കാളിദാസന്റെ മാളവികാഗ്നിമിത്രത്തിലെ ഒരു പ്രസിദ്ധശ്ലോകം:
ശ്ലോകം:
പുരാണമിത്യേവ ന സാധു സര്‍വ്വം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ
അര്‍ത്ഥം:
പുരാണം ഇതി ഏവ | : | പഴയതായതു കൊണ്ടു മാത്രം |
സർവ്വം കാവ്യം ന സാധു | : | എല്ലാ കാവ്യവും ശരി ആകുന്നില്ല; |
നവം ഇതി (സർവ്വം) അവദ്യം അപി ന ച | : | പുതിയതെല്ലാം നിന്ദ്യവും അല്ല. |
സന്തഃ പരീക്ഷ്യ അന്യ-തരത് ഭജന്തേ | : | നല്ലവർ പരീക്ഷിച്ചിട്ടു് ഏതു വേണമെന്നു തീരുമാനിക്കുന്നു; |
മൂഢഃ പര-പ്രത്യയ-നേയ-ബുദ്ധിഃ | : | മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു പ്രവർത്തിക്കുന്നു. |
കാളിദാസന്റെ ആദ്യത്തെ നാടകമായ മാളവികാഗ്നിമിത്രം അരങ്ങേറുന്നതിനു തൊട്ടുമുമ്പു് സൂത്രധാരൻ സഹായിയോടു പറയുന്നതാണിതു്. “പ്രസിദ്ധരായ ഭാസൻ, സൌമില്ലൻ, കവിപുത്രൻ തുടങ്ങിയവരുടെ നാടകങ്ങളുള്ളപ്പോൾ പുതിയ ആളായ കാളിദാസന്റെ നാടകം എന്തിനു കളിക്കുന്നു?” എന്ന ചോദ്യത്തിനു് ഉത്തരമായി. പഴയതു മാത്രം നല്ലതെന്നു കരുതുകയും പുതിയ കാര്യങ്ങളെ പുച്ഛത്തോടും സംശയത്തോടും കാണുകയും ചെയ്യുന്നതു് അന്നേ ഉണ്ടായിരുന്നു എന്നു സാരം.
“ജാതി ചോദിക്കരുതു്, പറയരുതു്, ചിന്തിക്കരുതു് എന്നു പറഞ്ഞ ശ്രീനാരായണഗുരുവിന്റെ ജാതിയിൽ പിറന്നവനാണു ഞാൻ” എന്നു പറയുന്നതു പോലെ, കാളിദാസന്റെ ഈ ശ്ലോകവും ഉദ്ധരിച്ചിട്ടു് “നോക്കൂ, പഴയ ശ്ലോകങ്ങളൊക്കെ എത്ര നല്ലതു്! ഇപ്പോൾ ഇങ്ങനെ വല്ലതുമുണ്ടോ?” എന്നു ചോദിക്കുന്ന വിരോധാഭാസികളും കുറവല്ല.
Old is gold എന്നതു് പല സംസ്കാരങ്ങളിലും പല ഭാഷകളിലും പ്രചരിക്കുന്ന ഒരു പഴഞ്ചൊല്ലാണു്. അതു് ഇടയ്ക്കൊക്കെ വിളിച്ചുകൂവുന്നവരും സാധാരണയാണു്. പഴയ കാലത്തു് ഇന്നത്തേതിനേക്കാൾ നല്ല പലതും ഉണ്ടായിരുന്നു എന്നും അതൊക്കെ നശിച്ചു പോയി എന്നും അവ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തേതിനേക്കാൾ വളരെ മെച്ചമായിരുന്നേനേ എന്നും വിലപിക്കുന്നവർ. സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽവിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ.
ഈ വക കാര്യങ്ങൾ ചുഴിഞ്ഞുനോക്കിയാൽ ഇന്നുള്ള വിജ്ഞാനത്തെക്കാൾ കൂടിയ ഒന്നും പണ്ടുണ്ടായിരുന്നില്ല എന്നു കാണാൻ കഴിയും. കാരണം, ഇന്നത്തെ വിജ്ഞാനം പണ്ടത്തെ വിജ്ഞാനവും ചേർന്നതാണു് എന്നതു തന്നെ. (“ജിറാഫിനാണോ അതിന്റെ കഴുത്തിനാണോ നീളം കൂടുതൽ?” എന്ന ചോദ്യം കേട്ടിട്ടില്ലേ?) സാഹിത്യം, കല തുടങ്ങിയവയെപ്പറ്റി പറഞ്ഞാൽ, പണ്ടുണ്ടായിരുന്ന പലതും ഇന്നും മഹത്തായി നിൽക്കുന്നതു് അവ പഴയതായതു കൊണ്ടു മാത്രമല്ല, പണ്ടും ഇന്നും വല്ലപ്പോഴും ഉണ്ടാകുന്ന അപൂർവ്വപ്രതിഭകളുടെ സ്ഫുരണം അതിലുള്ളതു കൊണ്ടാണു്. പണ്ടു ഹോമർ ഉണ്ടായി, ഇരുപതാം നൂറ്റാണ്ടിൽ മാർകേസ് ഉണ്ടായി. ഇവ രണ്ടും മഹത്തായവ തന്നെ.
കാലം മാറുന്നതനുസരിച്ചു് അഭിരുചികളും മാറുന്നതിനാൽ പണ്ടുണ്ടായിരുന്ന പലതും പിന്നീടു് ഉണ്ടാകുന്നില്ല. പണ്ടുണ്ടായിരുന്നതു പോലെ മഹാകാവ്യങ്ങളും വമ്പൻ ഗോപുരങ്ങളും ഇന്നുണ്ടാക്കുന്നില്ല. അതേ സമയം പണ്ടില്ലായിരുന്ന അനേകം കലാസാഹിത്യസങ്കേതങ്ങളും ശാസ്ത്രകല്പനകളും ഇന്നു ലോകത്തുണ്ടാകുന്നു. പുതിയതു് എന്തുണ്ടായാലും അതു പണ്ടുണ്ടായിരുന്നു എന്നും തങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനെപ്പറ്റി പരാമർശമുണ്ടെന്നും അവകാശവാദങ്ങളുമായി എത്തുന്നവർക്കും കുറവില്ല എന്നതു മറ്റൊരു കാര്യം.
പഴമയോടുള്ള അതിയായ ആസക്തിയുടെ മറ്റൊരു രൂപമാണു നൊസ്റ്റാൽജിയ. പഴമയ്ക്കു സ്തുതി പാടുന്നവരുടെ ചിന്താഗതികൾ പലപ്പോഴും നൊസ്റ്റാൽജിയയിലേയ്ക്കു ചുരുങ്ങുന്നതാണു കണ്ടു വരുന്നതു്.
തന്റെ ചെറുപ്പത്തിലേതോ ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞുതന്നതോ ആയ കാര്യങ്ങൾ ഏറ്റവും നല്ലതു്. ഇപ്പോഴത്തേതു മോശം. തനിക്കു മുമ്പുള്ളതു പഴഞ്ചൻ – ഇതാണു് നൊസ്റ്റാൽജിയയുടെ രത്നച്ചുരുക്കം. ഇപ്പോഴത്തെ ഗിരീഷ് പുത്തഞ്ചേരി/എം. ജയചന്ദ്രൻ/എം. ജി. ശ്രീകുമാർ പാട്ടൊക്കെ തറ; എന്നാൽ പഴയ വയലാർ/ദേവരാജൻ/യേശുദാസ് പാട്ടൊക്കെ മഹത്തമം; അതേ സമയം കമുകറയുടെയും ആന്റോയുടെയും പി. ലീലയുടെയും ഒക്കെ പാട്ടു് അറുബോറു്. ഉ, ഋ എന്നിവയുടെ ചിഹ്നങ്ങൾ വേറിട്ടെഴുതുന്ന പുതിയ ലിപി മോശം; പത്തക്ഷരത്തിനു പത്തു തരം കുനിപ്പിട്ടു് ചെറിയ ഫോണ്ടിൽ ചിന്താക്കുഴപ്പമുണ്ടാക്കുന്ന പഴയ ലിപി അന്യൂനം; അതേ സമയം അക്ഷരത്തിനു മുകളിലായി ചന്ദ്രക്കല ഇടുകയും ള്ള എന്ന അക്ഷരം ണ-യുടെ താഴെ വരച്ചെഴുതുകയും ർ എന്നതിനു മുകളിൽ കുത്തിടുകയും 1, 2, 3, … എന്നീ അക്കങ്ങൾക്കു പകരം ൧, ൨, ൩, … എന്നിവ ഉപയോഗിക്കുകയും ചെയ്യുന്നതു പഴഞ്ചൻ. അധ്യാപകൻ, വിദ്യാർഥി എന്നൊക്കെ എഴുതുന്നതു തെറ്റു്; അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നു തന്നെ എഴുതണം; അതേ സമയം മൂർഖൻ, ദീർഘം എന്നിവ എഴുപതു കൊല്ലം മുമ്പു് എഴുതിയിരുന്നതു പോലെ മൂർക്ഖൻ, ദീർഗ്ഘം എന്നു് എഴുതാനും പാടില്ല. പെൺകുട്ടികൾ ചുരീദാറും മിഡിയും ധരിക്കുന്നതു് സംസ്കാരച്യുതി; സാരിയുടുക്കുന്നതു് ആർഷസംസ്കാരം; മാറു മുതൽ കീഴോട്ടുള്ള കച്ച കെട്ടുന്നതു മോഹിനിയാട്ടത്തിനു മാത്രം. നൂഡിൽസും ബേഗലുമൊക്കെ ആരോഗ്യത്തെ കെടുത്തുന്ന ചീത്ത ഭക്ഷണം; ദോശയും ഇഡ്ഡലിയും അത്യുത്തമം; കഞ്ഞിയും പുഴുക്കും കണ്ട്രികളുടെ ഭക്ഷണം. സാനിട്ടറി നാപ്കിൻ എല്ലാ വിധ അസുഖങ്ങളും ഉണ്ടാക്കുന്നതു്; പഴന്തുണി തിരുകിവെയ്ക്കുന്നതു് ആരോഗ്യകരം; നാലു ദിവസം മാറിക്കിടക്കുന്നതു് അന്ധവിശ്വാസം. ആൺകുട്ടികൾ തലമുടി സ്റ്റെപ്കട്ടു ചെയ്യുന്നതു മോശം; തലമുടി വെട്ടുന്നതു സംസ്കാരം; കുടുമ വെയ്ക്കുന്നതു അറുബോറു്, പഴഞ്ചൻ. നൊസ്റ്റാൽജിയ എന്ന ആത്മാർത്ഥതയില്ലാത്ത പഴമപ്രേമം സടകുടഞ്ഞാടുന്നതു് ഇവിടെയൊക്കെയാണു്.
പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും. അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല. കുടുമ മുറിച്ചു് തലമുടി ക്രോപ്പു ചെയ്യാൻ ചെറുപ്പത്തിൽ ആഗ്രഹിച്ചിട്ടു കഴിയാഞ്ഞ അച്ഛനു് ക്രോപ്പു ചെയ്യാതെ മുടി നീട്ടിവളർത്തുന്ന മകനെ അംഗീകരിക്കാൻ പറ്റുന്നില്ല. തങ്ങൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല. ശാസ്ത്രീയസംഗീതത്തെ വിട്ടുള്ള കൊട്ടിപ്പാട്ടിനു് ആസ്വാദകർ കൂടുന്നതു ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല.
സാഹിത്യത്തിലും സംസ്കാരത്തിലും ഈ നൊസ്റ്റാൽജിയയാണു പഴമയുടെ വചനമായി പത്തി വിടർത്തുന്നതു്. ഈ നൊസ്റ്റാൽജിയയുടെ രണ്ടു മുഖങ്ങളെ വികടശിരോമണിയുടെ പണ്ടൊക്കെ എന്തേർന്നു! എന്ന പോസ്റ്റും കുട്ട്യേടത്തിയുടെ ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ് ? എന്ന പോസ്റ്റും കാട്ടിത്തരുന്നു. വികടശിരോമണി ഈ നൊസ്റ്റാൽജിയഭ്രമക്കാരെ നിശിതമായി വിമർശിക്കുമ്പോൾ കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു.
വികടശിരോമണി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു ചിന്താഗതിയുമുണ്ടു്. തങ്ങളുടെ ചെറുപ്പത്തിൽ നിന്നു് ഇപ്പോൾ ഉണ്ടായ ധർമ്മച്യുതി. ഇതു തലമുറകളായി കേൾക്കുന്ന കാര്യമാണു്. അടുത്ത തലമുറ വഴിതെറ്റിപ്പോകുന്നു എന്നതു്. തങ്ങളുടെ നാളുകളിലെ ധാർമ്മികത അതിവിശിഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി എന്ന വിലാപം. കേട്ടാൽത്തോന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലാണു് ഈ സാംസ്കാരികച്യുതി മൊത്തം കൂടി ഉണ്ടായതെന്നു്! മഹാഭാരതം എന്ന മഹാഭാരതം (sic!) എഴുതിക്കഴിഞ്ഞിട്ടു് വ്യാസൻ വിലപിക്കുന്നതു കേൾക്കുക:
ഊർദ്ധ്വബാഹൂർവിരൌമ്യേഷ ന ച കശ്ചിച്ഛൃണോമി മേ
ധർമ്മാദർത്ഥശ്ച കാമശ്ച, സ ധർമ്മഃ കിം ന സേവ്യതേ?
(ഞാൻ രണ്ടു കയ്യും പൊക്കിപ്പിടിച്ചു പറയുന്നു, ആരും ഞാൻ പറയുന്നതു കേൾക്കുന്നില്ല. ധർമ്മത്തിൽ നിന്നാണു് അർത്ഥവും കാമവും പുഷ്ടിപ്പെടുന്നതു്. ആ ധർമ്മത്തെ എന്തുകൊണ്ടു് ആളുകൾ സേവിക്കുന്നില്ല?)
ധർമ്മച്യുതി സംഭവിക്കുന്നു എന്ന സംഭവം ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ല, അയ്യായിരം കൊല്ലം മുമ്പേ ഉണ്ടായിരുന്നു എന്നു സാരം.
ഈ ശ്ലോകത്തിനു് ഏ. ആർ. രാജരാജവർമ്മയുടെ പരിഭാഷ:
നന്നല്ല കാവ്യമഖിലം പഴതെന്നു വെച്ചി-
ട്ടൊന്നോടെ നിന്ദിതവുമല്ല നവത്വമൂലം;
വിജ്ഞൻ വിചാരണ കഴിഞ്ഞു തിരഞ്ഞെടുക്കും;
അജ്ഞന്നു വല്ലവരുമോതുവതാം പ്രമാണം.
പത്തുമുപ്പതു കൊല്ലം മുമ്പുണ്ടായിരുന്ന പരിഭാഷാഭ്രമത്തിൽ ഞാൻ പരിഭാഷപ്പെടുത്തിയതു്:
എല്ലാം മികച്ച കൃതിയല്ല പഴഞ്ചനായാൽ;
വല്ലാത്തതല്ല പുതുതായതു കൊണ്ടുമൊന്നും.
നല്ലോർ ശരിക്കു ചികയും, ശരി കണ്ടെടുക്കും;
വല്ലോരുമോതുവതു മൂഢനു വേദവാക്യം.
ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്. “പുരാണമിത്യേവ ന സാധു സര്‍വ്വം…” എന്നു മാത്രം പറഞ്ഞാൽ പുരാണമൊന്നും ശരിയല്ല എന്ന അർത്ഥം വേണമെങ്കിൽ പറയാം. ചില ഹിന്ദുമതഗ്രന്ഥങ്ങളെ പുരാണങ്ങൾ എന്നു വിളിക്കുന്നതു കൊണ്ടു് അവയൊന്നും ശരിയല്ല എന്ന തെറ്റായ ഒരർത്ഥം ഈ ശ്ലോകത്തിനു പറയുന്നതു് ഈയിടെ ഒരു വിക്കിപീഡിയ സംവാദത്തിൽ കണ്ടു.
പാവം കാളിദാസൻ! പുരാണങ്ങളൊന്നും ശരിയല്ല എന്ന പ്രസ്താവനയുടെ പിതൃത്വവും അങ്ങേരുടെ തലയിൽ!
കുട്ട്യേടത്തി | 11-May-09 at 5:40 pm | Permalink
“തങ്ങൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല.” !!!!
അയ്യോ, അതു് ഏടത്തിയുടെ പോസ്റ്റിനെപ്പറ്റി അല്ല. കുറേക്കാലമായി കേൾക്കുന്ന കാര്യമാണു് 🙂
ആശയം തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ പോസ്റ്റ് അല്പം മാറ്റിയെഴുതിയിട്ടുണ്ടു്.
wakaari | 11-May-09 at 5:57 pm | Permalink
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്:
“മൂഢൻ ആരെങ്കിലും പറയുന്നതനുസരിച്ചു തീരുമാനിക്കുന്നു“.
