എന്റെ “ആളു നോക്കി മാറുന്ന യോജന” എന്ന പോസ്റ്റിൽ എക്സ്, ഒടുക്കം ദേ ഇങ്ങനെയും ആയി (എന്തൊരു പേരു്! ഞാൻ ബാബൂന്നു വിളിക്കും 🙂 ) എന്ന പേരുകളിൽ എഴുതുന്ന രണ്ടുപേരുടെ സംവാദം വളരെ രസകരമായി തോന്നി. അവിടെ ഒരു കമന്റായി ഇടാമെന്നു കരുതിയതു് അല്പം വലുതായിപ്പോയി. മാത്രമല്ല, ഇതിനെപ്പറ്റി എഴുതണമെന്നു കുറേക്കാലമായി വിചാരിക്കുകയും ചെയ്യുന്നു. അതിനാൽ പോസ്റ്റാക്കാമെന്നു കരുതുന്നു.
എക്സും ബാബുവും എന്റെ പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളോടു പൂർണ്ണമായി യോജിക്കുന്നുണ്ടു്. വിയോജിപ്പു് ഒരു കാര്യത്തിലാണു്. എക്സ് പറഞ്ഞ ഒരു സാമാന്യവസ്തുത കുറഞ്ഞ പക്ഷം ഭാരതത്തിന്റെ കാര്യത്തിലെങ്കിലും ശരിയല്ല എന്നാണു ബാബുവിന്റെ അഭിപ്രായം. അവർ പറഞ്ഞതിന്റെ രത്നച്ചുരുക്കം താഴെ.
എക്സ്: (കമന്റ് പൂർണ്ണമായി ഇവിടെ.)
- സാങ്കേതികവിദ്യ പൂര്‍ണ്ണമായും അധികാരത്തിന് അടിമപ്പെട്ടിരുന്ന ഒന്നാണ്. ശാസ്ത്രത്തിന് സൈദ്ധാന്തികമായ ഒരു നിലനില്പ് സാധ്യമാണെന്നിരിക്കെ അതിന്റെ possession അതാത് കാലങ്ങളില്‍ നിലവിലുള്ള രാഷ്ട്രീയഘടനയെ നേരിട്ട് ചോദ്യം ചെയ്തുകൊള്ളണമെന്ന് നിര്‍ബന്ധമില്ല.
- മതത്തെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ വളര്‍ച്ച, തീര്‍ത്തും സൈദ്ധാന്തികമായ തലത്തിലാണെങ്കില്‍പ്പോലും, നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്നതാണ്. ശാസ്ത്രത്തിന്റെ ഓരോ മുന്നേറ്റവും മതത്തിന്റെ സൈദ്ധാന്തികശവപ്പെട്ടിയില്‍ ഒരു ആണികൂടി തറക്കുമെന്നതിനാല്‍ രാഷ്ട്രീയാധികാരം സാങ്കേതികവിദ്യയോട് ചെയ്യുന്നതിന് സമാനമായി ശാസ്ത്രത്തെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിനുപകരം അതിന്റെ പുരോഗതിയെ തകര്‍ക്കാനാണ് മതം എല്ലാക്കാലത്തും ശ്രമിക്കുക/ശ്രമിച്ചിരുന്നത്.
- മതാധികാരം രാഷ്ട്രീയാധികാരത്തിനുമേല്‍ മേല്‍ക്കൈ നേടിയ കാലങ്ങളിലൊക്കെ ശാസ്ത്രത്തിന്റെ വളര്‍ച്ച മുരടിച്ചുനില്‍ക്കുന്നത് ചരിത്രത്തിലുടനീളം കാണാം.
- ഹിന്ദുമതം സ്വതന്ത്രചിന്തയും അന്വേഷണബുദ്ധിയും പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന് കരുതണമെങ്കില്‍ ചില്ലറ ബുദ്ധിശൂന്യതയും ശുഭാപ്തിവിശ്വാസവുമൊന്നും പോരാ. അപ്പോള്‍ നമ്മള് ഇന്നുകാണുന്ന പുരാതനഭാരതീയശാസ്ത്രത്തിന്റെ വികാസം ഒന്നുകില്‍ അന്നത്തെ മതത്തിന്റെ ചട്ടക്കൂടില്‍നിന്ന് സ്വതന്ത്രമായോ അല്ലെങ്കില്‍ മതാധികാരഘടനയോട് നിരന്തരം യുദ്ധം ചെയ്തോ അതില്‍ നിന്ന് സ്വയം ഒളിച്ചോ വളര്ന്നതായിരിക്കണം എന്ന് വേണം കരുതാന്‍.
ബാബു: (കമന്റ് പൂർണ്ണമായി ഇവിടെ. ഞാൻ അല്പം മാറ്റിയിട്ടുണ്ടു്.)
- മതവും ശാസ്ത്രവും കലകളും ഒരുപോലെ ഒരേ അധികാരഘടനയെ പണിതുയര്‍ത്തുന്ന ഘടകങ്ങളായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് എക്സ് സംസാരിക്കുന്നതു്. അതുകൊണ്ടാണ് ഇന്ന് പള്ളിയും അമ്പലവും ഇരുട്ടില്‍ തപ്പുന്നതുകണ്ടിട്ട് മതം എന്നും ശാസ്ത്രത്തിന് എതിരുനിന്നു എന്ന് എളുപ്പത്തില്‍ തീരുമാനിക്കുന്നതും.
- പൂര്‍വികര്‍ക്ക് ആരാധനയും അഭ്യാസവും സാധനയും ഒരു ജീവിതം തന്നെയായിരുന്നു. അതില്‍ നാസ്തികര്‍പോലും ഉള്‍പെട്ടുമിരുന്നു.
മതം, ശാസ്ത്രം, അധികാരം, ടെക്നോളജി എന്നിവയുടെ ബന്ധത്തെപ്പറ്റി എക്സ് പറയുന്നതു ശരിയാണു്, സാമാന്യമായി. ക്രിസ്ത്യൻ, ഇസ്ലാമിക് പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പക്ഷേ, ഭാരതീയപശ്ചാത്തലത്തിൽ അല്പം വ്യത്യാസമുണ്ടു്.
മറ്റു മതക്കാരെപ്പോലെ ഹിന്ദുക്കൾക്കു് (ഹിന്ദുക്കൾ എന്നൊരു വിഭാഗം തന്നെ വളരെക്കാലം കഴിഞ്ഞാണുണ്ടായതു്. അതിനു മുമ്പു ശൈവരും വൈഷ്ണവരും തുടങ്ങി പല ദൈവങ്ങളെ സ്തുതിക്കുന്ന പല വിഭാഗങ്ങളായിരുന്നു.) വ്യക്തമായ ഒരു മതഗ്രന്ഥമില്ലായിരുന്നു. അതിനാൽ അതില്പറയുന്ന എല്ലാം ശരിയാണെന്നു തെളിയിക്കാനും അതിൻപ്രകാരം ശാസ്ത്രത്തെ വളച്ചൊടിക്കാനും ആരും ഒരുമ്പെട്ടില്ല. (അപവാദങ്ങൾ ഉണ്ടു്. പക്ഷേ അത്ര തീക്ഷ്ണമല്ല.) അതിനാൽ ശാസ്ത്രം വളരുന്നതിനു് മതം ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, ഓരോ ശാസ്ത്രവികാസത്തിനുമനുസരിച്ചു മതത്തിലെ നിർവ്വചനങ്ങൾ മാറ്റാനും അവർക്കു മടിയുണ്ടായിരുന്നില്ല.
ഒരുദാഹരണം പറയാം:
പുരാണമനുസരിച്ചു് പരന്നു കിടക്കുന്നതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ ഒരു സാധനമാണു ഭൂമി. അതിന്റെ എട്ടു ദിക്കുകളും താങ്ങാൻ അഷ്ടദിഗ്ഗജങ്ങളും മറ്റുമുണ്ടു്. ഈ ഭൂമിയുടെ കൃത്യം നടുക്കു ഹിമാലയപർവ്വതം സ്ഥിതി ചെയ്യുന്നു. അതിലെ ഒരു കൊടുമുടിയായ മഹാമേരുവിന്റെ മുകളിലാണു സ്വർഗ്ഗം. ദേവന്മാർ അവിടെയാണു താമസം. സൂര്യചന്ദ്രന്മാർ മേരുവിനെ പ്രദക്ഷിണം ചെയ്യുന്നു. ഭൂമിയുടെ കീഴിൽ കടലിനും താഴെയാണു പാതാളം. അസുരന്മാർ അവിടെയാണു്.
ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും വലിപ്പത്തെപ്പറ്റിയും അതു സ്വയം ചുറ്റിത്തിരിയുന്നതു കൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നും മനസ്സിലാക്കിയ ആര്യഭടൻ ഈ മിത്തിനെ ഒന്നു ചെറുതായി മാറ്റി. അതനുസരിച്ചു്, പുരാണത്തിലെ ഭൂമി കര കൂടുതലുള്ള ഉത്തരാർദ്ധഗോളമായി. ഭൂമിയുടെ കീഴിലുള്ള കടൽ, കടൽ കൂടുതലുള്ള ദക്ഷിണാർദ്ധഗോളമായി. (ദക്ഷിണാർദ്ധഗോളത്തിലെ കരകളെപ്പറ്റി ആര്യഭടന്റെ കാലത്തു് അറിവുണ്ടായിരുന്നില്ല.) ഭൂമിയുടെ (അതായതു് ഉത്തരാർദ്ധഗോളത്തിന്റെ) കൃത്യം മദ്ധ്യത്തിലാണു് (അതായതു്, ഉത്തരധ്രുവത്തിൽ) മഹാമേരു. (ഒരു യോജന ഉയരമുണ്ടു് അതിനു്. എന്നു വെച്ചാൽ എവറസ്റ്റിനേക്കാൾ ഉയരം.) സൂര്യചന്ദ്രന്മാർ അതിനെ ചുറ്റുന്നു എന്നതു് ശരിയായല്ലോ. (23 ഡിഗ്രി ചരിവുണ്ടു്. അതവിടെ നിൽക്കട്ടേ.) ഭൂമിക്കു താഴെ വെള്ളം. ദക്ഷിണാർദ്ധഗോളം. അതിനും താഴെ, മേരുവിന്റെ നേരേ എതിരേ, പാതാളം. അതായതു്, ഇന്നത്തെ അന്റാർട്ടിക്കയാണു പാതാളം. (ആർഷഭാരതസംസ്കാരതീവ്രവാദികൾ ഇതു ചിന്തിച്ചിട്ടില്ല. അല്ലെങ്കിൽ ആര്യഭടൻ അന്റാർട്ടിക്ക കണ്ടുപിടിച്ചു എന്നു പറഞ്ഞേനേ!) ദേവന്മാരും അസുരന്മാരും മറ്റേ ആളുകൾ തല കീഴായി നിൽക്കുന്നു എന്നു കരുതുന്നു എന്നും പറഞ്ഞുവെച്ചിട്ടുണ്ടു് ആര്യഭടൻ! മിത്തിനെ എത്ര ഭംഗിയായി നേരെയാക്കി എന്നു നോക്കൂ!
ആര്യഭടനെ ആരും ദൈവനിഷേധിയാക്കിയില്ല. നേരേ മറിച്ചു്, പുരാണത്തിനു് അങ്ങനെയൊരു ഭാഷ്യം കൊടുത്തതിനു് ആദരിക്കുകയാണു ചെയ്തതു്. മറ്റൊരു കാരണം, മതവുമായി ബന്ധപ്പെട്ട ജ്ഞാനവും ശാസ്ത്രവുമായി ബന്ധപ്പെട്ട ജ്ഞാനവും ഒരേ വർഗ്ഗമാണു കൈകാര്യം ചെയ്തിരുന്നതു്. ജ്യോതിഷവും തർക്കവും വ്യാകരണവും എല്ലാം ശാസ്ത്രത്തിന്റെ ഭാഗമായിരുന്നു. അതിനാൽ ബ്രൂണോയ്ക്കും ഗലീലിയോയ്ക്കും അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ഭാരതത്തിലെ ശാസ്ത്രജ്ഞന്മാർക്കു് അനുഭവിക്കേണ്ടി വന്നില്ല.
മറ്റൊന്നു്, വിമർശനത്തിൽ ഊന്നിത്തന്നെയാണു് ഭാരതീയശാസ്ത്രം വികസിച്ചതു്. ആര്യഭടന്റെ തിയറികളെ ഭാസ്കരൻ ഒന്നാമൻ ശരി വെച്ചപ്പോൾ അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന ബ്രഹ്മഗുപ്തൻ നിശിതമായി വിമർശിച്ചു. (ഒരു പ്രത്യേകപോസ്റ്റിനു വകുപ്പുണ്ടു് ഇതു്.) ബ്രഹ്മഗുപ്തൻ മാത്രമല്ല, ഭാരതീയജ്യോജ്യോത്സ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന വരാഹമിഹിരനും, ബ്രഹ്മഗുപ്തനെ പിന്തുടർന്ന ഭാസ്കരൻ രണ്ടാമനും ആര്യഭടനെ ചോദ്യം ചെയ്തിട്ടുണ്ടു്. ഇങ്ങനെ ആരോഗ്യകരമായ സംവാദങ്ങളിൽക്കൂടിയാണു് ഭാരതീയശാസ്ത്രം വളർന്നതു്.
ഗണിതത്തിൽ മാത്രമല്ല. സാക്ഷാൽ പരമശിവൻ പ്രത്യക്ഷനായി പറഞ്ഞുകൊടുത്തു എന്നാണു് പാണിനിയുടെ വ്യാകരണത്തെപ്പറ്റിയുള്ള ഐതിഹ്യം. വിശ്വാസ്യത കൂട്ടാൻ വേണ്ടി ദൈവം പ്രത്യക്ഷനാകുന്ന കഥ പല ശാസ്ത്രത്തിന്റെയും കൂടെ ഉണ്ടു്. പാണിനിയുടെ വ്യാകരണത്തിലെ പല നിയമങ്ങളെയും പിന്നീടു കാത്യായനൻ എതിർത്തു. പതഞ്ജലി അനുകൂലിക്കുകയും ചെയ്തു. കാത്യായനനെക്കൂടാതെ നമ്മുടെ മേല്പത്തൂർ നാരായണഭട്ടതിരി വരെ പലരും പാണിനിയുടെ നിയമങ്ങളെ തിരുത്തിയിട്ടുണ്ടു്. ഇവരെയാരെയും പരമശിവനെ നിഷേധിച്ചവർ എന്നു വിളിച്ചിട്ടില്ല. കാരണം, എല്ലാ സ്തുതികളുടെയും അവസാനം ഇതു ചൊല്ലിയാൽ ധനം, ശത്രുസംഹാരം, മോക്ഷം തുടങ്ങിയവ കിട്ടുമെന്നും മറ്റും ഉള്ളതും മിക്കവാറും എല്ലാ ശാസ്ത്രവും ഏതെങ്കിലും ദേവൻ പറഞ്ഞതാണെന്നു ഐതിഹ്യമുള്ളതും ഒരല്പം ഉപ്പു കൂട്ടി വേണം അകത്താക്കാൻ എന്നു ഭാരതീയർക്കറിയാമായിരുന്നു. ഇവയൊന്നും ഒരു മതഗ്രന്ഥത്തെയും തള്ളിപ്പറഞ്ഞതായി കരുതപ്പെട്ടില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ ആ സംസ്കൃതവാക്യങ്ങൾക്കു് പുതിയ വ്യാഖ്യാനം ചമച്ചു നേരെയാക്കാനും അവർക്കു കഴിഞ്ഞിരുന്നു. ശാസ്ത്രത്തിനെ മതം കൂച്ചുവിലങ്ങിട്ടില്ല എന്നു വേണം കരുതാൻ, കുറേക്കാലമെങ്കിലും.
വ്യത്യാസം ആദ്യമായി ഉണ്ടാവുന്നതു് ബുദ്ധമതത്തിന്റെയും മറ്റും വരവോടെ സനാതനധർമ്മം ശിഥിലമാകും എന്ന ഭയം ഉണ്ടായപ്പോഴാണു്. ഹിന്ദുമതത്തിന്റെ ഏകീകരണം തുടങ്ങിയതും ഈക്കാലത്താണു്. മനുസ്മൃതി തുടങ്ങിയ നിയമാവലികളിൽ തുടങ്ങി ശങ്കരാചാര്യർ മറ്റു മതക്കാരെ വാദത്തിൽ അടിച്ചിരുത്തിയതു വഴി ഭക്തിപ്രസ്ഥാനത്തിൽ അതു് എത്തിച്ചേർന്നു. ബ്രാഹ്മണർ ചെയ്യേണ്ടതു ശാസ്ത്രമല്ല, മതവുമായി ബന്ധപ്പെട്ട പൂജാദികാര്യങ്ങളാണു് എന്ന ബോധം വന്നപ്പോൾ ശാസ്ത്രത്തിന്റെ മുക്കും മൂലയും തംബ് റൂളുകളായി ആശാരിക്കും കണിയാനും മറ്റും പകർന്നുകൊടുത്തു. എങ്കിലും പുതിയ പഠനങ്ങൾ വലിയ ആളുകളുടെ പത്തായപ്പുരകൾ വിട്ടു പുറത്തു പോയില്ല. മാധവനെയും പരമേശ്വരനെയും മറ്റും ലോകമറിഞ്ഞതു് വിദേശികൾ വന്നു് ഇതൊക്കെ കവർന്നപ്പോഴാണു്.
പ്രാചീനഗ്രന്ഥങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ആധുനികകാലത്തു തുടങ്ങിയതു് ആര്യസമാജസ്ഥാപകൻ ദയാനന്ദസരസ്വതിയാണെന്നു തോന്നുന്നു. “വേദങ്ങളിലേക്കു മടങ്ങുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പരമേശ്വരനു ശേഷം, ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിർത്തിയാൽ, ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നൽകാൻ പറ്റിയില്ല എന്ന അപകർഷതാബോധത്തിൽ നിന്നാണു് ഇരുപതാം നൂറ്റാണ്ടിൽ വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാൻ തുടങ്ങി മുസ്ലീം, ക്രിസ്ത്യൻ മൗലികവാദികളുടെ പുറകേ ഒരു കൂട്ടം ഹിന്ദുക്കളും പോകാൻ തുടങ്ങിയതു്. ഗലീലിയോയെയും ഡാർവിനെയും അംഗീകരിച്ചു കത്തോലിക്കാസഭ മുന്നോട്ടു പോയപ്പോൾ അത്രയും കാലം പുരോഗമനവാദികളായിരുന്ന ഭാരതീയർ പിന്നോക്കം പോകാൻ തുടങ്ങി.
എല്ലാം മതങ്ങളെയും സാമാന്യവത്കരിച്ചുകൊണ്ടുള്ള എക്സിന്റെ വാദത്തിൽ നിന്നു തുടങ്ങി സംഭവങ്ങളുടെ കാലം പരിഗണിച്ചാൽ ചില അപവാദങ്ങൾ കാണാം എന്നു പറഞ്ഞ ബാബുവിന്റെ വാദത്തിലേക്കു് അല്പദൂരം അടുക്കുവാനാണു് എനിക്കു താത്പര്യം.
(ഈ പോസ്റ്റു മൂലം പഴയ പോസ്റ്റിലെ സംവാദം നിർത്തേണ്ട കാര്യമില്ല. അവിടെത്തന്നെ തുടർന്നോളൂ. ഇതിനെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഇവിടെയും എഴുതുക.)
santhosh | 03-Mar-10 at 7:08 am | Permalink
ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിർത്തിയാൽ, ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നൽകാൻ പറ്റിയില്ല എന്ന അപകർഷതാബോധത്തിൽ നിന്നാണു് ഇരുപതാം നൂറ്റാണ്ടിൽ വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാൻ തുടങ്ങി
correct!!
Babukalyanam | 03-Mar-10 at 7:45 am | Permalink
“എന്തൊരു പേരു്! ഞാൻ ബാബൂന്നു വിളിക്കും :)”
ആഹാ!!! കണ്ട അണ്ടനേയും അടകൊടനെയും വിളിക്കാനുള്ള പേരാണോ ‘ബാബു’? 😉
calvin | 03-Mar-10 at 8:13 am | Permalink
തത്വത്തില്‍ ഉമേഷേട്ടന്റെ പോസ്റ്റിലെ വാദങ്ങളോട് യോജിപ്പ്. ഹിന്ദുമതത്തിന്റെ ഇത്തരമൊരു ഫ്ലക്സിബിളിറ്റി കാരണം തന്നെയാണ് അതിനെ കൃത്യമായ ചട്ടക്കൂടുകള്‍ ഉള്ള മറ്റു മതങ്ങളേക്കാളും ഭയാശന്കകളോടെ ചിലപ്പോഴെന്കിലും നോക്കിക്കാണേണ്ടിവരുന്നതും. ബുദ്ധനും മുന്‍പേ ഇന്ന് നമ്മള് ഹിന്ദുമതം എന്നു വിളിക്കുന്ന മതത്തിന്റെ ആദിമരൂപങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ വിഗ്രഹാരാധനയിലും ബഹുദൈവവിശ്വാസത്തിലും ഒക്കെ അധിഷ്ഠിതമായിരുന്നു. ഇവയെല്ലാം കലര്‍ന്ന വിവിധമതവിഭാഗങ്ങള്‍ ആയിരുന്നു ഇന്ത്യന്‍ സബ്കോണ്ടിനന്റില്‍ നില നിന്നിരുന്നത് . കൂടുതല്‍ സോഫിസ്റ്റിക്കേറ്റഡ് ആയ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ആവിര്‍ഭാവത്തോടെ പിന്നീട് സ്വാഭാവികമായും പ്രാകൃതമായ ശൈവ-വൈഷ്ണവ മതങ്ങളുടെ പോപ്പുലാരിറ്റി കുറഞ്ഞു. ലൈംഗികതയെ ആരാധിച്ചിരുന്ന ഈശ്വരവാദികളായ ശൈവമതത്തില്‍ നിന്നും ലൈംഗികതയെയും ദൈവത്തെയും തള്ളിപ്പറഞ്ഞ ബുദ്ധമതത്തിലേക്ക് ഇന്ത്യന്‍ സബ്കോണ്ടിനന്റ് കൂറു മാറി. (ഭഗവാന് എന്ന വാക്കിന്റെ എറ്റിമോളജി പരിശോധിച്ചാല്‍ – ലിംഗയോനീസംയോജനം/ക്രിയേഷന്/ക്രിയേറ്റര്‍ എന്നതില്‍ നിന്നും ഐശ്വര്യമുള്ളവന് എന്നതിലേക്ക് മാറുന്നത് ഈ കാലഘട്ടത്തില്‍ ആണ്. ബുദ്ധ-ജൈനമതങ്ങളില്‍ ക്രിയേറ്ററുമില്ല ലൈംഗികതയ്ക്ക് പ്രാധാന്യവുമില്ല. അപ്പോള്‍ ഭഗവാന് എന്ന പദം തുടര്‍ന്നും ഉപയോഗിക്കാന്‍ അവര്‍ക്ക് അത്തരമൊരു അര്ത്തവ്യതിയാനം ആവശ്യമായിരുന്നു). ഈ ഒരു അന്തരീക്ഷത്തിലാണ് ശന്കരാചാര്യര് അവതരിക്കുന്നത്. പോപ്പുലാരിറ്റി നഷ്ടപ്പെട്ട ഹിന്ദുമതത്തെ റിവൈവ് ചെയ്യാന്‍ ശന്കരാചാര്യര് പ്രയോഗിച്ചത് മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന തന്ത്രം തന്നെയായിരുന്നു. (അതിനു അദ്ദേഹത്തെ സഹായിച്ചത് കൃത്യമായ ചട്ടക്കൂടുകള്‍ ഇല്ലാത്ത ഹൈന്ദവപാരമ്പര്യവും). ഒന്ന് ലൈംഗികതയെ തള്ളിപ്പറയുക. സാത്വികനാവുക എന്നാല്‍ ലൈംഗികതയില്‍ നിന്നും വിരക്തനാവുക. രണ്ട്. പ്രാകൃതവും വിഗ്രഹാധിഷ്ഠിതവുമായ ദൈവസന്കല്പത്തെ നിരാകരിക്കുക. അതിനായി രൂപകല്പന ചെയ്തതാണ് അദ്വൈത സിദ്ധാന്തം. ബുദ്ധമതത്തിന്റെ നിരീശ്വരവാദത്തോട് കട്ടക്ക് കട്ട നില്ക്കുന്നതും എന്നാല്‍ ദൈവത്തെ തള്ളിപ്പറയാത്തതുമായ ഒരു ഫിലോസഫി. വീണ്ടും ഇന്ത്യയില്‍ ഹിന്ദുമതം തഴച്ചു വളരുന്നു. (അതോടൊപ്പം ശന്കരാചാര്യര് നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഭൂരിഭാഗത്തെയും തള്ളിപ്പറയുന്നില്ല എന്നതും പ്രസക്തമാണ്).
പിന്നീട് മുഗളരുടേയും ക്രൈസ്തവരുടേയും ആവിര്‍ഭാവത്തോടെ ഹിന്ദുമതത്തിനു ചെറിയ തോതിലെന്കിലും അപചയം സംഭവിക്കുന്നു . കാരണം അതിഥികളുടെ സന്കല്പങ്ങള് അല്പം കൂടി സോഫിസ്റ്റിക്കേറ്റഡ് ആണ്. ശന്കരദര്ശനം ഫിലോസഫിക്കല്‍ തലത്തിലേ വിഗ്രഹാരാധനയെ തള്ളിപ്പറയുന്നുള്ളൂവെന്കിലും സെമിറ്റിക് മതങ്ങങ്ങള് അനുഷ്ഠാനങ്ങളുടെ തലത്തില്‍ തന്നെ വിഗ്രഹാരാധനയെ തള്ളിപ്പറയുന്നുണ്ട്. പോരാത്തതിനു ലൈംഗികതയുടെ മുകളില്‍ ഉള്ള കണ്ട്രോളും. ഈ മതങ്ങള്‍ സ്വാഭാവികമായും പ്രചാരം നേടുന്നു. ഹിന്ദുമതം വിട്ടുകൊടുക്കുമോ? അവിടെയാണ് ദയാനന്ദസരസ്വതി എന്റര്‍ ചെയ്യുന്നതും സെമിറ്റിക് സന്കല്പങ്ങളോട് കൂടുതല്‍ അടുത്ത് നില്ക്കുന്ന തരത്തില്‍ ഹിന്ദുമതവിശ്വാസങ്ങളെ റീഡിഫൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും. ഇതും ഒരു പരിധി വരെ ഏശി. ഇന്നു പാര്‍ത്ഥനും ശ്രീ പിള്ളയും സ്വാമി സന്ദീപ് ചൈതന്യയുമെല്ലാം എടുത്തലക്കുന്ന നിര്ഗുണനിരാകാരപരബ്രഹ്മത്തില് അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങള്‍ ഓപ്ഷനല്‍ ആണെന്ന മട്ടില്‍ ഉള്ള ഹിന്ദുമതസന്കല്പം ഇവിടെയാണ് തുടങ്ങുന്നത്. അവരുടെ വാദപ്രകാരം അതങ്ങ് പ്രപഞ്ചാരംഭം മുതല്‍ക്കേയുള്ളതാണ്. (ശന്കരാചാര്യര് ചാതുര്‍വര്‍ണ്യത്തെ നേരിട്ടോ പരോക്ഷമായോ തള്ളിപ്പറയുന്നില്ല എന്നതും ആചാരാനുഷ്ഠാനങ്ങളെ അതേ പടി നിലനിര്‍ത്തുന്നു എന്നതും ആയിരുന്നു പ്രധാനവ്യത്യാസം. ഇന്നത്തെ ഹിന്ദുമതസന്കല്പം എത്ര സെമിറ്റിക് ആവാമോ അത്രയും ആയ തരത്തില്‍ ആണ്).
എന്നാല്‍ കാലക്രമേണ സെമിറ്റിക് സന്കല്പങ്ങളും അല്പസ്വല്പമെന്കിലും പ്രാകൃതമായി തുടങ്ങുന്നു. ഗലീലിയോക്കും ബ്രൂണോയ്ക്കും ഡാര്‍വിനും ശേഷം സഭയുടെയും ഇസ്ലാമിന്റെയും സെമിറ്റിക് ദൈവസന്കല്പത്തിനു പോലും പരിക്കു പറ്റിത്തുടങ്ങുന്നു. ബിംഗ് ബാംഗിനെയും മറ്റും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിക്കാന്‍ സെമിറ്റിക് മതങ്ങള്‍ ശ്രമിക്കുന്നുവെന്കിലും പരിണാമസിദ്ധാന്തം പോലുള്ള പൂര്‍ണമായും ദൈവത്തെ തള്ളിപ്പറയുന്ന ശാസ്ത്രസത്യങ്ങളുടെ മുന്പില് അവര്‍ക്കും കാലിടറുന്നു.
പക്ഷേ ഇവിടെയും പരാജയം സമ്മതിക്കാന്‍ നമ്മുടെ ഹിന്ദുമതം തയ്യാറല്ല. ഗോപാലകൃഷ്ണന്റെയും മറ്റും ശ്രമങ്ങള്‍ ഈ ലൈനിലാണ്. പരിണാമസിദ്ധാന്തം അടക്കം സകല ശാസ്ത്രസത്യങ്ങളും ഹിന്ദുമതപാരമ്പര്യവുമായി ചേര്‍ന്നുപോകും എന്നു വരുത്തിത്തീര്‍ക്കുക. കൃത്യമായ ചട്ടക്കൂടുകള്‍ ഇല്ല എന്നത് തന്നെയാണ് ഗോപാലകൃഷ്ണനെയും ബ്ലോഗിലെ കൗണ്ടര്പാര്ട്ടുകളായ പാര്ത്ഥനെപ്പോലുള്ളവരെയും നിര്‍ഭയം ഹിന്ദുമതഗ്രന്തങ്ങള് ഇഷ്ടം ഉള്ള പോലെ വ്യാഖ്യാനിക്കാന്‍ സഹായിക്കുന്നത്. ഏത് ശ്ലോകത്തിന്റെയും പുരാണകഥയുടെയും അര്‍ത്ഥം അവര്‍ക്കിഷ്ടമുള്ള പോലെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ട്. വിശ്വാസിള്ക്കിടയില് നിന്നും എതിര്‍പ്പു വരേണ്ട കാര്യമില്ല. ക്രൈസ്തവര്‍ക്കും ഇസ്ലാമിനും ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. ബുദ്ധമതത്തിന്റേയും ജൈനരുടേയും പുരോഗതി പിറകിലോട്ടാണ് താനും.
ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ലെന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. വിയോജിപ്പുകള്‍ സ്വാഗതം ചെയ്യുന്നു.
ഒടുക്കം ഇങ്ങനെയായിയോടുള്ള വിയോജിപ്പ് എന്താണ് എന്നു വെച്ചാല്‍ പൗരാണികഭാരതസംസ്കാരത്തില് നാസ്തികര്‍ അടക്കം ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാന്‍ വിമുഖത കൂടുതല്‍ ഹിന്ദുത്വവാദികള്ക്കായിരിക്കും എന്നത് മാത്രമാണ്.
ബാബു :) | 03-Mar-10 at 8:41 am | Permalink
ഒടുക്കം ദേ ബാബൂം ആയി 🙁
ശ്രദ്ധയ്ക്ക് നന്ദി ഉമേഷ്ജി. എന്റെ കമന്റിന്റെ വശത്തുനിന്ന് ചില കാര്യങ്ങള്‍ വ്യക്തമാക്കാനുണ്ട്.
അവിടെ എന്റെ കമന്റിന്റെ ആദ്യഭാഗം സൂചിപ്പിക്കുന്നതുപോലെ ആ കമന്റിന്റെ പശ്ചാത്തലം ഇന്ത്യന്‍ സംസ്കാരമായിരുന്നില്ല. ലോകത്തെല്ലായിടത്തും ക്ലാസിക്കല്‍ കാലം അങ്ങനെയായിരുന്നു എന്ന് പറയേണ്ടിവരും (ഒരുപക്ഷെ അക്കാര്യത്തില്‍ ചില എക്സപ്ഷന്‍സ് ഉണ്ടായിരിക്കാം.) ഇന്ത്യയിലെ കാര്യം വളരെ വ്യക്തമാണ്: ഹിന്ദുദര്‍ശനം എന്നുപറഞ്ഞുപഠിക്കുന്നതില് യോഗയും സാംഖ്യയുമെങ്കിലും നാസ്തിക ദര്‍ശനങ്ങളാണ്; ആയുര്‍വേദവും ആയിരിക്കാനാണിട. സൂരജിനോട് ചോദിക്കേണ്ടിവരും. ശാസ്ത്രങ്ങളില്‍ ആയുര്‍വേദവും വ്യാകരണവും ഒക്കെ മതേതരമായി വികസിച്ചെങ്കിലും മതത്തിന്റെ തണലില്‍ തന്നെയാണ് നിന്നിട്ടുള്ളത്.
മതവും രാഷ്ട്രവും പ്രായോഗികമായി ഒന്നായിരുന്ന ഗ്രീക്ക് സംസ്കാരത്തിലും ഇതുതന്നെ കാണാം. അരിസ്റ്റോട്ടില്‍ ഉള്‍പടെ പല ശാസ്ത്രജ്ഞരും താത്വികരും പ്രഭാഷകരും നാസ്തികത ഉള്കാമ്പായി നിലനിര്‍ത്തിയവരാണ് –മതത്തെ നിഷേധിക്കാതെ തന്നെ. പലപ്പോഴും മതാധിഷ്ഠിതമായ ഭാഷയും ഇമേജറിയും ഒക്കെ എഴുത്തില്‍ കാണാമെങ്കില്‍ പോലും. മറിച്ച് മതബദ്ധമായ ഒരു സമൂഹവും അതില്‍ രൂപപ്പെട്ട അധികാര ഘടനകളും തന്നെയാണ് അവരെ മഹാന്മാരായി കൊണ്ടാടിയിരുന്നതും. റോമന്‍ സംസ്കാരത്തിലും കാണാം സെനേക്കയെപ്പോലെ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉള്ള ആഘോഷിക്കപ്പെട്ട കക്ഷികളെ. ശാസ്ത്രീയമായ അറിവ് ക്ഷേത്രനിര്മാണത്തിനുപയോഗിച്ചോ പാവങ്ങളുടെ വയറുനിറയ്ക്കാന്‍ ഉപയോഗിച്ചോ എന്ന വിഷയം ഇന്ന് ആ സമൂഹത്തിന്റെ നിലവാരം വിലയിരുത്തുന്നവര്‍ക്ക് പ്രശ്നമാണ്. പക്ഷെ അന്നത്തെ സാംസ്കാരികഘടനകളുടെ ചരിത്രം അവിടെനിന്നല്ല വായിക്കേണ്ടത്. ഇതു രണ്ടും രണ്ടുവിഷയങ്ങളാണ്. മതപരമായ സുസ്ഥിരത റോമന്‍ എക്കോണമിയുടെയും പോളിറ്റിയുടെയും ആണിക്കല്ലായിരുന്നു എന്നത് തീര്‍ച്ചയാണ്. കോണ്സ്റ്റന്റൈന് ക്രിസ്തുമതത്തെ ഉപയോഗിച്ചതും ആ ഒരു ലക്ഷ്യം വച്ചുമാത്രമാണ്. പോളിറ്റി ആയിരുന്നു പ്രധാനം. മതവും സാങ്കേതിക പുരോഗതിയും ഒക്കെ ഒരുപോലെ അതിന്റെ നിലനില്പിനുവേണ്ടി ഉപയോഗിക്കപ്പെട്ടു. തെയോഡോഷ്യസിന്റ് കാലത്ത് (നാലാം നൂറ്റാണ്ടിന്റെ അവസാനം) പോളിറ്റിക്ക് മീതെ ക്രിസ്തുമതം മേല്‍ക്കൈ നേടിത്തുടങ്ങി.
ക്രിസ്തുമതത്തിന്റെ കാര്യത്തിലും ഈ ഹിന്‍ഡ്സൈറ്റ് പ്രശ്നം ഉണ്ട്. ഹയര്‍ മിഡില്‍ ഏജുകളിലെ ചരിത്രമാണ് മിക്കപ്പോഴും കത്തോലിക്കാസഭയുടെ ചരിത്രമായി ആഘോഷിക്കപ്പെടുന്നത്.
ഒന്‍പതാം നൂറ്റാണ്ടുവരെയെങ്കിലും ഗ്രേക്കോ റോമന്‍ നാഗരികതയുടെ സാംസ്കാരികവശങ്ങള് ഉപയോഗിച്ചും അവയെ പരിപോഷിപ്പിച്ചും തന്നെയാണ് ക്രിസ്തുമതവും നിലനിന്നിരുന്നത്– റോമന്‍ സാമ്രാജ്യം ക്ഷയോന്മുഖമായ നാലു നൂറ്റാണ്ടുകളില്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും. അപവാദമായി എടുത്തു പറയാവുന്നത് അലക്സാണ്ട്രിയയില്‍ സിറില്‍ എന്ന അല്പം ഞരമ്പ് തെറ്റിയ ഒരു മെത്രാന്റെ കീഴില്‍ നടന്നിരുന്ന ചിലകാര്യങ്ങളാവും. അഗസ്റ്റിനെയും അംബ്രോസിനെയും പോലെ പടിഞ്ഞാറന്‍ ക്രിസ്റ്റ്യാനിറ്റിയുടെ മഹാരഥന്മാരെല്ലാം ശാസ്ത്രത്തെയും ഗ്രീക്ക് ഫിലോസഫിയെയും എല്ലാം ബഹുമാനത്തോടെ കണ്ടവരാണ്. ബൈബിളിനെ വ്യാഖ്യാനിക്കാന്‍ സംസ്കാരം എന്നല്ലാതെ സംസ്കാരത്തെ വ്യാഖ്യാനിക്കാന്‍ ബൈബിള്‍ എന്ന് അവര്‍ വിചാരിച്ചിരുന്നില്ല. ബൈബിളിലെ പലപുസ്തകങ്ങളിലും യുക്തിക്ക് നിരക്കാത്ത ചിലതുള്ളത് അഗസ്റ്റിന് ചര്‍ച്ചചെയ്യുന്നുണ്ട്. അന്തക്കാലത്ത്. റോമന്‍ ശക്തിയുടെ ക്ഷയം പടിഞ്ഞാറ് ക്ലാസിസിസത്തിന്റെ അവസാനമായി. അതോടെയാണ് എല്ലാം തലതിരിയുന്നത്ല് ക്രിസ്ത്യാനികള്‍ കിത്താബില്‍ നിന്ന് തിരികെ വായിക്കാന്‍ തുടങ്ങി ബാക്കി എല്ലാറ്റിനെയും.
അര്യനിസവും സൊറാസ്ട്രിയനിസവും പോലെ അധോമുഖമായ സെക്റ്റുകള് നിലനിന്നിരുന്ന അറേബ്യയില്‍ രൂപം കൊണ്ട ഇസ്ലാം തുടക്കം മുതല്‍ ഗ്രന്ഥാധിഷ്ഠിതമായി കാര്യങ്ങളെ വിലയിരുത്താന്‍ തുടങ്ങി. ഇടക്ക് ക്ലാസിക്കല്‍ സംസ്കാരം റിവൈവ് ചെയ്യുന്നതില്‍ സ്പെയിനിലെ കാലിഫേറ്റ് നിര്‍ണായകമായ സ്വാധീനം ചെലുത്തി എങ്കിലും അറിവ് മതത്തിന്റെ നിലനില്പിനുള്ള ആയുധം മാത്രമായി. പക്ഷെ അപ്പോഴേക്കും ക്ലാസിക്കല്‍ എന്ന് നാം പറയുന്ന കാലം കഴിഞ്ഞിരുന്നു.
മറ്റൊരു വിധത്തില്‍ സമീപിച്ചാല്‍ എക്സിനോട് എനിക്കുള്ള വിയോജിപ്പ് എന്തെങ്കിലും വിശദാംശത്തെ സംബന്ധിച്ചല്ല. മെതഡോളജി ആണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ സംസ്കാരവും ചരിത്രവും മനസ്സിലാക്കാനുള്ള ടൂള്‍സ് ഒന്നാണ്; അവിടെനിന്ന് കിട്ടുന്ന അറിവിനെ വിലയിരുത്തേണ്ട ടൂള്‍സ് മറ്റൊന്നും. ഇതില്‍ രണ്ടാമത്തെ ഘട്ടത്തിലേ രാഷ്ട്രീയം വിഷയമാകാവൂ. അല്ലാതെ മതം ശാസ്ത്രം അറിവ് സംസ്കാരം എന്നൊക്കെ വേര്‍തിരിച്ച് ചരിത്രം വായിച്ചുതുടങ്ങിയാല് തെറ്റും. കുറഞ്ഞപക്ഷം ക്ലാസിക്കല്‍ പീരിയഡിലെങ്കിലും. പടിഞ്ഞാറ് അത് നാലാം നൂറ്റാണ്ടിന്റെ അവസാനം എന്ന് കരുതാം. ഇന്ത്യയില്‍ അക്കാലത്തിന്റെ വേരുകള്‍ പിന്നെയും ഇടയ്ക്ക് തളിര്‍ത്തും പൂത്തും ഒക്കെ നിലനിന്നിട്ടുണ്ട്. നൂറ്റാണ്ടുകളോളം.
പെട്ടെന്നെഴുതിയ കമന്റാണ്. ചര്‍ച്ച മുന്നോട്ടുപോയാല്‍ ഒരു പക്ഷെ മറ്റുപലതും പറയാനുണ്ടാവും 🙂
സി.കെ.ബാബു | 03-Mar-10 at 9:23 am | Permalink
എക്സിനെ ബാബു എന്ന് വിളിച്ചതില്‍ പ്രതിഷേധിക്കുന്നു. 🙂
സി.കെ.ബാബു | 03-Mar-10 at 9:26 am | Permalink
ഒടുക്കം ദേ ഇങ്ങനെയും ആയിയെ ആണ് ബാബു എന്ന് വിളിച്ചതെങ്കില്‍ അതിലും പ്രതിഷേധിക്കുന്നു. 🙂
സി.കെ.ബാബു | 03-Mar-10 at 9:35 am | Permalink
എന്റെ “ആളു നോക്കി മാറുന്ന യോജന” എന്ന പോസ്റ്റിൽ എക്സ്, ഒടുക്കം ദേ ഇങ്ങനെയും ആയി (എന്തൊരു പേരു്! ഞാൻ ബാബൂന്നു വിളിക്കും 🙂
മേല്‍പ്പടി വാക്യത്തിലൂടെ എക്സാണ് ദേ ഇങ്ങനെയും ആയത് എന്ന തെറ്റിദ്ധാരണ വായനക്കാരില്‍ ഉണര്‍ത്തിയതില്‍ പ്രതിഷേധിക്കുന്നു.
എക്സ് | 03-Mar-10 at 9:40 am | Permalink
ബാബു,
താങ്കള്‍ ചൂണ്ടിക്കാണിച്ച മെതഡോളജിയുടെ പ്രശ്നം അംഗീകരിക്കുന്നു, ചില വിയോജിപ്പുകളോടെയാണെങ്കിലും.
എന്തെങ്കിലും എഴുതാവുന്ന അവസ്ഥയിലല്ല ഒന്നു രണ്ടുദിവസത്തേക്കെങ്കിലും. വീണ്ടും വരാം. let’s keep the discussion open…
സി.കെ.ബാബു | 03-Mar-10 at 10:10 am | Permalink
1.) Sir Chandrasekhara Venkata Raman, FRS (7 November 1888 – 21 November 1970)
2.) Srinivasa Iyengar Ramanujan, FRS (22 December 1887 – 26 April 1920)
3.) Satyendra Nath Bose, FRS (1 January 1894 – 4 February 1974)
ഇവരെല്ലാം ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ ആണ് ജനിച്ചത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ഇത്തരം പ്രതിഭകള്‍ ജനിക്കാത്തതുകൊണ്ടാണോ വളരാത്തത് എന്ന് ഭാരതീയര്‍ ആത്മാര്‍ത്ഥമായി ചിന്തിക്കണമെന്നേ എനിക്ക് പറയാനുള്ളു. ഏതെങ്കിലും മൂലയിലിരുന്ന് ആദ്ധ്യാത്മികതയെപ്പറ്റി പഠനം നടത്താന്‍ ശാസ്ത്രീയഗവേഷണത്തിന് ആവശ്യമുള്ളത്ര സാമ്പത്തികം ആവശ്യമില്ല എന്ന് മറന്നല്ല ഇത് പറയുന്നത്. ആത്മീയര്‍ക്ക് വേണ്ടതില്‍ കൂടുതല്‍ അവര്‍ക്ക് വീണുകിട്ടുന്നുമുണ്ട്. നിത്യമായി പിന്നോട്ടു തിരിഞ്ഞിരിക്കാനുള്ള ഭാരതീയന്റെ പ്രവണതയില്‍ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
ബാബു :) | 03-Mar-10 at 10:13 am | Permalink
ഒരര്‍ത്ഥത്തില്‍ ഇവിടെ എഴുതിയ കമന്റ് വായിച്ചിട്ട് എനിക്ക് തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ തോന്നുന്നുണ്ട്. വസ്തുതാപരമായി തെറ്റില്ലെങ്കിലും എക്സിനോടല്ല ഉമേഷ്ജിയുടെ പോസ്റ്റിലെ ചില ഡീറ്റെയ്ല്സിനോടാണ് പ്രതികരിച്ചതെന്ന് തോന്നുന്നു. ബ്ലോഗ് ജീവിതത്തിന്റെ സംഭാവനയായ സൂക്ഷ്മതക്കുറവ് 🙁
യുക്തിക്ക് നിരക്കാത്ത കാര്യങ്ങളുടെ ചുളുവിലുള്ള ഉത്തരം നല്‍കുക വഴി മതം മനുഷ്യന്റെ അന്വേഷണത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന (എക്സിന്റെ കമന്റിന്റെ സീരിയസായ ) ഭാഗം മൊത്തത്തില്‍ ഫോക്കസില്‍ നിന്ന് പോയി. ക്ഷമ. ഇതിനകം മറുപടി ഇട്ടിരുന്നെങ്കില്‍ ഞാന്‍ നാണം കെട്ട് പോയേനേ.
യഥാര്‍ത്ഥത്തില്‍ ക്ലാസിക്കല്‍ കാലത്തെക്കുറിച്ച് പറയാനുള്ളത് ശാസ്ത്രം മതം എന്നിവയുടെ രൂപശാസ്ത്രങ്ങള് (മോര്‍ഫോളജി) അക്കാലത്ത് നമ്മുടെകാലത്തുനിന്ന് നോക്കിയാല്‍ തോന്നുന്നത്ര വ്യതിരിക്തമായിരുന്നില്ല എന്നതാണ്. യഥാര്‍ത്ഥത്തില്‍ ക്ലാസിക്കല്‍ തത്വശാസ്ത്രം ഗൌരവമായി ചോദ്യം ചെയ്യപ്പെടുന്ന കാലം വരെ (ഹയര്‍ മിഡില്‍ ഏജസ്) രണ്ടിന്റെയും ലക്ഷ്യങ്ങള്‍ കൂടിക്കുഴഞ്ഞുകിടന്നിരുന്നു. മെഡിസിന് എലിക്സിര്‍ ഉണ്ടാക്കാനും കെമിസ്ട്രി സ്വര്‍ണം നിര്‍മിക്കാനും ശ്രമിച്ചതും ഒക്കെ സൂപ്പര്‍നാച്വറല്‍ എന്ന ഒറ്റ ഹൊറൈസണ്‍ ശാസ്ത്രത്തിനും മതത്തിനും ഉണ്ടായിരുന്നതുകൊണ്ടാണ്. മനുഷ്യസ്വഭാവത്തിലേക്കും അതിന്റെ യഥാതഥമായ പരിമിതികളിലേക്കും തത്വശാസ്ത്രവും ശാസ്ത്രവും തിരികെവരുന്നതുവരെ യന്ത്രവും മന്ത്രവും ഒക്കെ ഒരേദിശയിലേക്ക് നീങ്ങി. ക്ലാസിക്കല്‍ യുഗം അവസാനിക്കുന്നതുവരെ രീതികളിലുള്ള ചില്ലറവ്യത്യാസങ്ങള് ഒഴികെ ഒന്ന് മറ്റൊന്നിനെ ന്യായരൂപത്തില് നിരാകരിക്കുന്ന സമീപനങ്ങള്‍ ചുരുക്കമായിരുന്നു. ഒരേ അന്വേഷണം അതിനു രണ്ടുഭാവങ്ങള്‍. പടിഞ്ഞാറ് പോളിറ്റി എന്ന സുപ്രീം ഐഡിയല്‍ (ഗ്രേക്കോ റോമന്‍ കാലത്ത്) നിലനിന്നിരുന്നതുവരെ പ്രായോഗികത എന്ന ഒറ്റതത്വമായിരുന്നു രണ്ടിനെയും നയിച്ചിരുന്നത്.
