(ഇതിൽ ഞാൻ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളോടു് എനിക്കു് ഇപ്പോൾ യോജിപ്പില്ല. എന്റെ തെറ്റുകൾ തിരുത്തിയ രാജേഷ് വർമ്മ, അജിത്ത് തുടങ്ങിയവരോടു് എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.
ഇതിന്റെ (അടുത്ത പോസ്റ്റിന്റെയും) കമന്റുകൾ തരുന്ന വാദപ്രതിവാദത്തെ ഒരു അമൂല്യനിധിയായി ഞാൻ കരുതുന്നു. ഈ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യാത്തതും അതു കൊണ്ടു തന്നെ.
– ഉമേഷ് [2012-10-29] )
ഒരു പക്ഷേ, ഏറ്റവുമധികം വിവാദങ്ങള്‍ക്കു വിഷയമായിട്ടുള്ള സംസ്കൃതശ്ലോകം:
പിതാ രക്ഷതി കൌമാരേ
ഭര്ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
മനു എന്ന നിയമജ്ഞന് പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു് (മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു് ഇദ്ദേഹമെന്ന ഐതിഹ്യത്തിനു യാതൊരു വിലയും കൊടുക്കേണ്ട കാര്യമില്ല) അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്. “അച്ഛന് കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന് വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു-സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്നര്‍ത്ഥം.
മനുവിന്റെ ഈ വാക്കുകള്‍ ലോകം മുഴുവനുമുള്ള സാമൂഹികപ്രവര്‍ത്തകരെ, പ്രത്യേകിച്ചു സ്ത്രീസമത്വവാദികളെ, ചൊടിപ്പിച്ചിട്ടുണ്ടു്. ഇതിന്റെ അടിസ്ഥാനത്തില്‍ മനുസ്മൃതി കത്തിക്കണമെന്നു പറഞ്ഞു് ഗൌരിയമ്മയുടെ നേതൃത്വത്തില്‍ ഒരു പ്രക്ഷോഭണം നടന്നിട്ടു് അധികകാലമായിട്ടില്ല.
ഒരു കാലത്തെ നിയമസംഹിത എന്ന നിലയില്‍ ചരിത്രപരമായും സമൂഹശാസ്ത്രപരമായും വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമാണു മനുസ്മൃതി. അതു കത്തിക്കണമെന്നു പറയുന്നതു് വൈജ്ഞാനികതയുടെ കടയ്ക്കല്‍ കോടാലി വെയ്ക്കലാണു്. അലക്സാണ്ഡ്രിയയിലെ ഗ്രന്ഥശാലയ്ക്കു് ഇതാണു സംഭവിച്ചതു്. തങ്ങള്‍ക്കു തെറ്റെന്നു തോന്നുന്നവ എല്ലാവരും കത്തിക്കാന്‍ തുടങ്ങിയാല്‍ ഭഗവദ്ഗീത, ബൈബിള്‍, ഖുര്‍ ആന്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, വിവാകാനന്ദകൃതികള്‍, അര്‍ത്ഥശാസ്ത്രം, ഗാന്ധിസാഹിത്യം, ഓരിജിന്‍ ഓഫ് സ്പിഷീസ്, അറബിക്കഥകള്‍ തുടങ്ങി ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ള മിക്കവാറും ഗ്രന്ഥങ്ങളിലൊന്നും തന്നെ ബാക്കിയുണ്ടാവില്ല.
മനുസ്മൃതിയെ ആധുനികകാലത്തെ നിയമസംഹിതയായി അംഗീകരിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കേണ്ടി വന്നേക്കും. പക്ഷേ, അതു കത്തിക്കണം എന്നു പറയുന്നതു കാടത്തമാണു്.
ഈ ശ്ലോകത്തിന്റെ നാലാം വരി മാത്രമേ സാധാരണ ഉദ്ധരിച്ചു കാണാറുള്ളൂ. കത്തിക്കുന്നവര്‍ ആദ്യത്തെ മൂന്നു വരികള്‍ ഒളിച്ചുവെയ്ക്കുന്നു. ഇതു് സ്ത്രീയ്ക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന ശ്ലോകമല്ല-മറിച്ചു്, സ്ത്രീയ്ക്കു സംരക്ഷണം കൊടുക്കുന്ന ശ്ലോകമാണു്. ബാല്യത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും എന്നിങ്ങനെ പുരുഷന് സ്ത്രീയെ സംരക്ഷിക്കണം എന്നു നിഷ്കര്‍ഷിക്കുന്ന നിയമമാണിതു്. പുരുഷന്മാര് ഇതു ചെയ്താല്‍ സ്ത്രീകള്‍ക്കു സ്വാതന്ത്ര്യത്തിന്റെ ആവശ്യമില്ല എന്നു വിവക്ഷ.
ഇതിന്റെ പ്രസക്തി ഇന്നും പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടില്ല. നല്ലൊരു പങ്കു സമൂഹങ്ങളിലും പുരുഷന്മാരെ ധനസമ്പാദനത്തിനുതകുന്ന ജോലികള്‍ ചെയ്യാനും സ്ത്രീകളെ ഗൃഹഭരണത്തിനും യോജിച്ചവരായി കരുതുന്നുണ്ടു്.
സ്ത്രീകളും ഈ സമൂഹവ്യവസ്ഥിതിയെ കുറച്ചൊക്കെ ആദരിക്കുകയും മുതലെടുക്കുകയും ചെയ്യുന്നുണ്ടു് എന്നു പറയാതെ വയ്യ. കൊടികുത്തിയ സ്ത്രീസ്വാതന്ത്ര്യവാദികള്‍ പോലും ബുദ്ധിമുട്ടുള്ള ജോലികള്‍ പുരുഷന്മാരെ ഏല്‍പ്പിക്കുന്നതു്-വീട്ടിലായാലും കോളജ് പ്രോജക്റ്റുകളിലായാലും ജോലിസ്ഥലത്തായാലും-സാധാരണ കാണാവുന്നതാണു്. സ്ത്രീയ്ക്കുള്ള ശാരീരികാസ്വാസ്ഥ്യങ്ങളെയും സമൂഹത്തിന്റെ വികലമായ സദാചാരപ്രവണതകളെയുമാണു പലപ്പോഴും പഴി ചാരുന്നതു് എന്നു മാത്രം.
സമത്വം പലപ്പോഴും ഒരു മിഥ്യയാണു്. മറ്റേയാളുടെ ജോലി ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം ഡോക്ടറും എഞ്ചിനീയറും ബാര്‍ബറും കുഴിവെട്ടുകാരനും സമന്മാരാകാന് കഴിയില്ല. എല്ലാം സമൂഹത്തിനു വേണ്ടവരാണു്, ഒന്നും ഒന്നിനെക്കാളും മെച്ചമല്ല എന്ന ചിന്തയാണു വേണ്ടതു്. അതേ ചിന്തയാണു് സ്ത്രീപുരുഷസമത്വത്തെപ്പറ്റി പറയുമ്പോഴും വേണ്ടതു്.
മനുവിന്റെ ശ്ലോകം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല. കാരണം, ആദ്യത്തെ മൂന്നു വരികളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ പുരുഷന്മാര് പരാജയപ്പെട്ടിരിക്കുന്നു. ഭാര്യ ജോലി ചെയ്തു കൊണ്ടു വരുന്ന കാശെടുത്തു കള്ളു കുടിക്കുന്ന ഭര്ത്താക്കന്മാര് അനവധിയാണു്. ഭാര്യയ്ക്കും ഭര്‍ത്താവിനും അവനവനു പറ്റുന്ന ജോലികള്‍ ചെയ്തു കുടുംബം പുലര്‍ത്തേണ്ടതു് ഇന്നത്തെ കാലത്തിന്റെ-കൃഷി ചെയ്യാന്‍ ഭൂമിയും പഠിപ്പിക്കാന്‍ ഗുരുക്കന്മാരും ആഹ്ലാദിക്കാന്‍ പരിസരവും കിട്ടാനില്ലാതെ എല്ലാറ്റിനും പണം ആവശ്യമുള്ള ഈ കാലത്തിന്റെ-ആവശ്യമാണു്.
മനു സ്ത്രീകളെ മോശമായി കരുതിയിരുന്നു എന്നു പറയുന്നതും തെറ്റാണു്.
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
(സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര് വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല)
എന്നു പറഞ്ഞതും മനു തന്നെ.
ഇതിനു് എന്റെ വക ഒരു ഹാസ്യാനുകരണമുണ്ടു്. പുരുഷന്മാരുടെ അസ്വാതന്ത്ര്യത്തെപ്പറ്റി ആരറിയാന്‍? ജീവിതം മുഴുവന്‍ ശാസന കേള്‍ക്കുകയല്ലേ അവന്റെ വിധി?
മാതാ ശാസതി കൌമാരേ
ഭാര്യാ ശാസതി യൌവനേ
പുത്രീ ശാസതി വാര്‍ദ്ധക്യേ
ന മര്‍ത്യഃ സുഖമര്‍ഹതി
അമ്മ ചെറുപ്പത്തിലും ഭാര്യ യൌവനത്തിലും മകള്‍ വാര്‍ദ്ധക്യത്തിലും ഇടതടവില്ലാതെ വഴക്കു പറയുന്നതുകൊണ്ടു് പുരുഷന് സുഖം അര്‍ഹിക്കുന്നില്ല എന്നര്‍ത്ഥം 🙂
(സംസ്കൃതത്തില്‍ “ശാസിക്കുക” എന്നതിനു് “വഴക്കു പറയുക” എന്നതിനേക്കാള്‍ “ഭരിക്കുക” എന്നാണര്‍ത്ഥമെന്നു തോന്നുന്നു. അര്‍ത്ഥം അങ്ങനെയായാലും വിരോധമില്ല.)
Umesh::ഉമേഷ് | 30-Aug-06 at 1:43 pm | Permalink
വളരെയധികം വിവാദവിഷയമായിട്ടുള്ള ഒരു ശ്ലോകം.
“ഇതും സുഭാഷിതമോ?” എന്നു നിങ്ങള്‍ നെറ്റി ചുളിച്ചേക്കാം. അല്ല, ഇതു “സുഭാഷിതം” എന്ന വിഭാഗത്തിലല്ല ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്. ഇതിനു വേണ്ടി പുതിയ ഒരു വിഭാഗം തുടങ്ങി-സാമൂഹികം.
ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മുമ്പെഴുതിയിട്ടുള്ളവയാണു്-പ്രധാനമായും കമന്റുകളായി. ഇവയെല്ലാം ചേര്‍ത്തു് ഒരു പോസ്റ്റാക്കാന്‍ പ്രേരിപ്പിച്ചതു വല്യമ്മായിയുടെ ഒരു കമന്റാണു്. വല്യമ്മായിയ്ക്കു നന്ദി.
ഇഞ്ചിപ്പെണ്ണ് | 30-Aug-06 at 1:56 pm | Permalink
അല്ല ഉമേഷേട്ടാ…എനിക്കൊരു സംശയം…
ഈ സ്ത്രീകള്‍ എഴുതിയ ഏതെങ്കിലും ശ്ലോകം ഉണ്ടോ? ഈ ഇരുപതാം നൂറ്റാണ്ടില്‍ അല്ലാതെ സ്ത്രീകള്‍ എന്തെങ്കിലും എഴുതിയിട്ടു തന്നെയുണ്ടോ?
അതേ ആ മനുചേട്ടായിനോട് പറഞ്ഞേക്കണം.
ഞങ്ങളെക്കുറിച്ചുള്ള ശ്ലോകം ഞങ്ങള്‍ എഴുതിയേക്കാം.
ചേട്ടായി അധികം കഷ്ടപ്പെടണ്ടാന്ന്. മനു മാത്രമല്ല, ഞങ്ങള്‍ക്ക് വേണ്ടി എന്ന് വാദിക്കുന്ന സ്യൂഡോ പുരോഗമന വാദികളോടും…
ഞാന്‍ വല്ല്യ സമത്വ വാദിയൊന്നുമല്ല. അപ്പന്റേയും ഭര്‍ത്താവിന്റേയും തണലില്‍ തന്നെ കഴിയണം എന്നാഗ്രഹമുള്ളവളാണ്.എനിക്കതില്‍ യാതൊരു വിധ അസമത്വവും തോന്നിയിട്ടില്ല. കുട്ടികളെ സരക്ഷിക്കുന്നതു പോലെയാണ് സ്ത്രീകളും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിധി വരെ എന്ന് ഞാന്‍ വിചാരിക്കുന്നു.
..പക്ഷെ അതും പറഞ്ഞ് അങ്ങിനെ ഒരു നിയമം കൊണ്ട് വന്ന് ആരും ഷൈന്‍ ചെയ്യാന്‍ അമ്മച്ചിയാണേ സമ്മതിക്കൂല്ല..
wakaari | 30-Aug-06 at 2:01 pm | Permalink
വളരെ നന്നായിരിക്കുന്നു, ഉമേഷ്ജി. അതിന്റെ നാലാം വരി മാത്രമെടുത്ത് എന്താണ് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്നതെന്നു പോലും അന്വേഷിക്കാതെ എന്തെല്ലാം ബഹളങ്ങള്‍. മനുസ്മൃതി മാത്രമല്ല, പലതും ഇതുപോലെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു.
താര | 30-Aug-06 at 2:39 pm | Permalink
ഇവിടെ ഒരു കമന്റിടാതെ പറ്റില്ല!!..:)
ഉമേഷ്ജീ, ഈ ശ്ലോകത്തിലെ ഏറ്റവും വലിയ തെറ്റ് ‘സ്വാതന്ത്ര്യം‘ എന്ന വാക്ക് തന്നെയാണ്. അവിടെ ‘ന സ്ത്രീ ആപത് അര്‍ഹതി‘ എന്നായിരുന്നെങ്കിലോ? സ്വാതന്ത്ര്യം എന്ന വാക്കിനാണ് പ്രശ്നം. പലരും ഇത് വ്യാഖ്യാനിക്കുന്നത് സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ടവള്‍ ആണെന്നാണ്. അതൊരിക്കലും സ്ത്രീ അംഗീകരിക്കില്ല, ആഗ്രഹിക്കില്ല. അച്ഛന്റെയോ ഭര്‍ത്താവിന്റെയൊ മകന്റെയോ സംരക്ഷണം കൊണ്ട് ഒരു സ്ത്രീയ്ക്കും സ്വാതന്ത്ര്യം നഷ്ടമാവുന്നില്ല. മറിച്ച് സന്തോഷം ലഭിക്കുന്ന ഒന്നാണ് താനും. ഇഞ്ചിപ്പെണ്ണ് പറഞ്ഞത് പോലെ സമത്വത്തെക്കാളും സ്ത്രീയ്ക്കാവശ്യം സ്നേഹവും സംരക്ഷണവും തന്നെയാണ്. ബുദ്ധിപരമായി പുരുഷനൊപ്പം നില്‍ക്കാനുള്ള യോഗ്യത സ്ത്രീക്കെന്തുകൊണ്ടുമുണ്ടെങ്കില്പ്പോലും
ശാരീരിക പ്രത്യേകതകളാല്‍ അവള് സംരക്ഷണം ആഗ്രഹിക്കുന്നു.
ഇനിയുമൊരുപാടു പറയാനുണ്ടെങ്കിലും ഇത്ര മാത്രം പറഞ്ഞു കൊള്ളുന്നു…
‘സ്ത്രീ, സ്നേഹിച്ചാല്‍ അവള് ദേവിയാണ്…
നിന്ദിച്ചാല്‍ അവള് ദുര്‍ഗ്ഗയാണ് [ബ്ലോഗ്ഗര്‍ ദുര്‍ഗ്ഗ അല്ല;)]!…’
അതുകൊണ്ട്, പ്രിയ ബൂലോകവാസികളേ, ‘പാവം സ്ത്രീ ജനങ്ങളെ ഉപദ്രവിക്കാതിരിക്കൂ‘ എന്ന സന്ദേശം ലോകമെങ്ങും പരത്തൂ…
സ്ത്രീകള്‍ സ്നേഹവും സമാധാനവും മാത്രം ആഗ്രഹിക്കുന്നു.:-)
valayam | 30-Aug-06 at 3:30 pm | Permalink
മനു അന്നത്തെ സാമൂഹ്യാവസ്ഥ മുന്നിര്ത്തിക്കൊണ്ടായിരിക്കുമല്ലോ ഈ അപഗ്രഥനം നടത്തിയിട്ടുണ്ടാവുക. സ്വാതന്ത്ര്യം എന്ന വാക്കിന് ഇന്ന് കൈവന്നിരിക്കുന്ന അര്‍ഥവ്യാപ്തി അന്നുണ്ടായിരുന്നുവോ? ചരകന്റെ ശസ്തക്രിയ പ്രാക്ര്തമായിരുന്നു എന്ന് ഒരു ഡോക്ടര്‍ പറയുന്നത് പോലെയല്ലേ ഇന്നത്തെ സാമൂഹ്യാവസ്ഥയിലേക്ക് മനുവിന്റെ സിദ്ധാന്തങ്ങളെ സന്നിവേശിപ്പിച്ചുകൊണ്ടുള്ള വ്യാഖാനങ്ങള്‍?
നളന് | 31-Aug-06 at 3:17 am | Permalink
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
ഉമേഷ്ജി,
ഒരു സംശയം. സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നല്ല പറഞ്ഞിരിക്കുന്നതെന്ന് എങ്ങനെയാണു മനസ്സിലാക്കേണ്ടത് (ബാക്കി മൂന്നു വരികളും ചേര്‍ത്തുവായിച്ചാലും)
അതോ ഭാഷ വശമില്ലായിരുന്നോ മനുവിന്, അതോ ഉദ്ദേശിച്ച അര്‍ഥം വരുന്ന വാക്കുകള്‍ ഈ ഭാഷയിലില്ലായിരുന്നോ ?
anomani | 31-Aug-06 at 3:25 am | Permalink
ഉമേഷേട്ടാ..
