ഞാൻ അടുത്ത കാലത്തെഴുതിയവയിൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച പോസ്റ്റാണു് ആളു നോക്കി മാറുന്ന യോജന. ആർഷഭാരതജ്ഞാനത്തെപ്പറ്റി സത്യമല്ലാത്ത അവകാശവാദങ്ങൾ പ്രസംഗിച്ചു നടക്കുന്ന വളരെ പോപ്പുലർ ആയ ഒരാളുടെ കള്ളി വെളിച്ചത്താക്കിയതു മാത്രമല്ല, അടുത്ത കാലത്തായി ചെയിൻ മെയിലുകളിലും മറ്റുമായി ഇന്റർനെറ്റിൽ കറങ്ങി നടക്കുന്ന “സായണന്റെ സൂര്യവേഗതയുടെ” പൊള്ളത്തരം വെളിവാക്കിയതുമാണു് ആ പോസ്റ്റ് വളരെയധികം ആളുകൾ വായിക്കാൻ കാരണമായതു്. വായിച്ചവരിൽ നല്ല പങ്കും എന്റെ ആശയങ്ങളെ എതിർക്കുന്നവരാണെങ്കിലും, അതിനുള്ള യുക്തി മുന്നോട്ടു വെയ്ക്കാൻ കാര്യമായി ആർക്കും കഴിഞ്ഞില്ല. ചില മുട്ടാപ്പോക്കു ന്യായങ്ങളുമായി വന്നവർക്കു് (വിരസവും ഏകപക്ഷീയവുമായി പോകുകയായിരുന്ന ചർച്ചയെ ആനന്ദദായകമാക്കിയ ശേഷു എന്ന വായനക്കാരനു പ്രത്യേക നന്ദി 🙂 ) ചില വായനക്കാർ തന്നെ മറുപടി കൊടുത്തു. അങ്ങനെ എന്റെ ജോലി എളുപ്പമാക്കിത്തന്ന എല്ലാവർക്കും, പ്രത്യേകിച്ചു് കാൽവിൻ, എക്സ്, ഉന്മേഷ്, സൂരജ്, യാത്രാമൊഴി, വാസുകി, ആരായാലെന്താ?, ഞാനായാലെന്താ?, റോബി, ഒടുക്കം ദേ ഇങ്ങനെയും ആയി (aka ബാബു), ശിശുപാലൻ, രസായനം എന്നീ വായനക്കാർക്കു്, വളരെ നന്ദി!
അധികം ആളുകളും പോസ്റ്റിലും പിന്നെ വന്ന കമന്റുകളിലും ഉള്ള ചെറിയ കാര്യങ്ങളിൽ തൂങ്ങിയാണു് വാദം. ഇവയിൽ ഒന്നിൽപ്പോലും യാതൊരു കഴമ്പുമില്ല.
ഡോ. ഗോപാലകൃഷ്ണന്റെ പ്രസംഗത്തിൽ പറഞ്ഞ കണക്കു ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. പകരം, ആർഷസംസ്കാരതീവ്രവാദികളൊക്കെ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞിട്ടു് പിന്നെ “യഥാർത്ഥ” ആർഷസംസ്കാരത്തിന്റെ വാലിൽ കടിച്ചു തൂങ്ങി. ചിലർ ബ്രാഹ്മണരുടെയും ചാതുർവർണ്യത്തിന്റെയും തലയിൽ എല്ലാ പഴിയും ചാരി. അവർ ഇല്ലായിരുന്നെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പേ കെട്ടുകഥകളിൽ നിന്നു വികസിപ്പിച്ചെടുത്ത ക്ലോണിംഗും വിമാനവുമൊക്കെ ഭാരതത്തിൽ ഉണ്ടായേനേ എന്നാണു വാദം!
ഡോ. ഗോപാലകൃഷ്ണന്റെ കണക്കു വളരെ വ്യക്തമായ തെറ്റായതു കൊണ്ടു മാത്രമാണോ മിക്കവാറും എല്ലാവരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞതു് എന്നെനിക്കു സംശയമാണു്. ഒരാളെ തള്ളിപ്പറഞ്ഞു് പ്രസ്ഥാനത്തിന്റെ പുറകേ പോകുന്നതാണല്ലോ എളുപ്പം. ഒരുപാടു പേർ പുറകേ നടന്ന ഒരു സ്വാമിയെ അനാശാസ്യനടപടിക്കു പിടിക്കൂടുമ്പോൾ “ഈ സ്വാമി മാത്രം ഫ്രോഡ്. ബാക്കി എല്ലാ സ്വാമിമാരും അവരുടെ തത്ത്വങ്ങളും ഉത്തമം!” എന്നു വാദിക്കും. ലൈംഗികപീഡനം മുതൽ അരുംകൊല വരെ നടത്തിയ ക്രിസ്ത്യൻ പുരോഹിതരുടെ കാര്യവും വ്യത്യസ്തമല്ല. ഒരു പ്രശസ്തജ്യോത്സ്യൻ പറഞ്ഞ പ്രവചനങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ “ആ ജ്യോത്സ്യൻ ഫ്രോഡ്. ജ്യോതിഷം എന്നതു കറ കളഞ്ഞ ശാസ്ത്രം!” എന്നു് ഉദ്ഘോഷിക്കും. ശബരിമലയിലെ മകരജ്യോതി ആളുകൾ കത്തിക്കുന്നതാണെന്നു പറയുമ്പോൾ അതു യുക്തിവാദികളുടെ വെറും തട്ടിപ്പാണെന്നു പറയും. അതു വ്യക്തമായി തെളിയിച്ചു കഴിയുമ്പോൾ ആരു കത്തിച്ചാലും വിശ്വാസമാണു പ്രധാനം എന്നു പറഞ്ഞു് നക്ഷത്രത്തിലേയ്ക്കും പരുന്തിലേയ്ക്കും പോകും. പാർട്ടിയിൽ നിന്നു് ഒരാൾ പുറത്തു ചാടുമ്പോൾ “ഇയാൾ പണ്ടു തൊട്ടേ ആളു പിശകായിരുന്നു. ഇയാൾ പോയിക്കഴിഞ്ഞപ്പോൾ ഇനി ബാക്കി പാർട്ടിയിലുള്ളവരെല്ലാം ആദർശധീരർ!” എന്നു പറയുന്നതും ഈ നിലപാടു തന്നെ.
ആളുകളെ കബളിപ്പിക്കുന്ന ഡോ. ഗോപാലകൃഷ്ണനെപ്പോലെയുള്ളവരെക്കാൾ വലിയ പ്രശ്നം അന്ധവിശ്വാസത്തിൽ നിന്നു് കൂടുതൽ അന്ധവിശ്വാസത്തിലേയ്ക്കു കൂപ്പുകുത്തുന്ന ഈ മനഃസ്ഥിതിയാണു്.
സായണന്റെ കണ്ടുപിടിത്തത്തെപ്പറ്റി ആദ്യമായി ഞാൻ കേൾക്കുന്നതു് കുറേക്കാലം മുമ്പു് ചിത്രകാരന്റെ ഒരു പോസ്റ്റിൽ (ചിത്രകാരൻ ഈ പോസ്റ്റുകളൊക്കെ പിന്നെ ഡിലീറ്റ് ചെയ്തതുകൊണ്ടു് ലിങ്കു തരാൻ നിവൃത്തിയില്ല.) പൊതുവാളൻ എന്ന ബ്ലോഗർ എഴുതിയ ഒരു കമന്റിലാണു്. അതിനെത്തുടർന്നു് പൊതുവാളനുമായി ഒരു ചെറിയ തർക്കം ഞാൻ നടത്തിയിരുന്നു. ആരോ പറഞ്ഞു കേട്ടതാണു് (ഡോ. ഗോപാലകൃഷ്ണൻ തന്നെ ആയിരിക്കും :)), കൂടുതലായി ഒന്നും അറിയില്ല, തനിക്കു സംസ്കൃതം തീരെ അറിയില്ല എന്നു പറഞ്ഞു് പൊതുവാളൻ തടിതപ്പി. ഈ സംഭാഷണത്തെപ്പറ്റി വിശദമായി ഞാൻ ഭാരതീയജ്ഞാനം – ചില ചിന്തകൾ എന്ന പോസ്റ്റിൽ പറഞ്ഞിട്ടുണ്ടു്.
ആളു നോക്കി മാറുന്ന യോജന എന്ന പോസ്റ്റ് എഴുതിത്തുടങ്ങുമ്പോൾ ഡോ. ഗോപാലകൃഷ്ണന്റെ വീഡിയോയും ലിൻഡാ ജോൺസിന്റേതെന്ന പേരിലുള്ള ലേഖനവും (ഈമെയിൽ ഫോർവേർഡായി വന്നതു്) മാത്രമേ കണ്ടിരുന്നുള്ളൂ. സുഭാഷ് കാക്കിന്റെ പേപ്പറുകൾ വായിച്ചിരുന്നില്ല. സുഭാഷ് കാക്കിന്റെയും ഗോപാലകൃഷ്ണന്റെയും കണക്കുകൂട്ടലുകൾ ശരിയാണെന്നു തന്നെയാണു ഞാൻ കരുതിയിരുന്നതു്. രണ്ടു കൂട്ടരും യോജനയുടെയും നിമിഷത്തിന്റെയും രണ്ടു മൂല്യങ്ങൾ ഉപയോഗിച്ചിട്ടും ഒരേ ഉത്തരം കിട്ടിയതിന്റെ മാജിക്കാണു് എന്നെ ആകർഷിച്ചതു്. അപ്പോൾ എഴുതിയ “പ്രത്യേകമായ വിലകളൊക്കെ വേറെയാണെങ്കിലും അവസാനത്തെ ഉത്തരം കറക്ടാവുന്ന ചെപ്പടിവിദ്യ അവിടെക്കാണാം!” എന്ന വാക്യം ഇപ്പോഴും അവിടെയുണ്ടു്. വിശദമായി എഴുതാൻ ഓരോ കണക്കും പരിശോധിച്ചപ്പോഴാണു് രണ്ടിലും ഓരോ പ്രശ്നമുണ്ടെന്നു കണ്ടതു്. ഗോപാലകൃഷ്ണന്റെ കണക്കുകൂട്ടൽ തന്നെ തെറ്റായിരുന്നെങ്കിൽ, സുഭാഷ് കാക്ക് നിമിഷത്തിന്റെ വില ഉപയോഗിച്ചതിൽ ഒരു പിശകു കണ്ടു. അങ്ങനെയാണു് രണ്ടും ഒപ്പിക്കലാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നതു്.
ആ പോസ്റ്റ് എഴുതിയതിനു ശേഷമാണു് സുഭാഷ് കാക്കിന്റെ പേപ്പറുകൾ വായിക്കാൻ സാധിച്ചതു്. അതു വായിച്ചപ്പോഴാണു് ചില കാര്യങ്ങൾ പിടികിട്ടിയതു്.
ആദ്യമായി വായിക്കേണ്ടതു് സുഭാഷ് കാക്ക് ഇന്ത്യൻ ജേണൽ ഓഫ് ഹിസ്റ്ററി ഓഫ് സയൻസിൽ 1997-ൽ എഴുതിയ Sayana’s astronomy എന്ന പേപ്പർ ആണു്.
സായണനും പ്രകാശവേഗതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള കണ്ടുപിടിത്തം തന്റെ കണ്ടുപിടിത്തമല്ലെന്നും പദ്മാകാർ വിഷ്ണു വർത്തക് എന്ന ആളുടെ Scientific knowledge in the Vedas എന്ന പുസ്തകത്തിൽ നിന്നുള്ളതാണെന്നും സുഭാഷ് കാക്ക് പറയുന്നു. അതനുസരിച്ചു് ഒരു യോജന 9.0625 മൈലും അര നിമേഷം 8/75 സെക്കന്റുമാണു്. (ഇതിനു് മഹാഭാരതം ശാന്തിപർവ്വം അദ്ധ്യായം 231-ന്റെ ഒരു റെഫറൻസ് പറയുന്നുണ്ടു്. എനിക്കു പരിശോധിക്കാൻ പറ്റിയില്ല.) ഇതു വെച്ചു കണക്കുകൂട്ടിയാൽ പ്രകാശവേഗത 187084.1 മൈൽ/സെക്കന്റ് എന്നു വരും. അതു് ശരിയായ മൂല്യമായ 186300-നെക്കാൾ അല്പം കൂടുതലാണു്. അതിനാൽ മോണീയർ വില്യംസ് (ശബ്ദതാരാവലി പോലെ ഒരു നിഘണ്ടു എഴുതിയ ആൾ) പറയുന്ന 9 മൈൽ എന്ന മൂല്യം എടുത്തു നമുക്കു് ഒന്നുകൂടി അടുത്ത 186413.22 എന്ന മൂല്യം കണ്ടുപിടിക്കാനാവും എന്ന മഹാതത്ത്വം ആ പുസ്തകത്തിൽ നിന്നാണു തനിക്കു കിട്ടിയതു് എന്നു് അദ്ദേഹം പറയുന്നു.
അതവിടെ നിൽക്കട്ടേ. ഇതൊക്കെ പറയാൻ എന്തെങ്കിലും കാരണം വേണ്ടേ? ആ കാരണം കണ്ടുപിടിക്കാൻ നടന്നപ്പോൾ സുഭാഷ് കാക്കിനു കിട്ടിയ പിടിവള്ളിയാണു് ചാണക്യന്റെ (കൗടില്യൻ) അർത്ഥശാസ്ത്രം. അതനുസരിച്ചു് യോജന ഒരു ധനുസ്സിന്റെ (ആറടി) 8000 ഇരട്ടിയാണു്. (ഇതു് ആര്യഭടൻ പറഞ്ഞ ഒരു മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നതിനോടു് ഒത്തുപോകുന്നു.) 150 നിമേഷം ഒരു കലയും 80 കല ഒരു മുഹൂർത്തവും (48 മിനിറ്റ്) ആണു്. അതനുസരിച്ചു് ഒരു നിമേഷം 48 x 60 / (80 x 150) = 6/25 സെക്കന്റ് ആണു്.
മുകളിൽ പറഞ്ഞതു ശരിയാണു്. അർത്ഥശാസ്ത്രം രണ്ടാം അധികരണമായ അധ്യക്ഷപ്രചാരത്തിന്റെ ഇരുപതാം അദ്ധ്യായത്തിലെ (ഇതു് ദേശകാലമാനം എന്ന മുപ്പത്തെട്ടാം പ്രകരണവും കൂടിയാണു്) 79 മുതൽ 84 വരെയുള്ള സൂത്രങ്ങൾ: (അർത്ഥശാസ്ത്രം ഗണപതിശാസ്ത്രികളുടെ സംസ്കൃതവ്യാഖ്യാനത്തിന്റെ കെ. വി. എമ്മിന്റെ മലയാളപരിഭാഷയോടുകൂടി കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു കിട്ടാൻ നിർവ്വാഹമില്ലാത്തവർ ഇവിടെ നിന്നു സംസ്കൃതം മൂലമോ ഇവിടെ നിന്നു് ഇംഗ്ലീഷ് പരിഭാഷയോ വായിക്കുക.)
പഞ്ചനിമേഷാഃ കാഷ്ഠാഃ = 5 നിമേഷം ഒരു കാഷ്ഠ
ത്രിംശത്കാഷ്ഠാഃ കലാഃ = 30 കാഷ്ഠ (150 നിമേഷം) ഒരു കല.
ചത്വാരിംശത്കലാഃ നാലികാ = 40 കല (6000 നിമേഷം) ഒരു നാഴിക
സുവർണമാഷകാശ്ചത്വാരശ്ചതുര//ംഗുലായാമാഃ കുംഭച്ഛിദ്രം ആഢകം അംഭസോ വാ നാലികാ = നാലു മാഷത്തൂക്കം സ്വര്‍ണ്ണം അടിച്ചു നീട്ടി നാലംഗുലം നീളമുള്ള ശലാകയാക്കി അതു കൊള്ളത്തക്ക ദ്വാരത്തില്‍ ഒരു കുടം തുളച്ചാല് ആ ദ്വാരത്തിലൂടെ ഒരാഢകം വെള്ളം വാര്‍ന്നുപോകുവാന്‍ എത്ര സമയം വേണമോ അത്ര സമയമാണു് ഒരു നാലിക.
ദ്വിനാലികോ മുഹൂർത്തഃ = 2 നാഴിക (12000 നിമേഷം) ഒരു മുഹൂർത്തം
പഞ്ചദശമുഹൂർത്തോ ദിവസോ രാത്രിശ്ച ചൈത്രേ ചാശ്വയുജേ ച മാസി ഭവതഃ = 15 നാഴിക ഒരു പകൽ അല്ലെങ്കിൽ രാത്രി (ചൈത്രം, അശ്വയുഗം എന്നീ മാസങ്ങളിൽ)
അതായതു് ഒരു നിമേഷം ഒരു നാഴികയുടെ (24 മിനിറ്റ്) 6000-ൽ ഒന്നാണു്. അതായതു് 24 x 60 / 6000 = 6/25 = 0.24 സെക്കന്റ്.
ഇനി യോജന: (72-73)
ദ്വിധനുസഹസ്രം ഗോരുതം = 2000 ധനു ഒരു ഗോരുതം
ചതുർഗോരുതം യോജനം = 4 ഗോരുതം ഒരു യോജനം
ഒരു ധനു എന്നു പറയുന്നതു് ഒരു മനുഷ്യന്റെ പൊക്കം തന്നെയാണു് (ആറടി). അതായതു് 1 യോജന = 8000 x 6 / 5280 = 9.09 മൈൽ.
ഇനി നമുക്കു് അർത്ഥശാസ്ത്രം വെച്ചു് ഒന്നു കണക്കുകൂട്ടാം: സായണന്റെ സൂര്യന്റെ വേഗത = 2202 x 9.09 / 0.12 = 166801.5 മൈൽ / സെക്കന്റ് = 268440.993 കിലോമീറ്റർ / സെക്കന്റ്.
