ഇതു് ഗുരുകുലത്തിലെ നൂറ്റൊന്നാമത്തെ പോസ്റ്റാണു്.
2006 ഫെബ്രുവരിയിലാണു “ഗുരുകുലം” തുടങ്ങിയതു്. പ്രധാനമായും വ്യാകരണലേഖനങ്ങള്‍ അടങ്ങിയ ഉമേഷിന്റെ മലയാളം ബ്ലോഗ്, ശരിയും തെറ്റും, പരിഭാഷകള്‍ അടങ്ങിയ ഉമേഷിന്റെ പരിഭാഷകള്‍ എന്നീ ബ്ലോഗ്സ്പോട്ട് ബ്ലോഗുകളിലെയും, ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ് ബ്ലോഗിലെയും 48 പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു് സ്വന്തമായി ഒരു സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത വേര്‍ഡ്പ്രെസ്സ് ബ്ലോഗില്‍.
ഒരു വര്‍ഷത്തില്‍ 48 പോസ്റ്റുകള്‍. അതു കഴിഞ്ഞു് അഞ്ചു മാസത്തിനുള്ളില്‍ 52 പോസ്റ്റുകള്‍!
2004 അവസാനത്തില്‍ ഞാനും രാജേഷ് വര്‍മ്മയും കൂടി തുടങ്ങിവെച്ച അക്ഷരശ്ലോകഗ്രൂപ്പില്‍ ചൊല്ലുന്ന ശ്ലോകങ്ങള്‍ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതു നന്നായിരിക്കും എന്നു് Kerala blog roll നടത്തുന്ന മനോജ് പറഞ്ഞതനുസരിച്ചാണു് ഞാന്‍ ആദ്യമായി ബ്ലോഗിംഗ് തുടങ്ങിയതു് - 2005 ജനുവരി 17-നു് aksharaslokam.blogspot.com-ല്‍. അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. റീഡിഫില്‍ രേഷ്മയും എം. എസ്. എന്‍-ല്‍ കെവിനും. പിന്നെ രാത്രിഞ്ചരന്, ക്ഷുരകന് എന്നിങ്ങനെ ഇപ്പോള്‍ അന്യം നിന്നു പോയ ചില സ്പിഷീസുകളും.
രണ്ടു ദിവസങ്ങള്‍ കൊണ്ടു കുറേ ശ്ലോകങ്ങളിട്ടപ്പോള്‍, സ്വന്തമായി എന്തെങ്കിലും എഴുതണമെന്നു തോന്നി. സച്ചിദാനന്ദനു പന്തളം കേരളവര്‍മ്മ പുരസ്കാരം കിട്ടിയതിനെപ്പറ്റിയുള്ള ഒരു സര്‍ക്കാസ്റ്റിക് പോസ്റ്റിലാണു തുടക്കം. പിന്നെ വ്യാകരണലേഖനങ്ങള്‍ കുറേ എഴുതി. അതധികവും തെറ്റു ചൂണ്ടിക്കാണിക്കുന്നവയായതുകൊണ്ടു് ശരിയും തെറ്റും (rightnwrong.blogspot.com)എന്ന പുതിയ ബ്ലോഗ് തുടങ്ങി. പഴയ കുറേ പരിഭാഷകളെടുത്തു് ഉമേഷിന്റെ പരിഭാഷകള്‍ (umeshtranslations.blogspot.com) എന്ന ബ്ലോഗില്‍ ഇട്ടു.
മുകളില്‍ പരാമര്‍ശിച്ച സാധനങ്ങള്‍ ഇട്ടുകഴിഞ്ഞു ഞാന്‍ പോലും വായിച്ചിട്ടില്ല. പ്രത്യേകിച്ചു് ആ പരിഭാഷകള്‍. ബ്ലോഗറിനും വേര്‍ഡ്പ്രെസ്സിനും ഭാരമായി അവ ഇങ്ങനെ കിടക്കുന്നു.
ബൂലോഗത്തിലെ മിക്ക ആളുകളുടെയും പ്രചോദനം പെരിങ്ങോടനാണെന്നു കേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഫെര്‍മയുടെ അവസാനത്തെ തിയൊറം എന്ന പോസ്റ്റില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു ഭാരതീയഗണിതം എന്ന വേര്‍ഡ്പ്രെസ്സ്.കോം ബ്ലോഗ് തുടങ്ങി. അതില്‍ ഗണിതം എഴുതാന്‍ വഴിയൊന്നും കാണാഞ്ഞപ്പോഴാണു സ്വന്തമായി ഒരു സര്‍വറില്‍ വന്‍സെറ്റപ്പുമായി ഒരു ബ്ലോഗു തുടങ്ങണമെന്നു തോന്നിയതു്. മുകളില്‍പ്പറഞ്ഞ ബ്ലോഗുകളില്‍ നിന്നു കുറേ പോസ്റ്റുകള്‍ തപ്പിയെടുത്തു അതങ്ങു തുടങ്ങി. പിന്നീടൊന്നും ഓര്‍മ്മയില്ല
ഭാരതീയഗണിതം അതേ പേരില്‍ ഒരു കാറ്റഗറിയായി ഇവിടെ.
പല ബ്ലോഗുകളിലായിക്കിടന്ന പോസ്റ്റുകള്‍ ഇപ്പോള്‍ ഒരു ബ്ലോഗില്‍ പല കാറ്റഗറിയായിക്കിടക്കുന്നു. പഴയ വീഞ്ഞു്, പുതിയ കുപ്പി. കയ്പ്പും ചവര്‍പ്പും ഇത്തിരി കൂടിയോ എന്നു സംശയം!
സ്വന്തമായി എഴുതിയ ചില ശ്ലോകങ്ങളും പ്രസിദ്ധീകരിച്ചു. പരിഭാഷകളുടെ ഗതി തന്നെ അവയ്ക്കും!
പെരിങ്ങോടന് പിന്നെയും വിട്ടില്ല. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണു് ഒരു ഓഡിയോ ബ്ലോഗ് തുടങ്ങിയതു്. അതില്‍ കവിതകള്‍ ചൊല്ലിയതു ബൂലോഗചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ എന്റെ മകന് വിശാഖ് ഉണ്ടായിരുന്നതുകൊണ്ടു തത്ക്കാലം രക്ഷപ്പേട്ടെന്നു പറയാം. പെരിങ്ങോടന്റെ തന്നെ അപേക്ഷപ്രകാരം തുടങ്ങിയ ഛന്ദശ്ശാസ്ത്രം ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന പരുവത്തില്‍ നില്ക്കുന്നു.
അല്പം സമയം വീണുകിട്ടുമ്പോള്‍ എന്തെങ്കിലുമെഴുതാന്‍ കയ്യില്‍ കോപ്പില്ലെന്നുള്ള സത്യം എന്നെ അലട്ടിക്കൊണ്ടിരുന്നു. എഴുതുന്നതെല്ലാം കുറേ തയ്യാറെടുപ്പാവശ്യമായ കാര്യങ്ങളായിരുന്നു. അതിനു വേണ്ടി തുടങ്ങിയതാണു സുഭാഷിതം. ഒരു പോസ്റ്റിനും പതിനഞ്ചു മിനിട്ടില്‍ കൂടുതല്‍ ചെലവാക്കിയിട്ടില്ല. എങ്കിലും അതാണു് ഏറ്റവും വിജയിച്ചതു്. ഉത്തമഭാര്യാലക്ഷണത്തെപ്പറ്റിയുള്ള പോസ്റ്റ് കമന്റുകളില്‍ ഹാഫ് സെഞ്ച്വറിയടിക്കുകയും നാലുപേരെ - എല്‍. ജി., വഴിപോക്കന്, സന്തോഷ്, രാജേഷ് എന്നിവരെ - ശ്ലോകങ്ങളെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നു പറഞ്ഞാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.
ഏറ്റവുമവസാനം ജ്യോതിഷത്തിലാണു് അഭ്യാസം. ഇപ്പോഴാണു മനുഷ്യര്‍ ഞാനെഴുതുന്നതു വായിക്കാന്‍ തുടങ്ങിയതു് എന്നു തോന്നുന്നു. (അതോ വക്കാരിയുടെ കമന്റുകള്‍ വായിക്കാനാണോ അവിടെ ഒരു ആള്‍ക്കൂട്ടം?). ആദ്യമായി (മിക്കവാറും അവസാനമായും) എന്റെ ഒരു പോസ്റ്റിനു നൂറു കമന്റുകളും കിട്ടി. അതോടുകൂടി ഞാന്‍ കുട്ട്യേടത്തിയുടെ ശിഷ്യനായി.