യുദ്ധസാങ്കേതികത നഗരനിര്‍മാണം കൃഷി വിതരണവിനിമയ സംവിധാനങ്ങള്‍ ആരോഗ്യപരിപാലനം എന്നീ നിലകളിലെല്ലാം പരമാവധി മനുഷ്യാധ്വാനം അതുകഴിഞ്ഞ് ദൈവങ്ങള്‍ എന്ന വളരെ ലളിതമായ തത്വമാണ് റോമാക്കാരും ഗ്രീക്കുകാരും സ്വീകരിച്ചിരുന്നത്. യന്ത്രനിര്‍മാണം പുരോഗമിക്കുന്നതനുസരിച്ച് മന്ത്രം പിന്നിലേക്കൊതുങ്ങുന്നത് വളരെ വ്യക്തമായി കാണാം. ഗ്രീക്ക് യുദ്ധങ്ങളില്‍ ദൈവങ്ങള്‍ പാടത്ത് പണിയെടുക്കുന്നവരായിരുന്നു: ഓരോ യുദ്ധത്തിലും യാത്രയിലും അവര്‍ നേരിട്ട് ഇടപെടേണ്ടിയിരുന്നു. യന്ത്രനിര്‍മാണം പുരോഗമിച്ച റോമന്‍ കാലത്ത് ദൈവങ്ങള്‍ വരമ്പത്തായി. അമ്പലങ്ങളില്‍ ഒതുങ്ങി: യുദ്ധത്തിനു മുന്‍പും പിന്പുമായി കള്‍ട്ടിക് ആഘോഷങ്ങളില്‍ അവരുടെ സാന്നിധ്യവും ഒതുങ്ങി. യുദ്ധനായകന്മാര് ദേവന്മാരെക്കാള് കൂടുതല്‍ മനുഷ്യരായി. ഇവിടെ മതം കൂടുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ആയി എന്നല്ലാതെ പിന്മാറി എന്നു വിചാരിക്കുന്നിടത്താണ് മതം vs. ശാസ്ത്രം എന്ന ഇക്വേഷന് വച്ചുവായിച്ചാല് തെറ്റുന്നത്. ഗ്രീക്കുകാലത്തെക്കാള് ചിന്തയിലും ബോധ്യത്തിലും സാമൂഹികതയിലും മതം വേരുറപ്പിച്ചകാലമായിരുന്നു റോമന്‍ കാലഘട്ടം. അതായത് ശാസ്ത്രം മുന്നോട്ട് പോയതനുസരിച്ച് മതം ശക്തമായതേയുള്ളൂ എന്ന് ചുരുക്കം. ശാസ്ത്രം നന്നായാല്‍ മതം പിന്നോട്ട് പോകും എന്ന ലളിതമായ യുക്തി ബാധകമല്ല.
താത്വികമായി മനുഷ്യന് സ്വയം മനുഷ്യനായി നിര്‍വചിച്ച് പ്രകൃതിയുടെ പരിമിതികള്‍ അംഗീകരിക്കുകയും സയന്റിഫിക് മെതേഡ് എന്ന കിടുപിടി ശാസ്ത്രീയാന്വേഷണത്തില്‍ പിടിമുറുക്കുകയും ചെയ്യുന്നതുവരെ –പടിഞ്ഞാറ് ഇതു സംഭവിക്കുന്നത് ഏകദേശം പത്താം നൂറ്റാണ്ടിലാണ് (ഇന്ത്യയില്‍ ?? )– മതം vs. ശാസ്ത്രം എന്ന സൂത്രത്തിന് ചരിത്രാപഗ്രഥനത്തില്‍ കാര്യമായ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല. അതിനു മുന്‍പ് മനുഷ്യാന്വേഷണത്തിന് കുറേക്കൂടി അവിഭക്തമായ ഒരു ചക്രവാളമാണുണ്ടായിരുന്നത്.
നന്ദന | 03-Mar-10 at 10:33 am | Permalink
ചർച്ചകൽ വായിച്ച് പഠിക്കട്ടെ
ബീഫ് ഫ്രൈ | 03-Mar-10 at 11:02 am | Permalink
കമന്റുകള്‍ വായിക്കുവാനൊരു കമന്റ്.
ബാബു :) | 03-Mar-10 at 12:51 pm | Permalink
കാല്വിന് (മൊത്തത്തില്‍ ഓഫാണ്. ഉമേഷ്ജി പൊറുക്കട്ടെ.)
ചരിത്രത്തെ –രേഖപ്പെടുത്തപ്പെട്ട ചരിത്രത്തെ– അധികാരം എന്ന കീ വച്ച് വായിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍. ചരിത്രം വിജയിയുടെ ഗാഥ മാത്രമാണ്. സുവോളജിയില്‍ പറയുന്ന സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് കൃത്യമായി നടപ്പിലാകുന്ന ഒരിടമാണ് ചരിത്രം. ആ കാഴ്ചയില്‍ നോക്കുമ്പോള്‍ –താങ്കള്‍ക്ക് തീര്‍ച്ചയായും വിയോജിക്കാം- ശങ്കരന് ചെയ്തതിനെ മറ്റൊരുതരത്തില്‍ കാണാനാവും എന്നാണ് തോന്നിയിട്ടുള്ളത്. ശങ്കരാചാര്യരുടെ താത്വികമായ ഉന്നം ഈശ്വരനെ പറഞ്ഞ് സ്ഥാപിക്കുകയായിരുന്നോ എന്ന് സംശയമുണ്ട്. ബുദ്ധിസത്തിന്റെ താത്വികമായ കാമ്പ് ശൂന്യതാവാദമായിരുന്നു. വൈഭാഷികരുടെ ചലന/കണികാവാദവും സൌത്രാണികരുടെ ആപേക്ഷികതാവാദവും കഴിഞ്ഞ് നാഗാര്ജുനനില് എത്തുമ്പോള്‍ ചലനവും ആപേക്ഷികതയും പോലും ഇല്ലാത്ത ശൂന്യതയാണ് റിയാലിറ്റി എന്ന നിലയില്‍ എത്തും. ഇത്തരം ഒരു വാദം മതത്തെ ശ്വാസവായു ആക്കിയിരുന്ന ഒരു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അവസ്ഥ എന്താണെന്ന് ഊഹിക്കാമോ? നിലവിലുണ്ടായിരുന്ന സകല അധികാരസംവിധാനങ്ങളും സങ്കല്പങ്ങളും വെല്ലുവിളിക്കപ്പെടും. ഈ അരക്ഷിതാവസ്ഥായില് നിന്നാണ് ബുദ്ധമതത്തിനുള്ളില്‍ തന്നെ പില്കാലത്ത് വ്യാപകമായ ജ്ഞാനവാദം രൂപം കൊണ്ടത്. അതു തന്നെയാണ് ശങ്കരനും ചെയ്തത്.
ശരിക്കു പറഞ്ഞാല്‍ ദെക്കാര്‍ത്തെയുടെ കൊജീത്തോ പടിഞ്ഞാറ് ചെയ്തതതാണ് ശങ്കരന്റെ അഹം ബ്രഹ്മാസ്മി ഇന്ത്യയില്‍ ചെയ്തത്. ബോധപൂര്‍വം ചിന്തിക്കുന്ന ആളിന്റെ ആസ്ഥിത്വം സംശയാതീതമാണെന്ന് പ്രഖ്യാപിച്ചു. കുറഞ്ഞപക്ഷം ബോധം (ചിത്) എങ്കിലും നിലനില്‍ക്കുന്നതാണ് (സത്). പരിമിതികളില്ലാത്ത ബോധസ്വത്വത്തിന്റെ പരിമിതമായ രൂപങ്ങളാണ് ഞാനും നീയും എന്നത് സ്വാഭാവികമായ അടുത്തപടിയാണ്. അതുകൊണ്ട് ശങ്കരന് ‘ഉണ്ടെന്ന്‘ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് ദൈവത്തെയല്ല മനുഷ്യനെത്തന്നെയാണെന്ന് എനിക്ക് തോന്നുന്നു.
അതിന്റെ അടുത്തപടി തീര്‍ച്ചയായും ഓപ്ഷനല്‍ ആയിരുന്നു. അതേ ജ്ഞാനവാദം താത്വികരൂപമാക്കിയ യോഗാചാര ബുദ്ധതത്വത്തില് അതുകൂടുതല്‍ സമഭാവനയുള്ള മാനവികതയിലേക്ക് നീങ്ങി. അശോകന്റെ കാലത്തെ തേരവാദ മേല്‍ക്കോയ്മ ഉള്‍പടെ ഈ സ്കൂളില്‍ നിന്നുണ്ടായതാണ്.(പില്ക്കാലത്ത് അതും അധഃപതിച്ചു എന്നതു വേറേ കഥ) ശങ്കരന് മായ എന്ന തൊടുക്കുന്യായം വച്ച് അതുവരെ ഉണ്ടായിരുന്ന ദുരാചാരങ്ങളെ –വിഗ്രഹാരാധയും ചാതുര്വര്ണ്യവുമുള്പടെ — പുനരധിവസിപ്പിച്ചു. What made the difference in the last count is power. അധികാര ഘടനകളെ കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിച്ച സ്കൂള്‍ വിജയിച്ചു. ഘടനാപരമായ സാമൂഹിക അധികാരശ്രേണികളെ നിലനിര്‍ത്താന്‍ അധികം ഉപകരിക്കാത്ത തേരവാദം പിന്തള്ളപ്പെട്ടു.
(ഇതേ പോലെ ഒരു പരിണാമം ക്രിസ്തുമതത്തില്‍ ഉണ്ടായില്ലെങ്കില്‍ അത് ക്രിസ്തുവിന്റെ തലമുറയോടെ അവസാനിച്ചേനേ. രണ്ടാം നൂറ്റാണ്ടില്‍ നടന്ന അധികാരശ്രേണികളുടെ പുനര്‍നിര്‍വചനവും വിന്യാസവുമാണ് സുവിശേഷത്തില്‍ നിന്ന് സഭയിലേക്കുള്ള ദൂരം. അധികാരം സാമൂഹ്യമായി കൂടുതല്‍ ആകര്ഷണീയമായതുകൊണ്ട് വികേന്ദ്രികൃതമോ ആത്മനിഷ്ഠമോ ആയ ഒരു ജീവിതവ്യവസ്ഥയെക്കാള് അത് സോഷ്യലി ഡ്യൂറബിള്‍ ആണ്. ദ ഫിറ്റസ്റ്റ് സര്വൈവ്സ്)
parthan | 03-Mar-10 at 1:53 pm | Permalink
പുരാണമനുസരിച്ചു് പരന്നു കിടക്കുന്നതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ ഒരു സാധനമാണു ഭൂമി.
ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും വലിപ്പത്തെപ്പറ്റിയും അതു സ്വയം ചുറ്റിത്തിരിയുന്നതു കൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നും മനസ്സിലാക്കിയ ആര്യഭടൻ ഈ മിത്തിനെ ഒന്നു ചെറുതായി മാറ്റി.
——————–
അപ്പോ ആര്യഭടൻ പുരാണകഥളെ ശാസ്ത്രീയ വൽക്കരിക്കുകയാണുണ്ടായത്. വെറുതെ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരുന്നു. അയാൾ വലിയ വാനനിരീക്ഷണമൊക്കെ നടത്തി ആര്യഭടീയം എഴുതി. മിത്തുകളുടെ അടിസ്ഥാനത്തിലെഴുതിയ ഈ കോപ്പാണോ അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞാന ഭണ്ഡാരം എന്നൊക്കെ പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ ആര്യഭടൻ ഗോപലകൃഷ്ണന്റെ ഉപ്പാപ്പയായിട്ടുവരും. പുരാണങ്ങൾ വെറും കഥകളാണെന്നും എന്തെങ്കിലും അടിസ്ഥാനമായി പറയുന്നത് ശ്രുതികളിലാണെന്നും പലയിടത്തു നിന്നും കേട്ടതനുസരിച്ച് ഞാനും തട്ടിവിടാറുണ്ടായിരുന്നു. നിർത്തി. ഇതോടെ നിർത്തി
parthan | 03-Mar-10 at 2:10 pm | Permalink
സുവോളജിയില്‍ പറയുന്ന സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് കൃത്യമായി നടപ്പിലാകുന്ന ഒരിടമാണ് ചരിത്രം.
പ്രാകൃതമായി ജീവിതം നയിക്കുന്ന ജന്തുവർഗ്ഗത്തിനെക്കുറിച്ചാണെങ്കിൽ മാത്രമെ ഇതിനു പ്രസക്തിയുള്ളൂ. വിവേകമുള്ളവരെന്നു നടിക്കുന്ന മനുഷ്യനെക്കുറിച്ചാണെങ്കിൽ സർവൈവൽ ഓഫ് ദ് ഇന്റലിജന്റ് എന്ന് തിരുത്തേണ്ടിവരും.
ഏകലവ്യന് | 03-Mar-10 at 2:16 pm | Permalink
“പ്രാകൃതമായി ജീവിതം നയിക്കുന്ന ജന്തുവര്ഗ്ഗത്തിനെക്കുറിച്ചാണെങ്കില് മാത്രമെ ഇതിനു പ്രസക്തിയുള്ളൂ. വിവേകമുള്ളവരെന്നു നടിക്കുന്ന മനുഷ്യനെക്കുറിച്ചാണെങ്കില് സര്‍വൈവല്‍ ഓഫ് ദ് ഇന്റലിജന്റ് എന്ന് തിരുത്തേണ്ടിവരും”
എന്നുവച്ചാല്‍ ചരിത്രത്തില്‍ സര്‍വൈവ് ചെയ്തവര്‍ ഇന്റലിജന്റായിരുന്നതുകൊണ്ടാണ് സര്‍വൈവ് ചെയ്തതെന്ന് അല്ലേ? ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ സര്‍വൈവ് ചെയ്തവര്‍ അതര്ഹിക്കുന്നതായിരുന്നു എന്ന് അല്ലേ? ഒന്നുകൂടി ഭാരതീയവത്കരിച്ചുപറഞ്ഞാല് ചാക്കനും പോക്കനും കോതയും ചീരുവുമൊക്കെ ചരിത്രത്തെ സര്‍വൈവ് ചെയ്യാതെ സൈഡിലായിപ്പോയത് അവര്‍ ഇന്റലിജന്റല്ലാതിരുന്നതുകൊണ്ടാണെന്ന് അല്ലേ?
ആ നമ്പര്‍ പാര്ത്ഥന് കയ്യില്‍ത്തന്നെ വച്ചേരെ. സര്‍വൈവ് ചെയ്തവന് തിണ്ണമിടുക്കുകൊണ്ടാണ് മിക്കപ്പോഴും ജയിച്ചത്, അല്ലാതെ ബുദ്ധികൊണ്ടൊന്നുമല്ല.
പിന്നല്ല! | 03-Mar-10 at 2:25 pm | Permalink
ശരിക്കും ഈ സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്നൊക്കെ പറയുന്നത് വിവരക്കേടാണ്. ഫിറ്റായാല്‍ വഴീല് വച്ചു വണ്ടിയിടിച്ചോ അല്ലെങ്കില്‍ കരള്ദ്രവിച്ച് ചോരതുപ്പിയോ ചാവുകയാണ് ചെയ്യുന്നത്. മനുഷ്യരുടെ കാര്യത്തിലാണെങ്കില്‍ സര്‍വൈവല്‍ ഓഫ് ദ പച്ച എന്നാണ് വേണ്ടത്. ചുമ്മാ മദ്യപാനം പ്രചരിപ്പിക്കാതെ.
യാരിദ്|~|Yarid | 03-Mar-10 at 2:33 pm | Permalink
track
Umesh:ഉമേഷ് | 03-Mar-10 at 4:33 pm | Permalink
ബാബു 🙂
വിയോജിപ്പുണ്ടു്. അതു വിശദീകരിക്കുന്നതിനു മുമ്പേ, മതം എന്നതുകൊണ്ടു് എന്താണു നാം വിവക്ഷിക്കുന്നതു് എന്നു വ്യക്തമാക്കണം. ഈശ്വരനെ അംഗീകരിക്കുന്ന ചിന്താരീതി എന്ന രീതിയിലാണു് പൊതുവേ അതിന്റെ നിർവ്വചനം. ഞാൻ ഉദ്ദേശിക്കുന്ന നിർവ്വചനം അതല്ല. അന്നന്നത്തെ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ചില ആശയങ്ങൾ ഉണ്ടാക്കുകയും, പിന്നീടു് അതിൽത്തന്നെ മുറുകെപ്പിടിച്ചു് പിന്നീടുള്ള വ്യതിയാനങ്ങളെ ഈ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചിന്താരീതി എന്നാണു് എന്റെ നിർവ്വചനം. സ്വയം തിരുത്താൻ തയ്യാറാവാത്ത എല്ലാ മതങ്ങളും ശാസ്ത്രത്തിനു കൂച്ചുവിലങ്ങിട്ടിട്ടേ ഉള്ളൂ.
ഗ്രീസ്/റോമിന്റെ കാര്യം ബാബു പറഞ്ഞതിൽ ചില പാകപ്പിഴകളുണ്ടു്. നാം അറിയുന്ന ശാസ്ത്രപുരോഗതി ഗ്രീസ്/റോമിൽ ഉണ്ടായപ്പോഴേയ്ക്കു് പഴയ കഥകളിൽ കാണുന്ന ദൈവസങ്കല്പത്തിൽ നിന്നു് ശാസ്ത്രജ്ഞരും അധികാരവും മുക്തരായിരുന്നു. അവർ നിരീശ്വരരും ആയിരുന്നു. മനുഷ്യവ്യവഹാരത്തെ നിയന്ത്രിക്കുന്ന ചട്ടക്കൂടുകളുടെ അഭാവം അവരുടെ ശാസ്ത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചതു്.
ഇങ്ങനെയാണെങ്കിലും, അവിടെ മതങ്ങൾ (ഞാൻ പറഞ്ഞ അർത്ഥത്തിൽ) ഉണ്ടായിരുന്നു. പിഥഗോറസിനെ ഓർക്കുക. സംഖ്യകളെല്ലാം മേയങ്ങളാണെന്നു പ്രഖ്യാപിക്കുകയും, പിന്നീടു് അമേയസംഖ്യകൾ ഉണ്ടെന്നു താൻ തന്നെ തെളിയിക്കുകയും, എന്നിട്ടു് അതു വെളിയിൽ പറയരുതു് എന്നു നിഷ്കർഷിക്കുകയും, വെളിയിൽ പറഞ്ഞ ഒരുവനെ കടലിൽ തള്ളിയിട്ടു കൊല്ലുകയും ചെയ്ത പിഥഗോറസ്. റോമൻ നമ്പറുകളാണു മറ്റൊരുദാഹരണം. ബാബിലോണിയക്കാർ ഉപയോഗിച്ചിരുന്ന രീതിയിലാണു് വലിയ കണക്കുകൂട്ടലുകൾ ചെയ്യേണ്ടി വന്നപ്പോൾ അവർ കണക്കു കൂട്ടിയതു്. എങ്കിലും ലോകത്തിൽ നിന്നു് അവരതു മറച്ചു വെച്ചു – റോമൻ നമ്പരുകൾ എന്ന മനോഹരമായ രീതിയെ പിന്തുണയ്ക്കാൻ. ഗണിതശാസ്ത്രത്തെ പിറകോട്ടു വലിച്ച ഒരു നീക്കമായിരുന്നു അതു്. ഇതുണ്ടായിരുന്നില്ലെങ്കിൽ ഭാരതീയർക്കും മുമ്പേ place-value system ലോകത്തിനു കിട്ടിയേനേ.
ഭാരതത്തിൽ ഇതു സംഭവിക്കാഞ്ഞതു് ഇവിടെ പല മതങ്ങൾ (എന്റെ നിർവ്വചനം അനുസരിച്ചു്) ഉണ്ടായിരുന്നതു കൊണ്ടാണു്. നേരേ മറിച്ചു്, വ്യക്തമായ ആശയങ്ങളോടെ ബുദ്ധമതം രംഗത്തു വന്നപ്പോൾ അതു ശാസ്ത്രത്തിനു് അടിയായി. അഹിംസയുടെ പേരും പറഞ്ഞു് ശസ്ത്രക്രിയയെയും സൈക്ക്യാട്രിയെയും ബുദ്ധമതം വിലക്കിയപ്പോൾ നമുക്കു നഷ്ടപ്പെട്ടതു് അതിനു മുമ്പു നടന്ന മഹത്തായ ഗവേഷണങ്ങളുടെ ഫലമാണു്.
ശൈവരും വൈഷ്ണവരും തുടങ്ങിയ പല മതങ്ങൾ തമ്മിൽ കലഹിച്ചപ്പോഴും അവ വംശസംഘട്ടനമായിരുന്നു, ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ആശയസംഘട്ടനമായിരുന്നില്ല. അതിനാൽ ഇതിനിടയിൽ ശാസ്ത്രത്തിനു വികസിക്കാൻ കഴിഞ്ഞു. ഹിന്ദുമതത്തിന്റെ ഏകീകരണത്തിനു ശേഷവും ശാസ്ത്രപുരോഗതിയ്ക്കു തുരങ്കം വെയ്ക്കുന്ന ആശയങ്ങൾ കാര്യമായി ഹിന്ദുമതഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നില്ല. കാരണം, ഹിന്ദുമതഗ്രന്ഥങ്ങൾ മനുഷ്യരെ സദാചാരം പഠിപ്പിക്കാനുള്ള കഥകളാണു് എന്നും അതിലെ ശാസ്ത്രത്തിനു കാലാനുസൃതമായി പുതുക്കലുകൾ ആവശ്യമാണെന്നും ഉള്ള ആശയത്തിനു പ്രചാരമുണ്ടായി. ഇതു ശാസ്ത്രത്തെ സഹായിച്ചു. കൂടാതെ, ഞാൻ നേരത്തേ പറഞ്ഞതു പോലെ, ശാസ്ത്രമെഴുതിയതു് ഉപരിവർഗ്ഗക്കാർ തന്നെയായതിനാൽ (അവർ അതിൽ മിത്തുകളും കലർത്താൻ ശ്രമിച്ചിരുന്നു – ജ്യോതിശ്ശാസ്ത്രത്തിൽ ജ്യോതിഷവും, ശാസ്ത്രപുസ്തകങ്ങളുടെ ആദിയിൽ ഈശ്വരസ്തുതിയും, ശാസ്ത്രതത്ത്വങ്ങൾക്കു് ആത്മീയതയുമായി ബന്ധപ്പെട്ട ഉപമകളും ഒക്കെ.) ഉരസലുകൾ ഉണ്ടായില്ല എന്നു തന്നെ വേണം പറയാൻ. സാമൂഹികശാസ്ത്രത്തിനെയാണു് ഹിന്ദുമതം കൂച്ചുവിലങ്ങിട്ടതു്.
ചൈനയിലും അറേബ്യയിലും ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ താത്പര്യമുണ്ടു്. എനിക്കു കൂടുതലായി അറിയില്ല.
Umesh:ഉമേഷ് | 03-Mar-10 at 4:40 pm | Permalink
@പാർത്ഥാ,
ഞാൻ ഇത്രയൊക്കെ എഴുതിയതു് “അപ്പോ ആര്യഭടൻ പുരാണകഥളെ ശാസ്ത്രീയ വൽക്കരിക്കുകയാണുണ്ടായത്. വെറുതെ എന്തൊക്കെയോ തെറ്റിദ്ധരിച്ചിരുന്നു. അയാൾ വലിയ വാനനിരീക്ഷണമൊക്കെ നടത്തി ആര്യഭടീയം എഴുതി. മിത്തുകളുടെ അടിസ്ഥാനത്തിലെഴുതിയ ഈ കോപ്പാണോ അദ്ദേഹത്തിന്റെ ശാസ്ത്രജ്ഞാന ഭണ്ഡാരം എന്നൊക്കെ പറഞ്ഞിരുന്നത്.” എന്നാണോ താങ്കൾ മനസ്സിലാക്കിയതു്? വാനനിരീക്ഷണവും കണക്കുകൂട്ടലുകളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള അറിവുകൾ സ്വീകരിച്ചു പുഷ്ടിപ്പെടുത്തിയും തികച്ചും ശാസ്ത്രീയമായിത്തന്നെയാണു് തിയറികൾ ഉണ്ടാക്കിയതു്. അങ്ങനെ ചെയ്തപ്പോൾ പുരാണത്തിൽ പറഞ്ഞ ചില നിർവ്വചനങ്ങളെ അദ്ദേഹം പരിഷ്കരിച്ചു എന്നാണു ഞാൻ പറഞ്ഞതു്. അല്ലാതെ പുരാണത്തിലുള്ളതിൽ നിന്നു മാത്രം പുതിയ തിയറി ഉണ്ടാക്കിയെന്നല്ല. വായിച്ചിട്ടു മനസ്സിലായെന്നു വെച്ചു് ഇങ്ങനെ അബദ്ധം പറയാമോ?
ബാബു :) | 03-Mar-10 at 4:57 pm | Permalink
പിന്നീടു് അതിൽത്തന്നെ മുറുകെപ്പിടിച്ചു് പിന്നീടുള്ള വ്യതിയാനങ്ങളെ ഈ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചിന്താരീതി എന്നാണു് എന്റെ നിർവ്വചനം. — ഹഹഹഹ
ഗ്രീക്കും റോമും ഒക്കെ അവിടെ നില്ക്കട്ടെ. അവിടുത്തെ ‘നാസ്തിക’ നേതാക്കന്മാരും ഒക്കേം പോട്ടെ.. മുകളില്‍ പറഞ്ഞതാണ് മതത്തിന്റെ നിര്‍വചനം എങ്കില്‍ പിന്നെ എന്തിന് ചര്ച്ചിക്കണം. (ഇതും ഡോഗോ മെതേഡും തമ്മില്‍ എന്താണ് വ്യത്യാസം? മതം എന്നാല്‍ പിന്തിരിപ്പന് എന്നാണ് നിര്‍വചനം എന്ന് തീരുമാനിക്കുന്നു. എന്നിട്ട് ആ മതം പിന്തിരിപ്പന് ആണെന്ന് വാദിക്കുന്നു. എന്തിന് ? നിര്‍വചനം തന്നെ പോരേ)
മതം എന്ന സങ്കല്പത്തെക്കുറിച്ച് ഇത്രയും വ്യക്തിപരമല്ലാത്ത ഒരു കോമണ്‍ മിനിമം പ്ലാറ്റ്ഫോം ഇല്ലെങ്കില്‍ സംവാദം നടത്തിയിട്ട് കാര്യമൊന്നുമില്ല. അതുപോട്ടെ. ചരിത്ര വസ്തുതകളെക്കുറിച്ചൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ട്. വിശദമായ കമന്റ്റ് പിന്നെയിടാം. ഞാന്‍ പറഞ്ഞ പ്രശ്നത്തെക്കുറിച്ചൊന്ന് ചിന്തിക്ക് 🙂
Umesh:ഉമേഷ് | 03-Mar-10 at 5:11 pm | Permalink
അല്ല ബാബൂ. ചരിത്രത്തിലെ മതങ്ങളൊക്കെ ഈ നിർവ്വചനം തുടർന്നവരാണു്, അപവാദങ്ങൾ ഇല്ലാതെ. അതിനാൽ എന്റെ നിർവ്വചനത്തിൽ പ്രശ്നമൊന്നുമില്ല. വ്യത്യാസം അതു് നാസ്തികരെയും, ഐൻസ്റ്റൈനിസക്കാരെയും മാർക്സിസ്റ്റുകളെയും കൂടി ഉൾക്കൊള്ളുന്നു എന്നു മാത്രം. സ്വയം തിരുത്തുന്ന കത്തോലിക്കാസഭയും മാർക്സിസവും സൈദ്ധാന്തികതലത്തിലെങ്കിലും ഈ നിർവ്വചനത്തിൽ നിന്നും മുന്നോട്ടു പോയി എന്നു പറയേണ്ടി വരും.
ബാബു :) | 03-Mar-10 at 5:33 pm | Permalink
ഇങ്ങനെ തൊള്ളായിരം എക്സപ്ഷന്‍സും അഡിഷന്‍സും കണ്ടുപിടിക്കേണ്ടി വരുന്നത് ഡിക്ഷനറി അര്‍ത്ഥത്തില്‍ (more or less, matham =ideology) നിന്ന് പുറത്തിറങ്ങാന്‍ മനസ്സില്ലാത്തതുകൊണ്ടാണ്. ഫംഗ്ഷണല്‍ ആയ സാമാന്യമായ ഒരര്‍ത്ഥത്തിന്റെ പുറത്തല്ലാതെ ഇക്കാര്യത്തില്‍ എന്നോടെന്നല്ല ആരോടും ചര്‍ച്ച ചെയ്യാന്‍ പറ്റില്ല. എനിക്ക് ബ്ലോഗിംഗ് ഒരു മതമാണ് എന്ന് തീരുമാനിക്കാം. അത് വച്ചിട്ട് മതത്തിന്റെ ഗുണദോഷങ്ങള്‍ ചര്ച്ചചെയ്തുകളയാം എന്നൊക്കെ തീരുമാനിച്ചാല്‍ വിഷമം ആവും എന്നേയുള്ളൂ. 😉 ഇക്കാര്യമൊഴിച്ച് ബാക്കി വിഷയത്തില്‍ കമന്റാം. ഇച്ചിരി നേരം വേണം. രാത്രിയാട്ട്. 🙂
parthan | 03-Mar-10 at 7:56 pm | Permalink
ഉമേഷ്ജി,
ഒന്ന് ആധുനികത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ക്വിലാബ് വിളിച്ചു നോക്കിയതാണ്.
ആര്യഭടൻ പുരാണത്തിനെ പുനരാഖ്യാനം ചെയ്തു എന്നു പറയുന്നതിലും, ആര്യഭടൻ കണ്ടെത്തിയ ശാസ്ത്രത്തിന് വെറും മിത്തുകൾ മാത്രമായ പുരാണങ്ങളിലെ ആശയത്തിലും സമാനതകൾ കണ്ടെത്താൻ കഴിഞ്ഞു എന്നു പറയുന്നതായിരുന്നില്ലേ കുറച്ചു കൂടി ശരി. പുരാണ കഥകൾ ശാസ്ത്രമല്ല എന്ന് അറിയാത്ത ആളായിരുന്നോ ആര്യഭടൻ. എന്തോ എന്തരോ.
parthan | 03-Mar-10 at 8:01 pm | Permalink
മതത്തിന്റെ യുക്തി; യുക്തിയുടെ മതം:
കേരള യുക്തിവാദി സംഘം പ്രസിഡന്റ് യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം.
Umesh:ഉമേഷ് | 03-Mar-10 at 10:39 pm | Permalink
പാർത്ഥാ,
പുരാണത്തിലെ ആശയങ്ങൾക്കും ആര്യഭടൻ കണ്ടുപിടിച്ച കാര്യങ്ങൾക്കും തമ്മിൽ സമാനത ഉണ്ടായിരുന്നില്ല. (എത്ര വിദഗ്ദ്ധമായാണു് പാർത്ഥൻ അങ്ങോട്ടു പോകുന്നതു്!) നേരേ മറിച്ചു്, അവ രണ്ടും കടകവിരുദ്ധങ്ങളായിരുന്നു. പരന്ന/ഉരുണ്ട ഭൂമി, ഭൂമിയുടെ കീഴിൽ/തെക്കുവശത്തു വെള്ളം, അതിനു താഴെ/തെക്കു് പാതാളം എന്നിങ്ങനെ വൈരുദ്ധ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ജ്യോതിശ്ശാസ്ത്രത്തിൽ ചില സങ്കേതങ്ങൾ ഉപയോഗിക്കേണ്ടി വന്നപ്പോൾ അദ്ദേഹം പുരാണത്തിലെ ചില സങ്കേതങ്ങൾ ഉപയോഗിച്ചു. പുരാണത്തിലെ മേരു ഹിമാലയത്തിലാണു്. അതുപോലെ അദ്ദേഹത്തിനു് രണ്ടു ധ്രുവങ്ങളുടെയും കൃത്യം മദ്ധ്യത്തിൽ (അതായതു് ഭൂമദ്ധ്യരേഖയിൽ) ഒരു സ്ഥലം നിർവ്വചിക്കേണ്ടതുണ്ടായിരുന്നു. അതിനെ അദ്ദേഹം “ലങ്ക” എന്നു വിളിച്ചു. പുരാണത്തിലെ ലങ്ക ഭൂമദ്ധ്യരേഖയിലല്ല. അതിനു് അഞ്ചാറു ഡിഗ്രി വടക്കു മാറിയാണു്. ലങ്ക മഹാമേരുവിന്റെ ഒരു ഭാഗമാണെന്നാണു പുരാണം. വാസുകി എന്ന സർപ്പവും വായുവും കൂടി നടന്ന ഒരു മത്സരത്തിന്റെ ഫലമായി അവിടെ എത്തിയതാണു്. വാസുകി മേരുവിനെ ചുറ്റിക്കിടന്നപ്പോൾ വായു അതിന്റെ ഒരു ഭാഗം അടർത്തിയെടുത്തു സമുദ്രത്തിൽ കൊണ്ടിട്ടതാണു ലങ്ക. അവിടെയായിരുന്നു രാവണന്റെ തലസ്ഥാനം. ആര്യഭടൻ ഭൂമദ്ധ്യരേഖയിലുള്ള സാങ്കല്പികസ്ഥലത്തിനു കൊടുത്ത പേരും “ലങ്ക” എന്നു തന്നെ.
പുതിയ സങ്കേതങ്ങൾ വേണ്ടി വരുമ്പോൾ പുരാണത്തിലുള്ള ഒരെണ്ണമെടുക്കുന്നതു് കരുതിക്കൂട്ടിയുള്ള കള്ളത്തരമല്ല. ഗ്രഹങ്ങൾക്കു പേരു കൊടുക്കേണ്ടി വരുമ്പോൾ ദേവന്മാരുടെ പേരു കൊടുക്കുന്നതും, രാശിചക്രത്തിലെ ആംഗിൾ സൂചിപ്പിക്കാൻ ദക്ഷന്റെ 27 മക്കളുടെ പേരുള്ള 27 നക്ഷത്രങ്ങളെ നിർവ്വചിക്കുന്നതും പോലെയുള്ള ഒരു കൺവെൻഷൻ മാത്രം. പക്ഷേ, ഇതു കൊണ്ടു വന്ന ഒരു പ്രശ്നം, ഇതു രണ്ടും ഒന്നാണെന്നുള്ള തെറ്റിദ്ധാരണ പിന്നെ ഉണ്ടാവും എന്നതാണു്. യോജനയുടെ പ്രശ്നം ലങ്കയ്ക്കും ഉണ്ടാവാം. ഒരു യുക്തിവാദി ആര്യഭടൻ പറഞ്ഞതു തെറ്റാണെന്നു വാദിക്കാം (കാരണം ലങ്ക ഭൂമദ്ധ്യരേഖയിലല്ല.)
ഈ പോസ്റ്റിൽ ഞാൻ പറഞ്ഞതു് ഇതൊന്നുമല്ല. ഇങ്ങനെ പുരാനത്തിൽ പറഞ്ഞ ചില വസ്തുതകളെ തിരുത്തിപ്പറഞ്ഞ ആര്യഭടനെ ആളുകൾ ദൈവനിഷേധി ആക്കിയില്ല എന്നതാണു്.
ബാബു :) | 03-Mar-10 at 10:59 pm | Permalink
ഉമേഷ്ജി ഒരു പാരഗ്രാഫില്‍ എന്താണുദ്ധേശിച്ചതെന്നേ എനിക്ക് മനസ്സിലാവുന്നില്ല. ഗ്രേക്കോ റോമന്‍ സിറ്റി കളുടെയും സാമ്രാജ്യങ്ങളുടെയും (പല കാലങ്ങള്‍ എടുത്താല്‍ ഒറ്റ സാമ്രാജ്യമല്ല റോം പോലും. പലതാണ്) ജീവതാളമായിരുന്നു മതം. ഉമേഷ്ജി പറഞ്ഞ അര്‍ത്ഥത്തിലുള്ള മതമല്ല; ശരിക്കും സോഷ്യോളജിയിലൊക്കെ മതം എന്ന് വിവരിക്കുന്ന സംഗതി തന്നെ.
ഈ ചര്‍ച്ചയില്‍ ഇതുവരെ കൂടിക്കുഴഞ്ഞുപോയ രണ്ടുകാര്യങ്ങളാണ് മതവും മന്ത്രവും; ഇതു രണ്ടും ഒന്നല്ല. പ്രകൃത്യാതീതമായ ഒരു ശക്തിയുമായി പ്രാര്‍ത്ഥനയോ ബലിയോ അനുധാവനമോ (സിക്കിസം ബുദ്ധിസം പോലെയുള്ളവ) പ്രസാദാത്മകമായ ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള മനുഷ്യന്റെ ത്വരയെ ആണ് മതം എന്ന് വിളിക്കുക. മന്ത്രം പലപ്പോഴും ഇതിന്റെ ഭാഗം ആവാം. പക്ഷെ മന്ത്രത്തിനു പ്രസാദാത്മക ബന്ധം നിര്‍ബന്ധമല്ല. ഉപരിശക്തിയെ അനുസരിപ്പിക്കാനുള്ള നിര്‍ബന്ധപൂര്‍വമായ ശ്രമവുമാവാം മന്ത്രം. അതുകൊണ്ടാണ് മതം പോലെ മന്ത്രത്തിന് അതിരുകളില്ല എന്ന് മതവിശ്വാസികള്‍ കരുതുന്നതും. ക്രിസ്ത്യാനിക്ക് ഹിന്ദു ദേവന്മാരെ ഭയം ഇല്ല (അവരുമായി ബന്ധം ഇല്ല) എന്നാല്‍ ഹിന്ദു മന്ത്രവാദത്തെ അവര്‍ ഭയക്കും; മന്ത്രത്തിന് മതത്തിനില്ലാത്ത ക്രോസ് ഫയറിംഗ് കപ്പാസിറ്റി ഉണ്ട് (ഹിഹിഹി)
പ്രാചീന ഗ്രീക്കിലെയും (ഇതിഹാസകാലം കഴിഞ്ഞും) റോമിലെയും ജീവിതം മതവുമായും മാന്ത്രികതയുമായും ഒരുപോലെ കെട്ടുപിണഞ്ഞതാണ്. റോമിലാണെങ്കില്‍ മതം സിവില്‍ ഡ്യൂട്ടി ആയിരുന്നു ശരിക്കും. ദേവതാ പ്രതിഷ്ഠ നഗരത്തിലെ ബലികളിലുള്ള പങ്കുചേരല്‍ എല്ലാം നിയമപരമായി നിര്‍ബന്ധം. അതില്‍ എല്ലാ ക്ലാസിലുള്ള പൌരന്മാരും ഉള്‍പെടും. പില്ക്കാല സാമ്രാജ്യങ്ങളില്‍ ചക്രവര്‍ത്തിമാര്‍ ദൈവങ്ങളായിരുന്നതുകൊണ്ട് അവര്‍ക്ക് മാത്രമേ ഈ ബാധ്യത ഇല്ലാതിരുന്നുള്ളൂ. മതത്തിനു മേല്‍ സെനറ്റിനും ചക്രവര്‍ത്തിക്കും നിയന്ത്രണാധികാരം ഉണ്ടായിരുന്നു എന്നത് നേരാണ്. അതുപക്ഷെ ദൈവങ്ങള്‍ നഗരത്തിന്റെ ഘടനയോട് നേരിട്ട് ബന്ധപ്പെട്ടവരായതുകൊണ്ട് റോമിന്റെ അധികാരിക്ക് പ്രത്യേകം കിട്ടുന്ന പ്രിവിലേജാണ്. അധികാരം തന്നെ ദൈവികമാണ്. ഇവരാരും നാസ്തികരല്ല. മനുഷ്യരെ ദൈവം എന്നുവിളിച്ചിരുന്നെങ്കിലും നീറോയെയും കലിഗുളയെയും പോലെ ഭ്രാന്തന്മാരല്ലാതെ ജീവിച്ചിരിക്കുമ്പോള്‍ ദൈവങ്ങള്‍ എന്ന് അവകാശം സ്ഥാപിച്ചിട്ടുമില്ല. മരണശേഷമാണ് ദേയിഫിക്കേഷന്. രാഷ്ട്രീയമായി നാസ്തികതയെ ഉന്മൂലനം ചെയ്ത ഒരു ഭരണവ്യവസ്തിതിയാണ് റോം. ടെക്നിക്കലായ അര്‍ത്ഥത്തില്‍ തന്നെ. (തെളിവിന് ബ്ലാക്ക് വെലിന്റെ കമ്പാനിയന് റ്റു റോമന്‍ റിലീജിയന്‍ ഞാന്‍ അയച്ചുതരാം.)
റോമന്‍ റിലീജിയന്‍ ഹിന്ദുമതത്തെപ്പോലെ ഒരുഫ്ലൂയിഡ് പ്രതിഭാസം ആയിരുന്നു എന്നതാണ് സത്യം. ഹിന്ദുമതവുമായി ഇത്രത്തോളം സമാനതയുള്ള മറ്റൊന്നും ഒരു പക്ഷെ ഉണ്ടാവില്ല. ഗൃഹ വ്യവസ്ഥയില്‍ അഗ്നിക്കും പിതൃക്കള്‍ക്കുമുള്ള സ്ഥാനം എന്ന് തുടങ്ങി ധര്മബദ്ധം എന്നതിലുപരി ആചാര/മന്ത്രബദ്ധമായ മനുഷ്യ-ദേവതാ ബന്ധം വരെ, കുത്തഴിഞ്ഞ സേക്രഡ് റ്റെക്സ്റ്റുമുതല് തുള്ളിയുറയുന്ന കോമരങ്ങള്‍ വരെ, കുല/കുടുംബ ദേവതാസങ്കല്പം മുതല്‍ ഫിലൊസോഫിക്കല്‍ മോണിസം/മോണോതേയിസം വരെ തികഞ്ഞ പാരലത്സ് ഉണ്ട് രണ്ടുമതസംവിധാനങ്ങളും. ഈ ഫ്ലൂയിഡിറ്റി ആണ് ഒരുപക്ഷെ സാംസ്കാരിക പുരോഗതിക്ക് തടസം നില്ക്കാതിരിക്കാന് മതത്തെ സഹായിച്ചതെന്ന് ഞാനും കരുതുന്നു.
റോമിന്റെ ശാസ്ത്രപുരോഗതിയെക്കുറിച്ച് എന്ത് തരം ഡോക്കുമെന്റേഷനാണ് നിലവിലുള്ളതെന്ന് എനിക്ക് അറിയില്ല. പക്ഷെ യുദ്ധതന്ത്രം/ ആയുധനിര്‍മാണം, മൈക്രോലെവലിലും മാക്രോലെവലിലും ഉള്ള ആര്‍ക്കിറ്റെക്ചര്‍/ എഞ്ചിനീയറിംഗ്, വാഹനനിര്‍മാണം, വിനിമയോപാധികളുടെ നിര്‍മാണവും നിയന്ത്രണവും, കൃഷി, മൃഗസംരക്ഷണം ഇതിലൊക്കെ ബിസി ഒന്നാം നൂറ്റാണ്ടുമുതല്‍ എഡി മൂന്നാം നൂറ്റാണ്ടുവരെ കുതിക്കുകയായിരുന്നു റോമാസാമ്രാജ്യം. കൊളോസിയത്തിനുള്ളില്‍ ജലം നിറച്ച് നേവല്‍ വാര് സിമുലേഷന്‍ നടത്താനുള്ള പ്ലാന്‍സ് കണ്ടെടുത്തിട്ടുണ്ട്. അത് എക്സിക്യൂട്ട് ചെയ്തോ എന്ന് ഉറപ്പില്ല. തികച്ചും ജനോന്മുഖം എന്ന് പറയാനാവില്ലെങ്കിലും ജനപഥോന്മുഖമായ വികസനം അക്കാലത്തുണ്ടായിരുന്നു. അര്ബനൈസേഷനാണ് വികസനമെന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിശ്വസിക്കുന്ന ഇന്ത്യയിലെ പൌരന് അക്കാര്യത്തില്‍ രണ്ടാം നൂറ്റാണ്ടിലെ റോമാക്കാരനെ കുറ്റം പറയാന്‍ ഒരവകാശവുമില്ല.
സാമ്രാജ്യം എന്ന നിലയിലും എക്കോണമി എന്നനിലയിലും റോമാസാമ്രാജ്യത്തിന്റെആദ്യ പതനവും ക്ലാസിക്കല്‍ റോമന്‍ മതത്തിന്റെ ഡിസിന്റഗ്രേഷനും ഏതാണ്ട് ഒരേ കാലത്താണ് സംഭവിക്കുന്നത് (end of third century). ബാഹ്യവും ആഭ്യന്തരവുമായ ഒരുപാടു ഘടകങ്ങള്‍ ഇതിലുണ്ട്. പ്രധാന ആഭ്യന്തര ഘടകങ്ങളില്‍ ഒന്ന് ക്രിസ്തുമതത്തിനു മിഡില്‍ ക്ലാസില്‍ വന്ന പ്രചാരം ആണെന്ന് മനസിലാക്കിയതാണ് കോണ്സ്റ്റന്റൈന് ക്രിസ്ത്യാനിയായി വേഷം കെട്ടാന്‍ കാരണം. മരിക്കുന്ന വര്‍ഷം വരെ ആള് മാമോദീസ മുങ്ങിയിട്ടില്ല: പേഗന്‍ എന്നു വിളിക്കപ്പെടുന്ന ആചാരങ്ങള്‍ പലതും നിലനിര്‍ത്തുകയും ചെയ്തുപോന്നു. പക്ഷെ ക്രിസ്തുമതത്തെ ഉപയോഗിച്ച് നിയന്ത്രണം നഷ്ടപ്പെട്ടുപോയ സോഷ്യല്‍ ഫേബ്രിക് വീണ്ടെടുക്കുകയാണ് ആ കൂര്മ്മബുദ്ധിക്കാരന് ചെയ്തകാര്യം. അതോടെ റോം വീണ്ടും ശക്തിപ്രാപിച്ചു.
പിഥഗോറസിന്റെ കഥയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഞാന്‍ പറഞ്ഞ അര്‍ത്ഥത്തിലെ മതവുമായി ഒരുബന്ധവുമില്ല. പിഥഗോറസിനെപ്പോലെ മഹാനായ ശാസ്ത്രജ്ഞന് (staying within his times, he was great) തികഞ്ഞ മതാനുവര്ത്തിയും അന്തം വിട്ട അന്ധവിശ്വാസക്കാരനും ആണെന്ന് എനിക്ക് സുന്ദരമായി വാദിക്കുകയും ചെയ്യാം. ആ കഥകള്‍ നമ്മള് ഒരിക്കല്‍ എവിടെയോ പറഞ്ഞതാണ്: പയര്‍ മണിയും ഒക്കെ..
എനിവേ എക്സുമായി ഞാന്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഇപ്പറയുന്നതൊക്കെ സൈഡില്‍ ഉള്ള ഡീറ്റെയ്ല്‍സ് ആണ്. 🙂
(ഒരുപാട് ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തിലെഴുതിയിട്ടുണ്ട്. അരോചകമാവുന്നിടത്തോളം. ക്ഷമ. നാലു പോസ്റ്റിടാനുള്ള മാറ്റര്‍ കമന്റിയിട്ടുമുണ്ട്. അതിനും ക്ഷമ.)
Madhusudanan Perati | 04-Mar-10 at 2:33 am | Permalink
ബാബു, ഉമേഷ്,
പ്രാചീന യൂറോപ്യൻ മതത്തെയും സംസ്കാരത്തെയും കുറിച്ച് തീരെ വായിച്ചിട്ടില്ല, ഒരു വലിയ സംശയം കുറേക്കാലമായി ഉള്ളത് തീറ്ത്തുതരാമോ?
റസൽ, രാൻഡ്, നിഷേ, സാറ്ത്ര് തുടങ്ങിയവറ് ചറ്ച്ച ചെയ്ത യുക്തിവാദം, ശൂന്യതാവാദം തുടങ്ങിയ ആധുനികയോറോപ്യൻ കാഴ്ചപ്പാടുകൾക്ക് പുരാതന യൂറോപ്യൻ ചിന്തയിൽ എന്തെങ്കിലും വേരുകളുണ്ടോ? പിൽക്കാലത്തെ കൃസ്തുമതം ഈ ചിന്തകളിലേയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്തിട്ടുണ്ടോ? അതോ ഇത് ആധുനികശാസ്ത്രത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള തീറ്ത്തും പുതിയ ഒരു ചിന്തയായിരുന്നോ?
ഓട്ടോ ആയെങ്കിൽ ഷമി.
Madhusudanan Perati | 04-Mar-10 at 2:49 am | Permalink
യൂറോപ്യൻ ചിന്തയുടെ ഇവല്യൂഷനെക്കുറിച്ച് വളരെ വിചിത്രമായ ഒരു ഇൻസൈറ്റ് എനിയ്ക്കുണ്ട്, ഇത് തെളിയിയ്ക്കാനൊന്നും പറ്റാത്ത ഒരു ഇന്റ്യൂഷനാൺ:
ജീസസ് ദൈവമായിരുന്നെന്നും അദ്ധേഹം ഉയിറ്ത്തെയുന്നേറ്റെന്നും വിശ്വസിപ്പിയ്ക്കാൻ മതപ്രവറ്ത്തകറ് കിണഞ്ഞുപരിശ്രമിയ്ക്കുമ്പോൾത്തന്നെ യൂറോപ്യന്മാറ്ക്കിടയിൽ അദ്ധേഹം ശത്രുക്കളാൽ കൊല്ലപ്പെടുകയായിരുന്നെന്നും ജീസസിന്റെ കഥ ഒരു ‘നന്മയുടെ ദുരന്തകഥ‘മാത്രമാണെന്നുമുള്ള ഒരു ഊഹാപോഹം നിശ്ശബ്ദമെങ്കിലും ശക്തമായി ഉണ്ടായിരുന്നു.(ഈ p.o.w. ഞാൻ പല എഴുത്തുകളിലും സിനിമകളിലും മണത്തിട്ടുണ്ട്, ഇത് ഹിന്ദുക്കൾക്കിടയിൽ രാമൻ സീതയെ ഉപേക്ഷിച്ചത് ഒരു ദുരന്തമായിരുന്നു, ദൈവികപ്രവൃത്തി അല്ലായിരുന്നു എന്ന ധാരണ നിലവിലുള്ള പോലെയാൺ). ഈ ചിന്താധാര ക്രമേണ ‘ദൈവമൊന്നും വരില്ല‘ എന്നൊരു യുക്തിബോധത്തിലേയ്ക്ക് നയിച്ചില്ലേ എന്നൊരു ഉൾക്കാഴ്ച എനിയ്ക്കുണ്ട്.