ഇതു് പ്രകാശവേഗതയെക്കാൾ 10% കുറവാണു്. എന്തെങ്കിലും കൂടി അഡ്ജസ്റ്റ് ചെയ്തെങ്കിലേ ശരിയാവുകയുള്ളൂ. വല്ല മോണീയർ വില്യംസിനെയോ മറ്റോ കൂട്ടുപിടിച്ചു്…
ഇനി, ഈ വിലകളൊക്കെ ഉപയോഗിച്ചാൽ ആര്യഭടന്റെ ഭൂവ്യാസം തെറ്റും എന്നു സുഭാഷ് കാക്ക് മനസ്സിലാക്കി. ആര്യഭടന്റെ യോജന ഏഴര മൈലേ ഉള്ളൂ എന്നും ഭൂവ്യാസം ആര്യഭടന്റെ യോജനയനുസരിച്ചു് 1050 യോജനയാണെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ ഉയരത്തിന്റെ 8000 ഇരട്ടി എന്നു് ആര്യഭടൻ പറഞ്ഞതു സൗകര്യപൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു. പകരം 96 അംഗുലത്തിന്റെ (ഇതു് ആര്യഭടൻ പറഞ്ഞതല്ല) 8000 ഇരട്ടി എന്നെടുത്തിരിക്കുന്നു. (ആര്യഭടന്റെ ഭൂവ്യാസം ശരിയാക്കാം, ഒരു മനുഷ്യന്റെ ഉയരം ഏകദേശം അഞ്ചടി എന്നെടുത്താൽ.) ഉരുണ്ടുകളിയിൽ കാക്കും കണക്കുതന്നെ എന്നർത്ഥം.
അതിനു ശേഷം ആര്യഭടന്റെ യോജന, സ്റ്റാൻഡേർഡ് യോജന എന്നിങ്ങനെ യോജനകളുടെ ഒരു കളി തന്നെയുണ്ടു്. അവസാനം ദാ ഇങ്ങനെയും:
According to these sources, a yojana is 8,000 dhanus or 32,000 hastas, which is approximately 9 miles, and a nimesha is given by the equation that
18 nimeshas = 1 kashta
30 kashtas = 1 kala
30 kalas = 1 muhurta (48 minutes).
ഇതു മുകളിൽ കൊടുത്ത അർത്ഥശാസ്ത്രനിർവ്വചനമല്ല. അതിൽ 40 കലയാണു് ഒരു നാഴിക. ഒരു മുഹൂർത്തം 80 കലയും. അതുപോലെ 15 നിമേഷമാണു് ഒരു കാഷ്ഠം.
ഇനി അവിടെ നിന്നു് നമുക്കു ശേഷു കണ്ടെടുത്ത പേപ്പറിലേയ്ക്കു പോകാം. The Speed of Light and Puranic Cosmology. രസായനത്തിന്റെ കമന്റിൽ പറയുന്ന വിക്കിപേജിലും ഈ പേപ്പറിലേയ്ക്കു ലിങ്കുണ്ടു്. പിയർ റിവ്യൂ ചെയ്യാത്ത arXiv e-print server-ൽ നിന്നാണു് ഈ പേപ്പർ.
ഇവിടെ വന്നപ്പോൾ കണക്കാകെ മാറി.
15 നിമേഷം = 1 കാഷ്ഠ
30 കാഷ്ഠ = 1 കല
30 കല = 1 മുഹൂർത്തം
30 മുഹൂർത്തം = 1 രാത്രിയും പകലും
ഒറ്റ നോട്ടത്തിൽ (ശേഷു സാധാരണ ഒറ്റ നോട്ടത്തിൽ കൂടുതൽ പോകാറുമില്ല!) ഇതു് അർത്ഥശാസ്ത്രത്തിലെ പട്ടിക തന്നെയാണെന്നു തോന്നും. പക്ഷേ അർത്ഥശാസ്ത്രത്തിലെ ഒരു മുഹൂർത്തം 40 കലയാണു്. അതിനെ സൂത്രത്തിൽ 30 കലയാക്കി. അപ്പോൾ അവിടെ ഞാൻ പറഞ്ഞ 10% വ്യത്യാസം യോജനയിൽ ഒരു ചെറിയ അഡ്ജസ്റ്റ്മെന്റു കൂടി ചെയ്തപ്പോൾ ശരിയായി. ചത്വാരിംശത് എന്നു സംസ്കൃതത്തിൽ പറയുന്നതു് മുപ്പതല്ല നാല്പതാണെന്നു് വായിക്കുന്നവർക്കു മനസ്സിലാവില്ലല്ലോ. (സൗകര്യപൂർവ്വം അർത്ഥശാസ്ത്രസൂത്രങ്ങൾ ഉദ്ധരിച്ചിട്ടുമില്ല!)
ചുരുക്കം പറഞ്ഞാൽ ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുന്ന പരിപാടിയാണു് സുഭാഷ് കാക്ക് അതിഭീകരപേപ്പറെന്ന പേരിൽ ഇവിടെ ചെയ്തിരിക്കുന്നതു്. തന്റെ തീസീസ് എഴുതുമ്പോൾ റെഫർ ചെയ്യുന്ന പേപ്പറുകൾ അല്പം കൂടി മനസ്സിരുത്തി വായിക്കുന്നതു ശേഷുവിനു കൊള്ളാം!
സുഭാഷ് കാക്കിന്റെ ഈ കണ്ടുപിടിത്തത്തിനു് ശാസ്ത്രജ്ഞരുടെ ഇടയിൽ യാതൊരു അംഗീകാരവും ലഭിച്ചില്ല. (അതു കൊണ്ടു തന്നെയാണല്ലോ ധാരാളം പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഈ പേപ്പർ arXiv-ൽ ഒതുങ്ങിപ്പോയതു്!) അതിന്റെ അമർഷം മറ്റൊരു ഇന്ത്യൻ മാസികയിലൂടെ പുറത്തു വരുന്നതു നോക്കുക. “ഈ കണ്ടുപിടിത്തത്തെപ്പറ്റി ആർക്കും ഒരു വിലയുമില്ല, അന്റാർട്ടിക്കയിൽ കുഴിച്ച ആർക്കിയോളജിസ്റ്റുകൾക്കു് ഒരു സൂര്യന്റെ പടവും 186000 എന്ന സംഖ്യയും കിട്ടി അതു പ്രകാശപ്രവേഗമാണെന്നു വ്യാഖ്യാനിച്ചാൽ അതു ശാസ്ത്രലോകം തള്ളിക്കളയുന്നതു പോലെ…” എന്നൊക്കെ നിരർത്ഥകമായി പുലമ്പുന്നും മറ്റുമുണ്ടു്.
കമ്പ്യൂട്ടർ സയൻസിൽ അത്യാവശ്യം വിവരവും സ്വന്തമായി ചില പേപ്പറുകളും ഉണ്ടെങ്കിലും അത്യാവശ്യം ഉഡായിപ്പുകളും കൈവശമുണ്ടെന്നു് ഇദ്ദേഹത്തെപ്പറ്റിയുള്ള വിക്കി പേജ് പറയുന്നു. ഋഗ്വേദത്തിലെ മന്ത്രങ്ങളുടെ എണ്ണം, അതിൽ പറയുന്ന വേദകാലത്തെ അൾത്താരകളിലെ ഇഷ്ടികകകളുടെ എണ്ണം തുടങ്ങിയവയെ അങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിച്ചു് ഭൂമിയും സൂര്യനും ഇടയ്ക്കുള്ള ദൂരം കണ്ടുപിടിച്ചത്രേ! കൂടാതെ സ്പെഷ്യൻ റിലേറ്റിവിറ്റിയിലെ റ്റ്വിൻ പാരഡോക്സിന്റെ മറുകര കണ്ടു എന്നൊരു പൊളിഞ്ഞ അവകാശവാദവും അദ്ദേഹത്തിന്റേതായി ഒരിക്കൽ ഉണ്ടായിരുന്നു. അശ്വമേധത്തിന്റെ പ്രതീകാത്മകതയെപ്പറ്റിയും അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ടത്രേ! ഇതൊക്കെ ഭാവിയിൽ ഗോപാലകൃഷ്ണന്മാരുടെ പ്രസംഗങ്ങളിൽ കേട്ടു നമുക്കു് സായുജ്യമടയാം!
ഇതാണു് സുഭാഷ് കാക്കിന്റെ കണക്കിന്റെ രത്നച്ചുരുക്കം: പുരാണത്തിൽ കാണുന്ന സംഖ്യകളെ കൂട്ടിയും ഗുണിച്ചും അതിനു് ആധുനികശാസ്ത്രത്തിലെ എന്തെങ്കിലും സംഭവവുമായി ആകസ്മികമായ ബന്ധമുണ്ടോ എന്നു നോക്കുകയാണു് ഇഷ്ടന്റെ പ്രിയപ്പെട്ട ഗവേഷണവിഷയം. ഋഗ്വേദസൂക്തങ്ങളുടെ എണ്ണത്തിൽ നിന്നു സൂര്യന്റെ ദൂരം, സായണന്റെ ഋഗ്വേദഭാഷ്യത്തിൽ നിന്നു പ്രകാശത്തിന്റെ വേഗത തുടങ്ങി. അദ്ദേഹം പറഞ്ഞ കൃത്യത കിട്ടണമെങ്കിൽ പല സ്രോതസ്സുകളിൽ നിന്നു് യോജനയുടെയും നിമേഷത്തിന്റെയും മൂല്യങ്ങൾ തരം പോലെ എടുത്തു ചേർക്കേണ്ടി വരും. അല്ലാതെ ബിജു കുമാറും ശേഷുവും ചൂണ്ടിക്കാട്ടിയതു പോലെ അർത്ഥശാസ്ത്രത്തിൽ നിന്നുള്ള നിർവ്വചനങ്ങൾ രണ്ടിനും എടുത്താൽ ശരിയുത്തരത്തിൽ നിന്നും പത്തിലൊന്നു കുറവായ മൂല്യമേ കിട്ടൂ.
ഇതു കൂടാതെ ബിജു കുമാർ എന്ന വായനക്കാരൻ മറ്റു ചില ആരോപണങ്ങളും കൂടി ഉന്നയിച്ചിരുന്നു. ചുരുക്കത്തിൽ അവയ്ക്കും മറുപടി പറയാം (അദ്ദേഹത്തിന്റെ വാക്കുകൾ പലതും ഞാൻ സൗകര്യത്തിനു വേണ്ടി മാറ്റിയിട്ടുണ്ടു്. അദ്ദേഹം എഴുതിയതു കാണാൻ ലിങ്കു ചെയ്തിരിക്കുന്ന കമന്റുകൾ വായിക്കുക):
- സൂര്യൻ എന്ന വാക്കില്ലാത്ത ഒരു ശ്ലോകത്തിൽ പറയുന്നതു സൂര്യനാണെന്നു പറഞ്ഞുകൊണ്ടല്ലേ ഉമേഷ് അതിനെ പൊളിച്ചടുക്കിയതു്? ഇതെവിടത്തെ ന്യായം? (ഈ കമന്റിൽ)
സൂര്യനെപ്പറ്റിയാണു് അതെന്നു പറഞ്ഞതു ഞാനല്ല. സുഭാഷ് കാക്കും ഡോ. ഗോപാലകൃഷ്ണനുമാണു്. ആ പോസ്റ്റ് എഴുതുമ്പോൾ എനിക്കു് ആ രണ്ടു സ്രോതസ്സുകളിൽ നിന്നുള്ള അറിവേ ആ ശ്ലോകത്തെപ്പറ്റി ഉണ്ടായിരുന്നുള്ളൂ. ഋഗ്വേദത്തിലെ സൂര്യസ്തുതിയുടെ വ്യാഖ്യാനമാണു് അതെന്നുള്ള അവരുടെ വാക്കുകൾ ഞാൻ മുഖവിലയ്ക്കെടുത്തു. അത്ര മാത്രം. എന്റെ കയ്യിൽ ഋഗ്വേദമോ അതിന്റെ വ്യാഖ്യാനമോ ഇല്ല.
പിന്നീടു്, ഋഗ്വേദത്തിലെ സൂക്തം അതിന്റെ ക്റമനമ്പർ ഉൾപ്പെടെ സൂരജ് ഉദ്ധരിച്ചിരുന്നല്ലോ. സായണന്റെ ഭാഷ്യം ആ സൂക്തത്തിന്റേതാണെന്നു വിശദീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സൂര്യനാണു കക്ഷി എന്നു മനസ്സിലായല്ലോ.
(പ്രകാശത്തിന്റെ വേഗതയല്ല, സൂര്യന്റെ വേഗതയാണു് ഇവിടെ പറഞ്ഞിരിക്കുന്നതു് എന്നു് സംസ്കൃതം വായിച്ചു മനസ്സിലാക്കിയതിൽ നിന്നു പറഞ്ഞതാണു്. തെറ്റുണ്ടെങ്കിൽ തിരുത്താം.)
- ഗ്യാലൻ എന്ന അളവിനു് ഇന്നും പല നിർവ്വചനങ്ങൾ ഉള്ളതു പോലെ യോജന എന്ന അളവിനു് പണ്ടു് പല നിർവ്വചനങ്ങളും ഉണ്ടായിരുന്നു എന്നു് അംഗീകരിക്കാൻ ഉമേഷിനു് എന്താണു പ്രശ്നം? (ഈ കമന്റിൽ)
എനിക്കൊരു പ്രശ്നവുമില്ല. എന്നു മാത്രമല്ല, അതു് അംഗീകരിക്കുകയും ചെയ്യുന്നു. യോജനയ്ക്കു മാത്രമല്ല, നിമിഷത്തിനും പല നിർവ്വചനങ്ങൾ ഉണ്ടായിരുന്നു എന്നു് ഇപ്പോൾ മനസ്സിലാകുന്നു. പക്ഷേ, അവ കണ്ടുപിടിക്കുമ്പോൾ ഒരേ കാലത്തു് അല്ലെങ്കിൽ ഒരേ പ്രദേശത്തു നിലവിലുണ്ടായിരുന്ന നിർവ്വചനങ്ങൾ ഉപയോഗിച്ചു വേണം കണക്കുകൂട്ടാൻ. അല്ലാതെ തോന്നിയ വിലകൾ പെറുക്കിയെടുത്തു് വേണ്ട ഉത്തരം ഉണ്ടാക്കലല്ല.
- എന്നാൽ അതെന്താണു് ഉമേഷിനു ബാധകമല്ലാത്തതു്? താങ്കളും തോന്നിയ വിലകൾ വെച്ചു കണക്കുകൂട്ടിയല്ലേ തെറ്റാണെന്നു തെളിയിച്ചതു്? (ഈ കമന്റിൽ)
അല്ല. ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞ സംഖ്യകൾ തന്നെ ഉപയോഗിച്ചാണു് അതു തെറ്റാണെന്നു തെളിയിച്ചതു്. സുഭാഷ് കാക്കിന്റേതെന്നു പറഞ്ഞു വന്ന ഉദ്ധരണിയിൽ നിന്നു തന്നെയാണു് ആ കണക്കുകൂട്ടലുകളും. അതിൽ ഞാൻ കണ്ട പ്രശ്നം (നിമിഷത്തിന്റെ ദൈർഘ്യം) ചൂണ്ടിക്കാണിക്കുകയും ചെയ്തു. അർത്ഥശാസ്ത്രവും മറ്റും പിന്നീടാണു് അറിഞ്ഞതു്. ആ വാദം വന്നപ്പോൾ അർത്ഥശാസ്ത്രത്തിൽ നിന്നും കാക്ക് മാറിയെന്നു് (ഈ പോസ്റ്റിൽ) ചൂണ്ടിക്കാട്ടി.
ഒരു തിയറി ഉണ്ടാക്കുമ്പോൾ അതിൽ പറഞ്ഞ വസ്തുതകൾ ശരിയാണെന്നു തെളിയിക്കേണ്ടതു് അതുണ്ടാക്കുന്ന ആളിന്റെ ബാദ്ധ്യതയാണു്, വിമർശകന്റേതല്ല. ഒരു തിയറം ശരിയാണെന്നു തെളിയിക്കാൻ അതു് എല്ലാ കേസിലും ശരിയാകും എന്നു തെളിയിക്കണം. തെറ്റാണെന്നു തെളിയിക്കാൻ ഒരൊറ്റ കൗണ്ടർ-എക്സാമ്പിൾ മതി.
- ഇനി ഗോപാലകൃഷ്ണനെ വെല്ലുന്ന ചില വേലകള്‍ കാണുക:
ഉമേഷ് ഉദ്ധരിച്ചിരിയ്ക്കുന്ന ഇ-മെയിലില്‍ നിന്നും മനസ്സിലാവുന്നത്, സായണന്‍ ഭാഷ്യം ചമച്ച സൂക്തം ഋഗ്വേദത്തിലേതാണെന്നാണ്. അതില്‍ പറയുന്ന യോജനക്കണക്ക് തെറ്റെന്ന് “തെളിയിയ്ക്കാന്‍” ഉദ്ധരിച്ചിരിയ്ക്കുന്നത് ഭാഗവതം തൃതീയ സ്കന്ദം, ഭാസ്കരാചാര്യരുടെ ലീലാവതി, ശബ്ദതാരാവലി എന്നിവയില്‍ നിന്നൊക്കെ! ഇവ തമ്മില്‍ എത്ര കാലത്തെ വ്യത്യാസമുണ്ട് ഉമേഷെ? താങ്കള്‍ക്ക് സായണഭാഷ്യം തെറ്റെന്ന് സമര്‍ത്ഥിക്കണമെന്ന് നിര്‍ബന്ധമെങ്കില്‍ ഋഗ്വേദത്തില്‍ നിന്നുതന്നെ തെളിവു തരൂ, യോജന അളവ് മറ്റൊന്നാണെന്ന്. (ഈ കമന്റിൽ)ഒന്നാമതായി, സായണന്റെ ശ്ലോകം ഋഗ്വേദത്തിൽ നിന്നുള്ളതല്ല. സായണൻ ക്രിസ്തുവിനു ശേഷം പതിനാലാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നതു്. ഗണിത-ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന മാധവൻ സായണന്റെ സഹോദരനായിരുന്നു എന്നൊരു അഭിപ്രായമുണ്ടു്. അതു ശരിയാണെങ്കിൽ സഹോദരന്റെ ജ്യോതിശ്ശാസ്ത്രജ്ഞാനത്തിൽ നിന്നു് അറിവുൾക്കൊണ്ടതാവാൻ സാദ്ധ്യതയുണ്ടു്. സായണൻ ഗണിതജ്ഞനായിരുന്നില്ല. 2202 യോജനയുടെ കണക്കു് മാധവനോ അക്കാലത്തെ മറ്റു ജ്യോതിശ്ശാസ്ത്രജ്ഞരോ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ അവരുടെ പുസ്തങ്ങൾ പഠിക്കണം. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം അക്കാലത്തു ഭാരതീയജ്യോതിശ്ശാസ്ത്രജ്ഞർ വളരെ കൂടുതലായാണു കരുതിയിരുന്നതു്. (എന്റെ പോസ്റ്റിലെ അവസാനത്തെ പട്ടിക നോക്കുക.) അതിൽ നിന്നു് അര നിമിഷത്തിൽ 2202 യോജന സൂര്യൻ സഞ്ചരിക്കുന്നതായി മാധവനോ മറ്റാരെങ്കിലുമോ പറഞ്ഞതാവാം സായണന്റെ അറിവു്.
