വക്കാരിയുടെ ഈ കമാ ആന്റിലെ “ഐ റിപ്പ് ഇറ്റ്…” ഭാഗങ്ങളും അതിനു മുമ്പും പിമ്പുമുള്ള പല കമന്റുകളിലായി കളിയായോ കാര്യമായോ കളിയിൽ അല്പം കാര്യമായോ കൃഷ്ണപ്പരുന്തായോ മോഹൻ ലാലായോ ഞാൻ എഴുതുന്ന സകലമാന സാധനങ്ങളിലും മിസ്സ് ആൻഡ്രിയാ സ്റ്റാൻഡിംഗ്സിനെ ചൂണ്ടിക്കാണിച്ചതും ചില, പല, ഞാൻ വിചാരിക്കുന്നു, എന്റെ അറിവിൽ എന്നൊക്കെ ദിസ് കൈമൾ ചേർത്തു മാത്രമേ എഴുതാവൂ എന്ന ധ്വനിയും നൌഷാദും ജയറാമും ശോഭനയും ഒക്കെക്കണ്ടപ്പോൾ ഒരു പഴയ സംഭവം ഓർത്തുപോയി.
മൂന്നാലു വർഷം മുമ്പാണു്. ഞാൻ അംഗമായ ഒരു യാഹൂ ഗ്രൂപ്പിലാണു സംഭവം. മേൽപ്പടി ഗ്രൂപ്പിന്റെ പ്രഖ്യാപിതവിഷയം കൂടാതെ സാമൂഹിക-സാഹിത്യ-സാംസ്കാരിക-ചർച്ചകളും ധാരാളമായി നടക്കാറുണ്ടായിരുന്നു. കീമാൻ തുടങ്ങിയ സംഭവങ്ങൾ ഉണ്ടാകാൻ ഇനിയും കാലം കിടക്കുന്നതിനാലും ഗ്രൂപ്പിലെ മിക്കവർക്കും യൂണിക്കോഡ് കാണിക്കുന്ന കമ്പ്യൂട്ടർ ഇല്ലാത്തതിനാലും ഇംഗ്ലീഷിലും മംഗ്ലീഷിലുമാണു സംവാദങ്ങൾ.
അങ്ങനെയിരിക്കെ ഒരിക്കൽ വിഷുവിനെപ്പറ്റി ഒരു ചർച്ചയുണ്ടായി. വിഷുവിന്റെ പിന്നിലുള്ള ഐതിഹ്യം, അതിന്റെ ചിട്ടവട്ടങ്ങൾ തുടങ്ങി. കൂട്ടത്തിൽ പ്രായം കൂടിയവരിൽ ഒരാളായ A തന്റെ ചെറുപ്പകാലം തൊട്ടുള്ള അനുഭവത്തിൽ നിന്നു് ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു:
Only recently- less than thirty years- that കൃഷ്ണൻ got associated with വിഷു. Now വിഷു has become a കൃഷ്ണഭക്തി event.
– A
ജനിച്ചപ്പോൾ മുതൽ വിഷുവിനു കൃഷ്ണവിഗ്രഹമില്ലാതെ കണി കണ്ടിട്ടില്ലാത്ത B എന്ന യുവാവിനു് ഇതു സഹിച്ചില്ല. താൻ ചെറുപ്പം മുതൽ കാണുന്നതാണല്ലോ വേദകാലം മുതലുള്ള പൈതൃകമായി പിന്നീടു സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതു്. അതിനാൽ B രോഷാവേശവശാദശേഷവദനൈഃ ഇപ്രകാരം ഉവാച:
Dear A,
നമസ്തേThere are “non-digestable” things in the following statement of yours. I tried to locate a typing error, correcting which that statement may be made digestable.The only way I could do that was by adding “(for me)” in the beginning of the sentence..”Only recently…”. Now I can chew it. Hope it is not much against your “taste”. Sorry, if it is otherwise.
– B
ഇതു വായിച്ച C-യ്ക്കു സഹിച്ചില്ല. C ആളു പുലിയാണു്. സർക്കാസം തീരെ മുഷിയില്ല. എന്നു മാത്രമല്ല, B-യെക്കാൾ ഒരു പടി മുകളിലാണു താനും. ആരു പറയുന്നതിലും ഒരു പരിധി വരെ സ്വന്തം അഭിപ്രായം കടന്നുകൂടും എന്നു് അദ്ദേഹം ഒരുദാഹരണത്തിലൂടെ വ്യക്തമാക്കി. അതാണു് ഇതു്:
B,
I think the point that you are trying to make here is that many of the postings in this group are opinions that are subjective. That is clear to everyone. If you prefer things like “for me”, “according to me” etc. attached to every message, you should start doing that to your opinions first, rather than present them as universally accepted truths.
For example, you made the following statement in a posting some time ago:
“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്ന കളവു് ആദ്യം “അപണ്ഡിതനായ” മാക്സ് മുള്ളര്‍ ആണു പറഞ്ഞതു്. അയാള്‍ സത്യം മനസ്സിലാക്കി തിരുത്തുമ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാർ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (Four distinct groups) ഇന്നും ആ കളവിനെ ഏറ്റി നടക്കുന്നു എന്നു മാത്രം.
Try adding a few measures of subjectivity to this. Maybe it should be read as:
“ആര്യ-ദ്രാവിഡഭേദം” വംശീയമാണെന്നതു് ഒരു കളവാണു് എന്നു ഞാന്‍ കരുതുന്നു. ഇത് ആദ്യം “അപണ്ഡിത”നെന്നു ഞാന്‍ കരുതുന്ന മാക്സ് മുള്ളര്‍ ആണു പറഞ്ഞതെന്നാണ് എന്റെ ധാരണ. അയാള്‍ (അദ്ദേഹം എന്നു മാക്സ് മുള്ളറെ വിളിക്കരുതെന്നാണ് എന്റെ അഭിപ്രായം) സത്യം മനസ്സിലാക്കി തിരുത്തി എന്നു ഞാന്‍ കരുതുന്നു. അപ്പോഴേക്കും അതിന്റെ രാഷ്ട്രീയദുരുപയോഗത്തിനു ബ്രിട്ടീഷുകാര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു എന്നു ഞാന്‍ കരുതുന്നു. അജ്ഞരും അടിമത്തമനസ്ഥിതി മാറാത്തവരും ഭാരതവിരോധികളും തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും (four distinct groups) മാത്രമേ കളവ് എന്നു ഞാന്‍ കരുതുന്ന ഈ വാദത്തെ ഇന്നും ഏറ്റി നടക്കൂ എന്നാണ് എന്റെ അഭിപ്രായം. ആര്യ-ദ്രാവിഡഭേദം വംശീയമല്ലെന്നു പറയുന്നവര്‍ക്കും രാഷ്ട്രീയ ഗൂഢലാക്കുകളുണ്ടെന്നു ചിന്തിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.
See how convoluted and long it becomes? Maybe for spending less time and energy, we should just state only the opinions and assume that the other members of the group know that these are just opinions and nothing more than that.
Thanks
– C
ആ ഗ്രൂപ്പിലെ സംവാദങ്ങളിൽ എനിക്കു് ഏറ്റവും രസകരമായിത്തോന്നിയ മറുപടിയാണു് ഇതു്.
cALviN::കാല്വിന് | 15-May-09 at 6:39 am | Permalink
പോസ്റ്റ് കൊള്ളാം എന്നാണ് എന്റെ അഭിപ്രായം.
പക്ഷെ ഒപ്പിടുന്നില്ല
കരിവരദൻ | 15-May-09 at 12:39 pm | Permalink
സംഭവം ഒക്കെ കൊള്ളാം.
പക്ഷേ ഉമേഷ് സാറിന്റെ പോസ്റ്റുകളിൽ ഇടുന്ന വക്കാരി സാബിന്റെ അഭിപ്രായങ്ങൾക്ക് പണ്ടത്തെ പോലെ ഒരു ഓപ്പൻനെസ്സ് കാണുന്നില്ല
ഉമേഷ് ഇടതൻ ആണെന്ന് മനസ്സിലായതിനാലാവാം
ജ്യോതിര്‍മയി | 16-May-09 at 11:00 am | Permalink
ഹി ഹി ഹി… ആദ്യത്തെ പാരവായിച്ചപ്പോള്, ഇന്നലെ ഇവിടെ ഒരു നാലുവയസ്സുകാരന് പറഞ്ഞ ഒരു കാര്യം ഓര്‍ത്തുപോയി. പിന്നെ B യെ ഇന്റ്റ്രൊഡ്യൂസ് ചെയ്തുപറഞ്ഞ പാര വായിച്ചപ്പോഴും അതുകഴിഞ്ഞ് ‘C’യുടെ അവസാനത്തെ പാര വായിച്ചപ്പോഴും കുസൃതിക്കുട്ടന് പറഞ്ഞ അതേ കാര്യം തന്നെ ഓര്‍മ്മവരുന്നു, അപ്പൊപ്പിന്നെ അതു പറയാതെ പറ്റില്ലല്ല്ലോ…
“അമ്മാമാ, അമ്മാമാ അമ്മാമനെന്താ അധികം ഇഷ്ടം? ഇഡ്ഡലിയോ മാഗിനൂഡിത്സോ?
“ഇഡ്ഡലി” (അമ്മാമന്)
“പിന്നെന്താ അമ്മാമന് ദോശകഴിയ്ക്കുന്നത്?“
“അമ്മാമനു ദോശേം ഇഷ്ടമാണല്ലോ”.
“അപ്പൊ, ദോശയോ അതോ മാഗി മസാല വിതറിയ ദോശയോ ഇഷ്ടം?“
“ദോശ ഏതായാലും ഇഷ്ടമാണ്“.
“പിന്നെന്താ മാഗിമസാല വിതറിയ ദോശ കഴിക്കാത്തത്?“
‘അതോ മാഗി മസാലയ്ക്കു ചോപ്പല്ലേ നിറം, അമ്മാമനു ചുവപ്പിഷ്ടമല്ല’ (അമ്മാമന് കുട്ടന്റെ ഭാഷയില്‍ മറുപടി പറയാന്‍ ശ്രമിച്ചു)
ജ്യോതിമേമയ്ക്ക് ഏതാ അധികം ഇഷ്ടം?
നൂഡിത്സോ ചോറോ?
“ചോറ്“
എന്നാലേ നിയ്ക്കിഷ്ടം ന്താന്നറിയോ?
നൂഡിത്സ്. പിന്നെ മാഗി മസാല വിതറിയ ദോശ, പിന്നെ ഉച്ചയ്ക്ക് മാഗിമസാല വിതറിയ ചോറ്. ഊണും കഴിച്ചുകഴിഞ്ഞാല്‍ കുറച്ചുനേരം കളിയ്ക്കാലോ. രണ്ടു ഗെയിം കളിച്ചുകഴിഞ്ഞാല്‍ വൈകുന്നേരമാവുമോ? വൈകുന്നേരം ആയാല്‍ അമ്മ വരില്ലേ? അമ്മ ഇന്നോ വരാ നാള്യോ വരാ? ഇന്നു വന്നില്ലെങ്കില്‍ നമ്മക്കു പാര്‍ക്കില്‍ പോണേ മേമേ”
……………………
എന്താണാവോ ഇതോര്‍മ്മവന്നത് പോസ്റ്റ് വായിച്ചപ്പോള്‍! അറിയില്ല. ഇഡ്ഡലിയായാലെന്ത്, ദോശയായാലെന്ത്? രാവിലെ അങ്ങനെയെന്തെങ്കിലും കഴിക്കണം , അതിന് ഇന്ന കളറുവേണം ഇന്ന രൂപം വേണം ഇന്ന അലങ്കാരം വേണം എന്നൊക്കെ കുട്ടന് ചിന്തിയ്ക്കുന്ന ഫ്രെയിമിലേ അല്ല അമ്മാമന് ചിന്തിക്കുന്നത്, എന്ന തമാശ…
കൃഷ്ണനായാലെന്ത്, ശിവനായാലെന്ത് ദേവിയായാലെന്ത് എന്നതെല്ലാം ഒരേ ഫ്രെയിം ഓഫ് ചിന്ത….അപ്ലിക്കബിള്‍ ആവുമോ ആവോ!
(ഓഫായെങ്കില്‍ ക്ഷമിയ്ക്കൂ)
wakaari | 16-May-09 at 4:57 pm | Permalink
ഹ…ഹ ബ്ലാക്ക്ലൈന്ദന്, അതാണോ, അതുമാത്രമാണോ അതോ ഉമേഷ്ജി ഒരു ലെഫ്റ്റന് ആണെന്ന് വക്കാരി മനസ്സിലാക്കിയതുകൊണ്ട് പിന്നെ വക്കാരി ഇടുന്ന കമന്റുകള്‍ക്കൊക്കെ സ്വാഭാവികമായും ക്ലോസ്നെസ്സേ വരാന്‍ പാടുള്ളല്ലോ എന്നുള്ള മുന്നോട്ടുള്ള വിധിയും വരദരാജപ്പെരുമാളിന്റെ തോന്നലിനൊരു കാരണമായതാവുമോ? അങ്ങിനെയാണെങ്കില്‍ ഉമേഷ്ജിയിലെ ലെഫ്റ്റന് എന്നെയായിരിക്കുമോ കാലാരേഖാദനനെയായിരിക്കുമോ കൂടുതല്‍ ബാധിച്ചിരിക്കുക? 🙂
അതു ശരി, അതു “കരിവരദൻ” ആയിരുന്നു, അല്ലേ? ഞാൻ ഇതു വരെ വായിച്ചതു “കരിവദനൻ” എന്നായിരുന്നു. താങ്ക് യൂ വക്കാരീ!
ത്രീദറിക്കോഡ്, ഫോര്ദറിക്കോഡ്, ഫൈവ്ദറിക്കോഡ്, ഉമേഷണിജിയുടെ ബ്ലോഗില്‍ മാത്രമല്ല, മലയാളം ബ്ലോഗ് മൊത്തത്തില്‍ തന്നെ എന്റെ ഒളപ്പമണ്ണനെസ്സ് കുറഞ്ഞിട്ട് കാലമെത്രയായി (ഹാ… ആ പഴയകാലമൊക്കെയല്ലായിരുന്നോ നല്ലകാലം… നൊസ്റ്റാള്‍ജിയ)
C | 18-May-09 at 11:55 pm | Permalink
ജ്യോതിർമയീ,
ഞാനാ സി. C Above(മുകളിൽ പറഞ്ഞ സി). ജ്യോതിർമയി പറഞ്ഞത് ഇങ്ങനെയാണു മനസ്സിലാക്കിയത്. ശരിയോ എന്ന് ഒന്ന് പറയാമോ? എന്നിട്ടു ബാക്കി പറയാം:
‘ബി‘ എഴുതിയ വിഷുക്കമന്റ് പക്വമതിയായ ഒരു അമ്മാവന്റേതുപോലെയും ഞാൻ എന്ന ‘സി’യുടേത് ഒരു കുട്ടിയുടേതുപോലെ ബാലിശവുമായിരുന്നു.
ഇതു തന്നെയല്ലേ പറഞ്ഞത്?
അതാണോ ജ്യോതി പറഞ്ഞതു്?
ജ്യോതിയുടെ കമന്റിൽ നിന്നു ഞാൻ മനസ്സിലാക്കിയതു്.
ഇനി എന്താണു ജ്യോതി ഉദ്ദേശിച്ചതെന്നു ജ്യോതി തന്നെ പറഞ്ഞു തരേണ്ടി വരും. അതു പുതിയ കാര്യം അല്ല താനും. ഇതിനു മുമ്പുള്ള മിക്ക ജ്യോതിക്കമന്റുകളിലും സംഭവിച്ചിട്ടുള്ളതു തന്നെ.
ഓരോ വാക്കിനും ഇതാണോ ഉദ്ദേശിച്ചതെന്നും ഞാൻ ഉദ്ദേശിച്ചതു തന്നെയോ അവിടെ മനസ്സിലാക്കിയതെന്നും ചോദിച്ചു ചോദിച്ചു മുൻപോട്ടു പോകാനുള്ള താല്പര്യക്കുറവുകൊണ്ട് ജ്യോതിർമയിയുമായുള്ള സംവാദം കുറെക്കാലമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിപ്പോൾ, ഇവിടെ ഞാനും ഒരു പാർട്ടിയായ സ്ഥിതിയ്ക്ക്…
ജ്യോതിര്‍മയി | 19-May-09 at 5:19 pm | Permalink
“ജ്യോതിർമയീ,
ഞാനാ സി. C Above(മുകളിൽ പറഞ്ഞ സി). ജ്യോതിർമയി പറഞ്ഞത് ഇങ്ങനെയാണു മനസ്സിലാക്കിയത്. ശരിയോ എന്ന് ഒന്ന് പറയാമോ? എന്നിട്ടു ബാക്കി പറയാം:
‘ബി‘ എഴുതിയ വിഷുക്കമന്റ് പക്വമതിയായ ഒരു അമ്മാവന്റേതുപോലെയും ഞാൻ എന്ന ‘സി’യുടേത് ഒരു കുട്ടിയുടേതുപോലെ ബാലിശവുമായിരുന്നു.
ഇതു തന്നെയല്ലേ പറഞ്ഞത്?” – സി.
ഹലോ സി, സീയ്ക്ക് അങ്ങനെ തോന്നിയെങ്കില്‍ അതു ശരിയായിരിക്കാം. ബിയും സിയും ആരാണെന്നതു തല്ക്കാലം മാറ്റിവെയ്ക്കാമോ? ഇനി എന്റെ മേപ്പടി കമന്റ് വായിച്ചുനോക്കൂ, മിക്കവാറും മനസ്സിലാവും.
കുട്ടിയുടെ എപ്പിസോഡ് ഞാന്‍ ഭാവനയില്‍ ഉണ്ടാക്കിയതല്ല. ഇവിടെ നടന്നതുതന്നെ. അതു നല്ലൊരു ഉദാഹരണമാവുമല്ലോ, കുട്ടിക്കാലം കഴിഞ്ഞുവന്ന എല്ലാവര്ക്കും ഇതു മനസ്സിലാവുമല്ലോ എന്നും തോന്നി.
ഒരേ ഒരു കാര്യത്തെ ഒരേ മാനദണ്ഡത്തിലല്ല രണ്ടുപേര്‍ വിലയിരുത്തുന്നത് എന്നു കാണിയ്ക്കുക (അഥവാ അതൊന്ന് ഓര്‍മ്മിപ്പിക്കുക)എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.
“ഓരോ വാക്കിനും ഇതാണോ ഉദ്ദേശിച്ചതെന്നും ഞാൻ ഉദ്ദേശിച്ചതു തന്നെയോ അവിടെ മനസ്സിലാക്കിയതെന്നും ചോദിച്ചു ചോദിച്ചു മുൻപോട്ടു പോകാനുള്ള താല്പര്യക്കുറവുകൊണ്ട് ജ്യോതിർമയിയുമായുള്ള സംവാദം കുറെക്കാലമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.” -സി.
ഒരു സ്വകാര്യം ചോദിയ്ക്കട്ടേ? ഈ പോസ്റ്റിന്റെ ആദ്യത്തെ പാരഗ്രാഫ് , സിയ്ക്ക് ശരിയ്ക്കും മനസ്സിലായോ? സത്യം പറയണം. (എനിയ്ക്കു മനസ്സിലായീട്ടോ. എന്റെ കുട്ടന് പറഞ്ഞതു മനസ്സിലായില്ല എന്നു ഭാവിച്ചതു കണ്ടപ്പോള്‍ ചോദിച്ചെന്നേയുള്ളൂ)
സി-യ്ക്കു മനസ്സിലായോ എന്നു പറയാൻ ഞാൻ ആളല്ല. പക്ഷേ, വക്കാരിയുടെ കമന്റുകൾ എപ്പോഴെങ്കിലും വായിച്ചിട്ടുള്ള ആർക്കും അതു മനസ്സിലാവും എന്ന വിശ്വാസത്തിലാണു് ഞാൻ അതെഴുതിയതു്. വക്കാരിയുടെ കമന്റിലേയ്ക്കു ലിങ്കും കൊടുത്തിട്ടുണ്ടു്. ജ്യോതിക്കു വരെ മനസ്സിലായ സ്ഥിതിയ്ക്കു് (അലങ്കാരം: അർത്ഥാപത്തി, കട: വക്കാരി) മറ്റുള്ളവർക്കും, വിശിഷ്യ സി-യ്ക്കു്, മനസ്സിലായിക്കാണും എന്നു കരുതുന്നു 🙂
ഒന്നു ചോദിച്ചോട്ടേ, മുകളിൽ എഴുതിയ കമന്റിനോടു ലാളിത്യത്തിൽ കിട പിടിക്കുന്ന ഉദാഹരണങ്ങൾ ഉപയോഗിച്ചാണോ സാധാരണ ജ്യോതി കുട്ടികളെ സംസ്കൃതം പഠിപ്പിക്കുന്നതു്?
“…ഇവിടെ ഞാനും ഒരു പാർട്ടിയായ സ്ഥിതിയ്ക്ക്…“ സി.
ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല. അതോ ഞാനും ഡി, ഇ, എഫ്, ജെ, കെ ആരെങ്കിലും ആയി സംവാദത്തില്‍ ഉണ്ടായിരുന്നോ? എനിയ്ക്കൊട്ടും ഓര്‍മ്മ വരുന്നില്ല. കുറേയേറേക്കാലമായി ഞാന്‍ ഇതില്‍നിന്നൊക്കെ വിട്ടുനില്‍ക്കുകയായിരുന്നു.
നന്ദി, സി. തീര്‍ച്ചയായും ബി യെ പുകഴ്ത്തലോ സി യെ ഇകഴ്ത്തലോ എന്റെ ലക്ഷ്യമല്ല. ‘ബി’ജനിച്ചതുമുതല്‍ കണികണ്ടതു ഈ ‘പോസ്റ്റ്മാന്’ കണ്ടെന്നാണവകാശപ്പെടുന്നത്. അത്രയൊന്നും കാണാത്ത ഞാന്‍ പിന്നെ എന്തിനധികം പറയണം:)
C | 19-May-09 at 7:14 pm | Permalink
“എന്റെ കുട്ടന് പറഞ്ഞതു മനസ്സിലായില്ല എന്നു ഭാവിച്ചതു”
ഈ വാക്യത്തിലെ ഭാവിക്കൽ പിൻവലിക്കാതെ കൂടുതൽ എഴുതാൻ താൽപര്യമില്ല. മനസ്സിലായില്ല എന്നു ഭാവിക്കലും സംവാദവും കൂടി ഒന്നിച്ചു മുമ്പോട്ടു പോവുകയില്ല ജ്യോതിർമയീ. കുതർക്കത്തിലാണെങ്കിൽ മനസ്സിലായില്ലെന്നു ഭാവിക്കലും ഭാവിച്ചെന്ന് ആരോപിക്കലും ഒക്കെ ആകാം. കുതർക്കത്തിനു തൽക്കാലം സമയവും താല്പര്യവുമില്ല.
ജ്യോതിര്‍മയി | 20-May-09 at 1:02 am | Permalink
ഹ ഹ ഹ, ഉമേഷ് ജിയ്ക്ക് ആളുമാറിപ്പോയീ…(എന്നു തോന്നുന്നു).
ചുവപ്പുകണ്ടാല്‍ കലിവരുന്ന ആളേയല്ലേയല്ല, ഞാന്‍ ‘അമ്മാമന്-മേമ-കുട്ടന്’ എപ്പിസോഡില്‍ അവതരിപ്പിച്ചത്. (അതാരാണെന്നു മനസ്സിലാവേണ്ട ആവശ്യമില്ല ഞാന്‍ എഴുതിയതു മനസ്സിലാക്കാന്‍. പക്ഷേ ഉമേഷ് ജി (ഒരു പക്ഷേ ‘സി’ യും) മറ്റൊരാളെ അവിടെ കാണുന്നുണ്ട് എന്നും അതുവെച്ചാണ് വിലയിരുത്തിയതെന്നും ഞാന്‍ കരുതുന്നു).
‘ബി’ ആരെന്നതും സി ആരെന്നതും (അമ്മാമന് ആരായിരിക്കാം എന്ന ഊഹവും) ഒക്കെ മാറ്റി നിര്‍ത്തി അതു വായിച്ചാല്‍ ആര്‍ക്കും അതു മനസ്സിലാവും. അഥവാ മനസ്സിലാക്കുന്നവര്‍ ധാരാളമുണ്ട്. നിങ്ങള്‍ രണ്ടുപേരും ‘ബി’ യേയും ‘സി’ യേയും മാറ്റിനിര്‍ത്തി ചിന്തിച്ചില്ല, എന്നതുപോട്ടെ, എന്റെ ആദ്യത്തെ കമന്റിലെ അമ്മാമനെക്കൂടി ‘കളര്‍ മുക്കിയ കണ്ണടകൊണ്ടു കാണുന്നു.
(സൗകര്യപ്പെടുമെങ്കില്‍ ഉത്തരം തരൂ- യെസ് ഓര് നോ?)
അങ്ങനെയൊന്നും ആരെയും ഉദ്ദേശിച്ചിട്ടില്ല ജ്യോതീ. ഏതായാലും ജ്യോതി ഉദ്ദേശിക്കുന്ന ആളിനെ അല്ല. (ജ്യോതിയെ മേമ എന്നു വിളിക്കുന്ന കുട്ടി ആരെ അമ്മാവൻ എന്നു വിളിക്കും എന്നതു് എലിമെന്ററി മിസ്റ്റർ വാട്സൻ അല്ലേ?) പിന്നെ, ചുവപ്പിനോടു വിരോധം എന്നതു് എഴുതി വന്നപ്പോൾ തമാശയ്ക്കു് എഴുതിയതാണു്. കഥയിലെ അമ്മാവനോ വേറേ ആർക്കെങ്കിലുമോ ചുവപ്പിനോടു വിരോധമുണ്ടു് എന്നു വിവക്ഷയില്ല. പിന്നെ ജ്യോതി ചുവപ്പു് എന്ന നിറം തന്നെ ഉപയോഗിച്ചതു തികച്ചും യാദൃച്ഛികമാവില്ലല്ലോ.
പൊതുജനത്തിനു മനസ്സിലാവും ഞാനെഴുതിയത്, എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.
ആ അമ്മാമന്-മേമ-കുട്ടന് എപ്പിസോഡ് , ബ്ലോഗ് വായിക്കാത്ത ഒരാളെ ഒന്നു കാണിച്ചുനോക്കൂ, അവര്‍ക്കും മനസ്സിലാവും എന്നാണെന്റെ പ്രതീക്ഷ. പക്ഷേ ഉമേഷ് ജി മനസ്സില്‍ കരുതുന്ന ഒരാളെ സങ്കല്‍പ്പിച്ച് ആ സംഭാഷണത്തെ വിലയിരുത്തിയാല്‍ ചിലപ്പോള്‍ രാഷ്ട്രീയം കലര്‍ത്താന്‍ തോന്നും.
‘സി’ യോട് ഒരു കാര്യം-
വീട്ടില്‍ c’ (സി-ഡാഷ്) ഉണ്ടെങ്കില്‍ എന്റെ ആദ്യത്തെ കമന്റ് ഒന്നു കാണിച്ചുനോക്കൂ, അതിന്റെ അര്‍ഥം മനസ്സിലാവാതിരിക്കില്ല. പിന്നെ ഉമേഷ് ജിയുടെ പോസ്റ്റിലെ ആദ്യത്തെ പാരയും ഒന്നു കാണിക്കൂ, ഒന്നുമില്ലെങ്കിലും ചിരി ആരോഗ്യത്തിനു നല്ലതാണല്ലോ.പരിഹാസമല്ല, ഞാന്‍ അതുവായിച്ചു നന്നായി ചിരിച്ചു.
സംവാദം നിര്‍ത്താന്‍ കാരണം ബോധിപ്പിക്കണമെന്നില്ല, 🙂 എന്നാലും ‘ഭാവന’(ഇത് എന്റെ വീട്ടില്‍ നടക്കാന്‍ ഇടയില്ലെന്നോ മറ്റോ കരുതി, ഞാന്‍ ആരെയൊക്കെയോ കൊച്ചാക്കാന്‍ ഭാവനയില്‍ ഉണ്ടാക്കിയ ഒരു സംഭവമാണിതെന്നും അപ്പോള്‍ കൊച്ചാക്കുന്നത് ആരേ ആയിരിയ്ക്കാം എന്നും ഒരുനിമിഷത്തേയ്ക്കെങ്കിലും ചിന്തിച്ചിരുന്നോ?
ഏതായാലും ‘ഭാവന’ യെ മാറ്റി ‘ധാരണ’പകരം തന്നാല്‍ സംവാദം തുടരാന്‍ തോന്നുമെങ്കില്‍ അങ്ങനേയും ആവാം.
സൂരജ് | 20-May-09 at 12:35 pm | Permalink
ഒരാള്‍ ഒരു ആശയം വ്യക്തമാക്കാന്‍ ഒരു പോസ്റ്റിടുന്നു. അതില്‍ ആളുകളെ പേരെടുത്തുപറഞ്ഞാല്‍ മുന്‍കാല നിലപാടുകളെ വച്ച് അവരുടെ വാക്കുകള്‍ ബയസ്ഡ് ആയി അളക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കരുതി പേരുകള്‍ മറച്ച് ഏ,ബി,സി എന്നിങ്ങനെ അനോണികളാക്കുന്നു.
എന്നിട്ടെന്തര് കാര്യം ? ദാണ്ട അതീത്തൂങ്ങിയാണല്ല് ഇപ്പ ഇളകിയാട്ടങ്ങള്‍ ! വിഷയമെവട കെടക്കണ് കമന്റുകള്‍ എങ്ങോട്ട് പ്വാണ് ?
ഉദാഹരണത്തിലെ A യെ പിടികിട്ടി, പുള്ളിയുമായി മുന്‍പുതന്നെ “വിഷു” വിഷയം നേരിട്ടുതന്നെ സംസാരിച്ചിട്ടുണ്ട് എന്നതോണ്ട്. B-ആരാണെന്ന് ആ ‘മാക്സ്മുള്ളര്‍ അഭിപ്രായം’ കണ്ടപ്പം ഏതാണ്ട് മനസിലായാരുന്നു. ഇവിടുത്തെ ചില ‘ഓഫടി പൂക്കുല തുള്ളലുകളു’ കണ്ടപ്പോള്‍ അതുറച്ചു. C-യെയും ഒരൂഹമുണ്ട്. മനുഷ്യമ്മാര്ക്ക് മനസിലാവാത്ത ഭാഷയിലാണെങ്കിലും (!) അത്രയും വ്യക്തമാക്കിത്തന്നതിനു കമന്റേറ്റര്‍മാര്‍ക്ക് നന്ദി. ഓരോരോ കോമഡീഷോകളേയ്.
അപ്പോ ഇനി വിഷയത്തിലോട്ട് കടക്കാമല്ലോ അല്ലേ ?
കാലത്ത് നൂഡിത്സോ ദോശയോ സീറിയലോ ?
എനിക്ക് സീറിയലു മതി. സമയലാഭം.
:))
C | 20-May-09 at 5:30 pm | Permalink
അപ്പോള്‍ ശരി. ഞാന്‍ ഒഴിവാകുകയാണ്. ചര്‍ച്ച തുടരണം എന്ന് ജ്യോതിര്‍മയിക്ക് എപ്പൊഴെങ്കിലും തോന്നിയാല്‍ ഇവിടെ വന്ന് ഞാന്‍ മനസ്സിലാകായ്ക നടിച്ചു എന്ന ആരോപണം പിന്‍വലിച്ചാല്‍ മതി.
D | 20-May-09 at 6:36 pm | Permalink
ഡോൺ കൊ പകട്നാ മുശ്കിൽ ഹീ നഹീ നാ മുംകിൻ ഹേ…
ജ്യോതിര്‍മയി | 22-May-09 at 12:05 am | Permalink
പിണങ്ങല്ലേ ‘C’. [ഹൊ, ഈ ‘ഏ ബീ സീ ഡി യൊക്കെ ഇങ്ങനെ വര്‍ത്തമാനം പറയോ എന്നു ഞാനും സംശയിച്ചതാ, ദാ പ്പൊ പിണങ്ങാന്‍ ഭാവിയ്ക്കുന്നു!] 🙂
ഇവിടെ ക്വാഡ്രാറ്റിക് ഇക്വേഷന് സോല്വ് ചെയ്യാനൊന്നുമില്ലെങ്കിലും ഈ ഉമേഷ് ജി മിണ്ട്യാല് കണക്കുപറയുന്ന ആളായതുകൊണ്ടാവും ചിലരൊക്കെ ഏ ആര്? ബി ആര്? സി ആര്? എന്നൊക്കെ കണ്ടുപിടിയ്ക്കാന്‍ മുതിരുന്നത്.