എന്നുവെച്ചാൽ ജീസസിന്റെ ദുരന്തം നേരിട്ട് യുക്തിവാദമുണ്ടാക്കി എന്നല്ല. വളരെ ഫൈൻ ആയ ഒരു അണ്ടറ്കറണ്ട് ആയിമാത്രം.
സൂരജ് | 04-Mar-10 at 4:52 am | Permalink
…ഭാരതത്തിൽ ഇതു സംഭവിക്കാഞ്ഞതു് ഇവിടെ പല മതങ്ങൾ (എന്റെ നിർവ്വചനം അനുസരിച്ചു്) ഉണ്ടായിരുന്നതു കൊണ്ടാണു്. നേരേ മറിച്ചു്, വ്യക്തമായ ആശയങ്ങളോടെ ബുദ്ധമതം രംഗത്തു വന്നപ്പോൾ അതു ശാസ്ത്രത്തിനു് അടിയായി. അഹിംസയുടെ പേരും പറഞ്ഞു് ശസ്ത്രക്രിയയെയും സൈക്ക്യാട്രിയെയും ബുദ്ധമതം വിലക്കിയപ്പോൾ നമുക്കു നഷ്ടപ്പെട്ടതു് അതിനു മുമ്പു നടന്ന മഹത്തായ ഗവേഷണങ്ങളുടെ ഫലമാണ്…
ഉമേഷ് ജീ,
ബുദ്ധമതം അഹിംസയുടെ പേരില്‍ ശാസ്ത്രവളര്‍ച്ചയെ ഭാരതഭൂവിഭാഗത്തില് മുരടിപ്പിച്ചു എന്ന വാദം സ്ഥിരമായി വയ്ക്കാറുള്ളത് ആയുര്‍വേദത്തിന്റെ, വിശേഷിച്ച് പ്രാചീന ഇന്ത്യന്‍ സര്‍ജ്ജിക്കല്‍ സയസന്സുകളുടെ, പില്ക്കാലത്തെ so called “വളര്‍ച്ചയില്ലായ്മയെ” വിശദീകരിക്കാന്‍ വേണ്ടിയാണ്.
ഇത് ഒരു ആര്ഗ്യൂമെന്റായി പലയിടത്തും കേള്‍ക്കാറുള്ളതാണെങ്കിലും ഇതില്‍ ചരിത്രപരമായി വലിയ കഴമ്പില്ല .
ഒന്നാമത്, ബൌദ്ധര് ആയുര്‍വേദത്തെ സ്വീകരിച്ച് പ്രചരിപ്പിച്ചുവെങ്കിലും ബൌദ്ധരുടെ പ്രതാപകാലത്തിനു സമാന്തരമായും അതില്‍പിന്നെയും ആയുര്വേദരീതിശാസ്ത്രത്തിലുള്ള സര്‍ജ്ജിക്കല്‍ വൈദ്യവൈജ്ഞാനികം നിലനിന്നുരുന്നു, വികസിക്കുകയും ചെയ്തിരുന്നു.
രണ്ടാമത്, ബൌദ്ധര് ആയുര്വേദപ്രായോജകരായിരുന്നു എന്നത് ശരിയാണെങ്കിലും ബുദ്ധമതത്തിനു വെളിയിലാണ് ആയുര്‍വേദം കൂടുതല്‍ വികസിച്ചതും വ്യാപിച്ചിട്ടുള്ളതും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ബൌദ്ധ പാരമ്പര്യത്തിലുള്ള ആയുര്‍വേദമെന്നത് ഹൈന്ദവ പാരമ്പര്യത്തിലേതിന്റെ ഒരു സബ് സെക്റ്റ് മാത്രമായിരുന്നു.
മൂന്നാമത്, ഇന്ത്യന്‍ വൈദ്യ പാരമ്പര്യത്തിലെ സര്‍ജ്ജിക്കല്‍ ശാസ്ത്രവിഭാഗം സുശ്രുതന്റെ “ശല്യതന്ത്ര”ത്തിലെ നിഷ്കര്‍ഷകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന ഒന്നല്ല; ബ്രാഹ്മണിക്കല്‍ ദര്‍ശന സെക്റ്റുകളുടെ കീഴിലെ മുഖ്യധാരാ സമൂഹത്തില്‍ നിന്നും മാറി നാടോടികളുടെയും ഗോത്രങ്ങളുടെയും വൈദ്യരീതികളിലൂടെ ഇന്ത്യന്‍ ശസ്ത്രക്രിയാ ശാസ്ത്രം ഒരുപാട് വികസിച്ചിരുന്നു, ബുദ്ധനു മുന്‍പും ബുദ്ധനു ശേഷവും. ഒരുപക്ഷേ ഈ fringe സമൂഹങ്ങളിലൂടെയാണ് ഇന്ത്യന്‍ സര്‍ജ്ജറിക്ക് മുഖ്യധാരയിലുണ്ടായിരുന്നതിനേക്കാള് പോഷണം കിട്ടിയിട്ടുള്ളത് എന്ന് തന്നെ പറയാം.
[ ഒരു സര്‍ജ്ജറിക്കിടയില്‍ (മൂലക്കുരു ?) ആണ് സിദ്ധാര്‍ത്ഥ ഗൌതമന് മരിച്ചതെന്നും അതേത്തുടര്‍ന്നാണ് ബൌദ്ധ പാരമ്പര്യത്തില്‍ സര്‍ജ്ജറിക്ക് വിലക്കുവന്നതെന്നുമൊക്കെയുള്ള നാടോടിക്കഥകള്‍ പില്ക്കാലത്തെ അസംബന്ധങ്ങളാവാനേ തരമുള്ളൂ. അതിനൊന്നും ചരിത്രവസ്തുതകളുടെ പിന്‍ബലമില്ല.]
ബി.സി 500കളിലാരംഭിച്ച് അശോക-കുശാന-പാല-ഗ്രേക്കോ ബാക്ട്രിയന്‍ പേട്രണേജുകളുടെ സുവര്‍ണ കാലവും കടന്ന് എ.ഡി 1100കള്‍ വരെയുള്ള നീണ്ടകാലം നിന്നിട്ടാണ് ഇന്ത്യയില്‍ ബുദ്ധമതം സാങ്കേതികമായി കുറ്റിയറ്റത്. ബുദ്ധമതത്തിന്റെ പ്രതാപകാലത്തും അതിനു ശേഷവും ഇന്ത്യന്‍ വൈദ്യരീതികള്‍ നിലനില്ക്കുകയും വികസിക്കുകയും ചെയ്തിരുന്നു എന്നുകാണാം.
സൂശ്രുതന്റെ കാലം (സുശ്രുത സംഹിതയിലെ അനാട്ടമി വിവരണങ്ങളില്‍ അത്രേയ സംഹിതയുടെയും അഥര്വ്വത്തിന്റെയുമൊക്കെ സ്വാധീനം വച്ചൊക്കെ നോക്കി) ഏതാണ്ട് 600 ബി.സിയെന്ന് നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഏ.ഡി 500 മുതല്‍ 1500 വരെയായി കണക്കാക്കപ്പെടുന്ന മധ്യകാലഘട്ടത്തിലാണ് ഇന്ത്യന്‍ വൈദ്യരംഗത്തെ മിക്ക പ്രധാന ടെക്സ്റ്റുകള്‍ക്കും പോപ്പുലര്‍ കമന്ററികള്‍ വന്നിട്ടുള്ളത്. ഇത് ബുദ്ധമതത്തിന്റെ സമകാലമാണ്, ഏറെക്കുറേ പ്രതാപകാലവും.
ഇത്രകാലം നിശ്ചലമായല്ല സുശ്രുതന്റെ രീതിശാസ്ത്രവും അതിന്റെ ഉല്പന്നങ്ങളും നിന്നത്. ഈ പില്ക്കാല കമന്ററികളിലും പ്രതിസംസ്കരണങ്ങലിലും വളരെ വ്യക്തമായി ഇന്ത്യന്‍ സര്‍ജ്ജറി (ശല്യതന്ത്രം) വികസിക്കുന്നതിന്റെ ചരിത്രം വായിച്ചെടുക്കാം. സുശ്രുത പാരമ്പര്യത്തില്‍ ഇല്ലാത്തതും പില്ക്കാലത്ത് വികസിച്ച ഒന്നുമായ “മരുന്നുപയോഗിച്ചുള്ള അനസ്തേഷ്യ”യ്ക്ക് ഒട്ടേറെ ഉദാഹരണങ്ങള്‍ ഏഡി ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ കാണാം. ഒരു ഭോജരാജന്റെ തലയില്‍ നടത്തിയ ഓപ്പറേഷനുപയോഗിച്ച ഒരു “സമ്മോഹിനി”യെപ്പറ്റി ഏഡി 700കളില്‍ തന്നെ ഭോജപ്രബന്ധത്തില്‍ പറയുന്നുണ്ട്. വാഗ്ഭടന്റെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം എഡീഷനുകളില്‍ ഛേദിക്കപ്പെട്ട മൂക്കിലേക്ക് കവിളില്‍ നിന്നും നെറ്റിയില്‍ നിന്നും ചര്‍മ്മം വലിച്ച് (flap rotation technique പോലെ) കൊണ്ടുവന്ന് സുശ്രുതന് നടത്തിയിരുന്ന rhinoplasty (റൈനോപ്ലാസ്റ്റി) ഓപ്പറേഷന്റെ മോഡിഫിക്കേഷനുകളെപ്പറ്റി സുവ്യക്തമായി പറയുന്നു. സുശ്രുതപാരമ്പര്യത്തിനെ അനുധാവനം ചെയ്ത് വികസിച്ച അറബ് സര്‍ജ്ജറിയില്‍ ക്യാറ്ററാക്റ്റ് ഓപ്പറേഷനെപ്പറ്റി വിശദപഠനങ്ങള്‍ കാണാം. ക്യാറ്ററാക്റ്റ് സര്‍ജ്ജറി ഇന്ത്യന്‍ നാടോടി വൈദ്യത്തിന്റെ ഭാഗമായി പ്രയോഗത്തിലിരുന്നതിനെപ്പറ്റി കൊളോണിയല്‍ കാലത്തെ ചില രേഖകളില്‍ വരെ സൂചനയുണ്ട്. സുശ്രുതന്റെ സംഹിതയില്പറയുന്ന ശല്യതന്ത്രത്തിലെ യന്ത്രങ്ങള്‍ (സര്‍ജ്ജിക്കല്‍ ഉപകരണങ്ങള്‍ ) പലതും പില്ക്കാലത്ത് -ഏറെയും ബിസി 200 മുതല്‍ ഏ.ഡി.1000 വരെയുള്ള- കൂട്ടിച്ചേര്ക്കപ്പെട്ടവയാണെന്ന് ഗ്രീക്ക് വൈദ്യവുമായുള്ള താരതമ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മെറ്റലര്‍ജി വികസിച്ചതിന്റെ പിന്നാലെ വികസിച്ച ഒരു ഏര്യ കൂടിയാണിത്.
ബുദ്ധമതത്തിന് ശല്യവിദ്യയുടെ ക്ഷയത്തിനോ ഉന്നമനത്തിനോ പങ്കില്ലെന്ന് പറയുമ്പോഴും നവീന വൈദികബ്രാഹ്മണിസം തിരികെ കൊണ്ടുവന്ന ചാതുര്‍വര്‍ണ്യ സംസ്കാരത്തെ ഈ കാര്യത്തില്‍ അങ്ങനെ കുറ്റവിമുക്തമാക്കാനാവില്ല. മനുസ്മൃതിപോലുള്ളവയില് വൈദ്യവൃത്തി ചെയ്യുന്നവന്റെ കൈയ്യില്‍ നിന്നുള്ള ആഹാരം ഭക്ഷ്യയോഗ്യമല്ല എന്നുവരെ പറയുന്നുണ്ട്. ശവം കീറല്‍, കൈകൊണ്ടുള്ള “കരകൌശലപ്പണികള്‍”, മരുന്ന് അരച്ചും കിഴിച്ചും ഉണ്ടാക്കല്‍ തുടങ്ങിയവ “മേലനങ്ങി”പ്പണികളായതുകൊണ്ടാണോ അതോ മറ്റ് ഗോത്രപരമായ കാരണങ്ങള്‍ കൊണ്ടാണോ എന്നറിയില്ല, വൈദ്യവൃത്തിയെ വേദകാലം മുതല്ക്കുതന്നെ താണജാതികളുടെ പണിയായി മുദ്രകുത്തിയിരുന്നു എന്നത് ടെക്സ്റ്റുകളിലെങ്കിലും വ്യക്തമാണ്. ഉദാഹരണത്തിന് യജുര്‍വേദത്തിലെ (തൈത്തിരീയ സംഹിത) വൈദ്യന് അശുദ്ധനാണെന്നുള്ള പരാമര്‍ശങ്ങള്‍. അശ്വിനീ ദേവകളെ വൈദ്യന്മാരായി കാണുന്ന ആദ്യ വേദം യജുസ്സാണ്, എന്നിട്ടും ബ്രാഹ്മണന് വൈദ്യം ചെയ്യരുത്, അതു അശുദ്ധിയുള്ള പണിയാണ്, വൈദ്യന് ബ്രാഹ്മണനെയും അഗ്നിയെയും ജലത്തെയും സാക്ഷിനിര്ത്തിക്കൊണ്ടേ വൈദ്യം ചെയ്യാവൂ, എന്നൊക്കെയുള്ള ശാസനകള്‍ കാണാം. അഥര്വ്വമെത്തുമ്പോള് വൈദ്യനും മന്ത്രവാദിയുമൊക്കെ തമ്മില്‍ തിരിച്ചറിയാനാവാത്ത പരുവമാവുന്നുണ്ട് 😉
സമൂഹത്തിന്റെ ചരിത്രം നോക്കിയാലും വൈദ്യം ജാതിശ്രേണിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തട്ടുകളിലെ ആളുകള്‍ക്ക് പതിച്ചുകൊടുത്ത ജോലിയായിരുന്നു. ശ്രീ ‘ബാബു’വിന്റെ കമന്റില്‍ കൃത്യമായി സൂചിപ്പിക്കുന്നതുപോലെ (നമ്പര്‍-4) സുശ്രുതന്റെയും ചരകന്റെയുമൊക്കെ കാലങ്ങളില്‍ നാസ്തികതയും മെറ്റീരിയലിസവും വൈദ്യത്തെ ഒരു ശാസ്ത്രശാഖയായി ഉയര്‍ത്തുന്നതു വ്യക്തമാണ്. മന്ത്രതന്ത്രങ്ങളില്‍ നിന്ന് മാറി മതശാസനകളുടെയും “വിശ്വാസ”ങ്ങളുടെയും കെട്ടുകളെ പൊട്ടിക്കാനുള്ള ശ്രമം സുശ്രുതനില്(ബിസി 600കള്‍) വളരെ നന്നായി കാണാം. സാംഖ്യത്തിന്റെയും നാസ്തിക സെക്റ്റുകളുടെയുമൊക്കെ പുഷ്കലകാലത്താണ് ജീവിച്ചതെങ്കിലും ചരകനില് (ബിസി 300-200കള്‍) ഈ “മെറ്റീരിയലിസ്റ്റ്” ചിന്താരീതി കുറവാണ്. അതു ചരകന്റെ കുഴപ്പമാണോ പില്ക്കാല കൂട്ടിച്ചേര്ക്കലുകാരുടെ കുഴപ്പമാണോ എന്ന് തീര്‍ത്ത് പറയുക വയ്യെങ്കിലും 😉 . ഒരുപക്ഷേ ഈ “നാസ്തിക” മനോഭാവം മൂലമാവാം ബ്രാഹ്മണിക് അപ്പര്‍ ക്ലാസുകള്‍ക്ക് വൈദ്യ ശാഖയോട് അകല്ച്ചയുണ്ടായതും പില്ക്കാലത്ത് മനുസ്മൃതി പോലുള്ളവയിലൂടെ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കാനിടയുള്ളതും.
പിന്നെ, ഭൂതവിദ്യ (സൈക്ക്യാട്രി)യുടെ കാര്യം.
അത് മുരടിച്ചതിനു പഴി ഒരുതരത്തിലും ബുദ്ധമതത്തിന്റെ മേലെ വയ്ക്കേണ്ട കാര്യമില്ല. മനോരോഗങ്ങളെ ‘രോഗ‘ങ്ങളായി കാണുന്ന രീതി ആയുര്വേദപാരമ്പര്യത്തില്ത്തന്നെ ഒരുകാലത്തും ഉണ്ടായിട്ടില്ല. ആയുര്വേദത്തിലെന്നല്ല, അതിനോട് കിടപിടിക്കാവുന്ന തത്കാലീന സംസ്കാരങ്ങളിലെ (അക്കാഡിയന്‍,ഈജിപ്ഷ്യന്‍, ഗ്രീക്ക്) ഒരു വൈദ്യശാഖയിലും ‘മനോരോഗം’ എന്ന കണ്‍സെപ്റ്റ് മൂര്‍ത്തരൂപത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ചരിത്രം മാത്രം നോക്കിയാല്‍ വേദകാലം മുതല്‍ക്കിങ്ങോട്ട് എല്ലാക്കാലത്തും മനോരോഗങ്ങളെ “ബാധ” കൂടിയതായിത്തന്നെയാണ് കണ്ടിട്ടുള്ളത്. സാംഖ്യ ഫിലോസഫിയുടെ സ്വാധീനത്തില്‍ യോഗ/താന്ത്രിക സെക്റ്റുകള് വളര്‍ന്നതോടെ ഭൂതവിദ്യ എന്നത് സിസ്റ്റമാറ്റിക് ആയ “മന്ത്രവാദ” കര്‍മ്മങ്ങളിലേക്ക് തിരിഞ്ഞു എന്ന് മാത്രം. സര്‍ജ്ജറിയില്‍ സുശ്രുതനു ശേഷം വലിയ വികാസമുണ്ടായപ്പോഴും അതിന്റെ ഭാഗമായ ഭൂതവിദ്യ കൂടുതം അസംബന്ധപൂര്ണമാകുകയാണ് ചെയ്തത് എന്ന് പിന്നീട് വന്നിട്ടുള്ള ടെക്സ്റ്റുകളില്‍ പകലു പോലെ വ്യക്തമാണ്….
സ്വതന്ത്രമായ ഒരു പോസ്റ്റിനു സ്കോപ്പുള്ള വിഷയമാണിത്. സമയം പോലെ എഴുതാം. ചര്‍ച്ച വഴിമാറണ്ട 😉
സൂരജ് | 04-Mar-10 at 5:05 am | Permalink
പുരാതന ഇന്ത്യയില്‍ മുഖ്യധാരാ ആയുര്‍വേദ സിസ്റ്റത്തിനു വെളിയിലായി പല ശാസ്ത്ര വികാസങ്ങളുമുണ്ടായിരുന്നുവെന്നും ഇവ പലപ്പോഴും (അന്നത്തെയും ഇന്നത്തെയും) പ്രധാന ആയുര്‍വേദ ഗ്രന്ഥങ്ങളിലും സംഹിതകളിലും കാണാത്തവയോ തമസ്കരിക്കപ്പെട്ടവയോ ആയിരുന്നു എന്നതിന് ഒരു ഉദാഹരണം കൂടി പറയണം എന്ന് തോന്നി. അത് ഈ കമന്റില്‍ പണ്ടിട്ടിട്ടുള്ളതിനാല് ലിങ്ക് താങ്ങുന്നു: http://surajcomments.blogspot.com/2008/03/blog-post_12.html
വായനയ്ക്ക് പ്രയോജനപ്പെടുമെങ്കില്‍ ആവട്ടെ.
കോളോണിയലിസത്തിനു മുന്‍പുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമൂഹങ്ങളുടെ ഗോത്രസ്വഭാവവും ഏകീകൃത സര്‍ക്കാരുകളുടെയും മതത്തിന്റെയും അഭാവവും ഇത്തരം ടെക്നീക്കുകളുടെ ആവിര്‍ഭാവത്തിനും അതുപോലെത്തന്നെ തിരോധാനത്തിനും എത്രകണ്ട് കാരണമായിരുന്നിരിക്കാം എന്ന് ആലോചിക്കുന്നത് രസകരമായ ഒരു എക്സര്‍സൈസ് ആകും.
jayarajan | 04-Mar-10 at 6:08 am | Permalink
ഉമേഷേട്ടന്റെ പതിവ് പോസ്റ്റുകളെ വച്ച് നോക്കുമ്പോൾ താരതമ്യേന ചെറിയ ഒരു പോസ്റ്റ് എന്ന് വിചാരിച്ചാണ് വായിച്ചു തുടങ്ങിയത്. പക്ഷേ, പോസ്റ്റിനോളമുള്ള 10-15 കമന്റുകൾ… ഇതൊക്കെ എപ്പോ വായിച്ച് തീരുമോ എന്തോ? 🙂
btw, ഒരു തിരുത്തുണ്ട് ഉമേഷ്ജീ: “ബ്രഹ്മഗുപ്തൻ മാത്രമല്ല, ഭാരതീയജ്യോത്യത്തിന്റെ”… തിരുത്തുമല്ലോ?
parthan | 04-Mar-10 at 8:20 am | Permalink
[ഭൂമിയുടെ ഗോളാകൃതിയെപ്പറ്റിയും വലിപ്പത്തെപ്പറ്റിയും അതു സ്വയം ചുറ്റിത്തിരിയുന്നതു കൊണ്ടാണു രാത്രിയും പകലും ഉണ്ടാകുന്നതെന്നും മനസ്സിലാക്കിയ ആര്യഭടൻ ഈ മിത്തിനെ ഒന്നു ചെറുതായി മാറ്റി.]
ഉമേഷ്ജി,
ഇങ്ങനെ താരതംയം ചെയ്തതുകൊണ്ടാണ് അതിൽ ബന്ധം ഉണ്ടെന്നു താങ്കൾ പറഞ്ഞതായി തോന്നിയത്. പരന്ന ഭൂമിയെ ആര്യഭടൻ ഉരുട്ടിയെടുത്തതല്ല എന്ന് ആർക്കും മനസ്സിലാവാതിരിക്കില്ല. (ഈ വിഷയത്തിൽ ഒരു വിശദീകരണം ഇനി വേണ്ട.)
parthan | 04-Mar-10 at 8:35 am | Permalink
വൈദ്യൻ അശുദ്ധനാണ്, ശാരീരികമായി. അത് സാമൂഹികമയും ശാസ്ത്രീയമായും ശരിയുമാണ്. അത് വേദത്തിലും ഉപനിഷത്തിലും പറയുന്നതുകൊണ്ട് ഉഡായിപ്പായിത്തന്നെയിരിക്കട്ടെ.
വൈദ്യന്റെ വീട്ടിൽ നിന്നും ആഹാരം കഴിക്കരുത്. അത് ഒരു നാട്ടാചാരമാണ്. വൈദ്യൻ രോഗികളുമായി ഇടപെടുന്നതുകൊണ്ട് മറ്റുള്ളവർക്ക് രോഗം പകരാൻ സാധ്യതയുണ്ട്. വൈദ്യന് അത് ശ്രദ്ധിക്കാനുള്ള അറിവുണ്ട്. (ആശ്രുപ്രത്രികളിൽ ഡോക്ടർമാരും നഴ്സുമാരും പ്രതിരോധമരുന്നുകൾ എടുക്കുന്നത് ആ സന്ദേഹം കൊണ്ടല്ലെ.) എപ്പോഴും ശരീരശുദ്ധിയായിരിക്കേണ്ട വൈദിക കർമ്മങ്ങൾ ചെയ്യുന്ന ബ്രാഹ്മണൻ അത്തരത്തിലുള്ള ജോലികളിൽ തുടരാൻ പാടില്ല എന്നായിരിക്കും അതിന്റെ പിന്നിലെ ആചാരം. ഇത് മറ്റുള്ളവർക്ക് ബാധകമല്ല. ഇന്ന് ധാരാളം ജാതിബ്രാഹ്മണർ വൈദ്യവൃത്തി ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും ചിന്താധാരകളുമായി പൊരുത്തക്കേടു തോന്നുന്ന എല്ലാം ഉഢായിപ്പാണെന്നു തീർപ്പാക്കല്ലെ.
parthan | 04-Mar-10 at 8:45 am | Permalink
[ഒന്ന് ലൈംഗികതയെ തള്ളിപ്പറയുക. സാത്വികനാവുക എന്നാല്‍ ലൈംഗികതയില്‍ നിന്നും വിരക്തനാവുക. രണ്ട്. പ്രാകൃതവും വിഗ്രഹാധിഷ്ഠിതവുമായ ദൈവസന്കല്പത്തെ നിരാകരിക്കുക. അതിനായി രൂപകല്പന ചെയ്തതാണ് അദ്വൈത സിദ്ധാന്തം. ബുദ്ധമതത്തിന്റെ നിരീശ്വരവാദത്തോട് കട്ടക്ക് കട്ട നില്ക്കുന്നതും എന്നാല്‍ ദൈവത്തെ തള്ളിപ്പറയാത്തതുമായ ഒരു ഫിലോസഫി. വീണ്ടും ഇന്ത്യയില്‍ ഹിന്ദുമതം തഴച്ചു വളരുന്നു. ]
ഉമേഷ്ജി,
അദ്ദ്വൈതചിന്ത ശങ്കരൻ കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എങ്ങിനെയാണ് ഒന്നു മനസ്സിലാക്കിക്കൊടുക്കുക. (കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ച പോലേയാണത്.) ആത്മാവുണ്ടോ എന്ന ചോദ്യത്തിന് മൌനം ദീക്ഷിച്ച ബുദ്ധന്റെ അനുയായികളെ അദ്ദ്വൈതതത്ത്വം ഉപയോഗിച്ച് തർക്കത്തിൽ തോല്പിക്കാൻ വളരെ നിഷ്പ്രയാസം ശങ്കരനു കഴിഞ്ഞു. തോറ്റുപോയ വിഷമത്തിൽ കുറെയെണ്ണം ആത്മഹത്യ ചെയ്തു. അങ്ങനെ ശങ്കരൻ ബുദ്ധമതസന്ന്യാസികളെ വകവരുത്തി തീവ്രവാദിയായി മാറുകയായിരുന്നു. ഹൈന്ദവ തീവ്രവാദം അവിടെനിന്നും തുടങ്ങി.
ബാബു :) | 04-Mar-10 at 10:13 am | Permalink
സൂരജിന്റെ കമന്റിനു നന്ദി. രണ്ടുകാര്യങ്ങള്‍ക്ക്: ഒന്ന് ആയുര്‍വേദത്തിന്റെ ‘ചരിത്രം’ വ്യക്തമാക്കിയതിന് (വിശദമായ പോസ്റ്റ് പ്രതീക്ഷിക്കുന്നു :)) രണ്ട്: എനിക്ക് പറയാനുള്ള കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കാനുതകുന്ന ചിലത് പരോക്ഷമായെങ്കിലും ആ കമന്റില്‍ ഉണ്ട്.
മതവിശ്വാസവും ശാസ്ത്രബോധവും (വ്യക്തിപരമായിട്ടല്ല; സംസ്കാരത്തിന്റെ ചരിത്രം പരാമര്‍ശിക്കുമ്പോള്‍) ഒന്നു മറ്റൊന്നിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നൊരു തെറ്റിദ്ധാരണ പലയിടത്തും കണ്ടിട്ടുണ്ട്. (എക്സ് പറഞ്ഞത് ഈ വിഷയമല്ല എന്നാണെന്റെ ധാരണ. അതു പിന്നെ.) പുരാതന ലോകത്തെന്നല്ല
ആധുനിക ലോകത്തില്‍ തന്നെ അങ്ങനെ ആവണമെന്നില്ല. സയന്റിഫിക് മെതേഡ് അതിന്റെ പരമാവധി ലിമിറ്റില്‍ എത്തിച്ചാലും അതിനുള്ളില്‍ –കൃത്യമായി പറഞ്ഞാല്‍ എമ്പിരിക്കല്‍ വേരിഫിക്കേഷനു വഴങ്ങാത്തതുകൊണ്ട് അതിര്‍വരമ്പില്‍– ഒരുപക്ഷെ സൂപ്പര്നാച്വറലിനെ റീഹാബിലിറ്റേറ്റ് ചെയ്യാവുന്ന ഒരു ലൂപ്പ് ഹോള്‍, ഒരു അണ്‍മാപ്പ്ഡ് റ്റെറിറ്ററി, മനുഷ്യന്റെ അനുഭവത്തിന്റെ പരിമിതി അവശേഷിപ്പിക്കുന്നുണ്ട്. ആധുനിക ഫിലോസഫി ഓഫ് റിലീജിയന്‍ ആ ദിശയിലാണ് നീങ്ങുന്നത്. എന്നാല്‍ വിശ്വാസം എന്ന സയന്റിഫിക്കലി കൌണ്ടര്‍ പ്രൊഡക്റ്റീവായ വാല്യൂ തത്വത്തിലും നാനാവിധമായ പ്രയോഗത്തിലും മുറുകെപ്പിടിക്കുന്നതുവഴി മതം സയന്റിഫിക് മെതേഡിന് എതിരായാണ് നില്‍ക്കുന്നത്. ഈ അവസാനം പറഞ്ഞതാണ് എക്സ് സൂചിപ്പിച്ച കാര്യം. സയന്റിഫിക് മെതേഡിന്റെ വ്യാപകമായ ഉപയോഗത്തിനു ശേഷം ഇക്കാര്യം ശരിയാണ് താനും.
ക്ലാസിക്കല്‍ കാലത്തെ ചരിത്രം വായിക്കുമ്പോള്‍ ( അക്കാലത്തെ സാമൂഹിക ഘടനകളെയോ മതമുള്പടെയുള്ള അധികാരസ്ഥാനങ്ങളെയോ വിമര്ശിക്കേണ്ടിവരുമ്പോഴല്ല. അതു മറ്റൊന്നാണ്) ഈ അവസാനം പറഞ്ഞ കാര്യം എത്രത്തോളം തെറ്റിദ്ധാരണാജനകമാണ് എന്നതാണ് ഞാന്‍ അഭിമുഖീകരിക്കാന്‍ ശ്രമിച്ച പ്രശ്നം.
മതം ശാസ്ത്രം കല സാഹിത്യം എന്നിങ്ങനെയുള്ള വേര്തിരിവുകള്ക്കുപരി ചരിത്രത്തിന്റെ ഓരോ കാലയളവിനും മനുഷ്യസംസ്കാരത്തിന് ഒരു ഷെയേഡ് ഹൊറൈസണ്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ആത്യന്തികമായി മനുഷ്യന് തന്നെത്തന്നെ എങ്ങനെ കാണുന്നു എന്നതാണ് ഇതിലെ പരമപ്രധാനമായ ഘടകം. ഇവിടെ മനുഷ്യാതീതമായ മറ്റൊരു ലക്ഷ്യത്തിലേക്കുള്ള നോട്ടം (സെല്‍ഫ് ട്രാന്സന്റന്സ് ) എന്നത് ഞാന്‍ സൂചിപ്പിച്ച സാംസ്കാരിക ചക്രവാളത്തിന്റെ എസന്‍ഷ്യല്‍ എലമെന്റ് ആയിരുന്ന കാലമാണ് നമ്മള് പരാമര്‍ശിക്കുന്നത്. ഈ നോട്ടം മതപരം എന്നതിലുപരി ദാര്‍ശനികമാണ്. മതം അതിനെ അവതരിപ്പിക്കുന്ന ഒരു ഘടകം മാത്രമാണ്. വ്യക്തിപരമായി ഒരു ചരകനോ അരിസ്റ്റോട്ടിലോ അതിനെ മറികടക്കാന്‍ ശ്രമിച്ചാലും ഈ ദാര്‍ശനിക പരിസരം അവരെ റീക്കന്ഡീഷന് ചെയ്യും. അരിസ്റ്റോട്ടിനെ പ്ലേറ്റോ റീസൈസ് ചെയ്തില്ലേ അതുപോലെ. (പ്ലേറ്റോ അല്ല അതു ചെയ്തത് പ്ലേറ്റോയെ ബാക്കിയുള്ളവര്‍ തെറ്റായി വായിച്ചതാണെന്ന് നീത്സ്ഷേ. മധു ചേട്ടോ.. ഈ റീറീഡിംഗ് ആണ് പ്ലേറ്റോ നീത്സ്ഷേ കണക്ഷന് – മറ്റു കഥാപാത്രങ്ങളില്‍ സാര്‍ത്ര് വളരെ മികച്ച ക്ലാസിക്കല്‍ ഫോര്മേഷന് ലഭിച്ച ആളാണ്; എന്ത് സ്വാധീനം എന്നൊക്കെ പറയുക പ്രയാസം. റസല്‍ മികച്ച ഒരു അക്യുമുലേറ്റര്‍ എന്നല്ലാതെ –പൊസിറ്റിവിസത്തിന് ബ്രിട്ടനില്‍ പ്രചാരം കൊടുത്ത ആള് എന്ന് ചരിത്രപരമായ പ്രാധ്യാന്യം ഒഴിച്ചാല്‍–മികച്ച ദാര്ശനികനൊന്നുമല്ല. മറ്റെ കക്ഷിയെ അറിയില്ല 😉 )
മതം ഈ പറയുന്ന ദാര്‍ശനിക ഡിംഗോള്ഫിയുടെ ഒരു ജീവിതപരിസരം മാത്രമാണ്. കൂടുതല്‍ പ്രസക്തമായ പരിസരം സാമൂഹികമോ രാഷ്ട്രീയമോ ആയ അധികാരമാണ്. സാമൂഹികാധികാരം രൂപപ്പെടുത്തുന്ന ഘടനകള്‍ പലപ്പോഴും മതവും മന്ത്രവുമായി ഇഴപിരിഞ്ഞതാണ്. (ചാതുര്‍വര്‍ണ്യം പോലെ). മതബോധത്തില്‍ നിന്നാണ് അധികാരഘടനകള്‍ രൂപപ്പെടുന്നതെന്ന് എപ്പോഴും പറയാനാവില്ലെങ്കിലും മതബോധമായിരുന്നു സാമൂഹികാധികാരത്തിന്റെ പ്രധാന ചട്ടുകം. രാഷ്ട്രീയാധികാരം ഇത്രപോലും മതവുമായി ബന്ധപ്പെട്ടതല്ല. പക്ഷെ മിക്കപ്പോഴും ഡിവൈന്‍ വലിഡേഷനും ലീനിയേജുമുള്പടെയുള്ള മിത്തുകള്‍ രാഷ്ട്രീയാധികാരത്തെ ഊട്ടിയുറപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ മതമല്ല അധികാരത്തിറ്റ്നെ ഉറവിടം; മതം/മാന്ത്രികതയുമായി ബന്ധപ്പെട്ട ഭയത്തെ അധികാരസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നതാണ്. ഈ അധികാരസ്ഥാനങ്ങളോടുള്ള വിധേയത്വം വഴിയോ അവയ്ക്കുപയുക്തമായ രൂപത്തിലേക്ക് സ്വയം പരുവപ്പെടുത്തുന്നതുവഴിയോ മാത്രമേ 1. ദാര്‍ശനിക പരിസരങ്ങള്‍ക്കും 2. മതത്തിനും 3. മാജിക്കിനും 4. ശാസ്ത്രീയം എന്നു കരുതാവുന്ന സാങ്കേതിക വിദ്യക്കും 5. സാഹിത്യത്തിനും 6. ഇതിനുപുറത്തുള്ള സാമൂഹ്യ ഘടകങ്ങള്‍ക്കും നിലനില്ക്കാനാവുമായിരുന്നുള്ളൂ. ഈ ആദ്യം എണ്ണിപ്പറഞ്ഞ അഞ്ചെണ്ണത്തിലെയും വെണ്ണപ്പാളി മേല്പറഞ്ഞ പരുവപ്പെടല്‍ വഴി നിലനിന്നു. ബാക്കിയൊക്കെ നശിച്ചുപോയി.
ഇതില്‍ നമുക്ക് കൂടുതല്‍ പ്രസക്തമായ മതം-ശാസ്ത്രം പാരസ്പര്യത്തിലേക്ക് നോക്കിയാല്‍ പേട്രണേജിനെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തില്‍ ഇവര്‍ മിക്കപ്പോഴും പരസ്പരം ഏറ്റുമുട്ടിയിരുന്നില്ല എന്നാണ് എന്റെ ധാരണ. പലപ്പോഴും പരസ്പരം സഹായിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ വിപരീത ദിശയില്‍ പോയിട്ടുണ്ട്. മതം ബെയ്സിക് ഫേബ്രിക്ക് ആയ സമൂഹങ്ങളില്‍ മതബോധം ക്രൈസിസില്‍ ആയ സമയത്തൊക്കെ ശാസ്ത്രീയ/ സാങ്കേതിക ബോധം താഴേക്ക് പോയിട്ടുണ്ട് മിക്കപ്പോഴും. അത് ഇവര്‍ തമ്മിലുള്ള ബന്ധം കൊണ്ടല്ല എന്നതും ശ്രദ്ധിക്കണം. മതം താഴേക്ക് പോവുമ്പോള്‍ അധികാരസ്ഥാനങ്ങള്‍ ക്ഷയിക്കും. (തിരിച്ചും ചിലപ്പോള്‍) അപ്പോള്‍ സാങ്കേതികതയ്ക്ക് ഉള്ള പേട്രണേജും നഷ്ടപ്പെടും. ഇന്‍കാ സംസ്കാരത്തിലും റോമന്‍ സംസ്കാരത്തിലും ഒക്കെ മതവും ‘ശാസ്ത്രവും’ ക്ഷയിച്ചത് മിക്കവാറും ഒരേസമയത്താണ്. ഉയര്ത്തെണീറ്റതും. പടിഞ്ഞാറാണെങ്കില്‍ പോളിറ്റിയുടെ ഒറ്റ ജീവിതത്തില്‍ മതം ശാസ്ത്രം തീയറ്റര്‍ എന്നൊക്കെയുള്ള വേര്‍തിരിവുകള്‍ക്ക് പ്രസക്തിയുണ്ടായിരുന്നില്ല. പോളിറ്റിയും അതിന്റെ കെട്ടുറപ്പുമായിരുന്നു വിഷയം.
സയന്റിഫിക് മെതേഡിന്റെ ആവിര്‍ഭാവത്തിനു തൊട്ടുമുന്‍പ് (ഇനി അതിനെ ബ്ലോക്ക് ചെയ്തത് മതമാണെന്നൊന്നും എടുത്തുചാടി തീരുമാനിക്കരുത്. ഞാന്‍ മുന്‍പ് പറഞ്ഞ എല്ലാ ഘടകങ്ങളും അതില്‍ ഒരുപോലെ ഉള്‍പെട്ടവയാണ്) ട്രാന്സന്റന്സിലേക്കുള്ള നോട്ടം മുന്‍പ് പറഞ്ഞ ദാര്‍ശനിക പരിസരത്തിന്റെ അവിഭാജ്യ ഘടകമല്ലാതായി. മനുഷ്യന് പ്രകൃതിയെയും അതിന്റെ ശരിയായ ‘പരിമിതി’കളെയും അംഗീകരിച്ചു. യൂറോപ്പില്‍ ദാര്‍ശനികര്‍ കൂടുംബമടക്കി പ്ലേറ്റോയെ തള്ളിപ്പറഞ്ഞ് അരിസ്റ്റോട്ടിലിനെ സ്വീകരിച്ചത് ഇതിന്റെ വ്യക്തമായ സൂചനയാണ്. അങ്ങനെയൊരു പരിസരത്തില്‍ മാത്രമേ സയന്റിഫിക്ക് മെതേഡിനു ഉദയം കൊള്ളാനാവുമായിരുന്നുള്ളൂ.
എനിക്ക് പറയാനുള്ളതൊക്കെ ഒത്തിരി പരത്തിയും ബോറാക്കിയുമെങ്കിലും പറഞ്ഞുകഴിഞ്ഞു എന്ന് തോന്നുന്നു. ഒരു പക്ഷെ മറ്റൊരു പ്രധാന ചോദ്യമാവാനിടയുള്ളത് സയന്റിഫിക് മെതേഡിന്റെ വ്യാപകമായ ഉപയോഗത്തിനു മുന്‍പുള്ള ‘ശാസ്ത്ര‘ത്തിനെ ശാസ്ത്രം എന്നു തന്നെ വിളിക്കണോ എന്നാണ്. 😉
ഇത് അവസാനത്തെ നീണ്ട കമന്റാണ് എന്ന് പ്രതീക്ഷിക്കുന്നു. വായനക്കാരും ബ്ലോഗുടമയും ക്ഷമിക്കണം എന്ന് വീണ്ടും അപേക്ഷ. 🙂
calvin | 04-Mar-10 at 2:48 pm | Permalink
“ഉമേഷ്ജി, അദ്ദ്വൈതചിന്ത ശങ്കരന് കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എങ്ങിനെയാണ് ഒന്നു മനസ്സിലാക്കിക്കൊടുക്കുക”
അദ്വൈതം മാത്രമല്ലല്ലോ പാര്‍ത്ഥന്‍ജീ, ജെനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി അടക്കം ലോകത്തുണ്ടായ സകല തിയറങ്ങളും നമ്മടെ പൊത്തകത്തില് നിന്നും ഡിസ്കവര് ചെയ്തത് അല്ലേ? 🙂
ഓഫ്:
“കൊളമ്പസ് അമേരിക്ക കണ്ടുപിടിച്ച പോലേയാണത്”
അതിനിടയില്‍ അമേരിക്ക കാണാതെ പോയാ? (കട് :അയ്യപ്പബൈജു)
ബാബു :) | 05-Mar-10 at 11:36 am | Permalink
ഈ ചര്‍ച്ച പിന്തുടരുന്ന ഒരാള്‍ ഞാനീ പറഞ്ഞത് ഒരു കോമ്പ്രിഹെന്‍സീവ് എക്സാമ്പിള്‍ വച്ച് ഉദാഹരിക്കാമോ എന്ന് ചോദിച്ചിരുന്നു.
സാങ്കേതികതയും ശാസ്ത്രവും തമ്മില്‍ എക്സ് പറഞ്ഞ അന്തരം അന്നത്തെ പരിമിതമായ അര്‍ത്ഥത്തില്‍ സ്വീകരിച്ചാല്‍ ഗണിതവും അസ്ട്രോണമിയുമാണ് ബിസി നാലും എഡി ഒന്നും നൂറ്റാണ്ടുകള്‍ക്കിടയില്‍ ഏറ്റവും വികസിച്ചിരുന്ന ശാസ്ത്രങ്ങള്‍ (ഗീക്കുകാര് രണ്ടിനെയും ആര്‍ട്ട് റ്റെക്നോളജി എന്നൊക്കെ അര്‍ത്ഥമാക്കാവുന്ന താ തെക്ക്നെ എന്നാണ് ക്ലാസിഫൈ ചെയ്തിരുന്നത് എന്നത് ഒരു തമാശ– അതില്‍ നിന്നാണ് റ്റെക്ന്– എന്ന ധാതു ഉണ്ടായതെന്ന് പറയേണ്ടല്ലോ). ഇതില്‍ തന്നെ സയന്റിഫിക് മെതേഡ് വളരെ കൃത്യമായി പിന്തുടര്‍ന്ന പരീക്ഷണത്തിലൂടെയാണ് എറാതൊസ്തനീസ് എന്ന ഗണിത/വാന ശാസ്ത്രജ്ഞന് ഭൂമിയുടെ ചുറ്റളവ് കണക്കുകൂട്ടിയത്. ഭൂമിയുടെ ‘ഗോളാ‘കൃതി തിയററ്റിക്കല്‍ പ്രിസപ്പോസിഷന് ആയി അംഗികരിക്കപ്പെട്ടിരുന്നു ഈ പരീക്ഷണത്തില്‍. ബിസി ഒന്നാം നൂറ്റാണ്ടില്‍ പൊസിഡീണിയസും എ.ഡി രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ടോളമിയും ഈ തത്വം അംഗീകരിച്ചുതന്നെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു ശേഷം ഈ തത്വം പാശ്ചാത്യസംസ്കാരത്തില്‍ അപ്രസക്തമായി. ഡിസ്ക് ആകൃതിയിലുള്ള ഭൂസങ്കല്പത്തിനു ജനകീയമായ അംഗീകാരമുണ്ടായി. ഇതിനു കാരണമായി മിക്കപ്പോഴും ചൂണ്ടിക്കാട്ടാറുള്ളത് ക്രിസ്തുമതത്തിന്റെ ഉയര്‍ച്ചയും അതുവഴി വന്ന സെമിറ്റിക്ക് മോഡല്‍ ജ്യോഗ്രഫിയുടെ റിവൈവലും ആണ്.
പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാവുന്ന ഈ ‘ചരിത്ര‘ത്തിന് അധികമാരും ശ്രദ്ധിക്കാത്ത വശങ്ങളുണ്ട്. ക്രിസ്തുമതത്തിലെ ആദ്യ എഴുത്തുകാര്‍ പൊതുവേ ഡിസ്ക് ആകൃതിയിലുള്ള ജ്യോഗ്രഫി അടിസ്ഥാന ധാരണയായി എടുത്തിരുന്നു എന്നത് ശരിയാണ്. (അഗസ്റ്റിന് സ്ഫെറിക്കല്‍ എര്‍ത്ത് ഒരു തിയററ്റിക്കല്‍ സാധ്യതയായി അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിന്തയ്ക്ക് ഇതു തമ്മിലുള്ള വ്യത്യാസം പ്രസക്തമായിരുന്നില്ല.) പക്ഷെ ഈ ധാരണ പുനര്ജന്മമെടുക്കാനുള്ള കാരണം ബൈബിളിലെ സെമിറ്റിക് മോഡല്‍ ജ്യോഗ്രഫി അല്ല. മെഡിറ്റെറേനിയന്‍ മേഖലയില്‍ മുഴുവന്‍ പ്ലേറ്റോയ്ക്ക് ശേഷം തത്വചിന്തയില്‍ വെര്‍ട്ടിക്കല്‍ ഹൈരാര്ക്കിക്ക് കൈവന്ന ദാര്‍ശനിക പ്രാധാന്യമാണ്. മിസ്റ്റിസിസത്തിലും തത്വചിന്തയിലും മതത്തിലും ഒക്കെ ഉയരത്തില്‍ വെളിച്ചവും താഴെ ഇരുളും എന്ന സങ്കല്പം ശക്തമായി. പ്ലേറ്റോണിക് ഡ്യുവലിസത്തിന്റെ പശ്ചാത്തലത്തിലാണ് ഡ്യുവലിസം ഗൌരവമായി കൊണ്ടാടിയിരുന്ന ദര്‍ശനങ്ങള്‍ക്കും മതങ്ങള്‍ക്കും സാഹിത്യത്തിനും ഗ്രേക്കോറോമന് ലോകം മുഴുവന്‍ ആധിപത്യം ലഭിച്ചത്. മുകളില്‍ സ്വര്‍ഗം ഇടയില്‍ ഭൂമി താഴെ ഇരുള്/ തമോഗര്‍ത്തം. ഈ ഭൂമി പരന്നതാവാനേ പറ്റൂ. പ്രകാശ സ്രോതസായ സൂര്യന് ആകാശമേല്‍ക്കൂരയില്‍ വൃത്താകൃതിയില്‍ സഞ്ചരിക്കാനും. ഡ്യുവലിസം വാരിപ്പുണരുന്നതില്‍ ക്രിസ്തുമതത്തിനു മുന്നേ പോയ പ്രസ്ഥാനമാണ് ഗ്നോസ്റ്റിസിസം; ഒപ്പം വളര്‍ന്നതാണ് മൈത്രേയിസം. ദാര്‍ശനികമായി ഇതിന്റെ പരമോന്നതി മൂന്നാം നൂറ്റാണ്ടിലെ പ്ലോട്ടൈണസിലും അദ്ദേഹത്തിന്റെ ക്രൈസ്തവരും അക്രൈസ്തവരുമായ ശിഷ്യന്മാരിലും ആണ്.
വെര്‍ട്ടിക്കല്‍ ഹൈരാര്‍ക്കി ഓഫ് റിയാലിറ്റി എന്നത് രാഷ്ട്രീയത്തിലെ ഉപരിവര്ഗത്തിന് ആകര്ഷകമാകാന് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടല്ലോ. ഭൂമിയിലെ അധികാരശ്രേണികള്‍ക്ക് ദാര്‍ശനികമായ ന്യായീകരണമായി ഇത്. മെഡിറ്ററേനിയന്‍ കേന്ദ്രീകരിച്ചുള്ള ഏകലോക സങ്കല്പത്തിനും ഡിസ്ക് ആകൃതിയിലുള്ള ഭൂമി ഒഴിച്ചുകൂടാത്തതായിരുന്നു.
റോമന്‍ ഉപരിവര്‍ഗത്തില്‍ ഫാഷണബിള്‍ ആയിരുന്ന തത്വശാസ്ത്രം അതുപോലെ ഉപയോഗിക്കുകയാണ് ക്രൈസ്തവ എഴുത്തുകാര്‍ ചെയ്തത്. അഗസ്റ്റിന് ഉള്‍പടെ–ദാര്‍ശനികമായി പ്ലോറ്റൈനസിന്റെ ശിഷ്യനായിരുന്നു അദ്ദേഹവും. ഈ തത്വശാസ്ത്രവുമായി പലപ്പോഴും കോണ്‍ഫ്ലിക്റ്റ് ചെയ്യുന്നതുകൊണ്ട് അസ്ട്രോണമി പലപ്പോഴും അന്ധവിശ്വാസമായി ഈ എഴുത്തുകാര്‍ കരുതിയിരുന്നു. അഗസ്റ്റിന് വഴി വ്യാപകമായ പ്ലേറ്റോണിക് /നിയോ പ്ലേറ്റോണിക് സ്വാധീനം ഇല്ലാതാവുന്നത് പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലാണ്. അപ്പോഴേക്കും ലോകത്തിന്റെ രാഷ്ട്രീയ വൈവിധ്യവും ഫലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. അതുവരെ മാര്‍ജിനില്‍ നിന്ന സ്ഫെറിക്കല്‍ എര്‍ത്ത് സങ്കല്പം അതോടെ മുഖ്യധാരയായി. അരിസ്റ്റോട്ടിലിനെ ഉയര്‍ത്തിക്കൊണ്ടുവന്ന ഇസ്ലാമികലോകം പത്താം നൂറ്റാണ്ടുമുതലേ സ്ഫെറിക്കല്‍ എര്‍ത്ത് സങ്കല്പം വീണ്ടെടുത്തിരുന്നു. (അതിനകം സഭയ്ക്കുള്ളീല് രൂഡമൂലമായിരുന്ന വെര്‍ട്ടിക്കല്‍ ഹയരാര്‍ക്കിയുടെ ഘടനകാരണം ക്രിസ്തുമതം പിന്നീടും മടിച്ചു നിന്നിട്ടുണ്ട്. പക്ഷെ ശാസ്ത്രലോകം മുന്നോട്ടുതന്നെ പോയി. മതത്തില്‍ നിന്നല്ല തത്വശാസ്ത്രത്തില്‍ നിന്നാണ് ആ സ്വാതന്ത്ര്യം കിട്ടിയത്.)
