ഒരു സമസ്യ ഇവിടെ ഇട്ടിട്ടു് ഒരുപാടു നാളായി. ഒരെണ്ണം ഇരിക്കട്ടേ 🙂
(ഈ ബ്ലോഗിൽ മുമ്പു വന്നിട്ടുള്ള സമസ്യകൾക്കും പൂരണങ്ങൾക്കും സമസ്യാപൂരണം എന്ന വിഭാഗം നോക്കുക.)
സമസ്യ:
– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
വൃത്തം:
വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -). ഈ പോസ്റ്റും കാണുക.
ഇതു് എന്റെ സ്വന്തം സമസ്യയാണു്. ഞാൻ ഇതു വരെ ഒരു പൂരണം എഴുതിയില്ല. വഴിയേ എഴുതാം. അതിനു മുമ്പു വായനക്കാരുടെ പൂരണങ്ങൾ വരട്ടേ…
cALviN::കാല്വിന് | 01-Oct-09 at 1:55 am | Permalink
വസന്തയോട് പോയി കുറിയും തൊട്ടിരിക്കാൻ പറഞ്ഞ് ഞാൻ പൂരിപ്പിക്കുന്നു
(ഓ പിന്നേ വൃത്തം :P)
കാൻസർ ചികിത്സിക്കാൻ ലാടവൈദ്യം മുഴു
ഭ്രാന്തുകൾ മാറ്റിടാൻ മന്ത്രവാദം; നിധി
കുംഭങ്ങൾ പൊക്കുവാൻ തൊണ്ണൂറുലക്ഷം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
കാൽവിന്റെ പൂരണത്തിൽ ഒരല്പം കൂടി ചേർത്തു വൃത്തം ശരിയാക്കിയതു്.
ക്യാൻസർമരുന്നു റെഡി ലാടനു, നഗ്നപൂജ
കീർത്തിക്കു, മൂത്ത മുഴുവട്ടിനു മന്ത്രവാദം
തൊണ്ണൂറു ലക്ഷമൊരു വൻ നിധി കിട്ടുവാൻ; ഈ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
jayarajan | 01-Oct-09 at 3:46 am | Permalink
തലക്കെട്ട് കണ്ട് ഓടിവന്നതാണ്; ആരെക്കുറിച്ചാണെന്നറിയാനുള്ള ആകാംക്ഷ 🙂
സമസ്യ ആണല്ലേ 🙁
അല്ല, സമസ്യ പെണ്ണാണു്. സമസ്യനാണു് ആണു്. 🙂
പൂരണങ്ങൾ വരട്ടെ; അവ വായിക്കാനായി വീണ്ടും വരാം.
ധനേഷ് | 01-Oct-09 at 5:20 am | Permalink
എന്റെ ആദ്യ പൂരണശ്രമം ഉമേഷ്ജിക്ക് തന്നെ സമര്‍പ്പിക്കുന്നു…
ചതുരത്തില്‍ എത്തുമിതുപോല് ചില പൂരണങ്ങള്‍,
വൃത്തത്തിലാക്കലൊരു നല്ല ചടങ്ങു തന്നെ;
എന്നിട്ടുമൊരു പുതിയ സമസ്യപോസ്റ്റുചെയ്തു, ബൂ-
ലോകത്തിലിന്നു മിതുപോലെ മനുഷ്യരുണ്ടോ?
ധനേഷിന്റെ ചതുരത്തെ വൃത്തമാക്കാൻ അല്പം ബുദ്ധിമുട്ടി. ഇതു മതിയോ?
