വിമാനം തുടങ്ങിയ ആധുനികഉപകരണങ്ങളുടെ നിര്‍മ്മാണവും പ്രയോഗവും പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നു എന്നൊരു വാദം പലയിടത്തും കേള്‍ക്കുന്നുണ്ടു്. ഇതു് ഒരു പൊള്ളയായ വാദമാണു് എന്നായിരുന്നു ഞാന്‍ ഇതു വരെ കരുതിയിരുന്നതു്. അതിനെപ്പറ്റി കൂടുതല്‍ അറിയാനാണു് ഈ പോസ്റ്റ്. അറിയാവുന്നവര്‍ ദയവായി വികാരഭരിതര്‍ മാത്രമാകാതെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.
പുതിയ വാക്കുകള്‍ ആവശ്യമായി വരുമ്പോള്‍ നാം പഴയ വാക്കുകളെ വീണ്ടും ഉപയോഗിക്കുന്നു. “വിമാനം” (വി-മാനം) എന്ന സംസ്കൃതപദത്തിനു് “പക്ഷിയെപ്പോലെയുള്ളതു്” എന്നാണര്‍ത്ഥം. മുനിമാരും മറ്റും സ്വര്‍ഗ്ഗത്തില്‍ നിന്നു് ഭൂമിയിലേക്കു വരുന്നതിനെ “വിമാനമാര്‍ഗ്ഗം” വരുന്നു എന്നു പറയും. ഈ വാക്കു് പല ഗ്രന്ഥങ്ങളിലും ഉണ്ടു്. എല്ലായിടത്തും ആകാശത്തുകൂടി ഓടുന്ന വാഹനം എന്ന അര്‍ത്ഥത്തിലാവണമെന്നില്ല.
Aeroplane എന്ന വാക്കിനെ സൂചിപ്പിക്കാന്‍ ഭാരതീയപദം വേണ്ടിവന്നപ്പോള്‍ രാമായണകഥയിലുള്ള “വിമാനം” തന്നെ നാം ഉപയോഗിച്ചു. അതില്‍ നിന്നു് ആ വിമാനവും ഈ വിമാനവും ഒന്നാണെന്നു കരുതരുതു് എന്നാണു് ആദ്യം ശ്രദ്ധിക്കേണ്ടതു്.
“സ്വാതന്ത്ര്യം” എന്ന വാക്കിനെപ്പറ്റി പറഞ്ഞപ്പോള്‍ ഞാന്‍ ഇതു സൂചിപ്പിച്ചിരുന്നു. അതുപോലെ വാതാനുകൂലം, ആകാശവാണി തുടങ്ങിയവയും പഴയ പുസ്തകങ്ങളില്‍ കാണാം. അവയെ ഇന്നു് airconditioning, radio എന്നിവയുടെ പര്യായമായി ഉപയോഗിക്കുന്നുണ്ടല്ലോ.
“ശൂന്യം” എന്ന വാക്കു സംസ്കൃതത്തില്‍ പണ്ടു തൊട്ടേയുണ്ടു്. ആ അര്‍ത്ഥം വരുന്ന വാക്കുകള്‍ പല ഭാഷകളിലുമുണ്ടു്. പൂജ്യം എന്ന ഗണിതശാസ്ത്രസങ്കല്‍പ്പത്തിനു ഈ വാക്കുകളുടെ പഴക്കമുണ്ടെന്നു് അനുമാനിക്കാന്‍ കഴിയില്ലല്ലോ.
വിമാനവും ഇങ്ങനെയാണെന്നല്ല പറഞ്ഞുവരുന്നതു്. വാക്കു് ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രം ആധുനികകാലത്തു് ആ വാക്കു സൂചിപ്പിക്കുന്ന വസ്തുവിനോടു് അതിനെ തെറ്റിദ്ധരിക്കുന്ന പ്രശ്നം ഒഴിവാക്കണം എന്നേ അര്‍ത്ഥമുള്ളൂ.
ആധുനികവിമാനം കണ്ടുപിടിച്ചതു റൈറ്റ് സഹോദരന്മാരാണെന്നാണു വെയ്പ്. അതു് aeroplane എന്നതിന്റെ ആധുനികനിര്‍വ്വചനം അനുസരിച്ചാണു്. ആകാശത്തു പറക്കുന്ന സാധനങ്ങള്‍ (ഉദാ: പട്ടം, ബലൂണ്‍, ഗ്ലൈഡറുകള്‍) അതിനു മുമ്പും മനുഷ്യന് ഉണ്ടാക്കിയിട്ടുണ്ടു്. ആകാശത്തില്‍ താങ്ങില്ലാതെ സഞ്ചരിക്കുന്നതും മനുഷ്യനു കയറാവുന്നതും പൂര്‍ണ്ണമായും ഒരാള്‍ക്കു നിയന്ത്രിക്കാന്‍ പറ്റുന്നതും ആയ വാഹനം എന്നാണു് ഈ നിര്‍വ്വചനം. സാധാരണയായി വായുവിന്റെ മര്‍ദ്ദം ഉപയോഗപ്പെടുത്തിയാണു് ഇവ സഞ്ചരിക്കുന്നതു്.
ഈ നിര്‍വ്വചനമനുസരിച്ചു് പട്ടവും ബലൂണും വിമാനമല്ല. ഗ്ലൈഡറുകള്‍ ഒരു പരിധി വരെ ആണു താനും. ലക്ഷണമൊത്ത ആദ്യത്തെ വിമാനം ഉണ്ടാക്കിയതായി തെളിവുകളുള്ളതു് റൈറ്റ് സഹോദരന്മാര്‍ക്കാണു് എന്നാണു് “കണ്ടുപിടിച്ചു” എന്നു പറയുന്നതിന്റെ പൊരുള്‍.
രാമായണം നടന്ന കഥയാണു് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനും വളരെ മുമ്പു് വിമാനം ഉണ്ടായിരുന്നു എന്നു കരുതിക്കൂടേ? രാമായണത്തില്‍ അതിനെപ്പറ്റി വിശദമായി പറയുന്നുണ്ടല്ലോ. ഇല്ലാത്തതിനെപ്പറ്റി എങ്ങനെ പറയും? ഇനി, രാമന്റെ കാലത്തില്ലെങ്കിലും രാമായണം എഴുതിയ വാല്മീകിയുടെ കാലത്തെങ്കിലും വിമാനമുണ്ടായിരുന്നു എന്നു കരുതിക്കൂടേ? ഇതാണു് ഒരു വാദം.
വിമാനത്തെപ്പറ്റി ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചതു് ഇറ്റാലിയന്‍ ചിന്തകനായിരുന്ന ലിയാനാര്‍ഡോ ഡാവിഞ്ചി ആണെന്നാണു് ഇപ്പോഴുള്ള ഒരു അറിവു്. അദ്ദേഹം ഹെലിക്കോപ്ടറിന്റെയും ഗ്ലൈഡറിന്റെയും വിജയകരമാകാമായിരുന്ന മോഡലുകളുടെ സ്കെച്ചുകള്‍ ഉണ്ടാക്കിയിരുന്നത്രേ.
അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. ഡാവിഞ്ചിയ്ക്കും നൂറ്റാണ്ടുകള്‍ മുമ്പു രാമായണമെഴുതിയ വാല്മീകി വിമാനത്തെപ്പറ്റി ചിന്തിച്ചില്ലേ? വിമാനത്തെപ്പറ്റി ചിന്തിച്ചതിന്റെയെങ്കിലും ക്രെഡിറ്റ് വാല്മീകിയ്ക്കു കൊടുത്തുകൂടേ?
ഇതിനു മറുപടി പറയാന്‍ ഭാവനയെയും ശാസ്ത്രീയതയെയും വേര്‍തിരിച്ചു കാണേണ്ടി വരും.
പക്ഷികളെ കണ്ട കാലം തൊട്ടേ മനുഷ്യന് ആകാശത്തു പറക്കുന്നതിനെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. ആകാശത്തു പറക്കാന്‍ വേണ്ടി മുതുകത്തു പക്ഷിച്ചിറകുകള്‍ മെഴുകു വെച്ചു് ഒട്ടിച്ച ഒരു അച്ഛന്റെയും മകന്റെയും കഥ ഗ്രീക്ക് പുരാണങ്ങളില്‍ കാണാം. അവര്‍ക്കു പറക്കാന്‍ കഴിഞ്ഞു. പക്ഷേ അതു വളരെ ഉയരത്തിലായതു കൊണ്ടു് സൂര്യന്റെ ചൂടേറ്റു് മെഴുകുരുകി മകന് താഴെ വീണുപോയി. (ഇതിനോടു സാദൃശ്യമുള്ള ഒരു കഥ-സമ്പാതിയുടെയും ജടായുവിന്റെയും-ഭാരതീയപുരാണങ്ങളിലും കാണാം.)
ഇതിന്റെ ഭാവന കൊള്ളാമെങ്കിലും ശാസ്ത്രീയാടിസ്ഥാനം വളരെ ദുര്‍ബ്ബലമാണെന്നു കാണാന്‍ കഴിയും. മുകളിലേക്കു പോകുന്തോറും ചൂടു കൂടുകയല്ല കുറയുകയാണെന്നും, സൂര്യന്റെ അത്രയും അടുത്തെത്തണമെങ്കില്‍ വായുവില്ലാത്ത സ്ഥലത്തുകൂടി പോകണമെന്നും, അങ്ങനെ പോയാല്‍ പറക്കാന്‍ കഴിയില്ല എന്നും അവര്‍ക്കറിയില്ലായിരുന്നു എന്നു വ്യക്തം. ഇങ്ങനെയുള്ള യുക്തിഭംഗം മിക്കവാറും എല്ലാ ഭാവനയിലും കാണാം.
ചന്ദ്രനിലും ഭൂമിയുടെ ഉള്ളിലും പോകുന്നതു ജൂള്‍സ് വേണ് എഴുതിയിട്ടുണ്ടു്. അദൃശ്യമനുഷ്യനെയും സമയയന്ത്രത്തെയും ഗോളാന്തരയാത്രയെയും പറ്റി എച്ച്. ജി. വെല്‍സും പറഞ്ഞിട്ടുണ്ടു്. ഇവയിലുള്ള അശാസ്ത്രീയതകള്‍ പിന്നീടു് യാക്കോവ് പെരല്‍മാനും മറ്റും ചൂണ്ടിക്കാട്ടിയിട്ടുണ്ടു്. പൂര്‍ണ്ണമായ ശാസ്ത്രീയജ്ഞാനമില്ലാതെ എഴുതുന്ന ഭാവനയെ ആ ജ്ഞാനം കിട്ടിക്കഴിയുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും. എന്നിട്ടൂം തെറ്റാത്ത ഭാവനകളും ഉണ്ടായേക്കാം. വളരെ സവിശേഷമായ ഭാവന എന്നേ അതിനെപ്പറ്റി പറയാന്‍ പറ്റൂ.
വാല്മീകി വിമാനത്തെപ്പറ്റി പറയുന്നതെന്താണെന്നു നോക്കാം.
തര്‍ജ്ജമ എന്റേതു്. പദാനുപദതര്‍ജ്ജമയ്ക്കു ശ്രമിച്ചിട്ടില്ല. ആശയം എഴുതിയിരിക്കുന്നതേ ഉള്ളൂ.
രാവണനെയും മറ്റും കൊന്നിട്ടു് ശ്രീരാമനും പരിവാരങ്ങളും തിരിച്ചു് അയോദ്ധ്യയ്ക്കു പോകുന്ന രംഗം. യുദ്ധകാണ്ഡം സര്‍ഗ്ഗം 123-ല്‍ നിന്നു്.
ഏവമുക്തസ്തു രാമേണ രാക്ഷസേന്ദ്രോ വിഭീഷണഃ
വിമാനം സൂര്യസങ്കാശമാജുഹാവ ത്വരാന്വിതഃ [23]തതഃ കാഞ്ചനചിത്രാംഗം വൈദൂര്യമണിവേദികം
കൂടാഗാരൈഃ പരിക്ഷിപ്തം സര്‍വ്വതോ രജതപ്രഭം [24]പാണ്ഡുരാഭിഃ പതാകാഭിര്‍ധ്വജൈശ്ച സമലംകൃതം
കാഞ്ചനം കാഞ്ചനൈര്‍ഹര്‍മ്യൈര്‍ഹേമപദ്മൈര്‍വിഭൂഷിതൈഃ [25]പ്രകീര്‍ണ്ണം കിങ്കിണീജാലൈര്‍മുക്താമണിഗവാക്ഷകം
ഘണ്ടാജാലൈഃ പരിക്ഷിപ്തം സര്‍വ്വതോ മധുരസ്വനം [26]തം മേരുശിഖരാകാരം നിര്‍മ്മിതം വിശ്വകര്‍മ്മണാ
ബൃഹദ്ഭിര്‍ഭൂഷിതം ഹര്‍മ്യൈര്‍മുക്തരജതശോഭിതൈ [27]തലൈഃ സ്ഫാടികചിത്രാംഗൈര്‍വൈദൂര്യശ്ച വരാസനൈഃ
മഹാര്‍ഹാസ്ത്രണോപേതൈരുപപന്നം മഹാഘനൈഃ [28]ഉപസ്ഥിതമനാധൃഷ്യം തദ്വിമാനം മനോജവം… [29]
അര്‍ത്ഥം ചുരുക്കത്തില്‍: രാമന് ഇങ്ങനെ പറഞ്ഞപ്പോള്‍ വിഭീഷണന് സൂര്യനെപ്പോലെ ശോഭിക്കുന്ന വിമാനം കൊണ്ടുവന്നു. സ്വര്‍ണ്ണമയമായതും വൈഡൂര്യരത്നങ്ങള്‍ പതിച്ചതും ചുറ്റും കൂടാഗാരം (balcony) ഉള്ളതും വെള്ളിനിറമുള്ളതും വെളുത്ത പതാകകളും കൊടിമരങ്ങളും സ്വര്‍ണ്ണത്താമരകളും കിങ്ങിണികളും മുത്തും മണികളും കൊണ്ടു് അലങ്കരിച്ചതും നല്ല ശബ്ദമുണ്ടാക്കുന്നതും മേരുപര്‍വ്വതത്തിന്റെ കൊടുമുടിയ്ക്കു തുല്യം വലിപ്പമുള്ളതും വിശ്വകര്‍മ്മാവു് ഉണ്ടാക്കിയതും വലിയ വീടുകള്‍ അടങ്ങിയതും സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയാല്‍ ശോഭിക്കുന്നതും ചില്ലു പതിച്ച തറകളും വൈഡൂര്യം പതിച്ച ഇരിപ്പിടങ്ങളും വലിയ മേഘങ്ങള്‍ ചേരുന്നതും മഹത്തും മനസ്സിന്റെ വേഗമുള്ളതുമായ ആ വിമാനം കണ്ടിട്ടു്…
ഇതൊരു കപ്പലിന്റെ വിവരണം പോലെയുണ്ടു്. വാല്മീകിയുടെ കാലത്തു കപ്പലുകള്‍ ഉണ്ടായിരുന്നിരിക്കാം. പറക്കാന്‍ വേണ്ടിയാകാം മേഘങ്ങളുടെ കാര്യം പറയുന്നുണ്ടു്. മേഘങ്ങള്‍ ഉപയോഗിച്ചു പറക്കുന്ന പര്‍വ്വതതുല്യമായ ഒരു സാധനമാണു് ഈ വിമാനം എന്നര്‍ത്ഥം.
ഇനി വിമാനത്തില്‍ കയറുന്ന രംഗം (യുദ്ധകാണ്ഡം സര്‍ഗ്ഗം 124).