ഈപ്പറഞ്ഞതു് അഭ്യൂഹം മാത്രം. ഇതിനെപ്പറ്റി അറിയാൻ മാധവന്റെയും മറ്റും പുസ്തകങ്ങൾ ആഴത്തിൽ പഠിക്കണം. അതിനു കഴിഞ്ഞാൽ ആ വിവരങ്ങൾ ഇവിടെ പങ്കുവെയ്ക്കാം. അതുവരെ ഇതു വ്യക്തമല്ല, ഏതായാലും സൂര്യവേഗതയല്ല എന്നൊക്കെ പറയാനേ പറ്റൂ.
പല തവണ ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യം ഒന്നുകൂടി പറയുന്നു: പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണന്റെ വാക്കുകൾ വേദകാലത്തെയാണെന്നു പറയരുതു്. പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹലായുധൻ കണ്ടുപിടിച്ച ഖണ്ഡമേരു എന്ന രീതി അതു് പിംഗളന്റെ ഛന്ദസൂത്രങ്ങളുടെ ഭാഷ്യത്തിലായതുകൊണ്ടു് പിംഗളന്റെ തലയിൽ കെട്ടിവെയ്ക്കരുതു്. വ്യാഖാനമെഴുതുന്നവന്റെ വാക്കുകളിൽ അവൻ ജീവിക്കുന്ന കാലത്തെ അറിവും ശാസ്ത്രബോധവും ഉണ്ടാവും. ആര്യഭടീയത്തിനു് ഡോ. ഗോപാലകൃഷ്ണൻ ചെയ്ത വ്യാഖ്യാനത്തിൽ “സൂര്യനു ചുറ്റം ദീർഘവൃത്താകൃതിയിൽ ഭൂമി കറങ്ങുമ്പോൾ…” എന്നും മറ്റും കാണാം. ആര്യഭടൻ ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്നോ ഭ്രമണപഥം ദീർഘവൃത്തമാണെന്നോ പറഞ്ഞിട്ടില്ല.
- ഇനി, ഉമേഷ് ഉദ്ധരിയ്ക്കുന്ന ഹാരപ്പയിലെ യോജനക്കണക്ക് (ഉദ്ധരണി-3) നമുക്കെടുക്കാം.(എന്റെ ചെറിയ അറിവില്‍ ഹാരപ്പ സംസ്കാരവും വേദകാലഘട്ടവും തമ്മില്‍ വലിയ അന്തരമില്ല തന്നെ)
അതു പ്രകാരം 1 യോജന= 13.54 കിലോമീറ്റര്‍ .
ഋഗ്വേദ സൂക്തപ്രകാരം പ്രകാശത്തിന്റെ നിമിഷാര്‍ത്ഥ വേഗത = 2202 യോജന.
അതായത് 2202 x 13.54 / 0.1066667 = 279507.64 കിലോമീറ്റര്‍ /സെക്കന്റ്.
ഇന്നത്തെ കണക്കനുസരിച്ചു് പ്രകാശത്തിന്റെ വേഗത സെക്കന്റില്‍ 299,792.458 കിലോമീറ്റര്‍ ആണു്!
(കണക്കുകളെല്ലാം ഉമേഷിന്റെ പോസ്റ്റില്‍ നിന്നും) എന്താ ഉമേഷെ വേദകാലഘട്ടത്തിലെ കണക്ക് ഏറെക്കുറെ പൊരുത്തപ്പെടുന്നില്ലേ?
(മറ്റു കാലഘട്ടങ്ങളിലെ യോജനക്കണക്ക് വിടാം. ) (ഈ കമന്റിൽ)ബിജുകുമാറിന്റെ വാദത്തിലെ പൊരുത്തക്കേടുകൾ:
- ഇതു വേദകാലത്തെ കണക്കല്ല. പതിനാലാം നൂറ്റാണ്ടിലെ കണക്കാണു്.
- ഋഗ്വേദസൂത്രത്തിലല്ല 2202 യോജന. സായണന്റെ ഭാഷ്യത്തിലാണു്.
- സായണന്റെ ശ്ലോകത്തിൽ പറയുന്നതു് സൂര്യന്റെ വേഗതയാണു്, പ്രകാശത്തിന്റെ വേഗതയല്ല.
- നിമിഷത്തിന്റെ മൂല്യം സുഭാഷ് കാക്ക് പറയുന്നതാണു് ബിജു കുമാർ എഴുതിയതു്. അതു് അഡ്ജസ്റ്റ്മെന്റാണെന്നു ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ടു്. ഹാരപ്പൻ കാലത്തെ നിമിഷത്തെപ്പറ്റി വിവരം കിട്ടിയാൽ അതുപയോഗിക്കാം.
- സായണൻ ഗണിതജ്ഞനായിരുന്നില്ല. വേദഭാഷ്യത്തിൽ കണക്കുകൾ അദ്ദേഹം വിശദീകരിക്കുന്നുമില്ല. അതിനാൽ വേദകാലത്തെ യോജനയെക്കാൾ തന്റെ കാലത്തെ യോജനയായിരിക്കും അദ്ദേഹം എടുത്തിരിക്കാൻ സാദ്ധ്യത. നിമിഷത്തിന്റെ മൂല്യം ആ കാലമായപ്പോഴേയ്ക്കു് സ്റ്റാൻഡേർഡ് ആയിരുന്നു.
- ഇത്രയൊക്കെ ചെയ്തിട്ടും ഗുണിച്ചു കിട്ടുന്ന മൂല്യം ഏഴു ശതമാനം പിന്നെയും കുറവാണു്. കിറുകൃത്യം എന്നാണു വാദം.
- ചതുരംഗം പോലെ സങ്കീര്‍ണമായ ഒരു ഗെയിം ഉണ്ടാക്കാന്‍ ഉമേഷിനു കഴിയുമോ? (ഈ കമന്റിൽ)
ഹഹഹഹ! ഈ ചോദ്യം ഇതിനുമുമ്പും കേട്ടിട്ടുണ്ടു്. ഖുറാൻ എന്ന ഗ്രന്ഥത്തെ വിമർശിക്കുമ്പോഴാണു് ഇതു് ഏറ്റവും കേൾക്കുന്നതു്. “ദൈവം തന്നെ എഴുതിയതും, ലോകത്തിലെ ഏറ്റവും മികച്ചതും, മറ്റൊന്നും ഇതു പോലെ അല്ലാത്തതുമായ ഖുറാൻ പോലെ മറ്റൊരു ഗ്രന്ഥം എഴുതാൻ തനിക്കു കഴിയുമോ”? എന്ന ചോദ്യം. എന്താണു പറയുക? ഖുറാൻ കുറച്ചു വായിച്ചിട്ടുണ്ടു്. ഇങ്ങനെ വലിയ അഭിപ്രായമൊന്നും അതിനെപ്പറ്റി തോന്നിയിട്ടില്ല. അതുപോലെ ഒന്നെഴുതണമെന്നു് ആഗ്രഹവുമില്ല. അതിനെക്കാൾ നല്ല പുസ്തകമൊന്നും ലോകത്തിൽ ആരും എഴുതിയിട്ടില്ലെന്നു വിശ്വാസവുമില്ല.
ചതുരംഗം നല്ല ഒരു കളിയാണു്. വളരെ സങ്കീർണ്ണവും. (എനിക്കു് ഏറ്റവും ഇഷ്ടമുള്ള കളിയാണതു്.) ചെസ്സ് അതിനെക്കാൾ സങ്കീർണ്ണമാണു്. ഇതിനെക്കാൾ സങ്കീർണ്ണമായ പല കളികളും കുട്ടികൾ ഇന്നു കളിക്കുന്നുണ്ടു്. അടുത്ത ടോയ് ഷോപ്പിൽ ഒന്നു പോയി നോക്കൂ. ആ കളിക്കും ഇങ്ങനെ ആർഷജ്ഞാനപാരമ്പര്യം ഒന്നും കൊടുക്കല്ലേ.
- ജെനിറ്റിക്സ് എന്ന ശാസ്ത്രശാഖ സൂചിപ്പിക്കുന്നതു് ജ്യോതിഷത്തിലുള്ളതുപോലെയുള്ള പ്രവചനം സാദ്ധ്യമാണെന്നും പുനർജന്മം പോലെയുള്ള ഹൈന്ദവതത്ത്വങ്ങളിൽ കഴമ്പുണ്ടെന്നുമാണു്. (ഈ കമന്റിൽ)
ഈ രണ്ടു കാര്യങ്ങളും വിശ്വസിക്കുന്നതിൽ വിരോധമില്ല. പക്ഷേ അവയെ ജെനിറ്റിക്സുമായി കൂട്ടിക്കെട്ടല്ലേ. അതു വേറേ, ഇതു വേറേ. യാത്രാമൊഴിയുടെ ഈ കമന്റ് വായിക്കുക.
- വിദ്യയുടെ ഒഴുക്കിനെ ചാതുര്‍വര്‍ണ്യം തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ റൈറ്റ് സഹോദരന്മാര്ക്ക് മുന്‍പേ വിമാനം ഭാരതീയന് കണ്ടുപിടിയ്ക്കുമായിരുന്നു, ഡോളിയ്ക്കു മുന്‍പേ ഇവിടെ ക്ലോണിങ്ങ് ശിശു പിറക്കുമായിരുന്നു. (ഈ കമന്റിൽ)
ചാതുർവർണ്യമാണു് ഇന്ത്യയിൽ വിദ്യയുടെ ഒഴുക്കു തടഞ്ഞതു് എന്നാണോ പറഞ്ഞുവരുന്നതു്? വിദ്യ എന്നും ഉയർന്നവരുടെ കയ്യിലായിരുന്നല്ലോ പണ്ടു്. അപ്പോഴെങ്ങനെ ചാതുർവർണ്യം അതിനു തടയിടും? ഇതിനെപ്പറ്റി ഒരു സംവാദം എന്റെ അധികാരവും മതവും ശാസ്ത്രവും – ഭാരതത്തിൽ എന്ന പോസ്റ്റിൽ നടക്കുന്നുണ്ടു്. വായിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുമെങ്കിൽ ദയവായി നൽകുക.
ചാതുർവർണ്യത്തെ കുറ്റം പറയുകയും ബ്രാഹ്മണനെ നാലു തെറി പറയുകയും ചെയ്താൽ പുരോഗമനവാദിയാവുകയും അതിന്റെ മറവിൽ പിന്തിരിപ്പൻ ചിന്താഗതികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യാം എന്നതും പുതിയ ആർഷജ്ഞാനതീവ്രവാദികളുടെ ഒരു അടവാണു്.
ഭാരതത്തിൽ ഗണിതശാസ്ത്രം മികച്ചുനിന്നിരുന്നു എന്നും, അന്നത്തെ കാലത്തിനനുസരിച്ച കണ്ടുപിടിത്തങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നും, ആ കാര്യത്തിൽ ആ കാലത്തെ ലോകത്തിൽ മുൻപന്തിയിൽത്തന്നെ ഭാരതം നിന്നിരുന്നു എന്നും ഉള്ള വാദത്തിനോടു് എനിക്കു വിയോജിപ്പില്ല. ആധുനികമൂല്യത്തോടു കിടപിടിക്കുന്ന കാര്യം ഒരു ആചാര്യൻ ധ്യാനത്തിലൂടെ മനസ്സിലാക്കി എന്ന പോയിന്റിനെയാണു ഞാൻ വിമർശിക്കുന്നതു്. അല്ലാതെ ഏഴു ശതമാനമോ പത്തു ശതമാനമോ എറർ ഉള്ളതിനെയല്ല. പാശ്ചാത്യരുടെ കണക്കുകൂട്ടലിൽ അതിനെക്കാൾ വലിയ തെറ്റുകൾ ഉണ്ടായിരുന്നു.
ആ പോസ്റ്റിലെ കമന്റുകളുടെ പ്രതികരണമായി പറഞ്ഞതു തന്നെ വീണ്ടും വിശദീകരിക്കേണ്ടി വന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു എന്നു വിശ്വസിക്കുന്നു. വിമർശനങ്ങളുണ്ടെങ്കിൽ എഴുതുക. മുട്ടാപ്പോക്കു ന്യായങ്ങൾക്കു് ഇനി എന്നിൽ നിന്നു മറുപടി പ്രതീക്ഷിക്കരുതു്. എനിക്കു പോസ്റ്റുകൾ ഇനിയും എഴുതാനുണ്ടു്. നനഞ്ഞിറങ്ങിപ്പോയതു കൊണ്ടു കുളിച്ചു കയറാം എന്നു കരുതിയതല്ല. ഈ കുളി ആവശ്യമാണെന്നു കുറേ കാലമായി അറിയാവുന്നതുകൊണ്ടു് മനഃപൂർവ്വം നനഞ്ഞതാണു്.
ശേഷു,,, | 07-Mar-10 at 10:07 pm | Permalink
ഹായ് ഉമേഷ്ജി..
ആ PDF QUOTE ചെയ്യുന്നതിനു മുൻബ് തന്നെ ഞാൻ അർഥശാസ്ത്രത്തിലെ നിമേഷകണക്കുകൾ നോക്കിയതാണ്.. അവിടെ
5 nimeshas are equal to 1 káshthá.
30 káshthás are equal to 1 kalá.
40 kalás are equal to 1 náliká,
2 nálikas are equal to 1 muhúrta.
15 muhúrtas are equal to 1 day or 1 night.
എന്നു കണ്ടതാണ്
പക്ഷെ ഇതു 4 century BCyil എഴുതിയ ഗ്രന്ദമായതിനാലും, സായനൻ ജീവിച്ചിരുന്നത് 14 century ADയിൽ ആയതിനാലും, ഇതിനിടയ്ക്കുള്ള 1800 വർഷങ്ങൾ ഒരു സംശയാസ്പദമായ ഘടകമാണ്…
നേരിട്ട് അർഥശാസ്ത്രം quote ചെയ്യാൻ കഴിയും എന്നു എനിയ്ക്ക് തോന്നുന്നില്ല…അതിനു ചെറിയ മാറ്റങ്ങൾ വരാനുള്ള സാധ്യത ഉള്ളതായി എനിയ്ക്ക് തോന്നുന്നു…
ശേഷു,,, | 07-Mar-10 at 10:10 pm | Permalink
അറിഞ്ഞുകൊണ്ട് പറയാതിരുന്നതാണ് ആദ്യം…
calvin | 08-Mar-10 at 12:42 am | Permalink
ഭാരതീയരും അല്ലാത്തവരുമായ എല്ലാ ശാസ്ത്രജ്ഞന്മാരുടെയും തത്വചിന്തകരുടേയും കാലഘട്ടങ്ങളും കണ്ടുപിടിത്തങ്ങളും വിശദീകരിക്കുന്ന ഒരു ചാര്‍ട്ടോ ടേബിളോ തയ്യാറാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
ഓടോ :
അറിഞ്ഞതില്‍ പാതി പറയാതെ പോയി,
പറഞ്ഞതിലധികവും പതിരായും പോയി
എന്നു പറയാന്‍ തോന്നുന്നു ചിലതൊക്കെ കാണുമ്പോള്‍ 😉
Haree | 08-Mar-10 at 3:06 am | Permalink
ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ. സയണന്റെ വാക്യം ഉദ്ദരിച്ച ആ വീഡിയോയില്‍ ഡോ. ഗോപാലകൃഷ്ണന് അതിന്റെ അര്‍ത്ഥം പറയുന്നത്; സൂര്യഭഗവാന് ഇത്ര വേഗത്തില്‍ പ്രകാശത്തെ തന്നിലേക്ക് അയയ്ക്കുന്നു എന്നാണ്. അതപ്പോള്‍ പ്രകാശത്തിന്റെ വേഗതയോ, സൂര്യന്റെ വേഗതയോ? (ശരിക്കും ആ ശ്ലോകം അങ്ങിനെ തന്നെയാണോ അര്‍ത്ഥമാക്കുന്നത്?)
—
സൂരജ് | 08-Mar-10 at 3:43 am | Permalink
അഗ്നിചയനത്തിനു കുണ്ഡം കെട്ടുമ്പം കല്ലുവയ്ക്കുന്നതിനെയൊക്കെപ്പിടിച്ച് ഋഗ്വേദ മണ്ഡലക്കണക്കും നക്ഷത്രക്കണക്കുമാക്കി മാജിക്കുകാട്ടുന്ന കാക്കിന്റെ ലൈനിലെ ഒപ്പിക്കല്കണക്കിനെയാണ് അലന് സോക്കല്‍ പണ്ടേ ട്രൌസറു കീറി വിട്ടത്.