ശിഷ്ടമുള്ള സമയം കമന്റുകളിട്ടും ഓഫ്ടോപ്പിക്കടിച്ചും ഇങ്ങനെ കഴിച്ചുകൂട്ടുന്നു.
ഗുരുകുലത്തിലെ പോസ്റ്റുകള്‍ കാറ്റഗറി തിരിച്ചു് ഇവിടെ.
ഇത്തരം ബോറന് പോസ്റ്റുകള്‍ നൂറെണ്ണമായെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്നെ സഹിക്കുന്ന എല്ലാവര്ക്കും നന്ദി. ഇവിടെ വരെ എഴുതാന്‍ പ്രേരിപ്പിച്ച പെരിങ്ങോടനും വിശ്വത്തിനും സിബുവിനും പ്രത്യേകം നന്ദി.
Umesh::ഉമേഷ് | 18-Jul-06 at 2:16 am | Permalink
ഒരു നൂറടിച്ചിങ്ങനെ ഇരിക്കുകയാണു കൂട്ടരേ… ആകെ പൂസായി…
bindu | 18-Jul-06 at 2:58 am | Permalink
Congrats !!
ഭൂമി കറങ്ങുന്നുണ്ടോ ഉമേഷ്ജി??
:)
moncy | 18-Jul-06 at 3:10 am | Permalink
എല്ലാം നല്ലതിനു
ഞങ്ങള്‍ക്കു പ്രചോദനമായി
താങ്ങായി
തണലായി
1000 കവിയട്ടെ
എനിക്കും ചിലക്കാന്‍
അവസരങ്ങള്‍
ആയുഷ്മാന്‍ ഭവ
moncy | 18-Jul-06 at 3:12 am | Permalink
സന്തോഷം
L.G | 18-Jul-06 at 3:19 am | Permalink
എനിക്ക് സന്തോഷം കൊണ്ടിരിക്കാന് മേലാ..ഈ സന്തോഷത്തില്‍ പങ്കു ചേരാന്‍ രണ്ട് മാങ്ങാ പൂളി ഞന്‍ കഴിച്ചു..
ഉമേഷേട്ടനെപ്പോലെ ഒരാളെ ഞാന്‍ കഥാ പുസ്തകങ്ങളിലെ കണ്ടിട്ടുള്ളൂ…ദേ ഇപ്പൊ ജീവനോടെ കയ്യെത്തിയാല്‍ തൊടാന്‍ പരുവത്തില്‍..എന്നോടു പോലും സംസാരിച്ചുകൊണ്ട്….
ഗദ്..ഗദ്..ഉമേഷേട്ടാ ഒരുപാട് ഗദ് ഗദ്…
ഇനിയും ഒരു കാക്കത്തൊള്ളായിരം പോസ്റ്റുകള്‍ ഉണ്ടാവട്ടെന്നും…അതിനൊക്കെ നൂറ അടിക്കാന്‍ എനിക്കും ബിന്ദൂട്ടിക്കും ഭാഗ്യം ഉണ്ടാവട്ടേന്നും കരുതുന്നു..:)
വിശാല മനസ്കന് | 18-Jul-06 at 3:20 am | Permalink
ബഹു.ഉമേഷ് മാഷിന്
നൂറടിച്ചേന്റെ പേരിലും
മറ്റു പലതിന്റെ പേരിലും
എന്റെ എളിയ ആശംസകള്‍.
ആ ഉമേഷ് മാന്‍ ഭവ:
ഏവൂരാന് | 18-Jul-06 at 3:21 am | Permalink
ഉമേശ ഗുരോ,
അഭിനന്ദനങ്ങള്‍
Adithyan | 18-Jul-06 at 3:26 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജീ,
ഓഫ്: ഈ ഓഫ്ടോപ്പിക്കെന്നു വെച്ചാ എന്താാാാ???
Su | 18-Jul-06 at 3:30 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജീ. ഇനിയും ഒരുപാട് നൂറുകള്‍ അടിച്ച് മനുഷ്യന്മാര്ക്ക് അല്പമെങ്കിലും വിവരം ഉണ്ടാക്കാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.
L.G | 18-Jul-06 at 3:31 am | Permalink
ആതു എന്നെ ഉദ്ദേശിച്ചല്ലെ സൂവേച്ചി? ഹിഹിഹി..
അപ്പൊ ആദിക്കുട്ടീ….ഈ പോസ്റ്റ് ഒരു നൂറാക്കണ്ടെ നമുക്കു?
mullappoo | 18-Jul-06 at 3:33 am | Permalink
അഭിനന്ദനങ്ങള്‍
ഞങ്ങള്ക്കെല്ലാഒ പ്രിയപ്പെട്ടെ ഈ ചെറിയ ചരിത്രം എഴുതിയതിനു നന്ദി..
sameeha | 18-Jul-06 at 3:33 am | Permalink
ഗുരോ,അഭിനന്ദനങ്ങള്‍…
]
[അങ്ങനെ ആദ്യമായി രണ്ടക്ഷരം ഗുരുവിനായി കുറിച്ചിട്ടു..
പിന്നെ,ജ്യോതിഷത്തിലേക്കുള്ള കമന്റ് അപൂര്‍ണ്ണമായി കിടക്കുന്നു…എന്നെങ്കിലും അതെഴുതിത്തീര്ത്താല് പോസ്റ്റാം………..
ലാല്‍ സലാം
സെമി
ഏവൂരാന് | 18-Jul-06 at 3:39 am | Permalink
100 കടന്നുവത്രെ. എന്നാല്പിന്നെ ഇതിനൊരു പത്തിരുനൂറ് കമന്റങ്ങ് തികക്കേണ്ടത്, നമ്മള്, വായനക്കാരുടെ കടമയല്ലേ?
Adithyan | 18-Jul-06 at 3:43 am | Permalink
നൂറാക്കണോ?
എല്ലാരും അതു തന്നെയാണോ പറയുന്നെ? എന്നാ പിന്നെ തുടങ്ങിക്കളയാം…
ദേ എല്‍ജ്യേ, ഇന്നവിടെ മീനെന്താരുന്നു? (കട: രേഷ്മ)
ഏവൂരാന് | 18-Jul-06 at 3:46 am | Permalink
ഇന്നിവിടെ മീന്‍ ബീഫാരുന്നാദിത്യാ.
ഇന്നലെ, മീന്‍, ചിക്കനാരുന്നു.
അവിടെയോ?
mullappoo | 18-Jul-06 at 3:47 am | Permalink
മീനൊക്കെ മഴയിലു പോയി ആദീ..
ഞാന്‍ 15 ആണോ
വിശാല മനസ്കന് | 18-Jul-06 at 3:47 am | Permalink
അപ്പോ ആദിയേ.. ഞാന്‍ റെഡി. തുടങ്ങാം.
ഉമേഷ് ജിയുടെ ജ്യോതിഷം ബ്ലോഗ് ഞാന്‍ ഇതുവരെ വായിച്ചിട്ടില്ല. എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?
ഉത്തരം ആരും പറഞ്ഞില്ലെങ്കില്‍, ചമ്മി ഞാന്‍ പിന്മാറും എന്നാരും കരുതേണ്ട. ഞാന്‍ തന്നെ ഉത്തരം പറയും. അല്ല പിന്നെ!
L.G | 18-Jul-06 at 3:50 am | Permalink
ഹൌ..അപ്പൊ ഇന്ന് ഉറങ്ങാന്‍ പറ്റില്ലല്ലെ..
ഇന്ന് മീന്‍ ഞാന്‍ നെത്തോലി വറുത്തു..അവിടെയോ കര്‍ക്കിടകം തുടങ്ങിയാല്‍ മീന്‍ കുറയുവല്ലെ?
ഞാന്‍ പറയാം..എന്താ വിശാലേട്ടന് വായിക്കാത്തെ എന്ന്… ആ പോസ്റ്റ് കണ്ടില്ല.
Adithyan | 18-Jul-06 at 3:50 am | Permalink
മീന്‍ ഉലത്തിയതും മീന്‍ ഡീപ്പ് ഫ്രൈയും മീന്‍ 65-ഉം…
മൊത്തത്തില്‍ ഒരു മീന്മണം
mullappoo | 18-Jul-06 at 3:52 am | Permalink
ഈ നൂറടിയില്‍ നൂറു എനിക്കു തന്നെ കിട്ടണേ ബ്ലൊഗു മുത്തപ്പാ…
ഉമേഷ്ജി യുടെ വെരെ എതൊ പൊസ്റ്റ് നൂരടിച്ചു.. ഇനി ഇതെല്ലാം എപ്പോള്‍ വായിചു തീര്‍ക്കും…
bindu | 18-Jul-06 at 3:52 am | Permalink
ആദിയേ.. എല്ജീസെ എന്നെ വിളിച്ചായിരുന്നോ? ഞാനാദ്യമിട്ട കമ്മന്റു ഉമേഷ്ജി മുക്കിയെന്നാണു തോന്നുന്നത്.
