീട്ടിലേക്കു പൊകുന്നു.അര മണിക്കുര്‍ യാത്ര. ഈ പോക്കു പോയാല്‍ അവിടെ എതുമ്പൊഴെക്കും 300 ആകുമെന്നു തോനുന്നു.
jyothirmayi | 18-Jul-06 at 3:26 pm | Permalink
ആദിഗുരുവായ ശിവന്റെ തലയില്‍ ചന്ദ്രക്കലയേ ഉള്ളൂ, എന്നാലീ ഉമേശഗുരു പൂര്‍ണ്ണചന്ദ്രനെപ്പോലെ വെളിച്ചം വിതറുന്നല്ലോ എന്ന്, അല്ലാതെ…. ഞാന്‍ വേറൊന്നും മനസാ വാചാ….ഉദ്ദേശിച്ചില്ല :-)കുരുത്തക്കേടു പാര്സലായിട്ടാണെങ്കിലും വേണ്ടാ ട്ടോ.
കൂട്ടരേ, പുതിയ പോസ്റ്റു വായിക്കൂ 🙂
Su | 18-Jul-06 at 3:29 pm | Permalink
ചെറുവിരല്‍ ആണെന്ന് എനിക്കറിയാമായിരുന്നു 🙂
ഏവൂരാന് | 18-Jul-06 at 3:33 pm | Permalink
“തലയില്‍ ചന്ദ്രക്കല, തലയ്ക്കകത്തു പൂര്ണ്ണചന്ദ്രപ്രകാശം”
ഉമേഷ്ജി ആരാ? ബിന്‍ലാദനാണോ?
അരവിന്ദാ, ഹ ഹ ഹ ഹാ.. 🙂 എനിക്ക് വയ്യായേ… 🙂
Adithyan | 18-Jul-06 at 4:18 pm | Permalink
ആദിഗുരുവായ ശിവന്റെ തലയില്‍
ന്റെ ഗുരുവോ?
200-ന്റെ സമയത്തു പണിയുണ്ടായിരുന്നു. ഇനി ഇതു 300 ആയാല്‍ നോക്കാം
രാജ് നായര്‍ | 18-Jul-06 at 4:18 pm | Permalink
മുസാഫിറേ പെരുന്തച്ചന് കണ്ടുനോക്കൂ, അതിലുണ്ടെന്നാ ഓര്‍മ്മ.
bindu | 18-Jul-06 at 4:40 pm | Permalink
പെരും തച്ചന് കണ്ടില്ലെങ്കില്‍ രസതന്ത്രം കണ്ടാലും മതി അല്ലേ പെരിങ്ങ്സേ.. 🙂
L.G | 18-Jul-06 at 4:52 pm | Permalink
ഇതു യാഹൂ മാപ്പല്ലാ,
ഗൂഗ്ഗിള്‍ മാപ്പല്ലാ,
എന്തിന് ഹേ?
മാപ്പ്ക്കെസ്റ്റ് മാപ്പ് പോലുമല്ല.
പിന്നെയോ,ഇതു വീട് –
വെക്കാനുള്ള മാപ്പ്,
നിങ്ങളെ തുരത്താനുള്ള മാപ്പ്,
മരമേ കിളിയേ മാപ്പ്..
മുസാഫീര്‍ ചേട്ടാ, ഇതാണൊ? 🙂 പ്ലീസ് എന്നെ വഴക്ക് പറയല്ല്ലെ..തമാശയാണെ..
babu647918 | 18-Jul-06 at 4:59 pm | Permalink
ഞാന്‍ വീടണഞ്ഞു.ഇതു 250 പോയും ആയില്ലല്ലൊ
Umesh::ഉമേഷ് | 18-Jul-06 at 5:01 pm | Permalink
ജ്യോതീ,
നല്ല ശ്ലോകം. നന്ദി. തലകുനിച്ചു സ്വീകരിക്കുന്നു.
മുസാഫിര്‍/പെരിങ്ങോടാ,
ആ ശ്ലോകം അറിയില്ല. പെരുന്തച്ചനിലെ ശ്ലോകം മരം മുറിക്കുന്നതിനു മുമ്പു ചൊല്ലുന്നതല്ലേ? മൂന്നാം വരി തീരുന്നതു് “ആമി” എന്നു മാത്രം ഓര്‍മ്മയുണ്ടു്.