ഉദാഹരണം വ്യക്തമാണെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ക്രിസ്തുമതത്തിന്റെ റോള്‍ വിവിധ പ്ലേറ്റോണിക് സ്കൂളുകളില്‍ നിലവിലിരുന്ന ലോക സങ്കല്പവും ബൈബിളില്‍ ഉണ്ടായിരുന്ന സെമിറ്റിക് ലോകസങ്കല്പവും തമ്മിലുള്ള സാമ്യം താത്വികമായ ഒരു ഉറപ്പാക്കി പ്രചരിപ്പിച്ചതാണ്. ‘താ തെക്നേ’ തത്വശാസ്ത്രം എന്ന ഉന്നത വിജ്ഞാനശഖയുമായി തട്ടിച്ചു നോക്കുമ്പോള്‍ വെറും അന്ധവിശ്വാസമായിരുന്ന കാലത്ത് ഇത്തരം ഒരു സമീപനത്തിന്റെ കാരണങ്ങള്‍ തികച്ചും മതേതരമാണ്. ദാര്‍ശനികര്‍ സ്ഫെറിക്കല്‍ മോഡല്‍ അംഗീകരിച്ചിരുന്നെങ്കില്‍ പഴയനിയമം അതിനനുസരിച്ച് വ്യാഖ്യാനിച്ച് ശരിപ്പെടുത്തിയേനേ ആദിമ ക്രൈസ്തവര്‍. മറ്റുപല വിഷയങ്ങളിലും അവരത് ചെയ്തിട്ടുണ്ട്. സ്ഫെറിക്കല്‍ മോഡല്‍ അംഗീകരിക്കാനുള്ള ചില ലൂപ് ഹോള്‍സ് ബിസി രണ്ടാം നൂറ്റാണ്ടില്‍ അലക്സാണ്ട്രിയന് സ്വാധീനത്തില്‍ എഴുതപ്പെട്ട ചില ഉത്തര കാനോനിക ഗ്രന്ഥങ്ങളില്‍ ഉണ്ടുതാനും.
ചിത്രഭാനു | 05-Mar-10 at 12:52 pm | Permalink
ഭാരത സംസ്കാരം വൈരുദ്ധ്യങ്ങളുടെ ഒരു കലവറയാണ്. ഒരേ സമയം വിഗ്രഹാരാധനയും ഭൗതികവാദവും ഇന്ത്യയില്‍ തഴച്ചു വളര്‍ന്നിരുന്നു. ഇത്തരം വ്യത്യസ്ത ചിന്താധാരകളെ വരിയുടക്കുകയാണ് ശങ്കരന് ചെയ്തത് എന്ന് എനിക്ക് തോന്നുന്നു. ബ്രാഹ്മണമതം മറ്റെല്ലാത്തിനേയും തച്ചുടക്കുകയും ഒൗദ്യോഗിക ഹിന്ദു മതമായി പരിണമിക്കുകയും ചെയ്തു. ബുദ്ധ ഹത്യകള്‍ നടത്തി. (ബുദ്ധ ഹത്യ നടത്തിയതിന്റെ വിജയ ചിഹ്നമാണ് ഉത്സവങ്ങള്‍ക്ക് മുന്‍പുള്ള കൊടിയേറ്റം. ശബരിമലയിലെയും മറ്റും കൊടി ശ്രദ്ധിച്ചാല്‍ കാണാം അത് കഴുത്തില്ലാത്ത ശരീരം തൂങ്ങിക്കിടക്കുന്ന പോലെയാണ്.)
അങ്ങനെ മറ്റ് വിജ്ഞാന ശാഖകളെ ഇല്ലാതാക്കി.
എന്നാല്‍ ഒരു മതസ്ഥാപനത്തില്‍ ആരും പൂര്‍ണ്ണമായി വിജയമായിരുന്നില്ല. കാരണം ഇന്നും ഹിന്ദു എന്ന് ഒരു മതമില്ല. പെരിയാര്‍ പറഞ്ഞപോലെ ബ്രാഹ്മണ മതം മാത്രം!!
അച്യുത്പട്വര്ഥന് | 05-Mar-10 at 8:44 pm | Permalink
ഗോപാലകൃഷ്ണന് അമൃത ടിവിയിലും ഏഷ്യാനെറ്റിലും പ്രസന്ഗിക്കുന്നു, ഉമേഷും കൂട്ടരും ബ്ലോഗില്‍ അത് ഫ്രോഡ് ആണെന്ന് എഴുതുന്നു. എനിക്ക് സംസ്കൃതം അറിയില്ല അത് പഠിച്ച് വേദം വായിക്കാന്‍ താല്പര്യവും ഇല്ല.
ഗോപാലകൃഷ്ണന് ആണോ ശരി, ഉമേഷാണോ ശരി എന്നെനിക്കറിയില്ല. ഇവിടെ വേണ്ടത് രണ്ടു കൂട്ടരും തമ്മില്‍ ഒരു ഡിസ്കഷന് ആണ്. ഒരാള്‍ മറ്റൊരാളെ convince ചെയ്യിപ്പിക്കുക അല്ലെങ്കില്‍ അടിച്ചു പിരിയുക. I don’t care whether modern scientific principles were already documented in Vedas or not. I care more about understanding the hindu philosophy. So I listen to Gopalakrishnan and many more.
One suggestion – unfortunately most of the folks who are in this discussion including Umesh resort to personal attacks, sarcasm of the other’s opinion etc. That can be avoided. People tend to become more humble as they gain more knowledge.
അച്യുത്പട്വര്ഥന്
ബാബു :) | 05-Mar-10 at 9:43 pm | Permalink
അച്യുത് പട്വര്ദ്ധന് — എഴുതാന്‍ അറിയുന്ന ഒരുപേരെങ്കിലും എടുക്കാമായിരുന്നു. ഞാന്‍ എന്തായാലും ബാബു എന്ന് വിളിക്കും 🙂 പിന്നല്ല!
ന്യായാന്യായങ്ങള്‍ നേരേ പറഞ്ഞ് എതിരഭിപ്രായം പറയുന്ന ആരെയും ഇവിടെ ആരെങ്കിലും വ്യക്തിപരമായി അധിക്ഷേപിച്ചതായിട്ട് കാണിക്കാമോ മി. പട്വര്ദ്ധന്.. ഇതിന്റെ പ്രധാന ടോപ്പിക്കിലെ ശേഷുവിനെ ആരെങ്കിലും പരിഹസിച്ചതാണ് താങ്കളുടെ പ്രശ്നമെങ്കില്‍ നാലക്ഷരം ചേര്‍ത്തുവായിക്കാനുള്ള ക്ഷമയില്ലാതെ വായില്‍ കൊള്ളാത്ത വാക്കും പറഞ്ഞ് തര്‍ക്കം പറഞ്ഞാല്‍ വരമ്പത്ത് കൂലികിട്ടുന്ന സ്ഥലമാണ് ബ്ലോഗ്. ശേഷു പറഞ്ഞ വിഷയങ്ങളെല്ലാം കൂടി വായിച്ചിട്ട് എന്താണ് ശേഷുവിനു പറയാനുള്ളതെന്ന് ബാക്കിയുള്ളവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഒരു ചെറിയ കുറിപ്പ് താങ്കള്‍ ഇട്ടാല്‍ ബാക്കിയുള്ളവര്‍ അതിന് ഗൌരവമായി മറുപടി പറയാന്‍ സാധ്യതയുണ്ട്. ഒന്നു ശ്രമിക്കരുതോ 😉
ഒരു ബാബു വേറൊരു ബാബൂനെ ബാബൂന്ന് വിളിച്ചാല്‍ കൊയപ്പാവ്വോ തേവരേ…..
അച്യുത്പട്വര്ഥന് | 05-Mar-10 at 10:39 pm | Permalink
ബാബൂ,
നിങ്ങളുടെ കമന്റ് – “അച്യുത് പട്വര്ദ്ധന് — എഴുതാന്‍ അറിയുന്ന ഒരുപേരെങ്കിലും എടുക്കാമായിരുന്നു” – ദാ പിന്നെയും സര്‍കാസം, ഞാന്‍ വല്ല്യ ബ്ലോഗ്ഗര്‍ ഒന്നും അല്ല, മലയാളം കമ്പ്യൂട്ടറില്‍ തെറ്റില്ലാതെ എഴുതാനും അറിയില്ല ? അറിയാവുന്നവര്‍ ക്ഷമിക്കൂ അല്ലെന്ഗില് തെറ്റ് തിരുത്തി തരൂ. 🙂
ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. ശേഷുവിനെയോ ഉമേഷിനേയോ താങ്ങാനോ തല്ലാനോ ഞാനില്ല. All of you write a lot here and Gopalakrishnan speaks a lot there. This will continue forever. It may be good for both (and for me too to have a conclusion and clarification on the issues raised) to have a one to one dialog. Again, my opinion.
അച്യുത്പട്വര്ഥന് orഅച്യുത് പട്വര്ദ്ധന് (ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍….)
ബാബു :) | 06-Mar-10 at 7:20 am | Permalink
ഗോപാല്‍ കൃഷ്ണ മഹാശയന് എന്തു ചിന്തിക്കുന്നു എന്നുള്ളതല്ലല്ലോ സാര്‍ ഞങ്ങള്‍ ആരുടെയും പ്രശ്നം. നല്ല നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അങ്ങോര് എന്ത് വിചാരിച്ചാലും എനിക്ക് തേങ്ങ്യേണ്. അയാള്‍ പറഞ്ഞുപ്രചരിപ്പിക്കുന്ന നുണകള്‍ ഒരുപാടുപേരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ആ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ചെയ്യാനാവുന്ന അല്പകാര്യമാണ് ഇവിടെ എഴുതുന്നവര്‍ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ഗോപാല്‍ കൃഷ്ണ മഹാശയന് ആ വീഡിയോകള്‍ യൂട്യൂബില്‍ നിന്ന് മാറ്റിയത് സൂരജ് ഓണ്‍ലൈനില്‍ പ്രതികരിച്ചതുകൊണ്ടാണ്. അല്ലാതെ ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും വായിക്കുകയും ചെയ്യുന്ന പലരും ഇത്തരം ആശങ്ങളില്‍ ആകൃഷ്ടരാകുന്നവര്‍ക്ക് ചെറിയൊരു വാണിംഗ് കൊടുക്കും. ഗോപാല്‍ കൃഷ്ണമഹാശയനെ മാനസാന്തരപ്പെടുത്താന്‍ സമയമായി എന്നു ഉമേഷ്ജിക്ക് തോന്നുമ്പം വണ്ടിപിടിച്ച് തിര്വന്തോരത്തിനു പൊയ്കോളും. പോരേ 🙂 അതുവരെ സാധാരണക്കാരായ വായനക്കാര്‍ക്ക് വേണ്ടി ഇതിങ്ങനെ പോം. എങ്ങനെ ?
(പിന്നെ പട്വര്ദ്ധന് ജീ യോടായോണ്ട് ഒരു രഹസ്യം പറയാം. പട്വര്ദ്ധന് ജി പറഞ്ഞപോലെ ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അറിവില്ലാത്തവനെ പഠിപ്പിക്കണം. അറിവുള്ളവനെ ബഹുമാനിക്കണം. ഉള്ള അറിവിനെ വ്യഭിചരിക്കുന്ന ടിയാനെപ്പോലെയുള്ള പരമ ചെറ്റകളെ നല്ല നാടന്‍ തെറിവിളിക്കുകയാണ് വേണ്ടത്. അതിപ്പം ഉമേഷ്ജിക്ക് ഇച്ചിരി നിലവാരം ഉള്ളതുകൊണ്ടാണ് മാനം മര്യാദയ്ക്ക് മറുപടികള്‍ എഴുതാന്‍ സമയം കണ്ടുപിടിക്കുന്നത്. അപ്പോള്‍ നേരേ പോയി ഡയലോഗാന് ഒക്കെ പറേന്നത് ഇച്ചിരി കൂടതലല്ലേ?)
Pravasi | 07-Mar-10 at 8:09 am | Permalink
ഈ പുള്ളിയെ വിട്ടുപോയോ? …പേര്: ഗിരീഷ്കുമാര്‍. ശ്രീപുരം തന്ത്ര റിസര്‍ച്ച് സെന്ററിന്റെ അധ്യക്ഷന്‍. ഇങ്ങേരുടെ കുറെ പ്രഭാഷണങ്ങള്‍ യൌടുബില് സുലഭമാണ്. കേള്‍ക്കാന്‍ താല്പര്യമുള്ളവര് കേള്‍ക്കുക… എന്നിട്ട ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യ്…ചുമ്മാ കേള്‍ക്ക്… നമ്മള് മലയാളിക്ക് പൊതുവേ ഉള്ള ശീലമാണല്ലോ…അറ്റവും മുറിയും കേട്ടും കണ്ടും മൊത്തത്തില്‍ വിമര്‍ശിക്കുക ….എന്നത്……
എട്ടു ഭാഗങ്ങള്‍ ഉള്ള ഒരു സംവാദമാണ്… മുഴുവന്‍ കേട്ടിട്ടേ…എന്തെങ്കിലും വിളമ്പാവൂ…
നിരീശ്വര വാദം VS ഈശ്വരവാദം
ഗോപാൽ ഉണ്ണികൃഷ്ണ | 07-Mar-10 at 11:35 am | Permalink
“ഉള്ള അറിവിനെ വ്യഭിചരിക്കുന്ന ടിയാനെപ്പോലെയുള്ള പരമ ചെറ്റകളെ നല്ല നാടന്‍ തെറിവിളിക്കുകയാണ് വേണ്ടത്.“
– ഒടുക്കം ദേ ഇങ്ങനെയും ആയി alias ബാബു
അറ്റകൈയ്ക്ക് കയ്യാങ്കളിയും ആകാം ഒത്തു കിട്ടിയാൽ. പക്ഷെ ഈ പരിപാടി അങ്ങോട്ടുമിങ്ങോട്ടും ആകാവുന്നതാകുമ്പോൾ ഒടുവിൽ എവിടെയെത്തി നിൽക്കും? വിവരക്കേടാണെങ്കിൽ വിവരം കൊണ്ട് നേരിടണം; അല്ലാതെ ഒരു ഡിഗ്രി കൂടുതൽ വിവരക്കേടു കൊണ്ടല്ല.
കമെന്റുകൾ ഹനുമാന്റെ വാലു പോലെ നീണ്ടുപോകുന്നതു കണ്ട് End അടിച്ചപ്പോൾ കണ്ട ഒരു രത്നമാണ് മുകളിൽ ഉദ്ധരിച്ചത്.
ബാക്കി വിഷയക്കസർത്ത് വായിച്ച് എന്ത് “തേങ്ങ്യ“
ആണെന്നു നോക്കി പേടല്ലെങ്കിൽ പറയാനുള്ളത് പറയാം.( പറഞ്ഞില്ലെങ്കിൽ ആർക്കും ഒരു ചുക്കുമില്ലതാനും)
സൂരജ് | 08-Mar-10 at 6:30 am | Permalink
@ പ്രവാസി (കമന്റ് നമ്പര്‍ 44),
“കേള്‍ക്കാന്‍ താല്പര്യമുള്ളവര് കേള്‍ക്കുക… എന്നിട്ട ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യ്…ചുമ്മാ കേള്‍ക്ക്… നമ്മള് മലയാളിക്ക് പൊതുവേ ഉള്ള ശീലമാണല്ലോ…അറ്റവും മുറിയും കേട്ടും കണ്ടും മൊത്തത്തില്‍ വിമര്‍ശിക്കുക ….എന്നത്……എട്ടു ഭാഗങ്ങള്‍ ഉള്ള ഒരു സംവാദമാണ്… മുഴുവന്‍ കേട്ടിട്ടേ…എന്തെങ്കിലും വിളമ്പാവൂ…”
വിഡിയോകള്‍ മുഴുവനും കണ്ടു. ശാസ്ത്രം അങ്ങനെ പറയുന്നു ഇങ്ങനെ പറയുന്നു എന്ന് പറഞ്ഞ് ആ വിഡിയോയില്‍ ശ്രീ.ഗിരീഷ്കുമാര്‍ പറയുന്നതത്രയും ശുദ്ധ വിവരക്കേടും, അതിന്റെ ഉഡായിപ്പ് കണ്‍ക്ലൂഷനുകള്‍ അതിനേക്കാള്‍ യുക്തിഹീനമായതുമാണ്.
ഇതൊക്കെ ശാസ്ത്രമാണെന്ന് അയാള്‍ ധരിച്ചുവച്ചിരിക്കുന്നത് മലയാളികളുടെ പൊതുശീലമെന്ന് താങ്കളുടെ തന്നെ കമന്റില്‍ പറയുന്ന “അറ്റവും മുറിയും കേട്ടും കണ്ടും മൊത്തത്തില്‍–” തന്നെയാവാം. പക്ഷേ അത് “അറ്റവും മുറിയും കേട്ട് മൊത്തത്തില്‍ ഉപ്പുതൊടാതെ വിഴുങ്ങുക” എന്ന് തിരുത്തിപറയണം എന്ന് മാത്രം.
ഐന്സ്റ്റൈന് പൊഡോള്സ്കി റോസന്‍ പാരഡോക്സിനെയും (ഇ.എന്‍ ആര് പാരഡോക്സ് പൊലും !)ബട്ടര്‍ഫ്ലൈ ഇഫക്റ്റിനെയുമൊക്കെ (ബട്ടര്‍ഫ്ലൈസ് തിയറിയോ ?) ഒരു ലക്കും ലഗാനുമില്ലാതെ എടുത്ത് വഴിയിലിട്ട് തേച്ച് അലക്കുകയാണ് ടിയാന്. അഞ്ചുപൈസയുടെ വിവരം ആ വിഷയങ്ങളില്‍ എന്തെങ്കിലും പറയാന്‍ അയാക്ക് യോഗ്യതയില്ല എന്ന് തെളിയിച്ചുകൊണ്ട് ഈ വിധം മലവെള്ളം പോലെ ഒഴുക്കുന്ന വിവരക്കേട് കേട്ട് കൈയ്യടിക്കാന്‍ കൂടിയിരിക്കുന്ന മരക്കിഴങ്ങുകളോട് സഹതാപമല്ല പരമപുച്ഛമാണ് തോന്നുന്നത്….!
കഷ്ടം !
Adithyan | 08-Mar-10 at 6:52 am | Permalink
ഐപ്പികള്‍ ഇവിടുന്നു കിട്ടിയാലും കുഴപ്പമില്ല.
ബാബു :) | 08-Mar-10 at 8:01 am | Permalink
മണ്ടത്തരം വിളിച്ചുപറഞ്ഞ് ഉമേഷ്ജിയെ വെട്ടിലാക്കിയിട്ട് സര്‍വ പോസ്റ്റിലും കിടന്നുരുളണ്ട ആദീ 🙂
Adithyan | 08-Mar-10 at 8:33 am | Permalink
ഹഹഹ… ബാബ്വേ 🙂
ഞാനെന്തേലും പറഞ്ഞാ ഞാന്‍ മണ്ടനാന്ന് കേക്കുന്നോര്ക്കെല്ലാം പെട്ടെന്ന് മനസിലാവുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍ ?
“Better to remain silent and be thought a fool than to speak out and remove all doubt” എന്നു പറഞ്ഞ മഹാനെ അങ്ങാണിനി എന്റെ ഗുരു.
ബാബു :) | 08-Mar-10 at 9:50 am | Permalink
മണ്ടത്തരം എന്നു പറഞ്ഞത് കൂറ്റന്‍ ഐപ്പി പിടിയന്‍ യന്ത്രങ്ങളുടെ കാര്യാ മനുഷ്യാ.. ശാസ്ത്രീയ ഡിജില്ഗുണാബികളൊന്നും കൊണ്ട് നില്ക്കാന് പറ്റില്ലാന്ന് മനസ്സിലായ പാര്ട്ടീസ ഐപിപിടിത്തത്തിന്റെ എത്തിക്സിലേക്ക് തിരിഞ്ഞിട്ടൊണ്ട് ആദ്യ പോസ്റ്റില്‍ 🙂
ഇങ്ങള് പക്കാ സ്മാര്‍ട്ടല്ലേ.. every alternative minute? 🙂
calvin | 08-Mar-10 at 10:00 am | Permalink
ഗിരീഷേട്ടന്റെ പ്രസംഗങ്ങളില്‍ പൊളിച്ചടുക്കാനാണെന്കില് ഏറെയുണ്ട്. ബോധത്തിനു കാരണം ആയ മാറ്റര്‍ എല്ലാം ചേര്‍ത്തുവെച്ചാല്‍ ബോധമുണ്ടാവാത്തതെന്താ എന്നങ്ങേരു ചോദിക്കുമ്പോള്‍ സാമ്പാറുണ്ടാക്കുന്ന കഷ്ണങ്ങളും സാമ്പാര്‍പ്പൊടിയും ചേര്‍ത്ത് വെച്ചാല്‍ സാമ്പാര്‍ ഉണ്ടാവാത്തതെന്താ എന്ന് ചോയ്ക്കാന്‍ ബോധം സദസ്സിലൊരുത്തനുമില്ല. എല്ലാരും കയ്യടിക്കുന്നു!
ബാബു :) | 08-Mar-10 at 10:10 am | Permalink
ഉം .. ചോയിച്ചിട്ടുവേണം സാമ്പാറൊണ്ടാകണമെങ്കില് മാറ്റര്‍ മാത്രം പോരാ ഫുദ്ധിമാനായ പാചകക്കാരന് കൂടി വേണം എന്ന് അങ്ങേര് ഉത്തരം പറയാന്‍. Leap into ‘consciousness’ as the (pre-set) motivation of evolutionary process (plus prelife ‘world process’) is the reason with which God is rehabilitated into a world changes on its own. Most religions can adapt themselves to a ‘life force’ philosophy (H Bergson) or evolutionary monism (Pirre Teilhard di Chardin).
calvin | 08-Mar-10 at 10:19 am | Permalink
ബാബുവിനൊരു മറുപടി പെന്‍ഡിംഗ് ഉണ്ട്. അദ്വൈതത്തിലൂടെ ശന്കരന് സ്ഥാപിക്കാന്‍ ശ്രമിച്ചത് മനുഷ്യനെയാണോ ദൈവത്തിനെയാണോ എന്ന കാര്യത്തില്‍ ഒഴിച്ചാല്‍ ബാക്കി ബാബു പറഞ്ഞതിനോട് യോജിപ്പാണെനിക്കും. ആദ്യത്തെ കമന്റിന്റെ ടോണില്‍ മതത്തിന്റെ ഫ്ലക്സിബിളിറ്റിയെ നെഗറ്റീവ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചത് പോലെ തോന്നുന്നുണ്ടെന്കില് അത് ഇന്നിന്റെ അവസ്ഥയെ കൂടി കണക്കിലെടുത്താണ്. ശന്കരാചാര്യര്ക്ക് ഒരു വില്ലന്‍ പരിവേഷം കൊടുക്കേണം എന്ന നിര്ബന്ധബുദ്ധിയോ പണ്ട് എല്ലാരും കൂടെ ബുദ്ധിസ്റ്റുകളെ പീഢിപ്പിച്ചോടിപ്പിച്ചേ എന്ന ചിത്രകാരന് മോഡല്‍ നിലവിളിയോ കമന്റിന്റെ ഉദ്ദേശമായിരുന്നില്ല.
തീര്‍ച്ചയായും സര്‍വൈല്‍ ഓഫ് ദ ഫിറ്റസ്റ്റ് ചരിത്രത്തിലും വളരെയധികം ഫിറ്റിംഗ് ആണ്. എന്നാല്‍ വളരെ സൂക്ഷിച്ചുപയോഗിക്കേണ്ട വാക്കാണെന്ന് മാത്രം. ഏത് സാംസ്കാരിക അധിനിവേശത്തെയും (എന്ത് തരം അധിനിവേശമായാലും ) അതുപയോഗിച്ച് എളുപ്പത്തില്‍ ന്യായീകരിക്കാം.
ബാബു :) | 08-Mar-10 at 10:36 am | Permalink
ന്യായീകരിക്കാനല്ല കാല്വിന്. അതാണ് സംഭവിച്ചത് എന്നുപറയുന്നത് അതിനി സംഭവിക്കരുത് എന്നു പറയാന്‍ കൂടി ആവാം. രാഷ്ട്രീയം വച്ച് ചരിത്രത്തെ വായിക്കരുത് –Decode ചെയ്യരുത് — എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. വിലയിരുത്തുന്നതിലും ചരിത്രത്തോട് പ്രതികരിക്കുന്നതിലും രാഷ്ട്രീയവും ചലനാത്മകമായ പ്രതിബദ്ധതയും ഉണ്ടാവണം. ആവാമെന്നല്ല ദാറ്റ്സ് എ മസ്റ്റ്.
ബാബു :) | 08-Mar-10 at 10:59 am | Permalink
പിന്നെ ശങ്കരന്റെ കാര്യം. അത് എങ്ങനെയും ആവാം എന്നു പറഞ്ഞാല്‍ ഉരുളുന്നു എന്ന് പറയരുത്. സംഗതി അല്പം പിശകാണ്.
ശങ്കരന്റെ മോട്ടിവേഷന്‍ പ്രത്യക്ഷത്തില്‍ തന്നെ റിലീജിയസ് ആയിരുന്നു. അത്രയും വച്ച് ശങ്കരന് തെളിയിക്കാന്‍ ശ്രമിച്ചത് ദൈവത്തെയാണെന്ന് തീരുമാനിക്കാം. തെറ്റില്ലാതെ തന്നെ.
പക്ഷെ ദൈവത്തെ തെളിയിക്കാന്‍ ശ്രമിച്ച തത്വശാസ്ത്രങ്ങള്‍ മോണിസത്തിലേക്ക് എടുത്തു ചാടിപ്പോയിട്ടില്ല എന്ന് സൂക്ഷ്മമായ ഒരു ചരിത്രസംഗതിയുണ്ട്. മതപരമായ അനുഭവം ‘അപ്പുറത്ത്’ നില്ക്കുന്നവയില് നിന്ന് ആരംഭിക്കുന്നതുകൊണ്ട് most religious philosophies tend to arrive at metaphysical dualism. Dualism –with deity and worshipper having separate identities– necessitates religious acts, mediation, priesthood and all other essential structures of power that are part of religious systems. (Dualism is simply convenient. That is why Sankara was forced to rehabilitate dualism within his own system with the rider of ‘Maya’) Normally, only when a philosopher begins by asking ‘why I am conscious of myself –while all other seems uncertain?’ or ‘Am I really there?’ one arrives at monism. (Like Spinoza in the West). Monism is mostly product of logical solipsism. (http://en.wikipedia.org/wiki/Solipsism). ശങ്കരന്റെ കാര്യത്തിലും — പ്രത്യേകിച്ച് ബുദ്ധിസം ഉയര്‍ത്തിവിട്ട ചലന/അപേക്ഷികതാ/ശൂന്യതാ വാദങ്ങളുടെ പശ്ചാത്തലത്തില്‍ –അവനവനെക്കുറിച്ചുള്ള ഉറപ്പ് (certitude) ആയിരുന്നു ന്യായപരമായി കൂടുതല്‍ പ്രാധാന്യമുള്ളത് എന്ന് ഞാന്‍ കരുതുന്നു. അത്രതന്നെ.
calvin | 08-Mar-10 at 11:19 am | Permalink
രസകരമായിരിക്കുന്നു. അങ്ങിനെയെന്കില് ഒരു ബദലിനെക്കാള്‍ ഒരു better alternative ആണ് ശന്കരാചാര്യര് മുന്നോട്ട് വെച്ചത് എന്ന് നിശ്ചയമായും പറയാം. ഇഷ്ടന് റിലീജിയസ് എവൊല്യൂഷന്‍ അരച്ച് കലക്കി കുടിച്ചിരിക്കയാണല്ലേ. സൂരജിനൊരു ഗോമ്പി ഇരിക്കട്ടെ 😉
പ്രാക്റ്റിക്കല്‍ തലത്തിലും ശന്കരാചാര്യരുടെ മതം സ്ട്റോങ്ങ് ആയിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം ബാബൂ. (തികച്ചും വ്യക്തിപരമായ നോക്കിക്കാണല്‍ ആണിത്). ഫിലോസഫിക്കല്‍ ആയ ഒരു ശൂന്യതാവാദത്തിനപ്പുറം വിഗ്രഹങ്ങളില്ലാതിരുന്നത് ബുദ്ധമതത്തിന്റെ ആമ്പിയറിനെ ഒരിക്കല്‍ അല്ലെന്കില് പിന്നീട് പിറകിലോട്ട് വലിച്ചേനെ. വിഗ്രഹങ്ങളില്ലാതെ വിശ്വാസം നിലനിര്‍ത്താന്‍ വലിയ പാടാണ്. പേഗന്‍ കള്‍ച്ചറില്‍ നിന്നുള്ള മാറ്റം നാളിതുവരെയായിട്ടും സെമിറ്റിക് വിശ്വാസികള്‍ക്കുപോലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
ബാബു :) | 08-Mar-10 at 11:40 am | Permalink
ബെറ്റര്‍ ഓള്‍ട്ടര്‍നേറ്റീവ് എന്ന് ഞാന്‍ പറയില്ല. ശങ്കരന്റേതാവാം എന്ന് ഞാന്‍ സൂചിപ്പിച്ച അതേ പ്രോസസിലൂടെയാണ് ബുദ്ധമതത്തില്‍ ജ്ഞാനവാദം രൂപമെടുത്തത്. സെക്റ്റ് ഹിസ്റ്ററി നോക്കിയാല്‍ അശോകന്റെ കാലത്തൊക്കെ മേല്‍ക്കൈ നേടിയ തേരവാദം ഈ ജ്ഞാനവാദത്തിന്റെ സൃഷ്ടിയായിരുന്നു. വിഗ്രഹാരാധനയും പൌരോഹിത്യവാദവും ഇല്ലാതെ കുറേയേറേ അവര്‍ മുന്നോട്ട് പോവുകയും ചെയ്തു. ശങ്കരന്റെ ഏകതത്വവാദത്തിന് അത്രപോലും പിടിച്ചുനില്ക്കാനായില്ലല്ലോ. മായ എന്ന സങ്കല്പം അവതരിപ്പിക്കുന്നതുവഴി ശരിക്കും പൌരോഹിത്വത്തെയും ചാതുര്‍വര്‍ണ്യത്തെയും തിരികെ കൊണ്ടുവരികമാത്രമല്ല ജ്ഞാനികളും അജ്ഞാനികളും എന്ന് രണ്ടുവര്ഗമുണ്ടാക്കുകയും അജ്ഞത കര്‍മഫലമാണെന്ന് അംഗീകരിക്കുക വഴി അത് സിമന്റിട്ട് ഉറപ്പിക്കുകയും കൂടി ചെയ്തു ശങ്കരന്.
എളുപ്പത്തില്‍ സെഡ്യൂസ് ചെയ്യുന്ന ഒരു ദര്‍ശനം ഉണ്ട് അതില്‍ ആഴ്വ്വാഞ്ചേരി തമ്പ്രാക്കളിലുണ്ട് അയ്യന് പുലയനിലുണ്ട് ആദിത്യനിലുണ്ടണുകൃമിയിലുമുണ്ട് എന്ന് ഉള്ളൂര്‍ പാടുമ്പോള്‍ എത്ര സമത്വ സുന്ദരം എന്ന് പറയാന്‍ തോന്നും. തമ്പ്രാക്കള്‍ തമ്പ്രാക്കളായിട്ടും പുലയന് പുലയനായിട്ടും ഇരുന്നോട്ടെ…. കുഴപ്പമൊന്നുമില്ലല്ലോ എന്നാണ് അതിന്റെ പ്രായോഗിക സൂചനയെങ്കിലോ? There was not even a nodding acquaintance between theory and practice in Advaita Vedanta.
When I try to distinguish politics from the reading of history, I am somewhat forced to remain apolitical in comments. Be very cautious about that.
ബാബു :) | 08-Mar-10 at 11:45 am | Permalink
കൂട്ടത്തില്‍ അശോകന്റെ കാലത്തിനു ശേഷം ബുദ്ധമതത്തിന്റെ ചരിത്രം വായിക്കുന്നതും അത്ര സുഖമുള്ള കാര്യമല്ല. അധികാരത്തില്‍ നിന്ന് അകന്നുനില്ക്കുന്ന ഒരു ചിന്താപദ്ധതിക്ക് നിലനില്പില്ല എന്ന പ്രായോഗികതയ്ക്ക് അവരും കീഴടങ്ങി. മറുവശത്ത് ഹിന്ദുമതം ബുദ്ധമതത്തെ സാമദാനഭേദദണ്ഡ തന്ത്രങ്ങള്‍ എല്ലാം ഉപയോഗിച്ച് വെടക്കാക്കി ഒടുക്കം ബുദ്ധന് ഒരു അവതാര്സ്ഥാനം കല്പിച്ചുകൊടുത്ത് തനിക്കാക്കി. വടക്ക് ദശാവതാരത്തില്‍ കല്‍ക്കിക്ക് തൊട്ടുമുന്നില്‍ ബുദ്ധനാണെന്ന് അറിയാമോ? കാല്വിന് ബലരാമന് ലിസ്റ്റില്‍ ഇല്ല.
ബാബു :) | 08-Mar-10 at 11:52 am | Permalink
മുകളില്‍ അവസാന വാക്യത്തില്‍ കാല്വിന് എന്നു കഴിഞ്ഞായിരുന്നു ചോദ്യച്ചിഹ്നം. അതു പോട്ടെ. 😀 അശോകന്റെ കീഴില്‍ ബുദ്ധമതം അധികാരത്തില്‍ നിന്നു അകന്നു നിന്നു എന്നു പറഞ്ഞതില്‍ കോണ്ട്രഡിക്ഷന് ഇല്ലേന്ന് ചോദിക്കരുത്. ശക്തമായ പൊളിറ്റിക്കല്‍ പേട്രണേജിന്റെ തണലില്‍ ചാതുര്‍വര്‍ണ്യം പോലെയുള്ള സാമൂഹികാധികാര ഘടനകളെ ഒഴിവാക്കി നിലനില്ക്കാന് എളുപ്പമാണ്. അതാണുദ്ദേശിച്ചത്. പൊളിറ്റിക്കല്‍ പേട്രനേജ് ദുര്‍ബലമായാല്‍ ആ കഥ മാറും.
calvin | 08-Mar-10 at 11:53 am | Permalink
ഇവിടെ politics ഒരു വിഷയമേയല്ല ബാബൂ. political ആയ ഒരു ചരിത്രനിര്മാണത്തോട്, അതേത് വശത്തു നിന്നായാലും, താല്പര്യമില്ല. തികച്ചും അക്കഡമിക് താല്പര്യങ്ങളാണ് ഈ വിഷയത്തില്‍ ഇത്രയും താല്പര്യത്തോടെ പ്രതികരിക്കുവാന്‍ ഇടയാക്കിയത്. ബാബുവിനും അത്രയേ ഉള്ളു എന്നേ കരുതിയിട്ടുള്ളൂ.
calvin | 08-Mar-10 at 11:54 am | Permalink
ഉവ്വ് ബുദ്ധനെപ്പിടിച്ച് ‘നമ്മുടെ ആളു’ ആക്കിയ കഥ ശ്രദ്ധിച്ചിട്ടുണ്ട്.
Bodham | 08-Mar-10 at 4:10 pm | Permalink
@ കാല്വിന് (കമന്റ് നമ്പര്‍ 51),
സാമ്പാറിന്റെ കഷണങ്ങളും പൊടിയും ചേര്‍ത്ത് വെള്ളവു ഒഴിച്ച് ഒരു പാത്രത്തില്‍ വച്ച് ചൂടാക്കി അര മണിക്കൂര്‍ കഴിഞ്ഞു സാംബാര്‍ റെഡി ആകും…. ചുമ്മാ ഉദാഹരണം പറയുമ്പോ ലോജിക് ഉള്ളതൊക്കെ പറയുക..
cALviN::കാല്വിന് | 08-Mar-10 at 4:16 pm | Permalink
എവിടെയാണാവോ നമ്മുടെ ഗിരീഷദ്ദേഹം ചൂടാക്കൽ പ്രൊസസ്സ് പറഞ്ഞിരീക്കുന്നത്? ലക്ഷക്കണക്കിനു വർഷങ്ങളുടെ പരിണാമപ്രവർത്തനത്തിനു ശേഷമാണ് ബോധം എന്ന അവസ്ഥ പ്രകൃതിയിലുണ്ടായത് എന്ന കാര്യം ഗിരീഷദ്ദേഹം ബോധപൂർവമങ്ങ് വിഴുങ്ങിയാണ് മാറ്റർ ചേർത്ത് വെച്ചങ്ങ് സെക്കന്റുകൾ കൊണ്ട് ബോധം ഉണ്ടാക്കി കാണിച്ച് കൊടുക്കാൻ പറഞ്ഞത്.
ച്യാട്ടൻ എന്നെ ലോജിക്ക് പഠിപ്പിക്കല്ല് കെട്ടോ.
Eagle Eye | 08-Mar-10 at 4:20 pm | Permalink
‘Leap into ‘consciousness’ as the (pre-set) motivation of evolutionary process (plus prelife ‘world process’) is the reason with which God is rehabilitated into a world changes on its own. Most religions can adapt themselves to a ‘life force’ philosophy (H Bergson) or evolutionary monism (Pirre Teilhard di Chardin).’ പ്രമാദം!!!!
ഇതിന്റെ നട്ടും ബൊൾട്ടുമൊക്കെ മിസ്സിങ്ങാണല്ലൊ, മഹാശയാ. കൂടെ വ്യാകരണവും. ചെണ്ടമുറിയൻ കപ്പ കഴിച്ചിട്ട് ദഹിച്ചിട്ടില്ലാത്തതുപോലെയുണ്ട് ശ്വാസം വിടാതെയുള്ള ഈ വെപ്രാളം കാണുമ്പോൾ.
cALviN::കാല്വിന് | 08-Mar-10 at 4:22 pm | Permalink
ബോധം ച്യാട്ടൻ പറഞ്ഞ കാര്യം തന്ന്യാണ് ഗിരീഷദ്ദേഹത്തോട് ചോദിക്കാൻ പറഞ്ഞത്. ചുമ്മാ കൂട്ടിവെച്ചാൽ മതിയോ ഇതിനൊക്കെ ഒരു പ്രൊസസ്സ് കൂടെ ഇല്ലേ എന്ന്. ബോധം ഉണ്ടായതാണെങ്കിൽ അത് ലക്ഷക്കണക്കിനു വർഷങ്ങൾ വരും. എന്നോട് ചോദിച്ച അതേ ചോദ്യം ഗിരീഷദ്ദേഹത്തെ കാണുമ്പോൾ ചോദിക്കാൻ മറക്കണ്ട. 🙂
Bodham | 08-Mar-10 at 4:26 pm | Permalink
ഇനി കാല്വിന് സര് ആ പ്രോസസ് എന്താണെന്നു കൂടി പറഞ്ഞു താ …
ഗിരീഷ് പറഞ്ഞത് ബോധം ഉണ്ടാകത്തില്ല എന്നല്ലേ?
cALviN::കാല്വിന് | 08-Mar-10 at 4:27 pm | Permalink
അതാണു ഹേ ജൈവപരിണാമം
Bodham | 08-Mar-10 at 4:30 pm | Permalink
പിന്നെ ഗിരീഷ് പറഞ്ഞത് ഈ ലോകം ഉണ്ടായത്… ബോധത്തില്‍ നിന്നാണ് എന്നാണ് . ആധുനിക pshychologists ഉം അങ്ങനെ ആകാം എന്ന് പറയുന്നു… തെളിവില്ല… അത് നിഷേധിക്കാന്‍ ഇന്നത്തെ ആധുനിക സയന്‍സിനു സാധിക്കുമോ? തെളിവ് വല്ലതും ഉണ്ടോ കയ്യില്‍?
ബാബു :) | 08-Mar-10 at 4:30 pm | Permalink
Sorry Eagle Mahazayaa
into a world changes on its own — ഇതില്‍ ഒരു that വിട്ടുപോയിട്ടുണ്ട്. ബാക്കി നട്ടും ബോള്‍ട്ടും ഒക്കെ വിട്ടുപോയത് പറഞ്ഞു തന്നിരുന്നെങ്കില്‍ പഠിക്കാമായിരുന്നു. 🙁
Bodham | 08-Mar-10 at 4:32 pm | Permalink
ജൈവ പരിണാമമോ? അപ്പൊ മനുഷ്യന് മുമ്പുണ്ടായിരുന്ന ജീവികള്‍ക്കൊന്നും ബോധം ഇല്ലാരുന്നോ? ഹി ഹി താന്‍ ആള് കൊള്ളാമല്ലോ.?
cALviN::കാല്വിന് | 08-Mar-10 at 4:36 pm | Permalink
ഇനി ചർച്ച തുടരും മുൻപേ ചേട്ടന്റെ ബോധത്തിന്റെ നിർവചനം പറയുക.
cALviN::കാല്വിന് | 08-Mar-10 at 4:41 pm | Permalink
ഗിരീഷ് കുമാറദ്ദേഹം സയൻസുപയോഗിച്ച് എന്ന് എടുത്ത് പറയുന്നത് കൊണ്ട് സയൻസിലെ ബോധം എന്നതിന്റെ നിർവചനം ആയിരിക്കേണമല്ലോ അദ്ദേഹം എടുത്തത് (അല്ലെങ്കിൽ പിന്നെ വെറുതെ സയൻസിനെ പിടിക്കേണ്ടല്ലോ. ആദ്ധ്യാത്മികം എന്നും പറഞ്ഞ് എന്ത് പറഞ്ഞാലും നമ്മൾക്കൊരു വിരോധവുമില്ലേ).
അമീബക്ക് കോൺഷ്യസ്നെസ്സ് ഉണ്ടെന്നാണ് ഭവാൻ പറയുന്നതെങ്കിൽ കൂടുതൽ ചർച്ചിക്കാൻ അടിയനുദ്ദേശിക്കുന്നില്ല. ശാസ്ത്രം ചർച്ചിക്കാൻ അതിന്റെ പ്ലാറ്റ്ഫോമിൽ നിൽക്കേണം.
cALviN::കാല്വിന് | 08-Mar-10 at 4:47 pm | Permalink
ഗിരീഷദ്ദേഹം എതിർവാദമുന്നയിക്കുന്ന ബോധത്തിന്റെ നിർവചനം വീദിയോക്ക് തുടക്കത്തിൽ കലാനാഥൻ വിവരിക്കുന്നുണ്ട്. അത് കേൾക്ക് മനുഷ്യാ ആദ്യം. എന്തിനാണ് ഗിരീഷ്കുമാർ മറുപടി പറയുന്നത് എന്നെങ്കിലും അറിയണ്ടേ.
താൻ ആള് കൊള്ളാമല്ലോ 🙂
ബാബു :) | 08-Mar-10 at 4:47 pm | Permalink
“പിന്നെ ഗിരീഷ് പറഞ്ഞത് ഈ ലോകം ഉണ്ടായത്… ബോധത്തില്‍ നിന്നാണ് എന്നാണ് . ആധുനിക pshychologists ഉം അങ്ങനെ ആകാം എന്ന് പറയുന്നു… തെളിവില്ല “ ഇതു പറഞ്ഞ ആളിനോടാണ് ശാസ്ത്രം ചര്‍ച്ചചെയ്യുന്നത് :d എന്തു പറ്റി കാല്വിനേ ?
parthan | 08-Mar-10 at 5:16 pm | Permalink
നിങ്ങൾ ഇവിടെ പറയുന്ന ബോധം എന്താണെന്ന് തെളിച്ചു പറയ്. എന്നെപ്പോലുള്ള വിവരമില്ലാത്തവർക്കും മനസ്സിലാവണ്ടെ. എന്റെ ബോധം ഇപ്പോ ഒരു പെഗ്ഗുകൂടി ചെന്നാൽ പോകും എന്നായിട്ടുണ്ട്. പരീക്ഷക്ക് മാർക്ക് കിട്ടുന്ന ബോധം ആണെങ്കിൽ എന്റെ മോന് ഇത്തിരി ആവശ്യമുണ്ട്. കെടക്കുമാാ.
Bodham | 08-Mar-10 at 5:53 pm | Permalink
കാല്വിന് ബാബു ചോട്ടന്മാര്‍ ശാസ്ത്രഞ്ജര്‍ ആണെന്നല്ലേ ഭാവം? എങ്കില്‍ ഈ “ഞാന്‍” എന്നത് നിര്വചിക്ക് ..അതിനു ശേഷം നിങ്ങള്‍ ശരിയായ “ബോധ” ത്തോടെ ആണോ സംസാരിക്കുന്നത് എന്ന് ഞാന്‍ പറയാം….. ബോധമില്ലാതെ പ്ലാട്ഫോര്മില് നിന്നാല്‍ താഴെ വീഴും ചേട്ടോ…
cALviN::കാല്വിന് | 08-Mar-10 at 5:56 pm | Permalink
നമ്മൾക്കിടയിലെ തർക്കത്തിനിടയിൽ ബാബുവിനെ വലിച്ചിഴയ്ക്കേണ്ട. ചേട്ടന്റെ ബോധത്തിന്റ് ഡഫനിഷൻ കമന്റ് 71 ഇൽ ചോദിച്ചിരുന്നു. അത് പറയുക.
Bodham | 08-Mar-10 at 6:00 pm | Permalink
ഉണ്ടു് എന്നറിയുന്നതാണു് ബോധം (അഥവാ ബ്രഹ്മം). ഉള്ളതു് ബോധം. ഞാനുണ്ടു് എന്നു് സ്വയം അറിയുന്നു, മറ്റെല്ലാത്തിന്റെയും ഉന്മ അറിയുന്നു. സ്വയം അറിയുന്നതു് ബോധം. ബോധം പ്രകാശമാണു്: എല്ലാത്തതിനെയും പ്രകാശിപ്പിക്കുന്നു, എല്ലാത്തിനെയും ഉള്ളതാക്കിതീര്ക്കുന്നു.
cALviN::കാല്വിന് | 08-Mar-10 at 6:01 pm | Permalink
അമീബയ്ക്ക് ഞാനുണ്ട് എന്നറിയാമോ?
Bodham | 08-Mar-10 at 6:04 pm | Permalink
ജീവനുള്ള എന്തിനും ബോധം ഉണ്ടെന്ന്നിരിക്കെ അമീബക്കും ബോധം ഉണ്ട്..
cALviN::കാല്വിന് | 08-Mar-10 at 6:06 pm | Permalink
ശാസ്ത്രത്തിൽ ബോധത്തിന്റെ നിർവചനവും സ്വഭാവും എന്തെന്ന് കലാനാഥൻ ആദ്യത്തെ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. അത് അമീബയ്ക്കില്ലാത്തതും മനുഷ്യനും (വേണമെങ്കിൽ ചിമ്പൻസി മുതലായ ഏതാനും ചില പ്രമേറ്റുകൾക്കും) ഉള്ളതുമായ ഒന്നാണ്. അതിനെ ഖണ്ഢിക്കാനാണ് ഗിരീഷ്കുമാർ ശ്രമിയ്ക്കുന്നത്. അതും ശാസ്ത്രത്തിന്റെ തന്നെ ഉപയോഗത്തോടെ എന്ന അവകാശവാദത്തോടെ. അത്കൊണ്ട് തന്നെ പുള്ളി പറയുന്ന സയൻസ് പൊട്ടത്തെറ്റാണ്.
ഇനി ഫിലോസഫിക്കൽ ആയി ഒരു ബോധത്തെ നിർവചിച്ച് അതിനെ ഫിലോസഫിക്കൽ ആയി ന്യായീകരിച്ചാൽ – അത് ഗീരീഷ്കുമാറായാലും താങ്കളായാലും – എനിക്കൊരു കുന്തവുമില്ല. ശാസ്ത്രം പറയുകയാണെന്ന് അവകാശപ്പെട്ടാൽ – ഗിരീഷ്കുമാർ വീഡിയോയിൽ വ്യക്തമായി അവകാശപ്പെടുന്നുണ്ട് – ശാസ്ത്രമായിരിക്കണം. ഉഡായിപ്പുകൾ നടക്കില്ല.
ഇതിലപ്പുറം ബോധത്തോട് ഒന്നും കൂടുതൽ ആയി പറയാൻ ഇല്ല.
നിർത്തുന്നു.
Umesh:ഉമേഷ് | 08-Mar-10 at 6:06 pm | Permalink
മുകളിലുള്ള ഡിസ്കഷൻ വായിച്ചിട്ടു് എന്റെ ബോധം പോയി എന്നു പറഞ്ഞാൽ മതിയല്ലോ 🙂
Bodham | 08-Mar-10 at 6:07 pm | Permalink
ഇനി സാറിനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറ….”ഞാന്‍” എന്നാല്‍ എന്താണ്?
cALviN::കാല്വിന് | 08-Mar-10 at 6:08 pm | Permalink
കമന്റ് 80 ജീവനുള്ള എന്തിനും ബോധം ഉണ്ടെന്ന്നിരിക്കെ അമീബക്കും ബോധം ഉണ്ട്..