ഹലോ വക്കാരീ. വരണം, ഇരിക്കണം. ഈയിടെയായി വക്കാരി ഇവിടെ വരുന്നതിൽ വളരെ സന്തോഷം. വക്കാരി വരാതെയായതിൽ പിന്നെ ഇവിടെ ഒരു അനക്കവും ജീവനും ഒന്നുമില്ലായിരുന്നു…
ആ മൂഢന്റെ ഉദ്ധരണി കാളിദാസന്റേതാണു്, എന്റെയല്ല. അറിവില്ലായ്മയെയും മൂഢത്വത്തെയും കളിയാക്കാൻ എനിക്കു സാധാരണ മടിയുണ്ടു്. സ്വന്തമായി അല്പം പോലും ചിന്തിക്കാതെ മൂഢൻ മറ്റുള്ളവർ പറയുന്നതു കേൾക്കുന്നു എന്നാണു വിവക്ഷ. ഈ നിർവ്വചനമനുസരിച്ചു് നമ്മളെല്ലാം പലപ്പോഴും മൂഢന്മാരാണു്. വായിച്ചതും പഠിച്ചതുമായ കാര്യങ്ങൾ പലതും നമ്മൽ ആലോചിക്കാതെ വിഴുങ്ങുന്നവരാണല്ലോ. വക്കാരി പണ്ടു പറഞ്ഞതു പോലെ, ഹൈഡ്രജനും ഓക്സിജനും ചേർന്നാൽ വെള്ളമുണ്ടാകുന്നു എന്നു സാർ പറഞ്ഞു, നമ്മളതു വിശ്വസിച്ചു 🙂
“പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്…. ശാസ്ത്രീയസംഗീതം പഠിക്കാൻ വർഷങ്ങൾ ചെലവഴിച്ച പഴമക്കാർക്കും പിടിക്കുന്നില്ല“
എന്ന ഖണ്ഡിക മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ തികച്ചും ആധികാരികമായ രീതിയില്‍ ശാസ്ത്രീയപഠനം നടത്തി ഉണ്ടാക്കിയ ഒരു നിരീക്ഷണമാണെന്നതില് യാതൊരു തര്ക്കവുമുണ്ടാവാന് ഒരു വഴിയും ഞാന്‍ കാണുന്നില്ല.അച്ഛന്റെ മുമ്പിൽ ഇരിക്കാൻ ധൈര്യമില്ലാത്ത മകനു് തന്റെ മകൻ തന്റെ മുന്നിൽ ഇരിക്കുന്നതു സഹിക്കുന്നില്ല എന്നതാണ് അച്ഛന്റെ നോവാള്ജിയയുടെ (കഃട് ദേവേട്ടന്) കാരണം എന്ന് കണ്ക്ലൂഡിക്കാന് അമ്പത്തയ്യായിരം അച്ഛന്മാരെയും അമ്പതിനായിരം മകന്മാരെയും
നിരീക്ഷണപരീക്ഷണവിധേയമാക്കി എന്നിടത്താണ് ആ എഫര്‍ട്ടിന്റെ മഹത്വം. അതുപോലെതന്നെ കുടുമ മുറിച്ച അച്ഛന്മാര്, മുറിക്കാത്ത മകന്മാര്…മുറിക്കാന്‍ മുറിക്കൈയ്യന്‍ ബനിയനിട്ട ബാര്‍ബര്‍മാര്‍
അല്ല. അതൊരു ശാസ്ത്രീയപഠനം നടത്തി ഉണ്ടാക്കിയ നിരീക്ഷണം അല്ല. നൊസ്റ്റാൽജിയ ഒരു സുഖമുള്ള കാര്യമാണെങ്കിലും അതു പലപ്പോഴും fair അല്ലെന്നു തോന്നിയിട്ടുണ്ടു്. “ഞങ്ങളുടെ കാലത്തു് ഇങ്ങനെയായിരുന്നു, ഇപ്പോൾ എല്ലാം എളുപ്പമല്ലേ, എന്നിട്ടും നീയൊന്നും നന്നാവുന്നില്ലല്ലോ” എന്നു പറയാത്ത ഏതു മാതാപിതാക്കളുണ്ടു്? (ഞാനും പറയാറുണ്ടു്.) ഓരോരുത്തരും അവരുടെ കാലത്തിൽ തളയ്ക്കപ്പെട്ടിരിക്കുന്നു.
പിന്നെ ഈ അഭിപ്രായവ്യത്യാസം കാലങ്ങളും തലമുറകളും മാത്രമല്ല. പ്രത്യയശാസ്ത്രങ്ങളും മതങ്ങളും തത്ത്വചിന്തകളും തമ്മിലും ഉണ്ടു്. ഇവിടെ പരാമർശിച്ചതു് കാലങ്ങൾ തമ്മിലുള്ളതാണെന്നു മാത്രം.
ബ്ലോഗര്‍മാരുടെ മനഃശാസ്ത്രം മനസ്സിലാക്കാന്‍ ഒരു “പിടിക്കുന്നില്ലാമീറ്റര്” വരെ ഉണ്ടാക്കേണ്ടിവന്നു.
കാൽവിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാന്‍ കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യമാലകളുടെ ലിങ്കും കൂടി കിട്ടിയാല്‍ മതി.
“പാൻക്രിയാസ് ക്യാൻസർ” എന്നതു് ഒരു സ്റ്റൈലിനു് എഴുതിയതാണെന്നു വക്കാരിക്കു മനസ്സിലായിക്കാണുമല്ലോ. എങ്കിലും കാലിലെ ഒരു ഞരമ്പു തൊട്ടുനോക്കി കമ്പ്ലീറ്റ് രോഗവും കണ്ടുപിടിക്കുന്ന ഒരു ലാടവൈദ്യനെപ്പറ്റി എറ്റുമാനൂരുള്ള ഒരു അമ്മൂമ്മ (എന്റെ ഭാര്യയുടെ ബന്ധു) പറഞ്ഞിട്ടുണ്ടു്. ആൾ ഇന്നില്ല. ഈ വക സംഭവങ്ങൾക്കു ലിങ്കില്ല, എന്തു ചെയ്യാം!
നൊസ്റ്റാള്‍ജിയായുടെ നിര്‍വ്വചനവും ഹൃദ്യം.
എന്താ ശരിയല്ലേ? അതിൽ ഒന്നു വിട്ടുപോയിട്ടുണ്ടു്. സ്ഥലം. കാലം മാത്രമല്ല, സ്ഥലവും നൊസ്റ്റാൽജിയയ്ക്കു പ്രധാനമാണു്.
അപ്പോള്‍ എന്താണ് ചെയ്യേണ്ടത്-സാരിയുടുക്കണോ ചുരിദാര്‍ മതിയോ?
പ്ലീസ്. വേണ്ടാ. വക്കാരി അതൊക്കെ ധരിച്ചു നിൽക്കുന്നതു കാണാനുള്ള ത്രാണി എനിക്കില്ല. പാന്റ്സോ ജീൻസോ മുണ്ടോ ലുങ്കിയോ മതി. വീട്ടിൽ വേണമെങ്കിൽ പഴയ സിനിമകളിൽ ജോസ് പ്രകാശും മറ്റും ധരിക്കുന്ന തരത്തിലുള്ള ഒരു നൈറ്റി ധരിച്ചോളൂ.
പഴയതിലും പുതിയതിലും തള്ളേണ്ടതും കൊള്ളേണ്ടതും തല്ലുകൊള്ളേണ്ടതുമുണ്ട് എന്ന് കരുതുന്ന ഒരു നിഷ്പക്ഷ കപടകുമാരന്.
വാസ്തവം. കാളിദാസൻ പറഞ്ഞതും അതു തന്നെ. ഞാൻ പറഞ്ഞതും അതു തന്നെയാണെന്നാണു് എന്റെ വിശ്വാസം. പുതിയതു് എന്നു പറയുമ്പോൾ പഴയതിന്റെയും പുതിയതിന്റെയും ഒരു മിശ്രിതമാണു് എന്നും കൂടി പറഞ്ഞു എന്നു മാത്രം. അല്ലാതെ പഴയതു കളഞ്ഞുള്ള പുതിയതല്ല. ആ നിർവ്വചനം കൊണ്ടാണു ലേഖനത്തിനു പുതുമയോടു് ഒരല്പം ചായ്വുണ്ടായതു്.
വക്കാരി ഇതൊക്കെ തന്നെയാണോ ഉദ്ദേശിച്ചതു്? അല്ല എന്നു് എനിക്കെന്തോ തോന്നുന്നതു് തികച്ചും യാദൃച്ഛികമാണോ?
cALviN::കാല്വിന് | 11-May-09 at 6:11 pm | Permalink
പോസ്റ്റിന്റെ കീഴില്‍ ഒരു വലിയ ഒപ്പ്.
മൂന്നു വിരല്‍ | 11-May-09 at 8:29 pm | Permalink
ഹഹഹഹ! wakaari എഴുതിയതിനു താഴെ ഒര് വലിയ ഒപ്പ്. ഉമേഷിനും ദാരിദ്ര്യമോ?
അതു മനസ്സിലായില്ല ത്ര്യംഗുലീ. എന്തിനു ദാരിദ്ര്യമാണെന്നാണു പറഞ്ഞതു്?
കൂട്ടുകാരന് | 12-May-09 at 12:51 am | Permalink
ഒരു കാര്യം നേരാണ്… പഴയ പോസ്റ്റുകള്‍ വായിച്ചാല്‍……എല്ലാ ബ്ലോഗ്ഗേര്‍സും തമ്മില്‍ ഒരു പരസ്പര ബഹുമാനവും സ്നേഹവും ഒക്കെ ഉണ്ടായിരുന്നു… ആര് പോസ്റ്റ് എഴുതിയാലും ഒരു കമന്റ് ഇട്ടു തെറ്റാണെങ്കില്‍ തോളത്തു തട്ടി ആശ്വസിപ്പിക്കുന്നപോലെ…കമന്റ് എഴുതി അത് തിരുത്തിക്കൊടുക്കുകയും…പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു….പക്ഷെ ഇന്ന് പോസ്റ്റ് പോലും മുഴുവന്‍ വായിക്കാതെ അഭിപ്രായം പറയാന്‍ തുടങ്ങും. പറയുന്നതോ…ചിലപ്പോ ശുദ്ധ വിഡ്ഡിതരങ്ങളും…അസൂയ മൂത്ത…. വിദ്വേഷ വചനങ്ങളും. ഫലമോ…എഴുതുന്നവന് രണ്ടിന്റെ അന്ന് ബ്ലോഗും പൂട്ടി സ്ഥലം വിടും.
കൂട്ടുകാരാ,
ഈ പ്രശ്നങ്ങൾ പണ്ടും ഉണ്ടായിരുന്നു. വേണമെങ്കിൽ ലിങ്കുകൾ എടുത്തു തരാം. ചർച്ചകളിൽ വിഷയം മാറി വ്യക്തിഹത്യയാകുന്നതും ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതും രണ്ടുമൂന്നു കൊല്ലം മുമ്പും ഉണ്ടായിരുന്നു. ഒരു വ്യത്യാസമുണ്ടായതു് അന്നുണ്ടായിരുന്ന കഥകളും തമാശകളും (വിശാലൻ, വക്കാരി, തമനു, അരവിന്ദൻ തുടങ്ങിയവർ) കുറഞ്ഞിട്ടു് ഇന്നു് രാഷ്ട്രീയ-മത-ശാസ്ത്ര-ചർച്ചകളും മറ്റും കൂടിയിരിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടാവുമ്പോഴാണല്ലോ അടിയുണ്ടാവുക. ചിത്രകാരന്റെയും കിരൺ തോമസിന്റെയും കല്ലേച്ചിയുടെയും ഒക്കെ ബ്ലോഗുകളിൽ തുടങ്ങിയ കാലം തൊട്ടേ അടിയുണ്ടായിരുന്നു. ഇന്ത്യാ ഹെറിറ്റേജും ഞാനും കൂടി ഒരുപാടു തർക്കമുണ്ടായിട്ടുണ്ടു്.
പിന്നെ, ആരാണു പരയുന്നതെന്നനുസരിച്ചു് വഴക്കിന്റെ രീതി മാറും. ഞാനും വക്കാരിയും കൂടി പല ബ്ലോഗിലും എതിർത്തു സംസാരിച്ചിട്ടുണ്ടെങ്കിലും ഇതു വരെ പരസ്പരം ചീത്ത വിളിക്കുകയോ അധിക്ഷേപിക്കുകയൊ ചെയ്തിട്ടില്ല. മറ്റു പലരും അതു ചെയ്യുന്നു. പണ്ടും ചെയ്തിരുന്നു. ഇപ്പോൾ അല്പം കൂടുതലാണു്; കാരണം അത്തരം ആളുകൾ ഇപ്പോൾ കൂടുതലാണു്. അത്ര മാത്രം.
പിന്നെ ചിലരുണ്ട്….കാടു കയറി വായിക്കാന്‍ നോക്കി നടന്നു എല്ലാവരുടെയും ബ്ലോഗില്‍ പോയി ഒരു ഹാജര്‍ വച്ച്…. 🙂 ഇങ്ങനെ ഒരു കമന്റും അടിച്ചു പോരും…അത് ശരിക്കും നേരെ നിന്ന് കാണിച്ചാല്‍ ഒരു വളിച്ച ചിരി ആണ്… .സ്ഥിരം നമ്മള് നേരിട്ട് കാണുന്നവനെ അങ്ങനെ ചിരിച്ചു കാണിച്ചാല്‍…ഷുവര്‍ ഒരു തെറി ഉറപ്പാ… ബ്ലോഗിലയതുകൊണ്ട് കുഴപ്പമില്ല.
അതിനെന്തു തെറ്റു്? ഇങ്ങനെ ഒരു കമന്റ് വെയ്ക്കുന്നതു് ഒരു പ്രോത്സാഹനമായി കണ്ട കാലമുണ്ടായിരുന്നു. ഒരാൾ നമ്മുടെ പോസ്റ്റു വായിച്ചു എന്നറിയിക്കാനുള്ള വഴിയല്ലേ അതു്? ഇന്നു് പോസ്റ്റ് ഷെയർ ചെയ്യുക, ബ്ലോഗ് ഫോളോ ചെയ്യുക തുടങ്ങി വഴികൾ ഉണ്ടെങ്കിലും. ഈ ലളിതമായ രീതി ഒരു വളിച്ച ചിരിയാണെന്നു് എനിക്കു തോന്നുന്നില്ല.
പിന്നെ, ഒന്നും പറയാനില്ലാത്തപ്പോൾ കമന്റ് ഈമെയിലിൽ സബ്സ്ക്രൈബ് ചെയ്യാനും ആളുകൾ ഇതു ചെയ്യാറുണ്ടു്.
ഇനി ബ്ലോഗുകള്‍ എടുത്തു നോക്കിയാലോ… രാഷ്ട്രീയം കുത്തി നിറച്ചു…ചില വോടുപിടുത്തങ്ങളും അല്ലെങ്കില്‍… ഇസ്ലാം, ഹിന്ദു, കൃസ്ത്യന്‍ ഇവയിലാരവലിയവന് എന്ന വിഷയം. അതുമല്ലെങ്കില്‍….തനി പൊട്ടന് വരികള്‍…… ഇഷ്ടമുള്ളിടത്ത് Enter Key പ്രസ് ചെയ്തു എഴുതുക. എന്നിട്ട് മോളില് കവിത എന്ന് പേരും. ആരെങ്കിലും ചില നല്ല ഒര്മക്കുറിപ്പെഴുതിയാല് അവന് നൊസ്ടാല്ജിയാക്കാരനായി…മനോരോഗിയായി. ….അതിനും അവകാശമില്ല… ഇനി അതെല്ലാം വെടിഞ്ഞു ചിലര്‍ ആറ്റങ്ങളെ ഒക്കെ എണ്ണി തിട്ടപ്പെടുതമെന്നു വച്ച്….തനി കണക്കു പറഞ്ഞാല്‍… ഈ ബ്രഹ്മാണ്ട പ്രപന്ചത്തെപ്പറ്റി .അവനു എന്തറിയാം …. ഞാന്‍ പണ്ട് ചായ അടിച്ചപ്പൊ കേട്ട സംസ്കൃത ശ്ലോകമാണ് ശരി….എന്നായി കാര്യങ്ങള്‍….
ഇതൊക്കെയും ബ്ലോഗിനു പറ്റിയ വിഷയങ്ങളാണു് എന്നതാണു് വസ്തുത. ഞാൻ ബ്ലോഗിംഗ് തുടങ്ങിയപ്പോൾ എന്നെങ്കിലും മലയാളം വായിക്കുന്നവരുടെ മുന്നിൽ ഗണിതവും ചെസ്സും ഒക്കെ എഴുതും എന്നു കരുതിയില്ല. നമതു വാഴ്വും കാലം, അനോണി ആന്റണി, ഇല്ലനക്കരി തുടങ്ങിയവ പോലെയുള്ള ബ്ലോഗുകളും ഇല്ലായിരുന്നു. അതൊക്കെ നല്ല വായനയനുഭവങ്ങളാണു്. കവിതയെപ്പറ്റി എന്റെ അഭിപ്രായം കവിതയെ അളന്നു മുറിച്ചപ്പോൾ എന്ന പോസ്റ്റിൽ പറഞ്ഞുകഴിഞ്ഞു. മറ്റുള്ളവർക്കു വേറേ അഭിപ്രായം ഉണ്ടാവാം.