മുസാഫിര്‍ | 18-Jul-06 at 5:07 pm | Permalink
LG , അതു സംസ്കൃതത്തിലാക്കി പറഞ്ഞാല്‍ ശരിയാവും.attempt ചെയ്തതിനു അര മാര്‍ക്
Achinthya | 18-Jul-06 at 5:17 pm | Permalink
എന്റ്റമ്മേ…100 പോസ്റ്റ്? ഇരുനൂറ്റിച്ചില്ലാനം കമന്റുകളും. അഭിനന്ദനലു!!!നേരാങ്ങളേ…എനിക്ക് പിറക്കാതെ പോയ ആന്ങ്ങളയല്ലേ ഉണ്ണീ നീ…
എന്റെല്ജ്യേ… ആ മീറ്റിന്റെ പടമ്മ് കണ്ട് ഈ മനുഷ്യന് എഴുത്യേ കമെന്റൊനും ന്റ്റെ കുട്ടി കണ്ടില്ല്ല്യെ ?(ഈ പോക്ക് പോയാ ഇയാള്ടെ മൂക്കില്‍ ഞന്‍ പഞ്ഞി വെക്കൂഉല്ല്ലോ ഭഗോത്യേ).ന്നാലും എന്ന്യല്ലേ കിട്ടീള്ളു പെങ്ങളായിട്ട് ഹഹഹഹാ….ഇതിലും നല്ല പ്രതികാറ്റാം വേറെന്ത് !
Achinthya | 18-Jul-06 at 5:19 pm | Permalink
അയ്യോ..പ്രതികാരം പ്രതികാരം…പരിശുദ്ധമായ പ്രതികാരം…അച്ചടിപ്പിശകു്
എന്‍ ജെ മല്ലു | 19-Jul-06 at 3:33 am | Permalink
ഉമേഷേ, ആദിഗുരുവേ, അഭിനന്ദങ്ങള്‍! പോര്‍ട്ട്ലന്റ് ഭാഗത്തേക്കെങ്ങാന് വരുകയാണെങ്കില്‍ , തലയില്‍ ചന്ദ്രനെയും വച്ചു നടക്കുന്ന ആളുടെ വീടു ചോദിച്ചാല്‍ ആട്ടോറിക്ഷാക്കരന് ഉമേഷിന്റെ വീട്ടില്കൊണ്ടുവിടുമോ?
ചാള/മത്തി, വിവരം: PG Wodehouse കഥകളില്‍ Jeeves ന്റെ ഒരു വിശ്വാസം ഇതായിരുന്നു — മീന്‍ തിന്നാല്‍ ബുദ്ധി കൂടുമെന്ന്.
കണ്ണൂസ് | 19-Jul-06 at 6:02 am | Permalink
അഭിനന്ദനങ്ങള്‍, ഉമേഷ്.
ചാക്കോച്ചി | 19-Jul-06 at 6:34 am | Permalink
ഉമേഷ് സാന്‍,
ഒമെയ്ദ്ത്തോ ഗൊസ്സയ്മസു!
വാക്കി ബക്കാരി പറഞ്ഞു തരുവാരിക്കും!!! 🙂
Umesh::ഉമേഷ് | 19-Jul-06 at 1:01 pm | Permalink
അചിന്ത്യച്ചേച്ച്യേ, എന്റെ മൂക്കില്‍ പഞ്ഞിവെയ്ക്കാനായിട്ടിങ്ങോട്ടൊന്നും വരണ്ടാ കേട്ടോ. ചേച്ചി വരുന്നുണ്ടെന്നു പറഞ്ഞാല്‍ മതി. ഞാന്‍ തന്നെ പഞ്ഞിയെടുത്തു മൂക്കിലുംചെവിയിലും തിരുകി ചത്തോളാം 🙂
(ബര്‍നാര്‍ഡ് ഷായുടെ ഒരു ഫലിതത്തോടു കടപ്പാടു്)
എനിക്ക് പിറക്കാതെ പോയ ആന്ങ്ങളയല്ലേ ഉണ്ണീ നീ…
അതൊരൊന്നര സെന്റിമെന്റ്സാണല്ലോ (ഒന്നര ഏകവചനമോ ബഹുവചനമോ?) ചേച്ച്യേ? ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ… ആ, കിട്ടി. വടക്കന്‍ വീരഗാഥ. മമ്മൂട്ടി ആരോമലുണ്ണിയോടു പറയുന്നു: “എനിക്കു പിറക്കാതെ പോയ മകനാണു നീ…”
എന്നാലും എനിക്കു പിറക്കാതെ പോയ നേരാങ്ങള! ഹാവൂ!
ഞങ്ങളുടെ നാട്ടിലൊക്കെ എളേതു്, എളേ ചെറുക്കന്, അനിയന്, എന്നൊക്കെയേ പറയൂ. ആങ്ങള എന്നും പറയും. “നേരാങ്ങള” എന്നു കേട്ടപ്പോളൊരു നോവാള്‍ജിയ. കഴിഞ്ഞ ജന്മത്തിന്റെ 🙂
നന്ദി, ഉമച്ചേച്ചീ!