എത്തും കൊനഷ്ടു നിറയും ചില പൂരണങ്ങള്‍,
വൃത്തത്തിലാക്കലൊരു നല്ല ചടങ്ങു തന്നെ;
എന്നിട്ടുമിന്നൊരു സമസ്യ പതിച്ചുവോ? ബൂ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
തിമിംഗലം ശശി | 01-Oct-09 at 5:32 am | Permalink
ചിത്രകാര ബ്ലോഗറൊരു സ്വയംഭോഗ പോസ്റ്റിടും
പിന്നാലെ സൂമാരണ്ണന് കമന്റാല്‍ സപ്പോര്ട്ടിടും
വരും അമേദ്യമേറുകള് ദുബായ് അമേരിക്ക യൂറോപ്പില്‍ നിന്നും
തിരിച്ചു കിട്ടും തെണ്ടി ചെറ്റ തന്തക്ക് വിളികള്‍
പിള്ളേര്‍ക്കില്ല ബഹുമാനും മുതിര്‍ന്നവര്‍ക്കില്ല പക്വത
ഉള്ളത് വെറും പക, മുഖംമൂടി മാന്യത, കോപ്പ്
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ഒന്നര പൂരണമാണല്ലോ ശശീ. എന്നാലും ഇതിനെ വൃത്തത്തിലാക്കാൻ ബുദ്ധിമുട്ടാണു്. ഇതൊക്കെ വൃത്തത്തിലാക്കണമെന്നു ശശിക്കു നിർബന്ധവുമില്ലല്ലോ 🙂
അനോണിമ | 01-Oct-09 at 8:02 am | Permalink
കാമാര്ത്തിമൂത്തു ചെറുപൈതലിനെക്കുമാരര്
പൈശാചവേഴ്ചയതു ചെയ്തതു കേരളത്തില്‍
ചെന്നായ്ക്കള്തോല്ക്കുമൊരുമാനസരിപ്രബുദ്ധ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
വിനയരാജ് | 01-Oct-09 at 4:41 pm | Permalink
വോട്ടിന്നുവേണ്ടിയിവര്നമ്മുടെകാല്പിടിക്കും
നോട്ടിന്നുവേണ്ടിയിവരാരൊടുമൊത്തുകൂടും
സേവിക്കുവേനെന്നൊരുനാട്യവും ഹന്ത! കഷ്ടം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
പൂരണം കൊള്ളാം. പക്ഷേ, മൂന്നാം വരിയിൽ വൃത്തം തെറ്റിയല്ലോ. സേവിച്ചിടുന്നവനിതെന്നൊരു നാട്യവും ഹാ! എന്നോമറ്റോ ആയാൽ ശരിയാകും.
തിമിംഗലം ശശി | 02-Oct-09 at 9:35 am | Permalink
തുരുമ്പിച്ച ബോട്ടില്‍ ഇടിച്ചു കേറും പൊട്ട-
ബസ്സിന്നു പിന്നില്‍ തൂങ്ങിക്കിടക്കും.
തനിക്കന്നാലികളെപ്പോല് യാത്ര ചെയ്യും, ശശി-
റ്റ്വീറ്റൊന്നു ചെയ്താല്‍ തെറീയും വിളിക്കും
തൃണമെങ്കിലും മല്ലു പുലിയെന്നു ഭാവം, പറ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
Binoy | 02-Oct-09 at 12:36 pm | Permalink
ആരടാ പോരിന്! എന്നു ചോദിച്ച് വന്നതാണ്..
ശശിയെ പേടിച്ച് പിന്‍വാങ്ങുന്നു 🙂
Hrishi | 02-Oct-09 at 4:20 pm | Permalink
റോഡിൽ കിടന്നു പിടയുന്നൊരു പാന്ഥനോടും
ലോകർക്കു മുൻപിലിഴയുന്നൊരനാഥനോടും
ലോഗ്യം നടിച്ചു കവരുന്നതു കാണ്മതില്ലേ?
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
നല്ല പൂരണം. നന്ദി.
അമേധ്യവർമ്മ | 02-Oct-09 at 4:54 pm | Permalink
മാരന്നു കണ്ടികളതഞ്ചര, മുത്തി തൻ മേൽ
വാണം വിടുന്നവനു ചാള മണത്തിടുന്നു;
ചിത്രം വരപ്പതു മലത്തിലൊരാൾ, അമേധ്യ-
ലോകത്തിൽ ഇന്നുമിതു പോലെ മനുഷ്യരുണ്ടോ?
(വൃത്തം ശരിയാക്കാൻ എന്തു പാടാണു കടവുളേ… വൃത്തസഹായിക്കു നന്ദി.)
P. C. MADHURAJ | 02-Oct-09 at 5:01 pm | Permalink
ശ്ലോകം ചമച്ചു, ചതുരംഗരസം കുടിച്ചു
ഗോളങ്ങൾ തൻ ഗതി ഗണിച്ചു, സമസ്യ തീർത്തു,
ഭേകാരവങ്ങളിൽ സുഭാഷിതവും ശ്രവിച്ചു;
ലോകത്തിലിന്നുമിതു പോലെ മനുഷ്യരുണ്ടോ?
(ഉമേഷ് ശാകുന്തളം റഷ്യനിലേയ്ക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ രണ്ടാമത്തെ വരി “ശാകുന്തളത്തിനെ ബലാദഥ റഷ്യനാക്കി” എന്നു ദയവായി മാറ്റുക. പ്രാസവുമുണ്ടാകും.)
നന്ദി, മധുരാജ്. മൂന്നാം വരി അത്രയ്ക്കങ്ങോട്ടു മനസ്സിലായില്ല. ഈ പോസ്റ്റിനെപ്പറ്റിയാണോ?
അമേധ്യവർമ്മ | 02-Oct-09 at 5:20 pm | Permalink
മാഷെ, എന്റെ മുകളിലത്തെ സ്ലോകം ഡിലീറ്റ് ചെയ്തിട്ടു് ഇതൊന്ന് ഇടുമോ?
