2006-ലെ കേരളപഞ്ചാംഗം ഇവിടെ ഇട്ടതുപോലെ 2007-ലേതും പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു. സ്വന്തം സ്ഥലത്തെ പഞ്ചാംഗം കിട്ടാന്‍ താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍-സ്ഥലപ്പേരു്, രാജ്യം, അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവ-ഒരു കമന്റായി ഇവിടെ ഇട്ടാല്‍ (പിന്മൊഴികള്ക്കു ഭാരം കൊടുക്കാതിരിക്കാന്‍ ദയവായി ഒരു qw_er_ty ചേര്‍ക്കുക) 2007 തുടങ്ങുന്നതിനു മുമ്പു് പഞ്ചാംഗം പോസ്റ്റുചെയ്യാം.
Tip: അക്ഷാംശം (Latitude), രേഖാംശം (Longitude) എന്നിവ അറിയില്ലെങ്കില്‍ ഗൂഗിളില്‍ തെരയുക.
വേണമെങ്കില്‍ എന്റെ പ്രൊഫൈലില്‍ (About എന്ന പേജ് നോക്കുക) കാണുന്ന ഇ-മെയില്‍ വിലാസത്തില്‍ മെയിലയയ്ക്കുകയുമാവാം.
2006-ലെ പഞ്ചാംഗങ്ങള്‍ (ആലുവായിലേതൊഴികെ-അതു് ഇവിടെ ഉദ്ധരിച്ചിട്ടുള്ളതിനാല്‍) 2007 തുടങ്ങുന്നതിനു മുമ്പു നീക്കം ചെയ്യും. വേണ്ടവര്‍ അതിനു മുമ്പു താഴെയിറക്കി സൂക്ഷിക്കുക.
കഴിഞ്ഞ കൊല്ലത്തെ കലണ്ടറില്‍ നിന്നു കാര്യമായ വ്യത്യാസമൊന്നുമില്ല. മുസ്ലീം കലണ്ടര്‍, മുസ്ലീം വിശേഷദിവസങ്ങള്‍, ഓരോ ദിവസത്തെയും നിസ്കാരസമയങ്ങള്‍ എന്നിവയും ഉള്‍ക്കൊള്ളിക്കണമെന്നു കരുതിയതാണു്. സമയപരിമിതി മൂലം സാധിച്ചില്ല. അടുത്ത കൊല്ലത്തേയ്ക്കു നോക്കാം.
പ്രത്യേക അറിയിപ്പു്/ദിസ് കൈമള്‍: ഇതു് വക്കാരിയുടെ ഇപ്പോഴത്തെ സ്ഥലം കണ്ടുപിടിക്കാനുള്ള ഒരു സൂത്രമല്ല.
Umesh::ഉമേഷ് | 24-Dec-06 at 4:51 pm | Permalink
ആര്‍ക്കു വേണം നിങ്ങളുടെ സ്ഥലത്തിനു വേണ്ടി തയ്യാറാക്കിയ 2007-ലെ മലയാളപഞ്ചാംഗം (Calendar)?
ബിന്ദു | 24-Dec-06 at 5:47 pm | Permalink
വേണം,ബുദ്ധിമുട്ടാവില്ലെങ്കില്‍. വിശദവിവരങ്ങള്‍ മെയില്‍ അയക്കാം.:)
കരീം മാഷ് | 25-Dec-06 at 2:32 am | Permalink
ഈ ഉമേഷ് മാഷ് ഇങ്ങനെ വക്കാരിയുടെ പിറകെ ടോര്‍ച്ചുമായി ഇറങ്ങിയിരിക്കുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.
ഉമേഷിന്റെ കൂട്ടിലെ കോഴികള്‍ക്കു സുഖമായി ജീവിക്കാമെങ്കില്‍ ആ ജീവി എവിടെയെങ്കിലും ജീവിച്ചു പോട്ടെന്നു കരുതിക്കൂടെ?