ആ ബോധമല്ല ഹേ അവിടെ കലാനാഥനും ഗിരീഷ്കുമാറും ഡിസ്കസ് ചെയ്യുന്നത്. ആദ്യം ആ ബോധമെങ്കിലും ഉണ്ടാക്കൂ. വിഷയത്തിൽ ഊന്നിയേ സംസാരിക്കാൻ താല്പര്യമുള്ളൂ.
cALviN::കാല്വിന് | 08-Mar-10 at 6:10 pm | Permalink
സോറി മിസ്റ്റർ ബോധം എനിക്ക് നിങ്ങളുടെ ഫിലോസഫിയിൽ താല്പര്യമേയില്ല. എന്റെ സംവാദം കലാനാഥൻ – ഗിരീഷ്കുമാർ ചർച്ച ചെയത സയൻസിലൊതുങ്ങുന്നതാണ്. അതിലാണ് മുകളിൽ സാമ്പാറിന്റീ ഉദാഹരണം നൽകിയത്. അതിനുള്ള വീശദീകരണം നൽകിയും കഴിഞ്ഞു.
Bodham | 08-Mar-10 at 6:11 pm | Permalink
അപ്പോള്‍ കലവിനെ, ചിന്തിക്കാന്‍ കഴിവുള്ള ജീവികള്‍ക്കെ ബോധം ഉള്ളുവേന്നാണോ താങ്കള്‍ ശാസ്ത്രഞ്ഞരുടെ വാക്കുകളിലൂടെ പറഞ്ഞു കൊണ്ട് വരുന്നത്….ഇത് സെമെടിക് മതങ്ങളുടെ അതെ ആശയം തന്നെ….പിന്നെ നിങ്ങളെ പോലുള്ള യുക്തിയില്ലാത്ത നിരീശ്വര വാദികളുടേയും
Bodham | 08-Mar-10 at 6:13 pm | Permalink
ആ ബോധം തന്നെയാണ് ഹേ ഞാന്‍ പറയുന്നത്…. താങ്കള്‍ക്ക് ആ വീഡിയോ കണ്ടു മനസ്സിലായില്ല…അത് തന്നെ കാര്യം…
Bodham | 08-Mar-10 at 6:19 pm | Permalink
ബോധമുണ്ടോ ഈ ജഢപ്രപഞ്ചമുണ്ടു്. ബോധമില്ലേ ഈ ജഢപ്രപഞ്ചമില്ല. അതിനാല്‍ ജഢമെന്നു തോന്നിക്കുന്നതു ബോധം തന്നെ. “ബ്രഹ്മസത്യം ജഗത് മിഥ്യ” – ബോധം ഉള്ളതു്, ജഢം ഇല്ലാത്തതു്. പിന്നെ ഈ പലതു കാണുന്നതു്? ജഢത്തിലെ വെറും ഭ്രമം.
ശങ്കര വചനം …എന്റേതല്ല….
കാല്വിനെ ചുമ്മാ എല്ലാം അറിയാവുന്നു നടിക്കുന്നവനെക്കാള്‍ വിദ്ടികളില്ല ….
cALviN::കാല്വിന് | 08-Mar-10 at 6:24 pm | Permalink
ബോധം, അനാവശ്യ വാഗ്വാദത്തിനു സമയമില്ല. ആ ബോധത്തെക്കുറിച്ചുള്ള വീഡിയോ ഒന്നുകിൽ താങ്കൾ കണ്ടില്ല. അല്ലെങ്കിൽ ഒന്നും മനസിലായില്ല. ഇനി അതുമല്ലെങ്കിൽ മനഃപൂർവം അജ്ഞത നടിക്കുന്നു. ഇതിലേതായാലും എനിക്കതൊരു വിഷയവുമല്ല. കലാനാഥൻ അവിടെ വ്യക്തമായി നിർവചിച്ച ശാസ്ത്രം നിർവചിച്ച ബോധത്തെ ശാസ്ത്രമുപയോഗിച്ചു ഗിരീഷ്കുമാർ ഖണ്ഢിക്കാൻ ശ്രമിച്ചതിൽ ഫാക്ച്വൽ എററുകളുടെ അയ്യരുകളിയാണെന്ന് ആണ് എന്റെ പോയിന്റ്. And I have been pretty clear on that. Nothing more nothing less. And this will be the last reply for you
ചന്ത്രക്കാറന്‍ | 08-Mar-10 at 6:33 pm | Permalink
bodham പറഞ്ഞത് – “പിന്നെ ഗിരീഷ് പറഞ്ഞത് ഈ ലോകം ഉണ്ടായത്… ബോധത്തില്‍ നിന്നാണ് എന്നാണ് . ആധുനിക pshychologists ഉം അങ്ങനെ ആകാം എന്ന് പറയുന്നു… തെളിവില്ല… അത് നിഷേധിക്കാന്‍ ഇന്നത്തെ ആധുനിക സയന്‍സിനു സാധിക്കുമോ? തെളിവ് വല്ലതും ഉണ്ടോ കയ്യില്‍?”
എടോ പടുവിഡ്ഢീ, വല്ലവനും വല്ലയിടത്തും നടത്തുന്ന, അതില്ലെന്നു തെളിയിക്കാമോ ഇതില്ലെന്നു തെളിയിക്കാമോ എന്ന ലൈനിലുള്ള വെല്ലുവിളികള്‍ ഏറ്റെടുത്ത് വളിക്ക് വിളി കേള്‍ക്കലല്ല ശാസ്ത്രത്തിന്റെ/ശാസ്ത്രജ്ഞരുടെ പണി. എന്തെങ്കിലുമൊന്ന് ഉണ്ടെന്ന് ചുമ്മാ വിളിച്ചുപറഞ്ഞിട്ട് ഇല്ലെങ്കില്‍ നിങ്ങളത് തെളിയിക്ക് എന്ന് പറയുന്ന തന്നെപ്പോലുള്ള ഊളന്മാര്ക്കുവേണ്ടി അവസാനമായി പറയുകയാണ് – ഒരാളുടെ ആര്‍ഗ്യുമെന്റിന്റെ ബര്‍ഡന്‍ ഓഫ് പ്രൂഫ് അയാളുടേതു മാത്രമാണ്. ലോകം ഉണ്ടായത് ചാണത്തില് നിന്നോ ബോധത്തില്‍ നിന്നോ എന്നൊക്കെ ചര്‍ച്ചിക്കാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ലോകമുണ്ടായത് ചാണകത്തില്നിന്നാണെന്ന് ഞാന്‍ പറയുന്നു, ഒന്നുകില്‍ അല്ലെന്ന് നിങ്ങള്‍ തെളിയിക്കണം അല്ലെങ്കില്‍ ഞാന്‍ പറയുന്നത് നിങ്ങള്‍ അംഗീകരിക്കണം എന്നു പറയുന്നവര്‍ക്കുള്ള സ്ഥലം ഊളമ്പാറയാണ്.
ഇനി ഇത് പറയിപ്പിക്കരുത്, വേണേല്‍ കുറിച്ചുവച്ചോ – അസാന്നിദ്ധ്യം സ്വന്തം നിലക്ക് (by itself) തെളിയിക്കാനാവില്ല, സാന്നിദ്ധ്യത്തിന്റെ തെളിവിന്റെ അസാന്നിദ്ധ്യത്തെയാണ് അസാന്നിദ്ധ്യത്തിന്റെ തെളിവായി കണക്കാക്കുക. (absence of proof of existence is considered as proof non-existence. ഇനി വല്ലതും വിളിച്ചുപറഞ്ഞ് അതില്ലെന്ന് നിങ്ങള്‍ തെളിയിക്ക് എന്നും പറഞ്ഞ് ഈ വഴിക്ക് വന്നേക്കരുത്.
ചന്ത്രക്കാറന്‍ | 08-Mar-10 at 6:35 pm | Permalink
(absence of proof of existence is considered as proof of non-existence) എന്ന് വായിക്കുക.
ബാബു :) | 08-Mar-10 at 6:50 pm | Permalink
Off. @Bodham
ചന്ത്രക്കാറന്‍ കമന്റ് തൊണ്ണൂറില്‍ പറഞ്ഞ കാര്യമേ എന്റെ ചോദ്യം കൊണ്ടുദ്ദേശിച്ചിരുന്നുള്ളൂ ബോധം ചേട്ടോ. ഞാന്‍ ശാസ്ത്രജ്ഞനല്ല. ഈ സീരീസ് പോസ്റ്റുകളില്‍ ഒരിടത്തുപോലും ഫിസിക്സോ കണക്കോ ഉള്‍പെടുന്ന ഒരു കാര്യവും ഞാന്‍ പറഞ്ഞിട്ടില്ല. അറിവില്ലാത്തതുകൊണ്ട് തന്നെ എന്നു സമ്മതിക്കാന്‍ ഒരു നാണവുമില്ല. പത്താം ക്ലാസ് കഴിഞ്ഞ് ഒരുപക്ഷേ ചേട്ടന് പറഞ്ഞ സൈക്കോളജി അല്ലാതെ എമ്പിരിക്കല്‍ സയന്‍സ് ഗൌരവമായി കൈകാര്യം ചെയ്യുന്ന ഒരു പുസ്തകം പോലും ഞാന്‍ കൈകൊണ്ട് തൊട്ടിട്ടുപോലും ഇല്ല.
പക്ഷെ എനിക്ക് സയന്‍സ് എന്നാല്‍ എന്താന്നറിയാം. അതുകൊണ്ട് ശാസ്ത്രജ്ഞന്മാര് ഇതുപറയുന്നു, തെളിവില്ല എന്ന വെളിവില്ലാത്ത വാചകം ഞാന്‍ ഒരിക്കലും എഴുതില്ല. കാരണം തെളിവില്ലാത്തത് സയന്‍സിന്റെ ഭൂമിക അല്ല എന്ന മിനിമം തിരിച്ചറിവ്. അത്രേയുള്ളൂ.
Bodham | 08-Mar-10 at 7:00 pm | Permalink
ഭാരതത്തില്‍ ജനിക്കുകയും കൂലി പണിക്കാരന്റെ വരെ പങ്കു പറ്റിയും ഇവിടുത്തെ മഹര്‍ഷിമാര്‍ കോനകാനായി ഉപയോഗിക്കുന്നത് കഴുത്തേല് കെട്ടുകയും ചെയ്യുന്ന സായിപ്പ് ഉണ്ടാക്കി വച്ച ഇന്നത്തെ ഉന്നത വിദ്യ “അഭ്യാസവും” നേടി അമേരിക്കയില്‍ പോയി ചേക്കേറി സായിപ്പിന്റെ കോണകം വരെ കഴുകി ജീവിക്കുന്ന ചന്ദ്രക്കാരനെ പോലുള്ള അലവലതികള്‍ക്ക് ഭാരതം , ഭാരത പൈതൃകം എന്നൊക്കെ കേട്ടാല്‍ ഇപ്പൊ പുഞ്ഞം ആണെന്നറിയാം… എടൊ കഴുതേ…. വന്ദിചില്ലെങ്കിലും നിന്ദിക്കാതെ ഇരുന്നുകൂടെ…
Bodham | 08-Mar-10 at 7:09 pm | Permalink
ആദ്യമായി കാണുന്നവനെ വിഡ്ഢി എന്ന് വിളിക്കുന്ന സംസ്കാരമുള്ള കോനകാന് കഴുത്തേല് കെട്ടുന്ന ചന്ദ്ര കൊരോ, താന്‍ കഴിക്കുന്ന ആഹാരം ദഹിക്കേണ്ട എന്ന് താന്‍ തീരുമാനിച്ചാ നടക്കുമോ? തനിക്കറിയന് പാടില്ലാത്ത കാര്യങ്ങള്‍ ഒന്നും ഇവിടെ നടക്കുന്നില്ല എന്ന് താന്‍ പറഞ്ഞ അതെങ്ങനെ ശരിയാകും ? താന്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രമേ ശരിയുള്ലോ? പമ്പര വിഡ്ഢി…
സുധീര്‍ | 08-Mar-10 at 7:42 pm | Permalink
@ബാബു: “ബുദ്ധിസത്തിന്റെ താത്വികമായ കാമ്പ് ശൂന്യതാവാദമായിരുന്നു. വൈഭാഷികരുടെ ചലന/കണികാവാദവും സൌത്രാണികരുടെ ആപേക്ഷികതാവാദവും കഴിഞ്ഞ് നാഗാര്ജുനനില് എത്തുമ്പോള്‍ ചലനവും ആപേക്ഷികതയും പോലും ഇല്ലാത്ത ശൂന്യതയാണ് റിയാലിറ്റി എന്ന നിലയില്‍ എത്തും. ” – വിയൊജിക്കുന്നു. ശൂന്യത എന്നത് reality എന്നത് contingent ആണ് എന്ന നിലയില്‍ മാത്രമല്ലേ? നാഗാര്‍ജ്ജുനന്റെ ശൂന്യതാവാദത്തിന്റെ കാലമെത്തുമ്പോഴേയ്ക്ക് ബുദ്ധമതം കൂടുതല്‍ വൈദിക സിദ്ധാന്തങ്ങള്‍ ആവാഹിച്ച് Indian Chinese food പോലായതല്ലേ?
അശോകന്റെ കാലത്തു തന്നെ ബുദ്ധമതത്തിന്റെ വിപ്ലവ പരത നഷ്ടമായെന്നാണ് തോന്നുന്നത്.
(ഉമേഷേ സോറി, ഓഫടിക്കുന്നതിന്)
ranjit | 08-Mar-10 at 8:06 pm | Permalink
ഈ ബാബു:) വും അനോണി ആന്റണിയും ഒരാളാണോ?
ബാബു :) | 08-Mar-10 at 9:23 pm | Permalink
ആദ്യം രഞ്ജിതിനോട് : അല്ല. അനോണി ആന്റണിയും സൂരജും ഒക്കെ എഴുതാറുള്ള വിഷയങ്ങളില്‍ പലതിനെക്കുറിച്ചും എനിക്ക് ഒരുവകയും അറിയില്ല.
സുധീര്‍ എന്റെ ഓര്‍മയെ നന്നായിട്ട് റ്റെസ്റ്റ് ചെയ്യുന്നുണ്ട്. ബുദ്ധിദര്ശനം പണ്ട് പഠിച്ച ഓര്മക്ക് പൂശിയതാണ്. വൈഭാഷിക-സൌത്രാണിക-മാധ്യമിക–യോഗാചാര ഈ ഓഡറിലാണ് താത്വിക വികസനം എന്നാണ് എന്റെ ഓര്മ. ഓര്‍ക്കുക ഇത് റ്റെമ്പറല്‍ സീക്വന്സല്ല. ആശയപരമായ വളര്‍ച്ചയാണ്. നാഗാര്ജുനനില് നിന്ന് ശങ്കരനിലേക്കുള്ള എട്ടൊമ്പത് ‘യോജന’ ദൂരം കവര്‍ ചെയ്യുന്നത് മാധ്യമിക തത്വത്തിലുള്ള മഹായാന ബുദ്ധിസമാണെന്നും ഓര്‍ത്തിരിക്കുന്നു.
ഞാന്‍ എഴുതിയ സീക്വന്‍സ് ശരിയാണെങ്കില്‍ കണ്ടിഞ്ചന്‍സി എന്നു പറയാവുന്ന ആശയം പഠിപ്പിക്കുന്നത് ആദ്യ രണ്ടു സ്കൂളുകളാണ്. ഭൌതിക യാഥാര്‍ത്ഥ്യം ഭൂത മൂലകങ്ങളും ചിത്ത മൂലകങ്ങളും ചേര്‍ന്നുണ്ടാകുന്ന നിമിഷാസ്തിത്വമുള്ള പ്രതിഭാസമാണ്. (മൂലകം എന്നവാക്ക് ശരിയാണോ എന്നറിയില്ല. എലമെന്റ്സ് എന്ന ഇംഗ്ലീഷ് ഉപയോഗിക്കാറുണ്ട്) രണ്ടാമത്തെ സ്കൂളിന്റെ സംഭാവന അറിയപ്പെടുന്ന വസ്തുവും അറിവും തമ്മില്‍ പൂര്ണസാരൂപ്യം ഇല്ല എന്ന തത്വമാണ്. I mean, they admitted momentary reality of the known object; but held that the object may be known or may not be known. The difference is only in the theory of knowledge.
അതെന്തായാലും മാധ്യമിക സ്കൂള്‍ പഠിപ്പിച്ച ശൂന്യത കണ്ടിഞ്ചന്‍സി അല്ല. വസ്തുസത്തയുടെ നിഷേധമാണ്. അനുഭവതലത്തില്‍ വരുന്ന സകലതും അതിനുള്ളില്‍ തന്നെ നിലനില്പില്ലാത്തതാണ്. സ്വഭാവശൂന്യത എന്നോമറ്റോ ആണ് സാങ്കേതിക പദം. ഒരു വസ്തുവിനെ അതാക്കുന്ന ആ ‘ലത്’ ഇല്ല. അനുഭവതലത്തിനു പുറത്തുള്ളത് അപരിമേയമാണ്. പ്രപഞ്ചശൂന്യത എന്നുപറയും. ആദ്യത്തേതില്‍ വസ്തുവിന്റെ മെറ്റഫിസിക്കലായ സത്ത വൈരുദ്ധ്യാത്മകവും നിലനില്പില്ലാത്തതും ആണെന്ന് വാദിക്കപ്പെടുന്നു. രണ്ടാമത്തേതില്‍ അപരിമേയമായതിന്റെ അറിയപ്പെടാനുള്ള സാധ്യത നിഷേധിക്കപ്പെടുന്നു. ഇതുരണ്ടും കണ്ടിഞ്ചന്റ് എന്ന വാക്കിന്റെ നിര്‍വചനത്തില്‍ വരില്ലെന്നാണ് എന്റെ ധാരണ.
നാഗാര്ജുനനെ വേദാന്തത്തിലെ ഏതുസ്കൂള് സ്വാധീനിച്ചു എന്നൊക്കെ പറയാന്‍ പ്രയാസമാണ്. ബുദ്ധമതത്തിന്റെ ഒറിജിനല്‍ കണ്ടുപിടിക്കുന്നത് പ്രായേണ അസാധ്യവുമാണ്. (തേരവാദമാണ് ട്രഡിഷണല്‍ എന്ന് അറിയപ്പെടുന്നത്. അതിന്റെ ) ബാഹ്യസ്വാധീനങ്ങള്‍ എന്നതിനെക്കാള്‍ ഇവിടെ മുകളില്‍ പറഞ്ഞ ലൈനില്‍ ഉള്ളില്‍ നിന്നുതന്നെ ഉള്ള സ്വാഭാവികവളര്ച്ചക്ക് സാധ്യതകളും ഉണ്ട്.
അശോകന്റെ കാലത്തെക്കുറിച്ചുപറഞ്ഞത് ശരിയാണ്. ഒരു മതസമൂഹം സെറ്റില്‍ഡ് ആയിക്കഴിഞ്ഞുള്ള കാലം അതിന്റെ അധഃപതനത്തിന്റെ കാലമാണ്. (ഏത് മനുഷ്യസംഘടനയുടെയും കഥ അതുതന്നെ. കമ്യൂണിസം വേരുറയ്ക്കുന്ന കാലത്തും അതിനു ശേഷവും ഉള്ള വ്യത്യാസം കൊണ്ടാണ് ഇന്നും കമ്യൂണിസ്റ്റുകാരന് ആദര്‍ശങ്ങള്‍ ഓര്മവരുമ്പോള് പുന്നപ്രായില് വയലാറില്‍ എന്ന് മുദ്രാവാക്യം വിളിക്കേണ്ടിവരുന്നത്. അതു കഴിഞ്ഞ് ഓര്‍ക്കാന്‍ കൊള്ളാവുന്ന ഒന്നും കലവറയില്‍ കാണില്ല. വ്യവസ്ഥിതി വ്യഭിചാരശാലയാണ് ആര്‍ക്കും.) പക്ഷെ അനുഷ്ടാനങ്ങളിലേക്കും ആചാരങ്ങളിലേക്കും അധഃപതിക്കുന്നതിനുമുന്പുള്ള സംഘജീവിതത്തിന്റെ സുവര്‍ണകാലവും അശോകന്റെ കാലം തന്നെയായിരുന്നു എന്നാണ് അറിവ്. ഇന്ത്യയിലെങ്കിലും.
എന്തായാലും ചിലകാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാന്‍ ഒരു വായന വേണം എന്നു തോന്നുന്നു. ശ്രമിക്കാം. നന്ദി.
ഭാരതപൈതൃകം | 08-Mar-10 at 9:29 pm | Permalink
@ ഉമേഷ്
“പരമേശ്വരനു ശേഷം, ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിര്‍ത്തിയാല്‍ ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നല്കാന് പറ്റിയില്ല എന്ന അപകര്ഷതാബോധത്തില നിന്നാണു് ഇരുപതാം നൂറ്റാണ്ടില വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാന്‍ തുടങ്ങി”. .
വിയോജിക്കുന്നു…..
പുറമെയുള്ളതിനു പകരം അകമേ ഉള്ളതിനെ കണ്ടെത്താന്‍ പ്രേരിപ്പിച്ച ശ്രീകൃഷ്ണന്, ശ്രീ ബുദ്ധന്, ശങ്കരാചാര്യര്‍, പരമഹംസര്‍, വിവേകാനന്ദന്, ചിന്മയാന്ദന്‍…ഇങ്ങു അവസാനം അമൃതാനന്ദമയി വരെ ഈ ലോകത്തിനു ഭാരതത്തിന്റെ സംഭാവന തന്നെയാണ്…. അകമേ ഉള്ളത് കണ്ടാല്‍… പുറമെയുള്ളത് അകത്തു തെളിയും എന്ന്…. പതഞ്ജലി യോഗസൂത്രത്തിലും പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ…
ബാബു :) | 08-Mar-10 at 9:53 pm | Permalink
റ്റെര്മിനോളജിയില് കണ്ഫ്യൂഷന് ഉള്ളത് സൂചിപ്പിക്കാന്‍ വിട്ടുപോയി. ശൂന്യതാവാദം എന്നുദ്ദേശിച്ചത് എക്സ്ട്രീം നിഹിലിസം അല്ല. പക്ഷെ ശൂന്യതയ്ക്ക് ശൂന്യത എന്നു തന്നെയാണ് സാങ്കേതികപദം. എക്സ്ട്രീം നിഹിലിസം പഠിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്. പേരൊന്നും ഓര്‍മയില്ല. ആ തത്വത്തിനു പക്ഷെ അദ്വൈതത്തിന്റെ വികാസവുമായി ചരിത്രപരമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല. എന്റെ കമന്റില്‍ ‘ചലനവും ആപേക്ഷികതയും പോലും ഇല്ലാത്ത ശൂന്യത’ എന്നു പറഞ്ഞത് തെറ്റായ പദപ്രയോഗമായിരുന്നു എന്ന് മനസ്സിലാവുന്നു. ഉദ്ദേശിച്ചത് വൈഭാഷിക മെറ്റഫിസിക്കല്‍ റിയലിസത്തെയും സൌത്രാണികരുടെ ബോധവിജ്ഞാനീയപരമായ ആപേക്ഷികതയെയും നിഷേധിക്കുന്ന എന്നാണ്.
ഞാനല്ല | 08-Mar-10 at 10:34 pm | Permalink
“ശ്രീകൃഷ്ണന്, ശ്രീ ബുദ്ധന്, ശങ്കരാചാര്യര്‍, പരമഹംസര്‍, വിവേകാനന്ദന്, ചിന്മയാന്ദന്‍…ഇങ്ങു അവസാനം അമൃതാനന്ദമയി ..” ദാ ഈ പറഞ്ഞവരൊക്കെ ആണ് ശാസ്ത്രജ്ഞന്മാര് എങ്കി എപ്പ ശരിയായീന്ന് ചോയിച്ചാ പോരെ..
ഹൌ മെനി യോജനാസ് ഫ്രം ദ്വാരക റ്റു അമൃതാനന്ദപുരി ?
ഭാരതപൈതൃകം | 08-Mar-10 at 10:45 pm | Permalink
അവരൊക്കെ ശാസ്ത്രഞ്ജര്‍ തന്നെയാണ് കൂവേ… ആല്മീയ ശാസ്ത്രം…. താങ്കള്‍ക്ക് വശമില്ലാത്തത് .. ആല്‍മാവിനെ കണ്ടെത്തിയവര്‍ തന്നെയാണവര്‍ . ….പരമ ഹംസരെ വിട്ടുപോയി അക്കൂട്ടത്തില്‍ ..പിന്നെ താങ്കള്‍ പറയുന്ന ഈ ആധുനിക ശാസ്ത്രഞ്ജര്‍ അവരുടെ കണ്ടെത്തുലകളില് എത്തുന്നത് എവിടെയാണ്. ?.. ലബോരടരിയിലോ അവരവരുടെ ബോധത്തിലോ? ഒന്ന് വിശദീകരികുമോ?
സിബു | 08-Mar-10 at 11:30 pm | Permalink
സയൻസിനെ ശാസ്ത്രം എന്ന് തർജ്ജമ ചെയ്തതാണോ ആ.ഭാ.സന്മാരെ കൺഫ്യൂഷനിലാക്കുന്നത്?
ഭാരതപൈതൃകം | 08-Mar-10 at 11:57 pm | Permalink
ഭരദ്വാജന്, വിശ്വാമിത്രന്, അഗസ്ത്യന്, കപിലന്, പരാശരന്, അത്രി, തുടങ്ങിയ മഹര്ഷിശ്വരന്മാര് പറഞ്ഞതെല്ലാം ശുദ്ധ ശാസ്ത്രങ്ങള്‍ തന്നെ ..സുഹൃത്തേ…അവര്‍ കണ്ടു പിടിച്ചത് എന്താണെന്നു മനസ്സിലാക്കാന്‍ തന്നെ ഇന്നത്തെ ആധുനിക ശാസ്ത്രം ഒരു അമ്പത് വര്‍ഷം കൂടി കഴിയണം…എങ്കിലേ അഭിനവ ഗണിതശാസ്ത്രഞ്ഞരായുള്ള ഉമേഷിനെ പോലുള്ളവര്‍ക്ക് മനസ്സിലാവൂ… യോഗശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദിക ശാസ്ത്രം, മനശാസ്ത്രം, സംഖ്യാശാസ്ത്രം, എന്തിനു കാമ ശാസ്ത്രം വരെ ഭാരതത്തില്‍ ഉണ്ടായിരുന്നു…. ഭാരതം ശാസ്ത്ര സംഭാവനകള്‍ ചെയ്തിട്ടില്ല എന്നാ ഉമേഷിന്റെ വാദം….ഉത്തരാധുനിക കംമ്യുനിസ്റ്കാരന്റെ കള്ളക്കരചിലാനെന്ന പറയാന്‍ പറ്റൂ …
ഇനി ഉമേഷ്, കാല്വിന് തുടങ്ങിയ ഇടതു പക്ഷ (നെഗറ്റീവ്) ചിന്താഗതിയുള്ളവരുടെ സൈറ്റില്‍ കമന്റിടുന്ന പരിപാടി നിര്‍ത്തി…
സിബു | 09-Mar-10 at 12:15 am | Permalink
ഭാരതപൈതൃകം, ശ്രീകൃഷ്ണൻ സയൻസിന് എന്താണ് സംഭാവനചെയ്തിട്ടുള്ളത്? അതുപോലെ അമൃതാനന്ദമയി ..
Bodham | 09-Mar-10 at 12:16 am | Permalink
ദുഖങ്ങളെ ശാശ്വതമായി ഒഴിവാക്കാന്‍ ആത്മജ്ഞാനത്തിനു മാത്രമേ കഴിയൂ; മറ്റേതുതരം ജ്ഞാനവും ആവശ്യങ്ങളെ അല്പനേരത്തേക്കു നിവര്‍ത്തിക്കുകമാത്രം ചെയ്യും. ആത്മ ജ്ഞാനത്തോടുകൂടി മാത്രമേ ആവശ്യങ്ങളെ ജനിപ്പിക്കുന്ന (അവിദ്യാ) ശക്തി പാടേ നശിക്കുന്നുള്ളൂ. അതുകൊണ്ട് ഒരു മനുഷ്യന് ആദ്ധ്യാത്മികമായി ചെയ്യുന്ന സഹായമാകുന്നു ഏറ്റവും വലിയ സഹായം. ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി; അങ്ങനെ മനുഷ്യര്‍ക്ക് ആദ്ധ്യാത്മസഹായം ചെയ്തിട്ടുള്ളവരെയാണ് ഏറ്റവും വലിയ പ്രഭാവശാലികളായി നാം ഏതുകാലത്തും കാണുന്നത്.
ബാക്കി ഭാഗം ഈ പോസ്റ്റില്‍ നിന്ന് തന്നെ വായിക്കാന്‍ അപേക്ഷ..
ഭാരതപൈതൃകം | 09-Mar-10 at 12:23 am | Permalink
@സിബു
മനശാസ്ത്രത്തില്‍ ശ്രീകൃഷ്ണനോളം കഴിവ് ലോകത്തില്‍ വേറെ ആര്‍ക്കുണ്ട്?…ഭയത്തോട് കൂടി ദുഖിച്ചു യുദ്ധക്കളത്തില്‍ തേര്‍ത്തട്ടില്‍ ഇരുന്ന അര്ജുനന് ഉപദേശിച്ചത് അത്രയും സയന്‍സ് തന്നെയാണ്…ആധുനിക സയന്‍സിനു ഇതുവരെ കണ്ടെത്താന്‍ സാധിക്കഞ്ഞത്.. .സമയം കിട്ടുമെങ്കില്‍ ഭഗവത് ഗീത എടുത്തു വച്ച് വായിക്ക്..
Umesh:ഉമേഷ് | 09-Mar-10 at 12:36 am | Permalink
ഭാരതപൈതൃകം/ബോധം,
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പരമേശ്വരനു ശേഷം ഇന്ത്യയിൽ പറയത്തക്ക സയന്റിസ്റ്റുകൾ (ഞാൻ പറഞ്ഞ അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ) ഉണ്ടായിട്ടില്ല എന്നാണു ഞാൻ പറഞ്ഞതു്. അല്ലാതെ ഇന്ത്യയിൽ ഒരിക്കലും സയൻസും ഗണിതവും ഇല്ലായിരുന്നു എന്നല്ല. (ക്രിസ്തുവിനു ശേഷമുള്ള ആദ്യത്തെ പത്തു നൂറ്റാണ്ടിൽ ഭാരതത്തിലെ സയൻസ് അന്നത്തെ മറ്റേതു രാജ്യത്തെക്കാളും മെച്ചമായിരുന്നു താനും.) അവിടെ ശ്രീകൃഷ്ണനെയും ശങ്കരാചാര്യരെയുമൊക്കെ കൊണ്ടുവരുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല.
ഇനി, പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമുള്ള കാലഘട്ടം നോക്കിയാൽ താങ്കളുടെ ലിസ്റ്റിൽ നിന്നു് പരമഹംസർ, വിവേകാനന്ദൻ, ചിന്മയാനന്ദൻ, അമൃതാനന്ദമയി എന്നിവരാണുള്ളതു്. ഇവർ മഹത്തായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നുള്ളതു ശരി തന്നെ. ഭാരതത്തിലെ അത്തരം വിജ്ഞാനത്തെപ്പറ്റി യാതൊരു എതിരഭിപ്രായവുമില്ല. പക്ഷേ, വേദകാലത്തും വളരെ പുരാതനകാലത്തും ഉണ്ടായ ഭാരതീയഗ്രന്ഥങ്ങളിൽ ഉണ്ടെന്നു് അവകാശപ്പെടുന്നതു് ഗണിതവും ഫിസിക്സും പോലെയുള്ള സയൻസിന്റെ (ഭൗതികശാസ്ത്രം എന്നു പറയാം ചിന്താക്കുഴപ്പമുണ്ടാകാതിരിക്കാൻ) പല വിഭാഗങ്ങളിൽ പെടുന്ന കാര്യങ്ങളാണു്. ശാസ്ത്രം എന്നതുകൊണ്ടു് ഉദ്ദേശിച്ചതു് ആ സയൻസിനെയാണു്. അതല്ലാതെ ദൈവശാസ്ത്രം, ആത്മീയശാസ്ത്രം, ഹസ്തരേഖാശാസ്ത്രം, കോടാങ്കിശാസ്തം, പക്ഷിശാസ്ത്രം, കാമശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളെയല്ല. ഇത്തരം അനേകം ശാസ്ത്രങ്ങളിൽ ഭാരതം പതിനഞ്ചാം നൂറ്റാണ്ടിനു ശേഷവും അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടു്.
ബാബു :) | 09-Mar-10 at 12:39 am | Permalink
അയമഗ്നിര് വൈശ്വാനരോ യോ’യം അന്തഃ പുരുഷേ യേനേദമന്നം പച്യതേ യദ് ഇദം അദ്യതേ..
ഇങ്ങനെയാണ് ഭക്ഷണം ദഹിക്കുന്നത്. തെളിവുണ്ട്. ചെവിപൊത്തിപ്പിടിച്ചാല് തീ കത്തുന്ന ശബ്ദം കേള്‍ക്കാം.
തസ്യൈഷ ഘോഷോ ഭവതി യേമദ്കര്ണാവപിധ്യായ ശൃണോതി..
ഇനീം കഴിക്കുന്നത് ദഹിച്ചില്ലാന്നും പറഞ്ഞ് ആരും ബഹളം വയ്ക്കരുത്. 🙂
Bodham | 09-Mar-10 at 12:51 am | Permalink
@ഉമേഷ്,
വൈദികശാസ്ത്രം (medical science) ചരകന്‍, സുശ്രുതന് തുടങ്ങിയവരെകുറിച് എന്തെ വിട്ടുപോയി?
@ ബാബു 🙂
അരിയെത്ര എന്ന് ചോദിക്കുമ്പോ പയറഞ്ഞാഴി എന്ന് പറയല്ലേ കേട്ടോ… നമ്മള് കഴിക്കുന്ന ഭക്ഷണം ദഹിക്കേണ്ട എന്ന് നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനോട് പറഞ്ഞാല്‍ അത് ചെയ്യുമോ എന്നാ ഞാന്‍ ചോദിച്ചത്..അതായതു നമുക്ക് അറിയാത്തതും നിയന്ത്രണം ഇല്ലാത്തതുമായ പലതും ഈ ലോകത്തില്‍ ഉണ്ട്.. എന്ന് വച്ച് അതൊന്നും നടക്കുന്നില്ലേ എന്നാ ചോദിച്ചത്…. ചോദ്യം വ്യക്തമായോ?
Umesh:ഉമേഷ് | 09-Mar-10 at 12:56 am | Permalink
@ബോധം,
വൈദികശാസ്ത്രമല്ല, വൈദ്യശാസ്ത്രം. ചരകനും സുശ്രുതനുമൊക്കെ പതിനഞ്ചാം നൂറ്റാണ്ടു കഴിഞ്ഞാണു് എന്നാണോ താങ്കളുടെ അറിവു്? കഷ്ടം തന്നെ…
Bodham | 09-Mar-10 at 1:15 am | Permalink
തെറ്റ് സമ്മതിച്ചു…. പക്ഷെ എന്ത് കൊണ്ടാണ് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ഭാരതത്തില്‍ ഈ 500 വര്‍ഷത്തിനുള്ളില്‍ ഒരു ശാസ്ത്ര സംഭാവനയും ഇല്ലാത്തത്? കാരണം കണ്ടെത്തുമ്പോ ഇവിടെ അധിനിവേശം നടത്തി ബൌധിക സമ്പത്തും, ഭാരതത്തിലെ വൈജ്ഞാനിക സമ്പത്തും, നശിപ്പിച്ചവരെ കുറിച്ചും കൂടി പറയണം. പതിനഞ്ചാം നൂറ്റാണ്ടിലോക്കെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായിരുന്ന ഭാരതത്തിനു എന്തെ ഗവേഷണങ്ങള്‍ നടത്താന്‍ സാധിക്കഞ്ഞത്? എന്തെ ഇതൊന്നും പറയാഞ്ഞത്? അതോ മനപൂര്‍വ്വം ഒഴിവാക്കിയതോ? അതോ ആധുനിക കംമ്യുനിസ്റ്കാരന്റെ സത്യം പറയാനുള്ള മടിയോ?
Umesh:ഉമേഷ് | 09-Mar-10 at 1:34 am | Permalink
@ബോധം,
അവസാനം പറഞ്ഞതിനോടു യോജിക്കുന്നു. അധിനിവേശം ഭാരതത്തിന്റെ പുരോഗതിയെ തടഞ്ഞിട്ടുണ്ടു്. പക്ഷേ, ഭാരതത്തിലെ സയൻസിന്റെ അധഃപതനം അതിനു മുമ്പേ തുടങ്ങിയിരുന്നു. ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയിൽ മാത്രമാണു് അതിനു മുമ്പുള്ള കുറേ നൂറ്റാണ്ടുകളിൽ പുരോഗതിയുണ്ടായിട്ടുള്ളൂ. അതും അങ്ങുമിങ്ങും മാത്രം.
പിന്നെ താങ്കൾ എന്നെ നവകമ്യൂണിസ്റ്റ് എന്നു വിളിക്കുന്നതിന്റെ പൊരുൾ എന്താണു കൂട്ടുകാരാ? എനിക്കു് എന്നു മുതൽ ഇടത്തുപക്ഷാഭിമുഖ്യം ഉണ്ടെന്നു താങ്കൾക്കറിയാമോ? എന്റെ സഹപാഠികളോടു വല്ലതും ചോദിച്ചറിഞ്ഞിട്ടുണ്ടോ അന്നു ഞാൻ കോൺഗ്രസ്സോ ബി. ജെ. പി. യോ ആയിരുന്നെന്നു്? താങ്കളെ നവസാക്ഷരൻ എന്നു വിളിക്കുന്നതു പോലെയാണു് അതു്.
ബ്ലോഗിൽ രാഷ്ട്രീയം കഴിയുന്നത്ര പറയാറില്ല. അതു് എന്റെ രീതി. ഭാരതീയപൈതൃകത്തെപ്പറ്റി ഇല്ലാത്ത അവകാശവാദം നടത്തുന്നവർക്കെന്തിരേ ഈ ബ്ലോഗ് തുടങ്ങിയ കാലത്തു മുതലേ ഞാൻ എതിർക്കുന്നുണ്ടു്. ഭാരതീയപൈതൃകം മാത്രമല്ല, ഖുറാൻ തുടങ്ങിയവയെപ്പറ്റിയും.
Bodham | 09-Mar-10 at 1:43 am | Permalink
താങ്കളെ നവ കമ്മ്യുണിസ്റ്റ് എന്ന് വിളിക്കാന്‍ വ്യക്തമായ കാരണം ഉണ്ട്.. താങ്കളുടെ ഈ പോസ്റ്റ് തന്നെ കാരണം…ഇനി താങ്കള്‍ കമ്മ്യുണിസ്റ്റ് അല്ല അഥവാ കമ്മ്യുണിസ്റ്റ് അനുഭാവി അല്ല എന്ന് പറഞ്ഞു വരികയാണോ ?
Umesh:ഉമേഷ് | 09-Mar-10 at 1:48 am | Permalink
അല്ല. ഞാൻ കമ്യൂണിസ്റ്റ് അനുഭാവി ആണു്. (വളരെക്കാലമായി നാടുവിട്ടതു കൊണ്ടു് അടുത്ത കാലത്തൊന്നും വോട്ടു ചെയ്തിട്ടില്ല. ഇപ്പോൾ എങ്ങും വോട്ടുമില്ല.) വളരെക്കാലം മുമ്പു തൊട്ടേ ആയിരുന്നു. എന്തുകൊണ്ടാണു നവകമ്യൂണിസ്റ്റ് എന്നു വിളിച്ചതു് എന്നാണു ചോദിച്ചതു്.
Bodham | 09-Mar-10 at 1:53 am | Permalink
എങ്കില്‍ തിരുത്തി നവ കമ്മ്യുണിസ്റ്റ് അല്ല കമ്മ്യുണിസ്റ്റ്…
സൂരജ് | 09-Mar-10 at 3:23 am | Permalink
ഭാരതമോ ? പതിനഞ്ചാം നൂറ്റാണ്ടിലോ ? ഏത് ഭാരതമാ സാറേ ?
“പതിനഞ്ചാം നൂറ്റാണ്ടിലൊക്കെ നമ്പര്‍വണ്‍ സാമ്പത്തിക ശക്തിയായിരുന്ന ഭാരതം” എന്ന് പറയുന്നതു കേട്ടാല്‍ തോന്നും പതിനഞ്ചാം നൂറ്റാണ്ടിലെ ഏതോ എക്കണോമിക് ടൈംസിലോ ഫോബ്സ് മാഗസീനിലോ മറ്റോ ഭാരതം റാങ്ക് ചെയ്യപ്പെട്ടിരിക്കുകയായിരുന്നുവെന്ന് !
ഭാരതം എന്ന് ഇന്ന് ഇങ്ങനെ നൂന്ന് നിന്ന് വിളിക്കാന്‍ പരുവത്തിനുള്ള ഒരു ഭൂവിഭാഗം വേലികെട്ടിത്തിരിച്ചെടുത്തതുപോലും വെളീന്ന് ഇങ്ങോട്ട് കെട്ടിയെടുത്തവരാണ്. അറബീം പറങ്കീം ഇംഗ്ലീഷുകാരനുമൊക്കെ തര്‍ജ്ജമ ചെയ്തില്ലായിരുന്നെങ്കില്‍ സുശ്രുതനും ചരകനും ആര്യഭടനും അത്രേയനുമൊക്കെ ഏതെങ്കിലും പറട്ടകളുടെ അട്ടത്ത് കിടന്ന് മനുഷ്യനു വായിക്കാന്‍ പോലും കിട്ടാതെ ദ്രവിച്ചേനെ.സായണന്‍ ഋഗ്വേദത്തിന്റെ ഭാഷ്യത്തിലൊരു യോജനക്കണക്കെഴുതി വച്ചത് ഇന്നിപ്പം മെയില്‍ ഫൊര്വേഡായി കാക്കുമാരുടെ ഒപ്പിക്കല്കണക്കിലൂടെയെങ്കിലും ലോകമറിയുന്നത് മാക്സ് മുള്ളറ് അതിനൊരു പരിഭാഷ കൊടുത്തപ്പം! അത്രയ്ക്കായിരുന്നല്ലോ “വിജ്ഞാനം” പകര്‍ന്നുകൊടുക്കാനുള്ള ചെല ക്ണാപ്പന്മാരുടെ ഒരു ത്വര !
ആവൂ ! അപ്പഴാണ് ഈ വക “പതിനഞ്ചാം നൂറ്റാണ്ടില്‍ ഭാരതം നമ്പര്‍ വണ്‍” ഉഡായിപ്പുകള്‍ കേക്കേണ്ടത്! അമ്പോ !
എനിക്കു വയ്യ! | 09-Mar-10 at 3:26 am | Permalink
@ഉമേഷ്: “അമൃതാനന്ദമയി …. ഇവർ മഹത്തായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നുള്ളതു ശരി തന്നെ” എന്ത് മഹത്തായ കാര്യം? ആ ചാനലീക്കൂടെ അലക്കണതിനെപ്പറ്റിയാന്നോ പറഞ്ഞേ?
Bhodham | 09-Mar-10 at 4:04 am | Permalink
എടോ സൂരജെ..
ഭാരതം മൊത്തം വേണ്ടായിരുന്നു… മൈസൂര്‍ പാലസില്‍ സര് പോയിട്ടുണ്ടോ?പതിനഞ്ചാം നൂറ്റാണ്ടിലോക്കെ ഇങ്ങനത്തെ ഭാരതത്തില്‍ വെറും നാട്ടുരാജ്യം ആയിരുന്ന ആ ഒരു ഒറ്റ രാജ്യത്തെ.. സ്വത്തു മതിയാരുന്നു ലോകം മൊത്തം വാങ്ങിക്കാന്‍….പിന്നെ പറങ്കിം അറബിം ഒക്കെ മോക്ഷത്തിനാണോ ഇങ്ങോട്ട കെട്ടിയെടുത്തത്? അല്ലല്ലോ.? ഇവിടുത്തെ സ്വത്തു കണ്ടിട്ട് തന്നെ അല്ലെ? അപ്പോള്‍ ഇവിടെ വന്നവനോക്കെ കേറി കിടക്കാനും സ്വന്തമായി വ്യവസായം തുടങ്ങാനും.. അവന്റെ വിശ്വാസം രക്ഷിക്കാനും….സഹിഷ്ണുത കൂടുതലുള്ള…തന്റെയും എന്റെയും ഒക്കെ മുതുമുതപ്പന്മാര് തയ്യാറായി..
ഇവിടെ കേറിയവന്മാര്ക്ക് ആര്‍ത്തി മൂത്ത് ഇവരെ തമ്മിലടിപ്പിച്ചു എല്ലാം കൈക്കലക്കിയപ്പോ…. ഇന്നത്തെ പട്ടിണി പരുവമായി….
എടോ സൂരജെ..
ഭാരതം മൊത്തം വേണ്ടായിരുന്നു… മൈസൂര്‍ പാലസില്‍ സര് പോയിട്ടുണ്ടോ?പതിനഞ്ചാം നൂറ്റാണ്ടിലോക്കെ ഇങ്ങനത്തെ ഭാരതത്തില്‍ വെറും നാട്ടുരാജ്യം ആയിരുന്ന ആ ഒരു ഒറ്റ രാജ്യത്തെ.. സ്വത്തു മതിയാരുന്നു ലോകം മൊത്തം വാങ്ങിക്കാന്‍….പിന്നെ പറങ്കിം അറബിം ഒക്കെ മോക്ഷത്തിനാണോ ഇങ്ങോട്ട കെട്ടിയെടുത്തത്? അല്ലല്ലോ.? ഇവിടുത്തെ സ്വത്തു കണ്ടിട്ട്തന്നെ അല്ലെ? അപ്പോള്‍ ഇവിടെ വന്നവനോക്കെ കേറി കിടക്കാനും സ്വന്തമായി വ്യവസായം തുടങ്ങാനും.. അവന്റെ വിശ്വാസം രക്ഷിക്കാനും….സഹിഷ്ണുത കൂടുതലുള്ള…തന്റെയും എന്റെയും ഒക്കെ മുതുമുതപ്പന്മാര് തയ്യാറായി..
ഇവിടെ കേറിയവന്മാര്ക്ക് ആര്‍ത്തി മൂത്ത് ഇവരെ തമ്മിലടിപ്പിച്ചു എല്ലാം കൈക്കലക്കിയപ്പോ…. ഇന്നത്തെ പട്ടിണി പരുവമായി….
തന് ഇപ്പൊ ജീവിക്കുന്ന അമേരിക്കയിലെ സായിപ്പ് തുണിയുടുക്കാതെ നടന്നപ്പോ ഒരു നല്ല നാഗരികതയും സംസ്കാരത്തോടെ ജീവിച്ചവരായിരുന്നു തന്റെ മുതപ്പൂപ്പന്മാര്? അവരെ കുറിച്ച് സാറിന് വല്ല വിവരവും ഉണ്ടോ? അതെങ്ങനെ അപ്പന്റെ അപ്പൂപ്പന്റെ പേര് വരെ അറിയാം..അതിനപ്പുറം ബബ്ബ അല്ലെ? അപ്പൊ സാറു മൊത്തത്തില്‍ വിഴുങ്ങുവാണോ? കോണകം കഴുത്തില്‍ കെട്ടുന്ന സായിപ്പിന്റെ സംസ്കാരമുള്ള തന്നെപോലുള്ളപാര്ടികള് ആണിന്നു ഭാരതത്തിനു ശാപം..
സുധീര്‍ | 09-Mar-10 at 4:20 am | Permalink
@ബാബു:
ഒരു സംവാദത്തിനുള്ള വെടിമരുന്നുണ്ടായിട്ടല്ല, എങ്കിലും കൂടുതല്‍ അറിയാനായി എഴുതുന്നതാണെന്നു മാത്രം. 97-ആം കമന്റ്: “അതെന്തായാലും മാധ്യമിക സ്കൂള്‍ പഠിപ്പിച്ച ശൂന്യത കണ്ടിഞ്ചന്‍സി അല്ല. വസ്തുസത്തയുടെ നിഷേധമാണ്.”
വസ്തുസത്തയുടെ നിഷേധമല്ലേ contingency? ഒന്നിനും implicit essence ഇല്ലെന്നും അത് മറ്റൊരായിരം കാര്യങ്ങളുടെ സമുദ്പന്നമാണ് എന്നും (http://en.wikipedia.org/wiki/Prat%C4%ABtyasamutp%C4%81da) പറയുന്നതല്ലേ ശൂന്യതയും? ഞാന്‍ മനസിലാക്കിയതിലെ പിഴവാണോ എന്നറിയില്ല. പക്ഷേ ആ കമനന്റില് എന്തോ പിശകില്ലേ എന്ന് സംശയം.
ബുദ്ധന് ശൂന്യത എന്ന് അധികം പ്രയോഗിച്ചിട്ടില്ല എന്ന് ചില ചരിത്രകാരന്മാര് പറയുന്നു (എനിക്കറിയില്ല 🙁 ). ശൂന്യത കൂടുതലും പിന്നീട് വന്നവര്‍ – പ്രത്യേകിച്ച് നാഗാര്ജുനന് ആകണം വികസിപ്പിച്ചത്. നാഗാര്ജ്ജുനന് പോലും physical reality -യെ തള്ളിക്കളഞ്ഞില്ല, പകരം physical reality – യില്‍ caught up ആകാതിരിക്കാന്‍ അതിന് ആത്യന്തികമായ അന്ത സത്തയില്ല എന്നുമാണ് വാദിച്ചത്.