മാരന്നു കണ്ടികളതഞ്ചര, മുത്തി തൻ മേൽ
വാണം വിടുന്നവനു ചാള മണത്തിടുന്നു;
തീട്ടത്തിലാണു വര ചിത്രമൊരാൾക്കു, നാറും
ലോകത്തിൽ ഇന്നുമിതു പോലെ മനുഷ്യരുണ്ടോ?
എന്തിനു ഡിലീറ്റു ചെയ്യണം? രണ്ടും കിടക്കട്ടേ.
ശ്ലോകത്തിന്റെ ഒഴുക്കു കണ്ടിട്ടു വൃത്തസഹായി ഇല്ലെങ്കിലും ശ്ലോകം വഴങ്ങുന്ന ആളാണെന്നാണല്ലോ തോന്നുന്നതു് 🙂
പ്രമോദ്.കെ.എം | 02-Oct-09 at 11:33 pm | Permalink
ലാവ്ലിൻ കരാറിലരുതാത്തതു ചെയ്തു പാർട്ടി
ലാഭം നിനച്ചു പിണറായി ചതിച്ചു, പിന്നെ
ലക്ഷങ്ങൾ കീശകളിലെന്നിവ വിശ്വസിപ്പോർ!!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?:)
ഹഹഹ… ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും… 🙂
രാജേഷ് ആർ. വർമ്മ | 03-Oct-09 at 8:18 am | Permalink
സ്നേഹം വെടിഞ്ഞ മൊഴിയോതുകയില്ല, വിത്തം
പോകുന്നതും വരുവതും വകവെയ്ക്കുകില്ല,
ശോകം സപത്നിജനതയ്ക്കുളവാക്കുകില്ല,
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ഒരു വ്യത്യസ്തമായ പൂരണം. നന്ദി.
മൂന്നാമത്തെ വരി ശോകം സ്വപത്നിയുടെ ജാരനു നൽകുകില്ല എന്നു് എന്തേ എഴുതിയില്ല? ഇഞ്ചിപ്പെണ്ണു്, ഡാലി തുടങ്ങിയവർ ഇതു കാണുന്നില്ലേ?
മുരളീമുകുന്ദൻ | 03-Oct-09 at 11:57 am | Permalink
ലോകതാരമിവൾ നഗ്നയായി വിലസുന്നു…
ലോകമാന്യരോടൊത്തുരമിച്ചും ഉല്ലസിച്ചും,
ലോകവാർത്തയായൊരു മാദകതിടമ്പിവൾ!
ലോകനാഥയെന്നനാട്ടത്തിലാണവൾ;കഷ്ട്ടം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
cALviN::കാല്വിന് | 03-Oct-09 at 3:54 pm | Permalink
“ശോകം സപത്നിജനതയ്ക്കുളവാക്കുകില്ല”
ഇതിന്റെ അർഥം മനസിലാവുന്നില്ല 🙁
ഈ സപത്നി എന്ന് പറഞ്ഞാൽ കൂട്ടുഭാര്യ എന്നല്ലേ അർത്ഥം? ഓർ ഈസ് ഇറ്റ് മിയാ മിസ്അണ്ടർസ്റ്റാൻഡിംഗ്?
ദത്തന് | 03-Oct-09 at 5:03 pm | Permalink
ജാതിക്കുശുമ്പു,പക,യെന്നിവ മൂത്തൊരുത്തന്‍
ഒറ്റിക്കൊടുത്തു സഹജീവിയെ ലജ്ജയെന്യേ
ബ്ലോഗര്‍ക്കു മൊത്തമപമാനമണച്ചു;കഷ്ടം!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
-ദത്തന്
നല്ല പൂരണം. നന്ദി.
സിദ്ധാര്ത്ഥന് | 03-Oct-09 at 10:01 pm | Permalink
ചാരത്തിരിക്കുമൊരുസാധുവിനേകിടാതെ
ദൂരേചമയ്ക്കുമൊരുഭോഷ്കിനു കൈയയച്ച്
നാകം ലഭിക്കുമൊരുനാളിനു നോറ്റിരിപ്പോര്!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ
നല്ല പൂരണം. നന്ദി.
jayarajan | 05-Oct-09 at 4:48 am | Permalink
സപത്നി എന്നാൽ നല്ല പത്നി എന്നല്ലേ കാൽവിൻ? ഇനി അങ്ങനെയല്ലാ എന്നുണ്ടോ, ആവോ?
cALviN::കാല്വിന് | 05-Oct-09 at 4:49 am | Permalink
സപത്നി :
ഭര്‍ത്താവിന്റെ മറ്റൊരു പത്നി
husband’s another wife
ഉമേഷ്::Umesh | 05-Oct-09 at 5:39 am | Permalink
ഇന്നു വെളിവായി ഇല്ലാത്ത ഈ സപത്നീപ്രയോഗം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി സ്ഥിരീകരിക്കപ്പെടാത്ത ഒരു കിംവദന്തി ഉണ്ടു്. ഈ സമസ്യ പൂരിപ്പിച്ചപ്പോൾ മൂന്നാമത്തെ വരി ആദ്യം “ഭോഗം സ്വപുത്രജനനത്തിനൊഴിഞ്ഞു ചെയ്യാ” എന്നായിരുന്നത്രേ. കവിയുടെ പത്നിയും സപത്നിമാരും കൂടി ശക്തമായി പ്രതികരിച്ചതു മൂലം ഇങ്ങനെ മാറ്റുവാൻ കവി നിർബന്ധിതനാകുകയായിരുന്നത്രേ.