എന്റെ ഷൂ സൈസിനെ ജീന്‍സ് സൈസ് കൊണ്ട് ഗുണിച്ചിട്ട് വീട്ടുനമ്പര്‍ കൊണ്ട് ഹരിച്ചാല്‍ ഒരു തുകകിട്ടും. അതില്‍ നിന്ന് എന്റെ ഫൈനല്‍ ഇയറ് മാര്‍ക്ക് (1000ത്തില്‍) ഡെസിമല്‍ രൂപത്തിലാക്കി കുറച്ചാല്‍ 4.803 എന്ന സംഖ്യ കിട്ടും…. ഈ 4.803 എന്നത് ഫിസിക്സിലെ പ്രധാനപ്പെട്ട കോണ്സ്റ്റന്റുകളില് ഒന്നാണ്, ഇലക്ട്രോണിന്റെ ചാര്‍ജ്ജ്… 4.803 X 10^-10 esu … കണ്ടോ കണ്ടോ… ഇതൊക്കെ പണ്ടേ നിശ്ചയിക്കപ്പെട്ട ഏതോ വിധിയുടെ അപൂര്‍വ്വ ഫലമല്ലേ എന്നാണ് വീട്ടുകാരും പറയുന്നത് ? ആണോ ഗുരുക്കളേ ? 😀 😀
calvin | 08-Mar-10 at 3:47 am | Permalink
എനിക്കാ ആ കാല്ക്കുലേഷന് വഴി കറക്ട് ഉത്തരം കിട്ടുന്നില്ല. എന്റെ ഫൈനല്‍ ഇയര്‍ മാര്‍ക്ക് കുറച്ചാല്‍ വലിയ വ്യത്യാസം ഇല്ല. നെഗ്ലിജിബിള്‍ ആണ്. അതോണ്ട് ഞാന്‍ ഉമേഷിന്റെ ജീന്‍സിന്റെ സൈസും സൂരജിന്റെ ഫൈനല്‍ ഇയര്‍ മാര്‍ക്കും എടുക്കും. സംഗതി അവസാനം കണക്ക് ഒത്താല്‍ പോരേ?
സൂരജ് | 08-Mar-10 at 3:47 am | Permalink
ഈ പോസ്റ്റിനു പ്രേരകമായ പഴയ പോസ്റ്റു നോക്കാതാണോ ഹരീഷ് ജീ ….??
“- എടാ, കുന്നലെ ഭഗവതി ശിവനാ വിഷ്ണുവാ ?അയ്യോടാ, അതിപ്പം കൊമ്പും തുമ്പിക്കൈയ്യും കണ്ടാ അറിഞ്ഞൂടേ, സുപ്രമണ്യനാണെന്ന് ?!” 😀
സൂരജ് | 08-Mar-10 at 3:50 am | Permalink
@ കാല്വിന്,
[(12 X 38)/ 80] – 897/1000 = 4.803 😀 😀 😉
Kannus | 08-Mar-10 at 5:00 am | Permalink
ഈ ഫോര്‍മുല വെച്ച് ലോകത്തുള്ള സകല കോണ്സ്റ്റന്റ്സും ഡിറൈവ് ചെയ്യാം. ദേ എന്റെ ഡേറ്റ ഇട്ടപ്പോള്‍ അവഗാഡ്രോ നമ്പര്‍ കിട്ടി.
(42*34/ 211 – 746/1000) = 6.022
എന്റെ ഷൂ സൈസ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡാ. ഹല്ല പിന്നെ!
നന്ദന | 08-Mar-10 at 6:09 am | Permalink
വായിക്കുന്നു.
Adithyan | 08-Mar-10 at 6:51 am | Permalink
ചില പടുകൂറ്റന്‍ ഐപ്പിപിടിയന് യന്ത്രങ്ങള്‍ ഉപയോഗിച്ച് കമന്റുന്നവരുടെ ഐപ്പി പിടിച്ചെടുത്ത്, പിന്നീട് അവരെ അതിക്രൂരമായി തേജോവധം ചെയ്യാന്‍ ഒരു ശ്രമം.
കമന്റ് ട്രാക്കിങ്ങ് എന്നും വായിക്കാം
കിരണ്‍ തോമസ് തോമ്പില്‍ | 08-Mar-10 at 8:44 am | Permalink
സൂരജെ എനിക്ക് പൈയുടെ വാല്യൂ കിട്ടി. അപാര കണ്ടുപിടുത്തം തന്നെ
symer | 08-Mar-10 at 6:05 pm | Permalink
ആളുകളെ കബളിപ്പിക്കുന്ന ഡോ. ഗോപാലകൃഷ്ണനെപ്പോലെയുള്ളവരെക്കാൾ വലിയ പ്രശ്നം അന്ധവിശ്വാസത്തിൽ നിന്നു് കൂടുതൽ അന്ധവിശ്വാസത്തിലേയ്ക്കു കൂപ്പുകുത്തുന്ന ഈ മനഃസ്ഥിതിയാണു്.
Man, sorry to say, but your attempt at politics or humour sucks! The post by itself is clear on where it stands and the politics behind it. Your examples on why some gopalakrishnan’s can stain a whole system is crude and naive. In that case, every system has bad apples. Many of your posts have this unwanted opinions that distracts readers. Wish you would stick to the topic instead of wandering into uncharted territories.
ranjit | 08-Mar-10 at 7:59 pm | Permalink
Symer ചേട്ടാ എന്താ വാക്കുകളിലൊരു ഭീഷണിയുടെ സ്വരം.
ശേഷു,,, | 08-Mar-10 at 8:42 pm | Permalink
ഹായ് ഉമേഷ്ജി……
ഒരു കാര്യം കൂടെ പറയാൻ ഉണ്ടായിരുന്നു…
അർഥശാസ്ത്രം 4 century BCyil എഴുതിയ ഗ്രന്ദമാണ്…
പക്ഷെ ഏകദേശം 600 ADyil(6th century AD) എഴുതിയ വിഷണുപുരാണം എന്ന ഗ്രന്ദത്തിന്റെ english translationil ഈ സുഭാഷ് കാകെ ഉദ്ദരിച്ച കണക്ക് പറയുന്നുണ്ട്….
“Oh best of sages, fifteen twinklings of the eye make a Kásht́há; thirty Kásht́hás, one Kalá; and thirty Kalás, one Muhúrtta.Thirty Muhúrttas constitute a day and night of mortals“
http://www.sacred-texts.com/hin/vp/vp037.htm#fr_152
(link click ചെയ്തിട്ട് ഒന്ന് ചെറുതായി മുകളിലേക്ക് scroll ചെയ്യുക…)
(ശരിക്കുമുള്ള സംസ്ക്രുതം ശ്ലോകം കിട്ടിയില്ല അതുകൊണ്ട് ക്വോട്ട് ചെയ്യാൻ പറ്റിയില്ല ക്ഷമിക്കണം..)
a blink of the eye = 1 നിമേഷം എന്നു വികിപീടിയയിൽ വേദത്തെ ഉദ്ദരിച്ചുകൊണ്ട് പറയുന്നു പറയുന്നു…
ഇതു സുഭാഷ് കാകെ പേപ്പറിൽ പറഞ്ഞ കണക്കൂമായി ഒത്തു വരുന്നു…
15 നിമേഷം = 1 കാഷ്ഠ
30 കാഷ്ഠ = 1 കല
30 കല = 1 മുഹൂർത്തം
30 മുഹൂർത്തം = 1 രാത്രിയും പകലും
അപ്പോൾ ഭാഗവതത്തിലും, അർഥ്ശാസ്ത്രത്തിലും, വിഷ്ണുപുരാണത്തിലും,
നിമേഷത്തിനു മൂല്യത്തിൽ ചെറുതായി വ്യത്യാസം ഉണ്ട് എന്നു മനസ്സിലാക്കുന്നു…
ഇനി സായനൻ ഏതു മൂല്യം എടുത്തു എന്നതിനേക്കുറിച്ചേ സംശയം ഉള്ളൂ…
ഭാഗവതം ഞാൻ മനസ്സിലാക്കിയടുത്തോളം( wikipedia) എഴുതി പൂർത്തിയാക്കിയത് 10 century ADyil ആണ്…
സായനൻ ജീവിച്ചിരുന്നത് 1350yilum…
അപ്പോൾ അർഥശാസ്ത്രം വളരെ പഴയതും (സായനന് ഏകദേശം 1800 വർഷങ്ങൾ മുൻബ്) വിഷണുപുരാണം 700 വർഷങ്ങൾക്ക് മുൻബും, ഭാഗവതം 300 വർഷങ്ങൾക്കു മുൻബും ആണ് എഴുതി പൂർത്തിയാക്കിയത്…
ഭാഗവതം പൂർത്തിയായി അതു പ്രചരിച്ചു വരാനുള്ള time കണക്കാക്കിയാൽ
(ഇന്നത്തെ പോലെ data പെട്ടെന്ന് transfer ചെയ്യാൻ ഉള്ള സംവിധാനം ഇല്ലാതിരുന്നതു കൊണ്ട്) 300 വർഷങ്ങളിൽ കൂടുതൽ എടുക്കും എന്നാണ് എന്റെ വിശ്വാസം.
14ആം നൂറ്റാണ്ടിനു അത് comparatively new ആണ്..
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന പഞ്ചാംഗത്തിൽ ഭാഗവതത്തിലെ നിമേഷക്കണക്കുകൾ ആണ് ഉപയോഗിക്കുന്നത് എന്നു എവിടെയോ വായിച്ചുകേട്ടു…
നേരെ മറിച്ച് അർഥശാസ്ത്രം 14ആം നൂറ്റണ്ടിനു വളരെപഴയതും ആകും(1800 വർഷം).
പിന്നെ ആകെ ഉള്ളത് (ഇതുവരെ അറിവായതിൽ) വിഷണുപുരാണവും ആണ്..
അതിന്റെ പ്രചരണസമയം ഏതാണ്ട് ഒത്തുവരുന്നു(700 years)
അപ്പൊ സായനൻ ജീവിച്ചിരുന്ന കാലവും നോക്കിയാൽ സായനൻ ഇതിലെ നിമേഷക്കണക്കുകൾ തന്നെ എടുക്കാനായിരിക്കൂം സാധ്യത…..
അങ്ങിനെയെങ്കിൽ സുഭാഷ് കാകെ പറഞ്ഞ കണക്ക് ശരിയാണെന്ന് വരുന്നു…
അങ്ങിനെയെങ്കിൽ ഈ 10 ശതമാനം error പോലും ഇല്ല എന്നു വരുന്നു..
ഇത് എന്റെ ഒരു നിഗമനം മാത്രമാണ്…തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തുക…
ശേഷു,,, | 08-Mar-10 at 8:48 pm | Permalink
എന്നു വച്ചാൽ വേഗത ക്രുത്യം ആയിരുന്നു എന്ന്…:)
Umesh:ഉമേഷ് | 09-Mar-10 at 12:10 am | Permalink
ശേഷു,
ശരിയാണു്. വിഷ്ണുപുരാണം, രണ്ടാം ആദ്ധ്യായം, ശ്ലോകം 8:
കാഷ്ഠാ പഞ്ചദശാഖ്യാതാ നിമേഷാ മുനിസത്തമ
കാഷ്ഠാ ത്രിംശത്കലാ ത്രിംശത്കലാ മൗഹൂർത്തികാ വിധിഃ
ചുരുക്കം പറഞ്ഞാൽ, അർത്ഥശാസ്ത്രത്തിലെ യോജന എടുക്കണം. വിഷ്ണുപുരാണത്തിൽ നിന്നു നിമേഷവും. എന്നിട്ടു് സൂര്യന്റെ വേഗത എന്നതിനെ പ്രകാശത്തിന്റെ വേഗത എന്നു വ്യാഖ്യാനിക്കുകയും വേണം. അപ്പോൾ ആര്യഭടന്റെ ഭൂവ്യാസം തെറ്റാണെന്നു വരും. അപ്പോൾ ആര്യഭടന്റെ യോജന വേറേ യോജനയാണെന്നു പറയണം. ഇതിപ്പോൾ സൂരജ് പറഞ്ഞ കണക്കുപോലെ ആയല്ലോ 🙂
Umesh:ഉമേഷ് | 09-Mar-10 at 12:21 am | Permalink
പിന്നെ ശേഷു, മറ്റൊരു കാര്യം.
ഭാഗവതം പത്താം നൂറ്റാണ്ടിലാണു് എഴുതിയതെന്നൊക്കെ പറഞ്ഞാൽ (എട്ടാം നൂറ്റാണ്ടു് എന്നാണു് പൊതുവായ അഭിപ്രായം. ആറു മുതൽ ഒമ്പതു വരെയുള്ള കാലഘട്ടത്തിനുള്ളിലാണെന്നു് ഏതാണ്ടു തീർച്ചയായിട്ടുണ്ടു്.) ആർഷഭാരതപ്രേമികൾ പ്രശ്നമുണ്ടാക്കും, കേട്ടോ. വേദവ്യാസൻ എഴുതിയ പതിനെട്ടു പുരാണങ്ങളിൽ ഒന്നാണു് അതെന്നാണു് ഐതിഹ്യം. ഏകദേശം മഹാഭാരതത്തിന്റെ കാലം.
എന്തായാലും ഭാഗവതത്തിൽ “ഇനി ഭഗവാൻ ബുദ്ധനായി അവതരിക്കും” എന്നും പറഞ്ഞിട്ടുണ്ടു്. ഹൈന്ദവപുരാണത്തിലെ ചുരുക്കം ചില പ്രവചനഗ്ങളിൽ ഒന്നു്. രചന ബുദ്ധനു ശേഷമാണെന്നും എന്നാൽ അതിനു മുമ്പാണെന്നു വരുത്തിത്തീർക്കണമെന്നും വ്യക്തം.
ഗുണ്ട ബിനു | 09-Mar-10 at 3:04 am | Permalink
ഉമേഷണ്ണാ, നിങ്ങളു പൊളിറ്റിക്സുപറയാന് തുടങ്ങുമ്പോഴൊക്കെ അത് suck ചെയ്യുന്നു എന്നൊരാക്ഷേപമുണ്ടു. അതുകൊണ്ടു ഇങ്ങനെ പൊളിറ്റിക്കലീ ചാര്‍ജ്ഡ് ആയിട്ടുള്ള പോസ്റ്റുകളു എഴുതരുതു. വല്ല ചെസ്സുകളിയോ പാര്‍വതി ശിവനെക്കേറിപ്പിടിച്ച ശ്ലോകമോ എഴുതി വെടിവട്ടവും പറഞ്ഞു ഇരിക്കൂ എന്നാണു ഉപദേശം.കേട്ടല്ലോ ? കേട്ടാല്‍ കൊള്ളാം.
ഏതൊക്കെ Unwanted opinion ആണു, ഏതൊക്കെ distraction to the readers ആണു എന്നെല്ലാം ഞങ്ങളു തീരുമാനിക്കും. അതനുസരിച്ച് ഇടക്കു വാര്‍ണിംഗ് തരും. നോക്കിയും കണ്ടും എഴുതിയാല്‍ നിങ്ങള്‍ക്കു കൊള്ളാം.ഇല്ലെങ്കില്‍ കുനിച്ചുനിര്‍ത്തി ഇടിക്കും.
[എറിയെല്ലാം ക്രുത്യമായി കൊള്ളേണ്ടടത്ത് കൊള്ളുന്നുണ്ട്. അതിന്റെ നീരിളക്കവും എരിപൊരി സഞ്ചാരവുമാണു]
ശേഷു,,, | 09-Mar-10 at 8:40 am | Permalink
ഹായ് ഉമേഷ്ജി..
അർഥശാസ്ത്രത്തിലെ യോജന എടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല..
കാരണം അതു വളരെ പഴയ ഗ്രന്ദമായതുകൊണ്ട്..
നേരെ മറിച്ച് ആര്യഭടന്റെയോ അല്ലെങ്കിൽ ഭാസ്കരന്റെ യോജനയോ,
14ആം നൂറ്റണ്ടിൽ നിലനിന്നിരുന്ന യോജനയോ
അല്ലെങ്കിൽ റിഗ്വേദത്തിലെ യോജനയോ(റിഗ്വേദത്തിന്റെ ഭാഷ്യം ആയതിനാലും)
എടുക്കാനായിരിക്കും സാധ്യത…
ഇതിൽ റിഗ്വേദത്തിന്റെ യോജനയുടെ മൂല്യം എടുക്കാനാണ് കൂടുതൽ സാധ്യത (റിഗ്വേദത്തിന്റെ ഭാഷ്യം ആയതിനാലും, ആര്യഭടന്റയും ഭാസ്കരന്റെയും യോജനകൾ തമ്മിൽ മൂല്യ വ്യത്യാസം ഉള്ളതായി അറിവുള്ളതിനാലും) എന്നു തോന്നുന്നു…
അങ്ങിനെയെങ്കിൽ 1 യോജന = approx. 13.54 കി.മി എന്നും നമുക്ക് കരുതാം എന്നും.
അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ദയവായി പറയുക…
ശേഷു,,, | 09-Mar-10 at 9:11 am | Permalink
ഈ ദ്വിധനുസഹസ്രം ഗോരുതം = 2000 ധനു ഒരു ഗോരുതം
ചതുർഗോരുതം യോജനം = 4 ഗോരുതം ഒരു യോജനം
എന്നത് 14ആം നൂറ്റണ്ടിലെ കണക്ക് ആണെങ്കിൽ
1 യോജന = approx. 14.6 കി.മി എന്ന കണക്കും consider ചെയ്യേണ്ടി വരും.
ഇതു രണ്ടും കണക്കാക്കിയാൽ
എന്നാൽ എന്ദോ ഒരു വേഗതയുടെ total range 279515.5 അല്ലെങ്കിൽ 301398.6 kilometers per second എന്നും കിട്ടും…
shine കുട്ടേട്ടൻ | 09-Mar-10 at 6:28 pm | Permalink
അൽപജ്ഞാനം ആപത്ത് എന്നാണല്ലോ? അതുകൊണ്ട് പൂർണ്ണമായി മനസ്സിലാക്കാനോ, പഠിക്കാനോ കഴിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാനും, ബുദ്ധിജീവി കളിക്കാനുമൊന്നും ഞാനില്ല. പക്ഷെ ചില കാര്യങ്ങൾ പറയാതെ വയ്യ.എന്റേത്തു ആശയപരമായ ചില കാര്യങ്ങളാണു.