തതസ്താന്‍ പൂജിതാന്‍ ദൃഷ്ട്വാ രത്നാര്‍ഥേര്‍ഹരിയൂഥപാന്‍
ആരുരോഹ തദാ രാമസ്തദ്വിമാനമനുത്തമം [11]അങ്കേനാദായ വൈദേഹിം ലജ്ജമാനാം മനസ്വിനം
ലക്ഷ്മണേന സഹ ഭ്രാത്രാ വിക്രാന്തേന ധനുഷ്മതാ [12]അബ്രവീത് സ വിമാനസ്ഥഃ പൂജയന്‍ സര്‍വ്വവാനരാന്‍… [13]
തേഷ്വാരൂഢേഷു സര്‍വ്വേഷു കൌബേരം പരമാസനം
രാഘവേണാഭ്യനുജ്ഞാതമുത്പപാത വിഹായസാം[25]അര്‍ത്ഥം ചുരുക്കത്തില്‍: … രാമന് മഹത്തായ ആ വിമാനത്തില്‍ കയറി. നാണക്കാരിയും മനസ്വിനിയുമായ സീതയെ മടിയിലിരുത്തി, വില്ലേന്തിയ സഹോദരന് ലക്ഷ്മണന്റെ കൂടെ വിമാനത്തില്‍ ഇരുന്നു് എല്ലാ കുരങ്ങന്മാരോടും ഇങ്ങനെ പറഞ്ഞു:
…
…
എല്ലാവരും ഇരുന്നു കഴിഞ്ഞപ്പോള്‍ രാമന്റെ ആജ്ഞയനുസരിച്ചു് കുബേരന്റെ വാഹനം ആകാശത്തിലേക്കു കുതിച്ചുപൊങ്ങി.
അതായതു്, അറബിക്കഥകളിലെ പറക്കും പരവതാനി പോലെ ആളുകളുടെ മനസ്സറിഞ്ഞു പറക്കുന്ന ഒരു സാധനമാണു് ഈ വിമാനം എന്നര്‍ത്ഥം. അതു പൊങ്ങുന്നതെങ്ങനെയെന്നോ, പൊങ്ങുമ്പോള്‍ വിമാനത്തിലിരിക്കുന്നവര്‍ക്കു് അനുഭവപ്പെടുന്ന കാഴ്ചകളും മറ്റു് അനുഭവങ്ങളുമോ വര്‍ണ്ണിച്ചിട്ടില്ല.
അയോദ്ധ്യയില്‍ വിമാനമിറങ്ങുന്ന ഭാഗവും വായിച്ചു നോക്കി. “ഇറങ്ങി” എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നുമില്ല.
വിമാനത്തിലിരുന്നു കൊണ്ടു സീതയോടു പറയുന്ന വാക്കുകളില്‍ “ഇവിടെ വെച്ചു ഞാന്‍ വിരാധനെ കൊന്നു, അവിടെ വെച്ചു ഹനുമാനെ കണ്ടു” എന്നൊക്കെ മാത്രമേ പറയുന്നുള്ളൂ. (രാമനും ലക്ഷ്മണനും വരുന്ന വഴികളിലൂടെ കൃത്യമായാണു വിമാനം തിരിച്ചു പോകുന്നതു്!) വിമാനത്തില്‍ നിന്നുള്ള കാഴ്ചകളും മറ്റും-അത്ര ഉയരത്തില്‍ നിന്നു മാത്രം അനുഭവവേദ്യമായ ഒന്നും- ഇല്ല.
ഇനി രാവണന് വിമാനമോടിക്കുന്നതിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്നു നോക്കാം. സീതയെ അപഹരിച്ചു കൊണ്ടു പുഷ്പകത്തില്‍ കയറുന്ന രംഗം. (അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 49)
അഭിഗമ്യ സുദുഷ്ടാത്മാ രാക്ഷസഃ കാമമോഹിതഃ
ജഗ്രാഹ രാവണഃ സീതാം ബുധഃ ഖേ രോഹിണീമിവ[18]വാമേന സീതാം പദ്മാക്ഷീം മൂര്‍ദ്ധജേഷു കരേണ സഃ
ഊര്‍വോസ്തു ദക്ഷിണേനൈവ പാരിജഗ്രാഹ പാണിനാ [17]…
തതസ്താം പരുഷൈര്‍വാക്യൈരഭിതര്‍ജ്യ മഹാസ്വനഃ
അങ്കേനാദായ വൈദേഹീം രഥമാരോഹയത് തദാ[20]അര്‍ത്ഥം ചുരുക്കത്തില്‍: കാമമോഹിതനും ദുഷ്ടാത്മാവുമായ രാവണരാക്ഷസന്‍ അടുത്തു വന്നിട്ടു് ആകാശത്തില്‍ ബുധന്‍ രോഹിണിയെയെന്ന പോലെ സീതയെ എടുത്തു. ഇടത്തുകൈ കൊണ്ടു തലമുടിയിലും വലത്തുകൈ കൊണ്ടു തുടയിലും പിടിച്ചു്…
…
…
സീതയെ ചീത്ത പറഞ്ഞുകൊണ്ടു് ഭയങ്കരശബ്ദമുള്ള അവന് അവളെ മടിയിലിരുത്തി രഥത്തില്‍ കയറി.
തീര്‍ന്നു. എങ്ങനെ വിമാനം സ്റ്റാര്‍ട്ടു ചെയ്തു എന്നു പോലുമില്ല.
ഇതാണു വാല്മീകിരാമായണത്തില് അന്നു വിമാനം ഉപയോഗിച്ചിരുന്നു എന്നതിനു വ്യക്തമായ തെളിവുകളുണ്ടായിരുന്നു എന്ന വാദത്തിന്റെ അടിസ്ഥാനം. ഇതൊരു വെറും സാധാരണ ഭാവന മാത്രം. ഇതിനോടു വിദൂരസാദൃശ്യമുള്ള എന്തെങ്കിലും അന്നുണ്ടായിരുന്നു എന്നു തോന്നുന്നില്ല. വാല്മീകിയ്ക്കു വിമാനം എങ്ങനെയാവും പ്രവര്‍ത്തിക്കുക എന്നതിനെപ്പറ്റിയും എന്തെങ്കിലും വിവരമുണ്ടായിരുന്നു എന്നു തോന്നുന്നില്ല.
രാമായണത്തില്‍ ഭാവനയില്‍ കൂടുതല്‍ ഒന്നുമില്ലെന്നു കണ്ടല്ലോ. മറ്റു കാവ്യങ്ങളിലും ഇതൊക്കെത്തന്നെ സ്ഥിതി. ലങ്കയില്‍ നിന്നു ശ്രീരാമന് മടങ്ങുന്ന സന്ദര്‍ഭത്തില്‍ കാളിദാസന് (രഘുവംശം) “ഭുജവിജിതവിമാനരത്നാധിരൂഢഃ” (കരബലം കൊണ്ടു നേടിയ വിമാനത്തില്‍ കയറിയവന്) എന്നേ പറയുന്നുള്ളൂ.
വിമാനത്തില്‍ നിന്നുള്ള വിവരണം വാല്മീകിയുടേതിനേക്കാള്‍ അല്പം കൂടി വിശദമാണു്. അധികവും അലങ്കാരജടിലങ്ങളായ വര്‍ണ്ണനകള്‍. രണ്ടുദാഹരണങ്ങള്‍:
ക്വചിത് പഥാ സഞ്ചരതേ ഘനാനാം
ക്വചിത് സുരാണാം പതതാം ക്വചിച്ച
യഥാവിധോ മേ മനസോऽഭിലാഷഃ
പ്രവര്‍ത്ത്യതേ പശ്യ തഥാ വിമാനം (13:19)“ഇടയ്ക്കു മേഘങ്ങളുടെയും ഇടയ്ക്കു ദേവന്മാരുടെയും ഇടയ്ക്കു പക്ഷികളുടെയും മാര്‍ഗ്ഗങ്ങളിലൂടെ ഞാന്‍ മനസ്സില്‍ കരുതുന്ന വഴികളിലൂടെ പറക്കുന്ന ഈ വിമാനത്തെ കണ്ടാലും” എന്നു സീതയോടു ശ്രീരാമന്.
“മേ മനസോऽഭിലാഷഃ“ എന്നതു പ്രത്യേകം ശ്രദ്ധിക്കുക.
അസൌ മഹേന്ദ്രദ്വിപദാനഗന്ധി-
സ്ത്രിമാര്‍ഗ്ഗഗാ വീചിവിമര്‍ദ്ദശീതഃ
ആകാശവായുര്‍ദിനയൌവനോത്ഥാന്‍
ആചാമതി സ്വേദലവാന്‍ മുഖേ തേ.“ഇന്ദ്രന്റെ ആനയുടെ മണവും ആകാശഗംഗയില്‍ നിന്നുള്ള തണുപ്പും ചേര്‍ന്ന കാറ്റു് നിന്റെ മുഖത്തു പതിച്ചു് അതിലെ വിയര്പ്പു് ഒപ്പിയെടുക്കുന്നു…” എന്നു രാമന് സീതയോടു്.
ഇനി, അറിയാവുന്നവ മുഴുവന്‍ വാല്മിീകിയോ കാളിദാസനോ എഴുതണമെന്നില്ലല്ലോ എന്നാണു വാദമെങ്കില്‍, സാധാരണ ഗതിയില്‍ അവ വര്‍ണ്ണിക്കാന്‍ കിട്ടുന്ന അവസരമൊന്നും കവികള്‍ വെറുതേ വിടാറില്ല. അതിവേഗത്തിലോടുന്ന രഥത്തില്‍ നിന്നുള്ള കാഴ്ചയെ കാളിദാസന് “യദാലോകേ സൂക്ഷ്മം…” എന്ന ശാകുന്തളശ്ലോകത്തില്‍ വരച്ചുകാട്ടുന്നു. മഹാഭാരതത്തില്‍ അന്നുപയോഗിച്ചിരുന്ന ആയുധങ്ങളുടെയും കുതിര, ആന തുടങ്ങിയവയുടെയും രഥങ്ങളുടെയും കെട്ടിടങ്ങളുടെയും മറ്റും വസ്തുനിഷ്ഠമായ വര്‍ണ്ണനകളുണ്ടു്.
മുകളില്‍ നിന്നു താഴേയ്ക്കു വരുന്നതിന്റെ ഒരു വര്‍ണ്ണന കാളിദാസന്റെ ശാകുന്തളത്തിലുണ്ടു്.
ശൈലാനാമവരോഹതീവ ശിഖരാദുന്മജ്ജതാം മേദിനീ
പര്‍ണ്ണസ്വാസ്തരലീനതാം വിജഹതി സ്കന്ധോദയാത് പാദപാഃ
സന്താനം തനുഭാവനഷ്ടസലിലാ വ്യക്തം വ്രജന്ത്യാപഗാഃ
കേനാപ്യുത്ക്ഷിപതേവ മര്‍ത്യഭുവനം മത്പാര്ശ്വമാനീയതേപര്വ്വതങ്ങളുടെ അഗ്രങ്ങള്‍ മേലേയ്ക്കു പൊങ്ങി വരുമ്പോള്‍ ഭൂമി താഴേയ്ക്കു പോകുന്നു. ഇലക്കൂട്ടമായി കണ്ടതു ശാഖകള്‍ ചേര്‍ന്ന മരങ്ങളായി മാറുന്നു. വെള്ളച്ചാലുകള്‍ പോലെ കാണുന്നതു നദികളായിത്തീരുന്നു. ആരോ ഭൂമിയെ എന്റെ അടുത്തേയ്ക്കു പൊക്കിക്കൊണ്ടു വരുന്നതാണോ?
ഇതു വളരെ നല്ല ഒരു വര്‍ണ്ണന തന്നെ. പക്ഷേ ഇതും ഭാവനയുടെ സന്താനം തന്നെയാണെന്നു വ്യക്തം.
സന്തോഷിന്റെ ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമന്റില്‍ ഇങ്ങനെ ഒരു ഭാഗം ഉണ്ടായിരുന്നു:
രാമായണത്തിലെ വിമാനപരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനം ഉണ്ടാക്കുന്ന ടെക്നോളജി ഇന്ത്യയിലുണ്ടായിരുന്നു എന്നു പറയുന്നതാണു് അപഹാസ്യം. Back to the future എന്ന സിനിമ കണ്ടിട്ടു് ഇരുപതാം നൂറ്റാണ്ടില്‍ ടൈം മെഷീന് ഉണ്ടായിരുന്നു എന്നു പറയുന്നതു പോലെയാണതു്.
അതിനു മറുപടിയായി ഒരു അജ്ഞാതന്‍/അജ്ഞാത ഒരു കമന്റ് ഇട്ടിരുന്നു. പ്രസക്തഭാഗങ്ങള്‍:
Umesh,
I agree with your initial opinions but beg to differ in your opinion about Vimanas.Vimanas did very much exist before the Wright brothers. Mercury vortex engines were ones of the main propulsion system used. More detailed information is also available in the vedic text Samarangana Sutradhara. Moreover there are numerous references or descriptions in other Sanskrit and Tamil texts (Rg, Yajur & Atharva-veda, Yuktilkalpataru of Bhoja, Mayamatam (architect Maya), Satapathya Brahmana, Markandeya Purana, Vishnu Purana, Bhagavata Purana, the Harivamsa, the Uttararamcarita, the Harsacarita, the Tamil text Jivakacintamani etc).
ഇവയില്‍ ഹരിവശവും (കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ തര്‍ജ്ജമ) ഉത്തരരാമചരിതവും (മന്നാടിയാരുടെ തര്‍ജ്ജമയും മൂലകൃതിയും) ഭാഗവതവും (കുറേ ഭാഗം മാത്രം) മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ. ഇവയില്‍ രാമായണത്തില്‍ ഉള്ളതിനേക്കാള്‍ ശാസ്ത്രീയമായി ഒന്നും ഞാന്‍ കണ്ടിട്ടില്ല.
There is also a controversial text called Vimanika Shastra by Maharishi Bhradwaj which describes the vortex engine. In 1895, Shivkar Bapuji Talpade built a mercury ion engine and demonstrated it in Mumbai. There is also research going on in these areas in IISc Bengaluru(Bangalore), mostly by analysing these recovered ancient Sanskrit texts, as most of our libraries were destroyed by the invading Islamic barbarians.
ഇതിനെപ്പറ്റി കൂടുതല്‍ വായിക്കേണ്ടിയിരിക്കുന്നു. ദേവരാഗം ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് ടെക്സ്റ്റ് MS Word format-ല്‍ അയച്ചു തന്നിട്ടുണ്ടു്. വിശദമായി വായിച്ചിട്ടു് അതിനെപ്പറ്റി എഴുതാം. അതു കിട്ടിയതില്‍പ്പിന്നെ ഈ പോസ്റ്റിന്റെ തലക്കെട്ടു മാറ്റി രാമായണത്തിലെ വിമാനത്തെപ്പറ്റി മാത്രം പറയുന്നതാക്കി.
ഈ പുസ്തകം ക്രിസ്തുവിനു മുമ്പു് രണ്ടാം നൂറ്റാണ്ടിലെഴുതിയ ഭരദ്വാജന്റെ വിമാനശാസ്ത്രത്തെ അവലംബിച്ചെഴുതിയതാണെന്നു പറയുന്നു. വിശദമായി വായിക്കട്ടേ.
Hope, the next time you won’t be so sarcastic about our Vedic history and achievements…
ക്ഷമിക്കണം. എനിക്കു സര്‍ക്കാസ്റ്റിക് ആയേ മതിയാവൂ. ഭാരതീയസംസ്കാരത്തെപ്പറ്റി പൊള്ളയായ അവകാശവാദമുന്നയിക്കുന്നവര്‍ അത്രയ്ക്കു് അപഹാസ്യമായ രീതിയിലാണു് ഗണിത-ന്യൂസ്ഗ്രൂപ്പുകളിലും മറ്റും സംവദിക്കുന്നതു്. ഭാരതീയജ്ഞാനത്തെപ്പറ്റി ഒട്ടും ബഹുമാനക്കുറവില്ലാത്ത ഒരാളാണു ഞാന്‍ എന്നു് എന്റെ പഴയ പോസ്റ്റുകള്‍ വായിച്ചാല്‍ മനസ്സിലാകും. ദയവായി ഇവിടെപ്പോയി “ഭാരതീയഗണിതം” എന്ന വിഭാഗത്തില്‍ ഉള്ള ലേഖനങ്ങള്‍ വായിക്കൂ.