രാഷ്ട്രീയം, മതം, ഗണിതം, ശ്ലോകം തുടങ്ങിയവയെപ്പറ്റിയും ബ്ലോഗുകളുള്ളതു നല്ലതു തന്നെ. ഓർമ്മക്കുറിപ്പുകൾ അതു കൊണ്ടു മോശമാകുന്നുമില്ല. അവ അരാഷ്ട്രീയമാണെന്നു പറഞ്ഞു് അവഹേളിക്കുന്നവർ ഉണ്ടാവാം. അതു് അവരുടെ അഭിപ്രായം. തങ്ങളുടെ മതമോ പ്രത്യയശാസ്ത്രമോ മാത്രമാണു ശരി എന്നു കടുംപിടുത്തം പിടിക്കുന്നവരും ഉണ്ടാവാം. ചർച്ചകൾ നടക്കട്ടേ. നമുക്കു വായിച്ചു മനസ്സിലാക്കാമല്ലോ.
(തുടരും)
തുടരണം. നന്ദി.
കൂട്ടുകാരന് | 12-May-09 at 2:16 am | Permalink
ഇനി വേറൊരു വിഭാഗത്തെ പറ്റി പറയാം. പഴയ പേരെടുത്ത ചില ബ്ലോഗേഴ്സ് ഒരിടത്തും ഒരു കമന്റ് ഇടുന്നതായി കാണുന്നില്ല…അവര്‍ ബ്ലോഗിങ്ങ് മടുത്തിട്ടാണോ അതോ… അവരിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്നതിനാലോ…അതോ..ബ്ലോഗിലെ ഈ സാഹസങ്ങളൊക്കെ കണ്ടു…നിശബ്ദരയിരിക്കുന്നതോ?
വേറെ ഒരു കാര്യം..പുതിയ ഒരു ബ്ലോഗ്ഗറും ഇതിനെ സീരിയസ് ആയി കാണുന്നില്ല…ചുമ്മാ വായില്‍ തോന്നുതു കോതക്ക് പാട്ടു എന്ന രീതിയില്‍..മനസ്സില്‍ വെറുതെ തോന്നുന്ന എന്തെങ്കിലും രണ്ടു വരിയില്‍ എഴുതി വയ്ക്കും…ആലോചിച്ചു എഴുതുന്ന ബ്ലോഗുകള്‍ ഇന്ന് വിരലില്‍ എണ്ണാവുന്നത് മാത്രം. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം വായിച്ചവാന് പിന്നെ വരില്ല…ഇത്രയൊക്കെയേ ഉള്ളൂ എന്ന് വിചാരിക്കും.
nalanz | 12-May-09 at 3:06 am | Permalink
അതു തന്നെ ഉമേഷ് അണ്ണാ, ശാസ്ത്രീയ സംഗീതമൊക്കെ ഇന്ത കാലത്തും പൊക്കി കൊണ്ടു നടക്കുന്നതു കാണുമ്പോള്‍ .. ഹേ ഒന്നുമില്ല
വിയോജിക്കുന്നു. ശാസ്ത്രീയസംഗീതം നല്ലതു തന്നെയാണു്. അതു് ആസ്വദിക്കുന്നവരും (ഞാൻ ഉൾപ്പെടെ) ധാരാളമുണ്ടു്. ശാസ്ത്രീയസംഗീതം മാത്രമല്ല, കഥകളിയും അക്ഷരശ്ലോകവും ഭരതനാട്യവും ഒക്കെ. പക്ഷേ, അതു കൊണ്ടു് പുതിയ കലാരൂപങ്ങൾ (സിനിമ, മിമിക്രി തുടങ്ങിയവ) മോശമാണു് എന്നു പുച്ഛിക്കുന്നതു ശരിയല്ല എന്നു മാത്രമേ പറഞ്ഞുള്ളൂ.
സുനീഷ് | 12-May-09 at 4:52 am | Permalink
അധികമായാല്‍ അമൃതും വിഷമാകുന്നതു പോലെ തന്നെയാണ് നൊസ്റ്റാള്‍ജിയയും. ആവശ്യത്തിനാണെങ്കില് നന്ന് (സംവൃതോകാരം എങ്ങനെയാ കീമാനില്‍ കൊട്ടുക?)
nannu~
എന്ന്,
നൊസ്റ്റാള്‍ജിയ ആവശ്യത്തിനും അനാവശ്യത്തിനും ഉള്ള ഒരു മലയാളി.
(എന്നാലും പുരപ്പുറത്തുണക്കാനിട്ടിരുന്ന അപ്പൂപ്പന്റെയാ പട്ടുകോണകത്തിന്റെ കാര്യമോര്‍ക്കുമ്പോഴാ… ഗൃഹാതുരത്വം വന്ന് മുട്ടീട്ട് ഒരു കവിതയെഴുതാന്‍ തോന്ന്ണൂ… കളകാഞ്ചിയിലെഴുതി വഞ്ചിപ്പാട്ട് പോലെ പാടി നടക്കാന്‍ തോന്ന്ണൂ… നിങ്ങളെന്നെയൊരു കവിയാക്കും!)
ശ്രീ | 12-May-09 at 5:28 am | Permalink
പോസ്റ്റ് വായിച്ചു.
ഉമേഷേട്ടന് പറഞ്ഞതു പോലെ (കമന്റില്‍) കമന്റെഴുതുമ്പോള്‍ “പോസ്റ്റ് വായിച്ചു, എന്നാല്‍ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാനില്ല” എന്ന അര്‍ത്ഥത്തില്‍ ‘:)’ മാത്രം ഇടുന്ന പതിവ് എനിയ്ക്കും ഉണ്ട്. എന്നാല്‍ അത് ചിലര്‍ക്കെങ്കിലും അവരെ (അവരുടെ പോസ്റ്റിനെ) കളിയാക്കുന്നതായി തോന്നുന്നുണ്ട് എന്നു കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ചും പുതിയതായി ബ്ലോഗ് എഴുതി തുടങ്ങുന്നവര്‍ക്ക് ഒരാള്‍ വന്ന് ആ പോസ്റ്റ് വായിച്ചിട്ടുണ്ടല്ലോ എന്ന അറിവ് സന്തോഷകരമായിരിയ്ക്കുമല്ലോ എന്ന ചിന്തയില്‍ നിന്നാണ് ആ പതിവ് തുടങ്ങിയത്. ചിലപ്പോള്‍ കമന്റെഴുതാന്‍ മാത്രം അവര്‍ ആ പോസ്റ്റില്‍ ഒന്നും എഴുതിക്കാണുകയുമില്ല. അപ്പോള്‍ സ്മൈലി ആയിട്ടെങ്കിലും ഒരു കമന്റ് കിടക്കട്ടെ എന്ന് കരുതും.
ദേവന് | 12-May-09 at 10:00 am | Permalink
ശ്ലോകമൊന്നും മനസ്സില്‍ വരുന്നില്ല, അതുകൊണ്ട് എന്റെ സൈഡില്‍ നിന്നും “പാമ്പും പഴയതാ നല്ലത്” എന്ന പഴഞ്ചൊല്ല് ഇരിക്കട്ട്.
പഴയതെല്ലാം നല്ലതായിരുന്നെങ്കില്‍ മനുഷ്യന് ഇന്ന് ദീര്ഘാസുസ്സുള്ളതും ലോകത്ത് മഹാക്ഷാമങ്ങള്‍ തീരെക്കുറഞ്ഞതും യുദ്ധാദി മനുഷ്യനിര്‍മ്മിത നരകങ്ങള്‍ കുറഞ്ഞതും ചീത്തയാണ്. അതുകൊണ്ട് തന്നെ പഴയതു കൊള്ളാം എന്ന വാദത്തോട് യോജിക്കുന്നില്ല. നാട്ടില്‍ പോയപ്പോള്‍ ഒരു പാത്രം കഴുകാന്‍ മറന്നതുകാരണം പഴയ സാമ്പാറിന്റെ മണം എന്താണെന്ന് മനസ്സിലാവുകയും ചെയ്തു ഈയിടെ.
P.C.MADHURAJ | 12-May-09 at 12:39 pm | Permalink
വിശകലനം ചെയ്ത വിഷയത്തെപ്പറ്റി ഇപ്പോഴൊന്നും എഴുതാന്‍ തോന്നുന്നില്ല. പക്ഷേ, അതിനുപയോഗിച്ച ഉപകരണങ്ങളിലൊന്നിന്റെ കൃത്യതക്കുറവ് ചൂണ്ടിക്കാണിക്കട്ടെ.”ഖദറിടുന്ന വി എസ്സു കേമന്‍; ദിസൈനര് ഷര്‍ട്ടിടുന്ന യെച്ച്ഊരിയും കാരാട്ടും മോശം” എന്ന് പറഞ്ഞ് വി എസ് പക്ഷക്കാരനെ വിമര്‍ശിക്കുമ്പോള്‍ അയാളുന്നയിക്കുന്ന യഥാര്‍ഥ ഇഷ്യുകളെ തമസ്കരിക്കുകയല്ലേ?
*ചില കുത്തക നാടകമെഴുത്തുകാരെ സൌമ്യമായി വിമര്‍ശിക്കാന്‍ ഒരു പുതുക്കക്കാരനു ഈ ശ്ലോകം ഉപയോഗിക്കാം.പുതിയതിനോട് അന്ധമായ ഭ്രമമുള്ള കാലത്തായിരുന്നുവെങ്കില്‍ കാളിദാസന് അവരെയും പരിഹസിക്കുമായിരുന്നുവെന്നു തോന്നുന്നു.
(ഞാന്‍ ഈ ശ്ളോകം ആദ്യമായി വായിച്ചത് ദീനദയാല്‍ ഉപാധ്യായ യുടെ ഏകാത്മമാനവദര്‍ശനത്തിന്റെ ആമുചത്തിലാണ്.സംവൃതോകാരവും പോയി!)
*പഠിക്കാനെടുക്കുന്നകാലം എന്നതാണോ ശാസ്ത്രീയസങ്ഗീതവും അശാസ്ത്രീയ(!?) സങ്ഗീതവും തമ്മിലുള്ള വ്യത്യാസം?
ആലിപ്പറന്പിന്റെ കയ്യില്‍ ദേവവാദ്യമാകുന്ന ചെണ്ടയോട് എനിക്കൊരാദരവുണ്ട്.ശിങ്കാരിമേളം എന്നപേരില്‍ ഒരു മേളാഭാസവും (ഒട്ടും രസിക്കാന്‍ കഴിയാത്ത ചില ആളനക്കങ്ങളുമായി)ഞാന്‍ കണ്ടിട്ടുണ്ട്(ചെണ്ടയും വ്യത്യാസമുണ്ട്). ശിങ്കാരിമേളം കണ്ട് സങ്കടപ്പെടുമായിരുന്നുഞാന്- ഇതുമാത്രം കണ്ട ആള്ക്കാര് ചെണ്ടയെപ്പറ്റി എന്തു കരുതുമെന്നു വിചാരിച്ച്. ഒരുവേള ശിങ്കാരിമേളം നിരോധിക്കണം എന്ന് കൂടി ഞാന്‍ കരുതി!
പിന്നെയൊരിക്കല്‍ കടല്‍ കണ്ടു ഞാന്‍- അല്ല, കടലോളം അനുയായികളുമായി, എനിക്കിഷ്ടമില്ലാത്ത ഒരു രാഷ്ട്രീയനേതാവിനെ എഴുന്നെള്ളിച്ചുകൊണ്ടു വരുന്നത് കണ്ടു. അവിടെ ശിങ്കാരിമേളമുണ്ടായിരുന്നു.
ശിങ്കാരിമേളമില്ലായിരുന്നുവെങ്കില് ഇയാളെ എഴുന്നെള്ളിക്കാന്‍ പഞ്ചവാദ്യത്തെ ദുരുപയോഗം ചെയ്യുമായിരുന്നുവല്ലോ എന്നു മനസ്സിലാക്കി , എന്റെ മനസ്സില്‍ ശിങ്കാരിമേളത്തിനേര്പ്പെടുത്തിയ നിരോധനം എടുത്തു കളഞ്ഞു!
ഇന്നു പഴയതു എന്ന് ആള്ക്കാര് വിവക്ഷിക്കുന്ന പലതു എന്നെങ്കിലും പുതിയതായിരുന്നിരിക്കില്ലേ? അപ്പോള്‍ മനസ്സിലാക്കാം നമ്മുടെ പ്രശ്നം പഴയതുതന്നെ. കൃത്യമായ നിര്വചനങ്ങളില്ലായ്മതന്നെ. അതുകൊണ്ടാണല്ലോ പ്രഹേളികകള്തന്നെ ഉണ്ടാകുന്നത്. കോഴിയോ മുട്ടയോ ആദ്യമുണ്ടായതെന്ന വിഡ്ഢിച്ചൊദ്യമ്പോലെ!
*പിന്നെ മെഥേഡ്സ് ഒഫ് നോളെഡ്ജില് പ്രത്യക്ഷാനുമാനങ്ങളോടൊപ്പം ശ്രുതിയും ഉണ്ടല്ലോ.
വേണ്ടവരെടുത്താല് മതി.
കൂട്ടുകാരന് | 12-May-09 at 2:40 pm | Permalink
പ്രിയ ശ്രീ…
ഒരിക്കലും “: )” ഇങ്ങനെ ഇടുന്ന കമന്റിനെ തെറ്റ് പറഞ്ഞതല്ല…ഒരു കണക്കിന് പറഞ്ഞാല്‍ ഗൂഗിള്‍ ട്രാന്സ്ലിറ്റെറേഷന് , അക്ഷരങ്ങള്‍ ലോഡ് ചെയ്യാനുള്ള താമസം അതുമല്ലെങ്കില്‍ മലയാളം ടൈപ്പ് ചെയ്യുന്ന സോഫ്റ്റ്വെയര് കമ്പ്യൂട്ടറില്‍ ഇല്ലാതിരിക്കുക …ഈ അവസരത്തില്‍..വളരെ നിരാശയോടെ ഇംഗ്ലീഷ് നല്ലവണ്ണം അറിയാമെങ്കിലും മലയാളം ടൈപുന്ന ശീലമുള്ള…തനിമാലയളികള് …സ്ഥിരം കമന്റ് ഇട്ടു പ്രോത്സാഹിപ്പിക്കുന്ന ശ്രീയെ പോലുള്ളവര്‍ ചെയ്യുന്നതിനെ ഞാന്‍ തെറ്റ് പറഞ്ഞതല്ല… ഇനി ബ്ലോഗ്പുരണം ഒരു തട്ടിക്കൂട്ടാണെന്നു ഞാന്‍ പറയാതെ അറിയാമല്ലോ. അവിടെ എന്ത് പറഞ്ഞാലും നോ പ്രോബ്ലം. പക്ഷെ…സീരിയസ് ആയി ചര്‍ച്ച നടക്കുന്നിടത്ത്…അതായത് കഴിവുള്ള വായനക്കാര്‍ വന്നു അവര്‍ക്കറിയാവുന്ന വിഷയമാനെന്കില് പോലും നല്ല അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് “: )” ഈ ഒരു ഇളിഭ്യച്ചിരി ചിരിച്ചിട്ട് പോകുന്നതിനെയാണ് ഞാന്‍ എതിര് പറഞ്ഞത്. ഗൂഗിള്‍ ഇപ്പൊ ജിമെയിലില്‍ മലയാളം ടൈപ് ചെയ്യുന്ന സംവിധാനം കൊണ്ട് വന്നു കഴിഞ്ഞു…താമസിയാതെ കമന്റ് ഇടുന്നിടതും കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കാം.
wakaari | 12-May-09 at 3:40 pm | Permalink
ഹലുവാ ഉമേഷ്ജീ, പോകണം, നിക്കണം.
ആദ്യം പറഞ്ഞതൊക്കെ പിച്ചും പേയും. അതവിടെ നിക്കട്ട്. പക്ഷേ:
“തങ്ങൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല.“
സ്വല്പം കടുത്തുപോയില്ലേ എന്നൊരു ഉല്പ്രേക്ഷ (കുട്ട്യേടത്തി ഉദ്ദേശിച്ചതും ആ കടുപ്പം തന്നെയാണെന്നാണ് ഞാന്‍ (ഐറിപ്പീറ്റ്-ഞാന്‍) മനസ്സിലാക്കിയത്-അല്ലാതെ ഉമേഷ്ജി കുട്ട്യേടത്തിയുടെ പോസ്റ്റിനെ പരാമര്‍ശിച്ചതിലെ ക്ലാരിറ്റി കുറവ് മാത്രമായിരുന്നില്ല (ഐറിപ്പീറ്റ്-മാത്രമായിരുന്നില്ല) ആ അത്ഭുതച്ചിന്താമണികളുടെ കാരണമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്-എന്റെ മാത്രം മനസ്സിലാക്കല്‍).