കൈയില്‍ നാഗാര്‍ജ്ജുനന്റെ മൂലമദ്ധ്യമകാരികയുടെ English പരിഭാഷയുണ്ട്. അതിന്റെ കാല്‍ഭാഗം മനസിലായതില്‍ നിന്നാണ് ഇത്രയും പറഞ്ഞത്. മാറ്റം എന്നതിനെ അദ്ദ്യം വിശദീകരിക്കുന്നത് താഴെക്കൊടുത്തിരിക്കുന്നു. (എന്റെ ഈ തര്‍ജ്ജമ കണ്ട് നാഗാര്ജ്ജുനന് പരകായപ്രവേശം നടത്തി വന്ന് എന്നെ തല്ലാന്‍ സാധ്യത കാണുന്നു)
മാറ്റം
=====
എന്തിനെന്കിലും അന്തസത്തയുണ്ടായിരുന്നെങ്കില്
അതെങ്ങനെ മറ്റൊന്നായി മാറും?
ഒന്നിനു മറ്റൊന്നാകാനായില്ലെങ്കിലോ,
യുവത്വത്തിന് പ്രായമാവില്ല
പ്രായത്തിനും പ്രായമാവില്ല.
പാല് തൈരാവുന്നതെങ്ങനെ?
അതോ തൈര് പാലല്ലയോ?
എന്തുണ്ടോ അതു ശൂന്യതയാണ്
എന്തില്ലയോ അതില്‍ ശൂന്യതയുമില്ല
അഭിപ്രായങ്ങളും ആശയങ്ങളും (opinions and concepts)
താണ്ടുകയാണ് ശൂന്യതയെ അറിയാനുള്ള വഴിയെന്ന്
ബുദ്ധന്മാര് പറയുന്നു.
ദാ ഇവിടെ തര്‍ജ്ജമ അവസാനിച്ചു 🙂
Bhodham | 09-Mar-10 at 4:22 am | Permalink
@ സൂരജ്,
ഒരു കാര്യത്തില്‍ താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു… വിജ്ഞാനം പറഞ്ഞു കൊടുക്കാന്‍ അത് പഠിച്ച ഒരുത്തനും തയ്യാറായില്ല ..വളരെ സത്യം… അവരവരുടെ തലമുറകളെ മാത്രം പഠിപ്പിച്ചു വന്നു….ഇടക്ക് ഒരു ശങ്കരാചാര്യരോ വിവേകനന്ദനോ തൊണ്ട പൊട്ടിച്ചു നടന്നതൊഴിച്ചാല്‍ ബാകിയെല്ലാം ശൂന്യം.. ഒരു നമ്പൂതിരി കുടുംബത്തില്‍ ഒരു കുഞ്ഞും അവന് മന്ദബുധിയും കൂടി ആയാല്‍ ആ തലമുറയില്‍ ആ ദേശത്തെ…അറിവ് നശിച്ചു…അയാള്‍ വേറെ ആര്‍ക്കും അത് പറഞ്ഞു കൊടുക്കില്ല…അയിതമല്ലേ?
Bhodham | 09-Mar-10 at 4:35 am | Permalink
ഈ കമന്റിനു ഒരു മറുപടി…
അയ്യോ സാറെ ഉടയിപ്പും വേലത്തരങ്ങളും ഒക്കെ കാണിച്ചു നടക്കുന്ന താങ്കളുടെ ബുദ്ധിജീവി സംസകരിക ആചാര്യന്മാര് ചെയ്യുന്ന പോലെ ഒന്നും അവര്‍ ചെയ്തിട്ടില്ല…. ഒരു super speciality hospital ഉണ്ടാക്കി കുറെ ജനങ്ങള്‍ക്ക് സേവനം ചെയ്തു…. സുനാമി ഉണ്ടായ സ്ഥലത്തെ ജനങ്ങള്‍ക്ക് കുറെ വീട് വച്ച് കൊടുത്തു…. അത്രയും പാതകങ്ങള്‍ ചെയ്ത അവരോടു എന്തിനാ സാറെ പുഞ്ഞം?
ശിശുപാലന് | 09-Mar-10 at 4:41 am | Permalink
ഹലോ “ബോധം”, തന്റെ “ആര്‍ഷഭാരത സംസ്കാരം” തന്റെ വാക്കുകളില്‍ നല്ലതുപോലെ തന്നെ കാണാനുണ്ട്. ഇതായിരിക്കും തന്റെ പൈതൃകം തന്നെ പഠിപ്പിച്ചത് അല്ലെ?
Bhodham | 09-Mar-10 at 4:43 am | Permalink
എന്റെ പൈതൃകത്തില്‍ നിന്നെപോലുള്ള ശിശുപലന്മാരെ തട്ടിക്കളയുന്ന കൃഷ്ണനന്റെ കഥയാണ് പഠിപ്പിച്ചത്…
സിബു | 09-Mar-10 at 7:02 am | Permalink
ഭാരതപൈതൃകം, സംഗതി രസമായി വരുന്നു. അമൃതാനന്ദമയിയുടെ കാര്യം പറഞ്ഞില്ല. ബാക്കിയുള്ളവരുടേയും സയന്റിഫിക് കോണ്ട്രിബ്യൂഷൻസ് അറിയാൻ കൊതിയുണ്ട്..
നന്ദന | 09-Mar-10 at 8:08 am | Permalink
അമൃതാനന്ദ മയി ഉഡായിപ്പിനെ പറ്റി അറിയാൻ എനിക്കും താല്പര്യമുണ്ടെന്ന് അറിയിക്കട്ടെ!!!ഇവരൊക്കെയാണ് ആധുനിക ശാസ്ത്രത്തിന്റെ വക്താക്കൾ??
ബാബു :) | 09-Mar-10 at 8:37 am | Permalink
സുധീര്‍
ഭാരതീയ ദര്‍ശനങ്ങള്‍ ഒന്നും തന്നെ ഉറവിടങ്ങളില്‍ നിന്ന് പഠിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. സംസ്കൃതം മനസ്സിലാവില്ല. ഇംഗ്ലീഷ് റ്റെക്സ്റ്റൊക്കെ ഒത്തുനോക്കി വാക്കുകള്‍ പെറുക്കിയെടുക്കാം മാക്സിമം. അത്ര തന്നെ 🙁 ഇനി നാട്ടിലെവിടെയെങ്കിലും എത്തിയിട്ട് സംസ്കൃതം പഠിക്കണം എന്നൊരാശയുണ്ട്.
ബുദ്ധന്റെ ദര്‍ശനത്തില്‍ ശൂന്യത എന്ന വാക്കിന് കാര്യമായ പ്രയോഗം ഉണ്ടായിരുന്നോ എന്നറിയില്ല. നാഗാര്ജുനനിലൊക്കെ ആ വാക്കു വരാനുള്ള കാരണം വസ്തുക്കള്‍ അനാത്മം ആണ് എന്ന ബുദ്ധദര്‍ശനം ആണ്. Without a self, without a permanent identity എന്ന് അര്‍ത്ഥം പറയാം. ആ സങ്കല്പത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമമായിട്ടാണ് ചലനവാദവും ശൂന്യതാവാദവും നേരത്തെ പറഞ്ഞ നിഹിലിസവും ഒക്കെ ഉണ്ടായി വന്നത്.
കണ്ടിഞ്ചന്‍സി എന്ന വാക്ക് മനസ്സിലാക്കുന്നതിലാണ് നമ്മള് തമ്മില്‍ പ്രധാനമായി വ്യത്യാസമുള്ളതെന്ന് തോന്നുന്നു. അതാകട്ടെ ബുദ്ധദര്‍ശനവുമായി നേരിട്ട് ബന്ധമുള്ള വാക്കല്ല. എന്റെ അറിവില്‍ അത് ഒരു പടിഞ്ഞാറന്‍ സങ്കല്പമാണ്. (ഇംഗ്ളീഷ് വാക്കായതുകൊണ്ടല്ല; വാക്കിന്റെ അര്‍ത്ഥത്തില്‍ തന്നെ) സംസ്കൃതത്തില്‍ തുല്യമായ സങ്കല്പമുണ്ടാവാം. അറിയില്ല.
ഒരു വസ്തുവിന്റെ സത്തയും അസ്തിത്വവും തമ്മിലുള്ള പാരസ്പര്യമാണ് കണ്ടിഞ്ചന്‍സി എന്ന ആശയത്തിന്റെ കാതല്‍. സത്തയും അസ്തിത്വവും ഒന്നു തന്നെയാണെങ്കില്‍ അത് necessary being ആണ്. അതാണ് ഈശ്വര സങ്കല്പം. ബാക്കിയുള്ളതെല്ലാം സത്തയും അസ്തിത്വവും തമ്മിലുള്ള സ്വഭാവേതരമായ സമ്മേളനം വഴിയാണ് നിലനില്‍ക്കുന്നത്. ഈ സങ്കല്പമാണ് കണ്ടിഞ്ചന്‍സി.
മാധ്യമിക (വിക്കിയിലും മറ്റും മാധ്യമക എന്നാണ് എഴുതിയിരിക്കുന്നത് .. ഞാന്‍ മാധ്യമിക എന്നാണ് ഓര്‍ക്കുന്നത്. എന്താണോ ആവോ) ദര്‍ശനത്തിലെ ശൂന്യതാവാദം താങ്കളും മനസ്സിലാക്കിയതുപോലെ സത്താനിഷേധമാണ്. വിക്കിയില്‍ കുറച്ചുകൂടി യോജിക്കുന്ന ഇംഗ്ലീഷ് വാക്കുണ്ട് നോണ്‍ സബ്സ്റ്റാന്ഷ്യാലിറ്റി.
റ്റെര്‍മിനോളജി വിട്ടു പറഞ്ഞാല്‍ അനുഭവ പരിധിയില്‍ വരുന്ന വസ്തുക്കള്‍ അവയുടെ സ്വഭാവം കൊണ്ടല്ല ഒന്നു ഇങ്ങനെയെന്നും മറ്റൊന്ന് അങ്ങനെയെന്നും തോന്നുന്നത്. എല്ലാം ശൂന്യമാണ്. ശൂന്യം എന്നാല്‍ ഇല്ലാത്തത് എന്നല്ല. എന്തും ആകാവുന്ന ഒന്ന്; അതുകൊണ്ടുതന്നെ ഒന്നുമല്ലാത്ത ഒന്ന് (Q. Where do the things that disappear go? Ans: into nothingness, that is to say into everything എന്ന് ഹാരിപോട്ടറിലെ ചോദ്യോത്തരം ഹഹ :D). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഞാന്‍ വെള്ളം എന്നു വിളിക്കുന്നതിനെ താങ്കളും വെള്ളമായി തന്നെ അനുഭവിക്കുന്നതെന്തു കൊണ്ടെന്നാണ്. അതിനുള്ള ഉത്തരമാണ് ഇന്റര്‍ ഡിപന്ഡന്ഡ് കൌസാലിറ്റി. പടിഞ്ഞാറ് ഡേവിഡ് ഹ്യൂം ഇതേ സങ്കല്പം ഉപയോഗിക്കുന്നുണ്ട്. ഒരു വസ്തുവിനെ അതാക്കുന്ന ഘടകങ്ങള്‍ക്ക് വ്യാവഹാരിക അസ്തിത്വമുണ്ടെന്ന (അതേയുള്ളൂ എന്ന) വാദമാണത്. pratītyasamutpāda does not imply that the apparent participants in arising are essentially real എന്ന് താങ്കള്‍ കാണിച്ച വിക്കി ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. അതായത് പ്രതീതി ഉണ്ടാക്കുന്ന ഘടകങ്ങള്‍ക്കും സത്താപരമായ നിലനില്പില്ല എന്ന്.
ഒരു വസ്തുവിന്റെ അസ്തിത്വത്തെക്കുറിച്ചു പറയാവുന്ന നാലു കാര്യങ്ങളും (being, non being, being and non-being at the same time, neither being nor non-being at the same time ) അവയുടെ എല്ലാം നിഷേധവും ചേര്‍ന്നുണ്ടാവുന്ന എട്ടു വീക്ഷണ കോണുകളില്‍ നിന്നുള്ള മുക്തി ആണ് ശൂന്യത എന്നാണ് ന്യായത്തിലുള്ള വ്യാഖ്യാനം. ഒന്‍പതാമത്തെ ദൃഷ്ടി (കാഴ്ചപ്പാട്). അതായത് ഒരു വസ്തുവിനെ പറ്റി പറയാവുന്നതും ചിന്തിക്കാവുന്നതും എല്ലാം ഒരേ സമയം സത്യവും അസത്യവും ആകാവുന്ന അവസ്ഥ. Contingent എന്ന സങ്കല്പവും അതുമായി ഒരുതരത്തിലും നിരക്കില്ല.
http://en.wikipedia.org/wiki/M%C5%ABlamadhyamakak%C4%81rik%C4%81 ഈ ലേഖനത്തില്‍ സെലക്റ്റ് ചെയ്ത് കൊടുത്തിരിക്കുന്ന ടെക്സ്റ്റും ആമുഖമായി പറയുന്ന വ്യാഖ്യാനസാധ്യതകളും നോക്കൂ. തേരവാദറിവൈവലില് നാഗാര്ജുനനെ അവര്‍ തികച്ചും മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ടത്രേ. 🙂 ഇത് എനിക്ക് പുതിയ അറിവാണ്.
സജി | 09-Mar-10 at 11:54 am | Permalink
ബോധംസ്,
രംഗം ചളമാക്കല്ലെ പ്ലീസ്സ്. പലരും വായിക്കുനുണ്ട്! താങ്കളുടെ ഭാഗവും ഗൌരവമായി തന്നെയാണ് കാണുന്നതു…
അതു കൊണ്ട് പ്ലീസ്..
സൂരജ് | 09-Mar-10 at 11:54 am | Permalink
@ Bodham
“ഭാരതം മൊത്തം വേണ്ടായിരുന്നു… മൈസൂര്‍ പാലസില്‍ സര് പോയിട്ടുണ്ടോ?പതിനഞ്ചാം നൂറ്റാണ്ടിലോക്കെ ഇങ്ങനത്തെ ഭാരതത്തില്‍ വെറും നാട്ടുരാജ്യം ആയിരുന്ന ആ ഒരു ഒറ്റ രാജ്യത്തെ.. സ്വത്തു മതിയാരുന്നു ലോകം മൊത്തം വാങ്ങിക്കാന്‍…”
ഇതൊരുമാതിരി ഫോക്സ് ന്യൂസിലെ അവതാരകന്മാരു നേരം വെളുത്താല്‍ ഇരുട്ടും വരെ രണ്ട് മണിക്കൂറില്‍ നാലുവട്ടം വച്ച് united states is the greatest country on earth എന്ന് വിളമ്പിക്കൊണ്ടേയിരിക്കുമ്പോലുണ്ട്. ഇതിനെയാണ് “പൊട്ടക്കിണറ്റിലെ തവള ” സിന്‍ഡ്രോം എന്ന് പറയുക ! പതിനഞ്ചാം നൂറ്റാണ്ടില്‍ ലോകം മൊത്തം കറങ്ങി സെന്‍സസ് എടുത്തപോലാണ് കീച്ച് ! മൈസൂര്‍ കൊട്ടാരം കണ്ടാല്‍ തോന്നും അതുമതി ലോകം മുഴുവന്‍ വിലയ്ക്ക് വാങ്ങാനെന്ന്. ചരകം കണ്ടാല്‍ തോന്നും അതിന്റെ അപ്പുറത്തോട്ട് വേറെ മെഡിസിനില്ലെന്ന്. ഭഗവദ് ഗീത കണ്ടാല്‍ത്തോന്നും ഇതിന്റെയപ്രത്തിനി വേറേ ഉണ്ടാവാനേ ഇല്ലെന്ന്…. ഇതിന്റയപ്പുറത്തോട്ടുള്ളതെല്ലാം കണ്ടേച്ചാണ് ഈ ഗുണ്ടടിയെങ്കില് കേള്‍ക്കാനൊരു ഗുമ്മുണ്ടാര്ന്നേനെ.
പിന്നെ,
“കോണകം കഴുത്തില്‍ കെട്ടുന്ന സായിപ്പിന്റെ സംസ്കാരമുള്ള തന്നെപോലുള്ളപാര്ടികള് ആണിന്നു ഭാരതത്തിനു ശാപം.. “
ബോധം ഫോമിലാവുന്നുണ്ട്…കൊള്ളാം !
Neck-tieനെ (അതിന്റെ ചരിത്രം ഇവിടെയുണ്ട്: http://en.wikipedia.org/wiki/Necktie#Origins) ‘കോണക’മായി കാണണമെങ്കില്‍ ചില്ലറ അദ്വൈതമൊന്നും പോരണ്ണാ. ഈ ബ്ലോഗില്‍ ഒരാള്‍ ഷെയര്‍ ചെയ്ത ഗിരീഷ് കുമാര്‍ എന്ന പൊട്ടശാസ്ത്രക്കാരന് കിഴങ്ങന്റെ വിഡിയോയിലും കേട്ടു “എന്റെ മഹര്‍ഷിമാര്‍ അരയില്‍ കെട്ടിയത് എടുത്ത് കഴുത്തില്‍ കെട്ടുന്ന സായിപ്പ്” എന്നൊരു പ്രയോഗം. ഈ വക വിവരവും വെളിവുകേടുമുള്ളവന്മാരാണ് ഭാരതപൈതൃകം ഇനി കെട്ടിയെഴുന്നള്ളിക്കാന്‍ പോകുന്നത് !!
Bodham | 09-Mar-10 at 2:51 pm | Permalink
@ സൂരജ്,
“ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂര്‍ച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങള്‍ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയില്‍ നിന്ന് മനസ്സിലാക്കാം.സ്കന്ദ-ഗരുഡ-മാര്‍ക്കണ്ഡേയ പുരാണങ്ങളനുസരിച്ച് ത്രേതായുഗത്തിലാണ് ധന്വന്തരി ജീവിച്ചിരുന്നത്. ” കടപ്പാട് : വിക്കി
അപ്പൊ പതിമൂവായിരം വര്‍ഷത്തോളം പഴക്കം കാണുമല്ലോ. ഇന്നും ആധുനിക വൈദ്യ ശാസ്ത്രം ഉപേക്ഷിച്ച പല കേസുകളും ആയുര്‍വേദ വിധിപ്രകാരം ചികിത്സിച്ചു മാറിയിരിക്കുന്നു..അപ്പൊ അതിനെയൊന്നും പുശ്ചിച്ചു തള്ളേണ്ട.. നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്നേക്കാള്‍ അറിവ് എന്തായാലും ഉണ്ടല്ലോ… . പക്ഷെ…ഭസ്മാസുരന്റെ കാര്യം പോലെയാണ്..താങ്കളുടെ കാര്യം.. കഴിവ് കിട്ടിയിടത് തന്നെ കടക്കല്‍ വച്ച് വെട്ടുക..
ഇനി ഭഗവദ് ഗീതയുടെ കാര്യം നോക്കിയാല്‍… വ്യാസ രചിതമായ മഹാഭാരതത്തില്‍ ഭീഷ്മ പര്‍വത്തില്‍ 18 അധ്യാങ്ങളായി 700 ഓളം ശ്ലോകങ്ങളില്‍ ഉള്ളതാണല്ലോ… അര്‍ജുന ശ്രീകൃഷ്ണ സംവാദം. നിരവധി ഭാഷകളില്‍ ഇന്ന് തര്‍ജമ ചെയ്യപ്പെട്ടിട്ടുള്ള ഭഗവത് ഗീത തന്നെയല്ലേ പണ്ടൊരു കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രി പോപ്പിനും കൊണ്ട് കൊടുത്തത്.. അല്ലാതെ മാര്‍ക്സ് എങ്ങല്സ് ലെനിന് ചരിതം ഒന്നുമല്ലല്ലോ… ആണോ? പിന്നെ ഇതിന്റെയൊന്നും അപ്പുറം കാണാനുള്ള കെല്പോന്നും അടിയനില്ലേ…… താങ്കളും കൈകാര്യം ചെയ്യുന്ന വൈദ്യ ശാസ്ത്രത്തിന്റെ അപ്പുറം കണ്ടിട്ടാണോ അത് എടുത്തിട്ട് അലക്കുന്നത് ? അല്ലല്ലോ? ഇനി മുതല്‍ താങ്കളെ കാണാന്‍ വരുന്ന രോഗികള്‍ക്ക് ഭഗവത് ഗീതയുടെ അവര്‍ക്ക് മനസ്സിലാക്കുന്ന ഭാഷയിലുള്ള ഒരു കോപ്പി കൊടുക്കുക… എന്നിട്ട് രാവിലെയും വൈകിട്ടും ഉച്ചക്കും ഒക്കെ കഴിക്കുന്ന ഗുളികകളുടെ കൂടെ ഇതിലെ ഒന്ന് രണ്ടു ശ്ലോകങ്ങള്‍ ചൊല്ലി അര്‍ഥം ശരിക്കും മനസ്സിലാക്കാന്‍ പറയുക… ഭയം പോകാന്‍ എളുപ്പമാണ്….രോഗം പെട്ടെന്ന് പമ്പ കടക്കും… എരുമേലി കടക്കുമോ എന്ന് നമ്മുടെ ബൈജുവിനോട് ചോദിക്കാം..
Bodham | 09-Mar-10 at 4:11 pm | Permalink
@ നന്ദന
നന്ദന പാവാടയിട്ട ചെക്കന് ആണെന്ന് തോന്നുന്നു….ആരായാലും കൊള്ളാം. ഇന്നത്തെ അഭിനവ അലവലാതി ഫെമിനിസ്റ്നെക്കള് ഒത്തിരി ഭേദമാണ്… അമൃതാനന്ദമയി
ചിത്രഭാനു | 09-Mar-10 at 4:50 pm | Permalink
ഹമ്മോ.. എന്റെ ബോധച്ചേട്ടാ…. സമ്മതിക്കണം..അമൃതാനന്ദം..
ശരിയാണു കൊല്ലാൻ പറഞ്ഞ് കൊടുക്കുന്ന ഗീത വായിച്ചാൽ ബാക്ടീരിയ പേടിച്ചോടും!!!
നിരായുധനായ സുയോധനനെ വിട്ടില്ല.. പിന്നെയാ ബാക്ട്ടീരിയ…!!!
Eagle Eye | 09-Mar-10 at 4:53 pm | Permalink
ഉമേഷിനെ സത്യക്കമ്മ്യൂണിസ്റ്റായി Bodham എക്സ്പോസ് ചെയ്തപ്പോഴാണ് സൂരജും ഒരേതൂവൽ പക്ഷിയായിരിക്കാമെന്ന തോന്നൽ ബലപ്പെട്ടത്. വസ്തുതകൾ അവതരിപ്പിയ്ക്കുന്ന്തിനിടയിലും പ്രതികരണങ്ങളിലും ഈയാൾ ഉപയോഗിക്കുന്ന ധാർഷ്ട്യം നിറഞ്ഞ ഭാഷയുടെ കാരണവും മനസ്സിലായി.അത് കൂറ സഖാക്കളുടെ സ്വതസിദ്ധമായ പീറ ഭാഷയാണ്.
ഇന്ത്യ എന്നു പറഞ്ഞാൽ കുഴപ്പമില്ല; ഭാരതമെന്നൊ
ഭരതീയതയെന്നോ കണ്ടാൽ ഇവരുടെ രക്തം തിളച്ചുമറിയും.പിന്നെ നാക്ക് തറ നക്കിത്തുടങ്ങും.ചുവപ്പു നിറം കൊണ്ട് പ്രചോദനം കിട്ടിയ കാളയെപ്പോലെ മുക്കുറയിട്ടു തുടങ്ങും.
ലവന്മാരു വെച്ചുനീട്ടിയ നാണയം Bodham തിരിച്ചുകൊടുത്തു.അത്രതന്നെ.
Bodham | 09-Mar-10 at 6:26 pm | Permalink
@ ചിത്രഭാനു
കുഞ്ഞേ ആവേശം കൊള്ളാം പക്ഷെ അതിര് കടക്കരുത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ട്ട് , അതായത് അഞ്ചു പേര്‍ക്കും കൂടി കഴിയാന്‍ ഒരു വീടെങ്കിലും കൊടുക്കാന്‍ ഈ പറയുന്ന ദുര്യോധനന്റെ അടുത്ത് പോയി കേണു അപേക്ഷിച്ചപ്പോ, ഇയാളെ പോലെ വിവരം കേട്ട പാര്‍ട്ടിയല്ലേ , കക്ഷിയെ പിടിച്ചു കെട്ടാന്‍ ഓര്‍ഡര്‍ ഇട്ടു… കക്ഷി ഒരു പണിയും കൊടുത്തിട്ട അവിടുന്ന് പോന്നത്… അങ്ങനെ സാമ ദാനം ഭേദം ദണ്ഡം …അറ്റ കൈക്കാണ്… പൂശെടാ മക്കളെ എന്ന് പറഞ്ഞു കൊടുത്തത്…. നിരാലംബ ആയ ദ്രൌപദിയെ സഭയില്‍ വലിച്ചിഴച്ച ദുര്യോധനന് നിരയുധനയപ്പോ ഒരു ധര്‍മവും നോക്കേണ്ട ആവശ്യമില്ല…
പിന്നെ കുഞ്ഞിനെ പോലുള്ള ധര്‍മ കംമ്യുനിസ്ടുകള്‍ കണ്ണൂരില്‍ ധാരമാധര്മങ്ങള് നോക്കി ഓരോ പണി ചെയ്യുന്നത് വര്‍ഷം തോറും ഞങ്ങള്‍ കണ്ടോണ്ടിരിക്കുന്നതാ…
ബിജുക്കുട്ടൻ | 09-Mar-10 at 7:24 pm | Permalink
ആർഷ ഭാരതമേ..നിന്നെ നീ തന്നെ കാത്തോളണേ.
(മീശമാധവൻ സ്റ്റൈൽ)
ഇമ്മാതിരി മൊതലുകളൊക്കെയല്ലേ വക്കാലത്തുമായി ഇറങ്ങിയിരിക്കുന്നത്.
ശ്രീ ശ്രീ ബോധം, നമ്മൾ ഒരു നാട്ടുകാരാണെന്ന് തോന്നുന്നു. ശാസ്ത്രകാരനായ കൃഷ്ണനെക്കുറിച്ച് പറയുന്നതു കേട്ടൂ. അത് നമ്മടെ കൈ നോട്ടക്കാരൻ(ഹസ്തരേഖാശാസ്ത്രം) കൃഷ്ണൻ തന്നെ?
Bodham | 09-Mar-10 at 7:27 pm | Permalink
എന്തായാലും ബിജുക്കുട്ടന്(സിനിമ) ശൈലിയിലുള്ള നിന്റെ വിവരക്കേടുകള്‍ ഞാന്‍ പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു…..
ranjit | 09-Mar-10 at 7:50 pm | Permalink
ബോധം ചേട്ടാ! താങ്കള്‍ ശ്രീകൃഷ്ണനു കൊടുത്ത താരതമ്യം കൊള്ളാം. കണ്ണൂരില്‍ ധര്‍മ്മ സംസ്ഥാപനം നടത്തുന്നത് കമ്മ്യൂനിസ്ടുകാര്‍ മാത്രമാണോ? കൃഷ്ണന്റെ പിന്‍ഗാമികളും ഇല്ലെ? പിന്നെ കൃഷ്ണനെ ഉപമിക്കേണ്ടത് നേതാക്കളുടെ വാക് കേട്ടു എഡിത്ത് ചാടുന്ന ഈ ശുദ്ധന്മാരോടല്ല. എന്ത് ചെറ്റത്തരം ചെയ്യുകയും അതിനെല്ലാം ഉളുപ്പില്ലാതെ ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന അമേരിക്കന്‍ സാമ്രജ്യത്തത്തോടാണ്. അയ്യോ ക്ഷമിക്കണം അവരും കൃഷ്ണനെക്കാള് രണ്ടു യോജന പിന്നിലാണെ.
Bodham | 09-Mar-10 at 7:58 pm | Permalink
മോനെ രണ്ജിതെ നിന്നെപോലുംപ്പോലെ നിക്കറില്‍ തൂരികളോടും മൂക്കിള ഒലിപ്പരോടും സംസാരിക്കാന്‍ സമയമില്ല.
ranjit | 09-Mar-10 at 8:13 pm | Permalink
ബോധം ചേട്ടാ ! താങ്കള്‍ സാംസ്ക്കാരികമായി എത്ര ഉന്നതിയിലാനെന്നു മുകളിലെ കമന്റില്‍ നിന്നും മനസ്സിലായി. എന്നോട് ക്ഷമിക്കൂ.
നന്ദന | 10-Mar-10 at 6:23 am | Permalink
“Bodham“ എന്ന് എഴുതികണ്ടപ്പോൾ ഞാൻ കരുതി ഇത്തിരിയെങ്കിലും ഉണ്ടാവുമെന്ന്,ഈ ബോധമേ?
എന്തായാലും എന്റെ പാവാട പൊക്കുന്ന പണി താങ്കൽക്ക് ചേരും, ഇത് വളരെ മുമ്പ് തലമുറവഴി, ആർഷഭാരതതീവ്രവാദം വഴി കിട്ടിയതാണോ?
ഞാൻ പാവാടയോ ട്രൌസറോ അണിയുന്നത് ഇവിടുത്ത ആർഷഭാരതത്തിലെ പൊട്ടതെറ്റുകളുമായി വല്ല ബന്ധവുമുണ്ടോ?? ഇനി മറ്റെയാൾ പറയുന്നത് പോലെ കോണകം കഴുത്തിൽ കെട്ടിയത് പോലുള്ള വല്ല താരതമ്മ്യപഠനമെങ്ങാനും നടത്തിയിട്ടുണ്ടാവുമോ ഈ ബോധം.
വലിയ വലിയ ആളുകൽ കാര്യമാത്രപസക്തമായ വലിയ കാര്യങ്ങൽ ചർച്ച ചെയ്യുമ്പോൽ ഇങ്ങനേയുള്ള അൽപ്പത്തരങ്ങൽ പൊക്കി വരാതേ, വല്ലതും പഠിക്കാൻ ശ്രമിക്കൂ, ഇത്തിരിയും ബോധമില്ലാത്ത ബോധമേ!!!
ഫെമിനിസ്റ്റിനെ തോണ്ടി അമൃതാനന്ദയേ സുഖിപ്പിച്ച് കിടത്തലുണ്ടല്ലോ അതെന്തായാലും നാന്നായി. പാവപ്പെട്ടവരുടെ വിശ്വാസവും, ധനവും കവർന്നെടുത്ത് ശീതീകരിച്ചമുറിയിൽ ദൈവത്തെപോലെ സുഖിക്കുന്നതാണോ? താങ്കൽ പറയുന്ന ആർഷഭാരതസംസ്ക്കരം. ഗോപാലകൃഷ്ണനും ഒരു പ്രസംഗത്തിൽ അമൃതാനന്ദയേ പുകയ്ത്തുന്നത് കണ്ടു, താങ്കളും ഈ ഉഡായിപ്പും ഒരേനാട്ടുകാരനാണ് അല്ലേ??
താങ്കൽക്കറിയാമോ? ഞാനീ ഉമേഷിന്റേയും സൂരജിന്റേയും ബ്ലോഗുകൽ കണ്ടില്ലായിരുന്നെങ്കിൽ ഇന്നും ഇല്ലാത്ത സമയം കളഞ്ഞ് ഉഡായിപ്പ് സി ഡികൽ കേൽക്കുമായിരുന്നു. അതിൽ എത്തിപ്പെട്ടത് ഭാഗ്യം അതിൽന്നിന്നും രക്ഷപ്പെട്ടത് മഹാഭാഗ്യം.
ചിത്രഭാനു | 10-Mar-10 at 6:24 am | Permalink
ഹൊ എന്തൊരു മഹത്തായ ബോധം!!! ഇത് ഗീതയിൽനിന്ന് അഭ്യസിച്ചാതാണോ….
പിന്നെ കമ്യൂണിസ്റ്റ് അനുഭാവികൾ എന്നു പറഞ്ഞാൽ പാർട്ടി ഭക്തർ എന്ന കാഴ്ച്ചപ്പാടാണു നിങ്ങൾക്കെല്ലാവർക്കും. അത് മാറ്റാനാവും എന്ന പ്രതീക്ഷ ഇല്ലതാനും. ആത്മീയവാദികൾ എല്ലാം ബി ജെ പി ക്കാർ ആണെന്നു ഞാൻ പറയുന്ന പോലെ മാത്രം.
സുയോധനൻ പോട്ടെ.. ഭീഷ്മർ, വിദുരർ തുടങ്ങിയ അപ്പാവികൾ എന്തു ചെയ്തു…!! നിഷ്കരുണം കൊന്നില്ലെ… രഥത്തിൽനിന്ന് ചക്രം ഉയർത്താൻ ഇറങ്ങിയ കർണ്ണനെ ഇതുതന്നെ തക്കം എന്നു പറഞ്ഞ് കൊല്ലിപ്പിച്ചില്ലെ?
ഇതെല്ലാം പരഞ്ഞത് മർക്സ് അല്ലല്ലൊ… വ്യാസൻ തന്നെയല്ലെ…
“ബോധമുണ്ടോ ഈ ജഢപ്രപഞ്ചമുണ്ടു്. ബോധമില്ല ഈ ജഢപ്രപഞ്ചമില്ല. അതിനാല്‍ ജഢമെന്നു തോന്നിക്കുന്നതു ബോധം തന്നെ. “ബ്രഹ്മസത്യം ജഗത് മിഥ്യ” – ബോധം ഉള്ളതു്, ജഢം ഇല്ലാത്തതു്. പിന്നെ ഈ പലതു കാണുന്നതു്? ജഢത്തിലെ വെറും ഭ്രമം.”
ആരുടെ ബോധം? ഒരു കണക്കിൽ പറഞ്ഞാൽ ശരിയാണ്. നമ്മൾ തട്ടിപ്പോയാൽ നമുക്ക് പിന്നെ ബോധം ഇല്ലല്ലോ. അപ്പൊ ‘നമുക്ക്’ ഈ പ്രപൻചം അല്ലെങ്കിൽ ജഗത് ഇല്ലല്ലോ….
Umesh:ഉമേഷ് | 10-Mar-10 at 6:36 am | Permalink
ചിത്രഭാനുവേ, വിദുരനെ ആരും കൊന്നിട്ടില്ല കേട്ടോ… 🙂
ചിത്രഭാനു | 10-Mar-10 at 6:52 am | Permalink
ബുദ്ധന്റെ നിലപാട് നോക്കുക
വിവേകാനന്ദൻ ബുദ്ധനെപ്പറ്റി ഇങ്ങനെ പറയുന്നു:
മനുഷ്യനിൽ ഒരു ആത്മാവ്- ഹിന്ദുക്കൾ വിവക്ഷിക്കുന്ന അർഥത്തിൽ- ഉണ്ടെന്ന വസ്തുത അദ്ദേഹം നിഷേധിച്ചു എന്ന് നിങ്ങൾക്കറിയാം. ഹിന്ദുക്കളായ ഞങ്ങൾ, മനുഷ്യനിൽ നിത്യമായ ഒന്ന്, ഒരുകാലത്തും നശിക്കാത്തതും അനാദിയായതുമായ ഒന്ന്, ഉണ്ടെന്നു വിശ്വസിക്കുന്നു. അതിനെ ആത്മാവ് എന്നു വിളിക്കുന്നു. പ്രക്രിതിയിലും ശാശ്വതമായ ഒരു വസ്തു ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനെ ഞങ്ങൾ ബ്രഹ്മം എന്നു വിളിക്കുന്നു. അതും അനാദിയും അനന്തവുമാകുന്നു. ബുദ്ധൻ ഇത് രണ്ടും നിഷേധിച്ചു. നിത്യമായ എന്തെങ്കിലും ഉണ്ട് എന്നതിനു തെളിവില്ല എന്നു പറഞ്ഞു ബുദ്ധൻ. ഇതൊക്കെ വെറുമൊരു പരിണാമ സംഘാതമാണ്. നിരന്തര പരിണാമത്തിലെ ഒരു ചിന്താസമൂഹത്തെയാണ് മനസ്സ് എന്നു പറയുന്നത്.
ബുദ്ധൻ പറഞ്ഞു. ” നല്ലതായതുകൊണ്ട് നൻമചെയ്വിൻ. വേറൊന്നും ചോദിക്കരുത്. അതുമതി. കെട്ടുകഥ കാരണമായോ, കഥവഴിക്കോ, അന്ധവിശ്വാസം ഹേതുവായോ നല്ലത് ചെയ്യാൻ പ്രേരിതനായവൻ, സന്ദർഭം ലഭൊച്ചാലുടൻ തിൻമ ചെയ്തു പോവും. നൻമക്ക് വേണ്ടി നൻമ ചെയ്യുന്നവൻ മാത്രമാണു നല്ലവൻ; അതായിരിക്കും ആ മനുഷ്യന്റെ സ്വഭാവം.
“മനുഷ്യനിൽ ബാക്കി എന്തുകാണും?” എന്നാരോ ബുദ്ധനോട് ചോദിച്ചു. “എല്ലം എല്ലാം. എന്നാൽ മനുഷ്യനിൽ എന്തുണ്ട്? ശരീരമില്ല, ആത്മാവില്ല. പിന്നെയോ സത് സ്വഭാവം. അതെന്നേക്കും നിലനിൽക്കും. മരിച്ചുപോയവരൊക്കെ നമുക്കായി അവരുടെ സ്വഭാവം തന്നിട്ടുണ്ട്.അത് മനുഷ്യ രാശിയുടെ നിത്യ സംപത്താണ്. ഈ സ്വഭാവങ്ങൾ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു.”
പുസ്തകം :ബൗദ്ധ ഭാരതം
author : വിവേകാനന്ദൻ
published by :ശ്രീരാമ ക്രിഷ്ണഭവൻ.
ചിത്രഭാനു | 10-Mar-10 at 10:24 am | Permalink
വിദുരരുടെ കാര്യത്തിൽ ക്ഷമ ചോദിക്കുന്നു.. നന്ദി ഉമേഷ്..
സൂരജ് | 10-Mar-10 at 3:32 pm | Permalink
“ആയുര്‍വേദത്തെ ഒരു ശാസ്ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുര്‍വേദത്തെ എട്ടുഭാഗങ്ങളായി (അഷ്ടാംഗങ്ങള്‍) വിഭജിച്ചു. ഒട്ടേറെ ശസ്ത്രക്രിയോപകരണങ്ങള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂര്‍ച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങള്‍ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയില്‍ നിന്ന് മനസ്സിലാക്കാം. സ്കന്ദ-ഗരുഡ-മാര്‍ക്കണ്ഡേയ പുരാണങ്ങളനുസരിച്ച് ത്രേതായുഗത്തിലാണ് ധന്വന്തരി ജീവിച്ചിരുന്നത്. ” കടപ്പാട് : വിക്കി അപ്പൊ പതിമൂവായിരം വര്‍ഷത്തോളം പഴക്കം കാണുമല്ലോ.
ധന്വന്തരി …. പതിമൂവായിരം വര്‍ഷത്തോളം മുന്‍പ് ?!! മൂര്‍ച്ചയുള്ള 20 തരവും അല്ലാത്ത 101 തരവും ശസ്ത്രക്രിയോപകരണങ്ങള്‍ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയില്‍ നിന്ന് മനസ്സിലാക്കാം ?!! സ്കന്ദ-ഗരുഡ-മാര്‍ക്കണ്ഡേയ പുരാണങ്ങളാണു പോലും ധന്വന്തരിയുടെ കാലം അളക്കാനുള്ള റെഫറന്‍സ് ?!!
ബോധം സാറേ, ഈ ശല്യതന്ത്രം കോപ്പി നാട്ടിലു 150 രൂപാ മുതലു 1500രൂപാവരെ പല സൈസിലു കിട്ടും. വിക്കിപീഡിയേല്‍ ഞെക്കിയെടുക്കുന്ന നേരത്ത് ഒന്ന് തപ്പി വായിച്ചു നോക്ക്. ദിവോദാസ ധന്വന്തരി ആരാണ്, സുശ്രുതന് ആരാണ്, അവരുടെ കാലഘട്ടമേതാണ്, യന്ത്രം എന്ന് വച്ചാല്‍ ശല്യതന്ത്രത്തില്‍ ഉദ്ദേശിക്കുന്നതെന്താണ്, അതിന്റെ ക്ലാസിഫിക്കേഷന്‍ എന്താണ്, സുശ്രുത സംഹിത ആരൊക്കെ പിന്നെ എഡിറ്റ് ചെയ്തു, കൂട്ടിച്ചേര്‍ക്കപ്പെട്ട വിജ്ഞാനം എന്താണ് എന്നൊക്കെ ഒന്ന് നോക്ക്. എന്നിട്ട് ഈ ഗുണ്ടൊക്കെ എടുത്തലക്ക് …
അതിനൊന്നും വയ്യ, ഇതെല്ലാം അങ്ങ് മോളീന്ന് കെട്ടിയെടുത്തതാണ് എന്നങ്ങ് വിശ്വസിക്കണമെങ്കില്‍ പതിമൂവായിരം വര്‍ഷമാക്കി കുറയ്ക്കണ്ട, ബ്രഹ്മാണ്ഡമുണ്ടായ കാലം എന്നുതന്നെ അങ്ങ് വച്ചോ.
Bodham | 10-Mar-10 at 5:14 pm | Permalink
@ നന്ദന
” പാവാടയിട്ട ചെക്കനാണോ നീ എന്നാ ചോദിച്ചത്? അതായത് പെണ്ണിന്റെ പേരില്‍ വന്നു സംസാരിക്കുന്ന ആണാണോ അതോ ആണും പെണ്ണും കേട്ട വര്‍ഗം ആണോ എന്ന്? നീ ജോലി ചെയ്യുന്നത് അമേരിച്ചയില് ആണെങ്കില്‍ ആ വര്‍ഗം ധാരാളം ഉണ്ടല്ലോ…അതാ ചോദിച്ചത്…. പിന്നെ നിന്റെ സംസാരത്തില്‍ നിന്നും നീ പാവാട അല്ല എല്ലാം പൊക്കി കാണിക്കുന്ന ടീം ആണെന്ന് മനസ്സിലായി….അതിനിപ്പോ ഈശ്വരോ രക്ഷതു എന്നല്ലാതെ എന്ത് പറയാന്‍… …
ഹോ ഗോപാലകൃഷ്ണന്റെ സി.ഡി കേട്ട് ആല്മാഭിമാനം പോയ ഒരു ടീമേ? ….കൊള്ളം… എന്തായാലും ഉമേഷിന്റെയും സൂരജിന്റെയും ബ്ലോഗ് വായിച്ചല്ലോ.. ഇനിയിപ്പോ കംമ്യുനിസ്റ്റില് ചേരാം…അവിടെ ആത്മാഭിമാനം
ഉയര്‍ത്തിപ്പിടിക്കുന്ന ധാരാളം പേരുണ്ട്…
ചൈതന്യം | 10-Mar-10 at 6:05 pm | Permalink
@ ഉമേഷ്,
“പുരാണമനുസരിച്ചു് പരന്നു കിടക്കുന്നതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ ഒരു സാധനമാണു ഭൂമി. അതിന്റെ എട്ടു ദിക്കുകളും താങ്ങാൻ അഷ്ടദിഗ്ഗജങ്ങളും മറ്റുമുണ്ടു്. ഈ ഭൂമിയുടെ കൃത്യം നടുക്കു ഹിമാലയപർവ്വതം സ്ഥിതി ചെയ്യുന്നു. അതിലെ ഒരു കൊടുമുടിയായ മഹാമേരുവിന്റെ മുകളിലാണു സ്വർഗ്ഗം. ദേവന്മാർ അവിടെയാണു താമസം. സൂര്യചന്ദ്രന്മാർ മേരുവിനെ പ്രദക്ഷിണം ചെയ്യുന്നു. ഭൂമിയുടെ കീഴിൽ കടലിനും താഴെയാണു പാതാളം. അസുരന്മാർ അവിടെയാണു്.”
ഏതു പുരാണതിലാണ് ഭൂമി വെള്ളത്തിന്റെ മുകളില്‍ പൊങ്ങിക്കിടക്കുന്ന ഒരു സാധനം ആണെന്നും പരന്നതാണെന്നും ഉള്ളത്? വിശദമാക്കാമോ? വായിക്കാനായിരുന്നു.. അതുപോലെ അസുരന്മാര് എല്ലാം പാതലതിലനെന്നു എവിടെയാ പറയുന്നത്…അതും കൂടി ഒന്ന് വിശദീകരിക്കാമോ?
ചിത്രഭാനു | 10-Mar-10 at 11:20 pm | Permalink
ബോധം ആര്‍ഷ ഭാരത സംസ്കാരം വെളിപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നു മനസ്സിലായി. മനുവിന്റെ ശിഷ്യ ഗണങ്ങളല്ലേ….ഇങ്ങനേ പറയൂ…ഒരു സ്ത്രീ അഭിപ്രായം തുറന്നു പറയുകയോ… പാടില്ല പാടില്ല…. ശാസ്ത്ര വിധി പ്രകാരം തെറ്റാ…!!!!!
അതാവും പാവാട പൊക്കലിനോട് ഉപമിച്ചത്. അങ്ങനെയെങ്കില്‍ ഈ ലോകം മുഴുവന്‍ പാവാടപൊക്കികളാവട്ടെ.
എന്റെ ബോധച്ചേട്ടാ മറുപടി ഉണ്ടെങ്കില്‍ പറയുന്നതിനു പകരം Gender Jokes തട്ടിവിടുന്ന പുരുഷമേധാവിത്വത്തിന്റെ സ്വരമാണു നിങ്ങള്‍ക്ക്. ഇതിലൊക്കെ ഇടപെടാന്‍ ഇവളാരാ എന്ന മട്ടില്‍….
Bodham | 10-Mar-10 at 11:42 pm | Permalink
ചിത്രഭാനുവേ ഒരു പെണ്ണിനെ ഒരിക്കലും അപമാനിച്ചിട്ടും ഇല്ല… അഭിപ്രായം പറയരുതെന്ന് പറഞ്ഞിട്ടുമില്ല… അതിനു മനുസ്മ്രിതിയെ ക്വാറ്റ് ചെയ്യേണ്ട…ആ സബ്ജെക്ട്റ്റ് പിന്നീട് സംസാരിക്കാം.. കമ്മ്യുണിസ്റ്റ് അനുഭവിയാണല്ലോ താങ്കള്‍ . മുകളില്‍ കമന്റില്‍ പറഞ്ഞിട്ടും ഉണ്ട്…അതായിരിക്കും ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അയാള്‍ മനസ്സില്‍ അതിനു വിചാരിച്ചത് മനസ്സിലാക്കാതെ സ്വന്തം വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്… ഹോട്ട് ഡോഗ് തിന്നു മത്സരത്തില്‍ ജയിച്ചപ്പോ പട്ടിയിറച്ചി തിന്നു എന്നെഴുതിയ ദേശാഭിമാനി മുറക്ക് വായിക്കുന്ന ടീം ആകുമല്ലോ അല്ലെ? അപ്പൊ ഇതല്ല ഇതിനപ്പുറം വ്യാഖ്യാനം എഴുതാന്‍ അറിയാമെന്നറിയാം. നന്ദന എന്ന് പേരിട്ടു എഴുതുന്നയാള്‍ ( ആണോ പെണ്ണോ എന്നറിയില്ല.. ) അമൃതാനന്ദമയിയെ കുറിച്ച് വളരെ മോശമായി പറഞ്ഞപ്പോ പാവാടയിട്ട ചെക്കന് ആണോന്നു ചോദിച്ചു… ചോദിച്ചത് എന്താണെന്നു മനസ്സിലാകാതെ .അതിനു കക്ഷിയുടെ മറുപടി പാവാട പൊക്കുന്ന ടീമാണോ ഞാനെന്നയിരുന്നു….അത് താങ്കള്‍ വായിച്ചില്ലേ./? അതോ മനപ്പൂര്‍വ്വം പക്ഷം ചേരുന്നതാണോ? എന്തായാലും എനിക്കൊന്നുമില്ല.. അതിനാണ് എന്റെ അവസാന മറുപടി കൊടുത്തത്… വെറുതെ വള വള നക്കിട്ടടിക്കുന്ന പെണ്ണുങ്ങളും കാര്യ വിവരമായി സംസരിക്കുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്…അതില്‍ ആദ്യത്തെ ഗണത്തില്‍ പെട്ടതാനു നന്ദന എന്ന പേരില്‍ പെണ്ണ് തന്നെയാണ് ഇവിടെ സംസാരിക്കുന്നതെന്ന് താങ്കള്‍ കരുതുന്ന കക്ഷി …
ചിത്രഭാനു | 11-Mar-10 at 12:26 am | Permalink
ഇവിടെയും നിങ്ങൾ എന്നെ കാറ്റഗറൈസ് ചെയ്യുന്നു. ഞാൻ ഒരു ദേശാഭിമാനി വിശ്വാസി അല്ല.
“നന്ദന എന്ന് പേരിട്ടു എഴുതുന്നയാള്‍ ( ആണോ പെണ്ണോ എന്നറിയില്ല.. ) അമൃതാനന്ദമയിയെ കുറിച്ച് വളരെ മോശമായി പറഞ്ഞപ്പോ പാവാടയിട്ട ചെക്കന് ആണോന്നു ചോദിച്ചു”…
എന്താ പെണ്ണാണേൽ പറഞ്ഞൂടെ? അവിടെ എന്തിനു വർഗ്ഗം ചോദിച്ച് മറുപടി നൽകുന്നു?
താങ്കളുടെ ഭാഷയിൽ പുരുഷ മേധാവിത്വം ഉണ്ട് എന്നു പറയാൻ കാരണം മറ്റ് ഒന്നുമല്ല. നന്ദനയെ മാത്രമാണു താങ്കൾ നീ എന്നു അഭിസംബോധന ചെയ്തിട്ടുള്ളത്. അത് പെണ്ണാണ് എന്നതിനാൾ തന്നെയാണു.