തെറ്റുകൾ ചൂണ്ടിക്കാണിക്കണം. പിന്നെയും ആവർത്തിച്ചാൽ അടികൊടുക്കണം! എന്നുകരുതി ഉമേഷിനെപ്പോലെ ഒരാൾ കഷ്ടപ്പെട്ടു താരതമ്യം ചെയ്തു പഠിച്ച് എഴുതിയ postൽ, wiki ഉടെ മാത്രം പിൻബലത്തിൽ കുറെ വളിപ്പ് commentകൾ എഴുതി postന്റെ വില കളയല്ലേ, സുഹ്രുത്തുക്കളേ!
കഴിഞ്ഞ post ഗോപലകൃഷ്ണനെയും അതുപോലെ ഫ്രോഡ് ഉഡായ്പ്പുമായി ഇറങ്ങിയവരെയും അലക്കിയതു കൊള്ളാം. ഇഷ്ടപ്പെട്ടു. commentകളിൽ ആരും ഗോപാലകൃഷ്ണനെ ന്യായീകരിക്കാൻ ശ്രമിച്ചതായി എനിക്കു തോന്നിയില്ല. എതിർവാദം ഉന്നയിച്ച പലരും പൗരാണിക ഭാരതത്തിലെ ശാസ്ത്രവളർച്ചയിൽ ഊറ്റം കൊള്ളുന്നവരാണ്. ലോകം മുഴുവനും അംഗീകരിച്ച കാര്യമാണു പൗരാണിക ഭാരതത്തിലെ അറിവുകളുടെ മഹത്വം. അപ്പോൾ പിന്നെ ഒരു ഭാരതീയൻ അതിൽ അഭിമാനിക്കുന്നതിൽ എന്താണു കുഴപ്പം?
ഞാൻ ഇതു ചോദിക്കാൻ കാരണം, ഈ postൽ ഉമേഷ് എഴുതിയിരിക്കുന്ന ഈ വാക്യമാൺ. -“ആർഷസംസ്കാരത്തെപ്പറ്റി ഊറ്റം കൊള്ളുന്ന ആളുകളൊക്കെ ഗോപാലകൃഷ്ണനെ തള്ളിപ്പറഞ്ഞിട്ടു് പിന്നെ “യഥാർത്ഥ” ആർഷസംസ്കാരത്തിന്റെ വാലിൽ കടിച്ചു തൂങ്ങി”
തെറ്റുതിരുത്തി മുലഗ്രന്ഥങ്ങളിലേക്കു പോയി പഠിക്കാൻ ശ്രമിക്കുന്നതും, പറയാൻ ശ്രമിക്കുന്നതും തെറ്റാണോ ഉമേഷ്ജി? ഞാൻ മനസ്സിലാകിയിടത്തോളം, ഉമേഷ് നല്ല ഒരു ഉദ്ദേശ്യത്തിലാണു ഈ postകൾ എഴുതിയത്. പക്ഷെ ഇപ്പോൾ, ഈ postകളും, മുഴുവൻ commentകളും വായിക്കുമ്പോൾ തോന്നുന്നത് പൗരാണിക ഭാരതത്തിലെ ശാസ്ത്രശാഖയുടെ വളർച്ച എന്നു പറയുന്നത് വെറും adjustment കണക്കുകളുടെ ഒരു കളിയാണെന്നോ, അല്ലെങ്കിൽ അതു നിറയെ തെറ്റുകളാണെന്നോ ആണ്. ദയവായി, ഉമേഷ് commentകൾ ഒന്നു വായിക്കു. അപ്പോൾ മനസ്സിലാവും, ഞാൻ പറഞ്ഞതു ശരിയാണെന്ന്.
അല്ലെങ്കിൽതന്നെ എന്തിനു നമ്മൾ ഒരു ഗോപലകൃഷ്ണനിൽ ഒതുക്കി നിർത്തണം. മുൻപൊരു മഹേഷ് യോഗി ഉണ്ടായിരുന്നല്ലോ? അല്ലെങ്കിൽ the matrix, Fight club തുടങ്ങി എല്ലാത്തിലും ഉള്ള വേദ/ഗീത പരാമർശങ്ങൾ പറഞ്ഞു നമുക്ക് മൊത്തം comedy ആക്കാം.
ഒരു കാര്യം പറയാൻ ആഗൃഹിക്കുന്നു. ഇന്നും നല്ല രീതിയിൽ തന്നെ സംസ്ക്രതം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്.(ഉമേഷിന്റെ നാടിനടുത്തുള്ള കൂടലിൽ ഈ അടുത്ത് ഒരു സംസ്കൃതം സ്കൂൾ തുടങ്ങി എന്നൊരാൾ പറഞ്ഞിരുന്നു.) പക്ഷെ നമുക്കില്ലാത്തതു ഇത്തരം വിഷയങ്ങളിൽ ഗൗരവതരമായ പഠനങ്ങൾ നടത്താനുള്ള അസകര്യമാണ്.
മുൻപത്തെ postൽ ശ്രി. ബാബു പറഞ്ഞതുപോലെ ഇതിലൊക്കെ പഠനം നടത്താൻ എന്തു സഹായമാണു കിട്ടുന്നത്?
ഇവിടെ comment ന്ന പലരും ആര്യഭടീയവും, സാംഖ്യകാരികയുമൊക്കെ കലക്കി കുടിച്ച മട്ടിലാണു കാണുന്നത്. ശരിക്കും അതൊക്കെ അറിയാമെങ്കിൽ ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഈ unsolved പ്രശ്നങ്ങൾക്ക്( unsolved mathematical problems, Unsolved problems in physics )വേദത്തിലോ, പഴയ പുസ്തകത്തിലോ എന്തെങ്കിലും solution ഉള്ളതായി തോന്നിയാൽ ഉടൻ കാക്കറെയോ, ഗോപാലകൃഷ്ണനെയോ വിവരമറിയിക്കുക. അവർ എങ്ങനെയെങ്കിലും ഒരു കണക്കും കൊണ്ടുവരും. അപ്പോൾ അതിലെ തെറ്റു കണ്ടുപിടിക്കാം. രണ്ടുവശത്തിനും രസമുള്ള ഒരു brain excercise ആവുമത്!
പിന്നെ മറ്റൊരു കാര്യം. ആധുനികശാസ്ത്രം ഈ പറയുന്ന പുരാണങ്ങളെ അദ്ഭുതത്തോടെ നോക്കി “ധിവി സൂര്യ സഹസ്രസ്യ” എന്നൊക്കെ പറഞ്ഞാലും, വ്യക്തിപരമായി ഞാൻ അവയെ (ഇന്നത്തെ scientific conceptൽ) science ആയി അല്ല കാണുന്നത്. experimentsഉം, logical reasoning ഉം ഇല്ലാതെ വെളിപാടുകൾ എങ്ങനെ Science ആവും?! ചിലപ്പോൾ metaphysics എന്നും, parapsychology എന്നുമൊക്കെ ഗോപൽജി പറഞ്ഞേക്കും!
Now shoot!
🙂
cALviN::കാല്വിന് | 09-Mar-10 at 6:40 pm | Permalink
[പക്ഷെ ഇപ്പോൾ, ഈ postകളും, മുഴുവൻ commentകളും വായിക്കുമ്പോൾ തോന്നുന്നത് പൗരാണിക ഭാരതത്തിലെ ശാസ്ത്രശാഖയുടെ വളർച്ച എന്നു പറയുന്നത് വെറും adjustment കണക്കുകളുടെ ഒരു കളിയാണെന്നോ, അല്ലെങ്കിൽ അതു നിറയെ തെറ്റുകളാണെന്നോ ആണ്.]
അല്ല അല്ലേയല്ല. ഇതാണ് ഗോപാലകൃഷ്ണനെയും ഗിരീഷ്കുമാറിനെയും പോലുള്ളവർ ഫോൾസ് ക്ലയിമുമായി വന്നാൽ സംഭവിക്കുക. അവയെ തുറന്ന് കാണിക്കാൻ ശ്രമിക്കുമ്പോൾ ചെളി പറ്റുന്നത് പലപ്പോഴും യഥാർത്ഥനേട്ടങ്ങളിൽ കൂടെ ആയിരിക്കും. ഈ ബ്ലോഗിൽ തന്നെ പൌരാണികഭാരതത്തിലെ ശാസ്ത്രീയമായ അറിവുകളെക്കുറിച്ച് ധാരാളം പോസ്റ്റുകൾ ഉണ്ട്. അവയൊക്കെ വായിച്ച് നോക്കാൻ തന്നെ എത്ര പേർ മെനക്കെടും എന്നറിയില്ല. ഗോപാലകൃഷ്ണന്റെ ഒപ്പിക്കൽ കണക്ക് കേട്ട് കയ്യടിക്കുവാനല്ല ആളുകളെ വേണ്ടത്. ഭാരതീയപൈതൃകത്തിന്റെ യഥാർത്ഥചിത്രം മനസിലാക്കുവാനാണ്.
ഗോപാലകൃഷ്ണൻ മോഡൽ ഉഡായിപ്പുകളുടെ സോഷ്യൽ ഇമ്പാക്ട് മൾട്ടിഡൈമൻഷനലാണ്.
Bodham | 09-Mar-10 at 6:52 pm | Permalink
ഗോപാലകൃഷ്ണന് സര് ചെയ്യുന്നത് വളരെ നല്ല കാര്യമാണെന്നാണ് തോന്നുന്നത്… പലരും തുറന്നു പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്നുണ്ടല്ലോ… ഭാരതം, ഹിന്ദു, പൈതൃകം, പുരാണം, വേദം, ക്ഷേത്രം, ആരാധന എന്നൊക്കെ കേട്ടാല്‍ ഹൈന്ദവ വര്‍ഗീയമായി ചിത്രീകരിക്കുന്ന ഒരു സമൂഹമാണ് ഇന്ന് ഭാരതത്തില്‍ ഉള്ളത്…അതായത് അവനവന്റെ പൂര്‍വികരെയും സംസ്കാരത്തെയും കുറിച്ച് പറയാന്‍ മടി, ദുരഭിമാനം, സങ്കോചം. അറിയാമെങ്കില്‍ പോലും പത്തു പേരുടെ മുമ്പില്‍ പറയില്ല… അമ്പലത്തില്‍ പോകുകയാണെങ്കില്‍ ഒളിച്ചും പാത്തും….ചന്ദനം നെറ്റിയില്‍ തേക്കില്ല… വര്‍ഗീയ വാദിയായി ചിത്രീകരിചാലോ? അങ്ങനെ ഒരു നാണം കെട്ട സമൂഹം ഇന്ന് ഭാരതത്തില്‍ ഉണ്ട്.. പ്രത്യേകിച്ചും കേരളത്തില്‍. ഇതിനെയെല്ലാം എതിര് പറഞ്ഞാല്‍ കയ്യടി കിട്ടുമെന്ന് പ്രതീക്ഷിച്ചു…മനസ്സിന്റെ അടിത്തട്ടില്‍ ഇഷ്ടമല്ലെങ്കിലും എതിര് പറയും. ഉമേഷും, സൂരജും, കാല്വിനും, ബാബുവും ഒക്കെ ചെയ്യുന്നത് അത് തന്നെ….
ഭാരതീയ പൈതൃകത്തെ പുശ്ചിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവര്‍ ഒരു തലമുറയെ ആണ് വഞ്ചിക്കുന്നത്… അതിനെതിരെ പറഞ്ഞു തുടങ്ങിയത് ഗോപാലകൃഷ്ണനെ പോലുള്ളവര്‍ മാത്രമല്ല…സ്വാമി വിവേകാനന്ദന് മുതല്‍ തുടങ്ങും….അന്ന് അദ്ദേഹത്തിനും വട്ടാണെന്ന് അന്നത്തെ വിവരം കെട്ടവര്‍ പറഞ്ഞു… ഇന്ന് ചില അഭിനവ കുട്ടി സഖാക്കന്മാര് വല്ലയിടതിരുന്നും അപ്പിയിടുന്നതുപോലെ ഓരോന്ന് കുത്തിക്കുറിച്ചു വക്കും… ബാബുനെ പോലുള്ള ചില വിധേയന്മാര് വന്നു ജി ജി എന്ന് പറഞ്ഞു കുറെ പുകഴ്ത്തി അഭിപ്രായങ്ങള്‍ പറയും.. ചില പൊട്ടന്മാര് വന്നു ഊളിയിട്ടെച്ചു പോകും…അതല്ലേ ഇപ്പൊ ഇവിടെ ശരിക്കും നടക്കുന്നത്…
ബാബു :) | 09-Mar-10 at 8:42 pm | Permalink
@ Shine കുട്ടേട്ടന്.
ഭാരതീയ പൈതൃകത്തേയോ മതത്തെതന്നെയോ കണ്ണടച്ച് കുറ്റപ്പെടുത്തുന്ന ഒരാള്‍ ഇതിനു തൊട്ടുമുന്പത്തേതുപോലെ ഒരു പോസ്റ്റ് എഴുതാന്‍ ശ്രമിക്കും എന്ന് തോന്നുന്നുണ്ടോ ഷൈന്‍. അവിടെ ഹൈന്ദവസംസ്കാരം ശാസ്ത്രപുരോഗതിക്ക് എപ്പോഴും തടസമായി നിന്നിട്ടില്ല എന്ന് വാദിക്കാനാണ് ഉമേഷ്ജി ശ്രമിച്ചിരിക്കുന്നത്. പിന്നെ കമന്റില്‍ വരുന്ന സര്‍ക്കാസം: അത് ഒരു കഥയുമില്ലാത്ത ചില വാദങ്ങളുമായി ചിലര്‍ മറുവാദങ്ങള്‍ പറഞ്ഞ് കമന്റിട്ട് ഓക്കാനം വരുന്നതുവരെ ചര്‍വ്വിതചര്‍വ്വണം നടത്തിയതിന്റേതാണ്. ഞാന്‍ സൂചിപ്പിച്ച പോസ്റ്റില്‍ ചില ആര്ഷഭാരതവാദികള് നടത്തിയിരിക്കുന്ന ഇടപെടലുകള്‍ നോക്കൂ. മനസ്സിലാവും.
Umesh:ഉമേഷ് | 09-Mar-10 at 9:39 pm | Permalink
കുട്ടേട്ടൻ എന്നെ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. അതിന്റെ കുറച്ചു് ഉത്തരവാദിത്വം എന്റേതാണു്. “ആർഷസംസ്കാരവാദികൾ” എന്നതു കൊണ്ടു് ഞാൻ ഉദ്ദേശിച്ചതു് “ആർഷസംസ്കാരത്തെപ്പറ്റി ഇല്ലാത്ത അവകാശവാദങ്ങളുമായി വരുന്നവർ” എന്നാണു്. പഴയ പുസ്തകങ്ങളിൽ ആധുനികസയൻസ് മുഴുവൻ ഉണ്ടായിരുന്നു എന്നു് ഊറ്റം കൊള്ളുന്നവർ. ഇനി മുതൽ അങ്ങനെയുള്ളവരെ സൂചിപ്പിക്കാൻ “ആർഷസംസ്കാരതീവ്രവാദികൾ” എന്നു് ഉപയോഗിച്ചുകൊള്ളാം.
ഒരിക്കൽക്കൂടി പറയാം: ആർഷസംസ്കാരത്തെയും ഭാരതീയശാസ്ത്രജ്ഞാനത്തെയും പറ്റി വളരെയധികം അഭിമാനിക്കുന്നവനാണു ഞാൻ. അതാതു കാലത്തെ ലോകരാഷ്ടങ്ങളോടു കിടപിടിക്കുന്നതും പലപ്പോഴും അവയെക്കാൾ മികച്ചതുമായ ശാസ്ത്രജ്ഞാനം പത്താം നൂറ്റാണ്ടു വരെയെങ്കിലും ഭാരതത്തിനുണ്ടായിരുന്നു. അവയെപ്പറ്റി പഠിക്കാനും അതിനെപ്പറ്റി ലേഖനങ്ങളും ബ്ലോഗ്പോസ്റ്റുകളും എഴുതാനും ഞാൻ നല്ലവണ്ണം സമയം ചെലവഴിച്ചിട്ടുണ്ടു്. പക്ഷേ, അതോടൊപ്പം ഇല്ലാത്ത അവകാശവാദങ്ങളുമായി വരുന്നവരെ എതിർക്കുകയും ചെയ്തു. പലപ്പോഴും ഭാരതത്തിലെ ശാസ്ത്രപാരമ്പര്യത്തെപ്പറ്റി പറയാൻ തുടങ്ങുമ്പോൾ പലയിടത്തുനിന്നും പുച്ഛസ്വരത്തിലുള്ള കമന്റുകൾ കിട്ടിയിട്ടുണ്ടു്. കാരണം, ജയ് മഹാരാജുകളും അതുപോലെയുള്ള ജനവും കൂടി (ഈ പോസ്റ്റിലെ ബോധം എന്ന വായനക്കാരൻ ഉദാഹരണം) വളരെ അപഹാസ്യമായ രീതിയിൽ അസംബന്ധം പുലമ്പുന്നതു് ഇന്ത്യക്കാരെപ്പറ്റി അങ്ങനെയൊരു അഭിപ്രായം ഉണ്ടാകാൻ കാരണമായിട്ടുണ്ടു്. അതുകൊണ്ടു്, പെൽ ഇക്വേഷൻ ആദ്യമായി സോൾവു ചെയ്തതു് ബ്രഹ്മഗുപ്തനാണെന്നോ, പിഥഗോറസ് തിയറം ആദ്യമായി പറഞ്ഞതു ബൗധായനനാണെന്നോ പറഞ്ഞാൽ (ഇതു രണ്ടും വിശദമായി എന്റെ പിതൃത്വം പിഴച്ച പ്രമാണങ്ങൾ എന്ന പോസ്റ്റിൽ എഴുതിയിട്ടുണ്ടു്.) ആളുകൾ അതു ചെവിക്കൊള്ളാൻ അല്പം സമയമെടുക്കും. ഭാഗ്യവശാൽ പലരുടെയും ശ്രമഫലമായി വിക്കിപീഡിയയിലും മറ്റും ശരിയായ ക്രെഡിറ്റ് ഭാരതീയശാസ്ത്രജ്ഞർക്കു കിട്ടുന്നുണ്ടു്. പക്ഷേ, അതിനിടയിൽ ചിലർ വിക്കിപീഡിയയിൽ വന്നു് ആഗ്നേയാസ്ത്രം ആറ്റം ബോംബായിരുന്നു എന്നു മറ്റും എഴുതാൻ തുടങ്ങും. ഇത്തരം ആളുകളോടു ദേഷ്യം തോന്നുന്നതു് ഈ മേഖലയിൽത്തന്നെ പരിശ്രമിക്കുന്നതു കൊണ്ടാണു്. വെറുതേ സംസ്കൃതത്തിൽ ഒരക്ഷരം വായിക്കാതെ അതിലെഴുതിയതെല്ലാം ശരിയായിരുന്നു എന്നു വിശ്വസിക്കുന്നവർക്കു് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.