(സ്മയിലി)
ഷിജു അലക്സ് | 25-Dec-06 at 2:36 am | Permalink
പൂനെയുടേത് ചെയ്തിട്ടുണ്ടോ? പൂനെയുടെ latitute
18.31 N, longtitute 73.55 E
അരവിന്ദന് | 25-Dec-06 at 6:10 am | Permalink
ഉമേശന്ജീ.. പഞ്ചാംഗത്തില്‍ വിഷുഫലമൊണ്ടോ വിഷുഫലം?
ഒണ്ടേല് എനിക്കൂടെ.
അഗ്രജന് | 26-Dec-06 at 6:59 am | Permalink
ഇതു വക്കാരിമിഷ്ടാ ഓപ്പറേഷന് തന്നെ 🙂
ഒ.ടോ: മൂന്നാമിടം വായിച്ചു…
നന്നായിരുന്നു ആ ലേഖനം. മൂലഭദ്രയെ പറ്റി അറിയുന്നത് ഇപ്പോഴാ (അറിഞ്ഞു വെച്ചിട്ടുള്ളതൊക്കെ തുലോം തുച്ഛം)
എന്തായാലും ഇനി ഇഞ്ചിയെ ‘കിണ്ടി’ എന്നേ ഞാന്‍ വിളിക്കൂ… അതിന്റെ പേരില്‍ ഇഞ്ചി എന്നെ തല്ലാന്‍ വന്നാല്‍ എല്ലാ ഉത്തരവാദിത്വവും ഉമേഷ് മാഷ്ക്ക് സ്വന്തം 🙂
ഫോട്ടോ കണ്ടു, ചുള്ളനാണ് ട്ടോ 🙂
അഗ്രജന് | 26-Dec-06 at 7:11 am | Permalink
ആദ്യ കമന്റ് qw_er_ty ചേര്‍ക്കാതെ വിട്ടതില്‍ സോറി
qw_er_ty
Umesh::ഉമേഷ് | 27-Dec-06 at 1:15 am | Permalink
ബിന്ദൂ,
മെയിലയച്ചോളൂ. അതോ ടൊരോണ്ടയിലെ പഞ്ചാംഗം ഇട്ടാല്‍ മതിയോ? അക്ഷാംശവും രേഖാംശവുമൊക്കെ ഞാന്‍ കണ്ടുപിടിച്ചുകൊള്ളാം.
കരീം മാഷേ,
വക്കാരി ബൂലോഗത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണു്. ഇതൊക്കെ ഞങ്ങളുടെ ഒരു തമാശയല്ലേ? വക്കാരിയുടെ ഐഡന്റിറ്റി പൊളിക്കാനോ സ്ഥലം പബ്ലിക്കായി പറയാനോ ഒന്നും എനിക്കു യാതൊരു ഉദ്ദേശ്യവുമില്ല. ഇതുവരെ പറഞ്ഞതൊക്കെ വെള്ളം ചേര്‍ത്ത ഫലിതങ്ങളായിരുന്നു. വക്രതുണ്ഡന്‍ എന്ന പേരിട്ടിരുന്നെങ്കില്‍ വക്കാരി അച്ഛനമ്മമാരെ വെറുതേ വെച്ചേക്കുമായിരുന്നോ? 🙂
(പിന്നെ, ഒരു രസം. വക്കാരിയെയും ഇഞ്ചിയെയും ഒക്കെ ഒന്നു ചൊറിയാന്‍. അത്ര തന്നെ…)
ഷിജൂ,
പൂനയുടേതു് ഉണ്ടാക്കി ഇടാം.
അരവിന്ദോ,
എന്നാലും എന്റെ അരവിന്ദോ, ഇതും ഇതും എഴുതിയ ഞാന്‍ വിഷുഫലം അതില്‍ ചേര്‍ക്കും എന്നു കരുതിയോ? ഞാനൊരു ജ്യോതിഷവിരോധിയാണെന്നറിയില്ലേ? പഞ്ചാംഗഗണനത്തിന്റെ ഗണിതവശം മാത്രമേ എനിക്കു താത്പര്യമുള്ളൂ.
