2010-ലെ മലയാളം കലണ്ടർ (ഗ്രിഗോറിയൻ, കൊല്ലവർഷം, ശകവർഷം, നക്ഷത്രം, തിഥി, വിശേഷദിവസങ്ങൾ, രാഹുകാലം, ഗ്രഹസ്ഥിതി, ലഗ്നങ്ങൾ എന്നിവയോടുകൂടി) വിവിധസ്ഥലങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതു് ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം. ഇനി ഏതെങ്കിലും സ്ഥലത്തിന്റെ കലണ്ടർ വേണമെങ്കിൽ ഈ പോസ്റ്റിൽ ഒരു കമന്റിടുക.
ആദ്യമായി ഈ കലണ്ടർ ഉപയോഗിക്കുന്നവർ താഴെപ്പറയുന്ന പോസ്റ്റുകൾ വായിക്കാൻ മറക്കണ്ടാ.
ഇവ കൂടാതെ താത്പര്യമുള്ളവർക്കു് ഈ പോസ്റ്റുകളും വായിക്കാം.
- പിറന്നാളും ജന്മദിനവും 19 വര്‍ഷത്തിന്റെ കണക്കും
- ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര് ചെയ്യുന്നതെന്തു്?
- ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും
- ഈസ്റ്റര്‍ കണ്ടുപിടിക്കാന്‍…
കലണ്ടർ നിർമ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടർ പ്രോഗ്രാം കഴിഞ്ഞ കൊല്ലത്തിൽ നിന്നു പുതുക്കിയിട്ടില്ല. നേരത്തേ വാഗ്ദാനം ചെയ്ത ഹിജ്രി കലണ്ടർ, മുസ്ലീം നമസ്കാരസമയങ്ങൾ, ഒന്നുകൂടി മികച്ച ലേയൗട്ട് തുടങ്ങിയവ ഇക്കൊല്ലവും ഉൾക്കൊള്ളിച്ചിട്ടില്ല എന്നു സാരം.
ഹിജ്രി കലണ്ടർ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും എന്തു് അൽഗരിതം ഉപയോഗിച്ചാണു് കേരളത്തിൽ അതു കണ്ടുപിടിക്കുന്നതെന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ പോസ്റ്റിൽ പറയുന്ന നാലു വിധത്തിലുമല്ല അതു കണ്ടുപിടിക്കുന്നതു്. ഒരു അസ്ട്രോണമിക്കൽ അൽഗരിതം ആണെന്നാണു് എനിക്കു തോന്നുന്നതു്. വിശദവിവരങ്ങൾ അറിയാവുന്നവർ ദയവായി പങ്കുവെയ്ക്കുക.
തെറ്റുതിരുത്തലുകളെയും അഭിപ്രായങ്ങളെയും എന്നത്തേയും പോലെ സ്വാഗതം ചെയ്യുന്നു.
Manoj മനോജ് | 23-Dec-09 at 2:09 am | Permalink
നന്ദി… ഇടയ്ക്ക് ഈ കലണ്ടര്‍ നോക്കാറുണ്ട്. 2010ലെ നോക്കിയിരിക്കുകയായിരുന്നു 🙂
jayarajan | 23-Dec-09 at 4:20 am | Permalink
ഉമേഷ്ജീ, ഒരു കലണ്ടർ ഡൌൺലോഡ് ചെയ്യുന്നവർക്ക് 6-7 പോസ്റ്റുകളുടെ ലിങ്കുകൾ ഫ്രീ എന്നതാണോ പുതിയ തീയറി? 🙂
എന്തായാലും കലണ്ടർ ഡൌൺലോഡി…
ശ്രീ | 23-Dec-09 at 5:56 am | Permalink
വളരെ നന്ദി, ഉമേഷേട്ടാ
എറക്കാടൻ | 23-Dec-09 at 11:57 am | Permalink
എന്നെ പോലെ ജ്യോതിഷത്തിൽ ഇന്റർഅസ്റ്റ് ഉള്ളവർക്ക് പറ്റിയ കലണ്ടർ….ജ്യോതിഷസംബന്ധമായ വേറെ ഏതെങ്കിലും നല്ല സൈറ്റുകളോ ലേഖനങ്ങളോ ഉണ്ടെങ്കിൽ ഒന്നു പറയണേ……
P.C.Madhuraj | 23-Dec-09 at 12:19 pm | Permalink
പഞ്ചാംഗത്തിനു നന്ദി.