Umesh::ഉമേഷ് | 09-Jan-07 at 1:06 am | Permalink
തിടുക്കത്തില്‍ എഴുതിത്തീര്‍ത്ത ഒരു പോസ്റ്റ്. ഈ വിഷയത്തിലുള്ള പല പോസ്റ്റുകളില്‍ ആദ്യത്തേതു്.
വാല്മീകിയുടെ വിമാനവര്ണ്ണനയില് ഭാവനയാണോ ശാസ്ത്രമാണോ ഉള്ളതു് എന്നൊരു അന്വേഷണം.
wakaari | 09-Jan-07 at 2:01 am | Permalink
ഉമേഷ്ജിയേ, ഓടിച്ച് വായിച്ചു.
ഗുരുമുഖം പോലെ, ഇല്ലാത്ത ശത്രുവിനെ മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണോ ഇതും എഴുതിയിരിക്കുന്നത് എന്നൊരാശങ്ക 🙂
രാമായണത്തില്‍ വിമാനത്തിന്റെ ടെക്നോളജിയും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ബിസിനസ്സ് ക്ലാസ്സിനെപ്പറ്റിയുമൊക്കെ വിശദീകരിച്ചിട്ടുണ്ട് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ആ കാലഘട്ടങ്ങളിലും പറക്കുന്ന (ഇനി അത് കപ്പലാണെങ്കില്‍ സുല്ല്) വസ്തുക്കളെപ്പറ്റിയുള്ള ഭാവന ആള്‍ക്കാര്‍ക്ക് ഉണ്ടായിരുന്നല്ലോ എന്നുള്ള ആശ്ചര്യമായിരുന്നില്ലേ പലരും പ്രകടിപ്പിച്ചത്? അനോമണിയും, പുരാണങ്ങളില്‍ വിമാനങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന അര്‍ത്ഥത്തിലല്ലേ പറഞ്ഞത്? അല്ലാതെ ജെറ്റ് എഞ്ചിന്റെ ടെക്നോളജി സംസ്കൃത-തമിഴ് ഗ്രന്ഥങ്ങളിലുണ്ട് എന്നല്ലല്ലോ.
“അപ്പോള്‍ ഒരു ചോദ്യം ഉയരുന്നു. ഡാവിഞ്ചിയ്ക്കും നൂറ്റാണ്ടുകള്‍ മുമ്പു രാമായണമെഴുതിയ വാല്മീകി വിമാനത്തെപ്പറ്റി ചിന്തിച്ചില്ലേ? വിമാനത്തെപ്പറ്റി ചിന്തിച്ചതിന്റെയെങ്കിലും ക്രെഡിറ്റ് വാല്മീകിയ്ക്കു കൊടുത്തുകൂടേ?”
അപ്പോള്‍ കൊടുക്കാമോ?
എങ്ങുനിന്നോ വന്ന ആരോണ്ടോ എങ്ങാണ്ടോ നിന്ന് എന്തോ പറഞ്ഞു, അതുകൊണ്ട് ഇതാ ഒരു പോസ്റ്റ് എന്ന രീതിയിലല്ല ഉമേഷ്ജി പോസ്റ്റുകള്‍ എഴുതുന്നത് എന്ന് വ്യക്തമായി അറിയാം.
സംസ്കൃതം എഴുതിയതുകൊണ്ട് ഇതും മതബ്ലോഗ് കാറ്റഗറിയില്‍ വായിക്കണം എന്നൊരു സൌകര്യമുണ്ട് 🙂
Krishnakumar M | 09-Jan-07 at 5:48 am | Permalink
Dear Umesh,
What is “Shasthram”? Are we refering to modern science only? Is there an agreed definition for this? Would “Vedantham” be considered
“Shasthram”?
If there are some references, please give the links.
Regards
Kichu
സജിത്ത് വികെ | 09-Jan-07 at 9:15 am | Permalink
താങ്കളുടെ പോസ്റ്റിലെ ആശയ വ്യക്തത ശ്രദ്ധേയമാണ്. അടിസ്ഥാനമായി താങ്കളുടെ വാദത്തോട് യോജിക്കുന്നു. സംസ്കൃതമറിയാത്തതിനാലും, മലയാളത്തില്‍ പോലും പൂരാണങ്ങളുടെ ചില ലളിത രൂപങ്ങള്‍ മാത്രമാണ് വായിച്ചിട്ടുള്ളത് എന്നതിനാലും, ആധികാരികമായി പറയാന്‍ കഴിവില്ല. ഉപകാര പ്രദം എന്ന് മാത്രം പറയട്ടെ
s.kumar | 09-Jan-07 at 12:48 pm | Permalink
വിവിധ വിഷയങ്ങളില്‍ താങ്കള്‍ വളരെ ഗൗരവപൂര്‍വ്വം പഠനം നടത്തുകയും അതേകുറിച്ച് ആധികാരികമായുള്ള പോസ്റ്റുകളും കമന്റുകളും ഇടുകയും ചെയ്യുന്നതിനെ അഭിനന്ദിക്കുന്നു.
ഇപ്പോഴിതാ വിമാനത്തെക്കുറിച്ച് ഒരു വ്യത്യസ്ഥമായ രീതിയില്‍ എന്നാല്‍ ഒത്തിരി പദ്യങ്ങളെ/ശ്ലോകങ്ങളെ ഉദ്ധരിച്ചും സാന്ദര്‍ഭികമായി പ്രതിപാദിച്ചും എഴുതിയ ഈ പോസ്റ്റും. ഓടിച്ച് ഒരു വായനനടത്തുവാനേ പറ്റിയുള്ളൂ എങ്കിലും നന്നായി എന്ന് പറയാതെ വയ്യ.
എനിക്ക് തോന്നുന്നു തീര്‍ച്ചയായും താങ്കള്‍ക്ക് വാസ്തുവിനെകുറിച്ചും അറിയാമെന്ന്. ഇന്നുകേരളത്തില്‍ വാസ്തുവിന്റെ പേരില്‍ നടക്കുന്ന പൊള്ളത്തരങ്ങളും തട്ടിപ്പും ഒത്തിരിയാണ്. ഉള്ള അറിവുകള്‍ പോസ്റ്റായി പ്രസിദ്ധീകരിക്കുമോ?
പൊതുവാളന്‍ | 09-Jan-07 at 2:02 pm | Permalink
ഉമേഷേട്ടാ,
രാമായണവും വിമാനവും എന്ന കുറിപ്പ് (പോസ്റ്റ്) വായിച്ചു.
“വിമാനം തുടങ്ങിയ ആധുനികഉപകരണങ്ങളുടെ നിര്‍മ്മാണവും പ്രയോഗവും പ്രാചീനഭാരതത്തില്‍ ഉണ്ടായിരുന്നു എന്നൊരു വാദം പലയിടത്തും കേള്‍ക്കുന്നുണ്ടു്. ഇതു് ഒരു പൊള്ളയായ വാദമാണു് “.
ഇതിനോട് ഞാനും 100% യോജിക്കുന്നു. അല്ല യഥാര്‍ത്ഥ വസ്തുതയാണെന്നു കരുതുന്നവരൊക്കെ ഇപ്പോഴും മൂഢസ്വര്‍ഗ്ഗത്തില്‍ തന്നെയാണ് എന്നേ എനിക്കു പറയാന്‍ തോന്നുന്നുള്ളൂ.
സംസ്കൃതം പഠിച്ചിട്ടില്ലെങ്കിലും ഭാരതീയ പൈതൃകങ്ങളോട് അതിയായ സ്നേഹവും ബഹുമാനവും ഉണ്ട് .എന്നു വെച്ച് അതിന്റെ പേരില്‍ എതു വിവരക്കേടും കേട്ടാല്‍ അതെല്ലാം സമ്മതിച്ചു കൊടുക്കാന്‍ തയ്യാറുമല്ല.പരമ്പരാഗത ഭാരതീയ വിജ്ഞാനങ്ങളേക്കുറിച്ച് കേട്ടറിവു മാത്രമേയുള്ളൂ.
അതു കൊണ്ടു തന്നെയാണ് അറിവുള്ളവര്‍ സംസാരിക്കുന്ന ഇത്തരം ഇടങ്ങളില്‍ വന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.ഹൈന്ദവ പുരാണേതിഹാസങ്ങളില്‍ നിന്നുള്ള കഥകള്‍ മാതൃമുഖത്തു നിന്നും കിട്ടിയതും, അവയെ അധികരിച്ചെഴുതിയതെന്നു കരുതി വായിച്ച് കുറെ മലയാള കൃതികളില്‍ നിന്നും പിന്നെ കേട്ടു കേള്‍വിയില്‍ നിന്നും ലഭിച്ച പരിമിത അറിവുകള്‍ വെച്ചുള്ള ചില സംശയങ്ങള്‍ ഞാനും ചോദിച്ചോട്ടെ?. തെറ്റാണെങ്കില്‍ തിരുത്തപ്പെടുകയും, മറ്റാര്‍ക്കെങ്കിലും സമാനമായി തോന്നിയിരുന്നോ എന്നറിയുകയും , ശരിയായ അറിവ് ലഭിക്കുകയും ചെയ്യുമല്ലോ?.
ഞാന്‍ കേട്ട ഭാരതീയ പുരാണേതിഹാസങ്ങളിലെ ചില സംഭവങ്ങളും ആധുനിക ശാസ്ത്രസത്യങ്ങളും പ്രായോഗിക തലത്തിലല്ലെങ്കിലും ആശയതലത്തില്‍ (കണ്‍സെപ്റ്റില്‍)വളരെയധികം സാമ്യപ്പെട്ടു കിടക്കുന്നു എന്നെനിക്കു തോന്നുന്നു. അതെന്തു കൊണ്ടാണെന്നു മനസ്സിലാക്കാന്‍ ആഗ്രഹമുള്ളത് കൊണ്ടാണ് ഇവിടെ ചോദിക്കുന്നത്.
എന്റെ കണ്ണില്‍ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുന്ന ചില കഥകളും ശാസ്ത്രസത്യങ്ങളും താഴെക്കുറിക്കുന്നു.
മൂന്നു ലോകങ്ങളേയും ഭസ്മീകരിക്കാന്‍ കഴിവുണ്ടെന്നു കഥകളില്‍ പറയുന്ന നാരായണാസ്ത്രവും ആധുനിക ആണവായുധവും.
കഥകളില്‍ അഗ്നി വര്‍ഷിച്ചിരുന്ന ആഗ്നേയാസ്ത്രവും ഇന്ന് അകലെയുള്ളതിനെ ചുട്ടു ചാമ്പലാക്കാന്‍ നിര്‍മ്മിക്കുന്ന മിസൈലും.
ഇന്നു സര്‍വനാശം വിതയ്ക്കാന്‍ കെല്പുള്ള രോഗാണുക്കള്‍ ജൈവായുധമാണെങ്കില് കഥകളില്‍ തത്തുല്ല്യമായി നാഗാസ്ത്രത്തെക്കുറിച്ച് പറയുന്നു.
ടെസ്റ്റ്റ്റ്യൂബിലൂടെ ആധുനികശാസ്ത്രം കൃത്രിമഗര്‍ഭധാരണം സാധ്യമാക്കിയപ്പോള്‍ സമാനമായ ഒരു കഥയായാണ് ഹനുമാന്റെ ജനനകഥ അനുഭവപ്പെടുന്നത്.
ഒരണ്ഡത്തെ വിഭജിച്ച് നൂറ്റൊന്നു കുടത്തിലടച്ച് കുരു പുത്രന്മാരെ ഉല്പാദിപ്പിച്ചതും ഇന്നു ശാസ്ത്രം കണ്ടെത്തിയ ക്ലോണിങ് വിദ്യയും .
എന്തിനേറെ ജലജീവിയായ മത്സ്യത്തില്‍ തുടങ്ങുന്ന ദശാവതാര കഥയും ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും പോലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഉത്തരം കിട്ടാത്ത ചോദ്യം പോലെ മനസ്സില്‍ സൂക്ഷിച്ച ഇവയ്ക്കാരെങ്കിലുമൊക്കെ ഉത്തരവുമായി വരും എന്നു തന്നെ പ്രതീക്ഷിക്കുന്നു.
ഇവയൊന്നും സംഭവിച്ച കാര്യങ്ങളാണെന്ന വിശ്വാസത്തിലല്ല ഞാനതിശയിച്ചത്.
ഈപ്പറയുന്ന കഥകള്‍ക്കൊക്കെ രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെങ്കില്‍ ,ഇന്നു കാണുന്ന ശാസ്ത്രമെന്ന വന്‍വൃക്ഷം ഈരില പൊട്ടുന്നതിനു മുന്‍പ് അവരങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കില്‍ ,സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ ആ ഭാവനയെ എങ്കിലും അംഗീകരിക്കുകയല്ലാതെ തള്ളിപ്പറയുന്നത് നമ്മുടെ തള്ളയെപ്പറയുന്നതിനുസമമാണ് എന്നാണെന്റെ അഭിപ്രായം.
ഇതിന്റെ മറ്റൊരു വശവും കാണാതിരിക്കുന്നതിലര്ത്ഥമില്ല.
ചിലപ്പോള്‍ ഇതൊക്കെയും പില്ക്കാലത്തെഴുതിച്ചേര്ക്കപ്പെട്ടവയാണെങ്കില് ,തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇത്തരം കഥകളുടെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ വേണ്ടിയെങ്കിലും സംസ്കൃതവിദ്യാഭ്യാസം സാര്വത്രികമാക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണെന്റെ
അഭിപ്രായം.
പലരും പറയുന്നതു പോലെ പ്രതിലോമ ശക്തികള്‍ അവരുടെ കുതന്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സംസ്കൃതത്തെ കൂട്ടു പിടിക്കുന്നു എങ്കില്‍,അതിനുള്ള കാരണം ബഹുഭൂരിപക്ഷത്തിനും ആ ഭാഷ വഴങ്ങാത്തതു കാരണം എന്തു,എങ്ങിനെ
വ്യാഖ്യാനിച്ചാലും വിശ്വസിക്കും എന്നറിയാവുന്നതു കൊണ്ടാണ്.എന്തിനോടുള്ള വിരോധം കൊണ്ടാണെങ്കിലും, ഇനിയും ആ ഭാഷ ആരും പഠിക്കരുതെന്നാരെങ്കിലും ശഠിക്കുന്നുണ്ടെങ്കില്‍ ,അതിന്റെ പേരില്‍ കള്ളക്കഥകളും ,അന്ധവിശ്വാസങ്ങളും പരത്തി ഇത്രയും നാള് ചൂഷണം നടത്തിയവരുടെ പുതു രൂപങ്ങള്‍ക്ക് ഇനിയുമത് നിര്‍ബാധം തുടരുവാനുള്ള അരങ്ങൊരുക്കുകയായിരിക്കും അതിലൂടെ നമ്മള് ചെയ്യുന്നത് എന്നാണെന്റെ അഭിപ്രായം.
ഉമേഷേട്ടനില് നിന്നും ഇനിയും നല്ല നല്ല കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു.
Krishnakumar M | 09-Jan-07 at 4:58 pm | Permalink
Dear Umesh,
Sorry to have asked an “off topic question” on a serious posting. If possible, respond to my email id. You may please delete my 2 comments from here.