അതുപോലെ ഇപ്പോഴത്തെ അച്ഛന്മാര്ക്കുള്ള നൊസ്റ്റാള്‍ജിയയുടെ കാരണങ്ങള്‍ ഉമേഷ്ജി കണ്ടുപിടിച്ചതൊക്കെ പത്തച്ഛന്മാരെ നോക്കിയാല്‍ ആറ് പേര്‍ക്ക് പേറ്റുനോവുണ്ടാക്കിയേക്കാം എന്നതിലുപരി എത്രമാത്രം ശാസ്ത്രീയതയുണ്ടാവും? നാഡിപിടിച്ച് ക്യാന്‍സര്‍ കണ്ടുപിടിക്കുന്ന സ്റ്റൈലിലല്ലെങ്കിലും അതിനൊരു രണ്ട് കിലോമീറ്റര്‍ ഇപ്പുറം വരെയൊക്കെ എത്തിയില്ലേ ആ വിശകലനങ്ങളും?
“ഞങ്ങളുടെ കാലത്തു് ഇങ്ങനെയായിരുന്നു, ഇപ്പോൾ എല്ലാം എളുപ്പമല്ലേ, എന്നിട്ടും നീയൊന്നും നന്നാവുന്നില്ലല്ലോ” എന്നു പറയാത്ത ഏതു മാതാപിതാക്കളുണ്ടു്? “
എത്രയോ മാതാപിതാക്കളുണ്ട്… എത്രയെത്രയോ മാതാപിതാക്കളുണ്ട്. പറയുന്നവരുമുണ്ട്… സോഡാവാട്ട്?
“കാലിലെ ഒരു ഞരമ്പു തൊട്ടുനോക്കി കമ്പ്ലീറ്റ് രോഗവും കണ്ടുപിടിക്കുന്ന ഒരു ലാടവൈദ്യനെപ്പറ്റി എറ്റുമാനൂരുള്ള ഒരു അമ്മൂമ്മ (എന്റെ ഭാര്യയുടെ ബന്ധു) പറഞ്ഞിട്ടുണ്ടു്“
ക്ലാസ്സ്മേറ്റില് ജഗതി ഹോസ്റ്റല്‍ മെസ്സില്‍ ലെവനോട് ചോദിച്ച ടോണില്‍- കാലിലെ ഒരു ഞരമ്പു തൊട്ടുനോക്കി കമ്പ്ലീറ്റ് രോഗവും കണ്ടുപിടിക്കുന്ന ഒരു ലാടവൈദ്യനെപ്പറ്റി എറ്റുമാനൂരുള്ള ഒരു അമ്മൂമ്മ പറഞ്ഞുകേട്ട അറിവല്ലേ ഉമേഷ്ജിക്കുള്ളൂ- എന്നിട്ടും ഉമേഷ്ജി അത് വിശ്വസിച്ചു അല്ലേ? 🙂 – സോഡാവാട്ട് എഗൈന്‍.
അതുപോലെ ഉമേഷ്ജിയുടെ പോസ്റ്റില്‍ പരാമര്‍ശിച്ച വികാരം തന്നെയാണോ കുട്ട്യേടത്തിയുടെ പോസ്റ്റിനെന്നും എനിക്കൊരു ശങ്ക. തനിക്ക് പഴയ കാലത്തെപ്പോലത്തെ പോസ്റ്റുകളും വായിക്കാന്‍ വേണം, അത്തരം പോസ്റ്റുകള്‍ ഇപ്പോള്‍ കുറവാണ് എന്ന രീതിയിലാണ് കുട്ട്യേടത്തി ആ പോസ്റ്റ് എഴുതിയതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതായത് ഉമേഷ്ജി പറഞ്ഞ രീതിയിലാണെങ്കില്‍, കുട്ട്യേടത്തിയുടെ പോസ്റ്റിന് പഴമയോടാണ് സ്വല്പം ചായ്വ് കൂടുതല്‍ (എന്റെ ചായ്വോ മീറ്ററില്‍ കണ്ടത് പ്രകാരം). അതുകൊണ്ട് “കുട്ട്യേടത്തി നർമ്മം ചാലിച്ചു് ബ്ലോഗിന്റെ പശ്ചാത്തലത്തിൽ നൊസ്റ്റാൽജിയഭ്രമക്കാരെ ചെറുതായി ഒന്നു കൊട്ടുന്നു“ എന്ന സ്റ്റേറ്റ്മെന്റല് എനിക്ക് മെന്റലായി
ഇനി സീരിയസ്സലിയായി:
ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ കീമാന്‍ വെച്ച് ഉമേഷ്ജിയുടെ കമന്റ് കോളത്തില്‍ ടൈപ്പുമ്പോള്‍ വെള്ളത്തില്‍ വര വരച്ചപോലെ മാത്രം. ഒന്നും തെളിയുന്നില്ല. ഈ കമന്റെല്ലാം നോട്ട്പാഡില് കീമാന്‍ വെച്ച് ടൈപ്പി കോപ്പിപ്പേസ്റ്റ് ചെയ്യുന്നത്- ആ സുരക്ഷാകോണകം ഉള്‍പ്പടെ. പ്ലീസ് ഡൂദ നീഡ്, ഫൂള്‍
വികടശിരോമണി | 12-May-09 at 3:56 pm | Permalink
നമുക്കെല്ലാം സമര്‍ത്ഥിക്കാന്‍ ഒരുകാലത്ത് സംസ്കൃതശ്ലോകം അനിവാര്യമായിരുന്നു;അധികാരത്തിന്റെ ഭാഷ സംസ്കൃതമായിരുന്ന കാലത്ത്.ഇപ്പോള്‍ അധികാരഭാഷ ആംഗലേയമായപ്പോള് അതായിട്ടുണ്ട്.
ഞാന്‍ എല്ലാ ഗൃഹാതുരതകളേയും നിഷേധിക്കുന്നു എന്നുദ്ദേശിച്ചതേയില്ല,കേട്ടോ.പുതിയ കാലത്തെ നിസ്സാരവല്ക്കരിക്കാനായുള്ള ഉപകരണമായി ഗൃഹാതുരതയുടെ അടവ് പ്രയോഗിക്കുന്നതിനേയാണ് വിമര്‍ശിച്ചത്.അത്യാവശ്യം നൊസ്സാള്ജിയയൊക്കെ ഉള്ള ആളാണു ഞാനും,വാദ്യകലകളിലും രംഗകലകളിലും സംഗീതത്തിലുമൊക്കെ പ്രത്യേകിച്ചും.പക്ഷേ അതൊന്നും ഭാവുകത്വപരിണാമങ്ങളെ നിസ്സാരമായി കാണാനുള്ള അടവാക്കി ഉപയോഗിക്കാനുദ്ദേശിക്കുന്നില്ല.എന്റെ ഗൃഹാതുരതകള്‍ എന്റെ വ്യക്തിപരമായ കാര്യമാണ്.
വാഴയിലയില്‍ ചോറുണ്ണുന്നതിനെപ്പറ്റി എന്താണഭിപ്രായം എന്നു ചോദിച്ചാല്‍ നല്ല അഭിപ്രായമാണെന്നു ഞാന്‍ പറയും.വാഴയിലയിലുണ്ണുന്നതു മാത്രേ നല്ല ചോറുണ്ണലാവൂ എന്നു പറഞ്ഞാല്‍ അതിനെ കള്‍ച്ചറല്‍ ഫാഷിസം എന്നേ പറയാന്‍ പറ്റൂ.
അത്രേയുള്ളൂ:)
cALviN::കാല്വിന് | 12-May-09 at 5:58 pm | Permalink
വക്കാരി എന്തൂട്ടാണ് ഇപ്പറയുന്നത്?
“പഴേതിലും പുതിയതിലും നല്ലതുണ്ട്. പഴേ കാലത്ത് ഒക്കെ ഗംഭീരം ഇപ്പഴത്തേത് എല്ലാം മോശം എന്നു പറയുന്നത് ശരി അല്ല” എന്നല്ലേ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. വക്കാരിയ്ക്കും സെയിം പിച്ചാണെല് പിന്നെ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു? വിമര്‍ശിക്കാന്‍ വേണ്ടി വിമര്ശിക്കുവാണോ?
ക്ലാസിക്കല്‍ മ്യൂസിക് പോലെ നല്ല സംഭവങ്ങള്‍ പഴയതാണെങ്കിലും നല്ലതാണെന്ന് അംഗീകരിക്കുന്നുണ്ടല്ലോ.
wakaari | 12-May-09 at 6:26 pm | Permalink
കാല്വിന്, അരവിന്, മുക്കാല്വിന്, മുഴുവിന്‍, ഫുള്‍വിന്‍, ഹാഫ്ഫെയില്
“തങ്ങൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല“
എന്താണഭിപ്രായം? (ഞാനൊരു “പഴയബ്ലോഗര്‍” ചാവേറാവട്ടെ 🙂 )
അച്ഛന്/മകന്, ഇരിക്കല്‍, കുടുമ, ഫുള്‍ സ്ലീവ്, ഹാഫ് സ്ലീവ് – എന്തുതാണഭിപ്രായം? എത്രമാത്രം ജനറലൈസ് ചെയ്യാം ഇതൊക്കെ? ഞാന്‍ കണ്ടു, അപ്പുറത്തും കണ്ടു, ഇപ്പുറത്തും കണ്ടു- അങ്ങോട്ട് നോക്കിയപ്പോള്‍ അവിടേം കണ്ടു- മതിയോ?
“പഴേതിലും പുതിയതിലും നല്ലതുണ്ട്. പഴേ കാലത്ത് ഒക്കെ ഗംഭീരം ഇപ്പഴത്തേത് എല്ലാം മോശം എന്നു പറയുന്നത് ശരി അല്ല” എന്നല്ലേ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. “
അതും പറഞ്ഞിട്ടുണ്ട്, ഈ പോസ്റ്റില്‍.
“പഴേ കാലത്ത് ഒക്കെ ഗംഭീരം ഇപ്പഴത്തേത് എല്ലാം മോശം എന്നു പറയുന്നത് ശരി അല്ല” എന്നതിനെക്കാള്‍ “പഴയ കാലത്തെയെല്ലാം കമ്പ്ലീറ്റ് ഗംഭീരം, പുതിയതെല്ലാം കമ്പ്ലീറ്റ് മോശം” എന്ന് പറയുന്നതാവും പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തി പറയുമ്പോള്‍ ഒന്നുകൂടി ആപ്റ്റ് എന്ന് തോന്നുന്നു.
“വക്കാരിയ്ക്കും സെയിം പിച്ചാണെല് പിന്നെ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു?“
കറക്ട്- സെയിം പിച്ചിനെ വിം അര്ശിക്കാന് എന്തിരിക്കുന്നു എന്നല്ല, സെയിം പിച്ചിനെ എങ്ങിനെ വിമര്‍ശിക്കാന്‍ പറ്റും? അപ്പോള്‍ സെയിം പിച്ചിലല്ലാത്തതിനെയാവുമല്ലോ വിമര്‍ശിച്ചിരിക്കുന്നത്. സെയിം പിച്ചായിട്ടുള്ളിടത്തൊക്കെ അങ്ങോട്ടുമിങ്ങോട്ടും ചുമ്മാ ഓരോ പിച്ചും കൊടുത്ത്, ചിരിച്ചും കാണിച്ച്, പേയും പറഞ്ഞ്…
വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനം വിമര്‍ശിക്കാന്‍ വേണ്ടിത്തന്നെയല്ലേ ആവേണ്ടത്?
ഞാന്നിര്ത്തി
cALviN::കാല്വിന് | 12-May-09 at 6:47 pm | Permalink
വക്കാരി , അക്കാരി, ബിക്കാരി(ഓടരുതമ്മാവാ ആളറിയാം) , സിക്കാരി(ശിക്കാരി എന്നും ആവാം) ഡിക്കാരി( ധിക്കാരി എന്നായാലോ?) ഇല്ല ഡിയില്‍ ഞാന്‍ നിര്‍ത്തി….. മുന്നോട്ടില്ല…
;)(തമാശ ആയി തന്നെ എടുക്കുമല്ലോ)
“തങ്ങൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല“
നല്ല അഭിപ്രായം. അണ്‍ലെസ്സ് ബൂലോഗം ഇപ്പോ പഴേ പോലെ സ്ട്രോംഗ് അല്ല എന്ന് ചാവേറുകള്‍ പറയാത്തിടത്തോളം. അങ്ങനെ ഇഷ്ടം പോലെ പറയുന്നുണ്ട്.
അച്ഛന്/മകന്, ഇരിക്കല്‍, കുടുമ, ഫുള്‍ സ്ലീവ്, ഹാഫ് സ്ലീവ്
അതും നല്ല അഭിപ്രായം. പുതിയ പിള്ളെര് പുതിയ ഫാഷന്‍ പരീക്ഷിക്കുമ്പോള്‍ എന്തിനാണാവോ എതിര്‍ക്കുന്നത്? അസൂയയും അസഹിഷ്ണുതയും അല്ലാതെ ഒരു റീസണ്‍ പറഞ്ഞു തരൂന്നേ…
“അപ്പോള്‍ സെയിം പിച്ചിലല്ലാത്തതിനെയാവുമല്ലോ വിമര്‍ശിച്ചിരിക്കുന്നത്. ”
പഴയതിലും പുതിയതിലും തള്ളേണ്ടതും കൊള്ളേണ്ടതും തല്ലുകൊള്ളേണ്ടതുമുണ്ട് എന്ന് കരുതുന്ന ഒരു നിഷ്പക്ഷ കപടകുമാരാ അതു തന്നെ അല്ലേ ഈ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്?
പിന്നെ എന്തിരാണ് വക്കാരിക്ക് ഡിഫറന്റ് പിച്ച്?
“പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. അസൂയയും അസഹിഷ്ണുതയും.” ഇതിനോടാണോ?
ഞാന്‍ പണ്ടേ നിര്‍ത്തി….
രഞ്ജിത്ത് ആന്റണി | 12-May-09 at 7:46 pm | Permalink
An archaic verse could be worse
Newer ones seldom prized
Wise accepts after trying
Fools accepts the saying
ആദ്യത്തെ രണ്ടു വരിയിൽ അർത്ഥം ശരിയായോ എന്നൊരു സംശയം….
കിടക്കട്ടെ ഒരു ഇംഗ്ലീഷ് പരിഭാഷ ..
ചുമ്മാ ഒരു രസത്തിനു ചെയ്തു നോക്കിയതാ … നാളെ വല്ലയിടത്തും ചെന്ന് നിന്ന് സായിപ്പിനോട് ഒന്ന് അടിച്ചു നോക്കണ്ടി വരുമെന്കില് എന്ത് പറയണം എന്നാലോചിച്ചപ്പോള്‍ എളിയ ബുദ്ധിയില്‍ തോന്നിയ ഒരു പരിഭാഷ .. എന്നാല്‍ അതിവടെ കിടക്കട്ടെ എന്ന് തോന്നി.
വേറൊരു ഉദ്ദേശം എന്താന്ന് വച്ചാല്‍, ഇത് കാണുമ്പോള്‍ മറ്റു പുലികള്‍ ഇതിലും നല്ലതോരന്നം കൊണ്ട് വരുമായിരിക്കും … വരുമോ ?
ആര്യന് | 13-May-09 at 5:21 am | Permalink
ഉമേഷിന്റെ ബ്ലോഗ് വായിക്കാറുണ്ട്. എനിക്ക് പറയാന്‍ ഉള്ളത് മിക്കവാറും നേരത്തെ കൂടുതല്‍ വിവരം ഉള്ളവര്‍ വന്ന് പറഞ്ഞിട്ട് പോകുന്നതിനാല്‍ കമന്റ് ഇടാറില്ല. ഈ പോസ്റ്റും നന്നായി എന്ന് മാത്രം പറയട്ടെ.
വന്ന സ്ഥിതിക്ക് മറ്റുള്ളവരേക്കാള്‍ മോശം ആകരുതല്ലോ. ദാ, ഞാനും ഒന്ന് ശ്രമിച്ചു കാളിദാസനെ പരിഭാഷപ്പെടുത്താന്‍:
പഴഞ്ചനെല്ലാം വന്ദ്യവരോക്തികള് താന്‍;
നവങ്ങളെല്ലാ,മതിനിന്ദ്യമെന്നും;
നിനച്ചിടല്ലി,ങ്ങനെ രുചിച്ചു നോക്കാ-
തൊരിക്കലും, മൂഢജനങ്ങളെപ്പോല്!
(ഇടക്ക് കയറി വന്ന ആ “-” മോനെയാണോ, ഈ “യതിഭംഗം” എന്ന് വിളിക്കുന്നത്?)