ശക്തമായി വിയോചിക്കാതെ വയ്യ. തീര്‍ച്ചയായും സമൂഹം എന്ന നിലയില്‍ നാം സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടതുണ്ട്. ആ ഒരു ആശയത്തിന്റെ മറവില്‍ പറയുന്നവയുടെ രാഷ്ട്രീയം തിരിച്ചറിയാതിരിക്കുന്നതു് ചരിത്ര-സാമൂഹിക ബോധത്തിന് നിരക്കാത്തതല്ലേ? സ്ത്രീ അര്‍ഹിക്കുന്ന സംരക്ഷണം വ്യക്തിപരമായ ഔദാര്യമല്ല, മറിച്ച് അതു് ഒരു സാമൂഹിക പരിരക്ഷയാണ്. കാലാകാലങ്ങളിലായി സാമൂഹിക-ശാരീരിക കാരണങ്ങളാല്‍ പാര്ശ്വവത്കരിക്കപ്പെടുന്നതിനാലും നമ്മുടെ തലമുറകള്‍ക്ക് ജന്മം നല്‍കുന്നതിനുള്ള ആരോഗ്യവും ഉത്തരവാദിത്വവും ചിലവാക്കുന്നതിനാല്‍ സമൂഹ്യകാര്യങ്ങളില് പിന്തള്ളപ്പെടാതിരിക്കാനുള്ള ഒരു സുരക്ഷ എന്നനിലയിലും പരിഷ്കൃത സമൂഹം നല്കുന്ന ഒരു കരുതല്‍ എന്ന് വളരെ ലളിതമായി പറയാം. പറഞ്ഞത് വളരെ ലളിതമായ ഭാഷ്യമാണ് എന്നത് ഊന്നി പറയേണ്ടതില്ലല്ലോ.
പരസഹായം കൂടാതെ ശരിതെറ്റുകളെ തിരിച്ചറിയുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യുന്ന സ്ത്രീകളെയല്ലേ സമൂഹത്തിന് വേണ്ടത്.
ഭരണകൂടം ലോകത്ത് എവിടെയായാലും ഏത്കാലഘട്ടത്തിലായാലും ഏത് രാഷ്ട്രീയത്തിലധിഷ്ടിതമായാലും പൊതു ജനത്തിന്റെ കൃത്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ ദുഷ്പ്രവണതകളില്‍ പെട്ടുപോകാറുണ്ട്. അതുവഴി സമൂഹവും. മനുസ്മൃതി കത്തിക്കപ്പെട്ട കാലഘട്ടം കൂടി ഓര്‍മ്മിക്കപ്പെടണം. രൂപ്കന്‍വര്‍ സതി അനുഷ്ടിക്കുകയും ആരാധനയോടെ അതിനെ കാണുന്ന ഒരു സമൂഹവും അതുപോലുള്ള മറ്റ്പല ഭീഷണങ്ങളായ സംഭവങ്ങളും നിലനിന്നിരുന്ന ഒരു കാലവും ആയിരുന്നു അത്. അതിനാല്‍ അതിനെ ഒരു പ്രതിഷേധ പ്രകടനത്തിലൂന്നിയ ഒരു ബോധവത്കരണം എന്നരീതിയില്‍ കാണ്ന്നതിലേക്കാണെന്റെ തത്പര്യം. വികസിത രാജ്യങ്ങളില്‍പോലും തുല്യ വേതനം എന്ന ആശയം ഇല്ലാത്ത കാലത്തു് നമ്മുടെ നാട്ടില്‍ കാലങ്ങളായി ഇതു സര്ക്കാര്തലത്തിലെങ്കിലും നിലനില്‍ക്കുന്നത് ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകള്കൊണ്ടുതന്നെയാണ്.
തീര്‍ച്ചയായും മനുസ്മ്രൃതി സംരക്ഷിക്കപ്പെടണം. കാരണം നമ്മുടെ വളര്ചയുടെ തുലനാത്മക ഗതിസൂചകങ്ങള് അവയും കൂടെയാണ്.
wakaari | 31-Aug-06 at 3:44 am | Permalink
മനു എന്താണ് ഉദ്ദേശിച്ചതെന്ന് അറിയണമെങ്കില്‍ മനുസ്മൃതി മുഴുവന്‍ വായിക്കണമെന്ന് തോന്നുന്നു. ഉമേഷ്ജി തന്നെ തന്ന വേറൊരു ശ്ലോകത്തില്‍ മനു സ്ത്രീകളെപ്പറ്റി പറഞ്ഞിരിക്കുന്നത് വിശദീകരിക്കുന്നുണ്ടല്ലോ.
anomani | 31-Aug-06 at 4:43 am | Permalink
ആദരവും സ്വാതന്ത്യവും രണ്ട് ആശയങ്ങളല്ലേ വക്കാരീ.
കാഞ്ചന കൂട്ടിലും ബന്ധനം ബന്ധനംതന്നെ എന്നു പറയുന്നതു് മറ്റോന്നിനെ കുറിച്ചും അല്ലല്ലോ.
wakaari | 31-Aug-06 at 4:59 am | Permalink
എന്തായാലും മനു ഒരു സ്ത്രീ വിരോധി അല്ല എന്ന് രണ്ടാം ശ്ലോകത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. പിന്നെയുള്ളത് സ്വാതന്ത്ര്യം എന്ന് വാക്കുകൊണ്ട് മനു എന്താണ് ഉദ്ദേശിച്ചതെന്ന്. അത് വ്യാഖ്യാനിക്കുന്നതനുസരിച്ചിരിക്കും എന്ന് തോന്നുന്നു. ഉമേഷ്ജിയുടെ വ്യാഖ്യാന പ്രകാരം അത് ഇന്ന് നമ്മള് കരുതുന്ന സ്വാതന്ത്ര്യമല്ല അവിടെ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നു.
വേണമെങ്കില്‍ അത് ഒരു പ്രസ്താവനയായി വ്യാഖ്യാനിക്കാം:
“അച്ഛനാലും ഭര്‍ത്താവിനാലും പുത്രനാലും രക്ഷിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്യം അര്‍ഹിക്കുന്നില്ല. സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ അവര്‍ ഇവരാല്‍ രക്ഷിക്കപ്പെടുന്ന അവസ്ഥയില്‍ നിന്ന് പുറത്ത് വരണം.”
ഇനി വേണമെങ്കില്‍ അത് ഇങ്ങിനെയും വ്യാഖ്യാനിക്കാം:
“സ്ത്രീ അച്ഛനാലും ഭര്‍ത്താവിനാലും പുത്രനാലും രക്ഷിക്കപ്പെടേണ്ടവളാണ്. സ്ത്രീക്ക് സ്വന്തമായ (രക്ഷ)നിലനില്‍പ്പില്ല. അതിനാല്‍ സ്ത്രീ ഒരിക്കലും സ്വതന്ത്രയല്ല.”
എങ്ങിനെ പല രീതിയിലും ഇത് വ്യാഖ്യാനിക്കാം.
മനുസ്മൃതി എഴുതപ്പെട്ട hermeneutics ല്‍ അത് വായിക്കണം. പിന്നെ മനുവിന് സ്ത്രീകളെപ്പറ്റിയുള്ള ധാരണ എന്താണെന്നറിയണമെങ്കില്‍ മനുസ്മൃതി മൊത്തം വായിക്കണം. എന്നാലേ ഇതിനെപ്പറ്റി ശരിക്കും മനസ്സിലാക്കാന്‍ പറ്റൂ എന്ന് തോന്നുന്നു.
വല്യമ്മായി | 31-Aug-06 at 5:25 am | Permalink
നന്ദി,ഉമേഷ് ചേട്ടാ,എന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്തതിന്.
വക്കാരീ,
സ്വാതന്ത്ര്യം എന്നത് സ്വ+തന്ത്രം എന്നാകാം ഉദ്ദേശിച്ചത്.സ്വന്തം ജീവിതവൃത്തിക്കായി തന്ത്രം(പണി)ചെയ്ത് കഷ്ടപെടേണ്ടാന്ന്.
വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം നൂറ്റാണ്ടുകളോളം വായ്മൊഴിയില്‍ പകര്‍ന്ന് വന്നാണ് ഇന്നത്തെ രീതിയില്‍ എത്തിയത്.
ഖുറാനിലെ നാലാം അദ്ധ്യായം 34അം വാക്യവും ഇത് തന്നെയാണ് ഉദ്ധേശിക്കുന്നത്:ജീവശാസ്ത്രപരമായ പ്രത്യേകതകളാല്‍ പുരുഷന് സ്ത്രീയെ സം രക്ഷിക്കേണ്ടതും സ്വത്തുകള്‍ അവളുടെ നന്മക്കായി ചെലവഴിക്കേണ്ടതുമാണ്.
ഇതൊക്കെ എങ്ങനെയൊക്കെയാ മനുഷ്യന് വളച്ചൊടിക്കുന്നത്
അപ്പായി | 31-Aug-06 at 6:06 am | Permalink
പിതാ രക്ഷതി കൌമാരേ
ഭര്ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.
ആദ്യത്തെ നാലു വരികള്‍ ചേര്‍ത്തു വായിച്ചാല്‍ അര്‍ത്ഥം മാറിക്കിട്ടും… 🙂
anomani | 31-Aug-06 at 6:34 am | Permalink
തീര്‍ച്ചയായും വക്കാരി പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ, എതിരഭിപ്രായങ്ങള്‍ വേണ്ടിവന്നു ഇങ്ങനെ ഒരു മറിച്ച് വായനയെ പ്രേരിപ്പിക്കാന്‍ എന്ന വസ്തുത സാമൂഹിക ജഗ്രതയുടെ ആവശ്യകതയാണ് സൂചിപ്പിക്കുന്നത്. ഏതായാലും ഉമേഷേട്ടന് എന്നെങ്കിലും പൂര്‍ണ്ണമായി മനുസ്മൃതി നമുക്കായി തയ്യാറാക്കുന്നത് വരെ കാത്തിരിക്കാം.
Ajith | 31-Aug-06 at 4:51 pm | Permalink
ഒരു പുസ്തകം കത്തിക്കുന്നത് ഒരു ആശയത്തോടുള്ള പ്രതിഷേധം കാണിക്കാനാണ്. ഒരു വായനശാല കത്തിക്കുന്നതുപോലെയല്ല അത്. ഞാന്‍ മനുസ്മൃതി കത്തിക്കുന്നതിനെ അനുകൂലിക്കുന്നു എന്നല്ല അതിനര്‍ത്ഥം. ഇക്കാലത്ത് മനുസ്മൃതി കത്തിക്കുന്നത് നമ്മുടെ സാമൂഹ്യബോധത്തെ ഇപ്പോഴും നിര്‍ണയിക്കുന്നത് മനുസ്മൃതിയാണെന്ന വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. മനുസ്മൃതിയിലെ ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സ്ത്രീസമത്വത്തെക്കുറിച്ച് നമ്മള് ചര്‍ച്ചചെയ്യുന്നതുതന്നെ എനിക്കു വളരെ വിചിത്രമായാണു അനുഭവപ്പെടുന്നത്. വളരെ പ്രധാനമായ ഒരു സാമൂഹ്യപ്രശ്നം ചര്‍ച്ചചെയ്യുന്നത് നമ്മുടെ ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെയും നീതിബോധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്.
‘സമത്വം മിഥ്യയാണ്’ എന്നഭിപ്രായപ്പെടുന്ന ആദ്യത്തെ ആളല്ല ശ്രീ. ഉമേഷ്. അടിമത്തം നിയമപരമായി ഉന്മൂലനം ചെയ്ത് കുറേക്കാലം കഴിഞ്ഞിട്ടും കറുത്ത മനുഷ്യര്‍ എങ്ങനെയാണ് വെളുത്ത മനുഷ്യന്മാര്ക്ക് സമമാവുന്നത് എന്ന് കുറേ ആളുകള്‍ക്ക് മനസ്സിലായില്ല. ജൂതന്മാര് എങ്ങനെയാണു മനുഷ്യന്മാര്ക്കു സമമാകുന്നത് എന്ന് 1930-40 കളില്‍ ജര്‍മനിയില്‍ ജീവിച്ച കുറേ മനുഷ്യര്‍ക്കു മനസിലായില്ല. ദളിതുകളും ആദിവാസികളും ബ്രാഹ്മണര്ക്കൊപ്പമാവുന്നത് എങ്ങനെയെന്ന് ഇന്നും നമ്മളില്‍ ചിലര്‍ക്ക് മനസിലായിട്ടില്ല.
ഇതൊക്കെ ഇപ്പോള്‍ പറയുന്നതെന്തിനാണെന്നായിരിക്കും – മൗലികമായി ഇതൊന്നും വളരെ വ്യത്യസ്ഥമല്ല. ഏതു തരത്തിലുള്ള അസമത്വക്കോവണിയുടെയും മുകള്‍ത്തട്ടിലുള്ളവര്‍ക്ക് ‘ഇതു കൊള്ളാമല്ലോ!’ എന്നു തോന്നിപ്പോകും. പക്ഷേ, അടിസ്ഥാനപരമായ ഒരു നീതിബോധമുള്ളവര്‍ക്ക് അതിനെ അംഗീകരിക്കാന്‍ കഴിയില്ല. ‘ഈ സമത്വസുന്ദര ലോകമൊക്കെ നടപ്പുള്ള കാര്യമാണോ മാഷെ?’ എന്നായിരിക്കും – ഇല്ലായിരിക്കും. എന്തായാലും അസമത്വത്തിനു കുഴലുവിളിക്കാന്‍ എന്നെക്കിട്ടില്ല.
ഇതൊക്കെകേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിചാരിക്കും – ‘ഹൊ! ഇവന് ഭീകര റൊമാന്റിക് തന്നെ!’. പക്ഷെ, അസമത്വങ്ങള്‍ വെറും സാമൂഹ്യനിര്മ്മിതികളാനെന്നു മനസിലാക്കാന്‍ അല്‍പ്പം ശാസ്ത്രബോധം/യുക്തിചിന്ത മതി. ഉദാഹരണത്തിന്, നമ്മുടെ ജാതിവ്യവസ്ഥയുടെ കാര്യം യൂറോപ്പിലോ മറ്റോ പോയിപ്പറഞ്ഞാല്‍ സായിപ്പന്മാര് ചിരിക്കും (പക്ഷേ, കറുപ്പും വെളുപ്പും വ്യവസ്ഥ അവര്‍ക്കു മനസിലാകും). ‘പുരുഷന്മാരെ ധനസമ്പാദനവും സ്ത്രീകള്‍ വീട്ടുജോലിയും ചെയ്യുന്ന സമൂഹങ്ങളെ’പ്പറ്റി കുടകില്‍ പോയി പറഞ്ഞാല്‍ അടുത്ത കാലം വരെ കുടകന്മാര്‍ ചിരിക്കുമായിരുന്നു. കുഴിവെട്ടുകാര്‍ കുഴിവെട്ടുകാരാകുന്നതിനും ഡൊക്ടര്മാര് ഡൊക്ടര്‍മാരാകുന്നതിനും അതുപോലെ സാമൂഹ്യകാരണങ്ങളുണ്ട്. ഡോക്ടറാകാന്‍ അമാനുഷികമായ ബുദ്ധിശക്തിയൊന്നും വേണ്ട – 23 ലക്ഷം രൂപ ഫീസുകൊടുക്കാനുണ്ടായാല്‍ മതി.
പറഞ്ഞുവരുന്നത്, നമ്മള് വളെര സാര്‍വലൗകികമാണ് എന്നു കരുതുന്ന പല മൂല്യങ്ങളും വളെരെ പ്രാദേശികവും, വെറും ശീലങ്ങളാല്‍ ഉല്പ്പാദിപ്പിക്കപ്പെടുന്നവയുമാണ്. അവയൊക്കെ മാറാവുന്നതേയുള്ളൂ, മാറ്റാവുതേയുള്ളൂ. ലോകത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് മാനവികതയിലും നീതിബോധത്തിലും ഊന്നിക്കൊണ്ടായിരിക്കണം എന്നാണു എന്റെ അഭിപ്രായം. അതിനിടക്ക്, ഉറങ്ങിക്കിടന്ന പാവം മനുസാറിലൂടെ പലതരം അസമത്വങ്ങളും അനാചാരങ്ങളുമൊക്കെ നിറഞ്ഞുകിടന്നിരുന്ന ഒരു കാലത്തെ എന്തിനാണു വിളിച്ചുണര്ത്തുന്നതെന്ന് എനിക്കുമനസിലാകുന്നില്ല.
മനു സ്ത്രീകളെപ്പറ്റി മോശമായി കരുതിയിരുന്നോ ഇല്ലയോ എന്നതല്ല പ്രശ്നം. അത് ‘ചാണക്യന് രാവിലെ കാപ്പിയാണോ ചായയാണോ കുടിച്ചിരുന്നത്’ എന്ന ചോദ്യത്തേക്കള് വളരെ പ്രധാനമാണെന്നു എനിക്കുതോന്നുന്നില്ല. ഒരു നല്ലകാര്യം പറഞ്ഞു എന്നതുകൊണ്ട് മറ്റൊരു മോശം കാര്യത്തെ ന്യായീകരിക്കാനും പറ്റില്ല.
ഞാന്‍ ഈ നാട്ടുകാരനല്ലേ… എന്റമ്മേ!
wakaari | 31-Aug-06 at 5:16 pm | Permalink
മനുസ്മൃതിയില്‍ മോശം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നുള്ള ഒരു അന്വേഷണം കൂടിയല്ലായിരുന്നോ അജിത്തേ ഉമേഷ്ജിയുടെ ഈ പോസ്റ്റ്?
അസമത്വങ്ങളും അനാചാരങ്ങളും ഉണ്ടാവാനുള്ള ഒരു കാരണം ഇത്തരം കൃതികളുടെ ദുര്വ്യാഖ്യാനവുമല്ലായിരുന്നോ? അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കിയിരുന്നെങ്കില്‍ കുറച്ചെങ്കിലും ദുരാചാരങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ലായിരുന്നോ? ഉദാഹരണത്തിന് സ്ത്രീകളെ ആദരിക്കണമെന്ന് മനു പറയുന്ന കാര്യം.
ആള്‍ക്കാരില്‍ മാനവികതയും നീതിബോധവും ഉണര്‍ത്താന്‍ പുരാണഗ്രന്ഥങ്ങള്‍ക്കും മറ്റും ഒരു പങ്കുമില്ലേ? സാരോപദേശങ്ങളും മറ്റും അതില്‍നിന്നും നമുക്ക് പഠിക്കാമല്ലോ. മാനവികതയുടെയും നീതിബോധത്തിന്റെയും പല ഉദാഹരണങ്ങളും നമുക്ക് ഇവയില്‍നിന്നും കിട്ടുമല്ലോ.