രണ്ടു മദ്യപന്മാർ ഒരു പൌർണമി രാത്രിയിൽ ആകാശത്തു തിളങ്ങി നിൽക്കുന്നത് ചന്ദ്രനാണോ അതോ സൂര്യനോ എന്നതിനെച്ചൊല്ലി അടിയോടടുത്ത തർക്കം നടക്കുമ്പോൾ അവിടെ അബദ്ധവശാൽ എത്തിയ ഒരാളുടെ കോളറിനുപിടിച്ചു ചോദിച്ചുവത്രേ ഇതു സൂര്യനോ ചന്ദ്രനോ എന്നു? എന്തുത്തരം പറഞ്ഞാലും രണ്ടിലൊരാളുടെ അടി തീർച്ച. അയാൾ ‘ഞാൻ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്, എനിക്കിവിടുത്തെ കാര്യമറിയില്ല’ എന്നു പറഞ്ഞപ്പോൾ കുടിയന്മാർ അയാളെ വിട്ടുവത്രെ.മുപ്പതു നാഴികയുടെ വ്യത്യാസം ആ കുടിയന്മാർ വകവെച്ചു കൊടുത്തു-കോഴിക്കോടും(സഞ്ജയൻ പറഞ്ഞ കഥയാണ്) മാവിലായിയും തമ്മിൽ അത്ര വ്യത്യാസമില്ലെന്നു അവ്ര്ക്കറിയില്ലായിരുന്നു.
ഏതായാലും കോഴിക്കോടിനുവേണ്ടി പ്രത്യേകം ഗണിച്ചതിനു പ്രത്യേകം നന്ദി.
‘ദശ’വത്സരാശംസകൾ!
അനൂപ് | 23-Dec-09 at 6:24 pm | Permalink
പഞ്ചാംഗം സാധാരണയായി മലയാളവര്‍ഷത്തെ അടിസ്ഥാനമാക്കിയാണല്ലോ ഗണിക്കുന്നത്. അപ്പോള്‍ പിന്നെ ക്രിസ്തുവര്ഷമായ 2010-അടിസ്ഥാനമാക്കി പഞ്ചാംഗം സൃഷ്ടിക്കുന്നത് എങ്ങനെ? 2010-ലെ പഞ്ചാംഗം എന്നു പറയുന്നതിലെ യുക്തി എന്താണ്?
Umesh::ഉമേഷ് | 23-Dec-09 at 7:00 pm | Permalink
അനൂപ്,
ഇതൊരു സാധാരണ പഞ്ചാംഗമല്ല. വ്യത്യസ്തമായൊരു ബാർബറാം പഞ്ചാംഗം ആണു്. വ്യത്യാസങ്ങൾ താഴെ.
1. “സാധാരണ”പഞ്ചാംഗത്തിൽ സാധാരണയായി സമയം ഉദയാൽപരനാഴികകളായി ആണു് കൊടുക്കുക. ഇവിടെ ക്ലോക്ക് സമയമായി ആണു്. കാരണം, അതാണു് ആളുകൾക്കു പ്രയോജനപ്പെടുക. (എന്റെ പഞ്ചാംഗം പ്രസിദ്ധീകരിച്ചതിനു ശേഷം മനോരമ പഞ്ചാംഗത്തിലും ഇപ്പോൾ ക്ലോക്ക് സമയം ഉണ്ടു്. നല്ല കാര്യം.)
2. “സാധാരണ”പഞ്ചാംഗത്തിൽ മുഹൂർത്തങ്ങൾ, പക്ഷിശാസ്ത്രം, സുബ്രഹ്മണ്യചക്രം, വിവാഹപ്പൊരുത്തങ്ങൾ, ഏലസ്സുകളുടെ പരസ്യം, വാസ്തു, രത്നങ്ങളുടെ ഗുണങ്ങൾ, ന്യൂമറോളജി, ശകുനങ്ങൾ, അമ്പലങ്ങളിലെ പൂജാക്രമങ്ങൾ, നക്ഷത്രഫലം, ദശാഫലം, ദുരിതനിവാരണത്തിനുള്ള മന്ത്രങ്ങൾ തുടങ്ങി ഒരു പറ്റം കിടുതാപ്പുകൾ ഉണ്ടു്. അവ ഇവിടെ ഇല്ല. ഈ അസംബന്ധങ്ങളിലൊന്നും യാതൊരു വിശ്വാസമില്ലാത്തതു കൊണ്ടാണു് അവ ഇവിടെ ഇല്ലാത്തതു്.