വള വള നാക്കിട്ടടികുന്നതും കാര്യവിവരമായി സംസാരിക്കുന്നതും ആയ ആളുകളുണ്ട്. ശരിതന്നെ. പക്ഷെ അതിനെ gender പരമായി കാണുകയല്ല വേണ്ടത്. കാര്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിൽ കൊടുക്കുകയാണ്.
Bodham | 11-Mar-10 at 12:29 am | Permalink
സൂരജും ഉമേഷും ഒക്കെ ഇടയ്ക്കിടെ ഭാരതീയ സംസ്കാരത്തെ കൊട്ടുന്നത് എന്ത് ഹിഡന്‍ അജണ്ട ആണെന്ന് പിടി കിട്ടുന്നില്ല… ഭരതമെന്നോ ഭാരതീയരെന്നോ അവരെന്തു പറഞ്ഞെന്നു പറഞ്ഞാലോ പുശ്ചത്തോടെ സംസാരിച് തള്ളുക. ഇനി ഇതിനൊക്കെ കാശ് ചൈനയില്‍ നിന്നോ അതോ പിണറായിയുടെ വീട്ടില്‍ നിന്നോ? സൂരജിന്റെ ഈ കമന്റ് തന്നെ ധാരാളം.
Umesh:ഉമേഷ് | 11-Mar-10 at 12:40 am | Permalink
ബോധം, ചൈതന്യം, ഭാരതപൈതൃകം എന്ന പേരുകളിൽ കമന്റിടുന്ന സുഹൃത്തേ,
നിങ്ങൾക്കു തെറി വിളിക്കണമെങ്കിലോ നിങ്ങൾ വിശ്വസിക്കുന്ന അസംബന്ധങ്ങൾ ഉറക്കെ വിളിച്ചുകൂവണമെങ്കിലോ ദയവായി നിങ്ങളുടെ ബ്ലോഗിലോ ഈ വക സംഭവങ്ങൾ ചർച്ച ചെയ്യുന്ന ഏതെങ്കിലും ബ്ലോഗിലോ പോയി ചെയ്യ്. ദയവായി ഇവിടെ വന്നു് ബഹളം വെയ്ക്കാതിരിക്കൂ. എന്റെ ബ്ലോഗിൽ പറഞ്ഞ കാര്യങ്ങളെപ്പറ്റി എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയൂ.
വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത്തരം നാറ്റിക്കൽ ഇവിടെ സ്വാഗതം ചെയ്യുന്നില്ല. നാറ്റിക്കൽ ചെയ്യരുതു് എന്നല്ല. അതു് ഇവിടെ വേണ്ട എന്നാണു്.
ചിത്രഭാനൂ, നിങ്ങൾക്കു് എന്തിന്റെ അസുഖമാണു്? അറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുന്നതാണു്. നിങ്ങളുടെ എനർജി എന്തിനാണു് ഇയാളോടു തർക്കിച്ചു കളയുന്നതു്?
Bodham | 11-Mar-10 at 12:56 am | Permalink
ഹലോ ഉമേഷ് സര്,
നിങ്ങളുടെ കഴിഞ്ഞ പോസ്റ്റില്‍ symer ഇവിടെ ചോദിച്ച അതെ ചോദ്യം തന്നെ ഞാന്‍ ചോദിക്കുകയാണ്.. താങ്കളുടെ പോസ്റ്റിനെ പുകഴ്ത്തി പറയുന്ന ധാരാളം ആള്ക്കാര് ഓരോരുത്തരും നിരവധി പേരുകളില്‍ ഒരേ സിസ്റെതില്‍ നിന്നും അഭിപ്രായങ്ങള്‍ പറയുമ്പോ വിമര്‍ശിക്കുന്നവരുടെ മാത്രം പേരുകള്‍ വെളിപ്പെടുത്തുക… താങ്കള്‍ പുകഴ്ത്തല്‍ മാത്രം ഇഷ്ടപ്പെടുന്ന കക്ഷിയാണ് എന്ന് ഇപ്പോഴാ മനസ്സിലായത് ഒകായ്…താങ്കളുടെ ബ്ലോഗ്, താങ്കളുടെ അഭിപ്രായം… കമന്റിടുന്നത് ഇതോടെ നിര്‍ത്തി… നന്ദി നമസ്കാരം..
Bodham | 11-Mar-10 at 12:58 am | Permalink
വിമര്‍ശന അഭിപ്രായം പറയുന്നത് “തെറി” ആണെന്നത് പുതിയൊരറിവ കേട്ടോ
ചിത്രഭാനു | 11-Mar-10 at 1:06 am | Permalink
ഉമേഷ്.. ക്ഷമിക്കുക. വിഷയം വഴിമാറുന്നു എന്നറിയാം. എന്നാൽ ഇത്തരം പരാമർശങ്ങളെ കണ്ടില്ലെന്നു നടിക്കാനും വയ്യ. പ്രതികരിക്കുന്നതിന്റെ അസുഖമെന്നു കൂട്ടിക്കോളൂ. എന്തായാലും ഒന്ന് മനസ്സിലായി. ഈ ബോധങ്ങളുടെ സാംസ്കാരിക ഭാഷ ഒരു വിമർശനം കിട്ടുംപോഴേക്കും തകിടം മറിയുന്നു. തിരിച്ച് ആരേലും പ്രതികരിക്കുന്നത് വരെ വേദവും വേദാന്തവും; ആരേലും പ്രതികരിച്ചാൽ തെറിയഭിഷേകവും!! ഇനിയും വിമർശനം നടത്തി വിഷയം മാറ്റുന്നില്ല. സക്രിയമായ ചർച്ചകൾ തുടരട്ടെ
Adithyan | 11-Mar-10 at 1:53 am | Permalink
അല്ലാ, ബോധം ചേട്ടോ, ലീ കമ്യൂണിസം ലിവടെ എന്തരു ചെയ്യണത്?
എന്തു കുന്തം പറഞ്ഞാലും അതു മാർക്സിന്റെ ഗ്രന്തത്തില്‍ ഉണ്ടായിരുന്നു എന്നു പറയുന്നവരല്ലിയോ കമ്യൂണിസ്റ്റുകൾ? ലോ ലവന്മാരെ പറ്റിയുള്ള എന്റെ അഭിപ്രായം കാച്ചിക്കുറുക്കി ഇവിടെ ഒണ്ട്.
ലതവടെ നിക്കട്ടെ… നമ്മക്കു ചേട്ടന്റെ പ്രശ്നത്തിലേക്കു വരാം.
ഉമേഷ്ജി പറഞ്ഞ കാര്യങ്ങൾക്ക് മറുപടി ഒന്നും ഇല്ലാത്തതുകൊണ്ടല്ലേ ഈ ത്രേതായുഗോം ശ്രീകൃഷ്ണന്റെ മനശ്ശാസ്ത്രോം അമൃതാനന്ദമയീടെ പാവേടേം ഒക്കെ പൊക്കിക്കൊണ്ടു വരുന്നതു്?
ചേട്ടാനു ഈ പോസ്റ്റ് എന്തരാന്നു ചുക്കും ചുണ്ണാമ്പിനും മനസിലായിട്ടില്ലെങ്കില്‍ മുണ്ടാണ്ടെ വീട്ടിലിരിക്കണം കേട്ടാ, അല്ലാതെ, “കമ്മ്യൂണിസ്റ്റുകാര്‍ അഭിപ്രായം പറഞ്ഞാ ഇങ്ങനേ പറയൂ, പെണ്ണുങ്ങള് മിണ്ടരുത്” എന്ന റേന്ചില് ഒരു മാതിരി ലാലൂപ്രസാദ് പറയുന്നതു പോലത്തെ അഭിപ്രായങ്ങള്‍ കെട്ടിയെഴുന്നള്ളിച്ചോണ്ടു വരാന്‍ ചേട്ടന്നു നാണമാവുന്നില്ലേ?.. ഇത് പാര്‍ലമെന്റ് ഒന്നും അല്ല. ഒരല്പം സ്റ്റാന്‍ഡേര്‍ഡ് കാണിക്കൂ..
ഉമേഷ്ജി ഇന്നും ഇന്നലെയുമൊന്നുമല്ല ഈ സംസ്കൃതവും ഫാരതഗണിതവും എഴുതാൻ തുടങ്ങിയതും (ഇടയ്ക്കു കമ്യൂണിസ്റ്റാകുമ്പോൾ റഷ്യൻ ഫാഷയും എഴുതും) ആർഷഫാരതതീവ്രഫാതികളെ എതിർക്കാൻ തുടങ്ങിയതും. വായിച്ചുനോക്ക് പഴയ പോസ്റ്റൊക്കെ.
പിന്നെ, ഇങ്ങേരു കമ്യൂണിസ്റ്റുകാർക്കു പോസ്റ്ററൊട്ടിച്ചത് എനിക്കും തീരെ പിടിച്ചില്ല കേട്ടോ. എന്റെ വെഷമം മാ നിഷാദ പോലെ പൊട്ടിയൊലിച്ചത് ദാ വ്ടെ. അങ്ങേര് ഇനി ഈ ബ്ലോഗിൽ കമ്യൂണിസം എഴുതുമ്പോൾ ഒന്നു പറയണേ. നമുക്കു തോളോടു തോള് നിന്ന് പൊരുതാം. അല്ലാതെ ഈ മറ്റേടത്തെ വർത്തമാനം വെളമ്പിയാൽ കോൺഗ്രസ്സുകാരേം ബീജേപ്പിക്കാരേം കൂടെക്കിട്ടുമെന്നു വിശാരിക്കല്ലേ…
പറഞ്ഞത് ആ ഈഗിൾ ഐ ചേട്ടനും കൂടി കേൾക്കാനാണു കേട്ടാ…
Adithyan | 11-Mar-10 at 2:29 am | Permalink
ബോധം,
ഒരു കാര്യോം കൂടെ ഒന്നു പറഞ്ഞോട്ടേ, ഞാന്‍ പലയിടത്തും പറഞ്ഞിട്ടോള്ള കമ്മ്യൂണിസ്റ്റുകാരന്റെ ധാര്‍ഷ്ട്യവും ഇവിടെ സൂരജ് കാണിക്കുന്ന ‘ധാര്‍ഷ്ട്യവും’ കൂടെ കൂട്ടിക്കുഴയ്ക്കല്ലേ….
കമ്മ്യൂണിസ്റ്റുകാരന്റേത് വിവരക്കേട്. തല്ലിയാല്‍ തിരിച്ചുതല്ലില്ല എന്നുറപ്പുള്ളടത്തു കാണിക്കുന്ന തിണ്ണമിടുക്ക്. സംഘം ചേര്ന്നൊള്ള ഗ്വാഗ്വാ വിളി.
ഈ പോസ്റ്റുകളില്‍ സൂരജ് കാണിച്ചത് ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം. അതില്‍ ഒരു പൊടിക്ക് (അല്ലേല്‍ ഒരുപാട് പൊടികള്‍ക്ക്) അഹങ്കാരവും കാണും. പക്ഷേ സഹിച്ചേ പറ്റൂ, കാരണം, സൂരജ് സൂരജിന്റെ അറിവ് ഇറക്കിയാണു കളിച്ചിരിക്കുന്നത്.
“ഞാന്‍ പറയുന്നതാണ് ശരി എന്ന ഉത്തമബോധ്യം എനിക്കുണ്ട്, ഞാന്‍ ഇതാണ് പറയുന്നത്, ഞാന്‍ പറയുന്നതിന്റെ കാര്യങ്ങളും കാരണങ്ങളും ഇതാണ്. നിങ്ങക്ക് പറ്റുമെങ്കില്‍ എന്റെ തെറ്റു കണ്ടുപിടിക്ക്” എന്നാണ് സൂരജ് പറഞ്ഞിരിക്കുന്നത്.
(ടൈഗര്‍ വുഡ്സിനു ചേട്ടന് ടീ ഓഫ് ചെയ്യാന്‍ ടിപ്സ് കൊടുത്താല്‍ അങ്ങേര് അത് എത്ര സമയത്തേക്ക് ക്ഷമയോടെ കേള്‍ക്കും? ചേട്ടന് തന്നെ പറ.)
ആ അറിവിനെ കവച്ചു വെക്കാനുള്ള അറിവൊള്ള ഒരാളെ ചേട്ടന് തപ്പിപ്പിടിച്ചോണ്ടു വന്ന് അയാള്‍ സൂരജിന്റെ വാദങ്ങള്‍ ഖണ്ഡിയ്ക്കുന്നതു വരെ ചേട്ടനു സൂരജിന്റെ (അര്‍ഹിക്കുന്ന) അഹങ്കാരം സഹിച്ചേ പറ്റൂ…
അറിവില്ലാത്തവന്റെ ധാര്‍ഷ്ട്യവും അറിവുള്ളവന്റെ ധാര്‍ഷ്ട്യവും കൂട്ടിക്കുഴയ്ക്കല്ലേ… രണ്ടും രണ്ടാണ്.
നന്ദന | 11-Mar-10 at 5:59 am | Permalink
iam very sorry umesh,
എന്നെ വ്യക്തിപരമായി ആക്ഷേപിച്ചപ്പോൽ ആരും പ്രതികരിച്ച് കാണാത്തത് കൊണ്ട്, ഇത്തിരി ഞാനും പ്രതികരിച്ചു. എല്ലാവർക്കും നല്ലത് വരട്ടെ.
കണ്ണൂസ് | 11-Mar-10 at 6:04 am | Permalink
അതു കലക്കി. ആദിക്ക് ഒരു ഉമ്മ.
Bhodham | 11-Mar-10 at 6:40 am | Permalink
@ Adithyan
സൂരജ് എഴുതിയ ഈ പോസ്റ്റ് വായിച്ചിട്ട്ട് തന്നെയാണോ താങ്കള്‍ അദ്ദേഹം കമ്മ്യുണിസ്റ്റ് അനുഭാവിയല്ല എന്ന് ധരിച്ചത്.. പിന്നെ ഇയാളുടെ കമന്റുകള്‍ പല ബ്ലോഗിലും വായിച്ചു…… മൂട് താങ്ങി കോണ്‍ഗ്രസിന്റെ സ്വഭാവം കാണിച്ചിട്ടുണ്ട് കൊള്ളാം.. അല്ലാതെ ഒരു നിലവാരവും കണ്ടില്ല… കോളേജില്‍ പഠിച്ചിരുന്നപ്പോ ചോട്ടന് കെ.എസ.യു ഇവിലോക്കെ നിരങ്ങി എസ്.എഫൈ. ക്കാരന്റെ ഇടി ധാരാളം മേടിച്ചിട്ടുണ്ട് എന്ന് ചേട്ടന്റെ കംമ്യുനിസ്ടിനോടുള്ള വിരോധം കണ്ടപ്പോ മനസ്സിലായി… പക്ഷെ…ചങ്ക് വിരിക്കില്ല.. പേടിയ….മൂഡ് തങ്ങാനെ അറിയൂ.. അല്ലെ? സംസ്കൃതത്തിലും, ഗണിതത്തിലും, ജ്യോതിശാസ്ത്രത്തിലും ഒക്കെ വളരെ വായിച്ചറിവുള്ള…. ഉമേഷിനെ പോലുള്ളവര്‍ ഭാരത പൈതൃകത്തെഎടുത്തിട്ട അലക്കുന്നത് കാണുമ്പോ വിഷമം ഉണ്ട്… തന്നെ പോലെയുള്ള മൂഡ് താങ്ങികള്‍ക്ക് അതുണ്ടാവില്ല എന്നും അറിയാം…
@ ഉമേഷ്
താങ്കളുടെ ബ്ലോഗില്‍ വന്നു ആരെയും “തെറി” വിളിക്കാന്‍ മുതിര്‍ന്നിട്ടില്ല….അഭിപ്രായങ്ങള്‍ എല്ലാം താങ്കളോടാണ് പറഞ്ഞത്.. പക്ഷെ മറുപടി പറഞ്ഞത്..മറ്റുള്ളവരാണ്… പക്ഷെ അവര്‍ ഉപയോഗിച്ച അതെ ഭാഷ തന്നെ ഞാനും ഉപയോഗിച്ച് അത്ര മാത്രം… ക്ഷമിക്കുക… ഒന്ന് രണ്ടു സംശയങ്ങള്‍ നേരിട്ട് ചോദിക്കുകയാണ്… സമയം കിട്ടുമെങ്കില്‍ ഉത്തരം പറയാം.. ഇല്ലെങ്കില്‍ ഈ കമന്റ് ഡിലീറ്റ് ചെയ്യാം..
ഒരു കാര്യത്തില്‍ ഉമേഷും സമ്മതിക്കുന്നു എന്നത് അഭിനന്ദനാര്‍ഹം ആണ്.. ശാസ്ത്രതിനെയോ ശാസ്ത്രന്ജരെയോ ആര്‍ഷഭാരതം ഒരിക്കലും നിരുത്സഹപ്പെടുതിയിട്ടില്ല എന്നും എല്ലാത്തിനെയും ഉള്കൊണ്ടിട്ടെ ഉള്ളുവെന്നും പറഞ്ഞതിന്… അതുപോലെ “ഹിന്ദു” എന്ന വാക്ക് ഒരു വേദങ്ങളിലും പുരാണങ്ങളിലും ഉണ്ടെന്നു തോന്നുന്നില്ല….. ഹിന്ദു എന്ന വാക്ക് തന്നെ വിദേശീയര്‍ കല്പിച്ചു തന്നതല്ലേ? പിന്നെ അതില്‍ പിടിച്ചു ആര്‍ഷ ഭാരതത്തെ മൊത്തത്തില്‍ വ്യാഖ്യാനിച്ചാല്‍ എങ്ങനെ ശരിയാകും?
ഒരു സംശയം കൂടി “മറ്റു മതക്കാരെപ്പോലെ ഹിന്ദുക്കൾക്കു് (ഹിന്ദുക്കൾ എന്നൊരു വിഭാഗം തന്നെ വളരെക്കാലം കഴിഞ്ഞാണുണ്ടായതു്. അതിനു മുമ്പു ശൈവരും വൈഷ്ണവരും തുടങ്ങി പല ദൈവങ്ങളെ സ്തുതിക്കുന്ന പല വിഭാഗങ്ങളായിരുന്നു.) വ്യക്തമായ ഒരു മതഗ്രന്ഥമില്ലായിരുന്നു. അതിനാൽ അതില്പറയുന്ന എല്ലാം ശരിയാണെന്നു തെളിയിക്കാനും അതിൻപ്രകാരം ശാസ്ത്രത്തെ വളച്ചൊടിക്കാനും ആരും ഒരുമ്പെട്ടില്ല. (അപവാദങ്ങൾ ഉണ്ടു്. പക്ഷേ അത്ര തീക്ഷ്ണമല്ല.) അതിനാൽ ശാസ്ത്രം വളരുന്നതിനു് മതം ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, ഓരോ ശാസ്ത്രവികാസത്തിനുമനുസരിച്ചു മതത്തിലെ നിർവ്വചനങ്ങൾ മാറ്റാനും അവർക്കു മടിയുണ്ടായിരുന്നില്ല.”
ഇതില്‍ അതില്‍ പറയുന്നതെന്ന് പറയുന്നുണ്ടല്ലോ …ഏതില്‍ പറയുന്നതാണ് ഉമേഷ് മാഷെ?
Umesh:ഉമേഷ് | 11-Mar-10 at 6:48 am | Permalink
@ ബോധം,
ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഉള്ളതുപോലെ ഹിന്ദുക്കൾക്കു് മുറുകെപ്പിടിക്കാൻ ഒരു ഗ്രന്ഥം ഉണ്ടായിരുന്നില്ല. അതായതു്, “ഇതാണു ഞങ്ങളുടെ ഗ്രന്ഥം; ഇതു ദൈവവചനമാണു്. ഇതിലുള്ളതെല്ലാം ശരിയാണു്” എന്നു പറയാൻ ഒരു പുസ്തകം. അങ്ങനെ ഒരു പുസ്തകമില്ലാത്തതുകൊണ്ടു തന്നെ പിന്നെ അതിനെച്ചൊല്ലി തർക്കിക്കാൻ ആരും ഒരുമ്പെട്ടില്ല. ഇവിടെ ‘അതു്’ ഹിന്ദുക്കൾക്കില്ലായിരുന്ന ദിവ്യഗ്രന്ഥം.
എന്റെ എഴുത്തു് അത്ര ദുർഗ്രഹമായിരുന്നോ?
Bhodham | 11-Mar-10 at 7:08 am | Permalink
@ ഉമേഷ്
എന്നെ പോലെ അറിവില്ലാത്തവര്‍ക്ക് അല്പം ദുർഗ്രാഹ്യമാനെ അങ്ങയെ പോലുള്ള പണ്ടിതാഗ്രെസരുടെ വാക്കുകള്‍… ..
ഇനി എന്റെ അടുത്ത സംശയം :ഗ്രന്ഥമില്ലാത്ത സ്ഥിതിക്ക് അങ്ങനെ ഒരു ഹിന്ദു മതം തന്നെ അന്നുണ്ടായിരുന്നു എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
കണ്ണൂസ് | 11-Mar-10 at 7:17 am | Permalink
ആ.. അപ്പപ്പിന്നെ ഗ്രന്ധവുമില്ല, മതവുമില്ല, ആര്‍ഷാജി വര്മ്മാജിയുമില്ല. ഡോഗോയെപ്പോലുള്ളവര് വായിട്ടലയ്ക്കുന്നത് ആരും മൈന്‍ഡും ചെയ്യണ്ട.. എല്ലാവരും വീട്ടില്‍ പോടേ..
Adithyan | 11-Mar-10 at 7:19 am | Permalink
എന്റെ പൊന്നു ബോധം ചേട്ടാ,
സൂരജ് കമ്മ്യൂണിസ്റ്റ് അനുഭാവി അല്ല എന്നു ഞാന്‍ എവടാ പറഞ്ഞേ? ചേട്ടനു ഞാന്‍ പറഞ്ഞതു മനസിലാവാത്തതുകൊണ്ടാണെന്നു വിചാരിച്ച് ഞാന്‍ ഒന്നും കൂടെ മനസിലാക്കിത്തരാം.
കമ്മ്യൂണിസ്റ്റുകാരന് കമ്മ്യൂണിസത്തെപ്പറ്റി പറയുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഞാന്‍ കാണും. അതിനാണു ഞാന്‍ മോളില് ലോ ലിങ്ക് തന്നത്. (സൈഡുവാരം ഒരു താങ്ങ് താങ്ങി അല്ലേ? ഞാന്‍ തന്ന ആദ്യത്തെ ലിങ്കില്‍ കാണിച്ചിരിക്കുന്നതില്‍ കൂടുതല്‍ ചേട്ടന് ചങ്കു വിരിച്ചിരിക്കുന്നത് ഒന്നു കാണിച്ചുതരാമോ? 🙂 അല്ലേല്‍ അതു വിട്. അതല്ല നമ്മ വിഷയം)
ഒരാള്‍ ഒന്നേല്‍ കമ്മ്യൂണിസ്റ്റാവണം, അല്ലേല്‍ കോങ്ക്രസ്സാവണം, അതുമല്ലേല്‍ കാവിയാവണം എന്ന് ഭരണഘടനേല് പറഞ്ഞിട്ടൊണ്ടോ?ഇതില്‍ മൂന്നിലും പെടാതെ ഒരാക്കും ജീവിക്കാന്‍ പറ്റൂലേ?
കമ്മ്യൂണിസ്റ്റൂകാരന് രാഷ്ട്രീയം പറയുന്നതു കമ്മ്യൂണിസ്റ്റുകാരന് സയന്‍സ് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട് ചേട്ടാ…
സയന്‍സ് വേറേ, മതം വേറേ, രാഷ്ട്രീയം വേറേ.
സയന്‍സ് പറയുമ്പ ചേട്ടന് സയന്‍സ് പറയണം. അല്ലാതെ “ലിവന് കമ്മ്യൂണിസ്റ്റാ, ലിവന് പറയുന്നത് ലതിനാ” എന്നൊക്കെപ്പറഞ്ഞു വന്നാ പിന്നെ എന്നാ ഡിസ്കഷനാ ചേട്ടാ? ഒരു ഡിസ്കഷന് എന്നൊക്കെപ്പറയുമ്പ കാര്യകാരണ ബന്ധമൊള്ള കാര്യങ്ങള്‍ പറയണ്ടേ?
ബാബു :) | 11-Mar-10 at 7:21 am | Permalink
ഗ്രന്ഥാധിഷ്ടിത മതങ്ങളെക്കുറിച്ചും ഗ്രന്ഥാധിഷ്ടിതമല്ലാത്തെ മതങ്ങളെക്കുറിച്ചും ഞാന്‍ ഒരു കമന്റൂടെ ഇടട്ടേ കണ്ണൂസേട്ടോ 😉 😀
കണ്ണൂസ് | 11-Mar-10 at 7:32 am | Permalink
പോരട്ടേ പോരട്ടേ ബാബു 🙂
അതല്ല എനിക്ക് സംശയം. ഈ ആര്യഭടീയത്തേയും, ചരക്-ശുശ്രുത-ചണക-മാധവന്മാരേയും ഒക്കെ ഹിന്ദു മതവുമായി കണക്റ്റ് ചെയ്യാന്‍ ഇവര്‍ക്കൊക്കെ എന്താ ഇത്ര ഉത്സാഹം? ലവന്മാരില്‍ പലരും നിരീശ്വരരും അന്ന് കാലത്തെ കൊമ്മികളുമാണെന്നാണ് കേള്‍വി. എന്നോട് ചോദിച്ചാല്‍ ഇവരെയൊക്കെ കൊമ്മികളാക്കി പ്രൊജക്റ്റ് ചെയ്യാനാണ് സൂരജും ഉമേഷുമൊക്കെ ഉത്സാഹിക്കേണ്ടത്. താത്വികാചാര്യന്മാര് അല്ലെങ്കിലേ കുറവാണ് ഈയിടെയായി.
Bhodham | 11-Mar-10 at 8:00 am | Permalink
സൂരജ് എഴുതിയ ഈ പോസ്റ്റിന്റെ ചുവടു പിടിച്ചു ഉമേഷ് ഇവിടെ എഴുതിയ
ഈ പോസ്റ്റ് ആണല്ലോ ഈ സംവാദങ്ങള്‍ക്ക് എല്ലാം നിദാനം. ഗോപാലകൃഷ്ണന് സര് ഇന്ന് ലോകത്തില്‍ പല ഭാഗത്തും പറഞ്ഞു നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ രണ്ടു പോസ്റ്റിലും പറഞ്ഞിട്ടുള്ളത്.. ഇവര്‍ രണ്ടുപേരും ഇങ്ങനെ പോസ്റ്റ് എഴുതിയതൊഴിച്ചാല്‍ അദ്ദേഹമായി ഒരു നേരിട്ട സംവാദത്തില്‍ ഏര്പ്പിട്ടുണ്ട് എന്ന് തോന്നുന്നുമില്ല. ഉമേഷ് മാഷ് അദ്ദേഹം പറഞ്ഞ യോജന കണക്കില്‍ പിടിച്ചു മാത്രമാണ് ഇത്ര വലിയ പോസ്റ്റ് എഴുതിയത്.. സൂരജ് ആണെങ്കില്‍ പതഞ്ജലി യോഗ സൂത്രത്തില്‍ പറഞ്ഞിരിക്കുന്നത് പരിണാമ സിദ്ധാന്തം അല്ല എന്ന വാദവും.. … അദ്ധേഹത്തിന്റെ നിരവധി പ്രഭാഷണങ്ങള്‍ കേട്ട ഒരു വ്യക്തി എന്ന നിലക്ക് … മോശമായ ഒരു കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല.. .. മറിച്ചു ഇന്ന് ഭാരത പൈതൃകം എന്താണെന്നു പോലും അറിയാന്‍ പാടില്ലാത്ത ഭാരതീയര്‍ക്ക് ഇവയൊക്കെ പഠിക്കാന്‍ ഒരു പ്രചോദനം മാത്രമാണെന്നാണ് എന്റെ വിശ്വാസം. പറയുന്ന കൂട്ടത്തില്‍ ഇന്നുള്ള ആധുനിക സയന്‍സ് എല്ലാം ഭാരത പൈതൃക വേരുകള്‍ തന്നെ എന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് എന്നത് നേര് തന്നെ… ആ വേരുകള്‍ സൂരജ് മുമ്പ് ഒരു കമന്റില്‍ പറഞ്ഞത് പോലെ ഭാരത പൈതൃക ചിന്തകള്‍ വായിച്ചാ ആധുനിക ശാസ്ത്രഞ്ഞരുടെ “ബോധം” തന്നെ അല്ലെ? അന്നും ഇന്നും എന്നും ഒരു സംഗതി തെളിയുന്നത് ലബോരടരിയിലല്ലല്ലോ… അത് കണ്ടു പിടിക്കുന്ന ശാസ്ത്രകാരന്റെ മനസ്സില്‍, ബുദ്ധിയില്‍ അല്ലെങ്കില്‍ “ബോധത്തില്‍” തന്നെയല്ലേ?
ബാബു :) | 11-Mar-10 at 8:01 am | Permalink
The connection is not historically arbitrary Kannusetta. The preservation and transmission of text and traditions were done in contexts markedly religious in those times. When it is text alone that is transmitted, probably the ambience has nothing to do with it. (Like the Christian church that preserved texts of classical philosophy and culture without doing anything to propagate it.) That is not the case of Ayurveda. Apart from its origin that was non-religious, much of it was propagated and modified (both negatively and positively) by major politico religious institutions. The distance between Charaka and Susruta itself is marked by religious influence, it seems.
PS. That there was connection, does not justify the way they were connected.
Bhodham | 11-Mar-10 at 8:03 am | Permalink
എന്റെ അഭിപ്രായത്തിനു മോടെരേഷനും …കൊള്ളം…എന്തെല്ലാം കടമ്പകള്‍… നമോവാകം…..
ഉമേഷ് മാഷെ…എന്നെ കൊണ്ട് പൊരുതി മുട്ടിയെങ്കില്‍ നിര്‍ത്തിയേക്കാം കേട്ടോ….
നന്ദ്രി…..ഇത്രയും സഹിച്ചതിന്
Bhodham | 11-Mar-10 at 8:04 am | Permalink
സൂരജ് എഴുതിയ ഈ പോസ്റ്റിന്റെ ചുവടു പിടിച്ചു ഉമേഷ് ഇവിടെ എഴുതിയ
ഈ പോസ്റ്റ് ആണല്ലോ ഈ സംവാദങ്ങള്‍ക്ക് എല്ലാം നിദാനം. ഗോപാലകൃഷ്ണന് സര് ഇന്ന് ലോകത്തില്‍ പല ഭാഗത്തും പറഞ്ഞു നടക്കുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ രണ്ടു പോസ്റ്റിലും പറഞ്ഞിട്ടുള്ളത്.. ഇവര്‍ രണ്ടുപേരും ഇങ്ങനെ പോസ്റ്റ് എഴുതിയതൊഴിച്ചാല്‍ അദ്ദേഹമായി ഒരു നേരിട്ട സംവാദത്തില്‍ ഏര്പ്പിട്ടുണ്ട് എന്ന് തോന്നുന്നുമില്ല. ഉമേഷ് മാഷ് അദ്ദേഹം പറഞ്ഞ യോജന കണക്കില്‍ പിടിച്ചു മാത്രമാണ് ഇത്ര വലിയ പോസ്റ്റ് എഴുതിയത്.. സൂരജ് ആണെങ്കില്‍ പതഞ്ജലി യോഗ സൂത്രത്തില്‍ പറഞ്ഞിരിക്കുന്നത് പരിണാമ സിദ്ധാന്തം അല്ല എന്ന വാദവും.. … അദ്ധേഹത്തിന്റെ നിരവധി പ്രഭാഷണങ്ങള്‍ കേട്ട ഒരു വ്യക്തി എന്ന നിലക്ക് … മോശമായ ഒരു കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല.. .. മറിച്ചു ഇന്ന് ഭാരത പൈതൃകം എന്താണെന്നു പോലും അറിയാന്‍ പാടില്ലാത്ത ഭാരതീയര്‍ക്ക് ഇവയൊക്കെ പഠിക്കാന്‍ ഒരു പ്രചോദനം മാത്രമാണെന്നാണ് എന്റെ വിശ്വാസം. പറയുന്ന കൂട്ടത്തില്‍ ഇന്നുള്ള ആധുനിക സയന്‍സ് എല്ലാം ഭാരത പൈതൃക വേരുകള്‍ തന്നെ എന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് എന്നത് നേര് തന്നെ… ആ വേരുകള്‍ സൂരജ് മുമ്പ് ഒരു കമന്റില്‍ പറഞ്ഞത് പോലെ ഭാരത പൈതൃക ചിന്തകള്‍ വായിച്ചാ ആധുനിക ശാസ്ത്രഞ്ഞരുടെ “ബോധം” തന്നെ അല്ലെ? അന്നും ഇന്നും എന്നും ഒരു സംഗതി തെളിയുന്നത് ലബോരടരിയിലല്ലല്ലോ… അത് കണ്ടു പിടിക്കുന്ന ശാസ്ത്രകാരന്റെ മനസ്സില്‍, ബുദ്ധിയില്‍ അല്ലെങ്കില്‍ “ബോധത്തില്‍” തന്നെയല്ലേ?
ബാബു :) | 11-Mar-10 at 8:16 am | Permalink
Here again, that the religious institutions assimilated a science like Ayurveda cannot be entirely explained in terms of social power and misuse thereof. “Giving life” and “healing” were ideas ‘naturally’ and linguistically associated first with magic and then with religion from prehistoric times. To associate Ayurveda with the prevailing religious institution of the time was almost necessary (seen from within that epoch).
സൂരജ് | 11-Mar-10 at 9:16 am | Permalink
…അദ്ധേഹത്തിന്റെ നിരവധി പ്രഭാഷണങ്ങള്‍ കേട്ട ഒരു വ്യക്തി എന്ന നിലക്ക് … മോശമായ ഒരു കാര്യങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല.. .. മറിച്ചു ഇന്ന് ഭാരത പൈതൃകം എന്താണെന്നു പോലും അറിയാന്‍ പാടില്ലാത്ത ഭാരതീയര്‍ക്ക് ഇവയൊക്കെ പഠിക്കാന്‍ ഒരു പ്രചോദനം മാത്രമാണെന്നാണ് എന്റെ വിശ്വാസം…
ഹ ! എത്ര എളുപ്പത്തില്‍ അതങ്ങ് ലഘൂകരിച്ചു സമപ്പെടുത്തിക്കഴിഞ്ഞു ! ഗോപാലകൃഷ്ണന് “മോശമായ”കാര്യമൊന്നും പറഞ്ഞില്ല എന്ന് താങ്കള്‍ പറയുന്നത് താങ്കളുടെ അളവു കോല് വച്ചായിരിക്കാം. അതിന്റെ മാനദണ്ഡങ്ങളെപ്പറ്റിയൊന്നും ഞാന്‍ ചോദിക്കുന്നില്ല. ഒരു ശാസ്ത്രജ്ഞന് എന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുകയും (അങ്ങനെ തന്നെ പലവട്ടം മൂപ്പരുടെ പ്രസംഗമദ്ധ്യേ ആവര്‍ത്തിക്കുന്നുണ്ട്) ആ ശാസ്ത്രജ്ഞന് എന്ന ഒറ്റ അവകാശവാദത്തിന്റെ പുറത്ത് താന്‍ വിളമ്പുന്നതൊക്കെ സയന്‍സാണ് എന്ന് കേള്‍വിക്കാരെ ധരിപ്പിക്കുകയും ചെയ്തിട്ടാണ് ഈ ഉഡായിപ്പെല്ലാം അയാള്‍ അടിച്ചുവിടുന്നത്. സയന്‍സിനെയും മതഫിലോസഫികളെയും ചേര്‍ത്തുകെട്ടി വില്‍ക്കുന്ന അമേരിക്കന്‍ പ്രൊട്ടെസ്റ്റന്റ് ക്രൈസ്തവ ഇവാഞ്ജലിക്കല്‍ തരികിട തന്നെയാണ് ഖുര്‍ ആനില്‍ അറ്റോമിക് ഫിസിക്സും ഭ്രൂണശാസ്ത്രവും “കണ്ടുപിടിച്ച്” മതം വില്ക്കാന് നോക്കുന്നവരും ഇപ്പോള്‍ “ഹിന്ദുമത”വിഷയത്തില്‍ ഗോപാലകൃഷ്ണനെപ്പോലെയുള്ളവരും ഒക്കെ ചെയ്യുന്നത്. അതിനെ എങ്ങനെയൊക്കെ മയപ്പെടുത്തി വ്യാഖ്യാനിച്ചാലും സംഗതി അടിസ്ഥാനപരമായി ഒന്നുതന്നെയാണ്.
പതഞ്ജലിയുടെ യോഗസൂത്രങ്ങള്ക്കും, ഗൗതമീയ ന്യായദര്ശനങ്ങള്ക്കും, ഉപനിഷത്തുകള്‍ക്കും, ശങ്കരന്റെ അദ്വൈതത്തിനും, യോഗാവാസിഷ്ഠത്തിനുമൊക്കെ അവയുടേതായ പ്രാധാന്യമുണ്ട് – ഫിലോസഫിയില്‍, മെറ്റഫിസിക്സില്‍, ലോകമാകെയുള്ള പ്രാചീന തത്വചിന്തകളുടെ വളര്‍ച്ച പഠിക്കുന്നിടത്ത്, സംസ്കാരങ്ങളുടെ താരതമ്യപഠനങ്ങള്‍ക്ക്, ഭാഷയുടെ വളര്‍ച്ചയെപ്പറ്റി പഠിക്കാന്‍, സംസ്കൃതത്തിന്റെ വികാസപരിണാമങ്ങളുടെ പഠനങ്ങളില്‍, ഭാഷകളുടെ താരതമ്യത്തിന്, മതസംഹിതകളുടെ വികാസപരിണാമങ്ങള്‍ പഠിക്കാന്‍… അങ്ങനെ ഒരു നൂറുനൂറു രംഗങ്ങളില്‍. അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവര്‍ ഈ പഠനങ്ങള്‍ വിശദമായി തന്നെ ഇന്ന് നടത്തുന്നുണ്ട് – അതൊന്നും ഗോപാലകൃഷ്ണന്മാരുടെയോ എം.ആര്.രാജേഷുമാരുടെയോ എല്‍.ഗിരീഷുമാരുടെയോ ‘ഉഡായിപ്പോളജി’ ഇന്സ്റ്റിറ്റ്യൂട്ടുകളിലല്ല, ഫിലോസഫിയില്‍ നിന്നും മെറ്റഫിസിക്സില്‍ നിന്നുമൊക്കെ സയന്‍സിന്റെ ഇന്നത്തെ ചട്ടക്കൂടിലേക്ക് താങ്കളീപ്പറയുന്ന “ശാസ്ത്രജ്ഞന്റെ ബോധം” വളര്‍ന്ന് പരിണമിച്ചതിനെപ്പറ്റി പഠിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് അടക്കമുള്ള നല്ല സ്ഥാനപങ്ങളിലും സര്‍വകലാശാലകളിലും. ഇങ്ങനെ നടക്കുന്ന പഠനങ്ങളില്‍ നിന്നായി സ്വദേശിയും വിദേശിയുമായ പലപല ജേണലുകളില്‍ നൂറുകണക്കിന് പ്രബന്ധങ്ങളാണ് വര്‍ഷാവര്‍ഷം വരുന്നത്. പുസ്തകങ്ങളും അസംഖ്യം.
അവരാരും സുഭാഷ് കാകിനെ പോലെ ഋഗ്വേദമണ്ഡലങ്ങളുടെ കണക്കുവച്ച് അഗ്നിചയനത്തിനു കല്ല് അടുക്കുന്നതിനെപ്പറ്റിയോ നക്ഷത്രസ്ഥാനത്തെപ്പറ്റിയോ ഉണ്ടച്ചുരുട്ടുകള്‍ എഴുതിപ്പിടിപ്പിക്കാറില്ല; ഗിരീഷ് സാമിയെപ്പോലെ EPR paradox വച്ച് അദ്വൈതം വ്യാഖ്യാനിക്കുകയില്ല; ഗോപാലകൃഷ്ണനെപ്പോലെ പതഞ്ജലിയെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റി അസ്ഥാനത്തു ക്വോട്ട് ചെയ്ത് അതില്‍ പരിണാമ സിദ്ധാന്തവും ഹയ്സന്ബഗ്സ് അണ്‍സേട്ടനിറ്റി പ്രിന്‍സിപ്പിളും ഉണ്ടെന്ന് ഗുണ്ടടിക്കുകയുമില്ല. ഇങ്ങനെ ഇല്ലാത്ത തഴമ്പ് ഉണ്ടെന്ന് വാദിച്ച് പതഞ്ജലിക്കോ കണാദനോ അക്ഷപാദഗൗതമനോ ആര്യഭടനോ അന്നംഭട്ടനോ ഒന്നും പുതിയ ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കേണ്ട ഗതികേടു ഭാരതീയ തത്വചിന്താ പ്രസ്ഥാനത്തിനില്ല എന്ന് തിരിച്ചറിയുന്നവര്‍ ഇവരുടെയൊക്കെ ചരിത്ര പ്രാധാന്യം മനസ്സിലാക്കുകയും അവരെ ശരിയായ കോണ്ടെക്സ്റ്റില് വായിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുക. അല്ലാതെ ബോധം മുകളില്‍ വിക്കിയില്‍ നിന്ന് എന്നുപറഞ്ഞ് പൊക്കിക്കൊണ്ടുവന്നതു പോലെ സ്കന്ദപുരാണത്തിലെ ത്രേതായുഗക്കണക്ക് വച്ച് ധന്വന്തരിയെ പതിമൂവായിരം കൊല്ലം മുന്‍പുള്ള ആളാക്കി ‘ഒപ്പിക്കാന്‍’ അത്തരത്തിലുള്ളവര്‍ ശ്രമിക്കില്ല.
പ്രാചീനഭാരത തത്വചിന്തയെ പഠിക്കുമ്പോള്‍ അതിന്റെ തൊട്ടപ്പുറത്ത് മോഡേണ്‍ ഫിസിക്സിന്റെ ടെക്സ്റ്റുബുക്കല്ല വച്ച് താരതമ്യം ചെയ്യേണ്ടത്. ഭാരതത്തിലെ പുരാണങ്ങളെ വായിക്കുമ്പോള്‍ മെസപ്പൊട്ടേമിയന്-സുമേറിയന്‍ പുരാണങ്ങളെക്കൂടി അറിയുക; ഋഗ്വേദം വായിക്കുമ്പോള്‍ ഒപ്പം ഇറാനിയന്‍ സൗരാഷ്ട്രന്മാരുടെ “ഗാഥ”കള്‍ വായിക്കുക, ആര്യസംസ്കാരത്തിന്റെ ആരംഭവും പിരിവുകളും അറിയുക; സാംഖ്യന്യായവൈശേഷികങ്ങളെയും തര്ക്കഭാഷയെയും പറ്റി വായിക്കുമ്പോള്‍ ഒപ്പം ഗ്രീക്ക് സംസ്കാരത്തിലെ സമാന പദ്ധതികളെയും അറിയുക; അന്നംഭട്ടനെ നോക്കുമ്പോള്‍ അരിസ്റ്റോട്ടിലിനെയും നോക്കുക… അങ്ങനെയൊക്കെയാണ് തത്വചിന്തകളുടെ ചരിത്രപഠനം. അല്ലാതെ “ഇതേല് പറഞ്ഞതല്യോ ദേ അതേല് കിടക്കുന്നത്” എന്ന ഒപ്പിക്കലിന് ഇപ്പുറത്ത് ഒരു സയന്‍സ് ടെക്സ്റ്റുബുക്കും തുറന്ന് വച്ചല്ല ഇവ പഠിക്കേണ്ടത്.
ഗോപാലകൃഷ്ണന് ചെയ്യുന്നതിന്റെ പരിഹാസ്യതയും തറനിലവാരവും ബോധ്യപ്പെടണമെങ്കില്‍ അയാള്‍ ഇന്നേടത്താണെന്ന് പറയുന്ന ശ്ലോകങ്ങളും മന്ത്രങ്ങളും ചുമ്മാ ഒന്ന് ആ പുസ്തകമെടുത്ത് റഫര്‍ ചെയ്യുകയേ വേണ്ടൂ. മുക്കാലേ മുണ്ടാണി ശ്ലോകങ്ങളുടെയും ഒറിജിനല്‍ ഗ്രന്ഥത്തിന്റെ പേര്, അധ്യായം, ശ്ലോകനമ്പര് എന്നിവയൊക്കെ തെറ്റായാണ് അയാള്‍ ആവര്‍ത്തിക്കുന്നത് (നാവുപിഴയല്ല, എല്ലാ പ്രസംഗത്തിലും ഇതുതന്നെ ആവര്‍ത്തിക്കുന്നു). ശരിയായി ഉദ്ധരിക്കുന്ന ശ്ലോകങ്ങളാണെങ്കിലോ out of context ആയി മുറിച്ചെടുത്ത് വച്ചവയും. ഒറ്റ നോട്ടത്തില്‍ ഇയാള്‍ പറയുന്നത് ശരിയല്ലേ എന്ന് ഒരു lay ശ്രോതാവിനെ എളുപ്പം തെറ്റിദ്ധരിപ്പിക്കുന്ന ടെക്നീക്ക്. ഉമേഷ് ജി ഈ സീരീസില്‍ ചൂണ്ടിക്കാണിച്ച (പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട) വിഡിയോയിലേത് ഒരു പ്രസംഗമാണെങ്കില്‍ അയാളുടെ പുസ്തകങ്ങളില്‍ ഈ ആനമണ്ടത്തരങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നുമുണ്ട് എന്നോര്‍ക്കണം. അവയിലും ഈ സ്റ്റുപ്പിഡിറ്റി അന്തമില്ലാതെ തുടരുകയാണ്. ആവര്‍ത്തിച്ച് വരുന്ന ഈ തെറ്റുകള്‍ നോക്കിയാല്‍ ഒരുകാര്യം വ്യക്തമാണ്, ഗോപാലകൃഷ്ണന് ഗുണ്ടായി അടിക്കുന്ന സാധനങ്ങളുടെയൊന്നും ഒറിജിനല്‍ അയാള്‍ റെഫര്‍ ചെയ്തിട്ടേയില്ല, അത്ര ridiculous ആണ് അയാള്‍ അവയ്ക്ക് നല്കുന്ന വ്യാഖ്യാനം. ഇതൊന്നും താങ്കള്‍ പറഞ്ഞ് മയപ്പെടുത്തുമ്പോലെ “ഭാരത പൈതൃകം എന്താണെന്നു പോലും അറിയാന്‍ പാടില്ലാത്ത ഭാരതീയര്‍ക്ക് ഇവയൊക്കെ പഠിക്കാന്‍ ഒരു പ്രചോദന”മൊന്നുമല്ല നല്‍കുന്നത്. പഴകി ചീഞ്ഞ ദുരാചാരങ്ങള്‍ക്ക് മേല്‍ ആധുനികതയുടെ പെയിന്റടിക്കല്‍ മാത്രമാണ്. എന്നിട്ട് അതിനെ ഒരുതരം കപടദേശീയതയുടെ പാലില്‍ പുരട്ടി സയന്‍സും മെറ്റഫിസിക്സും തമ്മിലുള്ള വ്യത്യാസമറിയാത്ത കേള്‍വിക്കാരന്റെ തൊള്ളയിലേക്ക് തള്ളുന്നു. ജ്യോതിഷത്തിനെ ന്യായീകരിച്ചു നടത്തുന്ന ഗോപാലകൃഷ്ണന്റെ പൊറാട്ട് നാടകം (യൂട്യൂബില്‍ ഡിലീറ്റ് ചെയ്യാതെ കിടപ്പുണ്ട്) മാത്രം മതി, അയാള്‍ എവിടെ നില്ക്കുന്നു എന്ന് മനസ്സിലാക്കാന്‍. പോരെങ്കില്‍ അമൃതാ ടിവിയിലെ പൈതൃക സന്ദേശം എന്ന സെഗ്മെന്റിലൂടെ വിളമ്പുന്ന വിഡ്ഢിത്തങ്ങളും.
ശാസ്ത്രജ്ഞന് എന്ന അവകാശവാദത്തോടെ (“ഇത്രയും പേറ്റന്റും ഒന്നില്‍ കൂടുതല്‍ PhDകളുമുള്ള എനിക്ക്” എന്ന് പല പ്രസംഗങ്ങളിലും കേള്‍ക്കുന്ന നമ്പരാണ്) അയാള്‍ ഇതാവര്‍ത്തിക്കുമ്പോള്‍ അതിനെ എതിര്‍ക്കുക എന്നത് “ചൈനയില്‍ നിന്നോ പിണറായിയുടെ വീട്ടില്‍ നിന്നോ കാശുവാങ്ങി” നടപ്പിലാക്കുന്ന ഒരു “ഹിഡന്‍ അജണ്ട”യായിട്ടൊക്കെ Bodham-നെപ്പോലുള്ളവര്ക്ക് തോന്നുന്നുവെങ്കില്‍ അങ്ങനെ തന്നെ ഇരുന്നോട്ടെ. പരിപൂര്‍ണ പുച്ഛത്തോടെ തന്നെ പറയുന്നു, ഒരു പുല്ലുമില്ല എനിക്ക് !
ശിശുപാലന് | 11-Mar-10 at 10:00 am | Permalink
ഹ ഹ ഹ…. സൂരജ് ബോധത്തിന്റെ നിക്കര്‍ കീറി തുണ്ടം തുണ്ടം ആക്കി. 🙂 🙂
★ shine | കുട്ടേട്ടൻ | 11-Mar-10 at 12:00 pm | Permalink
സൂരജ് ഈ commentനു (comment 170) എണ്ണീറ്റു നിന്നൊരു കയ്യടി.