(ഇനി ഈ വാർത്ത ശരിയല്ലെങ്കിലും സാരമില്ല. “വസ്തുതാപരമായ ചില പിശകുകൾ ഈ വാർത്തയിൽ വന്നതിൽ ഖേദിക്കുന്നു” എന്നൊരു തിരുത്തു കൊടുത്താൽ മതിയല്ലോ. ഹനാന്റെ വിസ്മയയാത്ര എന്ന സെൻസേഷണൽ വാർത്ത എഴുതി പിന്നെ അതു വെറും ‘വസ്തുതാപരമായ ചില പിശകുകൾ’ ആക്കിയ മാതൃഭൂമിയെക്കാൾ ഭേദമാണല്ലോ…)
രാജേഷ് ആർ. വർമ്മ | 05-Oct-09 at 5:49 am | Permalink
അതെ കാൽവിൻ, ജയരാജൻ, ഉമേഷ്. അതു തന്നെ. ഇങ്ങിനി വരാതെ പോയ നന്മയുടെ ദിനങ്ങളെപ്പറ്റി ഒരു ചുടുനിശ്വാസം. സ്വയം ഭക്ഷണം കഴിയ്ക്കുമ്പോൾ വിശക്കുന്നവരെക്കുറിച്ചു ചിന്തിക്കാത്ത, സ്വയം സന്തോഷിക്കുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കാൻ മടിക്കാത്ത, സ്വന്തം വീടുവൃത്തിയാക്കി ചവർ അയൽവീട്ടിൽ കൊണ്ടിടാൻ മടിക്കാത്ത വർത്തമാനത്തെച്ചൊല്ലി ഒരു ഗദ്ഗദം. ഭർത്താവിന്റെ സമയവും പണവും മുഴുവൻ തനിക്കവകാശപ്പെട്ടതാണെന്നും മറ്റൊരുവളുമായും അതു പങ്കുവെക്കില്ലെന്നും ശഠിക്കുന്ന സ്വാർത്ഥതയെക്കുറിച്ച് ഒരുതുള്ളി കണ്ണുനീർ.
ഉമേഷ് | Umesh | 05-Oct-09 at 6:17 am | Permalink
ഈ ബ്ലോഗിന്റെ സ്ത്രീവായനക്കാർക്കു വേണ്ടി മൂന്നാമത്തെ വരി
ശോകം സ്വപത്നിയുടെ ജാരനു നൽകുകില്ല
എന്നു മാറ്റുന്നതിൽ വിരോധമുണ്ടോ?
വിനയരാജ് | 05-Oct-09 at 12:56 pm | Permalink
ഭാര്യ സമയവും പണവും മറ്റൊരുത്തനുമായി പങ്കുവച്ചാല്‍ ഈ വിശാലമനസ്കത ഉണ്ടാവ്വോ എന്തോ.
Madhusudanan Perati | 05-Oct-09 at 1:04 pm | Permalink
ഭോഗം, മദാലസനിശാതപങ്ങൾ നെയ്യും
നാകം, ഭ്രമം, പരമസുഖേച്ഛ പുൽകും
വേഗം, കണക്ക് പലതും വഴികാട്ടിനിൽക്കേ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ആൾടറ്നേറ്റ് വരികളിൽ അക്ഷരം റിപീറ്റ് ചെയ്യുന്ന ഒരു പ്രാസം ഉണ്ടായിരുന്നില്ലേ ഉമേഷ്ജി? ആൾടറ്നേറ്റക്ഷരപ്രാസം?
Adithyan | 06-Oct-09 at 6:17 am | Permalink
ഗുരോാാാ,
“ഭോഗം സ്വപുത്രജനനത്തിനൊഴിഞ്ഞു ചെയ്യാ” യെന്നു പറഞ്ഞാല്‍
“ഭോഗം പരപുത്രജനനത്തിനും ചെയ്യാ”മെന്നൊരു ധ്വനി വരുന്നില്ലേന്നൊരു സംശയം. അങ്ങ് വ്യംഗ്യമായി സൂചിപ്പിച്ച ലോ പറഞ്ഞ ‘പരപുത്രജനനം’ ന്നു പറയുന്ന സംബവം പ്രാചീനഭാരതത്തില്‍ നിലനിന്നിരുന്ന ഒരു കളരിമുറ ആയിരുന്നോ? അതോ മി.വേദ് വ്യാസന് ചെയ്തതു മാതിരി വെറും കള്ളവെടി വെപ്പ് മാത്രമാണോ?