അല്ല. നോക്കാതെ(തു്) + ഒരിക്കലും എന്നു് അവിടെ മുറിയുന്നുണ്ടല്ലോ. അതിനാൽ യതിഭംഗമില്ല.
ഉപേന്ദ്രവജ്രയാണു വൃത്തം ഉദ്ദേശിച്ചതെങ്കിൽ ഒന്നും മൂന്നും വരികളിൽ വൃത്തഭംഗമുണ്ടു്.
നേർതർജ്ജമയല്ലെങ്കിലും ഇങ്ങനെ കുറുക്കിയതു് ഇഷ്ടപ്പെട്ടു. നന്ദി.
ദേവന് | 13-May-09 at 5:59 am | Permalink
ശിങ്കാരി മേളം നിരോധിക്കാനോ മധുരാജ്? ഒരുമാതിരി സിനിമാറ്റിക്ക് ഡാന്‍സ് ആഭാസമാണ് ദാസിയാട്ടം (എന്നതാ അതിന്റെ ഇപ്പഴത്തെ പേര് മോഹിനിയോ?) ആട്ടമേയല്ലാത്ത തിരുവാതിര തുടങ്ങിയവ മതി ഇനി സ്റ്റേജില്‍ എന്നു ചിലര്‍ പറയുമ്പോലെ ആയല്ലോ.
ജനകീയസംഗീതത്തെ ഒരുതരത്തിലും അംഗീകരിക്കില്ല എന്നൊരു വാശി നമുക്കുള്ളതുകൊണ്ടാണ് തമിഴുനാട്ടിലെ തെരുക്കൂത്തിനു നെയ്യാണ്ടി മേളം കൊട്ടുന്നതുപോലെ സൈക്കഡലിക്ക് റിഥം ഉള്ള ഒരു കുന്തവും നമുക്കില്ലാതെ ഉപകരണസംഗീതം അമ്പലമുറ്റത്തും പള്ളിമേടയിലും ഒതുങ്ങിപ്പോയത്. അതൊരു മനോവേദനയായി കൊണ്ടുനടക്കുമ്പോഴാണ് ഈ ശിങ്കാരികളുടെ ഒരു മേളം കണ്ടത്. ഇപ്പോഴത്തെ ഒരു ഹിറ്റ് തമിഴ് സിനിമാപ്പാട്ടായ “നാക്കുമുക്ക് നാക്കുമുക്ക് ” എന്ന ഫാസ്റ്റ് നമ്പര്‍ ആണ് അവര്‍ ചെണ്ടയില്‍ വായിച്ചത്. എനിക്ക് അത് വളരെ രസിച്ചു. പെട്ടന്ന് ഓര്‍ത്തത് കുന്നക്കുടി ഒരിക്കല്‍ തായേ യശോദേ വിസ്തരിച്ച് കണ്ണോട് കാണ്‍പതെല്ലാം തലൈവാ വരെ എത്തിച്ചതാണ്. ജനം ഇളകിമറിഞ്ഞു (ഉത്സവത്തിനു കൂടിയവര്‍ക്ക് തമിഴന്റെ മാതിരി ഒരു “സ്പെഷല്‍ തവില്‍ ” ഇഫക്റ്റ് കൊടുക്കാന്‍ കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല.
nalanz | 13-May-09 at 8:19 am | Permalink
വിയോജിപ്പൊന്നുമില്ല ഉമേഷ് അണ്ണാ..
പക്ഷെ ശാസ്ത്രീയ സംഗീതം പോപ്പ് മ്യൂസിക്കിന്റെ ഏഴയിലത്തു വരുമെന്നു തോന്നുന്നില്ല.
ചന്ത്രക്കാറന്‍ | 13-May-09 at 9:11 am | Permalink
“nalanz | 13-May-09 at 8:19 am | Permalink
വിയോജിപ്പൊന്നുമില്ല ഉമേഷ് അണ്ണാ..
പക്ഷെ ശാസ്ത്രീയ സംഗീതം പോപ്പ് മ്യൂസിക്കിന്റെ ഏഴയിലത്തു വരുമെന്നു തോന്നുന്നില്ല.”
അങ്ങനെ പറയുന്നതിനുമുമ്പ് എന്താണ് ക്ലാസിക്കലെന്നും (ശാസ്ത്രീയസംഗീതമോ, എന്തോന്നിന്റെ ശാസ്ത്രം? അതു കള!) മ്യൂസിക്കെന്നും എന്താണ് പോപ്പെന്നും അറിയണമല്ലോ!
എനിക്കറിയുന്നത് ഞാന്‍ പറയാം-
എന്റെ സംഗീതം ക്ലാസിക്, നിന്റെ സംഗീതം വെറും പോപ്പ്
അധികാരം അംഗീകരിച്ചതൊക്കെ ക്ലാസിക്, അധികാരത്തിന്റെ പുറത്തുനില്ക്കുന്നതൊക്കെ പോപ്പ്
ആസ്ഥാനഗായകന്മാര് പാടുന്നത് ക്ലാസിക്, സ്ഥാനമില്ലാത്തവന് പാടുന്നത് പോപ്പ്
എന്റെ വെപ്പാട്ടിയാടുന്നത് ക്ലാസിക്, നിന്റെ പെണ്ണാടുന്നത് തെരുക്കൂത്ത്
അത്രതന്നെ, അല്ലാതെന്തോന്ന് പോപ്പും ക്ലാസിക്കും?
കേരളഫാര്‍മര്‍ | 13-May-09 at 9:50 am | Permalink
ഇത് കുറെ പഴയ ബ്ലോഗേഴ്സ്. ഇവരില്‍ എത്രപേര്‍ കൊഴിഞ്ഞുപോയിക്കാണും?
ദേവന് | 13-May-09 at 10:09 am | Permalink
നീങ്കള് കാടന്‍ പാറ്റ് എന്റ്ര് പേര് സൊല്ലി വൈത്ത നാങ്കളോട് സങ്കീതം താന്‍ സരിയാന സുത്ത സങ്കീതം . ഇതൈ വന്ത് ആയിരം വരിസമാ എങ്കളോട് പിള്ളൈഹളുക്ക് നാങ്കളോട് എറന്തു പോണവര് പടിത്തു കൊടുത്തത്. ഇന്റ്രും അന്ത സങ്കീതത്തുക്ക് മാറ്റമില്ലൈ.
നാങ്കള് സങ്കീതത്തോട് പഴമൈ തെരിയവെച്ചിക്കിറത്ക്ക് എങ്കള്‍ പാട്ടും അന്ത ആഫ്രിക്കന്‍ ഗോത്തിര വറുഗത്തോട് പാട്ടും ഒത്തിക്ക വേണം. അപ്പോത്താന്‍ സരിയാന സങ്കീതപ്പഴമൈ ഉങ്കളുക്ക് പുരിയും. അന്ത ആഫ്രിക്കാവില്‍ നിന്ത് മനിതന് ഇങ്കൈ കുടിയേറിന കാലം മുതലുക്ക് നാങ്കളോട് സങ്കീതത്തിനു മാറ്റം ഇല്ലൈ. പേരിയും കിഴുക്കയും പറയും കൊട്ടണത് താന്‍ സരിയാന കേരളപ്പഴമൈ.
അന്ത വടിവേലു ചാമി താനേ ഇങ്കേ പുറനാട്ടുക്കാര വയലിന് കൊണ്ട് വന്തത്?
അന്ത വെങ്കിച്ചന് ചാമി പഞ്ചാവാദിയം ഉണങ്ക്കിന കാലവും ചാസ്സി ഗിഫുറ്റ് അണ്ണൈ പാട്ടുപാടിന കാലവും തമ്മില്‍ എവ്വളവോ അന്തരമിരുക്ക് അയ്യാ? നൂറു വരിസമാ? നാങ്കളോട് പതിനായിരങ്ങള്‍ പോന്റ പഴക്കത്തോട് തട്ടിക്കവച്ചാ ഇതെല്ലാം പുതുസ്സ് ആനവില്ലയാ. എന്ന ഇതെ യെല്ലാം? സുത്തമാന സങ്കീതമാ ഇതൈ?
നാങ്കളോട് ചീനും കുഴല്‍ അല്ലവാ നീങ്കള് മാട്രി പുല്ലാങ്കുഴല്‍ ആക്കിനത്?
നാങ്കള് കടുന്തുടി അല്ലവാ നീങ്കള് മണി പോട്ട് ഇടയ്ക്ക ആക്കിനത്?
നാങ്കള് വട്ടക്കളി അല്ലവാ നീങ്കളോട് തിറുവാതിറൈ?
നീങ്കളോടത് സുത്തം അല്ലൈ, കലര്‍പ്പ് വന്തത്
wakaari | 13-May-09 at 3:50 pm | Permalink
ഫുള്‍വിന്‍, ഹാഫ് ഫെയില്‍ , ആ ഡി-ക്കാരി ഏറ്റവും രസിച്ചു. ധൈര്യമായി തമാശിക്കെന്ന് 🙂
അതേ കലമാനേ, എന്താണഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ ഉദ്ദേശിച്ചത് ആ പറഞ്ഞതില്‍ എത്രമാത്രം ശരിയുണ്ട്, വാസ്തവം സിനിമയുണ്ട് എന്നൊക്കെയാണ്. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രീയം, ഈയം 🙂
അതായഥാഹി ധര്മ്മക്കാരസ്യ, “സ്റ്റെതസ്കോപ്പിനെക്കാൾ കൃത്യമായി നാഡി പിടിച്ചു പൾസ് അളക്കാനും കാൽവിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാനും കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റി ഐതിഹ്യമാലകൾ എഴുതുന്നവർ. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം എത്ര യോജനയാണെന്നു് നിരീക്ഷണമോ പരീക്ഷണമോ കൂടാതെ ധ്യാനം കൊണ്ടു മാത്രം കണ്ടുപിടിച്ച ഋഷിവര്യന്മാരെപ്പറ്റിയുള്ള കഥകൾ പറയുന്നവർ…“
എന്നൊക്കെ ഉമേഷ്ജി പറയുമ്പോള്‍ വികാരോമീറ്റര് വെച്ച് നോക്കുകയാണെങ്കില്‍ അതൊക്കെ പറഞ്ഞപ്പോള്‍ ഉമേഷ്ജിക്കുണ്ടായ വികാരമെന്താ? ശാസ്ത്രീയവികാരത (ശാസ്ത്രീയസംഗീത വികാരതയല്ല-അത് അധികാരം, ഇര, വേട്ടക്കാരന്…).
കല്ല്യാണം കഴിക്കാന്‍ മിനിമം താലികെട്ടാനുള്ള ആരോഗ്യമെങ്കിലും വേണമെന്ന് പറയുന്നിടത്ത് നമ്മള് മിനിമം സ്ട്രെസ് ചെയ്ത് പറയുന്നതുപോലെ ശാസ്ത്രീയവികാരം തൊട്ടുണര്‍ത്തുന്ന ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളിലും മിനിമം (മിനിമം സ്ട്രെസ് ചെയ്യണം) ശാസ്ത്രീയതയൊക്കെ വേണ്ടേ?
അതാണ് ഞാന്‍ ചോദിച്ചത് അപ്പുറത്തും ഇപ്പുറത്തും അങ്ങേപ്പുറത്തും കണ്ടത് വെച്ച് മാത്രം ജനറലൈസ് ചെയ്തതാണോ ഈ ഉദാഗുണന്സ് എന്ന്?
ഇനി ഒരു കണക്കെടുപ്പ് നടത്തിയാല്‍ പുതിയ പുള്ളേര് പുതിയ ഫാഷന്‍ പരീക്ഷിക്കുമ്പോള്‍ എതിര്‍ക്കുന്നവരാണോ അനുകൂലിക്കുന്നവരാണോ പോട്ടെ പുല്ലെന്ന് പറയുന്നവരാണോ ഭൂരിപക്ഷം?
പുതിയ ബ്ലോഗേഴ്സിന്റെ ഗ്ലാമര്‍ കണ്ട് അന്തം വിട്ട എത്ര പഴയ ബ്ലോഗേഴ്സ് ഉണ്ട്? (പഴയ ബ്ലോഗേഴ്സിന്റെ എട്ടയലോക്കത്ത് വരുമോ പുതിയ ബ്ലോഗേഴ്സിന്റെ ഗ്ലാമര്‍?)
ഉമേഷ്ജി, ഇപ്പോള്‍ പ്രശ്നം ഏതാണ്ടൊക്കെ ഇല്ല, പക്ഷേ ജീ എന്ന് നോട്ട് പാഡില്‍ j(shift)i എന്ന് പറ്റുമ്പോള്‍ ഇവിടെ അത് ജ്ഈ എന്ന് വരുന്നു.
wakaari | 13-May-09 at 3:55 pm | Permalink
“പുതിയ പിള്ളെര് പുതിയ ഫാഷന്‍ പരീക്ഷിക്കുമ്പോള്‍ എന്തിനാണാവോ എതിര്‍ക്കുന്നത്? അസൂയയും അസഹിഷ്ണുതയും അല്ലാതെ ഒരു റീസണ്‍ പറഞ്ഞു തരൂന്നേ…”
ശരിയാ, ഞാന്‍ കൊരക്കൊഡൈലിന്റെ ചായഷര്ട്ടും അരാണ്ടുടെ ആരോപ്പാന്റും ഇട്ട് ഊഡീകോണകവും പൂശി ചെത്തിപ്പോകുന്നത് കാണുമ്പോള്‍ എന്റെ അപ്പൂപ്പനുണ്ടാവുന്ന ആ അസൂയയും അസഹിഷ്ണുതയും ഓര്‍ത്ത് എനിക്ക് ഇപ്പോഴേ രോമാഞ്ചം വരുന്നു 🙂
wakaari | 13-May-09 at 4:53 pm | Permalink
എനിക്ക് കണ്ട്രോള് കിട്ടുന്നില്ല.
കലവിന്നേ, “പഴയതിലും പുതിയതിലും തള്ളേണ്ടതും കൊള്ളേണ്ടതും തല്ലുകൊള്ളേണ്ടതുമുണ്ട് എന്ന് കരുതുന്ന ഒരു നിഷ്പക്ഷ കപടകുമാരാ അതു തന്നെ അല്ലേ ഈ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്?“
അതുമാത്രം പറയാനായിരുന്നെങ്കില്‍ ഇത്രയും വലിയ പോസ്റ്റ് തന്നെ വേണ്ടായിരുന്നല്ലോ. ഒരു ചെറിയ കുറ്റിതന്നെ ധാരാളം, പശുവിനെയൊക്കെ കെട്ടുന്ന തരം (പശു, ബ്രാഹ്മണന്, അധികാരം…).
അപ്പോളേ, കലമാന്നേ, ഒരു നാല് നൂറ്റാണ്ട് കഴിഞ്ഞ് ഇന്നത്തെ പുതിയതും അന്നത്തെ പുരാതനവുമായ ഈ പോസ്റ്റ് താളിയോലയില്‍ ഗവേഷിക്കുന്നവന് കാണുന്ന കാഴ്ചയെന്തായിരിക്കും?
അന്നത്തെ (അതായത് ഇന്നത്തെ) ആധികാരികമായ ഒരു ബ്ലോഗായ ഗുരുകുലത്തിലെ ഒരു സ്റ്റേറ്റ്മെന്റ് ഇതാണ്:
“തങ്ങൾ സങ്കൽപ്പിക്കുക പോലും ചെയ്യാത്ത വിഷയങ്ങളെപ്പറ്റി പുതിയ ബ്ലോഗേഴ്സ് എഴുതുകയും അവർക്കു വായനക്കാർ ഉണ്ടാവുകയും ചെയ്യുന്നതു പഴയ ബ്ലോഗേഴ്സിനു പിടിക്കുന്നില്ല“
ആ സ്റ്റേറ്റ്മെന്റ് കാര്യങ്ങളൊക്കെ നല്ലതുപോലെ വിശകലിച്ച് വായിച്ച് മനസ്സിലാക്കുന്ന കലവിന് ഉള്‍പ്പടെയുള്ളവര്‍ ഫുള്ളായിട്ട് ഒപ്പിട്ട് അംഗീകരിച്ചു.
അങ്ങിനെ അന്നത്തെ (അതായത് ഇന്നത്തെ) ബ്ലോഗേഴ്സിന്റെ ഒരു ഇതെന്താണെന്ന് വെച്ചാല്‍ ലെവന്മാര്ക്കൊക്കെ പുതിയപുള്ളേരോടൊക്കെ മൊത്തത്തില്‍ അസഹിഷ്ണുതയും ചൊറിച്ചിലും… അണ്ണന്മാര് കണ്ക്ലൂഡിക്കും. പക്ഷേ വാസ്തവം എന്താണ്? ഇതുതന്നെയാണോ, ഇതുമാത്രമാണോ, വേറേ വല്ലതും ഉണ്ടോ?