Adithyan | 18-Jul-06 at 3:52 am | Permalink
ഹേയ്.. വിശാല്‍ ഗഡി ഉമേഷേട്ടന് സ്വപ്നത്തില്‍ വന്ന് പോസ്റ്റ് പറഞ്ഞു കോടുക്കാന്‍ വെയിറ്റ് ചെയ്യുവല്ലേ
bindu | 18-Jul-06 at 3:55 am | Permalink
100 എനിക്കു തന്നെ കിട്ടണേ മുത്തപ്പാ..:)
മുല്ലപ്പൂ എന്താ എന്നോടു മിണ്ടാത്തത്, ഞാനൊരു ക്ഷണം അയച്ചിട്ട്?
mullappoo | 18-Jul-06 at 3:55 am | Permalink
അയ്യോ ഇതു രാമയണ മാസം.
മീന്‍ തന്നെ വേണോ…
മീന്‍ തൊട്ടു കൂട്ടാം…..
(എന്റെ കമെന്റ് പിന്മൊഴിയില് വരണില്ലെ..
)
Adithyan | 18-Jul-06 at 3:56 am | Permalink
ബിന്ദൂട്ടി എത്തിക്കഴിഞ്ഞിരിയ്ക്കുന്നു… ഇനി ഇത് 100-ല്‍ നിര്‍ത്താനാ പാട്.
L.G | 18-Jul-06 at 3:57 am | Permalink
ഇപ്പള് എന്റെ ബിന്ദൂട്ടി നൂറ് എന്ന് സ്കോപ്പെവിടെങ്കിലും ഉണ്ടെങ്കില്‍ അപ്പൊ ബിന്ദൂട്ടിനെ മനസ്സില്‍ വിചാരിച്ചു അടിക്ക്കും…ബ്ലോഗിലാര്ക്കാവിലമ്മെ മാറ്റി.
ബിന്ദൂക്കാവിലാമ്മെ എന്നാക്കിയാലൊ.. സന്തോഷേട്ടനൊക്കെ ഇപ്പൊ സിയാറ്റിലില്‍ “ഒരു നൂറ് അടികാന്‍ എന്നെങ്കിലും പറ്റിയെങ്കില്‍“ എന്നും പറഞ്ഞ് കടാപ്പുറത്തൊക്കെ പാടി പാടി നടക്കല്ലെ..
ഏവൂരാന് | 18-Jul-06 at 3:57 am | Permalink
എനിക്ക് ഉമേഷിന്റെ കാര്യമോര്‍ക്കുമ്പോള്‍ ചിരി വരുന്നത്, സിബു പോസ്റ്റ് ചെയ്തതാണെന്നു തോന്നുന്നു, ഒരു ചിത്രം കണ്ടിരുന്നു, ഉമേഷിന്റെ..
ഉമേഷങ്ങനെ മതി മറന്ന് ചിരിക്കുന്ന ചിത്രം…
അതിനാരാണെന്നറിയില്ല, ആരോ ഒരാളൊരു കമന്റിട്ടു - ഇത് ഫ്രെയിം ചെയ്താല്‍ പല്ല് ചില്ലേല് മുട്ടുമെന്ന്.
:D
അയ്യോ… ഹ ഹ ഹ ഞാന്‍ ചിരിച്ച ചിരിയ്ക്ക് കണക്കില്ല…
bindu | 18-Jul-06 at 3:57 am | Permalink
എനര്‍ജി വേണം എന്നാലേ രക്ഷയുള്ളൂ.. കുട്ടിയേടത്തി ഉറങ്ങിക്കാണുമോ ആവോ? സു വിനെ ഒന്നു മിന്നായം പോലെ കണ്ടല്ലോ..
mullappoo | 18-Jul-06 at 3:58 am | Permalink
അയ്യൊ ക്ഷണക്കത്തു വഴിതെറ്റിയൊ? ആരെങ്കിലും അടിചു മാറ്റി ക്കാണും..:)
മെയില്‍ ഐ.ടി. ശരിതന്നെയൊ?
L.G | 18-Jul-06 at 3:58 am | Permalink
അയ്യൊ…അത് ഏതു പടം? എനിക്കും കാണണം..
L.G | 18-Jul-06 at 3:59 am | Permalink
എനിക്ക് ചീത്ത കിട്ടണ വരെ ഞാനിവിടെ ഉണ്ടാവും..
ഞാന്‍ മുങ്ങിയാല്‍ അപ്പൊ എനിക്ക് ഇവിടെ ചീത്ത കിട്ടി എന്ന് വിചാരിച്ചോളൂ..
bindu | 18-Jul-06 at 4:00 am | Permalink
ഞാന്‍ മുല്ലപ്പൂവിലെ ഐ ഡി തന്നെയാ പേസ്റ്റു ചെയ്തത്.
:)
L.G | 18-Jul-06 at 4:00 am | Permalink
മുല്ലപ്പൂന് കര്‍ക്കിടകഞ്ഞി കുടിച്ച് ഫിറ്റായെന്നാ തോന്നണെ..:)
bindu | 18-Jul-06 at 4:01 am | Permalink
കുഞ്ഞുവാവയല്ലേ.. ആരും ചീത്ത പറയില്ല, തിരിഞ്ഞു നോക്കിക്കോളൂ..
ഏവൂരാന് | 18-Jul-06 at 4:02 am | Permalink
ബോണ്‍ജീ, ദാ ഇത്
ഇത് തന്നെയാ…
mullappoo | 18-Jul-06 at 4:02 am | Permalink
ഫൊട്ടൊ എവിടെ..
ബിന്ദു … ബിന്ദൂ.. എവിടേ കാണുന്നില്ലല്ലൊ.. gmail id അല്ലെ കൊടുത്തെ…?:(
ഏവൂരാന് | 18-Jul-06 at 4:03 am | Permalink
ഇതില്‍ ലിങ്കൊന്നും കൊടുക്കാനൊക്കില്ലേ?
ബോണ്ജ്ജ്യേ, ദാ, ഇത് കട്ടാന്പേസ്റ്റ് ചെയ്ത് നോക്കൂ..
http://photos.usvishakh.net/gallery/main.php?g2_view=core.ShowItem&g2_itemId=159
bindu | 18-Jul-06 at 4:03 am | Permalink
ഇന്നു വക്കാരിയെ കണ്ടതേയില്ല. അല്ലെങ്കില്‍ ഇപ്പോള്‍ പുഷ്പ്പം പോലെ നൂറില്‍ എത്തിയേനേ..(അങ്ങനെ പറഞ്ഞാലെങ്കിലും വാശിക്കു… )
ഇന്നിവിടെ നല്ല ഇടിയും മഴയും. വെറുതെയല്ല, എവൂരാന്‍ ഇറങ്ങി അതാണ്.
വിശാല മനസ്കന് | 18-Jul-06 at 4:03 am | Permalink
ഇന്നലെ ഷാര്‍ജ്ജ മച്ചി മാര്‍ക്കറ്റില്‍ ഞാന്‍ മച്ചി വാങ്ങാന്‍ പോയി. കുടുബടക്കം. (മച്ചിമാര്ക്കറ്റില് പിന്നെ സാമ്പാറ് കഷണം വാങ്ങാന്‍ അരെങ്കിലും പോകുമോ ല്ലേ?)
മീനും വാങ്ങാം, പിന്നെ പൊന്നച്ചന്റെ കൂടെ പാര്‍ക്കില്‍ കളിയുമാകാം.
ഇന്നെഴുതണമെന്ന് വിചാരിച്ചില്ല, അല്ലെങ്കില്‍ ക്യാമറ യെടുത്ത് പടമെടുക്കായിരുന്നു. പോട്ടെ, സാരല്ല്യ. പിന്നെയാവാം.
ഐക്കൂറ (നെയ്മീന്) എന്ന് പറഞ്ഞ ഒന്നാണ് എന്റെ ഫേവറൈറ്റ്. പക്ഷെ, അതിന് ഒടുക്കത്തെ വില!
നാട്ടീന്ന് ഫ്ലൈറ്റ് കയറി വന്ന ചെമ്മീന്‍ ഉണ്ടായിരുന്നു. വലുപ്പം ഉണ്ടായിരുന്നെങ്കിലും ഒരു ഗുമ്മില്ലായ്മ ഉണ്ടായിരുന്നു. സോ, അതും ഡ്രോപ്പ്ഡ്.