Ordinary Soul | 07-Oct-09 at 1:22 pm | Permalink
വെങ്കടേശ്വരസുപ്രഭാതത്തിന്റെ ട്യൂണില്‍ ആണ് എഴുതാന്‍ ശ്രമിച്ചത്…
സരസങ്ങളാം പല നുറുങ്ങുകള്‍ പങ്കു വച്ചും
ജീമെയിലില്‍ പികാസ തന് പടങ്ങള്‍ ചേര്‍ത്തും
മനസ്സിന് പ്രിയമുള്ള പണി ചെയ്തു കാശ് നേടും
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ബോര് ആയി, അല്ലെ? 🙂
സന്തോഷ് | 08-Oct-09 at 4:40 am | Permalink
ബിംഗാ’ണു പഥ്യ, മെഴുതും വരി, ‘യോപ്പ’ണല്ല;
പോക്കറ്റിലുള്ളതു പുരാതന ‘ടൂ-ജി’ ഫോണും!
ഓർക്കുട്ടിലില്ല; പല മീറ്റുമറിഞ്ഞുമില്ലാ-
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
(കൂടുതല്‍ കഥ ഇവിടെ)
ഉമേഷ്::Umesh | 08-Oct-09 at 4:55 pm | Permalink
കലക്കി. എന്റെ വകയായി ഒന്നും ഇരിക്കട്ടേ:
ഏകത്ര പോസ്റ്റുകളൊരുത്തനിടുന്നതിൽ നി-
ന്നാകെക്കുടഞ്ഞു ചിലതൊക്കെ വലിച്ചു നീട്ടി
ഏകുന്നു തന്റെ കൃതിയായ് ചിലർ ബ്ലോഗിലിപ്പോൾ;
ലോകത്തിലിന്നുമിതു പോലെ മനുഷ്യരുണ്ടോ?
🙂
സന്തോഷ് | 08-Oct-09 at 5:38 pm | Permalink
ഒരുത്തന്റെ പോസ്റ്റിൽ നിന്നും “ആകെക്കുടഞ്ഞു വലിച്ചു നീട്ടി സ്വന്തം കൃതിയായി ഏകുന്നതു്” ഇപ്പോൾ തുടങ്ങിയ പണിയല്ലല്ലോ. അതായിരുന്നില്ലേ പലരുടേയും പണി? 🙂
cALviN::കാല്വിന് | 08-Oct-09 at 5:42 pm | Permalink
സെൽഫ് ഗോൾ ഒഫ് ദ ഇയർ… 🙂
ഈയെമ്മെസ് പോസ്റ്റ് …. ങ്യാഹഹഹ
ഉമേഷ്::Umesh | 08-Oct-09 at 6:06 pm | Permalink
ലാകില്ലൊരാൾക്കുമിതി ഞാനിവിടാശ്വസിക്കേ
നീ കാൽവിനെന്ന ഗഡി മുന്തിയ പാര തന്നെ!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
cALviN::കാല്വിന് | 08-Oct-09 at 7:55 pm | Permalink
നീരിൽ പ്രസന്നമൊരു ഭാസുര തോറ്റുപോമാ
ക്ലാരിറ്റി കൂടിയ കമന്റിനൊടെന്നിരിക്കെ
ബ്ലോഗർക്കു സിമ്പിൾ കഥയിന്നു മനസ്സിലാക്കാൻ
ഈ പാവമാം ഗഡിയെ ചീതു പറഞ്ഞിടാമോ?
—-
വസന്തതിലകം വസന്തതിലകം!
ശ്ശ്യോ ഞാനാരായി!
cALviN::കാല്വിന് | 08-Oct-09 at 8:00 pm | Permalink
വൃത്തം ശരിയായപ്പോൾ അർത്ഥം ശരിയായില്ലെന്നും പറഞ്ഞ് എന്നെ തല്ലല്ലും…
ഉമേഷ്::Umesh | 08-Oct-09 at 8:07 pm | Permalink
മൊത്താൽ സമസ്യ കുളമാകു, മനർത്ഥമാകും;
ആകായ്ക മൂത്തിടുകിലും വിടുകില്ല കാൽവിൻ –
ലോകത്തിലിന്നുമിതു പോലെ മനുഷ്യരുണ്ടോ?