അതുകൊണ്ട് ഖല്‍ബിലെ വിന്, വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ഉണ്ണാതെയാണെങ്കിലും അത് രേഖപ്പെടുത്തിയിരിക്കണം. അല്ലെങ്കില്‍ എല്ലാവരും ഒപ്പുവെച്ചംഗീകരിച്ചിരിക്കുന്നു എന്നും പറഞ്ഞ് പത്ത് നൂറ്റാണ്ട് കഴിഞ്ഞ് അണ്ണന്മാര് തീസിസിറക്കും- പുരാതനബ്ലോഗേഴ്സിന്റെ മനസ്സും മനശാസ്ത്രവും മാങ്ങാത്തൊലിയും എന്നും പറഞ്ഞ്.
അതുകൊണ്ട് ഒപ്പ് ഫുള്ളായിടുന്നതിനുമുമ്പ് ഒരു കടലാസും പേനയുമെടുത്ത് കടലാസില്‍ പേനകൊണ്ട് ഒരു വട്ടം വരച്ച് രണ്ട് വട്ടം ആലോചിക്കണം, ഒപ്പ് ഫുള്ള് വേണോ കാല് മതിയോ, കാല്വിന് തന്നെ ഇടണോ എന്നൊക്കെ.
കലവിന് തന്നെ പറ, കലവിനറിയാവുന്ന എത്ര ചിതലെടുത്ത ബ്ലോഗേഴ്സിനുണ്ട് ചുള്ളന് ബ്ലോഗേഴ്സിനോട് അസൂയ?
എത്ര അച്ഛന്മാര്ക്കുണ്ട് ചെത്തിനടക്കുന്ന മക്കളോട് ചെത്തിനടക്കുന്നതിന്റെ പേരില്‍, തങ്ങള്‍ക്ക് ചെത്താന്‍ പറ്റാത്തതോര്ത്തുള്ള അസഹിഷ്ണുത?
എത്ര അപ്പൂപ്പന്മാര്ക്കുണ്ട്, അതേ കാര്യത്തിന് കൊച്ചുമക്കളോട് ഒരു ചൊറിച്ചില്‍?
തറ, പറ, പന.
പതിനാറാം കമന്റില്‍ കലവിന്, “പഴേതിലും പുതിയതിലും നല്ലതുണ്ട്“ എന്ന പറഞ്ഞ തുണ്ട് ഏത് തുണ്ട്? 🙂
P.C.MADHURAJ | 13-May-09 at 7:28 pm | Permalink
വക്കാരിയുടേയും കാൽ വിന്റേയും കമന്റുകളിലെ ശബ്ദാർഥവികൃതികൾ മണിപ്രവാളകാലത്ത് അലങ്കാരസങ്കേതങ്ങളായി ഉപയോഗിച്ചിരുന്ന
ചില ഭാഷാപ്രയോഗങ്ങളോട് സദൃശങ്ങളാണെങ്കിലും ആ പരാമർശം കാൽവിനു അരോചകമായാലോ എന്നതു കൊണ്ട്, (അനുവാചകന്റ്റെ മുഖത്തു ചവിട്ടുന്നതല്ല, ആദരിച്ചില്ലെങ്കിലും അനാദരിക്കാതിരിക്കലാണു എന്റെ ‘സംപ്രദായം‘ എന്നതുകൊണ്ടും) ആ സരസപ്രയോഗങ്ങളെ ഞാൻ “ഉത്തരാധുനികം“ എന്നും വക്കാരിക്കു ദക്ഷത കൂടുതലുള്ള ആ പ്രയോഗങ്ങളെത്തന്നെ, എന്റെ അപ്രീസിയേഷൻ അദ്ദേഹത്തിനു മനസ്സിലാകാന്‍വേണ്ടി “നിയോ- ക്ലാസ്സിക്” എന്നും വിളിക്കട്ടെ.
വാൽക്കഷ്ണം:
അവരടികൂടട്ടെ;
ആളു കൂടട്ടെ.
അടിക്കടി കൂടട്ടെ.
പിന്നെ നമുക്കടിക്കാം-
പോക്കറ്റ്.
Rajesh R Varma | 13-May-09 at 9:17 pm | Permalink
അനുവാചകനെ ആദരവുള്ളപ്പോഴാണ് എഴുത്തുകാർ പലപ്പോഴും അവരുടെ മുഖത്തു ചവിട്ടുന്നതെന്നു തോന്നുന്നു. ഒഴിയാനും തടയാനും അടവുപഠിക്കാനും കഴിവുള്ളവനാണെന്നു തോന്നുമ്പോൾ.ചർവ്വിതചർവ്വണം നടത്തി കുഴമ്പുപരുവത്തിലാക്കി വായനക്കാരന്റെ അണ്ണാക്കിലേക്കു തുപ്പിക്കൊടുക്കുന്ന എഴുത്തുകാർക്ക് വായനക്കാരന്റെ കഴിവിനെപ്പറ്റി മതിപ്പുണ്ടാവാൻ വഴിയില്ല.
cALviN::കാല്വിന് | 13-May-09 at 9:19 pm | Permalink
എന്തരു മധുരാജണ്ണാ?
തല്ലുകൂടിയോ ആരു?
പേരു വച്ചുള്ള വികൃതികളില്‍ താല്പര്യമേ ഇല്ല…ഇങ്ങട് തൊടങ്ങിയപ്പോ വക്കാരിക്കു സെയിം ഡോസില്‍ ഒന്നു അങ്ങടും കൊടുക്കാം ന്നു കരുതീ ന്ന് മാത്രം..
തല്ക്കാലം തല്ലുകൂടാന്‍ സമയം ഇല്ല…
ശിങ്കാരിമേളം തൊടങ്ങാറായി ടാറ്റാ ബൈ ബൈ…
P.C.MADHURAJ | 14-May-09 at 1:52 am | Permalink
അയ്യയ്യയ്യോ രാജേഷ്, താങ്കൾക്കെവിടെയോ വലിയ തെറ്റിദ്ധാരണ പറ്റിയിട്ടുണ്ട്. ചവിട്ടുന്നതും തുപ്പുന്നതും എച്ചിലായ ഭക്ഷണം അന്യനു കൊടുക്കുന്നതുമൊക്കെ അനാദരിക്കൽ തന്നെയാണ്.(എന്നാണു ഞാൻ മനസ്സിലാകുന്നത്-) അതോ ഇനി അതെന്റെ ‘ഠ്’ വട്ടത്തിൽ മാത്രമോ?
അതു ശരി. ചർവിതത്തെ അന്യന്റെ അണ്ണാക്കിലേക്കു തുപ്പുക എന്നത് മുഖത്തു ചവിട്ടുക എന്നതിന്റെ വിപരീതമായി പറഞ്ഞതാണല്ലേ? പൂർവപക്ഷത്തിനു അങ്ങനെ വ്യാഖ്യാനമെഴുതുന്നതു ശരിയോ?
“അമ്പലത്തിൽ ആൾക്കാർ ക്ലോക്ക്വൈസായി രാവിലെ നടക്കുന്നത് പകത്സമയം കൂടിക്കിട്ടാനാണെന്നും സന്ധ്യക്കു ശേഷം നടക്കുന്നത് രാത്രി വേഗം തീരാനാണെന്നും” ഒരു ഫോക്ലോറിസ്റ്റ് പറഞ്ഞുകേട്ടു. അതുപോലെ ഒരു പുതുമക്കു വേണ്ടി പറഞ്ഞതാണോ രാജേഷ്- ഒരു തമാശക്കു വേണ്ടി?
ഒന്നാലോചിച്ചു നോക്കൂ, ഒരു നാട്ടിൽ മക്കൾ അച്ഛനമ്മമാരുടെയും വിദ്യാർഥികൾ അധ്യാപകരുടേയും ലോക്കൽ സെക്രട്ടറിമാർ പോളിറ്റ്ബ്യൂറോ മെംബർമാരുടേയുമൊക്കെ മുഖത്തു ചവിട്ടി ആദരവു പ്രകടിപ്പിക്കുന്നത്!
നെഞ്ഞത്തു ചവിട്ടിയ ഭൃഗുവിനോട് കാലു നൊന്തോ എന്നു ചോദിച്ച വിഷ്ണുവിനെ സ്മരിപ്പിച്ചതിനു നന്ദി.
nalanz | 14-May-09 at 2:59 am | Permalink
“പുതിയ പിള്ളെര് പുതിയ ഫാഷന്‍ പരീക്ഷിക്കുമ്പോള്‍ എന്തിനാണാവോ എതിര്‍ക്കുന്നത്? അസൂയയും അസഹിഷ്ണുതയും അല്ലാതെ ഒരു റീസണ്‍ പറഞ്ഞു തരൂന്നേ…”
അതു വെറും അസൂയയും അസഹിഷ്ണുതയുമായി ലളിതവല്‍ക്കരിക്കുന്നത് ശരിയാണോ ഉമേഷ് അണ്ണാ… സംഘ പരിവാരങ്ങള്‍ക്ക് അസൂയ മൂത്തിട്ടാണോ ഡ്രസ് കോഡും സദാചാര പോലീസിങ്ങും നടത്തുന്നത് ? അധികാരം ചോര്‍ന്നു പോകുന്നതിന്റെ കലിപ്പാ. അപ്പോഴല്ലേ ആര്‍ഷഭാരത സംസ്കാരവും പൊക്കിപ്പിടിച്ചു തെരുവിലിറങ്ങുന്നത്. മധുരമനോഞ്ജയ ഫ്യൂഡല്‍ നാളുകള്‍ നൊസ്റ്റാള്‍ജിയയായി കൊണ്ടു നടക്കുന്നവര്‍ക്കു സംസ്കാരത്തോടു പ്രെമം തോന്നുന്നത് മനസ്സിലാക്കാന്‍ സൈക്കോളജി വിധഗ്ധനൊന്നും ആവണമെന്നില്ല.
Adithyan | 14-May-09 at 5:09 am | Permalink
വക്കാരീ,
ഒബ്ജക്ഷന് പ്ലസ് ഇന്റര്ജക്ഷന് യുബറോണര്….
ഉമേഷ്ജി ലോ (വെറും ലോ, ട്രിവാന്‍ഡ്രം സ്റ്റൈല്‍) പറഞ്ഞ ലോ (ലാ പായന്റിന്റെ ലോ) പോയന്റ്സ് തുടങ്ങുന്നത് ലീ സ്റ്റേറ്റ്മെന്റോടെ ആണ്.
“പഴമയോടുള്ള ഈ പ്രേമത്തിനു മറ്റൊരു കാരണവും ഉണ്ടു്. ”
ലതായത്, താളിയോല ഗവേഷകര്‍ ബാക്കി സകലമാന പോയന്റ്സും പരിഗണിച്ചു കഴിഞ്ഞ് ഈ പോയന്റ് ഒരു എക്സ്ട്രാ പോയന്റായി (ക്ട്: ജഗതി – ഗവേഷണം നടത്തി കണ്ടു പിടിച്ച എക്സ്ട്രാ രസം) പരിഗണീച്ചാല് മതി.
പോരേ പൂരി?…അല്ല…സോറി… പൂരം
യെന്ബി: യെന്തരു പേരു കാല്വിനണ്ണാ വക്കാരിയെ വിളിച്ചത്? ഇത് കൊച്ചു കുട്ടികളും സ്ത്രീകളും ഒക്കെ വായിക്കുന്ന ബ്ലോഗാണെന്നു മറക്കരുത് 😉
കുട്ട്യേടത്തി | 14-May-09 at 6:53 am | Permalink
എണ്റ്റെ വക്കാരിയേ, ഇവിടെ ഇതുവരെ തീറ്ന്നില്ലേയിത് ?
ഹ.. ഒരു തീരുമാനത്തിലെത്തെന്നേ.
ഇതെന്തൂട്ടാണിത്ര വല്യ കണ്ഫ്യൂഷന് ? ചുരിദാറു വേണോ സാരി വേണോന്നുള്ളതാണോ പ്രശ്നം ?
രണ്ടും വേണ്ട, ബിക്കിനി മതീന്നൊരു വയ്യും വച്ചൊരു കടുകും പൊട്ടിച്ചിട്ട് കുടുമ്മത്തു പോ വക്കാരിയേ. പോയൊരു പോസ്റ്റെഴുതിയിടെണ്റ്റെ വക്കാരി. ഒരു വക്കാരി റ്റച്ചുള്ള ഒരു പോസ്റ്റ്.
പുതിയ ബ്ളോഗേഴ്സിണ്റ്റെ ഒന്നും പോസ്റ്റു വായിക്കാന്‍, മനസ്സിലസൂയ വന്നു നെറഞ്ഞിട്ടു കണ്ണു കാണാത്തോണ്ടു പറ്റണില്ല. അതോണ്ടിനി വക്കരിയെഴുതീട്ടു വേണം നാലക്ഷരം വായിക്കാന്‍.
പോട്ടേ, അടുത്ത ജങ്ക്ഷനില്‍ പോയി, ഏതേങ്കിലും ഉറങ്ങി കിടക്കുന്ന പഴയ ബ്ളോഗ്ഗറെ വിളിച്ചുണാറ്ത്തി ഒരു പോസ്റ്റെഴുതോ പ്ളീസ് ന്നു ചോദിക്കാനുള്ളതാ..
ബിനോയ് | 14-May-09 at 10:23 am | Permalink
കിടക്കയിലത്രയും മൂട്ട. ഇതിനിപ്പൊ.. മരുന്ന് പുത്യതോ പഴേതോ എന്ന്.. മൂട്ട്യോട് തന്നെ ചോദിക്കാംല്ലേ
🙂 വളിച്ചതല്ല.
ചിന്താശീലന് | 14-May-09 at 4:10 pm | Permalink
“ശ്ലോകങ്ങളെയും മറ്റും ഭാഗികമായി മാത്രം ഉദ്ധരിച്ചു് അർത്ഥം വളച്ചൊടിക്കുന്നതിന്റെ അസാംഗത്യത്തെപ്പറ്റി മുമ്പു് സ്ത്രീണാം ച ചിത്തം, പുരുഷസ്യ ഭാഗ്യം, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നിവയെ ഉദാഹരിച്ചു ഞാൻ പറഞ്ഞിട്ടുണ്ടു്. ഈ ശ്ലോകത്തിനും ആ ഗതികേടു പറ്റിയിട്ടുണ്ടു്.”
ഇതെല്ലാ കാലത്തും തത്പരകക്ഷികള്‍ ഉപയോഗിച്ചു വരുന്നു. കഷ്ടം. ഉമേഷിന്റെ വ്യാഖ്യാനം അസ്സലായിരിക്കുന്നു.നമോവാകം.
അയല്ക്കാരന് | 15-May-09 at 12:46 am | Permalink
പുതുതായി വരുന്നവരുടെ ദീപപ്രകാശങ്ങളില് കണ്ണുമഞ്ഞച്ചുവന്നളിച്ചുപോകുമ്പോള് പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പോരാ, പാണ്ടില്ലാത്ത പോമേറിയന് മതി എന്നു കരുതുന്നവരെക്കുറിച്ചാവില്ല എന്നു കരുതുന്നു. പഴയ ഒറ്റത്തടിപ്പാലങ്ങള്‍ വലിച്ചിട്ടാലേ പുതിയ കോണ്‍ക്രീറ്റിന് വാനം മാന്താനാവൂ എന്നുപാടുന്നവരെക്കുറിച്ചുമാവാനിടയില്ല.
അസഹിഷ്ണുതയുടെ അച്ഛന് അധികാരമാണെങ്കിലും വളര്‍ത്തിവലുതാക്കിയ അമ്മ നിസ്സഹായതയാണ്. റബ്ബര്‍തോട്ടങ്ങളിലും കപ്പക്കാലകളിലും പുലരികളില്‍ അമ്ലമഴ പൊഴിച്ചുവളര്ന്ന തലമുറ ഇടുമുറിയുടെ ഏകാന്തതയില്‍ ഒന്നു കുത്തിയിരിക്കാന്‍ പോലും കഴിയാതെപോകുന്ന ഇന്നത്തെ ബാല്യത്തെയോര്ത്തുകരയുന്നതുപോലെ.
ജ്യോതിര്‍മയി | 15-May-09 at 1:19 pm | Permalink
പഴേതേതാ പുതീതേതാ എന്നു (ഞാന്‍)വേര്തിരിച്ചുകഴിയാത്തതുകൊണ്ട്, ‘നാന്’പഴംകാളനില് മുക്കിയാ കഴിക്കുന്നത്- അതൊന്നും ചിന്തിക്കാന്‍ പഴേതലകൊണ്ടു കഴിയുന്നില്ല, പുതിയ തലയ്ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്- നാളെ കിട്ടും, അതൊന്നുമല്ല ഇപ്പോള്‍ ഈ കമന്റിന്റെ വിഷയം…(കുത്തുമൂന്നും സന്തോഷ് ജിയ്ക്കാണ്, പഴേനിയമം അതായിരുന്നു, പുതുക്കിയോന്നറിയില്ല. കാരണം ആദ്യത്തെശ്ലോകത്തിന്റെ നാലാം വരിയിലുണ്ട്:)).