ഈ ബ്ലോഗിൽ ഇത്തരം ധാരാളം പോസ്റ്റുകൾ ഞാൻ ഇട്ടിട്ടുണ്ടു്. ഭാരതീയർ കണ്ടുപിടിച്ച അനന്തശ്റേണികളെപ്പറ്റിയുള്ള ഈ പോസ്റ്റും അവയുടെ സാധുതയെപ്പറ്റിയുള്ള ഈ പോസ്റ്റും, ആര്യഭടന്റെ സൈൻ ടേബിളിനെപ്പറ്റിയുള്ള ഈ പോസ്റ്റ് തുടങ്ങിയവ ഉദാഹരണങ്ങൾ. പുരാതനഭാരതീയഗണിതത്തെപ്പറ്റി നന്നായി പഠിച്ചിട്ടു തന്നെയാണു് ഇവ എഴുതിയതു്. ഞാൻ മനസ്സിലാക്കിയതിൽ തെറ്റു വന്നിട്ടുണ്ടെങ്കിൽ തിരുത്തിക്കിട്ടാൻ വേണ്ടി അവയുടെ സംസ്കൃതമൂലശ്ലോകങ്ങളും അവയോടൊപ്പം ചേർത്തിട്ടുണ്ടു്.
എന്റെ കയ്യിൽ നീലകണ്ഠസോമയാജിയുടെ (പതിനഞ്ചാം നൂറ്റാണ്ടു്) “തന്ത്രസംഗ്രഹം” എന്ന പ്രശസ്തഗണിതജ്യോതിശ്ശാസ്ത്രഗ്രന്ഥത്തിന്റെ ഒരു കോപ്പി ഉണ്ടു്. (ഇതിന്റെ വ്യാഖ്യാനമാണു് മലയാളത്തിലുള്ള ‘യുക്തിഭാഷ’.) പതിനെട്ടു കൊല്ലം മുമ്പു് മദ്രാസ് ഐ ഐ റ്റി ലൈബ്രറിയിൽ കണ്ടപ്പോൾ ഫോട്ടോസ്റ്റാറ്റ് എടുത്തതാണു്. സംസ്കൃതശ്ലോകങ്ങളാണു്. അതിന്റെ കൂടെ ഒരു നല്ല വ്യാഖ്യാനം കൂടിയുണ്ടു്. പക്ഷേ അതും സംസ്കൃതശ്ലോകങ്ങളിലാണു്. ഇവ രണ്ടും കൂടി ചേർന്നാൽ ഭാരതത്തിലെ ഗണിത-ജ്യോതിശ്ശാസ്ത്രജ്ഞാനത്തിന്റെ ഒരു വളരെ നല്ല ചിത്രം കിട്ടും. ഇതിനെ വിശദീകരിക്കുന്ന ഒരു പുസ്തകം കുറേക്കാലമായി എഴുതി വരുന്നു. സമയക്കുറവു കൊണ്ടും സംസ്കൃതം മനസ്സിലാക്കാനുള്ള താമസം കൊണ്ടും എങ്ങുമെത്തിയിട്ടില്ല. ആർഷഭാരതവിജ്ഞാനത്തിൽ അഭിമാനം കൊള്ളുന്നു എന്നു പറയുന്നവർക്കു് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഇത്തരം പുസ്തകങ്ങൾ അപഗ്രഥിക്കാൻ ശ്രമിക്കുക. (ഡോ. ഗോപാലകൃഷ്ണൻ കുറേ പുസ്തകങ്ങൾ അപഗ്രഥിച്ചിട്ടുണ്ടു്. പക്ഷേ, ദൗർഭാഗ്യവശാൽ, അദ്ദേഹം ഒരു ആർഷഭാരതജ്ഞാനതീവ്രവാദിയുടെ റോളിലാണു് അതു ചെയ്തിട്ടുള്ളതു്. ഒരു പോസ്റ്റിനു തന്നെ വകുപ്പുണ്ടു് അതു്.) അതുപോലെ, കണക്കോ ഫിസിക്സോ പഠിച്ചിട്ടുള്ളവർ പിന്നീടു് സംസ്കൃതത്തിൽ പി. എച്. ഡി. എടുക്കുകയാണെങ്കിൽ ഇത്തരം പ്രോജക്ടുകൾ എടുക്കണം. ടി. എ. സരസ്വതി അമ്മ എന്ന ആൾ അങ്ങനെ ഒരു പി. എച്. ഡി. തീസീസ് ചെയ്തിട്ടുണ്ടു്. Geometry in ancient and medieval India എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ആ തീസീസ് ഭാരതീയഗണിതപ്രേമികൾക്കു് ഒരു വലിയ സമ്പത്താണു്. ഇത്തരം പ്രവർത്തനങ്ങളാണു് നമുക്കാവശ്യം. അല്ലാതെ ആർഷഭാരതത്തെപ്പറ്റിയുള്ള ഗോഗ്വാവിളികളല്ല.
തന്ത്രസംഗ്രഹം മാത്രമല്ല, കരണപദ്ധതി, വടേശ്വരസംഹിത തുടങ്ങിയ പല പുസ്തകങ്ങളെയും വെളിച്ചത്തു വരാനുണ്ടു്. കൂടുതൽ ആളുകൾ ഇതിൽ സഹകരിക്കും എന്നു പ്രതീക്ഷിക്കുന്നു.
അഞ്ചു വർഷം മുമ്പു തുടങ്ങിയ ബ്ലോഗിംഗിന്റെ കൃതികളെല്ലാം ചേർത്തു് നാലു വർഷം മുമ്പു് ഈ “ഗുരുകുലം” ബ്ലോഗ് തുടങ്ങിയപ്പോൾ ഞാൻ എന്നെപ്പറ്റി എഴുതിയ ഒരു പ്രസ്താവനയുണ്ടു്. “ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെപ്പറ്റി അഭിമാനം കൊള്ളുന്ന, അതേ സമയം ഇല്ലാത്ത മഹത്ത്വം ഭാരതീയപൈതൃകത്തിനു ചാര്‍ത്തുന്നതില്‍ രോഷാകുലനായ, ഒരു സാധാരണ ഭാരതീയന്. പൈതൃകത്തെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം അലറാതെ, ഭാരതീയശാസ്ത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പഠിക്കുവാനും ശ്രമിക്കണം എന്നു നിരന്തരമായി വാദിക്കുന്നു.” അന്നു തൊട്ടു് ഇന്നുവരെ അതാണു ചെയ്യുന്നതു്. ഞാൻ വോട്ടു ചെയ്യാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയപ്പാർട്ടിയോ, ഞാൻ ജനിച്ച സമുദായമോ, ഞാൻ ഇപ്പോൾ താമസിക്കുന്ന രാജ്യത്തിന്റെ സംസ്കാരമോ, ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലിയോ ഈപ്പറഞ്ഞ നിലപാടിനു് ഒരു വ്യത്യാസവും ഉണ്ടാക്കിയിട്ടില്ല.
അല്ലാതെ ഇതു പോലെയുള്ള പോസ്റ്റുകളുടെ വിഷയങ്ങളെ തരം താണ കക്ഷിരാഷ്ട്രീയത്തർക്കമായി കാണുന്നവരോടു ഞാൻ എന്തു പറയാൻ? എന്നെ അനുകൂലിച്ചു കമന്റിട്ട ഒരാളെങ്കിലും കടുത്ത കമ്യൂണിസ്റ്റ് വിരോധിയാണെന്നു് എനിക്കു നേരിട്ടറിയാം. ഇവിടെ പറഞ്ഞ കാര്യങ്ങളും കമ്യൂണിസവുമായി യാതൊരു ബന്ധവുമില്ല.
ഞാൻ എഴുതിയ “ആർഷഭാരതസംസ്കാരം” തുടങ്ങിയ പദങ്ങൾ തെറ്റിദ്ധാരണാജനകങ്ങളാണെന്നു കുട്ടേട്ടൻ പറഞ്ഞതിനോടു യോജിക്കുന്നു. അങ്ങനെ അർത്ഥം തോന്നിച്ചതിനു മാപ്പു്. ഇത്തരക്കാരെ ഉദ്ദേശിച്ചു് ഇനി “ആർഷജ്ഞാനതീവ്രവാദികൾ” എന്നും ഇത്തരം വാദത്തെ “ആർഷജ്ഞാനതീവ്രവാദം” എന്നും വിളിക്കാം. സമയം കിട്ടുമ്പോൾ ഈ പോസ്റ്റിലും ഇതിനു മുമ്പുള്ള രണ്ടു പോസ്റ്റുകളിലും ഈ തിരുത്തു വരുത്താം. കുട്ടേട്ടനു് ഒരിക്കൽക്കൂടി നന്ദി.
ശേഷു,,, | 09-Mar-10 at 9:59 pm | Permalink
ഹായ് ഉമേഷ്ജി…
തന്ത്രസംഗ്രഹമോ യുക്തിഭാഷയോ കിട്ടാൻ വല്ല വഴിയും ഉണ്ടോ…? 🙂
Umesh:ഉമേഷ് | 10-Mar-10 at 12:19 am | Permalink
Sheshu,
I haven’t seen them online. They are published in India. I have tantrasamgraha with me. I had Yukthibhasha back at home in India. Hope it is still there. Both are photostats taken from Madras IIT library. Trivandrum University library also have them.
Umesh:ഉമേഷ് | 10-Mar-10 at 12:23 am | Permalink
The wiki page has links to some PDF books.
shine കുട്ടേട്ടൻ | 10-Mar-10 at 2:42 am | Permalink
ഉമേഷ്ജി, ഞാൻ പറഞ്ഞത് നല്ല അർത്ഥത്തിൽ എടുത്തതിനു നന്ദി. ഞാൻ പതിവായി വായിക്കുന്ന blogകളിലൊന്നാണ് താങ്കളുടെത്. (“ബലേ ഭേഷ്” എന്നൊക്കെ വെറുതെ comment ഇടുന്നതുകൊണ്ട്, എനിക്കോ, ഉമേഷ്ജിക്കോ വലിയ കാര്യമൊന്നുമില്ല എന്നതുകൊണ്ടു മാത്രമാണ് അതു ചെയ്യാത്തത്) ഉമേഷ്ജിയെ വളരെ ബഹുമാനവുമുണ്ട്. അങ്ങനെയൊരാൾ അറിയാതെയെങ്കിലും, ചെറിയ ഒരു തെറ്റിദ്ധാരണക്കുപോലും ഇടയാക്കരുത് എന്നു കരുതി പറഞ്ഞു എന്നു മാത്രം.
തുടർന്നും മികച്ച postകൾ പ്രതീക്ഷിക്കുന്നു. താങ്കൾ ആ പുസ്തകം പ്രസിദ്ധീകരിക്കണം എന്നൊരു അഭ്യർഥന കൂടി ഉണ്ട്.
ഇനി ഒരു കുസ്രുതിquesstion
ഓം പൂർണമദ, പൂർണമിദ
പൂർണ്ണാദ് പൂർണ്ണമുദച്യതേ
പൂർണ്ണസ്സ്യ പൂർണമാദായ
പൂർണ്ണമേവാവശിഷ്യതെ.
ഏതാണോ E=MC²?
🙂
Umesh:ഉമേഷ് | 10-Mar-10 at 2:48 am | Permalink
ആവാൻ വഴിയില്ല. പക്ഷേ, ഇതിലെ പൂർണ്ണം infinity ആണെന്നു വാദിക്കുന്നവരുണ്ടു്. ഈ പോസ്റ്റ് വായിച്ചിട്ടുണ്ടോ? 🙂
shine കുട്ടേട്ടൻ | 10-Mar-10 at 2:55 am | Permalink
പറയാൻ മറന്നു – “ആർഷസംസ്കാരതീവ്രവാദികൾ” തീർച്ചയായും apt ആയ വാക്കാണ്, താങ്കളുദ്ദേശിക്കുന്നത് വ്യക്തമാക്കാൻ. 🙂
സൂരജ് | 10-Mar-10 at 5:30 am | Permalink
“പിന്നെ മറ്റൊരു കാര്യം. ആധുനികശാസ്ത്രം ഈ പറയുന്ന പുരാണങ്ങളെ അദ്ഭുതത്തോടെ നോക്കി “ധിവി സൂര്യ സഹസ്രസ്യ” എന്നൊക്കെ പറഞ്ഞാലും, വ്യക്തിപരമായി ഞാൻ അവയെ (ഇന്നത്തെ scientific conceptൽ) science ആയി അല്ല കാണുന്നത്.” (Comment 22)
കുട്ടേട്ടാ,
പുരാണങ്ങളെ അത്ഭുതത്തോടെ നോക്കി ആധുനികശാസ്ത്രം “ധിവി [sic] സൂര്യ സഹസ്രസ്യ” പറഞ്ഞത് ഓപ്പന്‍ ഹൈമറെ ഉദ്ദേശിച്ചാണെങ്കില്‍ അതിന്റെ കഥ വേറേ. അതു പുരാണങ്ങളെ നോക്കി “ആധുനികശസ്ത്രം” പറഞ്ഞതാണെന്നൊന്നും പറയാതെ 😉
“ദിവി സൂര്യ സഹസ്രസ്യ ഭവേദ് യുഗപദ് ഉത്ഥിതാ
യതി ഭാഃ സദൃശീ സാ സ്യാദ് ഭാസസ്തസ്യ മഹാത്മനഃ”
എന്നത് ഭഗവദ് ഗീതയിലെ വിശ്വരൂപദര്‍ശനത്തെ സഞ്ജയന് ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്ന (അധ്യായം 11, ശ്ലോകം 12) ഭാഗമാണ്.
“ആയിരം സൂര്യന് ഒന്നിച്ച് ആകാശത്തില്‍ ഉദിച്ചാല്‍ അതിനു സദൃശമാകും ആ മഹാത്മാവിന്റെ പ്രകാശമാര്‍ന്ന രൂപം” എന്ന് ഭാവാര്‍ത്ഥം.
അമേരിക്കന്‍ അണുബോംബിന്റെ പിതാവായി അറിയപ്പെടുന്ന റോബട്ട് ഓപ്പന്‍ഹൈമര്‍ അണുബോംബിന്റെ പരീക്ഷണഘട്ടത്തിലെ വിസ്ഫോടനത്തെ പില്ക്കാലത്ത് കാവ്യാത്മകമായി അടയാളപ്പെടുത്തിയപ്പോള്‍ ക്വോട്ട് ചെയ്ത ഭാഗമാണ് “ദിവിസൂര്യ സഹസ്രസ്യ” എന്നത്. അതോടൊപ്പം അദ്ദേഹം അതേ ഗീതാധ്യായത്തിലെ 32-ആം ശ്ലോകത്തില്‍ നിന്നുള്ള ആദ്യ ഭാഗവും ഉദ്ധരിച്ചിരുന്നു (“കാലഃ അസ്മി ലോകക്ഷയകൃത്…” – ലോകനാശകനായ കാലവും/കാലനും ആകുന്നു ഞാന്‍…)
‘കാലോസ്മി ലോകക്ഷയകൃത്…’ എന്നത് ശരിക്കും ലോകത്തിന്റെ ക്ഷയത്തിനു കാരണമായ കാലം ആകുന്നു ഞാന്‍ എന്നാണ് (കുറേക്കൂടി കൃത്യമായ) പില്ക്കാല ഇംഗ്ലീഷ് പരിഭാഷകളില്‍ വന്നത്. ഓപ്പന്‍ ഹൈമര്‍ക്ക് സംസ്കൃതവും ഗീതയും പരിചയപ്പെടുത്തിയ പ്രൊഫസര്‍ ആര്‍തര്‍ റൈഡര്‍ ആണ് “കാലഃ അസ്മി” എന്നതിനെ “മരണമാണു (കാലന് എന്ന അര്‍ത്ഥത്തില്‍) ഞാന്‍” എന്ന് പരിഭാഷപ്പെടുത്തിയത് (1929,University of Chicago) എന്നാണ് കഥ.
കൂടുതലറിയാന്‍ റോബട്ട് ജംഗ് എന്ന ജേണലിസ്റ്റിന്റെ പ്രസിദ്ധമായ കൃതി – Brighter than a Thousand Suns: A Personal History of the Atomic Scientists (1958) വായിക്കുക.
കൂട്ടത്തില്‍ ഇത്രേം കൂടി ഇരിക്കട്ട് :
അമേരിക്കന്‍ ആറ്റം ബോംബ് പദ്ധതിയുടെ ടെസ്റ്റ് ഡിറക്റ്ററായിരുന്ന കെന്നഥ് ബെയിന്ബ്രിജ് അണുവിസ്ഫോടനത്തിന്റെ ശക്തിയും ബോംബിന്റെ മാരകശേഷിയും കണ്ട് ഇങ്ങനെയാണ് പ്രതികരിച്ചത് : “A foul and awesome display..now we are all sons of bitches!” എന്നാണ്.