സിയുടെ ഭാഷാശൈലി തന്നെ സ്വയം പ്രകാശിക്കുന്നതാണ്, ചുരുങ്ങിയപക്ഷം ഈ കമന്റ് ബോക്സുകളില്‍. ഒരു ബുദ്ധിമുട്ടുമില്ല ആരാണെന്നു ഊഹിക്കാന്‍. (ഡോക്ടര്‍ക്ക് അവസാനം വിഷയം എന്താണെന്നു മനസ്സിലായെങ്കിലും ‘സി’ യെ മനസ്സിലായില്ല എന്നത് അത്ഭുതം തന്നെ :-))
ആരോ പണം പിന്‍വലിച്ചിട്ടുണ്ട്. എങ്കിലും അതു നേരേചൊവ്വേ പറയാന്‍ എനിയ്ക്കു മടിയുണ്ടു്.
അല്ലെങ്കിലും വന്നുവന്ന്, ജ്യോതിര്‍മയിയ്ക്ക് ഒന്നും ലളിതമായി പറയാന്‍ പാടില്ല എന്നായിരിയ്ക്കുണൂലോ. എന്തു പറഞ്ഞാലും അതില്‍ പറഞ്ഞതിനേക്കാള്‍ വലിയ മഹാസംഭവം ഉണ്ടാവണം എന്ന് ചിലര്‍ക്കൊരു ശാഠ്യമുണ്ടൊ എന്നാ എന്റെ സംശയം. ആരോപണമല്ല 🙂
ആരെന്തുപറഞ്ഞാലും കേള്വിക്കാരന്/രി തന്റെ ‘ആള്‍റെഡി’ ഉള്ള അറിവിന്റെ (ക്നോളെഡ്ജ് ബെയ്സിന്റെ) ഫ്രെയിമിലാണ്, പശ്ചാത്തലത്തിലാണ് പുതുതായി കേട്ടകാര്യങ്ങള്‍ സ്വയം മനസ്സിലാക്കുന്നതും വിലയിരുത്തുന്നതും.
അതു ‘ഭാഷ‘ എന്ന പ്രതിഭാസത്തിന്റെ പ്രത്യേകതയാണു്. (അല്ലെങ്കില്‍പ്പിന്നെ ഒരു സംഭവത്തിനു പലരുടേയും വ്യാഖ്യാനം ഉണ്ടാവില്ലല്ലോ. (രാഷ്ട്രീയം പറയുന്നില്ല).
പലതലത്തില്‍- പല തരത്തില്‍ അര്‍ഥം മനസ്സിലാക്കാവുന്നവ – പറയാനും കേള്‍ക്കാനും ചിന്തിയ്ക്കാനും പലപ്പോഴും രസമാണുതാനും. നാലുവയസ്സുകാരനു മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞതാണെങ്കിലും ചിലപ്പോള്‍ അവന് ജീവിതത്തിന്റെ പലഘട്ടങ്ങളില്‍ പേര്‍ത്തും പേര്‍ത്തും ആലോചിച്ചാല്‍ പുതിയ പുതിയ അര്‍ഥങ്ങള്‍ കിട്ടുന്ന മള്‍ട്ടി ഡയമെന്‍ഷണല്‍ – ഡയമണ്ടുകളും ധാരാളം കണ്ടിട്ടില്ലേ?
(ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ലെങ്കില്‍ മൌനം എനിയ്ക്കും ഭൂഷണം എന്നു ഞാന്‍ മനസ്സിലാക്കിക്കൊള്ളാം)
C | 27-May-09 at 12:12 am | Permalink
ജ്യോതിർമയി പറഞ്ഞു: ഒരു സ്വകാര്യം ചോദിയ്ക്കട്ടേ? ഈ പോസ്റ്റിന്റെ ആദ്യത്തെ പാരഗ്രാഫ് , സിയ്ക്ക് ശരിയ്ക്കും മനസ്സിലായോ? സത്യം പറയണം.
ഉവ്വ്. ഇതാണു മനസ്സിലായത്: വക്കാരിമിഷ്ട എന്ന ബ്ലോഗർ സംവാദങ്ങളിൽ ഉപയോഗിക്കുന്ന, വാമൊഴിയിലെ കൊഞ്ഞനം കുത്തലിന്റെ വരമൊഴി രൂപത്തിനു തുല്യമായ, ഒരു വാക്ക് എഴുതേണ്ടിടത്ത് ഒമ്പതും ചിലപ്പോൾ അമ്പതും വാക്കെഴുതി പറയാത്തതെന്തൊക്കെയോ പറഞ്ഞു എന്നു തോന്നിപ്പിക്കുന്ന ശൈലിയെ പരിഹസിക്കാൻ അതിനെ അനുകരിച്ച് എഴുതിയതാണ് ഈ പോസ്റ്റിലെ ആദ്യ ഖണ്ഡിക.
വക്കാരിയുടെ ശൈലിയെ പരിഹസിച്ചതാണെന്നതു ശരി. എങ്കിലും അതു് കൊഞ്ഞനം കുത്തലാണെന്നല്ല, വക്കാരിയുടെ സ്വതസ്സിദ്ധമായ ശൈലിയാണെന്നാണു് എന്റെ അഭിപ്രായം. മലയാളം ബ്ലോഗിൽ വക്കാരിക്കു മാത്രമുള്ള ആ ശൈലിയെ എനിക്കിഷ്ടമാണു്. പൊതുവേ പ്രതിപക്ഷബഹുമാനം പുലർത്തുന്നവയാണു വക്കാരിയുടെ അഭിപ്രായങ്ങൾ. എങ്കിലും വായനക്കാരെ കൺഫ്യൂസ് ചെയ്യിക്കാൻ പദങ്ങളെക്കൊണ്ടു പന്താടുന്നതും ഒരു വാക്കിനു് ഒമ്പതും അമ്പതും വാക്കെഴുതുന്നതും വക്കാരിയുടെ സ്റ്റൈലാണെന്നതു സമ്മതിക്കുന്നു.
ജ്യോതിർമയി പറഞ്ഞു: സീയ്ക്ക് അങ്ങനെ തോന്നിയെങ്കില്‍ അതു ശരിയായിരിക്കാം.
എനിക്കു തോന്നിയതു ശരിയാണോ എന്നറിയാൻ വേണ്ടിയാണ് ഞാൻ വിശദീകരണം ചോദിച്ചത്. എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ പറഞ്ഞുകൂട്ടിയിട്ട് ഒടുക്കം അതൊന്നുമല്ല ആദ്യം ഞാൻ പറഞ്ഞതെന്നു വന്നാൽ അത് സമയത്തിന്റെയും വാക്കുകളുടെയും ദുർവ്യയമല്ലേ? അതൊഴിവാക്കാമല്ലോ എന്നു വിചാരിച്ചു.
ജ്യോതിർമയി പറഞ്ഞു: എന്റെ കുട്ടന് പറഞ്ഞതു മനസ്സിലായില്ല എന്നു ഭാവിച്ചതു കണ്ടപ്പോള്‍ ചോദിച്ചെന്നേയുള്ളൂ
കുട്ടൻ പറഞ്ഞതു മനസ്സിലാകാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അത് ഇവിടെ ഉദ്ധരിച്ചതിന്റെ പ്രസക്തിയെപ്പറ്റിയാണ് ചോദിച്ചത്.
ജ്യോതിർമയി പറഞ്ഞു: ഞാന്‍ ഒരു പാര്‍ട്ടിയിലും ഇല്ല.
ഞാൻ പാർട്ടി എന്ന വാക്ക് ഉപയോഗിച്ചത് പങ്കാളി എന്ന അർത്ഥത്തിലാണ്. ഈ നിഘണ്ടുവിൽ 9-ആമത് കൊടുത്തിരിക്കുന്ന അർത്ഥം.
ജ്യോതിർമയി പറഞ്ഞു: ഒരേ ഒരു കാര്യത്തെ ഒരേ മാനദണ്ഡത്തിലല്ല രണ്ടുപേര്‍ വിലയിരുത്തുന്നത് എന്നു കാണിയ്ക്കുക (അഥവാ അതൊന്ന് ഓര്‍മ്മിപ്പിക്കുക)എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.
ഒരു ദേവതാ സങ്കല്പത്തിന്റെ ചരിത്രത്തെ സംബന്ധിച്ച, ഉമേഷ് ഉദ്ധരിച്ച ചർച്ചയിൽ ഒരു വാദത്തെ ഖണ്ഡിക്കാൻ ഉപയോഗിച്ച ഒരു വാദം ആത്മീയമോ മറ്റോ ആയ തലത്തിലായിരുന്നു എന്നു എന്നല്ലേ?
ഇത് എത്രമാത്രം അനുചിതമാണെന്ന് കാണിക്കാൻ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം.
എ: 1024ൽ ഗസ്നി സോംനാഥിലെ വിഗ്രഹം തകർത്തു.
ബി: ആപ്പറഞ്ഞത് എനിക്കു ദഹിക്കുന്നില്ല. പറഞ്ഞതു തെറ്റിപ്പോയതല്ലെന്നു ഞാൻ വിചാരിക്കുന്നു. എനിക്ക് ഇതു ദഹിപ്പിക്കാൻ ആ വാചകത്തിന്റെ ആദ്യം “എന്നെ സംബന്ധിച്ചേടത്തോളം…” എന്നു ചേർക്കുകയേ മാർഗ്ഗം കാണുന്നുള്ളൂ. വിഷമം തോന്നരുത്.
സി: ഓരോരുത്തരും എന്നെ സംബന്ധിച്ചേടത്തോളം എന്നൊക്കെ പറഞ്ഞു പോകാൻ ബുദ്ധിമുട്ടല്ലേ? ബി സംസാരിക്കുമ്പോഴെല്ലാം അങ്ങനെകൂടി ചേർത്താണോ സംസാരിച്ചിട്ടുള്ളത്?
(ജ്യോതിർമയി ഈ സംഭാഷണം കേൾക്കുന്നു)
ജ്യോതിർമയി: ബി മതേതരനാണ്. ഹിന്ദു ദൈവത്തിന്റെ വിഗ്രഹം മുസ്ലിം തകർത്തു എന്നൊന്നുമുള്ള തലത്തിലല്ല അദ്ദേഹം ചിന്തിയ്ക്കുന്നത്.
ജ്യോതിർമയി പറഞ്ഞു: ബി യെ പുകഴ്ത്തലോ സി യെ ഇകഴ്ത്തലോ എന്റെ ലക്ഷ്യമല്ല.
അങ്ങനെയാണെങ്കിൽ ഈ ചർച്ചയെ ഇങ്ങനെ അവതരിപ്പിക്കുന്നതിനോട് ജ്യോതിർമയിയ്ക്ക് എതിർപ്പുണ്ടാകാനിടയില്ലല്ലോ?
അമ്മാമൻ: ഓണത്തിനു കടലാസ് ഇലയിൽ ഉണ്ണുന്ന പതിവൊക്കെ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ.
കുട്ടൻ: അമ്മാമാ, “എന്റെ അറിവിൽ പെട്ടിടത്തോളം…” എന്ന് ആ വാചകത്തിന്റെ ആദ്യം ചേർത്തോട്ടേ? അല്ലെങ്കിൽ എനിക്കു ദഹിക്കില്ല.
അമ്മ: അതൊക്കെ ബുദ്ധിമുട്ടല്ലേ കുട്ടാ? അമ്മാമനും കുട്ടനും സ്വന്തം അഭിപ്രായങ്ങൾ പറയൂ. പറയുന്നയാളുടെ അഭിപ്രായമാണെന്ന് കേൾക്കുന്നവർ മനസ്സിലാക്കട്ടെ. അതല്ലേ എളുപ്പം?
ഈ പോസ്റ്റിൽ ഉദ്ധരിച്ച ഉദാഹരണം പോലെ തന്നെ, ഇവിടെ പറഞ്ഞ രണ്ടു് ഉപമകളും ഗംഭീരം! നന്ദി.
ജ്യോതിര്‍മയി | 27-May-09 at 3:49 pm | Permalink
Hello ‘C’!
(പെട്ടെന്നു മനസ്സില്‍ വരുന്നതെഴുതുന്നു എന്നേയുള്ളൂ,അത്യാവശ്യം മറുപടി ഇപ്പോള്‍ തന്നെ പറയാം എന്നു കരുതി, മറ്റു പോയന്റ്സ് പിന്നെ ആവാമെന്നും)
Cയ്ക്കു ,ഞാന്‍ ആദ്യം പറഞ്ഞതും സിയ്ക്ക് മനസ്സിലായതുമാണു് ‘സി’ ഉദ്ധരിച്ചത്, ദാ ഈ താഴെക്കാണുന്നത്.
“ജ്യോതിർമയി പറഞ്ഞു: ഒരേ ഒരു കാര്യത്തെ ഒരേ മാനദണ്ഡത്തിലല്ല രണ്ടുപേര്‍ വിലയിരുത്തുന്നത് എന്നു കാണിയ്ക്കുക (അഥവാ അതൊന്ന് ഓര്‍മ്മിപ്പിക്കുക)എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം“.
എന്റെ മറുപടി: [കുതര്‍ക്കത്തെ രണ്ടുപേരും മാറ്റിവെയ്ക്കണേ].
ഞാന്‍ പറഞ്ഞതു് അതുതന്നെ. ഇനി ഞാന്‍ ഈ മുകളില്‍പ്പറഞ്ഞ സ്റ്റേറ്റ്മെന്റ് ഒന്നുകൂടെ വ്യക്തമാക്കാന്‍ ഒരു കാര്യം പറയാം.
സൈബര്‍ കുറ്റകൃത്യങ്ങളും അവയ്ക്കൊക്കെയുള്ള ശിക്ഷകളും – ഇതൊക്കെ ഈയടുത്തകാലത്തല്ലേ നിയമപ്പുസ്തകത്തില്‍ കടന്നുകൂടിയുള്ളൂ? എന്താവാം കാരണം?
1.കമ്പ്യൂട്ടറും ഇന്റര്‍നെറ്റും മറ്റും കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് ഈയടുത്തകാലത്തേ എത്തിയുള്ളൂ
2. ഇതിന്റെയൊക്കെ സാധ്യതകളും ഉപയോഗവും അമിതോപയോഗവും ദുരുപയോഗവും ഒക്കെ പലതരം ആള്ക്കാര് പലതരത്തില്‍ പരീക്ഷിച്ചെന്നിരിയ്ക്കും.
3.മറ്റുള്ളവര്‍ക്കു വിഷമമുണ്ടാക്കുന്നതരത്തില് ദുരുപയോഗം അതിധാരാളമായി ആളുകള്‍ ദുരുപയോഗം ചെയ്യുന്നു, എന്നാല്‍ അതിനൊരു തടയിടണം എന്നു ബോധ്യമായി, നിയമങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങി.
…………………………………
ഇനി, ഈ അടുത്തകാലത്ത് പത്രത്തില്‍ വായിച്ച ഒരുകാര്യം ശ്രദ്ധിയ്ക്കൂ. ലിങ്കും ഡേറ്റും ഒന്നും ഓര്‍മ്മയില്ല, സത്യം, പക്ഷേ അതുവായിച്ച എല്ലാവരുടേയും മനസ്സില്‍ ആ വാര്‍ത്ത പതിഞ്ഞിരിയ്ക്കാനാണു സാധ്യത, ‘ സി’ യുടെ മനസ്സിലുണ്ടോ എന്നറിയില്ല- കാര്യം ഇതാണ്.
– “വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിയ്ക്കാത്ത മക്കളെ ശിക്ഷിയ്ക്കാന്‍ നിയമം കൊണ്ടുവരുന്നു”. – ഇതായിരുന്നു വാര്‍ത്ത.
ഇനി ഒരു അഞ്ചുകൊല്ലം കഴിഞ്ഞ്, ഈ നിയമം കണ്ടാല്‍, ഓഹോ ഇന്‍ഡ്യയിലൊക്കെ/ അഥവാകേരളത്തില് വെറും അഞ്ചുകൊല്ലമായിട്ടേയുള്ളൂ, മക്കള്‍ മാതാപിതാക്കളെ സംരക്ഷിക്കണം എന്നൊക്കെ ആളുകള്‍ക്കു ബോധോദയമുണ്ടായിട്ട്- — ഇത്രയും അണ് സിവിലൈസ്ഡ് ആയിരുന്നുവോ ഈ കണ്ട്രി എന്നു അമ്പരക്കുന്നു.
– ഈ അമ്പരപ്പിനു കാരണമായത്, ഒരേ മാനദണ്ഡത്തില്‍ ‘നിയമരൂപീകരണം നടന്ന കാലത്തെ അടിസ്ഥാനപ്പെടുത്തി – സൈബര്‍ കുറ്റകൃത്യങ്ങളുടെ കാലത്തേയും മാനുഷികബന്ധങ്ങളിലും ധര്‍മ്മബോധത്തിലും വന്ന മൂല്യച്യുതിയേയും – ഒരേ മാനദണ്ഡം – കൊണ്ട് അളന്നാല്‍ ശരിയാവില്ല.എന്നുതന്നേ. നിയമം സമൂഹത്തില്‍ വന്ന കാലത്തെ അടിസ്ഥാനപ്പെടുത്തി – മുകളില്‍ പറഞ്ഞ രണ്ടു തരം കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അവബോധത്തെ അളക്കാന്‍. ഈയടുത്ത കാലം വരെ, പോലീസുപിടിച്ചാലോ, ശിക്ഷിച്ചാലോ എന്നൊക്കെ പേടിയ്ക്കാതെത്തന്നെ കര്‍ത്തവ്യബോധത്തോടെ മാതാപിതാക്കളെ മക്കള്‍ നോക്കിയിരുന്നു, അഥവാ നോക്കാന്‍ വ്യവസ്ഥയെങ്കിലും ചെയ്തിരുന്നു.
ഇനി ‘സി’ മുകളിലത്തെ കമന്റില്‍ ചോദിച്ച കാര്യത്തിലെയ്ക്കു വരാം.
‘C’ ചോദിയ്ക്കുന്നു-
ഒരു ദേവതാ സങ്കല്പത്തിന്റെ ചരിത്രത്തെ സംബന്ധിച്ച, ഉമേഷ് ഉദ്ധരിച്ച ചർച്ചയിൽ ഒരു വാദത്തെ ഖണ്ഡിക്കാൻ ഉപയോഗിച്ച ഒരു വാദം ആത്മീയമോ മറ്റോ ആയ തലത്തിലായിരുന്നു എന്നു എന്നല്ലേ?
എന്റെ മറുപടി:
കുറച്ചുവ്യത്യാസമുണ്ട്, ‘സി‘. ദേവതാസങ്കല്പ്പത്തിലാണു വ്യത്യാസം. അതുകൊണ്ടുതന്നെ അതിന്റെ ചരിത്രം ചികയുന്നതില്‍ ഒരേ മാനദണ്ഡം ഉപയോഗിയ്ക്കുന്നത് ശരിയാവില്ല എന്നു്. മറ്റുമതങ്ങളിലെ ദൈവസങ്കല്പ്പവും സ്വര്ഗ്ഗസങ്കല്പ്പവും അല്ല സനാതനസങ്കല്പ്പത്തിലേതു്. അതുകൊണ്ടുതന്നെ ദേവതാസങ്കല്‍പ്പത്തിലെ ചരിത്രം ചികയുന്നതു ബുദ്ധിപരമാവില്ല, മറ്റുമതങ്ങളുടെ അതേ രീതി ഉപയോഗിച്ചാല്‍ .
അപ്പോള്‍ ഞാന്‍ പറഞ്ഞതു് –ജ്യോതിർമയി പറഞ്ഞു: ഒരേ ഒരു കാര്യത്തെ ഒരേ മാനദണ്ഡത്തിലല്ല രണ്ടുപേര്‍ വിലയിരുത്തുന്നത് എന്നു കാണിയ്ക്കുക.
(പ്രധാനപ്പെട്ടഭാഗത്തിനു മറുപടി ആയി എന്നു ഞാന്‍ കരുതുന്നു. ബാക്കിയും മറുപടിയുണ്ട്. വരാം.
ഓഫ്: ആരെങ്കിലും പറഞ്ഞുതരൂ-
ഞാന്‍ ഈ കമന്റില്‍ ചില വാക്കുകള്‍ ബോള്‍ഡ് ആക്കാന്‍ എന്തു ചെയ്യണം? ജി മെയില്‍ ബോക്സില്‍ ബോള്‍ഡ് ആക്കി തയ്യാറാക്കിയാലും ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുമ്പോള്‍ ചെറുതാവുന്നല്ലോ?
Umesh:ഉമേഷ് | 27-May-09 at 4:14 pm | Permalink
ജ്യോതിർമയി ചോദിച്ച ചോദ്യങ്ങളിൽ പ്രസക്തമെന്നു് എനിക്കു്, ഐ റിപ്പീറ്റ് എനിക്കു് (കട: വക്കാരി), തോന്നുന്ന ചോദ്യത്തിന്റെ ഉത്തരം:
എന്തെങ്കിലും ബോൾഡ് ആക്കാൻ അതിന്റെ മുന്നിൽ <b> എന്നും പിന്നിൽ </b> എന്നും ചേർക്കുക.
ഉത്തരം കഴിഞ്ഞു.
Umesh:ഉമേഷ് | 27-May-09 at 4:42 pm | Permalink
ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ എന്ന പുസ്തകത്തിൽ ഒരു നാടകത്തിൽ നിന്നു് ഒരു കഥാപാത്രം വെളിയിലിറങ്ങി നാടകകൃത്തിനോടു ഗുഡ്ബൈ പറഞ്ഞു ലോകത്തിലേക്കിറങ്ങിയതു പറയുന്നുണ്ടു്. അതുപോലെ ദാ ഇവിടെ ഏയും ബീയും സീയുമൊക്കെ ഈ പോസ്റ്റിൽ നിന്നു് വെളിയിലിറങ്ങി കമന്റുകളിൽ വിഹരിക്കുന്നു!
ഇതു സംഭവിക്കാതിരിക്കാനാണു ഞാൻ മനഃപൂർവ്വം എ, ബി, സി എന്നു് ഉപയോഗിച്ചതു്. ഈ മൂന്നു വ്യക്തികളെപ്പറ്റി അറിയാവുന്നവർ അവരെ അനുകൂലിച്ചോ എതിർത്തോ കമന്റടിച്ചു ബഹളമുണ്ടാക്കാതിരിക്കാൻ. അതായിരുന്നില്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. ഇതിൽ പ്രാസംഗികമായി പ്രസ്താവിച്ച മാക്സ് മുള്ളർ/ആര്യ-ദ്രാവിഡ/ബ്രിട്ടീഷുകാർ പ്രശ്നത്തെപ്പറ്റി ചർച്ച ചെയ്യാനുമല്ല. ഒരു പോസ്റ്റോ കമന്റോ എഴുതുമ്പോൾ അതിലെ ഓരോ വാക്യത്തിനും ഏതു ലെവൽ വരെ ആധികാരിതയുണ്ടു് എന്നു് എഴുതുന്ന ആൾ വിശദമാക്കണോ എന്നതായിരുന്നു വിഷയം. അതുകൊണ്ടു തന്നെയാണു് അതിനെപ്പറ്റി കമന്റിട്ട വക്കാരിയിൽ പോസ്റ്റു തുടങ്ങിയതും.
ഇവിടെ എ, ബി, സി എന്നിവരുടെ യഥാർത്ഥവ്യക്തിത്വവും അവർ ചർച്ച ചെയ്ത വിഷയങ്ങളും (വിഷു, കൃഷ്ണൻ, മാക്സ് മുള്ളർ, ബ്രിട്ടീഷുകാർ) പ്രസക്തമല്ല എന്നാണു് ഇപ്പോഴും എന്റെ തോന്നൽ.
ഇതു വായിച്ച ആരെങ്കിലും അവരെ മൂന്നു പേരെയും കൃത്യമായി തിരിച്ചറിയുമെന്നു് എനിക്കു തോന്നുന്നില്ല, ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നവരും ഈ വിഷയത്തെപ്പറ്റി ഏ-യോടു സംസാരിച്ചിട്ടുള്ള സൂരജും ഒഴികെ. അതു ജ്യോതിർമയിയുടെ തോന്നൽ മാത്രമാണു്. സിയുടെ ശൈലിയിൽ നിന്നു് ആർക്കും (?) അയാളെ കണ്ടുപിടിക്കാമെന്നും സീയുടെ ഭാര്യയോടു ചോദിക്കണമെന്നും ഉള്ള പരാമർശങ്ങൾ തീർച്ചയായും വിഷയത്തെ വ്യക്തികളിലേക്കു വലിച്ചിഴയ്ക്കാനുള്ള ശ്രമം തന്നെയാണു്. അതുപോലെ, ജ്യോതിയുടെ കഥയിലെ അമ്മാവനെ ആരുമായും യോജിപ്പിക്കാൻ ഞാൻ ശ്രമിച്ചു എന്നു ജ്യോതിക്കു തോന്നിയതും ഈ ചിന്താഗതി കൊണ്ടു തന്നെയാണു്.
പോസ്റ്റിലെ ബി-യുടെ വാക്കുകളിൽ ഏ-യോടുള്ള അധിക്ഷേപം വ്യക്തമായി കാണാം. അതു ശരിയല്ല എന്നു പറയാൻ (ശരിയോ തെറ്റോ എന്നു് എനിക്കറിയില്ല) “85 വയസ്സുള്ള എന്റെ അച്ഛൻ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു് വിഷുവിനു് കൃഷ്ണവിഗ്രഹം കണ്ടിരുന്നു” എന്നു പറയുന്നതായിരുന്നു കൂടുതൽ ഭംഗി. ഇത്ര കമന്റുകൾ എഴുതിയിട്ടും ജ്യോതി പോലും അങ്ങനെയൊരു വാക്യം പറഞ്ഞിട്ടില്ല എന്നു ശ്രദ്ധിക്കുക. പറഞ്ഞിരുന്നെങ്കിൽ അതൊരു നല്ല ചർച്ചയായേനേ. നമുക്കു് ഏ-യെയും ഇങ്ങോട്ടു ക്ഷണിക്കാം.
(പറയുമ്പോൾ മൊത്തം പറയണമല്ലോ. എന്റെ പോസ്റ്റിൽ ബീ-യോടുള്ള ആക്ഷേപവും മുഴച്ചു നിൽക്കുന്നുണ്ടു്. സമ്മതിക്കുന്നു.)
D | 27-May-09 at 4:56 pm | Permalink
[സലീം കുമാറിന്റെ ശബ്ദത്തിൽ ] :“ A ദതു പറഞ്ഞു, B ദിതു പറഞ്ഞു , അപ്പോ C ദതും പറഞ്ഞു… അതിരിക്കട്ടെ അപ്പോ ആരാ ഈ ജോസപ്പണ്ണൻ?”
ജ്യോതിര്‍മയി | 27-May-09 at 5:09 pm | Permalink
‘സി’ പറയുന്നു…
ഉമേഷ് ജിയുടെ ആദ്യത്തെ പാര കൊണ്ടു്
ഇതാണു മനസ്സിലായത്: വക്കാരിമിഷ്ട എന്ന ബ്ലോഗർ സംവാദങ്ങളിൽ ഉപയോഗിക്കുന്ന, വാമൊഴിയിലെ കൊഞ്ഞനം കുത്തലിന്റെ വരമൊഴി രൂപത്തിനു തുല്യമായ, ഒരു വാക്ക് എഴുതേണ്ടിടത്ത് ഒമ്പതും ചിലപ്പോൾ അമ്പതും വാക്കെഴുതി പറയാത്തതെന്തൊക്കെയോ പറഞ്ഞു എന്നു തോന്നിപ്പിക്കുന്ന ശൈലിയെ പരിഹസിക്കാൻ അതിനെ അനുകരിച്ച് എഴുതിയതാണ് ഈ പോസ്റ്റിലെ ആദ്യ ഖണ്ഡിക.
എന്റെ മറുപടി:
പൊതുവേ വിഷയങ്ങള്‍ നന്നായി പഠിച്ച്, വിശകലനം ചെയ്യാറുള്ള ആളുകള്‍ പക്ഷപാതപരമായി ‘യുക്തി’യെ അവതരിപ്പിച്ച് കൈയ്യടിയോ അഥവാ ജനപങ്കാളിത്തമോ ഉറപ്പാക്കാന്‍ തത്രപ്പെടുന്നതുകാണുമ്പോള് അതിലെ അപാകത ഫലിതരൂപത്തില്‍ – ഒട്ടുമേ ക്ഷമ കൈവിടാതെ, തെറിപറയാതെ, പൊട്ടിത്തെറിയ്ക്കാതെ ഫലിപ്പിക്കാനുള്ള ഒരു ഇഫക്ടിനുവേണ്ടിയാണ് വക്കാരി ജി ഈ ശൈലി ഉപയോഗിയ്ക്കുന്നത്, എന്നാണ് വക്കാരിക്കമന്റുകളെ ഞാന്‍ വായിച്ചെടുക്കാറു്.
വക്കാരി നാളെ ഇതു വായിച്ചിട്ടു് “എന്റമ്മമ്മേ!“ എന്നു പറയും, തീർച്ച! ആദ്യഭാഗത്തിലെ അന്യാപദേശം ഒഴിവാക്കി പറഞ്ഞാൽ, ഞാൻ പക്ഷപാതപരമായി എഴുതുമ്പോൾ മാത്രമാണോ വക്കാരി ഈ ഭാഷ ഉപയോഗിക്കുന്നതു്?
ജ്യോതിര്‍മയി | 27-May-09 at 5:12 pm | Permalink
ഹ ഹ ഹ ഉമേഷ് ജി പേടിയ്ക്കേണ്ട.
പോസ്റ്റ് ഇടുകയും പിന്നീടു അതിന്റെ ഉദ്ദേശ്യം ‘ഇതാ‘യിരുന്നില്ല, മറ്റൊന്നായിരുന്നു എന്നു പറയുകയും ഒക്കെ പലപ്പോഴും വേണ്ടിവരാറുണ്ടല്ലോ. അതത്ര വലിയകാര്യമൊന്നുമല്ല, ഇവിടെ.
ജ്യോതി ഉദ്ദേശിച്ചതു് ഈ പോസ്റ്റിലെ ചില കമന്റുകളെ മാനിച്ചു് ഞാൻ ഇതു് എഴുതിയതാണോ, അതോ അതിനെ വിമർശിച്ചു് ദാ മുകളിലുള്ള കമന്റുകൾ പോലെ ആർക്കും ഒന്നും വ്യക്തമാകാത്ത വിധത്തിൽ ജ്യോതി എഴുതുകയും ആളുകൾ വായിച്ചു കഴിഞ്ഞു ഡിലീറ്റു ചെയ്യുകയും ചെയ്ത “എന്തൊരഹന്ത!” തുടങ്ങിയ രണ്ടുമൂന്നു പോസ്റ്റുകളുടെ കാര്യമാണോ?
ആദ്യത്തേതാണെങ്കിൽ ഞാൻ ആദ്യത്തെ പോസ്റ്റിലേതു് ഒന്നും മാറ്റിപ്പറഞ്ഞിട്ടില്ല. അതൊരു സറ്റയർ ആണെന്നു മനസ്സിലാക്കാതെ അതിനെ ആധികാരികമായ ചരിത്രമാണെന്നു മന്ദബുദ്ധികൾ തെറ്റിദ്ധരിക്കും എന്ന ആരോപണത്തിനു് എന്റെ ശുദ്ധഗതി കൊണ്ടു കൊടുത്ത ക്ലാരിഫിക്കേഷൻ മാത്രമാണു്. ഇനി അങ്ങനെ ഉണ്ടാവില്ല. ആധികാരികമായ റെഫറൻസുകൾ മാത്രമല്ല ഞാൻ എഴുതാറുള്ളതെന്നു് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.
ഇനി അതല്ല, ഈ പോസ്റ്റിലെ കമന്റുകൾക്കു മറുപടി ഇവിടെ പറഞ്ഞതാണു് ഉദ്ദേശിച്ചതെങ്കിൽ സമ്മതിക്കുന്നു. അവിടെ വിശദീകരണം ആവശ്യമായിരുന്നു. കമന്റുകളിൽ നിന്നു കൂടുതൽ മനസ്സിലാവുമ്പോൾ കൂടുതൽ എഴുതുകയും ചിലപ്പോൾ പുനശ്ചിന്തനം നടത്തുകയും ചെയ്തേക്കാം.
ഏ യെ സത്യമായിട്ടും എനിയ്ക്കുമനസ്സിലായില്ല. അത് അന്വേഷിയ്ക്കണമെന്നു തോന്നിയിട്ടുമില്ല.
“സീയുടെ ഭാര്യയോടു ചോദിക്കണമെന്നും ഉള്ള പരാമർശങ്ങൾ തീർച്ചയായും വിഷയത്തെ….“
ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പറയാനായിരുന്നെങ്കില്‍ എനിയ്ക്കു തോന്നിയപോലെ വ്യക്തികളെ പേരെടുത്തുത്തന്നെ പറയാമായിരുന്നല്ലോ. അതു ചെയ്യാതിരുന്നത് എന്റെ മര്യാദ. വ്യക്തികളിലേക്കു വലിച്ചിഴച്ചു എന്നുപറയുന്നതു ദുരാരോപണം.
സീ-ഡാഷ് എന്നു പറഞ്ഞതു പിന്നെ എന്താണു്? സീയ്ക്കു ഡാഷുണ്ടെന്നും അവർ ജ്യോതിയെപ്പോലെ ചിന്തിക്കും എന്നും അല്ലേ അതിന്റെ അർത്ഥം?