പിന്നെ അരവിന്ദന്റെ വിഷുഫലം ഞാന്‍ പറഞ്ഞുതരാം, ഫ്രീയായി:
ഉദ്യോഗക്കയറ്റം, ഭാര്യാസുഖം, സന്താനസൌഭാഗ്യം, മാതൃവിരഹം, അമിതവ്യയം, ലോകപ്രശസ്തി, പുസ്തകപ്രസിദ്ധീകരണം, തോളിനും നടുവിനും വേദന, ഭാഗ്യക്കുറി എടുക്കല്‍, വ്യായാമരാഹിത്യം, അമിതബ്ലോഗിംഗ്, വിരലുകള്‍ക്കും കണ്ണിനും വേദന, കലഹം, സാമ്പത്തികലാഭം, ഇഷ്ടജനസമ്പര്ക്കം എന്നിവ അരവിന്ദന്റെ 2007-ലെ വിഷുഫലം!
അഗ്രജോ,
കലണ്ടര്‍ ചോദിച്ചെഴുതുന്ന കമന്റുകള്‍ക്കു കൊരട്ടി ഇടണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. ഞാന്‍ ചുള്ളനാണെന്നുമൊക്കെ പറയുന്ന കമന്റു നാലാള് കാണാതെ കൊരട്ടിയിട്ടാല് ശുട്ടിടുവേന്‍! 🙂
ഇതു് ആദ്യമായി പറയുന്ന ആള് അഗ്രജനാണു്. എന്റെ അമ്മ പോലും പറഞ്ഞിട്ടില്ല. ഫോട്ടോ ഫ്രെയിം ചെയ്തു വെച്ചാല്‍ പല്ലു ചില്ലില്‍ തട്ടും എന്നൊക്കെയാണു വക്കാരി പറഞ്ഞു പരത്തിയിരിക്കുന്നതു്.
[കണ്ണട വെച്ച അഗ്രജനു ചെറിയ ഫോണ്ടു മാത്രമല്ല, വലിയ പടവും കാണാന്‍ വയ്യ എന്നു മനസ്സിലായി 🙂 ]
“മൂലഭദ്ര” വായിക്കുമ്പോള്‍ അതിന്റെ ഒറിജിനല്‍ പോസ്റ്റും (ഇവിടെ ഉണ്ടു്) വായിക്കാന്‍ മറക്കണ്ടാ. കാരണം, പോസ്റ്റിനെക്കാള്‍ രസകരം അതിന്റെ കമന്റുകളാണു്. വക്കാരിയും ബിന്ദുവും ആദിത്യനും എന്തിനു് ഇഞ്ചി വരെയും വളരെക്കുറച്ചു സമയം കൊണ്ടല്ലേ മൂലഭദ്രയില്‍ പി. എഛ്. ഡി. എടുത്തതു്?
തമനു | 27-Dec-06 at 4:50 am | Permalink
ഉമേഷ്ജി
ദുബൈയുടെയും പിന്നെ നമ്മുടെ നാടിന്റെയും (“പത്തന്തിട്ട”)യുടെയും പഞ്ചാംഗം കിട്ടിയാല്‍ നന്നായിരുന്നു.
qw_er_ty
sugatharaj | 27-Dec-06 at 9:38 am | Permalink
ഉമേഷ്ജി, ദില്ലിയുടെയും പിന്നെ കണ്ണൂരിന്റെയും പഞ്ചാംഗം തരുമോ?.
qw_er_ty
aveen krishnan | 21-Jan-07 at 1:00 am | Permalink
Hi Umeshji,
Can you please upload the same for aluva for 2007 @same link?
Umesh::ഉമേഷ് | 23-Jan-07 at 5:59 am | Permalink
പഞ്ചാംഗത്തിന്റെ കാര്യം മറന്നുപോയിരുന്നു. ക്ഷമിക്കുക.
2007-ലെ മലയാളം കലണ്ടര്‍/പഞ്ചാംഗം ഇവിടെ ഇട്ടിട്ടുണ്ടു്. ഇത്തവണ ഈ ബ്ലോഗിലെ ഒരു പേജായാണു് ഇട്ടിട്ടുള്ളതു്. ഇടത്തുവശത്തുള്ള സൈഡ്ബാറില്‍ കാണാം.