അതുകൊണ്ട്, ഒരു കിലോ ചാള/മത്തി വാങ്ങി. പിന്നെ ഒരു പാമ്പാടയും.
മൊത്തം പത്ത് ദിര്‍ഹം. പിന്നെ, ഒരു കിലോ ലോക്കല്‍ കപ്പ/കൊള്ളിയും
വാങ്ങി രണ്ടു പെപ്സിയും കോയിനിട്ട് എടുത്ത് കുടിച്ച് ആര്‍മാദത്തോടെ തിരിച്ചുപോന്നു.
അങ്ങിനെ, ഇന്ന് വൈകീട്ട് വീട്ടില്‍ ചെന്ന് ചാള ഫ്രൈയും കറിയും കൊള്ളിയും കൂട്ടിയൊരു പെരുക്കുപേരുക്കാനുള്ള ആവേശത്തിനൊരു വാലിഡ് റീസണും ആയി.
Adithyan | 18-Jul-06 at 4:04 am | Permalink
മുല്ലപ്പൂവിനല്ല ബിന്ദൂട്ടിയ്ക്കാണ് ഫിറ്റായത്… ആരെയോക്കെയോ ഇന്‍വൈറ്റ് ചെയ്തിരിയ്ക്കുന്നു…
ഏവൂരാനെ ഫോട്ടോ ഫ്രൈമിങ്ങിനെപ്പറ്റി പറഞ്ഞത് വക്കാരി തന്നെ
വിശാലന് സ്റ്റേജിന്റെ പുറകിലേയ്ക്കു വരേണ്ടതാണ്.
bindu | 18-Jul-06 at 4:04 am | Permalink
അതേല്ലോ… എന്നാല്‍ ഞാനിനി നാളെ ഒന്നുകൂടി അയയ്ക്കാം. ഇപ്പോള്‍ ശ്രദ്ധ തെറ്റിയാല്‍…
;)
sameeha | 18-Jul-06 at 4:05 am | Permalink
അപ്പോ.നിങ്ങളൊക്കെ തീരുമാനിച്ചിറങ്ങിയതാ……അല്ലേ?….
എന്നാപ്പിന്നെ,ഞാനും കൂടാം:)
വിശാല മനസ്കന് | 18-Jul-06 at 4:07 am | Permalink
17-ല്‍ ആയിരുന്ന കമന്റ്, രണ്ടാമതൊന്ന് എഴുതിയിട്ട് വന്നപ്പോള്‍ 39.
എന്തതിയശമേ…
ഉമേഷേട്ടന് സമ്മതി
എത്ര ഭയങ്കരമേ..
bindu | 18-Jul-06 at 4:07 am | Permalink
മുല്ലപ്പൂവേ… ഒന്നുകൂടി നോക്കൂന്നേ…
ദിവസ്വപ്നം | 18-Jul-06 at 4:07 am | Permalink
അപ്പോള്‍, ഉമേഷ്ജീ,
ഈ പോസ്റ്റ് നൂറ് കമന്റ് തികയ്ക്കട്ടെയന്നും, ഉമേഷ്ജീ നൂറു വയസ്സു വരെ ആയുരാരോഗ്യവാനായി ജീവിച്ചിരിക്കട്ടെയെന്നും ആശംസിക്കുന്നു. ഇത് ആഘോഷിക്കാനായി ഈ വീക്കെന്‍ഡില്‍ എന്നെക്കൊണ്ട് പറ്റുന്ന പോലെ ഒരു ഞാന്‍ ഒരു നൂറടിക്കും എന്നു വാഗ്ദാനം ചെയ്യുന്നു.
സസ്നേഹം,
sameeha | 18-Jul-06 at 4:07 am | Permalink
അപ്പോ,വിശാലേട്ടാ,ഗ്ലാമരും,ബുദ്ധിയും കൂട്ടാന്‍ തന്നെ തീരുമാനിച്ചല്ലേ?
bindu | 18-Jul-06 at 4:07 am | Permalink
എനര്ജീസെ ഉറക്കമായോ?
L.G | 18-Jul-06 at 4:08 am | Permalink
ഈ ലോക്കല്‍ കപ്പാന്ന് പറയുമ്പൊ അവിടെ കപ്പ് ഉണ്ടാവുന്നുണ്ടൊ?
ഹിഹിഹി..ആ ഫോട്ടോം എനിക്കും പിടിച്ചു…ഹഹഹ..
bindu | 18-Jul-06 at 4:08 am | Permalink
50 ആയൊ?
mullappoo | 18-Jul-06 at 4:08 am | Permalink
ബിന്ദൂ.. ഒന്നു മെയിലെടൊ..
ആ ഐടി ഞാനങ്ങു ചേര്തോല്ലാമ്…
അപ്പോള്‍ പറഞ്ഞു വന്നതു നൂറ്…
50 ഞാന്‍ ഇപ്പൊളെ ബൂക്ക് ചെയ്യുന്നു
sameeha | 18-Jul-06 at 4:09 am | Permalink
50 ആയൊ?
mullappoo | 18-Jul-06 at 4:09 am | Permalink
ആഹാ 50 ഞാനടിച്ചെ….
ഏവൂരാന് | 18-Jul-06 at 4:09 am | Permalink
51 ഇതാ, എന്റെ വക..
L.G | 18-Jul-06 at 4:09 am | Permalink
ഈ നൂറടിക്കും എന്ന് പറയണാത് രണ്ട് പെഗ്ഗാണൊ? എന്റെ കെട്ടിയോനോട് ഇങ്ങിനത്തെ ഡൌബ്ട്സ് ചോദിച്ചാല്‍ ഉടനെ പറയും..നീ ആവശ്യമില്ലാത്തത് അറിയാണ്ടാന്ന്…പിന്നെ ഈ അടിക്കണ പൈന്റ് -ഉം
എന്താണ്..
sameeha | 18-Jul-06 at 4:09 am | Permalink
മുല്ലപ്പൂവേ….എന്നാലും………..:(
വിശാല മനസ്കന് | 18-Jul-06 at 4:09 am | Permalink
അത്യാവശ്യമായി ദുബായ് എയര്‍പോര്‍ട്ട് കസ്റ്റംസില്‍ പോകേണ്ട ഒരു ആവശ്യം വന്നിരിക്കുന്നു എനിക്ക്.
അതുകൊണ്ട്, ഏതാനും നിമിഷങ്ങള്‍ക്കകം ഇവിടേന്ന് തെറിക്കേണ്ടി വരും.
ആയതിനാല്‍ ചറപറാന്ന് കമന്റുകള്‍ ഞാന്‍ ഇടട്ടെ.
ദിവസ്വപ്നം | 18-Jul-06 at 4:10 am | Permalink
വിശാലോ,
രണ്ട് ചോദ്യം :
ഒന്ന്) ദുബായിലിപ്പോള്‍ എത്ര മണിയായി ?
രണ്ട്) ഗള്‍ഫ് രാജ്യങ്ങളിലെ വീക്കെന്‍ഡ് - വ്യാഴവും വെള്ളിയുമാണോ അതോ വെള്ളിയും ശനിയുമാണോ. അതോ പല രാജ്യങ്ങളില്‍ പലതാണോ ?
bindu | 18-Jul-06 at 4:10 am | Permalink
എന്നാല്‍ ശരി മുല്ലപ്പൂവേ, എന്നാലും എന്റെ 50 കൊണ്ടോയില്ലേ… എനിക്കിനി ഇന്നെങ്ങനെ മനസമാധാനതോടെ ഉറങ്ങാന്‍ പറ്റും??
Adithyan | 18-Jul-06 at 4:10 am | Permalink
ന്നാലും കാലം പോയ പോക്കേ, അക്ഷരശ്ലോകോം വൃത്തലക്ഷണവുമായി നടന്ന മനുഷ്യനാ… ഇപ്പൊ വന്നു വന്നു ഓഫ് ക്ലബിന്റെ പ്രസിഡന്റായി… എന്നാലും സ്വന്തം പെരേലൊരു ഉത്സവം നടന്നിട്ട് അതില്‍ കൂടുന്നോന്റോന്നു നോക്കിക്കെ
L.G | 18-Jul-06 at 4:10 am | Permalink
ഹിഹിഹി..മുല്ലപ്പൂ അടിപൊളി!!!