ഉമേഷ് ജി ചിലകാര്യങ്ങള്‍ ‘എലിമെന്ററി മിസ്തര്‍ വാട്സണ്- ആയി അനുമാനിയ്ക്കാന്‍ തയ്യാറാണു്. അതേപോലെ മറ്റുള്ളവര്‍ എലിമെന്ററി ആയി മനസ്സിലാക്കുന്ന വിശ്വസിയ്ക്കുന്ന അനൂമാനിയ്ക്കുന്ന കാര്യങ്ങള്‍ ഉണ്ടാവും എന്നെങ്കിലും അനുമാനിയ്ക്കുക.
ഒരാള്‍ സ്വമേധയാ ഇറങ്ങിവന്നതാണു്. മറ്റുള്ളവരെ വലിച്ചിഴയ്ക്കരുത്. പ്ലീസ്. ഞാന്‍ പേരുവെച്ചുതന്നെ വരുന്നു. സി സ്വമേധയാ വരുന്നു. രണ്ടുപേര്‍ക്കും താല്പര്യമുണ്ടെങ്കില് തുടരാം. ഉമേഷ് ജിയ്ക്കു വേണമെങ്കില്‍ ഡിലീറ്റ് ചെയ്യാം. അത്രതന്നെ.
മറ്റുള്ളവരെ ആദ്യം ഇതിൽ വലിച്ചിഴച്ചതു് ആരാണെന്നും, ഈ ചർച്ചയിൽ മറ്റുള്ളവരെ വലിച്ചിഴച്ച ഒരേ ഒരാൾ ആരാണെന്നും ഒന്നുകൂടി ചിന്തിച്ചാൽ കൊള്ളാം.
ജ്യോതിര്‍മയി | 27-May-09 at 5:25 pm | Permalink
“85 വയസ്സുള്ള എന്റെ അച്ഛൻ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തു് വിഷുവിനു് കൃഷ്ണവിഗ്രഹം കണ്ടിരുന്നു” എന്നു പറയുന്നതായിരുന്നു കൂടുതൽ ഭംഗി. ഇത്ര കമന്റുകൾ എഴുതിയിട്ടും ജ്യോതി പോലും അങ്ങനെയൊരു വാക്യം പറഞ്ഞിട്ടില്ല എന്നു ശ്രദ്ധിക്കുക. പറഞ്ഞിരുന്നെങ്കിൽ അതൊരു നല്ല ചർച്ചയായേനേ“. ഉമേഷ് ജി
പരദേവതാ സങ്കല്‍പ്പത്തിലായിരുന്നു പൂജ. പലപ്പോഴും രൂപം അവിടെ പ്രസക്തമല്ല. ഇപ്പറഞ്ഞ അത്രയും കാലം പുറകോട്ടെടുക്കേണ്ട. ഒരു പതിനഞ്ചുകൊല്ലം കുറച്ച്, 70 കൊല്ലത്തിനപ്പുറം എന്നെടുത്താല്‍ മതി. ഒരൊറ്റവിഗ്രഹത്തിലോ അഥവാ പത്മമിട്ടോ പൂജയാവാം. കൃഷ്ണസങ്കല്പ്പത്തിലോ ദേവീ സങ്കല്പ്പത്തിലോ ശിവനായോ വേട്ടയ്ക്കൊരുമകനായോ സന്താനഗോപാലമൂര്ത്തിയായോ എങ്ങ്നെ വേണമെങ്കിലുമാവാം. പൂജയ്ക്കാണെങ്കിലും തന്റെത്തന്നെ ചൈതന്യത്തെയാണ് ആവാഹിച്ഛ് പരദേവതാ പ്രതിഷ്ഠയില്‍ കുടിയിരുത്തുന്നത്, പൂജകഴിഞ്ഞാല്‍ ഉദ്വസിയ്ക്കുകയും.
ആയിക്കോട്ടേ. അതിനൊന്നും യാതൊരു വിരോധവുമില്ല. വിഷുവിനു് ഈശ്വരനെ പൂജിക്കുന്നില്ലെന്നൊന്നും ആരും പറഞ്ഞില്ല. ഇന്നു വിഷുവിനെ കൃഷ്ണനുമായി ബന്ധിപ്പിക്കുന്ന രീതി മുപ്പത്തഞ്ചു കൊല്ലം മുമ്പില്ലായിരുന്നു എന്നു മാത്രമാണു് A പറഞ്ഞതു്. അതു തെറ്റാണോ ശരിയാണോ എന്നു പോലും അദ്ദേഹം പറഞ്ഞിട്ടില്ല.
ഇരുട്ടു കൊണ്ടു വെറുതേ ഓട്ടയടയ്ക്കല്ലേ.
wakaari | 27-May-09 at 6:34 pm | Permalink
ബ്ലോഗില്‍ കൊഞ്ഞനം കുത്തേണ്ട “തെങ്ങി” നെയാണെന്ന് ഇപ്പം പഠിച്ചു 🙂
സീയേക്കാരാക്കാരീ, നന്ദി
“വക്കാരിമിഷ്ട എന്ന ബ്ലോഗർ സംവാദങ്ങളിൽ ഉപയോഗിക്കുന്ന, വാമൊഴിയിലെ കൊഞ്ഞനം കുത്തലിന്റെ വരമൊഴി രൂപത്തിനു തുല്യമായ, ഒരു വാക്ക് എഴുതേണ്ടിടത്ത് ഒമ്പതും ചിലപ്പോൾ അമ്പതും വാക്കെഴുതി പറയാത്തതെന്തൊക്കെയോ പറഞ്ഞു എന്നു തോന്നിപ്പിക്കുന്ന….”
ഹെന്റമ്മമ്മമ്മോ
സീയേ ക്ഷമി, ഒരു മ്മ ഉപയോഗിക്കേണ്ടിടത്ത് ഞാന്‍ മൂന്നുമ്മ ഉപയോഗിച്ചു, ശീലിച്ചത് പാലില്‍ കാച്ചാതെ പറ്റില്ലല്ലോ 🙂
wakaari | 27-May-09 at 7:52 pm | Permalink
എന്തായാലും ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി എവിടെയും ഇടുന്നതു ശരിയല്ലാത്തതു കൊണ്ടു് ഗ്രൂപ്പിന്റെ പേരു പറയാതെ ആ കൃത്യം എങ്ങിനെയൊക്കെ ആര്‍ക്കും മനസ്സിലാകാതെ ചെയ്യേണ്ട രീതിയില്‍ ചെയ്യാമെന്ന് ഇപ്പം പിടികിട്ടി.
ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇടുന്നത് ശരിയല്ലെങ്കില്‍ പിന്നെ ആ സംവാദം അങ്ങ് ഇടാതിരിക്കുക എന്ന സിമ്പിള്‍ കാര്യം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും സിമ്പിളായിട്ടുള്ള പരിപാടി ഇതുതന്നെ 🙂
ക്ഷമിക്കണം വക്കാരീ. പറഞ്ഞതു മനസ്സിലായില്ല. ഇങ്ങനെ ചെയ്തതു ശരിയായില്ല എന്നാണോ ഉദ്ദേശിച്ചതു്?
ഒരൊറ്റ കണ്ണ്ഫ്യൂഷന് മാത്രം- ക്ലോസ്ഡ് ഗ്രൂപ്പെന്ന് പറഞ്ഞാലെന്താ?
പുറത്തു നിന്നുള്ള ആർക്കും ആക്സസ് ഇല്ലാത്ത, പബ്ലിക്ക് മെസ്സേജ് ഫീഡുകളില്ലാത്ത ഗ്രൂപ്പെന്നേ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ ഗണിതശാസ്ത്രത്തിലെ ഈ സാധനം അല്ല 🙂
സൂരജ് | 27-May-09 at 8:48 pm | Permalink
ഉമേഷണ്ണോയ്,
അപ്പോ എങ്ങനാ ? ചെമ്പരത്തിയാണോ താമരയാണോ വയ്ക്കാമ്പോണത് ?
cALviN::കാല്വിന് | 27-May-09 at 9:20 pm | Permalink
വക്കാരി ചോദിക്കുന്നു: “ക്ലോസ്ഡ് ഗ്രൂപ്പെന്ന് പറഞ്ഞാലെന്താ? ”
ഹാവൂ അങ്ങനെ അവസാനം എനിക്കു ഉത്തരം അറിയാവുന്ന ഒരു ചോദ്യം വന്നു…
മിസ്റ്റർ വക്കാരി മസ്റ്റാ, വക്കാരി മസ്റ്റല്ലാ… വക്കാരി മസ്റ്റാണോ?,
ക്ലോസ്ഗ്ഗ് ഗ്രൂപ്പെന്നാൽ ഗ്രൂപ്പിന്റെ ഔട്പുട്ടിന്റെ ഒരു ഭാഗം ഇൻപുട്ടിൽ നെഗറ്റീവ് ആയി ഫീഡ്ബാക്ക് കൊടുത്ത സിസ്റ്റമാണ്. മുന്തിയ സ്റ്റബിലിറ്റിയും, കണ്ട്രോബളിറ്റിയുമാണ് പ്രത്യേകതകൾ….
രേഖാചിത്രം ഇവിടെ കാണാം
C | 28-May-09 at 12:59 am | Permalink
ജ്യോതിര്‍മയീ,
ഒന്ന്)
വിശദമായ മറുപടിയ്ക്കു നന്ദി. എന്നാല്‍, മറുപടി വിശദമായതോടൊപ്പം അവ്യക്തതകളും കൂടി. പറഞ്ഞ കാര്യങ്ങളില്‍ പലതിനോടും വിയോജിപ്പുമുണ്ട്. അതുകൊണ്ട്, ചര്‍ച്ച ഒരുപാടു പരന്നുപോകാതിരിക്കാന് ഞാന്‍ ജ്യോതിര്‍മയി പറഞ്ഞതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത് എഴുതാം. ഇതാണോ ഉദ്ദേശിച്ചതെന്ന് ദയവായി എഴുതൂ. എന്നിട്ട് ബാക്കി പറയാം.
ചരിത്രഗവേഷണത്തിന്റെ രീതിശാസ്ത്രം മറ്റുമതങ്ങളുടെ (ഹിന്ദുമതമല്ലാത്ത) ദൈവസങ്കല്പങ്ങളെപ്പറ്റി ഗവേഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. അത് ഇവിടെ ‘എ’ വിഷുവും കൃഷ്ണാരാധനയും തമ്മിലുള്ള ബന്ധം എന്ന സനാതനധര്‍മ്മ സംബന്ധിയായ (ഹിന്ദുമതത്തെ സംബന്ധിച്ച) വിഷയത്തെപ്പറ്റി ഗവേഷിക്കാന്‍ വേണ്ടി (ജ്യോതിര്‍മയിയുടെ ഭാഷയില്‍ ചികയാന്‍) ഉപയോഗിച്ചു. അതു പാടില്ല.
ശരിയാണോ?
രണ്ട്)
ജ്യോതിര്‍മയി ഒന്നുകൂടി പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംവാദവും ബി പറഞ്ഞതും വായിച്ചു നോക്കുമോ? ആറു വാചകങ്ങളില്‍ ബി പറഞ്ഞിരിക്കുന്നത് ചുരുക്കിപ്പറഞ്ഞാല്‍ “അതു താങ്കളുടെ അഭിപ്രായം. എനിക്കു സ്വീകാര്യമല്ല.” എന്നു മാത്രമാണ്. അതില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന്, ബിയുടെ മനസ്സില്‍ നിര്ഗ്ഗുണാരാധനയും (ശിവനായാലെന്ത്, ദേവിയായാലെന്ത്) സനാതനധര്‍മ്മവും ഒക്കെ ആയിരുന്നു എന്ന നിഗമനത്തില്‍ ജ്യോതിര്‍മയി എങ്ങനെ എത്തിച്ചേര്‍ന്നു എന്ന് ഒന്നു പറയാമോ? നിഗമനങ്ങളിലെത്താന്‍ ചരിത്രഗവേഷകര്‍ ഉപയോഗിക്കുന്ന രീതികളെ നിശിതമായി വിമര്‍ശിച്ചതു കേട്ടപ്പോള്‍ തോന്നിയ കൗതുകമാണ്. പിന്നെ, എ-യും ബി-യും സി-യും ആരാണെന്നു മറന്നുകൊണ്ടു സംവാദത്തില്‍ പങ്കെടുക്കാന്‍ ആവര്‍ത്തിച്ച് എന്നോട് ആവശ്യപ്പെട്ടതു കേട്ടതുകൊണ്ടും. ജ്യോതിര്‍മയി ആരോപണം (projection എന്ന അര്‍ത്ഥത്തില്‍ (ഇവിടെ കൊടുത്തിരിക്കുന്നതില്‍ 11-ആമത്തെ അര്‍ത്ഥം), allegation എന്ന അര്‍ത്ഥത്തിലല്ല) ഉപയോഗിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്നു ഞാന്‍ പറഞ്ഞാല്‍ തെറ്റായിരിക്കുമോ?
wakaari | 28-May-09 at 1:41 pm | Permalink
വക്കാരിയുടെ മറുപടിയ്ക്ക് ഉമേഷ്ജിയുടെ മറുപടിയ്ക്ക് വക്കാരിയുടെ മറുപടി:
ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി എവിടെയും ഇടുന്നതു ശരിയല്ല എന്ന് തോന്നിയാല്‍ പിന്നെ ചെയ്യാവുന്ന ഏറ്റവും സിമ്പിളായ കാര്യം ആ സംവാദം പരസ്യമായി എവിടെയും ഇടാതിരിക്കുക എന്നത് തന്നെയാണ്. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.
മറ്റുള്ളവരെ ആദ്യം ഇതിൽ വലിച്ചിഴച്ചതു് ആരാണെന്നും, ഈ ചർച്ചയിൽ മറ്റുള്ളവരെ വലിച്ചിഴച്ച ഒരേ ഒരാൾ ആരാണെന്നും ഒന്നുകൂടി ചിന്തിച്ചാൽ കൊള്ളാം
ഇപ്പം ഞാന്‍ തീര്‍ച്ചയായും ഹെന്റമ്മമ്മമ്മമ്മമ്മമ്മോ എന്നലറും. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി എവിടെയും ഇടുന്നതു … (മൂലകാരണം എന്ന് പറഞ്ഞാല്‍ നളനെടുത്തിട്ടിടിക്കും :)) ഓട്ടയടയ്ക്കാന്‍ കുറച്ചിരുട്ടെങ്കിലുമുണ്ടായിരുന്നെങ്കില്…
ജ്യോതിടീച്ചറിന്റെ മറുപടിയ്ക്ക് ഉമേഷ്ജിയുടെ മറുപടിയ്ക്ക് വക്കാരിയുടെ മറുപടി:
വക്കാരി നാളെ ഇതു വായിച്ചിട്ടു് “എന്റമ്മമ്മേ!“ എന്നു പറയും, തീർച്ച! ഉമേഷ്ജിക്ക് പതിവുപോലെ തെറ്റി, പിച്ചി, മുല്ല, ചെത്തി. കുറഞ്ഞപക്ഷം മൂന്ന് മ്മ എങ്കിലും വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ആര് പക്ഷപാതിച്ചാലും കൊഞ്ഞനം കുത്തണമെന്നാണല്ലോ ആധുനിക ശാസ്ത്രം പറയുന്നത്.
ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ഒരു പോസ്റ്റിട്ടു. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമാക്കുന്നത് ശരിയല്ല എന്ന് എന്നോട് പറയണോ. അതുകൊണ്ടല്ലേ ഞാന്‍ പേരൊക്കെ മാറ്റി യേബീസീഡീ, ചേട്ടന് കേഡീ, അനിയനു പേഡീ എന്നൊക്കെയാക്കിയത്. അതോടെ ഞാനോക്കെ. നിങ്ങളൊക്കെയെന്തിനാണ് മറ്റുള്ളവരെ പിന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് മിസ്റ്റര്‍?
യെപ്പഡി?
വക്കാരിയുടെ ഭാഷ വരമൊഴിയിലെ കൊഞ്ഞനം കുത്താണെന്നു പറഞ്ഞ സീയോടു യോജിച്ചില്ലെങ്കിലും, കൊഞ്ഞനം കുത്തൽ വക്കാരിയുടെ സാമാന്യസ്വഭാവമാണു് എന്നതിനു സംശയമൊന്നുമില്ല. ദാ ഈ കമന്റു തന്നെ ഉദാഹരണം.
മിക്ക ആളുകളും ഉത്തരം മുട്ടുമ്പോഴാണു് മേൽപ്പടി കലാപരിപാടി നടത്തുന്നതു്. വക്കാരിക്കു് അങ്ങനെ വ്യത്യാസമൊന്നുമില്ല. ഉത്തരമോ കഴുക്കോലോ മുട്ടുകയൊ മുട്ടാതിരിക്കുകയോ തട്ടുകയോ തട്ടാതിരിക്കുകയോ ചെയ്യുമ്പോഴും വക്കാരി കൊഞ്ഞനം കുത്തിക്കൊണ്ടു തന്നെ ഇരിക്കും.
നേരേ ചൊവ്വേ വല്ലതും പറയാനുണ്ടോ വക്കാരീ?
wakaari | 28-May-09 at 5:13 pm | Permalink
നേരേ ചൊവ്വേ പറയേണ്ടതൊക്കെ നേരേ തന്നെ ചൊവ്വായിട്ട് പറഞ്ഞിട്ടുണ്ടല്ലോ ഉമേഷ്ജീ
ഉണ്ടു വക്കാരീ. ഈ കമന്റിൽ. വളരെ നന്ദി. അപ്പോൾ എന്റെ മറുപടികൾ പറയാം.
1. ഉമേഷ്ജി ലെഫ്റ്റിസ്റ്റായെന്നറിഞ്ഞപ്പോള് ഞാന്‍ ഓപ്പണാകാത്തതാണോ ഉമേഷ്ജി ലെഫ്റ്റിസ്റ്റായെന്ന് ഞാനറിഞ്ഞ സ്ഥിതിയ്ക്ക് എനിക്കിനി ഓപ്പണാകാന്‍ പറ്റില്ല എന്ന കരിവരദന്റെ മുന്‍വിധിയാണോ പ്രശ്നം?
കരിവരദന്റെ കമന്റ് ഞാൻ അവഗണിച്ചു. വക്കാരിയും ഞാനും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഞാൻ ജ്യോതിഷത്തെ വിമർശിച്ച പോസ്റ്റു തൊട്ടേ തുടങ്ങിയതാണു്. പിന്നെ ഭാരതീയപൈതൃകത്തെപ്പറ്റി ഡോ. പണിക്കർ തുടങ്ങിയവരെ എതിർത്തപ്പോൾ അതു കൂടി. ഇപ്പോൾ രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം കൂടി വന്നപ്പോൾ വക്കാരിയും ഞാനും കൂടിയുള്ള ഉരസൽ അല്പം കൂടി കൂടുതലായേക്കാം എന്നല്ലാതെ (ഞാൻ സാധാരണയായി രാഷ്ട്രീയലേഖനങ്ങൾ എഴുതാത്തതു കൊണ്ടു് ഇതു് വലുതായി ഉണ്ടാവുമെന്നു തോന്നുന്നില്ല.) ഞാൻ ലെഫ്റ്റിസ്റ്റായതു് വക്കാരിയുടെ പ്രതികരണത്തിൽ കാര്യമായ വ്യത്യാസമുണ്ടാക്കിയെന്നു ഞാൻ കരുതുന്നില്ല. ശരിയല്ലേ വക്കാരീ?
അപ്പോൾ ഈ ചോദ്യത്തിനുത്തരം: കരിവരദന്റെ മുൻവിധി തെറ്റാണെന്നാണു് എനിക്കു തോന്നുന്നതു്.
നമുക്കിനി ചർച്ചയിൽ നിന്നു് കരിവരദനെ മാറ്റിനിർത്താം. എന്താ?
2. ബ്ലോഗില്‍ കൊഞ്ഞനം കുത്തേണ്ടതെങ്ങിനെയാണെന്ന് സീ പറഞ്ഞപ്പോഴാണ് മനസ്സിലായത്.
അതങ്ങനെയാണു വക്കാരീ. രാമായണത്തിൽ ഹനുമാനു സ്വന്തം കഴിവു പണ്ടു ജാംബവാൻ പറഞ്ഞപ്പോഴാണു മനസ്സിലായതു് 🙂
3. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി എവിടെയും ഇടുന്നതു ശരിയല്ല എന്ന് തോന്നിയാല്‍ പിന്നെ ചെയ്യാവുന്ന ഏറ്റവും സിമ്പിളായ കാര്യം ആ സംവാദം പരസ്യമായി എവിടെയും ഇടാതിരിക്കുക എന്നത് തന്നെയാണ്.
ഈമെയിൽ, ചാറ്റ് തുടങ്ങിയവയും ക്ലോസ്ഡ് സംവാദങ്ങളാണു്. പലപ്പോഴും തന്റെ വാദം ശരിയാണെന്നു സമർത്ഥിക്കാൻ ആളുകൾ അവ ബ്ലോഗിൽ ഇടുന്നതു കാണാറുണ്ടു്. ഞാൻ അതിനെ വളരെയധികം എതിർക്കുന്നു. അവ എഴുതുമ്പോൾ എന്നെങ്കിലും അവ പരസ്യമാകും എന്ന തോന്നൽ എഴുതുന്ന ആൾക്കില്ല എന്നതാണു കാരണം.
അതേ സമയം, ഈമെയിലിലും മറ്റും കിട്ടുന്ന വിവരങ്ങൾ അതെഴുതിയ ആളിനു ബുദ്ധിമുട്ടോ ഹാനിയോ ഉണ്ടാകാത്ത രീതിയിൽ പ്രസിദ്ധീകരിക്കുന്നതിനു ഞാൻ എതിരല്ല. ഇവിടെയും ഞാൻ അതു തന്നെയാണു ചെയ്തതു്. എഴുതുന്നതിന്റെ ആധികാരിതയുടെ അതിരു് എഴുതുന്നതിനോടൊപ്പം ചേർക്കണോ എന്ന ചോദ്യം ചർച്ച ചെയ്യുന്ന ഈ സംവാദം പ്രസിദ്ധീകരിക്കുന്നതിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല. ആകെ ഇതിനുള്ള പ്രശ്നം, അതെഴുതിയ ആളുകൾ ആരെന്നു കൂടി പ്രസിദ്ധീകരിച്ചാൽ അവർ പറഞ്ഞ കാര്യങ്ങൾ അതിനോടു ചേർത്തു് ആളുകൾ മനസ്സിലാക്കുകയും അതു് ഗ്രൂപ്പിനു വെളിയിൽ പോകില്ല എന്നു് അവർ വിചാരിച്ച പ്രൈവസി വെളിയിൽ പോയതിനു തുല്യമാവുകയും ചെയ്യും.
വക്കാരിക്കു് ഇതു വ്യക്തമാകാഞ്ഞതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. (ജ്യോതി സീയെപ്പറ്റി പറഞ്ഞതു പോലെ തന്നെ. ഇനി ഈപ്പറഞ്ഞതു വക്കാരിക്കു പ്രശ്നമാണെങ്കിൽ, അതായതു് വക്കാരി മനസ്സിലായില്ലെന്നു നടിച്ചതല്ല, യഥാർത്ഥമായി മനസ്സിലാകാത്തതാണെങ്കിൽ, ഈ വാക്യം ഞാൻ പിൻവലിച്ചു കൊള്ളാം.)
“ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇവിടെ ഇടുന്നതു ശരിയല്ലാത്തതു കൊണ്ടു് …” എന്ന വാക്യത്തിന്റെ വാലിൽ പിടിച്ചു കൊണ്ടു് ക്ലോസ്ഡ് ഗ്രൂപ്പിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ധാർമ്മികതയിലേയ്ക്കു ചർച്ചയെ വലിച്ചിഴയ്ക്കരുതു വക്കാരീ. ഇവിടെ ആ ധാർമ്മികത നിർവ്വചിച്ചതു ഞാനാണു്. എത്രത്തോളം അതു് ആവാമെന്നു പ്രസ്താവിച്ചതും ഞാനാണു്. അതിനോടു ഭിന്നാഭിപ്രായമുണ്ടെങ്കിൽ ആവാം. പക്ഷേ അതല്ലല്ലോ ഇവിടത്തെ വിഷയം.
4. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇട്ടതിന് ശേഷം അതിനെപ്പറ്റി കമന്റുന്നവരെ “മറ്റുള്ളവരെ ആദ്യം ഇതിൽ വലിച്ചിഴച്ചതു് ആരാണെന്നും, ഈ ചർച്ചയിൽ മറ്റുള്ളവരെ വലിച്ചിഴച്ച ഒരേ ഒരാൾ ആരാണെന്നും ഒന്നുകൂടി ചിന്തിച്ചാൽ കൊള്ളാം“ എന്നൊക്കെ പറയുമ്പോള്‍ അതിനൊക്കെയുള്ള മൂലകാരണം ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പരസ്യമായി ഇട്ടത് തന്നെയാണ്. ആദ്യം പരാമര്‍ശിക്കേണ്ടതും ആ മൂലകാരണം തന്നെയാണ്.
അല്ല.
ക്ലോസ്ഡ് ഗ്രൂപ്പിൽ നിന്നു ഞാൻ ഇവിടെ ഉദ്ധരിച്ച സംഭവത്തിനു് വൈയക്തികതലത്തിൽ യാതൊരു പ്രസക്തിയും ഇല്ല. ഉണ്ടാവരുതു് എന്നാണു് എന്റെ ആഗ്രഹം. ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നവരും ഈ സംഭവം ഓർമ്മയുണ്ടായവരും ആയ ആരെങ്കിലും ഈ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ (അധികം ഉണ്ടെന്നു തോന്നുന്നില്ല.) അവരും ഇവിടെ അതു വന്നു വിളിച്ചു പറയില്ല എന്നാണു് എന്റെ പ്രതീക്ഷ. (ഒരാളെ മറ്റൊരു കാരണം കൊണ്ടു മനസ്സിലാക്കി എന്നു പറഞ്ഞ സൂരജും അയാളുടെ പേർ പറഞ്ഞില്ല. നല്ല കാര്യം.) വക്കാരിയുടെ യഥാർത്ഥ പേരു് അറിയാവുന്ന ഒരാൾ അതു പുറത്തറിയുന്നതു വക്കാരിക്കു് ഇഷ്ടമില്ലാത്ത കാലത്തോളം അതു വിളിച്ചു പറയുന്നതു ശരിയല്ലാത്തതു പോലെ. എന്നാൽ വക്കാരിയെ സംബന്ധിച്ച ഒന്നും ഒരിടത്തും പറയരുതു് എന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും?
ഇതിലൊക്കെ ഇത്ര തലപുകയ്ക്കാന്‍ എന്തിരിരിക്കുന്നു, ഉമേഷ്ജീ? നേരേ ചൊവ്വേ തന്നെ ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തന്നെയാണല്ലോ പറഞ്ഞിരിക്കുന്നത്?
അല്ലായിരുന്നു വക്കാരീ. ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽപ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ ടെക്നിക് (ഇതിനെ Proof by assertion എന്നു പറയും.) വക്കാരി വളരെ വൈദഗ്ദ്ധ്യം നേടിയിട്ടുള്ളതാണു്. നേരേ പറഞ്ഞാൽ അതു് അത്ര ഫലപ്രദമാവില്ല.
ഉദാഹരണത്തിനു്, ഈ ചർച്ചയുടെ തുടർച്ചയായി ഇനി വക്കാരി Proof by assertion-ന്റെ സാധുതയെപ്പറ്റിയോ ഞാൻ അതിനെ വക്കാരിയുടെ ചെയ്തിയുമായി താരതമ്യം ചെയ്തതിന്റെ എന്തെങ്കിലും അപാകതയെപ്പറ്റിയോ നാലഞ്ചു വാക്യത്തിൽ കൂടുതൽ ഉപന്യസിച്ചാൽ അതിനെയാണു ഞാൻ വഴി തെറ്റിക്കുക എന്നു വിളിക്കുന്നതു്.
ഇനി ഇതൊന്ന് നേരേ ചൊവ്വേ പറഞ്ഞേ:
വക്കാരിയുടെ ഭാഷ വരമൊഴിയിലെ കൊഞ്ഞനം കുത്താണെന്നു പറഞ്ഞ സീയോടു യോജിച്ചില്ലെങ്കിലും, കൊഞ്ഞനം കുത്തൽ വക്കാരിയുടെ സാമാന്യസ്വഭാവമാണു് എന്നതിനു സംശയമൊന്നുമില്ല.
വക്കാരിയുടെ ഭാഷ വരമൊഴിയിലെ കൊഞ്ഞനം കുത്താണെന്ന് പറഞ്ഞ സീയോട് യോജിച്ചില്ല. എന്നാല്‍ കൊഞ്ഞനം കുത്തത്സ് വക്കാരിയുടെ സാമാന്യസ്വഭാവമാണ് താനും.
ശ്ശെടാ, അതുതന്നെയല്ലേ സീയും പറഞ്ഞത്? സീയോട് യോജിക്കുകയുമില്ല, എന്നാല്‍ സീ പറഞ്ഞത് തന്നെ പറയുകയും ചെയ്യും 🙂
അല്ല. സീ പറഞ്ഞതും ഞാൻ പറഞ്ഞതും രണ്ടാണു്.
“വക്കാരിമഷ്ടാ, വാക്കാലരിഷ്ടം തീർക്കുന്നു നീ!” എന്നു പണ്ടു വിശ്വപ്രഭ പ്രശംസിച്ച ഒരു ശൈലിയുണ്ടു വക്കാരിക്കു്. വാക്കുകളെ രസകരമായ രീതിയിൽ മുറിക്കുകയും ഒന്നാക്കുകയും അതുപോലെയുള്ള മറ്റു വാക്കുകൾ ഉപയോഗിക്കുകയും ചില വാക്കുകൾ ആവർത്തിക്കുകയും മറ്റിടങ്ങളിൽ നിന്നു ക്വോട്ട് ചെയ്യുകയും ഒക്കെ ചെയ്തു് വായന രസകരമാക്കുന്ന അനുപമമായ ഒരു ശൈലി. സാഹിത്യത്തിൽ വി. കെ. എൻ., ബഷീർ, മലയാറ്റൂർ തുടങ്ങിയവർക്കു സ്വന്തമായ ശൈലിയുണ്ടായിരുന്നതു പോലെ, ബ്ലോഗുലകത്തിൽ വക്കാരിക്കും ഇങ്ങനെ ഒരു ശൈലിയുണ്ടു്. ആ ശൈലിയുടെ ഒരു ആരാധകനാണു ഞാൻ. അതിനെയാണു സി കൊഞ്ഞനം കുത്തൽ എന്നു വിളിച്ചതു്.
ഞാൻ പറഞ്ഞതു്, ദാ ഇവിടെത്തന്നെ ഞാൻ മുകളിൽ പറഞ്ഞതു പോലെ ചെറിയ കാര്യത്തെ പർവ്വതീകരിക്കുന്ന സ്വഭാവത്തെപ്പറ്റിയാണു്. ശൈലിയിലെ കൊഞ്ഞനം കുത്തലല്ല, ആശയത്തിലെ കൊഞ്ഞനം കുത്തലാണു ഞാൻ ഉദ്ദേശിച്ചതു്. വക്കാരി മാത്രമല്ല ഇത്തരം കൊഞ്ഞനം കുത്തലുകൾ നടത്തുന്നതു്. രാഷ്ട്രീയം, മതം, ശാസ്ത്രം തുടങ്ങിയവ ചർച്ച ചെയ്യുന്ന പല ബ്ലോഗുകളിലും ഇത്തരം ആർജ്ജവമില്ലാത്ത കൊഞ്ഞനം കുത്തലുകൾ ധാരാളം കാണാറുണ്ടു്. അവർക്കാർക്കും വക്കാരിയുടെ ശൈലിയില്ല. വക്കാരി എഴുതുന്ന 100% കമന്റുകളിലും ശൈലി തെളിഞ്ഞുകാണാമെങ്കിലും ഈ കൊഞ്ഞനം കുത്തൽ കാണാറില്ല. വക്കാരിക്കു വിയോജിപ്പുള്ള കാര്യങ്ങളിലാണു് ഇതു പ്രകടമായി കാണുക.
വ്യത്യാസം മനസ്സിലായല്ലോ.
എന്റെ വരമൊഴിയിലെ കൊഞ്ഞനം കുത്തലിന്റെ സൌന്ദര്യം ഞാനാസ്വദിച്ചാസ്വദിച്ച് ഞാന്‍ എന്റെ വാമൊഴിയില്‍ കൊഞ്ഞനം കുത്തുന്ന സീനാലോചിച്ചപ്പോള് ചിരിയടക്കാനേ പറ്റുന്നില്ല.