Adithyan | 09-Oct-09 at 3:12 am | Permalink
വൃത്തം ശരിയായില്ലെന്ന പേരില്‍, ചാവാന്‍
കിടന്നവന് വെള്ളം ചോദിപ്പിലും തുപ്പിക്കാണിക്കുന്ന
ഈ മാതിരി താരങ്ങളെ, മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍
ലോകത്തിലിന്നുമിതു പോലെ മനുഷ്യരുണ്ടോ?
ഈ മഹത്തായ ആശയം പ്രകടിപ്പിക്കാൻ വസന്തതിലകം പോരാ. ഇതാ എന്റെ ഒരു വികലശ്രമം:
ചാവാൻ കിടപ്പവനു നീരിനു തുപ്പിടുന്ന
പോലിന്നു വൃത്തമുരചെയ്തിടുവോനെ നന്നായ്
മുക്കാലി കെട്ടിയതിലിട്ടു പൊരിഞ്ഞു തല്ലാൻ
ലോകത്തിലിന്നുമിതു പോലെ മനുഷ്യരുണ്ടോ?
…..
ആ ‘ചോദിപ്പിലും’ നു തരണം പട്ട് ഒന്ന്… ഹാവൂൂൂ… ഒന്നരമണിക്കൂര്‍ എടുത്ത് അതൊന്നു ശരിയാക്കാന്‍…
cALviN::കാല്വിന് | 09-Oct-09 at 4:48 am | Permalink
വോട്ടിന്നു വേണ്ടി ശശിമുണ്ടു ധരിച്ചിടാമെ-
ന്നാൽ കേന്ദ്രവാസമൊരു താജിൽകുറഞ്ഞ് പോരാ
ട്വീറ്റുമ്പൊ കോമഡി പശുക്കളെ പോലെയീ,ഭൂ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
നമ്മള് വിചാരിച്ചാലും ചെലതൊക്കെ നടക്കും… 😐
അതു കലക്കി. “ധരിച്ചിടാമെന്നാൽ” എന്നിടത്തെ യതിഭംഗമൊഴിച്ചാൽ. “താജിൽ കുറഞ്ഞു്” എന്നതിലെ “ജി” ഗുരുവായിപ്പോയി. പോട്ടേ, സാരമില്ല…
cALviN::കാല്വിന് | 09-Oct-09 at 5:16 am | Permalink
അപാരമായ ഒരു പൂരണം… ഒരു ലതച്ചച്ചിയേയും ലവൾടെ മോളെയും കുറിച്ചാണ്
ലാളിച്ചുപെറ്റലതയൻപൊടു ശൈശവത്തിൽ
ചേലൊത്ത ചേലകൾ നൽകീ പല വർണ്ണമെന്നാ
ലമ്മോളൊരുത്തനു ഛെ ലൈനതൊളിച്ചു പോയീ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
എന്തുവാഡേയ് ഇതു്?
അടുത്ത വർഷത്തെ ജ്ഞാനപീഠത്തിനിനി ആളെ വേറെ നോക്കണ്ടാ….
സന്തോഷ് | 09-Oct-09 at 4:40 pm | Permalink
ആദിത്യാ, അവസാന വരിയില്‍ വൃത്തമൊത്തു!
Adithyan | 09-Oct-09 at 4:45 pm | Permalink
ചതിച്ചോ!
“….മുക്കാലിയില്‍ കെട്ടിയിട്ട് തല്ലാന്‍
ലോകത്തി, ലെവിടേലും മനുഷ്യരുണ്ടോ? ”
എന്നാക്കി മാറ്റി എന്‍ഡിങ്ങ്.
cALviN::കാല്വിന് | 09-Oct-09 at 8:29 pm | Permalink
No.38 പൂരണത്തിനു മറുപടി – “എന്തുവാഡേയ് ഇത്?”
എന്റെ കുഞ്ഞിക്കുട്ടൻ തമ്പുരാനേ, “ഉമേഷിനേയും കുഴക്കിയ പ്രതിഭ” എന്നും പറഞ്ഞ് നാളെ എന്റെ പടോം പത്രത്തിന്റെ മുൻപേജിൽ വരുമോ?
Adithyan | 12-Oct-09 at 6:37 am | Permalink
“വസന്തതിലകം പോരാ”
കറക്റ്റ് കറക്റ്റ്… എനിക്കും തോന്നി. വാക്കുകളുടെ അനിര്‍ഗ്ഗള പ്രവാഹത്തിനു ഒരു തടയാണീ സംസ്കൃതവൃത്തങ്ങള്‍. ഇനി വസന്തതിലകം സംസ്കൃതവൃത്തം അല്ലാന്നു മാത്രം പറയരുത്.