P.S.: അചിന്ത്യയുടെ പടത്തിനു ഞാന്നെഴുതിയ കമന്റു് എല്‍ജി കണ്ടില്ലെന്നൊ? “ഞാന്‍ ഒരു ചിത്രകാരനായിരുന്നെങ്കില്‍…” എന്നു ഞാനെഴുതിയതിന്റെ വാലില്‍ തൂങ്ങി ഈശോമിശിഹായ്ക്കൊരു നിവേദനം നല്കിയ പുള്ളിയാണു കക്ഷി. പിന്നെ, പറയുന്നതു പെട്ടെന്നു മറക്കും. അംനീഷ്യ എന്നു സംസ്കൃതം. ഇഴയുന്ന ഒരു ജീവിയ്ക്കും ഈ സ്വഭാവമുണ്ടു് 🙂
wakaari | 19-Jul-06 at 1:33 pm | Permalink
ഉമേഷ്ജിയേ, നൂറിന് അഭിനന്ദനങ്ങള്‍. ചാക്കോച്ചി പറഞ്ഞത് ചീത്തതന്നെയാണോ എന്ന് ഞാനൊന്ന് കണ്‍ഫേം ചെയ്യട്ടെ. ജപ്പാന്‍കാരോട് ചോദിച്ചാല്‍ ഇനി അത് ചീത്ത തന്നെയാണെങ്കില്‍ പിന്നെ…. അതുകൊണ്ട് മലലാളികളെ കിട്ടുമോ എന്ന് നോക്കട്ടെ.
ആപ്പീസിലിരുന്ന് ബ്ലോഗെണ്ടെന്ന് ഒരു സ്വയം തീരുമാനമെടുത്തു, ദേവേട്ടന്റെ രാജഹത്യ വായിച്ചതിനുശേഷം. ബ്ലോഗാനല്ലാതെ വേറൊന്നിനും ഉപയോഗിക്കാഞ്ഞതുകാരണം, എന്നാ ഇനി എന്റെ ആവശ്യമില്ലല്ലോ എന്നും പറഞ്ഞ് കമ്പ്യൂട്ടര്‍ ഠപ്പേ ന്നങ്ങ് പൊട്ടി (ശരിക്കും.. ഏതോ ഒരു ബ്ലോഗ് തുറന്നതും വെടിവെക്കുന്നതുപോലത്തെ ഒരു ശബ്ദം, അതിനകത്തുനിന്നും. തീയില്ല, തീയില്ലാതെ പുകയുമില്ല, മണവുമില്ല, കാഴ്ചയ്ക്കും നോ പ്രോബ്ലം-പക്ഷേ സംഗതി അതോടെ പണിമുടക്കി).
അങ്ങിനെ ഞാന്‍ വീട്ടിലെത്തി.
ഉമേഷ്ജി, വളരെ വളരെ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും മറ്റും ഇനിയുമിനിയും പോരട്ടെ. നയണ്‍ വണ്‍ സിക്സ് തന്നെ താങ്കള്‍!
ദിവസ്വപ്നം | 19-Jul-06 at 1:40 pm | Permalink
വക്കാരിച്ചേട്ടായീ,
അതു പറ്റില്ല. ചേട്ടായിയുടെ ഒരു പ്രോത്സാഹനമില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ അനാഥരാകും. അതുകൊണ്ട് വക്കാരിച്ചേട്ടായി എത്രയും വേഗം ഒരു പുതിയ കമ്പൂട്ടര് വാങ്ങി ഓഫീസില്‍ നിന്നും ബ്ലോഗിംഗ് തുടരേണ്ടതാകുന്നു.
സാമ്പത്തികമാണ് പ്രശ്നമെങ്കില്‍, അമേരിക്കന്‍ ബ്ലോഗേഴ്സ് യൂണിയന്റെ ഖജാന്‍ജി ആദിതനോട് ചോദിച്ചോളൂ… ആദി എവിടുന്നേലും കടം വാങ്ങിത്തരും :))
Umesh::ഉമേഷ് | 19-Jul-06 at 1:41 pm | Permalink
ഈ നയന്‍ വണ്‍ സിക്സ് എന്നു പറയുന്നതു ചാര് സൌ ബീസു പോലെ വല്ലതുമാണോ വക്കാരീ?
wakaari | 19-Jul-06 at 1:59 pm | Permalink
ദൈവാസ്വപ്നമേ, കാശു മതി- ചെക്ക് തരല്ലേ. ഒരു ഇരുനൂറുപേജിന്റെ ബുക്ക് വാങ്ങിച്ചിട്ട് ഓരോ പേജിലും പത്ത് ഡോളര്‍ വെച്ച് സ്റ്റേപ്പിള്‍ ചെയ്ത് ഇങ്ങയച്ചാല് മതി. ആദിത്യനറിയാം. എനിക്ക് പണ്ടേ ഒരു ചെക്ക് പെന്ഡിംഗാ 🙂
ഉമേഷ്ജിയെ, ചാര് സൌ ബീസിന്റെ ഡബിളും പിന്നെ ബാക്കീം കൂടിയതാണെന്നല്ലേ ഞാനുദ്ദേശിച്ചുള്ളൂ 🙂
ഓഫിനു മാഫ് പറഞ്ഞാല്‍ ഈ ഇരുന്നൂറ്റിയിരുപത്തെട്ടുപേരും എന്നെ തല്ലും..
Olakkettu | 02-Sep-06 at 5:56 am | Permalink
ഇവന് ലാറയുടെ റെക്കൊര്‍ഡു തകര്‍ക്കുമെന്നു തൊന്നുന്നു.