ഈ കമന്റിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങൾക്കു ലിങ്കുകൾ ഇടുന്നില്ല. ലിങ്കു തപ്പിയെടുക്കാൻ സമയം ഇല്ലാത്തതു മാത്രമല്ല കാരണം; അവ തപ്പിയെടുക്കാൻ വക്കാരിക്കു് എന്നെക്കാൾ കഴിവുണ്ടെന്നു് അറിയുന്നതു കൊണ്ടും, ആ സംഭവങ്ങൾ ഏറെക്കുറെ വക്കാരിക്കു് ഓർമ്മയുണ്ടെന്നു് എനിക്കു വിശ്വാസമുള്ളതു കൊണ്ടുമാണു് അതു്. പുതിയതായി പറഞ്ഞ ആ വിക്കി ലേഖനത്തിനു മാത്രമേ ലിങ്ക് ഇട്ടിട്ടുള്ളൂ.
wakaari | 28-May-09 at 5:49 pm | Permalink
ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം ഇടുകയു വേണം, എന്നാലത് പരസ്യമായി എവിടെയും ഇടുന്നതു ശരിയല്ല താനും എന്നതുകൊണ്ട് അതിലുള്ളവരെ ഏയെന്നും ബീയെന്നും സീയെന്നും സീയെന്നെനെന്നുമൊക്കെ വിളിച്ച് വളച്ചിട്ട് തിരിച്ച് മറിഞ്ഞ് ഓതിരം മടങ്ങി ഒടിച്ചുമടക്കി അവര്‍ പറഞ്ഞതൊക്കെ പരസ്യമായി എവിടെയും ഇടുന്നത് ശരിയല്ലാത്തതുകൊണ്ട് പരസ്യമായി ബ്ലോഗില്‍ തന്നെയിട്ട് ആകപ്പാടെ അങ്ങിനെയിങ്ങിനെയെങ്ങിനെയോയൊക്കെയാക്കി…
ഒരു സോഡാനാരാങ്ങാവെള്ളമൊക്കെ കഴിച്ച് ഒരു ഏമ്പക്കവും കഴിഞ്ഞ് അവസാനം എന്നോട് ചോദിക്കുന്നു:
“നേരേ ചൊവ്വേ വല്ലതും പറയാനുണ്ടോ വക്കാരീ”
ഞാൻ പറഞ്ഞതിൽ എന്തിനാണു് ആർജ്ജവക്കുറവു്? വക്കാരി ഇതു വരെയും ക്ലോസ്ഡ് ഗ്രൂപ്പിനെ വിട്ടില്ലേ? ക്ലോസ്ഡ് ഗ്രൂപ്പിൽ ചർച്ച ചെയ്ത ഒരു വിഷയം ആർക്കും പ്രശ്നമില്ലാത്ത രീതിയിൽ ഇവിടെ ഇട്ടതിൽ ആ ക്ലോസ്ഡ് ഗ്രൂപ്പിൽ അംഗമല്ലാത്ത വക്കാരിക്കു മാത്രമേ പ്രശ്നമുള്ളൂ എന്നു തോന്നുന്നല്ലോ…
നമിക്കാതെ യാതൊരു നിവൃത്തിയുമില്ലല്ലോ ഉമേഷ്ജീ 🙂
കുറെയേറെ നമിച്ചതല്ലേ വക്കാരീ. ഒന്നുകൂടി ആയ്ക്കോട്ടേ. മുതുകു നേരെയാവാൻ അതിനു ശേഷം ചക്രാസനം കൂടി ചെയ്താൽ മതി 🙂
ജ്യോതിര്‍മയി | 29-May-09 at 1:20 am | Permalink
ഞാന്‍ കരുതി, ഇവിടെ ചര്‍ച്ച നിര്‍ത്താനുള്ള ആഹ്വാനമായിരുന്നു ഇന്നലെത്തന്നതെന്ന്. അതിരിയ്ക്കട്ടേ.
എനിയ്ക്കു പ്രധാനമെന്നു തോന്നിയത് ആദ്യം മറുപടി പറയാം-
സി പറഞ്ഞ, ജ്യോതിര്‍മയി ഉദ്ദേശിച്ചതിതാണോ എന്ന ചോദ്യം-
“ചരിത്രഗവേഷണത്തിന്റെ രീതിശാസ്ത്രം മറ്റുമതങ്ങളുടെ (ഹിന്ദുമതമല്ലാത്ത) ദൈവസങ്കല്പങ്ങളെപ്പറ്റി ഗവേഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്“.
എന്റെ മറുപടി:
വ്യത്യാസം ഇത്രയേ ഉള്ളൂ- ജ്യോതി ബ്ലോഗര്‍ ആണു് എന്നു ഞാന്‍ പറയുന്നു. അതു ‘ബ്ലോഗര്‍ ജ്യോതിയാണു്’ എന്നു ജ്യോതിര്‍മയി പറഞ്ഞ്തു എന്നു ‘സി’ മനസ്സിലാക്കുന്നു.രണ്ടും ഒന്നാണോ എന്ന് ആലോചിച്ചുനോക്കൂ.
ഞാന്‍ പറഞ്ഞ ഉദാഹരണം – അതൊന്നു ദയവായി ശ്രദ്ധിച്ചുവായിക്കൂ നിയമം സമൂഹത്തില്‍ ഉണ്ടായ കാലത്തെ അടിസ്ഥാനപ്പെടുത്തി, സമൂഹത്തില്‍ നിലവിലിരുന്ന മൂല്യബോധത്തെ അളക്കുന്നരീതി- രണ്ടു സന്ദര്‍ഭത്തില്‍ ഒരേപോലെ അപ്ലിക്കബിള്‍ ആവില്ല എന്നത്,(ഇതാണു് എന്റെ അഭിപ്രായം എന്നത് ആ ഉദാഹരണത്തില്‍ നിന്നും വളരെ വ്യക്തമാണല്ലോ)
അതോ ഉമേഷ് ജിയെപ്പോലെ ആദ്യമേ തീരുമാനിച്ചിട്ടുണ്ടൊ ജ്യോതിര്‍മയിയില്‍ നിന്നും ഇന്ന ഉത്തരം വരണം, എന്നാലേ ഇതു ചര്ച്ചയാവൂ, അല്ലാത്തതൊക്കെ ‘കുതര്‍ക്കം’ എന്നൊക്കെ?
അറിയാന്‍ ചോദിയ്ക്കുകയാണു്. ആരോപിക്കുകയല്ല.
ജ്യോതിര്‍മയി | 29-May-09 at 1:22 am | Permalink
ഉമേഷ് ജി യോട് ഒരു അപേക്ഷ
ഉമേഷ് ജി ഈ ബ്ലോഗിന്റെ ഉടമയാണെന്നംഗീകരിച്ചുകൊണ്ടുതന്നെ ഒരു അപേക്ഷ വെയ്ക്കുന്നു. എന്റെ കമന്റുകള്‍ക്കു മറുപടി പറയുമ്പോള്‍, അതു വേറൊരു കമന്റ് ആയിത്തന്നെ ഇടാമോ? ബ്ലോഗുടമ എന്ന പ്രത്യേക ഫസിലിറ്റി ഉപേക്ഷിച്ച് ഒരു കമന്റര്‍ ആയി കമന്റിനു മറുപടി പറയുമോ എന്ന്. വേറേ കമന്റേര്‍സ് ആരും പറഞ്ഞില്ലെങ്കിലും ഉമേഷ് ജി പലസമയത്തായി പല കമന്റുകളില്‍ സ്വന്തം മറുപടി എന്ന നിലയില്‍ എഴുതിച്ചേര്‍ക്കുന്നത്, ഒരുതരം വല്ലായ്മ സൃഷ്ടിയ്ക്കുന്നു.
അപേക്ഷ അംഗീകരിയ്ക്കണമെന്നു നിര്‍ബന്ധമില്ല.
ജ്യോതിര്‍മയി | 29-May-09 at 1:30 am | Permalink
വളരേ പ്രധാനപ്പെട്ട ഒരു കാര്യം കൂടി-
ഒരേ വിഷയത്തിലാണോ നമ്മള് രണ്ടുപേരും ചര്‍ച്ച തുടരുന്നത് എന്ന് എനിയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്.
ഞാന്‍ ആദ്യം മുതലേ (കുട്ടികള്‍ക്കുകൂടി മനസ്സിലാവുന്ന ഒരു എപ്പിസോഡ്കൊണ്ട്- അതു ആരേയും കൊച്ചാക്കാനല്ല) പറഞ്ഞ ആ കാര്യം തന്നെയാണു വിഷയമായി കാണുന്നതു്. അതിനിത്രയധികം ചര്‍ച്ച നീട്ടേണ്ട ആവശ്യമൊന്നുമില്ല. ഒരേ അളവുകോല്‍ കൊണ്ട് പ്രത്യക്ഷത്തില്‍ ‘ഒരേതുപോലെ’ തോന്നിയ്ക്കുന്ന കാര്യങ്ങള്‍ അളക്കുന്നതു വിഡ്ഢിത്തമാവും എന്നതായിരുന്നു എന്റെ ഈ പോസ്റ്റിലെ ആദ്യത്തെ കമന്റു കൊണ്ട് ഉദ്ദേശിച്ചത്. അതു മനസ്സിലാവായ എന്നൊന്നു ഞാന്‍ പ്രതീക്ഷിച്ചേയില്ല. (ഏ യും ബിയും സി യും ആരുമായാലും ഇതിനു മാറ്റമില്ലതാനും, വ്യക്തിനിരപേക്ഷമായിരുന്നു എനിയ്ക്കു പറയാനുണ്ടായിരുന്ന സന്ദേശം).
ഇനി നിങ്ങള്‍ എന്നെ മറ്റൊരു വിഷയത്തിലേയ്ക്കാണു കൂട്ടിക്കൊണ്ടു പോകുന്നത് എന്നിപ്പോള്‍ എനിയ്ക്കു സംശയമുണ്ട്. അതൊന്ന് ആദ്യം ഉറപ്പാക്കണമല്ലോ?
ഗുരുകുലത്തിലെ ദാ നമ്മള് ഇപ്പോളുള്ള ഈ പോസ്റ്റില്‍ ഉമേഷ് ജി ഉദ്ധരിച്ച ‘ബി’ യുടെ വാക്കുകള്‍ കൊണ്ടു തന്നെ അയാളുടെ അഭിപ്രായം വ്യക്തമാണല്ലോ. ‘സി’ മനഃപൂര്‍വ്വം ഉദ്ധരിച്ച മറ്റൊരു ഖണ്ഡികയില്‍ നിന്നും ‘ബി’ യുടെ അഭിപ്രായം വളരെ വ്യക്തമാണ്. (സി യുടെ പോളിഷിങ്ങ് ഇല്ലാതെ, ബി യുടെ സ്വന്തം ഖണ്ഡിക തന്നെ). ബി യ്ക്ക് സ്വന്തം അഭിപ്രായം പറയാന്‍ മുഖം മൂടിയോ ആളുകളുടെ കയ്യടിയോ പുറത്തുതട്ടലോ ആവശ്യമില്ല എന്നുതോന്നുന്നു. ഏ എന്നുള്ള വ്യക്തിയോടുള്ള വിദ്വേഷമോ ആക്ഷേപമോ ആണെന്ന് വരുത്തിത്തീര്ക്കേണ്ടതില്ല. എന്നാല്‍ ബി തന്നെ എടുത്തുപറഞ്ഞിട്ടുള്ള (members of those distinct groups) അവരുടെ അഭിപ്രായത്തോടുള്ള ബി യുടെ അഭിപ്രായവ്യത്യാസം – അതു പ്രകടമായിരുന്നു.
– ഇതില്‍ എന്ത് അവ്യക്തതയാണുള്ളത്? ഇതില്‍ എന്തുകാര്യമാണു് ജ്യോതിര്മയിയെക്കൊണ്ടു സമ്മതിപ്പിക്കാനുള്ളത്?
‘ബി’ എന്തു പറഞ്ഞു എന്നും ബിയുടെ മനസ്സില്‍ ഏ യോടു വിദ്വേഷമുണ്ടായിരുന്നോ എന്നും ‘കൂപമണ്ഡൂക’മായ ‘ബി’ എത്ര സങ്കുചിതമായാണു ചിന്തിയ്ക്കുന്നതെന്നും ജ്യോതിര്‍മയിയെ മനസ്സിലാക്കിക്കുക – അഥവാ അതു ജ്യോതിര്‍മയി സമ്മതിയ്ക്കുക-
ഇതാണോ നിങ്ങളുടെ സംവാദ വിഷയം? (സംശയമാണ്, ആരോപണമല്ല)
ഇതാണു വിഷയമെങ്കില്‍ ഇതാണു ‘സി’ യും ഉമേഷ് ജിയും ജ്യോതിര്‍മയിയുമായി സംവാദത്തിനു സ്വീകരിച്ച വിഷയം എന്ന്തു ഞാന്‍ അറിഞ്ഞില്ല.
അതെയെങ്കില് ‘അതേ’ എന്നു പറയൂ. ഞാന്‍ ആലോചിക്കാം വിഷയത്തിലേയ്ക്കു വരണോ എന്ന്. ഏതായാലും ‘രോഷാവേശവശാദശേഷവദനനായ’ ബി യെ എനിയ്ക്കു പരിചയമില്ല. എന്നാലും ഒരു കൈ നോക്കാം.
Adithyan | 29-May-09 at 5:06 am | Permalink
ജ്യോതിടീച്ചര്,
1. ഈ കമന്റിലെ രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കണ്ടില്ല.
എല്ലാവരും (all),
എല്ലാവരും നേരെ ചൊവ്വേ കാര്യങ്ങള്‍ പറഞ്ഞുതുടങ്ങിയതു കൊണ്ട് ഒന്നു ഇടപെട്ടോട്ടേ? 🙂
ഞാന്‍ മനസിലാക്കിയടത്തോളം,
2. ഉമേഷ്ജിയുടെ പോസ്റ്റില്‍ പറയുന്നത്
ഒരു ചര്‍ച്ചയില്‍ ഒരാള്‍ പറയുന്ന അഭിപ്രായം അല്ലെങ്കില്‍ വാദം, അയാളുടേതാണ്, അയാളുടേത് മാത്രമാണ്. അത് അയാളുടെ വാദമാണെന്ന് കാണിക്കാന്‍ വേണ്ടി “എന്റെ അഭിപ്രായത്ത്തില്”, “എനിക്കു തോന്നുന്നത്”, എന്നൊക്കെ എല്ലാ വാചകത്തിലും ചേര്‍ക്കണ്ട ആവശ്യമില്ല. അതിനു വേണ്ടി ഒരു ഉദാഹരണം ഉമേഷജി ചേര്‍ത്തു.
3. പക്ഷെ ജ്യോതിടീച്ചര് ചര്‍ച്ച തുടങ്ങിയതു തന്നെ (കമന്റ് 3) ആ ഉദാഹരണത്തിലെ ചര്‍ച്ചയിലെ ഒരു വാദത്തെ എതിര്‍ത്തോ അനുകൂലിച്ചോ ആണ്.
4. ഒരു പോസ്റ്റില്‍ വരുന്ന കമന്റെല്ലാം ഓണ്‍ ടോപ്പിക്ക് ആയിരിക്കണം എന്ന് ഓഫ് യൂണിയന്റെ ശക്തനായ പടയാളിയായ ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ പോസ്റ്റിന്റെ ഉടമസ്ഥന് തന്നെ ആ വിഷയം അല്ല ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ആ ഓഫ്-ന്റെ പുറകെയുള്ള ഡിസ്കഷന് moot ആയി എന്നാണ് (എന്റെ, എന്റെ മാത്രം) അഭിപ്രായം :). moot ആയെന്നു വിചാരിച്ച് ഡിസ്കഷന് തുടരണ്ട എന്നില്ല.
5. പോയന്റ് 4-ല്‍ പറഞ്ഞ കാര്യം തന്നെയാണ് ക്ലോസ്ഡ് സര്‍ക്യൂട്ട്, ഓപ്പണ്‍ സര്‍ക്ക്യൂട്ട്, ഫീഡ് ബാക്ക് ലൂപ്പ് എന്നിവയുടെ ധാര്‍മ്മികതയെ ചോദ്യം ചെയ്ത വക്കാരിയോടും എനിക്ക് (എനിക്കു മാത്രം, എനിക്കു തന്നെ) പറയാനുള്ളത് 🙂 പോസ്റ്റിന്റെ ഉടമസ്ഥന് തന്നെ വന്ന് ലതല്ല വിഷയം ലിതാണ് എന്നു പറഞ്ഞ സ്ഥിതിയ്ക്ക് വക്കാരി വാദം നിര്‍ത്തണം….. എന്നു ഞാന്‍ ഒരിക്കലും പറയില്ല. പകരം വക്കാരി ഇവിടുന്ന് ഒരു കമ്പി സ്വന്തം ബ്ലോഗിലേക്ക് വലിച്ച് അവിടെ ധാര്‍മ്മികത ചോദ്യം ചെയ്യണം… എന്ന ഒരു അഭിപ്രായം ഞാന്‍ പറഞ്ഞാല്‍ എന്നെ തല്ലുമോ? വിരട്ടല്‍ ആണു എനിക്ക് കൂടുതല്‍ ഇഷ്ടം
Adithyan | 29-May-09 at 5:19 am | Permalink
വക്കാരീ സോറി…. എന്റെ അഞ്ചാമത്തെ തിരുമുറിവ് എനിക്കു തന്നെ ഒരു മുറിവായി തോന്നുന്നതു കൊണ്ട്, അതൊന്നു തിരുത്തിക്കോട്ടെ… വക്കാരി ഇവിടെ തന്നെ ഡിസ്ക്കഷന് തുടരണം. പക്ഷെ പ്രധാന വിഷയം ഏതാണ്, അപ്രധാന വിഷയം ഏതാണ് എന്ന് നമ്മള് എല്ലാരും തമ്മില്‍ ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ എത്തണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
C | 30-May-09 at 12:46 am | Permalink
ജ്യോതിർമയി പറഞ്ഞു:
ഇതാണു് എന്റെ അഭിപ്രായം എന്നത് ആ ഉദാഹരണത്തില്‍ നിന്നും വളരെ വ്യക്തമാണല്ലോ.
അല്ലല്ലോ. അതുകൊണ്ടാണല്ലോ ചോദിച്ചത്.
ജ്യോതിർമയി പറഞ്ഞു:
അതോ…ആദ്യമേ തീരുമാനിച്ചിട്ടുണ്ടൊ ജ്യോതിര്‍മയിയില്‍ നിന്നും ഇന്ന ഉത്തരം വരണം, എന്നാലേ ഇതു ചര്ച്ചയാവൂ, അല്ലാത്തതൊക്കെ ‘കുതര്‍ക്കം’ എന്നൊക്കെ? അറിയാന്‍ ചോദിയ്ക്കുകയാണു്. ആരോപിക്കുകയല്ല.
അങ്ങനെ തീരുമാനിച്ചിട്ട്ടുണ്ടായിരുന്നെങ്കിൽ ഇതാണു ജ്യോതിർമയി പറഞ്ഞത് എന്നു പറഞ്ഞിട്ട് അതിനു മറുപടി പറയുകയും കാര്യങ്ങൾ വഷളാക്കുകയുമായിരുന്നേനേ ഞാൻ ചെയ്യുക. അങ്ങനെ ചെയ്യാതെ, മനസ്സിലാക്കിയത് എഴുതിയിട്ട് ഇതു തന്നെയല്ലേ എന്നു ചോദിച്ചതിൽ നിന്നു തന്നെ വ്യക്തമല്ലേ അതായിരുന്നില്ല എന്റെ ഉദ്ദേശമെന്ന്?
ജ്യോതിർമയി പറഞ്ഞു:
ഞാന്‍ പറഞ്ഞ ഉദാഹരണം – അതൊന്നു ദയവായി ശ്രദ്ധിച്ചുവായിക്കൂ നിയമം സമൂഹത്തില്‍ ഉണ്ടായ കാലത്തെ അടിസ്ഥാനപ്പെടുത്തി, സമൂഹത്തില്‍ നിലവിലിരുന്ന മൂല്യബോധത്തെ അളക്കുന്നരീതി- രണ്ടു സന്ദര്‍ഭത്തില്‍ ഒരേപോലെ അപ്ലിക്കബിള്‍ ആവില്ല എന്നത്
വ്യക്തമായില്ല. ഉമേഷ് ഇവിടെ എടുത്തെഴുതിയിരിക്കുന്ന ചർച്ചയിൽ എ ഉപയോഗിച്ച രണ്ടു സന്ദർഭങ്ങളും അളന്ന മൂല്യബോധങ്ങളും ഏതൊക്കെയാണ്? ഒന്ന് വിഷുവും കൃഷ്ണഭക്തിയും തമ്മിലുള്ള ബന്ധമാണ്. മറ്റേത് ഏത്?
ജ്യോതിർമയി പറഞ്ഞു:
ഒരേ അളവുകോല്‍ കൊണ്ട് പ്രത്യക്ഷത്തില്‍ ‘ഒരേതുപോലെ’ തോന്നിയ്ക്കുന്ന കാര്യങ്ങള്‍ അളക്കുന്നതു വിഡ്ഢിത്തമാവും എന്നതായിരുന്നു എന്റെ ഈ പോസ്റ്റിലെ ആദ്യത്തെ കമന്റു കൊണ്ട് ഉദ്ദേശിച്ചത്.
ഇവിടെയുമുണ്ട് മുകളിൽ പറഞ്ഞ അവ്യക്തത. എ പറഞ്ഞതിൽ ഏതാണ് ഒരേപോലെ തോന്നിക്കുന്ന പല കാര്യങ്ങൾ? എന്താണ് എ ഉപയോഗിച്ച അളവുകോൽ?
ജ്യോതിർമയി പറഞ്ഞു:
ഇനി നിങ്ങള്‍ എന്നെ മറ്റൊരു വിഷയത്തിലേയ്ക്കാണു കൂട്ടിക്കൊണ്ടു പോകുന്നത് എന്നിപ്പോള്‍ എനിയ്ക്കു സംശയമുണ്ട്.
ദയവായി ആ നിങ്ങൾ ഒഴിവാക്കാമോ, ബഹുവചനമാണ് ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ? അതല്ല, ഏകവചനമാണെങ്കിൽ വിരോധമില്ല. ഞാൻ ഉമേഷുമായോ മറ്റാരെങ്കിലുമായോ സംഘം ചേർന്നോ ആലോചിച്ചുറച്ചോ ഇവിടെ വന്നതല്ല. വക്കാരിയെയും ജ്യോതിർമയിയെയും ‘ബി’യെയും ചേർത്ത് ഞാൻ ഒരു ‘നിങ്ങൾ‘ ആക്കാത്തതുപോലെ തന്നെ എന്നെയും ഒരു വ്യക്തിയായി കണക്കാക്കണമെന്ന് അപേക്ഷ. ആരോടാണ് ചോദ്യമെന്നു വ്യക്തമാക്കിയാൽ കൊള്ളാം.
ജ്യോതിർമയി പറഞ്ഞു:
ഗുരുകുലത്തിലെ ദാ നമ്മള് ഇപ്പോളുള്ള ഈ പോസ്റ്റില്‍ ഉമേഷ് ജി ഉദ്ധരിച്ച ‘ബി’ യുടെ വാക്കുകള്‍ കൊണ്ടു തന്നെ അയാളുടെ അഭിപ്രായം വ്യക്തമാണല്ലോ. ‘സി’ മനഃപൂര്‍വ്വം ഉദ്ധരിച്ച മറ്റൊരു ഖണ്ഡികയില്‍ നിന്നും ‘ബി’ യുടെ അഭിപ്രായം വളരെ വ്യക്തമാണ്. (സി യുടെ പോളിഷിങ്ങ് ഇല്ലാതെ, ബി യുടെ സ്വന്തം ഖണ്ഡിക തന്നെ).
ആദിത്യനെപ്പോലെ, ഞാനും ആദ്യം കരുതിയത് കഴിഞ്ഞ കമന്റിൽ ഞാൻ ചോദിച്ച രണ്ടാമത്തെ ചോദ്യത്തിനു ജ്യോതിർമയി മറുപടി പറഞ്ഞില്ല എന്നാണ്. എന്നാൽ, മൂന്നു തവണ ഇതു വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് ആ ചോദ്യത്തിനുള്ള മറുപടി ആയിരുന്നു എന്ന്.
ഇപ്പോൾ മനസ്സിലായി ബിയുടെ മനസ്സിൽ എന്തൊക്കെയായിരുന്നു എന്നും മറ്റുമുള്ള ജ്യോതിർമയിയുടെ നിഗമനം എങ്ങനെയുണ്ടായി എന്ന്. ജ്യോതിർമയി ആ ചർച്ച നടന്ന ഗ്രൂപ്പിൽ പോയി അതൊന്നു വായിച്ചു നോക്കാൻ അപേക്ഷ. (അതൊന്നും ആരും ഡിലീറ്റ് ചെയ്തു കളഞ്ഞിട്ടില്ല. അവിടെത്തന്നെയുണ്ട്.) കാരണം, ഞാൻ ഉദ്ധരിച്ച സിയുടെ മാക്സ്മുള്ളറെയും മറ്റും കുറിച്ചുള്ള ഖണ്ഡിക ആ ചർച്ചയിൽ നിന്നേയുള്ളതല്ല. അതിനെ അടിസ്ഥാനമാക്കി ബി ഇന്നതാണു ഇതു പറഞ്ഞപ്പോൾ ചിന്തിച്ചതെന്ന തീരുമാനത്തിൽ എത്തിച്ചേരുന്നത് അബദ്ധമായിരിക്കും.
വില്വമംഗലത്തെക്കുറിച്ചും ഗുരുവായൂരിനെക്കുറിച്ചും നടന്ന (ചരിത്രം വിഷയമായ) ഒരു ചർച്ചയിലാണ് എ വിഷുവിനെക്കുറിച്ചുള്ള തന്റെ നിരീക്ഷണം പറഞ്ഞത്. അപ്പോഴാണ് ബി കടന്നുവന്ന് അകാരണമായി (കാരണമില്ലാതെയോ കാരണം വ്യക്തമാക്കാതെയോ) ഉള്ള ഈ മെക്കിട്ടുകയറ്റം നടത്തിയത്. ആ ചർച്ചയിൽ ബി പറഞ്ഞ ഒരേയൊരു അഭിപ്രായവും അതായിരുന്നു. ഇതിൽ എന്ത് അവ്യക്തതയാണുള്ളത് എന്നു ജ്യോതിർമയി ദയവായി ചോദിക്കരുത്. ഇതിൽ അവ്യക്തതയേ ഉള്ളൂ.
ജ്യോതിർമയി പറഞ്ഞു:
‘ബി’ എന്തു പറഞ്ഞു എന്നും ബിയുടെ മനസ്സില്‍ ഏ യോടു വിദ്വേഷമുണ്ടായിരുന്നോ എന്നും ‘കൂപമണ്ഡൂക’മായ ‘ബി’ എത്ര സങ്കുചിതമായാണു ചിന്തിയ്ക്കുന്നതെന്നും ജ്യോതിര്‍മയിയെ മനസ്സിലാക്കിക്കുക – അഥവാ അതു ജ്യോതിര്‍മയി സമ്മതിയ്ക്കുക-
ഇതാണോ നിങ്ങളുടെ സംവാദ വിഷയം? (സംശയമാണ്, ആരോപണമല്ല)
ഇതാണു വിഷയമെങ്കില്‍ ഇതാണു ‘സി’ യും ഉമേഷ് ജിയും ജ്യോതിര്‍മയിയുമായി സംവാദത്തിനു സ്വീകരിച്ച വിഷയം എന്ന്തു ഞാന്‍ അറിഞ്ഞില്ല.
അതെയെങ്കില് ‘അതേ’ എന്നു പറയൂ. ഞാന്‍ ആലോചിക്കാം വിഷയത്തിലേയ്ക്കു വരണോ എന്ന്. ഏതായാലും ‘രോഷാവേശവശാദശേഷവദനനായ’ ബി യെ എനിയ്ക്കു പരിചയമില്ല. എന്നാലും ഒരു കൈ നോക്കാം.
ഈ ചോദ്യം വളരെ inflammatory ആണ്. അതുകൊണ്ടും ചർച്ച കൂടുതൽ നീണ്ടുപോകാനും വഷളാകാനും കാരണമായേക്കും എന്നതുകൊണ്ടും ഇതിനു മറുപടി പറയുന്നില്ല. ക്ഷമിക്കുമല്ലോ. പകരം മറ്റൊരു ചോദ്യം ഉണ്ടാക്കി അതിനു മറുപടി പറയാം: എന്തായിരുന്നു സി ഈ സംവാദത്തിൽ പങ്കെടുത്തതിന്റെ ഉദ്ദേശ്യം?
ഉത്തരം: ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചർച്ചയെപ്പറ്റി ജ്യോതിർമയിയുടെ ആദ്യ കമന്റിൽ നിന്നും ഞാൻ മനസ്സിലാക്കിയ വ്യാഖ്യാനത്തോട് വിയോജിപ്പുള്ളതുകൊണ്ട്.
Adithyan | 30-May-09 at 6:36 am | Permalink
കളരിപരമ്പര ദൈവങ്ങളേ…. ഇനി മാക്സ് മുള്ളറെ തെറി വിളിക്കുന്നത് സൂക്ഷിച്ച് വേണമല്ലോ… യെങ്ങാനും വിളിച്ചു പോയാല്‍ പിന്നെ നിര്ഗ്ഗുണാരാധനയും (നിര്‍ഗുണനായ ഞന്‍ പരബ്രഹ്മത്തെ ആരാധിക്കുന്നതാണോ ഇത്?) സനാതനധര്‍മ്മവും (യിത് യെന്തരോ യെന്തോ)എന്റെ മിഡില്‍ നെയിംസായി മാറുമല്ലോ…. കരിവരദാ അങ്ങു പറഞ്ഞതിന്റെ പൊരുള്‍ എനിക്കു മനസിലായി വരുന്നു. അങ്ങൊരു ത്രികാലഞ്ജാനി തന്നെ.
wakaari | 30-May-09 at 12:24 pm | Permalink
സത്യം പറയാമല്ലോ, ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയമായിരുന്നു ഈ പോസ്റ്റില്‍ കൈകാര്യം ചെയ്തതെന്ന് ഞാന്‍ മനസ്സിലാക്കിയതേ ഇല്ല. തെറ്റെന്തേതുതന്നെ. തെറ്റേണ്ടതുതന്നെ
ജ്യോതിര്‍മയി | 30-May-09 at 1:40 pm | Permalink
ആദിത്യാ,
ഈ പോസ്റ്റില്‍ ഇന്നതാണു വിഷയം എന്നു പ്രത്യേകം പറഞ്ഞിട്ടില്ല എന്നതു ഒരുവസ്തുത. ഇനി പറഞ്ഞിരുന്നെങ്കില്ത്തന്നേയും വായനക്കാരിയ്ക്ക് സ്വാതന്ത്ര്യമുണ്ട്, പോസ്റ്റിലെ ഭാഗികമായ ഒരുകാര്യത്തെപ്പറ്റി പരാമര്‍ശിയ്ക്കാനും സ്വന്തം അഭിപ്രായം പറയാനും.
ഇതത്രഗംഭീര പോസ്റ്റ് ആണെന്ന് എനിയ്ക്കു തോന്നിയില്ല (ഉമേഷ് ജിയും അങ്ങനെകരുതുന്നുണ്ടാവില്ല). ഒരു ചര്‍ച്ചയ്ക്കോ കമന്റിനോ പ്രസക്തി അധികം ഉണ്ടെന്നും തോന്നിയിരുന്നില്ല.
എന്നാലും
“ ജനിച്ചപ്പോൾ മുതൽ വിഷുവിനു കൃഷ്ണവിഗ്രഹമില്ലാതെ കണി കണ്ടിട്ടില്ലാത്ത B എന്ന യുവാവിനു് ഇതു സഹിച്ചില്ല. താൻ ചെറുപ്പം മുതൽ കാണുന്നതാണല്ലോ വേദകാലം മുതലുള്ള പൈതൃകമായി പിന്നീടു സുവർണ്ണലിപികളിൽ രേഖപ്പെടുത്തേണ്ടതു്. അതിനാൽ B രോഷാവേശവശാദശേഷവദനൈഃ ഇപ്രകാരം ഉവാച“: എന്ന പോസ്റ്റിലെ പാര –
എന്റെ കണ്ണിലുടക്കി.
ഏയും ബിയും സിയും ആരോ ആവട്ടേ, ഉമേഷ് ജി സ്വയം സ്വീകരിച്ച ‘പേരുപറയില്ല’ എന്ന വ്രതം – അതുതെറ്റിയ്ക്കേണ്ട എന്ന സാമാന്യ മര്യാദ അംഗീകരിച്ചേയ്ക്കാം എന്നു കരുതിമാത്രം വ്രതം സ്വീകരിയ്ക്കേണ്ടിവന്നവളുമായ എനിയ്ക്ക്, ആ വാചകത്തില്‍ പറഞ്ഞ കാര്യം മുഴുവനും അസംബന്ധമാണെന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ ഒരു സംവാദത്തിനോ (ആള് ആരെങ്കിലുമാവട്ടേ) അതിനേക്കാള്‍ പ്രധാനമായി വ്യക്തമാക്കാനുള്ള കാര്യം ‘കൃഷ്ണഭക്തി’ അഥവാ ഈശ്വരസങ്കല്‍പ്പം’ അതിലെ വ്യത്യാസം ആയിരുന്നു. കാര്യം വാസ്തവത്തില്‍ ഗൌരവമുള്ളതും എന്നാല്‍ ഒരു സംവാദത്തിനൊന്നും സാധ്യതയില്ല്ലാത്തതും ആയിരുന്നു.