cALviN::കാല്വിന് | 12-Oct-09 at 7:11 pm | Permalink
ക്ഷിപ്രം ശമിച്ചു ഹ! സിസിക്കുമഹന്ത കണ്ടാ
വക്കാരിയെന്തൊരു കലിപ്പൊരു പോസ്റ്റുമിട്ടൂ
ഹമ്പോകമന്റിയൊരുമേഷിനു കിട്ടി കൊട്ടും
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
സുരേഷ് കുമാര്‍ | 14-Oct-09 at 12:57 pm | Permalink
ജീവിതത്തില്‍ ആദ്യമായിട്ട് ചെയ്യുന്ന പാതകം ആണ്. വരികള്‍ ഭാര്യയെക്കുറിച്ച് . ബ്ലോഗില്‍ അവള് വരില്ല എന്ന ധൈര്യം കൊണ്ടെഴുതുകയാണ്. വൃത്തം ചതുരമായോ എന്നൊരു സംശയം
റ്റ്വീറ്റിങ്ങ് പോയിട്ട് വെറും ചാറ്റു പോലും
ചെയ്യാനറിയാതെ കമ്പ്യൂട്ടര്‍ തുറന്നു വച്ച്
വേര്‍ഡില്‍ എഴുത്തുകള്‍ ടൈപ്പ് ചെയ്വൂ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ഇതു മതിയോ സുരേഷേ?
റ്റ്വീറ്റിംഗുമില്ല, വെറുതേയൊരു ചാറ്റുമില്ല,
കമ്പ്യൂട്ടറു, ണ്ടിവിടെഴുത്തെഴുതേണമെങ്കിൽ
വേർഡിൽ നിരത്തി വടിവോടെ ടൈപ്പു ചെയ്വൂ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
പപ്പൂസ് | 14-Oct-09 at 3:11 pm | Permalink
വേലിപ്പുറത്തു പൊതുവേദിയിലാക്കിയാലും
ആലപ്പുഴക്കു വില കൂടുതലാണു പോലും,
പീഡിപ്പിയിന്നുമരുളുന്നൊരു വാക്കു കേട്ടോ,
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
വീണ്ടും ലേറ്റായി! ഓഫീസില്‍ ഉമേഷണ്ണന്റെ ബ്ലോഗ് ഫയര്വാളണ്ണന് ദഹിക്കുന്നില്ല! 🙁
പപ്പൂസ് | 14-Oct-09 at 3:18 pm | Permalink
വെയിറ്റ്, ഒരെണ്ണം കൂടെ കാച്ചട്ടെ…
ചാനല്‍ തുറന്നു പുതുവാര്‍ത്തകള്‍ കേള്‍ക്കുവാനായ്
ബോറന്, പരട്ട, നുണയോതിന നേതൃപുംഗന്,
ആരാണിവന്നു ജനനായക വേഷമിട്ടോര്,
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
എടേലൊരു ഖരം ’ത്ഫൂ’ വും കൂടെ കേറ്റണമെന്നുണ്ടായിരുന്നു, രോഷം പപ്രകടമാക്കാന്. വസന്തേടത്തീം തിലകേട്ടനും സമ്മതിക്കത്തില്ലേ? 😉
പപ്പൂസ് | 14-Oct-09 at 5:30 pm | Permalink
യെപ്, ഇങ്ങനെയായാലോ?
ചാനല്‍ തുറന്നു പുതുവാര്‍ത്തകള്‍ കേള്‍ക്കുവാനായ്
ബോറന്, പരട്ട, നുണയോതിന നേതൃപുംഗന്,
ആരാണിവന്നെ ജനനായകനാക്കിയോന്, ത്ഫൂ!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
വൃത്തത്തിന്റെ കേന്ദ്രം പോയോ? ഹല്ല, ഉണ്ടായിട്ടു വേണ്ടേ? 🙂
മൂന്നു ശ്ലോകത്തിലും വൃത്തം പെർഫക്റ്റ്, പപ്പൂസേ. ശ്ലോകങ്ങളും കൊള്ളാം.
“ൽഫൂ” ആണോ, “ത്ഫൂ” അല്ലേ?
സുനിൽ പണിക്കർ | 15-Oct-09 at 5:15 am | Permalink
“കുണ്ടികൾ കണ്ടുമടുത്തൊരു
പുലിപുംഗവനിന്നൊരു-
കുണ്ടാമണ്ടിക്കഥ മാത്രം..”
വൃത്തം: അമറൻ
ഗുപ്തന് | 19-Oct-09 at 8:22 am | Permalink
കാവ്യത്തിലേക്കു തലകുത്തി മറിഞ്ഞു കാല്വിന് !
കുപ്പിക്കു കൂട്ടുവിടുമോ വെളിവറ്റ പപ്പൂസ്!
എന്നൊക്കെയോര്‍ത്തു കളിവിട്ടു കടന്നു മാസ്റ്റര്‍
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ഗുപ്തന് | 19-Oct-09 at 11:33 am | Permalink
ഇവിടം വരെ വന്നതല്ലേ അന്പതടിച്ചിട്ട് പാം 🙂
പേരിന്നുപോലുമിവനില്ല കവിത്വമെന്നാല്
പോരാടിനില്ക്കുവതിനോ ഹര! നാണമില്ലാ
പാകംവരാതെഴുതിടുന്നകലിപ്പിതോര്ത്താല്
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ ?