എവൂരാന്‍ ചേട്ടാ..ഇതു വേറെ കളി… സെര്‍വര്‍ വെച്ചു കളിക്കണ പോലല്ല…ഈ നൂറടി..:-) ഹിഹിഹിഹി
bindu | 18-Jul-06 at 4:11 am | Permalink
വിശാലന്റെ ആവേശം ഉള്‍ക്കൊണ്ടു കൊണ്ടു ഞാനും….
(ഉറക്കം വന്നു തുടങ്ങിയേ..)
L.G | 18-Jul-06 at 4:12 am | Permalink
ബിന്ദൂട്ടി.. മുല്ലപ്പൂ മന:പൂര്‍വ്വം ബിന്ദൂട്ടീടെ കോണ്‍സെന്റ്രേഷന്‍ തെറ്റിച്ചൂന്നാ തോന്നണെ..:)
വിശാല മനസ്കന് | 18-Jul-06 at 4:12 am | Permalink
‘ഗ്ലാമരും,ബുദ്ധിയും കൂട്ടാന്‍ തന്നെ തീരുമാനിച്ചല്ലേ?‘
ഹിഹി ഹഹഹ..
ചാള/മത്തി കഴിച്ചാല്‍ ഗ്ലാമറും ബുദ്ധിയും കൂടുമെന്ന് ആരോ പറഞ്ഞെന്ന് സമിയോട് ഇന്നലെ പറഞ്ഞിരുന്നു. അതുകൊണ്ട് എന്റെ സോള്‍ ഗഡി, സോനയുടെ ഡാഡി സ്ഥിരം കഴിക്കുമെന്നും!
Adithyan | 18-Jul-06 at 4:13 am | Permalink
ഉമേഷ്ജി ഈയിടെ പോസ്റ്റിട്ടിട്ടു പോയിക്കിടന്നുറങ്ങും, അടിക്കിനെടാ പിള്ളാരേന്നും പറെഞ്ഞേച്ചു… പിന്നെ നമ്മളു കൊറെപ്പേരിവിടെ ഒരേ ബഹളം… വേറെ കൊറേപ്പേര് 100 ആകുന്നതും നോക്കി ഇരിക്കും ചാടി വീഴാന്‍
ഏവൂരാന് | 18-Jul-06 at 4:13 am | Permalink
തന്നെ തന്നെ, ബോണ്‍ജീ, അല്ലേലും കുറുമ്പ് പറയാന്‍ പെണ്ണുങ്ങളെ വെല്ലാന്‍ ആണുങ്ങള്‍ക്ക്….
അല്ല, അതൊരു മെയില്‍ ഷോവനിസ്റ്റിക് കമന്റല്ലാ…
മൌലീരത്നങ്ങളെ, നമോവാകം. ഇതാ തോല്‍വി സമ്മതിച്ചിരിക്കുന്നു..
വിശാല മനസ്കന് | 18-Jul-06 at 4:13 am | Permalink
ഇവിടെ 8:15.
ഓഫീസ് തുറന്ന് ആളുകള്‍ വന്നുതുടങ്ങിയതേയുള്ളൂ..
ഞാന്‍ ബ്ലോഗാന്‍ വേണ്ടി 6:30 ആവുമ്പോഴേക്കും ഇവിടെ എത്തും!
bindu | 18-Jul-06 at 4:13 am | Permalink
എന്നാലും എനിക്ക് എല്ജീസാദ്യം വിളിച്ച എരുവാന്‍ ചേട്ടന് വിളി മറക്കാന്‍ പറ്റണില്ലേ…
)
mullappoo | 18-Jul-06 at 4:13 am | Permalink
ബിന്ദു പറ്റിചു ട്ടൊ.. ക്ലിക്കി ക്ലിക്കി വിരല്‍ പോയതു മിച്ചം..
ഇതു എത്രാമതാകും 75
…
bindu | 18-Jul-06 at 4:15 am | Permalink
ഉമേഷ് ജി ഇനി നൂറടിച്ചു എന്നു പറയില്ല
Adithyan | 18-Jul-06 at 4:15 am | Permalink
അപ്പൊ വിശാലോ ഈ ചാള കഴിച്ചാലാണോ അതോ പാര കഴിച്ചാലോണോ ഗ്ലാമര്‍ കൂടാ?
ആളു കുറഞ്ഞു തുടങ്ങിയോന്നൊരു സംശയം
വിശാല മനസ്കന് | 18-Jul-06 at 4:15 am | Permalink
പൊതുവേ അവധി, വ്യാഴം ഹാഫ് ഡേയും വെള്ളിയുമാണ്.
പിന്നെ കുറെ കമ്പനികള്‍ വെള്ളിയും ശനിയും കൊടുക്കുന്നു.
എല്ലാവര്ക്കും വെള്ളിയും ശനിയുമാക്കാന് പോകുന്നെന്നും കേട്ടു
ദിവസ്വപ്നം | 18-Jul-06 at 4:15 am | Permalink
ഓക്കേ, താങ്ക്യൂ.
അപ്പോള്‍ വ്യാഴമോ, ശനിയോ ?
L.G | 18-Jul-06 at 4:15 am | Permalink
പിന്നെ ഈ മുച്ചീട്ട് കളിയും എന്താണെന്ന് പറഞ്ഞ് തരണെ..
1. പൈന്റ്
2. നൂറ്
3. മുച്ചീട്ട് കളി..
ഇത്രേം ഡൌബ്ട്സ് ക്ലിയറാവാതെ കിടപ്പുണ്ട്..
sameeha | 18-Jul-06 at 4:15 am | Permalink
ബാക്കി കൂടി ഞാന്‍ പറയട്ടെ,വിശാലേട്ടാ
ഇവര്‍ക്കൊക്കെ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കൊടുക്കട്ടേ?
ഏവൂരാന് | 18-Jul-06 at 4:16 am | Permalink
എരുവാന്‍ ചേട്ടന് വിളി മറക്കാന്‍ പറ്റണില്ലേ…
എനിക്കും… അതൊരു പേടിസ്വപ്നം തന്നെ
Adithyan | 18-Jul-06 at 4:16 am | Permalink
ഇതു 75 ആണെന്നു തോന്നുന്നു… ഓടുന്ന കമന്റു വണ്ടിക്ക് ഒരു മുഴം മുന്നേ എറിയുന്നതാ
ദിവസ്വപ്നം | 18-Jul-06 at 4:16 am | Permalink
ഓക്കേ, ഗോട്ട് ദ പോയിന്റ്.
ഇനി ഞാനുറങ്ങട്ടേ, എല്ലാവര്ക്കും ഗുഷ്നൈറ്റ്. ഹാപ്പി കമന്റിംഗ്.
bindu | 18-Jul-06 at 4:16 am | Permalink
അതെ എല്ജീസെ.. എന്റെ കോണ്സെണ്ട്രേഷന് തെറ്റിച്ചു ആതാന്നേ…
വിശാലാ, സോള്‍ ഗടി സോനയുടേ അച്ഛന് ആണോ? കോമ മാറി
L.G | 18-Jul-06 at 4:16 am | Permalink
ഹിഹി..എരുവാന്‍ - എന്നതിന് വേറെ എന്തെങ്കില് അര്‍ത്ഥം ഉണ്ടൊ? കര്‍ത്താവെ..ഉണ്ടാവണെ..!ഹിഹിഹി
വിശാല മനസ്കന് | 18-Jul-06 at 4:17 am | Permalink
ഗ്ലാമറ് കൂടുമെന്ന് പറഞ്ഞതില്‍ അഭിപ്രായമില്ല!
പക്ഷെ, ബുദ്ധി കൂടും. ഉറപ്പാ!!!
mullappoo | 18-Jul-06 at 4:17 am | Permalink
എല്ലാരും ഉത്സാഹിചു അടിചു കൂട്ട്
Adithyan | 18-Jul-06 at 4:17 am | Permalink
ജ്യസ്റ്റ് മിസ്സായി… വെറും ഒരു കമന്റിനു മാറിപ്പോയി… 100-നെറിയുമ്പോ ഒന്നൂടെ നോക്കി എറിയണം…
ഏവൂരാന് | 18-Jul-06 at 4:17 am | Permalink
ഹോ, എന്റെയൊരു കാര്യമേ, 65-ഉം 75-ഉം എന്റെയാ
bindu | 18-Jul-06 at 4:18 am | Permalink
75 ഏവൂരാന് അടിച്ചു. മണ്ണും ചാരി നിന്നവന്..
:)
വിശാല മനസ്കന് | 18-Jul-06 at 4:18 am | Permalink
സോന നുമ്മ സോള്‍ ഗഡി.