ഭാഗ്യത്തിന്്, ഈ പോസ്റ്റ് വായിച്ചതിന്റെ തലേദിവസം വീട്ടില്‍ അരങ്ങേറിയ ഒരു കൊച്ചുസംഭവം – ഒരു കൊച്ചു സംഭാഷണശകലം ഈ ആശയം വ്യക്തമാക്കാന്‍ ഉപയോഗിയ്ക്കാമല്ലോ എന്നു തോന്നി, അതാണു് നാലുവയസ്സുകാരന് കുട്ടനും അവന്റെ ‘ജ്യോതിമേമയും – ജ്യോതിമാമനും’ (ഈ മൂന്നുപേരും ക്ലോസ്ഡ് ഗ്രൂപ്പ് സംവാദത്തില്‍ ഉണ്ടായിരുന്നവരല്ല). കൊണ്ട് കമംന്റ് 3ല്‍ ഞാന്‍ ചെയ്തത്.
ലൈറ്റ് ആയിട്ടെടുക്കാനാണ് ആദ്യമേ ചിരിച്ചത് . അതൊരു പരിഹാസച്ചിരിയായി ആര്‍ക്കെങ്കിലും തോന്നിയോ ആവോ:-)
ദോശ വേറേ, മാഗി മസാല വിതറിയ ദോശ വേറേ, പച്ചവേറേ, ചുവപ്പുവേറേ എന്നതൊക്കെ കുട്ടന് കാണുന്ന മട്ടിലല്ലല്ലോ വലിയവരായ നമ്മള് കാണുന്നത്. അതേപോലെ കൃഷ്ണന് വേറേ, ശിവന് വേറേ, എന്നതൊക്കെ ഒരു തലത്തില്‍ മാത്രമുള്ള വേര്‍തിരിവാണെന്നും അതിനേക്കാള്‍ വലിയ തലമുണ്ടെന്നും, സൂചിപ്പിക്കുക- അത്രയെങ്കിലും ശരിയ്ക്കും നടന്ന ആ ഒരൊറ്റ കുഞ്ഞുസംഭാഷണം അവതരിപ്പിച്ചതിലൂടെ എനിയ്ക്കു സാധിച്ചു. (എന്നുതന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു).
ഒരേ മാനദണ്ഡമല്ല ദേവതാസങ്കല്‍പ്പത്തില്‍ എന്ന വിഷയമേ ഞാന്‍ സ്വീകരിച്ചുള്ളൂ, പറയാന്‍. ആരേയും എതിര്‍ക്കാനും പുകഴ്ത്താനും ആയിരുന്നില്ല.
(P.S: I typed this comment as soon as I saw Adithyan’s comment which was addressed to me. But I could not post it then. The remaining comments and the ‘koottichchErkkalukaL’ if any in any of the previous comments I didn’ read. I’ ll do that when I get some time).
wakaari | 30-May-09 at 5:10 pm | Permalink
ആദിത്യാ, ഉമേഷ്ജി “വക്കാരി, വിഷു, കൃഷ്ണന്, മുള്ളര്‍“ എന്ന അതിപ്രാധാന്യമുള്ള വിഷയത്തെപ്പറ്റി അതിലും പ്രാധാന്യമുള്ള ഈ പോസ്റ്റില്‍ തികച്ചും ആധികാരികമായി സംസാരിക്കട്ടെ. വാ നമുക്കിവിടെ ഒരു മൂലയ്ക്ക് തറ പറ സൊറ പറഞ്ഞിരിക്കാം.
അപ്പോളാദിത്യാ, ഈ പോസ്റ്റിന്റെ കമന്റ് ചരിതം പരിശോധിച്ചാല്‍ ഈ പോസ്റ്റിടുന്നത് മെയ് പതിനഞ്ചിന്. ഞാനിതിലൊരു ആദ്യകമന്റിടുന്നത്, മെയ് പതിനാറിന്. ആ കമന്റോ, ഈ പോസ്റ്റിലെ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കമന്റും. എന്റെ സ്വഭാവം വളരെ പണ്ടുമുതല്ക്കേ ഗണിച്ച് വെച്ചിരിക്കുന്ന ഉമേഷ്ജിയ്ക്ക് അപ്പോള്‍ തന്നെ വാറണിംഗ് തരാമായിരുന്നു, ഹല്ലോ ഹല്ലുവ്വാ, ഇത് ഒരു സീരിയസ് പോസ്റ്റാണ്, പോയേ പോയേ എന്ന്. അത് തന്നില്ല എന്നൊരു പരിഭവം എന്തായാലും എനിക്കുണ്ട്. അതങ്ങ് തരികയായിരുന്നെങ്കില്‍ പിന്നെ ഈ പുകിലുകളുടെയൊക്കെ യാതൊരു കാര്യമേ ഉണ്ടായിരുന്നില്ല. അതിനുപകരം എനിക്ക് നന്ദി പറഞ്ഞ് എന്നെ പിന്നെയും പിന്നെയും ഇങ്ങോട്ട് വരാന്‍ ഉമേഷ്ജി പ്രേരിപ്പിക്കുകയും ചെയ്തു. (പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും വായില്‍നിന്നും കൈയ്യില്‍ നിന്നും ഇടേണ്ടതെല്ലാം ഇടീപ്പിക്കും. പിന്നെ അതേല് പിടിച്ച് തൂങ്ങും. അപ്പോള്‍ പിന്നെ ലെവനും തൂങ്ങും, ലിവനും തൂങ്ങും. ഇതൊക്കെ നമ്മളെത്ര കണ്ടതാ അല്ലിയോ ആദിത്യാ:))
(ഞാന്‍ എന്റെ വിശ്വവിഖ്യാതമായ പല പോസ്റ്റുകളിലും പറഞ്ഞിരിക്കുന്നത് പോലെ, പോസ്റ്റെന്താണെന്ന് നോക്കിയൊക്കെ കമന്റാന്‍ എനിക്ക് വലിയ പാട്. പക്ഷേ ഒരു പോസ്റ്റില്‍ ഏതൊക്കെ തരം കമന്റുകള്‍ വേണമെന്നത് പോസ്റ്റിടുന്നവരുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം. അലമ്പാന്‍ വരുന്നവരെ കാണുമ്പോള്‍ തന്നെ മൊട കണ്ടാല്‍ ഇടപെടുമെന്ന് പറയുക പോലും വേണ്ട, ആ ലക്ഷണമൊന്ന് കാണിച്ചാല്‍ തന്നെ ഞാന്‍ സ്ഥലം കാലിയാക്കാറുണ്ട്. ഇവിടെയും നയം അത് തന്നെ. ഇതിപ്പോള്‍ ആദിത്യനോടൊന്ന് പറയണമെന്ന് വക്കാരീസ് ടിപ്സ് പ്രകാരമുള്ള സമയപരിധിക്ക് ശേഷവും തോന്നിയതുകൊണ്ട് മാത്രം. ഈ പോസ്റ്റില്‍ എന്റെ തോന്ന്യവാസം ഇതുവരെ സഹിച്ച ഉമേഷ്ജി ഇതും കൂടി സഹിക്കുമെന്ന് കരുതുന്നു).
അപ്പോള്‍ പറഞ്ഞ് വന്നത്, കമന്റ് ചരിതം. എന്റെ ആദ്യകമന്റിന് ശേഷം എന്റെയൊരു കമന്റ് ഈ പോസ്റ്റില്‍ വീഴുന്നത് ഇരുപത്തൊന്നാം കമന്റായി ഇരുപത്തേഴാം തീയതി. അതായതാഹി ധര്മ്മക്കാരസ്യ, പോസ്റ്റിട്ടിട്ട് പന്ത്രണ്ട് ദിവസം കഴിഞ്ഞ്. ഇതിനിടയ്ക്ക് ഉമേഷ്ജിയുടെ തന്നെ വേറൊരു പോസ്റ്റ് പോലുമുണ്ടായി. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് ഓഫ് മലയാളം ബ്ലോഗിംഗ് പ്രകാരം, ഒരു പോസ്റ്റിന്റെ ഏകദേശ ആയുസ്സ് ഒരു ബ്ലോഗില്‍ എട്ട് ദിവസവും എട്ട് മണിക്കൂറുമാണ്-പ്രൊവൈഡഡ് പുതിയൊരു പോസ്റ്റ് ആ ബ്ലോഗില്‍ ഉണ്ടായില്ലെങ്കില്‍. പുതിയൊരു പോസ്റ്റുണ്ടായാലോ, അതിനു മുന്‍പിലത്തെ എല്ലാ പോസ്റ്റിന്റെയും ഗതി ഒരുമാതിരിയാണെന്നുമാണ്. അതൊക്കെ അവിടെ നിക്കട്ടെ. പക്ഷേ എന്റെ രണ്ടാം കമന്റ് ഈ പോസ്റ്റില്‍ വരുന്നത് ആദ്യ കമന്റിന് പതിനൊന്ന് ദിവസത്തിനും പോസ്റ്റിട്ടതിന് പന്ത്രണ്ട് ദിവസത്തിനും ശേഷം മാത്രം. അതിനിടയ്ക്ക് ഓടയില്‍ കൂടി എത്ര വെള്ളമൊഴുകി? ഒഴുകിയതെല്ലാം കുടിവെള്ളം തന്നെയായിരുന്നോ ആവോ?
ഇനി ആ കമന്റിടാന്‍ കാരണമോ, എന്റെ കൊഞ്ഞനം കുത്തലിനെ സീയേക്കാരന് പരാമര്‍ശിച്ചതും.
പിന്നെയാണ് ഞാന്‍ വയലന്റായത്. വയലന്റാവാനുള്ള കാരണമോ, ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ… ലോ ലതു തന്നെ. സംവാദമിടാം, ഓക്കേ, പക്ഷേ ആരെയും വലിച്ചിഴയ്ക്കാന്‍ പാടില്ല. ആ വൈരുദ്ധ്യാത്മീയ ഭൌതികവാദം എനിക്കിപ്പോഴും ദഹിച്ചിട്ടില്ല. സംവാദത്തിലുള്ളവര്ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ നിനക്കെന്താടേ ഇത്ര പ്രോബ്ലം എന്ന ചോദ്യം ബാലിശമാണെന്ന് പറഞ്ഞാല്‍ ബാലിയ്ക്ക് പോലും ഫീല്‍ ചെയ്യുമെന്നതിനാല്‍ അങ്ങിനെ പറയുന്നേ ഇല്ല. കാരണം, അതല്ലല്ലോ ഇവിടെ പോയിന്റ്. അതിന്റെ കൂടെ ആരാണ് ആദ്യം ആരാണ്ടെയൊക്കെയോ വലിച്ചിഴച്ചത് എന്നൊക്കെ ആര്ക്കാണ്ടൊക്കെ എപ്പോഴൊക്കെയോ അറിയാം എന്നരീതിയിലും കാര്യങ്ങള്‍ പോകുന്നത് കണ്ടപ്പോള്‍ ആദിത്യാ, സത്യമായും എന്റെ കണ്ട്രോള് പോയി ആല്ട്ടായി അവസാനം സംഗതി മൊത്തം ഡിലീറ്റായി. സത്യം പറയാമല്ലോ ആട്സിനെ പട്ടിയാക്കല്‍ തന്ത്രം പോലെപോലും എനിക്ക് തോന്നി. കണ്ണടച്ചിരിക്കുക, അപ്പോള്‍ മൊത്തം ഇരുട്ടായിരിക്കും. ആ ഇരുട്ടുകൊണ്ട് പിന്നെ ഓട്ടയടയ്ക്കുക. കണ്ണടച്ചിരിക്കുന്നത്ത് കാരണം ആടാണോ പട്ടിയാണോ എന്നറിയാന്‍ വയ്യാതെ ഒരു ആട് ആ വഴി പോകുമ്പോള്‍ അതിനെക്കയറി പട്ടീ പട്ടീ എന്ന് വിളിക്കുക… സത്യമായും ആദിത്യാ, എനിക്കങ്ങിനെയൊക്കെ തോന്നി. എന്റെ തന്നെ പ്രശ്നമാണ്. പക്ഷേ തോന്നി എന്നത് വാസ്തവം.
പക്ഷേ ആദിത്യന് പറഞ്ഞതുപോലെ പോസ്റ്റിട്ട അണ്ണന് തന്നെ വന്ന് ലതല്ല വിഷയം ലിതാണ് വിഷയം അതുകൊണ്ട് ലിതില്‍ പിടിച്ച് പിടിച്ചങ്ങ് പോയാല്‍ മതി എന്ന് പറഞ്ഞാല്‍ പിന്നെ ആ നിമിഷം നമ്മള് സലാം പറയൂല്ലേ. ആദിത്യന് പാവം, ഉമേഷ്ജിയുടെ സൈഡ് പിടിച്ചതാണെങ്കിലും അത് അദ്ദേഹത്തിനിട്ടുള്ള ഒരൊന്നൊന്നര താങ്ങായിപ്പോയി എന്നത് വേറൊരു കാര്യം-
കാരണം, ദ ഹൈറ്റ് ഓഫ് മലയാളം ബ്ലോഗിംഗ് ഗതികേട് എന്താണെന്ന് ആദിത്യനറിയാന് വയ്യേ. ഒരു പോസ്റ്റിട്ട അണ്ണന് വന്ന് പോസ്റ്റിട്ട് പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞ് അവസാനം, ഹെന്റമ്മോ ഞാന്‍ ലതല്ല ഉദ്ദേശിച്ചത്, ലിതാണ്, ലിതാണ് എന്ന് , കിലുക്കത്തിലെ ജഗതി സ്റ്റൈലില്‍ ഗതികെട്ട് പറയുന്നതുപോലെ പറയേണ്ടി വരുന്ന ആ സ്ഥിതിവിശേഷമില്ലേ, ലതാണാദിത്യാ, ദ ഹൈറ്റ് ഓഫ് മലയാളം ബ്ലോഗിംഗ് ഗതികേട് 🙂 ഉമേഷ്ജിയ്ക്കും ആ ഗതി വന്നൂ എന്നല്ലേ ആദിത്യന് പറഞ്ഞത്? 🙂
അതുപോലെ തന്നെ ആദിത്യാ, ഞാന്‍ ഇരുപത്തെട്ടാം തീയതി അഞ്ച് പതിമൂന്നിന് ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം… പറഞ്ഞ് കുറച്ച് കഴിഞ്ഞ് അതിന്റെ തന്നെ മൂട്ടില് പിന്നെയും വന്ന് ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം… പറയുമ്പോള്‍ ഉമേഷ്ജി വന്ന് “വക്കാരി ഇതു വരെയും ക്ലോസ്ഡ് ഗ്രൂപ്പിനെ വിട്ടില്ലേ?“ എന്നൊക്കെ ചോദിക്കുമ്പോള്‍ എന്നെപ്പോലുള്ള പൊട്ടന്മാര് വിചാരിക്കുന്നത് ലെവന് കഴിഞ്ഞ പത്ത് പതിനഞ്ച് ദിവസമായി ഈ ക്ലോസ്ഡ് ഗ്രൂപ്പുമായി നില്ക്കുകയാണോ, ലെവനൊന്നും വേറേ പണിയൊന്നുമില്ലേ എന്നായിരിക്കും. രണ്ട് കമന്റ് അടുപ്പിച്ചടുപ്പിച്ചിട്ടെന്നല്ലേ ഉള്ളൂ ആദിത്യാ, ആ എന്നോട്… ഇങ്ങിനെയൊക്കെ… 🙁
പിന്നെ ആദിത്യാ, ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ തന്നെ വക്കാരിയുണ്ട്. ഒരു പോസ്റ്റിന്റെ ഏഴയലോക്കത്തെ പോസ്സുകളിലോ കമന്റുകളിലോ വക്കാരി എന്ന് കാണാത്ത പോസ്റ്റുകളില്‍ തന്നെ ഞാന്‍ കൊഞ്ഞനം കുത്തിക്കുത്തി വായൊക്കെ കോടുന്നതുവരെ കുത്തിക്കുത്തിത്തലകുത്തി മറിഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ തലക്കെട്ടില്‍ വക്കാരിയെന്നും കൂടി കണ്ടാല്‍ പിന്നെ എന്നില്‍ നിന്നും ഉമേഷ്ജി പോസ്റ്റിനെ മാത്രം ആധാരമാക്കിയുള്ള പക്വതയും പാകതയും ഉപ്പൂം മുളകും എരിവും പാകത്തിനുള്ള കമന്റുകള്‍ പ്രത്ക്ഷിച്ചു എന്നൊക്കെ വിചാരിച്ചു എന്ന് വിചാരിക്കാന്‍ കൂടി പറ്റുകയില്ലല്ലോ ആദിത്യാ. അപ്പോള്‍ പിന്നെ ഇപ്പോള്‍ ഉമേഷ്ജി ഇത്ര വയലന്റായതിനു പിന്നില്‍ എന്തൊക്കെയോ അന്താരാഷ്ട്ര ഗൂഢാലോചയും കൂടിയുണ്ടെന്ന് ഞാനൊന്ന് കരുതിക്കോട്ടേ ആദിത്യാ?
ചുരുക്കത്തില്‍ (അതേ ചുരുക്കത്തില്‍) ആദിത്യാ, ഈ പോസ്റ്റില്‍ ഞാന്‍ പോസ്റ്റിനെ വഴിതെറ്റിക്കുന്ന കമന്റുകളൊക്കെയിട്ട് കൊഞ്ഞനവും കുത്തി ഈ പോസ്റ്റിനെയും ഒരു വഴിക്കാക്കാന്‍ നോക്കി എന്ന് ഉമേഷ്ജി പറഞ്ഞപ്പോള്‍ സത്യമായും എനിക്കോര്‍മ്മ വന്നത് നരേന്ദ്രന് മകന് ജയകാന്തന്‍ സിനിമയില്‍ “ഒരു തമിഴനെ നോക്കി നടക്കുകയായിരുന്നു, നീയൊക്കെ മുല്ലപ്പെരിയാറില്‍ നിന്ന് ഞങ്ങടെ വെള്ളം മോഷ്ടിച്ചോണ്ട് പോവുമല്ലേടാ“ എന്ന് ചോദിച്ച ഇന്നസെന്റിനെയായിരുന്നു.
അതായത്, എന്റെ വഴിതെറ്റിക്കല്‍ തന്ത്രങ്ങളെയോര്ത്ത് ഇത്രയും വയലന്റാവാന്‍ മാത്രം പ്രാധാന്യമുള്ളൊരു പോസ്റ്റായിരുന്നു ഇതെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല (ഐ റിപ്പീറ്റ്-എനിക്ക് തോന്നുന്നില്ല, എന്റെ മാത്രം, തോന്നല്‍). പക്ഷേ, ബ്ലോഗറിനും തന് പോസ്റ്റ് പൊന്പോസ്റ്റ് എന്നാണല്ലോ. അതുകൊണ്ട് ഈ പോസ്റ്റിന്റെ പ്രാധാന്യത്തെപ്പറ്റി തീരുമാനിക്കാനുള്ള ഏറ്റവും അധികാരമുള്ളയാള്‍ ഈ പോസ്റ്റിട്ടയാള്‍ തന്നെ. അദ്ദേഹത്തിന്റെ തീരുമാനത്തെ ഒരു രീതിയിലും ഞാന്‍ ചോദ്യം ചെയ്യില്ല.
എന്നാലും ആദിത്യന് തന്നെ ഇതൊക്കെ പറഞ്ഞല്ലോ ആദിത്യാ 🙂
പിന്നെ ഉമേഷ്ജീ, ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം… (എന്നോട് ക്ഷമി) ഇട്ടിട്ട് പിന്നെ അതിലുള്പ്പട്ടതോ ഉള്‍പ്പെടാത്തതോ ആയ ആരെങ്കിലും അതിലുള്പ്പട്ടതോ ഉള്‍പ്പെടാത്തതോ ആയ ആരെയെങ്കിലും ഉളുപ്പില്ലാതെയോ ഉളുപ്പോടെയോ അതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയണെങ്കില്, പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ ആ സംവാദം ഇട്ടത് കാരണമാണല്ലോ ഈ പുകിലൊക്കെ എന്നോര്‍ത്ത് തലചൊറിഞ്ഞ് ഇരിക്കുകയേ ഞാനൊക്കെ ചെയ്യൂ. അല്ലാതെ “ഇവിടെ ആ ധാർമ്മികത നിർവ്വചിച്ചതു ഞാനാണു്. എത്രത്തോളം അതു് ആവാമെന്നു പ്രസ്താവിച്ചതും ഞാനാണു്…” എന്നൊക്കെ പറയാന്‍ എനിക്കെന്തോ ഒരു ചമ്മലാണ്. പക്ഷേ ഞാന്‍ ക്ലോസ്ഡ് ഗ്രൂപ്പ്, ക്ലോസ്ഡ് ഗ്രൂപ്പ് എന്ന് നിലവിളിക്കാന്‍ തുടങ്ങിയത് പോസ്റ്റിട്ടിട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം ഇരുപത് കമന്റുകള്‍ക്ക് ശേഷമാണെന്നതില്‍ ഉമേഷ്ജിക്ക് സംശയമൊന്നുമില്ലല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ഒരു പോസ്റ്റിന്റെ മൊത്തത്തിലുള്ള ആശയത്തില്‍ മാത്രമല്ല, ഓരോ വാചകത്തിനും ഓരോ വാക്കിനും ഞാന്‍ അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കും. ഓരോ പോസ്റ്റിനോടുമുള്ള എന്റെ ബഹുമാനം അത്രയ്ക്കാണ് 🙂 അതുകൊണ്ട് ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം പബ്ലിക്കായിടുന്ന ധാര്‍മ്മികതയെപ്പറ്റി ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അങ്ങിനെ പരാമര്‍ശിച്ചയാള്‍ മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനെപ്പറ്റി കമന്റില്‍ ചോദ്യം ചെയ്തെങ്കില്‍ എനിക്ക് അതിനെപ്പറ്റി ചോദിക്കണമെന്ന് തോന്നിയാല്‍ പിന്നെ എനിക്ക് കണ്ട്രോള് കിട്ടില്ല. അല്ലാതെ സന്ദര്‍ഭം മനസ്സിലാക്കി ആശയത്തില്‍ മാത്രമൂന്നി വിശദീകരിക്കാന്‍ ഇത് ഐയ്യേയ്യെസ്സ് പരീക്ഷയൊന്നുമല്ലല്ലോ, ബ്ലോഗല്ലേ 🙂
(ഒരു പോസ്റ്റിനെ ഓരോരുത്തര് ഓരോ ആംഗിളില്‍ കാണുമെന്നല്ലേ ഷേക്സ്പിയര് പറഞ്ഞിരിക്കുന്നത്).
“ഒരു പോസ്റ്റോ കമന്റോ എഴുതുമ്പോൾ അതിലെ ഓരോ വാക്യത്തിനും ഏതു ലെവൽ വരെ ആധികാരിതയുണ്ടു് എന്നു് എഴുതുന്ന ആൾ വിശദമാക്കണോ എന്നതായിരുന്നു വിഷയം“ എങ്കില്‍, എന്റെ ഇരുപത്തൊന്നാം കമന്റ് വരെയെങ്കിലും പന്ത്രണ്ട് ദിവസത്തോളം സീരിയസ്സായി ആ വിഷയത്തില്‍ ഊന്നിത്തന്നെയാണല്ലോ ചര്‍ച്ചകള്‍ നടന്നത് എന്നെങ്കിലും എനിക്ക് സമാധാനിക്കാമല്ലോ.
“ ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽപ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ ടെക്നിക്… “
ഈ വായനക്കാരെയൊക്കെ ഈ വക്കാരി ഇങ്ങിനെയൊരു വഴിക്കാക്കിയല്ലോ ഹെന്റീശ്വരാ… പാവം വായനക്കാര്‍… (ഇതൊരുമാതിരി ഇടതുമുന്നണി നാട്ടിലെ ജനങ്ങളെയൊക്കെ ഇപ്രാവശ്യത്തെ ഇലക്ഷന് ടൈമില്‍ മനസ്സിലാക്കിയതുപോലെയായിപ്പോയല്ലോ ഉമേഷ്ജീ) 🙂
നിര്‍ത്തി
ജ്യോതിര്‍മയി | 30-May-09 at 6:00 pm | Permalink
‘സി’ യോടു്
ഞാന്‍ അമ്പരക്കുകയായിരുന്നു എന്താണിത്ര ഗൌരവമായ വിഷയം? എന്താണിതു തീരാത്തതു് എന്ന്.
ഇപ്പോള്‍ മനസ്സിലായി.
ഞാന്‍ ആദ്യം മുതലേ പറയുന്നുണ്ട് ഞാനേതുവിഷയത്തെപ്പറ്റിയാണു കമന്റ്-3 ഇട്ടതെന്ന്.
സി കരുതി ആ ഗ്രൂപ്പിലെ മൊത്തം സംവാദവും ഓര്‍മ്മിച്ച്, അതിലെ വിഷയത്തെപ്പറ്റി ഏ ബീ സീ ഇവര്‍ പറഞ്ഞതൊക്കെ ഓര്‍മ്മിച്ച് മൊത്തം വിലയിരുത്തി ഞാന്‍ കമന്റിട്ടതാണെന്നും.
അല്ലേയല്ല.
ഏതായാലും സിയുടെ തന്നെ അവസാനത്തെ കമന്റില്‍ പറഞ്ഞ വാക്യം –
“എന്തായിരുന്നു സി ഈ സംവാദത്തിൽ പങ്കെടുത്തതിന്റെ ഉദ്ദേശ്യം?
ഉത്തരം: ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചർച്ചയെപ്പറ്റി ജ്യോതിർമയിയുടെ ആദ്യ കമന്റിൽ നിന്നും ഞാൻ മനസ്സിലാക്കിയ വ്യാഖ്യാനത്തോട് വിയോജിപ്പുള്ളതുകൊണ്ട്“.
എന്റെ മറുപടി: സി ഇതു വ്യക്തമാക്കിയതിനു നന്ദി.
ആര്യദ്രാവിഡമാക്സ്മുള്ളറാദി വിഷയം അന്നും ഇന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഈ പോസ്റ്റിലും ഉമേഷ് ജി ആ സംവാദത്തെ സന്ദര്‍ഭവശാല്‍ പരാമര്‍ശിച്ചു എന്നല്ലാതെ അതല്ല വിഷയം എന്നു തോന്നിയിരുന്നു (കൃത്യമായ വിഷയം എന്തെന്നു മനസ്സിലായില്ലെങ്കിലും).
അതുകൊണ്ടു് തല്ക്കാലം നിര്‍ത്തുന്നു. നന്ദി.
ജ്യോതിര്‍മയി | 30-May-09 at 6:14 pm | Permalink
ഉമേഷ് ജിയോടു്
1. ഈ ബ്ലോഗില്‍ ഉമേഷ് ജി യു ടെ അഭിപ്രായത്തെ എതിര്‍ത്തു പറയുന്നവര്‍ക്ക് സ്വന്തം ധൈര്യം മാത്രം ഉണ്ടായാല്‍പ്പോരാ എന്നു തോന്നി. എന്തെന്നോ.
ഒരു കമന്റ് ഒന്നിച്ചുനില്ക്കുമ്പോഴുള്ള ശക്തിയില്ല, അതിന്റെ ഇടയിലിടയിലായി ഉമേഷ് ജി കാര്യമായും കളിയായും പരിഹാസമായും ഒക്കെ സ്വന്തം അഭിപ്രായം എഴുതിച്ചേര്‍ക്കുമ്പോള്‍.
ഇതൊരു യുദ്ധമല്ലാത്തതുകൊണ്ടു കുഴപ്പമില്ല. പക്ഷേ യുദ്ധമായിരുന്നെങ്കില്‍ കാണാത്ത ചതിക്കുഴികള്‍ക്കു സമാനമായ ഒരു ഇഫക്റ്റ് ആണ് ഉമേഷ് ജിയുടെ മറുപടി എന്ന രീതിയില്‍ കമന്റുകള്‍ക്കിടയില്‍ കൂറ്റിച്ചേര്ക്കുമ്പോള് ഒഴുക്കിനെതിരേ നീങ്ങുന്നവര്‍ക്കുള്ള അനുഭവം – ഇതെന്റെ വ്യക്തിപരമായ ഒരു നിരീക്ഷണമാണു്.
ബ്ലോഗുടമയുടെ അധികാരമോ അധികജ്ഞാനമോ എന്നതു എനിയ്ക്കറിയില്ല.
ഒരേ അഭിപ്രായക്കാരെ പുറത്തുതട്ടി അഭിനന്ദിയ്ക്കുന്നതൊക്കെ കൊള്ളാം. നന്നായി.
Adithyan | 30-May-09 at 7:50 pm | Permalink
ആദിത്യാ, ഉമേഷ്ജി “വക്കാരി, വിഷു, കൃഷ്ണന്, മുള്ളര്‍“ എന്ന അതിപ്രാധാന്യമുള്ള വിഷയത്തെപ്പറ്റി അതിലും പ്രാധാന്യമുള്ള ഈ പോസ്റ്റില്‍ തികച്ചും ആധികാരികമായി സംസാരിക്കട്ടെ. വാ നമുക്കിവിടെ ഒരു മൂലയ്ക്ക് തറ പറ സൊറ പറഞ്ഞിരിക്കാം.
യെപ്പ വന്നൂന്ന് ചോദിച്ചാപ്പോരേ :)… ഈ പരിവാടി, അതായത് ബ്ലോഗിങ്ങ്, ചരിത്രാതീതകാലത്ത് നമ്മളൊക്കെ നടത്തിക്കൊണ്ടിരുന്ന സമയത്ത് (അതൊക്കെയല്ലാരുന്നോ ടൈം) ഒരു തര്‍ക്കം തുടങ്ങി ഒന്നൊന്നര തര്‍ക്കമായി, പിന്നെയും ഒരു അര കൂടി, ഒന്നൂടെ കൂടി, അങ്ങനെ പോയിപ്പോയി വ്യത്തിഹത്തിയയായി, അലമ്പായി, അടിയായി, അപ്പനുവിളിയായി (അതൊക്കെയല്ലാരുന്നോ ടൈം) ഞാന്‍ ഒരു വഴിക്കാകാറായീന്നു എനിക്കു തന്നെ തോന്നിത്തുടങ്ങിയതു കൊണ്ട് ഒന്നൊന്നരക്കൊല്ലമായി ഈ തൊല്ല നിര്‍ത്തി വച്ചിരിക്കുവാരുന്നു. ആ മൊത്തം വേളയ്ക്കും ടൈമിനും സന്ദര്‍ഭത്തിനു കൂടെ ഈ ഒരു ഒറ്റ കമന്റുകൊണ്ട് കണക്കു തീര്‍ത്ത സ്നേഹസത്ഥീര്ത്ഥ്യന് തന് കാല്‍ക്കലെന്‍ കണ്ണീര് പ്രണാമം ഫസ്റ്റിലേ…
അപ്പോളാദിത്യാ, ഈ പോസ്റ്റിന്റെ കമന്റ് ചരിതം പരിശോധിച്ചാല്‍ ഈ പോസ്റ്റിടുന്നത് മെയ് പതിനഞ്ചിന്.
അതു സത്യം.
ഞാനിതിലൊരു ആദ്യകമന്റിടുന്നത്, മെയ് പതിനാറിന്.
അതും സത്യം.
ആ കമന്റോ, ഈ പോസ്റ്റിലെ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കമന്റും.
സ്വാഭാവികം (തല്ലരുത്, വിരട്ടപ്പെടാന് ഞാന്‍ റെഡി)
എന്റെ സ്വഭാവം വളരെ പണ്ടുമുതല്ക്കേ ഗണിച്ച് വെച്ചിരിക്കുന്ന ഉമേഷ്ജിയ്ക്ക് അപ്പോള്‍ തന്നെ വാറണിംഗ് തരാമായിരുന്നു, ഹല്ലോ ഹല്ലുവ്വാ, ഇത് ഒരു സീരിയസ് പോസ്റ്റാണ്, പോയേ പോയേ എന്ന്.
പാടില്ല പാടില്ല നമ്മെ നമ്മള്, പാടെ മറന്നൊന്നും ചെയ്തുകൂടാ… ഓഫാണ് ഓണ്‍. ഓഫാണു സത്യം. ഓഫല്ലാതെ മറ്റൊരു സത്യമില്ല. എന്റെ ഇതിനു മുന്നത്തെ വേറെ ഒരു കമന്റില്‍ പറഞ്ഞിരിക്കുന്നതു പോലെ, ഓഫ് യൂണിയന്റെ സക്തനായ വക്താവായ ഞാന്‍ സക്തമായി വ്യക്തമാക്കുന്നു – ഓഫ് ഒരു പാപമല്ല. അത് തന്നില്ല എന്നൊരു പരിഭവം എന്തായാലും എനിക്കുണ്ട്.