പുരാണങ്ങളും ചരിത്രങ്ങളും മറ്റും നേരാംവണ്ണം ഉള്‍ക്കൊണ്ടാലും ഒരാള്‍ക്ക് നല്ല മനുഷ്യനാകാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഒരു ശ്ലോകത്തിന്റെ അവസാന വരി മാത്രമെടുത്ത് അത് നമ്മുടെ രീതിയില്‍ വ്യാഖ്യാനിച്ച് അതില്‍ മോശം കാര്യങ്ങള്‍ പറയുന്നു എന്ന് പറയുമ്പോള്‍ അതില്‍നിന്നും നമ്മള് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. അതുപോലെതന്നെ നമ്മുടെ സൌകര്യത്തിനായി അതില്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുമ്പോഴും (ഉദാഹരണത്തിന് ജാതിവ്യവസ്ഥ).
ആധുനിക കാലത്തെ നിയമസംഹിതയായി മനുസ്മൃതി ഉപയോഗിക്കണമെന്നല്ല ഉമേഷ്ജിയും പറയുന്നത്. പക്ഷേ അതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ക്കും ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മാത്രം. പക്ഷേ അത് മനസ്സിലാകണമെങ്കില്‍ അത് ശരിയായ രീതിയില്‍ വ്യാഖ്യാനിക്കണം. ഞാന്‍ മനസ്സിലാക്കിയിടത്തോളം അത് ചെയ്യാനുള്ള ഒരു ശ്രമമാണ് ഉമേഷ്ജി ഇവിടെ നടത്തിയിരിക്കുന്നത്. ഇതെല്ലാം അപ്പാടെ തള്ളിക്കളയണം, കത്തിച്ചില്ലെങ്കിലും, എന്ന അഭിപ്രായത്തോട് യോജിപ്പില്ല. ഇതിലൊക്കെ കാലികപ്രാധാന്യമുള്ള ധാരാളം നല്ല കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ കുഴപ്പം ദുര്‍വ്യാഖ്യാനങ്ങളും ഇതെല്ലാം നേരാംവണ്ണം മനസ്സിലാക്കാതിരിക്കുന്നതും.
Umesh::ഉമേഷ് | 31-Aug-06 at 5:33 pm | Permalink
സമയപരിമിതി മൂലം കമന്റ് വിശദമായെഴുതാന് ഇപ്പോള്‍ പറ്റുന്നില്ല. ഒന്നു രണ്ടു ദിവസത്തിനകം എന്റെ അഭിപ്രായങ്ങള്‍ ഒരു പുതിയ പോസ്റ്റായിത്തന്നെ ഇടാം.
എന്റെ അഭിപ്രായം വക്കാരിയുടേതിനോടു നേരേ എതിരാണു്. മനുസ്മൃതിയിലെ ആശയങ്ങളോടു് എനിക്കു് എതിര്‍പ്പാണു്. ബാക്കിയുള്ളവരുടെ അഭിപ്രായങ്ങളോടാണു് എനിക്കു കൂടുതല്‍ യോജിപ്പു്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ കാര്യത്തില്‍ വല്യമ്മായിയുടെ വീക്ഷണത്തോടാണു് എനിക്കു യോജിപ്പു്-“തന്ത്രം” എന്നു പറഞ്ഞതിനോടു യോജിപ്പില്ലെങ്കിലും.
അജിത്തിനു വളരെ നന്ദി. പറഞ്ഞ മിക്കവാറും കാര്യങ്ങളോടു യോജിക്കുന്നു. ചുരുക്കം ചില കാര്യങ്ങളില്‍ എനിക്കു വിയോജിപ്പുണ്ടു്. വിശദമായി എഴുതാം.
എന്റെ നിലപാടു വ്യക്തമാക്കാനാണു് ഈ ചെറിയ കമന്റ്. മനുസ്മൃതിയെ ന്യായീകരിക്കുന്ന, സ്ത്രീസ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന ഒരാളല്ല എന്നു വ്യക്തമാക്കാന്‍.
ഞാന്‍ എന്നെത്തന്നെ തള്ളിപ്പറയുന്നു എന്നു തോന്നുന്നുണ്ടാവും. താമസിയാതെ വ്യക്തമാക്കാം.
എല്ലാവര്ക്കും നന്ദി.
ഇഞ്ചിപ്പെണ്ണ് | 31-Aug-06 at 5:37 pm | Permalink
ഹഹഹാഹ്….ഇത്രയെങ്കിലും ഉമേഷേട്ടന് എഴുതീലെങ്കില് ഉമേഷേട്ടന് ഇന്ന് പോര്ട്ടലാണ്ടിലെ തെരുവീഥികളില്‍ കൂടി അലഞ്ഞു നടക്കേണ്ടി വന്നേനെ…
കഞ്ഞീം കിട്ടുല്ലാ..വീട്ടിലും കേറ്റൂല്ലാ…ഇവിടെ
‘ന ആണ് ഫ്രീഡം അര്‍ഹതി’ ആണെന്നു തോന്നുന്നു ഇന്നത്തെ സ്ഥിതി 🙂 ഹഹഹഹ..പാവം ഉമേഷേട്ടന് വേഗം സ്റ്റാന്റ് മാറ്റിക്കളഞ്ഞു.
ഇനി വക്കാരിജി ഒരു കല്ല്യാണം കൂടി കഴിച്ചാല്‍ സ്റ്റാന്റ് എപ്പൊ മാറ്റീന്ന് ചോദിച്ചാല്‍ മതി! 🙂
chullikkalbabu | 31-Aug-06 at 6:46 pm | Permalink
ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പികൂടിയായ അംബേദ്കര്‍ വരെ മനുസ്മൃതി കത്തിക്കുന്നതില്‍ പങ്കാളിയായിരുന്നല്ലോ? ജാതിവ്യവസ്ഥ, സ്ത്രീ വിവേചനം, തൊട്ടുകൂടായ്മ, തുടങ്ങി എല്ലാംകൊണ്ടും മനുസ്മൃതി ഒരു വെറുക്കപ്പെട്ട ഗ്രന്ധമായാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇതെല്ലാംതന്നെ പഴയകാല പണ്ടിതര്, അവരുടെ താല്പര്യത്തിനും, നിലനില്പിനും,താന്പ്രമാണിത്വത്തിന്നും വേണ്ടി ദുര്വ്യാഘ്യാനംചെയ്ത് നിരക്ഷരരായ ജനങ്ങളെ കബളിപ്പിച്ചതാണോ? മനുസ്മൃതിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നു.
jyothirmayi | 31-Aug-06 at 6:47 pm | Permalink
“സ്മൃതി” എന്നാല്‍ കാലത്തിനനുസരിച്ച് പരിഷ്കരിയ്ക്കപ്പെടേണ്ട നിയമാവലികളാണ്.
പിന്നെ സ്ത്രീയുടെ ശത്രു ഭര്‍ത്താവല്ല [ഭര്‍ത്താവില്‍നിന്നും പീഡനമനുഭവിക്കുന്നവരേം എനിയ്ക്കു നേരിട്ടറിയാം:-( ] പുരുഷസമൂഹവുമല്ല
മറിച്ച്, പണക്കൊതി, രതിക്കൊതി എന്നിവയാല്‍ കണ്ണുകാണാതായ മുഴുത്തസ്വാര്ത്ഥികളാണ് അവളുടെ ശത്രു. അവരില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരെയെല്ലാം സമൂഹത്തില്‍ ഒറ്റപ്പെടുത്തി നിലയ്ക്കുനിര്ത്താനായാല് സ്ത്രീകളുടെ കാര്യം കുറച്ചുകൂടി ഭദ്രമാവും.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുത്തന്‍ തീവ്രവാദക്കാര്‍, ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറല്ല. ഭര്‍ത്താവും കുട്ടിയും കുടുംബവും ഒന്നും ഇല്ലാത്ത, സര്വതന്ത്രസ്വതന്ത്രമായജീവിതം. ഉയര്‍ന്ന ശമ്പളമുള്ളജോലിയുള്ളതുകൊണ്ട്, ആരേം ആശ്രയിക്കാതെ ജീവിക്കാം. പിന്നെ ശരീരത്തിന്റെ ആവശ്യം, വികാരങ്ങളെ തൃപ്തിപ്പെടുത്തല്‍ അതൊക്കെ വേണം താനും. സ്വതന്ത്രമായി.. അങ്ങോട്ടാണ് സ്ത്രീസമത്വവാദികളുടെ പോക്കെങ്കില്‍ ഈ സ്ത്രീസമത്വം സമൂഹത്തിനു ഗുണകരമായിരിയ്ക്കില്ല എന്നാര്‍ക്കും മനസ്സിലാക്കാമല്ലോ.
ദേവരാഗം സ-ഹെനിക്കന്‍ | 31-Aug-06 at 7:25 pm | Permalink
[ഛന്നഭിന്നമായിപ്പോയ ഒരുത്തനെ തിരിച്ചറിയേണ്ട കഷ്ടകാലമുണ്ടായി ഇന്ന്. പാര്‍ഡന്‍ സം ഹെനിക്കന്സ്…]
ജ്യോ റ്റീച്ചറു പറഞ്ഞതാണ് അതിന്റെ ശരി. അറിവ് മൂന്നു തരം. (പ്രസ്ഥാനത്രയം). ശ്രുതി, സ്മൃതി, ന്യായം.
അതേല് ശ്രുതിയെന്നാല്‍ പറഞ്ഞ് നമ്മളെ പഠിപ്പിക്കുന്ന കാര്യങ്ങള്‍. അതിനപ്പീലില്ല.. “മോനേ ദേ ഇതു നിന്റപ്പന്”.. “ഏകം സത്”..”ലാ ഇലാഹ് ഇല്ലല്ലാഹ്” “ഈെശാവ്യാസം ഇദം സര്‍വ്വം” ഇതെല്ലാം ശ്രുതിയാണ്. അതേല് ചോദ്യമില്ല, തിരുത്തില്ല, വാഗ്വാദമില്ല. ” ഡാഡി ഇതാ മോനേ” എന്ന് അമ്മച്ചി പറയുമ്പോ കൊച്ചെങ്ങാണ് അയലോക്കത്തെ റപ്പായിയെ ചൂണ്ടി “ഡാഡ് അതല്ലേ “എന്നു ചോദിച്ചാല്‍ കഴിഞ്ഞില്ലേ..
ന്യായം എന്ന മൂന്നാമത്തതിനെ വാദിച്ചും പരീക്ഷിച്ചും, തര്‍ക്കിച്ചും തെളിയിക്കണം. ഭൂമി സൂര്യനെ ചുറ്റുന്നോ അതോ തിരിച്ചോ, തുമ്മുമ്പോള്‍ ശക്തി എട്ട് ബി എച്ച് പി ആണോ അതോ താഴെയോ? പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗിക്കാന്‍ അമ്പതു പൈസ വാങ്ങുന്നത്ത് മനുഷ്യാവകാശ ലംഘനം ആണോ? ന്യായം കോടതി കേറും.
ലതു രണ്ടുമല്ലാത്ത ഉരുപ്പടിയാണൂ സ്മൃതി. ന്നു വച്ചാല്‍ ഓര്‍ത്തുവച്ച് ചെയ്യുന്ന ആചാരങ്ങള്‍. മനുവിന്റെ സ്മൃതി മൂപ്പരുടെ കാലത്തെ ആചാരങ്ങള്‍. സെയിത്സ് ടാക്സ് ചെക്ക് പോസ്റ്റ് കടക്കാന്‍ ഗാന്ധിത്തല ഒരെണ്ണം ബുക്കേല് വച്ച് ഏമ്മാനെ ഏല്‍പ്പിക്കണം എന്ന സ്മൃതി മനുവിന്റെ ബുക്കേല് ഇല്ല. അതിനാലേ അവ “കാലത്തിനനുസരിച്ച് പരിഷ്കരിക്കേണ്ട നിയമാവലികള്‍ ആണ്”.
കൂമന്‍സ് | 31-Aug-06 at 7:33 pm | Permalink
ഞാന്‍ സ്ത്രീയല്ല. എങ്കിലും ഉമേഷിനോട് തര്‍ക്കിക്കാതെ വയ്യ. (ഇനിയതിന്റെ പേരില്‍ സ്യൂഡോ പുരോഗമന വാദി എന്നൊന്നും ഇഞ്ചിച്ചേച്ചി എന്നെ വിളിക്കണ്ട).
സ്ത്രീ പുരുഷനെപ്പോലെ വിറകു വെട്ടാന്‍ പോകുന്നതല്ല സമത്വം. രണ്ടു കൂട്ടര്‍ക്കും സമൂഹത്തിലുള്ള role അംഗീകരിച്ച് പരസ്പരം അംഗീകരിക്കലാണ്. സ്ത്രീയും പുരുഷനും പുറമെ ജോലിക്കു പോകുന്ന പല വീടുകളിലും പുരുഷന് പേരിന് മാത്രം അടുക്കളയില്‍ പണിയെടുക്കുകയും (അങ്ങനെ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന മട്ടില്‍ ) അടുക്കളയും കുട്ടികളും സ്ത്രീയുടെ prime responsibility ആയിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ആരെങ്കിലും (അച്ഛനോ ഭര്‍ത്താവോ മകനോ ഒക്കെ) ഡി.ഡി അയച്ചു തരുന്നെങ്കില് അങ്ങനായിക്കോട്ടെ. പക്ഷേ അതിനൊരു പ്രത്യയശാസ്ത്രമൊക്കെയാവുമ്പോഴാ പ്രശ്നം.
വക്കാരിയുടെ stand എടുത്താല്‍ പിന്നെ ഒന്നും പറയാനാകാതെ വെറുതെയിരിക്കാം. ഓരോ പുസ്തകവും മുഴുവന്‍ വായിച്ചു വന്നാലേ വിമര്‍ശിക്കാനാവൂ എന്നൊക്കെ പറഞ്ഞാല്‍ കുടുങ്ങിപ്പോവും. അതിനൊക്കെ നേരമുണ്ടായിരുന്നെങ്കില്‍ എത്രയെത്ര പിന്മൊഴികള് വായിക്കാമായിരുന്നു!
ഗൌരിയമ്മയുടെ പ്രതിഷേധത്തെ താലിബാന് ബുദ്ധപ്രതിമയോടൊക്കെയുള്ള പ്രതിഷേധം പോലൊന്നും കാണേണ്ട കാര്യമില്ല. മനുസ്മൃതി കുഴിച്ചെടുത്ത് ഭൂതകാലത്തിന്റെ പ്രേതങ്ങളെ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ കുടിയിരുത്താന്‍ സംഘടിതമായി ശ്രമങ്ങള്‍ നടക്കുന്നില്ലേ. അത്തരം പ്രവണതകള്‍ നിലനില്‍ക്കുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ഗൌരിയമ്മ പറഞ്ഞതിനെ മനസിലാക്കേണ്ടത്. (മനുവിന്റെ കാര്യത്തില്‍ മാത്രം പോര കാര്യങ്ങളെ അതിന്റെ ചരിത്ര-സാമൂഹ്യ പരിപ്രേക്ഷ്യത്തില്‍ മനസിലാക്കേണ്ടത് എന്നു സാരം) അതേ സമയം ഗൌരിയമ്മയോ വേറെയാരെങ്കിലുമോ മനുസ്മൃതിയെപറ്റി ഗവേഷണം നടത്തുന്നതിന് എതിരാവാന്‍ സാധ്യതയുണ്ടെന്നു തോന്നുന്നില്ല.
സ്ത്രീകളെ കുഞ്ഞുങ്ങളെപ്പോലൊന്നും സംരക്ഷിക്കേണ്ട ആവശ്യമില്ല. അവള്‍ക്ക് തുല്യസ്ഥാനമാണ് സമൂഹത്തില്‍ വേണ്ടത്. അക്കാര്യത്തില്‍ ഇന്ത്യ അന്നും ഇന്നും പിന്നില്‍ തന്നെ. സ്ത്രീയെ പൂജിക്കാനും ആരും വരാതിരിക്കുന്നതാണ് സ്ത്രീകള്‍ക്ക് നല്ലത്. സ്ത്രി വീട്ടിലേയോ നാട്ടിലേയോ വിളക്കും ലക്ഷ്മിയും ഒന്നുമായി ചുരുങ്ങാതിരിക്കുന്നതും അവള്‍ക്കു നല്ലതാണ്. വല്ല്യ ഗമയില്‍ വിളക്കാണെന്നൊക്കെ പറഞ്ഞാണ് പുരുഷ മേധാവിത്ത സമൂഹം സ്ത്രീയെ മൂലയ്ക്കിരുത്തിയത്. തമിഴ്നാട്ടിലൊക്കെ പെണ്ണുങ്ങളെ കണ്ടിട്ടില്ലെ അമ്മാ, തായേ എന്നൊക്കെ ബഹുമാനപുരസ്സരം വിളിക്കും. പക്ഷേ സ്ഥാനം കാല്ച്ചുവട്ടില് തന്നെ.
‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നതിലെ സ്വാതന്ത്ര്യം എന്നതിന് വേശ്യാവൃത്തി എന്നൊരു അര്‍ഥഭേദം കേട്ടിട്ടുണ്ട്. സ്വതന്ത്ര എന്നാല്‍ വേശ്യ എന്നര്‍ത്ഥം ഉണ്ടത്രേ. (ഇനി സു + തന്ത്ര എന്നോ മറ്റോ ആണോ?). അങ്ങനെയെങ്കില്‍ സ്ത്രീകള്‍ വേശ്യാവൃത്തി ചെയ്യരുത്, കൌമാരത്തില്‍ അച്ഛനും യൌവനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ മകനും (അവളെ) സംരക്ഷിക്കണം എന്നൊക്കെ മാറ്റി വായിക്കാം.
ഇതിനൊക്കെ പുറമേ, മനു ഒരു ആളല്ലല്ലോ. പല തലമുറകളില്‍പ്പെട്ട ഒരു കൂട്ടം നിയമജ്ഞരായിരുന്നില്ലേ. അതിനാല്‍ മനുസ്മൃതിയില്‍ പലരുടെയും ആശയങ്ങള്‍ ചേര്‍ന്നിട്ടുണ്ടാകും. അവ പരസ്പരം contradicting ആയേക്കാം. അതിനാലാകണം ഒരിടത്ത് സ്വാതന്ത്ര്യം വേണ്ട എന്നും മറ്റൊരിടത്ത് അവളെ മാലയിട്ടു പൂജിക്കണമെന്നും ഒക്കെ പറയുന്നത്.
ചോ: പ്രക്ഷോഭം ആണോ പ്രക്ഷോഭണം ആണോ ശരി? പ്രക്ഷോഭം അല്ലേ?