Thanks
Kichu
Umesh::ഉമേഷ് | 10-Jan-07 at 1:49 am | Permalink
വക്കാരീ,
ഇവിടെ തേങ്ങായടിയൊന്നും നടക്കുന്നില്ല. നല്ലതുപോലെ വായിച്ചിട്ടു പ്രതികരിക്കൂ. മൊത്തം വായിക്കാതെ മുന്‍വിധി വെച്ചുകൊണ്ടു പ്രതികരിക്കുന്ന വക്കാരിയല്ലേ വക്കാരി സാധാരണയായി ഉന്നയിക്കുന്ന ആരോപണങ്ങളുടെ ഏറ്റവും നല്ല ഉദാഹരണം എന്നു് എനിക്കു തോന്നുന്നു. വക്കാരീസ് ടിപ്സ് എഴുതിയ ആള് തന്നെയല്ലേ ഇതു്?
ഭാവനയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ പലരും വാദിച്ചിട്ടുള്ളതു് അതിലുമപ്പുറമാണു്. രാമായണത്തിന്റെ അടിസ്ഥാനത്തില്‍ ആ ടെക്നോളജി ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നു തന്നെയാണു്. അതിനെയാണു ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചതു്. അങ്ങനെ ആര്‍ക്കും അഭിപ്രായമില്ലെങ്കില്‍ നമുക്കെല്ലാം ഒരേ അഭിപ്രായമാണു്. അങ്ങനെ ആരു പറഞ്ഞെന്നറിയണമെങ്കില് ഒരു ചെറിയ ഗൂഗിള്‍ സേര്‍ച്ചു മതിയല്ലോ.
വാല്മീകിരാമായണം മുഴുവന്‍ വിശദമായി വായിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ശ്രമിക്കുന്നുണ്ടു്. ഇതിനു വേണ്ടി തെരഞ്ഞ ഭാഗത്തു നിന്നു് കിട്ടിയതാണു് ഇവിടെ ഇട്ടതു്. ഇവിടെ എഴുതിയതില്‍ നിന്നു വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉള്ള ഭാഗങ്ങള്‍ കിട്ടിയാല്‍ അവയും എഴുതാം. വക്കാരിക്കു കിട്ടിയാല്‍ അതും അറിയിക്കുക.
അദൃശ്യശത്രുവൊന്നുമല്ല. പ്രാചീനഭാരതീയപൈതൃകത്തെപ്പറ്റിയുള്ള മിഥ്യാവാദങ്ങളെപ്പറ്റിയുള്ള ഒരു പോസ്റ്റില്‍ നിന്നു് ഇതു വേര്തിരിച്ചെടുത്തതാണു്. ഇതിനു കാരണമായതു് ചിത്രകാരന്റെ പോസ്റ്റില്‍ പൊതുവാളന്‍ ഇട്ട ഈ കമന്റും പിന്നീടു് സന്തോഷിന്റെ പോസ്റ്റില്‍ ഞാന്‍ തന്നെ ഇട്ട ഈ കമന്റിനു് ഒരു അനോണി ഇട്ട കമന്റുമാണു്.
കിച്ചു,
“ശാസ്ത്രവും വിശ്വാസവും” എന്ന പേരില്‍ ഞാനൊരു പോസ്റ്റെഴുതുന്നുണ്ടു്. അതു പുറത്തുവരുന്നതുവരെ ദയവായി ക്ഷമിക്കാമോ? ഇവിടെ ഞാന്‍ വിശകലനം ചെയ്യാനുദ്ദേശിച്ചതു് വാല്മീകി വിമാനം കാണുകയോ വിമാനത്തിന്റെ തത്ത്വങ്ങളെപ്പറ്റി അറിയുകയോ ചെയ്തിട്ടുണ്ടോ, അതോ വിമാനം എന്നതു് അദ്ദേഹത്തിന്റെ ഭാവന ആയിരുന്നോ എന്നു മാത്രമാണു്. പറഞ്ഞതു് എന്റെ ഒരു അഭിപ്രായം മാത്രമാണു്. തെറ്റാണെങ്കില്‍ തിരുത്താന്‍ തയ്യാറാണു്.
സജിത്ത്,
നന്ദി.
എസ്. കുമാര്‍,
വാസ്തു എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന അസംബന്ധത്തിനു ഞാന്‍ എതിരാണു്. പക്ഷേ വസ്തുനിഷ്ഠമായി അതിനെപ്പറ്റി പഠിക്കാതെ ഞാന്‍ അതിനെ അനുകൂലിച്ചോ എതിര്‍ത്തോ എഴുതില്ല. (അതുകൊണ്ടു തന്നെയാണു് എന്നെ അരാഷ്ട്രീയവാദിയായി മുദ്രകുത്തുന്നതു്. രാഷ്ട്രീയത്തില്‍ അഭിപ്രായമാണല്ലോ പ്രധാനം.) ജ്യോതിഷം കുറേ പഠിച്ചിട്ടുള്ളതു കൊണ്ടാണു് അതിനെ എതിര്‍ത്തു് എഴുതിയതു്.
ദേവരാഗം | 10-Jan-07 at 4:46 am | Permalink
ഗുരുക്കളേ,
രാമായണമെഴുതിയ കാലത്ത് വിമാനത്തെപ്പറ്റി ശരിയായൊരു ബോധമില്ലായിരുന്നെന്നു വേണം കരുതാന്‍. പുസ്തകത്തില്‍ വിമാനത്തെപ്പറ്റി പറയുന്നത് ലങ്ക ഭരിച്ചിരുന്നത് പത്തു തലയുള്ള രാക്ഷസനായിരുന്നെന്നും സംസാരിക്കുക്ക വാനരശ്രേഷ്ഠന് ജീവിച്ചിരുന്നെന്നും പറയുന്നത് പോലെയേ ഉള്ളു.
രാമായണം എഴുതപ്പെട്ട കാലത്തോടടുത്റ്റ് ഉണ്ടായിരുന്ന മിക്ക മുഖ്യ സംസ്കാരങ്ങളും (മയ – ഈജിപ്ത്- ഗ്രീക്ക് എറ്റ് സെറ്റ്രാ)വിമാനങ്ങളെ ഭാവനയില്‍ കാണുകയും സിഗാര്‍ ആകൃതിയിലുള്ള വിമാനങ്ങളെയും മറ്റു പറക്കും യാനപാത്രങ്ങളെയും കൊത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. വാത്മീകിക്കോ വ്യാസനോ കാളിദാസനോ ആ ഭാവനക്ക് ക്രെഡിറ്റ് കൊടുക്കാന്‍ എനിക്കു തോന്നുന്നില്ല.
വൈമാനിക ശാസ്ത്രം (ഭരദ്വാജമുനിയോ ശേഷമുള്ള ആരോ ഴുതിയതായാലും) ഇതു തന്നെ പറയുകയും ചെയ്യുന്നുണ്ട്. (സത്യ-ത്രേതാ-ദ്വാപര യുഗങ്ങളില്‍ മന്ത്ര തന്ത്ര വിമാനങ്ങള്‍ ആണ് ഉണ്ടായിരുന്നത്, കലിയുഗ മനുഷ്യനു യന്ത്ര വിമാനമേ വര്‍ക്ക് ചെയ്യൂ എന്ന് ആദ്യമേ പറയുന്നു അതില്‍- ഇതെഴുതിയ ആള് മന്ത്രം കൊണ്ട് വിമാനം പറക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണല്ലോ യന്ത്രത്തിലോട്ട് പോയത്. രാമനു വിമാനമില്ലെന്നു പറഞ്ഞാല്‍ തല പോകുമെന്ന് കരുതിയായിരിക്കണം “ആ ജാതി വിമാനം ഇന്നു വര്‍ക്ക് ചെയ്യില്ല” എന്നു പറഞ്ഞത്.”
വൈമാനിക ശാസ്ത്രം എന്ന ഗ്രന്ഥത്തിനു (അത് എഴുതിയ
കാലത്തെപ്പറ്റിയുള്ള ആശങ്കകള്‍ സ്വീകരിച്ച് ആദ്യ വ്യാഖ്യാതാവായ സുബ്ബരായ ശാസ്ത്രി വെള്ളം ചേര്‍ത്തതാണെന്ന നിലപാടെടുത്താല്‍ പോലും വ്യാഖ്യാന കാലം 1903 നും മുന്നേയാണ് എന്നും അന്ന് വിമാനങ്ങള്‍ മൈക്രോലൈറ്റുകളായി വിഭാവനം ചെയ്തിട്ടേയുള്ളു എന്നും ഉള്ളതുകൊണ്ടാണ് ഈ ഗ്രന്ഥത്തെ ഞാന്‍ കൌതുകപൂര്‍വ്വം കാണുന്നത്, അതിന്റെ വര്‍ക്കിംഗ് മോഡലുകള്‍ ഉണ്ടായിരുന്നോ എന്ന് വിശ്വസനീയമായ തെളിവുകള്‍ ഒന്നുമില്ല, പക്ഷേ പരീക്ഷണങ്ങളെങ്കിലും നടന്നിരിക്കണം) ഒരു പുരാണവുമായും ബന്ധമില്ല. സാധാരണ ഒരു പൌരാണിക ശാസ്ത്ര ഗ്രന്ഥത്തിനുള്ളതുപോലെ ഒരു വന്ദന ശ്ലോകം പോലും ദൈവത്തിനു വച്ചിട്ടില്ല അതിലെ കാര്യങ്ങള്‍ (വാഗ്ഭടാചാര്യന് ഹിന്ദുവായിരുന്നില്ല, എന്നിട്ടുപോലും തെറ്റിക്കാത്ത ചട്ടമാണ് സ്തോത്രത്തോTe സൂത്രം തുടങ്ങല്‍) പറയുന്നത്.
തഥഗതന്‍ | 10-Jan-07 at 6:58 am | Permalink
ഉമേഷ്ജി ഒരു ചെറിയ സംശയം
സപ്തര്‍ഷികളില്‍ പ്രമുഖനായ പുലഹന്റെ(നമ്മുടെ വര്‍മ്മാജിയുടെ ആളുതന്നെ)പുത്രനായ കര്ദ്ദമന്,ദേവഹൂതി എന്ന സ്ത്രീയെ പരിണയിച്ചെന്നും,ദേവഹൂതിയുടെ ഭര്‍തൃശുശ്രൂഷയില്‍ സംതൃപ്തനായി കര്ദ്ദമന് അവര്‍ക്ക് ഒരു വിമാനം സമ്മാനമായി നല്കി എന്ന് പറയുന്നു(വേദകഥകളില് വായിച്ചത്).അപ്പോള്‍ വാല്മീകിയ്ക്കു മുന്‍പും വിമാനം എന്ന സങ്കല്പം ഉണ്ടായിരുന്നു എന്ന് വേണ്ടെ അനുമാനിക്കാന്‍.(അതോ സപ്തര്‍ഷികള്‍ വാല്മീകിയുടെ സമകാലീകരോ അല്ലെങ്കില്‍ വാല്മീകിയ്ക്ക് ശേഷം ഉണ്ടായവരോ ആണോ?
qw_er_ty
wakaari | 10-Jan-07 at 7:15 am | Permalink
“നല്ലതുപോലെ വായിച്ചിട്ടു പ്രതികരിക്കൂ. മൊത്തം വായിക്കാതെ മുന്‍വിധി വെച്ചുകൊണ്ടു പ്രതികരിക്കുന്ന വക്കാരിയല്ലേ വക്കാരി സാധാരണയായി ഉന്നയിക്കുന്ന ആരോപണങ്ങളുടെ ഏറ്റവും നല്ല ഉദാഹരണം എന്നു് എനിക്കു തോന്നുന്നു. വക്കാരീസ് ടിപ്സ് എഴുതിയ ആള് തന്നെയല്ലേ ഇതു്?“
“…..ഒരു ചെറിയ ഗൂഗിള്‍ സേര്‍ച്ചു മതിയല്ലോ“
ഓണ്‍ലൈനായി, പബ്ലിക്കായി, മനസ്സ് തുറക്കരുതെന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ടിപ്പ് ഞാന്‍ മറന്നുപോയി 🙂
വക്കാരിവക്കാരിവക്കാരിയെന്ന് നാലു ചുറ്റിനും നിന്ന് കേട്ട് ഇപ്പോള്‍ ഉറക്കവും പോയി 🙁
വിമാനചരിത്രത്തെപ്പറ്റി മനസ്സിലായി. ഇല്ലാത്ത വിമാനം രാമായണത്തിലോ മറ്റോ ഉണ്ട് എന്ന് സ്ഥാപിക്കണമെന്ന് എനിക്കില്ല ഉമേഷ്ജീ. ദേവേട്ടന്റെ അഭിപ്രായവും ഇല്ല എന്ന് തന്നെയാണെന്ന് തോന്നുന്നു. അറിയുന്ന കാര്യങ്ങള്‍ ശരിതന്നെയോ ശരിയോട് ഏറ്റവും അടുത്ത് നില്ക്കുന്നതോ ആവണമെന്നേ ഉള്ളൂ. ഇതൊക്കെ അറിയുക എന്നത് എന്റെ താത്പര്യവും ഇത്തരം അറിവുകളെ നിഷേധിക്കരുതെന്നത് എന്റെ ആഗ്രഹവും. നാളെ ഞാന്‍ ആരോടെങ്കിലും ഇക്കാര്യം സംസാരിക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നതിനും ആധികാരികത ഉണ്ടാവണമെന്ന ഒരു ചിന്ത മാത്രം. നന്ദി.
qw_er_ty
നളന് | 10-Jan-07 at 11:55 am | Permalink
വായിച്ചു, നിരീക്ഷണങ്ങളോടു യോജിക്കുന്നു
ദേവന് അയച്ചുതന്ന സാധനങ്ങള്‍ പഠിച്ച ശേഷം ഒരു പോസ്റ്റും പ്രതീക്ഷിക്കുന്നു.
വാല്മീകിയുടെ മാത്രം ഭാവനയാണെന്നു തോന്നുന്നില്ല. വാല്മീകിക്കും മുന്‍പേ ഇത്തരം ഭാവനകള്‍, ഭാരതത്തില്‍ മാത്രമല്ല മറ്റുദേശങ്ങളിലും ഉണ്ടായിരുന്നുവെങ്കിലതില് അതിശയോക്തിയൊന്നും കാണാന്‍ സാധിക്കുന്നില്ല.
പിന്നെ ആധുനിക ശാസ്ത്രത്തില്‍ നമ്മുടെ സംഭാവനയെന്നു പറയാനായി (ഭാരതീയ ഗണിതമൊഴിച്ചാല്) ഒന്നുമില്ലാത്തിന്റെ കുറവു നികത്തലായിട്ടാണെനിക്കീ “ഇതെല്ലാം പണ്ടേ ഇവിടുണ്ടായിരുന്നതല്ലേ” വാദങ്ങള്‍. അഭിപ്രായം മാത്രം (ബൊദ്ധ്യം വന്നാല്‍ തിരുത്താം)
seeyes | 10-Jan-07 at 3:48 pm | Permalink
ആത്മീയഗ്രന്ഥങ്ങളില്‍ വിമാനത്തിന്റെ രഹസ്യം തിരയുന്നത് മണ്ടത്തരമല്ലേ?
അരവിന്ദന് | 10-Jan-07 at 8:17 pm | Permalink
തകര്‍പ്പന്‍ ലേഖനം.വിഷയം കൊണ്ട് പ്രത്യേകിച്ചും. പക്ഷേ രാമായണത്തില്‍ മാത്രമായ്യി തെരച്ചില്‍ ഒതുക്കിയത് നന്നായില്ല. വിമാനിക ശാസ്ത്രവും വായിച്ച് കഴിഞ്ഞ് അവസാനം എഴുതുമ്പോള്‍ ഇതും കൂടി ചേര്‍ത്തെഴുതിയാല്‍ പോരായിരുന്നോ? സമഗ്രമാകുമായിരുന്നു. പോരാത്തതിന് വായനക്കാര്‍ എന്ത് ധരിക്കണം എന്നറിയാതെ കുഴങ്ങും. ജിയുടെ വിമാനികശാസ്ത്രകണ്ടെത്തലുകള് കഴിയും വരെ കണ്ഫ്യൂഷനടിക്കും.
