കഴിഞ്ഞ കൊല്ലം ചെയ്ത പോലെ ഈക്കൊല്ലവും പഞ്ചാംഗം പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ കൊല്ലം വായനക്കാരുടെ അപേക്ഷപ്രകാരം വിവിധ സ്ഥലങ്ങള്‍ക്കു വേണ്ടി പഞ്ചാംഗം ഉണ്ടാക്കിയിരുന്നു. ആ സ്ഥലങ്ങള്‍ക്കെല്ലാം ഈക്കൊല്ലവും പഞ്ചാംഗങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടു്.
പഞ്ചാംഗം ഈ ബ്ലോഗിന്റെ സൈഡ്ബാറില്‍ മലയാളം കലണ്ടര്‍/പഞ്ചാംഗം എന്ന ലിങ്കില്‍ നിന്നു PDF ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം. ഇതിനുപയോഗിച്ച തിയറി അവിടെത്തന്നെയുള്ള ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ടു്.
കൂടുതൽ വിവരങ്ങൾ:
- ഈ കലണ്ടറിനെപ്പറ്റിയുള്ള അ.ല.പ്ര. (FAQ): ഇവിടെ.
- ഈ കലണ്ടർ എങ്ങനെ വായിക്കും/ഉപയോഗിക്കും എന്നതിനെപ്പറ്റി: ഇവിടെ.
- 2008-ലെ കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ പോസ്റ്റ്: ഇവിടെ.
- 2007-ലെ കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ എഴുതിയ പോസ്റ്റ്: ഇവിടെ.
പതിവു പോലെ, തെറ്റുകൾ കണ്ടാൽ ദയവായി ചൂണ്ടിക്കാണിക്കുക. അതുപോലെ, ഇതിൽ പറഞ്ഞിട്ടില്ലാത്ത സ്ഥലങ്ങളിലെ കലണ്ടർ വേണമെങ്കിൽ ഒരു കമന്റിടുകയോ ഈ-മെയിൽ അയയ്ക്കുകയോ ചെയ്യുക.
എല്ലാവർക്കും നവവത്സരാശംസകൾ!
Babukalyanam | 31-Dec-08 at 11:21 am | Permalink
നന്ദി ഉമേഷ്.
ഒരു സംശയം.
താങ്കളുടെ ഈ പോസ്റ്റ് പറയുന്നു: “ഓണം തുടങ്ങിയവ കണക്കാക്കുന്നതു് സൂര്യോദയത്തിനുള്ള നക്ഷത്രം നോക്കിയാണു്.” എന്റെ പിറന്നാള്‍ ധനു മാസത്തിലെ കാര്‍ത്തിക നാളില്‍ ആണ്. 2009 ജനുവരിയിലെ പഞ്ചാംഗത്തില്‍ കാര്‍ത്തിക ബോള്ഡില് കാണിച്ചിട്ടേ ഇല്ല. [ബാഗ്ലൂര് വെര്ഷന് ]
(Jan 7 -8 dates ). 2009 ഇല് എനിക്ക് പിറന്നാള്‍ ഇല്ല എന്ന് വരുമോ?
ഒരു വര്‍ഷം കൂടി 23 കാരന് ആയി ജീവിക്കാമല്ലോ 🙂
നവ വത്സരാശംസകള്‍!!!
അല്ലാ, ഇരുപത്തിമൂന്നുകാരൻ പയ്യനെന്തിനാ എപ്പോഴും കല്യാണം കല്യാണം എന്നു പറഞ്ഞു നടക്കുന്നതു്? 🙂
2009 ജനുവരി 7 8:22 AM മുതൽ ജനുവരി 8 6:14 AM വരെയാണു് കാർത്തികനക്ഷത്രം. ഈ രണ്ടു ദിവസവും സൂര്യൻ എകദേശം 6:48-നു് ഉദിക്കുന്നതു കൊണ്ടു് കാർത്തിക ഉദയത്തിനില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉദിച്ചു കഴിഞ്ഞു തുടങ്ങി അടുത്ത ഉദയത്തിനു മുമ്പു തീരുന്നു. പിറന്നാളിനു് അതിരാവിലെ എഴുനേറ്റു് അമ്പലത്തിൽ പോകുകയോ മറ്റോ ചെയ്യുന്നവർ അതു പിറന്നാളിനു തന്നെ ആയ്ക്കോട്ടേ എന്നു കരുതിയാണു് പിറന്നാൾ സൂര്യോദയം അനുസരിച്ചു കണക്കാക്കുന്നതു്. ബാബു ജനുവരി 7-നു തന്നെ പിറന്നാൾ ഉണ്ടോളൂ. അല്പം വൈകി എഴുനേറ്റു് അമ്പലത്തിൽ പോയാൽ മതി.
ഇതിനോടു സാദൃശ്യമുള്ള ഒരു ചോദ്യം ഒരു കൊല്ലം മുമ്പു് ജ്യോതിർമയി ചോദിച്ചിരുന്നു. ആ കമന്റും അതിനു ശേഷമുള്ള രണ്ടു കമന്റുകളും വായിക്കുക.
ജയരാജൻ | 01-Jan-09 at 9:00 pm | Permalink
നന്ദി ഉമേഷ്ജീ, പുതുവത്സരാശംസകൾ 🙂
ബാബു കല്യാണം | 05-Jan-09 at 5:13 pm | Permalink
നന്ദി ഉമേഷ് 🙂
പേരിനു പിന്നില്‍ ഒരു കഥ ഉണ്ട്. പറഞ്ഞു ബോറടിപ്പിക്കുന്നില്ല.
പിന്നെ പേരിലെങ്കിലും വേണ്ടെ കല്യാണം 😉
Aravind | 07-Jan-09 at 6:50 pm | Permalink
ഉമേഷ്ജീ
ഓര്‍ത്ത് ചെയ്തതിന് വളരെ നന്ദി. ഈ വര്‍ഷം കുറച്ച് ചോറൂണും ഇരുപത്തെട്ടും ഒക്കേണ്ടേയ്.ഇത് വെച്ച് സമയം കണ്ടു പിടിക്കാം. ഇല്ലേങ്കില്‍ കണ്‍സള്‍ട്ട് ചെയ്യാന്‍ വരും കേട്ടോ.
ഇവിടെ ഞാന്‍ ഗമയടിക്കണ ഒരേയൊരു കാര്യം ഇതാണ്..ഗൂഗിളില്‍ വര്‍ക്ക് ചെയ്യണ ഒരു (ബുദ്ധി)രാക്ഷസനാ എനിക്ക് വേണ്ടി പ്രത്യേകം പംഞ്ചാംഗം തയ്യാര്‍ ചെയ്യണേന്ന്..മറ്റുള്ളവര്‍ കരുതും, ഹോ ഇവന് (ഞാന്‍) ഭയങ്കരന്‍ എന്ന്! എന്റെ ഒരു കാര്യം!
കുറച്ചുപേര്‍ക്ക് പ്രിന്റ് ചെയ്തു കൊടുക്കുകേം ചെയ്തു. നല്ല ഡിമാന്റാ.
ഉമേഷ്ജീക്കും ചേച്ചിക്കും മക്കള്‍ക്കും
നവവത്സരാശംസകള്‍..
അച്യുതന് ആന്റ് ഫാദേര്‍സ് കോ.
Evie27TL | 16-Feb-10 at 1:52 pm | Permalink
I do not opine that every single student in the world has a passion of argument essay accomplishing! However, students ,which do not know how to write should use a support of famous custom writing service and enjoy a result.