കമന്റു വഴിയും ഇ-മെയില്‍ വഴിയും ആവശ്യപ്പെട്ട സ്ഥലങ്ങളുടെ പഞ്ചാംഗം ഇട്ടിട്ടുണ്ടു്.
തെറ്റുകള്‍ കണ്ടാല്‍ ദയവായി ചൂണ്ടിക്കാണിക്കുക. നാട്ടിലെ കലണ്ടര്‍ ഉള്ളവര്‍ അതുമായി (അതാതു സ്ഥലത്തേതു നോക്കണം) ഒത്തുനോക്കി വ്യത്യാസങ്ങള്‍ പറഞ്ഞുതന്നാല്‍ ഉപകാരമായിരുന്നു.
കൂടുതല്‍ സ്ഥലങ്ങളുടെ കലണ്ടര്‍ വേണമെങ്കില്‍ അറിയിക്കുക.
Aveen Krishnan | 23-Jan-07 at 7:04 am | Permalink
Hi Umeshji,
Thank you,even though this word nowdays doesn’t create any feeling to any one..
Thanks again..:-)
ബിന്ദു | 23-Jan-07 at 4:58 pm | Permalink
ഉമേഷ്ജി ഇത്രയും തിരക്കിനിടയിലും ഇതിനു വേണ്ടി ബുദ്ധിമുട്ടിയല്ലൊ. വളരെ നന്ദി:)
qw_er_ty
തമനു | 24-Jan-07 at 12:05 pm | Permalink
ഉമേഷ്ജി പത്തനംതിട്ടയ്ക് പഞ്ചാംഗം ഇല്ലേ ..
ദുബായിയുടേത് കിട്ടി.. നന്ദി..
Umesh::ഉമേഷ് | 24-Jan-07 at 2:22 pm | Permalink
തമനു,
ചെങ്ങന്നൂരിന്റേതു് ഉള്ളതുകൊണ്ടാണു പത്തനംതിട്ടയ്ക്കു പ്രത്യേകം ഉണ്ടാക്കാഞ്ഞതു്. രണ്ടും അടുത്താണല്ലോ.
seeyes | 24-Jan-07 at 3:57 pm | Permalink
മകരസംക്രമം 06:08 pm എന്നായിരുന്നല്ലോ കലണ്ടറുകളില്‍.
Umesh::ഉമേഷ് | 24-Jan-07 at 4:26 pm | Permalink
ആണോ സീയെസ്? എന്റെ കലണ്ടറില്‍ 6:03 ആണല്ലോ. ഏതു കലണ്ടറിലാണു കണ്ടതു്? ഞാന്‍ പരിശോധിക്കാം.
മറ്റു സംക്രമങ്ങളിലും ഈ വ്യത്യാസം ഉണ്ടോ എന്നു പരിശോധിക്കാമോ? ഞാന്‍ ഇതുവരെ 2007-ലെ കലണ്ടറൊന്നും കണ്ടില്ല.
കഴിഞ്ഞ കൊല്ലം മുതല്‍ മാതൃഭൂമി പുതിയ അയനാംശരീതി അവലംബിച്ചോ എന്നൊരു സംശയം. ഇതു കാണുക.
seeyes | 24-Jan-07 at 4:57 pm | Permalink
ഓണ്‍ലൈനായുള്ള കേരളകൌമുദിയിലും ദീപികയിലുമാണ് കണ്ടത്. മാതൃഭൂമി കയ്യിലില്ല. ജഗ്ഗന്നാഥ ഹോര എന്ന പ്രോഗ്രാം ലാഹിരിയുടെ അയനാംശത്തില്‍ ഉപയോഗിച്ചാല്‍ 05:59 pm എന്നുമാണ് കിട്ടുന്നത്.