3. “സാധാരണ”പഞ്ചാംഗത്തിൽ അതു ഗണിക്കുന്ന ബ്രഹ്മശ്രീയുടെ പൈതൃകവും ഗുരുത്വവും മൂലം കണക്കുകൂട്ടലുകൾ ദൈവികമായി കിറുകൃത്യമാകുന്നു. ഈ പഞ്ചാംഗത്തിൽ അവിശ്വാസിയായ ഞാൻ തന്നെ എഴുതിയ ഒരു C++ പ്രോഗ്രാം കണക്കുകൂട്ടുന്നതുകൊണ്ടു് എല്ലാം അബദ്ധമായേക്കാം.
ഈ വക കാര്യങ്ങൾ ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഉപയോഗിച്ചു് കണ്ടുപിടിക്കാൻ പറ്റുമോ എന്ന ഗണിതപ്രശ്നത്തിന്റെ നിർദ്ധാരണത്തിന്റെ ഫലമാണു് ഈ പഞ്ചാംഗം/കലണ്ടർ. രാഹുകാലവും ലഗ്നങ്ങളുമൊക്കെ ജ്യോതിഷത്തിൽ മാത്രം ഉപയോഗമുള്ള സംഗതികളായിരിക്കാം. പക്ഷേ അവയെ കാലഗണനോപാധികളായി കാണാനാണു് എനിക്കിഷ്ടം.
അങ്ങനെയുള്ള ഒരു പഞ്ചാംഗം (ഇതിൽ യോഗവും കരണവും ഇല്ല, കേട്ടോ) ക്രിസ്തുവർഷത്തെ അവലംബിച്ചു് ഉണ്ടാക്കുന്നതിൽ അസാംഗത്യമുണ്ടോ?
Arun | 24-Dec-09 at 2:33 am | Permalink
Link to Thrissure Calendar 2010 is not working. Thanks.
P.G.KAILAS | 26-Dec-09 at 3:21 pm | Permalink
DEAR SIR,
I AM NOT ABLE TO DOWN LOAD MALAYALAM CALENDAR 2010 FOR THRISSUR.
YOUR 2009 MAL. CALENDAR WAS VERY USEFUL.
AWAITING FOR MALAYALAM CALENDAR 2010 FOR THRISSUR.
REGARDS,
KAILAS, THRISSUR
Umesh::ഉമേഷ് | 29-Dec-09 at 11:38 pm | Permalink
തൃശ്ശൂരിന്റെ പഞ്ചാംഗം/കലണ്ടർ ഉൾക്കൊള്ളിക്കാഞ്ഞതിൽ ക്ഷമാപണം. അതു ചേർത്തിട്ടുണ്ടു്. ചൂണ്ടിക്കാണിച്ചവർക്കു നന്ദി.
ആര്യന് | 30-Dec-09 at 1:22 pm | Permalink
Off-topic:
Is it you who worked on the Gmail beta feature “Picasa previews in mail”? The site says “by Dan, Stanley, Mark & Umesh”.
No, that is another Umesh 🙂
marykutty | 14-Jan-10 at 3:45 am | Permalink
It would be very nice to have panjangam/Calendar for Alappuzha. Could you please make it?
jayaraman | 19-Jan-10 at 12:30 pm | Permalink
പാലക്കാട്ടിലെ പഞ്ചാംഗം കിട്ടിയാല്‍ തരക്കേടില്ലായിരുന്നു.
കാളിയമ്പി | 03-Jul-10 at 2:07 pm | Permalink
ഉമേശേട്ടാ,2011 ലെ ഓണം എപ്പോഴാണെന്നൊന്നു പറഞ്ഞുതരാമോ. ഇപ്പോഴേ പറഞ്ഞാലേ ലീവു കിട്ടുകയുള്ളൂ.
kaaliyambiatgmaildotcom
ശിവദാസ് | 10-Aug-16 at 1:56 pm | Permalink
2016ഓഗസ്റ്റ് 10 (ശകവർഷംഏത്)