യെന്ത് തന്നില്ലാന്ന്? തല്ലോ?
അതങ്ങ് തരികയായിരുന്നെങ്കില്‍ പിന്നെ ഈ പുകിലുകളുടെയൊക്കെ യാതൊരു കാര്യമേ ഉണ്ടായിരുന്നില്ല. ഇത് ഈ പോക്കു പോയാല്‍ നമ്മ റ്റണ്ടു പേരും മേടിക്കും, തല്ല്.
അതിനുപകരം എനിക്ക് നന്ദി പറഞ്ഞ് എന്നെ പിന്നെയും പിന്നെയും ഇങ്ങോട്ട് വരാന്‍ ഉമേഷ്ജി പ്രേരിപ്പിക്കുകയും ചെയ്തു. (പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും വായില്‍നിന്നും കൈയ്യില്‍ നിന്നും ഇടേണ്ടതെല്ലാം ഇടീപ്പിക്കും. പിന്നെ അതേല് പിടിച്ച് തൂങ്ങും. അപ്പോള്‍ പിന്നെ ലെവനും തൂങ്ങും, ലിവനും തൂങ്ങും.
പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിച്ചിട്ടൊന്നും ഒരു കാര്യോമില്ലെന്ന് ഞാന്‍ പണ്ടേ ആ കന്യാസ്ത്രീയോട് പറഞ്ഞിരുന്നതാ… ഇപ്പം ദാ വക്കാരീസ് ടിപ്പ്സ്-ന്റെ ആളായ വക്കാരി വരെ പ്രലോഭനത്തില്‍ വീണൂന്ന്.
ഇതൊക്കെ നമ്മളെത്ര കണ്ടതാ അല്ലിയോ ആദിത്യാ:))
ആണോന്ന്… കണ്ടതൊക്കെ കഴിഞ്ഞ് കൊണ്ടു തുടങ്ങും എന്നു കണ്ടു തുടങ്ങിയപ്പൊഴല്ലേ ഞാന്‍ സ്കൂട്ട് ചെയ്തത്.
(ഞാന്‍ എന്റെ വിശ്വവിഖ്യാതമായ പല പോസ്റ്റുകളിലും പറഞ്ഞിരിക്കുന്നത് പോലെ, പോസ്റ്റെന്താണെന്ന് നോക്കിയൊക്കെ കമന്റാന്‍ എനിക്ക് വലിയ പാട്. ഓഫ് യൂണിയന്, വക്താവ്, ഞാന്‍ – ആ എന്നോടിത് പിന്നേം പിന്നേം പറയണോ? സേം പിച്ചി മന്ദാരം തെറ്റി, ഇനീം ഇതു പറഞ്ഞാ നമ്മളു തെറ്റുവേ…
പക്ഷേ ഒരു പോസ്റ്റില്‍ ഏതൊക്കെ തരം കമന്റുകള്‍ വേണമെന്നത് പോസ്റ്റിടുന്നവരുടെ പൂര്‍ണ്ണ സ്വാതന്ത്ര്യം. അലമ്പാന്‍ വരുന്നവരെ കാണുമ്പോള്‍ തന്നെ മൊട കണ്ടാല്‍ ഇടപെടുമെന്ന് പറയുക പോലും വേണ്ട, ആ ലക്ഷണമൊന്ന് കാണിച്ചാല്‍ തന്നെ ഞാന്‍ സ്ഥലം കാലിയാക്കാറുണ്ട്. നമ്മള് സ്ഥലം കാലിയാക്കാറുണ്ടെന്നു പറയൂ…
ഇവിടെയും നയം അത് തന്നെ. ഇതിപ്പോള്‍ ആദിത്യനോടൊന്ന് പറയണമെന്ന് വക്കാരീസ് ടിപ്സ് പ്രകാരമുള്ള സമയപരിധിക്ക് ശേഷവും തോന്നിയതുകൊണ്ട് മാത്രം.
നയം വ്യക്തമാക്കിയതിനു നന്ദി. ടിപ്സ് പലവട്ടം കാത്തു നിന്നിട്ടുണ്ടെങ്കിലും, ഛേ, വായിച്ചു നോക്കിയിട്ടുണ്ടെങ്കിലും, കാത്തു നില്ക്കാന് എനിക്ക് കഴിയാറില്ല. താമസമെന്തേ വരുവാന്‍ എന്നും ചോദിച്ച്, തല്ല് അപ്പോ പോയി വാങ്ങും.
ഈ പോസ്റ്റില്‍ എന്റെ തോന്ന്യവാസം ഇതുവരെ സഹിച്ച ഉമേഷ്ജി ഇതും കൂടി സഹിക്കുമെന്ന് കരുതുന്നു). ആമേന്‍.
അപ്പോള്‍ പറഞ്ഞ് വന്നത്, കമന്റ് ചരിതം. നളചരിതത്തിന്റെ വകേല് അളിയനാരിക്കും, ല്ലേ? റൈറ്റ്, ഒടിഞ്ഞ് പോരട്ടേ…
എന്റെ ആദ്യകമന്റിന് ശേഷം എന്റെയൊരു കമന്റ് ഈ പോസ്റ്റില്‍ വീഴുന്നത് ഇരുപത്തൊന്നാം കമന്റായി ഇരുപത്തേഴാം തീയതി. ഒരൊന്നൊന്നര വീഴ്ചയാരുന്നു അത്.
അതായതാഹി ധര്മ്മക്കാരസ്യ, പോസ്റ്റിട്ടിട്ട് പന്ത്രണ്ട് ദിവസം കഴിഞ്ഞ്. നിങ്ങടങ്ങോട്ടൊക്കെ ധര്മ്മക്കാര് പന്തണ്ട് ദിവസം കൂടുമ്പഴാണോ വരുന്നത്? ഞങ്ങടങ്ങോട്ടൊക്കെ എല്ലാ ശനിയാഴ്ചയും വരും. ഇതിനിടയ്ക്ക് ഉമേഷ്ജിയുടെ തന്നെ വേറൊരു പോസ്റ്റ് പോലുമുണ്ടായി. പൂത്തു വരുന്ന നീലക്കുറിഞ്ഞികള്‍ നോക്കി മാത്രം പോസ്റ്റിടാറുള്ള ഉമേഷ്ജി ഇങ്ങനെ ഒരു കടുംകൈ ചെയ്യും എന്നു ഞാനും കരുതിയില്ല. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡാര്‍ഡ് ഓഫ് മലയാളം ബ്ലോഗിംഗ് പ്രകാരം, ഒരു പോസ്റ്റിന്റെ ഏകദേശ ആയുസ്സ് ഒരു ബ്ലോഗില്‍ എട്ട് ദിവസവും എട്ട് മണിക്കൂറുമാണ്-പ്രൊവൈഡഡ് പുതിയൊരു പോസ്റ്റ് ആ ബ്ലോഗില്‍ ഉണ്ടായില്ലെങ്കില്‍. പിന്മൊഴി ഉണ്ടാരുന്ന സമയത്ത് (അതൊക്കെയല്ലാരുന്നോ ടൈം)എന്നും തന്തക്കുവിളിക്ക് പുതിയ പുതിയ സ്റ്റേജുകള്‍ തുറന്നോണ്ടിരുന്നത് കൊണ്ട് ആര്‍ക്കും ഒരു ദിവസത്തില്‍ കൂടുതല്‍ ഒരു പോസ്റ്റിലും പോയി വളിച്ചതും പുളിച്ചതുമായ തന്തക്കുവിളി കേള്‍ക്കണ്ട ആവശ്യം ഇല്ലാരുന്നു. ഇപ്പോ വന്ന് വന്ന് ഈ ഗതിയായോ? എട്ട് ദിവസമേ…
പുതിയൊരു പോസ്റ്റുണ്ടായാലോ, അതിനു മുന്‍പിലത്തെ എല്ലാ പോസ്റ്റിന്റെയും ഗതി ഒരുമാതിരിയാണെന്നുമാണ്. അതു പോയന്റ്. എന്റെ തന്നെ ഒന്നിലധികം പോസ്റ്റുകള്‍ക്ക് ഈ ദുര്‍ഗതി ഇണ്ടായിട്ടുണ്ട്. പിന്നെയാണ്, അന്തരാളങ്ങളില്‍ നിന്നുള്ള ആശയങ്ങളുടെ അനന്തരപ്രവാഹങ്ങളെ നിയന്ത്രിച്ച്, നിര്‍ത്തി നിര്‍ത്തി പാടാന്‍ ഞാന്‍ തുടങ്ങിയത് (എന്നാലല്ലേ ശ്വാസമെടുക്കാന്‍ പറ്റൂ).
അതൊക്കെ അവിടെ നിക്കട്ടെ. ആയ്ക്കോട്ടേ… നിക്കട്ടേ.
പക്ഷേ എന്റെ രണ്ടാം കമന്റ് ഈ പോസ്റ്റില്‍ വരുന്നത് ആദ്യ കമന്റിന് പതിനൊന്ന് ദിവസത്തിനും പോസ്റ്റിട്ടതിന് പന്ത്രണ്ട് ദിവസത്തിനും ശേഷം മാത്രം. അതി ഭീകരവും പൈശാചികവും ആയിപ്പോയി. മിനിട്ടിന് മൂന്നെണ്ണം വെച്ചിട്ടിരുന്നേല് പൈറ്റുമൂന്ന് പതിനെട്ടും പത്തും, ആ ആകെ ഒരു നാപ്പത്തിമൂന്ന് കമന്റ് ആ സമയം കൊണ്ടിടാമാരുന്നു.
അതിനിടയ്ക്ക് ഓടയില്‍ കൂടി എത്ര വെള്ളമൊഴുകി? ഓടയില്‍ നിന്ന് വലിയ വലിയ കഥകള്‍ എഴുതിയ ഒരു പാര്‍ട്ടിയുണ്ടല്ലോ… അങ്ങേരോടു തന്നെ ചോദിക്കേണ്ടി വരും. ക്രിത്യമായി പറഞ്ഞാല്‍ പൈറ്റുമൂന്ന് പതിനെട്ടും പത്തും, ആ അല്ലേല്‍ വേണ്ട.
ഒഴുകിയതെല്ലാം കുടിവെള്ളം തന്നെയായിരുന്നോ ആവോ? എന്നു ചോദിച്ചാല്‍, ഛേയ്… ഇതൊക്കെ ഞാന്‍ എങ്ങനെ പറയും… ഏയ് ഇതൊന്നും നമ്മള് പറയാനേ പാടില്ല.
ഇനി ആ കമന്റിടാന്‍ കാരണമോ, എന്റെ കൊഞ്ഞനം കുത്തലിനെ സീയേക്കാരന് പരാമര്‍ശിച്ചതും. ഈ കാര്യത്തില്‍ ഞാനും വക്കാരീടെ കൂടെ. നമ്മളെ ആരു പരാമര്‍ശിച്ചാലും നമ്മള് ചാടി വീണ് റിപ്ലൈ ചെയ്തേക്കണം. മടക്കത്തപാല്‍ (യെന്തു പാല് ആണോ ആവോ) എന്നൊക്കെ പറയുന്നതു പോലെ മടക്കകമന്റും പിന്നെ ലവന്റെ വക നമ്മടെ ബ്ലോഗിലൊരു വിസിറ്റും, ചെലപ്പോ ഒരു കമന്റും… ഇങ്ങനെ ഒക്കെ അല്ലേ നമ്മളൊക്കെ സീനിയര്‍ ബ്ലോഗേഴ്സായേ…(അതൊക്കെയല്ലാരുന്നോ ടൈം)
പിന്നെയാണ് ഞാന്‍ വയലന്റായത്.
വേണ്ടായിരുന്നു, വേണ്ടായിരുന്നു, വീണ്ടും വീണ്ടും വേണ്ടായിരുന്നു.
വയലന്റാവാനുള്ള കാരണമോ, ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ… ലോ ലതു തന്നെ. സംവാദമിടാം, ഓക്കേ, പക്ഷേ ആരെയും വലിച്ചിഴയ്ക്കാന്‍ പാടില്ല. ആ വൈരുദ്ധ്യാത്മീയ ഭൌതികവാദം എനിക്കിപ്പോഴും ദഹിച്ചിട്ടില്ല.
അപ്പം ഞാന്‍ ചോദിച്ചാല്‍, ഈ ധാര്‍മ്മികതയുടെ ഇസ്യൂ ഇത്രേം ദിവസം വക്കാരി എന്തിന് ഹൃദയത്തില്‍ കൊണ്ടു നടന്നു? പോസ്റ്റിട്ട ഉടനെ എന്തു കൊണ്ട് എടുത്ത് ഷൂട്ട് ചെയ്തില്ല? അറ്റ് ലീസ്റ്റ് ഒരു ചൂട്ടെങ്കിലും കത്തിച്ച് ഒരു പ്രകടനം നടത്താമായിരുന്നു.
സംവാദത്തിലുള്ളവര്ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ നിനക്കെന്താടേ ഇത്ര പ്രോബ്ലം എന്ന ചോദ്യം ബാലിശമാണെന്ന് പറഞ്ഞാല്‍ ബാലിയ്ക്ക് പോലും ഫീല്‍ ചെയ്യുമെന്നതിനാല്‍ അങ്ങിനെ പറയുന്നേ ഇല്ല. കാരണം, അതല്ലല്ലോ ഇവിടെ പോയിന്റ്.
ബാലിശമായതൊന്നും ബാലിശ്ശേരിക്കാരല്ലാത്ത നമ്മള് ബലിച്ചോണ്ടു വരാന്‍ പാടില്ല. ഇവിടെ പോയന്റുകളുടെ അയ്യരുകളി ആയതോണ്ട് ഏത് ഏതൊക്കെയാണ് പോയന്റ് എന്ന് എനിക്ക് ട്രാക്ക് വിട്ട് പോയി. സംവാദത്തിലുള്ളവര്ക്ക് പ്രശ്നമില്ലേലും നമ്മള് ഇടപ്പെട്ട് ഒരു പ്രശനമാക്കണം വക്കാരീ, അതിനല്ലേ നമ്മള് ഇവിടെ കണ്ണില്‍ മണ്ണെണ്ണേമൊഴിച്ച് കാത്തിരിക്കുന്നത്. ഈ പോസ്റ്റിലെ അടി തീരാന്‍ ചാന്‍സ് ഉണ്ടെന്ന് കണ്ടപ്പ ഞാന്‍ ചാടി വീണില്ലേ?
അതിന്റെ കൂടെ ആരാണ് ആദ്യം ആരാണ്ടെയൊക്കെയോ വലിച്ചിഴച്ചത് എന്നൊക്കെ ആര്ക്കാണ്ടൊക്കെ എപ്പോഴൊക്കെയോ അറിയാം എന്നരീതിയിലും കാര്യങ്ങള്‍ പോകുന്നത് കണ്ടപ്പോള്‍ ആദിത്യാ, സത്യമായും എന്റെ കണ്ട്രോള് പോയി ആല്ട്ടായി അവസാനം സംഗതി മൊത്തം ഡിലീറ്റായി.
അവടെയാണ് വക്കാരീ നമ്മള് ഡ്യുവല്‍ കോര്‍ പ്രോസസ്സറാവുന്നത്. വക്കാരിക്ക് വക്കാരീടെ കോര്‍, എനിക്കെന്റെ കോര്‍ (ബല്‍വീന്തര്‍ കോര്‍ ആരാന്നാ പറഞ്ഞേ?)
എന്റെ, (എന്റെ മാത്രം, എന്റെ തന്നെ) അഭിപ്രായത്തില്‍, ഉമേഷ്ജി വ്യക്തികളെ വലിച്ചിഴച്ചിട്ടില്ല. ഉമേഷ്ജിയുടെ പോസ്റ്റില്‍ ലോ പറയുന്ന ഗ്രൂപ്പിലെ ഡിസ്ക്കഷന് തന്നെ അത്ര വല്ല്യ ഇഷ്യൂ അല്ല. അതിന്റെ മീനിങ്ങ്, സന്ദേശം, അര്‍ത്ഥാപത്തി അതൊക്കെയാണ് പ്രധാനം. ആര്, ആരോടെ എപ്പോള്‍ പറഞ്ഞു, സന്ദര്‍ഭം വിവരിച്ച് ആശയം വ്യക്താമാക്കാന്‍ ഉമേഷ്ജി പറഞ്ഞിട്ടില്ല, അങ്ങനെ പറയാന്‍ ഉമേഷ്ജി യെസ്സെസ്സെല്സിക്ക് പരീക്ഷാപ്പേപ്പര്‍ തയാറാക്കുന്ന ആളും അല്ല. പകരം, “ആരോ ആരോടോ എപ്പൊഴോ പറഞ്ഞിരിക്കുന്ന ഈ സംഭവം എല്ലാം എനിക്ക് റൊമ്പ പുടിച്ചിരിക്കുന്നു. തല്ക്കാലം വക്കാരിക്ക് ഒരു കൊട്ടു കൊടുക്കാന്‍ ഇത് കൊള്ളാം” എന്നേ എനിക്ക് വായിച്ചെടുക്കാന്‍ പറ്റിയുള്ളു. (എന്റെ പിഴ, എന്റെ മാത്രം പിഴ, എന്റെ തന്നെ പിഴ).
എന്റെ അനുമാനങ്ങള്‍ ഇനിയും ഇരപിടിക്കാന്‍ ഇറങ്ങിയാല്‍, വ്യക്തികള്‍ വലിച്ചിഴക്കപ്പെട്ടത്, അല്ലെങ്കില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെടാന്‍ ഇടയായ സംഭവങ്ങള്‍ തുടങ്ങിയത് ജ്യോതിടീച്ചറിന്റെ 3-ആം കമന്റോടെ ആണ്. ഇത് തെറ്റാണെന്നോ കുറ്റമാണെന്നോ ഒന്നും അല്ല, അവിടം മുതലാണ്, പോസ്റ്റിനുള്ളിലെ വ്യക്തികള്‍ മറ നീക്കി ഡിഷ്ക്കൂം ഡിഷ്ക്കൂം എന്ന് പുറത്തേക്ക് വരാന്‍ തുടങ്ങിയതെന്നാണ് എന്റെ നിരീക്ഷണം.
സത്യം പറയാമല്ലോ ആട്സിനെ പട്ടിയാക്കല്‍ തന്ത്രം പോലെപോലും എനിക്ക് തോന്നി. എന്റെ യെക്ഷപ്ലനേഷന് കണ്ടുകഴിഞ്ഞപ്പ ആടും പട്ടിയും ഒന്നിച്ചു പോയി തൂങ്ങിച്ചത്തു എന്ന ഉത്തമ വിശ്വാസത്തോടെ, നമ്മുക്ക് മുന്നോട്ട് നീങ്ങാം….
കണ്ണടച്ചിരിക്കുക, അപ്പോള്‍ മൊത്തം ഇരുട്ടായിരിക്കും. ന്യൂട്ടേട്ടന്‍ കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള ഈ കഴിവ് ഞാന്‍ വക്കാരിയിലേ കണ്ടിട്ടുള്ളു.
ആ ഇരുട്ടുകൊണ്ട് പിന്നെ ഓട്ടയടയ്ക്കുക. ഏകദേശം ഒരു ഒന്നൊന്നര മീറ്റര്‍ വ്യാസമുള്ള ഒരു ഓട്ട അടയ്ക്കാന്‍ എത്ര ഇരുട്ട് വെണം? ഇതിനെ പറ്റി എന്തേലും ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടോ? ആധികാരികമായി ഏതേലും സയന്റിഫിക് ജേണലുകളിലോ പിയര്‍ (നേവി പിയര്‍ ആണേലും മതി) റിവ്യൂ നടന്ന ഏതേലും പഠനങ്ങള്‍? എന്തേലും ഒക്കെ ഒണ്ടൊ?
കണ്ണടച്ചിരിക്കുന്നത്ത് കാരണം ആടാണോ പട്ടിയാണോ എന്നറിയാന്‍ വയ്യാതെ ദേ പിന്നേം സത്യങ്ങള്‍ കൂട് തൊറന്ന് പുറത്ത് വരുന്നു. കണ്ണടച്ചാല്‍ പിന്നെ ആടാണോ പട്ടിയാണോന്നു മാത്രമല്ല ഹിപ്പൊപ്പൊട്ടാമസ് ആണോന്നു പോലും അറിയാന്‍ പറ്റില്ല.
ഒരു ആട് ആ വഴി പോകുമ്പോള്‍ അതിനെക്കയറി പട്ടീ പട്ടീ എന്ന് വിളിക്കുക… എന്നെ പട്ടീന്ന് വിളിക്കുന്നോ? പട്ടീ പട്ടീന്ന് വീണ്ടും വീണ്ടും വിളിക്കൊന്നോ? അഭിപ്രായവ്യത്യാസം വല്ലതും ഒണ്ടേല് പറഞ്ഞു തീര്‍ക്കണം, അല്ലേല്‍ തല്ലി തീര്‍ക്കണം… ഇതൊരുമാതിരി….
സത്യമായും ആദിത്യാ, സത്യന് വേണോ ഞാന്‍ വേണോ? ഒരു തീരുമാനം പറ.
എനിക്കങ്ങിനെയൊക്കെ തോന്നി. എന്റെ തന്നെ പ്രശ്നമാണ്. പക്ഷേ തോന്നി എന്നത് വാസ്തവം. എന്റെ തോന്നലുകളും വക്കാരിയുടെ തോന്നലുകളും ഒന്നു ചേര്‍ന്നു വന്നാല്‍ നമ്മുടെ തോന്നലുകളായി. മിലേ തോന്നല്‍ ഹമാര തുമാര.
വയ്യാ… മടുത്തു… ഇനി വനിതാ മെമ്പറെ ഒക്കെ കൂട്ടി തിരുവന്തോരത്തൊന്നു പോയിട്ട് ഒരു ബൂസ്റ്റൊക്കെ കുടിച്ച് വരാം….
ജ്യോതിര്‍മയി | 31-May-09 at 1:37 am | Permalink
ആദിത്യന് പറഞ്ഞു:
“വ്യക്തികള്‍ വലിച്ചിഴക്കപ്പെട്ടത്, അല്ലെങ്കില്‍ അങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെടാന്‍ ഇടയായ സംഭവങ്ങള്‍ തുടങ്ങിയത് ജ്യോതിടീച്ചറിന്റെ 3-ആം കമന്റോടെ ആണ്. ഇത് തെറ്റാണെന്നോ കുറ്റമാണെന്നോ ഒന്നും അല്ല, അവിടം മുതലാണ്, പോസ്റ്റിനുള്ളിലെ വ്യക്തികള്‍ മറ നീക്കി ഡിഷ്ക്കൂം ഡിഷ്ക്കൂം എന്ന് പുറത്തേക്ക് വരാന്‍ തുടങ്ങിയതെന്നാണ് എന്റെ നിരീക്ഷണം”.
ആദിത്യാ
എന്റെ ഒരു അമ്മായി അടക്കം എനിയ്ക്കറിയാവുന്ന പത്തില്‍ക്കൂടുതല്‍ പേരും എനിയ്ക്കറിയാത്ത നൂറോളം പേരും ഉള്ള ആ ഗ്രൂപ്പില്‍
ഏ യെ എനിയ്ക്കു മനസ്സിലായില്ല. മനസ്സിലാക്കേണ്ട ആവശ്യം എനിയ്ക്കില്ല, ഞാന്‍ ഉദ്ദേശിച്ച വിഷയം പറയാന്‍.
ബി യെപ്പറ്റി, “വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്ന”, “പഠിപ്പിക്കലാണു ജോലിയെങ്കിലും ഇപ്പോഴും പഠിച്ചുകഴിയാത്ത”, “ദിവസത്തില്‍ ആറുമണിക്കൂറില്ക്കൂടുതല് (ഉറക്കമടക്കം) സ്വന്തം കാര്യത്തിനുവേണ്ടി ഉപയോഗിയ്ക്കാത്ത”… എന്നൊക്കെ വിശേഷണങ്ങള്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എനിയ്ക്കു കുറച്ചുകൂടി ധൈര്യമായി ബി ആരാണെന്ന് ഊഹിയ്ക്കാമായിരുന്നു. (ബി യേയും വെറുതേ വിടൂ)
ആര്യദ്രാവിഡമാക്സ്മുള്ളറാദിവിഷയത്തെപ്പറ്റി ‘ആടിനെപ്പട്ടിയാക്കി’ ഇട്ടതാവും ജ്യോതിര്‍മയി ആ മൂന്നാം കമന്റ് എന്ന ധാരണയിലായിരിയ്ക്കുമോ ‘സി’ ഇവിടെ വന്നത് എന്നെനിയ്ക്കറിയില്ല. തീര്‍ത്തും അപ്പോഴെന്റെ മനസ്സില്‍ ആ വിഷയം ഇല്ലാതിരുന്നതുകൊണ്ട്, അങ്ങനെയൊന്നും ഊഹിയ്ക്കാനും എനിയ്ക്കു കഴിഞ്ഞില്ല.
ഉമേഷ് ജി പോസ്റ്റില്‍ ഉദ്ധരിച്ച ‘സി’ യുടെ പാരഗ്രാഫ് വായിച്ച്, എനിയ്ക്കും ഇതു നന്നായിട്ടുണ്ട് എന്നു തോന്നുകയും ചിരിയ്ക്കുകയും ചെയ്തു എന്നു നേരു്. എന്നാലും ‘സി’ ആരാണെന്നതും എന്റെ കമന്റുമായി ഒരു ബന്ധവുമില്ല, എന്നതു മൂന്നുതരം.
…………………………
സമാധാനമായസ്ഥിതിയ്ക്ക് രണ്ടുവരികൂടി-
‘ഒരു ചിരികണ്ടാല്‍…അതെ ചിരികണ്ടാല്‍… അതു കൂട്ടുകാരാണെങ്കിലും – പരിഹാസച്ചിരി ആണെന്നു കരുതുന്ന ‘ചിരികളുടെ ചീത്തക്കാലം’ ആണോ ഇത്? ;-)). അതാണോ ഇനി തെറ്റിദ്ധാരണയ്ക്കു കാരണം?
എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി ജി എന്റെയിക്കമന്റുകണ്ട്, ഇങ്ങോട്ടിറങ്ങിവരരുതേ, പ്ലീസ്. 🙂
സത്യമായും ഞാന്‍ തമാശയായിട്ടാണു അവസാനവരി കള്‍ എഴുതിയത്, ആരേയും പരിഹസിയ്ക്കാനല്ല. അംഗീകരിയ്ക്കെന്നേ, ഞാന്‍ ഇടയ്ക്കൊക്കെ തമാശയും പറയും എന്ന്. 🙂
സസ്നേഹം ജ്യോതിര്‍മയി.
Adithyan | 31-May-09 at 3:54 am | Permalink
വാര്‍ത്തകള്‍ തുടരുന്നു…
പക്ഷേ ആദിത്യന് പറഞ്ഞതുപോലെ പോസ്റ്റിട്ട അണ്ണന് തന്നെ വന്ന് ലതല്ല വിഷയം ലിതാണ് വിഷയം അതുകൊണ്ട് ലിതില്‍ പിടിച്ച് പിടിച്ചങ്ങ് പോയാല്‍ മതി എന്ന് പറഞ്ഞാല്‍ പിന്നെ ആ നിമിഷം നമ്മള് സലാം പറയൂല്ലേ. പറഞ്ഞില്ലല്ലോ, പറയരുതല്ലോ, പയറഞ്ഞാഴി…. ലതായത്, മേലേപ്പറമ്പില്‍ (ആണ് വീട്ടില്‍) കാണുന്ന 22, 26, 27, 28, പിന്നെയും കൊറെ ഐപ്പീസി സെക്ഷനുകളിലും വക്കാരി ലൂപ്പേതാ, യെപ്പ ക്ലോസ് ചെയ്തു, ഇനി ആരു എപ്പ ഓപ്പണ്‍ ചെയ്യും എന്നൊക്കെ ചോദിച്ചോണ്ടിരിക്കുന്നു. വണ്‍ ദ് പോയന്റ്, റ്റു ദ് പോയന്റ്, ത്രീ ദ് പോയന്റ്, കാല്വിനണ്ണന് വന്ന് “അണ്ണാ, അണ്ണന് ലൂപ്പിലാരേലും കൈവിഷം വെച്ചു തന്നിട്ടണ്ടാ അണ്ണാ”, എന്നു ചോദിക്കുന്നതു വരെ….
ആദിത്യന് പാവം, ഉമേഷ്ജിയുടെ സൈഡ് പിടിച്ചതാണെങ്കിലും അത് അദ്ദേഹത്തിനിട്ടുള്ള ഒരൊന്നൊന്നര താങ്ങായിപ്പോയി എന്നത് വേറൊരു കാര്യം- ഉമേഷ്ജിയുടെ സൈഡിലാരുന്നു ഞാന്‍ എന്നതു സത്യം. ഒന്നാമതേ ഞാന്‍ എല്ലായ്പ്പോഴും സത്യത്തിന്റെ കൂടെയായിരിക്കും. പിന്നെ വെയിലത്ത് നല്ല തടിയുള്ള ഒരാളുടെ സൈഡില്‍ നില്‍ക്കുന്നത് നമ്മടെ ചര്‍മ്മകാന്തിക്കു നല്ലതാ…
കാരണം, ദ ഹൈറ്റ് ഓഫ് മലയാളം ബ്ലോഗിംഗ് ഗതികേട് എന്താണെന്ന് ആദിത്യനറിയാന് വയ്യേ.അറിയാം, ഒന്നും ഒന്നും രണ്ടാണെന്നു കാണിച്ച് നമ്മളൊരു പോസ്റ്റിടും, അതിന്റെ കമന്റായിട്ട് ഒരുത്തന് വന്ന് റ്റണ്ടും റ്റണ്ടും നാലാന്നു പറയും, പിന്നെ കോഴിയാണോ മാങ്ങാണ്ടിയാണോ ആദ്യമുണ്ടായേന്നും പറഞ്ഞ് ഊര്‍ജ്ജിതമായ ഒരു ചര്‍ച്ച… ഉമേഷ്ജിയെങ്ങാനും ആ വഴിക്കു വന്നാല്‍ ശംസ്ക്രിതത്തില് ഒരു ശ്ലോകം… പിന്നെ ആ ശ്ലോകത്തില്‍ നമ്മളെ തെറി പറഞ്ഞതാണോ അതോ പൊക്കിപ്പറഞ്ഞതാണോ എന്നറിയണേല്‍ അടുത്ത ശുഭാശിതത്തിലെ പോസ്റ്റ് വരെ വെയിറ്റ് ചെയ്യണം… ഇതൊക്കെ തന്നെ അല്ലേ ഉദ്ദേശിച്ചത്?
ഒരു പോസ്റ്റിട്ട അണ്ണന് വന്ന് പോസ്റ്റിട്ട് പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞ് അവസാനം, ഹെന്റമ്മോ ഞാന്‍ ലതല്ല ഉദ്ദേശിച്ചത്, ലിതാണ്, ലിതാണ് എന്ന് , കിലുക്കത്തിലെ ജഗതി സ്റ്റൈലില്‍ ഗതികെട്ട് പറയുന്നതുപോലെ പറയേണ്ടി വരുന്ന ആ സ്ഥിതിവിശേഷമില്ലേ, ലതാണാദിത്യാ, ദ ഹൈറ്റ് ഓഫ് മലയാളം ബ്ലോഗിംഗ് ഗതികേട് വോ ലത്, ലതും ഗതികേട് തന്നെ. ഈ ഗതികേട് ഞാന്‍ ആദ്യമായി കാണുന്നത് ഞാന്‍ ഇരിങ്ങല്‍, ഞാന്‍ അല്ല, മറ്റേ ലോ ഇരിങ്ങല്‍, പുള്ളീടെ ചില ആദ്യകാല കവിതകളിലാരുന്നു. ഹോ എന്തൊരു കവിതകളാരുന്നു. (അതൊക്കെയല്ലാരുന്നോ ടൈം). (ഇരിങ്ങലേ, തല്ലല്ലേ, കോമ്പ്രമൈസാക്കാം 🙂
ഉമേഷ്ജിയ്ക്കും ആ ഗതി വന്നൂ എന്നല്ലേ ആദിത്യന് പറഞ്ഞത്?