ഇനി നിന്നാല്‍ അടി വാങ്ങാനുള്ള ലക്ഷണം കാണുന്നുണ്ട്. (ജോര്‍ജ്ജുകുട്ടീ വിട്ടോടാ…)
ബിന്ദു | 31-Aug-06 at 7:54 pm | Permalink
ജ്യോതിടീച്ചര് പറഞ്ഞതിനോടാണ്് എനിക്കും യോജിപ്പ്. സ്വാതന്ത്ര്യം എന്നത് തെറ്റായ രീതിയില്‍ ആണിവിടെ പലരും എടുക്കുന്നത്. സ്ത്രീക്കെന്നതുപോലെ പുരുഷനും സംരക്ഷണം വേണ്ടി വരുന്നില്ലെ. കുട്ടിക്കാലത്ത് അമ്മയില്‍ നിന്നും മറ്റും. 🙂
യാത്രാമൊഴി | 01-Sep-06 at 1:25 am | Permalink
ഉമേഷ്ജി,
ഒരു സംശയം ചോദിച്ചോട്ടേ?
മനുസ്മൃതി മുഴുവന്‍ വായിച്ചു പഠിച്ചതിനു ശേഷമാണോ ഈ “രണ്ട്” ശ്ലോകങ്ങള്‍ മാത്രം വിശദീകരിച്ചു മനുവിനെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വക്താവാക്കി ചിത്രീകരിച്ചത്?
“സ്വാതന്ത്ര്യം“ എന്ന വാക്കിനു മനുസ്മൃതിയുടെ കാലത്ത് ഇന്നത്തേക്കാള്‍ വിശാലമായ, ശ്രേഷ്ഠമായ അര്‍ത്ഥതലങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു (പ്രത്യേകിച്ച് സ്ത്രീസ്വാതന്ത്ര്യം)!
“സ്മൃതിയെന്നാല്‍ കാലത്തിനനുസരിച്ച് പരിഷ്കരിക്കേണ്ട നിയമാവലികളാണു”
അതായത് ഈ ഐറ്റം വായിക്കുകയും, വ്യാഖ്യാനിക്കുകയും, തോന്നിയവിധം നടപ്പിലാക്കുകയും ചെയ്യുവാനുള്ള അവകാശം തലമുറകളായി തീറെഴുതിയെടുത്തിരുന്നവര്, സ്മൃതി എന്നാലെന്തെന്ന് അറിയാത്തവരോ, അല്ലെങ്കില്‍ അറിയത്തില്ലെന്ന് നടിച്ചവരോ ആയിരുന്നു. കാരണം ഇന്നും പരിഷ്കരിക്കപ്പെടാതെ ഈ നിയമാവലികള്‍ അതേപോലെ നിലനില്ക്കുന്നു. ഈ നിയമാവലികള്‍ കൃത്യതയോടെ നടപ്പിലാക്കിയതിന്റെ പ്രത്യാഘാതങ്ങളും ഇന്നും നിലനില്ക്കുന്നു. അതുകൊണ്ട് തന്നെ, ലതിനു ഇപ്പോഴും “നല്ല” പ്രസക്തിയുണ്ട് കേട്ടാ.
അജിത് പറഞ്ഞതുപോലെ, ഇതിന്റെ ഉപയോക്താക്കള്‍ക്ക് “ഇതു കൊള്ളാമല്ലോ” എന്നൊരു തോന്നല്‍ അന്നുണ്ടായിരുന്നു.
ഇപ്പോഴാണെങ്കില്‍ “ഇതു മാത്രമാണു കൊള്ളാവുന്നത്“ എന്ന തോന്നലിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു കാര്യങ്ങള്‍.
ഞാന്‍ മനുസ്മൃതി മുഴുവന്‍ വായിച്ചിട്ടില്ല. ഈ പോസ്റ്റും ഇവിടെ വന്ന കമന്റുകളും വായിച്ചു. അപ്പോള്‍ ഒരു കമന്റിട്ടുകളയാമെന്നു കരുതി.
ഉമേഷ്ജിക്ക് മനുസ്മൃതിയിലെ ആശയങ്ങളോട് എതിര്‍പ്പാണെന്നു കമന്റില്‍ കണ്ടു.
തെറ്റായ ഒരു ആശയത്തെ എതിര്‍ക്കുന്നയാള്‍ തന്നെ അത് നല്ലതെന്നു വ്യാഖ്യാനിക്കുമ്പോള്‍, ആ ആശയത്തോട് ആളുകള്‍ക്ക് കൂടുതല്‍ മമത തോന്നാനിടയില്ലേ? എന്തായാലും ഉമേഷ്ജിയുടെ വിശദീകരണത്തിനായി കാത്തിരിക്കുന്നു.
ഇഞ്ചി,
മനുസ്മൃതിയുടെ കാലത്തും, അതിനു ശേഷവും സ്ത്രീയ്ക്ക് ഭയങ്കര സ്വാതന്ത്ര്യം ഉണ്ടായിരുന്നതു കൊണ്ട് (മനുവിനു സ്തുതി!)അവള്‍ക്ക് ശ്ലോകമൊന്നും എഴുതാന്‍ നേരമില്ലായിരുന്നു.
ഇന്നത്തെ സ്ഥിതിയാണെങ്കില്‍ നേരെ മറിച്ചും.
വെറുതെ അടിമകളായി, ശ്ലോകവും, ശോകവും, ബ്ലോഗുമൊക്കെ എഴുതി അര്മാദിക്കുവല്ലിയോ!
നളന് | 01-Sep-06 at 2:47 am | Permalink
ഉമേഷ്ജി വെടി നിര്‍ത്തല്‍ വിസിലൂതിയിട്ടു കടന്നുകളഞ്ഞോ
ഉമേഷ്ജി പറഞ്ഞത് ശരിയാണു, വല്ല്യമ്മായിയുടെ വ്യാഖ്യാനിച്ചു ശരിയാക്കല്‍ കര്‍മ്മം ഉമേഷ്ജിയുടേതിനേക്കാള് മെച്ചമാണെന്നു തോന്നുന്നു, ആ തന്ത്രം = പണി സ്റ്റെപ്പ് ഒഴിച്ചാല്‍, എങ്കിലും അര്‍ഥം കൊണ്ടു സ്വാതന്ത്ര്യം പരാശ്രയമില്ലാത്ത അവസ്ഥയെന്ന നിലയില്‍ ശരിയായി വരുന്നു. അങ്ങനെ സ്വാതന്ത്ര്യത്തെ രക്ഷിച്ചു.
ഇനിയുള്ളത് “അര്‍ഹതയാണ്” അവിടെ വക്കാരിയുടെ ആദ്യത്തെ വ്യാഖ്യാനിച്ചു ശരിയാക്കല്‍ കര്മ്മമാണെനിക്കിഷ്ടപ്പെട്ടത്, ഒരെക്സ്ട്രാ സ്റ്റെപ്പ് വേണ്ടി വന്നെങ്കിലും സംഭവം കിടിലന്‍.
പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു (പണ്ടു പരീക്ഷയ്ക്കു theorem പ്രൂവാന്‍ കുറച്ചു ഗ്യാപ്പ് വിട്ടട്ട് റിസള്‍ട്ടെഴുതി വയ്ക്കും) പിന്നീടു ഇടയിലുള്ള സ്റ്റെപ്പുകള്‍ ഇട്ടു നിറയ്ക്കും (സൂഫിയാണെന്നു പറഞ്ഞതെന്നു തോന്നുന്നു ‘പിന്നെ അവിടെ നടക്കുന്നതൊരു മാജിക്കാണു‘).
ഉമേഷ്ജി ആ മനുസ്മൃതി മുഴുവന്‍ വായിക്ക്, ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ. അര്‍ഥങ്ങള്‍ക്കാണോ പഞ്ഞം, ഏതായാലുമീ ഗതികേടു നമ്മുടെ തലയില്‍ വച്ചുകെട്ടാനുള്ള ആചാര്യന്മാരുടെ ഗൂഢാലോചനയോടു പേരിനു മാത്രമൊരു പ്രതിഷേധവും വേണം കേട്ടോ
മൊഴിയേ, “വിശാലമായ് സ്വാതന്ത്ര്യം” 🙂
ജ്യോതിര്‍മയി ടീച്ചറേ, പെര്‍ഫക്റ്റ്!
നമുക്കാ പഴയ ഗൌരിയമ്മമാരെയാണു വേണ്ടതെന്നു തോന്നുന്നു (കത്തിക്കുകയൊന്നും വേണ്ട കേട്ടോ, വെറുതേ പറഞ്ഞാല്‍ മാത്രം മതി, അനോണി പറഞ്ഞ പോലെ നമ്മുടെ വളര്‍ച്ചയുടെ ഒരു റഫറന്‍സായിട്ട്.
ഇനി വക്കാരി എന്നെ പോളണ്ടിലേക്കു നാടു കടത്തുന്നതിനു മുന്നെ ഞാനോടട്ടെ (ഓടി)
wakaari | 01-Sep-06 at 7:20 am | Permalink
“വക്കാരിയുടെ stand എടുത്താല്‍ പിന്നെ ഒന്നും പറയാനാകാതെ വെറുതെയിരിക്കാം…”
തന്നെ തന്നെ കൂമാ. അഭിപ്രായങ്ങള്‍ പറയുന്നതിനു മുന്‍പ് പറയപ്പെടുന്ന വസ്തുവിനെപ്പറ്റി നല്ലപോലെ അറിഞ്ഞിട്ട് പറയുകയാണെങ്കില്‍ പല പ്രശ്നങ്ങളും വാഗ്വാദങ്ങളും അടിയും എല്ലാം ഒഴിവാക്കാമായിരുന്നു എന്നാണ് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്. അതിന് പറയപ്പെടുന്ന വസ്തുവില്‍ പി.എച്ച്.ഡി എടുക്കണമെന്നൊന്നുമില്ല. പഠിച്ച, അറിയാവുന്ന ആള്ക്കാര് പറയുന്നതെന്താണെന്നൊന്ന് കേള്‍ക്കാനുള്ള ക്ഷമയെങ്കിലും കാട്ടിയാല്‍ മതിയായിരുന്നു. അങ്ങിനെയെങ്കില്‍ എക്സ്പ്രസ്സ് ഹൈവേ കോരന്റെ വീടിനെ കീറിമുറിക്കുമെന്നും കമ്പ്യൂട്ടര്‍ വന്നാല്‍ നാട് നശിക്കുമെന്നുമൊന്നും കേള്‍ക്കേണ്ടി വരികയില്ലായിരുന്നു.
മനുസ്മൃതി കത്തിക്കണമെന്ന് പറയുന്ന നേതാവ് പ്രസംഗിച്ച് കഴിയുമ്പോള്‍ (കഴിഞ്ഞിട്ട് മതി-ഇടയ്ക്ക് കയറി ചോദിച്ചാല്‍ അടി കിട്ടും), സ്റ്റേജിന്റെ പുറകില്‍ പോയി, “അല്ല നേതാവേ, മനു ഇങ്ങിനെയും സ്മൃതിയില്‍ പറയുന്നുണ്ടല്ലോ” എന്നും പറഞ്ഞ്
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
എന്ന ശ്ലോകം ചൊല്ലി കേള്‍പ്പിച്ചാല്‍ നേതാവ് മിക്കവാറും ചോദിക്കുന്നത്
“ങേ”
എന്നായിരിക്കും. ഡീപ്പീയീപ്പീയെപ്പറ്റി ഞാനിത് എന്റെ കണ്മുന്പില് കണ്ടത് നേരത്തെ പറഞ്ഞിട്ടുണ്ട്.
ഞാന്‍ മനുസ്മൃതി വായിച്ചിട്ടില്ല. ഉമേഷ്ജിയുടെ ഈ പോസ്റ്റില്‍ കണ്ട രണ്ട് ശ്ലോകങ്ങളല്ലാതെ എനിക്കതിലെ ഒരു ശ്ലോകം പോലും അറിയാനും വയ്യ. ഈ ശ്ലോകങ്ങള്‍ തന്നെ ഉമേഷ്ജി അതിന്റെ അര്‍ത്ഥം വിവരിച്ചതുകൊണ്ടാണ് എനിക്ക് മനസ്സിലായത്.
പക്ഷേ ഇതിനെ ശക്തിയുക്തം വിമര്‍ശിക്കുന്നവര്‍, ഞാന്‍ മനസ്സിലാക്കിയിടത്തോളം എന്നോ, എന്റെ കാഴ്ചപ്പാടില്‍ എന്നോ ഒക്കെയുള്ള വാചകങ്ങള്‍ പോലും ഉപയോഗിക്കാതെ അതെന്നു പറഞ്ഞാല്‍ ഇതു തന്നെ, ഇതിനപ്പുറമൊന്നുമില്ല എന്ന രീതിയില്‍ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോഴാണ് സങ്കടം വരുന്നത്.
നമ്മള് പത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത് നമ്മള് കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴല്ലേ. മനുസ്മൃതിയിലെ കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കിയാല്‍ നമ്മള് ഇപ്പോള്‍ അഭിപ്രായം പറയുന്ന പലരുടെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യില്ലേ. ഇനി അതല്ല, അതിലെ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കിയിട്ട് മനുസ്മൃതി ചോദ്യം ചെയ്യപ്പെടേണ്ടതാണെങ്കില്‍ ചോദ്യം ചെയ്യുക തന്നെ വേണം. പക്ഷേ ആദ്യം അതില്‍ എന്താണെന്നൊന്നറിയേണ്ടേ.
പക്ഷേ അതിന് കാര്യങ്ങള്‍ ശരിക്കും മനസ്സിലാക്കണം. അതിന് അത് എഴുതപ്പെട്ട സാഹചര്യങ്ങള്‍ ആദ്യം മനസ്സിലാക്കണം. അന്ന് അത് എങ്ങിനെയായിരുന്നു എന്ന് മനസ്സിലാക്കണം. വ്യാഖ്യാനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയായിരുന്നോ അതോ ആള്ക്കാര് ദുര്‍വ്യാഖ്യാനം ചെയ്തതാണോ എന്ന് മനസ്സിലാക്കണം. എന്താ കൂന്തം എന്നറിയാന്‍ വയ്യാത്ത ഞാന്‍ അതിന് രണ്ട് വ്യാഖ്യാനങ്ങള്‍ നല്കിയെങ്കില് ഏതാള്‍ക്കും എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന കാര്യങ്ങളാണ് അത് മുഴുവന്‍.
അപ്പോള്‍ വരുന്ന ഒരു ചോദ്യം, അങ്ങിനെ തോന്നും പടി വ്യാഖ്യാനിക്കാവുന്ന സ്മൃതികളുടെയും മറ്റും പുറകെ പോകുന്നതെന്തിന്, അതങ്ങ് കത്തിച്ചുകൂടെ എന്നായിരിക്കും. അതിനു മറുപടി അതിനെപ്പറ്റി വായിച്ചവരും പഠിച്ചവരും തരട്ടെ. എന്തും തോന്നിയ പടി നമുക്ക് വ്യാഖ്യാനിക്കാം. അപ്പോള്‍ നോക്കുന്നത് അത് വ്യാഖ്യാനിക്കുന്ന ആളുടെ യോഗ്യതയാണ്. യോഗ്യതയുള്ള ആളാണ് വ്യാഖ്യാനിക്കുന്നതെങ്കില്‍ അത് അംഗീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് തോന്നുന്നത്.
കാലാകാലങ്ങളായി ആള്ക്കാര് ഒരു കാര്യം ദുര്‍വ്യാഖ്യാനം ചെയ്ത ഒരു കാര്യത്തില്‍ ആ ദുര്‍വ്യാഖ്യാനങ്ങളെ കുറ്റപ്പെടൂത്തുന്നതിനു പകരം അത് എഴുതിയ/പറഞ്ഞ ആള്‍ക്കാരെയും ഗ്രന്ഥങ്ങളെയും കുറ്റപ്പെടുത്തുന്നത് കാണുമ്പോഴാണ് സങ്കടം. അങ്ങിനെ ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടാകാനുള്ള കാരണം തന്നെ അതിലെ കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാകാത്തതാണ്. അതിന് ഭാഷയുള്‍പ്പടെ കാക്കത്തൊള്ളായിരം കാരണങ്ങള്‍ കാണും. അതിലെ കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞ് തരാത്തതിന് പലരും ഉത്തരവാദികളായിരിക്കും. സാധാരണക്കാരൊക്കെ അത് നേരാംവണ്ണം മനസ്സിലായിരുന്നുവെങ്കില്‍ പല ചൂഷണങ്ങളും ഒഴിവാക്കാനും പറ്റുമായിരുന്നിരിക്കും. പക്ഷേ…
രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേര്‍ന്നാല്‍ വെള്ളമുണ്ടാവുമെന്ന സ്മൃതി വായിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് നാല് ഹൈഡ്രജനും രണ്ടര ഓക്സിജനും ചേര്‍ത്തുണ്ടായ ദ്രാവകം കുടിച്ച് വെള്ളമടിച്ചവനെപ്പോലെയായിപ്പോയാല് അതിന് ഫിസിക്കല്‍ കെമിസ്ട്രിയെ മൊത്തത്തില്‍ ചീത്ത പറയുന്നതില്‍ കാര്യമില്ലല്ലോ.
കാലത്തിനനുസരിച്ച് മാറ്റപ്പെടേണ്ട സ്മൃതികള്‍ അങ്ങിനെ ചെയ്തില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അത് ആദ്യം പറഞ്ഞവര്ക്കല്ലല്ലോ. അങ്ങിനെ ചെയ്യാതിരുന്നവര്ക്കല്ലേ. അതിന് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താതിരുന്നതിനുള്ള കാരണങ്ങളല്ലേ നമ്മള് അന്വേഷിക്കേണ്ടത്.
പുരാണങ്ങളും മറ്റും വ്യാഖ്യാനിക്കുമ്പോള്‍ ആ hermeneutics ല്‍ (ഇതിന്റെ മലയാളമെന്താ?) തന്നെ അത് വ്യാഖ്യാനിക്കണം. അവിടെനിന്നും എക്സ്ട്രാപൊളേറ്റ് ചെയ്തോ മറ്റോ ഇന്നത്തെ കാലഘട്ടത്തിലേക്ക് കൊണ്ടുവരണം. അല്ലാതെ രണ്ടായിരത്തിയാറ് സെപ്റ്റംബര്‍ ഒന്നാം തീയതിയിലെ സാഹചര്യത്തിലിരുന്ന് രണ്ടായിരമോ നാലായിരമോ ബീസീയിലെ കാര്യങ്ങള്‍ പദാനുപദ തര്‍ജ്ജമ ചെയ്ത് വിശദീകരിക്കാന്‍ നിന്നാല്‍ പലതിനോടും നമുക്ക് പുച്ഛം തോന്നും-കത്തിക്കാനും തോന്നും. എന്തിന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും പലര്‍ക്കും ഇപ്പോള്‍ കത്തിക്കാന്‍ തോന്നുന്നില്ലേ.