വാല്മീകി ശാസ്ത്രജ്ഞനായിരുന്നോ? വിമാനങ്ങളെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് വളരെ പരിമിതമായതുകൊണ്ടായിക്കൂടേ അതിന്റെ ടെക്നിക്കലായുള്ള വശങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താഞ്ഞത്?
ഉദാഹരണത്തിന്, നമ്മടെ എം.ടി, ചന്ദ്രയാത്രയെക്കുറിച്ച് ഒരുനോവലെഴുതുന്നു എന്നൂ വയ്കൂക.ചന്ദ്രയാത്ര ചെയ്യുന്നവരുടെ ജീവിതവും മാനസിക സംഘര്‍ഷവും ഒക്കെയായിരിക്കും അദ്ദേഹത്തിന് താല്പര്യമുള്ള വശങ്ങള്.പേടകം പൊങ്ങി, പേടകം ചന്ദ്രനില്‍ താണു, എന്നൊക്കെയല്ലാതെ, ആ സ്വിച്ചിട്ടൂ, ഈ ഗിയറ് വലിച്ചു, ബ്രേക് ചവിട്ടി സ്ക്കിഡ് ചെയ്യിച്ചു മുതലായ സാങ്കേതിക വശങ്ങള് എഴുതാന്‍ അദ്ദേഹത്തിന് പ്രാപ്തിയോ , താല്പര്യമോ കാണില്ല.
എന്നു വച്ച് ആരും നമ്മുടെ കാലത്ത് ചന്ദ്രനില്‍ പോയിട്ടില്ലെന്ന് ഭാവിയില്‍ ഈ കഥ വായിക്കുന്നവന് കരുതണോ?
അതറിയാന്‍ സാഹിത്യസൃഷ്ടികള്‍ വായിച്ചാല്‍ പോരായിരിക്കും. ശാസ്ത്റഗ്രന്ഥങ്ങളെ ആശ്രയിക്കണം.രാമായണം ആ കാലത്തെ ശാസ്ത്രഗ്രന്ഥം അല്ലായിരുന്നല്ലോ?വിമാനിക(അതോ വൈമാനികയോ)ശാസ്ത്രം വായിച്ചിട്ടുള്ള കുറിപ്പിനായി കാത്തിരിക്കുന്നു.
ഈ പുഷ്പകവിമാനം മോഡലല്ലേ പറക്കും തളികകള്‍?
ഇനി അതെങ്ങാനുമാണോ രാമായണത്തിലെ വിമാനങ്ങള്‍?
യാത്രാമൊഴി | 11-Jan-07 at 1:15 am | Permalink
ഉമേഷ്ജി
തിടുക്കത്തില്‍ എഴുതിയതാണെങ്കിലും കാര്യം വ്യക്തമാകുന്നുണ്ട്.
വ്യാസന്റെയും വാത്മീകിയുടെയും ഭാവനയ്ക്ക് ഇനിയും അംഗീകാരം ആവശ്യപ്പെടുന്നതിലെ അര്ത്ഥമില്ലായ്മയാണു എന്നെ അല്‍ഭുതപ്പെടുത്തുന്നത്. കവികളില്‍ ശ്രേഷ്ഠരായ ഈ മഹത്തുക്കള്‍ക്ക് ഇതിലും വലിയ അപമാനം ഇനി വരാനുണ്ടോ?
ശരിക്കും ആലോചിച്ചാല്‍ ഇങ്ങനെ പറയുന്നവര്‍ വ്യാസന്റെയും വാത്മീകിയുടെയും ഭാവനയെ അപമാനിക്കുക തന്നെയാണു.
തീയില്ലാതെ പുകയുണ്ടാകുമോ എന്ന പഴയ പുത്തൂരം അടവ്. ഏത്?
വ്യാസനും വാത്മീകിയും ഒക്കെ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഭാരതത്തില്‍ ഈ വക ഐറ്റങ്ങള്‍ (വിമാനം, അണുവായുധം, മിസൈല്‍, രാസജൈവായുധങ്ങള്‍, ക്ലോണിങ്ങ് മുതലായ സംഗതികള്‍) വെറും നിത്യോപയോഗസാധനങ്ങളായിരുന്നുവെന്നും, അതുകൊണ്ടാണു അവരൊക്കെ കഥകളില്‍ അതിനെക്കുറിച്ചെഴുതിയതെന്നും, അല്ലാതെ ചുമ്മാ അങ്ങ് ഭാവനയില്‍ നിന്നൊന്നും എഴുതാന്‍ മാത്രം കഴിവുള്ളവരൊന്നുമായിരുന്നില്ല അവരെന്നും ആണു ഇതിന്റെ മറ്റൊരു ധ്വനി.
മാത്രമല്ല, ഏതായാലും എഴുതി എന്നാല്‍ പിന്നെ നീറ്റ് ആയിട്ട് അതിന്റെയെല്ലാം എഞ്ചിനീയറിങ്ങ് വശം കൂടി എഴുതാതെ വിട്ടതിന്റെ പഴിയും കേള്‍ക്കേണ്ടി വരുന്നുണ്ട് (ക്ഷമിക്കണം, അറിയാതെയാണെങ്കിലും ഉമേഷ്ജിയും ഈ വഴിക്ക് ചില സൂചനകള്‍ നടത്തിക്കണ്ടു. അവര്‍ അതെഴുതിയില്ല, ഇതെഴുതിയില്ല എന്നൊക്കെ). അങ്ങനെ എഴുതിയിരുന്നെങ്കില്‍ ഈ പൊല്ലാപ്പൊന്നുമില്ലായിരുന്നല്ലോ! എഴുതിയതിനേക്കാള്‍ കൂടുതല്‍ എഴുതാതിരുന്നതിനു പഴി കേള്‍ക്കേണ്ടി വരുന്നതിന്റെ ഒരു ഗതികേടേ… പാവം കവികള്‍!
പുരാണേതിഹാസങ്ങളെ ആധുനികശാസ്ത്രവുമായി കൂട്ടിക്കെട്ടാനുള്ള ഈ സര്‍ക്കസ്സുകളുടെ പ്രധാന ലക്ഷ്യമായി പറഞ്ഞുവരുന്നത്, ശാസ്ത്രസാങ്കേതിക വിജ്ഞാനരംഗത്ത് ഭാരതത്തിന്റേതായി കനപ്പെട്ട സംഭാവനകളൊന്നുമില്ല എന്ന വല്ലാത്ത അപകര്‍ഷതാബോധം പേറി അലയുന്ന സാധാരണ ഭാരത പൗരന്റെ ആത്മവിശ്വാസം ബൂസ്റ്റ് ചെയ്യുക എന്നതാണു. അതായത് അവനു ലോകജനതയ്ക്ക് മുന്നില്‍ തലയുയര്‍ത്തി നിന്ന് പറയാം ഡേയ് അപ്പികളേ, നിങ്ങളിന്ന് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വര്‍ഷങ്ങളെടുത്ത് ഉണ്ടാക്കുന്ന ഐറ്റങ്ങളൊക്കെ ഞങ്ങളുടെ പൂര്‍വ്വികരുടെ വെറും കളിപ്പാട്ടങ്ങളായിരുന്നു. അതു കൊണ്ട് കളി ഞങ്ങളോട് വേണ്ട.
അതിനുവേണ്ടി വ്യാസന്റെയും വാത്മീകിയുടേയും ഭാവനയുടെ കടയ്ക്കല്‍ കത്തിവെയ്ക്കാനും ഒരുക്കമാണു. ഈ പറഞ്ഞ കവികളോ അവരുടെ ബന്ധുക്കളോ ഒന്നും വന്ന് മാനനഷ്ടത്തിനു കേസ് കൊടുക്കത്തില്ലല്ലോ. മാത്രമല്ല, യാതൊരു ചേതവുമില്ലാത്ത ഒരു ഉപകാരമായി ഈ പ്രക്രിയയെ കാണുന്നവരുമുണ്ട്. ഒരു പൗരന്റെയെങ്കിലും ആത്മവിശ്വാസം ഇത് കൊണ്ട് കൂടുന്നെങ്കില്‍ അതിനെ എന്തിനെതിര്‍ക്കണം എന്നായിരിക്കും അവരുടെ ചോദ്യം. അങ്ങനെ എതിര്‍ക്കുന്നവരെ പൊതുവെ ആന്റി നാഷണലിസ്റ്റ് എന്ന ഓമനപ്പേരില്‍ ആണറിയപ്പെടുക. അങ്ങനെ വരുമ്പോള്‍ ഇത് കവിഭാവനയ്ക്കും അപ്പുറം, ഒരു ദേശീയതയുടെ പ്രശ്നമാകുന്നു. ഏത്?
എന്തായാലും അവതാരകഥകള്‍ കാലങ്ങളായി പലരും പഠിച്ച് ഉരുവിട്ട് നടന്നിട്ടും ഭാരതത്തില്‍ ഒരു ഡാര്വിന് ഉണ്ടായില്ല. പാവം ഡാര്വിന് കൊല്ലങ്ങള്‍ കഷ്ടപ്പെട്ട് ആധുനികശാസ്ത്രത്തെ തന്നെ മാറ്റിമറിച്ച ഒരു സിദ്ധാന്തം രൂപപ്പെടുത്തിയെടുത്തു (ഇത് ഡാര്വിന് തനിച്ചൊന്നുമുണ്ടാക്കിയതല്ല, ഡാര്‍വിനു മുന്‍പ് പലരും പറഞ്ഞുവെച്ചതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് തന്നെയാണു സിദ്ധാന്തം രൂപപ്പെടുത്തിയത്, പക്ഷെ പൊതുവെ ക്രെഡിറ്റ് മുഴുവന്‍ മൂപ്പര്‍ക്ക്). അതും കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ദാ പറയുന്നു ഡേയ് ഡാര്വിന് പയലേ, ഇതൊക്കെ ഞങ്ങടെ പൂര്‍വ്വികരു കണ്ടുപിടിച്ചത് തന്നെ കേട്ടാ. അതുകൊണ്ട് ക്രെഡിറ്റ് മുഴുവന്‍ ഞങ്ങക്ക് കേട്ടാ… ബെസ്റ്റ്!
ലോകം അംഗീകരിച്ച കവിശ്രേഷ്ഠരാണു വ്യാസനും വാത്മീകിയും. അവരെയും അവരുടെ ഭാവനയെയും ഇനിയും അംഗീകരിക്കാത്തവരാണു ഈ വക സര്ക്കസ്സിനു മുതിരുന്നത്. അതിന്റെ അര്‍ത്ഥശൂന്യത വ്യക്തമാക്കിക്കൊടുക്കുന്നതിലൂടെ ഉമേഷ്ജി ചെയ്യുന്നത് ആ കവികളെയും അവരെ അംഗീകരിക്കുന്നവരെയും സംബന്ധിച്ചിടത്തോളം മഹത്തായ സേവനമാണു.
ഒരിക്കല്‍ കൂടി പ്രണാമം!
വിമാനശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനം പോരട്ടെ.
ഓ.ടോ.
വക്കാരി വിളി ഒരെണ്ണം കൂടി, വക്കാരിക്ക് ഒരു സോറിയുണ്ട് എന്റെ വക. മറ്റേ പോസ്റ്റിലെ സ്മൈലി ഒരു പ്രതീകമായിക്കണ്ട് (ഇത് പ്രതീകങ്ങളുടെ കാലമാണല്ലോ?) അതിനെക്കുറിച്ച് ഞാന്‍ ചിലതൊക്കെ എഴുതി. എന്റെ ധാരണ തെറ്റായിരുന്നുവെന്ന് വക്കാരിയുടെ മറുപടിയില്‍ നിന്നും മനസ്സിലായി. അവിടെയാണെങ്കില്‍ കടയുടെ ഷട്ടറിട്ടു. അപ്പോള്‍ ഇവിടെ വക്കാരിയെത്തുമെന്നുള്ളതു കൊണ്ട് ഇവിടെ പറഞ്ഞേക്കാം. ഓ.കെ?
Umesh::ഉമേഷ് | 11-Jan-07 at 3:45 am | Permalink
ഓരോരുത്തര്‍ക്കും മറുപടി പറയുന്നതിനു മുമ്പു് കുറേ കാര്യങ്ങള്‍
1) രാമായണത്തില്‍ വിമാനത്തെപ്പറ്റി പറയുന്നുണ്ടു്. അതിനു സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ “പ്രാചീനഭാരതത്തില്‍ വിമാനമുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവു് രാമായണത്തിലുണ്ടു്” എന്നു പറയുന്നതിനോടാണു ഞാന്‍ പ്രതികരിച്ചതു്. ഇതു് രാമായണത്തിന്റെ മാഹാത്മ്യം കുറച്ചുകാണിക്കാനോ വാല്മീകിയെ അധിക്ഷേപിക്കാനോ ഭാരതീയപൈതൃകത്തിന്റെ ഉപാലംഭമോ ഒന്നുമല്ല. കാര്യം അറിയാതെ ഇങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെ മാത്രമാണു് ഞാന്‍ വിമര്‍ശിച്ചതു്.
2) ഇതിലെ വിവരങ്ങള്‍ പൂര്ണ്ണമാണെന്നു് ഞാന്‍ അവകാശപ്പെടുന്നില്ല. വാല്മീകിരാമായണത്തിന്റെ ഒരു നല്ല കോപ്പി എന്റെ കയ്യിലില്ല. ഒന്നുള്ളതു കേരളത്തിലാണു്. വിക്കിസോഴ്സില്‍ നോക്കിയപ്പോള്‍ അതു പൂര്‍ണ്ണമല്ല. യുദ്ധകാണ്ഡം ഇല്ല.
ഇതിനു വേണ്ടി ഉപയോഗിച്ച പുസ്തകം 13 വര്‍ഷം മുമ്പു് ബോംബെയിലെ ഒരു ഫുട്പാത്ത് പുസ്തകക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നു് 50 രൂപയ്ക്കു വാങ്ങിയ ഒരു പുസ്തകമാണു്. ഉള്ളടക്കം, സൂചിക, അര്‍ത്ഥവിവരണം തുടങ്ങിയവ ഇല്ലെന്നു മാത്രമല്ല വരികള്‍ പോലും തിരിച്ചിട്ടില്ല. അതിന്റെ രണ്ടു പേജുകള്‍ ഇവിടെ കാണാം. ഇതില്‍ ഒരു ഭാഗം കണ്ടുപിടിക്കാന്‍ പല ഭാഗങ്ങളും വായിച്ചു നോക്കേണ്ടി വന്നു. ഈ മൂന്നു ഭാഗങ്ങളേ നോക്കാന്‍ പറ്റിയുള്ളൂ. വൈശ്രവണനു വിമാനം കിട്ടുന്നതും വൈശ്രവണന്റെ കയ്യില്‍ നിന്നു രാവണന് അതു തട്ടിയെടുക്കുന്നതും മറ്റും എവിടെയെന്നു് അറിഞ്ഞുകൂടാ. കണ്ടുകിട്ടിയാല്‍ അവിടെ ഉള്ള വിവരങ്ങളും പ്രസിദ്ധീകരിക്കാം.
3) പലരും വാത്മീകി എന്നെഴുതുന്നതു കണ്ടു. വാല്മീകി ആണു ശരി. വല്മീക(ചിതല്‍പ്പുറ്റു്)ത്തില്‍ നിന്നുണ്ടായവന് വാല്മീകി.
ദേവരാഗമേ,
നന്ദി.
തഥാഗതാ,
താങ്കള്‍ വായിച്ച “വേദകഥകള്‍” വേദത്തില്‍ ഉള്ള കഥ തന്നെയാണോ? ഇങ്ങനെയുള്ള പല പുസ്തകങ്ങളും പ്രചരിക്കുന്നുണ്ടു്. പലതിലും ഏതു വേദത്തില്‍ നിന്നുള്ളതു് എന്നു റെഫറന്സൊന്നുമില്ല. നാലു വേദങ്ങളല്ലാതെ പല ഉപവേദങ്ങളെയും ആളുകള്‍ വേദങ്ങളായി കൂട്ടി അവയിലെ കഥകളും ഉദ്ധരിക്കാറുണ്ടു്. ഇവയില്‍ പലതും പില്ക്കാലത്തു് എഴുതിയവയാണു്. ഏതു വേദം എന്നറിയാമെങ്കില്‍ നമുക്കു പരിശോധിക്കാമായിരുന്നു. വേദങ്ങളില്‍ ചിലതു ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നു തോന്നുന്നു.