[……………. space for blog owner to reply, if he desires]
രണ്ടില്‍ക്കൂടുതല്‍, അല്ലെങ്കില്‍പ്പോട്ടെ, മൂന്നില്‍ക്കൂടുതല്‍ അക്ഷരത്തെറ്റുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യൂ പ്ലീസ്! (അതോ ഇനി പുതിയ എഴുത്ത് അങ്ങനെയാവുമോ?)
……………………(Space for blog owner)
അതിചരമോ അതിഖരമോ ഏതാശരി? ആകെ കണ്‍ഫ്യൂസായി.
🙂
muthursyamburi | 15-May-09 at 4:22 pm | Permalink
ഹൊ..അങ്ങനെ ഇതിന്റെ അവസാനം വരെ വായിച്ചെത്തി!(ഇനി വേറെ വല്ലോരും കമെന്റുമ്പൊ ഇത് അവസാനത്തെ ആവില്ല്യേരിക്കും..ന്നാലും). ജ്യോത്യോപ്പള് പറഞ്ഞന്ത്യെ വായിച്ചവസാനം ആ കണ്‍ഫ്യൂഷ്യസിന്റെ മതം ആയി.
എന്തായാലും വക്കാരിയുടെ സെയിം പിച്ചും ഒറക്ക പിച്ചും (സോറി, അതെന്റെ ആണ് ട്ടൊ) ആദിത്യന്റെ ‘ലവന്റെ ലപ്പര്ത്തെ ലതും’ കലക്കി. മധുരാജ് ജി പറഞ്ഞന്ത്യെ ശിങ്കാരി മേളത്തിന് ഞാനും ഒരു തട്ടു കൊടുക്കാന്‍ കൈ ഉയര്ത്ത്യേതാര്ന്നു(ആക്ച്വലി കൈ താഴ്ത്യാ ന്നല്ലെ പറയണ്ടെ? കൈ ഉയര്ത്ത്യ പിന്നെ എങ്ങന്യ ടൈപ്പ്അ മന്ഷ്യന്?).
അപ്പഴാണ് ദേവന്‍ജി (അല്ല വക്കാരി, എന്താപ്പൊ ‘ജി’ ടൈപ്പാനൊരു കൊഴപ്പം? നിക്കു പ്രശ്നൊന്നും തോന്നീല്ല്യ. ഇനിപ്പൊ ഉമേഷ് ജി അത് ശര്യാക്ക്യോണ്ടാണോ? നിക്ക് ഇണ്ടാവണ പ്രശ്നം അതല്ല. ഈ ‘മസ്സാജ്’ പെട്ടീടെ വലുപ്പാണ്. ച്ചാല്‍ വലുപ്പകൊറവാണ്!! നന്ന ഞെരുങ്ങീട്ടാണ് ഇത്രേം വല്ല്യെ കമെന്റടി നടത്തണെ. സോറി, പറഞ്ഞത് മുഴുമിപ്പിക്കട്ടെ. ഇല്ല്യെങ്കി മറക്കും!) അപ്പഴാണ് ദേവന്‍ജി ടെ പോസ്റ്റ് കണ്ടെ. ഇനിപ്പൊ ഞാന്‍ പറഞ്ഞ് അതൊരു പൊല്ലാപ്പാവണ്ടല്ലൊ ന്നു നിരീച്ച് നാവിനെ മടക്കി ഒതുക്കി ഇതിരി ഇട്ട് തിരിച്ചു വായില്‍ തന്നെ വച്ചു.
ഞമ്മളെന്തിനാക്കാ ബ്ലോഗരോട് ബെര്തനെ ബാസി പുടിക്കാന് പോണെ? (‘മണിച്ചിത്രത്താഴി’ലെ നെടുമുടി വേണു ഡയലോഗ് ഒരു മാമുക്കോയ സ്റ്റൈലില്‍ മിക്സ് ചെതതാ)
സൂരജ് | 15-May-09 at 11:44 pm | Permalink
മുകളിലെ ഒരു വക്കാരിക്കമന്റില് കാണുന്ന “കണ്ക്ലൂഡിക്കലുകള് ” പോയിന്സാക്കിയാല് :
ഹെന്റമ്മേ…….”കണ്ട്റോള് കിട്ടുന്നില്ലാ”ന്ന് വക്കാരിയണ്ണന് പറഞ്ഞപ്പം ഇത്രേം വിചാരിച്ചില്ല…. ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ…അയ്യോ വയ്യേ… ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ….. ഉമേഷ് ജീ മാപ്പ് മാപ്പ്…നിര്ത്താമ്പറ്റിണില്ലാ..ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ….. ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ …..
Rajesh R Varma | 16-May-09 at 12:40 am | Permalink
മധുരാജേ,
വായനക്കാരനെ വെല്ലുവിളിക്കുന്ന രചനാസമ്പ്രദായങ്ങളെ താങ്കൾക്ക് മുഖത്തു ചവിട്ടലായി ചിത്രീകരിക്കാമെങ്കിൽ ഗതാനുഗതികത്വത്തെ എനിക്ക് ദഹനശേഷിയില്ലാത്ത കുഞ്ഞുങ്ങൾക്ക് പക്ഷിമൃഗാദികൾ ഭക്ഷണം ചവച്ചരച്ചു കൊടുക്കുന്നതിനോടു താരതമ്യപ്പെടുത്തിക്കൂടേ?
ക്ഷേത്രാചാരത്തെപ്പറ്റിയുള്ള താങ്കളുടെ ഉദ്ധരണിയുടെ പ്രസക്തി, ക്ഷേത്രാചാരങ്ങളിലും ഫോൿലോറിലുമുള്ള അറിവുകുറവുകാരണം മനസ്സിലായില്ല. അറിവില്ലാത്ത വിഷയത്തിൽ അഭിപ്രായം പറയുന്നതിന് ഉദാഹരണം പറഞ്ഞതാണോ?
അച്ഛനമ്മമാരെയും ഗുരുക്കന്മാരെയും നേതാക്കന്മാരെയും മുഖത്തു ചവിട്ടുന്നതു ഞാൻ സങ്കല്പിച്ചു. ഇനി മധുരാജ് ഇതു സങ്കല്പിക്കൂ:
1. ബാസ്ക്കറ്റ്ബോൾ കളിക്കാനിറങ്ങിയ ഒരാൾ “ആരുടെയും കയ്യിൽനിന്ന് ഒന്നും തട്ടിപ്പറിക്കരുതെന്ന് എന്നെ അച്ഛനമ്മമാർ പഠിപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു മാറിനിൽക്കുന്നത്.
2. താണ റാങ്കിലുള്ള ഒരു പട്ടാളക്കാരൻ കരാട്ടെ പരിശീനത്തിനിടയിൽ ഉയർന്ന ഉദ്യോഗസ്ഥന്റെ മുഖത്തു തൊഴിച്ചതിന് അച്ചടക്കനടപടി നേരിടേണ്ടി വരുന്നത്.
രാജസദസ്സിലെയും പള്ളിക്കൂടത്തിലെയും തറവാട്ടിലെയും ആദരവല്ല കളിക്കളത്തിലേതും കളരിയിലേതും എന്നു വ്യക്തമാക്കാൻ എനിക്കു കഴിഞ്ഞെന്നു കരുതുന്നു. ആദ്യം പറഞ്ഞ രീതിയിൽ വായനക്കാരെ സമീപിക്കുന്ന എഴുത്തുകാരോട് എനിക്കു വിരോധമൊന്നുമില്ല, രണ്ടാമത്തേതിനോടു പ്രിയം കൂടുമെങ്കിലും. ഞാൻ മുമ്പു പറഞ്ഞതിൽ തെളിമ കുറവുണ്ടായിരുന്നിരിക്കണം, താങ്കൾ കണ്ണടച്ച് ഇരുട്ടാക്കിയതല്ല എന്ന പ്രതീക്ഷയിലാണ് ഈ വിശദീകരണം. അതല്ലെങ്കിൽ, ഞാൻ ഇതാ ഒഴിവായി.
അയ്യയ്യയ്യോ എന്ന താങ്കളുടെ പ്രയോഗം ഉത്തരാധുനികമായിരുന്ന ഒരു കാലം ഉണ്ടായിരുന്നിരിക്കാം, അല്ലേ?
P.C.MADHURAJ | 16-May-09 at 12:17 pm | Permalink
“വായനക്കാരുടെ മുക്ഹത്തു ചവിട്ടുന്ന” എന്നതു ഞാന്‍ കൊട്ടേഷനിലിട്ടില്ല എന്നതെന്റെ തെറ്റ്.ബഷീര്‍ തന്റെ തന്നെരചനയെപ്പറ്റിയോ മറ്റാരുടെയോ രചനയെപ്പറ്റിയോ, ആരോ ബഷീറിന്റെ രചനയെപ്പറ്റിയോ പറഞ്ഞു പ്രസിദ്ധമായതാണു ആ കൊട്ടേഷന്‍- എന്റെ സൃ^ഷ്ടിയല്ല.
“അച്ഛനമ്മമാരെയും ഗുരുക്കന്മാരെയും നേതാക്കന്മാരെയും മുഖത്തു ചവിട്ടുന്നതു ഞാൻ സങ്കല്പിച്ചു.”–ഞാനതു സങ്കല്പിച്ചില്ല. അങ്ങനെവേണ്ടിവരും പുതിയ ബഹുമാനപ്രകടനമെന്നു തോന്നിയപ്പോഴുണ്ടായ സ്പൈനല്‍ റിഫ്ലക്സ് ശബ്ദമാണു ആ “അയ്യയ്യയ്യ്ഓ”.
രാജേഷ് ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങളില്‍ ഒന്നാമത്തേതില്‍ എതിരാളിയുടെ കയ്യില്‍നിന്നു പന്തു തട്ടിപ്പറിക്കേണ്ട സന്ദര്‍ഭമുണ്ട് എന്നതു വളരെ ശരിയാണു. ഇങ്ങനെയൊരു സന്ദര്‍ഭം തിരഞ്ഞു കണ്ടുപിടിക്കാന്‍ ശ്രമിച്ചതിനും അപവാദങ്ങളില്ലാതെ സാമാന്യവല്ക്കരണമില്ല എന്ന “നെല്ലിക്ക” യുടെ തലവരി ഓര്‍മ്മിപ്പിക്കാന്‍ സഹായിച്ചതിനും നന്ദി.
എന്നാലും: ‘ആരുടേയും കയ്യില്‍നിന്ന് ഒന്നും തട്ടിപ്പറിക്കരുത്’ എന്നു 3-4-5 വയസ്സില്‍ വികൃതികളോട് പറയുന്നതിനെ മാറ്റണോ?
തട്ടിപ്പറി പരിശീലിക്കുവിന്‍-നാളെ നിങ്ങളൊരു ബാസ്കറ്റ് കളിക്കാരനായാലോ- എന്നു പറയുന്നത് വിവേകമോ?
അതു രസിപ്പിക്കുമായിരിക്കും.പക്ഷേ അതു സദാചാരമല്ല(ല്ലോ?)
wakaari | 16-May-09 at 5:02 pm | Permalink
സൂരജേ, ഉമേഷ്ജിയുടെ ബ്ലോഗ് ഒരു ആധികാരിക ബ്ലോഗാണെന്ന് ഞാന്‍ ഒന്ന് പറഞ്ഞതിന് ഇങ്ങിനെ ചിരിക്കാതെ… ഫീലു ചെയ്യൂല്ലേ
“കുറേപേര്‍ വായിച്ച് ഒപ്പിട്ട് അംഗീകരിച്ചാല്‍ പിന്നെ അത് അന്നത്തെ (അതായത് ഇന്നത്തെ) ആധികാരിക ബ്ലോഗ്-രേഖയായി “ഒരു നാലു നൂറ്റാണ്ടു കഴിഞ്ഞുള്ള ബ്ലോഗ് ഗവേഷകന്മാര്” കണക്കാക്കും.“
അതുപോലും വേണ്ടെന്നാണല്ലോ ഇന്നത്തെ (അതായത് ഇന്നത്തെ) ചരിത്രഗവേഷകന്മാര് പറയുന്നത്. അന്നത്തെ (അതായത് അന്നത്തെ) ഒരു താളിയോലയെടുക്കുക-അത് എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള ഗംഭീരന്‍ വിശകലനങ്ങളല്ലേ അണ്ണന്മാര് നടത്തുന്നത്. നമ്മള് പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഒരു വിശാലകലനമാണെങ്കില് പിന്നെ നമ്മളും ഹാപ്പി. എന്തിന് താളിയോലയിലേക്ക് പോകുന്നു- ഗാന്ധിജിയുടെ പുസ്തകങ്ങള്‍ ലൈന്‍ ബൈ ലൈന്‍ വായിച്ച് ലൈന്‍ ബൈ ലൈന്‍ വിശകലിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മാത്രം (ഐറിപ്പീറ്റ്-മാത്രം, അതായത് മറ്റൊന്നും കണക്കിലെടുക്കാതെ) ഗാന്ധിജിയെ വിശകലിക്കുന്നവരല്ലേ നമ്മള്.
Rajesh R Varma | 16-May-09 at 7:39 pm | Permalink
മധുരാജേ,
അഞ്ചു വയസ്സുകാരനു ഗ്രഹിക്കാവുന്ന സാഹിത്യം മാത്രമേ രചിക്കൂ എന്നും വായിക്കൂ എന്നും ശഠിക്കുന്നവരോടു വിയോജിപ്പില്ലെന്നു നേരത്തേ പറഞ്ഞല്ലോ. എന്നാല്‍, അതാണു നിയമമെന്നും മറ്റെല്ലാം അപവാദങ്ങളാണെന്നുമുള്ള വാദത്തോടാണു വിയോജിപ്പ്. അഞ്ചുവയസ്സുകാരന്റെ നിലവാരത്തിലുള്ള രാഷ്ട്രീയ, സദാചാര, ധര്‍മ്മാധര്‍മ്മ, ശ്ലീലാശ്ലീല നിയമങ്ങള്ക്കനുസരിച്ചുവേണം മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യമെന്നുള്ള പിടിവാശിയാണ് ചൂടുപിടിച്ച പല സാംസ്കാരികവിവാദങ്ങളിലും കേള്‍ക്കാറ്.
നിലവിലുള്ള ഭാഷാ, വ്യാകരണ, ലക്ഷണശാസ്ത്ര സങ്കല്പങ്ങളുടെ മുഖത്തു തൊഴിക്കുന്ന കൃതികളിലൂടെയാണ് ബഷീര്‍ വലിയ എഴുത്തുകാരനായത്. അവയുടെ അടിമകളായ വായനക്കാര്‍ക്ക് അത് അവരുടെ മുഖത്തുള്ള തൊഴിയായി അനുഭവപ്പെട്ടിട്ടുണ്ടാവാം. പുതുമയെ ഉള്‍ക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവിനു പരിമിതികളുണ്ടല്ലോ. തങ്ങളുടെ ചെറുപ്പത്തില്‍ പരിചയിച്ചതു നിയമവും മറ്റെല്ലാം അപവാദങ്ങളും എന്നുള്ള വിശ്വാസത്തെപ്പറ്റിയാണല്ലോ ഈ പോസ്റ്റും.
സൂരജ് | 16-May-09 at 9:48 pm | Permalink
സൂരജേ, ഉമേഷ്ജിയുടെ ബ്ലോഗ് ഒരു ആധികാരിക ബ്ലോഗാണെന്ന് ഞാന്‍ ഒന്ന് പറഞ്ഞതിന് ഇങ്ങിനെ ചിരിക്കാതെ… ഫീലു ചെയ്യൂല്ലേ..
ആര്‍ക്ക് ഫീലണകാര്യമാ ? വക്കാരിജീക്കോ ? ഉമേഷ്ജീക്കോ ? 🙂
“അതുപോലും വേണ്ടെന്നാണല്ലോ ഇന്നത്തെ (അതായത് ഇന്നത്തെ) ചരിത്രഗവേഷകന്മാര് പറയുന്നത്. അന്നത്തെ (അതായത് അന്നത്തെ) ഒരു താളിയോലയെടുക്കുക-അത് എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള ഗംഭീരന്‍ വിശകലനങ്ങളല്ലേ അണ്ണന്മാര് നടത്തുന്നത്.”
ങാ ഹാ ?!
അപ്പോ “എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള” ഗംഭീര വിശകലനങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള (വക്കാരിജീയെപ്പോലുള്ള) ചിലരൊക്കെ ഉണ്ട് അല്ലേ ?
നല്ലത്…എന്നൂച്ചാ വളരെ വളരെ നല്ലത്.