ഈ വാചകം ഞമ്മന്റെ കിത്താബീന്ന് എടുത്തതാണെന്നോ ഇത് ഞമ്മന്റെ കിത്താബുകളു കണ്ട് കണ്ണ് തള്ളീറ്റ് സായിപ്പ് മൊഴിഞ്ഞതാണെന്നോ ആരും ഇതുവരെ അവകാശവാദങ്ങളൊന്നും ഉയര്‍ത്തീട്ടില്ല !ഭാഗ്യം !! 😛
★ shine | കുട്ടേട്ട | 10-Mar-10 at 6:26 am | Permalink
അറിയാം സൂരജേ..ഞാൻ ഒരു തമാശ പറഞ്ഞതല്ലിയോ? സൂരജ് കേട്ടിട്ടില്ലെങ്കിലും ഒരു “ആനന്ദൻ” ഇങ്ങനെ പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്..അതോർമ്മ വന്നതുകൊണ്ടാണു ആധുനികശാസ്ത്രം കിഴക്കോട്ടു നോക്കി “ദിവി സൂര്യ..” ചൊല്ലിയെന്നൊക്കെ ഞാൻ എഴുതിയത്”
അതോടൊപ്പം മറ്റൊരു കാര്യം എന്നെ ചിന്തിപ്പിച്ചിട്ടുമുണ്ട് – പല ശാസ്ത്രജ്ഞന്മാർക്കും എന്തേ ഇതിലൊക്കെ കമ്പം വരുന്നതെന്ന്? already established ആയ അവർക്കൊന്നും ഉടായിപ്പു കാണിച്ചു ജനത്തിന്റെ മുന്നിൽ hero ആവണ്ട കാര്യമില്ലല്ലോ? (എന്റെ വിശ്വാസം കൂടി വ്യക്തമാക്കാം, പഴയ ശാസ്ത്രശാഖകളിലെ way of thinking തുറന്നിടുന്ന possibilities നോടു എനിക്കു ഒട്ടും respect കുറവില്ല.) Carl Sagan, NASA യിലെ scientist ആയിരുന്നു, പക്ഷെ അതിലുപരി അദ്ദേഹതിന്റെ way of thinking എന്താണെന്നു എഴുതിയ പുസ്തകങ്ങളിലൂടെ കണ്ടിട്ടുണ്ടാവണമല്ലോ, അല്ലേ? പല scientific publishing ഉം ആദ്യം ഒരു concept/idea ഉണ്ടാക്കുകയും, അതു ശാസ്ത്രത്തിന്റെ സഹായത്തോടെ സാധൂകരിക്കുന്നതുമാണു ഞാൻ കണ്ടിട്ടുള്ളത്. Calculations എഴുതിയെഴുതി Principals ആയിട്ടുള്ളതു ചുരുക്കം ചിലതല്ലേ ഉള്ളു. ശാസ്ത്രത്തിനു അതിന്റേതായ വഴിയുണ്ട്, പക്ഷെ പലപ്പോഴും വിശാലവും, അദ്ഭുതകരവുമായ ഭാവനകളാണു ശാസ്ത്രത്തിനു പ്രചോദനം ആയിട്ടുള്ളത് എന്നു തന്നെയാണു എന്റെ വിശ്വാസം.
ഇനി ഒരു തമാശ- ഭൂഗുരുത്വബലം കണ്ടുപിടിച്ചതു apple തലേൽ വീണപ്പോൾ മണ്ട clear ആയി idea കത്തിയപ്പോളല്ലേ? 🙂
(ഇനി ഞാൻ ഒരു വാദത്തിനില്ല. ഉമേഷ്ജി ഓഫിനു മാഫ്! 🙂
ശേഷു,,, | 10-Mar-10 at 7:19 am | Permalink
താങ്ക്യൂ….
സൂരജ് | 10-Mar-10 at 8:46 am | Permalink
കുട്ടേട്ടാ, (പേരിലേ ഏട്ടനുള്ളപ്പോള്‍ വേറേ ചേര്‍ക്കണ്ടാന്ന് കരുതീട്ടാ ട്ടാ 😉
“സൂരജ് കേട്ടിട്ടില്ലെങ്കിലും ഒരു “ആനന്ദൻ” ഇങ്ങനെ പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്..അതോർമ്മ വന്നതുകൊണ്ടാണു ആധുനികശാസ്ത്രം കിഴക്കോട്ടു നോക്കി “ദിവി സൂര്യ..” ചൊല്ലിയെന്നൊക്കെ ഞാൻ എഴുതിയത്””
അദ്ദാണ്.. “ഋഷിമാര്‍ അരയില്‍ക്കെട്ടുന്ന കോണാന്‍ കഴുത്തേല് കെട്ടുന്ന സായിപ്പ്” എന്നൊക്കെ മുട്ടിനു മുട്ടിനു പരിഹാസമാണ് ഈ ‘ആനന്ദ’ക്കിഴങ്ങന്മാരുടെ തുറുപ്പുചീട്ട്. എന്നാലോ, സായിപ്പ് തൈത്തിരീയമോ ബ്രഹ്മസൂത്രമോ വല്ലോം ഏതെങ്കിലും ചായപ്പാര്ട്ടിക്കിടയില് ക്വോട്ട് ചെയ്താലും ഉടനേ കേള്‍ക്കാം,‘ദേ സായിപ്പ് പോലും ഞമ്മട കിത്താബീന്ന് ക്വോട്ട് ചെയ്തേ.. ആര്ഷഫാരതം പുളകം കൊള്ളണേ’ എന്നൊക്കെ. അതുകൊണ്ടുതന്നെയാണ് “സൂര്യസഹസ്ര”ത്തിന്റേതു പോലെ സന്ദര്‍ഭത്തില്‍ നിന്നടര്ത്തിയുള്ള ഗുണ്ടടികളെ (കുട്ടേട്ടന് ഗുണ്ടടിച്ചൂന്നല്ല) ക്ലാരിഫൈ ചെയ്യണം എന്ന് നിര്‍ബന്ധം പിടിക്കേണ്ടിവരുന്നതും.
“പല scientific publishing ഉം ആദ്യം ഒരു concept/idea ഉണ്ടാക്കുകയും, അതു ശാസ്ത്രത്തിന്റെ സഹായത്തോടെ സാധൂകരിക്കുന്നതുമാണു ഞാൻ കണ്ടിട്ടുള്ളത്.”
സ്ഥാപനവല്‍ക്കരിക്കപ്പെട്ട സയന്റിഫിക് മെഥഡോളജിയില് (ശാസ്ത്രത്തിന്റെ രീതിശാസ്ത്രം) നിരീക്ഷണം,പൊതുതത്വം രൂപീകരിക്കല്‍, കണക്കുകൂട്ടലുകള്‍ ഉണ്ടാക്കല്‍, പരീക്ഷണം, ഫലങ്ങളിലൂടെ പൊതുതത്വം സ്ഥാപിക്കല്‍ എന്നിങ്ങനെ സിസ്റ്റമാറ്റിക് ആയ ഒരു രീതിയുണ്ടെങ്കിലും അത് ശാസ്ത്രത്തിന്റെ ദര്‍ശനവുമായി(ഫിലോസഫി) ബന്ധപ്പെട്ട ഒരു കല്പന മാത്രമാണ്. Scientific Journal-കളില്‍ Methodology, Result and Analysis, Discussion, Conclusion എന്നിങ്ങനെ ഉപശീര്‍ഷകങ്ങളിലായി സിസ്റ്റമറ്റൈസ്ഡ് ആയി വരുന്ന ഗവേഷണ പേപ്പറുകള്‍ക്ക് ഒരു രീതിയുണ്ട്. അതുപോലല്ല പ്രയോഗതലത്തില്‍ ശാസ്ത്രജ്ഞന്റെ പ്രവര്‍ത്തനം. ഒരു ഐഡിയ വരുന്നത് നിനച്ചിരിക്കാതെയാവാം, മറ്റെതെങ്കിലും പരീക്ഷണത്തിന്റെ ഓഫ് ഷൂട്ടാവാം, ചിലപ്പോള്‍ മറ്റൊരെണ്ണത്തിന്റെ പുറകേ പോയി കിട്ടുന്ന നെഗറ്റീവ് ആയ ഒരു റിസല്‍ട്ടില്‍ നിന്നാവാം, തിയററ്റിക്കല്‍ സയന്‍സുകളില്‍ (ഉദാ: തിയററ്റിക്കല്‍ ഫിസിക്സ്) പലപ്പോഴും പരീക്ഷണങ്ങളോ നിരീക്ഷണങ്ങളോ പോലും വേണ്ടിവരാറില്ല, ഗണിതക്രിയകളുടെയും സമീകരണങ്ങളുടെയും ആന്തരലോജിക്കും സിമ്മെത്രികതയും പാരസ്പര്യവും മാത്രം മതി ഒരു തത്വം ഉരുത്തിരിയാന്‍. എന്തു കൊണ്ട് ? എങ്ങനെ? എന്നൊക്കെയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഫിലോസഫിയാലും സയന്‍സായാലും ആരംഭിക്കാറ്. ശാസ്ത്രത്തിനു പക്ഷേ യൂണിവേഴ്സലായി തിരിച്ചറിയാവുന്ന ഒരു വസ്തുനിഷ്ഠതയുണ്ട്. നിങ്ങള്‍ പരീക്ഷണമോ നിരീക്ഷണമോ കാല്ക്കുലേഷനോ ഏത് ക്രമത്തില്‍ ചെയ്താണ് നിങ്ങളുടെ തിയറി തെളിയിച്ചത് എന്നതല്ല, ആ തിയറിയുടെ എല്ലാ ഗണിതവും, പ്രെഡിക്ഷന്സും സാര്വഭൌമമായി ആപ്ലിക്കബിള്‍ ആകണം എന്നതാണ് പ്രധാനം. അതേ സമയം ഫിലോസഫിക്ക് – ചുരുങ്ങിയപക്ഷം ഫിലോസഫിയെന്ന് വിളിക്കാവുന്ന പ്രാചീന മെറ്റഫിസിക്സിന് – ഈ നിബന്ധനകളില്ല, കാരണം അത് അതാതു സംസ്കാരങ്ങളുടെ ഉല്പന്നമാണ്. ന്യായസൂത്രങ്ങളുടെയും വൈശേഷിക തത്വങ്ങളുടെയും കാച്ചിക്കുറുക്കിയ രൂപമായ തര്‍ക്ക സംഗ്രഹം (അന്നം ഭട്ടന്) നോക്കുക. അതും അരിസ്റ്റോട്ടിലിന്റെ മെറ്റഫിസിക്സും നോക്കുക. രണ്ടുംതമ്മിലെ സാമ്യം അനിഷേധ്യമാണ് (അരിസ്റ്റോട്ടിലിനെ മോഷ്ടിച്ചതാണ് ന്യായവൈശേഷികങ്ങളെന്നല്ല, ചിന്താരീതിയുടെ സാമ്യമാണ് ചൂണ്ടിക്കണിച്ചത്).
ഇത് സയന്‍സിന്റെ ഒബ്ജക്റ്റിവിറ്റി എന്ന ലൈന്‍ വിട്ടുള്ള ഒരു തരം ചിന്താപദ്ധതിയാണ്. കണം, അണു, മാറ്റര്‍, ഊര്‍ജ്ജം ഇന്ദ്രിയങ്ങള്‍, മനസ്സ്, ഭൌതിക ലോകവും അതിഭൌതികതയും…. അങ്ങനെയുള്ളവയെയൊക്കെ തേടി പോകുന്ന ഒരു ചിന്താരീതി. അതില്‍ പല പദങ്ങളും സയന്‍സില്‍/ഫിസിക്സില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ ആവര്‍ത്തനമായി തോന്നാം, പക്ഷേ അത് വാച്യാര്‍ത്ഥത്തില്‍ പോലുമില്ലാത്ത തികച്ചും ഉപരിപ്ലവമായ ഒരു ബന്ധം മാത്രമാണ്. ആ വ്യത്യാസം തിരിച്ചറിയാത്തവരാണ് അന്നം ഭട്ടന് വീചീതരംഗന്യായം പറഞ്ഞാല്‍ അതുടനെ സൌണ്ടിന്റെ കണ്ടക്ഷനെപ്പറ്റിയുള്ള ഫിസിക്സാണെന്നൊക്കെ ഗോപാലകൃഷ്ണനെ പോലെ വിവരക്കേട് വിളിച്ചുകൂവുന്നത്.
കാള്‍ സേയ്ഗനും ഓപ്പന്‍ ഹൈമറും ഷ്രോഡിംഗറും ഒക്കെ ഭാരതീയ മെറ്റഫിസിക്കല്‍ കണ്സെപ്റ്റുകളെയും സമാന്തരമായി വളര്‍ന്ന ഗ്രീക്ക് മെറ്റഫിസിക്കല്‍ ചിന്തകളെയും പഠിച്ചിട്ടുള്ളവരാണ്. അവര്‍ പോപ്പുലര്‍ സയന്‍സ് എഴുതുമ്പോള്‍ ഇതൊക്കെ ക്വോട്ട് ചെയ്യും, എഴുത്തിന്റെ വിരസത മാറ്റാനോ സംഭാഷണത്തില്‍ കാവ്യാത്മകത കൊണ്ടുവരാനോ ഒക്കെ ശാസ്ത്രജ്ഞന്മാര് കാലാകാലം ചെയ്യുന്നതുതന്നെയാണ് ഇതൊക്കെ.(ഒരുപക്ഷേ ഈവക പരിപാടികളില്‍ ഏര്‍പ്പെടില്ല എന്ന നിര്‍ബന്ധബുദ്ധിയുള്ളത് റിച്ചാഡ് ഡോക്കിന്‍സിനെപ്പോലെ ചുരുക്കം ചിലരായിരിക്കും – ഒരു ‘കാവ്യ’വും കേറ്റാതെ തന്നെ ശാസ്ത്രം സുന്ദരമാണ് എന്ന് പറയുന്നവര്‍ ;))
അവരൊക്കെ പോപ്പുലര്‍ സയന്‍സില്‍ ആനുഷംഗികമായി ക്വോട്ട് ചെയ്യുന്നസാധനങ്ങളെടുത്ത് പൊക്കിപ്പിടിച്ചുകൊണ്ട് ദാ ഇത് ഞമ്മന്റെ സയന്സാണേ എന്ന് വാദിക്കുന്നതിലെ വിഡ്ഢിത്തം തിരിച്ചറിയാത്തിടത്തോളം ഗിരീഷുമാരും ഗോപാലകൃഷ്ണന്മാരും പല പല ആനന്ദന്മാരും ഉണ്ടായിക്കൊണ്ടേയിരിക്കും.
★ shine | കുട്ടേട്ട | 10-Mar-10 at 10:07 am | Permalink
“ഇത് സയന്‍സിന്റെ ഒബ്ജക്റ്റിവിറ്റി എന്ന ലൈന്‍ വിട്ടുള്ള ഒരു തരം ചിന്താപദ്ധതിയാണ്. കണം, അണു, മാറ്റര്‍, ഊര്‍ജ്ജം ഇന്ദ്രിയങ്ങള്‍, മനസ്സ്, ഭൌതിക ലോകവും അതിഭൌതികതയും…. അങ്ങനെയുള്ളവയെയൊക്കെ തേടി പോകുന്ന ഒരു ചിന്താരീതി. അതില്‍ പല പദങ്ങളും സയന്‍സില്‍/ഫിസിക്സില്‍ ഉപയോഗിക്കുന്ന പദങ്ങളുടെ ആവര്‍ത്തനമായി തോന്നാം, പക്ഷേ അത് വാച്യാര്‍ത്ഥത്തില്‍ പോലുമില്ലാത്ത തികച്ചും ഉപരിപ്ലവമായ ഒരു ബന്ധം മാത്രമാണ്. ആ വ്യത്യാസം തിരിച്ചറിയാത്തവരാണ് അന്നം ഭട്ടന് വീചീതരംഗന്യായം പറഞ്ഞാല്‍ അതുടനെ സൌണ്ടിന്റെ കണ്ടക്ഷനെപ്പറ്റിയുള്ള ഫിസിക്സാണെന്നൊക്കെ ഗോപാലകൃഷ്ണനെ പോലെ വിവരക്കേട് വിളിച്ചുകൂവുന്നത്.”
സൂരജേ, ഇതു വളരെ പ്രധാനപ്പെട്ട ഒരു point ആണു. ഇതിനെക്കുറിച്ചു വിശദീകരിച്ചൊന്നെഴുതിയാൽ വളരെ ചെറുപ്പക്കാരെ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതിൽ നിന്നും ഒഴിവാക്കാം. അതു നന്നായി present ചെയ്യാൻ എന്റെ അറിവിൽ ഇപ്പോൾ സൂരജ് തന്നെയാണു പറ്റിയ ആൾ.
ഞാനിതു പറയാൻ കാരണം, ആദ്യമയി ചില ശ്ലോകങ്ങൾ കേട്ടപ്പോൾ “അതുതനല്ലെയോ ഇതു” എന്നെനിക്കും തോന്നിയിട്ടുണ്ട്! പിന്നെ കാലം കുറേ വേണ്ടിവന്നു പലതും അരിയായ ദിശയിൽ മനസ്സിലാക്കാൻ. എന്നാലും ഔദ്യോകികമായി എങ്ങും പോയി പഠിക്കാത്തതുകൊണ്ട് എന്റെ Science knowledgeനു ഒരു ആധികാരികത ഇല്ല.
പിന്നെ സൂരജിനൊരു special thanks അറിവുകൾ പങ്കുവെക്കുന്നതിനു..എന്നാലും രാവിലെ തന്നെ തെറി വായിപ്പിച്ചതിൽ പ്രതിഷേധിക്കുന്നു 🙂
ആ ഗോപലകൃഷ്ണനെക്കുറിച്ചു പറഞ്ഞു time waste ചെയ്യാതെ ഇതിൽ തന്നെ എന്തൊക്കെ പഠിക്കാം എന്നും മനസ്സിലാക്കാം എന്നും ശ്രമിക്കാം.