ചിലപ്പോള്‍ വാല്മീകിയ്ക്കു മുമ്പും വിമാനപരാമര്‍ശം ഉണ്ടായിരിക്കാം. ഇവിടെ വിമാനം എന്നു പറയുന്നതു് “പക്ഷിയെപ്പോലെ എന്തോ ഒന്നു്” എന്നും ആയിരിക്കാം. എന്തായാലും ഈ പോസ്റ്റിന്റെ പ്രധാന വിഷയത്തിനു വിരുദ്ധമല്ലല്ലോ. ദേവരാഗം പറഞ്ഞതും വായിച്ചല്ലോ.
വക്കാരീ,
“ഇല്ലാത്ത വിമാനം” അല്ല. രാമായണത്തില്‍ വിമാനത്തെപ്പറ്റി പറയുന്നുണ്ടു്. അതു നമ്മള് മറക്കരുതു്. ആദ്യത്തെ കുറിപ്പുകളില്‍ (1) നോക്കുക.
നളാ,
നന്ദി. പക്ഷേ, “പിന്നെ ആധുനികശാസ്ത്രത്തില്‍ നമ്മുടേതെന്നു പറയാനായി (ഭാരതീയഗണിതമൊഴിച്ചാല്) ഒന്നുമില്ലാത്തതു്” എന്ന പ്രസ്താവന ഒരു പ്രതിലോമചിന്താഗതിയാണെന്നു ഞാന്‍ പറയും. ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയതു കൊണ്ടാണോ ഭാരതീയഗണിതത്തെപ്പറ്റിയുള്ള അഭിപ്രായം മാറിയതു്. മറ്റു പലതുമുണ്ടു്. ഡോ. എന്‍. ഗോപാലകൃഷ്ണന്റെ “Indian Scientific Heritage” എന്ന പുസ്തകം വായിച്ചുനോക്കൂ. യോജിക്കാന്‍ പറ്റാത്ത പല ഭാഗങ്ങളുമുണ്ടാവും. എങ്കിലും മറ്റു പല ശാസ്ത്രശാഖകളിലും ഭാരതീയരുടെ സംഭാവനകളുണ്ടു് എന്നു മനസ്സിലാകും, മുന്‍വിധിയില്ലാതെ വായിച്ചാല്‍. ഞാന്‍ അവയെപ്പറ്റി എഴുതാത്തതു് അവയില്‍ വേണ്ടത്ര വിവരമില്ലാത്തതു കൊണ്ടാണു്. ജ്യോതിഷം തുടങ്ങിയ കപടശാസ്ത്രങ്ങളില്പ്പോലും ശുദ്ധശാസ്ത്രത്തിന്റെ പല കണികകളും ഒളിഞ്ഞുകിടക്കുന്നുണ്ടു്. പാണിനിയുടെ വ്യാകരണത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഗണിതത്തിലും ഇന്നുപയോഗിക്കുന്ന ചില തത്ത്വങ്ങളുണ്ടു്. പിംഗളന്റെ ഛന്ദശ്ശാസ്ത്രത്തില്‍ രണ്ടു ചരങ്ങളുള്ള പെര്മ്യൂട്ടേഷനെപ്പറ്റി പറയുന്നുണ്ടു്. ശങ്കരാചാര്യരുടെയും മറ്റും തര്‍ക്കശാസ്ത്രത്തില്‍ ആധുനികശാസ്ത്രത്തിലെ symbolic logic-ന്റെ പലതും കണ്ടെത്താനാവും. വ്യാകരണത്തെയും ഛന്ദശ്ശാസ്ത്രത്തെയും തര്‍ക്കശാസ്ത്രത്തെയും ജ്യോതിഷത്തെയും മറ്റും അനാവശ്യമായ ഫ്യൂഡല്‍ വ്യായാമങ്ങളായി തള്ളിയാല്‍ ഇതൊന്നും കാണാന്‍ കഴിയില്ല.
സീയെസ്,
ആദ്യമായി, വാല്മീകിരാമായണം ഒരു ആത്മീയഗ്രന്ഥമല്ല. മഹത്തായ ഒരു കാവ്യമാണു്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ആത്മീയഗ്രന്ഥമാണെന്നു പറയാം.
രണ്ടാമതായി, സീയെസ് പറഞ്ഞതു ശരിയാവാം. രാമായണത്തില്‍ ശാസ്ത്രം തെരയുന്നതു മണ്ടത്തരമാവാം. പക്ഷേ, ഉണ്ടെന്നു പറയുന്നവര്‍ ഒരുപാടുണ്ടല്ലോ. അതു വായിച്ചു മണ്ടന്മാരാവുന്ന അനേകര്‍ക്കു് ഉള്ളതു പറഞ്ഞു കൊടുക്കുമ്പോള്‍ ഒരാള്‍ മാത്രം മണ്ടനായാല് അതല്ലേ നല്ലതു്?
അരവിന്ദാ,
ഗുരുകുലത്തില്‍ ഇപ്പോള്‍ 27 പോസ്റ്റുകളാണു ഡ്രാഫ്റ്റായി. (പ്രതികരണങ്ങളില്‍ മൂന്നും.) ഇവയില്‍ ചിലതൊക്കെ എപ്പോഴെങ്കിലും പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കണമെന്നു് ആഗ്രഹമുണ്ടു്. എഴുതി വരുന്ന പലതിന്റെയും ഉള്ളടക്കം കുറച്ചു്, ഒരു പോസ്റ്റില്‍ ഒരുപാടു കാര്യം പറയുന്നതിനു പകരം ഒരു പോസ്റ്റില്‍ ഒരു കാര്യം മാത്രം പറയുകയും പിന്നീടു് ഒന്നിച്ചു ചേര്‍ക്കേണ്ട പോസ്റ്റുകളെ വേറേ ഒരു പോസ്റ്റും അതിലെ ലിങ്കുകളും വഴി ഒന്നിച്ചു ചേര്‍ക്കുകയും ചെയ്യുന്ന ഒരു പുതിയ പ്ലാന്‍ അനുസരിച്ചാണു് ഇതു പ്രസിദ്ധീകരിച്ചതു്. വിമാനശാസ്ത്രം ഇതിലെ പ്രതിപാദ്യത്തില്‍ നിന്നു വ്യത്യസ്തമാണു്. ഭരദ്വാജന്റെ കാലം രാമായണത്തിനു വളരെ ശേഷമാണു്. അതെഴുതാന്‍ ആവശ്യമായ എല്ലാ റെഫറന്‍സും ദേവന് ഇതുവരെ അയച്ചു തന്നുമില്ല. വായിച്ചു മനസ്സിലാക്കാനും കുറേ സമയമെടുക്കും. അതു മൂലം ഇതു വൈകിക്കണ്ടാ എന്നു കരുതി. അതിനെ അവലംബിച്ചു് ഒരു പോസ്റ്റെഴുതാന്‍ കഴിഞ്ഞാല്‍ ഇവയെ രണ്ടും ചേര്‍ക്കുന്ന മൂന്നാമത്തെ ഒരു പോസ്റ്റും എഴുതാം. പോരേ? ശ്രദ്ധിച്ചു്, മുന്‍വിധിയില്ലാതെ വായിക്കുന്നവര്‍ക്കു് കണ്‍ഫ്യൂഷനും തെറ്റിദ്ധാരണയും ഒന്നും ഉണ്ടാവില്ല എന്നാണു് എന്റെ പ്രതീക്ഷ.
(മുകളിലെ കുറിപ്പുകളിലെ (2) കൂടി കാണുക. രാമായണത്തില്‍ നിന്നു് ഇതു തപ്പിയെടുക്കാന്‍ പെട്ട പാടു് ആ ലിങ്കിലുള്ള ചിത്രം കണ്ടാല്‍ മനസ്സിലാവും.)
പിന്നെ, എം. ടി. ചന്ദ്രയാത്രയെക്കുറിച്ചു് എഴുതുകയാണെങ്കില്‍, അതു ചന്ദ്രയാത്ര നടന്ന കാലഘട്ടത്തിലാണെങ്കില്‍, അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ സംഭരിച്ചിട്ടായിരിക്കും. അദ്ദേഹം രണ്ടാമൂഴം എഴുതാന്‍ വളരെയധികം വായിച്ചിട്ടുണ്ടു്. അറിവു് എഴുത്തില്‍ പ്രതിഫലിക്കും. ജൂള്‍സ് വേണ് ചന്ദ്രയാത്രയെപ്പറ്റിയും ഭൂമദ്ധ്യയാത്രയെപ്പറ്റിയും എഴുതിയില്‍ ധാരാളം തെറ്റുകള്‍ ഉണ്ടു്. എങ്കിലും അദ്ദേഹത്തിന്റെ Around the world in 80 days-ല്‍ കാര്യമായ തെറ്റില്ല. എന്തുകൊണ്ടു്? അതില്പ്പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ക്കു് അറിവുണ്ടായിരുന്നു. രക്തഗ്രൂപ്പുകളെപ്പറ്റി അറിയില്ലായിരുന്ന കാലത്തു് എഴുതിയ “ഡ്രാക്കുള”യില്‍ വാംപയര്‍ രക്തം കുടിച്ച ഒരു പെണ്ണിനു് അഞ്ചോ ആറോ പേര് രക്തം കൊടുക്കുന്നതു പറഞ്ഞിട്ടുണ്ടു്. (യുക്തിയ്ക്കു നിരക്കാത്ത ഒരു പുസ്തകത്തിന്റെ കാര്യം പറഞ്ഞതു മനഃപൂര്‍വ്വം. അതില്‍നിന്നും ചിലതൊക്കെ പഠിക്കാനുണ്ടു് എന്നു കാണിക്കാന്‍.) ഇന്നത്തെ വാംപയര്‍ കഥകളില്‍ കുറഞ്ഞ പക്ഷം രക്തഗ്രൂപ്പു പരിശോധിച്ചു എന്ന പരാമര്‍ശമെങ്കിലും കാണും. സിഡ്നി ഷെല്‍ഡന്റെയും റിച്ചാര്‍ഡ് ബാക്കിന്റെയും മറ്റു പലരുടെയും കഥകളില്‍ വിമാനയാത്രയെപ്പറ്റി അറിയാതെയാണെങ്കിലും വസ്തുനിഷ്ഠമായ വിവരണങ്ങള്‍ കാണാമല്ലോ. ഇനി എന്റെ പോസ്റ്റിലെ “ഇനി, അറിയാവുന്നവ മുഴുവന്‍…” എന്നു തുടങ്ങുന്ന ഖണ്ഡിക ഒന്നുകൂടി വായിക്കൂ.
യാത്രാമൊഴീ,
നന്ദി. കൂടുതലൊന്നും പറയാനില്ല.
Umesh::ഉമേഷ് | 11-Jan-07 at 3:55 am | Permalink
കഴിഞ്ഞ കമന്റിലെ ലിങ്ക് തെറ്റായിരുന്നു. കമന്റില്‍ അതു തിരുത്തിയിട്ടുണ്ടു്.
പിന്മൊഴി മാത്രം വായിക്കുന്നവര്‍ക്കു ഞാന്‍ ഉപയോഗിച്ച രാമായണത്തിന്റെ പടം ഇവിടെ:
http://malayalam.usvishakh.net/img/raamaayanam.jpg
നളന് | 11-Jan-07 at 5:32 am | Permalink
ഉമേഷ് അണ്ണാ,
അഭിപ്രായമാണെന്നാണു പ്രത്യേകം പറഞ്ഞത് (ഇരുമ്പുലക്കയൊന്നുമല്ല). യാത്രാമൊഴി പറഞ്ഞതു മാത്രമേ ഞാനുമുദ്ദേശിച്ചിട്ടുള്ളൂ.
ഒന്നുമില്ലെന്നു പറഞ്ഞത് അതു പൂര്‍ണ്ണമായും ശരിയല്ലെന്നറിഞ്ഞോണ്ടുതന്നെയാ. പിന്നെ ഞാന്‍ ആധുനിക ശാസ്ത്രത്തിലേക്കുള്ള സംഭാവനകള്‍ എന്നു പറഞ്ഞത്, സംഭാവനകള്‍ ഉപയോഗപ്പെടുത്തിയ പച്ഛാത്തലത്തിലാണു, അതിനര്‍ഥം അതിനെപ്പറ്റി നമ്മള്‍ക്ക് ബോധമുണ്ടായിരുന്നില്ല എന്നല്ല.. വിവരങ്ങള്‍ക്കു നന്ദി.
ജ്യോതിഷത്തിലേയും മറ്റും അന്ധവിശ്വാസങ്ങളേയും, ഇല്ലാത്ത ശാസ്ത്രത്തേയും മാത്രമാണെതിര്ത്തിട്ടുള്ളത്. ഉള്ള ശാസ്ത്രങ്ങളറിയാന് താല്പര്യമുള്ള കൂട്ടത്തില്‍ തന്നെ ഞാനും.
പിന്നെ ഭാരതീയ ഗണിതത്തെപ്പറ്റി അഭിപ്രായം മാറിയിട്ടൊന്നുമില്ല. കൂടുതല്‍ ബോദ്ധ്യമായിട്ടേയുള്ളൂ ഇവിടെ വന്നതിനുശേഷം. അഭിപ്രായം മാറിയിട്ടുണ്ടെങ്കില്‍ അതു സംസ്കൃതത്തെപ്പറ്റിയാണു 🙂
seeyes | 11-Jan-07 at 7:53 pm | Permalink
മണ്ടത്തരം കൊണ്ടുദ്ദേശിച്ചത് ഉമേഷിന്റെ ലേഖനത്തെ അല്ല. ഇനി വാല്മീകിക്ക് സ്വന്തമായി വിമാനനിര്മ്മാണമുണ്ടായിരുന്നെങ്കില് കൂടി അദ്ദേഹം അത് രാമായണത്തില്‍ എഴുതാന്‍ പോകുന്നില്ല. ആരാണ് മനുഷ്യന്, എന്താണ് ധര്‍മ്മം, എന്താണ് മായയുടെ പരിമിതികള്‍ എന്നീ സന്ദേശങ്ങളല്ലേ രാമായണത്തിലൂടെ നല്‍കുന്നത്? സമ്പൂര്‍ണ്ണ ആത്മീയവിജ്ഞാനമാണ് പുരാതന ഭാരതീയരുടെ സന്ദേശം. അതില്‍ തികച്ചും ഭൌതികമായ ആധുനികശാസ്ത്രമില്ലായെന്ന് പരിതപിക്കുകയേ വേണ്ടെന്നാണ് ഉദ്ദേശിച്ചത്. നേച്ചര്‍ മാഗസിന് എടുത്ത് ആത്മജ്ഞാനമെവിടെ എന്ന് ചോദിക്കുന്നപോലെ.
Umesh::ഉമേഷ് | 12-Jan-07 at 1:13 am | Permalink
സീയെസ്,
രാമായണകാലത്തു വിമാനമില്ലായിരുന്നു എന്നു തെളിയിക്കലായിരുന്നില്ല എന്റെ ലക്ഷ്യം. രാമായണകാലത്തു വിമാനമുണ്ടായിരുന്നു എന്നതിനു “വ്യക്തമായ” തെളിവു് രാമായണത്തില്‍ ഉണ്ടു് എന്നതു തെറ്റാണെന്നു തെളിയിക്കലായിരുന്നു. അതില്‍നിന്നു് “ഇനി, അറിയാവുന്നവ മുഴുവന്‍…” എന്നു തുടങ്ങുന്ന ഖണ്ഡിക അനുസരിച്ചു് മറ്റേതും അനുമാനിക്കാം എന്നേ ഉള്ളൂ.