സോനയുടെ അച്ഛന് സോനേടെ അമ്മേടെ സോള്‍ ഗഡി
ഏവൂരാന് | 18-Jul-06 at 4:18 am | Permalink
99 ആവുമ്പോള്‍ എല്ലാവരും പോയി ഓരോ ചായ കുടിക്കേണ്ടതാണ്.
Adithyan | 18-Jul-06 at 4:19 am | Permalink
“ഗഡിയേ..
തനം ഗഡിയേ,
പാാാാട്ടു പാടും ഗഡിയേ…“
എന്ന ഗാനം ആരാ പാടിയെ?
വിശാല മനസ്കന് | 18-Jul-06 at 4:19 am | Permalink
ഇതൊരു റെക്കോഡ് സെഞ്ച്വറിയാകുമല്ലോ????
അടിപൊളീ
Adithyan | 18-Jul-06 at 4:20 am | Permalink
99-ല്‍ ചായ കുടിച്ചില്ലെങ്കില്‍ ഏവൂരാന് സെര്‍വര്‍ ഡൌണ്‍ ആക്കുന്നതാണ്
ഏവൂരാന് | 18-Jul-06 at 4:20 am | Permalink
എരുവാന്‍ - അതാദ്യം വായിച്ചപ്പോള്‍ തോന്നിയത്, ഇതാരാ കണ്ണ കാണാന്‍ വയ്യാത്ത ആളെന്നാണ്..
പിന്നെയല്ലേ ബോണ്ജിയുടെ ലീലകളിലൊന്നാണ് എന്നറിഞ്ഞത്.
എത്രയായി, ഇതുവരെ?
വിശാല മനസ്കന് | 18-Jul-06 at 4:20 am | Permalink
നൂറടിക്കാന്‍ ശ്രീ ഉമേഷ് മാഷെ ഈ വേദിയിലേക്ക് ഞാന്‍ ക്ഷണിച്ചുകൊള്ളുന്നു..
Adithyan | 18-Jul-06 at 4:20 am | Permalink
ഇതെന്താ ടെന്‍ഡുല്‍ക്കര്‍ ബാറ്റ് ചെയ്യുന്നോ?
100 അടുത്തപ്പോ സ്ലോ ആയല്ലോ
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ..
ദേ നൂറടിക്കാന്‍ പോകുന്നു… മുത്തപ്പാ..
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
90 കിട്ടിയോ? കിട്ടീ… 90-ഉം എന്റെയാ.. ശ്ശോ എന്റെ ഒരു കാര്യമേ..
bindu | 18-Jul-06 at 4:21 am | Permalink
നൂറായൊ?
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ… എന്റെ നൂറേ…
sameeha | 18-Jul-06 at 4:21 am | Permalink
ആദിചേട്ടാ,എന്തായാലുംഞാനല്ല,…. ഞാനിതു വരെ അങ്ങനെയൊന്നും പാടിയിട്ടില്ല….
കലാഭവന്‍ മണീടെ പാട്ട് മാത്രേ ഞാന്‍ പാടൂ
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
കൊള്ളാം.. ആര്‍ക്കാണോ ആവോ. ഞാനിതു വരെ 100 അറ്റിചിട്ടില്ല…
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
മുത്താപ്പാ….കണ്ടാര..
bindu | 18-Jul-06 at 4:21 am | Permalink
100
Adithyan | 18-Jul-06 at 4:21 am | Permalink
ഇനിയിപ്പോ എണ്ണിതുടങ്ങണോ?
കൊറെ നാളായി 90 ഒക്കെ കഴിഞ്ഞാല്‍ പിന്നെ കാണുന്നത് 115-ആ… അതെങ്ങനെ സിയാറ്റിനില്‍ നിന്നൊക്കെ ആള്ക്കാര് മുങ്ങാംകുഴിയിട്ടു വരുവല്ലെ?
sameeha | 18-Jul-06 at 4:22 am | Permalink
100
ഏവൂരാന് | 18-Jul-06 at 4:22 am | Permalink
മുത്താപ്പനോ?
വിശാല മനസ്കന് | 18-Jul-06 at 4:22 am | Permalink
ഹഹഹി…
ബിന്ദേച്ചി.. കൊണ്ടോയേ…
Shiju Alex | 18-Jul-06 at 4:22 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷേട്ടാ
ഭൂലോഗത്തില്‍ അദ്യമായാണ് ഒരാള്‍ നൂറ് പോസ്റ്റ് തികക്കുന്നത് എന്ന് കരുതുന്നു.
അപ്പോള്‍ ഇതിലെ കമന്റും 100 അടിക്കണം. വക്കാരിയെ ഇതുവഴി ഒന്നും കാണുന്നില്ലല്ലോ.
Shaniyan | 18-Jul-06 at 4:22 am | Permalink
ആനപ്പുറത്തിരിക്കും, പക്ഷേ ആനക്കാരനല്ല
ഓഫടിക്കും, പക്ഷേ ഓഫാവാന്‍ വിടാറില്ല
ജ്യോതിഷം പറയും, പക്ഷേ ജ്യോതിഷിയല്ല
കവിതയെഴുതും, പക്ഷേ ‘കപി’യല്ല
എന്തിനധികം പറയുന്നു?
“നൂറടിച്ചു, പക്ഷേ നൂറടിച്ചത്നിറ്റെ ഭാവമില്ല“
പ്രണാമം, ഗുരോ!!!!
Adithyan | 18-Jul-06 at 4:22 am | Permalink
നൂറു പോയി
bindu | 18-Jul-06 at 4:22 am | Permalink
അടിച്ചേ.. നൂറടിച്ചേ…:) നംബര് ഇട്ടതു നന്നായി, ആരും തര്ക്കില്ലല്ലോ
ഏവൂരാന് | 18-Jul-06 at 4:23 am | Permalink
പണ്ടാരടങ്ങാന്‍ ഈയൊരു മെസ്സെജ് വന്നു പോയി:
Sorry, you can only post a new comment once every 15 seconds. Slow down cowboy.
അല്ലായിരുന്നെങ്കില്‍…..
sameeha | 18-Jul-06 at 4:23 am | Permalink
ബിന്ധുച്ചേച്ചി,എനിക്കറിയാമാരുന്നു,ചേച്ചിയുണ്ടെങ്കീപ്പിന്നെ എനിക്ക് നീറ് കിട്ടില്ലാ ന്ന്
വിശാല മനസ്കന് | 18-Jul-06 at 4:23 am | Permalink
ഇനി ഞാന്‍ ദുബായ് കസ്റ്റംസിലെ അറബിയുടെ കസ്റ്റഡിയിലേക്ക് പോകട്ടെ… മനസ്സമാധാനത്തോടെ..!
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍..ആയിരമായിരം അഭിവാദ്യങ്ങള്‍!
bindu | 18-Jul-06 at 4:24 am | Permalink
എല്ജീസെ ഓടിവായോ.. ദേ.. കണ്ടില്ലേ…
:)
Adithyan | 18-Jul-06 at 4:24 am | Permalink
ബിന്ദൂ ബ്ലഡ് ഒന്നു ടെസ്റ്റ് ചെയ്യിക്കണേ… ടെന്‍ഡുല്‍ക്കറിന്റെ വല്ല സാമ്യോം ഒണ്ടോന്നു നോക്കാനാാ… നൂറടിക്കാന്‍ ജന്മസിദ്ധമായ ഒരു കഴിവാണല്ലോ…
ഇതിനു വല്ല കോച്ചിങ്ങിനും പോയിട്ടുണ്ടോ?
Shiju Alex | 18-Jul-06 at 4:24 am | Permalink
ഏറ്റവും കുറച്ച് സമയം കൊണ്ട് നൂറടിച്ച പോസ്റ്റ് എന്ന ബഹുമതിയും ഇതോടെ ഉമേഷേട്ടന്റെ ഈ പോസ്റ്റിന് തന്നെ.
ഏവൂരാന് | 18-Jul-06 at 4:25 am | Permalink
ഹാവൂ എന്തൊരാശ്വാസം. നാളെ ഉമേഷെഴുന്നേറ്റ് വരുമ്പോള്‍ കക്ഷിക്കുണ്ടാവാന് പോകുന്ന ആ സന്തോഷം — ആയത്, പറവാനെളുതാണോ?
ഇനി, ഞാന്‍ മുങ്ങട്ടെ… നന്ദി കൂട്ടരെ; നല്ല പെര്‍ഫോമന്‍സ്.