( unisize hat ആണ്. പാകപ്പെടുന്നവര്ക്ക് എടുത്തുവച്ചോളൂ; മുഹമ്മദ് സഗീറിനെ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല)
പൂരണം രണ്ടും കൊള്ളാമല്ലോ. വൃത്തസഹായി ഉപയോഗിച്ചാണോ കവനം?
ഗുപ്തന് | 23-Oct-09 at 7:25 am | Permalink
പിന്നല്ലാണ്ട്. ആ കുന്ത്രാണ്ടമില്ലാതെ കുത്തിയിരുന്നു വൃത്തംവരക്കാന് എനിക്കെന്താ തലക്ക് ഓളമൊണ്ടോ :-/
ഇവിടെ ഗുരു റിപ്ലെ ഇടുന്നത് കമന്റ് എഡിറ്റി ആയതുകൊണ്ട് ശ്ലോകം അപ്രൂവ് ചെയ്തു കിട്ടിയോന്നറിയാന്‍ 777713 തവണ വന്നു നോക്കേണ്ടി വന്നു. നോട്ടീ-ഫിക്കേഷന് കിട്ടൂല്ലല്ല്. ഹിറ്റ് കൂട്ടി ധാന്യമുണ്ടാക്കാന് ഓരോ മനുഷ്യന് ഒപ്പിക്കുന്ന പണിയേ…
(ലോ ഇല്ല നമ്പര്‍ തന്നെ എനിക്ക് വേരിഫിക്കേഷന്. ഇതെങ്ങനെ ഒത്തുവന്നെന്റെ ഗുരുവായൂരപ്പാ)
പപ്പൂസ് | 28-Oct-09 at 3:49 pm | Permalink
ഗുപ്തേഷുരച്ച വരി കണ്ടടിയന്റെ പത്നി
തപ്തം, കളഞ്ഞു മമകുപ്പിയെ കുപ്പ നോക്കി,
ലുപ്തം! മറിഞ്ഞു മധുവറ്റിയ കുപ്പി കണ്ടാല്‍!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
ഉണ്ടോ ഗുപ്താ, ഉണ്ടോ… ഇങ്ങനത്തെ മനുഷ്യരുണ്ടോ?!?! 🙁
ഉമേഷണ്ണാ, മൂന്നു ചതുരം “ഡബിള്‍ ക്വോട്ടി”ലിട്ട് ആണോ, “ത്ഫൂ” അല്ലേന്നു ചോദിച്ചാല്‍ അടിയനെന്തു പറയാനാ ഉമേഷണ്ണാ? 🙁
തോന്ന്യവാസന്‍ | 11-Feb-11 at 7:06 am | Permalink
എറണാകുളം പച്ചാളത്ത് റഷീദ് എന്ന ഒരുവന് വീട്ടമ്മയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന സംഭവം:
സ്വര്ണ്ണത്തിനല്പമതിനായിരുമക്കളേയും
വീട്ടമ്മയെക്കൊലനടത്തിയനാഥരാക്കി
ദുഷ്ടന് റഷീദവനിതെങ്ങിനെ തോന്നി ഹന്ത!
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
തോന്ന്യവാസന്‍ | 11-Feb-11 at 7:09 am | Permalink
സ്വന്തം ജാരനു കൌമാരം കടക്കാത്ത മകളെ കാമപൂര്‍ത്തിക്കു കൊടുത്ത സംഭവം :
കാമാര്‍ത്തനായ തവ ജാരനു ബാലയായോ-
രോമല്ക്കിടാവിനെ രതിക്കുകൊടുത്തൊരമ്മേ |
ലോകം സദാ ത്വയി ശിരസ്സുകുനിപ്പു ദുഷ്ടേ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ? ||
തോന്ന്യവാസന്‍ | 11-Feb-11 at 7:14 am | Permalink
പെരുമ്പാവൂരിനടുത്ത് ഒരു കള്ളന് കക്കാനായി ഒരു വീട്ടില്‍ കയറി, അവിടുന്നു food കഴിച്ച്, TV കണ്ട് കിടന്നുറങ്ങി…..
കക്കാന്‍ തുടങ്ങിയവിടുന്നു കഴിച്ചു ഫുഡ്ഡും
ടീവീം തുറന്നതിനിടക്കതുറക്കമായി
പോലീസു വന്നവിടെ നിന്നു നയിച്ചു പോലും
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
Umesh:ഉമേഷ് | 11-Feb-11 at 7:17 am | Permalink
കലക്കൻ പൂരണങ്ങൾ, തോന്ന്യവാസാ!