തമനു | 25-Jan-07 at 10:31 am | Permalink
ഉമേഷ്ജി,
നന്ദി
seeyes | 23-Feb-07 at 3:27 pm | Permalink
ഉമേഷ് ഗ്രഹങ്ങളുടെ topocentric യഥാര്‍ത്ഥ (true)സ്ഥാനവും ജ്യോതിഷികള്‍ ഗ്രഹങ്ങളുടെ geocentric പ്രത്യക്ഷ (apparent) സ്ഥാനവും ഉപയോഗിക്കുന്നതുകൊണ്ടാവാം 5 മിനിട്ട് വ്യത്യാസം.
Umesh::ഉമേഷ് | 23-Feb-07 at 4:56 pm | Permalink
അല്ല സീയെസ്. Astronomical Almanacs-മായി നോക്കിയാല്‍ എന്റെ കലണ്ടറിനു് അല്പം വ്യത്യാസമുണ്ടാവും. ഞാന്‍ ജ്യൌതിഷികള്‍ ഉപയോഗിക്കുന്ന നിര്‍വ്വചനങ്ങള്‍ തന്നെയാണു് ഉപയോഗിക്കുന്നതു്. True values കണ്ടുപിടിച്ചിട്ടു് അങ്ങോട്ടു മാറ്റുകയാണു ഞാന്‍ ചെയ്യുന്നതു്.
എവിടെയാണു വ്യത്യാസമെന്നറിയാന് പ്രോഗ്രാം ഡീബഗ് ചെയ്യണം. സമയം കിട്ടിയില്ല. അതിനെ തിരിച്ചു ശരിയായ കണക്കുകൂട്ടലിലേക്കു മാറ്റിയിട്ടു് ഇക്കൊല്ലത്തെ astronomical almanac-മായി ഒത്തുനോക്കണം. എന്നിട്ടു കേരളത്തിലെ പഞ്ചാംഗങ്ങളുമായും.
ജഗന്നാഥഹോര പ്രോഗ്രാം ഞാന്‍ കണ്ടിട്ടുണ്ടു്. നല്ല പ്രോഗ്രാമാണതു്. അതിലും വ്യത്യാസമുണ്ടല്ലോ-എന്റെ കണക്കുകൂട്ടലിനേക്കാള്‍ കൂടുതല്‍.
മുന്കൊല്ലങ്ങളിലെ കലണ്ടറോ പഞ്ചാംഗമോ കൈവശമുള്ളവര്‍ ആരെങ്കിലും ഇതു പരിശോധിക്കാന്‍ സന്മനസ്സുണ്ടെങ്കില് അറിയിക്കുക. ഞാന്‍ ഏതു വര്‍ഷത്തിന്റെ വേണമെങ്കിലും കലണ്ടര്‍ ഉണ്ടാക്കിത്തരാം. നേരത്തേ തന്നെ ഉള്ള പ്രശ്നമാണോ അതോ പുതിയതായി വന്ന വ്യത്യാസമാണോ എന്നും അറിയണമല്ലോ.
പ്രോഗ്രാം ഒന്നു റീ-ഡിസൈന്‍ ചെയ്യുന്ന പണിയിലുമായിരുന്നു ഞാന്‍. പഴയ പ്രോഗ്രാമിനെ ഡീബഗ് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. ഇത്രയും കൊല്ലത്തെ ടെസ്റ്റിംഗ് കൊണ്ടു് അതില്‍ തെറ്റില്ല എന്ന ഒരു അനുമാനത്തിലായിരുന്നു ഞാന്‍.
മറ്റെന്തെങ്കിലും മൂല്യത്തിലും വ്യത്യാസമുണ്ടെങ്കില്‍ അറിയിക്കുക.
സീയെസ്സിനു നന്ദി.
gireesh | 04-Jan-08 at 4:12 am | Permalink
ഉമേഷേട്ടാ, പഞ്ചാംഗം ഗംഭീരം!
രാഹുകാലം, ഗുളികകാലം ഈ വക ഒന്നും വിശ്വസിക്കേണ്ടാ എന്ന് എന്റെ വീട്ടുകാരെ ഒന്നു പറഞ്ഞു മനസിലാക്കാന്‍ ഈ പോസ്റ്റ് സഹായിക്കും എന്നു വിചാരിക്കുന്നു 🙂
വളരെ നന്ദി!