ഈ പോസ്റ്റിലെ ആദ്യത്തെ ഖണ്ഡിക ഇതിനെയും ഇതിന്റെ കമന്റുകളെയും ഇനി വരാന്‍ പോകുന്ന വിമാനശാസ്ത്രത്തിന്റെ വിശദവിരത്തിനെയും എല്ലാം ബാധിക്കുന്ന ഒരു പ്രസ്താവനയാണു്-അറിയാവുന്നവര്‍ അറിയിക്കനം എന്ന അപേക്ഷയും.
Joy | 12-Jan-07 at 2:38 am | Permalink
NamaskAra,
This is the anonymous person who had written the earlier comment. Due to time constraints, I’ll try to keep this short.
The whole premise of your denial of the existence of flying machines (Vimanas) in ancient India is the references in certain slokas of Valmiki Ramayana. Just because Valmiki does not give a detailed description about flight controls or the scenery from the sky above does not disprove anything. All I had said was there were references to Vimanas in Ramayana, Mahabharata etc. I’ve never said they were complete treatises on Vimanas. Ramayana is a manual on how to live your life in accordance to Dharma. Valmiki never knew folks intended it to be used as a flight manual. What I said was you’ll find more Vimanas information in Samarangana Sutradhara. You and your partner Devrajan seem to conveniently sidestep that suggestion.
From Ramayana itself …”At Rama’s behest the magnificent chariot rose up to a mountain of cloud with a tremendous din….” How did the ancients know about the level of noise an aircraft makes during takeoff?
From the Mahabharata…”Bhima flew with his Vimana on an enormous ray which was as brilliant as the sun and made a noise like the thunder of a storm”
“Gurkha flying in his swift and powerful Vimana hurled against the three cities of the Vrishis and Andhakas a single projectile charged with all the power of the Universe. An incandescent column of smoke and fire, as brilliant as ten thousands suns, rose in all its splendor. It was the unknown weapon, the Iron Thunderbolt, a gigantic messenger of death which reduced to ashes the entire race of the Vrishnis and Andhakas.”
“It was as if the elements had been unleashed. The sun spun round. Scorched by the incandescent heat of the weapon, the world reeled in fever. Elephants were set on fire by the heat and ran to and fro in a frenzy to seek protection from the terrible violence. The water boiled, the animals died, the enemy was mown down and the raging of the blaze made the trees collapse in rows as in a forest fire. The elephants made a fearful trumpeting and sank dead to the ground over a vast area. Horses and war chariots were burnt up and the scene looked like the aftermath of a conflagration. Thousands of chariots were destroyed, then deep silence descended on the sea. The winds began to blow and the earth grew bright. It was a terrible sight to see. The corpses of the fallen were mutilated by the terrible heat so that they no longer looked like human beings. Never before have we seen such a ghastly weapon and never before have had we heard of such a weapon”
If the warriors learned about the effect of this weapon in time, they tore off all the metal equipment they were wearing, jumped into a river, and washed themselves and everything that they had come into contact with very thoroughly. Not without reason, as the author explains, for the weapon made the hair and nails fall out.
These are from a translation of Mahabharata by Roy in 1889. These descriptions are very much like the aftermath of a nuclear explosion. If all this is all pure conjecture, then I must admit Vyasa (or Roy) had a very fertile imagination. During my college days I had friends from Kurukshetra who told me there were still the after effects of radioactivity out there. Stones too have been found at the site which were fused together, a process which occur only at extremely high temperatures…like during a nuclear explosion. When they can harness anushakti, is the existence of Vimana too farfetched. Even in modern times the airplane came before atomic power…That too in the span of the last 100 years. Believing or writing about Vimanas of the ancient world is not Hindu fanaticism as you’ll might think. In those days there was no India or other countries. Everything as we know was BharataVarsha, but being a student of Samskritam, you should already know that(unless you subscribe to AIT or the latest AMT theory). Even Hinduism is a concocted word used by outsiders to describe folks on the other side of the Sindhu river.
Moreover, references to flying machines are not restricted to Bharatiya texts. In the Sumerian epic of Gilgamesh which is older than the Bible, there are descriptions of flight and also a description of earth from the sky. According to you own logic isn’t this the proof that you were looking for, and which poor Valmiki could not provide. There are also references to flying machines in the histories of Inca and Mayan civilization. The Island of Elephantine at Aswan (Egypt) is called Elephantine even in the ancient texts, as it was supposed to resemble an elephant. They were quite right, as the Island does look like an elephant. But how did the ancient Egyptians know that? This shape can be recognized only from an airplane at a great height, for there is no hill offering a view of the island that would prompt anyone to make the comparison.
When everyone believed Homer’s Odyssey was a fable, Heinrich Schliemann thought otherwise and as the result discovered Troy. You and your friends have already decided for yourself, that there were no Vimanas in the ancient world. So now you go around and look for finding and posting stuff to support your conclusion…If you wear pink glasses the whole world will look pink to you. Wouldn’t it be better if you’ll started delving into this without a pre-conceived notion and an open mind.
dhanyawAdah
Umesh::ഉമേഷ് | 13-Jan-07 at 3:56 am | Permalink
ജോയി,
കമന്റിനു നന്ദി. കമന്റു വായിച്ചു എന്നറിയിക്കാനാണു് ഈ കമന്റ്. മറുപടി എഴുതാന്‍ അല്പം വൈകും. പലതിനെയും പറ്റി പഠിക്കാനുണ്ടു്. രാമായണം, മഹാഭാരതം തുടങ്ങിയവയില്‍ നിന്നുള്ള ഉദ്ധരണികളുടെ കൂടെ ഏതു കാണ്ഡം/പര്‍വ്വത്തില്‍ നിന്നാണു് തുടങ്ങിയ വിവരങ്ങള്‍ കൂടി പറഞ്ഞിരുന്നെങ്കില്‍ ഉപകാരമായിരുന്നു.
ജോയി പറഞ്ഞ ഒരു കാര്യം ശരിയല്ല എന്നു പറഞ്ഞുകൊള്ളട്ടേ. Elephantine island-നെപ്പറ്റി പറഞ്ഞല്ലോ. അതിന്റെ പഴയ പേരായ “യെബു” എന്നതിന്റെ അര്‍ത്ഥം “ആനയുടേതു്” എന്നാണെന്നു ശരി തന്നെ. പക്ഷേ ആ പേരു വന്നതു് ആനക്കൊമ്പുകളുടെ ക്രയവിക്രയം ഉണ്ടായിരുന്നതു കൊണ്ടാണെന്നും, അവിടുത്തെ പാറക്കെട്ടുകള്‍ കറുത്തുരുണ്ടു ആനയെപ്പോലെ ഇരിക്കുന്നതുകൊണ്ടാണെന്നുമാണു് ഞാന്‍ നോക്കിയ റെഫറന്‍സുകള്‍ (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, രണ്ടു ഭൂമിശാസ്ത്രവിജ്ഞാനകോശങ്ങള്, വിക്കിപീഡിയ, ഗൂഗിള്‍ സേര്‍ച്ച്) തുടങ്ങിയവ പറയുന്നതു്. ഒരു ഈജിപ്തുകാരന് സുഹൃത്തിനോടു ചോദിച്ചപ്പോള്‍ അതിനു ആനയുടെ ആകൃതിയാണെന്നുള്ളതു ശരിയല്ല എന്നു പറഞ്ഞു. ഈ ദ്വീപിന്റെ മുകളില്‍ നിന്നുള്ള ഫോട്ടൊയൊന്നും എങ്ങും കണ്ടില്ല. ജോയി കണ്ടിട്ടുണ്ടോ?
Joy | 15-Jan-07 at 7:21 pm | Permalink
NamasKAra,
Most of what I’ve written comes from books and other stuff I’ve read over the couple of years. A one minute search on Google regarding elephantine Island got me this link. http://touregypt.net/elephantine.htm. There could be more outh there…
“There are large boulders in the river near the island which resembled bathing elephants, particularly from afar, and this too has been suggested as a reason for the island’s name”. I doubt we’ll not find such mentions except in certain books on such subjects, but then again we were discussing about Vimanas not about Elephantine Islands.
DhanyawAdah,
– Joy
“If you have the same ideas as everybody else but have them one week earlier than everyone else then you will be hailed as a visionary. But if you have them five years earlier you will be named a lunatic.”
Umesh::ഉമേഷ് | 15-Jan-07 at 7:43 pm | Permalink
ഉരുളാതെ ജോയീ.
ഇതാണു താങ്കള്‍ പറഞ്ഞതു്:
The Island of Elephantine at Aswan (Egypt) is called Elephantine even in the ancient texts, as it was supposed to resemble an elephant. They were quite right, as the Island does look like an elephant. But how did the ancient Egyptians know that? This shape can be recognized only from an airplane at a great height, for there is no hill offering a view of the island that would prompt anyone to make the comparison.
ഇതിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയതു് (എന്റെ ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമാണു്. തെറ്റുണ്ടെങ്കില്‍ തിരുത്തുക.) എലഫന്റൈന് ദ്വീപിനു് ഒരു ആനയുടെ ആകൃതിയാണെന്നും അതു മനസ്സിലാക്കണമെങ്കില്‍ മുകളില്‍ വിമാനത്തില്‍ നിന്നു നോക്കണം എന്നുമാണു്.
താങ്കള്‍ പറഞ്ഞ ലിങ്ക് ഗൂഗിള്‍ സേര്‍ച്ച് വഴി ഞാന്‍ കണ്ടിരുന്നു. അതില്‍ പറയുന്നതു് (താങ്കളുടെ രണ്ടാമത്തെ കമന്റില്‍ നിന്നു്):
There are large boulders in the river near the island which resembled bathing elephants, particularly from afar, and this too has been suggested as a reason for the island’s name
ഇതിന്റെ അര്‍ത്ഥം ഞാന്‍ മനസ്സിലാക്കിയതു് അവിടത്തെ പാറകള്ക്കു് ആനയുടെ ആകൃതിയാണെന്നാണു്. പാറകളുടെ ആകൃതി മനസ്സിലാക്കാന്‍ വിമാനത്തില്‍ പോകണ്ട. എന്റെ വീട്ടിനടുത്തു് “ഓമല്ലൂര്‍” എന്ന സ്ഥലത്തു് “ആനപ്പാറ” എന്നു വിളിക്കുന്ന പാറകളുണ്ടു്. വിമാനം കാണുന്നതിനു മുമ്പു് അതിനു് ആനയുടെ ആകൃതിയാണെന്നു് ഞാന്‍ കണ്ടിരുന്നു.
ഈ കാര്യം കൂടാതെ അവിടെ ആനക്കൊമ്പുകളുടെ ക്രയവിക്രയം ഉണ്ടായിരുന്നു എന്നും കണ്ടു, Encyclopaedia Britanica-യില്‍ (printed book). അതുകൊണ്ടാണു് ഞാന്‍ ഇങ്ങനെ എന്റെ കമന്റില്‍ എഴുതിയതു്.
പക്ഷേ ആ പേരു വന്നതു് ആനക്കൊമ്പുകളുടെ ക്രയവിക്രയം ഉണ്ടായിരുന്നതു കൊണ്ടാണെന്നും, അവിടുത്തെ പാറക്കെട്ടുകള്‍ കറുത്തുരുണ്ടു ആനയെപ്പോലെ ഇരിക്കുന്നതുകൊണ്ടാണെന്നുമാണു് ഞാന്‍ നോക്കിയ റെഫറന്‍സുകള്‍ (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക, രണ്ടു ഭൂമിശാസ്ത്രവിജ്ഞാനകോശങ്ങള്, വിക്കിപീഡിയ, ഗൂഗിള്‍ സേര്‍ച്ച്) തുടങ്ങിയവ പറയുന്നതു്.
ആനദ്വീപിനെപ്പറ്റി താങ്കള്‍ പിന്നീടു നടത്തിയ ഗൂഗിള്‍ സേര്ച്ചിലൊന്നും തടയാഞ്ഞപ്പോള് താങ്കള്‍ പ്ലേറ്റു മാറ്റി:
but then again we were discussing about Vimanas not about Elephantine Islands.
ബലേ ഭേഷ്! താങ്കള്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി ഒരു മണിക്കൂര്‍ ചെലവാക്കി തെരഞ്ഞിട്ടു് അതു തെറ്റാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതല്ല നമ്മുടെ വിഷയം എന്നു പറഞ്ഞു് ഒഴിഞ്ഞുമാറുന്നോ? എങ്കില്‍പ്പിന്നെ ഇതെന്തിനു് ഇവിടെ പറഞ്ഞു?
താങ്കള്‍ പറഞ്ഞ രാമായണ-മഹാഭാരത-ഉദ്ധരണികള്‍ പരിശോധിക്കാന്‍ എനിക്കു കഴിഞ്ഞില്ല. കാരണം, അതെവിടെയാണെന്നു താങ്കള്‍ പറഞ്ഞില്ല. ഒന്നേകാല്‍ ലക്ഷം ശ്ലോകമുള്ള മഹാഭാരതത്തില്‍ താങ്കാള്‍ പറഞ്ഞ അര്‍ത്ഥമുള്ള ഭാഗം ഞാന്‍ എവിടെനിന്നു കണ്ടുപിടിക്കും?
താങ്കള്‍ ചെയ്തതുപോലെ ആരോ പറഞ്ഞു കേട്ടു, എവിടെയോ വായിച്ചു, കൂടെപ്പഠിക്കുന്ന പിള്ളേര് പറഞ്ഞു എന്നൊക്കെ പറഞ്ഞു “വസ്തുനിഷ്ഠമായി” പറയുകയും വിശദവിവരങ്ങള്‍ ചോദിക്കുമ്പോള്‍ ഞഞ്ഞാപിഞ്ഞാ പറയുകയും ചെയ്യുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ടു്. താങ്കള്‍ അവരിലൊരാളാണെന്നു ഞാന്‍ കരുതിയില്ല. താങ്കള്‍ പറഞ്ഞ വിവരങ്ങള്‍ സന്തോഷത്തോടു കൂടിയും താത്പര്യത്തോടു കൂടിയുമാണു ഞാന്‍ വായിച്ചതു്. അതു കൊണ്ടാണു് അതിനു പുറകേ പോയി സമയം കളഞ്ഞതു്. ഇനി അതു ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. വസ്തുതകള്‍ വല്ലതും പറയുവാനുണ്ടെങ്കില്‍ ദയവായി വ്യക്തമായി വസ്തുനിഷ്ഠമായി പറയുക.
നന്ദി.
Joy | 15-Jan-07 at 8:48 pm | Permalink
“I doubt we’ll not find such mentions except in certain books on such subjects,”…..These words clearly indicate that such findings challenge the accepted notions prevalent in the archeological and anthropological circles. If this was a widely accepted idea, kids would be learning that in their history & geography text books. What do you expect?… References strewn all over the cyberworld about how Egyptians named this Island after looking at this from a great height. What explanation would they give for that? You must be daft in thinking someone would write that on their website promoting Elephantine Island for tourism. About the quotes from Indian Texts…as I’ve written earlier, they are from an 1889 English translation by Chandra Roy.
Regarding my previous reply, I’d couple of minutes free during lunch so I thought I’ll oblige you with a reply…and thought I’ll follow up later when I get some free time. By…Good Golly…your reply really put me off. What I wanted was to spark an interest so you and your friends can investigate and come to your own conclusion. My conclusion has come about after reading and digging around for around 15 yrs. Please visit a library get some books from radical and or less known authors. Read them and then come to your own conclusion. Folks who write about Vimanas or anushakti in ancient times are not encouraged. From a Euro-centric view that is a danger to the current order. If you want to believe in AIT/AMT or Christ was born on 25th Dec, be my guest.