പിന്നെ എന്തിനീ പൊല്ലാപ്പിനെല്ലാം പോകുന്നു, സിബീയ്യൈയ്യേ ഡയറിക്കുറിപ്പില്‍ സുകുമാരന്‍ പറയുന്നപോലെ “ഇനി ജീവിച്ചിരിക്കുന്നവരുടെ സ്വൈര്യം കൂടി എന്തിനു കളയുന്നു” എന്നുള്ള രീതിയാണെങ്കില്‍ അത് ഓക്കേ. അത് അവരുടെ ചിന്താഗതി. പക്ഷേ പണ്ടത്തെ സ്മൃതികളിലും പുരാണങ്ങളിലും മറ്റും ഇപ്പോഴത്തെ കാലഘട്ടത്തിനുപോലും യോജിച്ച കാര്യങ്ങള്‍ ഉണ്ട് എന്ന് കരുതുന്നവര്‍ക്ക് ചിലപ്പോള്‍ ഇതിന്റെ ശരിയായ രൂപവും വ്യാഖ്യാനങ്ങളും അറിയാന്‍ താത്പര്യമുണ്ടാവും എന്ന് മാത്രം.
jyothirmayi | 01-Sep-06 at 1:21 pm | Permalink
ഈ കമന്റ്, സ്ത്രീസ്വാതന്ത്ര്യത്തെപറ്റിയോ മനുസ്മൃതിയെ പറ്റിയോ അല്ല. വ്യാഖ്യാനങ്ങള്‍ അപഹാസ്യങ്ങളാണ് എന്ന് സൂചിപ്പിച്ച ഒരു കമന്റിനുള്ള മറുപടിയാണ്.
ഉദ്ദേശിച്ച അര്‍ഥത്തെ വ്യക്തമാക്കാന്‍ വ്യാഖ്യാനങ്ങള്‍ സംസ്കൃതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും വേണ്ടിവരും. അച്ചടിവരുന്നതിനുമുന്പേ തന്നെ ഗഹനമായ പഠനങ്ങളും തത്വങ്ങളും ഉരുത്തിരിഞ്ഞുവന്ന സമൂഹത്തില്‍ അതെല്ലാംസൂക്ഷിച്ചുവെയ്ക്കാന് കഴിഞ്ഞത്, ശ്ലോകരൂപത്തിലും സൂത്രരൂപത്തിലും രചിയ്ക്കപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട്, ഹൃദിസ്ഥമാക്കിവെക്കാനും പലപലതലമുറകളിലേയ്ക്കു പകരാനും സാധിച്ചില്ലേ. അതു മഹത്തായ നേട്ടം തന്നെയാണ്. കാര്യങ്ങള്‍മുഴുവന്‍ ലളിതമായി ഗദ്യമാക്കി വിശദമായി പറഞ്ഞിരുന്നുവെങ്കില്‍ ഹൃദിസ്ഥമാക്കാന്‍ എത്രത്തോളം പറ്റും?
പ്രധാനമായും മേല്പ്പറഞ്ഞകാരണം കൊണ്ട്, ഗുരുവിന്റെ സഹായമോ, വ്യാഖ്യാനമോ, ഉണ്ടെങ്കിലേ ശരിയായ കാര്യം ഗ്രഹിയ്ക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ അതാതുവിഷയത്തില്‍ ഏകാഗ്രതയോടെ, താല്പര്യത്തോടെ, സ്ഥിരോത്സാഹത്തോടെ മുന്നേറാനുള്ള ദൃഢനിശ്ചയം ഉണ്ടായാലും മതി. ഓരോ വിഷയത്തിനും അതിന്റേതായ അടിസ്ഥാനതത്വങ്ങളും അതിനുയോജിച്ച കഥനശൈലിയും ഒക്കെ ഉണ്ടാവും. അതൊന്നും മനസ്സിലാക്കാനുള്ള ക്ഷമപോലും ഇല്ലാതെ, കണ്ണിനുമുന്പില്ക്കണ്ട ഏതെങ്കിലും ഭാഗം/വരി എടുത്ത്, വ്യാഖ്യാനത്തിന്റെ സഹായം പോലും ഇല്ലാതെ തനിയ്ക്കുമനസ്സിലായതാണ് ശരി എന്നു പറയുന്നത്, ബാലിശമല്ലേ.
വാക്കുകള്‍ ചൂണ്ടുപലകകളാണ്. വാക്കില്‍ കുടുങ്ങിക്കിടക്കാതെ, അതു ചൂണ്ടിക്കാണിയ്ക്കുന്ന ദിശയിലേയ്ക്ക്, സഞ്ചരിച്ചുനോക്കണം.
താഴെക്കൊടുത്ത ഉദാഹരണം കൊണ്ട്, കൂടുതല്‍ വ്യക്തമാവും എന്നു കരുതുന്നു.
നളന്പറയുന്നതുകേള്ക്കൂ, കൂട്ടരേ-
“ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ”.
നളന്‍ജീ, താങ്കളുടെ വാക്കുകള്‍ തന്നെയാണിത്. താങ്കളുദ്ദേശിച്ചതിതുതന്നെയോ? ആണെങ്കില്‍ നന്നായി.
യാത്രാമൊഴി പറയുന്നതുകേള്‍ക്കൂ, കൂട്ടരേ- മനുസ്മൃതി ഇപ്പോഴും പ്രസക്തമാണെന്ന്. അദ്ദേഹത്തിന്റെ വാചകം തന്നെ കാണൂ
“ലതിനു ഇപ്പോഴും “നല്ല” പ്രസക്തിയുണ്ട് കേട്ടാ.”
പ്രസക്തമാണ്, എന്നതിന് പ്രസക്തിയില്ല എന്നണ് ഉദ്ദേശിച്ചത്, വിപരീതമായി പറഞ്ഞതാണ്, പറഞ്ഞ സാഹചര്യം നോക്കൂ, എന്നൊക്കെ വ്യാഖ്യാനിക്കാന്‍ വരണ്ട എന്നു ഞാന്‍ പറയട്ടേ:-)
സാഹചര്യം, ടോണ്‍, സമയം, സ്ഥലം.. എന്നിങ്ങനെ ഒട്ടനവധിഘടകങ്ങളും കൂടി കണക്കിലെടുത്തുവേണം അര്‍ഥം മനസ്സിലാക്കാന്‍.
(ആരേയും വിഷമിപ്പിക്കാനല്ല ഇതെഴുതിയത്. ചര്‍ച്ച എന്ന നിലയ്ക്കാണ്. ആര്‍ക്കെങ്കിലും വിഷമമായെങ്കില്‍ ക്ഷമിയ്ക്കുക, അതെന്റെ ഉദ്ദേശ്യമായിരുന്നില്ല:-)
OttO:-)
യാത്രാമൊഴിക്കുട്ടീടെ ഫോട്ടോ കാണുമ്പോള്‍ 25കൊല്ലം മുന്‍പത്തെ എന്റെ സുധിയേട്ടനെ ഓര്‍മ്മവരുന്നു)
Rajesh R Varma | 01-Sep-06 at 2:19 pm | Permalink
ഞാന്‍ മനുസ്മൃതിയുടെ ഡി സി ബുക്സ് പതിപ്പു വായിച്ചിട്ടുണ്ട്. വളരെക്കുറച്ചേ ഓര്‍മ്മയുള്ളൂ. ഭാഗവതപുരാണം പലര് വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. കാമസൂത്രവും അര്‍ത്ഥശാസ്ത്രവും മറിച്ചു നോക്കിയിട്ടുണ്ട്. പല സംസ്കൃതശ്ലോകങ്ങളും അക്ഷരശ്ലോകം ഗ്രൂപ്പില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുമുണ്ട്. പാരാവാരം പോലെയുള്ള ഭാരതീയചിന്തകളുടെ ഏതാനും തുള്ളി അറിഞ്ഞതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള ഒരു സംഗതി ഇതാണ്: ദര്‍ശനം, തത്വചിന്ത, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം തുടങ്ങി പല മേഖലകളില്‍ വളരെ പുരോഗതി കൈവരിച്ചിരുന്ന സ്ഥലമാണ് പുരാതനഭാരതം. സാമൂഹ്യ സമത്വത്തിന്റെ കാര്യം അതല്ല. സ്ത്രീസമത്വത്തിലും സാമൂഹ്യനീതിയിലും പരിതാപകരമായിരുന്നു അന്നത്തെ കാര്യം.
വക്കാരി ജ്യോതിഷത്തെക്കുറിച്ചും സ്മൃതി, പുരാണങ്ങള്‍, ജ്യാതിവ്യവസ്ഥ ഇവയെക്കുറിച്ചും എഴുതിയിരിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ചതില്‍ നിന്ന് അദ്ദേഹത്തിന്റെ നിലപാട് ഇങ്ങനെയാണ് മനസ്സിലാക്കിയത്: “ഇതൊക്കെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു, മാനവികതയ്ക്കും നീതിബോധത്തിനും ദിശാസൂചികളായി ഇവയെ ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്നൊക്കെ അഭിപ്രായം പറയാന്‍ ഇവ വായിച്ചു നോക്കേണ്ട ആവശ്യമില്ല. പക്ഷേ, അവയെ എതിര്‍ത്തു സംസാരിക്കണമെങ്കില്‍ അവയെ ആഴത്തില്‍ പഠിച്ചിട്ടാവണം.”
ചോദ്യം ചെയ്യപ്പെടരുതാത്ത പ്രമാണങ്ങള്‍ ഉണ്ടെന്ന ദേവന്റെ അഭിപ്രായത്തോടു യോജിക്കാന്‍ കഴിയുന്നില്ല.
കുട്ടികളെ ഉണ്ടാക്കാതെയും കുടുംബം നോക്കാതെയും ജീവിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നതിന്റെ നന്മതിന്മകളെപ്പറ്റി മാറിയിരുന്ന് അഭിപ്രായം ആര്‍ക്കും പറയാം. പക്ഷേ, അങ്ങനെയുള്ള തീരുമാനങ്ങള്‍ കൂടി എടുക്കാനുള്ള കഴിവ് സ്ത്രീക്കോ പുരുഷനോ കൊടുക്കാത്ത സമൂഹം സ്വതന്ത്രമല്ല എന്നതില്‍ സംശയം വേണ്ട.
പുരാവസ്തുക്കള്‍ തകര്ക്കുന്നതിനോടു യോജിപ്പില്ല, കൈയെഴുത്തു പ്രതികള്‍, അപൂര്‍വമായ പുസ്തകങ്ങള്‍, മറ്റൊരാളുടെ സ്വത്തുക്കള്‍ തുടങ്ങിയവ നശിപ്പിക്കുന്നതിനോടും. പക്ഷേ, സുലഭമായി കിട്ടുന്ന പുസ്തകങ്ങളുടെ പ്രതികള്‍, പതാക, ഫോട്ടോ, കോലം മുതലായവ കത്തിച്ചു പ്രതിഷേധം പ്രകടിപ്പിക്കുന്നതിനോടു യോജിപ്പുണ്ട്. പ്രവാചകന്മാര്, ഋഷികള്‍, നേതാക്കന്മാര് തുടങ്ങിയവരെപ്പോലും പരിഹസിക്കുന്നതിന് സംരക്ഷണം കൊടുക്കാത്ത സമൂഹങ്ങളും സ്വതന്ത്രമല്ല എന്നാണെന്റെ വിശ്വാസം.
സംരക്ഷണത്തിനു പകരം സ്വാതന്ത്ര്യം നഷ്ടപ്പെടുത്താന്‍ തയ്യാറുള്ളവര്‍ക്ക് വൈകാതെ രണ്ടും നഷ്ടമാവും. ഇവര്‍ രണ്ടും ന അര്‍ഹതി എന്നു വലിയൊരു പുള്ളി പറഞ്ഞിട്ടുണ്ടത്രെ. (ഒരു മുന്‍കൂര്‍ ജാമ്യം: ഞാന്‍ ബെഞ്ജമിന്‍ ഫ്രാങ്ക്ളിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വായിച്ചിട്ടില്ല.)
wakaari | 01-Sep-06 at 2:37 pm | Permalink
“മാനവികതയ്ക്കും നീതിബോധത്തിനും ദിശാസൂചികളായി ഇവയെ ഉപയോഗിക്കേണ്ടിയിരിക്കുന്നു എന്നൊക്കെ അഭിപ്രായം പറയാന്‍ ഇവ വായിച്ചു നോക്കേണ്ട ആവശ്യമില്ല. പക്ഷേ, അവയെ എതിര്‍ത്തു സംസാരിക്കണമെങ്കില്‍ അവയെ ആഴത്തില്‍ പഠിച്ചിട്ടാവണം”
അങ്ങിനെ തോന്നിയോ? എങ്കില്‍ എന്റെ പിഴ എന്റെ പിഴ എന്റെ പിപ്പിഴ. ഇതിനെപ്പറ്റി അനുകൂലിച്ചാണെങ്കിലും പ്രതികൂലിച്ചാണെങ്കിലും അഭിപ്രായങ്ങള്‍ പറയണമെങ്കില്‍ ഇതിനെപ്പറ്റി അറിഞ്ഞിരിക്കണം എന്നാണ് ഉദ്ദേശിച്ചത്. എന്റെ മുകളിലത്തെ കമന്റില്‍ പറഞ്ഞതുപോലെ അതിനുവേണ്ടി ഇതെല്ലാം കുത്തിയിരുന്ന് വായിക്കണമെന്നും അഭിപ്രായവുമില്ല. ഇതിനെപ്പറ്റി അറിയാവുന്നവര്‍ പറയുന്നതിന് ഒന്ന് ചെവി കൊടുക്കുക. അതാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതിനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുന്‍പ് ഞാനിത് മുഴുവന്‍ വായിച്ചിട്ടില്ല, ഞാന്‍ മനസ്സിലാക്കിയിടത്തോളം എന്നുള്ള ഉപചാരവാക്കുകളെങ്കിലും പ്രയോഗിച്ചിരുന്നെങ്കില്‍ കേള്‍ക്കുന്നവര്‍ക്ക് ഒരു ധാരണ ഉണ്ടാക്കിയെടുക്കാമായിരുന്നു.
പക്ഷേ എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം ഇത് പറഞ്ഞതിന്റെയോ എഴുതിയതിന്റെയോ പ്രശ്നമല്ല, ഇത് വ്യാഖ്യാനം ചെയ്തതിന്റെ തന്നെയാണെന്നാണ്. അത് അങ്ങിനെതന്നെയാണോ എന്നറിയണമെങ്കിലും ആദ്യം വേണ്ടത് വായനയും പഠനവുമാണ്. ജ്യോതിഷത്തിലും മറ്റ് ഭാരതീയ പാരമ്പര്യങ്ങളിലും അങ്ങിനെയുള്ള പഠനങ്ങള്‍ തടസ്സപ്പെടുത്തരുതേ എന്നാണ് ഞാന്‍ എപ്പോഴും അഭിപ്രായപ്പെട്ടത്.
ഇതിനെപ്പറ്റി നേരാംവണ്ണം അറിഞ്ഞില്ലെങ്കില്‍/പഠിച്ചില്ലെങ്കില്‍ അതിന്റെ ദുര്‍വ്യാഖ്യാനങ്ങള്‍ ഉണ്ടാവുമെന്നും ആള്ക്കാര് ദുരുപയോഗപ്പെടുത്തുമെന്നും മുകളിലത്തെ കമന്റില്‍ പറഞ്ഞതില്‍ നിന്നും എനിക്ക് ഏതാണ്ട് വ്യക്തമായിരുന്നു. എന്ത് ചെയ്യാം, അത് എനിക്ക് മാത്രമേ മനസ്സിലായൂള്ളൂ.
ഇഞ്ചിപ്പെണ്ണ് | 01-Sep-06 at 2:42 pm | Permalink
സംരക്ഷണം എന്ന് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഇത്രയേയുള്ളൊ. എനിക്കിവിടെ രാത്രി നടക്കന്‍ പോവാന്‍ പേടിയാണ്. ഇവിടെ ആളുകളെ കയറ്റാണ്ടിരിക്കാന് ഗേറ്റൊക്കെ ഉണ്ട്. പക്ഷെ ഇവിടെ ഇഷ്ടം പോലെ മൃഗങ്ങളുണ്ട്. രാത്രി ഒരു പൂച്ചേടെ കണ്ണ് കണ്ടാലും ഞാന്‍ അലറി വിളിക്കും. അതോണ്ട് ഒറ്റക്ക് എനിക്ക് നടന്ന് പോകാന്‍ പേടി തന്നെയാണ്. അതിന് എന്റെ ഭര്‍ത്താവ് എന്റെ കൂടെ നടക്കാന്‍ വരുന്നത് ഒരു സംരക്ഷണം തന്നെയാണ്. അതിപ്പൊ പേടിയില്ലാത്തെ ജിം ആയ ഏതെങ്കിലും പെണ്‍കുട്ടിയാണെങ്കിലും അതു സംരക്ഷണം തന്നെയാണ്.
പക്ഷെ എന്നും പറഞ്ഞ്…എന്റെ കൂടെ രാത്രി നടന്ന് എനിക്ക് സംരക്ഷണം തന്നു എന്ന ഒരൊറ്റ കാരണത്താല്‍ വീട്ടില്‍ വന്ന് എന്റെ മുടിക്ക് കുത്തി പിടിച്ച് വെക്കെടീ ചോറും കറിയുമെന്ന് പറഞ്ഞാല്‍ അന്നേരം ഞാന്‍ പോലീസിനെ വിളിക്കും..അപ്പൊ പോലീസ് എനിക്ക് സംരക്ഷണം തരും…എപ്പടി?
(ദൈവെ! ചേട്ടായി ഇതൊന്നും വായിക്കാത്തത് ഭാഗ്യം..) 🙂
സംരക്ഷണം എന്ന് ഞാന്‍ ഉദ്ദേശിക്കുന്നത് അതാണ്.