ബാബു :) | 10-Mar-10 at 10:20 am | Permalink
Off: “അമേരിക്കന്‍ ആറ്റം ബോംബ് പദ്ധതിയുടെ ടെസ്റ്റ് ഡിറക്റ്ററായിരുന്ന കെന്നഥ് ബെയിന്ബ്രിജ് അണുവിസ്ഫോടനത്തിന്റെ ശക്തിയും ബോംബിന്റെ മാരകശേഷിയും കണ്ട് ഇങ്ങനെയാണ് പ്രതികരിച്ചത് : “A foul and awesome display..now we are all sons of bitches!” എന്നാണ്.
ഈ വാചകം ഞമ്മന്റെ കിത്താബീന്ന് എടുത്തതാണെന്നോ ഇത് ഞമ്മന്റെ കിത്താബുകളു കണ്ട് കണ്ണ് തള്ളീറ്റ് സായിപ്പ് മൊഴിഞ്ഞതാണെന്നോ ആരും ഇതുവരെ അവകാശവാദങ്ങളൊന്നും ഉയര്‍ത്തീട്ടില്ല !ഭാഗ്യം !! “
Zend Avestayil kaanaan saadhyathayond 😀 😀 😀
ranjit | 10-Mar-10 at 7:32 pm | Permalink
“Zend Avestayil kaanaan saadhyathayond ”
ബാബു 🙂 ഇത് മനസ്സിലായില്ല. ഒന്ന് മലയാളത്തില്‍ എഴുതാമോ?
ബാബു :) | 10-Mar-10 at 8:44 pm | Permalink
Zoroastrian മതത്തിന്റെ വിശുദ്ധലിഖിതങ്ങളാണ് അവെസ്ത. അവരുടെ വിശുദ്ധമൃഗം നായ്ക്കളാണ്. ഇന്നത്തെ ഫാസിസ്റ്റ് ഹിന്ദുഗൂപ്പുകള് പശുവിനുകൊടുക്കുന്നതിനെക്കാള് പ്രായോഗിക പ്രാധാന്യം പട്ടികള്‍ക്ക് സൊറോസ്ട്രിയന്‍ മതത്തിന്റെ അനുദിന ജീവിതത്തിലുണ്ടായിരുന്നു. പട്ടികളെ പരിപാലിക്കുന്നതും ഇണചേര്ക്കുന്നതുമുള്പടെ പലതും ലിഖിതങ്ങളില്‍ വിഷയമാണ്. ഇന്നത്തെ ഹിന്ദുക്കള്‍ക്ക് പശുവിനെ അമ്മയെന്നു വിളിക്കാമെങ്കില്‍ ലവര്‍ക്ക് വീ ആര് സണ്‍സ് ഓഫ് ബിച്ചസ് എന്ന് കൂളായി പറയാനുള്ള അവകാശമുണ്ടെന്ന് ചുരുക്കം 🙂 ചുമ്മാ ഒരു ഹിസ്റ്റോറിക്കല്‍ ചൊറികുത്തല്‍ 😀 അത്രേയുള്ളൂ.
For a brief reference see this http://www.cais-soas.com/CAIS/Animals/dog_zoroastrian.htm
ranjit | 10-Mar-10 at 9:11 pm | Permalink
ബാബു 🙂 നന്ദി ഈ അറിവിന്.
സിബു | 10-Mar-10 at 10:19 pm | Permalink
മതങ്ങളുടെയും തത്വശാസ്ത്രങ്ങളുടേയും ചരിത്രങ്ങൾ അല്പം കൂടി വിശദമായി എഴുതാൻ പറ്റുമോ ബാബുവിന്. നല്ലരസമുണ്ട് ഇതുവരെ എഴുതിയത്.
ബാബു :) | 10-Mar-10 at 11:23 pm | Permalink
ശ്രദ്ധക്ക് നന്ദി സിബുച്ചേട്ടാ. ജാഡയാണെന്ന് തെറ്റിദ്ധരിക്കല്ലേ. ഉമേഷ്ജിയും സൂരജും ഒക്കെ ചെയ്യുന്നതുപോലെ തെളിവുകളും ആധാരങ്ങളും ഒക്കെ നിരത്തി എന്തെങ്കിലും എഴുതുന്നത് വല്ലാത്ത സ്ട്രെസ്സാണെനിക്ക്. പഠനവുമായി ബന്ധപ്പെട്ട് അത്തരം പണികള്‍ ധാരാളം ചെയ്യുന്നതിന്റെ മടുപ്പും ഉണ്ട്. അതില്‍ നിന്ന് രക്ഷപെടാനാണ് ബ്ലോഗില്‍ കയറുന്നതുതന്നെ. കുറഞ്ഞപക്ഷം പഠനം തീരുന്നതുവരെയെങ്കിലും ഗൌരവമായി മറ്റുവിഷയങ്ങള്‍ എഴുതാന്‍ പറ്റുമെന്ന് തോന്നുന്നില്ല
ബ്ലോഗില്‍ കമന്റിടുന്നത് കുറച്ചുകൂടി സുഖമുള്ള ഏര്‍പ്പാടാണ്. ഞാന്‍ കമന്റുന്ന രീതി ശ്രദ്ധിച്ചാല്‍ മനസ്സിലാവും: ശരിക്കും വിഷയത്തിന്റെ എല്ലാ സാധ്യതകളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. തൊട്ടുമുന്നില്‍ കാണുന്നതിനെക്കുറിച്ച് അന്നേരം പ്രസക്തമായി തോന്നുന്നത് പറയുന്നു എന്നേയുള്ളൂ. എക്സിന്റെ ചോദ്യവുമായി ബന്ധപ്പെട്ട് ഉമേഷ്ജി പോസ്റ്റിട്ടുകഴിഞ്ഞപ്പോള് ഞാന്‍ ആദ്യം കമന്റ് ചെയ്തത് മിക്കവാറും ഉമേഷ്ജിയുടെ പോസ്റ്റിലെ ഒരു സജഷനോട് മാത്രം പ്രതികരിച്ചുകൊണ്ടാണ്. അങ്ങനെ ഓഫായിട്ട് ലേഖനം എഴുതാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഈ സൂരജിനെപ്പോലെയുള്ള കാലമാടന്മാര് എന്നെ മൂന്നാം നാള് ചുരുട്ടി അടുപ്പില്‍ വയ്ക്കും. അതോണ്ട്.. ഒന്ന് സ്വസ്ഥമാവട്ടെ ആദ്യം. ഞാന്‍ എഴുതിയേക്കും. 🙂
Bodham | 11-Mar-10 at 12:32 am | Permalink
സൂരജും ഉമേഷും ഒക്കെ ഇടയ്ക്കിടെ ഭാരതീയ സംസ്കാരത്തെ കൊട്ടുന്നത് എന്ത് ഹിഡന്‍ അജണ്ട ആണെന്ന് പിടി കിട്ടുന്നില്ല… ഭരതമെന്നോ ഭാരതീയരെന്നോ അവരെന്തു പറഞ്ഞെന്നു പറഞ്ഞാലോ പുശ്ചത്തോടെ സംസാരിച് തള്ളുക. ഇനി ഇതിനൊക്കെ കാശ് ചൈനയില്‍ നിന്നോ അതോ പിണറായിയുടെ വീട്ടില്‍ നിന്നോ? സൂരജിന്റെ ഈ കമന്റ് തന്നെ ധാരാളം.
സൂരജ് | 11-Mar-10 at 6:20 am | Permalink
ഉമേഷ് ജീ,
വ്യക്തിപരമായ ഒരു കമന്റിന് മറുപടിയിടുന്നു. ഇതിന്റെ പര്‍പ്പസ് കഴിഞ്ഞാല്‍ സൌകര്യം പോലെ ഡിലീറ്റിയേക്കുക.
“സൂരജും ഉമേഷും ഒക്കെ ഇടയ്ക്കിടെ ഭാരതീയ സംസ്കാരത്തെ കൊട്ടുന്നത് എന്ത് ഹിഡന്‍ അജണ്ട ആണെന്ന് പിടി കിട്ടുന്നില്ല… ഭരതമെന്നോ ഭാരതീയരെന്നോ അവരെന്തു പറഞ്ഞെന്നു പറഞ്ഞാലോ പുശ്ചത്തോടെ സംസാരിച് തള്ളുക. ഇനി ഇതിനൊക്കെ കാശ് ചൈനയില്‍ നിന്നോ അതോ പിണറായിയുടെ വീട്ടില്‍ നിന്നോ?”
കുറച്ചുകാലം മുന്‍പ് ഖുറാനും പൊക്കിക്കോണ്ട് സ്റ്റാന്ഡേട് കോസ്മോളജിക്കല്‍ മോഡലേ തെറ്റാണെന്ന് വാദിക്കാന്‍ നടന്ന വേറൊരു ‘ബോധ’മില്ലാത്തവന് പറഞ്ഞത് ഞാന്‍ “ബുഷിന്റെ അടവ് എടുത്തു” എന്നാണ് (http://surajcomments.blogspot.com/2008/07/blog-post.html?showComment=1215981135345#c8905963575244781591). വേറെവിടെയോ അച്യുതാനന്ദനെ കളിയാക്കി എഴുതിയപ്പോള്‍ കാളിദാസന് എന്നൊരുത്തന്‍ വന്ന് പറയുന്നു, പിണറായിയെ സപ്പോട് ചെയ്യാന്‍ ഞാന്‍ പിണറായിയുടെ ആരാ എന്ന്. ഇപ്പം ദേ വേറൊരുത്തന് പറയുന്നു ചൈനേന്ന് കാശു വരുന്നെന്ന്.
പടച്ചോനേ, എത്ര കുറ്റി വേണ്ടിവരും ഒരു ആടിനെ കെട്ടാന്‍ എന്നാണ് ഞാനാലോശിക്കുന്നത് !
കണ്ണൂസ് | 11-Mar-10 at 6:20 am | Permalink
<< “ഞാന്‍ കമന്റുന്ന രീതി ശ്രദ്ധിച്ചാല്‍ മനസ്സിലാവും: ശരിക്കും വിഷയത്തിന്റെ എല്ലാ സാധ്യതകളെക്കുറിച്ചൊന്നും ചിന്തിക്കാറില്ല. തൊട്ടുമുന്നില്‍ കാണുന്നതിനെക്കുറിച്ച് അന്നേരം പ്രസക്തമായി തോന്നുന്നത് പറയുന്നു എന്നേയുള്ളൂ.” >>
എന്നു പറഞ്ഞാ ബാബു ആകെ ഇട്ട പത്ത് കമന്റ് നോക്കി ഇതൊക്കെ എങ്ങനെ മനസ്സിലാക്കാനാ? 😉
കണ്ണൂസേ, കമന്റു ഞാൻ ശരിയാക്കിയിട്ടുണ്ടു കേട്ടോ. ഇനി < എന്നു വരാൻ < എന്നു ടൈപ്പു ചെയ്യുക.
ബാബു :) | 11-Mar-10 at 6:51 am | Permalink
കണ്ണൂസേട്ടാ ക്വോട്ടുമ്പോള്‍ ആ സാധാരണ ക്വോട്ടിട്ട് ക്വോട്ടൂ. ഉമേഷ്ജിയുടെ റ്റെമ്പ്ലേറ്റില്‍ ഇപ്പം ചെയ്യുന്നതുപോലെ ചെയ്താല്‍ അതിനു മുന്നില്‍ വരുന്നതുമുഴുവന്‍ കട്ട് ആയി പോവും ..ക്വോട്ട് ആവൂല്ല. 😀 (അനുഭവം കുരു :()
ഉദ്ദേശിച്ചത് മനസിലായി.. ഞാന്‍ പോസ്റ്റ് എഴുതിയാല്‍ ചിലപ്പം ഇതിനെക്കാള്‍ കൊഴഞ്ഞുപോം :p
സിബു | 11-Mar-10 at 7:01 am | Permalink
ആദിയേ.. നീ താനടാ അന്തവും അന്തപ്പനും. കൊടുകൈ.
Umesh:ഉമേഷ് | 11-Mar-10 at 7:04 am | Permalink
ആദി ഇവിടല്ല സിബൂ. ലവിടെ. കഴിഞ്ഞ പോസ്റ്റിൽ.
കരിങ്കല്ല് | 11-Mar-10 at 2:00 pm | Permalink
കഴിഞ്ഞ മൂന്നു പോസ്റ്റുകളും, ഒരുമാതിരിപ്പെട്ട എല്ലാ അഭിപ്രായങ്ങളും വായിച്ചു…
ഉമേഷ്… മനുഷ്യനു സമയമില്ലാത്ത സമയത്തു ഇങ്ങനെ നല്ല പോസ്റ്റൊക്കെ ഇട്ടാൽ സമയം പോണ പോക്കേ…
സ്വന്തമായി ഓഫീസ്മുറി ഉണ്ടെങ്കിലും വാതിൽ അടക്കാറില്ല… യോജന പോസ്റ്റിൽ, ശേഷുവിന്റെ കസറുന്ന കമന്റുകൾ വായിച്ചു ചിരിച്ചപ്പോൾ വാതിൽ അടക്കേണ്ടിവന്നു — ആരും കേൾക്കാതിരിക്കാൻ.
ഉമേഷ്ജീ, ഒരു മലയാളം സ്ലാഷ്ഡോട്ടിനുള്ള വകുപ്പും, മാർക്കറ്റും ഉണ്ടോ ബൂലോക-ക്രൌഡിൽ? സ്ലാഷ്ഡോട്ടിനെ വെല്ലുന്ന സംഭവങ്ങൾ അല്ലേ നടക്കുന്നതു്?
ശേഷു, ജർമ്മനിയിൽ എവിടെയാ? മ്യൂണിക്കിലോ അടുത്തെവിടെയെങ്കിലും ആണോ?
ഇതിപ്പൊ ഓഫ് കമന്റാണോ, ഓൺ ആണോ എന്നൊന്നും അറിയില്ല.. ഓഫാണെങ്കിൽ ക്ഷമിക്കൂ..
Kalavallabhan | 12-Mar-10 at 8:51 am | Permalink
ദൈവമേ ക്ഷമിക്കണേ!
ഇതെല്ലാം കൂടി വായിച്ചിപ്പോ പൊട്ടനാനെ കണ്ടതുപോലെയായി ഞാനും എഴുതിയവരും എന്നുതോന്നുന്നു.
shaji.k | 12-Mar-10 at 11:31 am | Permalink
മൂന്നു പോസ്റ്റും കമന്റുകളും വായിച്ചു തല തരിച്ചു.ഉമേഷിനോടും കമന്റിട്ട എല്ലാവരോടും ഒരു വായനക്കാരന് എന്ന നിലയില്‍ നന്ദി പറയാതിരുന്നാല്‍ അത് വലിയ തെറ്റാകും.ഒരു പ്രതിഫലേച്ഛയുമില്ലാതെ ഇതിനൊക്കെ സമയം കണ്ടെത്തുന്ന എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങള്‍.ഇതാണ് പോസ്റ്റ്, ഇതാണ് ചര്‍ച്ച, ചര്‍ച്ചയാണ് താരം.ബ്ലോഗുകള്‍ക്ക് ഭാവിയില്ലെന്ന് ആര് പറഞ്ഞു.ഈ അറിവുകള്‍ പങ്കുവെച്ച എല്ലാവരോടും ഒരിക്കല്‍ കൂടി ഒരു ചെറിയ വായനക്കാരന്റെ നന്ദി നന്ദി നന്ദി. ചര്‍ച്ച തുടരട്ടെ….
ഷാജി ഖത്തര്‍.
മാണിക്കൻ | 05-Apr-10 at 9:05 pm | Permalink
“കാലോസ്മി ലോകക്ഷയകൃത്“ – കാലം – കാലൻ – സരമ – കൊടിച്ചി – sons of bitches. അതിലും ഉണ്ട് ആർഷഭാരതം. ഋഷിമാരോടാണോടാണോടാ കളി? 😉
Anoni MalayaLi | 01-May-10 at 6:02 am | Permalink
അതു ഞമ്മളെ ബുക്കിൽ നേരത്തെ ഉള്ളതു തന്നെ
ഒരു സുഹൃത്ത് | 12-Oct-10 at 5:28 pm | Permalink
“The Buddha Imagines The Unimaginable (And Gets It Right!)” http://goo.gl/zzHH
ajitkumar | 01-Aug-11 at 5:19 am | Permalink
gambheeram
venugopal | 22-Oct-12 at 3:13 am | Permalink
hindukkaleyum hindu paitrkavum aarkkuvenamenkilum avahelikkam. asahihnuta maatram kaivashamulla kristyaniyum musleemu haindavre patti onnum parayaan avakaashamilla.aarum swamanasale hindu matam maariyittilla prlobhipichum bheeshani pedutiyum belamprayogichum maatrame kristyaniyum musleemum aayittullu
Jayaraj.R | 08-Oct-15 at 10:48 am | Permalink
Adwaithathil koodi ella mathavum onnanu.Pakshe mattu mathangalil ee kazhchappadu ellathe poyathenthu ? Yoga dhyanam 5 varshathiladhikam(min 3year)
sariyayi practice cheythal maathram eeswaran(athma)
bodham maathramanenna rishi sandesham oru yukthivadiyum athmaarthamayi nishedhikkan dhairyappedilla.Angineyullavar jyothisham, athinte kanakkukal padichu thalapunnakki vadikkukayilla. bhaaratheeya aadhyathmikathayum puranavum engineyum kidakkatte.enthu andhaviswasavum scienceum undayikkotte . oru circus kaarane pole manasine ekagramaakki (min half an hour per day ) practice cheyyu ennittu
yathartha rishivachanathe(basic rules of yoga,adwaitha,mind & meditation and your experience ) vishakalanam cheyyu otherwise all thinkings are extreme FOOLISHNESS