അപ്പോ ഒരു നാലുനൂറ്റാണ്ട് കഴിഞ്ഞുള്ള ബ്ലോഗ് ഗവേഷകരിലും ഇതു പോലെ “എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള” വിശകലനങ്ങളുണ്ടാവാനുള്ള സാധ്യതകളെപ്പറ്റി അറിവുള്ള ‘വിവേകികളായ’ വക്കാരിമാര്‍ ഉണ്ടാവൂല്ലോ, ഇല്ലേ ? 🙂
അന്നത്തെ (അതായത് നാലുനൂറ്റാണ്ടിനപ്രത്തെ) ബ്ലോഗ് ഗവേഷകര്‍ ഗുരുകുലവും, അതിലെ പോസ്റ്റുകളും, അതിലെ ആ “പുതുബ്ലോഗേഴ്സ് വെഴ്സസ് പഴബ്ലോഗേഴ്സ് സ്റ്റേറ്റ്മെന്റും”, കുറേപ്പേര് അതിലൊപ്പിട്ട് അംഗീകരിച്ചെന്നു പറയുന്ന കഥയും ഒക്കെ വക്കാരിജി പറഞ്ഞപോലെ എഴുതപ്പെടാനുള്ള സാഹചര്യവും കാലഘട്ടവുമൊക്കെ കണക്കിലെടുത്ത് ആണ് മനസിലാക്കുന്നതെങ്കിലോ ?
ഫ്യൂച്ചര്‍ ബ്ലോഗര്‍മാരെ – അതും നാലു നൂറ്റാണ്ടിനപ്രത്തെ ബ്ലോഗ് താളിയോല ഗവേഷകരെ – കേറി നമ്മളങ്ങനെ underestimate ചെയ്താലോ വാക്കാരിജീ..
ഛായ്… നാലു നൂറ്റാണ്ടിനപ്രത്തെ ബ്ലോഗര്‍മാര്‍ വക്കാരിയെപ്പറ്റി എന്തര് വിചാരിക്കും… :)))
P.C.MADHURAJ | 17-May-09 at 3:35 am | Permalink
പുതിയ ഇലകള്‍ വന്നുകൊണ്ടേ ഇരിക്കണം.പുതിയ ഇല കണ്ണുതുറക്കുമ്പോള്‍ കാണുന്നതു പഴുത്ത ഇലയെയായാല്ക്കൂടി ഇലയുടെ നിറം മഞ്ഞയാണെന്നു ആക്ഷേപിക്കരുതു.
(തര്ക്കിക്കാന്വേണ്ടി തര്‍ക്കിക്കുമ്പോള്‍, വാസ്തവത്തില്‍ വളരെ വ്യത്യസ്തമല്ലാത്ത പൊസിഷന്‍ ഉള്ളവര്പോലുംപരസ്പരം തള്ളി ധ്രുവങ്ങളിലെത്തുന്നു എന്നു പറഞ്ഞു കേട്ടിട്ടുന്ട്.
എന്റെ അനുഭവത്തില്‍ കവിത ഒരു ഉത്തമസാഹിത്യരൂപമാണു. കവിതയുടെ അന്തസ്സത്ത വര്‍ദ്ധിക്കുന്തോറും അത് മന്ത്രരൂപമാകും.എന്നും പ്രസക്തമായ, ഏറ്റവും സൂക്ഷ്മമായ മന്ത്രത്തിനു പ്രണവം (പ്രകര്‍ഷേണ നവമായിക്കൊണ്ടിരിക്കുന്നത്-പുതിയതായിക്കൊണ്ടിരിക്കുന്നതു) എന്നാണു പ്രാതസ്മരണീയരായ മഹര്‍ഷിമാര്‍ പേരിട്ടത് എന്ന ഒരൊറ്റഅറിവുമാത്രം മതി എന്നെപ്പോലെയുള്ള പൈതൃകാഭിമാനികളെ പുതുമയെ തിരസ്കരിക്കാത്തവരാക്കിമാറ്റാന്.
(പണമുള്ളവരും ഇല്ലാത്തവരും ഉള്ളതുപോലെ പൈതൃ^കമുള്ളവരും ഇല്ലാത്തവരും എന്ന തരംതിരിവില്ല. പൈതൃകാഭിമാനികളും അഭിമാനമില്ലാത്തവരും, അഥവാ പൈതൃകം മറന്നവരും മറക്കാത്തവരും സാധകരും നിഷേധകരും എന്നൊക്കെയേ ദ്വന്ദങ്ങള്‍ പറ്റുള്ളൂ എന്നു തോന്നുന്നു.
രാജേഷ് ആർ. വർമ്മ | 18-May-09 at 11:46 pm | Permalink
നന്നായി മധുരാജ്, നിർത്താൻ സമയമായി.
പൈതൃകാഭിമാനത്തോടും മാതൃകാഭിമാനത്തോടും വിരോധമില്ല- പൈതൃകഭ്രാന്തായും മറ്റുള്ളവരുടെ പൈതൃകത്തോടുള്ള വെറിയായും അഭിമാനമില്ലാത്തവരോടുള്ള അസഹിഷ്ണുതയായും പൈതൃകത്തിലെ ഇരുട്ടിനെ മൂടിവെക്കാനുള്ള ത്വരയായും മാറാത്തിടത്തോളം കാലം.
ബാക്കി പിന്നീടൊരിക്കലാകാം.
rajeeve chelanat | 20-May-09 at 3:12 am | Permalink
“എന്റെ അനുഭവത്തില്‍ കവിത ഒരു ഉത്തമസാഹിത്യരൂപമാണു. കവിതയുടെ അന്തസ്സത്ത വര്‍ദ്ധിക്കുന്തോറും അത് മന്ത്രരൂപമാകും.എന്നും പ്രസക്തമായ, ഏറ്റവും സൂക്ഷ്മമായ മന്ത്രത്തിനു പ്രണവം (പ്രകര്‍ഷേണ നവമായിക്കൊണ്ടിരിക്കുന്നത്-പുതിയതായിക്കൊണ്ടിരിക്കുന്നതു) എന്നാണു പ്രാതസ്മരണീയരായ മഹര്‍ഷിമാര്‍ പേരിട്ടത് എന്ന ഒരൊറ്റഅറിവുമാത്രം മതി എന്നെപ്പോലെയുള്ള പൈതൃകാഭിമാനികളെ പുതുമയെ തിരസ്കരിക്കാത്തവരാക്കിമാറ്റാന്:
ചുരുക്കത്തില്‍ കവിത എന്നാല്‍ ഹിന്ദുത്വമാണ് എന്നു കൂടി പറഞ്ഞുനിര്ത്താമായിരുന്നില്ലേ മധുപാ.
ഉമേഷ്, ലേഖനം കസറി.
അഭിവാദ്യങ്ങളോടെ
രാജേഷ് ആർ. വർമ്മ | 20-May-09 at 9:04 pm | Permalink
അതെന്താ രാജീവേ പ്രണവം = ഹിന്ദു = ഹിന്ദുത്വ എന്നാണോ പുതിയ സമവാക്യം? ഈ മനോഭാവം കൊണ്ടാണ് ഇന്നലെ ഉണ്ടായ ഒരു കാപാലികസംഘത്തിന് ആയിരത്താണ്ടുകളുടെ സംസ്ക്കാരം ഒറ്റയടിയ്ക്കു സ്വന്തമാക്കാൻ പറ്റുന്നത്. ഇങ്ങനെയാണ് സംസ്കൃതവും പുരാണങ്ങളും ആത്മീയതയും പ്രാചീനതയുമെല്ലാം സംഘപരിവാരത്തിന്റെ കുത്തകയാകുന്നത്. ത്യാഗത്തിന്റെ പ്രതീകമായ കാവി ഇങ്ങനെയാണ് മതഭ്രാന്തന്മാരുടെ യുദ്ധപതാകയായത്. ലോകം മുഴുവൻ നടുങ്ങുന്ന ഒരു ഭീകരചിഹ്നമായി സ്വസ്തിക മാറിയതും ഇങ്ങനെയാണ്. അദ്ധ്യാത്മരാമായണത്തിന് എം. കെ. സാനു വ്യാഖ്യാനമെഴുതിയതു ഹൈന്ദവവാദമല്ലേ എന്നു ചോദിച്ചപ്പോൾ കെ. പി. അപ്പൻ പറഞ്ഞതുപോലെ, നമ്മൾ അനുവദിക്കുന്നതുകൊണ്ടാണ് അവർക്ക് ഇതൊക്കെ കവർന്നെടുക്കാൻ കഴിയുന്നത്.
cALviN::കാല്വിന് | 20-May-09 at 9:24 pm | Permalink
കവിത ആസ്വദിക്കുന്നത് അതിനു പ്രണവം എന്നു പണ്ട് മുനിവരശ്രേഷ്ഠന്മാർ പേരിട്ടത് കൊണ്ടാണെന്ന് പറയുമ്പോൾ ആരും എന്താണോ ചിന്തിക്കുക അതന്നയെ രാജീവ് ചേലനാട്ടും ചെയ്തുള്ളൂ.
പണ്ട് മുനിശ്രേഷ്ഠന്മാർ പേരിടാത്ത പുതിയതിനെ ഒക്കെ അപ്പോൾ തള്ളിക്കളയുമോ? കമ്പ്യൂട്ടറിനും ഇന്റർനെറ്റിനും പേരിട്ടത് മഹർഷിമാരല്ല എന്നാണ് എന്റെ അറിവ്…
ഈ കപി കമ്പിത ശാഖാഗ്രേ എന്നു പണ്ട് കാളിദാസർ പറഞ്ഞത് കമ്പ്യൂട്ടറിനെക്കുറിച്ചാണോ? ആ ആർക്കറിയാം.
എങ്കിലും രാജേഷ് പറഞ്ഞതിനോട് യോജിക്കുന്നു. ഇതൊന്നും (ഭാരതീയ പൈതൃകം) സംഘികൾക്ക് വിട്ടുകൊടുക്കാൻ ഉള്ള സാധങ്ങൾ അല്ല.
ആവശ്യത്തിനും അനാവശ്യത്തിനും പൈതൃകത്തെ വലിച്ചു പുറത്തിടുന്നതാണ് പ്രശ്നം…
രാജേഷ് ആർ. വർമ്മ | 20-May-09 at 11:28 pm | Permalink
കവിതയിലേക്കു പല വഴികളുണ്ടെന്നും അതിൽ ചിലതു സിനിമയിലൂടെയും മറ്റു ചിലതു ബാസ്കറ്റ്ബോളിലൂടെയും ആകാമെന്നു ഡി. വിനയചന്ദ്രൻ ഒരിക്കൽ പറഞ്ഞിരുന്നു. ആ വഴികളിൽ ഒന്ന് പ്രണവത്തിലൂടെയും ആകരുതെന്നു പറയുന്നത് അസഹിഷ്ണുതയല്ലേ? തനിക്കു രസിക്കാത്ത മേളം നിരോധിക്കണമെന്നും തനിക്ക് ഉൾക്കൊള്ളാനാവാത്ത വാദങ്ങൾ അവതരിപ്പിക്കുന്നവനെ വിദേശചാരനെന്നും വിളിക്കുന്നതുപോലുള്ള അപകടകരമായ അസഹിഷ്ണുത?
cALviN::കാല്വിന് | 20-May-09 at 11:44 pm | Permalink
മെസ്സേജ് അയിത്തം ഒന്നിനോടും പാടില്ല എന്നു തന്നെയാണ് രാജേഷ്. പക്ഷേ നാസികളാൽ ചോര പുരളപ്പെട്ട സ്വസ്തിക അണിഞ്ഞ അഹിംസാവാദിയെക്കണ്ടാലും വ്യാഘ്രത്തെ ഓർമ വരുന്നത് ആരുടെ കുറ്റമാവും?
പ്രണവത്തിലൂടെ ആവാൻ പാടില്ല എന്നായിരുന്നോ സ്റ്റേറ്റ്മെന്റ്? എല്ലാ നല്ല കവിതകളും ആത്യന്തികമായി പ്രണവത്തിൽ നിന്നും ഉരുത്തിരിഞ്ഞതെന്നും മറ്റുമുള്ള വ്യാഖ്യാനത്തിനെതിരെയായിരുന്നില്ലേ മറുപടി?
ബിംഗ് ബാംഗ് ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ടെന്നതു പോലെയുള്ള ബാലിശമായ വാദങ്ങളാണ് പ്രണവാകാര സ്റ്റേറ്റ്മെന്റിലും എനിക്ക് വായിക്കാൻ കഴിഞ്ഞത്.
പൈതൃകത്തെ അപ്പടി തിരസ്കരിക്കണമെന്നല്ല ഈ പോസ്റ്റിന്റേയോ അതിനെ ന്യായീകരിച്ചു വന്ന കമന്റുകളുടേയോ ലക്ഷ്യം എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. എന്തിനും ഏതിനും പൈതൃകം അന്വേഷിച്ചു പോകുന്നവർക്കെതിരെയും, അതേ പോലെ പഴമയിലേതെല്ലാം നല്ലത് എന്നും പുതിയത് എല്ലാം മോശം എന്നും ഉള്ള വാദങ്ങളോടും ആണ് വിയോജിപ്പ്.
(പിന്നീട് അതല്പം മാറി.. പുതിയതിലും നല്ലതുണ്ട് – പഴമയുടെ പിൻപറ്റി വന്നവ (അവ മാത്രം) എന്ന രീതിയിലേക്ക് അത് മാറി… മന്ത്രോച്ചാരണങ്ങൾ – കവിതയുടേ പൂർവികർ എന്നും മറ്റുമുള്ളതും, കവിത അങ്ങ് മൂത്ത് സോഫിസ്റ്റിക്കേറ്റഡ് ആയതാണ് മന്ത്രങ്ങൾ എന്നുമൊക്കെയുള്ള സൈസ് ഐറ്റങ്ങൾ….)
എന്നാൽ ആ ആശയത്തെ ( പഴയതിലും പുതിയതിലും നല്ലതുണ്ട് എന്ന) ഹൈജാക് ചെയ്തു, ഇവിടെ നടക്കുന്ന ചർച്ചയുടെ സംഗ്രഹം “പഴയതിനെയെല്ലാം തള്ളിപ്പറയേണം“ എന്നാണ് എന്നു വരുത്തിത്തീർക്കാനുള്ള ഫുട്ബോൾ കളിയാണ് ഇവിടെ പലരുടേയും കമന്റുകളിൽ കാണാനുള്ളത്. ഒരു തരം ഉരുണ്ട് കളി…
rajeeve chelanat | 21-May-09 at 11:26 am | Permalink
വിഷയത്തില്‍ നിന്ന് അകലുന്നു എന്നറിയാം. ഉമേഷ് ക്ഷമിക്കുമല്ലോ.
രാജേഷ്, കവിതയെ പ്രണവമായും, വെളിപാടായും, ഹീറാ ഗുഹയിലെ തിരുവചനമായി കാണുമ്പോഴും സംശയിക്കാതിരിക്കാന്‍ ആവുന്നില്ല. കെ.പി. അപ്പന്റെ വാദം ഒരു തരത്തില്‍ നോക്കുമ്പോള്‍ ശരിയാണെങ്കിലും, അതിന് വേണമെങ്കില്‍ മറ്റൊരു ടിപ്പണിയുമാകാവുന്നതേയുള്ളു. ഓരോ ബിംബന്ങളെയും (അവര്‍) കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നമുക്ക് അത് അനുവദിക്കാന്‍ കഴിയാതെ വരുന്നത്. അഥവാ, എതിര്ക്കേന്ടിയെങ്കിലും വരുന്നത്.
“ആയിരത്താന്ടുകളുടെ സംസ്കാര’ത്തെക്കുറിച്ചും ഭിന്നാഭിപ്രായമുന്ട്. അവിടെയും ഈ കാപാലിക സംസ്കാരമൊക്കെ ധാരാളം കാണാന്‍ കഴിയും. എന്നാലും അതൊക്കെ മറ്റൊരു വിഷയം.
കവിത ഉത്തമസാഹിത്യരൂപമാണ് എന്ന മധുരാജിന്റെ അഭിപ്രായത്തിനോടും എനിക്ക് വിയോജിക്കേണ്ടിവരും. മനുഷ്യനെയും പ്രകൃതിയെയും കണ്ടെത്താനും അതിനെ നിര്‍വ്വചിക്കാനുമുള്ള രൂപമാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കലയും സാഹിത്യവും. കവിതയിലേക്ക് പല വഴികളുന്ടെന്ന് പറയുന്ന വിനയചന്ദ്രന് ഈയിടെ അടുത്ത് ഇവിടെ (യു.എ.ഇ.യില്‍) വന്ന്, കവിതയിലേക്കുള്ള മറ്റൊരു വഴിയെക്കുറിച്ച് പറയുകയുന്ടായി. ഒരു ഫ്രിജോഫ് കാപ്ര വഴി. അമൂര്‍ത്തവും, അനാദിയും, അപരിമേയവും അനന്തവുമൊക്കെയായ വഴി. തീവ്രമായ ദ്രാവിഡവൃത്തബോധത്തില്നിന്ന് (കവിതയിലൂടെ) വിനയചന്ദ്രന് എവിടെയെത്തിയെന്ന് മനസ്സിലായിക്കാണുമല്ലോ.
ഉമേഷിനോട് ഒരിക്കല്‍ക്കൂടി ക്ഷമചോദിച്ചുകൊന്ട്
അഭിവാദ്യന്ങളോടെ