പിന്നെ ആണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ജോലിയായ അച്ചാറു കുപ്പി തുറക്കല്‍, വണ്ടി കഴുകല്‍, ഷെല്‍ഫിന്റെ മോളിലെ സാധനം എടുത്തു തരല്, പുല്ലു വെട്ടല്‍ ഇതൊക്കെ എന്റെ പൊന്നേ അവരുടെ ജോലികള്‍ തന്നെയാണ്. അതിലൊന്നും എനിക്ക് യാതൊരു സമത്വവും വേണ്ട. സ്നേഹം കൊണ്ട് എന്നെ ശാസിക്കുന്നതും ഒക്കെ നല്ലത് തന്നെയാണ്. അല്ലാണ്ട് മൊത്തം നേരം നീ ബ്ലോഗുന്നത് നിന്റെ സമത്വം ആണെന്നൊക്കെ എന്റെ കെട്ടിയോന്സ് പറയണമെന്നും എനിക്കില്ല.
പക്ഷെ എന്നും പറഞ്ഞ് അച്ചാറു കുപ്പി നമ്മക്കേ തുറക്കാന്‍ പറ്റുള്ളൂ.. ന സ്തീ അച്ചാറ് തിന്നഹ എന്നൊക്കെ ആരെങ്കിലും ഒരു നിയമം
എഴുതിയാല്‍ അമ്മച്ചിയാണെ കലിപ്പ്സ് ആവും..നമ്മള് വീട്ടില്‍ അച്ചാറുണ്ടാക്കി കഴിക്കും! 🙂
കൂമന്‍സ് | 01-Sep-06 at 3:03 pm | Permalink
വക്കാരിയോട് എന്റെ വായടപ്പിച്ചല്ലോ ഈശ്വരാ എന്ന് വിചാരിച്ച് മിഴുങ്ങസ്യാന്നിരിക്കുമ്പോഴാണ് രാജേഷ് രക്ഷകനായി എത്തിയത്. വിവരമുള്ളവര്‍ സംസാരിക്കുമ്പോള്‍ പിന്നില്‍ നിന്ന് അവരോട് agree ചെയ്യുന്നതാണ് ബുദ്ധി. ആര്‍ഇസിയില്‍ വടക്കേ ഇന്ത്യാക്കാര്‍ സമരങ്ങളില്‍ അതി കഠിനമായ ഹിന്ദിയില്‍ മുദ്രാവാക്യം ഉച്ചത്തില്‍ വിളിക്കുമ്പോള്‍ അതിന്റെ പിന്നില്‍ നിന്ന് പതിഞ്ഞ സ്വരത്തില്‍ ‘അങ്ങനെ തന്നെ അങ്ങനെ തന്നെ അങ്ങനെ തന്നെ സിന്ദാബാദ്!’ എന്നു പറഞ്ഞ പോലായി എന്റെ കാര്യം.
വക്കാരീ, ഞാന്‍ മനുവേട്ടന് എതിരല്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കത്തിക്കുകയും അരുത്. അതില്‍ ആരു വേണമെങ്കിലും ഗവേഷിക്കട്ടെ. പക്ഷേ മനുസ്മൃതിയില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാനാകും എന്നൊക്കെ എവിടെയോ കേട്ട പോലെ തോന്നി. അതിനോടേയുള്ളൂ എന്റെ എതിര്‍പ്പ്.
രാജേഷേ: ബെഞ്ചമിന്‍ ഫ്രാങ്ക്ലിനെ ഉദ്ധരിച്ചത് വളരെ സമയോചിതമായി.
ജ്യോതിര്‍മയീ: പറഞ്ഞതൊന്നും മനസിലായില്ല. (വെറുതെയല്ല ശ്ലോകങ്ങളൊന്നും എനിക്കു മനസിലാകാത്തത്. ആരും കേറിയേല്ക്കരുത്, കൊള്ളേണ്ടവര്‍ക്കു കൊണ്ടോളും എന്നു പണ്ടു ശ്രീജി മഹര്‍ഷി മണ്ടത്തരസ്മൃതിയിലെങ്ങാണ്ട് പറഞ്ഞപോലാണോ ഇനി?)
അതല്ല ഇനി പറഞ്ഞു വന്നത്, യാത്രാമൊഴിയും നളനും പറഞ്ഞ പോലെ മനുവും നിഷേധാത്മകമായ സ്വരത്തില്‍ ഈ ശ്ലോകത്തിലൂടെ സ്ത്രീക്ക് സ്വാതന്ത്ര്യം വേണം എന്നാവുമോ ഉദ്ദേശിച്ചത്? 🙂 (സ്മൈലി സ്മൈലി..)
ദേവോ: അയലത്തെ റപ്പായി ആണോ അല്ല കുട്ടപ്പനാണോ എന്നതും ചോദ്യം ചെയ്യാമെന്നെ സ്ഥിതിയാണ് ഇക്കാലത്ത്. ഡീയെന്നേ പരീക്ഷണമൊക്കെ കോടതികള്‍ക്ക് ഹരമാണ്! സത് തത് എന്നൊക്കെ പറഞ്ഞ സാധനങ്ങള്‍ക്കും മറു വാക്കുകളും വിശ്വാസങ്ങളും നമ്മുടെ നാട്ടിലുണ്ടായിരുന്നു പണ്ടു പണ്ടേ എന്നാണ് തോന്നുന്നത് (ഇതൊക്കെ വക്കാരിയില്‍ നിന്നും രക്ഷപ്പെടാനുള്ള കവചങ്ങളാ) നാസ്തികത്വത്തിനും അനാസ്തികത്വത്തിനും ഒരു പോലെ പേരു കേട്ടതല്ലേ ഭാരതം?
wakaari | 01-Sep-06 at 3:25 pm | Permalink
“പക്ഷേ മനുസ്മൃതിയില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാനാകും എന്നൊക്കെ എവിടെയോ കേട്ട പോലെ തോന്നി. അതിനോടേയുള്ളൂ എന്റെ എതിര്‍പ്പ്”
കൌമന്ജീ, ആ എതിര്‍പ്പ് മനുസ്മൃതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയായ വണ്ണം മനസ്സിലാക്കിയും അതിന്റെ ശരിക്കുള്ള വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അത് എഴുതപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തിയും ആണോ എന്നേ ഞാന്‍ എപ്പോഴും ചോദിക്കുന്നുള്ളൂ. ആണ് എന്നാണെങ്കില്‍ അതിനെ ഞാനും അനുകൂലിക്കുന്നു.
വളരെയധികം തെറ്റായ വ്യാഖ്യാനങ്ങള്‍ പലതിനെപ്പറ്റിയും പലയിടത്തും കേള്‍ക്കുകയും അതൊക്കെ ശരിയാണെന്ന് കരുതുകയും പിന്നെ അതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഇടവന്നപ്പോള്‍ കേട്ട വ്യാഖ്യാനമല്ലാതെ വേറേയും വ്യാഖ്യാനങ്ങള്‍ ഉണ്ടെന്നും ചിലതിനെങ്കിലും ആദ്യം കേട്ടതിനെക്കാള്‍ പിന്നെ കേട്ടതാണ് ഒന്നുകൂടി യോജിക്കുന്നതുമെന്നുമൊക്കെയുള്ള തിരിച്ചറിവില്‍ നിന്നാണ് ഇങ്ങിനത്തെ ഒരു പ്രശ്നം.
രാജ് നായര്‍ | 01-Sep-06 at 3:37 pm | Permalink
ഫ്രാങ്ക്ലിന്റെ വരികള്‍ സ്ത്രീപക്ഷത്തു നിന്നു വായിക്കുകയാണെങ്കില്‍ മനുവെഴുതിയതിനേക്കാള് വലിയ ദോഷമാണു് 😉 ഭാഗ്യം എന്തുകൊണ്ടോ ഫ്രാങ്ക്ലിനു മനുവിന്റെ ഗതികേടുണ്ടായില്ല.
ഭര്‍ത്താവ് കുപ്പിയുടെ (കള്ളിന്റെ കുപ്പി എന്നും കരുതാം) അടപ്പു തുറക്കരുതു് എന്നു പറയുവാന്‍ ഭാര്യയായ സ്ത്രീക്കെന്തു സ്വാതന്ത്ര്യം? അച്ചാറിന്റെ കുപ്പി തുറന്നു കൊടുക്കുന്ന ഭര്‍ത്താവാണെങ്കില്‍ ഫ്രാങ്ക്ലിന് സായ്വിന്റെ ക്വോട്ട് അനുസരിച്ചു ഭര്‍ത്താവ് സ്ത്രീക്കങ്ങിനെ ഒരു സ്വാതന്ത്ര്യം നല്‍കേണ്ടതില്ല. കുപ്പിയുടെ അടപ്പാണു് ഇവിടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകം, ഏത് 😉
ഇഞ്ചിപ്പെണ്ണ് | 01-Sep-06 at 3:58 pm | Permalink
പെരിങ്ങ്സ് എന്താണ് ഈ സ്ത്രീപക്ഷം? സ്ത്രീയും പുരുഷവും ഒന്നും പക്ഷം വേണ്ട… സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നത് മനുഷ്യപറ്റാണ്. ആസ് സിമ്പിള്‍ ആസ് ദാറ്റ്! മനുഷ്യനെ പോലെ തന്നെ സ്ത്രീയേയും വികലാംഗരേയും മറ്റുള്ള മതവും അല്ലാത്തേയും
വിശ്വാസത്തില്‍ ഉള്ളവരേയും ഒക്കെ ട്രീറ്റ് ചെയ്യുക. അല്ല്ലാണ്ട് അവിടെ ദ്രാവിഡനാണ്, അവര്‍ണ്ണനാണ് ,
ബംഗാളിയാണ് ,കമ്മ്യൂണിസ്റ്റാണ്, സ്ത്രീയാണ് ,
പക്ഷമാണ് എന്നു വെച്ച് മൃഗങ്ങളേക്കാള്‍ മോശമായി ട്രീറ്റ് ചെയ്യരുതു. യാതൊരു പക്ഷത്തിലും വായിക്കണ്ട…അത്രേയുള്ളൂ എല്ലാ സ്ത്രീ സ്വാതന്ത്ര്യവും അല്ലാത്ത സ്വാതന്ത്ര്യവും എന്ന് ഞാന്‍ കരുതുന്നു.
ഇനി ഇപ്പൊ മനേക ഗാന്ധി വന്ന് മൃഗങ്ങളോടു മനുഷ്യപറ്റ് വേണം എന്ന് പറഞ്ഞാല്‍ ഞാന്‍ കുഴയുകയേയുള്ളൂ…. 🙁
കൂമന്‍സ് | 01-Sep-06 at 4:13 pm | Permalink
ഇഞ്ചീ, നമ്മുടേത് പുരുഷാധിപത്യ സമൂഹമാണെന്നും സ്ത്രീകള്‍ സാമൂഹ്യമായി തുല്യപ്രാധാന്യമുള്ളവരാണെന്നും ഒക്കെ ചിന്തിക്കുന്നവരുടെ പക്ഷമാണ് സ്ത്രീ പക്ഷം. അങ്ങനെയൊരു പക്ഷത്തില്‍ വിശ്വസിക്കുന്നവര്‍ ധാരാളം പേരുണ്ട് ഈയുലകത്തില്‍ : കൂമനും കൂമത്തിയും അടക്കം. അമേരിക്കയിലെങ്ങാണ്ട് പണ്ട് അടിവസ്ത്രം കത്തിച്ച് സമത്വം സ്ഥാപിച്ച രീതിയിലൊന്നും വിശ്വസിക്കാത്ത, എന്നാല്‍ സാമൂഹ്യമായി ആരുടെയും അപ്രമാദിത്വം അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീ സമത്വ വാദികളുടെ ഒരു പക്ഷം. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്.
ഇഞ്ചിപ്പെണ്ണ് | 01-Sep-06 at 4:23 pm | Permalink
ഹിഹിഹിഹി..കൂമന്‍സ് ജി നമിച്ചു! 🙂
jyothirmayi | 01-Sep-06 at 5:31 pm | Permalink
സ്വാതന്ത്ര്യം എന്ന വാക്കിനെക്കുറിച്ചൊരു വാക്ക്.
‘സ്വന്തം ഇഷ്ടം പോലെ എന്തും ചെയ്യുവാനുള്ള അവകാശം എന്നാണ് സ്വാതന്ത്ര്യം’ എന്ന വാക്കിനര്‍ഥം. സ്വാതന്ത്ര്യം എന്നത് ചിലര്‍ക്ക് തോന്ന്യവാസം ആവാം. തോന്നിയപോലെ തന്നിഷ്ടം പോലെ ചെയ്യുക എന്നതിന് അതും അര്‍ഥമല്ലേ?
Umesh::ഉമേഷ് | 01-Sep-06 at 5:36 pm | Permalink
ജ്യോതി എന്നെ വടിയാക്കി. സ്വാതന്ത്ര്യത്തിന്റെ അര്ത്ഥത്തെപ്പറ്റി മൂന്നുപുറത്തില്‍ ഉപന്യസിച്ചൊരു പോസ്റ്റെഴുതിയിട്ടു് ഡ്രാഫ്റ്റായി അവിടെ വെച്ചിട്ടുണ്ടു്. എല്ലാം കളഞ്ഞില്ലേ?
🙂
സന്തോഷ് | 01-Sep-06 at 5:53 pm | Permalink
>>ജ്യോതി എന്നെ വടിയാക്കി.
ഇതാണ് പറയുന്നത്, സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. കമന്റാനുള്ള സ്വാതന്ത്ര്യം കൊടുത്തു, വടിയാക്കി വിട്ടു. 🙂
jyothirmayi | 02-Sep-06 at 12:55 am | Permalink
ഹി ഹി ഹി…
‘എന്താണിവിടെ എല്ലാരും ബഹളം കൂട്ടണ്? പറഞ്ഞതുകേട്ടില്ലേ, എല്ലാരും “ഗോ റ്റു യുവര്‍ ക്ലാസ്സസ്” എന്നു ചിത്രം ശേലില് പറയാന്‍ വരികയായിരുന്നു.
ഇനിയിപ്പം ആരും പോണ്ട, അപ്പോ കേട്ടില്ലേ ‘സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’
പുരുഷഃ അപി സ്വാതന്ത്ര്യം അര്‍ഹതി(പാവല്ലേ, സാരല്ല്യ)
ജീ, മൂന്നു പുറത്തില്‍ കുറയാത്ത ഉപന്യാസമോ. പോരട്ടെ, പോരട്ടെ,
[ഓടോ]
പുരുഷഃ എന്നതിന് വ്യക്തി എന്നും ‘ആണ്’ എന്നും അര്‍ഥം ഉണ്ട്. പുരുഷഃ =person ഉച്ചരിച്ചുനോക്കൂ, സാമ്യമില്ലേ.
അതുകൊണ്ട്, ഓരോ ശ്ലോകത്തിനും പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലും ശ്ലോകം പരിഭാഷപ്പെടുത്തണമെന്ന്, … പെണ്ണേ, നമുക്കിനി പറയണ്ട. പറയാന്‍ സ്വാതന്ത്ര്യമുണ്ടേ.. :-))
Umesh::ഉമേഷ് | 02-Sep-06 at 1:05 am | Permalink
ജ്യോതീ,
ചിത്രം എന്നു പറഞ്ഞതു സിനിമ എന്ന ചിത്രം ആണോ അതോ “ചിത്രം” എന്ന സിനിമയാണോ? രണ്ടാമത്തേതാണെങ്കില് തെറ്റിപ്പോയി. അതു് “ഏയ് ഓട്ടോ” എന്ന സിനിമയിലേതാണു്.
🙂
jyothirmayi | 02-Sep-06 at 2:49 am | Permalink
അതെയതെ, “ഏയ് ഓട്ടോ” തന്നെ.(നമ്മടെ ഓടോ ടെ ചേട്ടന്:-)
തന്മാത്രേം, വടക്കുന്നാഥനും കണ്ട ഹാങ്ങോവര്‍ ഇനീം മാറീല്ല്യാന്നു തോന്നണു, ഈയിടെ ഒന്നും ഓര്‍മ്മപ്പിശക്..
🙂
നളന് | 02-Sep-06 at 3:28 am | Permalink
ജ്യോതിര്‍മയി ടീച്ചറേ,
എനിക്കും ഒന്നും മനസ്സിലായില്ല.
ആദ്യം പറഞ്ഞതൊക്കെ വളരെ ശരി.
പിന്നീട് ചോദിച്ചതു്
“ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ”.
നളന്‍ജീ, താങ്കളുടെ വാക്കുകള്‍ തന്നെയാണിത്. താങ്കളുദ്ദേശിച്ചതിതുതന്നെയോ? ആണെങ്കില്‍ നന്നായി.
ടീച്ചറുടെ തന്നെ പെന്നീടുള്ള അഭിപ്രായത്തില്‍,
”സാഹചര്യം, ടോണ്‍, സമയം, സ്ഥലം.. എന്നിങ്ങനെ ഒട്ടനവധിഘടകങ്ങളും കൂടി കണക്കിലെടുത്തുവേണം അര്‍ഥം മനസ്സിലാക്കാന്‍.“
ഇങ്ങനെ നോക്കിയാല്‍ ടോണും, സാഹചര്യവും വച്ച് എന്താണുദ്ദേശിച്ചതെന്നു വ്യക്തമാണല്ലോ, അതു തന്നെയാണുദ്ദേശിച്ചതും.
പിന്നെ അപഹാസ്യമായി തോന്നിയെങ്കില്‍ അതുദ്ദേശിച്ചിട്ടുമുണ്ട്.
അതു വരെ കണ്ട വ്യാഖ്യാനങ്ങളിലെല്ലാം ‘reverse’ ടെക്നോളജി മുഴച്ചു നില്ക്കുന്നതു കണ്ടില്ലെന്നുണ്ടെങ്കില്‍ പിന്നെ എനിക്കൊന്നും പറയാനില്ല.
ചാതുര്‍വര്‍ണ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നു ബോധ്യമായപ്പോഴും അതുപേക്ഷിക്കാന്‍ വൈമനസ്യമുള്ളവര്‍ വ്യാഖ്യാനങ്ങളിലഭയം കണ്ടെത്തുന്നുവെന്നുള്ളതെല്ലേ സത്യം. പഴയ സാഹചര്യങ്ങളില്‍ പ്രസക്തിയുണ്ടായിരുന്നോ എന്നതിനിവിടെ പ്രസക്തിയില്ല. ഇനി പ്രസക്തിയുണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ പോലും അതൊരബദ്ധമായിരുന്നുവെന്നു ഇന്നു ബോധ്യമായിട്ടില്ലെങ്കില്‍ വീണ്ടും എനിക്കൊന്നും പറയാനില്ല.