അല്ലല്ലോ, ലതെന്നു പറഞ്ഞാല്‍, നമ്മള് പോസ്റ്റില്‍ പറയും “രാമനും വനജാക്ഷിയും കൂടെ താമര പറിക്കാന്‍ ഉള്‍സൂര്‍ ലെയ്ക്കില്‍ പോയി”… പിന്നെ കമന്റില്‍ കൊറെ മാങ്ങാണ്ടി-മാങ്ങാ ഗവേഷണം ഒക്കെ കഴിഞ്ഞ്, വനജാക്ഷീടെ വകേലൊരു അമ്മാവന് നമ്മളെ വന്ന് തെറി ഒക്കെ വിളിച്ചുകഴിയുമ്പ, നമ്മള് ഒരു തിരുത്ത് കൊടുക്കും -“ആക്ചുവലി, ഞാന്‍ ഉദ്ദേശിച്ചത് ലക്ഷമണനും ഭരതനും കൂടെ ചെസ്സ് കളിച്ചു എന്നാണ്. പദങ്ങള്‍ തമ്മിലുള്ള ചില പ്രത്യേക പ്രതിപ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിങ്ങള്‍ പറഞ്ഞ പോലത്തെ ഒരു അര്‍ത്ഥം എന്റെ വാക്കുകള്‍ക്ക് കണ്ടേക്കാം, എന്നാല്‍ ഞാന്‍ ലതല്ല ഉദ്ദേശിച്ചത്, രാമന് ജനിച്ചിട്ടിന്നു വരെ ഉള്‍സൂര്‍ ലെയിക്കില്‍ പോയിട്ട് കുളിമുറീല് പോലും കയറിയിട്ടില്ല. വെള്ളത്തിനോട് പുള്ളിക്കലര്ജ്ജിയാ… ബൈ ദി ബൈ, ആരാ ഈ വനജാക്ഷി?” ലതല്ലേ വക്കാരി പറഞ്ഞ ഗതികേട്? ലതിവിടെ ലാപ്പ്ലിക്കബിള് ലല്ലല്ലോ… ഉമേഷ്ജി വന്നു പറഞ്ഞത് “ഞാന്‍ പോസ്റ്റില്‍ തന്നെ നെന്നോട് പറഞ്ഞിട്ടുണ്ട്, ലത് ലതാണേന്നു. ലത് ഒന്നൂടെ നെന്നെ ഓര്‍മ്മിപ്പിക്കുന്നു.” ലത്രല്ലേയൊള്ളു?
അതുപോലെ തന്നെ ആദിത്യാ, ഞാന്‍ ഇരുപത്തെട്ടാം തീയതി അഞ്ച് പതിമൂന്നിന് ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം… പറഞ്ഞ് കുറച്ച് കഴിഞ്ഞ് അതിന്റെ തന്നെ മൂട്ടില് പിന്നെയും വന്ന് ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം… പറയുമ്പോള്‍ ഉമേഷ്ജി വന്ന് “വക്കാരി ഇതു വരെയും ക്ലോസ്ഡ് ഗ്രൂപ്പിനെ വിട്ടില്ലേ?“ എന്നൊക്കെ ചോദിക്കുമ്പോള്‍ എന്നെപ്പോലുള്ള പൊട്ടന്മാര് വിചാരിക്കുന്നത് ലെവന് കഴിഞ്ഞ പത്ത് പതിനഞ്ച് ദിവസമായി ഈ ക്ലോസ്ഡ് ഗ്രൂപ്പുമായി നില്ക്കുകയാണോ, ലെവനൊന്നും വേറേ പണിയൊന്നുമില്ലേ എന്നായിരിക്കും.സത്യം പറയാമല്ലോ എന്നേപ്പൊലൊരു പൊട്ടനും ലതു തന്നെ തോന്നി.സംഭവം സത്യമാണല്ലോ, പോസ്റ്റിട്ടപ്പൊഴൊന്നും ഇല്ലാത്ത ഈ പ്രാണവേദന പെട്ടെന്നെങ്ങനെ പൊട്ടിപ്പുറപ്പെട്ടു എന്ന് എന്നേപ്പോലൊരു പൊട്ടന് ഞ്യായമായും സംശയിക്കാമല്ലോ? പതിനഞ്ചു ദിവസം ഒരു ദിവസമല്ലേ, സോറി പതിനഞ്ചു ദിവസങ്ങളല്ലേ?അതിനെടക്ക് എന്തോരം കമന്റിടാരുന്നു. വേണേല്‍ ഈ ധാര്‍മ്മിക ഇഷ്യൂ ഒരു പരിസ്ഥിതി പ്രശനമാണേന്നു കാണിച്ച് മേധാ പട്ക്കറെ വരെ ഈ ബ്ലോഗിലെത്തിക്കാമാരുന്നു. ബ്ലോഗ് കറുപ്പിക്കാരുന്നു, ചൊമപ്പിക്കാരുന്നു (ഹെഡ്ലോഡ് വര്‍ക്കേഴ്സിനെ വിളിക്കാം ചൊമക്കാന്‍), മജന്റയാക്കാമാരുന്നു.
രണ്ട് കമന്റ് അടുപ്പിച്ചടുപ്പിച്ചിട്ടെന്നല്ലേ ഉള്ളൂ ആദിത്യാ, അടുപ്പില്‍ കമന്റിട്ടെന്നോ? ഇതു മാതിരി കടിച്ചാല്‍ പൊട്ടാത്ത നീളന്‍ സംഭവങ്ങളാണേല് ഇനി ആ അടുപ്പില്‍ പുക ഉയരുമോന്ന് ഡൌട്ടാ…ആ എന്നോട്… ഇങ്ങിനെയൊക്കെ… മോശമയിപ്പോയി ഉമേഷ്ജീ, ഈ വക്കാരിയോട് ഇങ്ങനെയൊക്കെ… മഹാ മോശമായിപ്പോയി. വക്കാരിയെക്കൊണ്ട് അടുപ്പില്‍ വരെ ഇടീച്ചില്ലേ? പിന്നെ കാരണവര്‍ക്കും അടുപ്പിലും കമന്റിടാം എന്നോ മറ്റോ ഒരു ബ്ലോഗ് പഴമൊഴി ഇല്ലേ?
പിന്നെ ആദിത്യാ, ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ തന്നെ വക്കാരിയുണ്ട്. ഞങ്ങളുടെ ഒക്കെ ഹൃദയങ്ങളിലും….. തൂണിലും തുരുമ്പിലും തൂണിലെ തുരുമ്പിലും വരെ വക്കാരു ഒണ്ട്. പിന്നെയാണ് ഒരു പോസ്റ്റിന്റെ തലക്കെട്ട്. ഒരു പോസ്റ്റിന്റെ ഏഴയലോക്കത്തെ പോസ്സുകളിലോ കമന്റുകളിലോ വക്കാരി എന്ന് കാണാത്ത പോസ്റ്റുകളില്‍ തന്നെ ഞാന്‍ കൊഞ്ഞനം കുത്തിക്കുത്തി വായൊക്കെ കോടുന്നതുവരെ കുത്തിക്കുത്തിത്തലകുത്തി മറിഞ്ഞിട്ടുണ്ട്.(അതൊക്കെയല്ലാരുന്നോ ടൈം) അപ്പോള്‍ പിന്നെ തലക്കെട്ടില്‍ വക്കാരിയെന്നും കൂടി കണ്ടാല്‍ പിന്നെ
തലേക്കെട്ടോക്കെ കെട്ടി എങ്ങോട്ടാ?, യൂണിയനില്‍ ചേരാനാണോ? എന്നില്‍ നിന്നും ഉമേഷ്ജി പോസ്റ്റിനെ മാത്രം ആധാരമാക്കിയുള്ള പക്വതയും പാകതയും ഉപ്പൂം മുളകും എരിവും പാകത്തിനുള്ള കമന്റുകള്‍ പ്രത്ക്ഷിച്ചു എന്നൊക്കെ വിചാരിച്ചു എന്ന് വിചാരിക്കാന്‍ കൂടി പറ്റുകയില്ലല്ലോ ആദിത്യാ. ഉമേഷ്ജീ, എല്ലാത്തിനും മൂലകാരണം ഉമേഷ്ജിയാണേന്ന് ഇപ്പോഴേലും മനസിലായല്ലോ… ഇനി ഉമേഷ്ജി മേലാല്‍ വക്കാരിയില്‍ നിന്ന് ഉപ്പും മുളകും പ്രതീക്ഷിച്ചാല്‍, ചവിട്ടിക്കൂട്ടിക്കളയും…. അപ്പോള്‍ പിന്നെ ഇപ്പോള്‍ ഉമേഷ്ജി ഇത്ര വയലന്റായതിനു പിന്നില്‍ എന്തൊക്കെയോ അന്താരാഷ്ട്ര ഗൂഢാലോചയും കൂടിയുണ്ടെന്ന് ഞാനൊന്ന് കരുതിക്കോട്ടേ ആദിത്യാ? ഉമേഷ്ജി വയലന്റായോ? യെവടെ? യെപ്പ? യിതോ?ഉമേഷിന്റെ മറുപടി:
ക്ഷമിക്കണം വക്കാരീ. പറഞ്ഞതു മനസ്സിലായില്ല. ഇങ്ങനെ ചെയ്തതു ശരിയായില്ല എന്നാണോ ഉദ്ദേശിച്ചതു്? അതോ ഇതോ?ഉമേഷിന്റെ മറുപടി:
പുറത്തു നിന്നുള്ള ആർക്കും ആക്സസ് ഇല്ലാത്ത, പബ്ലിക്ക് മെസ്സേജ് ഫീഡുകളില്ലാത്ത ഗ്രൂപ്പെന്നേ ഉദ്ദേശിച്ചുള്ളൂ. അല്ലാതെ ഗണിതശാസ്ത്രത്തിലെ ഈ സാധനം അല്ല 🙂 ഇവടെ ഉമേഷ്ജി ചിരിക്കുന്നും കൂടെ ഉണ്ട്. നമ്മളു പണ്ടൊക്കെ യേതൊക്കെയോ പോസ്റ്റുകളില്‍ പോയി കേട്ടതൊക്കെ വെച്ചു നോക്കിയാ ഇതൊക്കെ വെറും സാമ്പിള്‍ ഡോസല്ലേ? പിന്നെ പതിനഞ്ചു ദിവസം കഴിഞ്ഞ് ധാര്മ്മക്കാരന്റെ ഇഷ്യൂ വക്കാരി കുത്തിപ്പൊക്കിയതിനു പിന്നിലും എന്തൊക്കെയോ അന്താരാഷ്ട്ര ഗൂഢാലോചയും കൂടിയുണ്ടെന്ന് ഞാനുമൊന്ന് കരുതിക്കോട്ടേ വക്കാരീ?
ചുരുക്കത്തില്‍ (അതേ ചുരുക്കത്തില്‍) ആദിത്യാ, ഹോ, അവസാനം ഇതൊന്നു ചുരുങ്ങാറായി…ഇല്ലേല് ഞാന്‍ ചുരുങ്ങിയേനെ. ചുരുങ്ങിത്തുടങ്ങിയിട്ടും ഒരു രണ്ട് പേജ് ഉപന്യാസം ബാക്കിയുണ്ട് താഴെ. വക്കാരീടെ പത്താം ക്ലാസിലെ മലയാളം ആന്‍സര്‍ പേപ്പര്‍ കറക്റ്റ് ചെയ്തതാരാന്നു വല്ല പിടീം ഒണ്ടോ? പിടി ഇല്ലേല് കുട എങ്കിലും ഒണ്ടോ? ഒന്നു പോയിക്കണ്ട് നമിക്കാനാ…. ഈ പോസ്റ്റില്‍ ഞാന്‍ പോസ്റ്റിനെ വഴിതെറ്റിക്കുന്ന കമന്റുകളൊക്കെയിട്ട് കൊഞ്ഞനവും കുത്തി ഈ പോസ്റ്റിനെയും ഒരു വഴിക്കാക്കാന്‍ നോക്കി എന്ന് ഉമേഷ്ജി പറഞ്ഞപ്പോള്‍ സത്യമായും എനിക്കോര്‍മ്മ വന്നത് നരേന്ദ്രന് മകന് ജയകാന്തന്‍ സിനിമയില്‍ “ഒരു തമിഴനെ നോക്കി നടക്കുകയായിരുന്നു, നീയൊക്കെ മുല്ലപ്പെരിയാറില്‍ നിന്ന് ഞങ്ങടെ വെള്ളം മോഷ്ടിച്ചോണ്ട് പോവുമല്ലേടാ“ എന്ന് ചോദിച്ച ഇന്നസെന്റിനെയായിരുന്നു. ആള് അത്ര ഇന്നസെന്റൊന്നുമല്ലെങ്കിലും ഉമേഷ്ജിയെ കണ്ടാല്‍ ഒരു ഇന്നസെന്റ് ലുക്കൊക്കെ ഒണ്ട്. വക്കാരിക്കൊരു തമിഴ് ലുക്കാണല്ലേ? ഇത്രേം നാളും ഫോട്ടോ ഇടാതിരുന്നപ്പഴേ ഞാന്‍ ഊഹിച്ചു. വക്കാരി തേങ്ങ ഒക്കെ കൈയില്‍ വെച്ച് പൊട്ടിച്ചാണോ ആനയ്ക്ക് കൊടുക്കാറ്? ഇല്ലാ, ചുമ്മാ ചോദിച്ചെന്നേ ഒള്ളു, എന്റെ ഐപ്പി ഒക്കെ മായിച്ചു കളയട്ടെ… ചുമ്മാ ഇനി വക്കാരീടെ മുന്നില്‍ വന്ന് ചാടരുതല്ലോ….
അതായത്, എന്റെ വഴിതെറ്റിക്കല്‍ തന്ത്രങ്ങളെയോര്ത്ത് ഇത്രയും വയലന്റാവാന്‍ മാത്രം പ്രാധാന്യമുള്ളൊരു പോസ്റ്റായിരുന്നു ഇതെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല (ഐ റിപ്പീറ്റ്-എനിക്ക് തോന്നുന്നില്ല, എന്റെ മാത്രം, തോന്നല്‍). പോസ്റ്റ് വഴി തെറ്റുന്നതിനെപ്പറ്റിയുള്ള കുണ്ടിതം(യ്യേ, ഇതല്ലല്ലോ…ഇതു പോലെയുള്ള എന്തോ ഒരു വാക്കില്ലേ?) ആകണമെന്നില്ലല്ലോ… മോളില് പറഞ്ഞപോലെ 22, 23, 24, 25 എന്നൊക്കെ പറഞ്ഞ് വക്കാരി ലതു തന്നെ തന്നേം പിന്നേം ലതു താനല്ലയോ ലിതെന്നും ലിതു താനല്ലയോ ലതെന്നും ഒക്കെ മാറ്റിയും മറിച്ചും കമന്റിട്ടപ്പോ മൊട കണ്ടാല്‍ യെടപെടുന്ന കാല്വിനണ്ണന് വരെ ഇടപെട്ടില്ലേ വക്കാരീ? (കാല്വിനണ്ണാ, നമ്മക്കു കോംബ്ലിമെന്റസാക്കാം, ഞാന്‍ വക്കാരിയെ ഒന്നു പറഞ്ഞു നിര്‍ത്തിക്കോട്ടെ)…
പക്ഷേ, ബ്ലോഗറിനും തന് പോസ്റ്റ് പൊന്പോസ്റ്റ് എന്നാണല്ലോ. അതുകൊണ്ട് ഈ പോസ്റ്റിന്റെ പ്രാധാന്യത്തെപ്പറ്റി തീരുമാനിക്കാനുള്ള ഏറ്റവും അധികാരമുള്ളയാള്‍ ഈ പോസ്റ്റിട്ടയാള്‍ തന്നെ. അദ്ദേഹത്തിന്റെ തീരുമാനത്തെ ഒരു രീതിയിലും ഞാന്‍ ചോദ്യം ചെയ്യില്ല. അതെ, എന്റെ നൂറ്റിനാലാമത്തെ പോസ്റ്റോടെ ആണ് എനിക്കീ കാര്യം വ്യക്തമായി ശക്തമാവുന്നത്. അതു വരെ നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാണെടീ പൈങ്കിളിയേ എന്നും നമ്മളു വായിക്കും ബ്ലോഗെല്ലാം നമ്മുടെതാണെടീ ബ്ലോഗിളിയേ (ബ്ലോഗുന്ന കിളി, ലോപസന്ധി) എന്നൊക്കെ പാടി നടന്നിരുന്ന ഒരു ശുദ്ധ കമ്മ്യൂണിസ്റ്റായിരുന്ന എനിക്ക് വെളിപാടിന്റെ പുസതകത്തില്‍ നിന്ന് ആ വെളിപാട് വീണ് കിട്ടുന്നത്. ബ്ലോഗ് അടിസ്ഥാനപരമായി ഒരു മുതലാളിത്ത വ്യവസ്ഥിതിയാണ്. ബ്ലോഗിന്റെ ഓണറാണ് മുതലാളി. സ്വാഭാവികം. കമന്റുന്ന ഏതേലും ഒരു വര്മ്മയെപ്പിടിച്ച് മുതലാളി അക്കാന്‍ പറ്റില്ലല്ലോ…
എന്നാലും ആദിത്യന് തന്നെ ഇതൊക്കെ പറഞ്ഞല്ലോ ആദിത്യാ അയ്യേ, എന്നാലും ഞാന്‍ തന്നെ ഇതെല്ലാം പറഞ്ഞല്ലോ. എന്റെ കളരി പരമ്പര ദൈവങ്ങളേ, എന്തൊക്കെയാണ് ഞാന്‍ പറഞ്ഞത്?
പിന്നെ ഉമേഷ്ജീ, ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം… (എന്നോട് ക്ഷമി)ദേ പിന്നേം, ഇയാള്‍ക്ക് സത്യമായിട്ടും ആരേലും ക്ലോസ്ഡ് ഗ്രൂപ്പില്‍ കൈവിഷം തന്നിട്ടുണ്ടോ? 🙂 ഇട്ടിട്ട് പിന്നെ അതിലുള്പ്പട്ടതോ ഉള്‍പ്പെടാത്തതോ ആയ ആരെങ്കിലും അതിലുള്പ്പട്ടതോ ഉള്‍പ്പെടാത്തതോ ആയ ആരെയെങ്കിലും ഉളുപ്പില്ലാതെയോ ഉളുപ്പോടെയോ അതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയണെങ്കില്, പറഞ്ഞിട്ട് കാര്യമില്ല, ഞാന്‍ ആ സംവാദം ഇട്ടത് കാരണമാണല്ലോ ഈ പുകിലൊക്കെ എന്നോര്‍ത്ത് തലചൊറിഞ്ഞ് ഇരിക്കുകയേ ഞാനൊക്കെ ചെയ്യൂ. ഇതു വായിക്കുന്നവരൊക്കെ ഇപ്പ തല ചൊറിഞ്ഞു കാണും. ഇനി മേലാല്‍ ഉമേഷ്ജി ക്ലോസ്ഡ് എന്നല്ല ഏതേലും ഒരു ചാറ്റ് ജീവിതകാലത്ത് ബ്ലോഗില്‍ ഇടും എന്ന് എനിക്ക് തോന്നുന്നില്ല. എന്തിന്, ഇനി ആരോടേലും ക്ലോസ്ഡ് ഗ്രൂപ്പില്‍ ചാറ്റ് ചെയ്യാന്‍ ഞാന്‍ പോലും, അതെ ഈ ഞാന്‍ പോലും രണ്ടു മൂന്നാലഞ്ചു തവണ ആലോചിക്കുമല്ലോ… അല്ലാതെ “ഇവിടെ ആ ധാർമ്മികത നിർവ്വചിച്ചതു ഞാനാണു്. എത്രത്തോളം അതു് ആവാമെന്നു പ്രസ്താവിച്ചതും ഞാനാണു്…” എന്നൊക്കെ പറയാന്‍ എനിക്കെന്തോ ഒരു ചമ്മലാണ്. ആ ചമ്മല് എനിക്കും ഒണ്ട് വക്കാരി. നമ്മക്കു ശരിക്കും അര്‍ത്ഥം അറിയാമ്പാടില്ലാത്ത വാക്കുകളൊക്കെ എടുത്ത് വാക്യത്തില്‍ പ്രയോഗിക്കുമ്പ എനിക്കും ഇണ്ട് ഈപ്പറഞ്ഞ ചമ്മല്. പിന്നെ ബ്ലോഗാണല്ലോ, മലയാളത്തെ രക്ഷിക്കണ്ടതാണല്ലോ എന്നെല്ലാം വിചാരിച്ച് രണ്ടും കല്‍പ്പിച്ച് ഒരു പൂശല്ലേ…. പക്ഷേ ഞാന്‍ ക്ലോസ്ഡ് ഗ്രൂപ്പ്, ക്ലോസ്ഡ് ഗ്രൂപ്പ് എന്ന് നിലവിളിക്കാന്‍ തുടങ്ങിയത് പോസ്റ്റിട്ടിട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം ഇരുപത് കമന്റുകള്‍ക്ക് ശേഷമാണെന്നതില്‍ ഉമേഷ്ജിക്ക് സംശയമൊന്നുമില്ലല്ലോ. ഉമേഷ്ജിയ്ക്കു മാത്രമല്ല, അബദ്ധത്തിലേലും ഈ പോസ്റ്റ് വായിക്കാന്‍ ഇടവരുന്ന ഒരു ഹതഭാഗ്യനും ആ സംശയം ഉണ്ടാവില്ല, എന്നാണ് എന്റെ ബലമായ ശംശയം. എന്നെ സംബന്ധിച്ചിടത്തോളം ഒരു പോസ്റ്റിന്റെ മൊത്തത്തിലുള്ള ആശയത്തില്‍ മാത്രമല്ല, ഓരോ വാചകത്തിനും ഓരോ വാക്കിനും ഞാന്‍ അങ്ങേയറ്റത്തെ പ്രാധാന്യം കൊടുക്കും. അതെയതെ, അതു വേണം, ഞാനും കൊടുക്കും, കൊടുത്തിട്ടുണ്ട്, ഇനീം കൊടുക്കും, അങ്ങനെ കൊടുത്തു കൊടുത്താണല്ലോ എന്റെ ചുണ്ടുകള്‍ എന്ന പോസ്റ്റ്(ലിങ്കിടാനൊന്നും വയ്യ) ഒരു സൂപ്പര്‍ മെഗാ ഹിറ്റായത്. ഓരോ പോസ്റ്റിനോടുമുള്ള എന്റെ ബഹുമാനം അത്രയ്ക്കാണ് ബഹുമാനിച്ച് ബഹുമാനിച്ച് കൊച്ചില്ലാണ്ടാവരുത്. അതുകൊണ്ട് ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം കുളിമുറിയിലേ പ്രേതം എന്ന ബാറ്റണ്‍ബോസിന്റെ ഭീകര മാന്ത്രിക നോവലിന്റെ പേരു കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഇത്രേം ഇഷ്ടപ്പെട്ട ഒരു പേരില്ല – ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദം. പബ്ലിക്കായിടുന്ന ധാര്‍മ്മികതയെപ്പറ്റി ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍, അങ്ങിനെ പരാമര്‍ശിച്ചയാള്‍ മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനെപ്പറ്റി കമന്റില്‍ ചോദ്യം ചെയ്തെങ്കില്‍ എനിക്ക് അതിനെപ്പറ്റി ചോദിക്കണമെന്ന് തോന്നിയാല്‍ പിന്നെ എനിക്ക് കണ്ട്രോള് കിട്ടില്ല. പരാമര്‍ശത്തെപ്പറ്റിയും വലിച്ചിഴക്കലിനെപ്പറ്റിയും ഉള്ള എന്റെ നേരത്തത്തെ യെക്ഷപ്ലനേഷന് (ആടും പട്ടിയും ആത്മഹത്യ ചെയ്ത യെക്ഷപ്ലനേഷന്) കഴിഞ്ഞതു കൊണ്ട് ഈ പോയന്റ് നള്‍ ആന്‍ഡ് ഇന്‍വാലിഡ് ആയെന്നും അബ്സൊല്യൂട്ട് വോയിട് ആയെന്നും ഞാന്‍ ഊന്നിയൂന്നി പറയുന്നു. അല്ലാതെ സന്ദര്‍ഭം മനസ്സിലാക്കി ആശയത്തില്‍ മാത്രമൂന്നി വിശദീകരിക്കാന്‍ ഇത് ഐയ്യേയ്യെസ്സ് പരീക്ഷയൊന്നുമല്ലല്ലോ, ബ്ലോഗല്ലേ അയ്യേ ഞാന്‍ ആമാതിരി നാട്ടുകാരെക്കൊണ്ട് അയ്യേന്നു പറയിപ്പിക്കുന്ന പരീക്ഷകളൊന്നും എഴുതാറില്ല.
(ഒരു പോസ്റ്റിനെ ഓരോരുത്തര് ഓരോ ആംഗിളില്‍ കാണുമെന്നല്ലേ ഷേക്സ്പിയര് പറഞ്ഞിരിക്കുന്നത്). അതെയതെ, കോണ്‍ക്ലേവ് ലെന്‍സ് വച്ച് ആ അങ്കിള്‍ നോക്കി, പിന്നെ ആതിന്റെ പ്രതിബിംബം കോണ്‍വെക്സ് ലെന്‍സില്‍ കൂടെ നോക്കി, ഒന്നു രണ്ട് ആങ്കിള്‍സ് കൂടുതല്‍ കാണാന്‍ ആങ്കിള്സില് ഊന്നി നിന്ന് വീണ്ടും നോക്കി. അവസാനം ആങ്കിള്‍സിന്റെ അയ്യരുകളിയാവും. പിന്നെ ഞാന്‍ ആങ്കിളല്ല നോക്കിയത് ഈ ആങ്കിളാണ് എന്ന് ജഗദീഷ് “പോയിക്കഴിഞ്ഞിട്ട് പിന്നെ, ചാരിതാര്ത്ഥ്യമല്ല പോയത് ചാരിത്ര്യമാണ് പോയതെന്ന്” എന്നു പറഞ്ഞപോലെ പറഞ്ഞോണ്ടിരുന്നിട്ട് കാര്യം വല്ലോ ഒണ്ടോ?
“ഒരു പോസ്റ്റോ കമന്റോ എഴുതുമ്പോൾ അതിലെ ഓരോ വാക്യത്തിനും ഏതു ലെവൽ വരെ ആധികാരിതയുണ്ടു് എന്നു് എഴുതുന്ന ആൾ വിശദമാക്കണോ എന്നതായിരുന്നു വിഷയം“ എങ്കില്‍, ആക്ച്വലി സ്പീക്കിങ്ങ്, ലതല്ല, “പറയുന്നത് പറയുന്ന ആളിന്റെ അഭിപ്രായം” എന്നാണ് ഞാന്‍ മനസിലാക്കിയത്. ആധികാരിത എന്നത് ഓണര്‍ഷിപ്പ് കഴിഞ്ഞേ വരുന്നുള്ളു എന്നും അത് ഈ കോണ്ടെക്സ്റ്റില് പ്രസതാവിച്ചിട്ടില്ല എന്നുമാണ് ഞാന്‍ മനസിലാക്കിയത്. ഉമേഷ്ജിക്ക് കറക്റ്റ് ചെയ്യാം എന്റെ ഇരുപത്തൊന്നാം കമന്റ് വരെയെങ്കിലും പന്ത്രണ്ട് ദിവസത്തോളം സീരിയസ്സായി ആ വിഷയത്തില്‍ ഊന്നിത്തന്നെയാണല്ലോ ചര്‍ച്ചകള്‍ നടന്നത് എന്നെങ്കിലും എനിക്ക് സമാധാനിക്കാമല്ലോ. സമാധാനം നമ്മളോടു കൂടെ. അങ്ങയോടും അങ്ങയുടെ ആടിനോടും കൂടെ.
“ ചർച്ച ചെയ്യുന്ന വിഷയത്തിലെ താരതമ്യേന അപ്രസക്തമായ ഒരു ഭാഗമെടുത്തു് അതിനെ പർവ്വതീകരിച്ചു് ബാക്കിയുള്ള ചർച്ചകളുടെ ആകെത്തുകയേക്കാളും കൂടുതൽ അതിനെപ്പറ്റി എഴുതി അതൊരു വലിയ കാര്യമാണെന്നു തോന്നിപ്പിച്ചു്, പിന്നെയുള്ള കമന്റുകളിലും അതിനെ ആവർത്തിച്ചു് ആവർത്തിച്ചു് വായനക്കാരന്റെ തലയിൽ അതുമാത്രം അടിച്ചേൽപ്പിക്കുകയും ബാക്കിയുള്ളവയെ മറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ ടെക്നിക്… “
ഈ വായനക്കാരെയൊക്കെ ഈ വക്കാരി ഇങ്ങിനെയൊരു വഴിക്കാക്കിയല്ലോ ഹെന്റീശ്വരാ… പാവം വായനക്കാര്‍… (ഇതൊരുമാതിരി ഇടതുമുന്നണി നാട്ടിലെ ജനങ്ങളെയൊക്കെ ഇപ്രാവശ്യത്തെ ഇലക്ഷന് ടൈമില്‍ മനസ്സിലാക്കിയതുപോലെയായിപ്പോയല്ലോ ഉമേഷ്ജീ) ആക്ചുവലി, വക്കാരിക്ക് അറിയാമ്പാടിഞ്ഞാട്ടാണ്. ഉമേഷ്ജി ലെഫ്റ്റിന് ഓട്ട് ചെയ്യാന്‍ പറഞ്ഞ് പോസ്റ്റിട്ടു. വക്കാരി വന്ന് ലങ്ങനെ ചെയ്താല്‍ നിങ്ങളുടെ ഒക്കെ ബ്ലോഗ് അനോണികള്‍ കേറി മുടിഞ്ഞു പോകും എന്നു പറഞ്ഞു. എന്നിട്ട് ഒടുക്കം ഓട്ടുപെട്ടി തുറന്നപ്പോ ജനം ആരടെ വാക്കാ കേട്ടേ? ആരാ ഇവടെ ജെയിച്ചേ? അപ്പോ അങ്ങനെയാണ് ഉത്തരകേരളത്തില്‍ റെയില്‍വേ സ്റ്റേഷന് വരുന്നത്, ഛേയ്… വക്കാരീടെ സക്തി വക്കാരിക്ക് മനസിലാവാഞ്ഞിട്ടാണ്. സീ, വായനക്കാരനെ വിട്. നമ്മള് രണ്ടുമൂന്നാലഞ്ചു പേര് ഈ കീയും കുത്തിപ്പിടിച്ച് ചുമ്മാ ഒന്നൊന്നരരണ്ടര പേജിലും കവിഞ്ഞ് ഉപന്യസിച്ചോണ്ടിരിക്കുന്നത് ന്തിനാ? ചുമ്മാ ആ ഒരു മെന്റല്‍ സാറ്റിസ്ഫാക്ഷന്. അല്ലേ? അപ്പോ വക്കാരീനേക്കാ സ്വല്പ്പം കൂടുതല്‍ സാറ്റിസ്ഫാക്ഷന് വേണമെന്ന് ഞാന്‍ വിചാരിച്ചാലോ എന്നേക്കാ കൂടുതല്‍ സാറ്റിസ്ഫാക്ഷന് വേണോന്ന് വക്കാരി ആഗ്രഹിച്ചാലോ നമ്മളെ രണ്ടുപേരെയും തെറ്റു പറയാന്‍ പറ്റുമോ? അല്ല, പറ്റുവോന്ന്.
നിര്‍ത്തി
ഹോ, അവസാനം ഇതിന്റെ അവസാനത്തിലെത്തി. ഞാന്‍ ടൈപ്പ് ചെയ്ത് ടൈപ്പ് ചെയ്ത് വടുയാകുമെന്നാ വിചാരിച്ചേ… നെല്ലിക്കാക്കൊക്കെ ഇപ്പോ എന്താണോ വില? ബള്ക്കായെടുത്താല് ഡിസ്കൌണ്ട് കിട്ടുമാരിക്കും. 🙂
Adithyan | 31-May-09 at 4:02 am | Permalink
ജ്യോതിടീച്ചര്,
തല്ലരുത്, ഒന്നു വിരട്ടിയാല്‍ മതി 🙂 ഞാന്‍ നിര്‍ത്തിക്കോളാം.
ജ്യോതിര്‍മയി | 31-May-09 at 7:18 am | Permalink
ഇതു പറഞ്ഞതാരാണാവോ-
“എന്റെ തോന്നലുകളും വക്കാരിയുടെ തോന്നലുകളും ഒന്നു ചേര്‍ന്നു വന്നാല്‍ നമ്മുടെ തോന്നലുകളായി. മിലേ തോന്നല്‍ ഹമാര തുമാര.
വയ്യാ… മടുത്തു… ഇനി വനിതാ മെമ്പറെ ഒക്കെ കൂട്ടി തിരുവന്തോരത്തൊന്നു പോയിട്ട് ഒരു ബൂസ്റ്റൊക്കെ കുടിച്ച് വരാം….“ ആദിത്യന്.
‘സ്പെല്ലിങ് മിസ്റ്റേക്ക്’ മനസ്സിലാവാഞ്ഞിട്ടല്ല, എന്റെ സംസ്കൃതവും ആദിത്യന്റെ ഹിന്ദിയും കണ്ടാല്‍ ഒരുപോലാണെന്നല്ലേ ഉള്ളൂ, ഭാഷ രണ്ടും രണ്ടാണല്ലോ. തിരുത്താനൊന്നും പോണ്ട, സാരല്യ എന്നു ആദ്യമേ ക്ഷമിച്ചു.
വീണ്ടും ആദിത്യന്:
“
ജ്യോതിടീച്ചര്,
തല്ലരുത്, ഒന്നു വിരട്ടിയാല്‍ മതി 🙂 ഞാന്‍ നിര്‍ത്തിക്കോളാം“ – എന്നു പറഞ്ഞല്ലോ.
മതി, എനിയ്ക്ക് സന്തോഷമായി. തല്ലുന്നുമില്ല, വിരട്ടുന്നുമില്ല, ധൈര്യമായിട്ടു പൊയ്ക്കോളൂ.