Umesh..You ultimately seemed to have displayed your true Keralite colors. I rarely talk with people who use sarcasm as a weapon. Even though I’m an ethnic malayalee, I’m not a Keralite and unfortunately do not read or write Malayalam (Yes! someone reads it for me). I was shocked when I heard your last reply. Instead of an open discussion, you’ll are only interested in winning the debate using character assassination or sarcasm. It was naive of me to think I can have an intelligent discussion with someone bought up in a communist infested state. Good luck with your future endeavors.
അനില്‍ | 15-Jan-07 at 8:52 pm | Permalink
അത്രയും ഭയങ്കര ശബ്ദമൊക്കെയുണ്ടാക്കി ഉയര്‍ന്നിരുന്ന വിമാനങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇന്ധനം ഏതാണാവോ? അത്തരം ഇന്ധനത്തിന്റെ സാങ്കേതിക വിവരങ്ങളും ഏതെങ്കിലും ഗ്രന്ഥത്തില്‍ ഉണ്ടാവണമല്ലോ.
Umesh::ഉമേഷ് | 15-Jan-07 at 9:17 pm | Permalink
ജോയീ,
ഞാനെഴുതിയതിനെപ്പറ്റി താങ്കള്‍ക്കു തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഖേദിക്കുന്നു. താങ്കള്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചതിന്റെ ഫലം എഴുതിയപ്പോള്‍ അതിവിടെ വിഷയമല്ല എന്നു താങ്കള്‍ പറഞ്ഞതു് എനിക്കൊരു അടിയായിരുന്നു. വെറുതേ സമയം പാഴാക്കി എന്നു തോന്നി. അതുകൊണ്ടാണു് വ്യക്തമായ വിവരം തന്നെങ്കിലേ ഇനി ഞാന്‍ ഇതിനു സമയം ചെലവാക്കൂ എന്നു പറഞ്ഞതു്. വ്യക്തമായ വിവരം തന്നാല്‍ ഞാന്‍ ഇനിയും അതു വിശകലനം ചെയ്യാം-മുന്‍വിധിയില്ലാതെ തന്നെ. അതു ഞാന്‍ താങ്കള്‍ക്കു് ഉറപ്പു തരുന്നു.
“എന്റെ സുഹൃത്തുക്കള്‍” എന്നു താങ്കള്‍ ഉദ്ദേശിച്ചതു് ആരെയാണെന്നു മനസ്സിലായില്ല. നിര്‍ഭാഗ്യവശാല്‍ ഈ കാര്യങ്ങളില്‍ എന്നെ സഹായിക്കാന്‍ ഇതുവരെ എനിക്കു സുഹൃത്തുക്കള്‍ ആരുമില്ല. ഉണ്ടായിരുന്നെങ്കില്‍ എന്നു് ആഗ്രഹമുണ്ടു്.
പ്രതാപചന്ദ്രറോയിയുടെ മഹാഭാരതപരിഭാഷ (പൂനയിലെ ഭണ്ഡാര്‍ക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ടോ മറ്റോ പ്രസിദ്ധീകരിച്ചതു്) ഞാനും കണ്ടിട്ടുണ്ടു്. വളരെ നല്ല പുസ്തകം. അതിലെങ്കിലും എവിടെയാണു് ഇതെന്നു് (പേജ് നമ്പര്‍ പോരാ. സഭാപര്‍വ്വം 34-)ം അദ്ധ്യായം എന്നോ മറ്റോ) പറഞ്ഞാല്‍ ഞാന്‍ അതു കിട്ടാന്‍ നോക്കാം. എന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഉണ്ടു്. ഇന്റര്‍നെറ്റിലും എവിടെയോ ഉണ്ടു്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം എന്റെ അടുത്ത വീട്ടിലുണ്ടു്. വിളിച്ചു ചോദിച്ചാല്‍ അവര്‍ ശ്ലോകങ്ങള്‍ വായിച്ചുതരും. മഹാഭാരതം മൂലം ഇന്റര്നെറ്റിലുണ്ടു്. ലിങ്ക് പെരിങ്ങോടന് എനിക്കു് അയച്ചുതന്നിരുന്നു.
അനില്‍,
ഭീമമായ ശബ്ദമുണ്ടാക്കി എന്നു പലയിടത്തും പറയുന്നുണ്ടു രാമായണത്തില്‍. വില്ലൊടിക്കുമ്പോഴും ഹനുമാന് ചാടുമ്പോഴും കുംഭകര്ണ്ണന് മൂരി നിവരുമ്പോഴും മറ്റും. വേണമെങ്കില്‍ ഉദ്ധരിക്കാം. അതില്‍ക്കൂടുതല്‍ ശബ്ദമൊന്നും വിമാനത്തിനുണ്ടാവില്ല. ആ ശബ്ദത്തില്‍ നിന്നു് ഇന്നത്തെ വിമാനവുമായി താരതമ്യപ്പെടുത്തുന്നതു വളരെ ബാലിശമായിത്തോന്നി. അതു കൊണ്ടാണു് അതിനെപ്പറ്റി കൂടുതല്‍ പറയാഞ്ഞതു്.
[എന്തൊരു ചോദ്യം! മുകളില്‍ പറഞ്ഞ മൂന്നു കാര്യങ്ങള്‍ക്കും ഇന്ധനം വേണോ? വിവരമുണ്ടെന്നു ഞാന്‍ വിചാരിച്ചിരുന്ന അനില്‍ ഇമ്മാതിരി മണ്ടന്‍ ചോദ്യങ്ങള്‍ ഇനി ചോദിക്കരുതു്…]
Joy | 16-Jan-07 at 3:02 am | Permalink
I never meant this discussion to get personal, if it has caused any heartburn, my apologies.
Too bad you don’t have any ally’s on your side, but on the positive side, you don’t have any opponents either….:o)
I came upon a interesting post in a Sanskrit site http://sanskritlinks.blogspot.com/. Take a look at the post from Nov 19th. Since you like Sanskrit, you might find other things here useful too.
Here are some of the books I’ve read many years ago. I don’t own them anymore, so no idea about the page and line numbers.
Vimanas-Aircraft of ancient India – Childress
Forbidden Archeology – Michael Cremo
Chariots of the Gods. – Von Daniken,
These books got me started, put me in the inquiry mode and got me thinking…After that I started reading through our Vedic and puranic texts. I then… with an open mind, tried to read as much as possible about the Sumerians, Egyptians, Easter Island, Incas, and Mayans etc. I saw lot of similarities and in the legends and stories of the rise and fall of most of the ancient civilizations (Inca, Sumerians, Mohenjadaro..etc..etc). One of the many things I concluded was that life was certainly advanced at a certain point in time. There are many feats achieved by these civilization’s, which required a lot of technical prowess. Vimanas (flying objects) were one of the common things I’d noticed among many of these stories. That’s one of the reasons, I believe that Vimanas existed….and it is not based on some rumor I’ve heard or a chat I had with or someone, as you implied.
I’m not trying to win a debate out here and also dislike letting our ahankara come in between discussions. It will degenerate into a common streetfight. I also do not want to, nor should I be telling you what to believe. You have to conclude that for yourself.
Umesh::ഉമേഷ് | 16-Jan-07 at 3:32 am | Permalink
ജോയീ,
http://dspace.dial.pipex.com/ritson/scispi/roswell/ancient.htm എന്ന പേജ് വായിച്ചു. Interesting! അപ്പോള്‍ Atlantis-മായി രാമായണകാലത്തിനു കണക്ഷനുണ്ടെന്നാണു് ഒരു തിയറി, അല്ലേ? വായിച്ചിട്ടു കുറെയൊക്കെ ഫിക്ഷന്‍ പോലെയാണു തോന്നിയതു്.
ബാക്കിയുള്ളവ കിട്ടുമോ എന്നു നോക്കട്ടേ. ജോസിയറിന്റെ പുസ്തകവും വായിക്കണം.
ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, പ്രാചീനഭാരതത്തിലെ വിമാനശാസ്ത്രം അല്പം കൂടി വിശാലമായ വിഷയമാണു്. ഇവിടെ രാമായണത്തിലെ പരാമര്‍ശം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.
കഥകളില്‍ flying objects ഉള്ളതു കൊണ്ടു മാത്രം അവ ഉണ്ടെന്നു പറയാന്‍ പറ്റുമോ? ശപിച്ചു് ഒരു ജീവിയെ മറ്റൊന്നാക്കുന്നതും എല്ലാം തരുന്ന ഭൂതവും ഒക്കെ ഈ കഥകളില്‍ കാണുന്നതല്ലേ? മനുഷ്യന്റെ ആഗ്രഹങ്ങളില്‍ നിന്നും ഇത്തരം ഭാവനകള്‍ ഉണ്ടായിക്കൂടേ?
മലയാളം വായിക്കാന്‍ കഴിയാഞ്ഞിട്ടും എന്റെ പോസ്റ്റുകളും കമന്റുകളും വായിക്കാന്‍ സന്മനസ്സു കാണിക്കുന്ന താങ്കള്‍ക്കും താങ്കള്‍ക്കു് ഇതു വായിച്ചു തരുന്ന സുഹൃത്തിനും നന്ദി.
അനില്‍ | 16-Jan-07 at 5:53 am | Permalink
മണ്ടന്മാര് ചോദ്യം ചോദിക്കാന്‍ പാടില്ല ല്ലേ?
‘വിവരമുണ്ടെന്നു വിചാരിക്കാന്‍’ ഞാന്‍ പറഞ്ഞില്ലല്ലോ. 🙂 (സ്മൈലി + ഹി ഹി)
ഓപു: എന്റെ ചോദ്യം എറിച്ചില്ല. സാരമില്ല.
Mavelikeralam | 21-Jan-07 at 12:45 pm | Permalink
രാമായണവും വിമാനവും ഒരു കമാന്റ്
ഇവിടെ നോക്കുക
Haridas | 15-Aug-07 at 3:45 pm | Permalink
What Umesh is written is same the way the CHRISTAIN machineries doing all over the world to convert the people . Max Muller (Rascal number 1 ) also done in the same thing through his translation of the “Rigveda”. They want to de moralize all the knowledge, culture & civilizations other than Christianity and putting Bible on that space. If they see anything more scientific and modern in others culture, they are considering it is “Mythology”. Wrongly translating the Vedas, Raamaayana, Bagavath Gita Puraanas etc. I think this guy also a Christian machinery getting money and doing the conversion of people.
Just Put the NAME AS “Gurukulam” when I red this I understood this guy doesn’t know the meaning of “What is GURU, What is GURUKULAm & what is GURUTHUWAM”.
Rubbish!!!!
ശ്രീഹരി::Sreehari | 30-Mar-09 at 3:12 am | Permalink
വാല്മീകിയ്ക്ക് എയറോഡൈനാമിക്സ് നല്ല പിടി ഉണ്ടായിരുന്നു എന്ന് പിടി കിട്ടി…
“സ്വര്‍ണ്ണമയമായതും വൈഡൂര്യരത്നങ്ങള്‍ പതിച്ചതും ചുറ്റും കൂടാഗാരം (balcony) ഉള്ളതും വെള്ളിനിറമുള്ളതും വെളുത്ത പതാകകളും കൊടിമരങ്ങളും സ്വര്‍ണ്ണത്താമരകളും കിങ്ങിണികളും മുത്തും മണികളും കൊണ്ടു് അലങ്കരിച്ചതും നല്ല ശബ്ദമുണ്ടാക്കുന്നതും മേരുപര്‍വ്വതത്തിന്റെ കൊടുമുടിയ്ക്കു തുല്യം വലിപ്പമുള്ളതും വിശ്വകര്‍മ്മാവു് ഉണ്ടാക്കിയതും വലിയ വീടുകള്‍ അടങ്ങിയതും സ്വര്‍ണ്ണം, വെള്ളി തുടങ്ങിയവയാല്‍ ശോഭിക്കുന്നതും ചില്ലു പതിച്ച തറകളും വൈഡൂര്യം പതിച്ച ഇരിപ്പിടങ്ങളും ”
ഇങ്ങനെ വിമാനം ഉണ്ടാക്കിയാല്‍ അതിനെ പൊക്കണമെങ്കില് ചില്ലറ പവറുള്ള പ്രൊപ്പല്ലര്‍ ഒന്നും മതിയാവൂലല്ലോ….
manoj kumar amban | 13-Dec-09 at 1:31 pm | Permalink
http://www.bibliotecapleyades.net/vimanas/vs/default.htm .Try to read it
prashanth | 18-Jan-10 at 7:57 am | Permalink
പല അവസരങ്ങളിലും പലര്ക്കു തോന്നുന്ന സംശയങ്ങള്‍ . ഈ ചര്‍ച്ചക്കവസാനം നല്ല ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഉമേഷിനെ നന്ദി.
santhosh | 01-Mar-10 at 4:27 am | Permalink
I think no one read manoj kumar amban’s link. All should read it.
santhosh | 01-Mar-10 at 4:33 am | Permalink
“The seven kinds of powers which are required for the Vimaana are produced by 7 motors which are named tundila, panjara, amshupa, apakarshaka, saandhaanika, daarpanika, and shaktiprasavaka. Each of these produces its specific power. Thus tundilaa produces udgamaa shakti, panjaraa produces the panjaraa shakti, shaktipaa produces the power which sucks solar power, apakarshaka produces the power which plucks the power of alien planes, sandhaana yantra produces the group of 12 forces, daarpanikaa produces kuntinee shakti, and shakti-prasava yantra produces the main motive power.
http://www.bibliotecapleyades.net/vimanas/vs/vs10.htm
ani | 02-Mar-10 at 10:08 am | Permalink
Dear Umesh, Why u r having so much prejudice against hindu faith?? ur excellent writing skill dosent make any difference who hav studied Scared Scriptures and who have faith. u r just a paid bolgger
santhosh | 02-Mar-10 at 10:14 am | Permalink
റോബി:
സന്തോഷ്,
വൈമാനിക-ശാസ്ത്രം ഉഡായിപ്പാണെന്ന് ഇതിനു മുന്നെ തെളിഞ്ഞതല്ലേ?
IISc-യിലെ ഗവേഷകർ ഈ വിഷയത്തിൽ ഒരു ക്രിട്ടിക്കൽ സ്റ്റഡി നടത്തിയിട്ടുണ്ട്. ഇതിന് 1904-ൽ കൂടുതൽ പഴക്കമില്ല എന്നാണ് പഠനം പറയുന്നത്. ഈ പേപ്പർ(http://cgpl.iisc.ernet.in/site/Portals/0/Publications/ReferedJournal/ACriticalStudyOfTheWorkVaimanikaShastra.pdf) വായിച്ചു നോക്കൂ.
Jane | 23-May-11 at 7:30 am | Permalink
Hello Umesh,
You’ve got a nice blog here.
cufflinks bracelets | 07-Sep-14 at 6:18 pm | Permalink
Thanks , I have recently been searching for info
about this subject for a long time and yours is the best I’ve came upon till now.
However, what concerning the conclusion? Are you positive about the supply?
Siju | 10-Jan-15 at 6:09 am | Permalink
Read this..
http://indianexpress.com/article/india/india-others/science-meet-didnt-hear-40-years-ago-iisc-debunked-flying-claims/99/
and this is the paper
https://www.dropbox.com/s/024qxsgsymm75r6/VymanikaSasthra_Critical%20Study.pdf
arunlal | 06-Oct-18 at 4:47 pm | Permalink
dear umesh,
you must read ‘The Day After Roswell’ written by
Col. Philip.J.Corso ,an American Army Officer.
In his book he reffers a mind control head belt
used to control the vehicle by Roswell crashed
ufo-aliens.and he explains which is not suitable
for human mind. bcz our mind development is much
meger than ETs. so Valmeki not written fantesy.
its real man.. they are GIANT Alien Races.
they have vimanas. They can operate that.
Bali,sugreevan,jambavan,Hanuman, Raman,
sita,karthaveerarjunan,jadayu,even ravanan..
look man ..they are all GIANTS.
send me a reply.