ജന്മം കൊണ്ടല്ലെങ്കില്‍ വേണ്ട കര്‍മ്മം കൊണ്ടെങ്കിലും അതു ഒന്നു നിലനിര്‍ത്താന്‍ മതിയായിരുന്നു എന്നു പറഞ്ഞുവരുമ്പോള്‍ സഹതപിക്കുവാന്‍ പോലും തോന്നുന്നില്ല.
കുറച്ചെങ്കിലും വായിച്ചിട്ടുള്ള രാജേഷിന്റെ അഭിപ്രായം മാത്രം ഖോട്ടാം “ദര്‍ശനം, തത്വചിന്ത, ഗണിതം, സാഹിത്യം, ജ്യോതിശാസ്ത്രം തുടങ്ങി പല മേഖലകളില്‍ വളരെ പുരോഗതി കൈവരിച്ചിരുന്ന സ്ഥലമാണ് പുരാതനഭാരതം. സാമൂഹ്യ സമത്വത്തിന്റെ കാര്യം അതല്ല. സ്ത്രീസമത്വത്തിലും സാമൂഹ്യനീതിയിലും പരിതാപകരമായിരുന്നു അന്നത്തെ കാര്യം.“
അങ്ങനെ തന്നെ അങ്ങനെ തന്നെ, സിന്ദാബാദ് സിന്ദാബാദ്.
jyothirmayi | 02-Sep-06 at 5:30 am | Permalink
നളന്‍ജീ
നളന് പറഞ്ഞതിന്റേയും യാത്രാമൊഴി പറഞ്ഞതിന്റേയും അര്‍ഥം എനിയ്ക്കു മനസ്സിലായിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞ ‘വാക്കു’കളുടെ നിഘണ്ടുവിലെ അര്‍ഥങ്ങളല്ല, ആശയം മനസ്സിലാക്കാന്‍ സഹായിച്ചത്. നിങ്ങള്‍ അതുവരെ പറഞ്ഞുവന്നിരുന്ന കാര്യവും, സാഹചര്യവും, ടോണും ഒക്കെ മനസ്സിലാക്കിവന്നതുകൊണ്ട്, ഉപയോഗിച്ചവാക്കുകളുടെ വിപരീതമാണ് നിങ്ങളുദ്ദേശിച്ചതെന്നു എളുപ്പം മനസ്സിലായി. ഇവിടെ നമുക്കറിയുന്ന മലയാളമാണുഭാഷ, ലളിതമായ ഒരു വര്‍ത്തമാനം എന്ന രീതിയിലാണ് അവതരണം. കാവ്യമോ ശാസ്ത്രമോ ഒന്നുമല്ല. എന്നിട്ടും ഇതാണു സ്ഥിതി. വാക്കുകളെ മാത്രം ഖോട്ടിയാല് ഉദ്ദേശിച്ച അര്‍ഥം പിടികിട്ടിക്കൊള്ളണമെന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
“വല്ല്യമ്മായിയുടെ വ്യാഖ്യാനിച്ചു ശരിയാക്കല്‍ കര്‍മ്മം ഉമേഷ്ജിയുടേതിനേക്കാള് മെച്ചമാണെന്നു തോന്നുന്നു”
എന്നു പറഞ്ഞതിലൂടെ വ്യാഖ്യാനിച്ചു വളയ്ക്കണ്ട, പറഞ്ഞതു മാത്രം മനസ്സിലാക്കിയാല്‍ മതി എന്നല്ലേ താങ്കള്‍ ഉദ്ദേശിച്ചത്? താങ്കളാണ്, പറഞ്ഞവാക്കിന്റെ അര്‍ഥം മനസ്സിലാക്കിയാല്‍ മതി, ഒന്നും അധികമായി കൂട്ടിച്ചേര്‍ക്കേണ്ട എന്നു പറഞ്ഞത്. ഞാന്‍ ആ അഭിപ്രായക്കാരിയല്ലാത്തതുകൊണ്ട്, താങ്കള്‍ പറഞ്ഞ
“ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ”.
എന്നതിന്റെ താങ്കളുദ്ദേശിച്ച അര്‍ഥം തന്നെ എനിയ്ക്കു പിടികിട്ടി. പറഞ്ഞ വാക്കിന്റെ അര്‍ഥമേ മനസ്സിലാക്കേണ്ടതുള്ളൂ ഒന്നും അധികം കൂട്ടിച്ചേര്‍ക്കേണ്ടതില്ല , എന്നാണെങ്കില്‍ ഇതു സാധിയ്ക്കുമോ?
പിന്നെ കൂമന്ജീ, ഞാന്‍ പറയുന്നതൊന്നും മനസ്സിലാവുന്നില്ല എന്നല്ലേ പറഞ്ഞത്, ഞാന്‍ കൂമനെക്കുറിച്ച് ഒരു ശ്ലോകമെഴുതിയിരുന്നൂ:-)
നളന് | 02-Sep-06 at 6:50 am | Permalink
“വല്ല്യമ്മായിയുടെ വ്യാഖ്യാനിച്ചു ശരിയാക്കല്‍ കര്‍മ്മം ഉമേഷ്ജിയുടേതിനേക്കാള് മെച്ചമാണെന്നു തോന്നുന്നു”
എന്നു പറഞ്ഞതിലൂടെ വ്യാഖ്യാനിച്ചു വളയ്ക്കണ്ട, പറഞ്ഞതു മാത്രം മനസ്സിലാക്കിയാല്‍ മതി
മെച്ചമാണെന്നേ പറഞ്ഞുള്ളൂ, വേണ്ടയെന്നു പറഞ്ഞില്ല (യോജിപ്പില്ല എന്നു കൂട്ടിയാല്‍ മതി)
വ്യാഖ്യാനിച്ച രീതിയെയാണു പരാമര്‍ശിച്ചത്, വ്യാഖ്യാനം വേണ്ടന്നല്ല. അധികമായി കൂട്ടിച്ചേര്ക്കേണ്ടയെന്നും പറഞ്ഞിട്ടില്ല കേട്ടോ. (അത് ടീച്ചറ് അധികത്തിലിട്ടതല്ലേ, പരാതിയില്ല കേട്ടോ )
“ചാതുര്‍വര്‍ണ്യമുള്‍പ്പടെയുള്ളതെല്ലാം നമുക്ക് വ്യാഖ്യാനിച്ച് നേരെയാക്കിയെടുക്കാമെന്നേ”.
എന്നതിന്റെ താങ്കളുദ്ദേശിച്ച അര്‍ഥം തന്നെ എനിയ്ക്കു പിടികിട്ടി. പറഞ്ഞ വാക്കിന്റെ അര്‍ഥമേ മനസ്സിലാക്കേണ്ടതുള്ളൂ ഒന്നും അധികം കൂട്ടിച്ചേര്‍ക്കേണ്ടതില്ല , എന്നാണെങ്കില്‍ ഇതു സാധിയ്ക്കുമോ?.
അയ്യോ, ഇതു ടീച്ചറുടെ തന്നെ ലോജിക്കു വച്ച് നമുക്ക് വ്യാഖ്യാനിച്ചു കൊളമാക്കാമെന്നേ ഉള്ളൂ
ചൂരലെടുക്കുന്നതിനു മുമ്പ് ഞാന്‍ ഓടി.
Umesh::ഉമേഷ് | 02-Sep-06 at 7:17 am | Permalink
മനുസ്മൃതിയെപ്പറ്റി എന്റെ അഭിപ്രായവും ഈ പോസ്റ്റില്‍ ഞാന്‍ ഉദ്ദേശിച്ചതെന്താണെന്നും ഉള്ളതിനെപ്പറ്റി ബൃഹത്തായ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടു്. നിങ്ങളുടെ ക്ഷമയ്ക്കു് ആദ്യമേ നന്ദി.
രാവിലെ എഴുനേറ്റു് അതിന്റെ കമന്റുകള്‍ വായിക്കാം. ഇതു് ഓലപ്പടക്കമാണെങ്കില് അതൊരു അമിട്ടു് ആണെന്നു തോന്നുന്നു 🙂
ഗന്ധര്വന് | 02-Sep-06 at 7:32 am | Permalink
മനു പറഞ്ഞതിന്നലെ പ്രസക്തമായിരുന്നു, ഇന്നും പ്രസക്തമാണ്, ഇനി നാളേയും അതു തന്നെയായിരിക്കും.
സമൂഹ പരിവര്‍ത്തനങ്ങളും , ആണിന്റെ നന്മമൂലമുള്ള കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യവും സ്ത്രീക്ക് ലഭിച്ചേക്കാം. പക്ഷെ സ്ത്രി എന്ന ജന്മ സത്വത്തിനോട് നീതി പുലര്‍ത്തണമെങ്കില്‍ പുരുഷായിംഗിതവര്ത്തിയായിതീര്ന്നാലെ പറ്റു. അല്ലാത്തത് ജന്മത്തോടുള്ള നിഷേധാത്മക സ്വഭാവം മാത്രം.
Umesh::ഉമേഷ് | 03-Sep-06 at 7:05 pm | Permalink
ഇതരവിഷയങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ കൂമന്സിന്റെ ഒരു ചോദ്യത്തിനുത്തരം പറയാന്‍ വിട്ടുപോയി. പ്രക്ഷോഭവും പ്രക്ഷോഭണവും ശരി തന്നെ. ഒരേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നു. “പ്രക്ഷോഭണം” എന്ന വാക്കിന്റെ പ്രശ്നം തെറ്റാണെന്നതല്ല, വൃഥാസ്ഥൂലതയാണു്.
കൂമന് | 04-Sep-06 at 12:31 am | Permalink
മറ്റൊന്നു കൂടി ആരും പരാമ്ര്ശിച്ചു കണ്ടില്ല. സ്വതന്ത്ര എന്നതിന് വേശ്യ എന്ന അര്‍ത്ഥ ഭേദം. ഈ ശ്ലോകത്തിന് ആ ഒരു ആന്ഗിളില് ചില പരിഭാഷകള്‍ കേട്ടിട്ടുണ്ട്.
paarppidam | 04-Sep-06 at 11:32 am | Permalink
മനു സ്മൃതി കത്തിക്കല്‍ ഒരു വിപ്ലവകരമായ കാര്യമല്ലെ ഉമേഷ്ജി. പത്രങ്ങളില്‍ നിറഞ്ഞുനില്ക്കും. പക്ഷെ ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് തുകൊണ്ട് പരിഹാരം ആകുമോ? സ്ത്രീകള്‍ ഇന്ന് സ്ത്രീകളില്‍ നിന്നുമാണ് ആദ്യം മോചിതരാകേണ്ടത് എന്നതാണ് വര്‍ത്തമാനകാല അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്.മനുവല്ല സുമതിഭാര്ഗ്ഗവന് എന്ന വ്യക്തിയാണ് “മനുസ്മൃീ” എഴുതിയതെന്ന് മുമ്പെങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. അമ്പേദ്ക്കറുടെ ഏതോ ബുക്കില്‍ പരതിയാല്‍ കിട്ടും എന്നു തോന്നുന്നു.
എന്റെ ഒരു പോസ്റ്റിങ്ങില്‍ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. അതാതുകാലഘട്ടങ്ങളില്‍ നിലനിന്ന ആചാര-വിശ്വാസ ങ്ങളെയും ഗ്രന്ഥങ്ങളെയും ആധുനികയുകത്തിലും കണ്ണടച്ചു പിന്തുടരുകയും ചെയ്താല്‍ നാം ശിലായുഗത്തിലായിരിക്കും എത്തിപ്പെടുക. അവ അന്നത്തെ സാമൂഹിക ഘടനക്കനുസരിച്ച് രൂപപ്പെടുത്തിയതോ അധികാരിവര്‍ഗ്ഗം അടിച്ചേല്‍പ്പിച്ചതോ ആയ കാര്യങ്ങള്‍ ആയിരിക്കാം. തെങ്ങുകയറുന്ന സ്ത്രീകളും സ്പേസില്‍ പോകുന്നവരും ഒന്നും അന്നത്തെ ആളുകള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ഈയ്യിടെ ഒരു കഷിയുടെ പ്രസംഗത്തില്‍ കേള്‍ക്കുകയുണ്ടായി കമ്പ്യൂട്ടറിനെകുറിച്ചുപോലും ഒരു മത ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടെന്ന്. അതു തൊണ്ടതൊടാതെ വിഴുങ്ങുന്നവര്‍ ചുറ്റുപാടും ധാരാളം ഉള്ളതിനാല്‍ നിഷേധിക്കാന്‍ പോയില്ല.
Umesh::ഉമേഷ് | 04-Sep-06 at 1:18 pm | Permalink
കൂമാ,
സ്വതന്ത്ര എന്ന വാക്കിനു് വേശ്യ എന്നൊരു അര്‍ത്ഥം ഞാന്‍ കണ്ടിട്ടില്ല. അങ്ങേയറ്റം ഞാന്‍ മുമ്പു പറഞ്ഞതുപോലെ “താന്തോന്നി” എന്നു വരെയാകാം.
മനുസ്മൃതി തുടങ്ങിയ “ആര്‍ഷഗ്രന്ഥങ്ങളില്‍” തെറ്റില്ല എന്നു വരുത്തിത്തീര്‍ക്കാനുള്ള വളഞ്ഞ വ്യാഖ്യാനമാണു സ്വതന്ത്രയെ വേശ്യയാക്കുന്നതു്. ഇമ്മാതിരി വളഞ്ഞ പ്രയോഗങ്ങള്‍ കാവ്യങ്ങളില്‍ കാണാം. വക്രോക്തിയാണു കാവ്യജീവന്‍ എന്നാണു കുന്തകനുള്പ്പെടെ പലരും പറഞ്ഞിട്ടുള്ളതു്. എങ്കിലും മനുസ്മൃതി പോലെയുള്ള ഒരു നിയമഗ്രന്ഥത്തില്‍ അതുണ്ടാവുകയില്ല.
കൂമന്റെ ഒരു വാക്യം ഞാന്‍ ഉദ്ധരിക്കട്ടേ:
പൊതുവേ പറഞ്ഞാല്‍ ആദ്യം എന്താണു വ്യാഖ്യാനിക്കേണ്ടതെന്നു തീരുമാനിക്കുന്നു. പിന്നീടു ഇടയിലുള്ള സ്റ്റെപ്പുകള്‍ ഇട്ടു നിറയ്ക്കും
വാസ്തവം. നമുക്കു കിട്ടിയിരിക്കുന്ന വ്യാഖ്യാനങ്ങളിലധികവും ഈ വിധത്തിലുള്ളവയാണു്. അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും.
യാത്രാമൊഴി | 07-Sep-06 at 3:11 am | Permalink
ഉമേഷ്ജി,
ഇവിടെ ഒരു മറുപടി എഴുതി പോസ്റ്റ് ഞെക്കിയപ്പോഴാണു ഊരും പേരും ശൊല്ലെടാ പയലേ എന്നു ഇണ്ടാസ് കിട്ടിയത്. പോസ്റ്റ് വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല. പിന്നെ പോനാല്‍ പോഹട്ടും പോടാ എന്ന് ഞാനും ഉപേക്ഷിച്ചു. എന്റെ ആദ്യ മറുപടി തെറ്റിദ്ധാരണയുണ്ടാക്കിയെന്നു തോന്നുന്നു. അതില്‍ ഖേദിക്കുന്നു. വിശദമായി പിന്നെ എഴുതാം.
P.C.Madhuraj | 07-Sep-06 at 7:06 am | Permalink
“thanOthi” ~sustains
“thRAyathE” protects (from those forces which try to change you from your self)(svathvam)
svayam thanOthi, thRAyathE ithi svathanthRaH.Thasya SIlam svAthanthRyam
For that you need two things; 1.knowledge about your “true self”
2. Alertness and Effective weaponry to fight and defeat infiltration.
If one has to guard oneself (from outsiders) he/she has to become harsh, (like our foot-skin), atleast on the borders. (Do many remember that the word-meaning of ‘maryAda’ is border?). Or ware shoes.
vandE mAtharam
Umesh::ഉമേഷ് | 07-Sep-06 at 2:37 pm | Permalink
നന്ദി, യാത്രാമൊഴി. കമന്റിനു കാത്തിരിക്കുന്നു.
നന്ദി, മധുരാജ്. മധുരാജിന്റെ കമന്റ് മലയാളത്തിലാക്കി താഴെച്ചേര്‍ക്കുന്നു:
==================
“തനോതി” സഹിക്കുന്നു; “ത്രായതേ” (സ്വത്വത്തില്‍ നിന്നു നിങ്ങളെ മാറ്റുന്ന ശക്തികളില്‍ നിന്നു്) രക്ഷിക്കുന്നു.
സ്വയം തനോതി, ത്രായതേ ഇതി സ്വതന്ത്രഃ. തസ്യ ശീലം സ്വാതന്ത്ര്യം.
(സ്വയം രക്ഷിക്കുന്നവന് സ്വതന്ത്രന്. അവന്റെ സ്വഭാവം സ്വാതന്ത്ര്യം-[ഉമേഷ്])
ഇതിനു രണ്ടു കാര്യമാണു വേണ്ടതു്:
1) സ്വന്തം സ്വത്വത്തെപ്പറ്റിയുള്ള അറിവു്.
2) പ്രലോഭനങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ഊര്‍ജ്ജസ്വലതയും ആയുധങ്ങളും.
സ്വയം രക്ഷിക്കണമെങ്കില്‍ കര്‍ക്കശമായേ പറ്റൂ, (കാലിലെ തൊലി പോലെ) തൊലിപ്പുറത്തെങ്കിലും. (മര്യാദ എന്നാല്‍ “അതിരു്” എന്നാണര്ത്ഥമെന്നു് എത്രപേര്‍ ഓര്‍ക്കുന്നുണ്ടു്?) അല്ലെങ്കില്‍ ഷൂസ് ധരിക്കൂ.
വന്ദേ മാതരം!