Adithyan | 18-Jul-06 at 4:25 am | Permalink
ഏവൂരാനേ, കൌബോയ് എന്നൊരു വിളി കേട്ടല്ലോ…
സമാധാനപ്പെടൂ…
)
bindu | 18-Jul-06 at 4:26 am | Permalink
അപ്പോള്‍ ഇനി സമാധാനമായി പോയി ഉറങ്ങട്ടെ, ഉമേഷ് ജി ഞാന്‍ ദേ നൂറടിച്ചു.. ഇപ്പോള്‍ എനിക്ക ഭൂമി കറങ്ങുന്നത്
Shaniyan | 18-Jul-06 at 4:27 am | Permalink
ഷിജുമാഷെ, പോസ്റ്റില്‍ സെഞ്ചൂറിയന്‍സ് നമുക്കിടയില്‍ മുന്നേ ഉണ്ട്.. ദാ ഒരു ഡബിള്‍
വിശാല മനസ്കന് | 18-Jul-06 at 4:27 am | Permalink
ഇനി ഞാന്‍ ഇറങ്ങട്ടേ!
bindu | 18-Jul-06 at 4:29 am | Permalink
ആദിയേ.. ആ രഹസ്യം പറയൂല്ലാ, അവിടെ കോച്ചിങ്ങിനു പോവാനല്ലേ.. എന്റെ കഞ്ഞിയില്‍ ഞാന്‍ പാറ്റയിടണോ? (വക്കാരി കണ്ടു പിടിച്ചു ആ രഹസ്യം
)
Shaniyan | 18-Jul-06 at 4:31 am | Permalink
വക്കാരി അന്നു പ്രയോഗിച്ചു ജയിച്ചതല്ലേ?
സന്തോഷ് | 18-Jul-06 at 4:32 am | Permalink
അയ്യോ, ഇന്നും എന്റെ 100 പോയേ:(
അഭിനന്ദനങ്ങള്‍ ഉമേഷ്! ആയിരമല്ല, പതിനായിരമല്ല, ഒരു അഞ്ഞൂറു പോസ്റ്റെങ്കിലുമാക്കണം ഈ വര്‍ഷം…
സന്തോഷ് | 18-Jul-06 at 4:33 am | Permalink
ഒന്ന് മയങ്ങിയേച്ച് 200 അടിക്കാന്‍ വരാം.
സന്തോഷ് | 18-Jul-06 at 4:35 am | Permalink
124
സന്തോഷ് | 18-Jul-06 at 4:35 am | Permalink
അല്ലെങ്കില്‍ വേണ്ട, ഏതായാലും വന്ന സ്ഥിതിയ്ക്ക് 125 അടിച്ചേച്ച് പോയേക്കാം.
Adithyan | 18-Jul-06 at 4:36 am | Permalink
വന്നേച്ചാലും മതി…
ഇന്നത്തേയ്ക്ക് എല്ലാരും റെസ്റ്റ്. സന്തോഷില്ലാത്തപ്പോ നമ്മള് വീണ്ടും ബാറ്റിങ്ങ് തുടങ്ങുന്നതാണ്
Shaniyan | 18-Jul-06 at 4:39 am | Permalink
അതിനിത്തിരി കഷ്ടപ്പെടും ആദീ.. സന്തോഷ്ജീ ഉറക്കത്തിലും ഒരു സെഞ്ചുറി ആ വഴി ഈ വഴി പോയാല്‍ മണം പിടിച്ചെത്തി അടിക്കും
ഇടിവാള്‍ | 18-Jul-06 at 4:45 am | Permalink
ഉമേഷ് മാഷേ..
ആശംസകള്‍ !ഇനിയും ഒരുപാടു നൂറുകള്‍ പോരട്ടേ !
രാജ് നായര്‍ | 18-Jul-06 at 5:24 am | Permalink
അന്നു് ബൂലോഗത്തില്‍ പുലികള്‍ ഇറങ്ങിത്തുടങ്ങിയിട്ടില്ല. പെരിങ്ങോടനും സിബുവും ഏവൂരാനും സൂവും വിശ്വവുമുണ്ടു്. ഉമേഷെങ്കിലും എന്നെയൊന്നു ‘പുലി’യെന്നു വിളിക്കുമെന്നു കരുതി
marthyan | 18-Jul-06 at 5:44 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷ്ജി…
സ്വാര്‍ത്ഥന്‍ | 18-Jul-06 at 6:03 am | Permalink
ഇതിപ്പോ ആശംസകള്‍ പോസ്റ്റിങ്ങിനിടണോ കമന്റിങ്ങിനിടണോ???
രണ്ടായാലും കെടക്കട്ടെ:
ആശ്വാസാശംസകള്
Viswam (ViswaPrabha) | 18-Jul-06 at 6:32 am | Permalink
:)
സിദ്ധാര്ത്ഥന് | 18-Jul-06 at 6:48 am | Permalink
ഉമേഷിന്റെ അടുത്തയിടെ ഉണ്ടായ തകര്‍പ്പന്‍ പോസ്റ്റുകളില്‍ എനിക്കുണ്ടായ രോമാഞ്ചത്തിനെ ഞാനീ നൂറില്‍ പങ്കുചേര്ന്നുകൊണ്ടു് കഞ്ചുകമണിയിക്കുന്നു.
നീണാള്‍ വാഴ്ക!
പെരിങ്ങോടാ, പുലികള്‍ എന്നുദ്ദേശിച്ചതെന്നെ ചേര്‍ത്താണു്. വിശ്വാസം വരുന്നില്ല അല്ലേ. എന്റെ ഗ്രഹനിലയെഴുതിയിട്ടപ്പോള് ഉമേഷതില് ‘ കരണം=പുലി’ എന്നെഴുതിയിട്ടുണ്ടായിരുന്നു. ഞാന്‍ പിന്നെ അതാരോടും പറഞ്ഞില്ല. നമ്മളെന്തിനു വെറുതേ…. ;D
Su | 18-Jul-06 at 6:50 am | Permalink
പെരിങ്ങോടനെ പുലിയെന്നു വിളിച്ചില്ലെങ്കിലും എന്റെ രൂപത്തിനെയെങ്കിലും ഉമേഷ്ജി ബഹുമാനിക്കണമായിരുന്നു.
ഇത് ഞാന്‍ എങ്ങനെ സഹിക്കും
അരവിന്ദന് | 18-Jul-06 at 6:54 am | Permalink
ഒറ്റക്കിരുന്ന് നൂറടിച്ച ഉമേഷ്ജീക്ക് അഭിവാദ്യങ്ങള്‍! (തൊട്ടുനക്കാന്‍ ഒന്നുമില്ലാരുന്നോ?)
)
ഇന്നലെ എന്റെ അത്താഴം, ഒരു കുറ്റി പുട്ട്, കടല, പപ്പടം, ഇത്തിരി കടൂമാങ്ങ, പിന്നെ നല്ല ചേമ്പ് മെഴുക്ക്വോരട്ടി.
വെറുതേ എന്തിനാ ഇങ്ങനെ കൊഴച്ച് വാരി വലിച്ച് തിന്നണേ ന്ന് എനിക്കിന്നലെ ഒരു തോന്നല്‍ തോന്നി.
ഇന്നല്ലേ അത് മനസ്സിലായേ…ഉമേഷ്ജി നൂറടിച്ച വകേലല്ലാരുന്നോ എന്റെ വെട്ടിവീക്കല്!!
അപ്പോ ഇനി പോസ്റ്റുകള്‍ അഞ്ഞൂറും ആയിരവുമാകട്ടെ…ഉമേഷ്ജിയുടെ ഒരു ഡൈ ഹാര്‍ഡ് ഫാന്‍.
കുറുമാന് | 18-Jul-06 at 7:19 am | Permalink
എത്താന്‍ വൈകിപോയി, വിശാലന് ഫോണ്‍ ചെയ്തുപറഞ്ഞപ്പോഴാണ് ഇവിടെ നൂറു കഴിഞ്ഞെന്നറിഞ്ഞത്. ഓഫീസിലുള്ള ബ്ലോഗിങ് തത്ക്കാലം നിര്‍ത്തിയതിനാല്‍ ഒന്നും അറിയാന്‍ കഴിയാറില്ല. ക്ഷമിക്കൂ ഗുരുക്കളെ.
അഭിനന്ദനത്തിന്റെ പൂചെണ്ടുകള്‍ സ്വീകരിക്കു.