ABCDEFG | 31-May-09 at 8:02 am | Permalink
>>>> ആ വാചകത്തില്‍ പറഞ്ഞ കാര്യം മുഴുവനും അസംബന്ധമാണെന്നു പറയണമെന്നുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ ഒരു സംവാദത്തിനോ (ആള് ആരെങ്കിലുമാവട്ടേ) അതിനേക്കാള്‍ പ്രധാനമായി വ്യക്തമാക്കാനുള്ള കാര്യം ‘കൃഷ്ണഭക്തി’ അഥവാ ഈശ്വരസങ്കല്‍പ്പം’ അതിലെ വ്യത്യാസം ആയിരുന്നു.
ഓഹോ ഇപ്പഴാണ് കാര്യങ്ങള്‍ അങ്ങോട്ട് ശരിക്ക് തെളിഞ്ഞത്. ഇത്രോം നേരം പൊട്ടന് ആട്ടം കാണുമ്പോലെയിരിക്കുവായിരുന്നു. ജ്യോതിക്ക് നന്നായി അറിയാവുന്നതോ വേണ്ടപ്പെട്ടതോ ആയ ആളാണ് C അന്ന് മെയില്‍ ഗ്രൂപ്പില്‍ “ആക്കി”വിട്ട B എന്ന് മനസിലായി. അല്ലെങ്കില്‍ പിന്നെ B ചെറുപ്പം മുതലേ കണികാണുന്നതെന്താണന്നും അതുകാണുമ്പോള്‍ Bയുടെ മനസിലെന്താണെന്നുമൊക്കെ ജ്യോതി ദിവ്യദൃഷ്ടികൊണ്ട് അറിഞ്ഞതാവാനാണ് വഴി. Bയുടെ ആ ഗ്രൂപ്പിലെ അന്നത്തെ വാദം ഇന്ന് കാലം കുറേ കഴിഞ്ഞ് ഒന്ന് വ്യാഖ്യാനിച്ച് ന്യായീകരിച്ചെടുക്കാന്‍ കഴിയുമോ എന്ന് നോക്കാനാണ് ജ്യോതി ഓടിക്കിതച്ച് ഇവിടെ വന്നതും ഈ പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത ആ ഗ്രൂപ്പുചര്ച്ചയിലെ ഉള്ളടക്കം എടുത്തിട്ട് ഇവിടെ അമ്മാമനേയും മേമയേയും സഗുണാരാധനയേയും കുട്ടന്റെ ദോശക്കല്ലിനെയുമൊക്കെ അലക്കി വെളുപ്പിക്കുന്നത്. ഓക്കെ ഓക്കെ. അപ്പോ സ്റ്റാര്‍ട്ട് ആക്ഷന്‍ …………..റോളിംഗ്!
ജ്യോതിര്‍മയി | 31-May-09 at 8:19 am | Permalink
എല്ലാവരും അവരവര്‍ക്കു വേണ്ടതല്ലേ എവിടേയും തിരയാറു്. അതിനിങ്ങനെ കളിയാക്കാനെന്തിരിക്കുന്നു?
മുഖമില്ലാത്ത പേരില്ലാത്ത ധൈര്യമില്ലാത്ത ‘ഏറ്റുഇസെഡേ‘ എന്തെങ്കിലും കിട്ടിയല്ലോ അല്ലേ. സന്തോഷമായി എന്നു കരുതുന്നു.
Umesh: ഉമേഷ് | 01-Jun-09 at 3:59 pm | Permalink
ചില കാര്യങ്ങൾ വ്യക്തമാക്കിക്കൊള്ളട്ടേ.
ആദിത്യൻ പറഞ്ഞതിനോടു് ഒരു വിയോജിപ്പു്: ഞാൻ പോസ്റ്റിലെഴുതിയ വിഷയം മാത്രമേ ആളുകൾ കമന്റുകളിൽ ചർച്ച ചെയ്യാവൂ എന്നു് എനിക്കു യാതൊരു നിർബന്ധവുമില്ല. തെറിവിളിയോ മോശമായ പ്രസ്താവനകളോ ഉള്ള കമന്റുകൾ ഞാൻ ഡിലീറ്റു ചെയ്യും. പക്ഷേ, എനിക്കങ്ങനെ കാര്യമായി കമന്റുകളൊന്നും ഡിലീറ്റു ചെയ്യേണ്ടി വന്നിട്ടില്ല. (ഒരു മരുന്നു വിൽക്കുന്ന സ്പാം പരസ്യത്തെപ്പോലും ഞാൻ ഡിലീറ്റു ചെയ്തിട്ടില്ല. അതിനു മറുപടിയും പറഞ്ഞിട്ടുണ്ടു്!) അതല്ലാതെ ചർച്ച മറ്റു വിഷയങ്ങളിലേയ്ക്കു പോകുന്നതു് നല്ലതു തന്നെയാണെന്നാണു് എന്റെ അഭിപ്രായം. ഉദാഹരണമായി, വിഷുവും ദേവതോപാസനയും തമ്മിലുള്ള സംബന്ധത്തെപ്പറ്റി ജ്യോതിയും സീയും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടു്. നല്ല വിഷയം. ഇനി മാക്സ് മുള്ളറെയും ആര്യദ്രാവിഡബന്ധത്തെപ്പറ്റിയും ആർക്കെങ്കിലും ചർച്ച ചെയ്യണം എന്നു തോന്നിയാൽ അതുമാവാം. ഇനി അതുമല്ല, വക്കാരിയുടെ അനുപമശൈലിയെപ്പറ്റിയോ കൊഞ്ഞനം കുത്തിനെപ്പറ്റി നാട്യശാസ്ത്രത്തിൽ ഭരതമുനി എന്തു പറഞ്ഞിരിക്കുന്നു എന്നതിനെപ്പറ്റിയോ ആർക്കെങ്കിലും ചർച്ച ചെയ്യണമെങ്കിൽ അതുമാവാം. ഇതിനോടൊന്നും ബന്ധമില്ലാത്ത എന്തിനെയെങ്കിലും പറ്റി ചർച്ച ചെയ്യണമെങ്കിൽ അതുമാവാം. ഓഫ് കമന്റുകളോടു് എനിക്കു യാതൊരു അസഹിഷ്ണുതയുമില്ലെന്നും ആദിത്യനോടൊപ്പം തോളോടു തോൾ നിർന്നു പൊരുതുന്ന ഒരു ഓഫ് തൊഴിലാളിയാണു ഞാൻ എന്നതും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഒരു വിഷയത്തെപ്പറ്റി ചർച്ച നടക്കുമ്പോൾ അതിലെ ഒരു ചെറിയ ഭാഗം മാത്രം എടുത്തു വലുതാക്കി ബഹളമുണ്ടാക്കി മറ്റുള്ള കാതലായ ഭാഗങ്ങളെ അവഗണിക്കാൻ മനഃപൂർവ്വം ശ്രമിക്കുന്നതിനെയാണു ഞാൻ വിമർശിച്ചതും വിഷയത്തിലേക്കു മടങ്ങി വരാൻ അഭ്യർത്ഥിച്ചതും. പ്രത്യേകിച്ചു്, ഞാൻ എഴുതിയ ഒരു കാര്യത്തെ വിമർശിച്ചതിനോടു പ്രതികരിക്കുമ്പോൾ ഞാൻ എഴുതിയ വിഷയം മറന്നു പോകാതെ നോക്കേണ്ടതു് എന്റെ കടമയല്ലേ?
ഇവിടെ ചർച്ച നടക്കുന്ന പല വിഷയങ്ങളുണ്ടു്. ഇവയിൽ ഒന്നിനോടും എനിക്കു വിരോധമില്ല.
1. ആദിത്യൻ ചൂണ്ടിക്കാണിച്ചതു പോലെ, എഴുതുന്ന കാര്യങ്ങളിലെ ആധികാരികത അതിനോടൊപ്പം എപ്പോഴും എഴുതണോ എന്നതു്. പ്രധാനവിഷയം അതാണെങ്കിലും അതിൽ വലുതായി ഒന്നും ചർച്ച ചെയ്യാൻ ഇല്ല. അതിനു പരാതിയുമില്ല.
2. വിഷുവിനെ കൃഷ്ണനുമായി വളരെയധികം ബന്ധിപ്പിക്കുന്ന ഇന്നത്തെ രീതി എഴുപതുകൾക്കു മുമ്പു് ഇല്ലായിരുന്നു എന്ന Aയുടെ പ്രസ്താവന ശരിയാണോ തെറ്റാണോ എന്നതു്. ഞാൻ ഉദ്ധരിച്ച സംവാദത്തിൽ തുടങ്ങിയ ആ തർക്കം ഇവിടെയും വലിയ വ്യത്യാസമില്ലാതെ സനാതനധർമ്മം, സഗുണോപാസന, മറ്റു മതങ്ങളെക്കാൾ ഹിന്ദുമതത്തിനുള്ള മഹത്ത്വം ഈ ലൈനിൽ തന്നെ പോകുന്നു. വിഷയത്തിൽ നിന്നു വ്യതിചലിക്കാതെ ആ ചർച്ച നേർവഴിക്കു കൊണ്ടുപോകുന്ന C-യുടെ ക്ഷമയ്ക്കു അഭിവാദനങ്ങൾ!
3. ഒരു ക്ലോസ്ഡ് ഗ്രൂപ്പിലെ സംവാദങ്ങൾ ബ്ലോഗിലിടുന്നതു ശരിയാണോ എന്നതു്. ഈ വിഷയം ഞാൻ തന്നെ ഉന്നയിച്ചതാണു്. വക്കാരിയ്ക്കു് ഇതിലുണ്ടായിരുന്ന സംശയങ്ങൾക്കു് (ക്ലോസ്ഡ് ഗ്രൂപ്പ് എന്താണെന്നുള്ള ഫണ്ടമെന്റൽ സംശയം മുതൽ) മുകളിലുള്ള കമന്റുകളിൽ മറുപടി പറഞ്ഞുകഴിഞ്ഞു എന്നു തന്നെയാണു് എന്റെ വിശ്വാസം.
ഈ മൂന്നു കാര്യങ്ങളെപ്പറ്റിയോ മറ്റേതെങ്കിലും കാര്യത്തെപ്പറ്റിയോ ഇനിയും സംവദിക്കാം. യാതൊരു വിരോധവുമില്ല. പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞു സമയം കളയാൻ ചിലപ്പോൾ ഞാൻ ഉണ്ടാവില്ല എന്നു മാത്രം.
ഇരുപതിലധികം മെയിലിംഗ് ഗ്രൂപ്പുകളിൽ അംഗമായ ഞാൻ ഏതു ഗ്രൂപ്പിലാണു് ഈ സംവാദം നടന്നതെന്നോ ആരൊക്കെയാണു് ഇതിൽ പങ്കെടുത്തതെന്നോ ഒരു ക്ലൂവും ഇതു വരെ കൊടുത്തിട്ടില്ല. (അതു് എന്റെ പോളിസി മാത്രം. അതാണു ശരിയെന്നോ മറ്റാരും അതൊക്കെ വിളിച്ചു പറയരുതെന്നോ എനിക്കു യാതൊരു നിർബന്ധവുമില്ല. അവനവനു് ഉചിതമെന്നു തോന്നുന്നതു പറയാനല്ലേ ബ്ലോഗുകളും കമന്റുകളും?) പ്രസ്തുത ഗ്രൂപ്പിൽ തന്റെ അമ്മായിയുണ്ടെന്നും ബി എന്ന വ്യക്തിയെപ്പറ്റി “വല്ലപ്പോഴും മാത്രം കമ്പ്യൂട്ടര്‍ കയ്യില്‍ കിട്ടുന്ന”, “പഠിപ്പിക്കലാണു ജോലിയെങ്കിലും ഇപ്പോഴും പഠിച്ചുകഴിയാത്ത”, “ദിവസത്തില്‍ ആറുമണിക്കൂറില്ക്കൂടുതല് (ഉറക്കമടക്കം) സ്വന്തം കാര്യത്തിനുവേണ്ടി ഉപയോഗിയ്ക്കാത്ത” എന്നൊക്കെ വ്യക്തമായി എഴുതുകയും സീ-ഡാഷിനെ പരാമർശിക്കുകയും ചെയ്ത ജ്യോതിർമയിയ്ക്കു് അങ്ങനെ ഒരു ഉദ്ദേശ്യമുണ്ടെന്നു് എനിക്കു തോന്നുന്നില്ല. അതിൽ എനിക്കു വിരോധവുമില്ല. ക്ലോസ്ഡ് ഗ്രൂപ്പിനെപ്പിടിച്ചു് വക്കാരി നടത്തുന്ന വക്കാലത്തിനു മറുപടി പറയുന്നു എന്നു മാത്രം.
ഈ പോസ്റ്റിൽ ഞാൻ വ്യക്തികളെ പരാമർശിച്ചിട്ടില്ല എന്നു പറയുന്നില്ല. ഒരു വ്യക്തിയെ, ഒരു വ്യക്തിയെ മാത്രം, പരാമർശിച്ചിട്ടുണ്ടു് – വക്കാരിയെ. അതും അവഹേളനമായി എന്നു ഞാൻ കരുതുന്നില്ല. കമന്റുകൾക്കു മറുപടി പറഞ്ഞപ്പോൾ വക്കാരിയുടെ പ്രതിരോധരീതിയെപ്പറ്റി എനിക്കു തോന്നിയിട്ടുള്ളതു പറഞ്ഞു എന്നു മാത്രം.
വക്കാരിയെയും ആദിത്യനെയും വീണ്ടും കണ്ടതിൽ വളരെ സന്തോഷം. യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും സ്വാഗതം.
ആദിത്യോ, പഴയ ഒടക്കു-വെടക്കു-ശൈലി കൈമോശം വന്നിട്ടില്ല, അല്യോ? 🙂
നാടക ട്രൂപ്പ് | 01-Jun-09 at 5:48 pm | Permalink
ഉമേഷ്,
ഞങ്ങൾ ഒരു നാടക ട്രൂപ്പ് തുടങ്ങിയിട്ടുണ്ട്. കൂടുന്നോ? താങ്കൾക്ക് ഏത് റോളും സ്വീകരിക്കാം. അത്ര ഭംഗിയായി എല്ലാ ഭാഗവും (നായകൻ, വില്ലൻ, നിഷ്കളങ്കൻ, ശകുനി, പൊട്ടൻ, ബുദ്ധിമാൻ, നിഷ്പക്ഷൻ, ഇടതൻ, വലതൻ, ബ്രാഹ്മണൻ, സെക്കുലർ) എന്നിവ താങ്കൾ അഭിനയിച്ചു ഫലിപ്പിക്കും. ഒരു സ്ക്രിപ്റ്റ് പോലും ആവശ്യം കാണുന്നില്ല, സന്ദർഭം പറഞ്ഞ് കൊടുത്താൽ മതി. ഈ സുന്ദരമായ അഭിനയപാടവത്തിനു ക്ലാപ്പ് ക്ലാപ്പ്!
ഞങ്ങൾ കുറച്ച് പേർ ബെറ്റ് വെച്ചിരുന്നു, ദാണ്ട് ഉമേഷേണ്ണൻ ആദിത്യനിട്ടും ഒരു ചെറിയ കൊട്ട് കൊടുക്കും. ലത് ദാണ്ടതു പോലെ സംഭവിച്ചു. ബെറ്റിൽ അധികം പേർ തോറ്റില്ല എന്നുള്ളതും താങ്കൾക്കും അഭിമാനിക്കാം.
ഇനിയിപ്പോ നീണ്ട മറുപടി ഒന്നും വേണ്ടേ. അനോണിമാഷേ, മഞ്ഞ ഒതളങ്ങേ, വർമ്മമ്മാരേ, സഹിക്കാൻ പറ്റുന്നില്ലടാാാാ!
mov(original XII) | 01-Jun-09 at 8:23 pm | Permalink
ക്ലോസ്ഡ് ഗ്രൂപ്പില്‍ അംഗങ്ങളായ എ ബി സി എന്നിവരെ തിരിച്ചറിഞ്ഞിരിക്കുന്നു.
എന്റെ അഫിപ്രായത്തില്‍
എ – കേരള ഫാര്‍മര്‍
ബി – മുഹമദ് സഗീര്‍ പണ്ടാരത്തില്‍
സി – ചിത്രകാരന്
എന്നിവരാകാം.
ഈ ചതി ചെയ്ത ഉമേഷിനു മാപ്പില്ല. ജി പി എസ്സുമില്ല.
ഇനി ആരോപിതമായ ഗ്രൂപ്പ് എ ഗ്രൂപ്പാണോ ഐ യാണോ എ ബി പോസിറ്റീവാണോ എന്നേ അറിയാനുള്ളൂ.
ആരും പരിഫ്രമിക്കരുത്..പോലീസ് നായക്ക് ആള് പോയിട്ടുണ്ട്. ഇപ്പം ശരിയാക്കി തരും.
ജ്യോതിര്‍മയി | 02-Jun-09 at 4:17 pm | Permalink
എനിയ്ക്കു പറയാനുള്ളതു്:
1. ക്ലോസ്ഡ് ഗ്രൂപ്പെന്നും ഏബീസീയെന്നും ഒക്കെ പറഞ്ഞുവന്ന പോസ്റ്റില്‍ (എങ്ങും എവിടേയും തൊടാന്‍ സ്വാതന്ത്ര്യമില്ലാത്ത വിഷയത്തില്‍) ആ സംവാദത്തെക്കുറിച്ചോ വ്യക്തികളെ കുറിച്ചോ ഒരു ചര്‍ച്ച , അതും സ്വന്തം പേരില്‍ കമന്റിട്ട എന്നില്‍ നിന്നും പ്രതീക്ഷിച്ചു എന്നു തോന്നുന്നു. ഉവ്വെങ്കില്‍ അതുതന്നെ ആദ്യത്തെ അനൗചിത്യം.
2. ‘ബി’ എന്ന വ്യക്തിയെപ്പറ്റിയോ വിഷുവിനെപ്പറ്റിയോ അന്നത്തെ സംവാദത്തെപ്പറ്റിയോ സിയുടെ സൂക്ഷ്മമായ നിരീക്ഷണവിശകലനപാടവത്തെക്കുറിച്ചോ ഒക്കെ മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പറയുമായിരുന്നു, ചര്‍ച്ച ചെയ്യുമായിരുന്നു. അതൊന്നും ഇവിടെ – ഈ ‘വക്കാരിവിഷുപ്പോസ്റ്റില്’ (വക്കാരീ ക്ഷമിയ്ക്കൂ ട്ടോ) വിഷയമാക്കാന്‍ പറ്റും എന്നു എനിയ്ക്കുതോന്നിയില്ല.
3.സമാധാനപരമായി സംവാദം നിര്‍ത്തിയെങ്കിലും,
ഉമേഷ് ജി പറയുന്നു (കമന്റ് 48ല്‍)
“വിഷുവും ദേവതോപാസനയും തമ്മിലുള്ള സംബന്ധത്തെപ്പറ്റി ജ്യോതിയും സീയും തമ്മിൽ ചർച്ച ചെയ്യുന്നുണ്ടു്. നല്ല വിഷയം” :- ഉമേഷ് ജി.
ഇതും കൃത്യമായി പറഞ്ഞാല്‍ ശരിയല്ല.
മുന്‍വിധിയില്‍ നിന്നും ‘ആര്യ-ദ്രാവിഡ-മാക്സ് മുള്ളറെ വിടാന്‍ സമ്മതിച്ചതിനു നന്ദി. നല്ലവിഷയം തന്നെ. എന്നാല്‍ അതല്ല എനിയ്ക്കു സ്വീകരിക്കാന്‍ പറ്റും എന്നു തോന്നിയ വിഷയം. വിഷുവിനെക്കൂടി വിടൂ.
‘ഈശ്വരസങ്കല്പ്പത്തിലെ വൈവിദ്ധ്യം’ എന്നു വേണമെങ്കില്‍ ശീര്‍ഷകം കൊടുക്കാം.
(അന്നത്തെ സംവാദം മുഴുവന്‍ മനസ്സിലുണ്ടായിരുന്ന നിങ്ങള്‍ രണ്ടുപേരും മാത്രമേ ഞാന്‍ ആടിനെ പട്ടിയാക്കിയതാണോ, ആളെ കൊച്ചാക്കിയതാണോ എന്നൊക്കെ ചിന്തിച്ചിരിക്കാന്‍ ഇടയുള്ളൂ)
‘സി’ അന്നത്തെ മൊത്തം സംവാദത്തേയും
അന്നു ബി പ്രകടിപ്പിച്ച അഭിപ്രായത്തിന്റെ അനൗചിത്യത്തെക്കുറിച്ചും,
മറ്റും വിശദമായി സംസാരിയ്ക്കാനുള്ള മൂഡിലായിരുന്നു എന്നു തോന്നുന്നു.
അതായിരുന്നില്ല എനിയ്ക്കു ഇവിടെ സംസാരിയ്ക്കാനാവുന്ന വിഷയം. ഞാന്‍ പറഞ്ഞതിലെ സംശയം ആവും എന്നു കരുതിയാണ് വീണ്ടും മറ്റൊരു ഉദാഹരണമൊക്കെ വെച്ച് വിസ്തരിച്ചതു്. പല തലത്തില്‍ പല മാനദണ്ഡത്തില്‍ വിലയിരുത്തലുകള്‍ മാറും എന്നൊക്കെ.
പക്ഷേ സി, വീണ്ടും ‘സി’ യുടെ മനസ്സിലുണ്ടായിരുന്ന ‘മൊത്തം ക്ലോസ്ഡ്-സംവാദത്തിലേയ്ക്ക്- അതിലെ ബി യുടെ അഭിപ്രായ ത്തിലേയ്ക്കും മറ്റും എന്നെ സമര്‍ത്ഥമായി, ക്ഷമാപൂര്‍വ്വം കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു.
ആ ക്ഷമയെ ഞാനും ബഹുമാനിയ്ക്കുന്നു. പക്ഷേ അതു എന്റെ വിഷയമായിരുന്നില്ല.
‘സി’ ഉദ്ദേശിയ്ക്കുന്ന വിഷയമല്ല ഞാന്‍ പറഞ്ഞുവെച്ച വിഷയം എന്നു ബോദ്ധ്യമായ ഉടനെ ഞാന്‍ സി യോട് വ്യക്തമാക്കിയിട്ടുണ്ട്, ഞാന്‍ നിര്ത്തുകയാണെന്നു്.
എല്ലാവര്ക്കും നന്ദി.
ജ്യോതിര്‍മയി | 02-Jun-09 at 4:24 pm | Permalink
‘ ഉമേഷ് ജി പോസ്റ്റില്‍ പറഞ്ഞ ‘ബി’ യെ ഞാന്‍ ഊഹിച്ചതു തെറ്റി എന്നു തോന്നുന്നു, മറ്റു ചില വിശേഷണങ്ങള്‍ ആയിരുന്നു എങ്കില്‍ എനിയ്ക്കു ഊഹിക്കാന്‍ എളുപ്പമുണ്ടായിരുന്നു… എന്നാണു ജ്യോതിര്‍മയി എന്ന ഞാന്‍ വ്യക്ക്തമായി പറഞ്ഞതുകൊണ്ട് പൊതുജനം ധരിയ്ക്കുക എന്നു കരുതി.
ബ്ലോഗുടമ തന്നെ വേണ്ടിവന്നു അതൊന്ന് എടുത്തെഴുതി എന്റെ മണ്ടത്തരം ബോധ്യമാക്കിത്തരാന്‍. ശ്ശെടാ, ഞാന്‍ എന്റെ സ്വന്തം പേരില്‍ത്തന്നെ കമന്റിയ ധൈര്യത്തിന്റെ കൂടെ , വെള്ളരിയ്ക്കാപ്പട്ടണം, കോത്താഴം പി. ഒ. എന്ന് അഡ്രസും കൂടി കൊടുക്കാത്തതില്‍ സങ്കടമായി. പൊതുജനത്തിനു കണ്ഫ്യൂഷന് വരുത്തരുതായിരുന്നു.
ഏതായാലും നാടകട്രൂപ്പൊക്കെ വരുന്നുണ്ടെങ്കില്‍ ‘റ്റു ഹരിഹര്‍ നഗറിലെ’ ജഗദീഷിന്റെ റോളിന്, ആളെക്കിട്ടിയില്ലെങ്കില്‍ പറയണേ.
:-))
അനില്‍ | 10-Jun-09 at 8:56 am | Permalink
എച്ചൂസ് മി.
ആക്ച്വലി എന്താണ് സംഭവം?
ആരും പറഞ്ഞു തന്നില്ലെങ്കില്‍ ജൂലായിലെങ്ങാനും രണ്ടാഴ്ച ലീവെടുത്ത് വായിച്ചെഴുതിയെഴുതിവായിച്ചു മനസിലാക്കാന്‍ നോക്കാം.
ജ്യോതിര്‍മയി | 10-Jun-09 at 9:35 am | Permalink
അനില്‍ ചോദിയ്ക്കുന്നു-
“എച്ചൂസ് മി.
ആക്ച്വലി എന്താണ് സംഭവം?“
ഇതാണു തിരുവാതിരക്കളി അഥവാ കൈകൊട്ടിക്കളി.
ഇതു കാണികള്ക്കുള്ളതല്ല, കളിക്കാര്ക്കുള്ളതാണു്, കളിക്കാര്‍ക്കു മാത്രമുള്ളതാണു്… ഇതത്രേ അതിന്റെ വിശേഷം.
🙂
ഇനി ആലങ്കാരികമായി പറഞ്ഞാല്‍…
ചിലര്‍ക്ക് എലിയെ മലയാക്കാം, വക്കാരിയ്ക്കു പാടില്ല, വക്കാരി അങ്ങനെ ചെയ്താല്‍ അതിനെ ‘പര്‍വതീകരണം’ എന്നു പറയും.
ചിലര്‍ക്ക് അധരവ്യായാമം ആവാം. ശൈലി പ്രയോഗിക്കാം പഴം ചൊല്ലു പറയാം. ചൊല്ലിലെ പതിരു പറയാം, കതിരുള്ള ചൊല്ലിലെ പതിരടര്ത്തി ബ്ലോഗിലെ നെറ്റിയില്‍ കുറിവരയ്ക്കാം. വക്കാരിയ്ക്കു പാടില്ല. വക്കാരി ചെയ്താല്‍ അതിനെ ‘കൊഞ്ഞനം കുത്തല്‘ എന്നു പറയും.
ഇത്രേള്ളൂ-
എഴുതിയെഴുതിപ്പഠിയ്ക്കാനൊന്നുമില്ല…
ഇനി എല്ലാരും “ഗോ റ്റു യുവര്‍ ക്ലാസസ്…” 🙂
അനില്‍ (പിന്നേം) | 10-Jun-09 at 2:01 pm | Permalink
അത്രേയുള്ളോ? എന്നാലെപ്പ ക്ലാസില്‍ കേറീന്ന് ചോദിക്ക്.
യെന്തായാലും പാര്‍വതീപരിണയം എന്താന്നു മനസിലായി. തേങ്ക്സ്.
Umesh:ഉമേഷ് | 10-Jun-09 at 2:12 pm | Permalink
C | 10-Jun-09 at 7:56 pm | Permalink
ജ്യോതിര്‍മയി പറഞ്ഞു:
1) അതുകൊണ്ടു് തല്ക്കാലം നിര്‍ത്തുന്നു. നന്ദി.
2) ‘സി’ ഉദ്ദേശിയ്ക്കുന്ന വിഷയമല്ല ഞാന്‍ പറഞ്ഞുവെച്ച വിഷയം എന്നു ബോദ്ധ്യമായ ഉടനെ ഞാന്‍ സി യോട് വ്യക്തമാക്കിയിട്ടുണ്ട്, ഞാന്‍ നിര്ത്തുകയാണെന്നു്.
ഇതു രണ്ടും വായിച്ച ഞാൻ ധരിച്ചത് ജ്യോതിർമയിയ്ക്ക് ഞാൻ പറഞ്ഞകാര്യങ്ങളെപ്പറ്റി പറയാൻ ഇനി ഒന്നുമില്ല എന്നാണ്. അതുകൊണ്ട് ചർച്ച നിർത്തി വേറേ പണിയ്ക്കു പോയതുമാണ്. എന്നാൽ, പതിവുപോലെ ഞാൻ മനസ്സിലാക്കിയതല്ല ജ്യോതിർമയി ഉദ്ദേശിച്ചതെന്ന് വൈകാതെ വ്യക്തമായി. തെറ്റ് എന്റേതുതന്നെ അല്ലേ?
ജ്യോതിര്‍മയി പറഞ്ഞു:
അന്നത്തെ സംവാദം മുഴുവന്‍ മനസ്സിലുണ്ടായിരുന്ന നിങ്ങള്‍ രണ്ടുപേരും മാത്രമേ ഞാന്‍ ആടിനെ പട്ടിയാക്കിയതാണോ, ആളെ കൊച്ചാക്കിയതാണോ എന്നൊക്കെ ചിന്തിച്ചിരിക്കാന്‍ ഇടയുള്ളൂ
‘ഈശ്വരസങ്കല്പത്തിലെ വൈവിധ്യം’ എന്ന വിഷയത്തെപ്പറ്റി അവ്യക്തമായ ഒരു കമന്റിടാൻ പറ്റിയ പോസ്റ്റ് എന്നു ചിന്തിച്ചതായും ഒരാളെയേ കാണുന്നുള്ളൂ: ജ്യോതിർമയിയെ.
ജ്യോതിര്‍മയി പറഞ്ഞു:
ചിലര്‍ക്ക് അധരവ്യായാമം ആവാം. ശൈലി പ്രയോഗിക്കാം പഴം ചൊല്ലു പറയാം. ചൊല്ലിലെ പതിരു പറയാം, കതിരുള്ള ചൊല്ലിലെ പതിരടര്ത്തി ബ്ലോഗിലെ നെറ്റിയില്‍ കുറിവരയ്ക്കാം. വക്കാരിയ്ക്കു പാടില്ല. വക്കാരി ചെയ്താല്‍ അതിനെ ‘കൊഞ്ഞനം കുത്തല്‘ എന്നു പറയും.
വക്കാരിയുടെ ശൈലിയെക്കുറിച്ച് കൊഞ്ഞനം കുത്തൽ എന്നു വിശേഷിപ്പിച്ചതു ഞാനാണല്ലോ. ആ ഞാനും ഈ ശൈലി സംവാദങ്ങളിൽ ഉപയോഗിക്കാറുണ്ട് എന്നല്ലേ ആരോപണം? (അതിനിടയിൽ സ്വന്തം ബ്ലോഗിൽ എന്തു കുറിവരച്ചു എന്നതെല്ലാം കലർത്തി കൂട്ടിക്കുഴയ്ക്കല്ലേ.)
ഒരു വെല്ലുവിളിയാണ്. നട്ടെല്ലുണ്ടെങ്കിൽ സ്വീകരിക്കാം:
വക്കാരിയുടെ കൊഞ്ഞനം കുത്തൽ ശൈലി ഞാൻ വിയോജിപ്പു പ്രകടിപ്പിക്കാനായി ഉപയോഗിച്ച അമ്പതു വേണ്ട അഞ്ചു കമന്റുകൾ കാണിച്ചു തരാമോ? ഒരാഴ്ച സമയം തരാം. കൂടുതൽ സമയം വേണമെങ്കിൽ ചോദിച്ചാൽ മതി. എന്റെ ഇ-മെയിൽ ഐഡിയിൽ അയച്ചാൽ മതി, പരസ്യമായിട്ടുവേണ്ട.
കഴിയുമെങ്കിൽ:
1) ഞാൻ ‘കൊഞ്ഞനം കുത്തൽ’ എന്ന പ്രയോഗത്തിന് ഇവിടെയും വക്കാരിയുടെ പോസ്റ്റിലും മാപ്പുപറയാം.
2) ഒരു കൊല്ലത്തേക്ക് ജ്യോതിർമയി എന്റെ ബ്ലോഗിലോ മറ്റിടങ്ങളിലോ ഏതുവിഷയത്തെപ്പറ്റി (എന്നെക്കുറിച്ചുൾപ്പെടെ) എന്തെഴുതിയാലും ഞാൻ മൌനമായിരുന്നുകൊള്ളാം.
കഴിയില്ലെങ്കിൽ:
1) അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ജ്യോതിർമയിയ്ക്കു ശീലമായിപ്പോയി എന്നും ഇതും (ഞാൻ എന്ന സി കൊഞ്ഞനം കുത്തലുകാരനാണെന്നത്) അതുപോലെ ഒന്നായിരുന്നെന്നും സമ്മതിച്ച് മാപ്പുപറയണം.
2) ഒരു കൊല്ലത്തേക്ക് ഞാനെഴുതുന്ന ഒന്നിനോടും വിയോജിപ്പു പ്രകടിപ്പിക്കാൻ വരരുത്.
അതല്ല ഉദ്ദേശിച്ചത് ഇതാണ് എന്നും മറ്റുമുള്ള വിശദീകരണങ്ങൾ കേൾക്കാൻ താല്പര്യമില്ല.