==================
(എന്റെ വികലമായ പരിഭാഷ ക്ഷമിക്കുക. മധുരാജ്, തെറ്റുണ്ടെങ്കില്‍ തിരുത്തുക.)
jyothirmayi | 08-Sep-06 at 5:09 am | Permalink
വിസിറ്റിംഗ് പ്രൊഫെസര്‍ക്കും നമ്മുടെ ഗുരുവിനും നന്ദി. ഇപ്പോഴാണ് ഇതു കൂടുതല്‍ വ്യക്തമായത്. ഇതിനു ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാവര്ക്കും നമസ്കാരം.
wakaari | 08-Sep-06 at 12:48 pm | Permalink
ഇതു നോക്കൂ. പ്രശ്നമാകുമോ? 🙂
കൂമന്‍സ് | 08-Sep-06 at 4:01 pm | Permalink
പ്രശ്നമില്ലെന്നാണു തോന്നുന്നത് വക്കാരി. ലിംഗപരമായ വ്യത്യാസം ഇതു വരെയുള്ള പഠനങ്ങളില്‍ മൂടി വച്ചിരുന്നെന്നോ മറ്റോ ആണല്ലോ പറയുന്നത്? അതിനാലാണത്രേ 100 വര്‍ഷക്കാലം പെണ്ണും ആണും തുല്യതോതില്‍ മണ്ടന്മാരാണെന്ന് നാം കരുതിയതത്രേ. കണ്ടിട്ട് വലിയ തെളിവുകളൊന്നും അവര്‍ നിരത്തുന്നുമില്ല. കേട്ടു പഴകിയ സര്‍വെ അനാലിസിസുമായാണ് വരവ്. എന്തോ, ഒരു ശാസ്ത്രീയ പഠനത്തിന്റെ രീതിയൊന്നും ഇതിലുള്ളതായി വാര്‍ത്ത വായിച്ചിട്ടു തോന്നുന്നില്ല വക്കാരീ. താങ്കളുടെ അഗ്രഗണ്യമായ അപഗ്രഥന വൈദഗ്ദ്ധ്യം ഉപയോഗിച്ച് പ്രശ്നത്തെ വിശദീകരിച്ചാലും.
ഞാന്‍ നോക്കിയിട്ട് ഈ രണ്ടു വാദങ്ങളാണ് എനിക്കുള്ളത്. (കാളപെറ്റെന്നു കേട്ടാലുടനെ കയറുമെടുത്ത് എഴുനേറ്റോടുന്ന സ്വഭാവമാണെനിക്ക് :))
1. ഐ.ക്യു. ടെസ്റ്റ് രീതികള്‍ ബുദ്ധി ശക്തിയുടെ ശരിയായ അളവു കോലല്ല. ബുദ്ധി എന്നത് നാനാവിധത്തിലുള്ള കഴിവുകളുടെ സമ്മേളനമാണ്. ചില കാര്യങ്ങളില്‍ ചിലര്‍ മെച്ചം മറ്റു ചിലതില്‍ മറ്റു ചിലര്‍ . ഒരാളുടെ എല്ലാ വിധത്തിലുമുള്ള കഴിവുകളെയും കഴിവുകേടുകളെയും കൂട്ടിക്കിഴിച്ചാല്‍ ഏതാണ്ട് എല്ലാരും ഒരേ നിലയിലായിരിക്കും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷേ ബുദ്ധി എന്നതു കൊണ്ട് സാമ്പത്തിക മൂല്യമുള്ള കഴിവുകളെ ആണുദ്ദേശ്ശിക്കുന്നതെങ്കില് കാര്യം വേറെ. ഇനി വേണമെങ്കില്‍ ഇതേ ന്യായം ഉപയോഗിച്ച് ഐ.ക്യു. രീതികള്‍ ലിംഗവ്യത്യാസങ്ങളെ കണക്കിലെടുക്കാതെയാണ് ഡിസൈന്‍ ചെയ്തത് എന്നും വാദിക്കാമല്ലോ. ഈ നാലഞ്ചു പോയിന്റ് വ്യത്യാസങ്ങള്‍ ഐ.ക്യു. രീതികളുടെ പോരായ്മയാണോ കാണിക്കുന്നത് അതോ ലിംഗപരമായ ബുദ്ധിവ്യത്യാസങ്ങളെയാണോ കാണിക്കുന്നത്? കോഴിയോ അതൊ മുട്ടയോ?
2. സാമൂഹ്യമായ വ്യത്യാസങ്ങള്‍ ബുദ്ധിശക്തിയിലുണ്ടാക്കാവുന്ന മാറ്റങ്ങളെ ഈ പഠനത്തില്‍ കണക്കിലെടുത്തിരുന്നോ എന്നും വാര്‍ത്തയില്‍ കാണുന്നില്ല. സാമൂഹ്യാവസ്ഥകള്‍ , കമ്പോള ശക്തികള്‍ , കുടുംബത്തിലും സമൂഹത്തിലും നിലവിലുള്ള വിവേചനപരമായ സമീപനങ്ങള്‍ ഇവയൊക്കെ സ്വഭാവത്തിലും ഒരു പക്ഷേ ബുദ്ധി ശക്തിയില്‍ പോലും മാറ്റങ്ങള്‍ വരുത്തുമായിരിക്കാം. മദേര്‍സ് ഡേയ്ക്ക് ഭംഗിയുള്ള പൊങ്ങച്ച സഞ്ചിയും ഡാഡി ഡേയ്ക്ക് അത്യാധുനിക ടൂള്‍ സെറ്റും സമ്മാനം കൊടുക്കലാണ് സ്നേഹം എന്ന് കമ്പോളം നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. കുഞ്ഞുന്നാള് മുതല്‍ പെണ്‍കുട്ടികള്‍ക്ക് ബാര്‍ബി പാവകളും ആണ് കുട്ടികള്‍ക്ക് കാറും റോക്കറ്റും ആറ്റംബോംബുമൊക്കെ സമ്മാനമായി കൊടുക്കണമെന്ന് കമ്പോള നിയന്ത്രിത മാദ്ധ്യമങ്ങളുലൂടെ നിര്‍ത്താതെ മസ്തിഷ്ക പ്രക്ഷാളനവും നടത്തപ്പെടുന്നു. വീട്ടിലെ സ്വിച്ചോ ടാപ്പോ കേടായാല്‍ അമ്മമാര്‍ ആണ് മക്കളോടല്ലേ പറയുക? വീട്ടിലെ കാര്യം നോക്കേണ്ടവള്‍ , മറ്റു വീട്ടില്‍ പോയി താമസിക്കേണ്ടവള് , കരയേണ്ടവള്‍ , നാണം കുണുങ്ങേണ്ടവള് , (ഈയിടെ കേട്ട പോലെ) നിഗൂഢമായി കണങ്കാല് മൂടുംവണ്ണം പാവാടയുടുക്കേണ്ടവള് , സംരക്ഷണം ആവശ്യപ്പെടുന്നവള്‍ , കുഞ്ഞുങ്ങളെ പോറ്റേണ്ടവള്‍ , തല്ലു കൊണ്ടാലും സഹിക്കേണ്ടവള്‍ , വീട്ടിലെ ലക്ഷ്മി , പൂജിക്കപ്പെടേണ്ടവള്‍ , കുടുംബത്തിലെ വിളക്ക് എന്നിങ്ങനെ പെണ്‍കുഞ്ഞുങ്ങള്‍ക്കും, ധൈര്യമുള്ളവന് , കരയാത്തവന്‍ , ചുണക്കുട്ടന് , കുടുംബനാഥന് , സംരക്ഷിക്കേണ്ടവന്‍ , തെറ്റു കണ്ടാല്‍ തല്ലാനും പോന്നവന്‍ , എല്ലാറ്റിനും മുകളില്‍ വിരിഞ്ഞു നില്ക്കുന്ന കാലന് കുട എന്നിങ്ങനെ ആണ്കുഞ്ഞുങ്ങള്ക്കും അറിഞ്ഞും അറിയാതെയും സമൂഹം എത്രയെത്ര പട്ടങ്ങളാണ് ചാര്‍ത്തിക്കൊടുക്കുന്നത്? ഈ വസ്തുതകളൊന്നും കാണാതെയാവുമോ ഇന്റലിജന്‍സ് മാസികയുടെ സര്‍വേയും നിഗമനങ്ങളും? എനിക്ക് അറിയില്ല.
ഈ ചോദ്യങ്ങളൊന്നും ചോദിക്കാതെ, “ഇക്കാര്യം ഇതാ തെളിയിച്ചിരിക്കുന്നു“, “നൂറു കൊല്ലമായി വീര്‍പ്പിച്ചു നിര്‍ത്തിയ ബലൂണിതാ പൊട്ടിച്ചു കളഞ്ഞിരിക്കുന്നു“ എന്നൊക്കെ എഴുതുന്ന റീഡിഫ് ലേഖകാ/ഖികേ, താങ്കളും കയറുമെടുത്ത് ഓടുകയാണ്. പോട്ടെ, പോകും വഴി ആ മുണ്ടെങ്കിലും ഒന്നു നേരാം വണ്ണം ചുറ്റൂ, ആരെങ്കിലും കാണും.
ashokkartha | 31-Mar-07 at 1:44 pm | Permalink
ഉമേഷ്ജി സമഗ്ര പോസ്റ്റ് പിന്നീട് ഇറക്കുകയുണ്ടായോ?
Umesh::ഉമേഷ് | 16-Apr-07 at 8:16 pm | Permalink
ടെസ്റ്റിംഗ്…
ചിത്രകാരന് | 12-May-07 at 12:18 pm | Permalink
മനുസ്മൃതിയില്നിന്നൊക്കെ പുറത്തുകടക്കു… ഉമേഷ്ജി !! പുരുഷ ശാസനയുടെ വാല്‍ക്കഷണം ഉചിതമായി.
യാത്രക്കാരന് | 04-Oct-07 at 2:23 pm | Permalink
മനുസ്മൃതിയിലെ വിഷയങ്ങളെല്ലാം ചതുര്വര്ണ്ണ്യവ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലാണ് വിവരിച്ചിട്ടുള്ളത്. ഇതിലുള്ള കാര്യങ്ങള്‍ പൊതുവേ ബ്രാഹ്മണാധിപത്യത്തെയും അവര്‍ണ്ണപീഡനത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രാഹ്മണന് ദൈവതുല്യനും നിര്‍ബന്ധമായും അനുസ്സരിക്കപ്പെടേണ്ടവാനാണെന്നും (മനുസ്മൃതി -9:317) പഠിപ്പിക്കുന്ന മനുസ്മൃതി,
ശക്ത്നോപി ഹിശുദ്രേണ ന കാര്യോ ധനസഞ്ചയ:
(മനുസ്മൃതി 10:129)
വേദങ്ങള്‍ പഠിപ്പിക്കുവനോ സ്വത്ത് സമ്പാദിക്കാനോ ഉള്ള അധികാരം ശൂദ്രനില്ലെന്ന് നിഷ്കര്‍ഷിക്കുന്നു.
വിസ്രബ്ധം ബ്രാഹ്മണ:ശൂദ്രാത് ദ്രവ്യോപദാനമാചരേത് നഹി
തസ്യാക്തി കിഞ്ചിത് സ്വം ഭര്‍ത്തൃ ഹാര്യോധനോഹിസ: (മനുസ്മൃതി 8:417)
ഇനി വല്ല കാരണവശാലും ശൂദ്രന്റെ കൈവശം സ്വത്ത് വന്ന് പോയാല്‍, അത് പിടിച്ചെടുത്ത് സ്വന്തമാക്കാനുള്ള അവകാശം ബ്രാഹ്മണനുണ്ടെന്നാണ് മനുസ്മൃതി ഈ വരികളില്‍ പറയുന്നത്.
ക്ഷത്രിയനെ ബ്രാഹ്മണന് ആക്ഷേപിച്ചാല്‍ അമ്പത് പണമാണ് പിഴ, വൈശ്യനെ ആക്ഷേപിച്ചാല്‍ 25 പണം, ശൂദ്രനെയാണെങ്കില്‍ വെറും 12 പണമാണ് പിഴ. ശൂദ്രന് ബ്രാഹ്മണനെ ആക്ഷേപിച്ചാല്‍ അവന്റെ നാവ് അറുത്ത് കളയണം. താഴ്ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരാള്‍ ഉയര്‍ന്ന വര്‍ണ്ണത്തില്‍ പെട്ട ഒരുവനെ കയ്യേറ്റം ചെയ്താല്‍, ഏത് അവയവം കൊണ്ടാണ് അവന് അത് ചെയ്തത്, ആ അവയവം മുറിച്ച് മാറ്റണം.കയ്യോ വടിയോ ഓങ്ങിയാല് കൈ മുറിച്ച് കളയണം. ചവിട്ടിയാല്‍ കാല് മുറിച്ച് മാറ്റണം. ( മനുസ്മൃതി – 8:279-283). ഇതാണ് മനുസ്മൃതീയിലെ സാമൂഹിക ശിക്ഷരീതി
സ്ത്രീ യവ്വന പ്രായത്തില്‍ തെന്നെ വിധവയായാലും പുനര്‍ വിവാഹം മനുസ്മൃതി അനുവദിക്കുന്നില്ല. (മനുസ്മൃതി 5 – 159)
ഭര്‍ത്താവ് ജാരവൃത്തി ചെയ്യുന്നവനാണെങ്കിലും അയാളെ ദൈവതുല്യം പരിഗണിക്കണമെന്ന് പറയുന്ന മനു സ്ത്രീ ആണ് ചെയ്യുന്നതെങ്കില്‍ അവളെ പട്ടികള്‍ക്ക് കടിച്ച് കീറാന്‍ കൊടുക്കണമെന്ന് പറയുന്നു.
യാത്രക്കാരന് | 04-Oct-07 at 2:54 pm | Permalink
മനുസ്മൃതി എട്ടാം അധ്യായം.
279. With whatever limb a man of a low caste does hurt to (a man of the
three) highest (castes), even that limb shall be cut off; that is the teaching
of Manu.
280. He who raises his hand or a stick, shall have his hand cut off; he who
in anger kicks with his foot, shall have his foot cut off
281. A low-caste man who tries to place himself on the same seat with a man
of a high caste, shall be branded on his hip and be banished, or (the king)
shall cause his buttock to be gashed
282. If out of arrogance he spits (on a superior), the king shall cause both
his lips to be cut off; if he urines (on him), the penis; if he breaks wind
(against him), the anus.
283. If he lays hold of the hair (of a superior), let the (king)
unhesitatingly cut off his hands, likewise (if he takes him) by the feet, the
beard, the neck, or the scrotum.
ഇതൊക്കെ കരിച്ച് കളെയേണ്ടേ???
Umesh | 04-Oct-07 at 5:41 pm | Permalink
യാത്രക്കാരനു വളരെ നന്ദി.
ഈ പോസ്റ്റ് ഞാന്‍ മനുസ്മൃതിയിലെ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഒരു ആളാണെന്നുള്ള സന്ദേശം ഉണ്ടാക്കിയതിനു ഖേദിക്കുന്നു. നേരേ തിരിച്ചാണു സത്യം. പക്ഷേ, ഒരു കാലത്തു പ്രാബല്യത്തിലുണ്ടായിരുന്ന ഈ കാടത്തത്തെപ്പറ്റി നമുക്കു വിവരം തരുന്ന ചുരുക്കം ചില പുസ്തകങ്ങളിലൊന്നാണു മനുസ്മൃതി. അതുകൊണ്ടു തന്നെ അതു നശിപ്പിക്കരുതു് എന്ന അഭിപ്രായക്കാരനാണു ഞാന്‍.
കമന്റുകളില്‍ നിന്നു് പുസ്തകങ്ങള്‍ കത്തിക്കുന്നതു് അതിലുള്ള ആശയങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍, മറിച്ചു് ആ പുസ്തകം ഇല്ലാതാക്കാനല്ല എന്ന അഭിപ്രായം അറിയാനിടയായി. അതിനോടു ഞാന്‍ യോജിക്കുന്നു.
എന്റെ തെറ്റുകള്‍ അംഗീകരിച്ചും ചില വിമര്‍ശനങ്ങള്‍ക്കു മറുപടി പറഞ്ഞും ഇതിന്റെ സാമൂഹികപശ്ചാത്തലം ചര്‍ച്ച ചെയ്തും സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും…എന്ന ഒരു പോസ്റ്റു കൂടി ഞാന്‍ ഇട്ടിരുന്നു. ദയവായി അതും അതിന്റെ കമന്റുകളും കൂടി വായിക്കുക.
നന്ദി.
jaseel | 11-Dec-14 at 11:43 am | Permalink
മാനുഷിക ഇച്ചകൾക്ക നിരക്കാതതൊക്കയും തെറ്റാണന്ന് പുലബുന്നത് തീർത്തും തെറ്റാണ്.ചിന്താതിഷ്ടിത ചർച്ചകൾ മനുഷൃനെ യാഥാർത്ഥൃത്തിലെത്തിക്കുന്നു.
Antony | 18-Jul-17 at 10:04 am | Permalink
First women should prove themselves as they are in strength, responsibility and ability then say we are equal human beings. Can you do that all woman?
ABDULLA KUNHI | 30-Oct-19 at 2:49 pm | Permalink
മനുസ്മൃതിയിലെ ശ്ലോകം ഉദ്ധരിച്ചത് ശരിയാണോ ? ഞാന്‍ മനുസ്മൃതി വായിച്ചിട്ടുണ്ട്. അതില്‍ താഴെ പറയുന്ന പ്രകാരമാണ് കണ്ടത്. “പിതാ രക്ഷതി കൗമാരേ ഭര്ത്താ രക്ഷതി യൗവനേ
രക്ഷന്തി സ്ഥവിരേ പുത്രാ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”
ഉമേഷ് | 30-Oct-19 at 3:49 pm | Permalink
ഞാൻ ഉദ്ധരിച്ച പാഠമാണ് ഞാൻ എല്ലായിടത്തും കണ്ടത്. മറ്റേ പാഠവും ഉണ്ടായിരിക്കും. പഴയ പുസ്തകങ്ങൾക്കൊക്കെ ഇങ്ങനെ പല പാഠങ്ങളും ഉണ്ട്.
Sunil Kumar R | 07-Nov-19 at 2:10 am | Permalink
I request your help to upload the book ‘Raghuvamsam”- First Canto commentary by K. Prabhakaran Nair M.A as an ebook available to all. It is a book splitting each word in a very detailed, It will be a great asset to all Sanskrit lovers. I have taken the Photo prints of all pages. I may send it. I am not so practiced. I am sure you may help me. My email sunilstands at gmail.com
വിഎസ് രവീന്ദ്രൻ | 07-Mar-21 at 2:31 pm | Permalink
പിതാരക്ഷതികൗമാരേ
ഭർത്താരക്ഷതി യൗവനേ
രക്ഷന്തി സ്ഥവിരേ പുത്രരാഃ
ന സ്ത്രീ സ്വാതന്ത്ര്യമർഹതി.
ഇങ്ങനെയാണ് മനുസ്മൃതിയിൽ കാണുന്നത്.
Umesh | 07-Mar-21 at 5:48 pm | Permalink
പല വേർഷൻസ് ഉണ്ട്. ഞാൻ കണ്ടിടത്ത് ഇങ്ങനെയാണ്.