ഇന്ന് മുന്നൂറടിക്കണം
biriyanikutty | 18-Jul-06 at 7:43 am | Permalink
അതു ശരി.. ഉമേഷ് ജി ആളുകളെ നിയമിച്ചിരിക്കുകയാണ് അല്ലേ.. കമന്റാത്തവരെ ഫോണ്‍ ചെയ്ത് പറയാന്‍ വിശാലേട്ടനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് അല്ലെ. അപ്പോ വിശല്‍ജി സ്വപ്നം കണ്ടതല്ല. ഉമേഷ് മാഷ് നേരിട്ടു വന്ന് ശരവണ ഭവനില്‍ പറ്റ് തുടങ്ങി കൊടുത്തിട്ട് പോയിട്ടുണ്ട്. പേയ്മെന്റ് ക്രെഡിറ്റ് കാര്‍ഡ് വഴി. ഒരു കോള്‍ ചെയ്താല്‍ ഒരു മസാല ദോശ. കൊള്ളാം, നല്ല ഡീല്‍…
Su | 18-Jul-06 at 7:51 am | Permalink
Shiju Alex | 18-Jul-06 at 4:22 am | Permalink
അഭിനന്ദനങ്ങള്‍ ഉമേഷേട്ടാ
ഭൂലോഗത്തില്‍ അദ്യമായാണ് ഒരാള്‍ നൂറ് പോസ്റ്റ് തികക്കുന്നത് എന്ന് കരുതുന്നു.
എന്നാലും ഷിജുവേ എന്റെ 200നെ തള്ളിപ്പറയാന്‍ മാത്രം ഞാന്‍ എന്തു തെറ്റ് ചെയ്തു
വിവരക്കേടാണെങ്കിലും എണ്ണം എണ്ണമല്ലേ
ഈശ്വരാ അടുത്ത ജന്മത്തിലെങ്കിലും ഒരു പുലി ആയി ജനിപ്പിക്കണേ. കൂടെ കുറച്ച് വിവരവും തരണേ.
ഇബ്രു | 18-Jul-06 at 8:31 am | Permalink
ഉമേഷ്ജീ
നൂറും തികഞ്ഞു..ഇനിയും ഒരു പാട് ചിന്തകള്‍ ഇവിടെ പ്രവഹിക്കട്ടെ..ആശംസകള്‍!
devanand | 18-Jul-06 at 8:33 am | Permalink
ങേ നൂറോ ?അഭി നന്ദ ലാ ലാ.
ബാഷാ ഒരു തടവു ശൊന്നാ നൂറു തടവു സൊന്നമാതിരി എന്നു പറഞ്ഞപോളെ ഗുരു ആറടിച്ചപ്പോഴേ നൂറിന്റെ എഫക്റ്റ് ആയിട്ടുണ്ടായിരുന്നു. അപ്പോ പിന്നെ നൂറടിച്ചാലോ. ഒന്നും പറയണ്ടാ.
ആയിരമാകട്ടെ, പിന്നെ പതിനായിരം.. അങ്ങനെ ഈ ഒറ്റ ബ്ലോഗ് തന്നെ വക്കാരിയുടെ സ്വപ്നത്തിലെ എന്സൈക്കിളിന്പിടി ആയി മാറട്ടെ.
Viswam (ViswaPrabha) | 18-Jul-06 at 8:50 am | Permalink
OK. ഇപ്പോള്‍ ആവശ്യത്തിനു കമന്റുകളായില്ലേ? ഇല്ലെങ്കില്‍, ഇനി ഇന്നത്തെ Post of the Day എന്ന നിലയ്ക്ക് ഇവിടെത്തന്നെ നാം എല്ലാവരും ഗൌരവമായി എടുക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാവാം ഇനിയുള്ള ഓഫ്ഫ് ടോപ്പിക്ക്.
ബ്ലോഗ്സ്പോട്ടും മറ്റു ബ്ലോഗ് സൈറ്റുകളും ഇന്ത്യയിലെ മിക്ക ISPകള്‍ വഴിയും കിട്ടുന്നില്ല.
ഇതിനെതിരെ ലോകത്തിന്റെ പല ഭാഗത്തുനിന്നും നൂറുകണക്കിന് ആ ളുകള്‍ പ്രതികരിക്കുന്നുണ്ട്.
സംഭവം ഗൌരവമാണ്. വെറും ബ്ലോഗ് പ്രശ്നം മാത്രമല്ല.
ഇപ്പോളാണ് നാമൊക്കെ ഒരുമിച്ചു നില്‍ക്കേണ്ടത്!
എന്തു പറയുന്നു?
നമുക്കൊക്കെ കൂടി എന്തു ചെയ്യാനാവും?
(ഇതെഴുതുമ്പോള്‍ നേരായ വഴിക്കൊന്നും എനിക്ക് blogspot സൈറ്റുകള്‍ ലഭ്യമല്ല. തല്ക്കാലം ഉമേഷിന്റെ ഈ കൈലാസത്തില്‍ കിടക്കട്ടെ നമ്മുടെ ചര്‍ച്ചകള്‍!
For more activism, visit http://groups.google.com/group/BloggersCollective
Viswam (ViswaPrabha) | 18-Jul-06 at 8:54 am | Permalink
http://www.dnaindia.com/report.asp?NewsID=1042305
ആരാണുത്തരവാദി?
സുനില്‍ കൃഷ്ണന് | 18-Jul-06 at 8:58 am | Permalink
ഗുരുജീ, പ്രണാമം
Shiju Alex | 18-Jul-06 at 8:58 am | Permalink
Su said…
എന്നാലും ഷിജുവേ എന്റെ 200നെ തള്ളിപ്പറയാന്‍ മാത്രം ഞാന്‍ എന്തു തെറ്റ് ചെയ്തു വിവരക്കേടാണെങ്കിലും എണ്ണം എണ്ണമല്ലേ
മാപ്പാക്കുക സുചേച്ചി. അറിവില്ലായ്മകൊണ്ട് പറ്റിപോയതല്ലേ. ചേച്ചി തന്നെ ഫസ്റ്റ്. ചേച്ചി പുലിയല്ലെന്നും വിവരം ഇല്ലെന്നും ഒക്കെ ആരാ പറഞ്ഞത്.
ചേച്ചി വെറും പുലിയല്ല ഒരു സിംഹം ആണ്. (കടപ്പാട്: രാജമണിക്യം)
സിദ്ധാര്ത്ഥന് | 18-Jul-06 at 8:59 am | Permalink
ഒരു മിനിറ്റില്‍ 9 കമന്റുകള്‍ എന്നതും ഒരു റെക്കോഡാണോ സുഹൃത്തുക്കളേ? എങ്കിലതും ഈ ആനക്കാരനു് ( എവിടെപ്പോയാവോ?? നൂറടിക്കുമ്പൊഴേക്കും ഫിറ്റായോ?).
ക്രിക്കറ്റില്‍ ചായകുടിച്ചതിനുശേഷം ആദ്യ പന്തില്‍ 4 റണ്ണെടുത്ത ആദ്യത്തെയാള്‍ എന്നൊക്കെ റെക്കോഡിടാമെങ്കില് ഇതുമാവാം.
തെളിവു ആരും നശിപ്പിക്കതിരിക്കാനായി താഴെ.
——-
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ..
ദേ നൂറടിക്കാന്‍ പോകുന്നു… മുത്തപ്പാ..
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
90 കിട്ടിയോ? കിട്ടീ… 90-ഉം എന്റെയാ.. ശ്ശോ എന്റെ ഒരു കാര്യമേ..
bindu | 18-Jul-06 at 4:21 am | Permalink
നൂറായൊ?
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
അയ്യോ… എന്റെ നൂറേ…
sameeha | 18-Jul-06 at 4:21 am | Permalink
ആദിചേട്ടാ,എന്തായാലുംഞാനല്ല,…. ഞാനിതു വരെ അങ്ങനെയൊന്നും പാടിയിട്ടില്ല….
കലാഭവന്‍ മണീടെ പാട്ട് മാത്രേ ഞാന്‍ പാടൂ
ഏവൂരാന് | 18-Jul-06 at 4:21 am | Permalink
കൊള്ളാം.. ആര്‍ക്കാണോ ആവോ. ഞാനിതു വരെ 100 അറ്റിചിട്ടില്ല…
വിശാല മനസ്കന് | 18-Jul-06 at 4:21 am | Permalink
മുത്താപ്പാ….കണ്ടാര..
bindu | 18-Jul-06 at 4:21 am | Permalink
100
Adithyan | 18-Jul-06 at 4:21 am | Permalink
ഇനിയിപ്പോ എണ്ണിതുടങ്ങണോ?
കൊറെ നാളായി 90 ഒക്കെ കഴിഞ്ഞാല്‍ പിന്നെ കാണുന്നത് 115-ആ… അതെങ്ങനെ സിയാറ്റിനില്‍ നിന്നൊക്കെ ആള്ക്കാര് മുങ്ങാംകുഴിയിട്ടു വരുവല്ലെ?