ഗോപാലകൃഷ്ണൻ എന്ന അധ്യാപകനു അല്ലെങ്കിൽ ശാസ്ത്രജ്ഞനു എന്തു വിശ്വസിക്കാനോ, സ്വാതന്തൃയമുണ്ട്. പക്ഷെ അദ്ദേഹം വിശ്വസിക്കുന്നതപ്പടി പഠിപ്പിക്കാനോ, മറ്റുള്ളവരെ വിശ്വസിക്കാനോ പ്രേരിപ്പിക്കുന്നതിനു മുൻപ്, ഒരു ശാസ്ത്രജ്ഞ്നന്റെ ethics ഇല്ലെങ്കിലും, സാധാരണ ഒരു മനുഷ്യന്റെ ethics വെച്ചെങ്കിലും ഒന്നാലോചിച്കാൽ, പറയുന്ന കാര്യങ്ങളിലെ കൃത്യത 100% ഉറപ്പു വരുത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ശാസ്തൃജ്ഞനാണെന്നു അറിയപ്പെടുന്ന ഒരാൾ ശാസ്ത്രത്തെയും, ചരിത്രത്തെയും വളച്ചൊടിക്കുമ്പോൾ ഇതിനെ രണ്ടിനെയുമോർത്ത് അഭിമാനിക്കുന്നവർക്കു നോക്കി നിൽകാനായി എന്നു വരില്ല.
വ്യക്തിപരമായി പുരാണങ്ങളിൽ പറയുന്ന പല കാര്യങ്ങളുമോർത്ത് അദ്ഭുതം കൊള്ളുന്ന ഒരാളാണു ഞാൻ- പ്രത്യേകിച്ചും മനസ്സിന്റെ അപഗ്രന്ഥനപഠനം. പക്ഷെ, അതു വ്യക്തമായി പഠിക്കാതെ അതിനെക്കുറിച്ച് ആധികാരികമായി ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിറയെ തെറ്റുകളുണ്ടായി എന്നു വരും. ചർച്ച ചെയ്യുന്നതും, സംവാദങ്ങളിൽ ഏർപ്പെട്ട് പഠിക്കുന്നതും ok, പക്ഷെ, പൂർണ്ണമായും (atleast ഒരു 80% എങ്കിലും) ഉറപ്പാക്കാതെ ഉറപ്പിച്ചങ്ങോട്ടു പറയാതിരിക്കുന്നതല്ലേ നല്ലത്? പ്രതേകിച്ചും ഒരു ശാസ്തൃജ്ഞൻ അങ്ങനെ ചെയ്യുമ്പോൾ സമൂഹം അതിനു വലിയ പ്രാധാന്യം കൊടുത്തു കേൾക്കും. അതാണപകടം. അതിനെതിരെ മാത്രമാണു എന്റെ പ്രതിഷേധം. അദ്ദേഹം തനിക്കു പറ്റിയ തെട്ടുകൾ സമ്മതിക്കുകയും, വിമർശിക്കുന്നവർക്കു കാതുകൊടുക്കുകയും ചെയ്തിരിന്നെങ്കിൽ, അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു അദ്ദേഹത്തോടു ആദരവു കൂടുകയയേ ഉള്ളു, അദ്ദേഹം അതു മനസ്സിലാക്കുന്നില്ല എന്നതാണു സങ്കടം. കാരണം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നവർ ഭൂരിഭാഗവും വെറും അത്മീയവാദികളല്ല എന്നതുകൊണ്ടു തന്നെ!
അല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ തുടരുന്ന line തന്നെ തുടരാം. Newton സായ്വ് ഭൂഗുരുത്വ സിദ്ധാന്തം കണ്ടുപിടിക്കുന്നതിനും മുൻപേ, ഒത്തിരി പേരു ബോധം കെട്ടു താഴോട്ടു തന്നെ വീണിട്ടുണ്ട്, അവരാണു ഭൂഗുരുത്വം ആദ്യമായി അവതരിപ്പിച്ചത് എന്നും പറയാം. അദ്ദേഹം ഇങ്ങനെയൊക്കെ പറയുമ്പോൾ എന്റെ സംശയം, പൗരാണിക ഭാരത ശാസ്ത്ര സംസ്കാരം ഉന്മൂലനം ചെയ്യാൻ അദ്ദേഹത്തിനാരെങ്കിലും funding ചെയ്യുന്നുണ്ടോ എന്നാണു! ചിലപ്പം CIA ആയിരിക്കും; അല്ല, എന്തിനാപ്പോ കുറക്കുന്നേ?!!
ഇനി സൂരജിനോടൊരു സ്വകാര്യം – ഇത്രയും എഴുതിയിട്ടു മനസ്സിലാകാത്തവർക്ക് ഇനിയും വേദം ഓതുന്നതിൽ കാര്യമില്ല. യേത് 🙂
ചിത്രഭാനു | 11-Mar-10 at 12:28 pm | Permalink
ഇത് പണ്ട് ഫ്രിജ് ഓഫ് കാപ്ര താവോ ഒഫ് ഫിസിക്സിൽ തുടങ്ങി വച്ച മാരണമാണ്. ചുമ്മാ മൂപ്പിലാൻ കടാപ്പുറത്ത് ഇരിക്കുംപോൾ തോന്നി molecular vibration, energy matter relation തുടങ്ങിയവ എല്ലാം ശിവ താണ്ഡവമാണെന്ന്!!
അങ്ങനെ യെങ്കിൽ എനിക്കും പറയാം. ഇത് മായാവിയുടെ മാന്ത്രിക ദണ്ഡ് പോലെയാണ്, ലുട്ടാപ്പിയുടെ കുന്തം പോലെയാണ് എന്നൊക്കെ. കേറടാ മായാവീ കുപ്പിയിൽ എന്നു പറയുംപോൾ മായാവി പുകയായി കുപ്പീൽ കേറണത് മറ്റോന്നുമല്ല wave particle duality ആണ്!!
ഇന്നലെ ചെയ്തോരബദ്ധം
ഇന്നേക്കൊരാചാരമാകാം
നാളത്തെ ശാസ്ത്രമതാകാം……
എത്ര ശരി!!!!
Bodham | 11-Mar-10 at 2:10 pm | Permalink
@ shine കുട്ടേട്ടന്
“അദ്ദേഹം തനിക്കു പറ്റിയ തെട്ടുകൾ സമ്മതിക്കുകയും, വിമർശിക്കുന്നവർക്കു കാതുകൊടുക്കുകയും ചെയ്തിരിന്നെങ്കിൽ, അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു അദ്ദേഹത്തോടു ആദരവു കൂടുകയയേ ഉള്ളു, അദ്ദേഹം അതു മനസ്സിലാക്കുന്നില്ല എന്നതാണു സങ്കടം.”
ഇവിടെ പറഞ്ഞത് എങ്ങനെ ശരിയാകും മാഷെ..?. അദ്ദേഹവുമായി ആരും നേരിട്ട ഒരു സംവാദം നടത്തിയിട്ടില്ല… ബ്ലോഗ് എന്ന മാധ്യമത്തില്‍ അദ്ദേഹം അന്ഗമാണോ എന്നും അറിയില്ല.. വിമര്‍ശിച്ചവര്‍ക്ക് മറുപടി പറയാന്‍ അദ്ദേഹത്തിന് നേരിട്ട ഒരു അവസരം കൊടുക്ക്.. എന്നിട്ട അദ്ധേഹത്തെ വിലയിരുത്തിയാല്‍ പോരെ? ഇനി അത് വളരെ സൌകര്യമായി ചെയ്യുകയും ചെയ്യാം… വീഡിയോ കോന്ഫെരന്സ് വഴി അദ്ദേഹവുമായി സംസാരിക്കാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്. http://www.iish.org ഇല് കക്ഷിയുമായി ബന്ധപ്പെടാന്‍ ഉള്ള അവസരവും ഉണ്ട്. സൂരജോ ഉമേഷ് മാഷോ സംസാരിക്കട്ടെ… എന്നിട്ട അതിന്റെ ഒരു വീഡിയോ പോട്കാസ്റ്റ് ഇവിടെ പോസ്റ്റ്…എല്ലാവരും കാണട്ടെ..
calvin | 11-Mar-10 at 2:12 pm | Permalink
http://www.iish.org യൂട്യൂബില്‍ ഇട്ട വീഡിയോയില്‍ സൂരജ് ഇട്ട കമന്റ് അവരു ഡിലീറ്റ് ചെയ്തതൊന്നും ഇയാള്‍ അറിഞ്ഞില്ലേ?
ഓ വായന ഫില്ടേഡ് ആണല്ലോ
Bodham | 11-Mar-10 at 2:57 pm | Permalink
@ സഖാവ് കാല്വിന്
ദിലീടിയ വിവരം അറിഞ്ഞു.. അതും ഞാന്‍ പറഞ്ഞതും തമ്മില്‍ എന്ത് ബന്ധം സുഹൃത്തേ?
ചിത്രഭാനു | 11-Mar-10 at 3:04 pm | Permalink
മായാവിയും ഭൗതിക ശാസ്ത്രവും… ഇവിടെ വായിക്കുക
http://chithrabhanup.blogspot.com/2010/03/blog-post_11.html
Bodham | 11-Mar-10 at 4:03 pm | Permalink
ഒരു വലിയ പോസ്റ്റും ധാരാളം വലിയ കമന്റുകളും… ഒരു ഓ.ടോ. ഇടുന്നതില്‍ ഉമേഷ് മാഷിന് വിഷം ഇല്ലാന്ന് വിചാരിച്ചു കൊണ്ട് ഇടുന്നു.. ഗോപാലകൃഷ്ണന് സര് അദ്ദേഹത്തിന് കിട്ടിയ ഒരു ചോദ്യത്തിന് മറുപടി http://www.iish.org ഇല് പറയുന്നത് ശ്രദ്ധിക്കുക.. നമ്മളില്‍ എത്ര പേര് ഈ ഒരു വിഷയം ബ്ലോഗില്‍ എഴുതിയിട്ടുണ്ട് …ആരുമില്ല എന്ന് തോന്നുന്നു..
YOUR QUESTIONS AND MY ANSWERS:
Are you against Nehru family ? I am not at all against anyone. But for the last few months I Include in my speech few observations made everywhere when I went for lectues. Many budget proposals and projects are named after Rajiv Gandhi, Indira Ggadhi, many universities /institutes/ roads /yojanas / and many things are named after these two. Where our Mahatma Gandhi, Tagore, Vivekananda, Aravinda, Bhagath singh, Subhash Chandra Bose, and many many freedom fighters have vanished. What was the pain these two have suffered and how much they have enjoyed their life should be compared with the sufferings of the freedom fighters. Indira Gandhi was killed by the people whom she nurtured, Rajiv Gandhi got killed by the people whom he nurtured and pampered. They have not died for India, they tasted their own karma phala. Under that situation why only their names for KSRTC bus stands, shipyards, boats, roads, research institutes, polytechniques, schools, food supply, water projects, and for many such type of institutes and projects. Is it not the minimum courtesy of we Indians to remember the great people who sacrificed for the freedom of this nation without themselves enjoying the taste of power or enjoying the power. All these institutional and project + program names are for projecting a family for getting more and more from them when the next family member takes the charge ! is it not true ?
Bodham | 11-Mar-10 at 4:07 pm | Permalink
“വിഷമം” ആണേ “വിഷം” അല്ല.. തിരുത്തി വായിക്കണമെന്ന് അപേക്ഷിക്ക്കുന്നു…
കൂഷ്മാണ്ഠന് | 11-Mar-10 at 4:09 pm | Permalink
why only their names for KSRTC bus stands
മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ദില്ലിയിലും ഒക്കെ KSRTC bus stand ഉണ്ടല്ലേ. കൊള്ളാം.
Bodham | 11-Mar-10 at 4:25 pm | Permalink
ഉമേഷ് മാഷെ എന്റെ മുകളിലത്തെ ഓ.ടോ. ഡിലീറ്റ് ചെയ്യണമെന്നു അപേക്ഷിക്കുന്നു. കാരണം അതും അങ്ങയുടെ പോസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല.. പക്ഷെ അങ്ങയുടെ അനുവാദത്തോടെ ഈ ഓ.ടോ. ഇവിടെ കിടക്കണമെന്നും അപേക്ഷിക്കുന്നു. ഗോപാലകൃഷ്ണന് http://www.iish.org ഇല് വന്ന ഒരു സംഗതി ഇവിടെ കോപ്പി ചെയ്യുന്നു.
DO THE PEOPLE CRITICISE YOU ? / IF YES WHAT WAY? HOW DO YOU FEEL TOWARDS THESE CRITICISMS ?
Few people criticize me through emails, letters, phone, or in direct discussions or through our workers/ coordinators. The criticism used to be like this: @You do not answer our queries @ you ignore others’ opinion @ you do not call us over phone now a days @ you behave as though you are a scholar @ you are highly egoistic @ you contradict your own statements @ you are arrogant @ You are a pseudo scientist @ your books are copied versions of scholars’ books @ you make money by selling CDs and VCDs @ You are a Hindu fundamentalist @ you do plagiarism @ you have a political agenda @ You are short tempered @ there are mistakes in the facts and figures of the statements you give in the books and speeches @ there are many spelling mistakes in the books @ You are against Namboothiries /priests / astrologers @ you make statements for getting the clapping/ applause @ You speak on the subjects which you are even ignorant @ you give cheap examples @ you work for cheap publicity @ You have ‘head weight’………these are some of the criticisms
@ Some people also criticize me for the claims / statements/ allegations / ….etc which I have never made in my speeches or writings..
Earlier days I used to feel sad on the biased false statements and criticisms come against me . Now a days I do not feel anything mainly because very rarely they come to my notice. Every time when I get a line of criticisms I try to collect the suggestions from the criticisms and make use of them in my next occasion. If anywhere I have gone wrong such criticisms give me the opportunity to search for more details/ facts and in my next speech / book I make the correction acknowledging the person who criticized me / critically evaluated me.
ബാബു :) | 11-Mar-10 at 4:27 pm | Permalink
ഞങ്ങളുടെ അയലത്ത് മൊത്തത്തില്‍ അല്പം ഇന്റലക്ച്വലി ചലഞ്ച്ഡ് ആയ ഒരു മാത്തപ്പന് ഒണ്ട്. പാവം. ചേളാവില്‍ കച്ചോടമാരുന്നു പണി. മൂത്തമോളുടെ പേരെന്താന്നു ചോദിച്ചാല്‍ അതും തെറ്റിക്കുമായിരുന്നെങ്കിലും കമ്പോള നിലവാരം പുള്ളി കൃത്യം പറയുമായിരുന്നു. 😀
ഉമേഷ്ജി ക്ഷമിക്ക്. നമ്മള് പലതും പറയുവല്ലേ. ഇതും കൂടി ഇരിക്കട്ടെ എന്ന് വിചാരിച്ചു.
സിബു | 11-Mar-10 at 4:38 pm | Permalink
ഇന്നലെ ബിബിസിയുടെ story of india കുറച്ചു കണ്ടു. ഈ സന്ദർഭത്തിൽ രസകരമായി തോന്നിയ കുറച്ചു കാര്യങ്ങൾ: വരുത്തന്മാരായ കുഷന്മാരായിരുന്നു സംസ്കൃതത്തെ ഇത്രയ്ക്കും സംസ്കൃതമാക്കിയത്. ചരകൻ പ്രമുഖ കുഷൻ രാജാവായ കനിഷ്ക്കന്റെ കൊട്ടാരം വൈദ്യനായിരുന്നു. കുഷന്മാർ ബുദ്ധമതക്കാരായിരുന്നു. പുരാണത്തിലെ കംസനും കനിഷ്ക്കനും തമ്മിൽ നല്ല ചേർച്ചയുണ്ടത്രെ – വരുത്തമ്നാരെ ഒഴിവാക്കിയ കഥയാണ് കംസവധം.
സുധീര്‍ | 11-Mar-10 at 4:42 pm | Permalink
സ്റ്റോറി ഓഫ് ഇന്‍ഡ്യയുടെ ഏത് എപ്പിസോഡിലാണ് സിബൂ?
Bodham | 11-Mar-10 at 4:47 pm | Permalink
@ സിബു
ബുദ്ധന് വരുത്തനാണെന്ന് പറഞ്ഞില്ലല്ലോ….ഭാഗ്യം…
സുഹൃത്തേ…ഭാരത സംസ്കാരത്തില്‍ വരുത്തന് (അതിഥി) ദേവന് ആണ്….
വേറെ എവിടെയെങ്കിലും അങ്ങനോന്ന് കാണിക്കാമോ?
ഭാരതത്തെ മനസ്സിലാക്കാന്‍ നിങ്ങള്‍ കണ്ട മാധ്യമവും കൊള്ളാം BBC.
എല്ലാം സത്യം സത്യം ആയി പറയുന്ന ഒരേ ഒരു ചാനല്‍…
പണ്ട് കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമാല്ലാന്നു പറഞ്ഞ ടീമുകള്‍ ആണ്.
Eagle Eye | 11-Mar-10 at 5:10 pm | Permalink
@Adithyan ;156,155
സൂരജിന്റെ ധാർഷ്ട്യം പാണ്ഡിത്യത്തിന്റെയാവാൻ വഴിയില്ല.. യഥാർത്ഥ പണ്ഡിതർ വിനീതരും കൂടിയാണ്.They carry their scholarship and or wisdom lightly. ഇത് സാദാ പാർട്ടിസഖാവ് വർഗ്ഗസ്വഭാവം കാണിക്കുന്നുവെന്നുമാത്രം. “മുമ്പേ നടക്കുന്ന ഗുരുവിന്റെ“ “പോടാ പുല്ലേ” എന്ന സർവത്ര പുശ്ചം സ്റ്റയിൽ. ബൂലോകത്ത് സംസ്കൃതം നന്നായറിയുന്നവർ വിരളമാണ്. അതുകൊണ്ട് “പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ” ന്യായേനെ പത്തി വിരിച്ച് വിരാജിക്കുകയാണ്. വെളിയിൽ പറയെട്ടെ, പൊളിച്ചടുക്കപ്പെടുന്നതു കാണാം.
പ്രാചിന ഭാരത സംസ്കാരത്തെപ്പറ്റി ബഹുമാനമില്ലാതെയില്ലെന്നും എന്നാൽ അതിൽ ഇല്ലാത്തത്
ഉണ്ടെന്നു പ്രചരിപ്പിക്കുന്ന്തിനെയാണ് എതിർക്കുന്നതെന്നും ഇവർ പറയുന്നത് ഗോപാലകൃഷ്ണന്റേതെന്നു പറയുന്നതിനേക്കാൾ വലിയ ഉഡായിപ്പാണ്. വാസ്തവത്തിൽ പാർട്ടി അജെൻഡ നടപ്പാക്കുകയാണ് ഇവർ. ഗോപാലകൃഷ്ണൻ. കുറ്റമോ കുറവോ ദൂഷ്യമോ അല്ലല്ലോ പറയുന്നത്,
(പറയുന്നുണ്ടെങ്കിൽ ഇവരും കൂട്ടാളികളും തന്നെ) ഭാരതീയതയെ പ്രകീർത്തിക്കുകയല്ലെ? ( അതു തന്നെ ഇവർക്ക് ചൊറിച്ചിലും) അതിൽ കുറച്ച് അത്യുക്തിയോ അതിശയോക്തിയോ കലർന്നിട്ടുണ്ടെങ്കിൽ സ്നേഹബഹുമാനപുരസ്സരം ചൂണ്ടിക്കാണിക്കാം. അതിനുപകരം കുത്താനും തൊഴിക്കാനും ആക്ഷേപിക്കാനും നിന്നാൽ ഇവരുടെ രാഷ്ട്രിയ സംസ്കാരമാണ് വെളിവാകുന്നത്.
ഒരു സഹോദരൻ കുടുംബമഹിമയെപ്പുകഴ്ത്തി വാചാലനാകുമ്പോൾ കുറച്ചു മേനികൂട്ടി പറഞ്ഞാൽ സ്നേഹത്തോടെ നിയന്ത്രിക്കാതെ ആ സഹോദരൻ എതിർപ്പാർട്ടിയിൽ പെട്ടതാണെന്ന സംശയത്തിന്റെ ഒറ്റക്കാരണത്താൽ അവസരം ഉപയോഗിച്ച് ആക്രമിക്കുകയും അയാളുടെ അഭിമാനശ്രോതസ്സാണെന്ന ഒറ്റക്കാരണത്താൽ സ്വന്തം മാതാവിന്റെ നെഞ്ചത്ത് തൊഴിക്കുകയും ചെയ്യുന്ന നീചത്വമാണിവരുടെ കൈമുതൽ. എതിരാളിയുടെ മുഖത്തു പതിയുമെന്ന് വിചരിച്ച് തറയിൽ മലർന്നുകിടന്ന് തുപ്പുകയാണ്, സന്തം മുഖം മലീമസമാക്കുകയാണ്.
സ്വരാജ്യം വെടിഞ്ഞ്., ഇവർതന്നെ കൊജ്ഞനംകുത്തുന്ന( കൂടുതൽ കാണിച്ചാൽ പണി പോവും) സാമ്രാജ്യത്വ അധിനിവേശ പിണിയാളുകൾ എറിഞ്ഞ്കൊടുക്കുന്നതും ഭുജിച്ചു കഴിയുന്ന ഇവർ താന്താങ്ങളുടെ തിണ്ണയിൽ കുത്തിയിരുന്ന് ലോകരെ നോക്കി കുരയ്ക്കുകയും മോങ്ങുകയും ചെയ്ത്, എന്തെല്ലാമോ ആണെന്ന് സ്വയം വിശ്വസിച്ചു കഴിയുന്നു…. അതിനവർക്കു സ്വാതന്ത്യമുണ്ട്.
ഇവരെ ഒരു വശത്ത് മാറ്റിനിർത്തി നോക്കിയാൽ , ആരേയും അപഹസിക്കാതെ, തേജോവധം ചെയ്യാതെ ,ബൌദ്ധികമായ സ്വന്തം ചിന്താപദ്ധതിയിൽ തെളിയുന്നതിനെ അന്തസ്സുറ്റ ഭാഷയിൽ പ്രാചീന ഭാരതീയ സാംസ്കാരികപ്രാഭവത്തിൽ അഭിമാനിക്കുന്ന
സജ്ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്ന ശ്രീ ഗോപാലകൃഷ്ണൻ എത്രയോ ശ്രേഷ്ടനും ബഹുമാന്യനുമാണ്!
നാൾതോറും “യോജന“ക്കണക്കിൽ ചുരുങ്ങിവരുന്ന, അഹന്ത മുഖമുദ്രയായ, കമ്മ്യൂണിസ്റ്റ് അധിനിവേശസാമ്രാജ്യത്തിന്റെ തറമണ്ണുപോലും ഒലിച്ചു പോകുന്നത് ഈ പുരാവസ്തുക്കൾ അറിയുന്നില്ല.
ഇതിൽക്കൂടുതലൊന്നും തൽക്കാലം പറയാനില്ല ഗുഡ് ബൈ.
all are mathematics | 11-Mar-10 at 5:38 pm | Permalink
ഗോപാലകൃഷ്ണൻ എന്ന ഫ്രാഡീന്റെ എല്ലാ ഫ്രാഡത്തരങ്ങളും വസ്തുനിഷ്ഠമായി ഇവിടെ പലരും കാണിച്ചിട്ടും അതെല്ലാം ഈഗിൾ ഐക്ക് വെറും അത്യുക്തിയാണ്. തെറ്റൂം ശരിയും മനസിലാക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ ഇല്ലെന്ന് മനസിലാക്കാം.
ഒന്നും പോരെങ്കിൽ ഫ്രാഡിനെ ശ്രേഷ്ഠനെന്നും ബഹുമാന്യനെന്നും വിളിക്കുന്നു. ഹെന്റെ ഭാരതാംബേ നിന്റെ ഫാവി!
സിബു | 11-Mar-10 at 6:42 pm | Permalink
സുധീറേ, മൂന്നാമത്തേത് – സില്‍ക്ക് റോഡ്സ്. http://en.wikipedia.org/wiki/The_Story_of_India#Episode_3_-_.22Spice_Routes_and_Silk_Roads.22
Bodham | 11-Mar-10 at 9:02 pm | Permalink
@ all are mathematics അല്ലെങ്കില്‍ ആദിത്യന്
നിങ്ങളുടെ സംസാര ശൈലിയില്‍ നിന്നും രണ്ടുപേരിലും സംസാരിക്കുന്നത് ഒരാള്‍ ആണെന്ന് തോന്നുന്നു…യഥാര്‍ത്ഥ പേര് അറിയില്ല… നിങ്ങളെ കുറിച്ച ഉമേഷ് മാഷ് വെളിപ്പെടുത്തില്ല… കാരണം മൂഡ് താങ്ങിയാണല്ലോ .
പറഞ്ഞു വന്നത് അതല്ല.. ഗോപാലകൃഷ്ണന് സര് എന്ത് ഫ്രാഡ് പണി കാണിച്ചെന്ന പറഞ്ഞത്? ഭാരത സംസ്കാരം പഠിക്കണമെന്ന് പറഞ്ഞതോ? മാതാ പിതാ ഗുരു ദൈവം എന്ന് പഠിക്കണമെന്ന് പറഞ്ഞതോ? അവനവന്റെ പൂര്‍വിക സമ്പത്ത് എന്താണെന്ന് മനസ്സിലാക്കണമെന്ന് പറഞ്ഞതോ? ജനിച്ച നാടിന്റെ നാമം ഉച്ചത്തില്‍ സംസാരിക്കണമെന്ന് പറഞ്ഞതോ? ഭാരതീയന് ആണെന്നതില്‍ ഊറ്റം കൊള്ളണമെന്ന് പറഞ്ഞതോ? സംസ്കൃതം പഠിക്കണമെന്ന് പറഞ്ഞതോ?
@ ആദിത്യന്, സൂരജ്, ഉമേഷ്, കാല്വിന്
Eagle Eye പറഞ്ഞത് പോലെ സ്വന്തം നാടിന്റെ മഹിമ പറഞ്ഞപ്പോ വികാരഭരിതനായി ഊറ്റം കൊള്ളും അഭിമാനമുള്ള ഭാരതീയന്.. അപ്പൊ അദ്ദേഹം അതിശയോക്തിയായി പലതും പറഞ്ഞിട്ടുണ്ടാവും….പണ്ട് വിവേകാനന്ദനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്….അമേരിക്കയില്‍ നിന്നും തിരിച്ചു വന്ന അദ്ദേഹം ഈ ഭാരത മണ്ണില്‍ കിടന്നു ഉരുണ്ടു എന്ന് കേട്ടിട്ടുണ്ട്…ഇവിടെ ജനിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍. ഗോപാലകൃഷ്ണന് പറഞ്ഞ ചില കാര്യങ്ങളിലെ ചില പൊയന്റില്‍ മാത്രം തൂങ്ങി കിടന്നല്ലേ നിങ്ങള്‍ ഈ രോഷം കൊള്ളുന്നത്… ഫലത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ അല്ലെ നിങ്ങള്‍ എതിര്‍ക്കുന്നത്? അല്ലാതെ വാക്കുകളെ അല്ലല്ലോ..സുഹൃത്തുക്കളെ? നല്ല ആശയങ്ങള്‍ ഉള്ളവരോട് മര്യാദക്ക് പറയാമല്ലോ സര് നിങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുണ്ട്, തിരുത്തുക എന്ന്….അല്ലാതെ കണ്ട ആ സ്വാമി ഈ സ്വാമിയോട് ഒക്കെ പൊരുതുന്ന വീര്യത്തില്‍…. ഭാരത പൈതൃക സന്ദേശം ലോകം മൊത്തം പറഞ്ഞു നടക്കുന്ന ആ ശുദ്ധ മനുഷ്യനെ എന്തിനാ ഇങ്ങനെ ഫ്രാഡ് എന്നൊക്കെ പറഞ്ഞു പുശ്ചിക്കുന്നത്?
ഭാരതത്തില്‍ ഉണ്ടായിരുന്നു എന്ന് പറയുന്ന ഗ്രന്ഥങ്ങളില്‍ എത്രയെണ്ണം അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ പഠിച്ചിട്ടുണ്ട്… പലതിനും തര്‍ജമ ഇല്ല.. സംസ്കൃതം അറിഞ്ഞാലേ നടക്കൂ… ഉമേഷ് ഗുരു സംസ്കൃതം പഠിച്ചത്….വെറുതെ ആയി എന്ന് തോന്നിട്ടുണ്ട് … കാരണം ഭാരതത്തിനു അദ്ധേഹത്തെ കൊണ്ട് ഒരു നേട്ടവും ഇല്ല… ഒരു ഭാരത ഗ്രന്ഥം എങ്കിലും ഇംഗ്ലീഷില്‍ തര്‍ജമ ചെയ്യൂ മലയാളത്തില്‍ വേറെ ആരേലും പിന്നീട് ചെയ്തോളും …. ഈ മാതിരി തോണ്ടലിനു സമയം മിനക്കെടുതുന്ന അദ്ദേഹത്തിന് എത്ര ഗ്രന്ഥങ്ങള്‍ തര്‍ജ്ജമ ചെയ്യാമായിരുന്നു… ശിഷ്ട ജീവിതം എങ്കിലും വരും തലമുറക്ക് ഉപകരമാക്കാന് നോക്കാതെ ഈ മാതിരി തോണ്ടലുകള്‍ നിര്‍ത്തിക്കൂടെ?
Umesh:ഉമേഷ് | 11-Mar-10 at 9:27 pm | Permalink
@ബോധം,
1) ആദിത്യൻ പണ്ടേയുള്ള ബ്ലോഗറാണു്. ഇതു വരെ ആ പേരിലേ അയാൾ എഴുതിയിട്ടുള്ളൂ എന്നാണു് എന്റെ അറിവു്. all are mathematics വേറേ ആരോ ആണു്. ആരാണെന്നു് എനിക്കറിയില്ല. അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കാതിരിക്കൂ.
2) തെറ്റുകൾ എല്ലാ മനുഷ്യർക്കും പറ്റും. അറിവില്ലായ്മയെ വിമർശിക്കുകയല്ല വേണ്ടതു്, തിരുത്തിക്കൊടുക്കുകയാണു്. സമ്മതിച്ചു. പക്ഷേ, ഡോ. ഗോപാലകൃഷ്ണനെപ്പോലുള്ളവർ ചെയ്യുന്നതു് അറിഞ്ഞുകൊണ്ടു് തെറ്റായ (എന്നു ഞാൻ വിചാരിക്കുന്ന) വസ്തുതകളാണു്. അവയെ എതിർക്കണമെന്നു തന്നെയാണു് എന്റെ അഭിപ്രായം. വാക്കുകളെയല്ല, ആശയങ്ങളെയാണു വിമർശിക്കുന്നതു്.
3) ഡോ. ഗോപാലകൃഷ്ണൻ ശുദ്ധമനുഷ്യനാണെന്നും അദ്ദേഹം മറ്റാരെയും അപഹരിക്കുകയില്ലെന്നും താങ്കൾ പലവട്ടം പറഞ്ഞിരിക്കുന്നു. അതിനർത്ഥം താങ്കൾ അദ്ദേഹത്തിന്റെ പ്രസംഗമൊന്നും കേട്ടിട്ടില്ല എന്നാണു്. അദ്ദേഹത്തിന്റെ എല്ലാ പ്രസംഗത്തിലും മൂർച്ചയേറിയ പരിഹാസമുണ്ടു്. “ഇന്നത്തെ പൂജാരികൾക്കു പൂജയും ജ്യോത്സ്യന്മാർക്കു ജ്യോതിഷവും ശാസ്ത്രജ്ഞർക്കു ശാസ്ത്രവും ഭാരതീയർക്കു സംസ്കൃതവും അറിയില്ല. ഈ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളിൽ ഭൂരിഭാഗത്തിനും ഞാൻ പറയുന്നതു മിക്കതും മനസ്സിലാവില്ല…” എന്ന ലൈനിലുള്ള ധാരാളം പ്രസംഗങ്ങൾ അദ്ദേഹത്തിന്റേതായുണ്ടു്. കാസറ്റുകൾ ലഭ്യമാണു്. കേട്ടുനോക്കുക. അതു മറ്റൊരു വിഷയമായതുകൊണ്ടും അദ്ദേഹത്തിന്റെ പ്രസംഗരീതിയെ വിമർശിക്കുന്നതു് എന്റെ ലക്ഷ്യമല്ലാത്തതു കൊണ്ടും പറഞ്ഞില്ല എന്നു മാത്രമേ ഉള്ളൂ. അഹങ്കാരവും ഇല്ലാത്ത അവകാശവാദവും ഇല്ലെന്നു പറയുന്നതും ശരിയല്ല.
4) നാലു പേർ ഉള്ള ഒരു കുടുംബവും ദിവസം എട്ടുപത്തു മണിക്കൂറെങ്കിലും ചെലവാക്കേണ്ട ഒരു ജോലിയും ഉള്ള ഞാൻ എന്നെക്കൊണ്ടു കഴിയുന്നത്ര സമയം ഭാരതീയഗണിതം, സംസ്കൃതം, ഗണിതശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളിൽ പുസ്തകങ്ങൾ എഴുതാനും തർജ്ജമ ചെയ്യാനും ഒക്കെ നീക്കിവെയ്ക്കുന്നുണ്ടു്. ഈ ബ്ലോഗും അങ്ങനെയൊരു പ്രവൃത്തിയുടെ ഫലമാണു്. എന്തായാലും താങ്കളുടെ ഉപദേശത്തിനു നന്ദി.
സിബു | 11-Mar-10 at 10:13 pm | Permalink
ബോധത്തിന് മറുപടി പറഞ്ഞവരേ പോയി തൂങ്ങിചാവൂ. ബുദ്ധിജീവികൾ എന്നാൽ ആൿച്വലി മന്ദബുദ്ധികളാണെന്ന് പറയാറുള്ളത് ശരിയാണെന്നു ഇപ്പോ ബോധ്യമായി.
കൂഷ്മാണ്ഠന് | 12-Mar-10 at 2:30 am | Permalink
ബോധം സര്, KSRTC Bus Standനെക്കുറിച്ചുള്ള സംശയം തീര്ത്തുതന്നില്ല.
santhosh | 12-Mar-10 at 6:24 am | Permalink
http://pavarattyshrine.blogspot.com/2010/03/blog-post.html
shine കുട്ടേട്ടൻ | 12-Mar-10 at 7:14 am | Permalink
@ബോധം
comment175ൽ ചോദിച്ചതിനുള്ള ഉത്തരമാണിത്. ഉമേഷ്ജിയുടെ post വായിച്ചിട്ട് ആദ്യം ഞാൻ ചെയ്തത് ഗോപാലകൃഷ്ണന്റെ guidenceൽ research നടത്തിയ എന്റെ ഒരു സുഹ്രുത്തിന്റെ ഭാര്യക്കും, അത്മീയകാര്യങ്ങളിൽ വ്യക്തമായ കഴ്ചപ്പാടുള്ള ഭർത്താവിനും blog link അയച്ചുകൊടുത്തു. മറുപടി ഒന്നും കിട്ടഞ്ഞതുകൊണ്ട് സൈറ്റിൽ പോയി feedbackൽ link സഹിതം മെസേജ് അയച്ചു. ഇതുവരെ മറുപടിയില്ല.
ഇനി ഞാൻ പറഞ്ഞതൊന്നും താങ്കൾക്ക് തൃപ്തികരമെങ്കിൽ ഈ blog post link താങ്കൾ തന്നെ mail ആയി അയക്കൂ. അദ്ദേഹത്തിനു Englishൽ തന്നെ ഇവിടെ കമന്റ് ചെയ്യാം.
mail id : iishdb@iish.org
ഇവിടെ ഉന്നയിച്ച ആരോപണങ്ങൾക്കു വ്യക്തമായും, ക്രത്യമായും ഒരു മറുപടി തന്നാൽ അദ്ദേഹത്തിന്റെ No.1 supporter ആയിരിക്കും പിന്നെ ഞാൻ!
സൂരജ് | 12-Mar-10 at 7:45 am | Permalink
ഉമേഷ് ജീ,
ഈ പോസ്റ്റിന്റെ ചര്‍ച്ചയില്‍ മറുപടി അര്‍ഹിക്കുന്ന കാമ്പുള്ള വേറെ വിഷയം ഉന്നയിക്കപ്പെട്ടില്ലെങ്കില്‍ ഇത് എന്റെ അവസാന കമന്റ്….
ചര്‍വ്വിതചര്‍വ്വണം മഹാബോറാണ്, എങ്കിലും…
“നല്ല ആശയങ്ങള്‍ ഉള്ളവരോട് മര്യാദക്ക് പറയാമല്ലോ സര് നിങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുണ്ട്, തിരുത്തുക എന്ന്….അല്ലാതെ കണ്ട ആ സ്വാമി ഈ സ്വാമിയോട് ഒക്കെ പൊരുതുന്ന വീര്യത്തില്‍…. ഭാരത പൈതൃക സന്ദേശം ലോകം മൊത്തം പറഞ്ഞു നടക്കുന്ന ആ ശുദ്ധ മനുഷ്യനെ എന്തിനാ ഇങ്ങനെ ഫ്രാഡ് എന്നൊക്കെ പറഞ്ഞു പുശ്ചിക്കുന്നത്?”
സംസ്കൃതവും ഇന്ത്യന്‍ വേദാന്തവും പഠിക്കുകയും ഗവേഷിക്കുകയും ചെയ്യുന്നവര്‍ ഇന്ത്യയില്‍ മാത്രമല്ല ഉള്ളത്. ഇങ്ങനെയാണ് പൈതൃകസന്ദേശം ലോകം മൊത്തം പറഞ്ഞുനടക്കുന്നതെങ്കില് അത് “അഭിമാന”മല്ല ഒരു ജനതയെന്ന നിലയ്ക്ക് അതൊരു അപമാനമാണ്. 600 BC-യില്‍ മൈലീറ്റസിലെ തെയ്ലീസ് ‘പ്രാഥമിക ദ്രവ്യ’ത്തെപ്പറ്റി സിദ്ധാന്തിച്ചതാണ് ഇന്നത്തെ സ്റ്റാന്‍ഡേഡ് കോസ്മോളജിക്കല്‍ മോഡല്‍ എന്ന് വല്ല ഗ്രീക്കുകാരന്മാരും പ്രസംഗിച്ചുനടന്നാല്‍ എത്രമാത്രം പരിഹാസ്യമാണോ അത്രമാത്രം പരിഹാസ്യമാണ് ഹൈസന്‍ബര്‍ഗിന്റെ അണ്സേട്ടനിറ്റിയാണ് പതഞ്ജലി പറഞ്ഞതെന്നും സൌണ്ട് വേവ്സിനെപ്പറ്റിയാണ് വീചീതരംഗന്യായം പറയുന്നതെന്നും അവകാശപ്പെടുന്നത്.
സുഭാഷ് കാക്ക് മുതല്‍ കിഴക്കന്‍ മിസ്റ്റിസിസത്തെ ക്വാണ്ടം ഫിസിക്സില്‍ – ഇതുരണ്ടും മാങ്ങാണ്ടിയോ മരമഞ്ഞളോ എന്ന് അറിയാതെ – കൂട്ടിക്കുഴച്ച് സെല്‍ഫ് ഹെല്പ് പുസ്തകങ്ങളില്‍ മണ്ടത്തരമെഴുതി വില്‍ക്കുന്ന ദീപക് ചോപ്രവരെയുള്ളവര് അങ്ങനെ നിലവില്‍ തന്നെ മണ്ടത്തരം എഴുന്നള്ളിച്ച് ശാസ്ത്ര സര്‍ക്കിളുകളില്‍ ഇന്ത്യന്‍ വേദാന്തത്തെ നാണം കെടുത്തുന്നവരാണ്.
പാതഞ്ജല യോഗസൂത്രത്തില്‍ നിന്ന് മണ്ടത്തരം പ്രസംഗിച്ചത് നല്ല ഭാഷയില്‍ തന്നെ ചൂണ്ടിക്കാട്ടിയാണ് ആ യൂട്യൂബ് വിഡിയോയുടെ മൂട്ടില് 15 കഷ്ണങ്ങളായി ഞാന്‍ പോയി കമന്റിട്ടത്. താനേത് കോത്താഴത്തുകാരനാടോ എന്ന് ഇന്റര്‍നെറ്റിലെ ട്രോളുകളെപ്പോലെ ചെന്ന് എഴുതുകയൊന്നുമായിരുന്നില്ല. വൃത്തിയായി യോഗസൂത്രങ്ങള്‍ വിശദമായി ക്വോട്ട് ചെയ്ത് മെനക്കെട്ട് തന്നെയാണ് തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്.
കമന്റിട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സകലതും ഡിലീറ്റിയിരിക്കുന്നു. ഒന്നുകില്‍ ഞാന്‍ നിരത്തിയ വാദങ്ങള്‍ക്ക് മറുപടിയായി കമന്റിടാമായിരുന്നു, അല്ലെങ്കില്‍ തെറ്റ് പറ്റിയതാണ് എന്ന് സമ്മതിച്ച് അവിടെ കുറിപ്പോ കമന്റോ റെസ്പോണ്‍സായി കൊടുക്കാമായിരുന്നു. വിഡിയോയില്‍ തന്നെ അനോട്ടേറ്റ് ചെയ്യാനും യൂട്യൂബില്‍ സൌകര്യമുണ്ട്. ഇതൊന്നും ചെയ്യാതെ ആ കമന്റങ്ങ് ഡിലീറ്റിയാല്‍ “വൌ സര് യൂ ആര് എ ജെം, താങ്ക്യൂ” എന്ന് മിഴുമിഴാന്ന് മഞ്ഞളിച്ചു വീഴുന്ന ഈയാമ്പാറ്റകള്‍ മാത്രം വന്നോളും, എന്ന് കരുതിക്കാണും ടിയാന്റെ iish അഡ്മിനുകാര്.(പക്ഷേ, ഉമേഷ് ജീയുടെ ‘യോജനപ്പോസ്റ്റ്’വന്നതിനു ശേഷം ആ വിഡിയോ സീരീസ് തന്നെ അവരു ഡിലീറ്റി)
ആ particular പ്രസംഗത്തിനു മാത്രമല്ല, അയാളുടെ സകല “പൈതൃകശാസ്ത്ര” പ്രസംഗങ്ങളിലും പുസ്തകങ്ങളിലും നിറഞ്ഞുനില്ക്കുന്ന വിഡ്ഢിവാദങ്ങളാണ്. ബോധം സാറിന് അത് ഇനിയും മനസ്സിലായില്ലാച്ചാല്‍ ഈ അയാളുടെ വെബ് സൈറ്റില്‍ പുസ്തകങ്ങളും എം.പി.3കളുമൊക്കെ കിട്ടും. വായിക്കുക, കേള്‍ക്കുക, അയാള്‍ പുട്ടിനു പീരപൊലെ ക്വോട്ട് ചെയ്യുന്ന ഗ്രന്ഥങ്ങള്‍ എടുത്ത് ഈപ്പറയുന്നതും ശരിക്കുള്ളതുമായി പുലബന്ധമുണ്ടോ എന്ന് തപ്പിനോക്കുക. ബോധം സാറിന് കാര്യം തിരിയും (എന്നിട്ടും തിരിയുന്നില്ലെങ്കില്‍ അതിനുള്ള ബോധമില്ല എന്ന് സമാധാനിക്കുക).
ആ പരിപ്പ് ബ്ലോഗില്‍ വേവില്ല. അതുകൊണ്ട് കുറച്ചുകൂടി കടുത്ത ഭാഷ തന്നെയേ ഇയാള്‍ക്ക് പറ്റൂ. അതുകൊണ്ട്, ഗോപാലകൃഷ്ണന്റെ ഫ്രാഡ് വേല ഇനിയും ഇവിടങ്ങളിലൊക്കെ പൊളിച്ചുകാട്ടുക തന്നെ ചെയ്യും. യോജനയും പാതഞ്ജല യോഗസൂത്രവും കൊണ്ടൊന്നും അതു നിര്‍ത്താന്‍ ഉദ്ദേശ്യമില്ല. ഇനിയും എഴുതും. ഒരു ദയയുമില്ലാതെ എഴുതും. ചില സാധനങ്ങള്‍ക്ക് ചില തരം ഭാഷ തന്നെ വേണ്ടിയും വരും.
ഖുര്‍ ആനെ വിമര്‍ശിച്ചാല്‍ ബുഷിന്റെ വീട്ടീന്ന് കാശുവാങ്ങീട്ടാണെന്നും ഗോപാലകൃഷ്ണനെ വിമര്‍ശിച്ചാല്‍ ചൈനയീന്ന് കാശുവാങ്ങീട്ടാണെന്നും പറഞ്ഞ് അടിച്ചൊതുക്കുന്ന നമ്പര്‍ കൈയ്യീ വയ്.
shaji.k | 12-Mar-10 at 10:42 am | Permalink
മൂന്നു പോസ്റ്റും കമന്റുകളും വായിച്ചു തല തരിച്ചു.ഉമേഷിനോടും കമന്റിട്ട എല്ലാവരോടും ഒരു വായനക്കാരന് എന്ന നിലയില്‍ നന്ദി പറയാതിരുന്നാല്‍ അത് വലിയ തെറ്റാകും.ഒരു പ്രതിഫലേച്ഛയുമില്ലാതെ ഇതിനൊക്കെ സമയം കണ്ടെത്തുന്ന എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍.ഇതാണ് പോസ്റ്റ്, ഇതാണ് ചര്‍ച്ച, ചര്‍ച്ചയാണ് താരം.ബ്ലോഗുകള്‍ക്ക് ഭാവിയില്ലെന്ന് ആര് പറഞ്ഞു.ഈ അറിവുകള്‍ പങ്കുവെച്ച എല്ലാവരോടും ഒരിക്കല്‍ കൂടി ഒരു ചെറിയ വായനക്കാരന്റെ നന്ദി നന്ദി നന്ദി.
ഷാജി ഖത്തര്‍.
നന്ദന | 13-Mar-10 at 4:56 am | Permalink
ഉമേഷ്, ഗോപാലകൃഷ്ണന്റെ മറ്റ്പരിഹാസങ്ങൽ
:- ഒരു സംസ്കൃതവാക്ക് പോലും അറിയാത്ത ഒരാളാണ് ഇന്നത്തെ സംസ്കൃത സർവ്വകലാശാലയുടെ തലപ്പത്തുള്ളത്.
:-സെമിറ്റ് മതങ്ങളെ കണക്കിന് പരിഹസിക്കുന്നു.
:-വിദേശികളെയ്യും കണക്കിന് പരിഹസിക്കുന്നു, ഇംഫൽ ഗോപുരം ചരിഞ്ഞപ്പോൾ അത് വിദേശികളുടെ ബുദ്ധികൊണ്ടാണെന്നും ഭാരതത്തിലാണെങ്കിൽ അത് നമ്മളുടെ പിടിപ്പികേടാണെന്നും പടിഞ്ഞാറുകാർ പറയുമെന്ന് കളിയാക്കുന്നു. ഇങ്ങനെയുള്ള പരിഹാസങ്ങൾ ഒത്തിരിയുണ്ട്.
Bharat | 10-Apr-10 at 12:25 pm | Permalink
Shri Umesh,
From your other blog “http://malayalam.usvishakh.net/blog/archives/406”
“പ്രാചീനഗ്രന്ഥങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം ആധുനികകാലത്തു തുടങ്ങിയതു് ആര്യസമാജസ്ഥാപകൻ ദയാനന്ദസരസ്വതിയാണെന്നു തോന്നുന്നു. “വേദങ്ങളിലേക്കു മടങ്ങുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. പരമേശ്വരനു ശേഷം, ഒരു ശ്രീനിവാസരാമാനുജനെയും ബോസിനെയും സി. വി. രാമനെയും ഒഴിച്ചു നിർത്തിയാൽ, ഭാരതത്തിനു് ഒരു മികച്ച ശാസ്ത്രസംഭാവന പോലും നൽകാൻ പറ്റിയില്ല എന്ന അപകർഷതാബോധത്തിൽ നിന്നാണു് ഇരുപതാം നൂറ്റാണ്ടിൽ വേദങ്ങളിലും മറ്റും ശാസ്ത്രം തിരയാൻ തുടങ്ങി മുസ്ലീം, ക്രിസ്ത്യൻ മൗലികവാദികളുടെ പുറകേ ഒരു കൂട്ടം ഹിന്ദുക്കളും പോകാൻ തുടങ്ങിയതു്. ഗലീലിയോയെയും ഡാർവിനെയും അംഗീകരിച്ചു കത്തോലിക്കാസഭ മുന്നോട്ടു പോയപ്പോൾ അത്രയും കാലം പുരോഗമനവാദികളായിരുന്ന ഭാരതീയർ പിന്നോക്കം പോകാൻ തുടങ്ങി.”
1)Let me start with pointing out an error in your article.
In your conclusion, You have stated that Catholic church has accepted both Galileo & Darwin.
Now please show us (the ‘laymen’) any valid sources for your claim or else please retract your statement.
2)I see that you have mentioned “Parameswara”. Are you alluding toLord Parameswara himself??
Or is it the ‘Scientist’ Parameswara of the “Kerala School”??
But then, I find it rather strange that you stopped with Parameswara. Dear Sir, Are you unaware of Nilakanta Somayaji, Jyeshtadeva and others???
3)Now coming to your ‘inferiority complex of Indians” part; I would like to know whether you have read Indian Science & technology in the 18th Century by Shri. Dharampal.
Shri.Dharampal shows ” from british documents’ the transfer of S & T from India to Europe.
3)Are you aware of Fillippo Sasetti, the Italian traveller who visited India in 1540 and his letters which describes the state of Science in India in the sixteenth century??
4) Are you aware of an Indian Scientist named C.K.Raju, who has worked extensively on topics of Relation between Science & Religion; Transfer of Calculus from India to Europe as well as on Western biases.
Regards
Bharat